ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ പരിശീലനം^ ജനറല്‍ കെ.എച്ച് സിങ് Madhyamam News Feeds |
- ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ പരിശീലനം^ ജനറല്‍ കെ.എച്ച് സിങ്
- ഞാന്‍ നക്സലാണെന്ന് തോന്നുന്നുണ്ടോ ^അരവിന്ദ് കെജ് രിവാള്‍
- ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി
- എറണാകുളത്ത് പി. രാജീവും കോഴിക്കോട്ട് പി മോഹനനും ജില്ലാ സെക്രട്ടറിമാര്‍
- യു.എ.ഇ ലോകകപ്പ് ടീം 29ന് പുറപ്പെടും
- ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ച് മറഡോണക്ക് ഫിദലിന്‍െറ കത്ത്
- സുനന്ദയുടെ മരണം: തരൂരിന്‍െറ നീക്കങ്ങള്‍ പരിശോധിക്കുന്നു
- കൃത്രിമ സ്വദേശിവത്കരണം മതവിരുദ്ധം - ശൈഖ് അല്‍മനീഅ്
- സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് കൊടിയുയര്‍ന്നു
- മൂന്നാമത് സിറിയ സഹായ ഉച്ചകോടിക്കും കുവൈത്ത് ആതിഥ്യം വഹിച്ചേക്കും
- ഘര്‍ വാപസിയുടെ ജാതിചരിത്രം
- റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കാല്‍ ശതമാനം കുറച്ചു
- മോദിക്കെതിരായ കേസ് യു.എസ് കോടതി റദ്ദാക്കി
- പ്രവാസികളുടെ അന്യവത്കരണം കുടഞ്ഞുമാറ്റുന്ന തീരുമാനം
- തെരഞ്ഞെടുപ്പ്: റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളില്‍ പിടിമുറുക്കാന്‍ സി.പി.എം
- ജോലി ചുമടെടുപ്പ്; രണ്ടു പുസ്തകങ്ങളുടെ കര്‍ത്താവ്, പരിശീലിപ്പിക്കുന്നത് നാല് ടീമുകളെ
- ആശങ്കയുടെ ചൂളംവിളിയുമായി അതിവേഗ റെയില്‍പാത സര്‍വേ തുടരുന്നു
- ദേശീയ സ്കൂള്‍ കായികമേള: കേരളം ഇന്ന് റാഞ്ചിയിലേക്ക്
- വേദിയില്‍ ഇന്ന്
- മലപ്പുറത്ത് വീണ്ടും കളിയാരവം: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രക്കെതിരെ
- ഫ്രാന്‍സില്‍ തീവ്രവാദി വേട്ട; 54 പേര്‍ അറസ്റ്റില്‍
- കെജ്രിവാളിനെതിരെ ഷാസിയ ഇല്‍മിയെ രംഗത്തിറക്കാന്‍ ബി.ജെ.പി
- ഇംറാന് ഖാനെ പെഷാവര്‍ സ്കൂളില്‍ രക്ഷിതാക്കള്‍ തടഞ്ഞു
- കാര്‍ട്ടൂണ്‍ അവഗണിക്കണമെന്ന് അല്‍അസ്ഹര്‍
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ പരിശീലനം^ ജനറല്‍ കെ.എച്ച് സിങ് Posted: 15 Jan 2015 03:35 AM PST Image: ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പാകിസ്താനില്‍ നിന്നും പരിശീലനം നേടിയതായി കരസേന കമാന്‍ഡര്‍ ജനറല്‍ കെ.എച്ച് സിങ്. പരിശീലനം നേടിയ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ അവസരം നോക്കിയിരിക്കുകയാണെന്നും അതിര്‍ത്തിയിലെ പിര്‍ പഞ്ചാലി മേഖലയില്‍ ആക്രമണ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ പ്രസിഡന്‍്റ് ബരാക് ഒബാമ ജനുവരി 26 ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമവും ആക്രമണവും ഉണ്ടാകുമെന്ന് സൂചനയുണ്ട്. നിയന്ത്രണ രേഖയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിര്‍ പഞ്ചാലി മേഖലയില്‍ കഴിഞ്ഞ രണ്ടു മാസമായി സമാധാന അന്തരീക്ഷമാണുള്ളത്. ഈ മേഖലയില്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നുഴഞ്ഞുകയറ്റശ്രമമുണ്ടായാല്‍ അതിനെ സൈന്യം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാക് അധിനിവേശ കശ്മീരില്‍ തീവ്രവാദികള്‍ക്കുള്ള സമഗ്ര സൗകര്യങ്ങള്‍ രഹസ്യമായി ഏര്‍പ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കെ.എച്ച് സിങ് പറഞ്ഞു. ജമ്മുവിലെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ കുടിലുകളില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒഴിഞ്ഞിരിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയാണ്. |
ഞാന്‍ നക്സലാണെന്ന് തോന്നുന്നുണ്ടോ ^അരവിന്ദ് കെജ് രിവാള്‍ Posted: 15 Jan 2015 12:03 AM PST Image: ന്യൂഡല്‍ഹി: എ.എ.പി നേതാക്കള്‍ നക്സലിസത്തില്‍ ചേരുകയാണ് നല്ലതെന്ന മോദിയുടെ പ്രസ്താവന ശരിയായില്ളെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. തന്നെ കണ്ടിട്ട് നക്സലാണെന്ന് തോന്നുന്നുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കെജ് രിവാള്‍ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ എ.എ.പിക്ക് വോട്ടുചെയ്യും. 45 മുതല്‍ 50 വരെ സീറ്റുകള്‍ എ.എ.പിക്ക് ലഭിക്കും. ഏഴ് മാസം അധികാരത്തിലിരുന്ന് ബി.ജെ.പി ചെയ്തതിനേക്കാള്‍ കാര്യങ്ങള്‍ 49 ദിവസം കൊണ്ട് എ.എ.പി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെയ്തിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ ഡല്‍ഹിയുമായി താരതമ്യം ചെയ്യരുത്. ഈ സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ ഇല്ലാത്തതിനാലാണ് ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തതെന്നും കെജ് രിവാള്‍ പറഞ്ഞു. എ.എ.പി വിട്ട ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ഷാസിയ ഇല്‍മി. അവര്‍ എന്തുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന കാര്യം അന്വേഷിക്കാന്‍ മുതിരുന്നില്ല. ബി.ജെ.പിയില്‍ പോകുന്നതാണ് അവര്‍ക്ക് സന്തോഷമെങ്കില്‍ അവര്‍ അങ്ങനെ ചെയ്യട്ടെയെന്നും കെജ് രിവാള്‍ പ്രതികരിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ് രിവാളിനെതിരെ ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി ബി.ജെ.പി സ്ഥാനാര്‍ഥി ആയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശുപോലും തിരിച്ചുകിട്ടാതെ ഷാസിയ ഇല്‍മി പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ എ.എ.പി വിട്ടത്. |
ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി Posted: 14 Jan 2015 11:57 PM PST Image: തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കി. എന്‍.ഒ.സി ലഭിച്ച കര്‍ണാടകത്തിലെ ബെല്ലാരി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി എം.എസ്.പി.എല്‍ തുടര്‍ നടപടിക്കായി കേന്ദ്ര വനം - പരിസ്ഥിതി വകുപ്പിനെ സമീപിച്ചു. ചക്കിട്ടപ്പാറയിലെ 406. 45 ഹെക്ടറിലാണ് ഖനത്തിന് അനുമതി. പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ തയാറാക്കുന്നതിനാണ് കമ്പനി കേന്ദ്രത്തെ സമീപിച്ചത്. കഴിഞ്ഞ ഡിസംബര്‍ 22നാണ് കേന്ദ്രം അപേക്ഷ പരിഗണിച്ചത്. ചക്കിട്ടപ്പാറ അടക്കമുള്ള മൂന്നു വില്ലജേുകളില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് വിവാദമായതിനത്തെുടര്‍ന്ന് സര്‍ക്കാര്‍ അനുമതി റദ്ദാക്കിയിരുന്നു. |
എറണാകുളത്ത് പി. രാജീവും കോഴിക്കോട്ട് പി മോഹനനും ജില്ലാ സെക്രട്ടറിമാര്‍ Posted: 14 Jan 2015 11:48 PM PST Image: കോഴിക്കോട്/കൊച്ചി: പി. രാജീവ് എം.പിയെ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സരോജിനി ബാലാനനന്ദനെ ഒഴിവാക്കി. പുതുതായി ഒമ്പത് പേരെ ഉള്‍പ്പെടുത്തിയാണ് 43 അംഗ പുതിയ ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. തൃശൂര്‍ സ്വദേശിയായ പി. രാജീവ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, കളമശ്ശേരി സെന്‍റ് പോള്‍സ് കോളജ്, കളമശ്ശേരി ഗവ. പോളി ടെക് നിക്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലാണ് രാജീവ് പഠനം പൂര്‍ത്തിയാക്കിയത്. ദേശാഭിമാനിയില്‍ റസിഡന്‍റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ സമ്മേളനം ഇന്ന് കഴിയാനിരിക്കെ കോഴിക്കോട്ടും പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് മോഹനന്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി രണ്ടു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു. നിലവില്‍ ജില്ലാ സെക്രട്ടറിയായ ടി.പി രാമകൃഷ്ണന്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍്റ് എന്നീ പദവികള്‍ വഹിച്ചിട്ടുള്ള മോഹനന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റാണ്. നാദാപുരം ചെക്യാട് വളയം പൂവന്‍ വയല്‍ സ്കൂള്‍ അധ്യാപകനായിരുന്നു. കുറ്റ്യാടി എം.എല്‍.എ കെ.കെ ലതികയാണ് ഭാര്യ. ടി.പി ചന്ദ്രശേഖരന്‍ വധത്തിന് സി.പി.എം നല്‍കിയ പാരിതോഷികമാണ് പി. മോഹനന്‍െറ ജില്ലാസെക്രട്ടറി പദവിയെന്ന് ചന്ദ്രശേഖരന്‍െറ വിധവ കെ.കെ രമ പ്രതികരിച്ചു. |
യു.എ.ഇ ലോകകപ്പ് ടീം 29ന് പുറപ്പെടും Posted: 14 Jan 2015 10:29 PM PST Image: ദുബൈ: 1996ന് ശേഷം ഇതാദ്യമായി ഐ.സി.സി ലോകകപ്പിന് യോഗ്യത നേടിയ യു.എ.ഇ ക്രിക്കറ്റ് ടീം ഈ മാസം 29ന് ന്യൂസിലാന്‍റിലേക്ക് പുറപ്പെടും. മലയാളിയായ കൃഷ്ണ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള 15 അംഗ ടീം അവസാനവട്ട തയാറെടുപ്പിലാണ്. ടീം കഠിനമായ പരിശീലനത്തിലാണെന്നും ഫിറ്റ്നസിലും കായിക ശേഷിയിലും ടീം ഏറെ മുന്നേറിക്കഴിഞ്ഞതായും കോച്ച് ആഖിബ് ജാവേദ് പറഞ്ഞു. ടീമിന്‍െറ സ്പോണ്‍സര്‍മാരായി പ്രമുഖ പേ ടി.വി നെറ്റ്വര്‍ക്കായ ഒ.എസ്.എന്‍,എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡുമായി കരാറൊപ്പിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ച് മറഡോണക്ക് ഫിദലിന്‍െറ കത്ത് Posted: 14 Jan 2015 10:09 PM PST Image: ഹവാന: നവമാധ്യമങ്ങള്‍ പലതവണ മരണംവിധിച്ച ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോ താന്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ച് ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കത്തെഴുതി. മൂന്നു മാസത്തിലേറെയായി ഒരു ചിത്രംപോലും പുറംലോകത്തിന് ലഭ്യമല്ലാതിരുന്ന ഫിദല്‍ തിങ്കളാഴ്ചയാണ് ഉറ്റ സുഹൃത്തുകൂടിയായ മറഡോണക്ക് കത്തെഴുതിയത്. കത്തുകിട്ടിയ മറഡോണ ഇതും പിടിച്ചുനില്‍ക്കുന്ന ചിത്രം ക്യൂബന്‍ ടെലിവിഷനായ ടെലിസൂര്‍ പുറത്തുവിട്ടു. |
സുനന്ദയുടെ മരണം: തരൂരിന്‍െറ നീക്കങ്ങള്‍ പരിശോധിക്കുന്നു Posted: 14 Jan 2015 09:50 PM PST Image: ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ മരിച്ച ദിവസം സുനന്ദയുടെ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എം.പിയുടെ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കും. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ലീലാ പാലസിന്‍െറ മാനേജര്‍, സുനന്ദയെ സന്ദര്‍ശിച്ചവര്‍, അടുത്തുള്ള മുറികളില്‍ താമസിച്ചവര്‍ എന്നിവരെ ചോദ്യം ചെയ്യാനും തീരുമാനമായി. തരൂരിന്‍െറ അടുത്ത സുഹൃത്ത് സഞ്ജയ് ദേവാനെയും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറെയും ചോദ്യം ചെയ്യും. സുനന്ദയുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചതാണെന്നും സുനന്ദക്ക് നല്ല പരിചയമുള്ളയാളാണ് ഇത് ചെയ്തതെന്നും പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. സഹായികളുടെ മൊഴിയിലും ശശി തരൂരിന്‍െറയും പ്രസ്താവനകളിലും വൈരുദ്ധ്യമുള്ളത് അന്വേഷിക്കുമെന്നും പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കി. സുനന്ദക്ക് ലൂപസ് രോഗം ഉണ്ടായിരുന്നതായി മകന്‍ ശിവ് മേനോന്‍ മൊഴി നല്‍കിയതായുള്ള വിവരങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ രോഗമുള്ളതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ചതും അല്ലാത്തതുമായ മരുന്നുകള്‍ സുനന്ദ കഴിച്ചിരുന്നതായും മൊഴിയിലുണ്ട്. |
കൃത്രിമ സ്വദേശിവത്കരണം മതവിരുദ്ധം - ശൈഖ് അല്‍മനീഅ് Posted: 14 Jan 2015 08:59 PM PST Image: റിയാദ്: കൃത്രിമ സ്വദേശിവത്കരണം ദേശവിരുദ്ധവും മതവിരുദ്ധവുമാണെന്ന് സൗദി ഉന്നത പണ്ഡിതസഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അല്‍മനീഅ് വ്യക്തമാക്കി. രാജ്യത്തിന്‍െറ പൊതുതാല്‍പര്യം പരിഗണിച്ച് ഉണ്ടാക്കിയ വ്യവസ്ഥകളെ മറികടക്കാനുള്ള ശ്രമം സ്ഥാപനങ്ങളും വ്യക്തികളും ഒഴിവാക്കേണ്ടതാണ്. കൃത്രിമ സ്വദേശിവത്കരണം വഴി ലഭിക്കുന്ന വേതനം ഉപയോഗിക്കുന്നത് അനുവദനീയമല്ല. രാജ്യത്തിന്‍െറ വ്യവസ്ഥയെ കബളിപ്പിക്കുന്ന സ്ഥാപനങ്ങളും അവരുടെ തെറ്റായ ചെയ്തികളുമായി സഹകരിക്കുന്ന വ്യക്തികളും ഒരേ പോലെ കുറ്റക്കാരാണ്. ഭരണാധികാരിയോടുള്ള അനുസരണക്കേടുമാണത്. ഭരണവ്യവസ്ഥയോട് എല്ലാവരും കഴിയുന്നത്ര സഹകരിച്ച് പോകാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ഹതയില്ലാത്തവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നത് ഗുണകരമല്ല. തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് പരിഹാരമെന്നോണമാണ് തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കിയത്. ഇതിനെ കൃത്രിമത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നത് അതിനാല്‍ തന്നെ വ്യവസ്ഥക്ക് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. |
സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് കൊടിയുയര്‍ന്നു Posted: 14 Jan 2015 08:50 PM PST Image: കോഴിക്കോട്: 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് കൊടിയുയര്‍ന്നു. മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണ ഭട്ടാണ് പതാക ഉയര്‍ത്തിയത്. നന്മയുടെ നഗരത്തിലെ രാജപാതകളില്‍ വര്‍ണങ്ങളുടെ മഹാപ്രവാഹമായിമാറുന്ന ഘോഷയാത്രയോടെയാണ് കളിവിളക്ക് തെളിയുക. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. നഗരത്തിലൊരുക്കിയ 18 വേദികളില്‍ 11,000ത്തിലധികം മത്സരാര്‍ഥികളാണ് മാറ്റ് തെളിയിക്കുക. 232 ഇനങ്ങളിലാണ് പൊടിപാറുന്ന പോരാട്ടം. ഇതില്‍ 66 ഗ്രൂപ് ഇനങ്ങളാണ്. മേളയുടെ ചരിത്രത്തില്‍ 15 തവണ സ്വര്‍ണക്കപ്പ് നേടിയ ജില്ലയിലാണ് മേള. ഏഴ് വര്‍ഷമായി കോഴിക്കോട് തന്നെയാണ് സ്വര്‍ണക്കപ്പുള്ളത്. 2010ല്‍ 50ാം കലോത്സവത്തിനാണ് അവസാനം കോഴിക്കോട് ആഥിത്യമരുളിയത്. |
മൂന്നാമത് സിറിയ സഹായ ഉച്ചകോടിക്കും കുവൈത്ത് ആതിഥ്യം വഹിച്ചേക്കും Posted: 14 Jan 2015 08:37 PM PST Image: കുവൈത്ത് സിറ്റി: ആഭ്യന്തര പ്രതിസന്ധിയില്‍ തിളച്ചുമറിയുന്ന സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികളെ സഹായിക്കുന്നതിന് മൂന്നാമത് സഹായ ഉച്ചകോടി നടക്കാനുള്ള സാധ്യത തെളിയുന്നു. ആദ്യ രണ്ട് ഉച്ചകോടികള്‍ക്കും ആതിഥ്യം വഹിച്ച കുവൈത്ത് തന്നെ മൂന്നാമത് ഉച്ചകോടിക്കും അരങ്ങൊരുക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞുവരുന്നത്. |
Posted: 14 Jan 2015 08:19 PM PST Image: Subtitle: ആര്യസമാജമാണ് ആദ്യമായി 'ശുദ്ധി' എന്ന പേരില്‍ ക്രിസ്ത്യാനികളെയും മുസ്ലിംകളേയും മതം മാറ്റുന്ന ചടങ്ങിന് തുടക്കംകുറിച്ചത് ഘര്‍ വാപസി ലവ് ജിഹാദ് എന്നിവയെ കുറിച്ചുള്ള വിശകലനങ്ങളും തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഈസമയത്ത് ഇവയെ 19ാം നൂറ്റാണ്ടിന്‍െറ അവസാനത്തില്‍ തുടങ്ങിയ സാമൂഹിക പ്രതിഭാസങ്ങളാണെന്ന കാര്യം ശ്രദ്ധേയമാണ്. |
റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കാല്‍ ശതമാനം കുറച്ചു Posted: 14 Jan 2015 08:01 PM PST Image: മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. റിപോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി. ഫെബ്രുവരി മൂന്നിന് നടക്കുന്ന ആര്‍.ബി.ഐയുടെ വാര്‍ഷിക നയ അവലോകനത്തിന്‍റെ മുന്നോടിയായാണ് റിപോ നിരക്കില്‍ 0.25 ശതമാനം ഇളവ് വരുത്തിയത്. |
മോദിക്കെതിരായ കേസ് യു.എസ് കോടതി റദ്ദാക്കി Posted: 14 Jan 2015 06:58 PM PST Image: വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അമേരിക്കയിലെ ഫെഡറല്‍ കോടതിയില്‍ നിലനിന്നിരുന്ന കേസ് റദ്ദാക്കി. നരേന്ദ്ര മോദി രാഷ്ട്രതലവനെന്ന പദവി അലങ്കരിക്കുന്ന വ്യക്തിയെന്നത് പരിഗണിച്ച് കേസ് തള്ളണമെന്ന യു.എസ് വിദേശമന്ത്രാലയത്തിന്‍റെ വാദം അംഗീകരിച്ചതായി ജില്ലാ ജഡ്ജി അനലിസ ടോറസ് അറിയിച്ചു. |
പ്രവാസികളുടെ അന്യവത്കരണം കുടഞ്ഞുമാറ്റുന്ന തീരുമാനം Posted: 14 Jan 2015 06:56 PM PST Image: ജീവിതസാഹചര്യങ്ങള്‍ പിറന്ന മണ്ണില്‍നിന്ന് ആട്ടിയകറ്റിയ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദേശീയ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന തീരുമാനമാണ് പ്രവാസികള്‍ക്ക് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഭാഗഭാക്കാവുന്നതിന് അവസരമൊരുക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനം. പരമോന്നത നീതിപീഠത്തിന്‍െറ നിര്‍ദേശപ്രകാരം കേന്ദ്രഗവണ്‍മെന്‍റ് ആവിഷ്കരിച്ച പ്രവാസി വോട്ട് പദ്ധതി മൂര്‍ത്തരൂപം പൂകുമ്പോള്‍ പതിറ്റാണ്ടുകളായി കടലിനക്കരെനിന്ന് ഉയര്‍ന്നുകേട്ട മുറവിളിക്കാണ് മറുപടിയാവുന്നത്. ജനിച്ചുവളര്‍ന്ന മണ്ണില്‍നിന്ന് പിഴുതുമാറ്റപ്പെട്ട പൗരസമൂഹത്തിന് അവരുടെ ജനാധിപത്യാവകാശം തിരിച്ചുപിടിക്കാന്‍ ഈ തീരുമാനം സഹായകമാവും എന്ന് മാത്രമല്ല, വിദേശനാടുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട വലിയൊരു വിഭാഗം കാലാകാലമായി അനുഭവിച്ചുപോരുന്ന അന്യഥാബോധം കുടഞ്ഞുമാറ്റാന്‍ ഉതകുകയും ചെയ്യുമെന്നുറപ്പാണ്. |
തെരഞ്ഞെടുപ്പ്: റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളില്‍ പിടിമുറുക്കാന്‍ സി.പി.എം Posted: 14 Jan 2015 06:34 PM PST Image: Subtitle: പാര്‍ട്ടി ഘടകങ്ങളേക്കാള്‍ ജനബന്ധമുള്ളത് റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കാണെന്നാണ് വിലയിരുത്തല്‍ വടകര: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളില്‍ പിടിമുറുക്കാന്‍ സി.പി.എമ്മുള്‍പ്പെടെ രാഷ്ട്രീയകക്ഷികള്‍ തയാറെടുക്കുന്നു. അടിത്തട്ടിലുള്ള പാര്‍ട്ടിഘടകങ്ങളേക്കാള്‍ ജനബന്ധമുള്ളത് റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കാണെന്ന വിലയിരുത്തലിലാണിത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനക്കാലയളവില്‍ തന്നെ റെസിഡന്‍സ് അസോസിയേഷനുകള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സി.പി.എം സമ്മേളനങ്ങളില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, പുതിയസാഹചര്യത്തില്‍ ഏറെ ഗൗരവപൂര്‍വം ഇത്തരം കൂട്ടായ്മകളെ നോക്കിക്കാണണമെന്നാണ് നിര്‍ദേശം. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്തരം അസോസിയേഷനുകളുടെ സ്വാധീനം വളരെ വലുതാണെന്നാണ് കണക്കുകൂട്ടല്‍. പ്രാദേശികമായ അഭിപ്രായരൂപവത്കരണത്തില്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് വലിയസ്ഥാനമുണ്ട്. നേരത്തെ ആരാധനാലയങ്ങളുടെയും മറ്റും കമ്മിറ്റികളില്‍ ഇടപെടണമെന്ന് സി.പി.എം തീരുമാനിച്ചിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചുകൊണ്ടാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തിലാണ് പതിവ് രാഷ്ട്രീയ പരിപാടികളില്‍ നിന്നുമാറി മാലിന്യസംസ്കരണം, പച്ചക്കറി കൃഷി, ജീവകാരുണ്യപ്രവര്‍ത്തനം എന്നീമേഖലകളില്‍ ശ്രദ്ധചെലുത്താന്‍ സി.പി.എം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇത്തരം അസോസിയേഷനുകളില്‍ ഭാരവാഹിത്വം വഹിക്കുന്ന പൊതുസമ്മതരെ കണ്ടത്തെി മത്സരിപ്പിക്കാനും പാര്‍ട്ടി ചിന്തിക്കുന്നുണ്ട്. വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായതിനുശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍െറ ചരിത്രത്തില്‍ ആദ്യമായി ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ വന്നിരിക്കുകയാണ്. ഏറെയും ഗ്രൂപ് അടിസ്ഥാനത്തിലാണെങ്കിലും ഇത്തരം ബൂത്തുകമ്മിറ്റികള്‍ സജീവമാണിപ്പോള്‍. ഭരണകക്ഷിയെന്നനിലയില്‍ പലതരത്തിലുള്ള ആവശ്യക്കാര്‍ ഇത്തരം കമ്മിറ്റികളെ സമീപിക്കുന്നുണ്ട്. ഇതിനെ മുഖവിലക്കെടുക്കണമെന്നാണ് സി.പി.എം നേത്യത്വത്തിന്‍െറ കണക്കുകൂട്ടല്‍. സംസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തനം പൂര്‍ണമായും ആര്‍.എസ്.എസിന്‍െറ പിടിയിലാണുള്ളത്. ബി.ജെ.പിയും ബൂത്തുലെവല്‍ കമ്മിറ്റി രൂപവത്കരിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാസമ്മേളനം കഴിയുന്നതോടെ റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ബ്രാഞ്ച്, ലോക്കല്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്ക് നിര്‍ദേശംനല്‍കാന്‍ തീരുമാനിച്ചതായി അറിയുന്നത്. |
ജോലി ചുമടെടുപ്പ്; രണ്ടു പുസ്തകങ്ങളുടെ കര്‍ത്താവ്, പരിശീലിപ്പിക്കുന്നത് നാല് ടീമുകളെ Posted: 14 Jan 2015 06:26 PM PST Image: കോഴിക്കോട്: 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് വേദികള്‍ ഉണരുമ്പോള്‍ നാല് കോല്‍ക്കളി ടീമുകളുടെ പരിശീലകനായി എത്തുന്നത് ചുമടെടുപ്പുകാരന്‍. പത്താംതരം പോലും കടന്നിട്ടില്ളെങ്കിലും മാപ്പിള കലകള്‍ സംബന്ധിച്ച് ഈടുറ്റ രണ്ട് പഠന ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഇത് കോഴിക്കോട് രാജാജി റോഡില്‍ ചുമട്ടുതൊഴിലാളിയായ പന്നിയങ്കര ഇത്തംപറമ്പ് ഹുബ്ബുറസൂല്‍ മന്‍സിലില്‍ യാസിര്‍ ഗുരിക്കള്‍. പകലന്തിയോളം അത്യധ്വാനത്തിനിടെ സ്വരൂക്കൂട്ടിയ വാക്കുകളാല്‍ രചിച്ച രണ്ടാമത്തെ പുസ്തകം ‘മാപ്പിള സംഘകലകള്‍’ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ആദ്യ പുസ്തകം ‘വടക്കന്‍ മാപ്പിള കോല്‍ക്കളി’യുടെ രണ്ടാം പതിപ്പിന്‍െറ പണിപ്പുരയിലുമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളി വിധികര്‍ത്താവായിരുന്നു. 12 വര്‍ഷത്തോളമായി മാപ്പിള കലകളുടെ പരിശീലകനായി ഈ 29 കാരനുണ്ട്. ബിരുദങ്ങളും സ്ഥാനപ്പേരുകളുമല്ല, ആത്മാര്‍പ്പണവും അറിയാനുള്ള ത്വരയുമാണ് കലയില്‍ പ്രധാനമെന്ന് ഈ യുവാവിന്‍െറ ജീവിതം തെളിയിക്കുന്നു. മുമ്പ് ചായപ്പീടികയില്‍ ജോലിക്കാരനായും ചായ കൊണ്ടുനടന്നുമെല്ലാം ഉപജീവനം കണ്ടത്തെിയിട്ടുണ്ട്. തിരുവനന്തപുരം കെ.ടി.സി.ടി ഇംഗ്ളീഷ് സ്കൂള്‍, കോട്ടയം ഗുരുദീപം സ്കൂള്‍, പാമ്പാടി ക്രോസ് റോഡ് സ്കൂള്‍ ടീമുകള്‍ക്ക് കോല്‍ക്കളിയിലും കോട്ടയം ഹോളിക്രോസ് സ്കൂളിന് അറബന മുട്ടിലുമാണ് യാസിര്‍ പരിശീലനം നല്‍കുന്നത്. ഇദ്ദേഹം പഠിപ്പിച്ച നാല്‍പതിലേറെ ടീമുകളാണ് സംസ്ഥാന, ജില്ലാ സ്കൂള്‍ കലോത്സവങ്ങളില്‍ വിജയക്കൊടി പാറിച്ചത്. സി.ബി.എസ്.ഇ കലോത്സവങ്ങളിലെ നിരവധി കോല്‍ക്കളി ജേതാക്കള്‍ക്ക് ഇദ്ദേഹം പരിശീലകനായി. 2001, 2002 വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയത് യാസിര്‍ നേതൃത്വം നല്‍കിയ പരപ്പില്‍ എം.എം. ഹൈസ്കൂളായിരുന്നു. 2000ത്തിലെ കലോത്സവത്തില്‍ രണ്ടാമതത്തെിയതും ഇതേ ടീം. പെരുമഴക്കാലം, പ്രമുഖന്‍, തട്ടത്തിന്‍മറയത്ത് തുടങ്ങിയ സിനിമകളിലും ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയിലും കോല്‍ക്കളി അവതരിപ്പിച്ചു. അല്‍ജസീറ ടി.വിയിലടക്കം കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളിയായ പിതാവ് അബ്ദുല്‍ റസാഖില്‍നിന്ന് പകര്‍ന്നുലഭിച്ച കളിയുടെ പാഠങ്ങളായിരുന്നു തുടക്കം. പിന്നീട് ഇ.ടി. ഹസന്‍ ഗുരിക്കളില്‍നിന്ന് കോല്‍ക്കളി പാഠങ്ങള്‍ അഭ്യസിച്ചു. ഒഴിവുവേളകളിലെ വായനയില്‍നിന്നാണ് പരിശീലകനായും ഗ്രന്ഥകാരനായും വളര്‍ന്നത്. |
ആശങ്കയുടെ ചൂളംവിളിയുമായി അതിവേഗ റെയില്‍പാത സര്‍വേ തുടരുന്നു Posted: 14 Jan 2015 06:22 PM PST Image: കോഴിക്കോട്: അതിവേഗ റെയില്‍വേ വരില്ളെന്ന് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി വിഴുങ്ങി. പ്രതിഷേധിച്ച ജനപ്രതിനിധികള്‍ക്ക് നല്‍കിയ വാക്ക് ഗതാഗത മന്ത്രിയും മറന്നു. പ്രതിഷേധം ഭയന്ന് നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രിതന്നെ അറിയിച്ച അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും സര്‍വേ നടപടികള്‍ പൂര്‍ത്തിയാവുകയാണെന്നും വ്യവസായ മന്ത്രി. മന്ത്രിമാരുടെ വാക്കുകേട്ട് സമരം നിര്‍ത്തിയ നാട്ടുകാരുടെ നെഞ്ചില്‍ ഇടിമുഴക്കി വീണ്ടും പദ്ധതിയുടെ ചൂളംവിളി മുഴങ്ങുന്നു. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ 571 കിലോമീറ്റര്‍ നീളത്തില്‍ അതിവേഗ റെയില്‍ പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ജനരോഷം ഭയന്ന് പദ്ധതി നിര്‍ത്തിവെക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ പറഞ്ഞിരുന്നു. ജനപ്രതിനിധികളുടെ യോഗത്തിലുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കഴിഞ്ഞ സെപ്റ്റംബറില്‍ പദ്ധതി നടപ്പാക്കില്ളെന്ന് അറിയിച്ചു. എന്നാല്‍, 2011ല്‍ പദ്ധതിക്കായി രൂപവത്കരിച്ച കേരള അതിവേഗ റെയില്‍വേ കോര്‍പറേഷന്‍െറ (കെ.എച്ച്.എസ്.ആര്‍.സി.എല്‍) പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഉത്തരവുണ്ടായില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കെ. കുഞ്ഞമ്മത് മാസ്റ്റര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മുറുപടിയായി വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി, പദ്ധതി നിര്‍ത്തിവെച്ചിട്ടില്ളെന്നും വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കാന്‍ ചുമതലപ്പെടുത്തിയ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) പാതയുടെ 60 ശതമാനം സര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിനായി 21.30 കോടി ചെലവായതായും മന്ത്രി അറിയിച്ചു. ട്രെയിന്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന ശക്തമായ കമ്പനം ജനങ്ങളെയും വന്യജീവി സങ്കേതങ്ങളെയും ബാധിക്കാതിരിക്കാന്‍ പാതയുടെ 100 മീറ്റര്‍ ചുറ്റളവില്‍ സംരക്ഷിത പ്രദേശം സൃഷ്ടിക്കണമെന്ന സാധ്യതാ പഠനത്തിലെ നിര്‍ദേശമനുസരിച്ചാണ് 110 മീറ്ററില്‍ സര്‍വേ നടക്കുന്നതെന്ന് അതിവേഗ പാത പ്രതിരോധ സമിതി ആരോപിക്കുന്നു. ഈ വസ്തുത മറച്ചുവെച്ച് മുഖ്യമന്ത്രിയും ഇ. ശ്രീധരനും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സമരസമിതി പറയുന്നു. അതിവേഗ റെയില്‍വേ കോര്‍പറേഷന്‍െറ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനെ 1,60,000 രൂപ പ്രതിമാസ ശമ്പളത്തിനാണ് നിയമിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടാത്ത പദ്ധതി അടിച്ചേല്‍പിക്കില്ളെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ദുരൂഹതകള്‍ നിലനിര്‍ത്തി അതിവേഗ റെയില്‍വേക്ക് ട്രാക്കുണരുകയാണ്. ഇതിനെതിരെ ശക്തമായ സമരത്തിന് രൂപംനല്‍കുമെന്ന് പ്രതിരോധ സമിതി സംസ്ഥാന സമിതിയംഗം എം.ആര്‍. കൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. |
ദേശീയ സ്കൂള്‍ കായികമേള: കേരളം ഇന്ന് റാഞ്ചിയിലേക്ക് Posted: 14 Jan 2015 06:06 PM PST Image: Subtitle: റെയില്‍വേ അനുവദിച്ച സ്പെഷല്‍ കോച്ചിലാണ് അഭിമാന പോരാട്ടത്തിന് പുറപ്പെടുന്നത് കൊച്ചി: ദേശീയ സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി 18ാം കിരീടമെന്ന മോഹവുമായി ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍ കേരളം ഇന്ന് റാഞ്ചിയിലേക്ക്. അത്ലറ്റുകളും ഒഫീഷ്യലുകളും അടക്കം 70 പേര്‍ വീതമുള്ള രണ്ടുസംഘങ്ങളായി വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കേരള താരങ്ങള്‍ ദേശീയ സ്കൂള്‍ കായികമേളയുടെ കിരീടപ്പോരാട്ടത്തിന് യാത്ര ആരംഭിക്കുന്നത്. ടിക്കറ്റ് റിസര്‍വേഷനില്ലാത്ത കേരള ടീം റെയില്‍വേ അനുവദിച്ച സ്പെഷല്‍ കോച്ചിലാണ് അഭിമാന പോരാട്ടത്തിന് പുറപ്പെടുന്നത്. 25 പേര്‍ക്ക് എമര്‍ജന്‍സി ക്വോട്ട വഴി റിസര്‍വേഷന്‍ ഉറപ്പാക്കിയെങ്കിലും ശേഷിക്കുന്നവര്‍ പ്രത്യേക ജനറല്‍ കോച്ചില്‍ രണ്ടുദിവസം കഴിച്ചുകൂട്ടിവേണം റാഞ്ചിയിലത്തൊന്‍. പാലക്കാട് എം.പി എം.ബി. രാജേഷിന്‍െറ ഇടപെടല്‍ മൂലമാണ് റെയില്‍വേ സ്പെഷല്‍ കോച്ച് അനുവദിച്ചത്. 53 ആണ്‍കുട്ടികളും 61പെണ്‍കുട്ടികളും 26 ഒഫീഷ്യല്‍സും ഉള്‍പ്പെടെ 140 അംഗങ്ങളാണ് കേരള ടീമിലുള്ളത്. നിലവിലെ ദേശീയ ജേതാക്കളായ മുഹമ്മദ് അഫ്സല്‍, കെ.ടി. നീന, ജിസ്ന മാത്യു, അനന്തു കൃഷ്ണന്‍, അബ്ദുല്ല അബൂബക്കര്‍, കെ.ആര്‍. ആതിര, അപര്‍ണ റോയ്, ജോഫിന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങിയ മെഡല്‍ ഉറപ്പിച്ച താരങ്ങളുമായാണ് ചാമ്പ്യന്‍ ടീമിന്‍െറ പടപ്പുറപ്പാട്. പി.ജി. മനോജ്, എന്‍.എസ്. സിജിന്‍, ജാഫര്‍ ബാബു, ടോമി ചെറിയാന്‍, നന്ദഗോപാല്‍, മനീഷ് എന്നിവരാണ് ടീമിനൊപ്പമുള്ള പരിശീലകര്‍. സംസ്ഥാന സ്കൂള്‍ സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫും ടീമിനെ അനുഗമിക്കുന്നുണ്ട്. അഫ്സലും നീനയുമാണ് ക്യാപ്റ്റന്മാര്‍. ഡിസംബര്‍ 19 മുതല്‍ 23വരെ നടക്കേണ്ടിയിരുന്ന ദേശീയ കായികമേള ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് കാരണം ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് ടീമിന്‍െറ റിസര്‍വേഷന്‍ നടപടി താളംതെറ്റിയത്. ആദ്യസംഘം വ്യാഴാഴ്ച രാവിലെ 7.10ന് എറണാകുളം സൗത് സ്റ്റേഷനില്‍നിന്ന് യാത്ര തിരിക്കും. ശനിയാഴ്ച രാവിലെ ഇവര്‍ റാഞ്ചിയിലത്തെും.രണ്ടാംസംഘം ഞായറാഴ്ച രാവിലെയാകും മത്സരവേദിയിലത്തെുക. തിങ്കളാഴ്ചയാണ് പോരാട്ടങ്ങള്‍ക്ക് ചൂടുപിടിക്കുന്നത്. |
Posted: 14 Jan 2015 05:59 PM PST Image: കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് അരങ്ങുണരും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടു കൂടി വേദികള്‍ സജീവമാകും. നോര്‍ത് സോണ്‍ എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി സാംസ്കാരിക ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. വൈകീട്ട് നാലിന് മുഖ്യ വേദിയായ ക്രിസ്ത്യന്‍ കോളജ് മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവത്തിന് തിരിതെളിയിക്കും. വൈകീട്ട് ആറോടുകൂടി കലാമേള തുടങ്ങും. |
മലപ്പുറത്ത് വീണ്ടും കളിയാരവം: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രക്കെതിരെ Posted: 14 Jan 2015 11:12 AM PST Image: Subtitle: ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം മലപ്പുറം: കേരളത്തില്‍ കാല്‍പ്പന്തിന്‍െറ കണ്ണും കരളുമായ മലപ്പുറത്ത് വീണ്ടും കളിയാരവം. 69ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്ക് വ്യാഴാഴ്ച വൈകീട്ട് മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ളക്സ് മൈതാനത്ത് പന്തുരുളും. 6.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ മുന്‍ ജേതാക്കളും ആതിഥേയരുമായ കേരളത്തിന്‍െറ എതിരാളികള്‍ ആന്ധ്രപ്രദേശാണ്. ദക്ഷിണ മേഖല യോഗ്യതാ റൗണ്ട് ഫിക്സ്ചര്‍- ഗ്രൂപ് എ: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക
|
ഫ്രാന്‍സില്‍ തീവ്രവാദി വേട്ട; 54 പേര്‍ അറസ്റ്റില്‍ Posted: 14 Jan 2015 10:41 AM PST Image: Subtitle: അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രശസ്ത ഹാസ്യനിരൂപകന്‍ ഡിയൂഡണ്‍ എംബാലയും പാരിസ്: പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ തീവ്രവാദി വേട്ട തുടങ്ങി. തീവ്രവാദത്തെ മഹത്ത്വവത്കരിക്കുകയും സെമിറ്റിക് വിരുദ്ധ പ്രചാരണം നടത്തുകയും ചെയ്തെന്ന പരാതിയില്‍ 54 പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. |
കെജ്രിവാളിനെതിരെ ഷാസിയ ഇല്‍മിയെ രംഗത്തിറക്കാന്‍ ബി.ജെ.പി Posted: 14 Jan 2015 10:36 AM PST Image: Subtitle: കെജ്രിവാളുമായി പിണങ്ങി പാര്‍ട്ടി വിട്ട ഷാസിയ ബി.ജെ.പിയുമായി അടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി ബി.ജെ.പി സ്ഥാനാര്‍ഥി ആയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. 2013ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.കെ പുരം മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായിരുന്ന ഷാസിയ 326 വോട്ടിനാണ് തോറ്റത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ ഗാസിയാബാദില്‍നിന്ന് എ.എ.പി ടിക്കറ്റില്‍ മുന്‍കരസേനാ മേധാവി വി.കെ. സിങ്ങിനെതിരെ മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് നഷ്ടമായി. ഇതത്തേുടര്‍ന്ന് കെജ്രിവാളുമായി പിണങ്ങി പാര്‍ട്ടി വിട്ട ഷാസിയ ബി.ജെ.പിയുമായി അടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘സ്വച്ഛ് ഭാരത്’ കാമ്പയിന്‍െറ ഭാഗമായി ഈയിടെ ബി.ജെ.പി ഡല്‍ഹി സംസ്ഥാന പ്രസിഡന്‍റ് സതീഷ് ഉപാധ്യായക്കൊപ്പം തെരുവ് വൃത്തിയാക്കാന്‍ ഇറങ്ങിയതോടെ അഭ്യൂഹം ശക്തമായി. 2013ല്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ തോല്‍പിച്ചാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള്‍ അട്ടിമറി വിജയം നേടിയത്. ബി.ജെ.പി ടിക്കറ്റില്‍ ഷാസിയ വരുകയാണെങ്കില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പോരാട്ടത്തിന് ചൂടേറും. മണ്ഡലത്തില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കിരണ്‍ വാലിയയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്. അതിനിടെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍െറ വ്യാപാര താല്‍പര്യം കാരണമാണ് ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്ന കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള എ.എ.പി സര്‍ക്കാറിന്‍െറ തീരുമാനത്തെ ബി.ജെ.പി എതിര്‍ക്കുന്നതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. അതിനിടെ, ഡല്‍ഹിയില്‍ തെരഞ്ഞെടുത്ത സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇടതു പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. സി.പി.എം, ആര്‍.എസ്.പി, സി.പി.ഐ, സി.പി.ഐ (എം.എല്‍) ലിബറേഷന്‍, ഫോര്‍വേര്‍ഡ് ബ്ളോക്, എസ്.യു.സി.ഐ എന്നീ പാര്‍ട്ടികളാണ് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. ബി.ജെ.പി, ആം ആദ്മി, കോണ്‍ഗ്രസ് എന്നിവ ജനങ്ങളുടെ കാതലായ പ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. സൗജന്യവാഗ്ദാനങ്ങള്‍ നിരത്തി വോട്ടുനേടാനാണ് ശ്രമിക്കുന്നത്. ഇടതു ജനപക്ഷ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും തങ്ങളുടെ പ്രചാരണമെന്ന് ഇടതു പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. |
ഇംറാന്‍ ഖാനെ പെഷാവര്‍ സ്കൂളില്‍ രക്ഷിതാക്കള്‍ തടഞ്ഞു Posted: 14 Jan 2015 10:22 AM PST Image: പെഷാവര്‍: പാകിസ്താനിലെ പെഷാവറില്‍ തീവ്രവാദി ആക്രമണമുണ്ടായ സ്കൂളില്‍ സന്ദര്‍ശനത്തിനത്തെിയ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്ററുമായ ഇംറാന്‍ ഖാനെയും നവവധു റേഹാം ഖാനെയും രോഷാകുലരായ രക്ഷിതാക്കള്‍ തടഞ്ഞു. സ്കൂളില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാനത്തെിയ ഇവരെ പ്ളക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ദുരന്തത്തെ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും അതിനിടയില്‍ വിവാഹമാഘോഷിക്കാന്‍ പോയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് നേതാക്കളും ഇംറാനൊപ്പമുണ്ടായിരുന്നു. തങ്ങളുടെ കുഞ്ഞുങ്ങളുടെ രക്തത്തിനുമേല്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് രക്ഷിതാക്കള്‍ ആക്രോശിച്ചു. നാട്ടുകാര്‍ ദുരന്തത്തിലായിരുന്നപ്പോള്‍ ഇംറാന്‍ വിവാഹത്തിരക്കിലായിരുന്നെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. തിരക്കുകാരണം ഒരുമാസത്തോളം കഴിഞ്ഞാണ് ഇംറാന് സ്കൂള്‍ സന്ദര്‍ശിക്കാന്‍ സമയം കിട്ടിയതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രധാനവാതിലിലൂടെ അകത്തുകടക്കാന്‍ അനുവദിക്കാഞ്ഞതിനത്തെുടര്‍ന്ന് പുറകിലെ കവാടംവഴി അകത്തുകടന്നാണ് അവര്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചത്. ആക്രമണത്തത്തെുടര്‍ന്ന് ആഴ്ചകളോളം പൂട്ടിക്കിടന്നശേഷം തിങ്കളാഴ്ചയാണ് സ്കൂള്‍ വീണ്ടും തുറന്നത്. 134 കുട്ടികളുള്‍പ്പെടെ 150 പേരാണ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
|
കാര്‍ട്ടൂണ്‍ അവഗണിക്കണമെന്ന് അല്‍അസ്ഹര്‍ Posted: 14 Jan 2015 10:15 AM PST Image: കൈറോ: ബുധനാഴ്ച ഇറങ്ങിയ ഷാര്‍ലി എബ്ദോ വീണ്ടും പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ അച്ചടിച്ചത് മുസ്ലിം ലോകം അവഗണിക്കണമെന്ന് പ്രശസ്ത ഇസ്ലാമിക സര്‍വകലാശാലയായ കൈറോയിലെ അല്‍അസ്ഹര്‍ ഫത്വാസമിതി ആവശ്യപ്പെട്ടു. പ്രവാചകന്‍െറ കാരുണ്യവും മനുഷ്യത്വവും കാര്‍ട്ടൂണുകളില്‍ കളിയാക്കപ്പെടാവുന്നതിന് അതീതമാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംയമനവും സമചിത്തതയുമാണ് ഉചിതമായ രീതിയെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ‘ഷാര്‍ലി എബ്ദോ കാര്‍ട്ടൂണ്‍ അംഗീകരിക്കാനാവില്ല. എന്നാല്‍, 2005ല്‍ ഡാനിഷ് പ്രസിദ്ധീകരണം പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി കാര്‍ട്ടൂണ്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യം സൃഷ്ടിക്കരുത്’ -ഫത്വാ സമിതി ആവശ്യപ്പെട്ടു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment