സ്വാഗതം
WELCOME

News Update..

Sunday, January 4, 2015

തകര്‍ന്ന എയര്‍ഏഷ്യ വിമാനത്തിന്‍െറ അഞ്ചാമത്തെ ഭാഗം കണ്ടെത്തി Madhyamam News Feeds

തകര്‍ന്ന എയര്‍ഏഷ്യ വിമാനത്തിന്‍െറ അഞ്ചാമത്തെ ഭാഗം കണ്ടെത്തി Madhyamam News Feeds

Link to

തകര്‍ന്ന എയര്‍ഏഷ്യ വിമാനത്തിന്‍െറ അഞ്ചാമത്തെ ഭാഗം കണ്ടെത്തി

Posted: 04 Jan 2015 12:46 AM PST

Image: 

ജകാര്‍ത്ത: കടലില്‍ തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്‍െറ ഭാഗം കണ്ടെത്തി. വിമാനത്തിന്‍െറ അഞ്ചാമത്തെ വലിയ ഭാഗമാണ് ഇന്ന് കണ്ടെത്തിയത്. 9.8 മീറ്റര്‍ നീളമുള്ള ഭാഗമാണ് ജാവ കടലിടുക്കില്‍ നിന്നും തെരച്ചില്‍ സംഘത്തിന് ലഭിച്ചതെന്ന് സംഘത്തലവന്‍ ബാംബങ് സുലിസ്റ്റിയോ ജകാര്‍ത്തയില്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇനിയും തെരച്ചിലുകാരെ അയക്കും. 89 മുങ്ങള്‍ വിദഗ്ധരാണ് ഇപ്പോള്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ദൗത്യത്തില്‍ റഷ്യയില്‍ നിന്നുള്ള വിദഗ്ധരും ചേരുമെന്നും സുലിസ്റ്റിയോ വ്യക്തമാക്കി.

വിമാനത്തിന്‍െറതെന്ന് കരുതുന്ന നാലു വലിയ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബൊര്‍ണിയോ ദ്വീപിലെ തീരദേശ പട്ടണമായ പങ്ക്ലാന്‍ ബുനിന്‍െറ തെക്കുപടിഞ്ഞാറായി 75 നോട്ടിക്കല്‍ മൈല്‍ അകലെയാണ് വിമാനഭാഗം കണ്ടെത്തിയിരുന്നത്. 30 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടത്തെിയത്. അവശേഷിച്ച മൃതദേഹങ്ങള്‍ക്കായി ഈ ഭാഗത്തേക്ക് മുങ്ങല്‍ വിദഗ്ധരെ അയച്ചിട്ടുണ്ട്. അതേസമയം തെരച്ചിലിനായി ഒമ്പത് കപ്പലുകള്‍ അധികം അയച്ചിട്ടുണ്ടെന്ന് ഇന്തോനേഷ്യ അറിയിച്ചു.  

കഴിഞ്ഞയാഴ്ചയാണ് ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം കാണാതായത്. 162 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
 

കഞ്ചാവിനെതിരെ പ്രതികരിച്ചതിന് അധ്യാപികയുടെ വീടിന് നേരെ ആക്രമണം

Posted: 03 Jan 2015 10:39 PM PST

തൃപ്രയാര്‍: കഞ്ചാവ് -മദ്യ ഉപഭോഗത്തിനെതിരെ ജാഗ്രതാ സമിതി വിളിച്ച് കൂട്ടിയ യോഗത്തില്‍ പ്രതികരിച്ചതിന് അധ്യാപികയുടെ വീടിന് നേരെ വീണ്ടും ആക്രമണം. വലപ്പാട് കോതകുളം വട്ടപ്പരത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അണ്ടുരുത്തി ഹരിദാസിന്‍െറ ഭാര്യ സൗമിനിയുടെ വീടിന് നേരെയാണ് ശനിയാഴ്ച വെളുപ്പിന് 12.30ന് കല്ളേറുണ്ടായത്. അഞ്ച് ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കഴിഞ്ഞ മാസം 24ന് രാത്രി കല്ളേറില്‍ നാല് ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് ശനിയാഴ്ച രാത്രിയിലെ ആക്രമണം.
വലപ്പാട് പഞ്ചായത്ത് 18ാം വാര്‍ഡിലെ ജനജാഗ്രതാസമിതിയും ജനമൈത്രി പൊലീസും സംയുക്തമായി കഴിഞ്ഞ മാസം സംഘടിപ്പിച്ച യോഗത്തില്‍ മയക്ക് മരുന്നുവില്‍പനക്കെതിരെ സൗമിനി ശക്തമായി പ്രതികരിച്ചിരുന്നു.
അതിനെതിരെയുള്ള മയക്ക് മരുന്ന് സംഘത്തിന്‍െറ ഭീഷണിയാണ് 24ന് രാത്രിയിലെ കല്ളേറ്.
ഇതില്‍ പൊലീസിന് പരാതി സമര്‍പ്പിച്ചതാകാം വീണ്ടും ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.

ഫലസ്തീന് നല്‍കേണ്ട നികുതി ഇസ്രായേല്‍ മരവിപ്പിച്ചു

Posted: 03 Jan 2015 10:32 PM PST

Image: 

ജറുസലം: ഫലസ്തീന് നല്‍കേണ്ട നികുതികള്‍ ഇസ്രായേല്‍ തടഞ്ഞുവെച്ചു. അന്താരാഷ്ട്ര ക്രിമിനല്‍  കോടതി(ഐ.സി.സി)യില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ഇസ്രയേലിന്‍െറ നടപടി. ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹാരെറ്റ്സ് പത്രമാണ് ഇക്കാര്യം  റിപ്പോര്‍ട്ട് ചെയ്തത്.
ഫലസ്തീനിലേക്ക് പോകുന്ന സാധന സാമഗ്രികള്‍ക്കുള്ള നികുതിയായി കഴിഞ്ഞമാസം പിരിച്ചെടുത്ത 127 മില്യണ്‍ ഡോളറാണ് ഇസ്രായേല്‍ തടഞ്ഞുവെച്ചത്. ഡിസംബറിലെ നികുതികള്‍ ജനുവരി രണ്ട് വെള്ളിയാഴ്ചയാണ് കൈമാറേണ്ടിയിരുന്നത്. ഫലസ്തീന്‍ ഐ.സി.സിയില്‍ അംഗത്വത്തിന് ശ്രമിച്ചതിന്‍െറ ഭാഗമായാണ് നികുതിപ്പണം തടഞ്ഞുവെക്കാന്‍ തീരുമാനിച്ചതെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ ഹാരെറ്റ്സിനോട് പറഞ്ഞു.
അതേസമയം ഇസ്രായേലിന്‍െറ നടപടിയെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍െറ മധ്യസ്ഥന്‍ സ്വാഇബ് അരീഖാത്ത് രൂക്ഷമായി വിമര്‍ശിച്ചു. ‘ഫലസ്തീന്‍ നിയമപരമായി ചെയ്യുന്ന കാര്യങ്ങളെ ഇസ്രായേല്‍ നിയമവിരുദ്ധമായി നേരിടുകയാണ്. ഇസ്രായേല്‍ നടപടി യുദ്ധക്കുറ്റമാണ്.  ഫലസ്തീന്‍െറ നികുതി ഇസ്രായേലാണ് പിരിക്കുന്നത്. ഫലസ്തീനിയന്‍ അതോറിറ്റിയുടെ വരുമാനത്തില്‍ മൂന്നില്‍ രണ്ട് ഭാഗം ഈ നികുതിയാണ്. നികുതി ലഭിക്കാതാവുന്നതോടെ ഫലസ്തീനികള്‍ നിത്യ ചെലവിന് ബുദ്ധിമുട്ടും. ഫലസ്തീന്‍ ജനതയെ പട്ടിണിക്കിട്ട് ശ്വാസംമുട്ടിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്  - സ്വാഇബ്  വ്യക്തമാക്കി.

മുമ്പും ഫലസ്തീന് നല്‍കേണ്ട നികുതികള്‍ തടഞ്ഞ് ഇസ്രായേല്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2014 ല്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളിലും കരാറുകളിലും അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഇസ്രായേല്‍ നികുതികള്‍ തടഞ്ഞുവെച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാവാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ഫലസ്തീന്‍ അപേക്ഷ സമര്‍പ്പിച്ചത്. ഈ നീക്കത്തെ അമേരിക്കയും ഇസ്രായേലും എതിര്‍ത്തിരുന്നു. യു എന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ ആണ് അപേക്ഷ സമര്‍പ്പിച്ചത്. ഇസ്രയേലിനെതിരെയുള്ള യുദ്ധക്കുറ്റങ്ങളിലുള്ള വിചാരണ, ഇസ്രായേലിന്‍്റെ അനധികൃത കുടിയേറ്റം ചോദ്യം ചെയ്യുക എന്നിവയാണ് ക്രിമിനല്‍ കോടതിയിലെ അംഗത്വത്തിലൂടെ ഫലസ്തീന്‍ ലക്ഷ്യം വെക്കുന്നത്. ഇസ്രായേല്‍ അധിനിവേശം സമയബന്ധിതമായി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതി തളളിയതോടെയാണ് ഫലസ്തീന്‍ പുതിയ നീക്കം നടത്തിയത്.

പ്രവാചക സ്മരണയില്‍ നബിദിനാഘോഷം

Posted: 03 Jan 2015 10:20 PM PST

വളാഞ്ചേരി: മുഹമ്മദ് നബിയുടെ ജീവത സന്ദേശം വിളിച്ചോതി നാടെങ്ങും നബിദിനം ആഘോഷിച്ചു.
കാളിയാല മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം വിപുലമായി ആഘോഷിച്ചു. ചാട്ടുമുക്കില്‍ അബുഹാജി പതാക ഉയര്‍ത്തി. കലാപരിപാടികള്‍, ഘോഷയാത്ര, മധുരപലഹാര വിതരണം എന്നിവ സംഘടിപ്പിച്ചു. നടക്കാവില്‍ ഷംസുദ്ദീന്‍, പാറക്കല്‍ നസീറലി, എന്‍. സൈനുദ്ദീന്‍, കെ.പി. ഉമ്മര്‍, വാലിയില്‍ ഹമീദ്, ഹനീഫ ബാഖവി, സി. മുസ്തഫ, എന്‍. മുസ്തഫ, മണ്ണത്ത് ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കത്തൂര്‍: റൗളത്തുല്‍ ഉലൂം മദ്റസയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. മദ്റസ പ്രസിഡന്‍റ് കെ.പി. മാനു പതാക ഉയര്‍ത്തി. തുടര്‍ന്ന് ഘോഷയാത്രയും ഭക്ഷണവിതരണവും നടത്തി. ഇ.ടി. അബ്ദുഹാജി, പി. മുജീബ്, പാലാറ അഷറഫ്, പാറമ്മല്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വളാഞ്ചേരി ബുസ്താനുല്‍ ഉലൂം മദ്റസയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിനാഘോഷത്തിന് പാലാറ ഹംസ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഘോഷയാത്രയും ഭക്ഷണ വിതരണവും നടത്തി. അസ്ലം പാലാറ, എം. ജിഷാര്‍, ഹബീബ് കോയ തങ്ങള്‍, ടി.പി. കുഞ്ഞിമൊയ്തീന്‍, സി. ഫിറോസ് ബാബു, ടി.പി. ഹിദായത്ത്, പി. ഹുസൈന്‍, ടി.പി. അബുഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
തൊഴുവാനൂര്‍ കക്കാട്ടുപാറ മമ്പഉല്‍ഹുദാ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം നടത്തി. പ്രസിഡന്‍റ് ടി. കുഞ്ഞാലിഹാജി പതാക ഉയര്‍ത്തി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഘോഷയാത്ര, ഭക്ഷണ വിതരണം എന്നിവ നടത്തി. സി. ദാവൂദ് മാസ്റ്റര്‍, കെ. അസീസ് ഹാജി, വി.കെ. അബ്ദുറഹ്മാന്‍, എം. മമ്മദ്, ഹസന്‍കുഞ്ഞ്, കെ. മുഹമ്മദ്, പി. സൈനുദ്ദീന്‍, സി. ഉനൈദ്, എം. മുഹമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
കിഴക്കേക്കര മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം വിപുലമായി ആഘോഷിച്ചു. മഹല്ല് പ്രസിഡന്‍റ് പാലാറ മൊയ്തീന്‍കുട്ടി പതാക ഉയര്‍ത്തി. ഘോഷയാത്രയും ഭക്ഷണ വിതരണവും നടത്തി. വൈകുന്നേരം കുട്ടികളുടെ വിവിധ കലാപാരിപാടികള്‍ അരങ്ങേറി. പി.പി. സൈതലവി, മന്‍സൂര്‍, പി.പി. ഇബ്രാഹിം, പി. ഹമീദ്, പാലാറ കുഞ്ഞിപ്പ, ഉമ്മര്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.
വെണ്ടല്ലൂര്‍ ഇര്‍ഷാദുല്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം വിപുലമായി ആഘോഷിച്ചു. ഖത്തീബ് അലി ദാരിമി പതാക ഉയര്‍ത്തി. മഹല്ല് പ്രസിഡന്‍റ് ഹസന്‍കുട്ടി ഹാജി, സിദ്ദീഖ് മാസ്റ്റര്‍, ടി. അലി ഹാജി, യുസഫ് തറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വെണ്ടല്ലൂര്‍ മദ്റസയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന ഘോഷയാത്രക്ക് പറമ്പത്ത് വേലാഘോഷ കാളവരവ് കമ്മിറ്റി സ്വീകരണം നല്‍കി. വെണ്ടല്ലൂര്‍ ജുമാമസ്ജിദ് പരിസരത്തു നിന്ന് ആരംഭിച്ച നബിദിന ഘോഷയാത്രക്ക് മഠത്തില്‍ പടിയിലാണ് സ്വീകരണം നല്‍കിയത്. എം. മണി, കെ. രാജേഷ്, സജീഷ്, ഷിജിത് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വെണ്ടല്ലൂര്‍ അമ്പലപ്പടിയില്‍ ക്ഷേത്രപരിസരത്ത് നല്‍കിയ സ്വീകരണത്തിന് പി.പി. രാമകൃഷ്ണന്‍, കെ. രാജീവ്, മണികണ്ഠന്‍, കെ. പ്രകാശന്‍ എന്നിവര്‍ സ്വീകരണം നല്‍കി. ഘോഷയാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു. എ.ഐ.വൈ.എഫിന്‍െറ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിന് പി. പ്രശാന്ത്, കെ. രാജേഷ്, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചങ്ങരംകുളം: കാളാച്ചാല്‍ ഹിദായത്തുല്‍ ഇസ്ലാം സഭക്ക് കീഴില്‍ നടന്ന നബിദിനറാലിയുടെ പതാക ഉയര്‍ത്തല്‍ സി.പി. മൊയ്തുണ്ണി മുസ്ലിയാര്‍ നിര്‍വഹിച്ചു. പ്രസിഡന്‍റ് ജലീല്‍ അഹ്സനി, സെക്രട്ടറി കെ.സി. മൂസക്കുട്ടി, മുദരിസ് ഷരീഫ് അഹ്സനി, പി.വി. മുഹമ്മദാലി, മുഹമ്മദ് അലി അഹ്സനി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് മൗലീദ് പാരായണവും അന്നദാനവും നടന്നു.
ചങ്ങരംകുളം: മതസൗഹാര്‍ദത്തിന് മാതൃകയായി ചിയ്യാനൂരില്‍ നബിദിനറാലിക്ക് മധുരം നല്‍കി സ്വീകരണം.
ചിയ്യാനൂരിലെ ജനനാ സേവ സമിതിയുടെ കീഴിലാണ് സ്വീകരണമൊരുക്കിയത്. സേവാ സമിതി പ്രവര്‍ത്തകരായ സന്തോഷ്, അനീഷ്, ഉണ്ണികുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പെരുമ്പടപ്പ്: പെരുമ്പടപ്പ് പുത്തന്‍പള്ളി മഹല്ല് ജമാഅത്തിന്‍െറ കീഴില്‍ സംയുക്ത ഘോഷയാത്ര നടത്തി. പുത്തന്‍പള്ളി കെ.എം.എം അറബിക് കോളജ്, യതീംഖാന, പുത്തന്‍പള്ളി, ഇല്ലത്ത്, കുറുമ്പത്തേന്‍, വന്നേരി, നൂണക്കടവ്, പട്ടേരി, മണല്‍ എന്നീ മദ്റസകളിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും മഹല്ല് കമ്മിറ്റി ഭാരവാഹികളും റാലിയില്‍ പങ്കെടുത്തു.
സമസ്ത മുശാവറ അംഗം എം.എം. മുഹ്യിദ്ദീന്‍ മുസ്ലിയാര്‍ ആലുവ, അബ്ബാസ് മൗലവി, മഹല്ല് കമ്മിറ്റി ഭാരവാഹികളായ എ.സി. ഉസ്മാന്‍, എം. മജീദ്, അശ്റഫ് പുത്തന്‍പള്ളി, പി. മജീദ്, റഷീദ് നൂണക്കടവ്, അസ്ഹറലി സഖാഫി, അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് എട്ട് മദ്റസകളിലും കുട്ടികളുടെ കലാപരിപാടികള്‍ നടത്തി.
എരമംഗലം മഹല്ല് ജമാഅത്തിന് കീഴില്‍ എരമംഗലം, നാക്കോല, അറുക്കിലാംകുന്ന്, പുഴക്കര എന്നീ മദ്റസകളിലെ വിദ്യാര്‍ഥികളുടെ സംയുക്ത ഘോഷയാത്ര നടത്തി. അബ്ദുല്ല, അബൂബക്കര്‍, ഉമ്മര്‍ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. മാറഞ്ചേരി, താമലശ്ശേരി, ചാത്തോത്തേന്‍പടി, മുക്കാല, താഴത്തേന്‍പടി മദ്റസകളില്‍ ഘോഷയാത്രയും വൈകീട്ട് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വെളിയങ്കോട്, പുതിയിരുത്തി, അയ്യോട്ടിച്ചിറ, കിണര്‍, പാലപ്പെട്ടി, കോടത്തൂര്‍, അയിരൂര്‍, ഗ്രാമം, അത്താണി, കോടഞ്ചേരി എന്നീ മദ്റസകളിലും നബിദിനം ആഘോഷിച്ചു. ഭക്ഷണ വിതരണവും നടത്തി.

പാര്‍ട്ടി സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത സ്റ്റാലിന്‍ നിഷേധിച്ചു

Posted: 03 Jan 2015 10:09 PM PST

Image: 

ചെന്നൈ: പാര്‍ട്ടി ട്രഷറര്‍ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഡി.എം.കെ നേതാവും കരുണാനിധിയുടെ മകനുമായ എം.കെ സ്റ്റാലിന്‍ രംഗത്ത്. വാര്‍ത്ത നിഷേധിച്ച സ്റ്റാലിന്‍, ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി. ഈ വാര്‍ത്ത കെട്ടിച്ചമച്ചതാണ്. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമമാണിത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കരുത് ^സ്റ്റാലിന്‍ അറിയിച്ചു.

പാര്‍ട്ടിക്കുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

സ്റ്റാലിന്‍ പാര്‍ട്ടി ട്രഷറര്‍ സ്ഥാനം രാജിവെക്കുകയാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഡി.എം.കെ വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് സ്റ്റാലിന്‍െറ ലക്ഷ്യമെന്നാണ് സൂചന. ഇപ്പോള്‍ മുതിര്‍ന്ന നേതാവായ അന്‍പഴകനാണ് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്നത്.

ജനുവരി ഒമ്പതിന് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ് ചേരാനിരിക്കെയാണ് കരുണാനിധിയുടെ ഇളയ മകന്‍ രാജിവെക്കാമെന്നറിയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരെ ഈ യോഗത്തിലാണ് തീരുമാനിക്കുന്നത്. ഡി.എം.കെയില്‍ കരുണാനിധിയുടെ പിന്‍ഗാമിയായ സ്റ്റാലിന് ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കണമെന്ന് മുറവിളി ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഏറ്റവും ഉന്നത കമ്മിറ്റിയായ ജനറല്‍ കൗണ്‍സില്‍ ചേരുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് ഏറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ട്രഷറര്‍ സ്ഥാനം രാജിവെക്കാന്‍ നേരത്തെ സ്റ്റാലിന്‍ തയാറായിരുന്നു. എന്നാല്‍ തല്‍സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. 39 സീറ്റില്‍ 37ലും ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാര്‍ഥികള സംബന്ധിച്ച് സ്റ്റാലിന്‍ ഒറ്റക്കാണ് തീരുമാനമെടുത്തത്.

അതേസമയം സ്റ്റാലിന്‍െറ ഇപ്പോഴത്തെ രാജിസന്നദ്ധത അണികളെ വിഡ്ഢികളാക്കുന്നതാണെന്ന് സഹോദരന്‍ അഴകിരി പരഹസിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ തൊട്ടുമുമ്പ് ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അഴകിരി.

ജില്ലാ സ്കൂള്‍ മേളക്ക് നാളെ തിരി തെളിയും

Posted: 03 Jan 2015 10:09 PM PST

അടൂര്‍: അടൂരില്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ മേളക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രധാന വേദികളുടെ പന്തല്‍ നിര്‍മാണം, മൈക് സെറ്റ് സ്ഥാപിക്കല്‍ എന്നിവയും വൈകുന്നേരത്തോടെ പൂര്‍ത്തിയാകും.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയാണ് പന്തല്‍ കാല്‍നാട്ടിയത്. കലാമത്സരങ്ങള്‍ നടക്കുന്ന ഒമ്പത് പ്രധാനവേദികളും രചനാ മത്സരങ്ങള്‍ക്ക് നാല് വേദികളുമാണുണ്ടാകുക. ഒന്ന്, രണ്ട്, മൂന്ന് വേദികള്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നാല്, അഞ്ച് വേദികള്‍ ഗവ. ടീച്ചേഴ്സ് എജുക്കേഷനല്‍ സെന്‍ററിലും ആറാം വേദി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഏഴാം വേദി കരുവാറ്റ ഗവ. എല്‍.പി.എസിലും എട്ട്, ഒമ്പത് വേദികള്‍ കരുവാറ്റ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇ.വി. കൃഷ്ണപിള്ള , അടൂര്‍ ഭാസി, അടൂര്‍ ഭവാനി, ശക്തിഭദ്രന്‍, കെ.കെ. നായര്‍, പന്തളം കെ.പി, സി. ഹരികുമാര്‍, പന്തളം കേരളവര്‍മ, അടൂര്‍ പങ്കജം എന്നിവരുടെ പേരുകളാണ് ഒന്നുമുതല്‍ ഒമ്പതുവരെയുള്ള വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.
കലോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിഭകള്‍ക്കും അകമ്പടി അധ്യാപകര്‍ക്കും സംഘാടകര്‍ക്കും മറ്റുമായി ഭക്ഷണശാല ഗവ. ജി.എച്ച്.എസ്.എസില്‍ പ്രവര്‍ത്തിക്കും. കലോത്സവത്തില്‍ പങ്കെടുക്കാനത്തെുന്നവരെ വഹിച്ചുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലങ്ങള്‍ നിശ്ചയിച്ചു.
ചേന്നമ്പള്ളില്‍ മൈതാനം, പാലാഴി പെട്രോള്‍ പമ്പ്, മാര്‍ത്തോമ യൂത്ത് സെന്‍റര്‍ പരിസരം, ബി.എഡ് സെന്‍റര്‍ എന്നിവിടങ്ങളാണ് പാര്‍ക്കിങ്ങിനായി നിശ്ചയിച്ചിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. പഴകുളം മധു ശനിയാഴ്ച കലോത്സവനഗറില്‍ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
പാചകപ്പുരയിലെ പാലുകാച്ചല്‍ ഞായറാഴ്ച നടക്കും. പ്രധാന വേദിക്കരികിലെ കെട്ടിടത്തില്‍ മീഡിയ സെന്‍ററിന്‍െറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഹരിദാസ് ഇടത്തിട്ട നിര്‍വഹിക്കും. 11 സബ് ജില്ലകളില്‍നിന്ന് അയ്യായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന ഉത്സവത്തിന് കൊഴുപ്പേകാന്‍ തിങ്കളാഴ്ച രാവിലെ 10ന് സാംസ്കാരിക ഘോഷയാത്രയുണ്ടാകും.
ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് ഫ്ളാഗ് ഓഫ് ചെയ്യും. 11ന് പൊതുസമ്മേളനം വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കലാമത്സരങ്ങള്‍ ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു ഉദ്ഘാടനം ചെയ്യും.

വൈദ്യുതി പോസ്റ്റുകള്‍ പണംവാരികളാകുന്നു; 20 ലക്ഷത്തിന് ആദ്യ കരാര്‍

Posted: 03 Jan 2015 10:07 PM PST

കോട്ടയം: വെറും പോസ്റ്റെന്ന് മറ്റുള്ളവരെ ആക്ഷേപിക്കുന്നവര്‍ ഇനിയൊന്ന് അറക്കും. സംസ്ഥാനത്തെ വൈദ്യുതി പോസ്റ്റുകള്‍ പണം വാരികളാകുന്നു.
നിരത്തുകളിലെ പോസ്റ്റുകളില്‍ പരസ്യം ചെയ്യുന്നതിന് പണം ഈടാക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി സംസ്ഥാനത്തെ 3000 പോസ്റ്റുകളില്‍ പരസ്യം നല്‍കാന്‍ 20 ലക്ഷത്തിന് കരാറായി. നിരത്തുകളിലെ വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം ചെയ്യാനുള്ള അധികാരം ക്ളീന്‍ കേരള കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു.
ക്ളീന്‍ കേരള കമ്പനി ഇതിന്‍െറ ആദ്യഘട്ടമായാണ് ദേശീയ ഗെയിംസ് കമ്മിറ്റിയുമായി ധാരണയിലത്തെിയത്. ദേശീയ ഗെയിംസ് മല്‍സരങ്ങള്‍ നടക്കുന്ന ഏഴ് ജില്ലകളിലെ 3000 പോസ്റ്റുകളില്‍ മൂന്നുമാസത്തേക്കാണ് പരസ്യം.
സംസ്ഥാനത്തെ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 65 നഗരസഭകളിലെ പ്രധാന കേന്ദ്രങ്ങളിലെ 6,500 പോസ്റ്റുകളില്‍ അലൂമിനിയം ക്ളാഡിങ്ങുകള്‍ സ്ഥാപിക്കാന്‍ കോയമ്പത്തൂരിലെ ശ്രീലക്ഷ്മി എന്‍റര്‍പ്രൈസസിന് 93 ലക്ഷത്തിന് കരാറും നല്‍കി. ദേശീയ ഗെയിംസ് പരസ്യങ്ങള്‍ ഉടന്‍ സ്ഥാപിക്കണമെന്നതിനാല്‍ ഇതിനായി 3000 പോസ്റ്റുകളിലാവും ആദ്യം ക്ളാഡിങ്ങുകള്‍ സ്ഥാപിക്കുക. ഇതിന്‍െറ ജോലികള്‍ക്കും തുടക്കമായിട്ടുണ്ട്.
ബോര്‍ഡുകള്‍ സ്ഥാപിച്ചശേഷം ഫീസ് ഈടാക്കി ഇതിലേക്ക് പരസ്യം നല്‍കും. പരസ്യ കരാര്‍ നല്‍കുന്നതിനായി കമ്പനി താല്‍പര്യപത്രവും ക്ഷണിച്ചിരുന്നു. 11 പരസ്യ എജന്‍സികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോര്‍പറേഷനുകളിലും നഗരസഭകളിലും വ്യത്യസ്ത നിരക്കുകളായതിനാല്‍ വിവിധ മേഖലകളായി തിരിച്ചാവും എജന്‍സികള്‍ക്ക ്കരാര്‍ നല്‍കുക. പ്രാദേശികമായി പരസ്യങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാനായി ഇവിടങ്ങളിലെ ഏജന്‍സികള്‍ക്കും പരിഗണന നല്‍കും.
പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനായി ക്ളീന്‍ കേരള കമ്പനിയും കെ.എസ്.ഇ.ബിയും തമ്മിലും ധാരണയിലത്തെിയിട്ടുണ്ട്. പരസ്യനികുതി കഴിച്ച് വരുന്ന തുകയുടെ 20 ശതമാനം വൈദ്യുതിവകുപ്പിന് നല്‍കും. ഇതിന്‍െറ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി നഗരസഭകളുടെ അനുമതിയില്ലാതെ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, നോട്ടീസുകള്‍, ഫ്ളക്സുകള്‍, എഴുത്തുകള്‍ തുടങ്ങിയവയെല്ലാം ഉടന്‍ നീക്കം ചെയ്യണമെന്ന ്കെ.എസ്.ഇ.ബി ഉത്തരവിറക്കും. 12 ശതമാനം പരസ്യനികുതി ക്ളീന്‍ കേരള കമ്പനി തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറും. ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ പോസ്റ്റുകള്‍ വിവിധ നിറങ്ങള്‍ നല്‍കി മനോഹരമാക്കും. ലൈന്‍മാന്മാര്‍ക്ക് കയറാനുള്ള സൗകര്യം പരിഗണിച്ച് പോസ്റ്റിന്‍െറ മൂന്ന് വശത്ത് മാത്രമാവും ക്ളാഡിങ്ങുകള്‍ സ്ഥാപിക്കുക. പോസ്റ്റുകളില്‍ നിറം നല്‍കാന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും പങ്കെടുത്തവര്‍ നല്‍കിയ നിരക്ക ്കൂടുതലായതിനാല്‍ ഇത് റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്.
പരസ്യനിരക്ക് കൂടുതലുള്ള കൊച്ചി കോര്‍പറേഷനില്‍ മാസം ഒരു പോസ്റ്റില്‍നിന്ന് ആയിരം രൂപ വരുമാനമാണ് കമ്പനി കണക്കാക്കിയിരിക്കുന്നത് .ആദ്യഘട്ടത്തില്‍ തന്നെ കോടികള്‍ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അടുത്തഘട്ടമായി നഗരസഭകളിലെ മൂഴുവന്‍ പോസ്റ്റകളിലേക്കും പിന്നീട് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഒരുവര്‍ഷത്തേക്കാവും കരാര്‍. ഇതിന്‍െറ തുടക്കമെന്ന നിലയിലാണ് ക്ളീന്‍കേരള കമ്പനി നേരിട്ട് ദേശീയ ഗെയിംസ് കമ്മിറ്റിയുമായി ധാരണയിലത്തെിയത്. ബോര്‍ഡുകളുടെ പരിപാലന ചുമതല ക്ളീന്‍കേരള കമ്പനിക്കായിരിക്കും. ഇതിന്‍െറ ഭാഗമായി നഗരങ്ങളിലെ മുഴുവന്‍ അനധികൃത പരസ്യങ്ങളും നീക്കം ചെയ്യാനും തീരുമാനമായിട്ടുണ്ട്. നിറങ്ങളുള്ള പോസ്റ്റുകള്‍ നഗരങ്ങള്‍ക്ക് സുന്ദരമുഖം കൂടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരകാര്യവകുപ്പിനുകീഴിലുള്ള ക്ളീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ കബീര്‍ ഹാറൂണ്‍ പറഞ്ഞു.

കെ.എസ്.യു പ്രവര്‍ത്തകന്‍െറ ബൈക്ക് കത്തിക്കല്‍; ജില്ലാ പ്രസിഡന്‍റടക്കം ഏഴ് പേര്‍ക്കെതിരെ കേസ്

Posted: 03 Jan 2015 10:07 PM PST

തൊടുപുഴ: കെ.എസ്.യു പ്രവര്‍ത്തകന്‍െറ ബൈക്ക് കത്തിച്ച സംഭവത്തില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്‍റിനും യൂത്ത് കോണ്‍ഗ്രസ് നേതാവിനുമെതിരെ കേസ്. ജിജു കെ.ജോസ് എന്ന പ്രവര്‍ത്തകന്‍െറ ബൈക്ക് വെള്ളിയാഴ്ച രാത്രി മണക്കാട് പെട്രോള്‍ പമ്പിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയ സംഭവത്തിലാണ് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് നിയാസ് കൂരാപ്പിള്ളി, യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം വൈസ് പ്രസിഡന്‍റ് ജിയോ മാത്യു എന്നിവര്‍ക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തത്. ഇതിനിടെ, മുതലക്കോടം സ്വദേശിയായ കെ.എസ്.യു പ്രവര്‍ത്തകന്‍ മാത്യു കൊല്ലംപറമ്പിലിനെ കാണാനില്ളെന്ന പരാതിയുമായി മാതാവും രംഗത്തത്തെിയതോടെ കെ.എസ്.യുവിലെ തമ്മിലടി വീണ്ടും മൂര്‍ഛിച്ചു. സമീപവാസിയായ ഡോണ്‍ എന്ന യുവാവ് ശനിയാഴ്ച മാത്യുവിനെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ട് പോയതായും ഇതുവരെ തിരിച്ചത്തെിയിട്ടില്ളെന്നുമാണ് മാതാവിന്‍െറ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്യുവിനായി അന്വേഷണം വ്യാപിപ്പിച്ചതായും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഗ്രൂപ്പ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.എസ്.യു പ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത ദിവസമാണ് ജിജുവിന്‍െറ ബൈക്ക് കാണാതായത്. പൊലീസ് തന്നെ കസ്റ്റഡിയിലെടുത്ത സമയത്ത് ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നതായി ജിജു പറയുന്നുണ്ട്. സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചപ്പോള്‍ ബൈക്ക് തിരിച്ചു നല്‍കിയില്ളെന്ന് പിന്നീട് പൊലീസിന് നല്‍കിയ പരാതിയിലും പറയുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാത്രി പത്തോടെ കത്തിക്കരിഞ്ഞ നിലയില്‍ ബൈക്ക് കണ്ടത്തെിയത്. നിയാസിനെയും ജിയോ മാത്യുവിനെയും കൂടാതെ കെ.എസ്.യു പ്രവര്‍ത്തകരായ ലിജോ മഞ്ഞപ്പിള്ളി, ടോണി തോമസ്, മാത്യു കെ.ജോണ്‍, സാം ജേക്കബ്, ലിനോ ജോസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം, ബൈക്കിന്‍െറ താക്കോല്‍ പൊലീസിന്‍െറ കൈയിലായിരുന്നുവെന്നും പൊലീസ് കസ്റ്റഡിയിലുള്ള ബൈക്ക് മോഷ്ടിച്ച് കത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

ഹൈറേഞ്ച് ജനതക്ക് ആശ്വാസമായി ഉദുമലൈയില്‍ ട്രെയിനത്തെുന്നു

Posted: 03 Jan 2015 10:04 PM PST

മറയൂര്‍: ഹൈറേഞ്ച് ജനതയുടെ യാത്രാക്ളേശങ്ങള്‍ക്ക് ആശ്വാസമേകി മറയൂരിന്‍െറ അതിര്‍ത്തിഗ്രാമമായ ഉദുമല്‍പേട്ടയില്‍ റെയില്‍വേ സൗകര്യമൊരുക്കി കാത്തിരിക്കുന്നു.
മുമ്പ് ഉദുമലൈയില്‍നിന്ന് ട്രെയിന്‍ സൗകര്യമുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെച്ചിരുന്ന സര്‍വിസാണ് പുനരാരംഭിക്കുന്നത്. ജനുവരി ഒമ്പതിന് ബ്രോഡ്ഗേജ് പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങും.
ഹൈറേഞ്ച് മേഖലയില്‍നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ട്രെയിനില്‍ സഞ്ചരിക്കണമെങ്കില്‍ 200 കിലോമീറ്ററോളം ദൂരെ ആലുവയിലത്തെണമായിരുന്നു. ഇതുമൂലം മണിക്കൂറുകളാണ് പാഴാക്കപ്പെടുന്നത്. എന്നാല്‍ ഉദുമലൈയില്‍ ട്രെയിന്‍ ഗതാഗതം യാഥാര്‍ഥ്യമാകുന്നതോടെ മറയൂരില്‍നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റെയില്‍വേ സ്റ്റേഷനിലത്തൊം. പൊള്ളാച്ചിയില്‍നിന്ന് ഉദുമല വഴി ചെന്നൈയിലേക്കും ദിണ്ഡിഗലിലേക്കും മൂന്ന് പാസഞ്ചര്‍ ട്രെയിനുകളാണ് ഓടുക. ചെന്നൈയിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഓടിത്തുടങ്ങും. ഇതിന്‍െറ ഉദ്ഘാടനം പ്രമാണിച്ച് 63 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തിയത് വന്‍ വിജയമായിരുന്നു. പാലക്കാട് ഡിവിഷന്‍െറ കീഴിലുള്ള പൊള്ളാച്ചിയില്‍നിന്ന് പാലക്കാട്ടേക്കും ചത്തേന്നൂരിലേക്കും ട്രെയിന്‍ സൗകര്യം ലഭ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ഹക്കീം വധം : സി.ഐയെ സ്ഥലം മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷന്‍ കമ്മിറ്റി

Posted: 03 Jan 2015 09:35 PM PST

കണ്ണൂര്‍: പയ്യന്നൂര്‍ ഹക്കീം വധക്കേസ് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കേ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണെന്നും ഉദ്യോഗസ്ഥ-മാഫിയാ ഗൂഢാലോചന നടക്കുന്നതായും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുമെന്നും ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സി.ഐ അബ്ദുല്‍ റഹീമിനെയാണ് ആലക്കോട് സി.ഐയായി സ്ഥലം മാറ്റിയിരിക്കുന്നത്.
നേരത്തെ പയ്യന്നൂര്‍ സ്റ്റേഷനിലെ സി.ഐ ആയിരിക്കെ കേസന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ മറവില്‍ അബ്ദുല്‍ റഹീമിനെ നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റിയത്.
ആഭ്യന്തര മന്ത്രി അറിയാതെയാണ് സ്ഥലം മാറ്റല്‍ നടന്നത്. ഇതിനു പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് ആരോപണമുയര്‍ന്നതോടെ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സി.ഐ അബ്ദുല്‍ റഹീമിനെ ഉള്‍പ്പെടുത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതമായി. പിന്നീട് കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തപ്പോള്‍ ക്രൈംബ്രാഞ്ച് ഗൗരവമായി അന്വേഷണം നടത്തിവരുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന ഘട്ടത്തിലാണ് വീണ്ടും റഹീമിനെ സ്ഥലം മാറ്റിയിരിക്കുന്നത്.
ഭരണതലത്തില്‍ സ്വാധീനം ചെലുത്തി കേസന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ളെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. പുരുഷോത്തമന്‍, കണ്‍വീനര്‍ ലാലു തെക്കത്തേലക്കല്‍, അത്തായി ബാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബോംബ് ഭീതി പയ്യന്നൂരിനെയും വേട്ടയാടുന്നു

Posted: 03 Jan 2015 09:34 PM PST

പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത് കോറോം ആലക്കാട് വീട്ടുപറമ്പില്‍നിന്ന് ബോംബ് ശേഖരം പിടികൂടിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പയ്യന്നൂരിന്‍െറയും പരിസര ഗ്രാമങ്ങളുടെയും ഉറക്കംകെടുത്തുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് 'ബോംബ് വ്യവസായം' പയ്യന്നൂരിലും തഴച്ചുവളരുന്നതായാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഏതുസമയത്തും രാഷ്ട്രീയ എതിരാളികളുടെ നേര്‍ക്ക് ഇത് പ്രയോഗിക്കാമെന്നതിനാല്‍ സംഭവത്തില്‍ പൊലീസ് അതീവ ജാഗ്രത കാണിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
നേരത്തേ ജില്ലയില്‍ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ബോംബ് 'കുടില്‍ വ്യവസായ'മായി വളര്‍ന്ന് സമാധാനാന്തരീക്ഷത്തിന് ഭീഷണിയായത്. ഈ സമയത്തൊക്കെ പയ്യന്നൂര്‍ സമാധാനം നിലനില്‍ക്കുന്ന പ്രദേശമായിരുന്നു.
കഴിഞ്ഞമാസം പയ്യന്നൂരിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘഷര്‍ഷത്തിന്‍െറ ഭാഗമായുള്ള വീടാക്രമണത്തിലും മറ്റും ബോംബുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ പറമ്പില്‍നിന്നും ബോംബുകള്‍ കണ്ടെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് സ്ത്രീക്ക് സ്ഫോടനത്തില്‍ കാലില്‍ സാരമായി പരിക്കേറ്റതോടെയാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ബോംബുകള്‍ കണ്ടത്തെിയാല്‍ പൊലീസ് കേസെടുത്ത് താല്‍കാലിക നടപടി മാത്രം പൂര്‍ത്തിയാക്കുകയാണെന്ന് ആരോപണമുയരുന്നുണ്ട്. മുമ്പ് ഇല്ലാത്ത പ്രദേശത്ത് പുതുതായി ബോംബ് കണ്ടത്തെിയാല്‍ ഉറവിടം കണ്ടത്തെി നടപടിയെടുക്കുന്നതിന് പകരം ബോംബ് നിര്‍വീര്യമാക്കുന്നതില്‍ മാത്രമൊതുങ്ങുകയാണ് പൊലീസിന്‍െറ പ്രവര്‍ത്തനം.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ വരുമ്പോഴും വി.ഐ.പികളുടെ സന്ദര്‍ശനവേളകളിലും മാത്രമായി ബോംബ് വേട്ടക്കത്തെുന്ന പതിവാണ് പൊലീസിന്‍െറ ഭാഗത്തുനിന്നുള്ളത്.
സ്ഥിരം പരിശോധന നടത്തുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി ബോംബ് സൂക്ഷിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് പരിശോധനക്ക് വിധേയമാക്കണമെന്നും നാടിന്‍െറ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ദുരിതക്കുടിലില്‍ നിന്ന് മോചനമായി; രമക്ക് ‘ആദിമ’യില്‍ തലചായ്ക്കാം

Posted: 03 Jan 2015 09:31 PM PST

Image: 
Subtitle: 
'മാധ്യമം' വാര്‍ത്ത തുണയായി

പയ്യോളി: ഓലയും കീറത്തുണിയും പ്ളാസ്റ്റിക് ഷീറ്റുകളും മറച്ചുകെട്ടിയ കുടിലില്‍നിന്ന് പള്ളിക്കര വട്ടകുനിയില്‍ രമക്ക് മോചനം. ഒറ്റപ്പെടലിന്‍െറ വേദനയും പേറി ഓട്ട വീണ കുടിലില്‍ ജീവിതം തള്ളിനീക്കിയ വികലാംഗയായ ദലിത് യുവതിക്ക് ഇനി ‘രാജകീയ പ്രൗഢി’യോടെ പുതിയ വീടായ ‘ആദിമ’യില്‍ തലചായ്ക്കാം. ഒപ്പം നിസ്സഹായതയുടെയും വേദനയുടെയും വാക്കുകള്‍ കവിതകളാക്കി വരച്ചിട്ട സ്വന്തം നോട്ട് പുസ്തകങ്ങളെ ചില്ലലമാരയില്‍ സൂക്ഷിക്കാമെന്ന സന്തോഷവും.

കഴിഞ്ഞ മാര്‍ച്ച് രണ്ടിന് വാരാദ്യ മാധ്യമത്തില്‍ വന്ന ‘വേദനയുടെ അക്ഷരങ്ങള്‍’ എന്ന ഫീച്ചറാണ് രമയുടെ ദുരിതജീവിതത്തിന് അന്ത്യമിട്ടത്. ഫീച്ചര്‍ ശ്രദ്ധയില്‍പെട്ട കഴക്കൂട്ടം സൈനിക് സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ മലബാര്‍ ചാപ്റ്റര്‍ കോഓഡിനേറ്ററും കോഴിക്കോട് ‘നിര്‍ദേശ്’ പ്രോജക്ട് ഡയറക്ടറുമായ ക്യാപ്റ്റന്‍ രമേശിന്‍െറ നേതൃത്വത്തില്‍ ഒരുകൂട്ടം നല്ല മനസ്സുകള്‍ രമയെ തേടി പള്ളിക്കരയിലത്തെുകയായിരുന്നു. വികലാംഗയായ രമയുടെ ഓലക്കുടിലിലെ ദുരിതജീവിതം നേരിട്ട് കണ്ടറിഞ്ഞ രമേശ് ബാബുവും സുഹൃത്തുക്കളും വീട് പണിത് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട്, കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നപ്പോള്‍ രമയുടെ സ്വപ്നവീട് മാസങ്ങള്‍ക്കകം പൂര്‍ത്തിയായി.
ജില്ലാ കലക്ടര്‍ സി.എ. ലതയും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രമ ചെറുകുറ്റിയും രമക്ക് പിന്തുണയുമായത്തെിയത് വീട് പണി സുഗമമാക്കി.നിര്‍മിതി കേന്ദ്രം കോണ്‍ട്രാക്ടര്‍ മോഹന്‍ദാസാണ് വീട് നിര്‍മാണത്തിന് ചുക്കാന്‍പിടിച്ചത്. ഗ്രൗണ്ട് വാട്ടര്‍ എന്‍ജിനീയര്‍ ഡോ. രാധാകൃഷ്ണന്‍, ഷാജന്‍ ജോര്‍ജ്, ഹവില്‍ദാര്‍ ഷാജി, വാര്‍ഡ് വികസന സമിതിയംഗം ശശിഭൂഷണ്‍, വാര്‍ഡ് അംഗം ടി.പി. ശ്രീജ എന്നിവരും വീട് നിര്‍മാണത്തിനായി പങ്കുചേര്‍ന്നു. ഇ.എം.എസ് ഭവനപദ്ധതിയില്‍ തിക്കോടി നാലാം വാര്‍ഡില്‍ ലഭിച്ച മൂന്ന് സെന്‍റ് സ്ഥലത്താണ് മനോഹരമായ ‘ആദിമ’ ഭവനം രമക്കായി ഒരുക്കിയത്.

ആറര ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സൈനിക് സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങള്‍ തന്നെയാണ് വീടിനായി പണമെടുത്തത്. 30,000 രൂപയോളം പുറത്തുനിന്ന് സഹായം ലഭിച്ചതായി ക്യാപ്റ്റന്‍ രമേശ് ബാബു പറഞ്ഞു.
സൈനിക് സ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ഥി ഹരി അശ്വിന്‍ വീടിന്‍െറ താക്കോല്‍ രമക്ക് കൈമാറി. ചടങ്ങില്‍ ക്യാപ്റ്റന്‍ രമേശ് ബാബു അധ്യക്ഷത വഹിച്ചു. സൈനിക് സ്കൂള്‍ പൂര്‍വാധ്യാപകന്‍ എം.കെ. പുന്നയ്യ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രമ ചെറുകുറ്റി, ഗൃഹപ്രവേശ കര്‍മം നിര്‍വഹിച്ചു. പയ്യോളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മഠത്തില്‍ അബ്ദുറഹ്മാന്‍, പ്രഫ. ഒ. ചിന്നമ്മ, എന്‍ജിനീയര്‍ മോഹന്‍ദാസ്, മുക്കത്ത്കുനി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡംഗം ടി.പി. ശ്രീജ സ്വാഗതവും പി.ടി. ശശിഭൂഷണ്‍ നന്ദിയും പറഞ്ഞു.

നാടെങ്ങും നബിദിനാഘോഷം

Posted: 03 Jan 2015 09:31 PM PST

മൂവാറ്റുപുഴ: വിവിധ മഹല്ല് ജമാഅത്തുകളുടെയും മദ്റസകളുടെയും ആഭിമുഖ്യത്തില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു. മൗലിദ് പാരായണം, മദ്റസ വിദ്യാര്‍ഥികളുടെ ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു.
മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇമാം നൗഫല്‍ കൗസരി നിര്‍വഹിച്ചു. എം. അബ്ദുല്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു. ഇ.എ. ഫസലുദ്ദീന്‍ മൗലവി, കെ.പി. അബ്ദുല്‍ കരീം, എം.എം. മുഹമ്മദ്, കെ.പി. സിറാജ്, സി.കെ. അലിയാര്‍, സി.എം. ഷുക്കൂര്‍, പി.വൈ. ഉബൈസ്, എം.പി. അലി മൗലവി, കെ.പി. സുലൈമാന്‍ മൗലവി, ടി.എ. ഷമീര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മഹല്ല് സെക്രട്ടറി എ.ജെ. ഷംസുദ്ദീനും കാഷ് അവാര്‍ഡ് വിതരണം പി.എം. അബ്ദുല്‍ സലാമും നിര്‍വഹിച്ചു.
പേഴക്കാപ്പിള്ളി സെന്‍ട്രല്‍ മഹല്ലിന് കീഴിലെ തട്ടുപറമ്പ്, എസ്. വളവ്, കബറിങ്കല്‍, പുളിഞ്ചുവട്, പേഴക്കാപ്പിള്ളി, പുന്നേപ്പടി, മസ്ജിദുകളുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. തുടര്‍ന്ന് പേഴക്കാപ്പിള്ളി ടി.എം.എ. മദ്റസാ ഹാളില്‍ നടന്ന യോഗത്തില്‍ പി.എ. ബഷീര്‍ അധ്യക്ഷതവഹിച്ചു. ഇമാം അബ്ദുസ്സലാം ബാഖവി സംസാരിച്ചു. മുളവൂരിലെ വിവിധ മദ്റസകളുടെ ആഭിമുഖ്യത്തിലും നബിദിനാഘോഷ പരിപാടികള്‍ നടന്നു.
പെരുമ്പാവൂര്‍: നബിദിനാഘോഷത്തിന്‍െറ ഭാഗമായി പെരുമ്പാവൂര്‍ മേഖലയില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. കുട്ടികളുടെ ഘോഷയാത്ര, അന്നദാനം, കലാപരിപാടികള്‍, മധുരപലഹാര വിതരണവുമാണ് നടന്നത്. കണ്ടന്തറ ജമാഅത്തില്‍ നടന്ന പരിപാടിയില്‍ ഇമാം സജീര്‍ ഫൈസിയും ജമാഅത്ത് പ്രസിഡന്‍റ് സി.എ. അബ്ദു ചിറയിലാനും നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ ഘോഷയാത്രയും അന്നദാനവും നടന്നു. കണ്ടന്തറ റഷീദിയ്യ ഇസ്ലാമിക് അക്കാദമിയുടെ നേതൃത്വത്തില്‍ നബിദിന സമ്മേളനവും മതപ്രഭാഷണ പരമ്പരയുമാണ് നടന്നത്. മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഓണമ്പള്ളി മുസ്ലിം ജമാഅത്തിന്‍െറയും എം.ആര്‍. സംഘത്തിന്‍െറയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കലാസാഹിത്യ മത്സരങ്ങള്‍, ഘോഷയാത്ര, അന്നദാനം എന്നിവ നടന്നു. ഘോഷയാത്രക്ക് ജമാഅത്ത് ഖത്തീബ് അബ്ദുല്‍ ഗഫൂര്‍ അശ്റഫി, ജമാഅത്ത് പ്രസിഡന്‍റ് മീതിന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
സൗത് വല്ലം മുസ്ലിം ജമാഅത്തിന്‍െറയും നൂറുല്‍ ഇസ്ലാം മദ്റസയുടെയും ആഭിമുഖ്യത്തില്‍ നബിദിന റാലിയും അന്നദാനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. നബിദിന റാലിക്ക് ജമാഅത്ത് ഖത്തീബ് മുഹമ്മദ് ഷമീര്‍ റഹ്മാനി നേതൃത്വം നല്‍കി.
മുടിക്കല്‍ മുസ്ലിം ജമാഅത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷറഫുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി നബിദിനാഘോഷം നടത്തി. ജമാഅത്ത് വൈസ് പ്രസിഡന്‍റ് എം.കെ. അബ്ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മദ്റസ വിദ്യാര്‍ഥികളുടെ ഘോഷയാത്രയും അന്നദാനവും നടന്നു.
വല്ലം-ചൂണ്ടി മസ്ജിദുല്‍ ഫാറൂഖിയ ജമാഅത്തിന്‍െറയും ഹിദായത്തുസിബിയാന്‍ മദ്റസയുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷവും വിദ്യാര്‍ഥികളുടെ സാഹിത്യ സമാജവും സംഘടിപ്പിച്ചു. കുട്ടികളുടെ ഘോഷയാത്ര, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, അന്നദാനം എന്നിവ നടന്നു. ജമാഅത്ത് ഇമാം അബ്ദുല്‍ റഹീം ബാഖവി, ജമാഅത്ത് പ്രസിഡന്‍റ് കെ.എം. മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഈസ്റ്റ് ചെമ്പറക്കി മര്‍ക്കസുല്‍ ബുശ്റയുടെയും മിസ്ബാഹുല്‍ഹുദായ മദ്റസയുടെയും ആഭിമുഖ്യത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു. കുട്ടികളുടെ ഘോഷയാത്രയും തുടര്‍ന്ന് അന്നദാനവും നടന്നു. ഘോഷയാത്രക്ക് മജീദ് മുസ്ലിയാര്‍ വടാട്ടുപാറ, അഷറഫ് മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വടക്കേ എഴിപ്രം മുള്ളന്‍കുന്ന് മുസ്ലിം ജമാഅത്തിന്‍െറയും നിബ്രാസുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്റസയുടെയും ആഭിമുഖ്യത്തില്‍ നബിദിന റാലിയും മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടിയും പൊതുസമ്മേളനവും നടന്നു. ജമാഅത്ത് പ്രസിഡന്‍റ് എം.എം. അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. കെ.എം. നൗഷാദ് ഫൈസി ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
പള്ളിക്കര: കാവുങ്ങപറമ്പ് മുഹ്യിദ്ദീന്‍ ജമാഅത്ത് നബിദിനാഘോഷം നടത്തി. പതാക ഉയര്‍ത്തല്‍, മൗലിദ് പാരായണം, ഘോഷയാത്ര, അന്നദാനം, പൊതുസമ്മേളനം, മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, സമ്മാനവിതരണം എന്നിവ സംഘടിപ്പിച്ചു. ജമാഅത്ത് ഭാരവാഹികളായ പി.ഐ. മുഹമ്മദാലി, വി.എം. ഹസൈനാര്‍, എ.എ. അബ്ദുല്‍ കരീം, കെ.ബി. അബ്ദുല്‍ ജബ്ബാര്‍, പി.എച്ച്. കുഞ്ഞുമുഹമ്മദ്, പി.എ. അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.

ആദിവാസി ഭവനനിര്‍മാണം: സൊസൈറ്റി സംവിധാനം അട്ടിമറിക്കപ്പെടുന്നു

Posted: 03 Jan 2015 09:27 PM PST

സുല്‍ത്താന്‍ ബത്തേരി: ആദിവാസി ഭവനനിര്‍മാണ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സൊസൈറ്റി സംവിധാനം അട്ടിമറിക്കപ്പെടുന്നു. ഭവനനിര്‍മാണം കാര്യക്ഷമമാക്കാന്‍ ആദിവാസികള്‍ അംഗങ്ങളായ സൊസൈറ്റികളെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കുന്ന പുതിയപദ്ധതിക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചിരുന്നു. ഇതാണിപ്പോള്‍ അട്ടിമറിക്കപ്പെടുന്നത്. ഭവനനിര്‍മാണത്തിന്‍െറ പേരില്‍ ലക്ഷങ്ങള്‍തട്ടിയെടുത്ത് മുങ്ങിയവരും ജയിലിലായവരുമടക്കം പലയിടത്തും സൊസൈറ്റി നേതൃത്വത്തിലേക്ക് വന്നിട്ടുണ്ട്. ഇതാണ് പുതിയപദ്ധതിയെ ആശങ്കയിലാക്കുന്നത്.
സബ് കലക്ടര്‍ക്ക് കീഴില്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കേണ്ട 'കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍'മാരിലും കളങ്കിത വ്യക്തികള്‍ കയറിക്കൂടി. സുഗന്ധഗിരിയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട ഈ സംവിധാനം ജില്ലയിലൊട്ടാകെ നടപ്പാക്കുകയാണ്. ഇതോടെ ഗോത്രസമൂഹം അനുഭവിക്കുന്ന ചൂഷണത്തിന് അറുതിയാവില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തട്ടിപ്പ് നടത്തുന്നവര്‍ക്ക് സൊസൈറ്റി കൂട്ടുത്തരവാദിത്വത്തിന്‍െറ മറവില്‍ എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയും. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലയളവില്‍ ഓരോവര്‍ഷവും കോടികളാണ് ആദിവാസി ഭവനനിര്‍ണാണരംഗത്ത് സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്.
വീടുനിര്‍മാണത്തിന്‍െറ മറവില്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കരാറുകാരും വന്‍നേട്ടമുണ്ടാക്കി. കോടികളുടെ തട്ടിപ്പ് നടന്നിട്ടും സംഭവം അന്വേഷിക്കാനോ, 'കൊള്ള'ക്കാരെ കണ്ടത്തൊനോ നടപടിയില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുമില്ല. വീടുകള്‍ പാതിവഴിയില്‍ പണിനിലച്ച് അനിശ്ചിതത്വത്തിലായിട്ടും ട്രൈബല്‍ വകുപ്പധികൃതര്‍ക്കും പരാതികളില്ല.
പണം തട്ടിയെടുത്ത് മുങ്ങിയ കരാറുകാര്‍ക്ക് തന്നെ വീണ്ടുംപുതിയ പ്രവൃത്തികള്‍ നല്‍കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ക്രമക്കേടുകള്‍ ഒഴിവാക്കാനാണ് പട്ടികവര്‍ഗ ക്ഷേമ മന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് ആദിവാസി ഭവനനിര്‍മാണത്തിന് സൊസൈറ്റികള്‍ രൂപവത്കരിച്ചത്.

പുതിയാപ്പ സംഘര്‍ഷം: ബോര്‍ഡുകളും കൊടിമരങ്ങളും കസ്റ്റഡിയിലെടുത്തു

Posted: 03 Jan 2015 09:24 PM PST

കോഴിക്കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന പുതിയാപ്പ തീരദേശ മേഖലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. നോര്‍ത് വെള്ളയില്‍ മുതല്‍ കോരപ്പുഴവരെയുള്ള ബോര്‍ഡുകളും തൂണുകളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പൊലീസ് എടുത്തുമാറ്റിയത്.
ലോറിയും ഗ്യാസ് കട്ടറും വാടകക്കെടുത്ത് 30 പൊലീസുകാരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച രാത്രി ബോര്‍ഡുകള്‍ കസ്റ്റഡിയിലെടുത്തത്. ഒന്നര ലോഡോളം വരുന്ന ബോര്‍ഡുകളും മറ്റും എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കയാണ്. കൊടിമരങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പുതിയാപ്പ തീരദേശ മേഖലയില്‍ കഴിഞ്ഞദിവസം സംഘര്‍ഷം തുടങ്ങിയത്. ഇതിനുശേഷം ഫ്ളക്സ് ബോര്‍ഡുകളും പാര്‍ട്ടി ഓഫിസുകളും തകര്‍ക്കപ്പെട്ടിരുന്നു. സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജിന്‍െറ നിര്‍ദേശപ്രകാരം നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാന്‍െറ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ കസ്റ്റഡിയിലെടുത്തത്.
സിറ്റി പരിധിയില്‍ എവിടെയെങ്കിലും രാഷ്ട്രീയ സംഘര്‍ഷം ഉണ്ടായാല്‍ ആ മേഖലയിലെ ബോര്‍ഡുകള്‍ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്‍െറ തീരുമാനം.
നാദാപുരം മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന സി.പി.എം-ലീഗ് സംഘര്‍ഷത്തിന്‍െറ മോഡലില്‍ പുതിയാപ്പ മേഖലയിലും മറ്റു തീരദേശ മേഖലയിലും സി.പി.എം-ബി.ജെ.പി സംഘര്‍ഷം വ്യാപിക്കാനിടയുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബോര്‍ഡുകള്‍ നീക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ജദേജക്ക് പരിക്ക്; യുവരാജ് സിങ്ങിന് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കും

Posted: 03 Jan 2015 08:55 PM PST

Image: 

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള 30 അംഗ സാധ്യതാ ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന ബാറ്റ്സ്മാന്‍ യുവരാജ് സിങ് വീണ്ടും ടീമിലെത്താന്‍ സാധ്യത. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജയുടെ പരിക്കാണ് യുവരാജിന് വീണ്ടും ടീമിലേക്ക് സാധ്യത കല്‍പിക്കപ്പെടുന്നത്. തോളിനേറ്റ പരിക്കാണ് ആദ്യ ലോകകപ്പില്‍ കളിക്കുകയെന്ന ജദേജയുടെ സ്വപ്നത്തിന് വിലങ്ങുതടിയാകുന്നത്. ജദേജക്ക് പകരമായി പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ എന്ന നിലക്ക് യുവിയുടെ പേര് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നാണറിയുന്നത്.

ലോകകപ്പ് സാധ്യതാ ടീമില്‍ നിന്ന് യുവ് രാജ് സിങ്ങിനെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിന് ബാറ്റ് കൊണ്ട് മറുപടി നല്‍കിയ 33കാരന്‍, രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ 94.50 ശരാശരിയില്‍ 567 റണ്‍സെടുത്ത് ടോപ്സ്കോററാണ്. ഏറ്റവും അടുത്ത് മൂന്ന്  സെഞ്ച്വറിയും യുവി സ്കോര്‍ ചെയ്തു. ഇതോടെ ഇടങ്കയ്യന്‍ ബാറ്റ്സ്മാനെ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.

ആസ്ട്രേലിയയില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ്‌ പരമ്പരക്കിടെയാണ് രവീന്ദ്ര ജദേജക്ക് പരിക്കേറ്റത്. ഇന്ത്യയിലേക്ക് തിരിച്ചുവന്ന ജദേജ ഇപ്പോള്‍ ചെന്നൈയില്‍ ചികിത്സയിലാണ്. ഏഴാം തിയതി ലോകകപ്പിനുള്ള അന്തിമ ടീം പ്രഖ്യാപിക്കാനിരിക്കെ ജദേജ പരിക്കില്‍ നിന്ന് മുക്തമാകുന്ന കാര്യം ഇനിയും പറയാറായിട്ടില്ല.

2001 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന മുതിര്‍ന്ന താരങ്ങളായ യുവ് രാജ് സിങ്, വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ഖാന്‍ തുടങ്ങിയവരെ സാധ്യതാ ടീമില്‍ നിന്ന് ഒഴിവാക്കിയത് സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. സാധ്യതാ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇവരുമായുള്ള ശമ്പള കരാറും ബി.സി.സി.ഐ റദ്ദാക്കിയിരുന്നു.

2014 ഏപ്രിലിലാണ് യുവ് രാജ് അവസാനമായി ഇന്ത്യക്കുവേണ്ടി ഏകദിനം കളിച്ചത്. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് കഴിഞ്ഞ ലോകകപ്പിലെ മാന്‍ ഓഫ് ദി സീരീസ് ആയ യുവ് രാജ്.

പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ പുതുക്കിയ സേവന നിരക്കുകള്‍ നിലവില്‍ വന്നു

Posted: 03 Jan 2015 08:36 PM PST

Image: 

മസ്കത്ത്: മസ്കത്തിലെ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സര്‍വിസുകള്‍ക്ക് ഏര്‍പ്പെടുത്തിയ സേവന നിരക്കുകള്‍ കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്‍റ് നിശ്ചയിച്ച നിരക്കുകള്‍ക്ക് പുറമെ 450 ബൈസയാണ് സേവന നിരക്കായി പുറം കരാര്‍ ഏജന്‍സിയായ ബി.എല്‍.എസ് ഇന്‍റര്‍നാഷനല്‍ ഈടാക്കുന്നത്.


ഇന്ത്യയിലേക്കുള്ള വിസ സേവനങ്ങള്‍ക്ക് ഒരു റിയാല്‍ 650 ബൈസയും അറ്റസ്റ്റേഷന്‍ ഇനത്തില്‍ 550 ബൈസയും ഏജന്‍സി സേവന നികുതിയായി ഈടാക്കും. വിസാ, പാസ്പോര്‍ട്ട് സേവനങ്ങള്‍ വത്തയ്യയിലെ ബി.എല്‍.എസ് കേന്ദ്രത്തിലും അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ അല്‍ ഖുവൈറിലെ ഇന്ത്യന്‍ എംബസിയിലും ലഭ്യമാവും. വിവിധ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ നിരക്കുകള്‍ക്ക് താഴെ  പട്ടിക നോക്കുക. ഭര്‍ത്താവ്/ഭാര്യ പേരുചേര്‍ക്കല്‍, പേരുമാറ്റല്‍ തുടങ്ങി  പേര് മാറ്റുന്ന എല്ലാ സേവനങ്ങള്‍ക്കും പുതിയ പാസ്പോര്‍ട്ടിന്‍െറ നിരക്കായ 30.350 നല്‍കേണ്ടി വരും.
പാരന്‍റ് ഡിക്ളറേഷന്‍ ഫോറം, സ്പോണ്‍സേഴ്സ് അഫിഡവിറ്റ്, മാര്യേജ് അഫിഡവിറ്റ് എന്നിവക്കെല്ലാം 5.450 നിരക്ക് നല്‍കണം. ടൂറിസ്റ്റ് വിസക്ക് 16.500 റിയാല്‍ ആണ് എംബസിയില്‍ നല്‍കേണ്ട നിരക്ക്. ഒരു റിയാല്‍ 650 ബൈസ  സേവന നികുതിയടക്കം 18 റിയാല്‍ 150 ബൈസ മൊത്തം നല്‍കണം.
 

ഖത്തര്‍ ഓപണ്‍ ടെന്നീസ് നാളെ മുതല്‍

Posted: 03 Jan 2015 07:51 PM PST

Image: 

ദോഹ: 22-ാമത് ഖത്തര്‍ എക്സോണ്‍ മൊബൈല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും. ചാമ്പ്യന്‍ഷിപ്പിന്‍െറ ഫിക്സ്ചര്‍ നറുക്കെടുപ്പ് ഇന്നലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്നു. വമ്പന്‍ താരങ്ങള്‍ക്ക് താരതമ്യേന ദുര്‍ബലരായ എതിരാളികളെയാണ് ലഭിച്ചത്. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ലോകറാങ്കിങില്‍ 69-ാം സ്ഥാനത്തുള്ള സ്വന്തം നാട്ടുകാരന്‍ ദുസാന്‍ ലാജോവിക്കിനെ നേരിടും.
ലോക മൂന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ റാഫേല്‍ നദാല്‍ യോഗ്യത മത്സരത്തില്‍ വിജയിച്ചുവരുന്ന താരത്തെ നേരിടും. ഏഴാം നമ്പര്‍ താരം ചെക്ക് റിപ്പബ്ളികിന്‍െറ തോമസ് ബര്‍ഡിച്ചിന്‍െറ ആദ്യ റൗണ്ടിലെ എതിരാളി ഉസ്ബെകിസ്ഥാന്‍െറ ലോക 49-ാം നമ്പര്‍ താരം ഡെന്നിസ് ഇസ്റ്റോമിനാണ്. ലോക പത്താം നമ്പര്‍ താരവും ചാമ്പ്യന്‍ഷിപ്പിലെ നാലാം സീഡുമായ സ്പെയിനിന്‍െറ ഡേവിഡ് ഫെറര്‍ ആദ്യ റൗണ്ടില്‍ യോഗ്യത മത്സരം ജയിച്ചത്തെുന്ന താരത്തെ നേരിടും.
ഫ്രാന്‍സിന്‍െറ 26-ാം നമ്പര്‍ താരം റിച്ചാര്‍ഡ് ഗാസ്ക്വെ്  സ്പെയ്നിന്‍െറ ലോക 41-ാം നമ്പര്‍ താരം പാബ്ളോ ആന്‍ഡുജറിനെ നേരിടും. ഖത്തറില്‍ തുടര്‍ച്ചയായി കളിക്കാനത്തെുന്ന ക്രൊയേഷ്യയുടെ ലോക 27-ാം നമ്പര്‍ താരം ഇവോ കാര്‍ലോവിക് ചെക്ക് റിപ്പബ്ളിക്കിന്‍െറ 31-ാം നമ്പര്‍ താരം ലൂക്കാസ് റൊസൂളിനെ നേരിടും. ഇരുവരും കഴിഞ്ഞ തവണയും ഖത്തര്‍ എക്സണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നു. പ്രമുഖ ടെന്നീസ് താരങ്ങളും ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ ഭാരവാഹികളും ഡ്രോയില്‍ സംബന്ധിച്ചു. ചാമ്പ്യന്‍ഷിപ്പിലെ  യോഗ്യത മത്സരങ്ങള്‍ ഖലീഫ ഇന്‍റര്‍നാഷണല്‍ ടെന്നീസ് ആന്‍റ് സ്ക്വാഷ് കോംപ്ളക്സില്‍ ഇന്നലെ ആരംഭിച്ചു. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് ആദ്യമായാണ് ദോഹയില്‍ കളിക്കുന്നത്. എക്സോണ്‍ മൊബൈല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്‍െറ പ്രധാന ആകര്‍ഷണം ദ്യോകോവിച്ചിന്‍െറ സാന്നിധ്യമാണ്. ലോകത്തിലെ ആദ്യ പത്ത് റാങ്കുകളില്‍ ഉള്‍പ്പെട്ട നാല് താരങ്ങള്‍ ദോഹയില്‍ പോരിനിറങ്ങും.  ലോക മൂന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ റാഫേല്‍ നദാല്‍ ഇത് ഏഴാം തവണയാണ് ദോഹയില്‍ മത്സരിക്കുന്നത്. 2005ലും 09ലും ക്വാര്‍ട്ടറിലത്തെിയ നദാല്‍ 2012ലും 13ലും സെമിയിലത്തെിയിരുന്നു. 2010ല്‍ ഫൈനലില്‍ കളിച്ചു. കഴിഞ്ഞവര്‍ഷമാണ് കിരീടം നേടാനായത്. ലോക ഏഴാം നമ്പര്‍ താരം ചെക്ക് റിപ്പബ്ളിക്കിന്‍െറ തോമസ് ബര്‍ഡിച്ച്, പത്താം നമ്പര്‍ താരം സ്പെയിനിന്‍െറ ഡേവിഡ് ഫെറര്‍, 2013ലെ ഖത്തര്‍ എക്സോണ്‍ മൊബൈല്‍ ഓപ്പണ്‍ ചാമ്പ്യന്‍ ഫ്രാന്‍സിന്‍െറ റിച്ചാര്‍ഡ് ഗാസ്ക്വെ് എന്നിവരും ചാമ്പ്യന്‍ഷിപ്പിനുണ്ട്. ഇവരുള്‍പ്പടെ പ്രമുഖരായ 32ലധികം കളിക്കാരാണ് ഖത്തര്‍ എക്സോണ്‍ മൊബൈല്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ കളിക്കുന്നത്.
 

4100 കോടിയുടെ ദുബൈ ബജറ്റിന് ശൈഖ് മുഹമ്മദിന്‍െറ അംഗീകാരം

Posted: 03 Jan 2015 07:31 PM PST

Image: 

ദുബൈ: ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ദുബൈയുടെ ഏറ്റവും വലിയ ബജറ്റിന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. സാമൂഹിക സേവന മേഖലക്ക് ഊന്നല്‍ നല്‍കിയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന നിര്‍ദേശങ്ങളടങ്ങുന്നതുമായ 2015ലേക്കുള്ള ബജറ്റ്  4100 കോടി ദിര്‍ഹത്തിന്‍േറതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒമ്പതു ശതമാനം അധികമാണിത്. 2530 പുതിയ തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു.  
2014ല്‍  രാജ്യം കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തിന്‍െറ ഫലമാണ് ഇത്ര വലിയ ബജറ്റെന്ന് ദുബൈ ധനവകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍റഹ്മാന്‍ സാലിഹ് അല്‍ സാലിഹ് പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്നും നികുതിയില്‍ നിന്നുമുള്ള വരുമാനത്തില്‍ വര്‍ധന പ്രതീക്ഷിക്കുമ്പോള്‍ എണ്ണവരുമാനം 2014ലേക്കാള്‍ അഞ്ചു ശതമാനം കുറയുമെന്ന് ബജറ്റില്‍ പറയുന്നു. മാന്ദ്യകാലത്തിന് ശേഷം ആദ്യമായാണ് ദുബൈ കമ്മിയില്ലാ ബജറ്റ് അവതരിപ്പിക്കുന്നത് ദുബൈ എമിറേറ്റിന്‍െറ സര്‍വതോന്മുഖ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള  ബജറ്റില്‍ വരവും ചെലവും തുല്യമാണ്.  അടിസ്ഥാന സൗകര്യം, വാര്‍ത്താവിനിമയം, സുരക്ഷ, നീതിന്യായം, സര്‍ക്കാര്‍ സേവനങ്ങള്‍, സാമൂഹിക വികസനം തുടങ്ങിയ മേഖലകള്‍ക്കാണ് കുടുതല്‍ തുക അനുവദിച്ചിരിക്കുന്നത്.   സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 22 ശതമാനം അധികമാണ് പുതിയ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.  ആകെ വരുമാനത്തില്‍ 74 ശതമാനവും സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്നാണ്. മൊത്തം വരുമാനത്തില്‍ 11ശതമാനമാണ് വര്‍ധന. നികുതി വരുമാനം ആകെ വരുമാനത്തിന്‍െറ 21 ശതമാനവും എണ്ണയില്‍ നിന്നുള്ള വരുമാനം നാലു ശതമാനവുമാണ്. എണ്ണവരുമാനത്തെ ദുബൈയെ ആശ്രയിക്കുന്നേയില്ളെന്നും ഇതില്‍ കുറവുണ്ടായിട്ടും മൊത്തം വരുമാനം 11 ശതമാനം വര്‍ധനവാണ് കാണിക്കുന്നത് ഇതിന് തെളിവാണെന്നും അബ്ദുല്‍ റഹ്മാന്‍ സാലിഹ് പറഞ്ഞു. ചെലവില്‍ 37 ശതമാനവും ശമ്പള ഇനത്തിലാണ്. ഈ വര്‍ഷവും പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കും. 2530 തൊഴിലവസരങ്ങളാണ് 2015ല്‍ നല്‍കുന്നത്. 2014ല്‍ 1650 തസ്തികകളാണ് സൃഷ്ടിച്ചത്. പൊതു ഭരണ നിര്‍വഹണ ചെലവ്, മൂലധന ചെലവ്, ഗ്രാന്‍റുകളും സബ്സിഡികളും എന്നീ വിഭാഗങ്ങള്‍ക്കായി 44ശതമാനം നീക്കിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും വികസനം ഇതിലാണ് വരിക. അടിസ്ഥാന സൗകര്യ വികസനത്തിന് 13 ശതമാനമാണ് നീക്കിയിരിപ്പ്. ആരോഗ്യം, വിദ്യഭ്യാസം, ഭവനമേഖല, സാമൂഹിക വികസനം എന്നിവക്ക് സര്‍ക്കാര്‍ ചെലവിന്‍െറ 35 ശതമാനം മാറ്റിവെക്കും.  ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും പ്രഖ്യാപിച്ച സമൂഹിക മുഖമുള്ളതും വിസകനപരവുമായ പദ്ധതികളില്‍ ബജറ്റിന്‍െറ ഗുണഫലം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയുടെ മികച്ച സാമ്പത്തിക നയമാണ്  ആഗോള മാന്ദ്യത്തിന് ശേഷം ആദ്യമായി കമ്മിയില്ലാ ബജറ്റ് അവതരിപ്പിക്കാന്‍ പ്രാപ്തമാക്കിയതെന്ന് അബ്ദുല്‍ റഹ്മാന്‍ സാലിഹ് പറഞ്ഞു.
 

മണ്ണ് പൊറുക്കട്ടെ ഈ പാതകം; വിതറുന്നത് മായം കലര്‍ന്ന ‘വ്യാജ’ വളവും

Posted: 03 Jan 2015 07:11 PM PST

Image: 

കൊച്ചി: ജൈവകൃഷിയിലേക്ക് കേരളം ഉണരുമ്പോള്‍ ഒന്നുമറിയാത്ത  കര്‍ഷകര്‍ മണ്ണില്‍ വാങ്ങി വിതറുന്നത് മായം ചേര്‍ന്ന വ്യാജ ജൈവവളം. ജൈവവളങ്ങളുടെ വില്‍പനക്കും വിതരണത്തിനുമുള്ള നിയന്ത്രണം സംസ്ഥാനത്ത് കടലാസില്‍ മാത്രമൊതുങ്ങിയ സാഹചര്യത്തിലാണ് വന്‍ തോതില്‍ മായം കലര്‍ന്ന ജൈവവളം ഒഴുകുന്നത്. പ്രധാനമായും തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നത്തെുന്ന ജൈവവളങ്ങളായ എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, ജൈവ കമ്പോസ്റ്റ് തുടങ്ങിയവയുടെ ഗുണനിലവാര പരിശോധന നടക്കുന്നില്ല.  
കൃഷിവകുപ്പാണ് ഇതു ചെയ്യേണ്ടത്. ആരോഗ്യരംഗത്ത് ഭീഷണിയായേക്കാവുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുള്ള ജൈവ കമ്പോസ്റ്റുകളും  കേരളത്തിലത്തെുന്നുണ്ട്. തമിഴ്നാട്ടിലെ തെങ്കാശി കേന്ദ്രമാക്കിയ വ്യാജ ജൈവവള നിര്‍മാണ-വിതരണ കമ്പനികളാണ് കേരളത്തിലേക്ക് എല്ലുപൊടിയടക്കമുള്ള ജൈവവളങ്ങള്‍ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. തമിഴ്നാട്ടില്‍ തന്നെ സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് കര്‍ണാടകയിലെയും ആന്ധ്രയിലെയും നിര്‍മാണശാലകളില്‍ നിന്നും വളമത്തെുന്നുണ്ട്. നിലവില്‍ കിലോഗ്രാമിന് 24 രൂപ മുതല്‍ 26രൂപ വരെ നല്ല എല്ലുപൊടിക്ക് വിലയുണ്ടെന്നിരിക്കെ 14 രൂപ മുതല്‍ വിലയുള്ള എല്ലുപൊടി കേരളത്തില്‍ മൊത്ത വിതരണക്കാര്‍ക്ക് ലഭിക്കും. ഇത് 18 രൂപ മുതല്‍ 22 രൂപ വരെ വിലയ്ക്കാണ് കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. എല്ലുപൊടിക്കൊപ്പം 20 മുതല്‍ 60 ശതമാനം വരെ കക്കാപൊടി, മീന്‍പൊടി എന്നിവ ചേര്‍ന്ന വ്യാജ എല്ലുപൊടിയാണ് ഇവ. കിലോഗ്രാമിന് 10 രൂപ മുതല്‍ വിലയീടാക്കിയിരുന്ന വ്യാജ എല്ലുപൊടിയുടെ വിതരണം പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന തെങ്കാശിയിലെ ഒരു വിതരണ കമ്പനിയുടമയുടെ ഫോണ്‍ സംഭാഷണത്തിന്‍െറ രേഖകളും ’മാധ്യമ’ത്തിന് ലഭിച്ചിട്ടുണ്ട്.
വേപ്പിന്‍പിണ്ണാക്കിനും ഗുണമേന്മയനുസരിച്ചാണ് വിലയെന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്. നല്ല വേപ്പിന്‍പിണ്ണാക്കിന് 22 മുതല്‍ 23 രൂപ വിലയുള്ളപ്പോള്‍ കാപ്പിത്തൊണ്ട്, ഉപ്പ് എന്നിവ ചേര്‍ത്ത വ്യാജനാണ് കേരളത്തില്‍ പല കമ്പനികളും വിതരണം നടത്തുന്നത്. വേപ്പിന്‍ കുരുവെന്ന വ്യാജേന പുളിങ്കുരുവും ചേര്‍ത്താണ് നിര്‍മാണം. എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, കപ്പലണ്ടിപ്പിണ്ണാക്ക്, ലെതര്‍മീല്‍, ബ്ളഡ് മീല്‍, ബയോ കമ്പോസ്റ്റ്, ഓര്‍ഗാനിക് കമ്പോസ്റ്റ് എന്നിങ്ങനെ നൂറുകണക്കിന് ജൈവവള ഉല്‍പന്നങ്ങളാണ് നിലവില്‍ സംസ്ഥാനത്ത് വിതരണത്തിനായത്തെുന്നത്. ഇവരില്‍നിന്ന് ജൈവ വളങ്ങള്‍ വാങ്ങി മിശ്രിത വളങ്ങളാക്കി വില്‍പന നടത്തുന്ന 70ലേറെ മിശ്രിത വളനിര്‍മാണ കമ്പനികളും കേരളത്തിലുണ്ട്. അതേസമയം, ജൈവവള വിതരണത്തിന്‍െറ ഗുണനിലവാരം ഉറപ്പാക്കാന്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ കൃഷിവകുപ്പ് ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ജൈവവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യവും കേരളത്തില്‍ ലഭ്യമായിട്ടില്ല. ജൈവവളങ്ങള്‍ക്ക് പുറമെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന രാസവളങ്ങളുടെ ഗുണനിലവാരവും സംശയനിഴലിലാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കോഓപറേറ്റ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്നിവ കൂടാതെ 83 സ്വകാര്യ രാസവള മിശ്രിത നിര്‍മാണ കമ്പനികളാണ് സംസ്ഥാനത്തുള്ളത്്.
സംസ്ഥാനത്ത് വിതരണം നടത്തുന്ന രാസമിശ്രിത വളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ പട്ടാമ്പി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ മാത്രമാണ് കൃഷി വകുപ്പിനുള്ളത്.

ജി.സി.സി രാജ്യങ്ങളില്‍ രോഗബാധിതര്‍ക്ക് വിലക്ക് വരുന്നു

Posted: 03 Jan 2015 07:06 PM PST

Image: 

ജിദ്ദ: തൊഴില്‍ റിക്രൂട്ട്മെന്‍റില്‍ രോഗബാധിതരെ വിലക്കാന്‍ സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങള്‍ തീരുമാനിച്ചു. കര്‍ശനമായ വൈദ്യ പരിശോന നടത്തി രോഗമുക്തരെന്ന് സ്ഥിരീകരിച്ച വിദേശികള്‍ക്ക് മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായാണ് നടപടി. ഗള്‍ഫ് നാടുകളില്‍ ഓരോ വര്‍ഷവും റിക്രൂട്ട് ചെയ്യപ്പെടുന്ന രണ്ട് ദശലക്ഷത്തോളം വരുന്ന വിദേശ ജോലിക്കാരില്‍ 10 ശതമാനം നിത്യരോഗികളാണെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇവരില്‍ പ്രമേഹം, പ്രഷര്‍ തുടങ്ങിയ രോഗങ്ങളാണ് കൂടുതലായും കാണുന്നത്.
ജി.സി.സി അംഗ രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്ടതിന്‍െറ അടിസ്ഥാനത്തില്‍ രോഗ ബാധിതരായ വിദേശികളെ റിക്രൂട്ട് ചെയ്യേണ്ടതില്ളെന്നത് കൂട്ടായെടുത്ത തീരുമാനമാണെന്ന് ഗള്‍ഫ് ഹെല്‍ത്ത് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ (Gulf Health Ministers Council) ഡയറക്ടര്‍ ജനറല്‍ തൗഫീഖ് ഖോജ പറഞ്ഞു. ഇതുവരെ ഇത്തരം രോഗികള്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് ആരോഗ്യഭീഷണി ഉയര്‍ത്തിയിട്ടില്ളെയായി കണ്ടിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളില്‍ ആരോഗ്യപരിശോധനക്കായി നിയോഗിക്കപ്പെട്ട 11 ഓളം സ്ഥാപനങ്ങള്‍ താല്‍ക്കാലികമായും മൂന്ന് കേന്ദ്രങ്ങള്‍ പൂര്‍ണമായും  നിയമം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയതായി അദ്ദേഹം വ്യക്തമാക്കി.  ഇന്ത്യ അടക്കമുള്ള 18 ഓളം രാജ്യങ്ങളില്‍ ജി.സി.സി അംഗീകൃത മെഡിക്കല്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ജോലിക്കാരെ കൂടുതലും റിക്രൂട്ട് ചെയ്യുന്നത്. സൗദിയിലേക്ക് ജോലിക്കത്തെിയ 14 പേരെ വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടത് കാരണം തിരിച്ചയച്ചതായും തൗഫീഖ് ഖോജ പറഞ്ഞു.
പുതിയ നടപടിമൂലം രോഗികളായ തൊഴിലന്വേഷകരെ ഒഴിവാക്കാന്‍ അതത് രാജ്യങ്ങളിലെ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിദേശരാജ്യങ്ങളിലെ നിലവിലുള്ള പരിശോധനസമ്പ്രദായം കാന്‍സര്‍ പോലെയുള്ള ഗുരുതരമായ രോഗങ്ങള്‍ കണ്ടത്തൊന്‍ പര്യാപ്തമല്ല്ള. അത്തരം പരിശോധനകള്‍ ഏര്‍പ്പെടുത്തുന്നത് റിക്രൂട്ടിങ്ങിന് കൂടുതല്‍ ചെലവ് വരുത്തുമെന്നതിനാലാണ് ജോലിക്കാരെ ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിച്ചശേഷം രണ്ടാമത് പരിശോധനക്ക് വിധേയമാക്കുന്നത്.
റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ തൊഴിലെടുക്കാന്‍ ശാരീരികമായും മാനസികമായും അനുയോജ്യരാണെന്ന് തെളിയിക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ജി.സി.സി ആരോഗ്യമന്ത്രിമാരുടെ യോഗം അടുത്ത മാസം ചേരുമെന്നും തൗഫീഖ് ഖോജ പറഞ്ഞു.
ഭാവിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യസുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന വിധത്തിലായിരിക്കും വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് നടക്കുകയെന്നാണ് ഗള്‍ഫ് ഹെല്‍ത്ത് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ തൗഫീഖ് ഖോജയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

മലയാളികള്‍ അറിവിനെ പ്രാവര്‍ത്തികമാക്കുന്നില്ല –ഡോ.വി.പി.ഗംഗാധരന്‍

Posted: 03 Jan 2015 06:38 PM PST

Image: 

മനാമ: മലയാളികള്‍ പൊതുവെ ആരോഗ്യ അവബോധമുള്ളവരാണെങ്കിലും വായനയിലൂടെയും മറ്റും ലഭിക്കുന്ന അറിവുകള്‍ പ്രാവര്‍ത്തികമാക്കുന്നില്ളെന്ന് പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി ഗംഗാധരന്‍ പറഞ്ഞു. മനാമയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില കാര്യങ്ങള്‍ വായിക്കുകയും മനസിലാക്കുകയും ചെയ്യും. രണ്ടു ദിവസം അതിന്‍െറ ഉള്‍ക്കാഴ്ചയുമായി നടക്കും. പിന്നീട് എല്ലാം തഥൈവ.
മരുന്ന് എത്രവേണമെങ്കിലും കഴിക്കാം എന്ന നിലപാടാണ് മലയാളികള്‍ക്ക്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ ഒരു ജാഗ്രതയും കാണുന്നില്ല. ഒരിക്കല്‍ ഹരിപ്പാടുള്ള കോഫി ഷോപ്പില്‍ കാലത്ത് തന്നെ കയറിയപ്പോള്‍ കണ്ട കാഴ്ച ഡോക്ടര്‍ ഓര്‍ത്തെടുത്തൂ. തൊട്ടപ്പുറത്തെ സീറ്റില്‍ മധ്യവയസുള്ള ഒരാള്‍ ഇരിക്കുന്നു. പൊറോട്ട, മുട്ട, ബീഫ് എന്നിവ ഓര്‍ഡര്‍ ചെയ്തു. എല്ലാം ടേബിളിലത്തെി. ഭക്ഷണം കഴിക്കാന്‍ തുടങ്ങും മുമ്പ് അഞ്ച്-ആറ് ഗുളികയും വിഴുങ്ങി. ഇത് ഒരു സമൂഹത്തിന്‍െറ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. എന്തു കഴിച്ചാലും മരുന്ന് അതെല്ലാം പരിഹരിച്ചു കൊള്ളും എന്നൊരു ധാരണയാണ് ഇതിനു പിന്നില്‍.
നമ്മുടെ ഭക്ഷണരീതി വലിയ തോതില്‍ പടിഞ്ഞാറന്‍ ശൈലി സ്വീകരിച്ചിരിക്കുന്നു. പക്ഷെ അവരുടെ നല്ല ഭാഗങ്ങള്‍ പിന്തുടരാന്‍ നമുക്കായില്ല. ഇംഗ്ളീഷുകാര്‍ എന്തുകഴിക്കുമ്പോഴും അതിനൊപ്പം സാലഡുകള്‍ കാണും. പഴവര്‍ഗങ്ങളും അവര്‍ ഒഴിവാക്കില്ല. പക്ഷെ നമ്മുടെ മെനുവില്‍ അത്തരം സംഗതികളേ ഇല്ല. മാത്രവുമല്ല. ഒരു തരത്തിലുമുള്ള വ്യായാമവുമില്ല. കളിക്കുന്ന കുട്ടികളെ ഇപ്പോള്‍ കാണാനേയില്ല. മുമ്പ് എറണാകുളത്തു നിന്ന് ഇരിങ്ങാലക്കുടക്ക് വരുമ്പോള്‍ ഓരോ കിലോമീറ്ററിനുള്ളിലും കളിക്കുന്ന കുട്ടികളെ കാണാമായിരുന്നു. ആ കാഴ്ച തന്നെ ഇല്ലാതായി. ഇപ്പോള്‍ എന്‍ട്രന്‍സ് പുസ്തകവുമായി നടക്കുന്നവരെ മാത്രമേ കാണാനുള്ളൂ. കളിയില്ലാതായി. അതുകൊണ്ടു തന്നെ ഹൃദ്രോഗ ബാധയുണ്ടാകുന്ന പ്രായം നന്നെ കുറഞ്ഞു. 35-40 വയസില്‍ തന്നെ ആന്‍ജിയോപ്ളാസ്റ്റി തുടങ്ങേണ്ട അവസ്ഥയാണിപ്പോള്‍. കോട്ടയം കാരിത്താസ് ആശുപത്രിയിലെല്ലാം 90 വയസുള്ളവര്‍ പോലും വലിയ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് കൂളായി എഴുന്നേറ്റ് പോകുന്നത് കാണാം. മുന്‍ തലമുറക്ക് ഈ ആരോഗ്യം കിട്ടിയത് അവരുടെ ഭക്ഷണത്തില്‍ നിന്നും അധ്വാനത്തില്‍ നിന്നുമാണ്.
ഉയര്‍ന്ന കാലറിയും കൊഴുപ്പും എന്നാല്‍ നാരുകള്‍ തീരെയില്ലാത്തതുമായ ഭക്ഷണമാണ് രോഗങ്ങളുടെ പ്രധാന ഏജന്‍റ്. ഇത് പൊണ്ണത്തടിയിലേക്കും മറ്റ് പല അസുഖങ്ങളിലേക്കും നയിക്കും. കേരളത്തില്‍ കാര്‍ബണേറ്റഡ് ശീതള പാനീയങ്ങളുടെ ഉപയോഗം വളരെ കൂടിയിട്ടുണ്ട്. കാലത്ത് തൊട്ട് വെള്ളത്തിനു പകരം സോഫ്റ്റ് ഡ്രിങ്ക് മാത്രം കുടിച്ചു നടക്കുന്നവരുണ്ട്. പല സോഫ്റ്റ്ഡ്രിങ്കുകളും അപകടകരമായ, ശരീരത്തിന്‍െറ തനത് പ്രവര്‍ത്തനങ്ങളെ ക്രമേണ അട്ടിമറിക്കാന്‍ കെല്‍പുള്ള രാസപദാര്‍ഥങ്ങളടങ്ങിയവയാണ്.
കേരളത്തില്‍ ബ്രെസ്റ്റ് കാന്‍സര്‍ നിരക്ക് വലിയ തോതില്‍ കൂടി. കാന്‍സര്‍ ബാധിച്ചത്തെുന്ന മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് ബ്രെസ്റ്റ് കാന്‍സറാണ്. മുമ്പ് 45 വയസിനു മുകളിലാണ് ബ്രെസ്റ്റ് കാന്‍സര്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് 20-25 വയസിലും ഇത് കാണുന്നു. സ്ത്രീകളുടെ ഗര്‍ഭാശയ കാന്‍സര്‍ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. ഭക്ഷണത്തിലും ജീവിത സാഹചര്യത്തിലും വന്ന മാറ്റം മൂലം ഋതുമതിയാകുന്ന പ്രായം നന്നേ കുറഞ്ഞു. ആര്‍ത്തവ വിരാമമത്തെുന്ന പ്രായം കൂടുകയും ചെയ്തു. ഹോര്‍മോണുകളുടെ സ്വാഭാവിക ഘടനയെ തകര്‍ക്കുന്ന സാഹചര്യം ശരീരത്തിലുണ്ടാകുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കീടനാശിനികളും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെട്ട പച്ചക്കറിയുടെയും മറ്റും ഉപയോഗം ഇവിടെയാണ് വില്ലനാകുന്നത്.
അതേ പോലെ ദഹന വ്യവസ്ഥയെ ബാധിക്കുന്ന കാന്‍സര്‍ നിരക്ക് വളരെ കൂടി. നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്‍െറ അഭാവം ഇതില്‍ പ്രധാന കാരണമാണ്. പരമ്പരാഗത ഭക്ഷണ ശീലം പരിശോധിച്ചാല്‍ അതില്‍ ഇലക്കറികള്‍ക്കും മറ്റും വലിയ പ്രാധാന്യമുണ്ടായിരുന്നതായി കാണാം. വാഴപ്പിണ്ടിയും താളും ചീരയുമെല്ലാം നിത്യേനയുള്ള ഭക്ഷണത്തിന്‍െറ ഭാഗമായിരുന്നു. ദഹനവ്യവസ്ഥയെ ആകെ ശുദ്ധീകരിക്കാന്‍ വലിയ തോതില്‍ നാരുകളുള്ള ഈവക സാധനങ്ങള്‍ക്ക് പറ്റും. എന്നാല്‍ അതെല്ലാം നമ്മുടെ അടുക്കളയില്‍ നിന്ന് പടിയിറങ്ങി. പകരം വന്നതാകട്ടെ രോഗങ്ങളും.
തിരക്കേറിയ ജീവിത ശൈലി ഒടുങ്ങാത്ത സമ്മര്‍ദ്ദങ്ങളും നമുക്ക് സമ്മാനിച്ചു. സമ്മര്‍ദ്ദവും കാന്‍സറും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പറയാനാകില്ല. എന്നാല്‍ മോശം മനോനിലയും സമ്മര്‍ദ്ദവും ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും അത് ക്രമേണ അസുഖങ്ങള്‍ക്ക് വഴിമാറുകയും ചെയ്യും.
ഇവിടെയാണ് ആയുര്‍വേദം പോലുള്ള സമീപനങ്ങളുടെ പ്രസക്തി. ആയുര്‍വേദം ഒരു ചികിത്സാരീതി എന്നതിലപ്പുറം ഒരു ജീവിത സമ്പ്രദായമാണ്. ഒരു ജീവിത ശൈലിയാണ് ആയുര്‍വേദം മുന്നോട്ട് വക്കുന്നത്. എന്നാല്‍ ആയുര്‍വേദത്തെയും കമ്പോളതാല്‍പര്യങ്ങള്‍ വിഴുങ്ങി. മതിയായ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ ആയുര്‍വേദത്തില്‍ നടക്കുന്നില്ല എന്നത് ഒരു പോരായ്മയാണ്്. അലോപതിയില്‍ എല്ലാത്തിനും ഒരു ഡാറ്റ കാണും. അതുകൊണ്ട് തന്നെ അലോപതിയില്‍ ഒരു ക്രമാനുക്രമമായ പുരോഗതി ഓരോ ചികിത്സയിലും കാണാം. അസുഖങ്ങളെ നേരത്തെ കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങള്‍ ആയുര്‍വേദവും വികസിപ്പിക്കണം. ചികിത്സാസമ്പ്രദായങ്ങള്‍ തമ്മില്‍ ഒരു ഐക്യം ഉണ്ടാകുന്നത് നല്ലതാണ്.  
കാന്‍സര്‍ ഒരു തീവ്രവാദി സംഘടനയെപ്പോലെയാണ് പെരുമാറുക. ചാവേറുകളാകാന്‍ വരുന്ന കോശങ്ങളെ മാത്രമേ നാം ഒറ്റ നോട്ടത്തില്‍ കാണുന്നുള്ളൂ. എന്നാല്‍, ഈ കോശങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമെന്നോണം പ്രവര്‍ത്തിക്കുന്ന അദൃശ്യകോശങ്ങളെ കണ്ടത്തൊനായാല്‍ എല്ലാം വേരോടെ പിഴുതെറിയാം. ഈ നിലക്കുള്ള ഗവേഷണങ്ങള്‍ ഇപ്പോള്‍ സജീവമാണ്. ഇന്നത്തെ ചികിത്സാ സമ്പ്രദായങ്ങള്‍ ഒരു കാല്‍നൂറ്റാണ്ടു കഴിഞ്ഞാല്‍ പൂര്‍ണമായും അപ്രസക്തമാകും. ‘ടാര്‍ഗറ്റ് കീമോതെറാപ്പി’ എന്ന ആശയം  മുന്നോട്ട് വന്ന കാലമാണിത്. അതേ പോലെ ജീനുകളെ കേന്ദ്രീകരിച്ച പരീക്ഷണങ്ങളും വിജയിച്ചാല്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ വരും. ഭാവിയില്‍ രോഗലക്ഷണങ്ങളും ലാബ് റിസള്‍ട്ടുകളും കമ്പ്യൂട്ടറില്‍ നല്‍കിയാല്‍ ക്യാന്‍സറിന്‍െറ എല്ലാ വിവരങ്ങളും മരുന്നുമുള്‍പ്പെടെയുള്ള വിവരങ്ങളുമായി ഒരു പ്രിന്‍റ് ഒൗട്ട് ലഭിക്കുന്നതു പ്രതീക്ഷിക്കാം.
ചികിത്സയില്‍ രോഗിയുടെ മനോനില വളരെ പ്രധാനമര്‍ഹിക്കുന്ന ഒന്നാണ്. കാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്ന ആ നിമിഷം ഒരാളുടെ ജീവിതത്തെ സംബന്ധിച്ച കാഴ്ചപ്പാടാകെ മാറി മറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആദ്യത്തെ ഷോക്കിനുശേഷം എങ്ങിനെ പ്രതികരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പോസിറ്റീവ് ചിന്തയുള്ളവര്‍ക്ക് എളുപ്പം ഷോക്കിനെ മറികടക്കാനാകും. രോഗിക്ക് പോസിറ്റീവ് ചിന്ത നല്‍കാന്‍ ചികിത്സകര്‍ക്കുമാകും. രോഗിയെ സാധാരണ മനോനിലയിലേക്ക് എത്തിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന കാര്യമാണ്. ഇതിന് രോഗിയുടെ മുന്‍ഗണനകള്‍ അറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കണം.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പരിശോധ കൃത്യമായി നടക്കുന്നില്ല. രോഗനിര്‍ണയ സംവിധാനങ്ങള്‍ സാമൂഹിക തലത്തില്‍ വികസിക്കുന്നതാണ് നല്ലത്. ചികിത്സാ രംഗത്ത് ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ള ഒരു ഏകീകൃത സമ്പ്രദായം ഇവിടെ കാണാനില്ല. പലയിടത്തും പല രീതികളാണ് ഇന്ത്യയിലെ ആശുപത്രികള്‍ അവലംബിക്കുന്നത്. അതുകൊണ്ട് എല്ലാ ആശുപത്രികളിലും നല്ല ചികിത്സ കിട്ടാത്ത സ്ഥിതി ഉണ്ടാകുന്നു. പല ആശുപത്രികളിലൂം കാന്‍സര്‍ ചികിത്സക്കായി ചെലവഴിച്ച തുക മൂലം എത്ര പേര്‍ക്ക് രോഗം മാറി എന്നൊരു കണക്കില്ല. ഈ രംഗത്ത് ഒരു ഓഡിറ്റിംങ് ഇല്ലാത്ത സ്ഥിതിയുണ്ട്.
മനസിനെ ശാന്തമാക്കുന്ന എന്തും ചികിത്സയില്‍ നല്ലതാണ്. അത് സംഗീതമോ, ധ്യാനമോ, പ്രാര്‍ഥനയോ, വായനയോ എന്തുമാകാം.-ഡോക്ടര്‍ പറഞ്ഞു.

മഹേന്ദ്ര ലീലകള്‍

Posted: 03 Jan 2015 06:14 PM PST

Image: 

2014 ഡിസംബര്‍ 30; മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്. ആസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ സമനില പിടിച്ച ദിവസം. കളി കഴിഞ്ഞപ്പോള്‍ നായകന്‍ ധോണി ഒരു സ്റ്റമ്പ് പിഴുതെടുത്തു, സ്മാരകമായി സൂക്ഷിക്കാന്‍. വിജയ സ്മരണക്കായി സ്റ്റമ്പുകള്‍ സൂക്ഷിക്കുന്ന പതിവ് ധോണിക്കുണ്ട്. എന്നാല്‍, സമനിലയിലായ ഒരു മത്സരത്തില്‍ ആദ്യമായിട്ടാണ് ധോണി സ്റ്റമ്പ് എടുക്കുന്നത്. കണ്ടവരൊക്കെ അല്‍പം കൗതുകത്തോടെ അത് നോക്കിനിന്നു. എന്നാല്‍, ധോണിക്ക് മാത്രം ഭാവവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു  മിസ്റ്റര്‍ കൂള്‍. പിന്നാലെയത്തെി ആ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു. അതും ഒരു മത്സരം കൂടി ബാക്കിനില്‍ക്കേ. ധോണി സ്റ്റമ്പ് എടുത്തതിന്‍െറ രഹസ്യം അപ്പോഴാണ് പിടികിട്ടിയത്. ഇനിയൊരു ടെസ്റ്റ് കളിക്കാന്‍ താനുണ്ടാകില്ളെന്ന് അറിഞ്ഞത് ധോണിമാത്രം.
വല്ലാത്തൊരു മടക്കമായിപ്പോയി അത്. നീളന്‍ മുടിയും വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിച്ച മഹേന്ദ്ര സിങ് ധോണിയെന്ന എം.എസ് ധോണിക്ക് ഇപ്പോള്‍ പുതിയൊരു രൂപമാണ്. പാതിവഴിയില്‍ പടയുപേക്ഷിച്ച് മുങ്ങിയ നായകന്‍െറ രൂപം. പരമ്പര പൂര്‍ത്തിയാക്കി മാന്യമായി പടിയിറങ്ങാമായിരുന്നില്ളേ എന്ന് ചോദിച്ചവരേറെ. ധോണി ക്രിക്കറ്റ് പ്രേമികളോട് മാപ്പുപറയണമെന്നും വിലക്കേര്‍പ്പെടുത്തണമെന്നുമെല്ലാം ആവശ്യമുയര്‍ന്നു. അപ്പോഴും പതിവുപോലെ ധോണി മാത്രം കൂള്‍ ആയി നിന്നു. ധോണിക്ക് മുമ്പും ഇങ്ങനെ പോന്നവരുണ്ട്. നവ്ജോത് സിങ് സിദ്ദുവും ലാല അമര്‍നാഥും ഇങ്ങനെ പോന്നവരാണ്. അതിനാല്‍, വേണമെങ്കില്‍ ധോണിക്ക് പറഞ്ഞുനില്‍ക്കാം. ഗംഭീരമൊരു യാത്രയയപ്പ് കിട്ടേണ്ട സ്ഥാനത്താണ് അതെല്ലാം കളഞ്ഞുകുളിച്ച് ഈ പണി കാണിച്ചിരിക്കുന്നത്.
പണ്ട് ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ഇന്‍സ്പെക്ടറായിരുന്നു. അന്ന് കൊല്‍കത്തയില്‍ ക്ളബ് ക്രിക്കറ്റുമായി കളിച്ചുനടന്നു. 23ാം വയസ്സുവരെ അങ്ങനെ പോയി. 2004ല്‍ നൈറോബിയില്‍ ഇന്ത്യ ‘എ’ക്കുവേണ്ടി രണ്ട് സെഞ്ചുറി നേടിയതോടെയാണ് ആളറിഞ്ഞു തുടങ്ങിയത്. 2004 ഡിസംബറില്‍ ബംഗ്ളാദേശിനെതിരെ അരങ്ങേറ്റം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാഗ്യജാതകമായാണ് വരവ്.  2007 ട്വന്‍റി 20 ലോകകപ്പില്‍ സീനിയര്‍ താരങ്ങളെല്ലാം മാറിനിന്നപ്പോള്‍ അപ്രതീക്ഷിതമായി നായകസ്ഥാനം. ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയത് കപ്പുമായി. ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുന്ന ബി.സി.സി.ഐയുടെ അമരക്കാരുടെ പൊന്നോമനയായിരുന്നു. പിന്നീട് അകല്‍ച്ചയും കണ്ടു. ഇംഗ്ളണ്ടിലെ പരമ്പര തോല്‍വിക്ക് പിന്നാലെ കഴിഞ്ഞ ആഗസ്റ്റില്‍ രവി ശാസ്ത്രിയെ ടീം ഡയറക്ടറാക്കിയത് തന്നോട് ചോദിക്കാതെയാണെന്ന പരിഭവമുണ്ടായിരുന്നു. കോച്ച് ഡങ്കന്‍ ഫ്ളച്ചര്‍ തന്നെയാണ്് ടീമിന്‍െറ ബോസ് എന്ന് തുറന്നടിച്ചത്് ബി.സി.സി.ഐ മേലാളന്മാരെ ചൊടിപ്പിച്ചു. ധോണി കളിച്ചാല്‍ മതി, ഭരിക്കുന്ന കാര്യം ഞങ്ങള്‍ നോക്കിക്കോളം എന്ന് മറുപടിയും കിട്ടി.
നേട്ടങ്ങള്‍ ഒരുപാടുണ്ട് പറയാന്‍. 27 വിജയങ്ങളോടെ ഗാംഗുലിയെ മറികടന്ന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റനായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍. ധോണിക്ക് കീഴില്‍ ഇന്ത്യ നേടാത്ത നേട്ടങ്ങളില്ല. 2009 ഡിസംബര്‍ മുതല്‍ 18 മാസം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. 2011ല്‍ ഏകദിന ലോകകപ്പും 2007ല്‍ ട്വന്‍റി 20 ലോകകപ്പും. 2010ല്‍ ഏഷ്യ കപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടി. വിദേശത്ത് തോല്‍വിയില്‍ റെക്കോഡിട്ട നായകനും മറ്റാരുമല്ല. 30 ടെസ്റ്റില്‍ 15ലും സുന്ദരമായി തോറ്റു. ജയിച്ചത് വെറും ആറില്‍. ഒമ്പതെണ്ണം സമനിലയിലുമായി.
പണ്ട് ഹോക്കി കളിച്ച് നടന്ന പയ്യനാണ്. ഹോക്കി സ്റ്റിക്കുകൊണ്ട് എതിരാളിയുടെ അടി കിട്ടിയപ്പോള്‍ അത് മതിയാക്കി. പിന്നെ ക്രിക്കറ്റിലേക്ക് തിരിഞ്ഞു. പണത്തിനും പ്രശസ്തിക്കും കുറവൊന്നുമില്ല. കഴിഞ്ഞ വര്‍ഷം ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ഇന്ത്യന്‍ കായികതാരമായി ഫോബ്സ് മാസിക തെരഞ്ഞെടുത്തു. 20 മില്യണ്‍ ഡോളര്‍ ആണ് ധോണിയുടെ മൂല്യം. ലോകത്ത് അഞ്ചാം സ്ഥാനത്താണ്. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മുന്നില്‍. യമഹ ബൈക്കുകളോടുള്ള പ്രിയവും പ്രശസ്തമാണ്. ശേഖരത്തില്‍ മുപ്പതിലേറെയുണ്ടെന്നാണ് കേള്‍ക്കുന്നത്.  ബി.സി.സി.ഐയെ കൈപ്പിടിയിലൊതുക്കിയ എന്‍. ശ്രീനിവാസന്‍െറയും ഇഷ്ടക്കാരനായി. ശ്രീനിവാസന്‍െറ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്‍റ്സില്‍ വൈസ് പ്രസിഡന്‍റും ചെന്നൈ സൂപ്പര്‍ കിങ്സ് നായകനുമായി. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീനിവാസന് സ്ഥാനം തെറിച്ചപ്പോള്‍ ധോണിക്കെതിരെയും ആരോപണമുയര്‍ന്നു. ദുഷിച്ച സ്വഭാവക്കാരനാണെന്നും വാതുവെപ്പില്‍ പങ്കുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ വാദിച്ചു. മുദ്ഗല്‍ റിപ്പോര്‍ട്ടിലും പേരുവന്നു. എന്നാലും ബി.സി.സി.ഐ ഒപ്പം നിന്നതുകൊണ്ട് അങ്ങനെ പിടിച്ചുനിന്നു. അന്ന് പുറത്തായ മറ്റൊരാളാണ് നമ്മുടെ ശ്രീശാന്ത്. ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ശ്രീശാന്ത് പറഞ്ഞു; ധോണിയെക്കുറിച്ച് ഒരു ബോംബ് പൊട്ടിക്കാനുണ്ടെന്ന്. അതെന്താണെന്ന് വഴിയേ അറിയുമായിരിക്കും.
ക്രിക്കറ്റിന് അധികം വേരുകളില്ലാത്ത നാട്ടില്‍നിന്ന് വന്നാണ് ലോകം കീഴടക്കിയത്. ക്രിക്കറ്റ് പുസ്തകങ്ങളില്‍ വരഞ്ഞുവെച്ച ശൈലികള്‍ തെറ്റിച്ച ബാറ്റിങ്. ബാറ്റെടുത്താല്‍ രുദ്രഭാവമുണരും. പിന്നെ വെടിക്കെട്ട് പൂരം. ആ ബാറ്റില്‍നിന്ന് സിക്സറുകള്‍ പറന്നു. അതുപോലെ, നായകസ്ഥാനം മോഹിച്ചവരെയെല്ലാം സിക്സറിന് പറത്തി. സെവാഗും ഗംഭീറുമെല്ലാം ധോണിയോട് കളിച്ച് അടി വാങ്ങി.  ഹെയര്‍ സ്റ്റൈലിലും സ്റ്റൈല്‍ മന്നനാണ്. ഹെയര്‍സ്റ്റെല്‍ പലകാലത്തും പല രൂപത്തിലായി. ആദ്യം നീളന്‍മുടി. പിന്നെ മുറിച്ച് അച്ചടക്കമുള്ള കുട്ടിയായി. പിന്നെ ഡേവിഡ് ബെക്കാം സ്റ്റൈലില്‍. റാഞ്ചിയിലെ കായാ സലൂണിലാണ് നാട്ടിലത്തെുമ്പോള്‍ പതിവായി മുടിമുറിക്കുന്നത്. അന്ന് നാട്ടുകാര്‍ക്ക് ഉത്സവമാണ്. റോഡെല്ലാം ബ്ളോക്കാകും. സഹികെട്ട് പൊലീസ് പറഞ്ഞു; ഇനി ഞങ്ങളെ അറിയിച്ചിട്ടേ വരാവൂ. ഹിന്ദു ദൈവമായ വിഷ്ണുവിന്‍െറ രൂപത്തില്‍ പരസ്യത്തില്‍ അഭിനയിച്ചതിന് വിവാദം പുറകേയത്തെി.
2011 ലോകകപ്പിനുശേഷം മങ്ങിത്തുടങ്ങി. വിദേശത്ത് തുടര്‍ച്ചയായ എട്ട് ടെസ്റ്റ് തോല്‍വികള്‍. നാട്ടിലും തുടര്‍ തോല്‍വികള്‍. അപ്പോഴേ തുടങ്ങി നായകന്‍െറ രക്തത്തിനായി മുറവിളി. അന്നൊന്നും പതറാതെ നിന്നിട്ടാണ് ഇപ്പോള്‍ ‘ഒളിച്ചോടി’യെന്ന പേരുമായി ആസ്ട്രേലിയയില്‍നിന്ന് തിരിച്ചുവരുന്നത്.

സത്യവാക്കോതുവാന്‍ ത്രാണിയുണ്ടാവണം

Posted: 03 Jan 2015 06:11 PM PST

Image: 

ലോകത്തുടനീളം ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ബുദ്ധിജീവിയാണ് പ്രഫ. അമര്‍ത്യസെന്‍. വികസന പരികല്‍പനകള്‍ക്ക് മൗലിക സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തി. സദാചാര ദാര്‍ശനികരംഗത്തെ അതുല്യപ്രതിഭ. ഓണ്‍ എതിക്സ് ആന്‍ഡ് ഇക്കണോമിക്സ്, ഡെവലപ്മെന്‍റ് ആന്‍ഡ് ഫ്രീഡം തുടങ്ങിയ വിശ്രുത രചനകളിലൂടെ പ്രശംസ നേടിയ വ്യക്തി. ട്രിനിറ്റി, ഹാര്‍വാര്‍ഡ് തുടങ്ങിയ സര്‍വകലാശാലകളിലെ പ്രഫസര്‍ഷിപ് കരസ്ഥമാക്കിയ ദേഹം. ഭാരതരത്നം, നൊബേല്‍ എന്നിവയടക്കം നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സമകാലിക ചരിത്രത്തില്‍ സ്വന്തം വിരല്‍മുദ്ര പതിപ്പിച്ച ഇന്ത്യന്‍ ധൈഷണിക രാക്ഷസന്‍ എന്നും സെന്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
എന്നാല്‍, അനിഷേധ്യമായ ഈ പ്രശസ്തിയുമായി ഇണങ്ങാത്ത ചില പ്രസ്താവനകളാണ് സെന്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തുവിട്ടത്. Express Adda പോര്‍ട്ടല്‍ ആ പ്രസ്താവനകള്‍ പൂര്‍ണമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്‍ററില്‍ നടത്തിയ പ്രഭാഷണത്തിലെ മിക്ക ഭാഗങ്ങളും പരിചിതാശയങ്ങള്‍ മാത്രമാണ്. സ്വന്തം സൈദ്ധാന്തികതയുടെ വിശദീകരണങ്ങള്‍. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ച് സെന്‍ നടത്തിയ നിരീക്ഷണങ്ങളാണ് നമ്മുടെ തര്‍ക്കവിഷയം. ആ ഭാഗം ഞാന്‍ ഉദ്ധരിക്കാം: ‘കാര്യങ്ങള്‍ സംഭവിക്കും എന്നൊരു വിശ്വാസബോധം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ മോദിക്ക് കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യം. ഇത് കൃത്യമായും ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യമായിരുന്നില്ല. എന്നാല്‍, ഇത് വലിയൊരു നേട്ടമാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍, മതേതരത്വംപോലുള്ള വിഷയങ്ങളില്‍ മോദിയുമായി എനിക്കുള്ള അഭിപ്രായഭിന്നത അവസാനിച്ചുവെന്ന് ഇതിന് അര്‍ഥമില്ല. പക്ഷേ, നാം ഇതംഗീകരിക്കുന്നില്ളെങ്കില്‍ അത് വലിയൊരു നഷ്ടമാകും.’ ഈ വാചകങ്ങള്‍ പോര്‍ട്ടല്‍ ഹൈലൈറ്റ് ആയി ഉയര്‍ത്തിക്കാട്ടുകയുണ്ടായി. സെന്നിന്‍െറ പ്രഭാഷണത്തിലെ മര്‍മപ്രധാന ഭാഗം ഇതെന്നാകും അവരുടെയും വിലയിരുത്തല്‍. രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച ഘര്‍ വാപസിയെ സംബന്ധിച്ച് സെന്‍ മൗനം ദീക്ഷിക്കുന്നു. ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്ന വിഷയത്തിലും വര്‍ഗീയ ലഹളകള്‍ മൂര്‍ച്ഛിച്ച് വരുന്നതിലും ഡിസംബര്‍ 25 സദ്ഭരണദിനമായി ന്യൂനീകരിക്കപ്പെട്ടതിലും ഇതേ നിശ്ശബ്ദതയാണ് അദ്ദേഹത്തിന്.
ഈ മഹാശയന്‍െറ പരസ്യാഭിപ്രായപ്രകടനങ്ങളും കനത്ത മൗനവും വിമര്‍ശാത്മക അപഗ്രഥനം അര്‍ഹിക്കുന്നുണ്ട്. ബാലിശ പ്രസ്താവനകള്‍ പുറത്തുവിടുക ഇത്തരം തത്ത്വവിശാരദന്മാരുടെ രീതിയല്ല എന്നുപറയേണ്ടതില്ല. ഉന്നത മൂല്യബോധത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന പതിവും ഇക്കൂട്ടര്‍ പ്രകടിപ്പിക്കാറില്ല.
സാമൂഹികനന്മ, നീതി എന്നീ ലക്ഷ്യങ്ങള്‍ മാത്രമാകും അവരുടെ പ്രസ്താവനയുടെ അടിസ്ഥാന പ്രേരണകള്‍. മിതമായി പറയേണ്ടവ മിതമായും വിശദീകരിക്കേണ്ടവ വിശദീകരിച്ചും അവതരിപ്പിക്കുന്ന ആഖ്യാനതന്ത്രവും അവര്‍ക്ക്  വശഗതമായിരിക്കും. അവഗണിക്കേണ്ട പ്രശ്നങ്ങളെ മാത്രമാകും അവര്‍ ഉപേക്ഷിക്കാറുള്ളതെന്നും നാം കരുതുന്നു.
സെന്നിന്‍െറ പ്രധാന പ്രസ്താവനയെ അഞ്ചായി വിഭജിക്കാം.‘കാര്യങ്ങള്‍ സംഭവിക്കുമെന്ന വിശ്വാസബോധം ജനങ്ങളില്‍ മോദി സൃഷ്ടിച്ചിരിക്കുന്നു’ എന്ന പ്രഥമ ഭാഗത്തില്‍ ‘ജനങ്ങള്‍’ എന്ന സംഞ്ജയിലൂടെ പ്രഫസര്‍ സെന്‍ ആരെയാണ് വിവക്ഷിക്കുന്നത്? മാഡിസണ്‍ സ്ക്വയറില്‍ തന്‍െറ പ്രഭാഷണം ശ്രവിക്കാനത്തെിയ വന്‍കിട വ്യവസായികളെ ആയിരിക്കുമോ? അല്ളെങ്കില്‍ പുതിയ വനനിയമ ഭേദഗതി വഴി ആദിവാസി ഭൂമികള്‍ അനായാസം തട്ടിയെടുക്കാന്‍ വഴിയൊരുക്കിയത് മനസ്സിലാക്കി ദു$ഖം കടിച്ചിറക്കുന്ന ആദിവാസി സമൂഹത്തെയോ?  ആരോഗ്യ, വിദ്യാഭ്യാസ മേഖലക്കുവേണ്ടിയുള്ള ഫണ്ടില്‍നിന്ന് 20 ശതമാനം സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന്‍െറ പ്രത്യാഘാതം അനുഭവിക്കാനിരിക്കുന്ന സാധാരണ മര്‍ത്യര്‍ ഏതായാലും വിവക്ഷിതര്‍ അല്ളെന്ന് നമുക്ക് ഊഹിക്കാം. വന്‍കിട കോര്‍പറേറ്റുകളിലാണോ മോദി വിശ്വാസം ഉളവാക്കിയിരിക്കുന്നത്. അവരും വേണ്ടത്ര തൃപ്തരല്ളെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു.
ഇതേ ദുര്‍ഗ്രഹത ‘ഇത് കൃത്യമായും ഞാന്‍ ഇഷ്ടപ്പെടുമായിരുന്ന കാര്യമായിരുന്നില്ല’ എന്ന രണ്ടാംഭാഗത്തെയും നിരര്‍ഥക വ്യായാമമാക്കി മാറ്റിയിരിക്കുന്നു. ഞാന്‍ പിന്തുണക്കുന്ന കാര്യങ്ങളല്ല എതിര്‍ക്കുന്ന കാര്യങ്ങളാണ് ഇവ എന്നും ഇഷ്ടപ്പെടേണ്ടിയിരുന്നിട്ടും ഇഷ്ടപ്പെടാതെപോയ കാര്യങ്ങള്‍ എന്നും ഈ വാക്യത്തിന് വ്യാഖ്യാനം നല്‍കാനാവും. ഈ വാക്യം ഉച്ചരിക്കെ അദ്ദേഹം മനസ്സില്‍ ഉദ്ദേശിച്ച കാര്യം സ്പഷ്ടമാകണമെങ്കില്‍ മോദി നിര്‍വഹിച്ച ഏതെല്ലാം പദ്ധതികളാണ് അഭിലഷണീയം ഏതെല്ലാം പദ്ധതികള്‍ അനഭിലഷണീയമായി അനുഭവപ്പെടുന്നു എന്ന വിശദീകരണവും നല്‍കേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍, അത്തരം വിശദീകരണങ്ങള്‍ നല്‍കാന്‍ ഈ വിശാരദന്‍ തയാറല്ല.
ഇതൊരു വലിയ നേട്ടം തന്നെ’ എന്ന മൂന്നാം ഭാഗം ശുദ്ധമായ മോദി സ്തുതിയായി പരിണമിക്കുന്നു. ടെക്സ്റ്റ് ബുക്കുകള്‍ തിരുത്തിയും പുസ്തകങ്ങള്‍ നിരോധിച്ചും അദാനി ഗ്രൂപ്പിന് സ്റ്റേറ്റ്ബാങ്ക് വഴി കോടികള്‍ അനുവദിച്ചും ആരോഗ്യ സബ്സിഡികള്‍ വെട്ടിക്കുറച്ചും സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന ശിപാര്‍ശകള്‍ നിരാകരിച്ചും ഓര്‍ഡിനന്‍സ്രാജ് നടപ്പാക്കിയും മോദി സര്‍ക്കാര്‍ രാജ്യത്തെ പൊളിച്ചടുക്കുന്നതായി ഗോപാല്‍ ഗാന്ധി, റൊമീല ഥാപ്പര്‍ തുടങ്ങിയ പ്രഗല്ഭമതികള്‍ വിമര്‍ശിച്ചുകൊണ്ടിരിക്കെയാണ് ജനക്ഷേമ ചിന്തകനായ സെന്‍ ഇത്തരം വിഷയങ്ങള്‍ അഭിസംബോധന ചെയ്യാതെ നിസ്സാര മട്ടില്‍ മോദിയുടെ ‘നേട്ടങ്ങളുടെ’ സ്തുതിപാഠം രചിക്കാന്‍ ഉദ്യുക്തനായിരിക്കുന്നത്.
‘മോദിയുമായുള്ള എന്‍െറ അഭിപ്രായഭിന്നത അവസാനിക്കുന്നില്ളെന്ന’ നാലാം ഭാഗത്തിന്‍െറ ബാലിശത്വം പരാമര്‍ശം അര്‍ഹിക്കുന്നില്ല. ഇത്രയേറെ ‘നേട്ടങ്ങള്‍’ കൈവരിച്ച മോദിയുമായുള്ള തന്‍െറ അഭിപ്രായഭിന്നത അതി നിസ്സാരമെന്ന് ചിത്രീകരിച്ച് സ്വയം വില താഴ്ത്തുകയാണ് പ്രഫസര്‍ സെന്‍. ആഗോള നിലവാരമുള്ള ഒരു ചിന്തകന്‍െറ ഈ അതിവിനയം ലജ്ജാകരമാണെന്ന് പറയാതെ വയ്യ. അധികാരികള്‍ക്കുമുന്നില്‍ സത്യം ഉദ്ഘോഷിക്കാനുള്ള ആര്‍ജവമാണ് നാം ഇത്തരം മഹദ്വ്യക്തികളില്‍നിന്ന് പ്രതീക്ഷിക്കാറുള്ളത്.
‘ഇത് അംഗീകരിക്കാത്തപക്ഷം നഷ്ടം സംഭവിക്കുമെന്ന’ അവസാന നിരീക്ഷണമാകട്ടെ, ഇന്ത്യയിലെ എല്ലാ വിവേകമതികള്‍ക്കും നേരെയുള്ള വിമര്‍ശവും മാറിക്കൊണ്ടിരിക്കുന്ന പുതിയ അന്തരീക്ഷത്തിന് അംഗീകാരം പ്രഖ്യാപിക്കാനുള്ള പരസ്യാഹ്വാനവും മാത്രമാകുന്നു. ചിന്താരംഗത്തെ അതികായനായ പ്രഫസര്‍ സെന്‍ തീര്‍ച്ചയായും തന്‍െറ ദുരൂഹമായ നിരീക്ഷണങ്ങള്‍ക്കും പരോക്ഷ ആഹ്വാനത്തിനും വിശദീകരണം നല്‍കുന്നത് നന്നായിരിക്കും. നമ്മുടെ പൊതുസംവാദങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കണമെങ്കില്‍ അത്തരമൊരു വിശദീകരണം അനുപേക്ഷണീയമാണ്.
(ഷിംലയിലെ വികസ്വര സമൂഹ പഠനകേന്ദ്രം പ്രഫസറാണ് ലേഖകന്‍/കടപ്പാട് ‘ദ ഹിന്ദു’)
 

ഹംസഗാനം

Posted: 03 Jan 2015 06:07 PM PST

Image: 
Subtitle: 
ഒരു വ്യാഴവട്ടക്കാലമായി വായനക്കാരുമായി സംവദിച്ചിരുന്ന 'മധ്യരേഖ' എന്ന പംക്തി ഈ ലക്കത്തോടെ അവസാനിക്കുന്നു

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി മാന്യവായനക്കാരുമായി സംവദിച്ചിരുന്ന ‘മധ്യരേഖ’ എന്ന പംക്തി ഈ ലക്കത്തോടുകൂടി അവസാനിപ്പിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്തെ അല്‍സാജ് സെന്‍ററില്‍ ഒരു വിവാഹത്തില്‍ സംബന്ധിച്ചതിനുശേഷം ഡ്രൈവര്‍ വണ്ടിയുമായി വരുന്നതിന് കാത്തുനില്‍ക്കുന്ന നേരത്ത് ഒരാള്‍ ഓടിവന്നു. ‘മടങ്ങിപ്പോകാന്‍ കാറില്‍ കയറിയതായിരുന്നു, മധ്യരേഖ 10 കൊല്ലമായി വായിക്കുന്നു, സാറിനെ ആദ്യമായാണ് നേരില്‍ കാണുന്നത്, ഒരു ഷേക് ഹാന്‍ഡ് തരാതെ ഞാന്‍ എങ്ങനെ പോകും?’ ഇതായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. പുതുവര്‍ഷത്തില്‍ ഈ പംക്തി അവസാനിപ്പിക്കുകയാണ് എന്ന് ആ സുമനസ്സിനോട് ആ നേരത്ത് പറയാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഒരു ഹംസഗാനം എഴുതി എന്‍െറ വായനക്കാരോട് യാത്ര പറയാം എന്ന് നിശ്ചയിച്ചത്.
ഹംസത്തെയും ഹംസഗാനത്തെയുംകുറിച്ച് പറയാതെ ഈ കുറിപ്പ് മുന്നോട്ടുപോയാല്‍ ഇത് ‘മധ്യരേഖ’യുടെ സമ്പ്രദായത്തില്‍നിന്ന് മാറിപ്പോകുമല്ളോ. അതുകൊണ്ട് അരയന്നത്തില്‍ തൊട്ട് തുടങ്ങാം.
അരയന്നം ഭാരതീയ പുരാണങ്ങളിലും യവനപുരാണങ്ങളിലും ദേവന്മാരുടെ പക്ഷിയാണ്. നമ്മുടെ പാരമ്പര്യത്തില്‍ മാനസസരസ്സാണ് അരയന്നത്തിന്‍െറ നാട്. മഴ അരയന്നങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ മഴക്കാലത്ത് മാനസസരസ്സില്‍നിന്ന് സമതലങ്ങളിലേക്ക് മാറുകയും ഇവിടെ മഴ തുടങ്ങിയാല്‍ മാനസസരസ്സിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് പുരാണം. അരയന്നങ്ങളില്‍ മിക്ക വിഭാഗങ്ങളും ദേശാടനപ്പക്ഷികളാണ് എന്നത് ഒപ്പം ഓര്‍മിക്കേണ്ട ശാസ്ത്രം. ഗ്രീക്ക് പുരാണത്തില്‍ അപ്പോളോ ദേവന്‍െറ വാഹനമാണ് അരയന്നം. നമ്മുടെ പാരമ്പര്യത്തില്‍ ബ്രഹ്മാവിനും സരസ്വതിക്കും ഹംസമാണ് വാഹനം എന്ന് സൂചനകള്‍ കാണുന്നതുപോലെ.
അരയന്നത്തെക്കുറിച്ച് ശാസ്ത്രീയാടിസ്ഥാനം ഒന്നും ഇല്ലാത്ത വിശ്വാസങ്ങളുണ്ട്. വെള്ളംചേര്‍ത്ത പാല്‍ ഒരു പാത്രത്തില്‍ വെച്ചുകൊടുത്താല്‍ അരയന്നം പാല്‍ മാത്രം കുടിക്കും എന്നാണല്ളോ നമ്മുടെ കഥ. ഹംസത്തിന്‍െറയും കൊക്കിന്‍െറയും നിറം ഒന്നായാലും നീരക്ഷീരവിവേകപരിശോധന നടത്തിയാല്‍ ഏതാണ് ഹംസം, ഏതാണ് കൊക്ക് എന്നറിയാം എന്ന് പറഞ്ഞുതരുന്ന ഒരു ശ്ളോകമുണ്ട് സംസ്കൃതത്തില്‍.
ഹംസം ഒരു മൂകജീവിയാണെന്നും ആസന്നമരണാവസ്ഥയില്‍ അപ്പോളോയുമൊത്തുള്ള നിത്യജീവിതത്തെ ഓര്‍ത്ത് ആഹ്ളാദിക്കുമ്പോള്‍ മാത്രമാണ് അത് പാടുന്നതെന്നും സോക്രട്ടീസും പ്ളാറ്റോയും ഉള്‍പ്പെടെയുള്ള ജ്ഞാനികള്‍ വിശ്വസിച്ചിരുന്നു. അത് ഭോഷ്ക്കാണെന്ന് പ്ളിനി എഴുതിയിട്ടുമുണ്ട് പിറകെ! മൂകഹംസം -Mute Swan എന്ന പക്ഷിപോലും ഊമയല്ല എന്ന് ആധുനിക വിജ്ഞാനം പറഞ്ഞുതരുന്നു. സീയൂസ് ദേവന്‍ അരയന്നമായി അവതരിച്ചപ്പോള്‍ സ്പാര്‍ട്ടയിലെ രാജ്ഞി ലേദയില്‍ ജനിച്ച യവനസുന്ദരിയാണ് ഹെലന്‍ എന്നതുപോലെ ഒരു കഥ എന്നുപറയാം. ചില ഇനം അരയന്നങ്ങള്‍ മരണവെപ്രാളത്തില്‍ ശ്രുതിമധുരമായ ഒരു ശബ്ദം പുറപ്പെടുവിക്കുമെന്ന് പീറ്റര്‍ പല്ലാസ് എന്ന പ്രകൃതിനിരീക്ഷകന്‍ പറയുന്നുണ്ട് എന്നത് മാത്രമാണ് ഹംസഗാനം എന്ന ശൈലിയുടെ പിന്നിലുള്ള ശാസ്ത്രീയത. ഇംഗ്ളീഷില്‍ ആദ്യമായി ഈ പദം പ്രയോഗിച്ചത് കാര്‍ലൈല്‍ ആയിരുന്നു എന്നത് നിഷ്പത്തിചരിത്രം.
ഏതായാലും ഒരു കലാകാരനോ എഴുത്തുകാരനോ സവിശേഷമായ ഒരു സാംസ്കാരിക വിനിമയത്തിന് അന്ത്യംകുറിക്കുമ്പോള്‍ ഹംസഗാനം ആലപിക്കുന്നു എന്ന പ്രയോഗം ഇംഗ്ളീഷിലും ഇതര യൂറോപ്യന്‍ ഭാഷകളിലും എന്നതുപോലെ മലയാളത്തിലും അപരിചിതമല്ലല്ളോ ഇന്ന്. ഈ പത്രത്തിലെ ‘മധ്യരേഖ’യുടെ അവസാനലക്കത്തിന് ഹംസഗാനം എന്ന ശീര്‍ഷകം നല്‍കിയത് വിശദീകരിക്കുകയായിരുന്നു ഞാന്‍. ഇത് ഈ പംക്തിയുടെ ഒരു സ്വഭാവമായി നേരത്തേ ആരോ നിരീക്ഷിച്ചിട്ടുണ്ട്. ചിലര്‍ക്ക് അറിയാമെങ്കിലും പലര്‍ക്കും അറിയാത്ത ഇത്തരം സംഗതികള്‍ കടന്നുവരുന്നത് ഞാന്‍ സ്വഭാവേന ഒരധ്യാപകനായതിനാലാകാം; എന്‍െറ വായനക്കാരില്‍ ഒരു വലിയ പങ്ക് കോളജ് വിദ്യാര്‍ഥികളാണെന്ന് തിരിച്ചറിയുന്നതിനാലുമാകാം.
കെ.എം. മാണിയുടെ ദുശ്ശാഠ്യത്തിന് വഴങ്ങി ഓംബുഡ്സ്മാന്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഒരു പഴയ കിനാവിലേക്കാണ് ഞാന്‍ മടങ്ങിയത്. വേദശബ്ദരത്നാകരത്തോട് ചേര്‍ത്തുവെക്കാവുന്ന ഒരു വേദപുസ്തകഭാഷ്യം രചിക്കുക. വരയിട്ട 100 പേജുകള്‍ വീതമുള്ള 100 പാഡുകള്‍ സെന്‍റ് ജോസഫ്സ് പ്രസില്‍ പറഞ്ഞ് രൂപപ്പെടുത്തി. ഒരു 10 കൊല്ലംകൊണ്ട് ആ 10,000 പേജ് എഴുതിത്തീരും എന്നായിരുന്നു ചിന്ത. പൂവിനകത്ത് അന്തിയുറങ്ങാന്‍ മനസ്സിനെ പരുവപ്പെടുത്തിയ വണ്ട് അറിഞ്ഞില്ലല്ളോ രാത്രി ആന വന്ന് പൂവ് പിഴുതെടുക്കുമെന്ന്! യാദൃച്ഛികതകളാണ് ജീവിതത്തെ പലപ്പോഴും അടയാളപ്പെടുത്തുന്നത്. ആ യാദൃച്ഛികതകള്‍ നിയോഗങ്ങളാണെന്ന് നാം തിരിച്ചറിയുന്നതുപോലും വൈകിയിട്ടാണ്.
‘മാധ്യമം’ പത്രാധിപരുടെ രണ്ട് നിര്‍ദേശങ്ങള്‍ എന്‍െറ എഴുത്തുവഴികള്‍ മാറ്റി. ഒരിക്കലും ഒരു സര്‍വിസ് സ്റ്റോറി എഴുതുകയില്ല എന്ന് ഉറപ്പിച്ചിരുന്ന എന്നെക്കൊണ്ട് ‘കഥ ഇതുവരെ’ എഴുതിച്ചത് ഒ. അബ്ദുറഹ്മാന്‍ സാഹിബും വയലാര്‍ ഗോപകുമാറുമാണ്. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സര്‍വിസ് സ്റ്റോറിയാണ് ആറ് കൊല്ലത്തിനിടെ ആറാം പതിപ്പില്‍ എത്തിനില്‍ക്കുന്ന ആ കൃതി. പിന്നെ ഈ പംക്തി. ഒരിക്കലും ഒരു പ്രതിവാര പംക്തി കൃത്യമായി എഴുതാന്‍ കഴിയുമെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. സ്നേഹപൂര്‍വമായ നിര്‍ബന്ധവും ധൈര്യപ്പെടുത്തലുംകൊണ്ട് എന്നെ ‘മധ്യരേഖ’യുടെ കര്‍ത്താവാക്കിയതും അബ്ദുറഹ്മാന്‍ സാഹിബ് തന്നെ. നന്ദിയാരോട് ചൊല്ളേണ്ടു എന്ന കവിസംശയം എനിക്കില്ല. അത് ‘മാധ്യമം’ പത്രാധിപരോടുതന്നെ.
പത്രം ഓഫിസില്‍നിന്ന് ശമ്പളംപറ്റാതെ കേരളത്തില്‍ ഒരു കോളമിസ്റ്റ് ഒരു വ്യാഴവട്ടക്കാലം പംക്തി എഴുതിയിട്ടില്ളെന്നാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറഞ്ഞുതരുന്നത്. ഏറ്റവും നല്ല പത്രപംക്തിക്കുള്ള പുരസ്കാരം മലയാളഭാഷയോ ജേണലിസമോ ഒൗപചാരികമായി പഠിച്ചിട്ടില്ലാത്ത ഞാന്‍ പ്രസ് ക്ളബില്‍ വെച്ച് ഏറ്റുവാങ്ങിയപ്പോഴും ‘മാധ്യമം’ തന്നെയായിരുന്നു മനസ്സിന്‍െറ മുന്‍നിരയില്‍.
ഇത് 592ാമത് ലക്കമാണ്. 600 ആകുമ്പോള്‍ നിര്‍ത്തണം എന്ന് കരുതിയിരിക്കവെയാണ് 2014ല്‍ അവസാനിപ്പിക്കാം എന്ന ചിന്തയുണ്ടായത്. തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ സംതൃപ്തി തോന്നുന്നു. ഇഞ്ചികൃഷി മുതല്‍ ഇന്‍റര്‍നെറ്റ് വരെയാണ് എന്‍െറ കൗതുകമേഖല എന്ന് പറഞ്ഞത് ഒരു മെത്രാനാണ്. മെത്രാന്‍ ബ്രഹ്മചാരിയല്ലായിരുന്നുവെങ്കില്‍ കുന്തുരുക്കം മുതല്‍ കുടുംബാസൂത്രണം വരെ എന്നും പറഞ്ഞേനെ. ബൈബ്ളും ഭാഗവതവും ഖുര്‍ആനും ശാസ്ത്രവും കവിതയും സഞ്ചാരകഥകളും, റമദാനും ഓണവും വിനായകചതുര്‍ഥിയും എല്ലാം മധ്യരേഖയെ അടയാളപ്പെടുത്തി. പത്രാധിപര്‍ എനിക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് നല്‍കിയത്. ദു$സ്വാതന്ത്ര്യംകൊണ്ട് പത്രാധിപരെ വെട്ടിലാക്കാതിരിക്കാന്‍ പൊതുവെ ഞാനും ശ്രദ്ധിച്ചിരുന്നു എന്നാണ് തോന്നുന്നത്.
ധീമതാം കാല$ കാവ്യശാസ്ത്ര വിനോദേന ഗച്ഛതി എന്ന് ‘ഹിതോപദേശ’ത്തില്‍ വായിക്കുന്നു. ബുദ്ധിമാന്മാരുടെ സമയം കാവ്യശാസ്ത്രവിനോദംകൊണ്ട് കടന്നുപോകുന്നു എന്നര്‍ഥം. എനിക്ക് ബുദ്ധിയില്ല എന്ന് പറയാനുള്ള കപടവിനയം എനിക്കില്ളെങ്കിലും ബുദ്ധിമാന്‍ എന്ന് സ്വയം കരുതാനുള്ള ബുദ്ധിശൂന്യതയും എനിക്കില്ല. അതുകൊണ്ട് ഒരു വ്യാഴവട്ടക്കാലം കാവ്യശാസ്ത്ര വിനോദേന സഫലമീ ജീവിതം എന്ന് പറയാന്‍ ഇടയുണ്ടാക്കിയ ‘മാധ്യമം’ കുടുംബത്തിന് നന്ദി ചൊല്ലി ഈ ഹംസഗാനം ഉപസംഹരിക്കുന്നു.
പരമകാരുണികനും സര്‍വശക്തനും ജഗന്നിയന്താവുമായ ഈശ്വരനെ ഭജിച്ച്, ‘മാധ്യമം’ തറവാട്ടിലെ കോലായയില്‍ വൃദ്ധന്മാര്‍ക്കായി വേര്‍തിരിച്ചിരിക്കുന്ന ചാരുകസേരയില്‍ ഞാന്‍ ഉണ്ടാകും: വലിഞ്ഞുകയറി ഉപദേശിക്കാതെയും ഉപദേശം ചോദിച്ചാല്‍ ഒഴിഞ്ഞുമാറാതെയും. അവിഘ്നമസ്തു എന്ന് ഒന്നാംലക്കത്തില്‍ പറഞ്ഞു. ശുഭമസ്തു എന്ന് ഈ ഒടുക്കത്തെ ലക്കത്തില്‍ പറഞ്ഞുകൊള്ളട്ടെ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP