സ്വാഗതം
WELCOME

News Update..

Monday, January 26, 2015

റിപ്പബ്ളിക് ദിനാഘോഷം; തലസ്ഥാനത്ത് കനത്ത സുരക്ഷ Madhyamam News Feeds

റിപ്പബ്ളിക് ദിനാഘോഷം; തലസ്ഥാനത്ത് കനത്ത സുരക്ഷ Madhyamam News Feeds

Link to

റിപ്പബ്ളിക് ദിനാഘോഷം; തലസ്ഥാനത്ത് കനത്ത സുരക്ഷ

Posted: 26 Jan 2015 12:28 AM PST

തിരുവനന്തപുരം: റിപ്പബ്ളിക് ദിനാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ആഘോഷപരിപാടിയില്‍ രാവിലെ 8.30ന് ഗവര്‍ണര്‍ പി.സദാശിവം ദേശീയ പതാക ഉയര്‍ത്തി സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. സ്പെഷല്‍ ആംഡ് പൊലീസ്, ആംഡ് റിസര്‍വ് പൊലീസ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, സി.ആര്‍.പി.എഫ്, ആര്‍.പി.എഫ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, ആര്‍മി, എയര്‍ഫോഴ്സ്, വനം-ജയില്‍ വകുപ്പുകള്‍, അഗ്നിശമനസേന, എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, അശ്വാരൂഢ സേന തുടങ്ങിയവ പരേഡില്‍ പങ്കെടുക്കും. നഗരത്തിലെ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിക്കും.
റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 11 അസിസ്റ്റന്‍റ് കമീഷണര്‍മാര്‍, 60 സബ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസരത്തും സുരക്ഷ ഒരുക്കിയിട്ടുണ്ട്. പരേഡ് കാണാനത്തെുന്നവര്‍ സുരക്ഷാ കാരണങ്ങളാല്‍ ബാഗുകള്‍, പൊതികള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംശയകരമായ വസ്തുക്കള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണം.
സുരക്ഷാ ആവശ്യങ്ങള്‍ക്ക് പൊലീസിനെ ബന്ധപ്പെടേണ്ട നമ്പറുകള്‍: ജില്ലാ പൊലീസ് മേധാവി 9497996991. അസിസ്റ്റന്‍റ് കമീഷണര്‍ 9497990001, കണ്‍ട്രോള്‍ റൂം 0471 2331403, 2331843, 100, 1090.

വഴിയോരക്കച്ചവടക്കാര്‍ പെരുവഴിയില്‍

Posted: 26 Jan 2015 12:10 AM PST

തൃശൂര്‍: വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസ ഷെല്‍ട്ടറിന്‍െറ നിര്‍മാണം ഇഴയുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ തുടങ്ങിയ നിര്‍മാണജോലികള്‍ ഇപ്പോഴും ഏങ്ങുമത്തെിയിട്ടില്ല.
ശക്തന്‍ മൈതാനിയില്‍ സര്‍ക്കസ് നടക്കുന്ന സ്ഥലത്തിന് പിറകില്‍ 14,722 ചതുരശ്രയടി സ്ഥലത്ത് ശക്തനില്‍ നിന്ന് ഒഴിപ്പിച്ച 327 കച്ചവടക്കാരും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പഴയ 40 കച്ചവടക്കാരും അടക്കം 367 പേരെ പുനരധിവസിപ്പിക്കാനുള്ള ഷെല്‍ട്ടറിന്‍െറ പണിയാണ് ഇഴയുന്നത്. രണ്ടുവര്‍ഷമായി വഴിയോര കച്ചവടക്കാരുടെ മുറവിളി തുടങ്ങിയെങ്കിലും പാതി പണിയേ ഇതുവരെ നടന്നിട്ടുള്ളൂ. ഷെല്‍ട്ടറിന്‍െറ തൂണുകള്‍ ഉയര്‍ത്തി മേല്‍ക്കൂരയുടെ ഘടന നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ബാക്കി പ്രവര്‍ത്തനങ്ങളൊന്നും ആയിട്ടില്ല. മരത്താക്കര ജെ.എം.ജെ കമ്പനിയാണ് ഷെല്‍ട്ടര്‍ നിര്‍മാണത്തിന് 67 ലക്ഷത്തിന്‍െറ കരാര്‍ ഏറ്റെടുത്തത്. 2014 അവസാനത്തോടെ പണി തീര്‍ക്കേണ്ടതായിരുന്നു.
അതിനിടെ ദേശീയ ഗെയിംസ് നഗരി ഒരുക്കുന്നതിന്‍െറ ഭാഗമായി കോര്‍പറേഷന്‍ അധികാരികള്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കല്‍ നടപടി തുടരുകയാണ്. വഴിയോരക്കച്ചവടക്കാര്‍ മേയറെയും മറ്റും പോയി കണ്ടെങ്കിലും ഗെയിംസിനായി സഹകരിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. ബലം പ്രയോഗത്തിലൂടെ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന ഇവരുടെ ആവശ്യം നിരാകരിക്കപ്പെട്ടു. ഉദ്യോഗസ്ഥരെ പഴിചാരി തടിതപ്പി. ഗെയിംസിനായി സഹകരിക്കാമെന്ന് വഴിയോരക്കച്ചവടക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, ഷെല്‍ട്ടര്‍ ഉടന്‍ നിര്‍മിച്ച് ഇവരുടെ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിന് അധികാരികള്‍ക്ക് ശ്രമിക്കുന്നില്ല. കെ.എസ്.യു.ഡി.പിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്.
കോര്‍പറേഷന്‍ ഓഫിസ് പരിസരത്താണ് വഴിയോരക്കച്ചവടക്കാര്‍ ഇപ്പോള്‍ കച്ചവടം നടത്തുന്നത്. വഴിയോര കച്ചവടക്കാരുടെ പനരധിവാസ ഷെല്‍ട്ടര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തികരിച്ചാല്‍ പ്രശ്നം തീര്‍ക്കാമെന്നിരിക്കെ വഴിയോര കച്ചവടക്കാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന നയമാണ് കോര്‍പറേഷന്‍ തുടരുന്നത്.
അതേസമയം, ഗെയിംസിന്‍െറ ഒരുക്കങ്ങളുടെ പേരില്‍ സുരക്ഷയുടെ പേരുപറഞ്ഞ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനും കടകള്‍ പൊളിക്കാനും പിടിച്ചെടുക്കാനുമുള്ള കോര്‍പറേഷന്‍ അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള വഴിയോര കച്ചവട സംഘം (എച്ച്.എം.കെ.പി) ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് വാസുദേവന്‍ കണ്ണേങ്കലത്ത് അധ്യക്ഷത വഹിച്ചു.

ബാര്‍കോഴ: ആരോപണവിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ സഭ

Posted: 25 Jan 2015 11:57 PM PST

Image: 

കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ ബിഷപ്പ് തോമസ് കെ. ഉമ്മന്‍. ഉപ്പു തിന്നവന്‍ കെള്ളം കുടിച്ചേ മതിയാവൂ. ബാലകൃഷ്ണപിള്ള കാണിച്ച മാന്യതയെങ്കിലും ഇവര്‍ കാണിക്കണം. അധികാരസ്ഥാനങ്ങള്‍ ഉപേക്ഷിച്ച ബാലകൃഷ്ണപിള്ളയുടെ മാതൃക അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

 

മഴ നനഞ്ഞ് ഒബാമ; രോമത്തൊപ്പിയില്‍ രാഷ്ട്രപതി

Posted: 25 Jan 2015 11:42 PM PST

Image: 

ന്യൂഡല്‍ഹി: റിപ്പബ്ളിക് പരേഡില്‍ മുഖ്യാത്ഥിതിയായത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് വി.വി.ഐ.പി ബുള്ളറ്റ് പ്രൂഫ് കവചിത ഇരിപ്പിടം ഒരുക്കിയെങ്കിലും ഡല്‍ഹിയിലെ മഞ്ഞും മഴയും കൊള്ളേണ്ടി വന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മിഷേല്‍ എന്നിവരായിരുന്നു ഒബാമക്കൊപ്പം പ്രത്യേക ബുള്ളറ്റ് പ്രൂഫ് കവചിത വേദിക്കകത്തുണ്ടായിരുന്നത്. ചടങ്ങുകളുടെ തുടക്കത്തിലുണ്ടായ ചാറ്റല്‍ മഴ കാരണം വി.വി.ഐ.പി ബോക്സിനകത്തുണ്ടായിരുന്നവരും മഴ നനഞ്ഞു.

രാവിലെ ചടങ്ങുകള്‍ക്കായി തന്‍്റെ ബീസ്റ്റ്് വാഹനത്തില്‍ എത്തിയ യു.എസ് പ്രസിഡന്‍റിനെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് സ്വീകരിച്ചാനയിച്ചത്. ചാറ്റല്‍ മഴയുള്ളതിനാല്‍ ഒബാമയുടെ സഹായികള്‍ അദ്ദേഹത്തെ ഓവര്‍ക്കോട്ടു ധരിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരാണ് മോദിക്കും ഒബാമക്കും  കുടചൂടിയത്. യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമ ചില സമയത്ത് സ്വയം തന്നെ കുട ചൂടി.  അതേ സമയം രാഷ്ര്ടപതി പ്രണബ് മുഖര്‍ജി ഒരു പ്രത്യേക രോമതൊപ്പി അണിഞ്ഞാണ് ചടങ്ങുകള്‍ വീക്ഷിച്ചിരുന്നത്.

പരേഡ് കാണാനത്തെിയ ജനങ്ങള്‍ക്ക് മഴ നനയാതിരിക്കാനുള്ള സംവിധാനങ്ങള്‍ മുന്‍ കൂട്ടി തയാറാക്കാന്‍ സാധിക്കാത്തതില്‍ പരേഡ് സംഘടിപ്പിക്കുന്ന പ്രതിരോധ മന്ത്രാലയത്തിനെതിരെ വിമര്‍ശമുയര്‍ന്നു.

 

മാണി രാജിവെക്കേണ്ടതില്ല ^സുകുമാരന്‍നായര്‍

Posted: 25 Jan 2015 11:35 PM PST

Image: 

കോട്ടയം: ബാര്‍ കോഴ ആരോപണത്തിന്‍റെ പേരില്‍ ധനമന്ത്രി കെ.എം. മാണി രാജിവെക്കേണ്ടതില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. അഴിമതി തെളിയാതെ അദ്ദേഹത്തെ കുരിശില്‍ തറക്കേണ്ട. യു.ഡി.എഫ് അഞ്ചുവര്‍ഷവും ഭരിക്കണമെന്നാണ് എന്‍എസ്എസിന്‍റെ ആഗ്രഹം. കെ.എം. മാണി എന്‍എസ്എസിന്‍റെ നല്ല ബന്ധുവാണെന്നും അദ്ദേഹം പറഞ്ഞു.

ബാലകൃഷ്ണ പിള്ള രാജിവെച്ചാലും ഇല്ലെങ്കിലും എന്‍.എസ്.എസിന് ഒന്നുമില്ല. ബാലകൃഷ്ണ പിള്ളയുടെ തീരുമാനത്തില്‍ എന്‍.എസ്.എസിന് പങ്കില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍മാര്‍ പുതിയ മെഡിക്കല്‍ കോളജുകളിലേക്ക്; കോട്ടയത്തിന് തിരിച്ചടി

Posted: 25 Jan 2015 11:35 PM PST

ഗാന്ധിനഗര്‍ (കോട്ടയം): മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സംസ്ഥാനത്തെ മറ്റുകോളജുകളില്‍നിന്ന് ഡോക്ടര്‍മാരെ സ്ഥലം മാറ്റാനുള്ള തീരുമാനം നടപ്പായാല്‍ കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകള്‍ 'രോഗ കിടക്കയിലാകും'. പല കോഴ്സുകളുടെയും അംഗീകാരം നഷ്ടപ്പെടാനും ഇത് ഇടയാക്കുമെന്ന് പറയപ്പെടുന്നു.
ഈമാസം 19ന് ഇറക്കിയ ഉത്തരവ് പ്രകാരം കോട്ടയത്തുനിന്ന് മൂന്ന് അസിസ്റ്റന്‍റ് പ്രഫസര്‍മാരെയും ഒരു അസോസിയേറ്റ് പ്രഫസറെയും മഞ്ചേരി-ഇടുക്കി മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദന്തരോഗ വിഭാഗം പ്രഫസര്‍ ഡോ. കെ.എസ്. രവീന്ദ്രനെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയപ്പോള്‍ ഇവിടത്തെ നേത്രരോഗ വിഭാഗം പ്രസഫര്‍ ഡോ. കാഞ്ചനയെ ഇടുക്കിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രഫസര്‍ ഡോ. തോമസ് ബീന, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി അസോസിയേറ്റ് പ്രഫസര്‍ ഡോ. സുനില്‍ സുന്ദരം തൃശൂരിലെ ഗൈനക്കോളജി അസോസിയേറ്റ് പ്രഫസര്‍ ഡോ. എ.വി. അനില്‍കുമാര്‍, തിരുവനന്തപുരത്തെ അസ്ഥിരോഗ വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. ജോര്‍ജുകുട്ടി, ഇവിടെയുള്ള ഗൈനക്കോളജി അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. വി.ബി. ബിനു എന്നിവരെ മഞ്ചേരിയില്‍ നിയമിച്ചു.
മഞ്ചേരിയിലേക്ക് മൈക്രോ ബയോളജി, പീഡിയാട്രിക് എന്നീ രണ്ടൊഴിവിലേക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് നിയമനം. കുട്ടികളുടെ വിഭാഗം പ്രഫസര്‍ ഡോ. എ.വി. ഗോപാലന്‍, ഫോറന്‍സിക് മെഡിസിന്‍ പ്രഫസര്‍ ഡോ. കെ. പ്രസന്ന, ഗൈനക്കോളജി അസോസിയേറ്റ് പ്രഫസര്‍ ഡോ. മിനി, അനസ്തേഷ്യ പ്രഫസര്‍, കമ്യൂണിറ്റി മെഡിസിന്‍, അസിസ്റ്റന്‍റ് പ്രഫസര്‍, ടി.ബി/സി.ഡി അസിസ്റ്റന്‍റ് പ്രഫസര്‍, ഫിസിയോ തെറപ്പി, അനസ്തേഷ്യ അസിസ്റ്റന്‍റ് പ്രഫസര്‍ എന്നിവരെ തസ്തിക സഹിതം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഇടുക്കിയിലേക്ക് മാറ്റി.
നിലവിലെ കോളജുകളില്‍നിന്നും ഇത്രയും അധ്യാപകരെ തസ്തിക ഉള്‍പ്പെടെ മാറ്റുന്നത് രോഗ പരിചരണത്തെയും അധ്യാപനത്തെയും ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എം.ബി.ബി.എസ്, പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടാനും ഇടയാക്കും. ശസ്ത്രക്രിയകള്‍ വൈകാനും പുതിയ തീരുമാനം കാരണമാകും. സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചശേഷം സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ ചില വര്‍ധന വരുത്തിയതൊഴിച്ചാല്‍ അന്നത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
എന്നാല്‍, മെഡിക്കല്‍ കോളജ് ആരംഭഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 50 സീറ്റ് എന്നത് ഇപ്പോള്‍ 250 ആയി വര്‍ധിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിന്‍െറ സ്ഥിതിയും ഇതുതന്നെ.
കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ 50 സീറ്റ് 150 ആയി വര്‍ധിപ്പിച്ചു.
ആരംഭകാലത്തില്‍ പി.ജി സീറ്റ് ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ 1000ത്തിലധികം പി.ജി സീറ്റുകളുണ്ട്. ഇത്രയധികം സീറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ധിപ്പിച്ചിട്ടും അതനുസരിച്ചുള്ള അധ്യാപകരെ നിയമിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓരോ ഒ.പിയിലും ഓരോ വര്‍ഷവും 10 ശതമാനം രോഗീവര്‍ധന ഉണ്ടെന്നാണ് കണക്ക്. കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണത്തിലും ഒമ്പതു ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. ഇതിനാവശ്യമായ തസ്തികകള്‍ പോലും സൃഷ്ടിച്ചിട്ടില്ളെന്നിരിക്കെയാണ് പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് നിലവിലുള്ള കോളജുകളില്‍നിന്ന് തസ്തിക ഉള്‍പ്പെടെ അധ്യാപകരെ സ്ഥലം മാറ്റുന്നതെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹികള്‍ പറയുന്നു.
പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഇതിന്‍െറ പ്രോഗ്രാം ഓഫിസറായി കോട്ടയം മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.ജി.ആര്‍. പിള്ളയെ നിയമിച്ചിരുന്നു. ഇദ്ദേഹം പഠനം നടത്തി 236 അധ്യാപക തസ്തിക പുതുതായി ഉണ്ടാക്കണമന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു തസ്തിക പോലും സര്‍ക്കാര്‍ ഉണ്ടാക്കിയില്ല. പകരം നിലവിലെ കോളജുകളില്‍നിന്ന് പുനര്‍വിന്യാസം ചെയ്യുകയാണ്.
തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍നിന്ന് അധ്യാപകരെ തസ്തിക ഉള്‍പ്പെടെ മാറ്റുന്നതുമൂലം എം.ബി.ബി.എസ്, പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യതയില്ളെങ്കിലും കോട്ടയം-ആലപ്പുഴ മെഡിക്കല്‍ കോളജുകളിലെ സ്ഥിതി വ്യത്യസ്തമാണ്.

ശുചീകരണം: ദിവസവേതനക്കാരുടെ സേവനം നീട്ടി ലഭിക്കാന്‍ സര്‍ക്കാരിന് കത്ത്

Posted: 25 Jan 2015 11:30 PM PST

തൊടുപുഴ: തൊഴിലാളികളുടെ അഭാവം മൂലം തൊടുപുഴ നഗരസഭയിലെ ശുചീകരണ ജോലികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരെ ഒരു വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താന്‍ നഗരസഭാ കൗണ്‍സില്‍ യോഗം സര്‍ക്കാറിന്‍െറ അനുമതി തേടി. നഗരസഭയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷം കടുത്ത ആരോപണം ഉന്നയിക്കുന്നതിനാലാണ് നിലവിലുള്ളവരുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടത്. നഗരസഭയിലെ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 20 കണ്ടിന്‍ജന്‍റ് തൊഴിലാളികള്‍ മാത്രമാണുള്ളത്. അത്യാവശ്യ ശുചീകരണം പോലും ഇവരെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നില്ല.
ക്ളീന്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദിവസക്കൂലി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ചാണ് ജോലികള്‍ ചെയ്യുന്നത്.
എന്നാല്‍, ഇവരുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ഈ അവസരത്തിലാണ് തൊഴിലാളികളുടെ കാലാവധി 2016 വരെ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. താല്‍ക്കാലിക നിയമനത്തില്‍ പോലും ഭരണകക്ഷികള്‍ സ്വന്തം താല്‍പര്യക്കാരെ തിരുകിക്കയറ്റുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം അടുത്തിടെ നഗരസഭാ ഓഫിസ് മാര്‍ച്ചടക്കം നടത്തിയിരുന്നു.
നഗരസഭയുടെ പുതിയ ഫിഷ് മാര്‍ക്കറ്റിലെ മുകള്‍നിലയിലെ രണ്ടു മുറികള്‍ നറുക്കെടുപ്പിലൂടെ വ്യാപാരികള്‍ക്ക് വിട്ടുനല്‍കിയെങ്കിലും ചില മുറികള്‍ ഏറ്റെടുക്കുകയോ വാടക അടക്കുകയോ ചെയ്തിട്ടില്ല. പ്രതിമാസം 2,500 രൂപ വാടകയാണ് ഈടാക്കിയത്. പല തവണ നോട്ടീസ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി.
തൊടുപുഴ നഗരത്തില്‍ സൈക്ക്ള്‍ പോലുള്ള യന്ത്രരഹിത യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ബജറ്റില്‍ 10 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന വിഷയം കൗണ്‍സിലിന്‍െറ പരിഗണനയില്‍ വന്നെങ്കിലും പദ്ധതിയുടെ നടത്തിപ്പിലെ അപ്രായോഗികത കൗണ്‍സിലംഗങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി.
ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ 125 ാം ജന്മ ദിനം പ്രമാണിച്ച് പുതിയ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡുകളില്‍ അര്‍ഹരായ കുടുംബത്തെ കണ്ടത്തെി നെഹ്റു ജയന്തി ഭവന നിര്‍മാണ സഹായമായി രണ്ട് ലക്ഷം രൂപ വീതം നല്‍കണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്‍െറ ഉത്തരവ് കൗണ്‍സില്‍ പരിഗണിച്ചു.
ഗുണഭോക്തൃ പട്ടികയിലെ സീനിയോറിറ്റി ക്രമമായിരിക്കും ഇതിന് സ്വീകരിക്കുന്നത്. ആവശ്യമായ തുക പ്ളാന്‍ ഫണ്ടില്‍നിന്ന് വിനിയോഗിക്കും.
തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ അങ്കണവാടി ഒഴിപ്പിക്കണമെന്ന കലക്ടറുടെ നിര്‍ദേശം റവന്യൂ വകുപ്പിന് ലഭിച്ചത് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു. പകരം കെട്ടിടം നല്‍കുന്ന മുറക്ക് അങ്കണവാടി ഒഴിയാമെന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിച്ചിരിക്കുന്നത്.
വിഷയം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഓഫിസ് നവീകരണത്തിന്‍െറ തുടര്‍ച്ചയായി കൗണ്‍സില്‍ ഹാള്‍ നവീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
58 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള ഓഫിസ് നവീകരണം സിഡ്കോയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ഈ പ്രവൃത്തിയില്‍ കൗണ്‍സില്‍ ഹാള്‍ ഉള്‍പ്പെട്ടിട്ടില്ല. ഹാള്‍ നവീകരണത്തിന് എട്ട് ലക്ഷം രൂപയോളം ചെലവ് വരും. ഇതിനാവശ്യമായ നടപടി ആരംഭിക്കുന്നതിനും കൗണ്‍സിലില്‍ തീരുമാനമായി.

പാവപ്പെട്ടവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം കൂടുന്നു –ഡോ. ജി. ഗോപകുമാര്‍

Posted: 25 Jan 2015 11:21 PM PST

കാസര്‍കോട്: ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം കൂടിവരുകയാണെന്ന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദേശീയ സമ്മതിദായക ദിനാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വികസിത രാജ്യങ്ങളില്‍പോലും ഘട്ടംഘട്ടമായിട്ടാണ് പരിപൂര്‍ണ പ്രായപൂര്‍ത്തി വോട്ടവകാശം എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാക്കിയത്. എന്നാല്‍, റിപ്പബ്ളിക് ആയതോടൊപ്പം തന്നെ ഇന്ത്യയില്‍ പരിപൂര്‍ണ പ്രായപൂര്‍ത്തി വോട്ടവകാശം സാധ്യമായി. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവാനുള്ള ആദ്യപടിയാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ ഡോ. ജി. ഗോപകുമാര്‍ സദസ്യര്‍ക്ക് ചൊല്ലിക്കൊടുത്തു. പുതിയ സമ്മതിദായകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും കാമ്പസ് അംബാസഡര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍ നായര്‍, ജില്ലാ ലോ ഓഫിസര്‍ എം. സീതാരാമ, മഞ്ചേശ്വരം തഹസില്‍ദാര്‍ ശശിധര ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതവും ശിരസ്തദാര്‍ ജയലക്ഷ്മി നന്ദിയും പറഞ്ഞു.

തൂണേരി അക്രമം: വീട്ടില്‍ തിരിച്ചത്തൊനാവാതെ കുടുംബങ്ങള്‍

Posted: 25 Jan 2015 11:09 PM PST

നാദാപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അക്രമമരങ്ങേറിയ തൂണേരി മേഖലയില്‍നിന്ന് പലായനംചെയ്ത നൂറിലധികം കുടുംബങ്ങള്‍ക്ക് ഇനിയും വീട്ടില്‍ തിരിച്ചത്തൊനായില്ല. തീവെപ്പും ആക്രമണവും അരങ്ങേറിയ വെള്ളൂര്‍, കോടഞ്ചേരി മേഖലയില്‍നിന്നുള്ള കുടുംബങ്ങളാണ് വീട്ടില്‍ തിരിച്ചത്തൊനാവാതെ ദുരിതത്തിലായത്. അക്രമഭീതി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ ഇവിടെനിന്ന് പലായനംചെയ്ത നിരവധി വീട്ടുകാര്‍ പൊലീസിന്‍െറ സഹായത്തോടെ പകല്‍സമയം വീട്ടിലത്തെി വസ്ത്രങ്ങളടക്കം വീട്ടുസാധനങ്ങള്‍ കൊണ്ടുപോയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അക്രമഭീതിയെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍തന്നെ പ്രദേശത്തെ നിരവധി വീട്ടുകാര്‍ കൈയില്‍കിട്ടിയ സാധനങ്ങളുമായി ബന്ധുവീടുകളിലേക്ക് രക്ഷപ്പെട്ടിരുന്നു. കുടിയൊഴിഞ്ഞ വീട്ടുകാരെ തിരിച്ചത്തെിക്കുന്ന കാര്യത്തില്‍ അധികൃതരും രാഷ്ട്രീയപാര്‍ട്ടികളും നടപടിയെടുക്കുന്നില്ളെന്ന ആക്ഷേപം ശക്തമായി. കലാപബാധിത പ്രദേശത്തത്തെി പ്രസ്താവന നടത്തി മടങ്ങുകയാണ് രാഷ്ട്രീയ നേതാക്കളെന്ന് ആക്ഷേപമുണ്ട്.
വീട്ടുകാര്‍ ഒഴിഞ്ഞുപോയതോടെ ഇവരുടെ വളര്‍ത്തുമൃഗങ്ങള്‍ ദുരിതത്തിലായി. വളര്‍ത്തുമൃഗങ്ങളുടെ ദീനരോദനമാണെങ്ങും. പ്രദേശത്ത് വിന്യസിച്ച റിസര്‍വ് പൊലീസാണ് ഇവക്ക് വെള്ളം നല്‍കിയത്. അക്രമത്തിനിരയായ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. തീവെപ്പും കൊള്ളയും നടന്ന വീടുകളുടെ കാഴ്ച കരളലിയിപ്പിക്കുന്നതാണ്. എല്ലാ വീടുകളും തുറന്നിട്ടിരിക്കുകയാണ്. വീടിനുള്ളില്‍ കത്തിക്കരിഞ്ഞ ഫര്‍ണിച്ചറും തുണിത്തരങ്ങളും പാത്രങ്ങളും. കട്ടിലുകളും സോഫകളും കൂട്ടമായി അഗ്നിക്കിരയാക്കി. തേങ്ങാക്കൂടകളും അടുക്കളഭാഗവുമാണ് മിക്ക വീടുകളിലും ചുട്ടെരിക്കപ്പെട്ടത്. വീട്ടുസാധനങ്ങള്‍ പലതും കിണറുകളില്‍ കൊണ്ടിട്ടു. ചുവരുകളും വീട്ടുമതിലുകളുംവരെ തകര്‍ക്കപ്പെട്ടു. വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളും മറ്റും പലയിടത്തും കടത്തിക്കൊണ്ടുപോയി. വീടൊഴിഞ്ഞവര്‍ തിരിച്ചുവരുകയാണെങ്കില്‍ പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് റൂറല്‍ എസ്.പി പി.എച്ച്. അശ്റഫ് പറഞ്ഞു. എന്നാല്‍, കത്തിച്ചാമ്പലായ വീടുകളിലേക്കെങ്ങനെയാണ് തിരിച്ചുവരവെന്നത് ചോദ്യചിഹ്നമായി തുടരുന്നു. അവസാന അഭയമാകേണ്ട വീടുകളില്‍ സുരക്ഷിതത്വം നഷ്ടപ്പെട്ട അവസ്ഥയാണിപ്പോള്‍ വെള്ളൂര്‍ പ്രദേശവാസികള്‍ക്ക്. ആക്രമിക്കപ്പെട്ട പല വീടുകളിലെയും മുറ്റത്ത് തീയിട്ട കാറുകളും ബൈക്കുകളും കിടക്കുന്നത് സങ്കടകാഴ്ചയായി.

ഫോര്‍ട്ട്കൊച്ചി –എറണാകുളം ബോട്ട് സര്‍വിസ് പുനരാരംഭിക്കണമെന്ന് ലോക് അദാലത്

Posted: 25 Jan 2015 11:00 PM PST

കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് എറണാകുളത്തേക്ക് നേരിട്ടുണ്ടായിരുന്ന ബോട്ട് സര്‍വിസുകള്‍ പുന$സ്ഥാപിക്കാന്‍ പെര്‍മനന്‍റ് ലോക് അദാലത് നിര്‍ദേശം. നേരിട്ടുള്ള സര്‍വിസുകള്‍ വെട്ടിക്കുറച്ച് ഫോര്‍ട്ട്കൊച്ചി -മട്ടാഞ്ചേരി -എറണാകുളം സര്‍ക്കുലര്‍ സര്‍വിസ് ആരംഭിച്ച നടപടി യാത്രക്കാര്‍ക്ക് ബുട്ടിമുട്ടുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ ജസ്റ്റിസ് വാച്ച് സംഘടനാ ഭാരവാഹിയും അഭിഭാഷകയുമായ തമന്ന നൗഷാദ് നല്‍കിയ ഹരജിയിലാണ് നടപടി. സര്‍ക്കുലര്‍ സര്‍വിസ് ആരംഭിച്ചപ്പോഴുണ്ടായിരുന്നത്രയും നേരിട്ടുള്ള സര്‍വിസുകള്‍ പുനരാരംഭിക്കാനാണ് ഉത്തരവ്.
നേരിട്ടുള്ള ബോട്ട് സര്‍വിസുകള്‍ വെട്ടിക്കുറച്ച് സര്‍ക്കുലര്‍ സര്‍വിസുകള്‍ ആക്കിയപ്പോള്‍ ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്ര ദുഷ്കരമായതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മട്ടാഞ്ചേരിയില്‍നിന്ന് നിറയെ യാത്രക്കാരുമായി വരുന്ന ബോട്ട് എറണാകുളത്തേക്ക് സര്‍ക്കുലര്‍ സര്‍വിസായി പോകുന്നതിനിടെ ഫോര്‍ട്ട്കൊച്ചിയില്‍ എത്തിയാലും തിരക്ക് കാരണം യാത്രക്കാര്‍ക്ക് പ്രവേശിക്കാനാകുന്നില്ല. മാത്രമല്ല ഒന്നിലധികം ബോട്ടുകള്‍ ഒരേ സമയം ജെട്ടിയില്‍ എത്തി അപകട സാധ്യതയും ഉണ്ടാകുന്നുവെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് വിശദമായ തെളിവെടുപ്പിന്‍െറ അടിസ്ഥാനത്തില്‍ ബോട്ട് സര്‍വിസ് നടത്തുന്നതില്‍ അധികാരികള്‍ വീഴ്ച വരുത്തിയെന്നും യാത്രക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും അദാലത് കണ്ടത്തെി. ബോട്ട് യാത്രക്കാരായ സാക്ഷികളുടെ മൊഴിയുടെയും പത്രവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ ഡി. പാപ്പച്ചന്‍, അംഗങ്ങളായ ജോണ്‍സ് ഡാരല്‍, കമല മേനോന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍െറ വിധി.
ഹരജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ ഷെറി ജെ. തോമസ്, ജോസഫ് ചേലക്കാട്ട് എന്നിവര്‍ ഹാജരായി.

കീടനാശിനി പ്രയോഗം ജലജീവികളെനശിപ്പിക്കുന്നതായി പഠനം

Posted: 25 Jan 2015 10:36 PM PST

ചേര്‍ത്തല: കുട്ടനാട്ടിലെ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും ജലജീവികളുടെ നാശങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി പഠനത്തില്‍ കണ്ടത്തെി. ഒരു നിയന്ത്രണവുമില്ലാതെ നടത്തുന്ന കീടനാശിനികളുടെയും രാസവളങ്ങളുടെയും പ്രയോഗമാണ് കുട്ടനാട്ടിലെ ജലജീവികളില്‍ മാരകമായ ദോഷഫലങ്ങള്‍ ഉളവാക്കുന്നതായി കണ്ടത്തെിയത്. യു.ജി.സിയുടെ സഹായത്തോടെ ചേര്‍ത്തല ശ്രീനാരായണ കോളജിലെ സുവോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. ഷൈനി ശ്രീധരന്‍െറ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കക്കയുടെയും മത്സ്യങ്ങളുടെയും കോശങ്ങളെയും രക്ത ഘടകങ്ങളെയുമാണ് രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം അതീവഗുരുതരമായി ബാധിക്കുന്നതെന്നും പഠനഫലത്തില്‍ തെളിഞ്ഞു. കക്ക, തിലോപ്പിയ, പള്ളത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ചില പ്രത്യേക രാസവളങ്ങള്‍ സൃഷ്ടിക്കുന്ന വ്യതിയാനങ്ങളാണ് പഠനവിധേയമാക്കിയത്. യൂറിയ, കക്കയുടെ കോശഘടനയിലും അമോണിയം ഫോസ്ഫേറ്റ്, സള്‍ഫേറ്റ് മത്സ്യങ്ങളുടെ കോശങ്ങളെയും ബാധിക്കുന്നതായും കണ്ടത്തെി. തിലോപ്പിയയുടെ രക്തത്തിന്‍െറ ജൈവരാസ സ്വഭാവങ്ങളില്‍ മാറ്റം വരുത്താന്‍ ഈ രാസവളങ്ങളുടെ സാന്നിധ്യം കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു. കൃഷിഭൂമിയിലെ രാസമാലിന്യങ്ങളും ഗാര്‍ഹിക ജൈവമാലിന്യങ്ങളും വന്‍തോതില്‍ കുട്ടനാടന്‍ ജലാശയങ്ങളില്‍ വന്നടിയുന്നുവെന്നും പഠനത്തിന്‍െറ ഭാഗമായി നടത്തിയ സര്‍വേയില്‍ തെളിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതും ജലജീവികളുടെ ആവാസവ്യവസ്ഥക്ക് ഭീഷണിഉയര്‍ത്തുന്നു. മികച്ച വിളവിന് കര്‍ഷകര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ നടത്തുന്ന രാസവള-കീടനാശിനി പ്രയോഗങ്ങള്‍ പ്രകൃതിയുടെ ജൈവഘടനയിലും വന്‍തോതില്‍ മാറ്റം വരുത്തുന്നതായി പഠനം വ്യക്തമാക്കുന്നു. ഇതുകൂടാതെ മനുഷ്യരില്‍ കോളറ, ടൈഫോയ്ഡ്, കാന്‍സര്‍, നേത്രചര്‍മരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടനാടിന്‍െറ ജലജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന്‍െറ ആവശ്യകഥയിലേക്കാണ് പഠനഫലം വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ ജീവിവര്‍ഗങ്ങളും രാസവസ്തുക്കളുമാണ് പഠനവിധേയമാക്കുന്നത്. രാസവളങ്ങളും കീടനാശിനികളും നിര്‍ദേശപ്രകാരം ഉചിതമായ രീതിയില്‍ ക്രമപ്പെടുത്തി ഉപയോഗിച്ചാല്‍ കുട്ടനാടിന്‍െറ ജലജീവി ജൈവ സമ്പത്തുക്കളെ സംരക്ഷിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കീടനാശിനികളും രാസവളങ്ങളും ക്രമാതീതമായി ഉപയോഗിക്കുന്നത് തടഞ്ഞില്ളെങ്കില്‍ ദൂരവ്യാപകമായ ദോഷഫലങ്ങള്‍ക്ക് കാരണമാകും. നെല്ലിന്‍െറ കലവറയായ കുട്ടനാട് വിഷത്തിന്‍െറ കലവറയായി മാറുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

രാഷ്ട്രീയ വിവാദം: എടപ്പറ്റയില്‍ കാല്‍കോടി രൂപയുടെ വികസന പ്രവൃത്തി മുടങ്ങി

Posted: 25 Jan 2015 10:34 PM PST

മേലാറ്റൂര്‍: രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.കെ. മുനീര്‍ നല്‍കിയ ഉത്തരവിന്‍െറ ഫലമായി എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ കാല്‍കോടി രൂപയുടെ വികസന പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്നു.
പഞ്ചായത്ത് ഓഫിസ് അങ്കണത്തില്‍ പാര്‍ക്കിങ് കോംപ്ളക്സ്, ഓഡിറ്റോറിയം എന്നിവയുടെ നിര്‍മാണമാണ് മുടങ്ങിയത്.
രണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലോകബാങ്കിന്‍െറ സാമ്പത്തിക സഹായത്തോടെ 25.5 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ഗ്രാമപഞ്ചായത്ത് ഭരണ സമിതി ബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങിയിരുന്നു.
പദ്ധതി നടപ്പാക്കാന്‍ ഓഫിസ് വളപ്പിലെ പഴയ കൃഷിഭവന്‍ കെട്ടിടം പൊളിക്കുന്നതിനെ ചൊല്ലിയുയര്‍ന്ന രാഷ്ട്രീയ വിവാദമാണ് മന്ത്രിയുടെ ഇടപെടലിന് വഴിവെച്ചത്. ആറുവീതം കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളും മൂന്ന് എല്‍.ഡി.എഫ് അംഗങ്ങളുമുള്‍ക്കൊള്ളുന്ന പഞ്ചായത്ത് ഭരണസമിതി കെട്ടിടം പൊളിച്ചുനീക്കാന്‍ ഐകകണ്ഠ്യമായി തീരുമാനിച്ചിരുന്നു.
എന്നാല്‍, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി കൃഷിഭവന്‍ കെട്ടിടം പൊളിക്കുന്നതിനെതിരെ രംഗത്തുവരികയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് ഒരിക്കല്‍ മാറ്റിവെച്ച കെട്ടിടലേലം മേലുദ്യോഗസ്ഥരുടെ അനുമതിയോടെ വീണ്ടും നിശ്ചയിച്ചു. എന്നാല്‍, നിശ്ചിത ദിവസം ലേലനടപടി ആരംഭിക്കുന്നതിന് മണിക്കൂര്‍ മുമ്പ് മന്ത്രിയുടെ സ്റ്റോപ് മെമോ ഉത്തരവുമായി പരാതിക്കാര്‍ രംഗത്തത്തെുകയായിരുന്നു. കൃഷിഭവന്‍ കെട്ടിടം പൊളിച്ചുകളയാന്‍ തക്ക കാലപ്പഴക്കമില്ളെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയിട്ടില്ളെന്നുമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എതിര്‍പ്പിന് കാരണമായി പറയുന്നത്. കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്‍റും ഒരു വിഭാഗം ലീഗ് നേതാക്കളും തമ്മിലുള്ള രാഷ്ട്രീയ വിദ്വേഷമാണ് തര്‍ക്കത്തിന്‍െറ കാതലെന്നാണ് നിഷ്പക്ഷമതികളുടെ അഭിപ്രായം.
കക്ഷി രാഷ്ട്രീയത്തിന്‍െറയും വ്യക്തി വൈരാഗ്യങ്ങളുടെയും പേരില്‍ ഇതിന് മുമ്പും എടപ്പറ്റ പഞ്ചായത്തില്‍ നിരവധി വികസന പദ്ധതികള്‍ക്ക് കാലതാമസം നേരിട്ടിട്ടുണ്ട്. കല്ലാംങ്കോട് വി.സി.ബി, എടപ്പറ്റ പഞ്ചായത്ത് സ്റ്റേഡിയം, കൊമ്പംകല്ല് പട്ടികജാതി കോളനി കുടിവെള്ള പദ്ധതി എന്നിവയെല്ലാം ഇങ്ങനെ വര്‍ഷങ്ങള്‍ മുടങ്ങിക്കിടന്ന ശേഷമാണ് യാഥാര്‍ഥ്യമായത്. എന്നാല്‍, ഇതില്‍നിന്നൊന്നും പാഠം പഠിക്കാതെ നിസ്സാര തര്‍ക്കങ്ങളുയര്‍ത്തിയും വൈരാഗ്യബുദ്ധിയോടെ പെരുമാറിയും വികസനത്തിന് വിലങ്ങുനില്‍ക്കുകയാണ് ഒരു വിഭാഗമിപ്പോഴും.

വനിതാ യുവസംരംഭകര്‍ക്ക് സഹായം നല്‍കും –മന്ത്രി

Posted: 25 Jan 2015 10:12 PM PST

കോഴിക്കോട്: വനിതാ യുവസംരംഭകര്‍ക്ക് വനിതാവികസന കോര്‍പറേഷന്‍ മുഖേന തടസ്സങ്ങളില്ലാതെ സഹായം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. ജെന്‍ഡര്‍ പാര്‍ക്ക് കേന്ദ്രീകരിച്ച് കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് സംരംഭക വികസനപദ്ധതികള്‍ ആവിഷ്കരിക്കും. കേരളത്തിലെ യുവജനങ്ങളുടെ മാനവ വിഭവശേഷി ഇന്ത്യയുടെ വളര്‍ച്ചക്ക് വന്‍ പ്രാധാന്യം നല്‍കും. യുവജനക്ഷേമ ബോര്‍ഡ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ സംരംഭക വികസന സെമിനാര്‍ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എക്സ്പെര്‍ട്ട് അംഗം സി.കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു.
വി.എസ്. സുകുമാരന്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ കെ. പ്രസീത, ജില്ലാ യൂത്ത് കോഓഡിനേറ്റര്‍ കെ. റിഷില്‍ ബാബു എന്നിവര്‍ സംസാരിച്ചു. യുവജനക്ഷേമ ബോര്‍ഡ് അംഗം ഒ. ശരണ്യ സ്വാഗതവും, എന്‍.എസ്.എസ് ടെക്നിക് സെല്‍ സംസ്ഥാന കോഓഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
ജില്ലാപഞ്ചായത്ത് സെക്രട്ടറി എ. സലീം, സി.എച്ച്. മുഹമ്മദ് ഗദ്ദാഫി, റാഖിബ് റഷീദ്, ആര്‍. അജിത്കുമാര്‍, എസ്. അരുണ്‍, വി.എസ്. സുകുമാരന്‍, എ.ജി. അലിറിസ എന്നിവര്‍ ക്ളാസെടുത്തു. സെമിനാറില്‍ പ്രതിനിധികള്‍ 200 പ്രോജക്ടുകള്‍ സമര്‍പ്പിച്ചു.
ആറ് ജില്ലകളില്‍ ഫെബ്രുവരിയില്‍ അഹ്മദാബാദ് ആസ്ഥാനമായുളള ഇ.ഡി.ഐയുമായി ബന്ധപ്പെട്ട് 20 ദിവസത്തെ പരിശീലനം നല്‍കുമെന്ന് ഇ.ഡി.ഐ പ്രതിനിധി വി.എസ്. സുകുമാരന്‍ അറിയിച്ചു. ആതുര സേവനരംഗത്ത് നൂതന ആശയമായ ഡോക് ഡെസ്ക് എന്ന സോഫ്റ്റ്വെയര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിച്ചു

Posted: 25 Jan 2015 10:03 PM PST

Image: 
Subtitle: 
രാജ്യമെങ്ങും കനത്ത

ന്യൂഡല്‍ഹി: രാജ്യം 66ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക സാമൂഹിക പാരമ്പര്യവും വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടവും വിളിച്ചോതുന്ന പരേഡിനാണ് രാജ്പഥ് ഇന്ന് സാക്ഷ്യം വഹിച്ചത്.

ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചാണ് റിപ്പബ്ളിക് ദിന പരേഡിന് തുടക്കമായത്. രാജ്പഥിലത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ വൈസ് പ്രസിഡന്‍റ് ഹമീദ് അന്‍സാരി സ്വീകരിച്ചു. ഒൗദ്യോഗിക അകമ്പടികളോടെ രാജ്പഥിലത്തെിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ത്രിവര്‍ണ ദേശീയ പതാക ഉയര്‍ത്തി. പതാകയെ അഭിവാദ്യം ചെയ്ത് 21 ആചാരവെടി മുഴക്കി ചടങ്ങുകള്‍ക്ക് തുടക്കമായി.

ഒരു അമേരിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ളിക് ദിന പരേഡായിരുന്നു ഇന്നത്തേത്. പരമോന്നത സൈനിക ധീരതയ്ക്കുള്ള ബഹുമതിയായ അശോകചക്ര പുരസ്കാരം രാഷ്ട്രീയ റൈഫിള്‍സിലെ നായിക് നീരജ്കുമാറിനും മേജര്‍ മുകുന്ദ് വരദരാജനും വേണ്ടി ഭാര്യമാര്‍ രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടന്നു. പരേഡിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം അര്‍പ്പിച്ചു. പരേഡിന്‍്റെ തുടക്കത്തില്‍ വ്യോമസേന ഹെലികോപ്ടറുകള്‍ പുഷ്പവൃഷ്ടി നടത്തി.

രാഷ്ട്രപതി ഭവനില്‍ നിന്നും ആരംഭിച്ച സൈനിക പരേഡ് രാജ്പഥില്‍ കൂടി കടന്നുപോയി ചെങ്കോട്ടയിലാണ് അവസാനിച്ചത്. പരേഡ് നീങ്ങുന്ന രാജ്പഥ് മുതല്‍ ചെങ്കോട്ട വരെയുള്ള ഭാഗവും ഡല്‍ഹി ആകമാനവും കനത്ത സുരക്ഷാവലയത്തിലായിരുന്നു.  ധീരതക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച 20 പേര്‍ പ്രത്യേക വാഹനങ്ങളില്‍ പരേഡില്‍ പങ്കെടുത്തു.  13 സൈനിക ബാന്‍ഡുകളാണ് ചടങ്ങിന് കൊഴുപ്പേകിയത്. കര, നാവിക, വ്യോമ സേനകളുടെ ഓരോ ബാന്‍ഡ് വീതവും അര്‍ധസൈനിക വിഭാഗങ്ങളുടെ എട്ടു ബാന്‍ഡുകളും എന്‍.സി.സി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ബാന്‍ഡും അണി നിരന്നിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മധ്യദൂര മിസൈല്‍, വെപ്പണ്‍ ലൊക്കേറ്റിങ് റഡാര്‍, ഈയിടെ വാങ്ങിയ ആന്‍ഡി സബ്മറൈന്‍ എയര്‍ക്രാഫ്റ്റ്, അത്യാധുനിക യുദ്ധവിമാനമായ മിഗ്-29 എന്നിവ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

പിനാക മള്‍ട്ടിപ്ള്‍ ലോഞ്ചര്‍, ബ്രഹ്മോസ്, ടി-90 ഭീഷ്മ ടാങ്ക് തുടങ്ങി പോയവര്‍ഷത്തെ പരേഡുകളില്‍ പ്രദര്‍ശിപ്പിച്ച ഏതാനും ആയുധങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. 1965ലെ യുദ്ധത്തിന്‍െറ 50ാം വാര്‍ഷികത്തെ ഓര്‍മിപ്പിച്ച് വ്യോമസേനയുടെ നിശ്ചല ദൃശ്യവുമുണ്ടായി. നാവികസേനയുടെ ശേഷി പ്രകടിപ്പിക്കുന്ന ദൃശ്യത്തില്‍ ഇന്ത്യയുടെ പക്കലുള്ള പ്രധാന ചില ഇനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സ്ത്രീ ശാക്തികരണം ഉയര്‍ത്തിപ്പിടിച്ച ചടങ്ങില്‍ എല്ലാ സേനാവിഭാഗങ്ങളിലെയും സ്ത്രീകളുടെ പ്രത്യേക സംഘം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു. 16 സംസ്ഥാനങ്ങളുടെയും ഒമ്പത് കേന്ദ്ര മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങളും ഇതോടൊപ്പം നിറക്കാഴ്ചയായി. എല്ലാ വര്‍ഷങ്ങളിലെയുംപോലെ അതിര്‍ത്തി രക്ഷാസേനയുടെ ‘ജാന്‍ബാസ്’ മോട്ടോര്‍ സൈക്കിള്‍ അഭ്യാസ പ്രകടനവും ഇത്തവണയുമുണ്ടായിരുന്നു. ദേശീയഗാനത്തിന് ശേഷം വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്കുയര്‍ന്നതോടെ ചടങ്ങുകള്‍ക്ക് അവസാനമായി.

 

ഇസ്ലാമിക ലോകത്തിന് നഷ്ടമായത് അഭിപ്രായ സുബദ്ധതയുള്ള നേതാവിനെ -അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ്

Posted: 25 Jan 2015 09:13 PM PST

Image: 

റിയാദ്: അബ്ദുല്ല രാജാവിന്‍െറ മരണത്തിലൂടെ ഇസ്ലാമിക ലോകത്തിന് നഷ്ടമായത് അഭിപ്രായ സുബദ്ധതയുള്ള നേതാവിനെയാണെന്ന് രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും മന്ത്രിസഭ രണ്ടാം ഉപാധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് അഭിപ്രായപ്പെട്ടു. അദ്ദേഹം രാഷ്ട്രീയ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും ഉയര്‍ന്നുനിന്ന മാതൃകാ വ്യക്തിത്വമായിരുന്നു. മതത്തിനും രാജ്യത്തിനും ആത്മാര്‍ഥമായി സേവനം അര്‍പ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
മുസ്ലിം സമുദായത്തിന്‍െറയും അറബ് ലോകത്തിന്‍്റെയും ഐക്യത്തിനും അന്തസിനും സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി അദ്ദേഹം പണിയെടുത്തു. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ യുക്തിബോധവും തികഞ്ഞ അഭിപ്രായ സുബദ്ധതതയും നിറഞ്ഞുനിന്നു. രാജ്യത്തിന്‍െറ സ്ഥിരതക്കും ഭദ്രതക്കും ഭീഷണി സൃഷ്ടിക്കുന്ന പ്രതിലോമ ശക്തികളെ നേരിടുന്നതില്‍ സത്യത്തില്‍ അടിയുറച്ച്നിന്ന് ധീരമായി നിലപാടുകളെടുത്തു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രയാസപ്പെടുന്ന അനേകായിരം മനുഷ്യര്‍ക്ക് ആശ്വാസത്തിന്‍െറ കൈത്താങ്ങ് നല്‍കി. ഭരണ മേഖലയില്‍ അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഭരണതന്ത്രജ്ഞനെയാണ് രാജ്യത്തിന്‍െറ ഭരണസാരഥിയായി ലഭിച്ചിട്ടുള്ളതെന്ന് അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് വ്യക്തമായി.
രാജ്യം ഏല്‍പിച്ച മഹത്തായ ഉത്തരവാദിത്തം വിജയകരമായി നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്‍െറ കരങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങള്‍ ശക്തിപകരുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്ലാമിന്‍െറ മൂല്യങ്ങളില്‍ മുറുകെപിടിച്ച് പിന്‍ഗാമികള്‍ വെട്ടിത്തെളിച്ച പാതയിലൂടെ മുന്നോട്ടുപോകുവാന്‍ അദ്ദേഹത്തിനാകട്ടെയെന്നും അമീര്‍ മുഹമ്മദ് ആശംസിച്ചു. രാജ്യത്തിന്‍െറ സുരക്ഷക്കും  പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനും സഹോദരനും കിരീടാവകാശിയുമായ അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസിനും സാധ്യമാകട്ടെയെന്നും അമീര്‍ മുഹമ്മദ് ആശംസിച്ചു.

മുസഫയില്‍ വന്‍ തീപിടിത്തം; മലയാളികളുടെ സ്ഥാപനങ്ങള്‍ അടക്കം അഗ്നിക്കിരയായി

Posted: 25 Jan 2015 08:47 PM PST

Image: 

മുസഫ: അബൂദബിയുടെ വ്യവസായ മേഖലയായ മുസഫയില്‍ വന്‍ തീപിടിത്തം. മുസഫ 44ലെ ഗോഡൗണുകളിലാണ് തീപിടിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.30ഓടെയാണ് തീ കണ്ടത്. ഫയര്‍ഫോഴ്സിന്‍െറയും പൊലീസിന്‍െറയും സംഘങ്ങള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മലയാളികളുടേത് അടക്കം 20ലധികം സ്ഥാപനങ്ങള്‍ അഗ്നിക്കിരയായതാണ് പ്രാഥമിക വിവരം.
രാത്രിയും പ്രദേശം പൂര്‍ണമായും പൊലീസിന്‍െറയും അഗ്നിശമന സേനയുടെയും നിയന്ത്രണത്തിലാണ്.
 കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഷ്റഫ്, മസൂദ് എന്നിവരുടേത് അടക്കം നിരവധി മലയാളികളുടെ സ്ഥാപനങ്ങളാണ് ഗോഡൗണ്‍ സമുച്ചയത്തില്‍ ഉള്ളത്. നെറ്റ്വര്‍ക്കിങ്, ഇലക്ട്രോണിക്സ്, റബര്‍, സോഫ സെറ്റുകള്‍, കമ്മ്യൂണിക്കേഷന്‍, പ്ളാസ്റ്റിക് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണ്‍കം ഓഫിസുകളും വര്‍ക്ഷോപ്പുകളും ഉള്‍പ്പെട്ട കേന്ദ്രത്തിലാണ് തീപിടിച്ചത്. സമീപത്തായി തൊഴിലാളികളുടെ താമസ കേന്ദ്രവുമുണ്ട്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍െറ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. അതേസമയം, ആള്‍ നാശമുണ്ടായിട്ടില്ളെന്ന് ദൃക്സാക്ഷികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വൈകുന്നേരം 3.30ഓടെയാണ് മുസഫ 44 ചൈന ബസാറിന് പിന്നിലുള്ള ഗോഡൗണില്‍ തീ കണ്ടതെന്ന് മാട്ടൂല്‍ സ്വദേശി അഷ്റഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തന്‍െറ രണ്ട് സ്ഥാപനങ്ങള്‍ ഗോഡൗണ്‍ സമുച്ചയത്തിലുണ്ട്. സംഭവ സ്ഥലം പൊലീസ് നിയന്ത്രണത്തിലായതിനാല്‍ നഷ്ടം സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമല്ളെന്നും അദ്ദേഹം പറഞ്ഞു. മാട്ടൂല്‍ സ്വദേശി തന്നെയായ മസൂദിന്‍െറ ഇലക്ട്രോണിക്സ് സ്ഥാപനവും മറ്റ് ഏതാനും മലയാളികളുടെ ഗോഡൗണുകളും തീപിടിച്ച കേന്ദ്രത്തിലുണ്ട്.
20ലധികം സ്ഥാപനങ്ങളുള്ള ഗോഡൗണ്‍ സമുച്ചയത്തില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുമുണ്ട്. വൈകുന്നേരത്തോടെ തീപിടിച്ചയുടന്‍ കറുത്ത പുക ഉയര്‍ന്നുപൊങ്ങി. തീപിടിത്തം അറിഞ്ഞ് നിരവധി പേരാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്.
സംഭവം അറിഞ്ഞയുടന്‍ മുസഫയിലെയും പരിസര പ്രദേശങ്ങളിലെയും  അഗ്നിശമന സേനയും പൊലീസും സ്ഥലത്തത്തെി. പത്തിലധികം പൊലീസ് യൂനിറ്റുകളാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. രാത്രി ഒമ്പത് മണിക്കും തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തില്‍ സുതാര്യത വേണം ^ഗവര്‍ണര്‍

Posted: 25 Jan 2015 08:12 PM PST

Image: 

തിരുവനന്തപുരം: സര്‍ക്കാറിന്‍്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. അധികാരികള്‍ വിശ്വാസ്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്‍്റെ സ്വന്തം നാടായ കേരളത്തിന്‍്റെ അതിസുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന ക്വാറികളും പാറമടകളും ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കണം. അതിന് നിയമം പരിഷ്കരിക്കേണ്ടതുണ്ടെങ്കില്‍ അതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ്ഭാരത് പദ്ധതിയും ജന്‍ധന്‍ യോജനയുമൊക്കെ അഭിനന്ദനാര്‍ഹമാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന പല ജനപ്രിയ പദ്ധതികളുമാണ് കേരളത്തെ നയിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഒ. രാജഗോപാലും കൈലാസനാഥനും ഗവര്‍ണര്‍ സാധ്യതാ പട്ടികയില്‍

Posted: 25 Jan 2015 07:40 PM PST

Image: 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലും മലയാളിയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ. കൈലാസനാഥനും  ഗവര്‍ണര്‍ പദവികളിലേക്ക് പരിഗണനയില്‍. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു കൈലാസനാഥന്‍.

പഞ്ചാബ്, ബിഹാര്‍, അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍ നിയമനം നടക്കാനിരിക്കുന്നത്. എഴുപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ കേന്ദ്രമന്ത്രിസഭയില്‍ പാടില്ളെന്ന നരേന്ദ്ര മോദിയുടെ നയമനുസരിച്ചു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ലയെ ഗവര്‍ണര്‍സ്ഥാനത്തേക്കു മാറ്റിയേക്കും.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ വി.കെ. മല്‍ഹോത്ര, കൈലാസ് ജോഷി, ലാല്‍ജി ഠണ്ടന്‍ എന്നിവരെയും മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയെയും ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്.

ഇറക്കുമതിക്കാര്‍ തിരിച്ചുവരുന്നു

Posted: 25 Jan 2015 07:30 PM PST

Image: 
Subtitle: 
സൊഹാര്‍ പോര്‍ട്ട് സാധാരണനിലയിലേക്ക്

മസ്കത്ത്: സൊഹാര്‍ പോര്‍ട്ടിന്‍െറ പ്രവര്‍ത്തനം സാധാരണ നിലയിലായതോടെ ഇറക്കുമതിക്കാര്‍ സൊഹാറിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. കഴിഞ്ഞ ആഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച സൊഹാര്‍ പോര്‍ട്ടിലെ പ്രശ്നങ്ങള്‍ ഇറക്കുമതിക്കാര്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കിയിരുന്നു.
വിദേശരാജ്യങ്ങളില്‍ നിന്നത്തെുന്ന കണ്ടെയ്നറുകള്‍ സമയത്തിന് ക്ളിയര്‍ ചെയ്യാന്‍ കഴിയാത്തത് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. ഇറക്കുമതി ഉല്‍പന്നങ്ങള്‍ ക്ളിയര്‍ ചെയ്യാന്‍ താമസിച്ചതോടെ പഴങ്ങളും പച്ചക്കറികളും കേടുവരാനും തുടങ്ങി.
ഇതോടെ ഇറക്കുമതിക്കാരില്‍ പലരും സൊഹാര്‍ തുറമുഖം ഒഴിവാക്കുകയും ദുബൈയിലേക്ക് മാറുകയും ചെയ്തു. ഇറക്കുമതിക്കാര്‍ക്ക് വന്‍ സാമ്പത്തികബാധ്യതയുണ്ടാക്കുമെങ്കിലും ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലത്തെിക്കാന്‍ ഇതുമാത്രമാണ് മാര്‍ഗമുണ്ടായിരുന്നത്.
 സൊഹാര്‍ തുറമുഖത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ രംഗത്തത്തെിയിരുന്നു. ഒമാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി സൊഹാര്‍ പോര്‍ട്ടിലത്തെി വിഷയം പഠിക്കുകയും പരാതികള്‍ പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പോര്‍ട്ടില്‍ കൂടുതല്‍ സൗകര്യമൊരുക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പോര്‍ട്ടിന്‍െറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായത്. പോര്‍ട്ടിന്‍െറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാവുകയും ക്ളിയറിങ് വേഗത്തിലാവുകയും ചെയ്തതോടെ ഇറക്കുമതിക്കാര്‍ സൊഹാറിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. തങ്ങളുടെ 30 ശതമാനം ഇറക്കുമതികളും ദുബൈയില്‍ നിന്ന് സൊഹാര്‍ തുറമുഖത്തേക്ക് മാറ്റിയതായി പ്രമുഖ പഴം, പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂല്‍ അല്‍ ഫൈഹയുടെ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു.
ബാക്കി ഇറക്കുമതികളും സൊഹാറിലേക്ക് ഉടന്‍ മാറ്റും. ഇതിന് 75 ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പല വിദേശ കമ്പനികളുമായും ദുബൈയില്‍ ഇറക്കാന്‍ കരാറുണ്ടാക്കിയിരുന്നു. ഇതിന്‍െറ കലാവധി കഴിയുന്നതോടെ മുഴുവന്‍ ഇറക്കുമതിയും സൊഹാറിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നാലു ദിവസം കൊണ്ട് ഉല്‍പന്നങ്ങള്‍ ക്ളിയര്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. ഇതുകൊണ്ട് ഉല്‍പന്നങ്ങള്‍ കേടുവരാതെ മാര്‍ക്കറ്റിലത്തെിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സൊഹാറില്‍നിന്ന് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങുന്നതോടെ ഓരോ കണ്ടെയ്നറിലും 400 റിയാല്‍ മിച്ചമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. നേരത്തേ ഇത്രയും തുക അധികം നല്‍കിയാണ് ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലത്തെിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പാകിസ്താന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഓറഞ്ച്, ഫ്രാന്‍സില്‍ നിന്നുള്ള ഓറഞ്ച് എന്നിവയാണ് സൊഹാറില്‍ ഇറക്കുമതി ചെയ്യുന്നത്.
വൈകാതെ മുഴുവന്‍ ഇറക്കുമതിയും സൊഹാര്‍ വഴിയാക്കും. മറ്റ് ഇറക്കുമതിക്കാരും സൊഹാറിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയിട്ടുണ്ട്.
 

അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ അനുശോചന പ്രവാഹം

Posted: 25 Jan 2015 07:20 PM PST

Image: 

മനാമ: സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ നിലക്കാത്ത അനുശോചന പ്രവാഹം. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ ഒൗദ്യോഗിക അനുശോചന സന്ദേശമയച്ചു. പുതിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സുഊദിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സൂഊദിനും കിരീടാവകാശിയുടെ കിരീടാവകാശിയും രണ്ടാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് അബ്ദുല്‍ അസീസ് എന്നിവര്‍ക്കും പ്രത്യേകമായി അനുശോചന സന്ദേശമയച്ചു. അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ക്ക് താങ്ങും തണലുമായി നിന്ന വ്യക്തിത്വത്തിന്‍െറ വേര്‍പാട് അങ്ങേയറ്റം വേദനയുളവാക്കുന്നതാണെന്നും പുതിയ ഭരണാധികാരിയുടെ നേതൃത്വത്തില്‍ സൗദിയടക്കമുള്ള ജി.സി.സി-അറബ് രാഷ്്രടങ്ങള്‍ക്ക് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കട്ടെയെന്നും സന്ദേശത്തില്‍ പറഞ്ഞു.
അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ ബഹ്റൈനിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്ല ബിന്‍ ബഅ്ദുല്‍ മലിക് ആല്‍ശൈഖിന്‍െറ വീട്ടിലത്തെി. അബ്ദുല്ല രാജാവ് ബഹ്റൈന് നല്‍കിയ സഹകരണങ്ങളും പിന്തുണയും അദ്ദേഹം അനുസ്മരിച്ചു. മേഖലയില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അസാമാന്യവും ഉറച്ചതുമായ നിലപാട് കൈക്കൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അറബ്-ഇസ്ലാമിക സമൂഹത്തിന്‍െറ പ്രശ്നങ്ങളില്‍ ഇടപെടുകയും അവ പരിഹരിക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. തീവ്രവാദത്തിനും ഭീകരതക്കുമെതിരായ രാജാവിന്‍െറ നിലപാടുകള്‍ എന്നും പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്‍റ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല, ശൂറാകൗണ്‍സില്‍ അധ്യക്ഷന്‍  അലി ബിന്‍ സാലിഹ് അസ്സാലിഹ് എന്നിവരും അനുശോചനമറിയിച്ചു. അറബ്-ഇസ്ലാമിക ലോകത്തിന് ഇഛാശക്തിയുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
അറബ് രാഷ്ട്രങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം ഉറച്ച നിലപാടുകള്‍ കൈക്കൊള്ളുകയൂം ഫലസ്തീന്‍ പ്രശ്നത്തില്‍ ക്രിയാത്മകമായ ചുവടുവെപ്പുകള്‍ നടത്തുകയും ചെയ്തതായി രണ്ട് പേരും തങ്ങളുടെ അനുസ്മരണ സന്ദേശത്തില്‍ അനുസ്മരിച്ചു.  
ദക്ഷിണ ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയും രാജാവിന്‍െറ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.   
 

ഇന്ത്യ ഇന്ന് മരണമുഖത്ത്

Posted: 25 Jan 2015 06:53 PM PST

Image: 
Subtitle: 
ത്രിരാഷ്ട്ര പരമ്പര

സിഡ്നി: ജയമോ ‘സമനിലയോ’ നേടി സ്വയം സുരക്ഷിതമായില്ളെങ്കില്‍, അവസാന മത്സരത്തില്‍ ചക്രശ്വാസം വലിക്കേണ്ടിവരും എന്ന ബോധ്യത്തില്‍ ത്രിരാഷ്ട്ര പരമ്പരയിലെ തങ്ങളുടെ മൂന്നാം പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും. ഇന്ത്യക്കെതിരെ ഒന്നും ഇംഗ്ളണ്ടിനെതിരെ രണ്ടും വിജയങ്ങള്‍ നേടി ആതിഥേയരായ ഓസീസ് ഇതിനകം ഫൈനലിലത്തെിക്കഴിഞ്ഞു.
ഇതുവരെ ഒരുജയം പോലും നേടാനാകാതെ ഉഴറുന്ന ഇന്ത്യക്ക്, ഇന്നത്തെ മത്സരം ജയിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ ഇംഗ്ളണ്ടുമായുള്ള അടുത്തമത്സരം ബോണസ് പോയന്‍റ് നേടി ജയിക്കുകയും ഒപ്പം നെറ്റ് റണ്‍റേറ്റ് മികച്ചതാക്കാന്‍ വന്‍ശ്രമം പുറത്തെടുക്കുകയും വേണം എന്ന കുടുക്കില്‍ ഒരുവിദൂര ഫൈനല്‍ സ്വപ്നം മാത്രമായിരിക്കും മുന്നില്‍. ഇന്ന് തോല്‍ക്കുകയാണെങ്കില്‍, നിലവിലെ നെറ്റ് റണ്‍റേറ്റായ -1.356ല്‍നിന്നും ഇന്ത്യ താഴെപോകും. ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍ ജയം നേടിയ മുന്‍തൂക്കമുള്ള ഇംഗ്ളണ്ടിനാകട്ടെ 0.481ആണ് നിലവിലെ റണ്‍റേറ്റ്. തുടര്‍ച്ചയായ മൂന്നാം ഏകദിന തോല്‍വിയാണെങ്കില്‍ 2012 ഫെബ്രുവരില്‍ ഇതേ മണ്ണില്‍ ഏറ്റ മൂന്നു തോല്‍വികള്‍ക്ക് ശേഷം ആദ്യത്തേതാകും അത്.
രണ്ടു തോല്‍വികളുടെ മുറിവേറ്റ ലോകകപ്പ് ഒരുക്കള്‍ക്ക് ഒരു ജയത്തോടെ ഉണര്‍വ് പകരണം എന്ന ലക്ഷ്യവും മഹേന്ദ്രസിങ് ധോണിക്കും സംഘത്തിനും മുന്നിലുണ്ട്. ജയിക്കേണ്ട മത്സരത്തിനായി ഇലവനെ ഒരുക്കുന്നതിനൊപ്പം ലോകകപ്പിനായി മികവുറ്റ ടീമിനെ വാര്‍ത്തെടുക്കുക എന്ന ശ്രമകരമായ ദൗത്യവും ഈ രണ്ട് ഏകദിനങ്ങള്‍ക്കും നിര്‍വഹിക്കാനുണ്ട്. പരിക്കിന്‍െറ പിടിയിലായിരുന്ന ഇശാന്ത് ശര്‍മയും രവീന്ദ്ര ജദേജയും ഫിറ്റ് ആണെന്നത് മാത്രമാണ് ഓസീസിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്കായി പുറത്തുവന്ന ശുഭവാര്‍ത്ത. ഇരുവരും പ്ളെയിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. അതേസമയം, പേശിക്കേറ്റ പരിക്കുകാരണം രോഹിത് ശര്‍മ ഇന്നും കളത്തിലിറങ്ങില്ല എന്നാണ് റിപ്പോര്‍ട്ട്. വിരാട് കോഹ്ലി നാലാം നമ്പറില്‍ തന്നെ ബാറ്റിങ് തുടരുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ടീമിലെ മികച്ച ഫോമിലുള്ള ബാറ്റ്സ്മാന്‍ മൂന്നാം നമ്പറില്‍ കളിക്കണം എന്ന് പല വിദഗ്ധരും ഇതിനകം ആവശ്യമുന്നയിച്ചുകഴിഞ്ഞു. എന്നാല്‍ നാലാം നമ്പറിലും കോഹ്ലി മികച്ച പ്രകടനം നടത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് ടീം മാനേജ്മെന്‍റ് ‘പരീക്ഷണം’ തുടരുന്നത്. മധ്യ ഓവറുകള്‍ക്കുശേഷം പിടിച്ചുനില്‍ക്കുന്നതില്‍ വിറക്കുന്ന ബാറ്റിങ് നിരയാണ് ഇന്ത്യന്‍ ക്യാപ്റ്റന് മുന്നിലുള്ള വലിയൊരു ചോദ്യം. ഇംഗ്ളണ്ടിനെതിരെ നന്നായി ബാറ്റ് ചെയ്ത സ്റ്റുവര്‍ട്ട് ബിന്നി മാത്രമാണ് ആസ്ട്രേലിയയുടെ കരുത്തുറ്റ ഡത്തെ് ബൗളിങ്ങിനെ നേരിടാന്‍ ഇന്ത്യക്ക് മുന്നിലുള്ള വലിയ ആശ്രയം. ആര്‍. ആശ്വിന്‍, അക്ഷര്‍ പട്ടേല്‍/ജദേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ബാറ്റു ചെയ്യാന്‍ കെല്‍പുള്ളവരായി പിന്നാലെ ഉണ്ടെങ്കിലും ഈ മേഖലയില്‍ ടീമിന്‍െറ ദൗര്‍ബല്യം ഓസീസ് ബൗളര്‍മാര്‍ക്ക് നന്നായി മുതലാക്കാനറിയാം. മറുവശത്ത് ഡത്തെ് ബൗളിങ്ങില്‍നിന്നും യഥേഷ്ടം റണ്‍സ് ഊറ്റിപ്പോകുന്ന എതിര്‍ടീമിനെ എങ്ങനെ മെരുക്കും എന്ന ചോദ്യം ഇപ്പോഴും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലുണ്ട്. ഇന്ത്യക്ക് ടീം ഒരുക്കുന്നതുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ ഇതിനകം ഫൈനലില്‍ എത്തിയ ആസ്ട്രേലിയക്ക് അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി ടീമിലേക്ക് തിരിച്ചത്തെും. ഷെയ്ന്‍ വാട്സന് കളിക്കാനാകില്ളെങ്കിലും മിച്ചല്‍ മാര്‍ഷ് ഫിറ്റ്സന് വീണ്ടെടുത്തുകഴിഞ്ഞു. സ്പിന്നിനെ സഹായിക്കുന്ന പിച്ചില്‍ ഒരു പേസറെ ഒഴിവാക്കി സാവിയര്‍ ദൊഹെര്‍ട്ടിയെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

ഇന്ത്യക്ക് ബാറ്റിങ്

Posted: 25 Jan 2015 06:30 PM PST

Image: 

സിഡ്നി: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആസ്ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തിട്ടുണ്ട്. അമ്പാട്ടി റായിഡു (23)വും
ശിഖര്‍ ധവാനുമാണ് പുറത്തായത്. അജങ്ക്യ രഹാനെയും(28) വിരാട് കോഹ് ലിയുമാണ് ക്രീസില്‍. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മഴ കാരണം മത്സരം 44 ഓവറാക്കി ചുരുക്കിയിരുന്നു. ഫൈനല്‍ പ്രവേശം നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസീസ് ഫൈനല്‍ പ്രവേശം ഉറപ്പിച്ചു കഴിഞ്ഞു.

പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചത്തെിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്,രോഹിത് ശര്‍മഎന്നിവരെ പുറത്തിരുത്തി.

 

‘സെക്രട്ടറി’ ചര്‍ച്ചകളിലേക്ക് സി.പി.എമ്മും സി.പി.ഐയും

Posted: 25 Jan 2015 06:17 PM PST

Image: 

കൊച്ചി: ബാര്‍കോഴ കേസിലടക്കം പ്രതിരോധത്തിലായ യു.ഡി.എഫിനും കെ.എം. മാണിക്കും നിര്‍ണായകമാവുക ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളിലും വീശാനിരിക്കുന്ന മാറ്റത്തിന്‍െറ കാറ്റ്.
സി.പി.എമ്മും സി.പി.ഐയും ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളന നടപടികളിലേക്ക് അടുക്കുമ്പോള്‍ ഇരുപാര്‍ട്ടികളിലും സംസ്ഥാന നേതൃത്വത്തില്‍ മാറ്റം എതാണ്ട് ഉറപ്പായിട്ടുണ്ട്.
മൂന്ന് ടേം പൂര്‍ത്തിയാക്കി സെക്രട്ടറി പദവി ഒഴിയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സെക്രട്ടറി പദവി ഒഴിയുകയാണെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പകരക്കാരായ പുതിയ പാര്‍ട്ടി സെക്രട്ടറിമാര്‍ക്കായിരിക്കും ഇനി സര്‍ക്കാറിനെതിരായ തുടര്‍ സമരങ്ങളുടെ നേതൃത്വം.
കൊല്ലം, കണ്ണൂര്‍ ജില്ലാ സമ്മേളനങ്ങള്‍ മാത്രം പൂര്‍ത്തിയാകാനുള്ള സി.പി.എമ്മിന്‍െറ സംസ്ഥാന സമ്മേളനം അടുത്തമാസം 20 മുതല്‍ 23 വരെ ആലപ്പുഴയിലും സി.പി.ഐ സംസ്ഥാന സമ്മേളനം 27 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോട്ടയത്തുമാണ് നടക്കുന്നത്. അതേസമയം പുതിയ നേതൃത്വത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇരു പാര്‍ട്ടികളിലും സര്‍ക്കാറിനെതിരെയുള്ള സമരങ്ങള്‍ ചട്ടപ്പടി സമരങ്ങളാക്കുന്നതായി ആരോപണം ശക്തമാണ്.
ബാര്‍കോഴ കേസില്‍ മന്ത്രി മാണിയുടെ രാജി ആവശ്യപ്പെട്ട് അടുത്തമാസം മൂന്നിന് സംസ്ഥാനത്തെ താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുന്ന എല്‍.ഡി.എഫ് നിയമസഭാസമ്മേളനം ആരംഭിക്കുന്നതോടെ സമരം ശക്തമാക്കാനാണ് ആലോചിക്കുന്നത്. സെക്രട്ടറി പദവി ഒഴിയാനൊരുങ്ങുന്ന പിണറായി വിജയന് പകരക്കാരനായി പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവരിലാരെങ്കിലും നിയമിതരാകുമെന്നാണ് അഭ്യൂഹം.
അതേസമയം സി.പി.ഐയില്‍ നിലവിലെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഒഴിയുന്ന സാഹചര്യം ഉണ്ടായാല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വടംവലിക്ക് കളമൊരുങ്ങും. മുതിര്‍ന്ന നേതാക്കളും കഴിഞ്ഞ തവണ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കപ്പെട്ടവരുമായ കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മാഈല്‍ എന്നിവരെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് സി.പി.ഐയില്‍ സജീവം. സെക്രട്ടറി സ്ഥാനത്തേക്ക് കഴിഞ്ഞ തവണ 12 ജില്ലാ കമ്മിറ്റികള്‍ പേര് നിര്‍ദേശിച്ച കാനം രാജേന്ദ്രന് ഇത്തവണയും മുന്‍തൂക്കം ലഭിച്ചേക്കുമെന്ന് സൂചനയുണ്ടെങ്കിലും വെല്ലുവിളിയുയര്‍ത്തി കെ.ഇ. ഇസ്മാഈലും പാര്‍ട്ടി സമ്മേളന വേദികളില്‍ സജീവമാണ്.

വിയോജിപ്പുമായി മുഖ്യമന്ത്രി; മാണിയുടെ രാജിക്കായി ഘടകകക്ഷികളുടെ സമ്മര്‍ദം

Posted: 25 Jan 2015 06:11 PM PST

Image: 
Subtitle: 
അവസാനത്തെ മുഴുബജറ്റ് നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ കെ.എം. മാണി അവതരിപ്പിക്കുന്നത് ആത്മഹത്യാപരമാകുമെന്ന് ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു

കോട്ടയം: ബാര്‍കോഴ വിവാദത്തത്തെുടര്‍ന്ന് മുന്നണിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും സമ്മര്‍ദമേറിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണിയുടെ രാജിക്കായി ഘടകകക്ഷികളുടെ മുറവിളി.
മാണി രാജിവെക്കും വരെസമരം ശക്തമായി തുടരുമെന്ന പ്രതിപക്ഷത്തിന്‍െറ ഭീഷണിക്ക് വഴങ്ങേണ്ടതില്ളെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ശക്തമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ അവസാനത്തെ മുഴുബജറ്റ് നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ കെ.എം. മാണി അവതരിപ്പിക്കുന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാകുമെന്ന് ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. ഒരുവര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനും ഈവര്‍ഷംതന്നെയുള്ള തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനും മുമ്പ് എത്തുന്ന ബജറ്റ് മാണി അവതരിപ്പിക്കുന്നത് ഗുണകരമാവില്ളെന്നാണ് ഇവരുടെ വിലയിരുത്തല്‍.
രാജി ആവശ്യമുന്നയിച്ചുള്ള പ്രതിപക്ഷ സമരകോലാഹലങ്ങള്‍ക്കിടെ മാണി ബജറ്റ് അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും. നികുതിനിര്‍ദേശങ്ങളും പുതിയപദ്ധതികളും വേണ്ടുവോളം ഉള്‍പ്പെടുത്തി ജനപ്രിയമാക്കിയാലും ബജറ്റ് ജനഹൃദയങ്ങളിലേക്ക് എത്തില്ളെന്നും വിലയിരുത്തപ്പെടുന്നു. പ്രശ്നമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ പരിപാടികള്‍ കെ.എം. മാണിക്ക് റദ്ദാക്കേണ്ടതായും വന്നു. മാണി രാജിവെച്ച് പകരക്കാരനായി എത്തുന്നയാള്‍ ബജറ്റ് അവതരിപ്പിച്ചാല്‍ സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് വലിയ കോട്ടം തട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നും ഘടകകക്ഷികള്‍ കണക്കുകൂട്ടുന്നു. വിവാദങ്ങള്‍ കെട്ടടങ്ങുന്ന സാഹചര്യത്തില്‍ നിരപരാധിത്തം തെളിയിച്ച് മാണിക്ക് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയത്തൊമെന്ന യു.ഡി.എഫ് നേതാക്കളുടെ നിര്‍ദേശം പി.ജെ ജോസഫ് മുഖേന മാണിയെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍, നിരപരാധിത്തം തെളിയിച്ച് മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിന് ആവശ്യമായ സമയമില്ലാത്തത് രാഷ്ട്രീയജീവിതത്തിന് കരിനിഴല്‍ വീഴ്ത്തുമോയെന്ന ആശങ്ക മാണിക്കുണ്ട്.
തുടക്കത്തില്‍ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയഗൂഢാലോചനയാണെന്ന് വ്യക്തമാക്കിയ നേതൃത്വം പാര്‍ട്ടിതലത്തില്‍ അന്വേഷണസമിതിയെയും നിയോഗിച്ചു. എന്നാല്‍, മാണി അഗ്നിപരീക്ഷണം നേരിടുമ്പോഴും സമിതിയുടെ കണ്ടത്തെല്‍ പുറത്തുവന്നിട്ടില്ല. ബാര്‍കോഴ വിഷയത്തില്‍ ബിജുരമേശിനെതിരെ ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എം.മാണി അയച്ച വക്കീല്‍ നോട്ടീസിന് മറുപടി ലഭിച്ചിട്ടും കേസ് നല്‍കാതിരുന്നത് പണംവാങ്ങിയെന്നുള്ള ആരോപണം സമ്മതിക്കലാണെന്നും ഒരുവിഭാഗംനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.  പാര്‍ട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കാന്‍ പി.സി.ജോര്‍ജിന്‍െറ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രസ്താവനകള്‍ കാരണമായെന്ന് പി.ജെ.ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
 

ശ്രീലങ്കയില്‍ ജനാധിപത്യം പുലരുമോ?

Posted: 25 Jan 2015 06:03 PM PST

Image: 

ശ്രീലങ്കയുടെ പ്രസിഡന്‍റായി മഹീന്ദ രാജപക്സ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ന്യൂഡല്‍ഹി ഏറെകാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യനല്‍കിയ ആയുധങ്ങളുപയോഗിച്ചാണ് അദ്ദേഹം രാജ്യത്തെ ഏറ്റവുംവലിയ ന്യൂനപക്ഷമായ തമിഴരെ കൊന്നൊടുക്കിയത്. എല്‍.ടി.ടി.ഇ കീഴടങ്ങിയശേഷവും 40,000ത്തോളം തമിഴരെ കൊലപ്പെടുത്തിയതിന്‍െറ പേരില്‍ അദ്ദേഹത്തെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യേണ്ടതാണ്.
അധികാരത്തില്‍ തുടരുന്നതിന് സൈന്യത്തെയും പൊലീസിനെയും പ്രീണിപ്പിക്കാനാണ് രാജപക്സ അങ്ങനെയൊക്കെ ചെയ്തത്. എത്ര സമര്‍ഥമായാണ് ജനാധിപത്യ ഇന്ത്യയെ അദ്ദേഹം കബളിപ്പിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു. എങ്കിലും, അദ്ദേഹം ശക്തിയുപയോഗിച്ച് ഭരിക്കുമ്പോള്‍ എന്താണ് നടക്കുന്നതെന്ന് ഇന്ത്യ തിരിച്ചറിയണമായിരുന്നു. രാജപക്സയുടെ സഹോദരനായിരുന്നു പ്രതിരോധ സെക്രട്ടറി. അദ്ദേഹത്തിന്‍െറ പങ്ക് എനിക്ക് ഒരിക്കലും മറക്കാനാകില്ല. കാരണം, ഒരുരാത്രിയില്‍ ഞാനും പൊലീസിന്‍െറ പീഡനം അനുഭവിച്ചതാണ്. എല്‍.ടി.ടി.ഇയെ സൈനീകമായല്ല, രാഷ്ട്രീയമായാണ് നേരിടേണ്ടതെന്ന് ഞാന്‍ അഭിപ്രായപ്പെട്ടതാണ് അതിന്‍െറകാരണം. അന്നുരാത്രി എന്‍െറവീടിന്‍െറ വാതിലില്‍ ഒരുമുട്ടുകേട്ടു. എന്‍െറ പാസ്പോര്‍ട്ട് പരിശോധിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. സന്ദേശം വ്യക്തമായിരുന്നു. പിറ്റേദിവസം ഞാന്‍ ആ രാജ്യം വിട്ടു. പിന്നീട്, ഇതുവരെ കൊളംബോയിലേക്ക് തിരിച്ചുപോയിട്ടില്ല.
ഇപ്പോള്‍ ഏകാധിപത്യത്തെ രാജ്യം പുറത്താക്കിയിരിക്കുകയാണ്. അമേരിക്കയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച ജനീവയിലെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം നടപ്പാക്കുകയാണ് ഇനിവേണ്ടത്. യുദ്ധത്തിന്‍െറ അന്തിമഘട്ടത്തില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കൊടും ക്രൂരതകളെക്കുറിച്ചും സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണം ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. ദൗര്‍ഭാഗ്യവശാല്‍, രാജപക്സ സര്‍ക്കാറിനെ ന്യായീകരിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. എന്നാല്‍, അമേരിക്കയുടെ നേതൃത്വത്തിലുള്ള 47 അംഗ കൗണ്‍സില്‍ ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവഗണിച്ചു. പ്രമേയത്തില്‍ വെള്ളം ചേര്‍ക്കാനും തയാറായില്ല. ഡല്‍ഹിയുടെ നിലപാടില്‍ പ്രതിഷേധിച്ച് അന്ന് ഡി.എം.കെ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.
ശ്രീലങ്കയില്‍ സംഭവിച്ചതെല്ലാം പുറത്തുകൊണ്ടുവരുന്നതിന് ഇന്ത്യ അന്നുനിര്‍ദേശിച്ച അനുരഞ്ജന കമീഷന്‍ (ലെസന്‍സ് ലേന്‍റ് ആന്‍ഡ് റീകണ്‍സിലേഷന്‍-എല്‍.എല്‍.ആര്‍.സി) രൂപവത്കരിക്കാന്‍ ഇനിയും വൈകിയിട്ടില്ല. മുമ്പ് ഇത്തരത്തിലൊരു ശ്രമംനടന്നത് വൃഥാവിലാവുകയായിരുന്നു. കാരണം, പ്രതിസ്ഥാനത്തുള്ള ശ്രീലങ്കന്‍ സര്‍ക്കാര്‍ തന്നെയാണ് അന്വേഷണം നടത്തിയത്.
ശ്രീലങ്ക ജനാധിപത്യത്തിലേക്ക് തിരിച്ചത്തെുന്ന കാഴ്ച ഹൃദയസ്പര്‍ശിയാണ്. അതേസമയം, പാകിസ്താന്‍ ജനത യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കുന്നതിലേക്ക് ഇനിയും എത്തിയിട്ടില്ളെന്നത് ദൗര്‍ഭാഗ്യകരമാണ്. സൈനികകോടതികള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയക്കാരുടെ കീഴടങ്ങലാണ് അടുത്തിടെയുണ്ടായ ഉദാഹരണം. ഭീകരരെന്ന് സംശയിക്കുന്നവരെ രണ്ടുവര്‍ഷത്തേക്ക് സൈനികകോടതികളില്‍ വിചാരണചെയ്യുന്നതിന് ഭരണഘടനാഭേദഗതിയാണ് ഇതുവഴിയുണ്ടായത്.
ദൗര്‍ഭാഗ്യവശാല്‍, ഇക്കാര്യത്തിലുണ്ടായ ഏകപ്രതികരണം പാകിസ്താന്‍ സൈനികമേധാവി ജനറല്‍ റഹീല്‍ ശരീഫിന്‍േറതാണ്. പ്രത്യേക കോടതികള്‍ സൈന്യത്തിന്‍െറ ആഗ്രഹമല്ളെന്നും അസാധാരണ കാലത്തിന്‍െറ ആവശ്യവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭീരുക്കളായ രാഷ്ട്രീയക്കാര്‍ നിശബ്ദതയിലൂടെ അതിന് സമ്മതംമൂളി.
ശ്രീലങ്കയും പാകിസ്താനും നമ്മുടെ അയല്‍ക്കാരാണ്. അവിടെ സംഭവിക്കുന്നതിന്‍െറയെല്ലാം അനുരണനങ്ങള്‍ ഇന്ത്യയിലുമുണ്ടാകും. അത്തരം സംഭവങ്ങള്‍ നേരിടാന്‍ തക്കവിധം നമ്മുടെ ജനാധിപത്യത്തിന്‍െറ വേരുകള്‍ ആഴത്തിലുറച്ചതാണെന്നത് സന്തോഷകരമാണ്. എങ്കിലും, അയല്‍പക്കത്തെ ഏകാധിപത്യം ഭയപ്പെടുത്തുന്നതാണ്. മറ്റുരാജ്യങ്ങളിലേക്ക് ജനാധിപത്യം കയറ്റുമതിചെയ്യാന്‍ ഇന്ത്യക്കാകില്ല. അതേസമയം, രാജ്യങ്ങളുടെ ആഭ്യന്തര താല്‍പര്യങ്ങളില്‍ ഇടപെടാതെതന്നെ ജനാഭിലാഷം അയല്‍പക്കത്ത് വിജയം നേടുന്നൂവെന്നുറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയും വേണം.
ജനാധിപത്യം ഇടറുമ്പോഴാണ് ഏകാധിപത്യം ഇടം നേടുന്നത്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ വോട്ട് ചെയ്യുന്നതില്‍നിന്ന് വിട്ടുനിന്ന ഇന്ത്യ മാരകപാപമാണ് ചെയ്തത്. എല്‍.ടി.ടി.ഇക്കെതിരായ പോരാട്ടത്തിന്‍െറ പേരില്‍ 40,000ഓളം പേരെ കൂട്ടക്കുരുതി നടത്തിയോയെന്ന് കണ്ടത്തെുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള സുതാര്യ അന്വേഷണം ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.
ഇന്ത്യയുടെ വിട്ടുനില്‍ക്കല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ വാക്കുകളാണ് ഓര്‍മിപ്പിച്ചത്: അക്രമം നടമാടുകയും മനുഷ്യാവകാശം ലംഘിക്കപ്പെടുകയും ചെയ്യുമ്പോള്‍, നമുക്ക് നിഷ്പക്ഷരായിരിക്കാന്‍ കഴിയില്ല. എന്നിട്ടും, രാജപക്സയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ സര്‍ക്കാറിനെ പ്രീണിപ്പിക്കാനാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ശ്രമിച്ചത്. തമിഴരുടെ അവകാശങ്ങളെയും സര്‍ക്കാറില്‍ അവര്‍ക്കുള്ള സ്ഥാനത്തെയും ഇത് എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കുമെന്ന കാര്യം ന്യൂഡല്‍ഹി കാര്യമാക്കിയതേയില്ല.
രാജ്യതാല്‍പര്യത്തിനെന്ന പേരില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. അന്നത്തെ നിസ്സഹായനായ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് അതുകേട്ട് മുന്നോട്ടുപോയി. ശ്രീലങ്കന്‍ ജയിലിലുള്ള 100 മത്സ്യത്തൊഴിലാളികളുടെ മോചനമായിരിക്കാം അദ്ദേഹം കരുതിയത്. ‘നന്ദി എന്ന രാജപക്സ സര്‍ക്കാറിന്‍െറ പ്രതികരണത്തില്‍ എനിക്ക് അദ്ഭുതമൊന്നും തോന്നിയില്ല’.
ഒരുഭീകരസംഘടനയായ എല്‍.ടി.ടി.ഇയെ തുടച്ചുനീക്കിയതില്‍ എനിക്ക് ഖേദമൊന്നുമില്ല. എന്നാല്‍, കീഴടങ്ങിയശേഷവും അതിന്‍െറ അനുയായികളെ കൊന്നൊടുക്കിയതില്‍ ഒരുമനുഷ്യസ്നേഹിയെന്ന നിലയില്‍ എനിക്ക് സങ്കടമുണ്ട്. പ്രസിഡന്‍റ് രാജപക്സയുടെയും അദ്ദേഹത്തിന്‍െറ സഹോദരനും പ്രതിരോധ മന്ത്രിയുമായ ഗോതഭായ രാജപക്സയുടെയും അനുഗ്രഹാശിസ്സുകളോടെ രക്തപ്പുഴയൊഴുക്കുന്നതില്‍ ശ്രീലങ്കന്‍ സൈന്യത്തിന് മന$സാക്ഷിക്കുത്തില്ലായിരുന്നു.
എല്‍.ടി.ടി.ഇക്കെതിരെയും നിരപരാധികളായ തമിഴര്‍ക്കെതിരെയും അരങ്ങേറിയ കൊടുംക്രൂരതകളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമുള്ള ഡോക്യുമെന്‍ററി ബി.ബി.സി ചാനല്‍ 4 കാണിച്ചിരുന്നില്ളെങ്കില്‍, കൂട്ടക്കൊലയെക്കുറിച്ച് ലോകം അറിയില്ലായിരുന്നു. കൊളംബോയുടെ സ്വന്തം അന്വേഷണം പ്രഹസനമായിരുന്നു. ശ്രീലങ്കയുടെ ഭരണകാര്യങ്ങളില്‍ തുല്യാവകാശം ആവശ്യപ്പെട്ട തമിഴരെ കുറ്റപ്പെടുത്തിയും സൈന്യത്തെ കുറ്റമുക്തമാക്കിയുമായിരുന്നു അന്വേഷണം. തമിഴര്‍ ആവശ്യപ്പെട്ട തുല്യാവകാശം പുതിയ ഭരണകൂടത്തിനുകീഴില്‍ കിട്ടുമോയെന്നത് അതിന്‍െറ ജനാധിപത്യ സ്വഭാവത്തിന്‍െറ ഉരകല്ലുകൂടിയായിരിക്കും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP