ഇന്ത്യന്‍ തീരങ്ങളില്‍ പട്രോളിങ് ശക്തമാക്കി ^നാവിക സേനമേധാവി Madhyamam News Feeds |
- ഇന്ത്യന്‍ തീരങ്ങളില്‍ പട്രോളിങ് ശക്തമാക്കി ^നാവിക സേനമേധാവി
- സുരക്ഷാസംവിധാനമില്ല; റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ ആര്‍ക്കും കയറാം
- രാജീവിനെ വധിച്ച എല്‍.ടി.ടി.ഇ നേതാവിനെ കണ്ടെത്തി വിചാരണ ചെയ്യും ^ശ്രീലങ്ക
- മുക്കത്ത് സ്റ്റാര്‍ ഹോട്ടലിന് ബാര്‍ അനുമതി: അപേക്ഷ വീണ്ടും പഞ്ചായത്ത് അജണ്ടയില്‍
- പൊന്നട ക്വാറിക്കെതിരെ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്
- വെള്ളക്കരം: കോര്‍പറേഷന് കുടിശ്ശിക 18.75 കോടി
- എ.ടി.എം വഴി ശമ്പളം : സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അവ്യക്തത ബാക്കി
- ബോഡോ തീവ്രവാദികളെ തുരത്താന്‍ ഇന്ത്യ ഭൂട്ടാന്‍െറ സഹായം തേടി
- ആകാശ വിസ്മയങ്ങളുമായി അല്‍ ഖോര്‍ എയര്‍ഷോ
- ഡേവിഡ് ഫെറെറിന് ഖത്തര്‍ ഓപണ്‍ ടെന്നീസ് കിരീടം
- യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കുറ്റികാട്ടില്‍ തള്ളി
- ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: പെനാല്‍റ്റി പാഴാക്കി; സൗദിക്ക് ചൈനീസ് ഷോക്ക്
- റാക് അവാഫി ഫെസ്റ്റിവലിന് പരിസമാപ്തി
- ആഘോഷമായി കുവൈത്ത് പൈതൃകോത്സവം ഉദ്ഘാടനം
- സന്ദര്‍ശകര്‍ക്ക് കൗതുകം പകര്‍ന്ന് സലാലയിലെ പുരാതന ജനവാസ ഗുഹകള്‍
- ഉയര്‍ന്ന കാലറിയുള്ള ഭക്ഷണം കുറക്കണം –ലക്ഷ്മി നായര്‍
- കേരളം ഭൂമി നല്‍കിയാല്‍ എയിംസ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി
- കറാച്ചിയില്‍ ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 57 മരണം
- സി.പി.എം പുതിയ അജണ്ടകളിലേക്ക്
- മര്‍കസ് നോളജ് സിറ്റി നിര്‍മാണം ഹരിത ട്രൈബ്യൂണല്‍ തടഞ്ഞു
- ഹഫ്സാ നീയെന്തേ കുലുങ്ങിച്ചിരിക്കുന്നു
- സി.പി.എം സംസ്ഥാന സമ്മേളനത്തിന് അറബിക് കാലിഗ്രഫിയിലും ചുവരെഴുത്ത്
- സുനന്ദയുടെ മരണം: ബന്ധുക്കളെ ചോദ്യംചെയ്യും
- ബോകോ ഹറാമിന്‍െറ കണ്ണില്‍പെടാതെ മൂന്നുനാള്‍
- ഫ്രാന്‍സ് അപകടകാരിയായ വനിതയെ തിരയുന്നു
ഇന്ത്യന്‍ തീരങ്ങളില്‍ പട്രോളിങ് ശക്തമാക്കി ^നാവിക സേനമേധാവി Posted: 10 Jan 2015 10:35 PM PST Image: ബംഗളൂരു: ഗുജറാത്തിലെ പോര്‍ബന്തറില്‍ പാകിസ്താനില്‍ നിന്നുള്ള ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ തീരങ്ങളില്‍ നാവിക സേന പട്രോളിങ് കര്‍ശനമാക്കിയിട്ടുണ്ടെന്ന് നാവിക സേനാ മേധാവി റോബിന്‍ ധോവന്‍ അറിയിച്ചു. നാവിക സേനയുടെ യുദ്ധകപ്പല്‍ ഉള്‍പ്പടെയുള്ള വ്യൂഹങ്ങളും വിമാനങ്ങളും വിമാനവാഹിനികളും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി തീരദേശമുള്ള സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും ധോവന്‍ അറിയിച്ചു. ഡിസംബര്‍ 31 നാണ് പോര്‍ബന്തര്‍ തീരത്ത് പാക് ബോട്ട് പൊട്ടിത്തെറിച്ചത്. സംഭവത്തിനു ശേഷം നാവിക സേന ജാഗ്രത പാലിക്കുന്നുണ്ടെന്നും തീരങ്ങളെ നിരീക്ഷിക്കുന്നതിന് പൈലറ്റില്ലാ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
സുരക്ഷാസംവിധാനമില്ല; റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ ആര്‍ക്കും കയറാം Posted: 10 Jan 2015 10:01 PM PST തിരുവനന്തപുരം: ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കോച്ചിന് തീപടര്‍ന്ന സംഭവത്തില്‍ വെളിപ്പെടുന്നത് വന്‍ സുരക്ഷാവീഴ്ച. സാമൂഹികവിരുദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിഷ്പ്രയാസം കടന്നുകയറാവുന്നവിധം മതില്‍ പൊളിഞ്ഞുകിടക്കുകയാണ്. ഇതിന് പുറമെ മദ്യക്കുപ്പികളടക്കം വലിച്ചെറിഞ്ഞ് യാര്‍ഡ് വന്‍ മാലിന്യക്കൂമ്പാരമായിട്ടുണ്ട്. കോച്ചില്‍നിന്ന് യാര്‍ഡിലെ മാലിന്യക്കൂമ്പാരത്തിലേക്ക് തീപടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് അത് വഴിവെക്കുമായിരുന്നു. ഇതിന് തൊട്ടടുത്താണ് ഡീസല്‍ സംഭരണ ടാങ്ക്. |
രാജീവിനെ വധിച്ച എല്‍.ടി.ടി.ഇ നേതാവിനെ കണ്ടെത്തി വിചാരണ ചെയ്യും ^ശ്രീലങ്ക Posted: 10 Jan 2015 10:01 PM PST Image: കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാവിനെ കണ്ടെത്തി വിചാരണ ചെയ്യുമെന്ന് ശ്രീലങ്കയിലെ പുതിയ ഭരണകൂടം. അധികാരത്തിലെത്തുന്നതിനു മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതായി സര്‍ക്കാര്‍ വക്താവ് രജിത സെനരത്ന പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ പ്രധാനിയായ കുമരന്‍ പത്മനാഭന്‍ എന്ന കെ.പിയെ 2009ല്‍ ലങ്കന്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് മലേഷ്യയില്‍ നിന്നു ശ്രീലങ്കയിലെത്തിച്ച ഇയാള്‍ക്ക് വി.ഐ.പി പരിഗണനയാണ് ലഭിച്ചത്. മഹിന്ദ രാജപക്സയുടെ ഭരണത്തില്‍ കെ.പിയെ ഇന്ത്യയിലെത്തിക്കുന്നതിനോ കുറ്റം ചുമത്തി വിചാരണ ചെയ്യുന്നതിനോ തയാറായില്ല. ഇക്കാലയളവില്‍ പത്മനാഭന്‍ ലങ്കയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി. പത്മനാഭന്‍ രാജ്യംവിട്ടോയെന്നും എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ഇയാള്‍ രാജ്യത്തു നിന്നു കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കെ.പി ഉപയോഗപ്പെടുത്തിയിരുന്ന വി.ഐ.പി ശൃംഖലയില്‍ ഇക്കാര്യത്തെകുറിച്ച് യാതൊരു തെളിവുകളുമില്ല. രാജപക്സയുടെ ഭരണത്തില്‍ രാജ്യം വിട്ടവരെ അന്താരാഷ്ട്ര പൊലീസിന്‍െറ സഹായത്തില്‍ തിരികെ എത്തിക്കുമെന്നും സെനാരത്ന വ്യക്തമാക്കി. |
മുക്കത്ത് സ്റ്റാര്‍ ഹോട്ടലിന് ബാര്‍ അനുമതി: അപേക്ഷ വീണ്ടും പഞ്ചായത്ത് അജണ്ടയില്‍ Posted: 10 Jan 2015 09:56 PM PST മുക്കം: മുക്കത്തെ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഉടമകളുടെ അപേക്ഷ വീണ്ടും പഞ്ചായത്ത് ഭരണസമിതി യോഗ അജണ്ടയില്‍. തിങ്കളാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ അഞ്ചാമത്തെ അജണ്ടയായാണ് അപേക്ഷ ഉള്‍പ്പെടുത്തിയത്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം നേരത്തേ പലതവണ മാറ്റിവെച്ച അജണ്ടയാണിത്. 'അധികൃതര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം' |
പൊന്നട ക്വാറിക്കെതിരെ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന് Posted: 10 Jan 2015 09:50 PM PST കല്‍പറ്റ: വെങ്ങപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വയനാട് മെറ്റല്‍സ് എന്ന സ്ഥാപനം, പഞ്ചായത്തിന്‍െറ സ്റ്റോപ് മെമ്മോ ലംഘിച്ച് പാറ ഖനനം തുടരുകയാണെന്നും ഇതിനെതിരെ ചൂരിയാറ്റ മേഖലയില്‍ ജനങ്ങള്‍ പ്രക്ഷോഭം നടത്തുമെന്നും കരിങ്കല്‍ ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറച്ചുകാലമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ക്വാറിയില്‍നിന്ന് പാറപൊട്ടിക്കല്‍ ആരംഭിച്ചതില്‍ ദുരൂഹതയുണ്ട്. |
വെള്ളക്കരം: കോര്‍പറേഷന് കുടിശ്ശിക 18.75 കോടി Posted: 10 Jan 2015 09:48 PM PST കൊച്ചി: കൊച്ചി കോര്‍പറേഷന്‍ പ്രദേശത്ത് സ്ഥാപിച്ച പൊതുടാപ്പുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് 2014 ഒക്ടോബര്‍ 31 വരെ കേരള വാട്ടര്‍ അതോറിറ്റിക്ക് കോര്‍പറേഷന്‍ കുടിശ്ശികയായി നല്‍കാനുള്ളത് 18.75 കോടി. തുക കൊച്ചി കോര്‍പറേഷന്‍ അധികൃതരില്‍നിന്ന് ഈടാക്കാന്‍ വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് എറണാകുളം പള്ളിമുക്ക് പി.എച്ച് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കുവേണ്ടി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി റോയി തെക്കന്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് വിശദീകരണം. |
എ.ടി.എം വഴി ശമ്പളം : സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അവ്യക്തത ബാക്കി Posted: 10 Jan 2015 09:40 PM PST മഞ്ചേരി: എ.ടി.എം വഴി ശമ്പള വിതരണത്തിന് ജീവനക്കാരെക്കൊണ്ട് അക്വിറ്റന്‍സ് ഒപ്പിടീച്ച് വാങ്ങുന്നതിനെ ചൊല്ലി അനിശ്ചിതത്വം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ മാനദണ്ഡങ്ങളാണുള്ളത്. എ.ടി.എം വഴി ശമ്പളം വിതരണം ചെയ്യുന്നത് യഥാര്‍ഥത്തില്‍ ശമ്പളബില്ല് ട്രഷറിയില്‍നിന്ന് മാറി, അവിടെനിന്ന് തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തുന്ന രീതിയിലാണ്. 2013 ജനുവരി ഒന്നിന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍, ശമ്പളബില്ല് ട്രഷറിയില്‍ നല്‍കി പേ ഓഡര്‍ ചെക് കൈപ്പറ്റി ജീവനക്കാരുടെ അക്കൗണ്ട് നമ്പരും തുകയുമടക്കം സ്റ്റേറ്റ്മെന്‍റ് ബാങ്കില്‍ നല്‍കുന്ന രീതിയാണിപ്പോള്‍. ഈ രീതിയില്‍ അക്വിറ്റന്‍സ് ഒപ്പിട്ട് വാങ്ങുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. |
ബോഡോ തീവ്രവാദികളെ തുരത്താന്‍ ഇന്ത്യ ഭൂട്ടാന്‍െറ സഹായം തേടി Posted: 10 Jan 2015 09:23 PM PST Image: ന്യൂഡല്‍ഹി: അസമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍െറ സഹായം തേടി. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തൊബ്ഗെയുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി സഹായം തേടിയത്. സുരക്ഷാ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെ സഹകരണവും ഏകോപനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ഷെറിങ് തോബ്ഗെയും കൂടിക്കാഴ്ച നടത്തിയിരുന്നു. ബോഡോ തീവ്രവാദികള്‍ ഭൂട്ടാന്‍-അസം അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണു സംഘം ചേരുന്നത്. അതിര്‍ത്തിയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്‍െറ പശ്ചാത്തലത്തിലാണ് മോദി-തൊബ്ഗെയ കൂടിക്കാഴ്ച നടന്നത്. 2003-04 കാലയളവില്‍ ഭൂട്ടാന്‍ സൈനിക നടപടിയിലൂടെ ഉള്‍ഫ തീവ്രവാദികളെ രാജ്യത്തു നിന്നു പൂര്‍ണമായി ഇല്ലാതാക്കിയിരുന്നു. അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ 64 പേര്‍ കൊല്ലപ്പെട്ടിരുന്നു. |
ആകാശ വിസ്മയങ്ങളുമായി അല്‍ ഖോര്‍ എയര്‍ഷോ Posted: 10 Jan 2015 08:32 PM PST Image: ദോഹ: അല്‍ ഖോര്‍ ടൗണില്‍ നിന്ന് തീരദേശ റോഡിന്‍െറ കിഴക്ക് മാറി രണ്ട് ദിവസമായി നടന്ന ചെറുവിമാനങ്ങളുടെ കാര്‍ണ്ണിവല്‍ ആവേശകരമായി. നൂറുക്കണക്കിനാളുകളാണ് എട്ടാമത് അല്‍ ഖോര്‍ ഫൈ്ള ഇന്‍ ആസ്വദിക്കാനത്തെിയത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ ചെറുവിമാനങ്ങളാണ് അല്‍ ഖോര്‍ വിമാനമേളയിലത്തെിയത്. സമാപന ദിവസമായ ഇന്നലെ താരതമ്യേന നല്ല തണുപ്പ് അവഗണിച്ചും രാവിലെ ഏഴ് മണി മുതല്‍ ആളുകളത്തെി. 40 വിമാനങ്ങളാണ് മേളയില്‍ പങ്കെടുത്തത്. ഇതില്‍ 30 -ഓളം ഖത്തറില്‍ നിന്ന് തന്നെയുള്ളതാണ്. നാലെണ്ണം യു.എ.ഇയില്‍ നിന്നും കുവൈത്തില്‍ നിന്ന് ഒന്നും സൗദിയില്‍ നിന്ന് നാലെണ്ണവുമുണ്ട്. യു.എ.ഇയില്‍ നിന്ന് മാത്രം 11 എണ്ണം പ്രതീക്ഷിച്ചതാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ പൊടിക്കാറ്റും മോശം കാലാവസ്ഥയുമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ വരവിന് തടസമായത്. പൈലറ്റിന് മാത്രം പറക്കാവുന്ന ഓട്ടോറിക്ഷ പോലുള്ള കുഞ്ഞു വിമാനങ്ങള്‍ മുതല്‍ 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ആഢ്യന്‍ വിമാനങ്ങള്‍ വരെ ഇവിടെയുണ്ട്. ഇത്തരത്തില്‍ വലിയ വിമാനത്തിന്‍െറ ഉടമായാണ് ശൈഖ് അഹ്മദ് ബിന്‍ ഹമദ് ബിന്‍ ഖാലിദ് ആല്‍ഥാനി. ദോഹയിലെ വ്യവസായ പ്രമുഖനായ ഇദ്ദേഹം സ്വന്തം വിമാനം പറത്തിയാണ് വിദേശ രാജ്യങ്ങളില്‍ പോകുന്നത്. സഹായത്തിന് യൂറോപ്പില്‍ നിന്നുള്ള സഹപൈലറ്റുമുണ്ട്. സ്വകാര്യ വിമാന ഉടമകളുടെയും പൈലറ്റുമാരുടെയും സംരംഭമാണ് അല്‍ ഖോര്‍ എയര്‍ ഷോ. 2008ല്‍ ആരംഭിക്കുമ്പോള്‍ ഖത്തറില്‍ നിന്ന് മാത്രമുള്ളവരാണ് ഷോയില്‍ പങ്കെടുത്തിരുന്നത്. ഇപ്പോഴത് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് മൊത്തമായി. ഭാവിയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ചെറുവിമാനങ്ങളെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകന്‍ കൂടിയായ അഹ്മദ് ബിന്‍ ഹമദ് പറഞ്ഞു. |
ഡേവിഡ് ഫെറെറിന് ഖത്തര്‍ ഓപണ്‍ ടെന്നീസ് കിരീടം Posted: 10 Jan 2015 08:31 PM PST Image: ദോഹ: എക്സോണ്‍ മൊബില്‍ ഖത്തര്‍ ഓപണ്‍ ടെന്നിസ് കിരീടം നേടി സ്പെയിനിന്‍െറ ഡേവിഡ് ഫെറെര്‍ പുതുവര്‍ഷം അവിസ്മരണീയമാക്കി. ലോക മൂന്നാം നമ്പര്‍ താരമായ ചെക്കിന്‍െറ തോമസ് ബെര്‍ദിച്ചിനെയാണ് ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് നാലാം സീഡായ ഫെറര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 64, 75. കരിയറിലെ 22ാമത് എ.ടി.പി കിരീടമാണ് ഇതോടെ ഫെറെര്‍ ഷോകേസിലത്തെിച്ചത്. 32 കാരനായ സ്പാനിഷ് താരത്തിന്‍െറ കന്നി ഖത്തര്‍ ഓപണ്‍ കിരീടം കൂടിയാണിത്. 195,000 ഡോളര്‍ സമ്മാനതുകയാണ് ജേതാവിന് ലഭിക്കുക. പുതിയ കോച്ചിനു കീഴിലെ ആദ്യ കിരീടമെന്ന പ്രത്യേകതയും ഇതിനുണ്ട്. |
യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കുറ്റികാട്ടില്‍ തള്ളി Posted: 10 Jan 2015 08:14 PM PST Image: ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി റോഡരികിലുള്ള കുറ്റിക്കാട്ടില്‍ തള്ളി. ഡല്‍ഹിയിലെ വസന്ത് കുഞ്ച് ഏരിയയില്‍ ശനിയാഴ്ചയാണ് 40 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെ ത്തിയത്. നഗ്നമാക്കിയ മൃതശരീരം ഒരു നഴ്സറിക്ക് സമീപമുള്ള കുറ്റിക്കാട്ടിലാണ് കണ്ടത്. യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്‍്റെ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. ഡല്‍ഹി കൂട്ടമാനഭംഗത്തിന് സമാനമായ കൃത്യമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതി ക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ കമ്പ് കുത്തിയിറക്കിയ നിലയിലായിരുന്നു. ലൈംഗിക അതിക്രമം, കൊലപാതകം എന്നീ വകുപ്പുകളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ ഫത്തേഹ്പൂര്‍ബേരി സ്വദേശിയായ യുവതി മൂന്നുകുട്ടികളുടെ അമ്മയാണ്. സെക്യൂരിറ്റി ജീവനക്കാരനായ ഭര്‍ത്താവ് വാഹനാപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നതിനാല്‍ യുവതി എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്യുന്ന വസ്ത്രനിര്‍മ്മാണ യൂനിറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ജോലിക്കു പോയ ഇവര്‍ രാത്രി തിരിച്ചത്തെിയില്ല. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. പ്രദേശത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ മൃതദേഹം കണ്ടത്. വസ്ത്ര നിര്‍മ്മാണ യൂനിറ്റിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. |
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: പെനാല്‍റ്റി പാഴാക്കി; സൗദിക്ക് ചൈനീസ് ഷോക്ക് Posted: 10 Jan 2015 07:57 PM PST Image: റിയാദ്: ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യ ഒരു ഗോളിന് ചൈനക്ക് കീഴടങ്ങി. ഗ്രൂപ്പ് ബി മത്സരത്തിന്‍െറ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് പാഴാക്കിയതിന; പിന്നാലെയാണ് കളിയുടെ ഗതിക്ക് വിപരീതമായി അപ്രതീക്ഷിത ഗോള്‍ വഴങ്ങി സൗദി തോല്‍വി ഏറ്റുവാങ്ങിയത്. 80ാം മിനിറ്റില്‍ യു ഹായിയാണ് ഫ്രീ കിക്കിലൂടെ ചൈനയുടെ വിജയ ഗോള്‍ നേടിയത്. |
റാക് അവാഫി ഫെസ്റ്റിവലിന് പരിസമാപ്തി Posted: 10 Jan 2015 07:47 PM PST Image: റാസല്‍ഖൈമ: മൂന്നാഴ്ചയായി റാസല്‍ഖൈമയില്‍ നടന്നു വന്ന അവാഫി ശൈത്യോല്‍സവത്തിന് വിജയകരമായ പരിസമാപ്തി. അറബ് കലാ പ്രകടനങ്ങളോടൊപ്പം കേരളീയ കലകളായ ഒപ്പനയും കോല്‍ക്കളിയുമെല്ലാം അരങ്ങിലത്തെിയത് സമാപന ചടങ്ങിനെ ശ്രദ്ധേയമാക്കി. അല്‍ സഫീര്‍ ഈവന്‍റ്സിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യമായാണ് കേരളീയ കലാ പ്രകടനങ്ങള്‍ അവാഫി റുമാന സ്റ്റേജില്‍ അവതരിപ്പിച്ചത്. |
ആഘോഷമായി കുവൈത്ത് പൈതൃകോത്സവം ഉദ്ഘാടനം Posted: 10 Jan 2015 07:42 PM PST Image: കുവൈത്ത് സിറ്റി: പരമ്പരാഗത കലകളെയും വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി കുവൈത്ത് സര്‍ക്കാറിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ജനകീയ പൈതൃകോത്സവത്തിന് വര്‍ണാഭ ചടങ്ങുകളോടെ ഒൗദ്യോഗിക തുടക്കമായി. 70 ദിവസം നീളുന്ന ഉത്സവത്തിന് കഴിഞ്ഞമാസം 21ന് തുടക്കമായിരുന്നെങ്കിലും വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഒൗദ്യോഗിക ഉദ്ഘാടനം. |
സന്ദര്‍ശകര്‍ക്ക് കൗതുകം പകര്‍ന്ന് സലാലയിലെ പുരാതന ജനവാസ ഗുഹകള്‍ Posted: 10 Jan 2015 07:33 PM PST Image: മസ്കത്ത്: സലാലയിലെ പ്രകൃതി ദത്തമായ ഗുഹകള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നു. പ്രകൃതിരമണീയമായ സലാലയില്‍ കൗതുകം നിറച്ച് 10ലധികം ഗുഹകളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. പുരാതനകാലം മുതലേ മനുഷ്യവാസത്തിന് ഉപയോഗിച്ചിരുന്നതാണ് ഇവയില്‍ പലതും. സലാലയിലെ ഗിരിവര്‍ഗക്കാരില്‍ ചിലര്‍ ഇപ്പോഴും ഇത്തരം ഗുഹകളില്‍ താമസിക്കുന്നുണ്ട്. ഇവയില്‍ ചിലത് ലോകത്തിലെ തന്നെ നീളവും വിസ്താരവുമുള്ള ഗുഹകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇറ്റലിയിലെ മാമോത്ത് ഗുഹകളുടെ വിഭാഗത്തില്‍ പെടുന്ന ഇത്തരം ഗുഹകള്‍ ഏറെ വിനോദസഞ്ചാര സാധ്യതകളുള്ളതാണ്. പരിസ്ഥിതി സമ്പത്തായി നിലക്കൊള്ളുന്ന ഇത്തരം ഗുഹകള്‍ പുരാവസ്തു ശേഖരം കൂടിയാണ്.
|
ഉയര്‍ന്ന കാലറിയുള്ള ഭക്ഷണം കുറക്കണം –ലക്ഷ്മി നായര്‍ Posted: 10 Jan 2015 07:26 PM PST Image: മനാമ: മലയാളി ഭക്ഷണരീതിയില്‍ മറ്റ് സംസ്ഥാനക്കാരെപ്പോലെയല്ളെന്ന് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മിനായര്‍ ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. ഡി.സി ബുക്സും ബഹ്റൈന്‍ കേരളീയ സമാജവും ചേര്‍ന്ന് നടത്തുന്ന പുസ്തകോത്സവത്തില്‍ എത്തിയതായിരുന്നു അവര്‍. എല്ലാത്തരം ഭക്ഷണങ്ങളും രുചിക്കാനും അതുമായി പൊരുത്തപ്പെടാനും ആസ്വദിക്കാനും കഴിവുള്ളവരാണ് മലയാളികള്‍. എന്നാല്‍ അമിതമായി ആഹാരം കഴിക്കുന്നത് നമ്മുടെ ശീലമായി മാറി. |
കേരളം ഭൂമി നല്‍കിയാല്‍ എയിംസ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി Posted: 10 Jan 2015 06:41 PM PST Image: കൊല്ലം: കേരളം ഭൂമി നല്‍കിയാല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ശ്രീപദ് യശോ നായിക്. എയിംസ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും നായിക് കൂട്ടിച്ചേര്‍ത്തു. എയിംസ് മാതൃകയിലുള്ള ആശുപത്രി കേരളത്തില്‍ സ്ഥാപിക്കാന്‍ സന്നദ്ധമാണെന്ന് മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് 200 ഏക്കര്‍ ഭൂമിയാണ് വേണ്ടത്. ഇതിനായി കോഴിക്കോട് കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ ഭൂമി, തിരുവനന്തപുരം നെയ്യാറ്റിന്‍കര നെട്ടുകാല്‍ത്തേരിയില്‍ തുറന്ന ജയിലിനോട് ചേര്‍ന്നുള്ള ഭൂമി, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍െറ ഭൂമി, എറണാകുളത്ത് എച്ച്.എം.ടിയുടെ ഭൂമി എന്നിവയാണ് സര്‍ക്കാരിന്‍െറ പരിഗണനയിലുള്ളത്. |
കറാച്ചിയില്‍ ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 57 മരണം Posted: 10 Jan 2015 06:40 PM PST Image: കറാച്ചി: പാകിസ്താനിലെ ഷികാര്‍പുരില്‍ ടാങ്കര്‍ ലോറിയും യാത്രാ ബസും കൂട്ടിയിടിച്ച് 57 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പൊള്ളലേറ്റു. സുപ്പര്‍ഹൈവേ ലിങ്കിലാണ് പെട്രോള്‍ കയറ്റിവന്ന ടാങ്കര്‍ ലോറിയും കറാച്ചിയില്‍ നിന്നു ഷികാര്‍പുറിലേക്ക് വരികയായിരുന്ന ബസും കൂട്ടിയിടിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയിലാണു അപകടം. ഇരു വാഹനങ്ങളും പൂര്‍ണമായി കത്തിനശിച്ചു. ബസിനു മുകളില്‍ യാത്ര ചെയ്തവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നതായി രക്ഷപ്പെട്ടയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 2011നു ശേഷം പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 9,000ഓളം റോഡപകടങ്ങളില്‍ 4,500 പേര്‍ മരിച്ചിട്ടുണ്ട്. |
Posted: 10 Jan 2015 05:50 PM PST Image: Subtitle: ഹിന്ദുക്കള്‍ക്കിടയിലെ ഇടതുപക്ഷ വിരുദ്ധ ധ്രുവീകരണത്തെയും സംഘ്പരിവാര്‍ വേരുറപ്പിക്കുന്നതിനെയും ഗൗരവത്തോടെ കാണും മൂന്നാര്‍: പാര്‍ട്ടിയുടെ ജനകീയാടിത്തറ വികസിപ്പിക്കാനും സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് സി.പി.എം പുതിയ അജണ്ടകളിലേക്ക് നീങ്ങുന്നു. ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഗോള^ദേശീയ ^സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ച് നടത്തിയ പ്രസംഗവും ജില്ലാ സെക്രട്ടറി എം.എം. മണി അവതരിപ്പിച്ച സുദീര്‍ഘമായ റിപ്പോര്‍ട്ടും ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ്. അടിസ്ഥാന ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടതിന്‍െറയും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്‍െറയും സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കേണ്ടതിന്‍െറയും അനിവാര്യത എടുത്തുകാട്ടുന്നതായിരുന്നു പിണറായിയുടെ പ്രസംഗം. പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാര്‍ട്ടിയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ജനകീയ പ്രശ്നങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുനില്‍ക്കുന്നുവെന്ന വിമര്‍ശം പല കോണുകളില്‍ നിന്നുമുണ്ട്. ദലിതരും ആദിവാസികളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങള്‍ കാണാതിരിക്കരുതെന്നാണ് പിണറായി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശം. ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പുതിയ മുദ്രാവാക്യങ്ങളായി ഏറ്റെടുക്കണം. ഹിന്ദുക്കള്‍ക്കിടയിലെ ഇടതുപക്ഷവിരുദ്ധ ധ്രുവീകരണത്തെയും ജാതി^മത സംഘടനകള്‍ക്കിടയില്‍ സംഘ്പരിവാര്‍ വേരുറപ്പിക്കുന്നതിനെയും കൂടുതല്‍ ഗൗരവത്തോടെ കാണണം. ഇടുക്കിയില്‍ ഉള്‍പ്പെടെ ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കുന്നത് പാര്‍ട്ടിയുടെ ദൗര്‍ബല്യമായി നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റം ചെറുക്കാന്‍ ഇടത് മതേതര കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്ന കാഴ്ചപ്പാടാണ് പാര്‍ട്ടിക്കുള്ളത്. പ്രവര്‍ത്തന രീതികളില്‍ കമ്യൂണിസ്റ്റ് വിരുദ്ധത ആരോപിക്കുമ്പോള്‍പോലും ഹൈറേഞ്ച് സംരക്ഷണ സമിതി പോലുള്ള സംഘടനകളുമായി ബന്ധം തുടരണമെന്ന നിര്‍ദേശം ഇതിന്‍െറ ഭാഗമാണ്. മാറിയ സാഹചര്യങ്ങളില്‍ മതനിരപേക്ഷ ശക്തികളെ ഒപ്പം അണിനിരത്താന്‍ നടപടികള്‍ വേണമെന്നാണ് പിണറായിയുടെ നിലപാട്. ജാതി^മത സംഘടനകള്‍ക്ക് പാര്‍ട്ടി വഴങ്ങുന്നുവെന്ന പൊതുസമൂഹത്തിന്‍െറ തോന്നല്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയിലെ ജീര്‍ണതകള്‍ക്കെതിരെ ശക്തമായ നടപടികളെടുത്ത് മുന്നോട്ടുപോകാനാണ് നേതൃത്വത്തിന്‍െറ തീരുമാനം. മദ്യപാനം ശീലമാക്കിയവരെയും ബ്ളേഡ്^റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ബന്ധമുള്ളവരെയും പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന വികാരമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. 20 ശതമാനത്തോളം പ്രവര്‍ത്തകര്‍ തികച്ചും നിര്‍ജീവമാണെന്നാണ് വിലയിരുത്തല്‍. തൊഴിലാളിവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തകരുടെ അമിത സാമ്പത്തിക താല്‍പര്യങ്ങള്‍ക്കെതിരെ നേതൃത്വം ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു. ജനകീയാടിത്തറ വികസിപ്പിക്കുന്നതിനൊപ്പം വിഭാഗീയതയുടെ പേരില്‍ വി.എസ് പക്ഷത്തിന്‍െറ ചിറകരിയുക എന്ന അജണ്ടയും ജില്ലാ സമ്മേളനങ്ങളില്‍ നടപ്പാക്കുന്നുണ്ട്. താരതമ്യേന വിഭാഗീയത വളരെ കുറവായ ഇടുക്കിയില്‍പോലും വി.എസ്. അച്യുതാനന്ദനൊപ്പം നില്‍ക്കുന്ന നാമമാത്ര നേതാക്കളെ വെട്ടിനിരത്തുന്ന സമീപനമാണ് ഒൗദ്യോഗിക പക്ഷം സ്വീകരിച്ചിട്ടുള്ളത്. |
മര്‍കസ് നോളജ് സിറ്റി നിര്‍മാണം ഹരിത ട്രൈബ്യൂണല്‍ തടഞ്ഞു Posted: 10 Jan 2015 05:34 PM PST Image: കോഴിക്കോട്: മര്‍കസ് നോളജ് സിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ബന്ധപ്പെട്ടവര്‍ ഹാജരാകാനുമാവശ്യപ്പെട്ട് നോട്ടീസയക്കാനും പരിസ്ഥിതി കേസുകള്‍ പരിഗണിക്കുന്ന ചെന്നൈ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. വടകര ബാറിലെ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. കെ. സവാദ്, അഡ്വ. കെ. നൂറുദ്ദീന്‍ മുസ്ലിയാര്‍, അഡ്വ. കെ.വി. ഭാഷ്യാംചാരി എന്നിവര്‍ മുഖേന നല്‍കിയ ഹരജിയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീര്‍പ്പാക്കാനുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടത്തെിയാണ് ഇടക്കാല ഉത്തരവ്. കേസ് വീണ്ടും മാര്‍ച്ച് ഒമ്പതിന് പരിഗണിക്കും. ചെയര്‍മാന്‍ ജസ്റ്റിസ് ചൊക്കലിംഗം, പ്രഫ. ഡോ. നാഗേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ ട്രൈബ്യൂണലിന്‍െറതാണ് വിധി. കോഴിക്കോട് കോടഞ്ചേരി വില്ളേജില്‍ 125 ഏക്കറോളം അതീവ പരിസ്ഥിതി ദുര്‍ബലവും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍പെടുന്നതുമായ സ്ഥലത്ത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മര്‍കസ് നോളജ് സിറ്റിക്കുവേണ്ടി നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതായി കാണിച്ചാണ് ഹരജി. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്, സംസ്ഥാന ചീഫ് സെക്രട്ടറി, വനം പരിസ്ഥിതി തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ചീഫ് ടൗണ്‍ പ്ളാനര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, നിര്‍മാണച്ചുമതലയുള്ള കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സ്, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥല ഉടമകളും മര്‍കസ് സിറ്റിയുടെ ബിനാമികളുമായ കാസര്‍കോട് ജില്ല ബേക്കല്‍ ന്യൂ തിരുത്തി ഹൗസ് മുഹമ്മദ് അഷ്റഫ്, ആലപ്പുഴ ജില്ല തിരുവമ്പാടി പുത്തന്‍പുരക്കല്‍ മുഹമ്മദ് നിസാര്‍, വയനാട്, മേപ്പാടി, ചെറുകടത്ത് വളപ്പില്‍ സലാഹുദ്ദീന്‍, കണ്ണൂര്‍ ജില്ല കൊളച്ചേരി സൈനാബിസിലെ ഹാസിഫ് എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. മൊത്തം 17 പേരെയാണ് എതിര്‍കക്ഷികളായി ചേര്‍ത്തിരിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തോട് അടുത്തുകിടക്കുന്നതും ലോക പൈതൃകമായി പ്രഖ്യാപിച്ച പശ്ചിമഘട്ടത്തെ തൊട്ടുരുമ്മി വിലമതിക്കാനാവാത്ത ജൈവസാന്നിധ്യവും അതീവ പരിസ്ഥിതി ദുര്‍ബലവും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ മേഖലയാണെന്ന് പ്രഫ. ഗാഡ്ഗില്‍ കമ്മിറ്റി, ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിര്‍മാണം നിര്‍ത്തിവെക്കണമെന്നും സിറ്റി നിര്‍മാണത്തിലൂടെ പരിസ്ഥിതിക്കുവന്ന ആഘാതം തിട്ടപ്പെടുത്തി പൂര്‍വസ്ഥിതിയിലാക്കണമെന്നുമാണ് ആവശ്യം. അനധികൃത നിര്‍മാണത്തിന് ഒത്താശചെയ്ത മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കേരള ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് അഡ്വ. കെ. സവാദ്, അഡ്വ. കെ. നൂറുദ്ദീന്‍ മുസ്ലിയാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
ഹഫ്സാ നീയെന്തേ കുലുങ്ങിച്ചിരിക്കുന്നു Posted: 10 Jan 2015 05:28 PM PST Image: ‘മുത്തുബീബി കുലുങ്ങിച്ചിരിക്കുമ്പോള്‍...’ തപാല്‍ക്കാരനായി. പിന്നീടാണ് ഡി.സി ബുക്സ് നോവല്‍ മത്സരത്തില്‍ ‘മാ’ സമ്മാനാര്‍ഹമാകുന്നത്. ‘മാ’ സംബന്ധിച്ച് ഒരുപഠനം എന്ന് പറഞ്ഞുകൂടെങ്കിലും ചെറിയൊരു ആസ്വാദനം ‘കലാകൗമുദി’ വാരികയില്‍ ഞാനെഴുതി. അവിടുന്നാണ് ഞങ്ങളുടെ ആത്മബന്ധം. കഠിന രോഗത്തോട് മല്ലിട്ട് ‘സംസാരിക്കാനൊരാള് വേണം’ എന്ന അവസ്ഥയില്‍ ഞാനും പ്രബോധനം എക്സിക്യൂട്ടിവ് എഡിറ്റര്‍ അഷ്റഫ് കീഴുപറമ്പും ഒടുവില്‍ കണ്ടു. വലിയ കൊതിയായിരുന്നു ഹാഷിമിനെഴുതാന്‍. രോഗപീഡകള്‍ കടന്നാക്രമിക്കുമ്പോള്‍ ‘ഒത്തിരി ഇനിയും എനിക്ക് പറയാനുണ്ട്...’എന്നൊരു അഹങ്കാരജ്ഞാനം എന്‍െറ പ്രിയപ്പെട്ട ഹഫ്സക്ക് രൂഢമൂലമായിരുന്നു. ആരാമം മാസികയില്‍ ഞാന്‍ എഡിറ്റോറിയല്‍ ജോലികള്‍ നിര്‍വഹിക്കുന്ന കാലത്ത് ഹഫ്സ പലതും എഴുതി. ഞങ്ങള്‍ കഠോരം തര്‍ക്കിച്ചു. ലഹള കൂടി. ഹഫ്സ എന്ന ഹാഷിമിന്‍െറ ഉള്ളിന്‍െറ ഉള്ളിലൊരു കിരാതനുണ്ടായിരുന്നു. ആര്‍ക്കും, ഒന്നിനും വഴങ്ങാത്ത ഒരാള്‍. ചലച്ചിത്രകാരനായ മകന്‍ ഹര്‍ഷദിനുള്ളിലുമുണ്ടൊരു ഹഫ്സത്തരം എന്നു വിളിക്കാവുന്ന അതുല്യപ്രതിഭയുടെ മിന്നലാട്ടം. ഒരിക്കല്‍ ശക്തിയായി വഴക്കിട്ടു. ‘ഇനിയെന്നെ കാണരുത്...’ എന്നോ മറ്റോ ഞാന്‍ പറഞ്ഞു. ഒരു തിരക്കഥയുടെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട സംഭവമായിരുന്നു. വലിയ ചിരി. അതായിരുന്നു ഹഫ്സ എന്ന ഹാഷിമിന്‍െറ തനതുരൂപം. ഉച്ചത്തില്‍...വളരെ ഗാഢമായി ചിരിക്കും. ഇസ്ലാമിക മൂല്യങ്ങളോട് കടുത്ത പ്രതിപത്തി. പക്ഷേ, കള്ളനാണയങ്ങളോട് ഉരുളക്കുപ്പേരിപോലെ മറുപടി. ഗൃഹാങ്കണത്തില്‍ ഹഫ്സയുടെ പുതിയ പുസ്തകം പ്രകാശിപ്പിക്കുന്നു. ക്ഷണമുണ്ടായിരുന്നെങ്കിലും ഞാന്‍ പോയില്ല. ആത്മമിത്രം നൊമ്പരം കടിച്ചിറക്കുന്നത് കാണാന്‍ എനിക്കാവുമായിരുന്നില്ല. ആരെങ്കിലും അറിയണമെന്നെനിക്ക് നിര്‍ബന്ധമില്ല. എങ്കിലും, ഞാന്‍ അടിവരയിട്ടെഴുതുന്നു. ‘മൗലികപ്രതിഭയുള്ള നല്ളൊരു ആഖ്യായികാകാരന്‍ മലയാളത്തിന് നഷ്ടമായി, എനിക്ക് പ്രിയപ്പെട്ട ഹഫ്സയും’. ‘പള്ളിയില്‍ നിസ്കാരത്തിന് ഇമാം നില്‍ക്കേണ്ടതില്ല. പകരം യമണ്ടന്‍ ഖുര്‍ആന്‍ എം.പി^3 പ്ളേ ചെയ്യുക. അത് ഓപറേറ്റ് ചെയ്യാന്‍ തുച്ഛവിലക്ക് ഒരു ഓപറേറ്ററേയും വെക്കുക...’ മുസ്ലിം പള്ളികളിലെ ഇമാം, ഖത്തീബ് സമൂഹങ്ങളുടെ ദൈന്യത വിവരിക്കുന്നിടത്താണ് യാഥാസ്ഥിതിക കോട്ടകളെ ഊക്കില്‍ ഇടിച്ച് ഹഫ്സയിലെ ഹാഷിം മിഹ്റാബില്‍ എം.പി-3 വെച്ചാല്‍ പോരേ എന്നു കലഹമുണ്ടാക്കുന്നത്. ആമിന വദൂദിന്‍െറ ‘ഖുര്‍ആന്‍ പെണ്‍വായന’ മൊഴിമാറ്റം നിര്‍വഹിക്കുമ്പോഴും ഇതേ ചങ്കുറപ്പാണ് ഹാഷിമിലെ മൊഴിമാറ്റക്കാരന്‍ സ്വായത്തമാക്കുന്നത്. മരുന്നുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത ഊര്‍ജം എഴുത്ത് തനിക്ക് നല്‍കുമെന്ന് ഹഫ്സ വിശ്വസിച്ചു. കോഴിക്കോട്ടെ ആശുപത്രിക്കിടക്കയില്‍ അദ്ദേഹം പറഞ്ഞു: ‘ഡോക്ടര്‍മാര്‍ പറയുന്ന സൂചിയും സ്കാനിങ്ങുമൊന്നും എനിക്ക് ആശ്വാസം നല്‍കില്ല. എഴുതണം. എനിക്കതൊന്ന് എഴുതി പൂര്‍ത്തിയാക്കണം.’ പ്രോസ്റ്റേറ്റ് ഗ്രന്ഥി ഞണ്ടുകള്‍ കരണ്ടു തിന്നുമ്പോഴും ‘ഒരു അതിസുന്ദരിയുടെ കഥ’ ഹഫ്സ ചത്തെിമിനുക്കി. വീട്ടുമുറ്റത്ത് ആ പുസ്തകം പി.കെ പാറക്കടവ് പ്രകാശനംചെയ്യുമ്പോള്‍ ഹഫ്സ വേദനക്കിടയിലും സ്വത$സിദ്ധമായ ഉയര്‍ന്ന ചിരി പുറപ്പെടുവിച്ചതായി ചടങ്ങിന് സാക്ഷ്യംവഹിച്ച കൂട്ടുകാര്‍ അനുസ്മരിച്ചു. ഏഴു നോവലുകളിലും രണ്ടു മൊഴിമാറ്റ കൃതികളിലുമായി ഒതുങ്ങുന്നതല്ല ഹഫ്സയുടെ രചനാലോകം. വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിരവധി കവര്‍സ്റ്റോറികള്‍, രചനയുടെ ആദ്യകാലത്ത് നിരവധി ചെറുകഥകള്‍, ആക്ഷേപഹാസ്യ കവിതകള്‍ ഹഫ്സയുടേതായി മലയാളത്തിന് ലഭിച്ചു. ഫലസ്തീന്‍ പോരാട്ടങ്ങളുടെയും മുല്ലപ്പൂവിപ്ളവങ്ങളുടെയും പശ്ചാത്തലത്തില്‍ അത്യന്തം ഗഹനമായ ചിന്തകള്‍ സ്വരൂപിക്കുന്നതില്‍ രോഗപീഡയുടെ കാലത്തും ഹഫ്സ സമയം ഒഴിച്ചിട്ടു. ആമിന വദൂദിന്‍െറ ഖുര്‍ആന്‍ പെണ്‍വായനയില്‍ സ്വീകരിച്ച നട്ടെല്ലിന്‍ ബലം ഹഫ്സയിലെ ഹാഷിമിന് ഏറെ സ്വീകാര്യമായിരുന്നു. കാരണം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രമെന്നത് പുരുഷമേല്‍ക്കോയ്മയുടെ അഹങ്കാരശബ്ദങ്ങളായി കമ്പോളത്തില്‍ വിഹരിക്കുമ്പോള്‍ ആമിന വദൂദ് സ്വീകരിച്ച തന്‍േറടവും ഖുര്‍ആന്‍ സ്ത്രീക്കനുവദിച്ച തുല്യനീതിയും ആമിന വിവരിക്കുന്നതിന്‍െറ ശക്തിയും ദാര്‍ഢ്യവും മലയാളത്തില്‍ തിരിച്ചറിഞ്ഞ ഒരേയൊരു മുസ്ലിം എഴുത്തുകാരനും ഹാഷിമായിരുന്നു. മുസ്ലിം എഴുത്തുകാരന്‍ എന്ന ലേബലിനോട് ഹാഷിം കലഹിക്കുമെങ്കിലും സകല അര്‍ഥത്തിലും ഹാഷിമിന്‍െറ രചനകളുടെ അകക്കാമ്പ് ഇസ്ലാമും മുസ്ലിംകളും മാത്രമായിരുന്നു. ‘പ്രബോധനം’ 35 ലക്കങ്ങളിലായി അച്ചടിച്ച ‘സ്ത്രീക്കനല്‍’ നോവല്‍ കണ്ണൂര്‍ പശ്ചാത്തലത്തിലെഴുതപ്പെട്ട ഹൃദ്യരചനകളില്‍ ഒന്നാണ്. സീനത്ത്, യാസിര്‍, കുഞ്ഞാലിക്ക, മുത്തുക്ക തുടങ്ങിയ കഥാപാത്രങ്ങള്‍ വഴി മുസ്ലിം സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നല്ളൊരു വിമര്‍ശമായിരുന്നു ‘സ്ത്രീക്കനല്‍.’ മുജാഹിദ് പ്രസ്ഥാനത്തിലെ സമീപകാലത്തെ വേര്‍പിരിയലും മൂന്നാംകൂറായി ഉടലെടുത്ത ‘ജിന്ന്’ വിവാദവും ഹഫ്സയിലെ എഴുത്തുകാരന് നല്ളൊരു വിഭവമായിരുന്നു. മറിയം ജമീലയുടെ അഹ്മദ് ഖലീല്‍, മുഹമ്മദ് ഗസാലിയുടെ മുസ്ലിം സ്വഭാവം, സയ്യിദ് ഖുതുബിന്‍െറ വഴിയടയാളങ്ങള്‍ എന്നീ രചനകളിലും കര്‍ക്കശമായ ഒരു മലയാള ശൈലി അവതരിപ്പിക്കുകയും അവ വേണ്ടത്ര ശ്രദ്ധ നേടാതെ മുഖ്യധാരയില്‍ അവഗണിക്കപ്പെടുകയും ചെയ്തു എന്നത് മിക്ക മുസ്ലിം ലേബല്‍ എഴുത്തുകാര്‍ക്കുമുള്ള വേദനയുടെ മറ്റൊരു മുഖം. |
സി.പി.എം സംസ്ഥാന സമ്മേളനത്തിന് അറബിക് കാലിഗ്രഫിയിലും ചുവരെഴുത്ത് Posted: 10 Jan 2015 11:27 AM PST Image: ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ പ്രചാരണം കൊഴുപ്പിക്കാന്‍ അറബിക് കാലിഗ്രഫിയിലും ചുവരെഴുത്ത്. ആലപ്പുഴ നഗരത്തിലെ വട്ടയാലിലാണ് ശ്രദ്ധയാകാര്‍ഷിച്ച് പ്രചാരത്തിന്‍െറ പുതുവഴി. സംസ്ഥാന സമ്മേളനത്തിന്‍െറ പ്രചാരത്തില്‍നിന്ന് ഫ്ളക്സും പ്ളാസ്റ്റിക്കും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കാലത്തെന്ന പോലെ ചുമരായ ചുമരുകളെല്ലാം ചുവപ്പണിയിച്ച് സമ്മേളനം വിളംബരം ചെയ്യാനാണ് ശ്രമം. പരിസ്ഥിതി സൗഹൃദമായ പ്രചാരണ മാര്‍ഗങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിന്‍െറ ഭാഗമായി ഓലയും പനമ്പും മറ്റും ഉപയോഗിച്ചുള്ള കുടിലുകളും കവലകള്‍ തോറും ഉയരുകയാണ്. തുണി, സ്പോഞ്ച്, തെര്‍മോകോള്‍ എന്നിവയും വ്യാപകമായി പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്്.
|
സുനന്ദയുടെ മരണം: ബന്ധുക്കളെ ചോദ്യംചെയ്യും Posted: 10 Jan 2015 10:58 AM PST Image: Subtitle: തരൂരിനെ തിരക്കിട്ട് ചോദ്യംചെയ്യില്ല ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, ബന്ധു ആശിഷ് ദാസ്, സഹോദരന്‍ രാജേഷ് പുഷ്കര്‍ എന്നിവരെയാണ് ചോദ്യംചെയ്യുക. ഇതിനു ശേഷമേ ഭര്‍ത്താവ് ശശി തരൂര്‍ എം.പി യെ ചോദ്യം ചെയ്യൂ. ബന്ധുക്കളില്‍ നിന്ന് പ്രതികൂല മൊഴി ഉണ്ടായാല്‍ അതുകൂടി കണക്കിലെടുത്ത് തരൂരിനെ ചോദ്യംചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. അതിനിടെ സുനന്ദയൂടെ ആന്തരാവയവങ്ങള്‍ ലണ്ടനിലെ ലാബിലേക്കയക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. |
ബോകോ ഹറാമിന്‍െറ കണ്ണില്‍പെടാതെ മൂന്നുനാള്‍ Posted: 10 Jan 2015 09:46 AM PST Image: കാനോ: നൈജീരിയയുടെ ചരിത്രത്തില്‍ ഇന്നേവരെ നടന്നതില്‍വെച്ച് ഏറ്റവും ഭയാനകമായ ഭീകരാക്രമണത്തില്‍നിന്ന് ആയുസ്സിന്‍െറ ബലംകൊണ്ട് രക്ഷപ്പെട്ടെങ്കിലും അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ മീന്‍പിടിത്തക്കാരനായ യാനെയ് ഗ്രെമ ഇപ്പോഴും ഭയംകൊണ്ട് വിറക്കും. ചാഡ് നദിക്കരയിലെ ബാഗാ പട്ടണത്തിലേക്ക് യന്ത്രത്തോക്കുകളും റോക്കറ്റുകളുമായി ബോകോ ഹറാം ഭീകരരത്തെുമ്പോള്‍ കൈയിലുള്ള ആയുധങ്ങളുപയോഗിച്ച് അവരെ ചെറുക്കാനായിരുന്നു സ്ഥലവാസികളോടൊപ്പം 38കാരനായ ഗ്രെമയുടെയും ശ്രമം. എന്നാല്‍, ഭീകരരുടെ അത്യാധുനിക ആയുധങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് തൊട്ടടുത്ത കാട്ടിലേക്ക് രക്ഷതേടി ഓടിയതായി ബൊര്‍ണോ തലസ്ഥാനമായ മൈദുഗുരിയില്‍ അഭയം തേടിയ ഗ്രെമ ഭീതിയോടെ ഓര്‍ക്കുന്നു. പിന്തുടര്‍ന്നത്തെിയ ഭീകരര്‍ പലരെയും വെടിവെച്ചുവീഴ്ത്തി. മരങ്ങള്‍ക്ക് പിന്നിലൊളിച്ച ഗ്രെമക്ക് പിറ്റേന്നാണ് ആക്രമണത്തിന്‍െറ ഭയാനകത ബോധ്യപ്പെട്ടത്. അഞ്ച് കിലോമീറ്ററോളം മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഓടിയാണ് തൊട്ടടുത്ത ഗ്രാമത്തിലത്തെിയത്. പിന്നാലെയത്തെിയ ഭീകരരുടെ കണ്ണില്‍പെടാതെ ഒരു വീടിനും മതിലിനുമിടയില്‍ ഒളിച്ച ഗ്രെമക്ക് വെടിയൊച്ചകളും നിലവിളികളുമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. രണ്ടു ദിവസം ഒളിസ്ഥലത്ത് തങ്ങിയ ഗ്രെമ ഒരു നാടോടിയുടെ നിര്‍ദേശപ്രകാരമാണ് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് 65 കിലോമീറ്റര്‍ അകലേ കെകെനോ ഗ്രാമത്തില്‍ എത്തിയത്. അവിടെനിന്ന് ബസില്‍ മൈദുഗുരിയിലത്തെിയ ഗ്രെമക്ക് നടന്ന കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും രക്തം മരവിക്കും. |
ഫ്രാന്‍സ് അപകടകാരിയായ വനിതയെ തിരയുന്നു Posted: 10 Jan 2015 09:27 AM PST Image: പാരിസ്: ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോയുടെ ഓഫിസില്‍ 12 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന് ശേഷം പൊലീസ് മുഖ്യമായി തിരയുന്നത് ഒരു സ്ത്രീയെ. രാജ്യത്തെ ഏറ്റവും അപകടകാരിയും പിടികിട്ടാപ്പുള്ളിയുമായി ഭരണകൂടം വിശേഷിപ്പിക്കുന്ന ഹയാത്ത് ബൂമദീനെയാണിത്. പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് ഹയാത്തിനെ തിരയുന്നത്. പാരിസ് ആക്രമണത്തിലും ഹയാത്തിന് പങ്കുണ്ടെന്നാണ് പൊലീസ് വാദം. ആക്രമണത്തിന്‍െറ മൂന്നാം നാളില്‍ പൊലീസ് വെടിവെച്ചുകൊന്ന അമേദി കൗലിബാലിയുടെ ജീവിത പങ്കാളിയാണ് ഹയാത്ത്. 26 വയസ്സ്. പൊലീസ് പുറത്തുവിട്ട ചിത്രം നാലു വര്‍ഷം പഴക്കമുള്ളതാണ്. കൗലിബാലിയെപ്പറ്റി ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തപ്പോഴുള്ളതാണ് ചിത്രം. ഇതുവരെ ഹയാത്തിന്‍േറതായി ലഭ്യമായിരുന്നത് കറുത്ത ശിരോവസ്ത്രം ധരിച്ച്, കണ്ണുകള്‍ മാത്രം പുറത്തുകാണുന്ന ചിത്രമായിരുന്നു. ആയുധധാരിയും അപകടകാരിയുമാണെന്ന മുന്നറിയിപ്പും നോട്ടീസില്‍ പൊലീസ് നല്‍കുന്നുണ്ട്. 32 കാരനായ കൗലിബാലി കിഴക്കന്‍ പാരിസിലെ പോര്‍ട്ടെ ഡി വിന്‍സന്നസ് മേഖലയിലെ കോഷര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ബന്ദി നാടകത്തിനിടയിലാണ് കൊല്ലപ്പെട്ടത്. ബന്ദി നടപടിക്ക് ഹയാത്ത് സഹകരിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. പാരിസ് ആക്രമണത്തിന് മുമ്പും പിമ്പും സംഭവത്തിലെ പ്രതികള്‍ ഹയാത്തുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നതായി തെളിവുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നു. ഫ്രഞ്ച് പത്രമായ ലെ മോണ്ടെ ഹയാത്തും കൗലിബാലിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment