ബാര്‍ കേസില്‍ സര്‍ക്കാറിന് തിരിച്ചടി; ഹരജി സുപ്രീം കോടതി തള്ളി Posted: 21 Jan 2015 10:32 PM PST ന്യൂഡല്‍ഹി: സര്‍ക്കാറിന്‍റെ മദ്യനയത്തിന് തിരിച്ചടി നല്‍കി ബാര്‍ കേസില്‍ കേരള സര്‍ക്കാര്‍ സമര്‍പിച്ച ഹരജി സുപ്രീംകോടതി തള്ളി. സര്‍ക്കാറിന്‍റെ മദ്യ നിരോധത്തിന്‍റെ പശ്ചാത്തലത്തില്‍ പത്തു ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ബാറുടമകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ബാറുടമകള്‍ക്ക് അനുകൂലമായ വിധിയായിരുന്നു ഹൈകോടതിയുടേത്. ഈ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹരജി തള്ളിക്കൊണ്ട് സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കോടതി ഉയര്‍ത്തിയത്. സര്‍ക്കാറിന്‍റെ മദ്യനയം പ്രായോഗികമല്ളെന്നും ഇത് അംഗീകരിക്കാനാവില്ളെന്നും കോടതി പറഞ്ഞു. ബാറുമകള്‍ക്ക് ആശ്വാസമേകി പത്തു ബാറുകള്‍ക്ക് ഉടന്‍ അനുമതി നല്‍കേണ്ട സാഹചര്യത്തിലേക്കാണ് സുപ്രീംകോടതി നടപടി സര്‍ക്കാറിനെ തള്ളിവിടുന്നത്. ഒരു ഫോര്‍ സ്റ്റാര്‍, ഒമ്പത് ത്രീ സ്റ്റാര്‍ ബാറുടമകള്‍ ആയിരുന്നു ലൈസന്‍സിനായി നേരത്തെ ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, ഇവര്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ മദ്യനയം പൊളിയുമെന്നതിനാല്‍ സര്‍ക്കാര്‍ ഹൈകോടതി വിധി നടപ്പാക്കാന്‍ തയ്യാറായില്ല. സര്‍ക്കാറിന്‍റെ അഭിഭാഷകനായ വി.വി.ഗിരി സര്‍ക്കാറിന്‍റെ ഭാഗം ന്യായീകരിക്കാന്‍ പലതവണ ശ്രമം നടത്തിയെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. സര്‍ക്കാറിന്‍റെ നയം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമെ അനുമതി നല്‍കാനാവൂ. ആ സാഹചര്യത്തില്‍ എങ്ങനെയാണ് ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ ആവുകയെന്ന് വി.വി.ഗിരി ചോദിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം സര്‍ക്കാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കു കൂടി അനുമതി നല്‍കാമെന്നതിലേക്ക് മദ്യനയം മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് സുപ്രീംകോടതി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശമെയ്ത് ഹരജി തള്ളിയത്. ഇതിനോടകം തന്നെ വിവാദമായ സര്‍ക്കാറിന്‍റെ മദ്യനയം ഇതോടെ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങിയേക്കും. |
ടിപ്പറുകളുടെ അമിതവേഗം അപകടങ്ങള്‍ക്ക് കാരണമാകുന്നെന്ന് പരാതി Posted: 21 Jan 2015 10:25 PM PST പള്ളിക്കര: ചിത്രപ്പുഴ-പോഞ്ഞാശ്ശേരി റോഡില്‍ പുലര്‍ച്ചെ മൂന്ന് മുതല്‍ ആറ് വരെ ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിത വേഗം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി. ഈ സമയങ്ങളില്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ കുറവായതിനാല്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് ടിപ്പറുകള്‍ പോകുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ഓടെ അമിതവേഗത്തിലത്തെിയ മിനി ടിപ്പര്‍ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് മിനി ടിപ്പര്‍ നിര്‍ത്താതെ പോയി. ഈ സമയങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതായും നാട്ടുകാര്‍ പറയുന്നു. പകല്‍ സ്കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകുന്നേരവും ഓടാന്‍ പാടില്ലാത്തതിനാലാണ് ടിപ്പറുകള്‍ പുലര്‍ച്ചെ തന്നെ ഓട്ടം ആരംഭിക്കുന്നത്. ഇതുമൂലം പുലര്‍ച്ചെ തന്നെ ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലുള്ള വാഹനങ്ങള്‍ പോഞ്ഞാശ്ശേരി ഭാഗത്ത് എത്തിയാണ് ക്രഷര്‍ മെറ്റല്‍ എടുക്കുന്നത്. ഇത്തരം അപകടങ്ങള്‍ ഉണ്ടാക്കുന്ന വാഹനങ്ങള്‍ പിന്നീട് തിരിച്ചറിയാനും കഴിയാറില്ല.ഈ റോഡിലെ ടാറിങ് അഞ്ചുവര്‍ഷത്തേക്ക് ഗാരന്‍റിയായതിനാലും അടുത്തിടെ റോഡിലെ കുഴികള്‍ അടച്ചതിനാലും വാഹനങ്ങളുടെ യാത്ര എളുപ്പമാണ്. അതിനാല്‍ വളരെ വേഗത്തിലാണ് വാഹനങ്ങള്‍ പോ കുന്നത്. ഇതുമൂലം പുലര്‍ച്ചെയുള്ള കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കോടികള്‍ മുടക്കി നിര്‍മിച്ച റോഡാണെങ്കിലും കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമില്ലാത്തതും റോഡ്സൈഡിലെ കട്ടിങ്മൂലം ഇരുചക്രവാഹനങ്ങള്‍ക്ക് സൈഡിലേക്ക് വാഹനം ഒതുക്കാന്‍ കഴിയാത്തതും റോഡിലെ അനധികൃത പാര്‍ക്കിങ്ങും പലപ്പോഴും അപകടകരമാകുന്നുണ്ട്. ഈ റോഡില്‍ പല സ്ഥലത്തും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തിക്കുന്നില്ളെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം അപകടം ഉണ്ടായതിന് തൊട്ടടുത്ത് കാമറ ഉണ്ടായെങ്കിലും നിര്‍ത്താതെ പോയ വാഹനത്തെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഏതാനും ദിവസം മുമ്പ് കുന്നത്തുനാട് പൊലീസിന്‍െറ പരിധിയില്‍ വരുന്ന പട്ടിമറ്റം ജങ്ഷനില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തൊട്ടടുത്ത കടയിലെ മോഷണത്തിലെ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാമറ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ചിത്രപ്പുഴ റോഡില്‍ ഇരുവശങ്ങളിലുമായാണ് പ്രധാന വ്യവസായ സ്ഥാപനങ്ങളായ കൊച്ചി റിഫൈനറി, എച്ച്.ഒ.സി, ഐ.ഒ.സി, എഫ്.എ.സി.ടി, ഫിലിപ്സ് കാര്‍ബണ്‍ കമ്പനി എന്നിവ പ്രവര്‍ത്തിക്കുന്നത് എന്നിരിക്കെയാണ് ഈ പ്രധാന റോഡിലെ കാമറകള്‍ വേണ്ടരൂപത്തില്‍ പ്രവര്‍ത്തി ക്കാത്തത്. പുലര്‍ച്ചെ ഈ റോഡില്‍ ടിപ്പര്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ അമിതവേഗംമൂലം അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന പരാതിയത്തെുടര്‍ന്ന് കരിമുകള്‍, പെരിങ്ങാല ഭാഗങ്ങളില്‍ തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രണ്ടുദിവസമായി നൂറുകണക്കിന് വാഹനങ്ങളാണ് പൊലീസ് പിടികൂടിയത്. |
27ന് ബി.ജെ.പി ഹര്‍ത്താല്‍ Posted: 21 Jan 2015 10:09 PM PST തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി 27ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പ്രതിഷേധങ്ങളുടെ ഭാഗമായി 23, 24 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലും പന്തംകൊളുത്തി പ്രകടനങ്ങള്‍ നടത്തും. ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനും തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി നേതൃയോഗത്തില്‍ തീരുമാനിച്ചു. |
അഞ്ചുപേര്‍ക്ക് ജീവന്‍ നല്‍കി; സജി ഇനി നിത്യതയില്‍ Posted: 21 Jan 2015 10:02 PM PST കോഴിക്കോട്: ജീവന്‍ ദാനം ചെയ്ത് നിത്യതയെ പ്രാപിച്ചവരുടെ കൂട്ടത്തിലേക്ക് കണ്ണൂര്‍ സ്വദേശി സജി ജോര്‍ജും. അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് സജി അനശ്വരനായത്. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റാണ് കണ്ണൂര്‍ കേളകം അടക്കാത്തോട് മുളങ്കശ്ശേരി വീട്ടില്‍ സജി ജോര്‍ജിന് (43) മസ്തിഷ്ക മരണം സംഭവിച്ചത്. കേളകത്ത് 25 വര്‍ഷമായി 'ചൈതന്യ' സ്റ്റുഡിയോ നടത്തുന്ന സജി തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞിറങ്ങുമ്പോള്‍ ഗോവണിയില്‍നിന്ന് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രികളിലും തുടര്‍ന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലും എത്തിച്ചു. വീഴ്ചയുടെ ആഘാതത്തില്‍തന്നെ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. നഴ്സായി ജോലിചെയ്തിരുന്ന സജിയുടെ ഭാര്യ ഡെല്‍ഫിയ സജി, പിതാവ് എം.വി. ജോര്‍ജ്, സഹോദരന്‍ മാത്യു ജോര്‍ജ് എന്നിവര്‍ അവയവദാനത്തിന് സമ്മതമറിയിക്കുകയായിരുന്നു. കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് സ്വീകരിച്ചത്. മിംസ് ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള 58കാരന് കരളും 41കാരിക്കും 58കാരനും വൃക്കയും നല്‍കി. കണ്ണുകള്‍ കോംട്രസ്റ്റ് ആശുപത്രിക്ക് നല്‍കി. മഞ്ഞളാംപുറം എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികളായ ഡെല്‍ന സജി (എട്ട്) സഞ്ജു (ആറ്) എന്നിവര്‍ സജിയുടെ മക്കളാണ്. മിംസ് ആശുപത്രിയിലെ ലിവര്‍ ട്രാന്‍സ്പ്ളാന്‍റ് സര്‍ജന്മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. രാജേഷ് നമ്പ്യാര്‍, ഡോ. രോഹിത് രവീന്ദ്രന്‍, ഡോ. സീതാലക്ഷ്മി, അനസ്തറ്റിസ്റ്റ് ഡോ. കിഷോര്‍, ഡോ. എസ്. രേഖ, ഡോ. ഫാസില്‍ എന്നിവര്‍ കരള്‍മാറ്റ ശസ്ത്രക്രിയയില്‍ പങ്കെടുത്തു. യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. പി. ഹരിഗോവിന്ദ് ഡോ. ആര്‍. കൃഷ്ണമോഹന്‍, ഡോ. അഭയ് ആനന്ദ്, അനസ്തറ്റിസ്റ്റുമാരായ ഡോ. സജിത് നാരായണന്‍, ഡോ. ഫിറോസ് അസീസ്, ഡോ. എന്‍.എ. ഇസ്മയില്‍, ഡോ. ബെനില്‍ ഹഫീഖ് എന്നിവര്‍ വൃക്കമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. |
പുത്തന്‍ചന്ത കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് : നേതാക്കള്‍ കളിക്കുന്നു, ജനം കുരുങ്ങുന്നു Posted: 21 Jan 2015 09:56 PM PST മുണ്ടക്കയം: പ്രഖ്യാപനം നടത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പുത്തന്‍ചന്ത കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്‍ഡ് കടലാസില്‍ തന്നെ. സ്ഥലം എം.എല്‍.എ.അടക്കമുള്ള ജനപ്രതിനിധികള്‍ ഏറെ കൊട്ടിഘോഷിച്ചാണ് മുണ്ടക്കയം പട്ടണത്തിന്‍െറ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി കെ.എസ്.ആര്‍.ടി.സി.ബസുകള്‍ പുത്തന്‍ചന്തയിലെ പഞ്ചായത്തുവക സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്. ഇതിന് സ്ഥലം എം.എല്‍.കൂടിയായ സര്‍ക്കാര്‍ ചീഫ് വിപ് പി.സി. ജോര്‍ജിന്‍െറ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അറുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചതായും അറിയിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി.മാനേജിങ് ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും മൂന്നുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നുമായിരുന്നു പ്രഖ്യാപനം. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനായി ഗ്രാമപഞ്ചയാത്ത് സ്ഥലം വിട്ടു നല്‍കുന്നതില്‍ എതിര്‍പ്പുകാട്ടിയിരുന്നില്ല. പി.സി. ജോര്‍ജ് എം.എല്‍.എയുമായി അടുപ്പത്തിലായിരുന്ന കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതി എം.എല്‍.എ യോടൊപ്പമായിരുന്നു. എന്നാല്‍ാ, പിന്നീട് കോണ്‍ഗ്രസും പി.സിയും അകന്നതോടെ പദ്ധതിയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. സംസ്ഥാന ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തുമെന്ന് പ്രഖ്യാപിച്ച എം.എല്‍.എയും അനങ്ങാപ്പാറ നയമാണ് പിന്നീട് സ്വീകരിച്ചത്്. സ്ഥലം വിട്ടുകൊടുക്കുന്നതല്ലാതെ ഗ്രാമപഞ്ചായത്തിന് ഇതില്‍ റോളില്ളെന്നും പദ്ധതി നടപ്പാക്കേണ്ടത് സര്‍ക്കാറാണന്നും അതിന് നേതൃത്വം നല്‍കേണ്ടത് എം.എല്‍.എയാണെന്നുമാണ ് പഞ്ചായത്ത് പറയുന്നത്്. എന്നാല്‍, പദ്ധതിക്ക് തടസ്സം ആരാണന്ന് പറയുന്നില്ളെന്നും യഥാര്‍ഥ കുറ്റക്കാര്‍ ആരാണന്ന് പിന്നീട് മനസ്സിലാകുമെന്നുമാണ് എം.എല്‍.എയുടെ നിലപാട് പുത്തന്‍ചന്തയില്‍ 1.80 ഏക്കര്‍ ഭൂമിയായിരുന്നു ഗ്രാമപഞ്ചായത്തിനുണ്ടായിരുന്നത്. അതില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികള്‍ കൈയേറിയശേഷം മിച്ചമുണ്ടായിരുന്ന 69 സെന്‍േറാളമാണ് കെ.എസ്.ആര്‍.ടിസിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഈ ഭൂമിയില്‍ മുന്‍ ഭരണസമിതി നിര്‍മിച്ച മൂന്നുമുറി ഷോപ്പിങ് കോംപ്ളക്സും വിട്ടുനല്‍കാനായിരുന്നു തീരുമാനം. ഈ കെട്ടിടത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഓപറേറ്റിങ് സെന്‍ററും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസും പ്രവര്‍ത്തിപ്പിക്കുമെന്നായിരുന്നു അധികാരികളുടെ പ്രഖ്യാപനം. സ്റ്റാന്‍ഡിനൊപ്പം വര്‍ക്ക് ഷോപ്പുകൂടി നിര്‍മിക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റെടുത്തത്. എന്നാല്‍, സ്ഥലം അളന്നതല്ലാതെ നടപടി പിന്നീടുണ്ടായില്ല. ചുവപ്പുനാടയില്‍ കുടുങ്ങിയ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ തയാറാകാത്തതിനെതിരെ സമരമാരംഭിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. |
മെഡിക്കല്‍ കോളജ് ജങ്ഷനിലെ അനധികൃത പെട്ടിക്കടകള്‍ പൊളിച്ചടുക്കി Posted: 21 Jan 2015 09:56 PM PST ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ജങ്ഷനിലും ബസ്് സ്റ്റാന്‍ഡ് പരിസരത്തും അനധികൃതമായി പ്രവര്‍ത്തിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കി. പഞ്ചായത്ത് വാടകക്ക് നല്‍കിരിക്കുന്ന കടമുറികളുടെ മുന്‍വശത്ത് അനധികൃതമായി കെട്ടിപ്പൊക്കിയ ഭാഗങ്ങളും പൊളിച്ചു. സംഭവത്തില്‍ കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. ആര്‍പ്പൂക്കര പഞ്ചായത്തിന്‍െറ നേതൃത്വത്തിലാണ് കടകളുടെ മുന്‍ഭാഗം ബുധനാഴ്ച രാവിലെ മുതല്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് പെളിച്ചത്. വൈകുന്നേരത്തോടെ പെട്ടിക്കടകള്‍ ഉള്‍പ്പെടെ 15ഓളം കടകള്‍ പൊളിച്ചു. പാഞ്ചായത്ത് അധികൃതര്‍ എക്സ്കവേറ്റര്‍ സ്ഥലത്തത്തെിച്ചപ്പോള്‍ തന്നെ കച്ചവടക്കാര്‍ ഒന്നടങ്കം പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ ഗാന്ധിനഗര്‍ പൊലീസിന്‍െറയും എ.ആര്‍ ക്യാമ്പിലെ പൊലീസിന്‍െറയും സംരക്ഷണയിലാണ് തുടര്‍ നടപടി നടന്നത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് പഞ്ചായത്ത് മുമ്പ് നിരവധിതവണ ശ്രമം നടത്തിരുന്നതാണ്. അപ്പോഴൊക്കെ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് ആത്മാഹുതി ചെയ്യാന്‍ വരെ കച്ചവടക്കാര്‍ ശ്രമിക്കുകയും പിന്നീട് ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങി പ്രവര്‍ത്തനം തടയുകയും ചെയ്തു. എന്നാല്‍, ഇത്തരത്തില്‍ സ്റ്റേ വാങ്ങിയ കടകള്‍ മാത്രമാണ് പൊളിച്ചുനീക്കലില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് പഞ്ചായത്ത് ഹൈകോടതിയെ സമീപിക്കുകയും മെഡിക്കല്‍ ഷോപ് ഉള്‍പ്പെടെ വന്‍കിട കടക്കാരുടെ കൈയേറ്റവും അനധികൃത പെട്ടിക്കടകളും പൊളിക്കുന്നതിന് ഹൈകോടതിയില്‍നിന്ന് പഞ്ചായത്ത് അനൂകൂല വിധി നേടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പൊളിച്ചുനീക്കല്‍ നടത്തിയത്. എന്നാല്‍, കച്ചവടക്കാരുടെ വലിയ പ്രതിഷേധം രാവിലെ മുതല്‍ സ്ഥലത്ത് രൂപപ്പെട്ടു. പഞ്ചായത്ത് അധികൃതരും പൊലീസുമായി കച്ചവടക്കാര്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.പ്രസിഡന്‍റിനെ ചീത്തവിളിച്ച ഒരാളെ ഗാന്ധിനഗര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് വാസന്തി തങ്കേശന്‍, സെക്രട്ടറി സൈമണ്‍, ഗാന്ധിനഗര്‍ എസ്.ഐ എം.ജെ അരുണ്‍ എന്നിവരുടെ നേതൃത്തിലാണ് പൊളിച്ചുനീക്കല്‍ നടന്നത്. |
ജര്‍മനിയില്‍ പെഗിഡ നേതാവ് രാജിവെച്ചു Posted: 21 Jan 2015 09:52 PM PST ബെര്‍ലിന്‍: ജര്‍മനിയില്‍ മുസ്ലിം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം നയിക്കുന്ന തീവ്ര വലതുപക്ഷ സംഘടനയായ പാട്രിയോടിക്ക് യൂറോപ്യന്‍സ് എഗൈന്‍സ്റ്റ് ഇസ് ലാമൈസേഷന്‍ ഓഫ് ദി ഓക്സിഡന്‍റ് (പി.ഇ.ജി.ഐ.ഡി.എ പെഗിഡ)യുടെ നേതാവ് ലുട്ട്സ് ബച്ച്മാന്‍ സ്ഥാനമൊഴിഞ്ഞു. ഹിറ്റലറുടേതിന് സമാനമായി മുടി ഒരു വശത്തേക്ക് ചീകിയൊതുക്കി മീശ വെച്ചു കൊണ്ടുള്ള തന്‍്റെ ഫോട്ടോ ബച്ച്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ജര്‍മനിയിലെ പ്രമുഖ ദിനപത്രമായ ബില്‍ഡ് ഡെയിലി ആദ്യപേജില്‍ ചിത്രം സഹിതം വാര്‍ത്ത നല്‍കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പെഗിഡയുടെ നേതൃസ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് ബില്‍ഡ് ദിനപത്രത്തെ അറിയിച്ച ബച്ച്മാന്‍ ചിത്രത്തെ കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ മുസ് ലിം കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് ജര്‍മനിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സംഘടനയാണ് പെഗിഡ. നാസി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും പ്രതിഷേധത്തില്‍ ഉപയോഗിക്കരുതെന്ന് സംഘടനക്ക് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബച്ച്മാനെതിരെ കേസെടുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ഡ്രെസ്ഡണിലെ നിയമജ്ഞര്‍ പറഞ്ഞു. നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിദ്വേഷ പ്രസംഗവും നാസി പ്രചോദനം പ്രകടിപ്പിക്കുന്നതും ജര്‍മ്മിനിയില്‍ കുറ്റകരമാണ്. യൂറോപ്പിനെ ഇസ് ലാമികവത്കരിക്കുന്നു എന്നാരോപിച്ച് ബെര്‍ലിന്‍, ഡ്രെസ്ഡണ്‍ തുടങ്ങിയ നഗരങ്ങളില്‍ സംഘടപ്പിച്ച റാലികളില്‍ പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയാണ് പെഗിഡക്ക് ലഭിച്ചത്. ജര്‍മനിയിലെ നവനാസികളുടെയും പിന്തുണ കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിന് ലഭിച്ചിരുന്നു. |
നഷ്ടത്തിലോടി നിര്‍ത്തിയ പൊന്നാനി –നെടുമ്പാശേരി സര്‍വീസ് വീണ്ടും തുടങ്ങി Posted: 21 Jan 2015 09:46 PM PST പൊന്നാനി: നഷ്ടത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി പൊന്നാനി-നെടുമ്പാശേരി എയര്‍പോര്‍ട്ട് സര്‍വീസ് ബുധനാഴ്ച പുനരാരംഭിച്ചു. 6000 രൂപ വരുമാനം ലഭിക്കുന്ന ഈ സര്‍വീസിന് ചെലവ് ദിനംപ്രതി 9,000 രൂപയാണ്. രാവിലെ ആറിന് പൊന്നാനി ഡിപ്പോയില്‍ നിന്ന് എടുക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ചമ്രവട്ടം പാലം വഴി തിരൂരിലത്തെും. തിരൂരില്‍നിന്ന് 6.50ന് തിരിച്ച് പൊന്നാനി, ചാവക്കാട്, കാഞ്ഞാണി വഴി നെടുമ്പാശേരിക്ക് പോവുന്നതാണ് ഈ സര്‍വീസ്. അപൂര്‍വം യാത്രക്കാരാണ് ഈ സര്‍വീസില്‍ കയറുന്നത്. നെടുമ്പാശേരിക്കാകട്ടെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുണ്ടാവുകയെന്ന് ജീവനക്കാര്‍ പറയുന്നു. വന്‍ നഷ്ടമായതിനാലാണ് ഈ സര്‍വീസ് രണ്ടു മാസം മുമ്പ് കോര്‍പറേഷന്‍ അധികൃതര്‍ നിര്‍ത്തലാക്കിയത്. എന്നാല്‍, ആരുടെയോ താല്‍പര്യപ്രകാരമാണത്രെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സിയെ കൊണ്ട് വീണ്ടും ഈ സര്‍വീസ് പുനരാരംഭിച്ചത്. ഈ സര്‍വീസ് തുടങ്ങിയതോടെ നല്ല വരുമാനമുള്ള രണ്ടു സര്‍വീസുകള്‍ നിര്‍ത്തേണ്ടിവരും. അതേസമയം, യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പൊന്നാനി-തൃശൂര്‍ സര്‍വീസ് ഇതുവരെ തുടങ്ങിയിട്ടില്ല. പൊന്നാനിയില്‍നിന്ന് തൃശൂരിലേക്ക് ആറു ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്കാണ് അനുമതി ലഭിച്ചിട്ടും ബസില്ളെന്ന കാരണത്താല്‍ ഓടാതിരിക്കുന്നത്. |
കുറി കമ്പനി തട്ടിപ്പ്: എം.ഡിയും മാനേജറും റിമാന്‍ഡില്‍ Posted: 21 Jan 2015 09:36 PM PST കുന്നംകുളം: കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ വീചിക കുറി കമ്പനി മാനേജിങ് ഡയറക്ടറും മാനേജറും റിമാന്‍ഡില്‍. മാനേജിങ് ഡയറക്ടര്‍ കുന്നംകുളം ഭാരത് ഹോട്ടല്‍ ഉടമ ചൊവ്വല്ലൂര്‍ കൈതക്കല്‍ വാസുദേവന്‍ (ഭാരത് വാസു -54), മാനേജര്‍ കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിന് സമീപം മുകിലശേരി ഷാജന്‍ (43) എന്നിവരെയാണ് എസ്.ഐ മുഹമ്മദ് നജീബും സംഘവും അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ഒളിവില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു ഡയറക്ടര്‍ ആനായക്കല്‍ സ്വദേശി ശ്രീധരന്‍, അക്കൗണ്ടന്‍റുമാരായ ബൈജു, ശ്രീബ എന്നിവര്‍ ഒളിവിലാണ്. 3600 പേരില്‍നിന്ന് ആറ് കോടിയിലേറെ രൂപയാണ് തട്ടിപ്പ് നടത്തിയത്. അടച്ചുതീര്‍ന്ന കുറിസംഖ്യ നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കാതെ സംഘം മുങ്ങുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഭാരത് വാസുവിന്‍െറ ഉടമസ്ഥതയിലുള്ള ഗുരുവായൂര്‍ റോഡിലെ കെട്ടിടത്തില്‍ ആനായ്ക്കല്‍ സ്വദേശി ശ്രീധരനുമൊത്ത് കുറി കമ്പനി ആരംഭിച്ചത്. ഏഴിടത്ത് ശാഖകളുണ്ടായിരുന്നു. കമ്പനി തകര്‍ച്ച നേരിട്ടതോടെ നിക്ഷേപകര്‍ക്ക് പണം ലഭിക്കാതെയായി. ഇതേതുടര്‍ന്ന് കുറിസംഖ്യ ലഭിച്ചവരും ലക്ഷങ്ങള്‍ നിക്ഷേപിച്ചവരും കുന്നംകുളം ഡിവൈ.എസ്.പി, സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തയാറാകാതിരുന്നതോടെ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഇതേതുടര്‍ന്ന് രണ്ട് ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്തു. ഈസമയം മുഖ്യ പ്രതികളായ ഭാരത് വാസുവും ശ്രീധരനും കുന്നംകുളത്ത് ഉണ്ടായിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധം ശക്തിപ്പെടുത്തിയതോടെ ഇവര്‍ മുങ്ങുകയായിരുന്നു. ഇതിനിടെ ആക്ഷന്‍ കൗണ്‍സില്‍ കമ്പനി എം.ഡി ഭാരത് വാസുവിന്‍െറ ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. സമരക്കാരെ ബലമായി മാറ്റാന്‍ പൊലീസ് ശ്രമിച്ചത് രണ്ടാഴ്ച മുമ്പ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തൃശൂരിലെ ഫ്ളാറ്റില്‍ വാസു ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഭാരത് വാസു ഒന്നര മാസത്തിനുള്ളില്‍ മൈസൂര്‍, ഊട്ടി, കൊടൈക്കനാല്‍, ശബരിമല, പഴനി എന്നിവിടങ്ങളില്‍ താമസിച്ചിരുന്നതായും പൊലീസിന് മൊഴി നല്‍കി. വാസുവിനോടൊപ്പം ആനായ്ക്കല്‍ സ്വദേശിയായ മറ്റൊരു യുവാവും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കുന്നംകുളം ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രന്‍െറ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. അറസ്റ്റിലായ പ്രതികളെ കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്തു. വാസുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രന്‍ പറഞ്ഞു. ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിക്കൊടുത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ ബേബിച്ചന്‍, അഷ്റഫ്, ഹബീബ് എന്നിവരും ഉണ്ടായിരുന്നു. |
ഗോഡൗണും ഏജന്‍സിയും അടച്ചു; ഗ്യാസ് കിട്ടാതെ വലയുന്നത് പതിനായിരത്തോളം പേര്‍ Posted: 21 Jan 2015 09:27 PM PST ഇരവിപുരം: ഗോഡൗണും ഗ്യാസ് ഏജന്‍സി ഓഫിസും അടച്ചതിനെ തുടര്‍ന്ന് പതിനായിരത്തോളം ഉപഭോക്താക്കള്‍ രണ്ടുമാസത്തിലധികമായി ഗ്യാസ് ലഭിക്കാതെ വലയുന്നു. വിവരമാരായാന്‍ ഏജന്‍സിയുടെ ഓഫിസിലത്തെിയപ്പോഴാണ് ഓഫിസ് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉപഭോക്താക്കള്‍ പ്രതിഷേധവുമായി ഗ്യാസ് ഏജന്‍സിക്ക് മുന്നിലത്തെി. ഇതില്‍ വീട്ടമ്മമാരായിരുന്നു അധികവും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറ അയത്തിലെ ഏജന്‍സിയിലാണ് സംഭവം. ഏജന്‍സിയുടെ മയ്യനാട് ധവളക്കുഴിയിലെ ഗോഡൗണ്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയതിനാലാണ് ഗ്യാസ് വിതരണം നിലച്ചത്. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ദിവസവും നൂറുകണക്കിനാളുകളാണ് ഗ്യാസ് ലഭിക്കാത്തതിന്‍െറ വിവരം അന്വേഷിച്ച് ഇവിടെ എത്തുന്നത്. ഗോഡൗണ്‍ തുറക്കുന്നത് സംബന്ധിച്ച് ഉടമ ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. തട്ടാമലയിലും കിളികൊല്ലൂരിലുമായുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറ ഏജന്‍സികളിലെ ആയിരക്കണക്കിന് ഉപഭോക്താക്കളെ അടുത്തിടെ അയത്തിലെ ഏജന്‍സിയിലേക്ക് മാറ്റിയിരുന്നു. തട്ടാമലയില്‍ ഉപഭോക്താക്കളുടെ എണ്ണം കൂടുതലാണെന്ന് പറഞ്ഞാണിത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ തട്ടാമല ഏജന്‍സി ഉപരോധിച്ചപ്പോള്‍ താലൂക്ക് സപൈ്ള ഓഫിസറും ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതരുമായി ചര്‍ച്ച നടത്തുകയും പ്രതിഷേധക്കാരെ തട്ടാമലയില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു. അയത്തിലേക്ക് മാറ്റിയവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. മറ്റേതെങ്കിലും ഏജന്‍സിയിലേക്ക് ഗ്യാസ് കണക്ഷന്‍ മാറ്റാനായി നിലവിലെ ഏജന്‍സിയുടെ അംഗീകാരം വാങ്ങാന്‍ എത്തിയവരും ഓഫിസ് പൂട്ടിയതോടെ വലയുകയാണ്. കലക്ടര്‍ അടക്കമുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ധവളക്കുഴിയിലെ ഗോഡൗണില്‍നിന്ന് അടിക്കടി ഗ്യാസ് ചോര്‍ച്ചയുണ്ടാകുന്നത് നാട്ടുകാര്‍ക്കിടയില്‍ ഭീതി ഉയര്‍ത്തുന്നത് ചൂണ്ടിക്കാട്ടിയാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. പ്രതിഷേധം ശക്തമായപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ ഗോഡൗണ്‍ അടച്ചുപൂട്ടാന്‍ നിവേദനം നല്‍കിയത്. ഗോഡൗണ്‍ അടച്ചതിന്‍െറ പേരില്‍ ഏജന്‍സിയുടെ ഓഫിസ് അടച്ചിട്ടത് ന്യായീകരിക്കാനാവില്ളെന്ന നിലപാടിലാണ് ഉപഭോക്താക്കള്‍. പൊലീസ് സംരക്ഷണത്തോടെ ഗോഡൗണ്‍ തുറപ്പിക്കാനാണ് ഉടമ ഹൈകോടതിയെ സമീപിച്ചതെന്ന് അറിയുന്നു. |
സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തില്‍ കയറി ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യാഭീഷണി Posted: 21 Jan 2015 09:23 PM PST തിരുവനന്തപുരം: നഗരത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യാ ഭീഷണി. മൂന്ന് വര്‍ഷത്തോളമായി നിലവിലുള്ള കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ റാങ്ക്ലിസ്റ്റില്‍നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശി ക്രിസ്റ്റഫര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലുള്ള മരത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ റാങ്ക്ഹോള്‍ഡേഴ്സ് അസോസിയേഷന്‍ രാവിലെ മുതല്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. സമരം തുടരവെയാണ് വൈകീട്ട് നാലോടെ ക്രിസ്റ്റഫര്‍ മരത്തില്‍ കയറിയത്. പകുതി ഉയരത്തില്‍ കയറിയശേഷം ശിഖരത്തിലിരുന്ന് മുദ്രാവാക്യം മുഴക്കി. സംഭവമറിഞ്ഞ് വന്‍ പൊലീസ് സന്നാഹവും ഫയര്‍ ഫോഴ്സിന്‍െറ ഒരു യൂനിറ്റും ആംബുലന്‍സും എത്തി. ബെഡ് അടക്കമുള്ള സംവിധാനങ്ങളുമായാണ് ഫയര്‍ഫോഴ്സ് വന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ആള്‍ക്കാര്‍ തടിച്ചുകൂടിയതോടെ ഇയാള്‍ മരത്തിന്‍െറ കുറച്ചുകൂടി മുകളിലേക്ക് കയറി ശിഖരത്തില്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി. ഇടക്ക് ഒരു കൈവിട്ടും ഒരു കാല്‍ മാറ്റിയും മുദ്രാവാക്യം മുഴക്കിയശേഷം ആറുമണിയോടെ തളര്‍ന്ന് മരത്തിന് മുകളില്‍ ഇരിപ്പായി. ഏറെനേരം അവിടെ ഇരുന്ന ഇദ്ദേഹം പിന്നീട് സ്വമേധയാ ഇറങ്ങുകയായിരുന്നു. 2012ല്‍ നിലവില്‍വന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ റാങ്ക്ലിസ്റ്റിന്‍െറ കാലാവധി 2015 ആഗസ്റ്റില്‍ അവസാനിക്കും. ഒമ്പതിനായിരത്തോളം ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയില്‍ റോഡ് ടെസ്റ്റടക്കം പൂര്‍ത്തിയാക്കിയ ഇരുപത്തിമൂവായിരത്തോളം പേരുടെ ലിസ്റ്റാണ് പി.എസ്.സി പുറത്തിറക്കിയത്. ഇതില്‍നിന്ന് 3300ഓളം പേരെ മാത്രമാണ് ഇതുവരെ നിയമിച്ചത്. ബാക്കിയുള്ള 19000ത്തിലധികം ആളുകള്‍ പുറത്തുള്ളപ്പോള്‍ 3000 എം.പാനല്‍ ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. 360ല്‍പരം എന്‍.ജെ.ഡി ഒഴിവുകളും ഇതുവരെ നികത്തിയിട്ടില്ല. ഇതിനിടെ ഡ്രൈവര്‍ തസ്തികയിലെ അയ്യായിരത്തോളം ഒഴിവുകളിലേക്ക് പി.എസ്.സി വീണ്ടും അപേക്ഷ ക്ഷണിക്കുകയും ചെയ്തു. ലിസ്റ്റില്‍പെട്ട മിക്കവരും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പരീക്ഷയെഴുതാന്‍ അയോഗ്യരായിക്കഴിഞ്ഞെന്നാണ് സമരക്കാരുടെ വാദം. എന്നാല്‍, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് രാവിലെതന്നെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പുനല്‍കിയതായി സമരക്കാരെ പൊലീസ് അറിയിച്ചെങ്കിലും മരത്തിന് മുകളിലിരുന്നയാള്‍ താഴെ ഇറങ്ങിയില്ല. സംഭവത്തത്തെുടര്‍ന്ന് മണിക്കൂറുകളോളം എം.ജി റോഡില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലേക്ക് നിലവിലുള്ള പി.എസ്.സി ലിസ്റ്റില്‍നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പും ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കിയിരുന്നു. |
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്: സെന്‍സെക്സ് 29,000 ഭേദിച്ചു Posted: 21 Jan 2015 08:40 PM PST മുംബൈ: ഓഹരി വിപണികളില്‍ റെക്കോഡ് കുതിപ്പ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 29,000 ഭേദിച്ചു. 124.02 പോയിന്‍റ് ഉയര്‍ന്നാണ് സെന്‍സസ് റെക്കോര്‍ഡിലത്തെിയത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 25.15 പോയിന്‍റ് നേട്ടത്തില്‍ 8,754.65 ല്‍ എത്തി. 1326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 844 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, ലോണ്‍ എനര്‍ജി, ഏഷ്യന്‍ പെയിന്‍്റ്സ്, ഒ.എന്‍.ജി.സി, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ഭാരത് ഫോര്‍ജ്, സണ്‍ ഫാര്‍മ, ഐ.ടി.സി തുടങ്ങിയവ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഐ.എന്‍.ജി വൈശ്യ, സണ്‍ ടിവി, എച്ച്.സി.എല്‍ ടെക്, എ.എം.ഡി.സി, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ നഷ്ടത്തിലാണ് തുടരുന്നത്. |
മാണിയെ പിന്തുണച്ച് വി.എം സുധീരന്‍ Posted: 21 Jan 2015 08:33 PM PST കോഴിക്കോട് : ബാര്‍കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ബജറ്റവതരണ വിഷയത്തിലാണ് അദ്ദേഹം മാണിയെ പിന്തുണച്ച് സംസാരിച്ചത്. ബജറ്റവതരണം മുഖ്യമന്ത്രി നടത്തണമെന്ന് ചിലര്‍ ആവശ്യപ്പട്ടതായി മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ബജറ്റ് ആര് അവതരിപ്പിക്കണം എന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. മാണിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി തീരുമാനം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വ്യക്തമാക്കും. അതുവരെ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ വക്താക്കളോ നേതാക്കളോ പരസ്യ പ്രസ്താവന നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ മാണിക്കെതിരെ രംഗത്തു വന്നതിന്‍െറ പശ്ചാത്തലത്തിലായിരുന്നു സുധീരന്‍െറ താക്കീത്. ധനവകുപ്പ് ഏറ്റെടുത്ത് മുഖ്യമന്ത്രി ബജറ്റവതരണം നടത്തണം എന്നതായിരുന്നു അജയ് തറയില്‍ ചര്‍ച്ചക്കിടെ പറഞ്ഞത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണെന്നും അജയ് വ്യക്തമാക്കിയിരുന്നു. ധനമന്ത്രി കെ.എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി കോഴിക്കോട് എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനൊപ്പെമാണ് സുധീരന്‍ മാധ്യമങ്ങളെ കണ്ടത്. |
ബാലകൃഷ്ണപിള്ളക്കെതിരെ വീക്ഷണം മുഖപ്രസംഗം Posted: 21 Jan 2015 08:11 PM PST കോഴിക്കോട്: ബാര്‍ കോഴ ആരോപണത്തില്‍ വിവാദവെളിപ്പെടുത്തലുകള്‍ നടത്തിയ ആര്‍.ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം. ‘പിള്ള തുള്ളിയാല്‍ മുട്ടോളം’ എന്ന തലകെട്ടോടെയാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനും പൊറുക്കുന്ന പുരയ്ക്ക് തീ കൊളുത്തുന്നവനും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് എന്നു പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് മുഖപ്രസംഗം തുടങ്ങുന്നത്. ഐക്യജനാധിപത്യ മുന്നണിയുടെ ഉപ്പും ചോറും തിന്നുന്ന ആര്‍ ബാലകൃഷ്ണപിള്ള ചെയ്തുകൊണ്ടിരിക്കുന്നത് ഇത്തരം ആത്മനാശ പ്രവര്‍ത്തനങ്ങളാണെന്ന് കുറ്റപ്പെടുത്തുന്നു. യു.ഡി.എഫിന്‍റെ പ്രമുഖ നേതാവായ മന്ത്രി കെ എം മാണിക്കെതിരെ പ്രതിപക്ഷംപോലും ഉന്നയിക്കാത്ത ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും മന്ത്രിസഭയെ അസ്ഥിരപ്പെടുത്താനും ആരില്‍നിന്നോ അച്ചാരം വാങ്ങിയ മട്ടിലാണ് പിള്ളയുടെ പ്രവര്‍ത്തനങ്ങളെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. മറക്കാനും പൊറുക്കാനുമുള്ള യു.ഡി.ഫ് ഘടകകക്ഷികളുടെ മഹാമനസ്കത ബലഹീനതയായാണ് ബാലകൃഷ്ണപിള്ള കാണുന്നത്. ഭൂമിയോളം ക്ഷമിക്കുന്ന ഉമ്മന്‍ചാണ്ടിയല്ല കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതെങ്കില്‍ ബാലകൃഷ്ണപിള്ള ഇന്ന് രാഷ്ട്രീയ തിരസ്കാരത്തിന്‍്റെ വൃദ്ധസദനത്തില്‍ അവഗണിക്കപ്പെട്ടു കഴിയുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായി മാറുമായിരുന്നു. പണ്ട് പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയ പിള്ളയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച കെ.കരുണാകരന്‍റെ ശൈലിയേ ഇത്തരക്കാരോട് പാടുള്ളൂ. മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിക്കുകയും മാണിയെ കുടുക്കാന്‍ കച്ചകെട്ടിയവര്‍ക്ക് ആവേശം പകരുകയും ചെയ്യന്ന പിള്ളയുടെ വാക്കുകളും പ്രവര്‍ത്തികളും മുന്നണി മര്യാദക്ക് ചേര്‍ന്നതല്ല. രാഷ്ട്രീയ പാരമ്പര്യത്തില്‍ കെ.എം മാണിയേക്കാള്‍ ഒരു മുഴം മുന്നിലാണ് പിള്ളയെങ്കിലും രാഷ്ട്രീയ പക്വതയില്‍ മകന്‍ ഗണേഷ്കുമാറിനേക്കാള്‍ ബഹുകാതം പിന്നിലാണ് പിള്ളയെന്നും മുഖപ്രസംഗം പറയുന്നു അഴിമതിക്കെതിരെ അങ്കത്തിനൊരുങ്ങാനാണ് ബാലകൃഷ്ണപിള്ളയുടെ പുറപ്പാടെങ്കില്‍ അതിനെ ഏവരും പിന്തുണക്കും. പക്ഷെ; ഈ പുണ്യകര്‍മ്മത്തിനൊരുങ്ങും മുമ്പെ പിള്ള പൂര്‍വ ജീവിതത്തെക്കുറിച്ച് ഏറ്റുപറഞ്ഞ് പാപനാശിനിയില്‍ പോയി മൂന്നുവട്ടം മുങ്ങണമായിരുന്നു. തെളിയിക്കപ്പെട്ട് ശിക്ഷയേറ്റുവാങ്ങിയ ഇടമലയാര്‍ കേസിന്‍റെയും തെളിയിക്കപ്പെടാതെപോയ ഗ്രാഫൈറ്റ് കേസിന്‍റെയും പാപക്കറ കഴുകി ശുദ്ധിവരുത്തണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. പുറത്തുപോയാല്‍ പലതും വിളിച്ചു പറയുമെന്ന ഭീഷണി ഓലപ്പാമ്പ് മാത്രമാണ്. പുറത്തുപോയി പറയുന്നതിനേക്കാള്‍ അകത്ത് നിന്നുകൊണ്ട് പിള്ള പറഞ്ഞുകഴിഞ്ഞു. ബ്ളാക്ക് മെയില്‍ രാഷ്ട്രീയത്തിനായി നെറികെട്ട വഴികള്‍ ഉപയോഗിക്കുകയും ശിഖണ്ഡികളുമായി സഖ്യം സ്ഥാപിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ളെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. |
തൊഴിലുടമയുടെ പീഡനം സഹിക്കാതെ മലയാളി യുവാവ് എംബസിയില്‍ Posted: 21 Jan 2015 08:06 PM PST ദോഹ: മര്‍ദനം സഹിക്കാനാവാതെ കര്‍ത്തിയാത്തില്‍ ഹൗസ് ഡ്രൈവറായ മലയാളി യുവാവ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. പാലക്കാട് കള്ളിക്കാട് സ്വദേശിയായ നജീബ് ഹിലാനി (23) ആണ് സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടി എംബസിയിലത്തെിയത്. സ്പോണ്‍സറായ സ്വദേശി വനിതയുടെയും ബന്ധുവിന്‍െറയും മര്‍ദനവും ഭക്ഷണം നിഷേധിക്കുന്നതുള്‍പ്പെടെയുള്ള പീഡനവും സഹിക്കാനാവാതെയാണ് വീട് വിട്ടിറങ്ങേണ്ടി വന്നതെന്ന് നജീബ് ഹിലാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2014 ഏപ്രിലിലാണ് നജീബ് കര്‍ത്തിയാത്തിലെ വീട്ടില്‍ ഡ്രൈവര്‍ ജോലിക്കത്തെിയത്. ആദ്യം മുതല്‍ തന്നെ തൊഴിലുടമയില്‍ നിന്ന് മോശമായ പെരുമാറ്റമാണുണ്ടായതെന്ന് നജീബ് പരാതിയില്‍ പറയുന്നു. ഭക്ഷണം മുഖത്തേക്ക് വലിച്ചെറിഞ്ഞ അനുഭവം വരെയുണ്ടായി. സ്പോണ്‍സറുടെ സഹോദരനും മര്‍ദിച്ചിരുന്നു. എന്തെങ്കിലും നിസ്സാര കാര്യമുണ്ടാക്കി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. അഞ്ച് മാസമായി ശമ്പളവും നല്‍കിയിട്ടില്ളെന്ന് ഇന്ത്യന്‍ എംബസിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനിടെ തന്‍െറ ദയനീയാവസ്ഥ മുതലെടുത്ത് മറ്റൊരു മലയാളി തന്നെ പണം വാങ്ങി കബളിപ്പിച്ചതായും ഈ നജീബ് പരാതിപ്പെട്ടു. യാത്രക്കിടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയേട് തന്‍െറ ദുരനുഭവങ്ങള്‍ പങ്കുവെച്ച നജീബിനെ സഹായിക്കാമെന്ന് അയാള്‍ ഉറപ്പുനല്‍കുകയായിരുന്നു. 4,000 ഖത്തര്‍ റിയാല്‍ നല്‍കിയാല്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കാനുള്ള സംവിധാനമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ഇത്രയും തുക വാങ്ങി കടന്നകളയുകയുമായിരുന്നു. നാട്ടിലുള്ള സഹോദരിയുടെ സ്വര്‍ണ്ണം വിറ്റ് തുക കൈമാറിയ നജീബ് ദിനങ്ങള്‍ക്ക് ശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. നല്ളൊരു ഭാവി സ്വപ്നം കണ്ട് ഖത്തറിലത്തെിയ തനിക്ക് സ്പോണ്‍സറുടെ ക്രൂരമായ ഇടപെടലിന് പുറമെ മലയാളിയുടെ വഞ്ചന കൂടിയായപ്പോള്‍ മാനസികമായും സാമ്പത്തികമായും ഏറെ വലിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് നജീബ് പറഞ്ഞു. പരാതി ഡീപ്പോര്‍ട്ടേഷന്‍ കേന്ദ്രത്തിലേക്ക് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ നാട്ടിലേക്കയക്കാനും മറ്റ് നിയമ നടപടികള്‍ക്കും ശ്രമിക്കുമെന്നും ഇന്ത്യന്‍ എംബസി ലേബര്‍ വിഭാഗം അറിയിച്ചു. |
വിഴിഞ്ഞം തുറമുഖം: കണ്ണെറിഞ്ഞ് അദാനി ഗ്രൂപ്; എതിര്‍പ്പുകള്‍ കടലെടുക്കുന്നു Posted: 21 Jan 2015 08:05 PM PST തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം ആഴക്കടല്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിയില്‍ കണ്ണെറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരായ അദാനി ഗ്രൂപ്. പദ്ധതിക്കെതിരായ ഹരജികള്‍ ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് കൂടി പങ്കെടുക്കുന്ന ടെന്‍ഡര്‍ നടപടിയുമായി സംസ്ഥാനം മുന്നോട്ട് പോകുമെന്ന് ഉറപ്പായി. പദ്ധതിയുടെ നിര്‍മാണവും നടത്തിപ്പും സംബന്ധിച്ച ടെന്‍ഡര്‍ ജനുവരി 28ന് തുറക്കും. 6700 കോടിയുടെ പദ്ധതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പൊതു- സ്വകാര്യ (പി.പി.പി) പങ്കാളിത്തത്തോടെയാണ് പദ്ധതി നിര്‍മിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ വയബിലിറ്റി ഗാപ് ഫണ്ടിങ്ങില്‍ (വി.ജി.എഫ്) ഉള്‍പ്പെടുത്തി ക്ഷണിച്ച ടെന്‍ഡറില്‍ അദാനി ഉള്‍പ്പെടെ അഞ്ച് കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഗാമണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട്സ് ലിമിറ്റഡ്, കണ്‍സോര്‍ട്ടിയം ഓഫ് കോണ്‍കാസ്റ്റ് ഇന്‍ട്രഫാടെക് ലിമിറ്റഡ് ആന്‍റ് ഹ്യൂഡായി എന്‍ജിനീയറിങ് ആന്‍റ് കണ്‍സോര്‍ട്ടിയം കമ്പനി ലിമിറ്റഡ്, എസ്.ആര്‍.ഇ.ഐ-ഒ.എച്ച്.എല്‍ കണ്‍സോര്‍ട്ടിയം എന്നിവയാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്ന മറ്റ് കമ്പനികള്‍. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന കമ്പനിയെ തെരഞ്ഞെടുക്കും. വി.ജി.എഫ് പദ്ധതി മുഖാന്തരം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ തുറമുഖ പദ്ധതി കൂടിയാണ് വിഴിഞ്ഞം. പദ്ധതിയുടെ 65 ശതമാനം സര്‍ക്കാര്‍ വിഹിതവും 35 ശതമാനം സ്വകാര്യവിഹിതവും ആകും. അടങ്കല്‍ തുകയായ 4,000 കോടിയില്‍ 800 കോടി വീതം കേന്ദ്രവും സര്‍ക്കാറും ചെലവിടും. ബാക്കി 2400 കോടി തുറമുഖ നടത്തിപ്പുകാരും. ഡ്രെഡ്ജിങ്, ബെര്‍ത്ത് നിര്‍മാണം എന്നിവക്ക് 1200 കോടിയും സ്ഥലം ഏറ്റെടുക്കല്‍, റെയില്‍, വൈദ്യുതി, ജലം ഇവക്ക് 1500 കോടിയും സംസ്ഥാനം ചെലവിടണം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടപടികളുമായി വിഴിഞ്ഞം അന്താരാഷ്ട്ര സീപോര്‍ട്ട് ലിമിറ്റഡ് മുന്നോട്ടുപോകുമെന്ന് എം.ഡി എ.എസ്. സുരേഷ്ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. 2014 ജനുവരി മൂന്നിന് പാരിസ്ഥിതിക അനുമതി ലഭിച്ചു. റിപ്പോര്‍ട്ടിനെ്തിരെ നിരവധി ആക്ഷേപം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തി. 2015 ആദ്യം നിര്‍മാണം തുടങ്ങാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും പാരിസ്ഥിതിക, തീരദേശ പരിപാലന നിയമലംഘനം ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹരജികള്‍ സര്‍ക്കാറിന് തലവേദനയായി. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷം വിഴിഞ്ഞം പദ്ധതിക്ക് പൂര്‍ണ പിന്തുണ ലഭിച്ചു. ഹരജിക്ക് പിന്നില്‍ പരിസ്ഥിതി - ടൂറിസം ലോബിയാണെന്ന ആക്ഷേപമായിരുന്നു സര്‍ക്കാറിന്. പിന്നീട് ചില പരാതിക്കാര്‍ പിന്മാറി. നിലവിലെ കോടതി ഇടപെടലോടെ പദ്ധതിക്കെതിരായ പ്രതിരോധങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടി ഏറ്റിരിക്കുന്നത്. |
ശുവൈഖ് തുറമുഖത്ത് വീണ്ടും റെയ്ഡ്; 19,000 കുപ്പി വിദേശമദ്യം പിടികൂടി Posted: 21 Jan 2015 07:58 PM PST കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന തുറമുഖങ്ങളിലൊന്നായ ശുവൈഖില്‍ വീണ്ടും വന്‍ മദ്യവേട്ട. രാജ്യത്തേക്ക് കടത്താനായി എത്തിച്ച 19,000 കുപ്പി വിദേശമദ്യവും നിരോധിക്കപ്പെട്ട പകിടകളിക്കുവേണ്ടിയുള്ള സാമഗ്രികളുമാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ചൈനയില്‍നിന്നത്തെിയ കപ്പലിലെ കണ്ടെയ്നറുകളില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവ കണ്ടെടുക്കുകയായിരുന്നുവെന്ന് ജനറല്‍ കസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍സൈഫ് അറിയിച്ചു. ഹലാഫെബ്രുവരി ആഘോഷ പരിപാടികള്‍ക്കിടെ വിദേശമദ്യവും നിരോധിത വസ്തുക്കളും കടത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഖാലിദ് അല്‍ സൈഫ് കൂട്ടിച്ചേര്‍ത്തു. |
എണ്ണയുല്‍പാദനം : ഒപെക് നയത്തിനെതിരെ നിശിത വിമര്‍ശവുമായി ഒമാന്‍ Posted: 21 Jan 2015 07:56 PM PST മസ്കത്ത്: രാജ്യാന്തര എണ്ണവില അതിവേഗം കൂപ്പുകുത്തുമ്പോഴും ഉല്‍പാദനം കുറക്കേണ്ടതില്ളെന്ന ഒപെക് നയത്തിനെതിരെ നിശിത വിമര്‍ശവുമായി ഒമാന്‍ രംഗത്ത്. കുവൈത്തില്‍ നടന്ന ഊര്‍ജ സമ്മേളനത്തിലാണ് ഒമാന്‍ എണ്ണ മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി ഉല്‍പാദനം കുറച്ച് വില നിയന്ത്രിക്കേണ്ടതില്ളെന്ന എണ്ണയുല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ തീരുമാനത്തിനെതിരെ രംഗത്തത്തെിയത്. ഒപെക് നടപടി വിപണിയില്‍ അസ്ഥിരതയാണുണ്ടാക്കുന്നത്. ഉല്‍പാദക രാഷ്ട്രങ്ങള്‍ക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. വില നിയന്ത്രിക്കാന്‍ നടപടി വൈകുന്നതിനാല്‍ കുറഞ്ഞ എണ്ണശേഖരവും കരുതല്‍ ധനശേഖരവുമുള്ള ഒമാന്‍ അടക്കം രാഷ്ട്രങ്ങള്‍ ബജറ്റ് കമ്മിയടക്കം പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളിലെ എണ്ണ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. ഇതാദ്യമായാണ് ഒപെക് രാഷ്ട്രങ്ങളുടെ നിലപാടിനെതിരെ ഒമാന്‍ പരസ്യമായി രംഗത്തുവരുന്നത്. എന്നാല്‍, ഒമാന്‍ എണ്ണമന്ത്രിയുടെ അഭിപ്രായം സംബന്ധിച്ച് ഇറാഖ്, കുവൈത്ത് പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ല. വരുമാനത്തെക്കാള്‍ വിപണി പങ്കാളിത്തത്തിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് മനസ്സിലാവുന്നില്ളെന്ന് റുംഹി പറഞ്ഞു. ഒപെക് നടപടി താല്‍ക്കാലികമായി ഉയര്‍ന്ന ചെലവുള്ള ഉല്‍പാദകരെ വിപണിയില്‍നിന്ന് പിന്നോട്ടടിപ്പിച്ചേക്കാം. എന്നാല്‍ അവര്‍ വൈകാതെ തിരിച്ചുവരുന്നത് കാണേണ്ടി വരും. ഇതുവഴി വിപണിയില്‍ അസ്ഥിരതയും അരക്ഷിതാവസ്ഥയുമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വിലയിടിവിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ ഈ വര്‍ഷത്തെ ബജറ്റില്‍ 2.5 ശത കോടി റിയാലിന്‍െറ കമ്മിയുണ്ടാകുമെന്ന് ജനുവരി ആദ്യ വാരം ധനകാര്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, എണ്ണവില വീണ്ടും ഇടിഞ്ഞ സാഹചര്യത്തില്‍ ബജറ്റ് കമ്മി വര്‍ധിക്കാനിടയുണ്ട്. നിലവിലെ അവസ്ഥ ഒമാനെ സംബന്ധിച്ച് മോശമാണ്. ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. തെറ്റായ രാഷ്ട്രീയ നയത്തിന്‍െറ ഫലമാണ് എണ്ണവിലയിലെ കുറവെന്നും മന്ത്രി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തിന്‍െറ അവസാന പാദത്തിലാണ് എണ്ണവില അതിവേഗം കുറഞ്ഞുതുടങ്ങിയത്. വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ ഉല്‍പാദനം കുറക്കുന്നതടക്കം കടുത്ത നടപടികള്‍ വേണമെന്ന് ദുര്‍ബല സമ്പദ്ഘടനയുള്ള വെനിസ്വേല, അല്‍ജീരിയ, ഇറാന്‍ തുടങ്ങിയ ഒപെക് അംഗരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നവംബറില്‍ വില നിയന്ത്രണത്തിന് ഉല്‍പാദനം കുറക്കേണ്ടതില്ളെന്ന് ഒപെക് തീരുമാനിക്കുകയായിരുന്നു. ഉയര്‍ന്ന ഉല്‍പാദന ചെലവുള്ള അമേരിക്കന്‍ ഷെയില്‍ ഉല്‍പാദകരടക്കം ഒപെക് അംഗങ്ങളല്ലാത്തവര്‍ക്കു മുന്നില്‍ വിപണി പങ്കാളിത്തം നഷ്ടപ്പെടാതിരിക്കാനാണ് ഒപെക് ഈ തീരുമാനമെടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യയടക്കം മുന്‍നിര എണ്ണയുല്‍പാദക രാഷ്ട്രങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപെക് അംഗമല്ലാത്ത ഒമാനില്‍ അയല്‍രാഷ്ട്രങ്ങളും ഒപെക് അംഗങ്ങളുമായ സൗദിയെയും യു.എ.ഇയെയും വെച്ചുനോക്കിയാല്‍ കുറഞ്ഞ എണ്ണ ശേഖരം മാത്രമാണുള്ളത്. കരുതല്‍ ധനശേഖരവും ഈ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒമാനില്‍ കുറവാണ്. മികച്ച കരുതല്‍ ധനശേഖരമുള്ള വന്‍കിട എണ്ണയുല്‍പാദക രാഷ്ട്രങ്ങള്‍ക്ക് എണ്ണവിലയിടിവില്‍ ഒരു ആശങ്കയുമില്ല. എണ്ണവിലയിലെ കുറവ് രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക് ഉണ്ടാക്കുന്ന ആഘാതത്തിന്‍െറ സ്വാഭാവിക പ്രതികരണമാണ് റുംഹിയുടെ വാക്കുകളെന്ന് വിലയിരുത്തപ്പെടുന്നു. വില നിയന്ത്രണത്തിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഒപെകില്‍ ഇതിനകം ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. ഒപെക് അംഗമല്ളെങ്കിലും എണ്ണയുല്‍പാദക രാഷ്ട്രമെന്ന നിലയിലുള്ള ഒമാന്‍െറ പ്രതികരണം ഈ വിഷയത്തില്‍ ചര്‍ച്ചക്ക് വഴിവെക്കാനിടയുണ്ട്. |
പാരിസ് തുറന്നുവിട്ട സംവാദങ്ങള്‍ക്കപ്പുറം Posted: 21 Jan 2015 07:38 PM PST ജനുവരി ഏഴിന് പാരിസിലെ ഷാര്‍ലി എബ്ദോ വാരികയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും ഒൗദ്യോഗിക ഏജന്‍സി പ്രവര്‍ത്തിച്ചതായി സംശയിക്കാനാവുമോ? അങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത് മുന്‍ യു.എസ് ട്രഷറി അസി. സെക്രട്ടറി ഡോ. പോള്‍ ക്രെയ്ഗ് റോബര്‍ട്സ് ആണ്. ഫ്രാന്‍സിനെ അമേരിക്കയുടെ രാഷ്ട്രീയ ഭ്രമണപഥത്തില്‍ ഉറപ്പിച്ചുനിര്‍ത്താനും ഇസ്രായേലുമായുള്ള ആ രാജ്യത്തിന്‍െറ ബന്ധം പുന$ക്രമീകരിക്കാനും വേണ്ടിയാവാം ഇതെന്ന് അദ്ദേഹം അനുമാനിക്കുന്നു. കോളമിസ്റ്റും ഗ്രന്ഥകാരനുമായ സ്റ്റീഫന്‍ ലെന്‍ഡ്മാനും ഈ വഴിക്ക് ചില സന്ദേഹങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ഓരോ ഭീകരാക്രമണത്തിനുശേഷവും ഇമ്മട്ടിലുള്ള നിരീക്ഷണങ്ങള്‍ കേള്‍ക്കാറുണ്ട്. കാലമേറെ ചെന്നാലും അവയുടെ പിന്നിലെ സത്യാവസ്ഥ പുറത്തുവരണമെന്നില്ല. എന്നാല്‍, പാരിസ് ദുരന്തത്തിന്‍െറ ശ്രദ്ധേയമായ പാര്‍ശ്വഫലം അതു തുറന്നുവിട്ട സംവാദങ്ങളാണ്. ഭീകരവാദം എന്ന പ്രതിഭാസത്തെക്കുറിച്ചും അതു വളരാനിടയായ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും സജീവമായ ചര്‍ച്ചയാണ് പാശ്ചാത്യലോകത്ത് അരങ്ങേറുന്നത്. നെല്ലുംപതിരും വേര്‍തിരിച്ചു കാണാനുള്ള ചിലരുടെയെങ്കിലും ശ്രമങ്ങള്‍ക്ക് അത് പ്രയോജനപ്പെടാതിരിക്കില്ല. ഭീകരവാദത്തെക്കുറിച്ചുള്ള പടിഞ്ഞാറിന്‍െറ ഏകപക്ഷീയ വായനക്കപ്പുറം ചില സത്യങ്ങള്‍ വിളിച്ചുപറയാന്‍ ലോകം നിര്‍ബന്ധിതരായിരിക്കുന്നു. തന്നെയുമല്ല, യൂറോപ്യന്‍ പുരോഗമന മൂല്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടപ്പെടാനും ‘ഇസ്ലാമോഫോബിയ’യുടെ മറവിലുള്ള മതദ്വേഷത്തിന്‍െറ വേരുകള്‍ ചികഞ്ഞു സത്യങ്ങള്‍ അനാച്ഛാദനം ചെയ്യാനും സംഭവം നിമിത്തമായിരിക്കുന്നു. പാരിസില്‍ ഏറ്റുമുട്ടിയത് ആധുനിക യൂറോപ്യന്‍ മൂല്യങ്ങളും ഇസ്ലാമിക ഫണ്ടമെന്‍റലിസവുമാണെന്ന് തെളിച്ചുപറയാന്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്‍റ് ഫാബിയസ് പരാജയപ്പെട്ടത് പൊറുക്കാനാവാത്ത അപരാധമാണെന്ന് തീവ്രവലതുപക്ഷ നേതാവ് ലീ പെന്‍ രോഷം കൊള്ളുകയുണ്ടായി. ഭീകരവാദം ഇസ്ലാമിന്‍െറ കാന്‍സറാണെന്നും മുസ്ലിംകള്‍തന്നെ അതിനെതിരെ പോരാടണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. യൂറോപ്പിന്‍െറ അടിത്തറ തകര്‍ക്കുന്ന ഈ വെല്ലുവിളി നേരിടുന്ന വിഷയത്തില്‍ ഫ്രാന്‍സും ജര്‍മനിയും മറ്റു യൂറോപ്യന്‍ ശക്തികളും പരാജയപ്പെട്ടതില്‍ കുണ്ഠിതപ്പെടുന്ന ലീ പെന്‍ ആനുഷംഗികമായി ഒരുകാര്യം തുറന്നുസമ്മതിക്കുന്നുണ്ട്: മുന്‍ പ്രസിഡന്‍റ് നികളസ് സാര്‍കോസി ലിബിയയില്‍ ഇടപെട്ടതും സൗദിയുടെയും ഖത്തറിന്‍െറയും പിന്തുണയുള്ള സിറിയന്‍ മതമൗലികവാദികളെ പ്രസിഡന്‍റ് ഓലന്‍ഡ് പിന്തുണച്ചതും തെറ്റായിപ്പോയെന്ന്. മേഖലയുടെ രാഷ്ട്രീയത്തില്‍ ഫ്രാന്‍സിനെ ശിഥിലീകരണത്തിലേക്ക് നയിച്ചത് അതാണെന്നും അദ്ദേഹം അടിവരയിടുന്നു. ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ആവേശം കാട്ടുന്ന ലീ പെന്‍ വാസ്തവത്തില്‍ സ്വന്തം ഗോള്‍പോസ്റ്റിലേക്കാണ് ഗോളടിക്കുന്നത്. ഷാര്‍ലി എബ്ദോ ആക്രമിക്കപ്പെട്ടതിന്‍െറ പിന്നാമ്പുറ പശ്ചാത്തലമാണ് അറിയാതെയാണെങ്കിലും അദ്ദേഹം ലോകത്തിന് മുന്നില്‍ വരച്ചുകാട്ടുന്നത്. ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറ ബാനറില്‍ ഇറാഖിലേക്കും സിറിയയിലേക്കും ഏറ്റവും കൂടുതല്‍ സൈനികരെ അയച്ച യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. ഷാര്‍ലി എബ്ദോ എഡിറ്ററെയും കാര്‍ട്ടൂണിസ്റ്റുകളെയും വകവരുത്തിയ സഈദ് -ഷരീഫ് ഖവാശി സഹോദരന്മാര്‍ക്ക് സൈനിക പരിശീലനം ലഭിച്ചത് സിറിയയിലായിരിക്കണം. അവര്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ഫ്രഞ്ച് സൈന്യം ഉപയോഗിക്കുന്നവയാണത്രെ. തീവ്രവാദികളുടെ നിരന്തര ഭീഷണിയുടെ നിഴലില്‍ കഴിയുന്ന ഒരു സ്ഥാപനത്തിനുപോലും മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാത്ത ഒരു ഭരണകൂടത്തിന്‍െറ പ്രാപ്തിക്കുറവ് ഭീകരവാദഭീഷണി ചെറുക്കുന്ന വിഷയത്തില്‍ വന്‍ശക്തികള്‍ എന്തുമാത്രം പരാജയമാണെന്ന് ഒരിക്കല്‍ക്കൂടി സമര്‍ഥിക്കുന്നു. വിധിവൈപരീത്യമെന്നേ പറയേണ്ടൂ, പാരിസില്‍ ഭീകരവാദത്തിന്‍െറ ആദ്യ ഇര ഒരു മുസ്ലിം സുരക്ഷാഭടനാണ്, ഷാര്‍ലി എബ്ദോയുടെ സുരക്ഷക്കായി അവസാനനിമിഷം വരെ പൊരുതിയ അഹ്മദ് മെറാബത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള കൂട്ട അശ്രുപൊഴിക്കലിനിടയില്‍ ആ രക്തസാക്ഷ്യം പാടേ വിസ്മരിക്കപ്പെട്ടു. ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന ജനാധിപത്യ-പുരോഗമന മൂല്യങ്ങളുടെ ‘തനിനിറം’ അനാവൃതമാക്കുന്ന തരത്തിലേക്ക് ചര്‍ച്ചകളും അപഗ്രഥനങ്ങളും നീണ്ടത് ‘ഇസ്ലാമിക ഭീകരത’യെ പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെ പരാവര്‍ത്തനം ചെയ്യാന്‍ സന്ദര്‍ഭമൊരുക്കി എന്നതാണ് ഇപ്പോഴത്തെ സംവാദത്തിന്‍െറ ക്രിയാത്മക മാനം. സ്വാതന്ത്ര്യംകൊണ്ട് പാശ്ചാത്യലോകം വിവക്ഷിക്കുന്നത് മുഴുവന്‍ പൗരന്മാരുടെയും സ്വാതന്ത്ര്യമല്ളെന്നും കടുത്ത വിവേചനം കുടിയേറ്റക്കാരുടെ മൂന്നാം തലമുറ പോലും അനുഭവിക്കുകയാണെന്നും ഷാര്‍ലി എബ്ദോയുടെ മതവിരുദ്ധ മതഭ്രാന്തില്‍നിന്ന് ലോകത്തിനു വായിച്ചെടുക്കാന്‍ കഴിഞ്ഞു. തങ്ങളുടെ പോരാട്ടം ഭീകരവാദത്തോടാണ് എന്ന് പറഞ്ഞ് പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ വീണ്ടും മുഖച്ചിത്രമാക്കുക വഴി 160 കോടി മുസ്ലിംകളോടാണ് ഷാര്‍ലി എബ്ദോ യുദ്ധം പ്രഖ്യാപിച്ചത്. കോളനിവാഴ്ചക്കാലത്തെ വംശീയവും മതപരവുമായ പക്ഷപാതിത്വത്തില്‍നിന്ന് ഇതുവരെ യൂറോപ് മുക്തമായിട്ടില്ളെന്നാണ് അതിലൂടെ തെളിയിച്ചത്. ദശലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കാന്‍ ഹിറ്റ്ലറെയും നാസി അനുയായികളെയും മാനസികമായി സജ്ജമാക്കിയത് ഇമ്മട്ടിലുള്ള രാക്ഷസീയവത്കരണമാണെന്ന് ഗ്രന്ഥകാരന്‍ മഹ്മൂദ് മംദാനി (‘ഗുഡ് മുസ്ലിം, ബാഡ് മുസ്ലിം’ എന്ന പുസ്തകത്തിന്‍െറ രചയിതാവ്) ഓര്‍മപ്പെടുത്തുന്നു. ജര്‍മനിയില്‍ ജൂതര്‍ ഗെറ്റോകളിലേക്ക് പുറന്തള്ളപ്പെട്ടത് ഏത്വിധത്തിലാണോ അതേമട്ടില്‍ 60 ലക്ഷംവരുന്ന മുസ്ലിംകള്‍ ഭരണകൂടത്തിന്‍െറ കാരുണ്യസ്പര്‍ശങ്ങള്‍ക്ക് പുറത്തേക്ക് പുറന്തള്ളപ്പെടുന്നുവെന്ന തിക്തയാഥാര്‍ഥ്യം തഹാര്‍ ബിന്‍ ജെല്ളോണ്‍ (ന്യൂയോര്‍ക് ടൈംസ്) എടുത്തുകാട്ടുന്നുണ്ട്. നിരന്തരമായ അവഗണനയും പരിഹാസവും. കടുത്ത ഇസ്ലാമികവിരുദ്ധ മനോഘടനയാണ് എല്ലാ മുന്‍വിധികളുടെയും നിദാനം. യൂറോപ്പിന്‍െറ ഈ ‘ശീലവൈകൃത’ത്തിന്‍െറ അടിവേരുകള്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ലിയോപോള്‍ഡ് വെയ്സ് (പിന്നീട് മുഹമ്മദ് അസദായി) ‘മക്കയിലേക്കുള്ള പാത’യുടെ ആമുഖത്തില്‍ 60 പതിറ്റാണ്ട് മുമ്പ് അന്വേഷിക്കുന്നുണ്ടായിരുന്നു. ഫ്രഞ്ച് വിപ്ളവത്തിന്‍െറ പിന്നിലെ ധൈഷണിക ശക്തിയായ തത്ത്വചിന്തകന്‍ വോള്‍ട്ടയര്‍ കടുത്ത സെമിറ്റിക് വിരുദ്ധനാണെന്ന് കേള്‍ക്കുമ്പോള്‍ വിശ്വാസം വരണമെന്നില്ല. അതുപോലെ, ക്രിസ്തുമത പരിഷ്കരണത്തിന് നേതൃത്വം കൊടുത്ത മാര്‍ട്ടിന്‍ലൂഥര്‍ അങ്ങേയറ്റത്തെ മുസ്ലിം വിരുദ്ധനായിരുന്നുവത്രെ. വിദ്വേഷത്തിന്‍െറ ആ വിചാരപൈതൃകം ഇന്നും ധാര മുറിയാതെ യൂറോപ്പില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. നോവലിസ്റ്റ് ഹൗലോബെക്കിന്‍െറ ‘സബ്മിഷന്‍’ എന്ന ഏറ്റവും പുതിയ രചന 2022ല്‍ ഫ്രാന്‍സ് മുസ്ലിം പ്രസിഡന്‍റിന്‍െറ കൈകളിലേക്ക് വരുന്ന വന്‍ ‘വിപത്തിനെ’ കുറിച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ എറിക് സെമ്മറുടെ ‘ദി ഫ്രഞ്ച് സൂയിസൈഡ്’ എന്ന ബെസ്റ്റ് സെല്ലര്‍ 1968ലെ കുടിയേറ്റ വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തിന്‍െറ ഫലമായി ഫ്രാന്‍സിനു സംഭവിക്കുന്ന അധ$പതനത്തിന്‍െറ കഥയാണ് അവതരിപ്പിക്കുന്നത്. ലീ പെന്നിന്‍െറ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ ഫ്രണ്ടിന്‍െറ കൈപ്പുസ്തകമായി ഇതു മാറിയത് അത് ഉള്‍വഹിക്കുന്ന അറുപിന്തിരിപ്പന്‍ ആശയഗതിയുടെ വശ്യതകൊണ്ടാവണം. നൈരാശ്യം മാത്രം സമ്മാനിച്ച ഒരു വ്യവസ്ഥിതിക്കെതിരായ രോഷം നിലനില്‍ക്കുന്നതുകൊണ്ടാണ് തീവ്രവാദികള്‍ക്ക് ഇക്കൂട്ടരെ എളുപ്പത്തില്‍ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്നത്. അതിര്‍ത്തികളടച്ച് കുടിയേറ്റത്തിന്‍െറ ശല്യം എന്നെന്നേക്കുമായി പരിഹരിക്കണമെന്ന് തീവ്രവലതുപക്ഷം യൂറോപ്പിലുടനീളം മുറവിളികൂട്ടുമ്പോള്‍, ആ വന്‍കരയെ ഇന്നീ കാണുംവിധം കെട്ടിപ്പടുക്കുന്നതില്‍ ഒരുവേള തങ്ങള്‍ കോളനികളാക്കിയ ആഫ്രോ-ഏഷ്യന്‍ വന്‍കരകളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ ചോരയും വിയര്‍പ്പും എന്തുപങ്കാണ് വഹിച്ചതെന്ന സത്യം പോലും വിസ്മരിച്ചുകളയുന്നു. പാരിസ് തുറന്നുവിട്ട ഭീകരവാദത്തെയും യൂറോപ്യന്‍ ലിബറല്‍ മൂല്യങ്ങളെയും ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളും വിശകലനങ്ങളും അമേരിക്കയുടെ നേതൃത്വത്തില്‍ 14 വര്‍ഷം മുമ്പ് തുടക്കം കുറിച്ച ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറ നിരര്‍ഥകതയിലേക്ക് കൂടി ലോകത്തിന്‍െറ ശ്രദ്ധ തിരിച്ചുവിടുന്നുണ്ട്. കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യുന്ന വന്‍ശക്തികള്‍ തങ്ങളുടെ സാമ്രാജ്യത്വതാല്‍പര്യങ്ങള്‍ക്ക് ഇണങ്ങുംവിധം പുതിയ പുതിയ ഭീകരവാദഗ്രൂപ്പുകളെയും നേതാക്കളെയും പടച്ചുവിട്ടതിന്‍െറ ഭയാനകചിത്രമാണ് ലോകത്തിനു മുന്നില്‍ ഇന്നു കെട്ടഴിഞ്ഞുവീഴുന്നത്. ഒരു വ്യാഴവട്ടക്കാലം കൊണ്ട് തീവ്രവാദം പതിന്മടങ്ങ് വളര്‍ന്നിരിക്കുന്നു. ആരാണ് ഉത്തരവാദി? ഷാര്‍ലി എബ്ദോ ആക്രമിക്കപ്പെട്ട വാര്‍ത്ത കേട്ട് എന്‍.ഡി.ടി.വിയിലൂടെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ അഭിപ്രായപ്രകടനം പല കോണുകളില്‍നിന്നും വിമര്‍ശിക്കപ്പെട്ടു. എന്നിട്ടും അദ്ദേഹം തന്‍െറ വാദങ്ങളില്‍ ഉറച്ചുനിന്നു. അയ്യര്‍ ഊന്നിപ്പറഞ്ഞത് ഇത്രമാത്രം: വന്‍ശക്തികളുടെ നേതൃത്വത്തില്‍ ഭീകരവാദികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഏറ്റവും അധുനാധുനികമായ ആയുധങ്ങള്‍ ഉപയോഗിച്ച് കൂട്ടക്കൊല നടത്തുകയും ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് കഴിയുംവിധം തീവ്രവാദികള്‍ പ്രതികരിക്കുക സ്വാഭാവികം. ആക്രമണവും പ്രത്യാക്രമണവുമാണല്ളോ യുദ്ധം. ഹിംസ ഹിംസയെ മാത്രമേ പ്രസവിക്കുകയുള്ളൂവെന്ന് പഠിപ്പിച്ചത് ഗാന്ധിജി. ഭീകരവാദികളെ പോലെതന്നെ അവരെ വളര്‍ത്താന്‍ സഹായിക്കുന്നവരും മനുഷ്യകുലത്തിന്‍െറ ശത്രുക്കളാണ് എന്ന തിരിച്ചറിവാണ് പാരിസ് അനന്തര സംവാദങ്ങളുടെ കാതലും മര്‍മവും. l |
ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഓര്‍ഡിനന്‍സ് രാജ് Posted: 21 Jan 2015 07:35 PM PST അസാധാരണവും അടിയന്തരപ്രാധാന്യവുമുള്ള സാഹചര്യങ്ങളിലല്ലാതെ ഓര്‍ഡിനന്‍സുകളെ ആശ്രയിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ പ്രവണതക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞദിവസം നല്‍കിയ താക്കീത് പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ അന്തസ്സത്ത നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും സത്വരശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ജനായത്തവ്യവസ്ഥിതിയില്‍ പാര്‍ലമെന്‍റ് വിപുലമായി ചര്‍ച്ചചെയ്തു നിര്‍മിക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ് രാജ്യം ഭരിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഭരണാധികാരി പുറപ്പെടുവിക്കുന്ന തീട്ടൂരങ്ങള്‍ക്കനുസൃതമല്ല. പാര്‍ലമെന്‍റ് സമ്മേളനം നടക്കാത്ത കാലയളവില്‍ സംഭവിച്ചേക്കാവുന്ന അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ അതുകൊണ്ടുതന്നെ കോളനിവാഴ്ചക്കാലം തൊട്ട് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാനുള്ള വ്യവസ്ഥ നിയമസംഹിതയില്‍ എഴുതിവെച്ചിട്ടുണ്ട്. ‘അടിമത്തത്തിനുള്ള ചാര്‍ട്ടര്‍’ എന്നാണ് ഒരു വേള ജവഹര്‍ലാല്‍ നെഹ്റു ഇതിനെ വിശേഷിപ്പിച്ചത്. ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ, ഭരണഘടനയില്‍ ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് നെഹ്റുവും അംബേദ്ക്കറുമടക്കമുള്ളവര്‍ തന്നെയാണ് വാദിച്ചത്. അതിന്‍െറ ഫലമായാണ് 123(1)ാം അനുച്ഛേദം എഴുതിച്ചേര്‍ക്കുന്നത്. ‘അനിവാര്യമായ തിന്മ’യാണിതെന്നും അത് ദുരുപയോഗം ചെയ്യില്ളെന്ന് തങ്ങളെ വിശ്വസിക്കാമെന്നും രാഷ്ട്രശില്‍പികള്‍ നല്‍കിയ ഉറപ്പ് അവര്‍തന്നെ ലംഘിച്ചത് ജനായത്തമൂല്യങ്ങളോട് പ്രതിബദ്ധത അശേഷമില്ലാത്ത നരേന്ദ്ര മോദിമാര്‍ക്ക് തങ്ങളുടെ രാഷ്ട്രീയബലഹീനതകള്‍ മറികടക്കാനുള്ള കച്ചിത്തുരുമ്പായി മാറിയതിന്‍െറ ഭവിഷ്യത്താണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നത്. 2014 മേയില്‍ അധികാരത്തിലേറിയത് മുതല്‍ ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്ന വിഷയത്തില്‍ മോദി സര്‍ക്കാര്‍ മുന്‍ സര്‍ക്കാറുകളെ കടത്തിവെട്ടുന്ന കാഴ്ചയാണ് രാഷ്ട്രപതിയെക്കൊണ്ട് ഇത്രയും പറയിച്ചത്. പാര്‍ലമെന്‍റിന്‍െറ ശീതകാലസമ്മേളനം അവസാനിച്ച ശേഷം പ്രധാനപ്പെട്ട എട്ട് ഓര്‍ഡിനന്‍സുകളാണ് കേന്ദ്രം പുറത്തിറക്കിയത്. ഡിസംബര്‍ 23നു പാര്‍ലമെന്‍റ് പിരിഞ്ഞ് മൂന്നുദിവസം കഴിഞ്ഞപ്പോഴാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 26ല്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്താനുള്ള ഓര്‍ഡിനന്‍സും കല്‍ക്കരി ഖനി ലേലംചെയ്തു നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സും കൊണ്ടുവന്നത്. ശീതകാലസമ്മേളനത്തില്‍ 12 ബില്ലുകള്‍ അവതരിപ്പിക്കുകയും അവ നിയമമാക്കുകയും ചെയ്തിരുന്നു. അടിയന്തര പ്രാധാന്യമുള്ളതാണെങ്കില്‍ ഈ ഓര്‍ഡിനന്‍സുകള്‍ കൂടി എന്തുകൊണ്ട് പാസാക്കിയെടുക്കാന്‍ ശ്രമിച്ചില്ല? സഭയിലെ ബഹളം മാത്രമാണോ കാരണം? ഏറെക്കാലമായി ഇതുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരം കാത്തുകഴിയുകയായിരുന്നുവെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി ഒഴികഴിവ് പറയുന്നത്. പാര്‍ലമെന്‍റിന്‍െറ അംഗീകാരം നേടിയെടുക്കാന്‍ സാധിക്കാതെ വരുന്ന ചുറ്റുപാടില്‍ കുറുക്കുവഴിയിലൂടെ നിയമം ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനുള്ള ഉപാധിയായാണോ ഓര്‍ഡിനന്‍സുകളെ കാണേണ്ടത്? കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയെടുക്കാന്‍ സാധിച്ചെങ്കിലും രാജ്യം സുഗമമായി ഭരിക്കാനുള്ള ജനപിന്തുണ ആര്‍ജിക്കാന്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. 243 അംഗങ്ങളുള്ള രാജ്യസഭയില്‍ ബി.ജെ.പിക്ക് 45 പ്രതിനിധികളേയുള്ളൂ. പ്രതിപക്ഷത്തിന്‍െറ പൂര്‍ണ സഹകരണമില്ളെങ്കില്‍ ഒരു ബില്ലും പാസാക്കിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥ. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയുടെയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്‍െറയും കരുണാകടാക്ഷത്തിനായി ഉത്തരവാദപ്പെട്ട നേതാക്കള്‍ ചെന്നൈയിലും കൊല്‍ക്കത്തയിലും പറന്നുചെന്നിട്ടും മങ്കമാരുടെ മനമിളക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും സംയുക്തമായി വിളിച്ചുചേര്‍ത്ത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രതിവിധി കണ്ടത്തൊനുള്ള ഹിന്ദുത്വനേതൃത്വത്തിന്‍െറ ശ്രമത്തിന് രാഷ്ട്രപതിഭവനില്‍നിന്ന് അനുകൂല പ്രതികരണമുണ്ടാവില്ല എന്നാണ് പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ കഴിഞ്ഞദിവസത്തെ ഓര്‍മപ്പെടുത്തലുകളില്‍നിന്ന് വ്യക്തമാവുന്നത്. ഭരണഘടന നിലവില്‍ വന്നശേഷം ഇക്കാലത്തിനിടയില്‍ കേവലം നാലുതവണ മാത്രമാണ് പാര്‍ലമെന്‍റിന്‍െറ സംയുക്തസമ്മേളനം വിളിച്ചുകൂട്ടിയതെന്നും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കിയെടുക്കാന്‍ വേണ്ടിമാത്രം അത്തരമൊരു വഴി ആരായുന്നത് അഭികാമ്യമല്ളെന്നുമാണ് അദ്ദേഹത്തിന്‍െറ സുചിന്തിത നിലപാട്. പ്രതിപക്ഷത്തിന്‍െറ വിശ്വാസവും സഹകരണവും നേടിയെടുക്കാന്‍ രാഷ്ട്രീയ പോംവഴികള്‍ തേടുകയും വിട്ടുവീഴ്ചയുടെ അന്തരീക്ഷത്തിലേക്ക് അവരെ കൊണ്ടുവരുകയും ചെയ്യുക എന്നത് മാത്രമാണ് കരണീയമായ മാര്‍ഗം. അതല്ലാതെ, ഭരണഘടനാ പദ്ധതിതന്നെ അട്ടിമറിക്കാന്‍ മോദിയും കൂട്ടരും ശ്രമിക്കുന്നത് ഭരണഘടനാപരമായ അത്യാഹിതത്തിലേക്കായിരിക്കും രാജ്യത്തെ കൊണ്ടത്തെിക്കുക. |
കിരണ്‍ ബേദിക്ക് 11.65 കോടിയുടെ ആസ്തി; കെജ് രിവാളിന് 2.09 കോടി Posted: 21 Jan 2015 07:33 PM PST ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെയും ഭര്‍ത്താവിന്‍റെയും ആസ്തി 11.65 കോടി രൂപ. കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കിരണ്‍ബേദി നാമനിര്‍ദ്ദശേ പത്രികക്കോപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. തനിക്കെതിരെ ഒരു കോടതിയിലും കേസുകള്‍ ഒന്നും നിലനില്‍ക്കുന്നില്ളെന്നും ബേദി വ്യക്തമാക്കിയിട്ടുണ്ട്. 11,04,02,677 രൂപയുടെ ജംഗമ വസ്തുക്കള്‍ ബേദിയുടെ പേരിലും 61,35,528 രൂപയുടെ ആസ്തി ഭര്‍ത്താവിനുമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ദ്വാരക, ഉദയ് പാര്‍ക്ക്, യു.പിയിലെ ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ മൂന്നു ഫ്ളാറ്റുകളുണ്ട്. ഫ്ളാറ്റുകളുടെ മൊത്തം മൂല്യം 6.05 കോടിയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. മുന്‍ ഐ.പി.എസ് ഓഫീസറായ ബേദിക്ക് ഒരു മാരുതി 800 കാറും പൂനൈയിലും ഗുഡ്ഗാവിലുമായി രണ്ട് കൃഷിഭൂമികളും ഉണ്ട്. പൂനെയില്‍ 1.60 കോടി വിലമതിക്കുന്ന ഭൂമിയും ഗുഡ്ഗാവിലേത് 25 ലക്ഷം മതിക്കുന്ന ഭൂമിയുമാണ്. 55,750 രൂപ തന്‍റെ കൈവശവും ഭര്‍ത്താവിന്‍റെ കയ്യില്‍ 15,500 രൂപയുമുണ്ടെന്നും അവര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 2.10 ലക്ഷത്തിന്‍റെ സ്ഥിര നിക്ഷേപവും നാലു ബാങ്കുകളിലായി 25,43,825 രൂപയുടെ സേവിങ്സും ഉണ്ടെന്നും ബേദി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിനും ഭാര്യ സുനിതക്കും കൂടിയുള്ള ആസ്തി 2.09 കോടി രൂപയാണെന്നാണ് സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചതിനെക്കാള്‍ അഞ്ചുലക്ഷം രൂപ കുറവാണിത്. അതേസമയം കെജ് രിവാളിനെതിരെയുള്ള കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുമുണ്ട്. കെജ് രിവാളിനെതിരെ വിവിധ കോടതികളില്‍ 10 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഗാസിയാബാദിലെ ഇന്ദ്രപുരത്തും ഹരിയാനയിലെ ശിവാനിയിലും ആയി രണ്ട് ഫ്ളാറ്റുകളുണ്ട്. ഇന്ദ്രപുരത്തെ ഫ്ളാറ്റിന്‍റെ വില 55 ലക്ഷമായും ശിവാനിയിലേതിന് 37 ലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. സുനിതക്ക് ഗുഡ്ഗാവില്‍ 2,244 സ്വയര്‍ ഫീറ്റില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റുണ്ട്. 15000 രൂപ തന്‍റെ കൈവശവും 10000 രൂപ ഭാര്യയുടെ കയ്യിലുമുണ്ട്. ഭാര്യയുടെ പേരില്‍ ഗാര്‍ഹിക വായ്പ ഉള്‍പ്പെടെ 41 ലക്ഷത്തിന്‍റെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. |
വരുണ്‍ഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി Posted: 21 Jan 2015 06:16 PM PST ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി എം.പി കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകുന്നേരം ഡല്‍ഹിയിലുള്ള തരൂരിന്‍െറ ലോധി എസ്റ്റേറ്റ് വസതിയിലാണ് വരുണ്‍ വന്നത്. പത്ത് മിനിറ്റോളം തരൂരുമായി സംസാരിച്ചതിനു ശേഷം മടങ്ങുകയായിരുന്നു. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വരുണ്‍ഗാന്ധി തയാറായില്ല. സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തരൂരിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു വരുണ്‍ഗാന്ധി തരൂരിനെ സന്ദര്‍ശിച്ചത്. വിദേശകാര്യ സമിതിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് തരൂരിനെ സന്ദര്‍ശിച്ചതെന്ന് വരുണ്‍ പിന്നീട് ട്വീറ്റ് ചെയ്തു. അതേസമയം, വരുണ്‍ ഗാന്ധിയെ ക്ഷണിച്ചത് തരൂരിന്‍െറ തന്ത്രമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. |
സ്വര്‍ണത്തിലേക്ക് മെല്ലെപോക്ക് Posted: 21 Jan 2015 11:03 AM PST Subtitle: കേരളത്തിന് ആകെ 13 സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും Byline: റാഞ്ചിയില്‍നിന്ന് ബി.കെ. ഫസല്‍; ചിത്രങ്ങള്‍: ബൈജു കൊടുവള്ളി അലീഷക്കും ജിസ്നക്കും ഡബ്ള്‍ • അനന്തുവിനും നിവ്യക്കും ദേശീയ റെക്കോഡ് ഓട്ടത്തിലും ചാട്ടത്തിലും പ്രതീക്ഷകള്‍ തെറ്റിച്ച കേരളത്തിന് സ്വര്‍ണവേട്ടയില്‍ മെല്ളെപോക്ക്. ബിര്‍സമുണ്ട അത്ലറ്റിക് സ്റ്റേഡിയത്തിലെ ഹൈജംപ് പിറ്റില്‍ ആവേശം വിതറിയ ജൂനിയര്‍ ആണ്‍കുട്ടികളുടെ പോരാട്ടത്തില്‍ വെള്ളി നേടിയ കെ.എസ്. അനന്തുവും ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ നിവ്യ ആന്‍റണിയും ദേശീയ റെക്കോഡ് കുറിച്ച 60 ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്‍െറ മൂന്നാംദിനം കേരളം നേടിയത് ആറ് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും. സ്പ്രിന്‍റില്‍ പിഴച്ച കേരളത്തിന്‍െറ വെള്ളി നേട്ടം ഏഴിലും വെങ്കലം അഞ്ചിലും നിന്നപ്പോള്‍ ശ്രദ്ധേയവിജയങ്ങളുമായി മഹാരാഷ്ട്ര മികവുകാട്ടി. 44 ഇനങ്ങള്‍ പൂര്‍ത്തിയായ മീറ്റില്‍ 18ാം കിരീടം തേടുന്ന കേരളം ഇതുവരെ നേടിയത് 13 സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും. 76 പോയന്‍റുമായി പട്ടികയില്‍ മുന്നില്‍ തുടരുന്ന കേരളത്തിന് പിറകില്‍ ഏഴ് സ്വര്‍ണവും നാല് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ മഹാരാഷ്ട്ര 33 പോയന്‍റുമായി രണ്ടാമതാണ്. രണ്ട് ക്രോസ്കണ്‍ട്രി ഒഴിച്ച് 49 മത്സരങ്ങള്‍ അവശേഷിക്കേ കഴിഞ്ഞവര്‍ഷത്തെ സ്വര്‍ണനേട്ടത്തിലത്തൊന്‍ കേരളത്തിന് പകുതിയിലേറെ മത്സരങ്ങളില്‍ വിജയക്കൊടി പാറിക്കണം. ഇരട്ട സ്വര്‍ണത്തിലേക്ക് ഓടിയത്തെിയ പി.ആര്‍. അലീഷക്കും ജിസ്ന മാത്യുവിനുമൊപ്പം ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനവുമായി സ്വര്‍ണവര തൊട്ട നായകന്‍ പി. മുഹമ്മദ് അഫ്സലും എതിരില്ലാതെ നടന്ന കെ.ആര്‍. സുജിതയുമാണ് ട്രാക്കില്‍ മറ്റു സ്വര്‍ണം കൊണ്ടുവന്നത്. മൂന്നാംദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ജയിച്ചുകയറിയ കെ.എസ്. ആതിരയാണ് പിറ്റിലെ സ്വര്‍ണ ദാരിദ്ര്യത്തിന് ആദ്യം അറുതി വരുത്തിയത്. 1500ല്‍ സി. ബബിതയും തെരേസ് ജോസഫും ബിബിന്‍ ജോര്‍ജും 100 മീറ്ററില്‍ പി.ഡി. അഞ്ജലിയും ഹൈജംപില്‍ അനന്തുവിന് പിന്നാലെ ടി.സി. ചെഷ്മയും പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹനുമാണ് വെള്ളി മെഡല്‍ ജേതാക്കള്‍. നടത്തത്തില്‍ അനീഷയും ആതിരയും ലോങ്ങ് ജംപില്‍ പ്രഭാവതിയും 100 മീറ്ററില്‍ ജ്യോതി പ്രസാദും അനുമോളും വെങ്കലം നേടി. ട്രാക്കിലെ കുതിപ്പിന് റെക്കോഡിന്‍െറ പരിവേഷമില്ലാത്ത മീറ്റില്‍ കെ.എസ്. അനന്തുവാണ് കേരളത്തിന്‍െറ ആദ്യ റെക്കോഡിനുടമയായത്. ഇഞ്ചോടിഞ്ച് മത്സരം നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഡല്‍ഹിയുടെ തേജസ്വിന്‍ ശങ്കറിനൊപ്പം അനന്തു 2.07 മീറ്റര്‍ ഉയരം മറികടന്നാണ് 2011ല്‍ ഹരിയാനയുടെ സിക്കന്തര്‍ സ്ഥാപിച്ച 2.05 ഉയരമെന്ന റെക്കോഡ് മറികടന്നത്. ആദ്യശ്രമങ്ങളിലെ മികവാണ് തേജസ്വിന് തുണയായത്. ദേശീയ സ്കൂള്‍ മീറ്റിലെ ആദ്യ സ്വര്‍ണനേട്ടത്തിന് റെക്കോഡിന്‍െറ പരിവേഷം നല്‍കിയാണ് കല്ലടി ഹൈസ്കൂളിലെ നിവ്യ ആന്‍റണി റെക്കോഡ് ഉയരത്തിലേക്ക് പോളുമായി പറന്നത്. കേരളത്തിന്‍െറ തന്നെ മറിയ ജയ്സണ്‍ സ്ഥാപിച്ച 3.20 മീറ്റര്‍ ഉയരം നിവ്യ 3.21 മീറ്റര്‍ മറി കടന്ന് തിരുത്തുകയായിരുന്നു. ഒപ്പം ചാടി തുടങ്ങിയ സെന്‍റ് ജോര്‍ജിന്‍െറ ദിവ്യ മോഹനാണ് വെള്ളി. ഉയരം 2.95. ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ സീനിയറില്‍ ഹരിയാനയുടെ അശിക് ജക്കറും ജൂനിയറില്‍ രാജസ്ഥാന്‍െറ പ്രദീപ് കുമാറുമാണ് ബുധനാഴ്ച മറ്റു റെക്കോഡുകള്‍ കുറിച്ചത്് തണുത്തുറഞ്ഞ ട്രാക്കില്‍ തീപാറും പോരാട്ടത്തിലൂടെ 1500 മീറ്ററില്‍ സ്വര്‍ണവര തൊട്ട കേരള നായകന്‍ അഫ്സല്‍ തന്‍െറ അവസാന സ്കൂള്‍ മീറ്റ് അവിസ്മരണീയമാക്കി. മഹാരാഷ്ട്രയുടെ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ കിസന്‍ താദ്വി ഉയര്‍ത്തിയ കനത്ത വെല്ലുവിളി അതിജയിച്ച് അഫ്സല്‍ മൂന്നു മിനിറ്റ് 53.5 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ 11 വര്‍ഷം മുമ്പ് രാജസ്ഥാന്‍െറ ചാമന്ത് റാവു സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാവേണ്ടതായിരുന്നു. എന്നാല്‍, റാഞ്ചിയില്‍ ഇലക്ട്രോണിക്സ് ടൈമര്‍ ഉപയോഗിക്കാത്തതിനാല്‍ റെക്കോഡായി പരിഗണിക്കില്ല. 400 മീറ്ററില്‍ ജിസ്നക്കും ഇങ്ങനെ റെക്കോഡ് നഷ്ടമായിരുന്നു. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പി.ആര്‍. അലീഷ നാലുമിനിറ്റ് 37.7 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് തന്‍െറ രണ്ടാം സ്വര്‍ണം നേടിയത്. 3000 മീറ്ററിലും അലീഷ ഒന്നാമതത്തെിയിരുന്നു. കേരള താരങ്ങളുടെ മല്‍സരത്തില്‍ തെരേസ് ജോസഫിനാണ് വെള്ളി.ജൂനിയര്‍ ആണ്‍കുട്ടികളില്‍ ബിയാന്ത് സിങ്ങിന് പിന്നില്‍ ബിബിന്‍ ജോര്‍ജും ജൂനിയര്‍ പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ നിലവിലെ ജേത്രി ദുര്‍ഗ ദിയോറക്ക് പിന്നില്‍ സി. ബബിതയും വെള്ളി നേടി. രണ്ടാംദിനത്തിന്‍െറ ആവര്‍ത്തനമെന്നോണം നടന്ന് സ്വര്‍ണം നേടിയാണ് കേരളം മൂന്നാംദിനവും തുടങ്ങിയത്. കെ.ആര്‍. സുജിത 15 മിനിറ്റ് 13.7 സെക്കന്‍ഡില്‍ മൂന്നു കിലോ മീറ്റര്‍ നടന്നുതീര്‍ന്നപ്പോള്‍ പിന്നില്‍ ആരുമുണ്ടായിരുന്നില്ല. കേരളത്തിന്‍െറ തന്നെ ആതിര സുരേന്ദ്രനാണ് വെങ്കലം. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപിലും കേരള താരങ്ങള്‍ തമ്മിലായിരുന്നു പോരാട്ടം. ഒപ്പത്തിനൊപ്പം ഉയരങ്ങള്‍ മറികടന്ന കെ.എസ്. ആതിരയും ടി.സി. ചെഷ്മയും 1.60 മീറ്റര്‍ മറികടന്നു. എന്നാല്‍, ആദ്യ ശ്രമങ്ങളിലെ മികവ് ആതിരയെ സ്വര്‍ണത്തിലത്തെിച്ചു അതിവേഗക്കാരെ നിശ്ചയിച്ച 100 മീറ്ററില്‍ കേരളം നിരാശപ്പെടുത്തി. ആറു വിഭാഗങ്ങളിലായി 18 ഇനങ്ങളില്‍ ഓരോ സ്വര്‍ണവും വെള്ളിയുമം രണ്ട് വെങ്കലവും മാത്രമാണ് കേരളത്തിന്‍െറ നേട്ടം. കര്‍ണാടകയുടെ മനീഷും മഹാരാഷ്ട്രയുടെ രശ്മി ഷെരെഗറും ഏറ്റവും വേഗമേറിയ താരങ്ങളായ മീറ്റില്‍ സ്പ്രിന്‍റില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ടി. ഉഷയുടെ ശിഷ്യ ജിസ്ന മാത്യുവാണ് സ്വര്‍ണത്തിലേക്ക് പറന്നത്. ജിസ്നക്കൊപ്പം ഓടിയത്തെിയ മറ്റു രണ്ടുപേരും 12.3 സെക്കന്‍ഡ് കുറിച്ചപ്പോള്‍ ഫോട്ടോ ഫിനിഷിലെ നുലിഴ ജിസ്നയെ തുണച്ചു. മറുവശത്ത് സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പി.ഡി. ചലിക്ക് സ്വര്‍ണം നഷ്ടമായതും ഫോട്ടോഫിനിഷില്‍. തമിഴ്നാടിന്‍െറ മാസനസിയും അഞ്ജലിയും 12.9 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. സീനിയര്‍ ആണ്‍കുട്ടികളില്‍ ജ്യോതി പ്രസാദിന് വെള്ളി നഷ്ടമായതും നൂലിഴക്ക് തന്നെ. |
റുബീന മാലദ്വീപില്‍ ജയിലിലായത് രണ്ട് മലയാളി നഴ്സുമാരുടെ മൊഴിയത്തെുടര്‍ന്ന് Posted: 21 Jan 2015 10:58 AM PST മലപ്പുറം: വര്‍ക്കല ഒടയം സ്വദേശിനി റുബീന മാലദ്വീപ് ജയിലിലാകാന്‍ കാരണം മലയാളികളായ രണ്ട് നഴ്സുമാരുടെ മൊഴി. കിന്‍ബിധൂ ഹെല്‍ത് സെന്‍ററില്‍ ജോലി ചെയ്യുന്ന പുളിന്താനം രാജപ്പന്‍ ജിസമോള്‍, സീന പൗലോസ് എന്നിവരാണ് റുബീന സ്വന്തം കുഞ്ഞിനെ തലയിണകൊണ്ട് മുഖത്തമര്‍ത്തി ശ്വാസംമുട്ടിച്ച് കൊന്നതായും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും പൊലീസിന് മൊഴി നല്‍കിയത്. കോടതിയില്‍ സാക്ഷി പറഞ്ഞതും ഇവര്‍ തന്നെ. ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ കൊന്നത് താനാണെന്ന് റുബീന പറഞ്ഞതായാണ് ഇവരുടെ മൊഴി. റുബീനയുടെ ഭര്‍ത്താവായിരുന്ന മാലദ്വീപിലെ ഹസന്‍ ജാബിറുമായി ജിസമോള്‍ക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായും ഇതിന്‍െറ പേരില്‍ ഭര്‍ത്താവുമായി കലഹമുണ്ടായതായും റുബീന ഫോണിലൂടെ ഉമ്മ ഷഫീഖാബീവിയെ അറിയിച്ചിരുന്നു. 2013 മേയ് 22 ന് ഭര്‍ത്താവുമായി വിവാഹമോചനം നടന്ന ശേഷം ജിസമോള്‍ ഹസന്‍ ജാബിറിനൊപ്പമാണ് താമസം. ഇതുസംബന്ധിച്ച് വാര്‍ത്ത പ്രചരിച്ചതോടെ കഴിഞ്ഞയാഴ്ച ഹസന്‍ ജാബിര്‍ ജയിലിലത്തെി തന്നെ കേസില്‍ കുടുക്കരുതെന്ന് റുബീനയോട് അപേക്ഷിച്ചിരുന്നു. നാട്ടിലേക്ക് കയറ്റിയയക്കാനുള്ള നടപടികള്‍ ചെയ്യാമെന്നുറപ്പ് നല്‍കിയാണ് ഇയാള്‍ റുബീനയില്‍ നിന്ന് വിവാഹമോചന അപേക്ഷയില്‍ ഒപ്പ് വാങ്ങിയത്. താന്‍ ജിസമോളെ വിവാഹം ചെയ്തിട്ടില്ളെന്നും തന്‍െറ ശുശ്രൂഷക്കായി വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ഇയാള്‍ അറിയിച്ചതായും കഴിഞ്ഞ ഞായറാഴ്ച ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ റുബീന ഉമ്മയോട് പറഞ്ഞു. റുബീന കുഞ്ഞിനെ കൊന്നു എന്നതിന് രണ്ട് നഴ്സുമാരുടെ മൊഴി മാത്രമാണുള്ളത്. മൃതദേഹം പരിശോധിച്ചതിന്‍െറ മെഡിക്കല്‍ രേഖകളോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. കുഞ്ഞിനെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്യുകയോ ഹസന്‍ ജാബിറിനെ വിചാരണ ചെയ്യുകയോ ചെയ്തിട്ടില്ല. മലയാളം മാത്രമറിയുന്ന റുബീനയ്ക്ക് മാലിദ്വീപിലെ ഒൗദ്യോഗിക ഭാഷയായ ധിവേഹി എഴുതാനോ വായിക്കാനോ അറിയില്ളെന്ന് പൊലീസ് മൊഴി നല്‍കിയിട്ടുണ്ട്. എങ്കിലും റുബീനയെ ചോദ്യം ചെയ്തതും കോടതി വിചാരണയും ധിവേഹി ഭാഷയിലായിരുന്നു. കേസില്‍ അഭിഭാഷകരുടെ സഹായം അനുവദിക്കണമെന്ന റുബീനയുടെ അപേക്ഷ കോടതി നിരസിക്കുകയായിരുന്നു. വിചാരണക്കിടെ പരിഭാഷകനെയും അനുവദിച്ചില്ല. മൂന്നരവര്‍ഷത്തോളം റുബീനയെ വിചാരണയില്ലാതെ ജയിലില്‍ താമസിപ്പിക്കുകയുമുണ്ടായി. തുടര്‍ന്ന് മാലദ്വീപിലെ മനുഷ്യാവകാശ സന്നദ്ധസംഘടനയുടെ അഭിഭാഷക ഫരീഷ അബ്ദുല്ല അവസാന വിചാരണക്കിടെ കേസില്‍ ഇടപെട്ടു. വിചാരണ അവസാനിച്ച സാഹചര്യത്തില്‍ വിധി പറയുന്നതിന് മുമ്പ് റുബീനക്ക് ഒരു പുനര്‍വിചാരണയെങ്കിലും അനുവദിക്കണമെന്ന് അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജനുവരി ആദ്യം വിചാരണ അനുവദിച്ചെങ്കിലും സാക്ഷി ഹാജരാകാത്തതിനാല്‍ കേസ് മാറ്റിവെക്കുകയായിരുന്നു. |
ട്രെസിഗ്വെ വിരമിച്ചു Posted: 21 Jan 2015 10:26 AM PST ബ്വേനസ് എയ്റിസ്: ഫ്രാന്‍സിന് 1998 ലെ ഫുട്ബാള്‍ ലോകകപ്പും 2000ലെ യൂറോ കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്ട്രൈക്കര്‍ ഡേവിഡ് ട്രെസിഗ്വെബൂട്ടഴിച്ചു. 1998ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനുവേണ്ടി ഗോളടിച്ച ട്രെസിഗ്വെയ പ്രശസ്തനാക്കിയത് 2000ലെ യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ അധികസമയത്ത് നേടിയ ഗോള്‍ഡന്‍ ഗോളാണ്. ഫ്രാന്‍സിനു വേണ്ടി 71 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുളള ട്രെസിഗ്വെ34 ഗോളുകള്‍ നേടി. ഒരു ദശാബ്ദത്തോളം ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിനുവേണ്ടി കളിച്ചിട്ടുളള 37കാരനായ ഈ താരം സിരി എ ജേതാക്കള്‍ക്കു വേണ്ടി 245 മത്സരങ്ങളില്‍ 149 ഗോളുകള്‍ നേടി. 2010ല്‍ യുവന്‍റസ് വിട്ട ശേഷം അര്‍ജന്‍റീനയിലെ മുന്‍നിര ക്ളബുകള്‍ക്ക് വേണ്ടി കളിച്ച ട്രെസിഗ്വെഅവസാനമായി കളിച്ചത് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുണെ എഫ് സിക്കു വേണ്ടിയാണ്. |
No comments:
Post a Comment