സ്വാഗതം
WELCOME

News Update..

Thursday, January 1, 2015

ടോണി ആബട്ടിനൊപ്പം പുതുവര്‍ഷമാഘോഷിച്ച് ടീം ഇന്ത്യ: ധോണി പങ്കെടുത്തില്ല Madhyamam News Feeds

ടോണി ആബട്ടിനൊപ്പം പുതുവര്‍ഷമാഘോഷിച്ച് ടീം ഇന്ത്യ: ധോണി പങ്കെടുത്തില്ല Madhyamam News Feeds

Link to

ടോണി ആബട്ടിനൊപ്പം പുതുവര്‍ഷമാഘോഷിച്ച് ടീം ഇന്ത്യ: ധോണി പങ്കെടുത്തില്ല

Posted: 01 Jan 2015 01:08 AM PST

Image: 

സിഡ്നി: ആസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതുവര്‍ഷ ആഘോഷത്തിന്‍െറ ഭാഗമായി പ്രധാനമന്ത്രി ടോണി ആബട്ട് വിരുന്ന് നല്‍കി. പുതുവര്‍ഷത്തിലെ ആദ്യദിനത്തില്‍ രാഷ്ട്രത്തലവന്‍ നല്‍കിയ ചായ സല്‍ക്കാരത്തില്‍ ഇരു ടീമംഗങ്ങളും പങ്കെടുത്തു. കിര്‍ബിലിയിലുള്ള പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു വിരുന്ന്. ഇരു ക്രിക്കറ്റ് ടീമംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തതിന്‍്റെ ചിത്രങ്ങള്‍ ബി.സി.സി.ഐയും ക്രിക്കറ്റ് ആസ്ട്രേലിയയും ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വിരമിച്ച എം.എസ്.ധോണിയുടെ വിരുന്നിലെ അസാന്നിധ്യം ശ്രദ്ധേയമായി. ധോണി ഒഴികെയുള്ള താരങ്ങളെല്ലാം വിരുന്നിനത്തെിയിരുന്നു. എന്തു കൊണ്ടാണ് ധോണി ചടങ്ങില്‍ നിന്നും വിട്ടു നിന്നത് എന്നത് ക്രിക്കറ്റ് ലോകത്തും ചര്‍ച്ചയായി. നാലാം ടെസ്റ്റിനു മുമ്പേ ധോണി നാട്ടിലേക്ക് മടങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ചടങ്ങില്‍ ഇന്ത്യയുടെ പുതിയ നായകന്‍ വിരാട് കോഹ് ലിയായിരുന്നു മുഖ്യ ആകര്‍ഷണമെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി ആറിനാണ് പരമ്പരയിലെ നാലാം ടെസ്റ്റ് തുടങ്ങുന്നത്.
 

ജനസാഗരമായി നീതിനിഷേധത്തിനെതിരെ വര്‍ണവെടിക്കെട്ട്

Posted: 01 Jan 2015 01:06 AM PST

കൊല്ലം: പടക്ക നിര്‍മാണ-വിപണന മേഖലകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ വര്‍ണവെടിക്കെട്ടൊരുക്കി വ്യത്യസ്ത പ്രതിഷേധം. ആശ്രമം മൈതാനത്തിലേക്ക് ഒഴുകിയത്തെിയത് നിരവധിപേര്‍. കേരള ഫയര്‍ വര്‍ക്സ് ലൈസന്‍സീസ് ആന്‍ഡ് എംപ്ളോയീസ് അസോസിയേഷന്‍െറ നേതൃത്വത്തിലാണ് വെടിക്കെട്ടൊരുക്കിയത്. ഇല്ലാത്ത നിയമങ്ങളുടെ പേരിലും ഉള്ളവയെ ദുരുപയോഗപ്പെടുത്തിയും വെടിക്കെട്ട് മേഖലയെ ഇല്ലാതാക്കുന്നവരെ കണ്ണ് തുറപ്പിക്കാനായിരുന്നു മണിക്കൂറുകള്‍ നീണ്ട ദൃശ്യവിരുന്ന്. അഞ്ച് നിലയുള്ള വിളക്കിന് തിരി തെളിച്ചാണ് ദൃശ്യവിസ്മയം തുടങ്ങിയത്. തുടര്‍ന്ന് താളത്തിലും മേളത്തിലും കതിനവെടികളും അമിട്ടും ശബ്ദ വിസ്മയവും കൊണ്ട് കമ്പം ദൃശ്യാനുഭവമായി. സംസ്ഥാനത്തെ പ്രഗല്ഭരായ വെടിക്കെട്ടാശാന്മാരാണ് 'ഫയര്‍ എക്സ്പോ 2014, വെല്‍കം 2015' എന്ന് പേരിട്ട കൂട്ടായ്മയില്‍ ഒരുമിച്ചത്. പടക്ക നിര്‍മാണ, വില്‍പന, കതിനാവെടി ലൈസന്‍സികളുടെയും തൊഴിലാളികളുടെയും നിലനില്‍പിന് ദൃഢതവരുത്താനായിരുന്നു വര്‍ണ വെടിക്കെട്ട്. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ജി.സുബോധന്‍ അധ്യക്ഷത വഹിച്ചു. പുലിയൂര്‍ ജി.പ്രകാശ്, എ.ആര്‍.സിയാദ്, വി.വിനോജ് എന്നിവര്‍ സംസാരിച്ചു.

ഇ –ഡിസ്ട്രിക്ട് അവാര്‍ഡ് കാസര്‍കോട് ജില്ലക്ക്

Posted: 01 Jan 2015 12:31 AM PST

കാസര്‍കോട്: സംസ്ഥാനത്ത് ആരംഭിച്ച ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ ഏറ്റവു മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് കാസര്‍കോട് ജില്ലയെ തെരഞ്ഞെടുത്തു. വില്ളേജ് ഓഫിസുകള്‍ മുഖാന്തരം നല്‍കുന്ന 23 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനും ഇ-ഡിസ്ട്രിക്ട് പദ്ധതി ഏറ്റവും കൂടുതല്‍ ജനങ്ങളിലേക്കത്തെിച്ചതിനും രണ്ട് അവാര്‍ഡുകളാണ് ജില്ലക്ക് ലഭിച്ചത്.
കാസര്‍കോട് ജില്ലയില്‍ ഇതിനകംതന്നെ 607820 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ഓണ്‍ലൈനായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒരുകോടി തികഞ്ഞതിനോടനുബന്ധിച്ച് തിരുവനന്തപുരം ഐ.എം.ജിയിലെ പത്മ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലാന്‍ഡ് റവന്യൂ കമീഷണര്‍ കെ. മോഹന്‍ദാസ്, പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് ഐ.ടി മിഷന്‍ ഡയറക്ടര്‍ കെ. മുഹമ്മദ് സഫറുല്ല എന്നിവരില്‍നിന്ന് ജില്ലക്കുവേണ്ടി ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ വി.എസ്. അനില്‍, അക്ഷയ കോഓഡിനേറ്റര്‍ കരീം കോയക്കീല്‍, ജില്ലാ ഐ.ടി സെല്‍ കോഓഡിനേറ്റര്‍ ടി.കെ. വിനോദ് എന്നിവര്‍ ഏറ്റുവാങ്ങി.

വര്‍ഗീയ കലാപം : മതങ്ങളും പാര്‍ട്ടികളും പ്രതികളെ ഒറ്റപ്പെടുത്തണം –സമാധാന കമ്മിറ്റി

Posted: 01 Jan 2015 12:31 AM PST

കാസര്‍കോട്: ജില്ലയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്നവരെയും അതില്‍ പങ്കാളികളുമായ ക്രിമിനലുകളെയും രാഷ്ട്രീയ പാര്‍ട്ടി, മത നേതൃത്വം ഒറ്റപ്പെടുത്തണമെന്ന് സര്‍വകക്ഷി സമാധാന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതികളാകുന്നവരെ ഒരുതരത്തിലും സഹായിക്കുകയോ പിന്തുണക്കാനോ പാടില്ല. കേസിന്‍െറ അന്വേഷണം കുറ്റവാളികളെ സാമ്പത്തികമായി സഹായിക്കുന്നവരിലേക്ക് നീളുമെന്ന് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് മുന്നറിയിപ്പ് നല്‍കി. കുറ്റം ചെയ്തവരും ക്രിമിനലുകളും ഒറ്റപ്പെടുന്നതോടെ കുറ്റങ്ങള്‍ കുറയും. എല്ലാ മതവിഭാഗക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ കാസര്‍കോടിനെ എളുപ്പത്തില്‍ സമാധാനന്തരീക്ഷത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയും.
ജില്ലയില്‍ ഏതെങ്കിലും ഒരു ആഘോഷത്തിന്‍െറ ഭാഗമായുള്ള കൊടിതോരണങ്ങള്‍ പരിപാടിയുടെ രണ്ട് ദിവസം മുമ്പ് മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളു. ഉത്സവം കഴിഞ്ഞ് 24 മണിക്കൂറിനകം സ്ഥാപിച്ചവര്‍തന്നെ അതു മാറ്റണം. അല്ലാത്തപക്ഷം കൊടിതോരണങ്ങള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങണം. നബിദിനത്തിന്‍െറ ഭാഗമായി ഇതിനകം സ്ഥാപിച്ച കൊടിതോരണങ്ങളെക്കുറിച്ച് പൊലീസില്‍ വിവരം അറിയിക്കണം.
ആരാധാനാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലേക്ക് കൊടിതോരണങ്ങള്‍ പരിമിതപ്പെടുത്തണം. വര്‍ഗീയ സംഘര്‍ഷം കുറച്ചുകൊണ്ടുവരാന്‍ മതനേതാക്കന്മാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടായ്മ രൂപപ്പെടുത്തണം. നബിദിന പരിപാടികള്‍ സമാധാനപരമായി നടത്താനും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും എല്ലാവരും സംയമനം പാലിക്കണം. വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക ബോധവത്കരണ സന്ദേശം നല്‍കുമെന്ന് മതനേതാക്കന്മാര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലയിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് ചിലര്‍ വാട്സ്ആപ്, ഫേസ്ബുക്കിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കും കിംവദന്തികള്‍ക്കും ചെവികൊടുക്കരുതെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതായി ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചു. എല്ലാ മതവിഭാഗക്കാരും പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം സമാധാനം തകര്‍ക്കുന്നതിനായി ശ്രമിക്കുന്നു.
വര്‍ഗീയതയുടെ പേരില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ ഒരുതരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കുകയില്ല. അക്രമം നടത്തുമ്പോള്‍ നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളെ മാത്രം ഉന്നംവെച്ച് സ്ഥിരമായി ആക്രമിക്കുന്നവരെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കും. ഈ കുറ്റകൃത്യങ്ങളുടെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള പ്രവൃത്തികളില്‍ ഉള്‍പ്പെട്ടവരെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരും. ഈ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മതം മാത്രം നോക്കി ആക്രമിക്കുന്നവരെ ഒറ്റക്കെട്ടായി ചെറുക്കാന്‍ സമൂഹം തയാറാകണം. ജില്ലയിലെ പൊലീസ് സേനയിലെ ഓരോ അംഗവും രാപകലന്യേ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
സമൂഹത്തിന്‍െറ സുരക്ഷയുടെ ഭാഗമായാണ് നഗരത്തില്‍ രാത്രി 10നുശേഷം കടകള്‍ അടക്കാന്‍ നിര്‍ബന്ധിതമായത്.
അക്രമങ്ങള്‍ക്ക് പിന്നിലുള്ള ക്വട്ടേഷന്‍ സംഘം, മദ്യം, ലഹരി, മറ്റു മാഫിയകള്‍ എന്നിവയെ നിലക്കുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊലീസിനുനേരെ ആക്രമങ്ങള്‍ അഴിച്ചുവിടുന്നവരെ പൊറുപ്പിക്കില്ല. ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ വിചാരണ നടത്തി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്താന്‍ ഒരു സ്പെഷല്‍ കോര്‍ട്ട് ആരംഭിക്കാന്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ അഭിപ്രായപ്പെട്ടു.
പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാനും കസ്റ്റഡി ട്രയല്‍ നിര്‍ബന്ധമാക്കണമെന്നും അഭിപ്രായമുയര്‍ന്നു. പൊലീസ് സ്വീകരിച്ച എല്ലാ നടപടികള്‍ക്കും യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ എ.ഡി.എമ്മിന്‍െറ ചുമതല വഹിക്കുന്ന എന്‍. ദേവീദാസ്, തഹസില്‍ദാര്‍മാരായ എന്‍. പ്രഭാകര, കെ. ശശിധരഷെട്ടി, അഡീ. തഹസില്‍ദാര്‍ കെ.വി. രാമചന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.സി. ഖമറുദ്ദീന്‍, എ. അബ്ദുറഹ്മാന്‍, സി. അഹമ്മദ് ഷറഫ്, എ. കുഞ്ഞിരാമന്‍ നായര്‍, എ.കെ. മൊയ്തീന്‍കുഞ്ഞി, ബി.എം. സുഹൈല്‍, സുരേഷ്കുമാര്‍ ഷെട്ടി, പി. മുഹമ്മദലി, ടി. കൃഷ്ണന്‍, ഹരീഷ് ബി. നമ്പ്യാര്‍, അസീസ് കടപ്പുറം, ഉമര്‍ഫാറൂഖ്, എം.വി. കോമന്‍ മാസ്റ്റര്‍, പി. മുഹമ്മദലി, മുഹമ്മദ്, കെ. ശ്രീകാന്ത്, വിവിധ പള്ളി കമ്മിറ്റി ഭാരവാഹികളായ എ. ഹാരിസ്, എന്‍.എ. അബ്ദുല്‍ഖാദര്‍, കെ.എം. ഇബ്രാഹിം, വി. മുഹമ്മദ്, സുലൈമാന്‍ ഹാജി, എ.കെ. അബൂബക്കര്‍, കെ.എം. അബ്ദുല്‍ഖാദര്‍, അബ്ദുറഹ്മാന്‍ മധൂര്‍ എന്നിവര്‍ സംബന്ധിച്ചു.

ആബിദ് വധം: മൂന്നുപേര്‍ കൂടി പൊലീസ് വലയില്‍

Posted: 01 Jan 2015 12:31 AM PST

കാസര്‍കോട്: കാസര്‍കോട്ട് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ സംഘത്തിലെ മുഖ്യകണ്ണിയുള്‍പ്പെടെ മൂന്നുപേര്‍ കൂടി പൊലീസ് വലയിലായി. പൊലീസ് കസ്റ്റഡിയിലുള്ള മൂവരെയും രഹസ്യകേന്ദ്രത്തില്‍ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് സൂചന. അടുത്ത ദിവസം തന്നെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കാസര്‍കോട്ടെ അക്രമസംഭവങ്ങളില്‍ നേരത്തെ പങ്കാളിയായിരുന്ന മുഖ്യകണ്ണിയുള്‍പ്പെടെയുള്ളവരാണ് പൊലീസ് വലയിലായിട്ടുള്ളത്.
ഡിസംബര്‍ 22നാണ് തളങ്കര കുന്നിലെ സൈനുല്‍ ആബിദിനെ എം.ജിറോഡിലെ കടയില്‍ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ പ്രതികളെ സഹായിച്ചുവെന്ന കുറ്റത്തിന് മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബീരന്ത്ബയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്ലു പച്ചക്കാട്ടെ അക്ഷയ് റൈ (24) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരും ഗൂഢാലോചനയില്‍ പങ്കാളികളായവരുമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരില്‍ പ്രധാനികളാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നും സൂചനയുണ്ട്.
പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 14 ക്യു 5519 നമ്പര്‍ ഹോണ്ട ഡിയോ സ്കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണത്തിന്‍െറ ഭാഗമായി കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതിനായി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍ ഡോ. എസ്. ഗോപാലകൃഷ്ണപിള്ള ബുധനാഴ്ച രാവിലെ കാസര്‍കോട്ടത്തെി. കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലത്തെിയ അദ്ദേഹം സി.ഐ പി.കെ. സുധാകരനുമായി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഏഴു മുറിവുകളാണ് ആബിദിന്‍െറ മൃതദേഹത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് സര്‍ജന്‍ പറഞ്ഞു. ഒരു മുറിവ് കൈക്കാണ്. രണ്ടു മുറിവുകള്‍ മറ്റു മുറിവുകളേക്കാള്‍ ആഴമുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊല നടന്ന സ്ഥലത്തത്തെിയും പൊലീസ് സര്‍ജന്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ചെന്നിത്തലയുടെ അറിവോടെ ^ഉമ്മന്‍ചാണ്ടി

Posted: 01 Jan 2015 12:11 AM PST

Image: 

തിരുവനന്തപുരം: ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തരമന്ത്രി കണ്ടിരുന്നു. നിയമപരമായും ചട്ടങ്ങള്‍ പാലിച്ചുമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, അനുമതിയില്ലാതെ വിദേശയാത്ര തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ടോമിന്‍ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥാനക്കയറ്റം തന്‍െറ അറിവോടെയല്ളെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.

ആര് എതിര്‍ത്താലും മദ്യനയം നടപ്പാക്കുമെന്നും ഉമ്മന്‍ ചാണ്ടി അഭിമുഖത്തില്‍ പറഞ്ഞു.  മദ്യനയത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കും. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന് എതിര്‍പ്പുണ്ടെങ്കില്‍ ഇനിയും ചര്‍ച്ചയാവാം.  സുധീരന്‍െറ എതിര്‍പ്പിന് പിന്നില്‍ എ.കെ ആന്‍്റണിയാണെന്ന് കരുതുന്നില്ളെന്നും ആന്‍്റണിയെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസൂത്രണ കമ്മീഷന്‍ ഇനി മുതല്‍ ‘നീതി ആയോഗ്’

Posted: 31 Dec 2014 11:32 PM PST

Image: 

ന്യൂഡല്‍ഹി: പുതുവത്സരത്തില്‍ ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. 1950 ല്‍ രൂപീകരിച്ച ആസൂത്രണ കമ്മീഷന്‍ ഇനി മുതല്‍ ‘നീതി ആയോഗ്’ എന്നാണ് അറിയപ്പെടുക. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ആസൂത്രണ കമ്മീഷന്‍ മാറ്റി മറ്റൊരു സംവിധാനം കൊണ്ടുവരുമെന്ന്  പ്രധാനമന്ത്രി  നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പിന്നീട് ഡിസംബര്‍ ഏഴിന്  വിളിച്ചുചേര്‍ത്ത  മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. ഇതിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു.

കേന്ദ്ര സംസ്ഥാന സഹകരണ വ്യവസ്ഥതക്കും ‘ടീ ഇന്ത്യ’ എന്ന ആശയത്തിനും ഫലപ്രദമാകുന്ന തരത്തിലുള്ള ഘടനയിലാണ് നീതി ആയോഗ് സംവിധാനം രൂപീകരിച്ചിരിക്കുന്നതെന്ന്  കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കടമ്പ്രയാര്‍ കേഴുന്നു; മാലിന്യമുക്തിക്കായ്

Posted: 31 Dec 2014 11:27 PM PST

പള്ളിക്കര: കുന്നത്തുനാടിന്‍െറ ജീവനദിയായ കടമ്പ്രയാര്‍ മാലിന്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. കടമ്പ്രയാറും അനുബന്ധ കൈവഴികളും മലിനമാവുകയാണ്. അറവുമാലിന്യവും സെപ്റ്റിക് ടാങ്ക് മാലിന്യവും തള്ളാന്‍ കടമ്പ്രയാറിന്‍െറ കൈവഴികളാണ് പലരും ഉപയോഗിക്കുന്നത്. പലതവണ രാസമാലിന്യങ്ങള്‍ കടമ്പ്രയാറില്‍ ഒഴുക്കിയത് ജലജീവികളുടെ കുരുതിക്ക് കാരണമായി. എടത്തല, കിഴക്കമ്പലം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യവസായശാലകളിലെ മാലിന്യവും രാസമാലിന്യവും ക്രഷര്‍ മാലിന്യവും കൈവഴികള്‍ വഴി കടമ്പ്രയാറില്‍ എത്തിച്ചേരുകയാണ്. കൊച്ചി കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് നിര്‍മിച്ച ഖരമാലിന്യപ്ളാന്‍റില്‍നിന്നും മലിനജലം കടമ്പ്രയാറിലേക്കാണ് ഒഴുകുന്നത്. ഇതുമൂലം കടമ്പ്രയാറിലെ ജലം കറുത്തിരിക്കുകയാണ്. ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സാണ് കടമ്പ്രയാര്‍. വര്‍ഷകാലത്തും വേനല്‍ക്കാലത്തും ഒരേപോലെ കരകവിഞ്ഞൊഴുകുന്ന 27 കി.മീ. നീളമുള്ള പതിനാലോളം കൈവഴികളുള്ള ഉള്‍നാടന്‍ ശുദ്ധജല സ്രോതസ്സ് കൂടിയാണ് കടമ്പ്രയാര്‍. നിരവധി പഞ്ചായത്തുകളും വ്യവസായസ്ഥാപനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. എടത്തല, കിഴക്കമ്പലം, കുന്നത്തുനാട്, വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തുകളും തൃപ്പൂണിത്തുറ, തൃക്കാക്കര തുടങ്ങിയ മുനിസിപ്പാലിറ്റികളും ഇന്‍ഫോപാര്‍ക്കും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. നിര്‍ദിഷ്ട സ്മാര്‍ട്ട് സിറ്റിയും കുടിവെള്ളത്തിന് ലക്ഷ്യമിടുന്നത് കടമ്പ്രയാറിനെയാണ്. 10വര്‍ഷത്തിനിടെ ഇന്‍ഫോപാര്‍ക്ക് നടത്തിയ സര്‍വേയില്‍ 10കോടി ലിറ്റര്‍ വെള്ളം ഒരുദിവസം ശേഖരിക്കാവുന്നതും ഇപ്പോള്‍ ദിവസവും ഒരുകോടി ലിറ്റര്‍ വെള്ളം എടുക്കുന്നതുമാണെന്ന് കണ്ടത്തെുകയുണ്ടായി.
ഉള്‍നാടന്‍ മത്സ്യസമ്പത്തും കടമ്പ്രയാറിന്‍െറ പ്രത്യേകതയാണ്. നാടന്‍ മത്സ്യങ്ങളുടെ കലവറയാണ് കടമ്പ്രയാര്‍. കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രം 40 ക്ഷേമനിധി അടക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍, പുല്ലും പായലും നിറഞ്ഞതോടെ കടമ്പ്രയാറില്‍ വല ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
തിരുവനന്തപുരത്തിനും കോട്ടയത്തിനും പള്ളിക്കരയില്‍നിന്ന് കടമ്പ്രയാര്‍ വഴി ബോട്ട് ഉണ്ടായിരുന്നു. ജലഗതാഗതം വര്‍ധിച്ചതോടെ പെരിയാറിനെയും കടമ്പ്രയാറിനെയും ബന്ധിപ്പിക്കുന്ന ഇടപ്പള്ളി തോട് പില്‍ക്കാലത്താണ് നിര്‍മിക്കപ്പെട്ടത്. കൊച്ചിന്‍ ഹാര്‍ബറിന്‍െറ നിര്‍മാണത്തിന് വന്‍തോതില്‍ നിര്‍മാണവസ്തുക്കള്‍ ആവശ്യമായി വന്നപ്പോള്‍ ആയിരക്കണക്കിന് കെട്ടുവള്ളങ്ങള്‍ കാറ്റിന്‍െറ ഗതി അനുസരിച്ച് പായകെട്ടി സഞ്ചരിക്കാന്‍ തുടങ്ങിയതോടുകൂടി കടമ്പ്രയാറില്‍ കൂടിയുള്ള ജലഗതാഗതം ഏറ്റവും ഉച്ചകോടിയില്‍ എത്തിയിരുന്നു. എന്നാല്‍, റോഡ് ഗതാഗതം സജീവമായതോടെ ഇത് അവസാനിച്ചു. രാജഭരണകാലത്ത് 450 അടി വീതിയില്‍ രണ്ട് വശത്തും രണ്ട് അടി ഘനമുള്ളതും ജലനിരപ്പില്‍നിന്ന് ആറടി ഉയരമുണ്ടായിരുന്ന കരിങ്കല്‍ത്തൂണുകള്‍ 200 അടി അകലത്തില്‍ പുഴയുടെ ഇരുവശവും സ്ഥാപിച്ച് പടിഞ്ഞാറുവശത്തെ കല്ലില്‍ 'കൊ'യെന്നും കിഴക്കുവശത്തെ കല്ലില്‍ 'തി'യെന്നും കൊത്തിവെച്ച് പുഴ പൂര്‍ണമായും സംരക്ഷിച്ചിരുന്നു.
എന്നാല്‍, ഇന്ന് അതിര്‍ത്തിക്കല്ലുകള്‍ അപ്രത്യക്ഷമായി. പുഴയുടെ മൊത്തം വീതി പല സ്ഥലത്തും മൂന്നില്‍ രണ്ടുഭാഗവും അന്യാധീനപ്പെട്ട് മൂന്നില്‍ ഒന്നായി ചുരുങ്ങിയിരിക്കുന്നു.
ഏക്കറുകണക്കിന് പാടശേഖരങ്ങളാണ് കടമ്പ്രയാറിന്‍െറ ഇരുവശത്തും ഉള്ളത്. കടമ്പ്രയാര്‍ നവീകരിച്ചാല്‍ ഈ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് അവസാനിക്കുകയും കൃഷിയിറക്കാനും കഴിയും. കാര്‍ഷികമേഖലയായ കുന്നത്തുനാടിന്‍െറ സമഗ്രവികസനത്തിന് കടമ്പ്രയാറിന്‍െറ വികസനം വഴിയൊരുക്കും.

ഉറങ്ങാത്ത പുതുവത്സര രാവ്

Posted: 31 Dec 2014 11:22 PM PST

കോഴിക്കോട്: പുതുവത്സര ദിനത്തെ വരവേല്‍ക്കാന്‍ നഗരം ഉറക്കമൊഴിച്ചു. ആഘോഷം അതിരുവിടാതിരിക്കാന്‍ പൊലീസ് ഒരുക്കിയ ക്രമീകരണങ്ങള്‍ക്കിടയിലും നവവത്സര പരിപാടികള്‍ നിറം കെടാതെ നടന്നു. നഗരത്തിലെ ദേവാലയങ്ങളില്‍ പുതുവത്സരത്തെ വരവേറ്റുകൊണ്ട് പാതിരാകുര്‍ബാന നടന്നു.
പുതിയ കൊല്ലം നന്മ നിറഞ്ഞതാക്കാന്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി. നൃത്തംചെയ്യലും പടക്കം പൊട്ടിക്കലും, നിര്‍ത്താതെ ഹോണ്‍ മുഴക്കലുമെല്ലാം പതിവു പോലെ അരങ്ങേറി. പ്രധാന ആഘോഷം നടക്കാറുള്ള കടപ്പുറത്തേക്കുള്ള വാഹനങ്ങള്‍ രാത്രി എട്ടു മുതല്‍ പൊലീസ് തടഞ്ഞു. അതിര്‍ത്തികളിലും പ്രധാന കവലകളിലും പൊലീസ് പരിശോധന നടത്തി. ഹെല്‍മറ്റിടാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചത്തെിയവരും രണ്ടില്‍ കൂടുതലാളുകളുമായത്തെിയ ഇരുചക്ര വാഹനങ്ങളും മൊബൈലില്‍ സംസാരിച്ച് വാഹനമോടിച്ചവരുമെല്ലാം പരിശോധനയില്‍ കുടുങ്ങി.
നഗരത്തിലെ ഹോട്ടലുകളിലും മാളുകളിലുമെല്ലാം രാത്രി പ്രത്യേക ന്യൂഇയര്‍ പരിപാടികളുണ്ടായിരുന്നു. പലയിടത്തും സന്ധ്യയോടത്തെന്നെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. രാത്രി വൈകിയും പ്രധാന വീഥികളില്‍ തിരക്കായിരുന്നു.

റോബര്‍ട്ട് വാദ്രക്ക് ആദായനികുതി നോട്ടീസ്

Posted: 31 Dec 2014 10:43 PM PST

Image: 

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിലെ സാമ്പത്തിക  ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് കമ്പനിയുടെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.  കമ്പനിയുടെ 200506 സാമ്പത്തിക വര്‍ഷത്തെ കൈമാറ്റങ്ങളുടെ വിവരങ്ങള്‍ നല്‍കാനും വെള്ളിയാഴ്ച ആദായനികുതി ഓഫീസില്‍ ഹാജരാകാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ മനേസറില്‍ 3.53 ഏക്കര്‍ ഭൂമിയും രാജസ്ഥാനില്‍ 470 ഏക്കര്‍ ഭൂമിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഡി.എല്‍.എഫിന്‍്റെ ഹരിയാനയിലെ ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസുമായുള്ള ഇടപാടുകളാണ് ആദായനികുതി വകുപ്പ് തേടുന്നത്. ഡി.എല്‍.എഫുമായി ചേര്‍ന്നുള്ള ഭൂമിയിടപാട് ഉള്‍പ്പെടെയുള്ള ഭൂമി കൈമാറ്റ, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുടെ പേരില്‍ ഇതാദ്യമായാണ് വാദ്രക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്.

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് കൊടിയേറ്റം

Posted: 31 Dec 2014 10:12 PM PST

Image: 

ദുബൈ: ലോകത്തെ മുഴുവന്‍ ദുബൈയിലേക്ക് ആകര്‍ഷിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) 20ാം പതിപ്പിന് ഇന്ന് കൊടിയേറും. ‘ആഘോഷങ്ങളുടെ യാത്ര’ എന്നുപേരിട്ട 32 ദിവസത്തെ മേളക്കായി ദുബൈ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. യു.എ.ഇ നിവാസികളും വിദേശികളുമായി  പ്രതിവര്‍ഷം ശരാശരി 40 മുതല്‍ 45 ലക്ഷം വരെ സന്ദര്‍ശകരാണ് ആഗോള ഷോപ്പിങ് മേളക്ക് എത്തുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍്റെ നിര്‍ദേശാനുസരണം 1996ല്‍ തുടക്കം കുറിച്ച ഡി.എസ്.എഫ് ലോകത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ്, വിനോദ സഞ്ചാര മേളയാണ്. ഷോപ്പിങ്, വിനോദം, വിജയം എന്നീ മൂന്നു ആശയ സ്തംഭങ്ങളെ ആധാരമാക്കിയാണ് ദുബൈ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ഡി.എസ്.എഫ് രണ്ടു ദശകം പൂര്‍ത്തിയാക്കുന്ന വേളയില്‍ വൈവിധ്യമാര്‍ന്നതും വമ്പിച്ചതുമായ പരിപാടികളാണ് സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍ ആന്‍റ്് റീടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ്സും (ഡി.എഫ്.ആര്‍.ഇ) ദുബൈ വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പും (ഡി.ടി.സി.എം) ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ഒന്നു വരെ വിവിധ വേദികളിലായി 150 പരിപാടികള്‍ അരങ്ങേറും. ഇന്ത്യയില്‍ നിന്ന് അംജദ് അലി ഖാന്‍, ഉസ്താദ് സക്കീര്‍ ഹുസൈന്‍, അരിജിങ് സിങ്,സോണു നിഗം എന്നിവരുടെ സംഗീത പരിപാടികളും പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ ഗുല്‍സാറും സംവിധായകന്‍ സലീം ആരിഫും നേതൃത്വം നല്‍കുന്ന നാടകമേളയും വിവിധ ദിവസങ്ങളിലായി അരങ്ങേറും. തുടര്‍ച്ചയായി 13ാം വര്‍ഷവും ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷത്തിന്‍െറ ഭാഗമായി ഇന്ത്യന്‍ കവി സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഫാഷന്‍ പരിപാടികളും ഭക്ഷ്യ മേളകളും കരകൗശല വിപണിയും കലാ മേളയും ഒരുക്കുന്നുണ്ട്. 32 ദിവസവും കരിമരുന്നുപ്രയോഗമുണ്ടാകുമെന്നതാണ് മറ്റൊരു സവിശേഷത. ജുമൈറ ബീച്ച് റസിഡന്‍സിലെ ‘ദ ബീച്ചി’ലും ഫസ്സാ കടപ്പുറത്തുമാണ് ആകാശത്ത് വര്‍ണം വിതറുന്ന വെടിക്കെട്ട് നടക്കുക. ജനുവരി 29 മുതല്‍ 31 വരെ ദുബൈ അന്താരാഷ്ട്ര പട്ടം ഉത്സവവും ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
എണ്ണമറ്റ സമ്മാനങ്ങളുമായി നറുക്കെടുപ്പുകളും പ്രമോഷനുകളും ഡിസ്കൗണ്ടുകളുമാണ് ഡി.എസ്.എഫിന്‍െറ മറ്റൊരു ആകര്‍ഷണം. ദിവസവും രണ്ടു ഇന്‍ഫിനിറ്റി കാറുകളും ഒരു നിസാന്‍ കാറും ഒരുലക്ഷം ദിര്‍ഹവും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
ദുബൈ ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് ഒരുമാസം നീളുന്ന സമ്മാനപദ്ധതിയില്‍ 100 കിലോ സ്വര്‍ണവും 40 കാരറ്റ് വജ്രവുമാണ് സമ്മാനമായി നല്‍കുന്നത്. ദിവസവും ഒരു കിലോയും ആഴ്ചയില്‍ അഞ്ചു കിലോയും മെഗാ നറുക്കെടുപ്പില്‍ നാലുപേര്‍ക്ക് 40 കിലോയും സ്വര്‍ണമാണ് ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പ് നടത്തി നല്‍കുന്നത്. അഞ്ചു കിലോ മീറ്റര്‍ നീളമുള്ള കൈകൊണ്ട് നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ സ്വര്‍ണമാലയും ഗിന്നസ് റെക്കോഡ് ലക്ഷ്യമാക്കി ജ്വല്ലറി ഗ്രൂപ്പ് ഒരുക്കുന്നുണ്ട്.
വ്യാഴാഴ്ച സബീല്‍ പാര്‍ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ഗാനമേളയോടെയായിരിക്കും ഇത്തവണ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുക. 4 75 അംഗങ്ങളടങ്ങിയ ലോക പ്രസിദ്ധമായ വെല്‍ഷ് നാഷണല്‍ ഓപറ ഓര്‍കസ്ട്രയാണ് ഉദ്ഘാടന വേദിയായ സാബീല്‍ പാര്‍ക്കില്‍ അരങ്ങേറുക. ക്ളാസിക്കല്‍,പോപ്പുലര്‍ സംഗീത ശാഖകളുടെ സമന്വയമായിരിക്കും ഇത്. പ്രത്യേക അതിഥി കലാകാരന്‍മാരില്‍ അംജദ് അലി ഖാന്‍, സിയാങ് ഴാങ്,ജൊവാന്ന മാര്‍ഷ് തുടങ്ങിയവരും ഉള്‍പ്പെടുന്നു. ലോകമെങ്ങും നിന്നത്തെുന്ന സഞ്ചാരികളെ സ്വാഗതം ചെയ്ത് പ്രധാന തെരുവുകളും മാളുകളും ഷോപ്പിങ കേന്ദ്രങ്ങളുമെല്ലാം അലങ്കരിച്ചിട്ടുണ്ട്. പുതുവര്‍ഷ ആഘോഷത്തില്‍കൂടി പങ്കെടുക്കാനായി ലക്ഷങ്ങള്‍ എത്തിയതോടെ നഗരമെങ്ങും കുറെ ദിവസങ്ങളായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെ നടന്ന 19 പതിപ്പുകളിലായി 5.60 കോടി സന്ദര്‍ശകര്‍ 14,500 കോടി ദിര്‍ഹം ദുബൈയില്‍ ചെലവഴിച്ചെന്നാണ് ഒൗദ്യോഗിക കണക്ക്.

ഖത്തറിന്‍െറ പെരുമ വര്‍ധിപ്പിച്ച് അമീറിന്‍െറ സന്ദര്‍ശനങ്ങള്‍

Posted: 31 Dec 2014 09:46 PM PST

Image: 

ദോഹ: പോയ വര്‍ഷം ഖത്തറിന് ലോകരാജ്യങ്ങള്‍ക്കിടയില്‍ വമ്പിച്ച സ്വീകാര്യതയാണുണ്ടായത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും സൗഹൃദ ബന്ധം സ്ഥാപിക്കുകയും ചെയ്തത് അന്താരാഷ്ട്ര തലത്തിലും ഗള്‍ഫ് മേഖലയിലും ഖത്തറിന്‍െറ പെരുമയും പ്രശസ്തിയും വര്‍ധിക്കാനിടയാക്കി. ഖത്തറിന്‍െറ ചരിത്രത്തില്‍ തന്നെ ഈ സന്ദര്‍ശനങ്ങള്‍ ഒരു നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടും.
പോയ വര്‍ഷം കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീറിന് സാധിച്ചു. മേഖലയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഹൗസ് ഓഫ് ഗള്‍ഫിന്‍െറ രൂപവല്‍കരണത്തിന് തുടക്കം കുറിച്ചത് മുതല്‍ സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും  അവരുമായി രാഷ്ട്രീയ സാംസ്കാരിക വാണിജ്യ ബന്ധങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിഞ്ഞതും ഉള്‍പ്പെടുന്നു. അതിന് പുറമേ മേഖലയിലെ തന്നെ മറ്റ് രാജ്യങ്ങളായ സുഡാന്‍, ജോര്‍ദാന്‍, തുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങര്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതും അവരുമായി ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഖത്തറിന് അവര്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കാനിടയാക്കി. ആ വര്‍ഷം തന്നെ ഏഷ്യ വന്‍കരയുമായും യൂറോപ്പുമായും  ബന്ധം ശക്തിപ്പെടുത്താനും ഖത്തറിന്  കഴിഞ്ഞു. ഇക്കാലയളവില്‍ ബീജിങ്ങിലും സിയോളിലും യൂറോപ്പില്‍ ജെര്‍മനിയിലും ഫ്രാന്‍സിലും ബ്രിട്ടനിലും എത്താനും ബന്ധം ശക്തിപ്പെടുത്താനും ഖത്തര്‍ മറന്നില്ല.
ഇവയില്‍ ഏറ്റവും പ്രധാനമായത് ഖത്തറിന്‍െറ സൗദി അറേബ്യ സന്ദര്‍ശനം തന്നെ. ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു അത്. ഒക്ടോബറിലെ ഈ സന്ദര്‍ശനമാണ് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള മഞ്ഞുരുക്കത്തില്‍ പ്രധാന പങ്ക് വഹിച്ചത്. ഈജിപ്ത് വിഷയത്തില്‍ ഖത്തറിന്‍െറ  നിലപാടിനോട് വിയോജിച്ച് യു.എ.ഇ, ബഹറൈന്‍, സൗദി എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരെ പിന്‍വലിച്ച തീരുമാനം റദ്ദാക്കിയത് ഈ സന്ദര്‍ശനം മൂലമാണ്. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇതിടയാക്കി. മേഖലയില്‍ നിലനിന്നിരുന്ന പരസ്പര സഹകണമില്ലായ്മ ഒഴിവാക്കുന്നതില്‍ ഖത്തര്‍ വലിയ പങ്കാണ് വഹിച്ചത്. സുഡാനില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ ഖത്തറിന്‍െറ നേതൃത്വത്തിലുണ്ടാക്കിയ ദോഹ ഉടമ്പടിക്ക് സാധിച്ചിട്ടുണ്ട്. തുണീഷ്യയില്‍ ഭരണമാറ്റം ഉണ്ടായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഖത്തര്‍ അമീറിന്‍േറത്. ഇരു രാജ്യങ്ങള്‍ക്കിടയിലും ബന്ധം വളര്‍ത്തുന്നതിന് ഇത് പ്രേരകമായി. തുര്‍ക്കിയുമായുള്ള  രാജ്യത്തിന്‍െറ ബന്ധവും ഖത്തറിന്‍െറ ഉയര്‍ച്ച വിളിച്ചോതുന്നതായിരുന്നു. ലോക രാജ്യങ്ങളുമായുള്ള വാണിജ്യ  സാംസ്കാരിക നയതന്ത്ര രാഷ്ട്രീയ ബന്ധം ഉറപ്പിക്കുന്നതിലൂടെ ഖത്തര്‍ ലോകത്ത് അതിന്‍െറ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു.
 

ആരോഗ്യം അവകാശമാവും; ഹെല്‍ത്ത് സെസുമായി കേന്ദ്രം

Posted: 31 Dec 2014 09:08 PM PST

Image: 

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സെസിന്‍െറ മാതൃകയില്‍ ആരോഗ്യസെസ് കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുന്നു. ആരോഗ്യമന്ത്രാലയം ബുധനാഴ്ച പ്രസിദ്ധീകരിച്ച കരട് ദേശീയ ആരോഗ്യ നയത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ചികിത്സാരംഗത്ത് വര്‍ധിക്കുന്ന ചെലവുകള്‍, പുതിയ ക്രമീകരണങ്ങള്‍ എന്നിവക്കായി പുതിയ വരുമാനസ്രോതസ്സുകള്‍ കണ്ടത്തൊന്‍ നിര്‍ബന്ധിതമാണെന്ന് കേന്ദ്രം വിശദീകരിച്ചു.
 വിദ്യാഭ്യാസാവകാശ നിയമം കൊണ്ടുവന്നതുപോലെ ആരോഗ്യം മൗലികാവകാശമാക്കി നിയമനിര്‍മാണം നടത്താമെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെച്ചു. ആരോഗ്യം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍പെട്ട വിഷയമാണ്. അതുകൊണ്ട് ചുരുങ്ങിയത് മൂന്നു സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ മുന്നോട്ടുനീങ്ങാന്‍ കഴിയും. അതിന് കേന്ദ്രം തയാറാണ്.
 ആരോഗ്യരംഗത്ത് ആളോഹരി 3800 രൂപ മുടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യം മൗലികാവകാശമാക്കി നിയമം കൊണ്ടുവരാന്‍ പറ്റുമെന്നും കരടുനയത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു. പല വ്യവസായവത്കൃത രാജ്യങ്ങളിലും ഈ നിയമം പ്രാബല്യത്തിലുണ്ട്. എന്നാല്‍, ആരോഗ്യം അവകാശമാക്കാന്‍ പാകത്തില്‍ ഇന്ത്യ വളര്‍ന്നിട്ടുണ്ടോ എന്നതാണ് കാതലായ ചോദ്യം.
ഈ നിലയിലേക്ക് എത്തിയ ചില സംസ്ഥാനങ്ങളെങ്കിലുമുണ്ട്. ആരോഗ്യം അവകാശമാക്കുന്നത് നല്ല കാര്യമാണ്. ആരോഗ്യം വിദ്യാഭ്യാസ സിലബസിന്‍െറ ഭാഗമാക്കുമെന്നും നയത്തില്‍ പറഞ്ഞു. ശുചിത്വവും മെച്ചപ്പെട്ട ആരോഗ്യ പരിപാലന രീതികളും നല്ല ഭക്ഷണശീലങ്ങളും പഠിപ്പിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രോത്സാഹിപ്പിച്ച് ചികിത്സാച്ചെലവ് മുന്‍കൂര്‍ കണ്ടത്തെുന്ന രീതി പ്രോത്സാഹിപ്പിക്കും.
 ആരോഗ്യരംഗത്തെ വന്‍നിക്ഷേപത്തിനിടയിലും പുതിയ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ന്നുവരുകയാണ്. ജീവിതശൈലീ രോഗങ്ങളും വര്‍ധിക്കുന്ന മനോരോഗവുമെല്ലാം ഉദാഹരണങ്ങളായി നയത്തില്‍ ചൂണ്ടിക്കാട്ടി. ഈരംഗത്ത് കൂടുതല്‍ ശ്രദ്ധയും നിക്ഷേപവും ആവശ്യമാണ്.
നഗരങ്ങളിലേക്ക് കൂടുതല്‍പേര്‍ കുടിയേറുന്നതു കണക്കിലെടുത്ത് വിപുലമായ ആരോഗ്യ-ചികിത്സാ സൗകര്യങ്ങള്‍ നഗരങ്ങളില്‍ പ്രത്യേകമായി ഏര്‍പ്പെടുത്തുകയും വേണം.  
 ആരോഗ്യരംഗത്ത് നിക്ഷേപമിറക്കാന്‍ നികുതി തന്നെയാണ് ധനസമാഹരണ മാര്‍ഗം. പൊതുവായ നികുതിക്കു പുറമേ പുകയില, മദ്യം, പ്രത്യേക വ്യവസായ ഉല്‍പന്നങ്ങള്‍ എന്നിവക്കും സെസ് ചുമത്താന്‍ കഴിയും. മറ്റു വരുമാന മാര്‍ഗങ്ങളും തേടാവുന്നതാണ്. കുടിയൊഴിപ്പിക്കലിന് ഇടയാക്കുന്ന വികസന പദ്ധതികള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് ദോഷം ചെയ്യുന്ന നിര്‍മിതികള്‍ എന്നിവയില്‍നിന്ന് അധിക വരുമാനം സമാഹരിക്കുന്നതിന്‍െറ സാധ്യത തേടുമെന്നും നയത്തില്‍ വ്യക്തമാക്കി.
സ്വച്ഛ് ഭാരത് അഭിയാന്‍ പൂര്‍ണതോതില്‍ മുന്നോട്ടു കൊണ്ടുപോകും. ജലജന്യ രോഗങ്ങള്‍ കുറയുന്നത്, ഖരമാലിന്യ സംസ്കരണത്തിലെ പുരോഗതി എന്നിവ ഈ പദ്ധതിയുടെ വിജയത്തിന്‍െറ അളവുകോലായി നിശ്ചയിക്കും. അങ്കണവാടികളും സ്കൂളുകളുംവഴി സന്തുലിതമായ ഭക്ഷണം ലഭ്യമാക്കാന്‍ ശ്രമിക്കും. പുകയില, മദ്യ-മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിന് ഊന്നല്‍ നല്‍കും. ലിംഗ നിര്‍ണയമടക്കം പെണ്‍വിവേചനത്തിനെതിരായ നിയമനടപടികള്‍ ശക്തിപ്പെടുത്തും. ജോലിസ്ഥലങ്ങളില്‍ മെച്ചപ്പെട്ട സുരക്ഷ, കുറഞ്ഞ മനോസംഘര്‍ഷം എന്നിവ ലക്ഷ്യമാക്കും. മലിനീകരണം കുറക്കാനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കും.
ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ കരടുനയത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ഫെബ്രുവരി 28 വരെ ആരോഗ്യമന്ത്രാലയത്തെ അഭിപ്രായമറിയിക്കാം. അതുകൂടി പരിശോധിച്ചാണ് അന്തിമനയം തയാറാക്കുക.

മലയാളത്തിന്‍െറ കായികതാരങ്ങളുടെ 2015ലെ സ്വപ്നങ്ങള്‍

Posted: 31 Dec 2014 09:08 PM PST

Image: 

മുന്നില്‍ ലോകമീറ്റ്

പുതുവര്‍ഷത്തില്‍ കണ്ണൂരിലെ  പുതിയ വീട്ടിന്‍െറ പാലുകാച്ചലിനൊരുങ്ങുകയാണ് ടിന്‍റു ലൂക്ക. ജനുവരി 11നാണ് പുതിയ വീട്ടിലേക്ക് ടിന്‍റു ‘ഓടിക്കയറുന്നത്’. ഇീ വര്‍ഷം ഒരു മിനിറ്റ് 58 സെക്കന്‍ഡില്‍ കുറഞ്ഞ സമയത്തില്‍ 800 മീറ്ററില്‍ ഫിനിഷ് ചെയ്യുകയാണ് പി.ടി. ഉഷയുടെ ശിഷ്യയുടെ സുപ്രധാന ലക്ഷ്യം. ഇതിനായി പ്രയത്നിക്കാനാണ് ടിന്‍റുവിന്‍െറ ‘ഉഷേച്ചി’ പറഞ്ഞിരിക്കുന്നത്. ഒരു മിനിറ്റ് 59.17 സെക്കന്‍ഡാണ് മികച്ച സമയം. ഏഷ്യന്‍ ഗെയിംസില്‍ ഒരു മിനിറ്റ് 59.19 സെക്കന്‍ഡോടെയാണ് ഈ താരം വെള്ളി നേടിയത്. ആഗസ്റ്റ് 22 മുതല്‍ 30 വരെ ബെയ്ജിങ്ങില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് ടിന്‍റുവിന് മുന്നിലുള്ള സുപ്രധാന പോരാട്ടം. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും വിവിധ ഡയമണ്ട് ലീഗുകളിലും മാറ്റുരക്കാനുണ്ട്.  ഓഫ്സീസണാണെങ്കിലും കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിലും സുവര്‍ണപ്രതീക്ഷയിലാണ്. 800, 400, 4-400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് ദേശീയ ഗെയിംസിനിറങ്ങുന്നത്. എങ്കിലും ലോകമീറ്റിന് തന്നെയാണ് പ്രാധാന്യം. അര്‍ജുന അവാര്‍ഡും ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വെള്ളിയും 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവുമടക്കം നേട്ടങ്ങളുടെ വര്‍ഷമാണ് കടന്നുപോയത്. ദക്ഷിണ റെയില്‍വേയില്‍ റിസര്‍വേഷന്‍ സൂപ്പര്‍വൈസറായ ടിന്‍റുവിനെ 2015ല്‍ ഉദ്യോഗക്കയറ്റവും കാത്തിരിക്കുന്നുണ്ട്.

ലോകകപ്പിലേക്ക് കാതോര്‍ത്ത്

രഞ്ജി ട്രോഫിയില്‍ ജനുവരി അഞ്ചിന് ഹിമാചല്‍പ്രദേശിനെതിരെയാണ് കേരളത്തിന്‍െറ ഇന്ത്യന്‍ താരമായ സഞ്ജു സാംസണിന്‍െറ പുതുവര്‍ഷത്തിലെ അരങ്ങേറ്റ മത്സരം. ആസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിനുള്ള ടീമില്‍ ഇടംനേടിയാല്‍ അങ്ങോട്ട് പറക്കണം. ഫെബ്രുവരിയില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഇടംകിട്ടിയാല്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോകകപ്പില്‍ മലയാളിസാന്നിധ്യമാവും. ഇംഗ്ളണ്ടിനെതിരായ  പരമ്പരയില്‍ ടീമിലത്തെിയിട്ടും ഈ യുവതാരത്തിന് കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. ലോകകപ്പിനു ശേഷം ഐ.പി.എല്ലടക്കമുള്ള പേരാട്ടങ്ങളുണ്ട്.

ഉയരം തേടി ശ്രീനിത്ത്

യുവ ഹൈജംപ് താരങ്ങളില്‍ ശ്രദ്ധേയനായ ശ്രീനിത്ത് മോഹന്‍ ജനുവരി 15ന് തുടങ്ങുന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റോടെ സുവര്‍ണ വര്‍ഷത്തിന് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ്. മംഗലാപുരത്തിനടുത്ത് മൂഡബിദ്രിയിലെ ആല്‍വാസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഈ ഗുരുവായൂരുകാരന്‍. സ്വന്തം കോളജ് മൈതാനത്താണ് ഇത്തവണ അന്തര്‍ സര്‍വകലാശാല മീറ്റ്. ദേശീയ ഗെയിംസില്‍ മെഡല്‍ നേടി സീനിയര്‍തലത്തിലും മുദ്ര പതിപ്പിക്കാനാണ് ലക്ഷ്യം. വിജയവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ 2.18 മീറ്റര്‍ മറികടന്നത് ദേശീയ ഗെയിംസിലും പ്രതീക്ഷയേറ്റുന്നു. ബ്രസീലില്‍ മാര്‍ച്ചില്‍ നടക്കുന്ന ലോക യൂനിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പും ശ്രീനിത്തിനെ കാത്തിരിക്കുന്നു. സാഫ് മീറ്റിലും 2015ല്‍ ഈ ഹൈജംപര്‍ പങ്കെടുക്കും.

വിജയത്തിലേക്ക് കരുനീക്കാന്‍

കറുപ്പും വെളുപ്പും ചേര്‍ന്ന 64 കളങ്ങളുടെ കരക്കിരുന്ന് ലോകം വെട്ടിപ്പിടിച്ച 10 വയസ്സുകാരന് പേര്‍ നിഹാല്‍ സരിന്‍. പോയ വര്‍ഷത്തില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടായ ഇളമുറക്കാരന്‍. ചതുരംഗത്തില്‍ 10 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തിലെ ലോകജേതാവ്. ചെന്നൈ ഓപണ്‍ ഇന്‍റര്‍നാഷനല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ചെസ് മത്സരത്തില്‍ കരുനീക്കുകയാണിപ്പോള്‍ നിഹാല്‍. ദേശീയ, ഏഷ്യന്‍, ലോക മെഡലുകള്‍ കൈപ്പിടിയിലൊതുങ്ങിയ വര്‍ഷമെന്ന നിലക്ക് ജീവിതത്തിലെ മറക്കാനാവാത്ത വര്‍ഷമെന്ന് ഡയറിക്കുറിപ്പില്‍ അവസാന താളില്‍ എഴുതിച്ചേര്‍ത്താണ് നിഹാല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മത്സരത്തിനിറങ്ങിയത്. 12 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തിലാണ് ഇനിയുള്ള മത്സരങ്ങള്‍. ഈ വര്‍ഷം ഗ്രീസിലാണ് ഈ വിഭാഗത്തിലെ ലോക മത്സരം അരങ്ങേറുക. ഇതേവിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍പട്ടം നേടാനും നിഹാല്‍ കരുനീക്കും.
ചെസില്‍ ‘വിശ്വനാഥ’നാകുംമുമ്പേ  ചെക്കുവെച്ച നേട്ടപ്പട്ടികക്ക് നീളമേറെ. ലോക അണ്ടര്‍ 10 വിഭാഗം ബ്ളിറ്റ്സ് ചാമ്പ്യന്‍. ഇതേ വിഭാഗത്തില്‍ ബ്ളിറ്റ്സ്, റാപ്പിഡ് മത്സരങ്ങളില്‍ ഏഷ്യന്‍ ചാമ്പ്യന്‍. ഒമ്പതു വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍. ഏഴ്, ഒമ്പത്, 11 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ നാലുതവണ സംസ്ഥാന ചാമ്പ്യന്‍.പൂരങ്ങളുടെ നാട്ടില്‍നിന്നുള്ള ഈ താരത്തില്‍നിന്ന് ഇത്രയൊക്കെ പോരേ പൂരം. ഇത് വെറും സാമ്പിളെന്ന് നിഹാല്‍. ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ മുട്ടുകുത്തിക്കുന്നൊരു നാള്‍വരാന്‍ ചതുരംഗബുദ്ധി രാകി മിനുക്കുകയാണ് ഈ ചെസ് മാന്ത്രികന്‍.

മഞ്ഞയില്‍ പച്ചപിടിച്ച പ്രതീക്ഷകള്‍

ഇതുപോലൊരു ക്രിസ്മസും പുതുവര്‍ഷവും മുമ്പ് ആഘോഷിച്ചിട്ടില്ളെന്ന് കേരള ബ്ളാസ്റ്റേഴ്സ് താരം സുശാന്ത് മാത്യു. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ ടീമില്‍, അതും മലയാളികളുടെ സ്വന്തം സംഘത്തില്‍ അംഗമായി പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബാളിന്‍െറ ഫൈനല്‍ വരെ കളിച്ചു. കരിയറില്‍ ഇതൊരു ബ്രേക്കാണ്. ഭാവിപരിപാടികള്‍ ക്ളബ് തീരുമാനിക്കും. സൂപ്പര്‍ലീഗിന് ഐ.എം.ജി റിലയന്‍സുമായി കരാറിലേര്‍പ്പെട്ട സുശാന്ത് ഇപ്പോഴും ബ്ളാസ്റ്റേഴ്സിന് സ്വന്തം. ഈ വര്‍ഷമാദ്യം തുടങ്ങുന്ന ഐ ലീഗില്‍ കളിക്കുമോയെന്നും ഏത് ടീമിലായിരിക്കും താനുണ്ടാവുകയെന്നും ക്ളബ്ബാണ് നിശ്ചയിക്കേണ്ടതെന്ന് സുശാന്ത് പറഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ലീഗ് സമാപിച്ചശേഷം സ്വദേശമായ വയനാട്ടിലത്തെിയ സുശാന്ത് ഇപ്പോള്‍ വീട്ടിലുണ്ട്. 2014നേക്കാള്‍ മികച്ച വര്‍ഷമാവണം 2015 എന്ന നിശ്ചയദാര്‍ഢ്യത്തിലാണ്. ദേശീയ ലീഗില്‍ മലയാളികളുടെ അഭിമാനമായിരുന്ന എഫ്.സി കൊച്ചിനിലൂടെയായിരുന്നു തുടക്കം. പിന്നീട് വാസ്കോ, മഹീന്ദ്ര യുനൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ തുടങ്ങിയവയില്‍. ഐ.എം.ജി റിലയന്‍സ് താരമായിരിക്കെ കഴിഞ്ഞ സീസണില്‍ രാങ്ദജീദ് യുനൈറ്റഡിന് വേണ്ടി ഐ ലീഗ് കളിച്ചു. കേരള ബ്ളാസ്റ്റേഴ്സ് നിലവില്‍ വന്നപ്പോള്‍ മലയാളത്തിന്‍െറ പ്രതിനിധിയായി. സെമി ഫൈനലില്‍ ചെന്നൈക്കെതിരെ നേടിയ ലോകോത്തര നിലവാരമുള്ള ഗോളിലൂടെ കാണികളുടെ ഹൃദയംകവര്‍ന്ന സുശാന്ത് അടുത്ത സീസണിലും മഞ്ഞ ജേഴ്സിയില്‍ കളത്തിലുണ്ടാവുമെന്ന് ഫുട്ബാള്‍ പ്രേമികളും പ്രത്യാശിക്കുന്നു.

ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറുന്നതും കാത്ത്

 ‘പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ പുതുപ്രതീക്ഷളിലേക്ക് വിമാനം കയറുകയാണ് ഞാന്‍. ഇന്ന് ഉച്ചയോടെ ഐ ലീഗിനൊരുങ്ങുന്ന ടീമിനൊപ്പം ചേരാനായി ഷില്ളോങ്ങിലേക്ക് പറക്കും. ജീവിതത്തില്‍ മറക്കാനാവാത്ത സ്വപ്നം കഴിഞ്ഞ വര്‍ഷം. അതിന്‍െറ തുടര്‍ച്ച തന്നെ പ്രതീക്ഷിക്കുന്നു ’ -ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന്‍െറ ഗോള്‍കീപ്പറായി ദേശീയ ശ്രദ്ധനേടിയ കോഴിക്കോട്ടുകാരന്‍ ടി.പി. റഹിനേഷ് പറയുന്നു. ഇന്ത്യന്‍ കുപ്പായമാണ് ഈ വര്‍ഷത്തെ എന്‍െറ വലിയ മോഹം. ഐ.എസ്.എല്ലിലെ പ്രകടനം അതിന് വഴിവെക്കുമെന്ന പ്രതീക്ഷയുണ്ട്്. എങ്കിലും സുബ്രതാപാല്‍, സന്ദീപ് നന്ദി, കരണ്‍ജിത് സിങ് തുടങ്ങിയ സീനിയര്‍ ഗോള്‍കീപ്പര്‍മാര്‍ ടീമിലുള്ളപ്പോള്‍ ദേശീയ ടീം ഗോള്‍കീപ്പര്‍ എന്ന പദവി അത്രഎളുപ്പമല്ളെന്നും അറിയാം. ഐ.എസ്.എല്‍ മികച്ച അനുഭവവും പരിചയവുമായിരുന്നു സമ്മാനിച്ചത്. വിദേശ താരങ്ങള്‍ക്കൊപ്പമുള്ള കളിയും ഇന്ത്യനിറഞ്ഞു നിന്ന ടൂര്‍ണമെന്‍റും കാണികളുടെ അകമഴിഞ്ഞ പിന്തുണയുമായപ്പോള്‍ തീര്‍ത്തും ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഒരുവര്‍ഷമാണ് നോര്‍ത് ഈസ്റ്റുമായുള്ള കരാര്‍. അടുത്ത സീസണില്‍ നിലനിര്‍ത്തിയാല്‍ എവിടെകളിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. കേരളാ ബ്ളാസ്റ്റേഴ്സിനു വേണ്ടിയിറങ്ങാനേറെ താല്‍പര്യമുണ്ട് -റഹിനേഷ് പറഞ്ഞു.
ജനുവരി 18ന് ആരംഭിക്കുന്ന ഐ ലീഗ് ഫുട്ബാളാണ് ഈ വര്‍ഷത്തെ ആദ്യ വെല്ലുവിളി. കഴിഞ്ഞ സീസണില്‍ റാങ്ദജീദിനു വേണ്ടി എട്ട് മത്സരങ്ങളില്‍ വലകാത്തിരുന്നു. ഇക്കുറിയും മികച്ച പ്രകടനം കാഴ്ചവെക്കാനാവണേയെന്നാണ് എന്‍െറ പുതുവര്‍ഷ പ്രാര്‍ഥനകള്‍ -പോയവര്‍ഷത്തെ ശ്രദ്ധേയ യുവതാരമായ റഹിനേഷിന്‍െറ വാക്കുകള്‍.

ഒളിമ്പിക്സിന്
ഒരുങ്ങാനുള്ള വര്‍ഷം


ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പ് വര്‍ഷമാണ് എനിക്കും ഇന്ത്യന്‍ ഹോക്കിക്കും ഇത്. 2016ല്‍ ബ്രസീലിലെ റിയോ ഒളിമ്പിക്സിന് ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്നാണ് ഇന്ത്യ. അതിന്‍െറ ഭാഗമാവാന്‍ കഴിഞ്ഞത് പോയവര്‍ഷത്തെ എന്‍െറ വലിയൊരു ഭാഗ്യമാണ്. ഇനി ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ക്കിത്. വിവിധ ടെസ്റ്റ്, ത്രിരാഷ്ട്ര പരമ്പരകളും ലീഗ് മാച്ചുകളുമായി ഒളിമ്പിക്സിനു മുമ്പേ 70ഓളം മത്സരങ്ങളാണ് കാത്തിരിക്കുന്നത്. ഇവയെല്ലാം ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിന്‍െറ ഒരുക്കമാവും. ന്യൂസിലന്‍ഡില്‍ ടെസ്റ്റും സീരീസും ആസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം, ബെല്‍ജിയം പര്യടനം തുടങ്ങി തിരക്കേറിയ വര്‍ഷമാവും ഇന്ത്യക്കിത്.
 ഇന്ത്യന്‍ ഹോക്കി ലീഗോടെ എന്‍െറ പുതുവര്‍ഷം ആരംഭിക്കും. ഇതിനായി ജനുവരി 10ന് ഉത്തര്‍പ്രദേശിലേക്ക് പോവാനൊരുങ്ങുകയാണ് -ഇന്ത്യന്‍ വൈസ്ക്യാപ്റ്റന്‍ കൂടിയായ പി.ആര്‍. ശ്രീജേഷ് പുതുവര്‍ഷ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു.
തയാറാക്കിയത്:

കൊല്ലത്ത് കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Posted: 31 Dec 2014 06:45 PM PST

Image: 

കൊല്ലം: ചാത്തന്നൂരില്‍ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ പ്രൊഡക്ഷന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനില്‍  ജെ.എസ്.എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.

കോതമംഗലം തൃക്കരിയൂര്‍ കണ്ണിമൂലത്ത് ഹൗസില്‍ അരുണ്‍.കെ.സാബു(20), പത്തനംതിട്ട കോഴഞ്ചേരി ഈസ്റ്റ് അയന്തിയില്‍ വീട്ടില്‍ സിജോ ജോര്‍ജ് ജോണ്‍(20), കൊല്ലം കരിക്കോട് പഴയബസ് സ്റ്റാന്‍ഡിന് സമീപം ഫര്‍ഹാത്തില്‍ സയ്യിദ് ഇന്‍സമാം തങ്ങള്‍(20), കൊല്ലം കിളികൊല്ലൂര്‍ പാല്‍കുളങ്ങര ഈഴവ പാലത്തിന് സമീപം താഴത്തുവടക്കതില്‍ അജു പ്രകാശ്(20), കൊല്ലം തിരുമുല്ലവാരം പുന്നത്തല ഗീതു നിവാസില്‍ നിക്സണ്‍, തിരുവനന്തപുരം സ്വദേശി ആദില്‍ ഷാ എന്നിവരാണ് മരിച്ചത്.

കൊച്ചിയില്‍ നിന്നും പാരിപ്പള്ളി ഐ.ഒ.സി പ്ളാന്‍റിലേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കറും തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുളള ശ്രമത്തിനിടെ കാര്‍ ടാങ്കര്‍ ലോറിക്ക് അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആറു പേരും തല്‍ക്ഷണം മരിച്ചു. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും രണ്ട് മണിക്കൂര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Posted: 31 Dec 2014 06:39 PM PST

Image: 

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ സൈന്യത്തിന്‍്റെ വെടിവെപ്പ്. ജമ്മു അതിര്‍ത്തിയിലെ 12 ഇന്ത്യന്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. രണ്ടു ദിവസത്തിനിടെ പാകിസ്താന്‍ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ജമ്മുവിന് 41 കിലോമീറ്റര്‍ അകലെയുള്ള സാമ്പ സെക്ടറില്‍  പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ സിവിലിയന് പരിക്കേറ്റു.
ബുധനാഴ്ച രാത്രി അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു.  ജമ്മു ജില്ലയിലെ ആര്‍.എസ് പുര പിത്തല്‍ ഒൗട്ട്പോസ്റ്റിന് നേരെയാണ്  പ്രകോപനമൊന്നും കൂടാതെ പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഒൗട്ട് പോസ്റ്റിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന  ജവാന്‍മാര്‍ക്കെതിരെ പാക് സേന വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ മൂന്ന് ജവാന്മാര്‍ക്കും ഏതാനും കര്‍ഷകര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് പാക് സൈന്യം വെള്ള പതാക കാണിക്കുകയും മൃതദേഹങ്ങള്‍ മാറ്റാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തുവെന്ന് മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നാലു പാക് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  പാകിസ്താന്‍  ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി സിങ്ങിനെ ഇസ്ളാമാബാദിലേക്ക് വിളിപ്പിച്ചിരുന്നു.  
ആക്രമണത്തിന് അനുയോജ്യമായ മറുപടി നല്‍കണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ഇരട്ടിശക്തിയില്‍ തിരിച്ചടിക്കണമെന്നും പിന്മാറരുതെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ സേനക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച ജമ്മു ജില്ലയിലെ പല്ലന്‍വാല സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് പരിക്കേറ്റിരുന്നു.

സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു

Posted: 31 Dec 2014 06:37 PM PST

Image: 

കൊച്ചി: പുതുവത്സര ദിനത്തില്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 25 രൂപ കുറവില്‍ 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം പവന് 20,280 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.08 ഡോളര്‍ കുറഞ്ഞിട്ടുണ്ട്. സ്വര്‍ണം ഒൗണ്‍സിന് 1,183.82 ഡോളറാണ് വില.

ഫലസ്തീന്‍ പ്രമേയം എന്ന തമാശ

Posted: 31 Dec 2014 05:53 PM PST

Image: 

2017ല്‍ ഫലസ്തീന് സമ്പൂര്‍ണ സ്വാതന്ത്ര്യവും രാഷ്ട്ര പദവിയും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം തള്ളപ്പെട്ടത് അദ്ഭുതമുണ്ടാക്കുന്ന വാര്‍ത്തയേ അല്ല. ഈസ്റ്റ് ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രവും വെസ്റ്റ്ബാങ്ക് പ്രദേശങ്ങളില്‍നിന്നുള്ള ഇസ്രായേലി സേനയുടെ പിന്മാറ്റവുമായിരുന്നു, ഫലസ്തീനുവേണ്ടി ജോര്‍ഡന്‍ പ്രതിനിധി ദിനാ കവാര്‍ അവതരിപ്പിച്ച പ്രമേയത്തിന്‍െറ മുഖ്യ ഊന്നലുകള്‍. 15 അംഗ രക്ഷാസമിതിയില്‍ പ്രമേയം പാസാവാന്‍ ഒമ്പത് വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍, റഷ്യ, ചൈന, ഫ്രാന്‍സ്, ലക്സംബര്‍ഗ്, ചിലി, ജോര്‍ഡന്‍, ഛാദ്, അര്‍ജന്‍റീന എന്നീ എട്ടംഗങ്ങളുടെ മാത്രം പിന്തുണയാണ് പ്രമേയത്തിന് ലഭിച്ചത്. ബ്രിട്ടന്‍, ദക്ഷിണ കൊറിയ, റുവാണ്ട, നൈജീരിയ, ലിത്വേനിയ എന്നിവ വിട്ടുനിന്നു. അമേരിക്ക, ആസ്ട്രേലിയ എന്നിവ എതിര്‍ത്തു വോട്ടുചെയ്തു. സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനത്തിന് സമയപരിധി വെക്കുന്ന പ്രമേയത്തെ എതിര്‍ക്കുമെന്ന് അമേരിക്ക നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. വീറ്റോ അധികാരമുള്ള രാജ്യം അത് പ്രയോഗിക്കുമെന്നിരിക്കെ, പ്രമേയം പാസാക്കപ്പെടുമെന്ന പ്രതീക്ഷ ഏറ്റവും വലിയ ശുഭാപ്തിവിശ്വാസിക്കു പോലുമുണ്ടായിരുന്നില്ല. എന്നാല്‍, വീറ്റോ ഉപയോഗിക്കാതെതന്നെ, പ്രമേയം പാസാക്കപ്പെടാതെ നോക്കാന്‍ വന്‍ശക്തികള്‍ക്ക് കഴിഞ്ഞു.
ഐക്യരാഷ്ട്രസഭാ പ്രമേയം എന്നത് ഫലസ്തീന്‍െറ കാര്യത്തില്‍ വലിയൊരു തമാശയുടെ പേരാണ്. കഴിഞ്ഞദിവസം അവതരിപ്പിക്കപ്പെട്ട പ്രമേയത്തിലെ ആദ്യവാചകം തന്നെ, ഫലസ്തീന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട യു.എന്നിന്‍െറ കഴിഞ്ഞ ഏഴ് പ്രമേയങ്ങളെയും മഡ്രിഡ് പ്രഖ്യാപനത്തെയും ഓര്‍മിപ്പിക്കുന്നതാണ്. ഇനിയിപ്പോള്‍ എട്ടാമതൊരു പ്രമേയംകൂടി പാസാക്കിയെടുത്തതുകൊണ്ട് പ്രത്യേകിച്ച വലിയ കാര്യമൊന്നും സംഭവിക്കാന്‍ പോവുന്നില്ളെന്നതാണ് സത്യം. കാരണം, യു.എന്‍ പ്രമേയങ്ങളെയോ അന്താരാഷ്ട്ര വേദികളുടെ ആവശ്യങ്ങളെയോ മനുഷ്യസ്നേഹികളുടെ മുറവിളികളെയോ മാനിക്കുന്ന സംസ്കാരം ഇസ്രായേല്‍ എന്ന ഭീകരരാഷ്ട്രത്തിന് ഇല്ല എന്നതുതന്നെ. സാമ്രാജ്യത്വശക്തികളുടെ കലവറയില്ലാത്ത പിന്തുണയാണ് ഇത്രയും ധിക്കാരത്തോടെ അധിനിവേശം തുടരാന്‍ ഇസ്രായേലിന് ശക്തിപകരുന്നത്.
ഫലസ്തീന്‍ അതോറിറ്റി എന്നപേരില്‍ ഒരു ‘വ്യാജ രാഷ്ട്രം’ ഇന്ന് നിലനില്‍ക്കുന്നുണ്ട്. അതിന് യഥാര്‍ഥ രാഷ്ട്രപദവി നേടിയെടുക്കാനാണ് നിലവിലെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍െറ പ്രേരണയില്‍ ജോര്‍ഡന്‍ പുതിയ പ്രമേയം അവതരിപ്പിക്കുന്നത്. മഹ്മൂദ് അബ്ബാസ് ഫലസ്തീന്‍ ദേശങ്ങളില്‍ ഏറ്റവും അസ്വീകാര്യനായ നേതാവായി ഇതിനകം മാറിയിട്ടുണ്ട്. തന്‍െറ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇസ്രായേലിന്‍െറയും അമേരിക്കയുടെയും മുന്നില്‍ മുട്ടിലിഴയുന്നതാണ് അദ്ദേഹത്തിന്‍െറ രീതികള്‍. സിയാദ് അബൂ ഐന്‍ എന്നുപേരായ തന്‍െറ മന്ത്രിസഭയിലെ ഒരംഗത്തെ, മനുഷ്യാവകാശ ദിനത്തില്‍ (2014 ഡിസംബര്‍ 10) ഒരു ഫലസ്തീന്‍ ഗ്രാമത്തില്‍ പ്രതീകാത്മക സമരത്തിന്‍െറ ഭാഗമായി ഒലിവ് തൈകള്‍ നടുമ്പോള്‍ ഇസ്രായേലി സേന വധിച്ചിട്ടും ഉച്ചത്തില്‍ ഒച്ച വെക്കാന്‍ സന്നദ്ധനാകാത്ത ആളാണ് അബ്ബാസ്. മന്ത്രിസഭാംഗങ്ങള്‍ക്കു പോലും മറ്റൊരു രാജ്യത്തിന്‍െറ കനിവില്‍ കഴിയേണ്ടിവരുന്ന ദുരന്തത്തിന്‍െറ പേരാണ് ഫലസ്തീന്‍ എന്നത്. അത്തരമൊരു സ്ഥലത്ത് സാധാരണ ഫലസ്തീനികളുടെ അവസ്ഥയെന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തന്‍െറ ജനങ്ങളെ സംരക്ഷിക്കുന്നതിലോ അധിനിവേശത്തെ ചെറുക്കുന്നതിലോ മഹ്മൂദ് അബ്ബാസിന് തരിമ്പും താല്‍പര്യമില്ല. അധിനിവേശത്തെ ധീരമായി ചെറുക്കുന്ന ഹമാസ് എന്ന ജനകീയപ്രസ്ഥാനത്തെ തകര്‍ക്കാനാണ് അദ്ദേഹം ഏറ്റവുമധികം പരിശ്രമിക്കുന്നത്. ഈയാവശ്യാര്‍ഥം ഇസ്രായേലുമായും ഈജിപ്ഷ്യന്‍ സ്വേച്ഛാധിപതി അല്‍ സീസിയുമായും ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. അത്തരമൊരാളുടെ താല്‍പര്യത്തില്‍ പാസാക്കപ്പെടുന്ന പ്രമേയത്തിന്‍െറ ആത്മാര്‍ഥത സംശയിക്കപ്പെടുക സ്വാഭാവികം. അതിനാല്‍തന്നെ, ഫലസ്തീന്‍ ജനതക്കിടയില്‍ ഈ പ്രമേയം വലിയ ആവേശമൊന്നും ഉണ്ടാക്കിയിരുന്നില്ല. ഹമാസാകട്ടെ പ്രമേയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഭയാര്‍ഥികളുടെ തിരിച്ചുവരവ് എന്ന ഫലസ്തീനികളുടെ മര്‍മപ്രധാന ആവശ്യത്തെക്കുറിച്ച് പ്രമേയം മൗനംപാലിക്കുന്നുവെന്നതാണ് ഹമാസിന്‍െറ വിമര്‍ശത്തിന്‍െറ ഒരടിസ്ഥാനം. ജറൂസലം ഫലസ്തീന്‍െറ തര്‍ക്കരഹിതമായ തലസ്ഥാനം എന്ന ഫലസ്തീന്‍ നിലപാടിലും പ്രമേയം വെള്ളംചേര്‍ത്തിട്ടുണ്ട്. തുല്യപങ്കാളിത്തമുള്ള തലസ്ഥാനം (shared capital) എന്നാണ് പ്രമേയം ജറൂസലമിനെ വിശേഷിപ്പിക്കുന്നത്.
ഫലസ്തീന്‍െറ ന്യായമായ ആവശ്യങ്ങളില്‍ വെള്ളംചേര്‍ത്ത് തയാറാക്കിയ പ്രമേയംപോലും പാസാക്കാന്‍ വന്‍ശക്തികള്‍ തയാറായില്ല എന്നതാണ് ഇതിലെ പ്രധാന കാര്യം. അമേരിക്കയുടെയും ഇസ്രായേലിന്‍െറയും ഓശാരത്തില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവുകയില്ളെന്ന ഹമാസ് അടക്കമുള്ള പ്രതിരോധ പ്രസ്ഥാനങ്ങളുടെ നിലപാടിനെയാണ് പുതിയ പ്രമേയാനുഭവവും അടിവരയിടുന്നത്. ശക്തവും തീക്ഷ്ണവുമായ ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ ഫലസ്തീന്‍ മോചനം സാധ്യമാകൂ എന്ന സത്യം വീണ്ടും അടിവരയിടപ്പെട്ടു. ഫലസ്തീനികളുടെ ചെറുത്തുനില്‍പുകളെയും പോരാട്ടങ്ങളെയും പിന്തുണക്കുകയാണ് അതിനാല്‍, ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. അല്ലാതെ സാമ്രാജ്യത്വ അടുക്കളകളില്‍ വേവിച്ചെടുക്കുന്ന പ്രമേയങ്ങള്‍കൊണ്ട് ആ ജനതക്ക് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല.

ഘര്‍ വാപസി എവിടെനിന്ന് തുടങ്ങണം?

Posted: 31 Dec 2014 05:50 PM PST

Image: 

‘ഘര്‍ വാപസി’ ഇന്ന് ഇന്ത്യന്‍ മതേതര സാമൂഹികാന്തരീക്ഷത്തില്‍ ഭീഷണമായ മുദ്രാവാക്യമായി ഉയര്‍ന്നുകഴിഞ്ഞു. കേന്ദ്രം ഭരിക്കുന്ന ആര്‍.എസ്.എസ് നിയന്ത്രിത സംഘ്പരിവാര്‍ ഭരണകൂടത്തിന്‍െറ മൗനാനുവാദത്തില്‍ ആഗ്ര തുടങ്ങിയ ചില ഉത്തരേന്ത്യന്‍ നാടുകളിലും മതസൗഹാര്‍ദത്തിന്‍െറ ഈറ്റില്ലമായ കേരളത്തില്‍ ചിലേടത്തും ക്രൈസ്തവരെയും മുസ്ലിംകളെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചതായ പത്രവാര്‍ത്തകള്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണല്ളോ. സംഘാടകരായ സംഘ്പരിവാര്‍ പ്രഭൃതികള്‍ ‘ഘര്‍ വാപസി’ ഇനിയും തുടരുമെന്ന് വീരവാദം മുഴക്കുമ്പോള്‍ അതേക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ മഹാമൗനിയായി നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വായതുറപ്പിക്കാന്‍ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം നടത്തിയ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.
നിര്‍ബന്ധ മതപരിവര്‍ത്തനം മാത്രമേ ഭരണഘടനയുടെ 25ാം വകുപ്പ് തടയുന്നുള്ളൂവെന്നും സ്വമേധയാ നടത്തുന്ന മതപരിവര്‍ത്തനം നിയമവിരുദ്ധമല്ളെന്നുമുള്ള വാദഗതിയാണ് ഇപ്പോള്‍ സംഘ്പരിവാര്‍ അനുകൂലികള്‍ ഉയര്‍ത്തുന്നത്. ഭരണഘടനയുടെ പ്രസ്തുത ഖണ്ഡിക ഭേദഗതി ചെയ്ത് മതപരിവര്‍ത്തനം പാടെ നിരോധിക്കാനാണ് സംഘ്പരിവാര്‍ നാളിതുവരെ ആവശ്യപ്പെട്ടിരുന്നത്. ഭരണസിരാകേന്ദ്രങ്ങള്‍ കൈയടക്കിയശേഷം തങ്ങളുടെ ഒളിയജണ്ട പുറത്തെടുത്തതാണോ, അതല്ല മതപരിവര്‍ത്തന നിരോധത്തിന് ഭരണകൂടത്തിനു വഴിയൊരുക്കാനുള്ള ഗൂഢതന്ത്രമാണോ ഇപ്പോഴത്തെ മതപരിവര്‍ത്തന ഘോഷങ്ങള്‍ക്കു പിന്നിലുള്ളതെന്ന് വ്യക്തമല്ല. എന്നിരുന്നാലും സാമൂഹികാന്തരീക്ഷത്തില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ് പ്രസ്തുത സംരംഭങ്ങള്‍.
ഒരു മതം പോലുമല്ല ‘ഹിന്ദുത്വ’യെന്ന് മതാചാര്യന്മാരും പണ്ഡിതരും ചരിത്രഗവേഷകരും പറയുമ്പോള്‍ സംഘടിത മതത്തിന്‍െറ പരിവേഷം പൂണ്ട് അന്യമതസ്തരെ മതപരിവര്‍ത്തനത്തിന് ഭീഷണിയിലൂടെയും പ്രലോഭനങ്ങള്‍ വഴിയും പ്രേരിപ്പിക്കുന്ന സംഘശക്തികള്‍ ഇന്ത്യയുടെ മഹിത മതേതരസ്വത്വത്തിന് വരുത്തിവെക്കുന്ന ഭയാനകമായ പ്രത്യാഘാതങ്ങള്‍ കണ്ടില്ളെന്ന് നടിക്കുന്നത് ഒരു യഥാര്‍ഥ ഭാരതീയന് ഭൂഷണമല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മഹത്തായ പങ്കാളിത്തം വഹിച്ച ഇന്ത്യന്‍ മുസ്ലിംകളെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ തീച്ചൂളയില്‍ വേവിച്ചെടുത്ത്, ഭീതിയുടെ മുള്‍മുനയില്‍ കുത്തിയുയര്‍ത്തി ഇതാ ‘ഘര്‍ വാപസി’ എന്ന് ആക്രോശിക്കുന്നതിന്‍െറ രാഷ്ട്രീയ രസതന്ത്രം പിടികിട്ടാത്തവരല്ല സാധാരണക്കാരായ സാമാന്യജനം. പക്ഷേ, മഹത്തായ നാനാത്വത്തിന്‍െറയും ബഹുസ്വരതയുടെയും ഈറ്റില്ലത്തെ അധികാരമോഹികള്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നോക്കിയിരിക്കുന്നത് വിവേകമല്ല.
ഈയിടെ പ്രകോപനപരമായ പ്രസംഗങ്ങളും വിഷലിപ്തമായ പ്രസ്താവനകളും നടത്തി ഇന്ത്യയുടെ സമാധാനാന്തരീക്ഷം കലുഷിതമാക്കാന്‍ തീവ്രശ്രമം നടത്തുന്ന സംഘ്പരിവാര്‍ ‘ഘര്‍ വാപസി’ തിരിച്ചുമാവാമെന്ന് മനസ്സിലാക്കുന്നത് നന്ന്. സൈന്ധവ സംസ്കാര ചരിത്രത്തിന്‍െറ ഇഴപിരിച്ചു പരിശോധിച്ചാല്‍ കാണാനാവുന്ന വസ്തുതയാണ് തിരിച്ചുള്ള ഘര്‍ വാപസിയുടെ ആന്തരാര്‍ഥം. ആദിസൈന്ധവരായ ദ്രാവിഡരെ സിന്ധുനദീതട പ്രദേശത്തുനിന്ന് ആക്രമിച്ച് ആട്ടിയോടിക്കുകയും അവശേഷിച്ചവരെ തങ്ങളുടെ വെപ്പാട്ടികളും വിറകുവെട്ടികളും വെള്ളംകോരികളുമാക്കി അടിമകളെപ്പോലെ പണിയെടുപ്പിക്കുകയും ചെയ്തതാണ് ചരിത്രം. ആര്യ നീലരക്തമാണ് തങ്ങളുടെ സിരകളിലൂടെ ഒഴുകുന്നതെന്നും അത് പവിത്രവും ദിവ്യവുമാണെന്നും ഘോഷിച്ച ഹിറ്റ്ലറുടെ മുന്‍ഗാമികളായിരുന്നു ‘ഇന്‍ഡസ്വാലി’യില്‍ അതിക്രമിച്ചുകയറിയ ആര്യന്മാര്‍. ദ്രാവിഡരുടെ അധ$സ്ഥിതാവസ്ഥയും അജ്ഞതയും ചൂഷണം ചെയ്ത് അവരെ ‘അവജ്ഞത’യുടെ ചാപ്പകുത്തി അസ്പൃശ്യരും അധ$കൃതരും സവര്‍ണര്‍ക്ക് വിടുവേല ചെയ്യാനുള്ള അടിമകളുമാക്കിയ ആര്യ സവര്‍ണ ഹിന്ദുത്വം ദ്രാവിഡരെ ഹിന്ദുത്വമാമോദീസ മുക്കി ഹിന്ദുക്കളാക്കിയതാണ് ചരിത്രം. തങ്ങളുടെ കുലദേവതകളെയും ആരാധനാ, ആചാര രീതികളും വെടിഞ്ഞ് സവര്‍ണരുടെ ദേവന്മാരെ അകലെനിന്ന് പൂജിക്കാനും പ്രാര്‍ഥിക്കാനും പ്രേരിപ്പിച്ചതായിരുന്നു ഇന്ത്യാ ചരിത്രത്തിലെ ആദ്യ മതപരിവര്‍ത്തനം. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് കാണാം. പിന്നാക്ക അധ$കൃതരായ അടിമവര്‍ഗത്തിന് ക്ഷേത്രപ്രവേശം ലഭിച്ചത് സംവത്സരങ്ങളുടെ സമരത്തിന്‍െറ ഫലമായാണ്. അതും അവര്‍ണരായ പിന്നാക്കക്കാര്‍ ‘ഘര്‍ വാപസി’ക്ക് തുനിഞ്ഞപ്പോള്‍. ഇന്ന് ഇന്ത്യയില്‍ താഴ്ന്ന ജാതിക്കാരായ, സവര്‍ണര്‍ ചാപ്പകുത്തി മാറ്റിനിര്‍ത്തിയ 40 കോടി ജനങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
സിന്ധുനദീതടത്തുനിന്നും ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്ത ദ്രാവിഡര്‍ വിന്ധ്യാപര്‍വതം കടന്ന് ഗോദാവരി നദി താണ്ടി പശ്ചിമഘട്ട മലനിരകളില്‍ അധിവസിച്ചതായാണ് ചരിത്രം. പഞ്ചദ്രാവിഡ ഭാഷകളുടെ മൂലഭാഷയായ മൂലദ്രാവിഡ ഭാഷയായിരുന്നു അവര്‍ സംസാരിച്ചിരുന്നത്. വനമേഖലയില്‍ കൃഷിചെയ്തും കന്നുകാലികളെ വളര്‍ത്തിയും അവര്‍ കാലക്ഷേപം ചെയ്തുവരുകയായിരുന്നു. ഫലഭൂയിഷ്ടമായ മണ്ണില്‍ കുരുമുളകും കാപ്പിയും ഏലവും മറ്റു പലവ്യഞ്ജനങ്ങളും കൃഷിചെയ്ത് ഉപജീവനം കഴിച്ചിരുന്ന ഇവര്‍ ശാരീരികവും മാനസികവുമായ ശക്തിയാര്‍ജിച്ചവരായിരുന്നുവത്രെ.
കാനനച്ചോലയും കാട്ടുമരങ്ങളും ഗിരിശൈലങ്ങളും വന്യമൃഗങ്ങളുംകൊണ്ട്സമൃദ്ധമായ പ്രകൃതിജന്യ സൗന്ദര്യത്തിന്‍െറ സംരക്ഷകരും തങ്ങളുടെ പൂര്‍വിക സംസ്കൃതിയില്‍ അഭിമാനിക്കുന്നവരുമായ കൊടവര്‍ (കൂര്‍ഗ് നിവാസികള്‍) പ്രകൃതിപൂജയിലധിഷ്ഠിതമായ തങ്ങളുടെ പൗരാണികമതം ആചരിക്കുന്നവരായിരുന്നു. പ്രതിമകളും പ്രതിഷ്ഠകളുമുണ്ടായിരുന്നില്ളെന്ന് പ്രായമുള്ളവര്‍ പറയുന്നു. പടയോട്ടകാലത്ത് സിന്ധുനദീതടത്തിലത്തെിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ ആദ്യം ആകര്‍ഷിച്ചത് അന്നത്തെ ശക്തരായ ദ്രാവിഡരായിരുന്നുവത്രെ. പില്‍ക്കാലത്ത് തന്‍െറ സൈനികരാക്കിയ സീതിയന്മാര്‍ ഇന്നത്തെ കൊടവരുടെ പൂര്‍വികരാണെന്ന് കരുതപ്പെടുന്നു. മെസപ്പൊട്ടോമിയയില്‍നിന്ന് ഭൂഖണ്ഡങ്ങള്‍ കീഴടക്കി കടന്നുവന്ന അലക്സാണ്ടറുടെ വംശജരാണ് ഇവരെന്ന് ഫാദര്‍ ഹെന്‍റിയെന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സീതോ ദ്രാവിഡര്‍ ആണിവരെന്ന് ബി.എല്‍.റൈസ് രേഖപ്പെടുത്തിയതും മുകളിലുദ്ധരിച്ചതുമായി വൈരുധ്യമില്ല.
കൊടകര്‍ എന്ന് മലയാളികള്‍ വിളിക്കുന്ന കൂര്‍ഗ് നിവാസികളുടെ പൂര്‍വികര്‍ ഇറാഖിലെ കുര്‍ദുകളായിരുന്നുവെന്ന് ബി.പി. ഗണപതി, ബി.ഡി. സുബ്ബയ്യ, ഡോ. ഐ.എം. മുത്തണ്ണ തുടങ്ങിയ കുടകിലെ പ്രമുഖ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതായി സാഹിത്യകാരനും ഗ്രന്ഥകാരനുമായ ബി.പി. അപ്പണ്ണ പറയുന്നു. മലബാര്‍ സമുദ്രതീരത്ത് പായക്കപ്പലില്‍ കച്ചവടാര്‍ഥം വന്നിറങ്ങിയ അറബികള്‍ അഞ്ജനവ്യഞ്ജനങ്ങള്‍ തേടി മലകയറിയെന്നും അവിടെ കൃഷിചെയ്തും മൃഗങ്ങളെ വളര്‍ത്തിയും കാലക്ഷേപം ചെയ്തിരുന്ന ദ്രാവിഡരോടൊപ്പം ജീവിച്ചുവെന്നും അവിടെ വിവാഹം കഴിച്ചുവെന്നും ചരിത്രമുണ്ട്. കൊടവരുടെ ഭാഷയില്‍ കാണപ്പെടുന്ന അറബിപദങ്ങളും അറബികളുടേതുപോലുള്ള വസ്ത്രധാരണരീതിയും ഈ വാദഗതിക്ക് തെളിവായി ഉന്നയിക്കപ്പെടാറുണ്ട്. തലയില്‍ അറബികളുടെ  കൂഫിയ രൂപത്തിലുള്ള ചെക് ഡിസൈനോടുകൂടിയ തലപ്പാവും നീളന്‍ തൗബും അരയില്‍ വീതിയിലുള്ള അരപ്പട്ടയും അതില്‍ തിരുകിവെച്ച വളഞ്ഞ കഠാരയും ഇറാഖികളെപ്പോലെ കട്ടിമീശയും ബലമുള്ള ശരീരപ്രകൃതിയുമാണ് കൊടവരുടെ അറബി പൈതൃകത്തിന് തെളിവായി ഉദ്ധരിക്കപ്പെടുന്നത്. തലപ്പാവിന് കുപ്പിയ  (കൂഫിയയുടെ ലോപിതരൂപം) എന്നാണ് പറയാറുള്ളത്. ആഘോഷവേളകളിലും വിവാഹസന്ദര്‍ഭങ്ങളിലും ഈ വേഷം നിര്‍ബന്ധമാണത്രെ. ധനത്തിന്‘മാല്‍’എന്നും അവകാശത്തിന് ‘ഹഖ്’എന്നും പെട്ടിക്ക് ‘സുന്ദൂഖ്’ എന്നും അമ്മക്ക് ‘അവ്വ’എന്നും അച്ഛന് ‘അബ’ എന്നും സംസാരമധ്യേ പ്രയോഗിക്കുന്ന കൊടവര്‍ക്ക് ആരാധനാകര്‍മങ്ങള്‍ക്ക് പുരോഹിതനോ വിവാഹാഘോഷത്തിന് കാര്‍മികനോ ഇല്ളെന്നതാണ് ഹിന്ദുമത വിശ്വാസികളില്‍നിന്ന് അവരെ വ്യത്യസ്തരാക്കുന്ന സുപ്രധാന ഘടകം. തമിഴ്നാട്ടില്‍നിന്ന് വൈഷ്ണവരും കേരളത്തില്‍നിന്ന് ശൈവരും കടന്നുവന്നാണ് തങ്ങളുടെ ആരാധനാക്രമത്തില്‍ ചില ഹൈന്ദവാചാരങ്ങളുടെ സ്വാധീനമുണ്ടാക്കിയതെന്നാണ് കൊടവര്‍ പറയുന്നത്. വീടകങ്ങളില്‍ ഒരു പ്രതിഷ്ഠയും പ്രതിമയും പൂജ്യവസ്തുക്കളായി അവര്‍ വെക്കാറില്ല. വൈദിക സംസ്കൃതിയിലധിഷ്ഠിതമായ ഹിന്ദുത്വക്ക് വിരുദ്ധമായി അവൈദിക സംസ്കൃതിയാണ് കൊടവരുടെ മതം. ഏകദൈവത്തിന്‍െറ സൃഷ്ടികളാണ് നാമെല്ലാം. പ്രപഞ്ചവും പ്രകൃതിയും ദൈവത്തിന്‍േറത്. പ്രവാചകന്‍ ഇബ്രാഹിമിന്‍െറ കാലത്തെ ഇറാഖികളുടെ സൂര്യ, ചന്ദ്ര, നക്ഷത്ര പൂജയോട് സദൃശമായ ചില ആചാരങ്ങള്‍ ഇവര്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇസ്ലാമിനു മുമ്പുതന്നെ അറബികളുടെ അധിനിവേശം നടന്ന കൊടകില്‍ ഇസ്ലാമിക സംസ്കാരത്തിന്‍െറ ആഗമനത്തോടെ വിശ്വാസപരിവര്‍ത്തനം നടന്നിരിക്കാം. എന്നാല്‍, സംഘടിതമായ ഇസ്ലാം ബോധനം ഇവര്‍ക്കിടയിലുണ്ടായതായി ചരിത്രമില്ല. ഉത്തരമലബാറില്‍നിന്ന് കണിയന്മാരും പണിക്കന്മാരും മലയന്മാരും പൂജാകര്‍മങ്ങളും തന്ത്രമന്ത്രങ്ങളുമായി മലകയറിയെന്നും ഭീതി സൃഷ്ടിച്ചും ഭീഷണിപ്പെടുത്തിയും അവര്‍ കൊടവരെ വശപ്പെടുത്തിയെന്നും പറയപ്പെടുന്നു.
വിവാഹകര്‍മങ്ങളില്‍ വധുവിന്‍െറ ബന്ധുവായ തലമുതിര്‍ന്ന വ്യക്തിക്കാണ് വിവാഹം കഴിച്ചുകൊടുക്കാനുള്ള അധികാരം. പെണ്ണിന് ആവശ്യമായ മുഴുവന്‍ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നല്‍കിയാണ് ഭര്‍തൃവീട്ടിലേക്ക് പറഞ്ഞയക്കുന്നത്. മുന്‍കൈയും മുഖവുമൊഴിച്ച് മറയ്ക്കുന്ന സ്ത്രീകളുടെ വസ്ത്രധാരണരീതി വ്യത്യസ്തമാണ്. ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭര്‍തൃസഹോദരന്മാരോ അവരുടെ അടുത്ത ബന്ധുക്കളോ സ്ത്രീകളെ വിവാഹം കഴിക്കാമെന്നാണ് വ്യവസ്ഥ. വിധവകളായി ആരും അവശേഷിക്കരുതെന്നതാണ് നടപ്പ്. അനന്തരാവകാശികള്‍ മക്കളാണ്. ഒരു പെണ്‍കുട്ടി മാത്രമുള്ള വീട്ടില്‍ ‘ഒക്കപരിചെ’ സമ്പ്രദായത്തില്‍ ഭര്‍ത്താവ് ഭാര്യവീട്ടില്‍ താമസിക്കും. കൂടുതല്‍ പെണ്‍മക്കളുള്ള കുടുംബത്തിലെ പെണ്‍കുട്ടി വിവാഹശേഷം ഭര്‍തൃവീട്ടില്‍ ‘മക്കപരിചെ’ സമ്പ്രദായപ്രകാരം താമസിക്കും. വിധവകള്‍ വിവാഹിതരായാല്‍ മുന്‍ ഭര്‍ത്താവിന്‍െറ കുടുംബത്തില്‍ അവര്‍ക്ക് അവകാശം നഷ്ടപ്പെടും. പല മേഖലകളിലും സവിശേഷ അസ്തിത്വം പ്രകടമാക്കുന്നകൊടവര്‍ ഏതായാലും പൂര്‍ണമായി ഹൈന്ദവരല്ളെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ആദിദ്രാവിഡരെ അഥവാ ആദിവാസികളെയും ദലിതുകളെയും ഹൈന്ദവവത്കരിക്കുന്നതില്‍ ദീക്ഷിച്ച അതേ ‘താലീപീലികാന്യായം’ തന്നെയാണ് കൊടവരുടെ ഹൈന്ദവവത്കരണത്തിലും കാണാനാവുന്നത്. സവര്‍ണര്‍ക്ക് വര്‍ജ്യമായ മത്സ്യവും പൂജാകര്‍മങ്ങളില്‍ നിഷിദ്ധമായ മദ്യവും നിവേദ്യമായി നല്‍കപ്പെടുന്ന പറശ്ശിനിമുത്തപ്പ ക്ഷേത്രത്തിലേക്കും ഉളിക്കല്‍ വയക്കൂര്‍ ക്ഷേത്രത്തിലേക്കുമാണ് ഇവര്‍ തീര്‍ഥയാത്ര നടത്തുന്നത്.
സ്വതന്ത്ര ഭാരതത്തിലെ ആദ്യ കരസേന മേധാവിയും ഫീല്‍ഡ് മാര്‍ഷല്‍ പദവി പിന്നീട്ലഭിക്കുകയും ചെയ്ത ജനറല്‍ കരിയപ്പയും ജനറല്‍ തിമ്മയ്യയും കൊടവരായിരുന്നു. 1582 ചതുരശ്രനാഴിക വിസ്തീര്‍ണമുള്ള കൊടക് മുമ്പ് വയനാട് മുതല്‍ ഗോവ വരെയും ഊട്ടി മുതല്‍ സത്യമംഗലം വരെയും പരന്നുകിടക്കുന്ന പ്രവിശാലമായ മലമ്പ്രദേശമായിരുന്നു. ആഭ്യന്തര സംഘര്‍ഷവും അധിനിവേശ ശക്തികളുടെ കടന്നാക്രമണവും കാരണം ആ നാട് ചുരുങ്ങിച്ചുരുങ്ങി ഇന്നത്തെ പരുവത്തിലത്തെിയതാണ്. എന്നിരുന്നാലും തങ്ങളുടെ അറബ് പൈതൃകം ഇവര്‍ മറച്ചുവെക്കാറില്ല. മെസപ്പൊട്ടോമിയയുടെയും ബാബിലോണിയയുടെയും ചരിത്രാവശിഷ്ടങ്ങളില്‍ കൊടവരെന്ന കുര്‍ദുകളുടെ നഷ്ടപ്രതാപത്തിന്‍െറ ശക്തമായ തെളിവുകള്‍ ചരിത്രാന്വേഷകര്‍ക്ക് കണ്ടത്തൊനായേക്കാം. അതോടൊപ്പം ഇന്ന് ഐ.എസ്.ഐ.എസിന്‍െറ ‘ഖിലാഫത്ത്’എന്നപേരില്‍ നടത്തപ്പെടുന്ന പൈശാചികവൃത്തികള്‍ ലക്ഷ്യമിടുന്നത് ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കുര്‍ദുകളുടെ ഉന്മൂലനമാണെന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. കുര്‍ദുകളില്‍ ഇന്നും കൊറവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കുന്ന ഒരു വിഭാഗമുണ്ടത്രെ. അവരെയാണ് ഈ ഭീകരസംഘടന ലക്ഷ്യമിടുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ അന്തരീക്ഷത്തില്‍ ‘ഘര്‍ വാപസി’ സൃഷ്ടിച്ച ഫാഷിസത്തിന്‍െറ മറ്റൊരു പതിപ്പാണ് ഇറാഖിലേതും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഘ്പരിവാറിനും ഐ.എസിനും സാമൂഹികാന്തരീക്ഷം വിഷമയമാക്കി സംഘര്‍ഷം സൃഷ്ടിച്ച് അധികാരം സ്ഥാപിക്കുകയെന്ന സമാനലക്ഷ്യമാണുള്ളതെന്ന് വല്ലവരും ധരിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇന്ത്യന്‍ മതങ്ങളുടെ പ്രഭവകേന്ദ്രം മഹാപ്രളയത്തില്‍ വിശ്വാസികളോടൊപ്പം രക്ഷപ്പെട്ട നോഹ (നൂഹ് നബി)യും പിന്നീട് ഇറാഖില്‍ ജാതനായി ഫലസ്തീനിലേക്കും അറബ് ഉപദ്വീപിലേക്കും പലായനം ചെയ്ത അബ്രഹാ (ഇബ്രാഹിം നബി)മുമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഇറാഖ്, സിറിയ, ഫലസ്തീന്‍ (ജറൂസലം), ജോര്‍ഡന്‍, സൗദി അറേബ്യ എന്നീ പ്രദേശങ്ങളിലെ ചരിത്രമുറങ്ങുന്ന ആത്മീയകേന്ദ്രങ്ങളില്‍നിന്ന് പ്രസരിച്ച ആധ്യാത്മിക പ്രഭാവങ്ങളാണ് ഇന്ത്യന്‍ മതങ്ങളുടെ അടിസ്ഥാനം. അതിനാല്‍, നമുക്ക് ആദ്യമായി ചരിത്രം പഠിക്കാം. പിന്നീട് ‘ഘര്‍ വാപസി’ എവിടെനിന്ന് തുടങ്ങണം എന്ന് തീരുമാനിക്കാം.
l

എന്നും മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ പോരാട്ടവഴിയില്‍

Posted: 31 Dec 2014 05:40 PM PST

Image: 

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അന്തരിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗീസ് അവസാനകാലത്ത് ‘എനിക്കിനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്’ എന്നു പറഞ്ഞിരുന്നതായി മകന്‍ രാഹുല്‍ സാക്ഷ്യപ്പെടുത്തുന്നു. അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാവില്ല. കാരണം, ബി.ജി. വര്‍ഗീസ് ഒരു നിമിഷം പോലും അലസനായിരുന്നിട്ടില്ല. 1949ല്‍ ബ്രിട്ടനിലെ വിദ്യാഭ്യാസം കഴിഞ്ഞ് ടൈംസ് ഓഫ് ഇന്ത്യയില്‍ അസി. എഡിറ്ററായി ചേര്‍ന്നതുമുതല്‍ അവസാനകാലത്ത് ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച് സ്ഥാപനത്തിന്‍െറ ഉപദേശക റോളില്‍ വരെ അദ്ദേഹം എന്നും സജീവമായിരുന്നു. അതിനിടയില്‍ അദ്ദേഹം അക്ഷരാര്‍ഥത്തില്‍, തന്‍െറ ആത്മകഥ ‘ഫസ്റ്റ് ഡ്രാഫ്റ്റി’ന്‍െറ സബ് ടൈറ്റില്‍ പറയുമ്പോലെ ‘ആധുനിക ഇന്ത്യയുടെ നിര്‍മാണ സാക്ഷി’ (Witness to the making of modern india) ആയിരുന്നു. ആ നിലയില്‍ അദ്ദേഹം ഡല്‍ഹിയില്‍ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളിയും പിന്നെ പാര്‍ലമെന്‍റും റിപ്പോര്‍ട്ട് ചെയ്തു. 1962ല്‍ ചൈനയുടെ അധിനിവേശം മുന്നണിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളായി. പിന്നെ, ഇന്ദിര ഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായി, ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്‍െറ മുഖ്യപത്രാധിപരായി; ആ പത്രത്തിലൂടെ ഗ്രാമീണ വികസനത്തിന്‍െറ ആദ്യ പ്രണേതാവും.
ഇന്ദിരയുടെ കാപട്യങ്ങള്‍ തുറന്നുകാട്ടിയപ്പോള്‍ അടിയന്തരാവസ്ഥയുടെ മറവില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍നിന്ന് നിഷ്കാസിതനായി, ജയപ്രകാശ് നാരായണന്‍െറ ‘എവരിമാന്‍സ്’ എഡിറ്ററായി, പിന്നെ രാംനാഥ് ഗോയങ്കയുടെ ‘ഇന്ത്യന്‍ എക്സ്പ്രസ്’ ചീഫ് എഡിറ്ററായി.
ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലൂടെ അദ്ദേഹം നയിച്ച ധീരവും സത്യസന്ധവുമായ പത്രപ്രവര്‍ത്തനത്തിന് ഏഷ്യന്‍ നൊബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന റേമോണ്‍ മാഗ്സസെ പുരസ്കാരം നേടി.
മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി എന്നും പോരാടിയ ബി.ജി. വര്‍ഗീസിനെയാണ്, അടിയന്തരാവസ്ഥക്കുശേഷം സര്‍ക്കാര്‍ ഉടമയിലുള്ള ദൂരദര്‍ശന്‍, റേഡിയോ മാധ്യമങ്ങളെ സ്വതന്ത്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള കമീഷന്‍െറ അധ്യക്ഷനായി നിയമിച്ചത്. അദ്ദേഹമാണ് പ്രസാര്‍ ഭാരതി എന്ന പേര് നിര്‍ദേശിച്ചതും കോര്‍പറേഷന്‍െറ രൂപരേഖ തയാറാക്കിയതും. പ്രസാര്‍ ഭാരതി പിന്നീട്, അതിന്‍െറ തലപ്പത്ത് നിയമിതരായവരുടെ നട്ടെല്ലില്ലായ്മ മൂലം ദുര്‍ബലമായി മാറുന്നതിനും വര്‍ഗീസ് മൂകസാക്ഷിയായി.
ഇന്ത്യ-പാകിസ്താന്‍ ബന്ധങ്ങളില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം ജമ്മു-കശ്മീര്‍ പ്രശ്നങ്ങള്‍ പഠിക്കാനുള്ള സമിതിയിലും നിയോഗിക്കപ്പെട്ടു.
ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലൂടെ വര്‍ഗീസ് സ്വതന്ത്രവും ധീരവുമായ പത്രപ്രവര്‍ത്തന മാതൃക സൃഷ്ടിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന തലമുറയുമായി ഏറ്റുമുട്ടിയ ഇന്ദിര പൊതുജന പിന്തുണ നേടാന്‍ ബാങ്ക് ദേശസാത്കരണം, നാട്ടുരാജാക്കന്മാരുടെ പ്രിവി പഴ്സ് നിര്‍ത്തലാക്കല്‍ മുതലായ ചെപ്പടിവിദ്യകള്‍ സ്വീകരിച്ചതിനെ അദ്ദേഹം എതിര്‍ത്തു. വികസന അജണ്ടയുടെ പേരില്‍ നാടുനീളെ നടന്നു സ്ഥാപിച്ച ശിലാസ്ഥാപനകര്‍മങ്ങളുടെ പൂച്ചുപൊളിച്ച പരമ്പരകളിലൂടെ അദ്ദേഹം ഇന്ദിര ഗാന്ധിയുടെ കണ്ണില്‍ കരടായി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ അകല്‍ച്ച പൂര്‍ണമായി. സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയ നടപടിയോടെ ഒട്ടകത്തിന്‍െറ പുറത്തെ അവസാന കച്ചിത്തുരുമ്പും ചാര്‍ത്തപ്പെട്ടു. അടിയന്തരാവസ്ഥയുടെ മറവില്‍ ബിര്‍ള വര്‍ഗീസിനെ പിരിച്ചുവിട്ടുകൊണ്ട്, ഇന്ത്യന്‍ പത്രലോകത്തെ ഒരു ഐതിഹാസിക ചെറുത്തുനില്‍പിന് അന്ത്യം കുറിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വര്‍ഗീസ് മാവേലിക്കരയില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റു. അച്യുതമേനോന്‍െറ കീഴില്‍ അടിയന്തരാവസ്ഥ അതിജീവിച്ച മലയാളി, കഥയറിയാതെ കളികണ്ട്, അച്ചടക്കത്തില്‍ ഭ്രമിച്ച്, ഇന്ദിര ഗാന്ധിയെ അനുകൂലിച്ചതിനാല്‍ പ്രതിപക്ഷ പിന്തുണയുണ്ടായിട്ടും വര്‍ഗീസ് തോറ്റു. (തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കിട്ടിയ ഫണ്ടില്‍ ചെലവു കഴിച്ച് ബാക്കിവന്ന പണം തിരിച്ചടച്ച് വര്‍ഗീസ് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു).
മലയാളി മാതാപിതാക്കള്‍ക്ക് ബര്‍മയിലെ (ഇന്നത്തെ മ്യാന്മര്‍) മയോമയോയിലാണ് വര്‍ഗീസ് ജനിച്ചത്. പിതാവ് തിരുവല്ലക്കാരന്‍ ജോര്‍ജ് വര്‍ഗീസ് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വിസ് അംഗമായിരുന്നു. അമ്മ അന്നമ്മ കോട്ടയം സ്വദേശിയും. ഇന്ത്യയില്‍ അന്നുള്ള ഏറ്റവും പ്രശസ്ത സ്ഥാപനങ്ങളില്‍ (ഡൂണ്‍ സ്കൂള്‍, ഡറാഡൂണ്‍; സെന്‍റ് സ്റ്റീഫന്‍സ് കോളജ്, ഡല്‍ഹി) വിദ്യാഭ്യാസം കഴിഞ്ഞ് ഇംഗ്ളണ്ടിലെ കേംബ്രിജ് യൂനിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളജില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ‘ദ ഗ്ളാസ്ഗോ ഹെറാള്‍ഡ്’ പത്രത്തില്‍ പരിശീലനത്തിനു ശേഷം മടങ്ങിയത്തെി ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു തന്‍െറ പത്രപ്രവര്‍ത്തന ജൈത്രയാത്ര ആരംഭിച്ചു. ബോബ്ലി ജോര്‍ജ് വര്‍ഗീസ് എന്ന് മുഴുവന്‍ പേര്. പിതാവിന്‍െറ സഹോദരന്‍െറ ഓമനപ്പേരായിരുന്നു ബോബ്ലി. താന്‍ ജനിക്കുന്നതിനു മുമ്പു മരിച്ച ആ ചിറ്റപ്പന്‍െറ പേര് ചാര്‍ത്തിക്കൊടുത്തത് മുത്തച്ഛനാണ്.
പിതാവിന്‍െറ പോസ്റ്റിങ്ങിനൊപ്പം ഇന്ത്യയുടെ പല ഭാഗങ്ങളിലും ജീവിക്കാന്‍ മകന്‍ ജോര്‍ജിനു ഭാഗ്യമുണ്ടായി; അച്ഛനമ്മമാരുടെ നാടായ കേരളത്തിലൊഴിച്ച്. അവധിക്കാലത്ത് തിരുവല്ലയിലെ തറവാട്ടില്‍ വരുന്നതും ക്രമേണ അതു കുറഞ്ഞുവന്നതും മലയാളം പഠിക്കാന്‍ കഴിയാതെ പോയതും ഇച്ഛാഭംഗത്തോടെ ഓര്‍ക്കുന്ന വര്‍ഗീസ് പക്ഷേ, തന്‍െറ മൂല്യങ്ങള്‍ സംഭരിച്ചതു മുഴുവന്‍ മലയാള സംസ്കാരത്തില്‍നിന്നാണെന്ന് വിശ്വസിച്ചു. ഭാര്യ ജമീല ബര്‍ക്കത്തുല്ല പഞ്ചാബി ക്രിസ്ത്യാനിയാണ്. നല്ല കൊയര്‍ സംഗീതജ്ഞയായിരുന്ന ജമീലയെ ചര്‍ച്ച് സന്ദര്‍ശനങ്ങള്‍ക്കിടെയാണ് കണ്ടുമുട്ടിയതും വിവാഹം ചെയ്തതും. അവരും നര്‍മലേഖനങ്ങള്‍ എഴുതുന്നതില്‍ ചതുരയായിരുന്നു.
ബി.ജി. വര്‍ഗീസിന്‍െറ പിതാവ് ജോര്‍ജ് വര്‍ഗീസിന് ഒരു മലബാര്‍ ബന്ധമുണ്ട്. അദ്ദേഹം ജനിച്ചത് വടകരയിലാണ്.

 

തൊപ്പിയിട്ട തീവ്രവാദി: ഗുജറാത്ത് പൊലീസ് മോക് ഡ്രില്‍ വിവാദത്തില്‍

Posted: 31 Dec 2014 11:53 AM PST

Image: 

അഹമദാബാദ്: ഗുജറാത്ത് പൊലീസ് നടത്തിയ തീവ്രവാദി വേട്ടയുടെ മോക്ഡ്രില്ലില്‍ മുസ്ലിം വേഷത്തില്‍ തീവ്രവാദികളെ അവതരിപ്പിച്ചത് വിവാദമാകുന്നു. സൂറത്ത് പൊലീസ് ശനിയാഴ്ച നടത്തിയ മോക് ഡ്രില്ലാണ് വിവാദമായത്. രക്ഷപ്പെടാനായി ശ്രമിക്കുന്ന രണ്ട് തീവ്രവാദികളെ പിടികൂടുന്ന രംഗമാണ് മോക് ഡ്രില്ലിലുണ്ടായിരുന്നത്.

തീവ്രവാദികളായി അഭിനയിച്ച രണ്ടു പൊലീസുകാരും മുസ് ലിംകള്‍ ധരിക്കുന്ന വെള്ളത്തൊപ്പി കൊണ്ട് തല മറച്ചിരുന്നു. ഏറെനേരം നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു തീവ്രവാദികളെയും ഗുജറാത്ത് പൊലീസ് കീഴ്പ്പെടുത്തി.

സൂറത്തിലെ പ്രാദേശിക ചാനലാണ് സംഭവം പുറത്തു വിട്ടത്. സംഭവത്തില്‍ ബി.ജെ.പി ഗുജറാത്ത് ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തത്തെി. ഒരു സമുദായത്തെ മന:പൂര്‍വം തീവ്രവാദികളായി മുദ്ര കുത്താനുള്ള ശ്രമമാണിതെന്ന് ആരോപണമുയര്‍ന്നു.

രാജ്യത്ത് 60ഓളം വെബ്സൈറ്റുകള്‍ ബ്ളോക് ചെയ്തു

Posted: 31 Dec 2014 11:36 AM PST

Image: 
Subtitle: 
വിഡിയോ ഷെയറിങ് സൈറ്റുകളായ ഡെയ് ലിമോഷന്‍, വിമിയോ തുടങ്ങിയവയും ബ്ളോക് ചെയ്തവയില്‍ ഉള്‍പ്പെടും

ബംഗളൂരു: സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും സഹായിക്കുന്ന ‘ഗിതുബ്’, ‘സോഴ്സ്ഫോജ്’ ഉള്‍പ്പെടെയുള്ള 60ഓളം വെബ്സൈറ്റുകളുടെ രാജ്യത്തെ പ്രവര്‍ത്തനം ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ബ്ളോക് ചെയ്തു. ഭീകരവിരുദ്ധ സ്ക്വാഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടെലികോം അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സോഫ്റ്റ്വെയര്‍ പ്രോഗ്രാമിന് സഹായകമായിരുന്ന വെബ്സൈറ്റുകളാണ് ബ്ളോക് ചെയ്തവയില്‍ ഭൂരിഭാഗവും. വിഡിയോകള്‍ പബ്ളിഷ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയുന്ന ഡെയ് ലിമോഷന്‍, വിമിയോ തുടങ്ങിയ  വെബ്സൈറ്റുകളും ബ്ളോക് ചെയ്തവയില്‍ ഉള്‍പ്പെടും. ടെലികോം അതോറിറ്റിയുടെ നടപടി ഇതിനകംതന്നെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് അനുകൂലമായ പോസ്റ്റുകള്‍ വഹിക്കുന്ന സൈറ്റുകള്‍ക്കാണ് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സൈറ്റുകള്‍ സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ളെന്നും അവര്‍ ആരോപിച്ചു. ടെലികോം അതോറിറ്റി ഡിസംബര്‍ 17, 19 തീയതികളില്‍ നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് ബി.എസ്.എന്‍.എല്‍, വോഡഫോണ്‍, ഹാത്വേ തുടങ്ങിയ രാജ്യത്തെ പ്രമുഖ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ 60ഓളം സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍, ഏതാനും ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ സൈറ്റുകള്‍ ബ്ളോക് ചെയ്തിട്ടില്ല. ഓണ്‍ലൈന്‍ എഴുത്തുകള്‍ ഒരു നിശ്ചിത സമയത്തേക്ക് ശേഖരിച്ചുവെക്കുന്നതിനുള്ള വെബ്സൈറ്റ് ‘പേസ്റ്റ്ബിന്‍’ ആണ് സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ വെബ്സൈറ്റ് ബ്ളോക് ചെയ്ത വിവരം ആദ്യമായി വെളിപ്പെടുത്തിയത്. പിന്നാലെ മറ്റു സൈറ്റുകളും ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയുമായി രംഗത്തുവരുകയായിരുന്നു.
മുമ്പും ഇന്ത്യയില്‍ നിരവധി വെബ്സൈറ്റുകള്‍ ബ്ളോക് ചെയ്തിരുന്നു.  സെപ്റ്റംബറില്‍ മുസഫര്‍നഗര്‍ കലാപത്തിനു പിന്നാലെ രാജ്യത്ത് 80ഓളം വെബ്സൈറ്റുകളും യു.ആര്‍.എല്ലുകളും ബ്ളോക് ചെയ്തു. വിവരസാങ്കേതിക നിയമത്തിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തത്. സോഫ്റ്റ്വെയര്‍ നിര്‍മാണത്തിന് സഹായകമായ കോഡുകള്‍ ലഭ്യമായിരുന്ന സൈറ്റുകള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയത് ഇത്തരക്കാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
 

ഐ.സി.സിയില്‍ അംഗമാകാന്‍ ഫലസ്തീന്‍

Posted: 31 Dec 2014 11:18 AM PST

Image: 

റാമല്ല: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകളില്‍ അംഗമാകാന്‍  ഫലസ്തീന്‍ അതോറിറ്റി തീരുമാനിച്ചു. റാമല്ലയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
ഫലസ്തീന്‍ മേഖലയിലെ ഇസ്രായേല്‍ കുടിയേറ്റം നിശ്ചിത സമയപരിധിക്കകം അവസാനിപ്പിക്കാനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഫലസ്തീന്‍െറ പുതിയ നീക്കം.
ഇതുവഴി, ഗസ്സയില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാനാകും.

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍: അമിത് ഷാക്കെതിരെ അപ്പീല്‍ നല്‍കാന്‍ അറച്ച് സി.ബി.ഐ

Posted: 31 Dec 2014 10:53 AM PST

Image: 

ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ വെറുതെവിട്ട മുംബൈ പ്രത്യേക കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് സി.ബി.ഐ നിലപാട് വ്യക്തമാക്കിയില്ല. കോടതി ഉത്തരവ് പഠിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മാത്രമാണ് സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ പ്രതികരിച്ചത്. ഭരണമാറ്റത്തിനുശേഷം കേസ് വാദിക്കുന്നതില്‍ ഉഴപ്പിയ സി.ബി.ഐ അമിത് ഷായെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് കൊല്ലപ്പെട്ട സൊഹ്റാബുദ്ദീന്‍െറ സഹോദരന്‍ റബാബുദ്ദീന്‍ ആരോപിക്കുകകൂടി ചെയ്തതോടെ അന്വേഷണ ഏജന്‍സിയുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയും സൊഹ്റാബുദ്ദീന്‍ കേസില്‍ സി.ബി.ഐ അമിത് ഷായെ സഹായിക്കുകയാണെന്ന് ആരോപിച്ചിട്ടുണ്ട്. കോടതിവിധിക്കെതിരെ മുംബൈ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റബാബുദ്ദീന്‍ പറഞ്ഞു. റബാബുദ്ദീന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് 2005ല്‍ ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലക്കേസ് സി.ബി.ഐയിലത്തെിയത്.

കേസില്‍ 16ാം പ്രതിയായ അമിത് ഷായെ 2010ല്‍ സി.ബി.ഐ അറസ്റ്റ് ചെയ്തത് ഫോണ്‍ രേഖകള്‍, വ്യാജഏറ്റുമുട്ടല്‍ ഒരുക്കിയ പൊലീസുകാരുടെ ഐ.പി.സി 164 പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെയുള്ള മൊഴി തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പ്രതിചേര്‍ക്കാന്‍ മാത്രം ശക്തമായ തെളിവുകള്‍ സി.ബി.ഐ കോടതിയുടെ മുന്നില്‍ എത്തിച്ചിട്ടില്ളെന്നാണ് അമിത് ഷായെ വിട്ടയച്ച പ്രത്യേക കോടതി ജഡ്ജി എം.ബി. ഗോസാവിയുടെ വിധിയില്‍ പറയുന്നത്.

അമിത് ഷാ നല്‍കിയ വിടുതല്‍ ഹരജിയില്‍ ഷായുടെ മുതിര്‍ന്ന അഭിഭാഷകര്‍ രണ്ടു ദിവസമാണ് കോടതിയില്‍ തങ്ങളുടെ വാദമുഖങ്ങള്‍ ഉന്നയിച്ചത്. അതിനെ പ്രതിരോധിക്കേണ്ട സി.ബി.ഐ അഭിഭാഷകന്‍െറ മറുവാദം 15 മിനിറ്റ് മാത്രമായിരുന്നു.
 ഈ സാഹചര്യത്തിലാണ് മോദിസര്‍ക്കാര്‍ വന്നതിനുശേഷം സി.ബി.ഐ കളം മാറിയാണ് കളിക്കുന്നതെന്ന ആരോപണം സൊഹ്റാബുദ്ദീന്‍െറ കുടുംബം ഉന്നയിക്കുന്നത്. അമിത് ഷാക്കെതിരായ സി.ബി.ഐ അന്വേഷണവും അറസ്റ്റും യു.പി.എ ഭരണകാലത്താണ്. എങ്കിലും, അമിത് ഷാ പോലുള്ള നേതാവിനെതിരെ നീങ്ങുമ്പോള്‍ തെളിവുകളുടെ ബലവും മറ്റും  സി.ബി.ഐ പരിശോധിക്കാതിരിക്കില്ല.

അങ്ങനെ നല്‍കിയ തെളിവുകളാണ് നിലനില്‍ക്കുന്നതല്ളെന്ന് വിചാരണക്കോടതി പറഞ്ഞത്. സ്വാഭാവികമായും കോടതിയുടെ നിരീക്ഷണത്തിനെതിരെ സി.ബി.ഐ അപ്പീല്‍ പോകേണ്ടതാണ്.
ഇത്തരം കേസുകളിലെ കീഴ്വഴക്കവും അതാണ്. അമിത് ഷായുടെ കാര്യത്തില്‍ അപ്പീലിനെക്കുറിച്ചും ആലോചിച്ച് മാത്രമേ തീരുമാനിക്കൂവെന്നാണ്  ഇപ്പോള്‍ സി.ബി.ഐയുടെ നിലപാട്.

ഘര്‍ വാപസിയില്‍ ആശങ്ക: ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സര്‍ക്കാര്‍

Posted: 31 Dec 2014 10:52 AM PST

Image: 

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ സംഘടനകള്‍ ഘര്‍ വാപസി പരിപാടിയുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ ആശങ്കയിലായ എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പദ്ധതി ആവിഷ്കരിക്കുന്നു. ഇതിന്‍െറ ഭാഗമായി ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ പര്യടനം നടത്തും.

ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ നടത്തുന്ന കേരള സന്ദര്‍ശനത്തോടെയാണ് പരിപാടിക്ക് തുടക്കമാവുക. സമഗ്ര വികസനത്തിനായി ജാതിക്കും മതത്തിനും അതീതമായി ഉയരാന്‍ ആഹ്വാനംചെയ്യുന്ന പരസ്യചിത്രവും നിര്‍മിക്കുന്നുണ്ട്. അമിതാഭ് ബച്ചനായിരിക്കും ഇതില്‍ അഭിനയിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയമാണ് പരസ്യചിത്രം. ഇതിലേക്ക് ബച്ചനെ ക്ഷണിച്ചതും അദ്ദേഹംതന്നെയാണ്.
സര്‍ക്കാറിനെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടെന്ന് നഖ്വി പറഞ്ഞു. അവരുടെ വിശ്വാസം നേടാനാകണം. ഓഫിസിലിരുന്നുകൊണ്ട് ഇത് സാധ്യമാകില്ല. അതിനാലാണ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. മന്ത്രിയെന്ന നിലക്കല്ല, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലക്കാണ് ജനങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മേഖലകളിലെ വികസന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സംസ്ഥാന ന്യൂനപക്ഷകാര്യ മന്ത്രിമാരെയും കേന്ദ്ര ധനകാര്യ മന്ത്രിയെയും പങ്കെടുപ്പിച്ച് ജനുവരി അവസാനം കൂടിക്കാഴ്ച നടത്തും. ഘര്‍ വാപസി എന്നത് താല്‍ക്കാലികമാണെന്നും വികസനം പോലുള്ള യഥാര്‍ഥ വിഷയങ്ങളുമായി സര്‍ക്കാര്‍ ജനങ്ങളോട് ഇടപെടുമ്പോള്‍ അത് ഇല്ലാതാകുമെന്നും നഖ്വി പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP