അല്‍പനേരം ഫേസ്ബുക്ക് നിലച്ചു Madhyamam News Feeds |
- അല്‍പനേരം ഫേസ്ബുക്ക് നിലച്ചു
- മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഒബാമ മടങ്ങി
- റിക്വല്‍മെ ബൂട്ടഴിച്ചു
- അമേരിക്ക ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളി ^ഒബാമ
- സ്പെയിനില്‍ നാറ്റോ വിമാനം തകര്‍ന്ന് 10 സൈനികര്‍ മരിച്ചു
- കല്‍ക്കരി കുഭകോണം: സി.ബി.ഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
- ആസ്ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ പുറത്ത്; ഷറപ്പോവ സെമിയില്‍
- പിള്ളയെ തള്ളാതെ വി.എസ്
- അലക്സിസ് സിപ്രസ് ഗ്രീസ് പ്രധാനമന്ത്രിയായി ചുമതലയേറ്റു
- കുവൈത്തില്‍ വാഹനാപകടം; 5 പേര്‍ മരിച്ചു
- കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ അന്തരിച്ചു
- ഹുസ്നി മുബാറക്കിന്‍െറ മക്കള്‍ ജയില്‍ മോചിതരായി
- കാലോചിതമായ പ്രവര്‍ത്തനശൈലി സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാകണം ^എം.എ ബേബി
- കേസ് നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം
Posted: 27 Jan 2015 03:37 AM PST Image: ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് 45 മിനിറ്റ് നേരത്തേക്ക് നിലച്ചു. ചൊവ്വാഴ്ച 11.50 മുതലാണ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം നിലച്ചുപോയത്. യു.എസ്,ആസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ നെറ്റ് വര്‍ക്ക് പൂര്‍ണമായും നിലക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം നെറ്റ് വര്‍ക്കും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്രയും സമയം നെറ്റ് വര്‍ക്കിന് എന്തു സംഭവിച്ചെന്ന കാര്യം അറിവായിട്ടില്ല. |
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഒബാമ മടങ്ങി Posted: 27 Jan 2015 01:00 AM PST Image: ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാസന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ മടങ്ങി. അബ്ദുല രാജാവിന്‍െറ വിയോഗത്തില്‍ നേരിട്ട് അനുശോചനം അറിയിക്കാന്‍ അദ്ദേഹം സൗദി അറേബ്യയിലേക്കാണ് പോയത്. അബ്ദുല്ല രാജാവിന്‍െറ പിന്‍ഗാമി സല്‍മാന്‍ രാജാവുമായും ഒബാമ കൂടിക്കാഴ്ച നടത്തും. ഒബായെയും പത്നി മിഷേലിനെയും യാത്ര അയക്കാന്‍ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലും സുജാത സിംഗും ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇന്ത്യയുടെ റിപ്പബ്ളിക് ദിന ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത ഒബാമ ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശിച്ചതിന് ശേഷം ബുധനാഴ്ച മടങ്ങാനാണ് തീരുമാനിച്ചത്. എന്നാല്‍ സൗദി യാത്രക്കായി ആഗ്ര സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒബാമയും സംയുക്തമായി നടത്തുന്ന മന്‍ കി ബാത് റേഡിയോ പ്രഭാക്ഷണം ഇന്ന് രാത്രി 8.30ന് ആകാശവാണി സംപ്രേഷണം ചെയ്യും. |
Posted: 26 Jan 2015 11:23 PM PST Image: ബ്വേനസ് എയ്റിസ് : മുന്‍ അര്‍ജന്‍റീനിയന്‍ മിഡ്ഫീല്‍ഡര്‍ യുവാന്‍ റോമന്‍ റിക്വല്‍മെ ഫുട്ബോളില്‍ നിന്നും വിരമിച്ചു. അര്‍ജന്‍്റീനയുടെ എക്കാലത്തേയും മികച്ച മധ്യനിര കളിക്കാരനായ റിക്വല്‍മെ ഞായറാഴ്ചയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫുട്ബോള്‍ ജീവിതം അവസാനിച്ചതായും കുടുംബത്തോടൊപ്പം ഇനി കൂടുതല്‍ സമയം ചിലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജന്‍റീനോ ജൂനിയേഴ്സ് എന്ന ക്ളബില്‍ കളിച്ചുവരികയായിരുന്നു 36 കാരനായ റിക്വല്‍മെ. അര്‍ജന്‍റീനിയയിലും സ്പെയിനിലുമായാണ് അദ്ദേഹത്തിന്‍െറ കരിയര്‍ രൂപപ്പെട്ടത്. ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, വിയ്യാറയല്‍ തുടങ്ങി ക്ളബുകളുടെ മധ്യനിര അടക്കി ഭരിച്ച കായിക വ്യക്തിത്വമായിരുന്നു റിക്വല്‍മെ. ദേശീയടീമിനായി 46 അന്താരാഷ്ര്ട മത്സരങ്ങളില്‍ നിന്നായി 17 ഗോളുകള്‍ നേടിയ ഇദ്ദേഹം ക്ളബ്ബ് ഫുട്ബോളില്‍ 304 മത്സരങ്ങളില്‍ നിന്നായി 68 ഗോളുകളും നേടിയിട്ടുണ്ട്.
|
അമേരിക്ക ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളി ^ഒബാമ Posted: 26 Jan 2015 10:39 PM PST Image: ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തമായ പങ്കാളിത്തമാണെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളല്ളെന്നും അമേരിക്ക ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ന്യഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറയത്തില്‍ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒബാമ. ഇന്ത്യയുടെ റിപ്പബ്ളിക് ദിന ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ് എന്നത് വലിയ അംഗീകാരമാണ്. കഴിഞ്ഞ തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ദീപാവലി ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സമൂഹം ഏറ്റവും കൂടുതലുള്ള രാജ്യമാണ് അമേരിക്ക. അവരാണ് അമേിക്കയെ ശക്തിപ്പെടുത്തുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കയും ഒരുമിച്ചു നിന്നാല്‍ ലോകം കൂടുതല്‍ സുരക്ഷിതമാവും. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന സംരംഭത്തില്‍ അമേരിക്ക ഇന്ത്യയെ സഹായിക്കും. യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കഴിയുന്ന കാര്‍ബണ്‍ ഫ്രീ സംവിധാനമാണ് ആണവ കരാറിലൂടെ ഇന്ത്യക്ക് നല്‍കാന്‍ പോകുന്നത്. പട്ടിണിയില്‍ നിന്ന് ഏറ്റവും അധികം ആളുകളെ മോചിപ്പിച്ച രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതിനായി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഒബാമ പറഞ്ഞു. മതപരമായി ഭിന്നിച്ചു നില്‍ക്കാതിരുന്നാല്‍ മാത്രമേ ഇന്ത്യക്ക് വിജയിക്കാന്‍ കഴിയൂ. എല്ലാവര്‍ക്കും അവരുടെ മതത്തിന്‍െറയും വിശ്വാസത്തിന്‍െറയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മനുഷ്യന്‍െറ മോശം ചിന്താഗതികള്‍ ഒരു സമൂഹത്തെയും ബാധിക്കാതിരുന്നിട്ടില്ല. ലോകത്ത് നാം ആഗ്രഹിക്കുന്ന സമാധാനം ഓരോ മനുഷ്യന്‍െറയും ഹൃദയത്തില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. |
സ്പെയിനില്‍ നാറ്റോ വിമാനം തകര്‍ന്ന് 10 സൈനികര്‍ മരിച്ചു Posted: 26 Jan 2015 10:15 PM PST Image: മാഡ്രിഡ്: തെക്ക് കിഴക്കന്‍ സ്പെയിനില്‍ പരിശീലന പറക്കലിനിടെ നാറ്റോ വിമാനം തകര്‍ന്ന് 10 സൈനികര്‍ മരിച്ചു. എട്ടു ഫ്രഞ്ചു സൈനികരും രണ്ട് ഗ്രീക്ക് സൈനികരുമാണ് മരിച്ചത്. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ മാന്‍ഡ്രിഡിലെ സ്പെഷ്യാലിറ്റി യൂനിറ്റില്‍ പ്രവേശിപ്പിച്ചു. തെക്കുകിഴക്കന്‍ നഗരമായ ആല്‍ബസെറ്റിലെ എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന എഫ്16 ജെറ്റ് വിമാനമാണ് തകര്‍ന്നു വീണത്. പരിശീലന വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ അഞ്ചു വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തകര്‍ന്ന വിമാനത്തില്‍ നിന്ന് സമീപത്തെ വിമാനങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. അപകട കാരണം അറിവായിട്ടില്ല. |
കല്‍ക്കരി കുഭകോണം: സി.ബി.ഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Posted: 26 Jan 2015 10:01 PM PST Image: ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടി പി.സി പരേഖ്, വ്യവസായ പ്രമുഖന്‍ കുമാരമംഗലം ബിര്‍ള എന്നിവരുള്‍പ്പെട്ട കേസിലെ റിപ്പോര്‍ട്ടാണ് പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ ഹാജരാക്കിയത്. ഒഡീഷയിലെ കല്‍ക്കരി ബ്ളോക്ക് തലാബിറ 2 ഹിന്‍ഡാല്‍കോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ കേസു മായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ തുറക്കരുതെന്ന് അന്വേഷണസംഘം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2014 ഡിസംബര്‍ 16 നാണ് മന്‍മോഹന്‍ സിങ്ങിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് കേസിന്‍്റെ പുരോഗതി അറിയിക്കണമെന്ന് സി.ബി.ഐ പ്രത്യേക കോടതി ആവശ്യപ്പെട്ടത്. ജനുവരി 18 ന് സി.ബി.ഐ മന്‍മോഹന്‍ സിങ്ങിന്‍്റെ വസതിയില്‍ എത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. |
ആസ്ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ പുറത്ത്; ഷറപ്പോവ സെമിയില്‍ Posted: 26 Jan 2015 09:08 PM PST Image: മെല്‍ബണ്‍: റഷ്യന്‍ താരം മരിയ ഷറപ്പോവ ആസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. കനേഡിയന്‍ താരം യുജിന്‍ ബുച്ചാര്‍ഡിനെയാണ് ക്വാര്‍ട്ടറില്‍ ഷറപ്പോവ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റഷ്യക്കാരി അവസാന നാലില്‍ ഇടം നേടിയത്. സ്കോര്‍: 6^3, 6^2 അതേ സമയം ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ളിക്കിന്‍്റെ തോമസ് ബെര്‍ഡിയച്ചിനോട് തോറ്റ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ആസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്‍െറ തോല്‍വി. സ്കോര്‍ 6^2, 6^0, 7^6. നൊവാക് ദ്യോകോവിച്ച്, സെറീന വില്യംസ് എന്നിവര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്‍െറ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗറ്റ്സി ഗില്ലസ് മുള്ളറെ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് ക്വാര്‍ട്ടറിലത്തെിയത്. സ്കോര്‍: 6^4, 7^5, 7^5. തുടര്‍ച്ചയായി ഇത് 23-ാം തവണയാണ് ദ്യോകോവിച്ച് ഗ്രാന്‍ഡ് സ്ളാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. കാനഡയുടെ മിലോസ് റോണിക്കാണ് ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്‍്റെ എതിരാളി. സ്പെയിന്‍്റെ ഗാര്‍ബിനെ മുഗുറുസയെ പരാജയപ്പെടുത്തിയാണ് സെറീന വില്യംസ് വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നത്. |
Posted: 26 Jan 2015 08:56 PM PST Image: കൊല്ലം: ബാലകൃഷ്ണ പിള്ളയെയും പി.സി ജോര്‍ജിനെയും തള്ളാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരായ പോരാട്ടത്തില്‍ പിള്ളയുടെ നിലപാട് ശരിയാണോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വി.എസ് പറഞ്ഞു. പി.സി ജോര്‍ജും പിള്ളയുമടക്കം അഴിമതിക്കെതിരെ ആരു സംസാരിച്ചാലും എല്‍.ഡി.എഫ് അംഗീകരിക്കുമെന്നും വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. ഇരുവരുടെയും പേരാട്ടം ശരിയാണെന്ന് തെളിഞ്ഞാല്‍ മുന്നോട്ടുകാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. സര്‍ക്കാറിനെതിരെ ബാലകൃഷ്ണപിള്ള അഴിമതി ആരോപിക്കുന്നത് തെറ്റാകില്ളെന്ന് കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. പിള്ളയുടെ കാര്യത്തില്‍ ആദ്യം യു.ഡി.എഫ് തീരുമാനം എടുക്കട്ടെ.അതിന് ശേഷം പിള്ളയെ ഇടതുമുന്നണിയില്‍ എടുക്കണോ എന്ന കാര്യം ആലോചിക്കാമെന്നും പിണറായി വ്യക്തമാക്കിയിരുന്നു. ഇടമലയാര്‍ കേസില്‍ പിള്ളക്കെതിരെ നിയമപോരാട്ടം നടത്തിയ വി.എസും അദ്ദേഹത്തെ തള്ളാതെ രംഗത്തത്തെിയത് ശ്രദ്ധേയമാണ്. |
അലക്സിസ് സിപ്രസ് ഗ്രീസ് പ്രധാനമന്ത്രിയായി ചുമതലയേറ്റു Posted: 26 Jan 2015 08:11 PM PST Image: ആതന്‍സ്: അലക്സിസ് സിപ്രസ് ഗ്രീസിന്‍െറ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. യൂറോപ്യന്‍ യൂണിയന്‍െറ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്ന സിപ്രസ് ഗ്രീസില്‍ അധികാരത്തിലത്തെുന്നത് യൂറോപ്പ് ആശങ്കയോടെയാണ് കാണുന്നത്. പുതിയ സര്‍ക്കാര്‍ പൊതുകടങ്ങള്‍ എഴുതിത്തള്ളുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. ഇക്കാര്യത്തില്‍ ഗ്രീസിന് മുന്നറിയിപ്പുമായി ജര്‍മനി രംഗത്തത്തെി. സാമ്പത്തികപരമായ കരാറുകളും ബാധ്യതകളും തുടരണമെന്ന് സിപ്രസ് സര്‍ക്കാരിനോട് ജര്‍മനി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അന്‍റോണിസ് സമാറാസിന്‍െറ മധ്യവലതുപക്ഷ ന്യൂ ഡെമോക്രസിയെ പിന്തള്ളിയാണ് ഇടതുപക്ഷ സിറിസ പാര്‍ട്ടി അധികാരത്തിലത്തെിയത്. ഗ്രീസ് അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികളെടുക്കുമെന്നായിരുന്നു സിറിസ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. 39.5 ശതമാനം വോട്ടാണ് സിറിസ നേടിയത്. ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. 150 സീറ്റുകള്‍ നേടിയ സിറിസ ഫലപ്രഖ്യാപനത്തിന്‍്റെ ആദ്യഘട്ടത്തില്‍ തന്നെ വന്‍ മുന്നേറ്റം നടത്തി. ഫലസൂചനകള്‍ അറിഞ്ഞ ഉടനെ പ്രധാനമന്ത്രി അന്‍്റോണിസ് സമരാസ് തോല്‍വി സമ്മതിച്ചു. അലക്സിസ് സൈപ്രസിനെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പുതിയ ഭരണത്തിന് കീഴിലും ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് സമരാസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
|
കുവൈത്തില്‍ വാഹനാപകടം; 5 പേര്‍ മരിച്ചു Posted: 26 Jan 2015 04:30 PM PST Image: കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലിയിലുണ്ടായ വാഹനാപകടത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. 47ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 6 പേരുടെ നില ഗുരുതരമാണ്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഹോളോബ്രിക്സ് കയറ്റിയ ട്രെയിലര്‍ യു ടേണ്‍ എടുക്കുന്നതിനിടെ ആറോളം വാഹനങ്ങള്‍ വന്നിടിക്കുകയായിരുന്നു. അപകട സമയത്ത് പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞും ഉണ്ടായിരുന്നു. |
കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ അന്തരിച്ചു Posted: 26 Jan 2015 06:01 AM PST Image: പൂണെ: വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ (94) അന്തരിച്ചു. പൂണെയിലെ ദീനാനാഥ് മങ്കേഷ്കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു ലക്ഷ്മണ്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്‍െറ ആരോഗ്യ നില മോശമായിരുന്നു. രാസിപുരം കൃഷ്ണസ്വാമി ലക്ഷ്മണ്‍ എന്ന ആര്‍.കെ ലക്ഷ്മണ്‍ 1921 ഒക്ടോബര്‍ 24ന് മൈസൂരിലാണ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ചില പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി അദ്ദേഹം ചിത്രങ്ങള്‍ വരച്ചിരുന്നു. ദി സ്ട്രാന്‍റ് മാഗസിന്‍, പഞ്ച് തുടങ്ങിയവയിലായിരുന്നു ലക്ഷ്മണിന്‍െറ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സ്കൂള്‍ പഠനകാലത്ത് അധ്യാപകര്‍ പ്രോത്സാഹിപ്പിച്ചതോടെയാണ് വര കാര്യമായെടുക്കാന്‍ ലക്ഷ്മണ്‍ തീരുമാനിച്ചത്. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ ബി.എ പഠനസമയത്ത് ഫ്രീലാന്‍സായി സ്വരാജ്യ, ബ്ളിറ്റ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്ക് ചിത്രങ്ങളും കാര്‍ട്ടൂണുകളും വരച്ചു. പിന്നീട് അദ്ദേഹത്തിന്‍െറ മുതിര്‍ന്ന സഹോദരനും പ്രഗത്ഭ ഇന്ത്യന്‍ ഇംഗ്ളീഷ് സാഹിത്യകാരനുമായ ആര്‍.കെ നാരായണിന്‍െറ രചനകള്‍ക്ക് 'ദി ഹിന്ദു' പത്രത്തില്‍ ചിത്രാവിഷ്കാരം നല്‍കി. ഈ സമയത്ത് 'സ്വതന്ത്ര' എന്ന പത്രത്തിനുവേണ്ടി അദ്ദേഹം രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ചു തുടങ്ങി. പദ്മഭൂഷണ്‍ (2005), പത്രപ്രവര്‍ത്തനത്തിനുള്ള റാമോണ്‍ മാഗ്സാസെ അവാര്‍ഡ് (1984), സി.എന്‍.എന്‍^ഐ.ബി.എന്നിന്‍െറ സമഗ്ര സംഭാവന നല്‍കിയ പത്രപ്രവര്‍ത്തകനുള്ള പുരസ്കാരം (2008), പൂണെ പണ്ഡിറ്റ് അവാര്‍ഡ് (2012) എന്നിവ നേടിയിട്ടുണ്ട്. രണ്ട് തവണ വിവാഹം ചെയ്തെങ്കിലും ബന്ധം വേര്‍പെടുത്തുകയായിരുന്നു. |
ഹുസ്നി മുബാറക്കിന്‍െറ മക്കള്‍ ജയില്‍ മോചിതരായി Posted: 26 Jan 2015 03:43 AM PST Image: കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിന്‍െറ രണ്ട് ആണ്‍മക്കള്‍ ജയില്‍ മോചിതരായി. അലാ മുബാറക്ക്, ഗമാല്‍ മുബാറക്ക് എന്നിവരാണ് മോചിതരായത്. നാല് വര്‍ഷം മുമ്പ് അറസ്റ്റിലായ ഇവര്‍ അഴിമതി കേസില്‍ വിചാരണ നേരിടുകയായിരുന്നു. ജനകീയ വിപ്ളവത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ഹുസ്നി മുബാറക്കിനെ അറസ്റ്റ് ചെയ്തതിനൊപ്പമാണ് മക്കളും അറസ്റ്റിലായത്. ജനകീയ പ്രക്ഷോഭത്തിന്‍െറ നാലാം വാര്‍ഷികം പ്രമാണിച്ച് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് ഹുസ്നി മുബാറക്കിന്‍െറ മക്കളെ വിട്ടയച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. അതിനിടെ കഴിഞ്ഞ ദിവസം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഏറ്റുമുട്ടലില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 2011 ഫെബ്രുവരിയിലാണ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഹുസ്നി മുബാറക്ക് പ്രസിഡന്‍റ് പദവിയില്‍ നിന്ന് ഒഴിഞ്ഞത്. 2011 ഏപ്രിലില്‍ ഹുസ്നി മുബാറക്കിനെയും മക്കളെയും അറസ്റ്റ് ചെയ്തു. |
കാലോചിതമായ പ്രവര്‍ത്തനശൈലി സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാകണം ^എം.എ ബേബി Posted: 26 Jan 2015 01:32 AM PST Image: കൊല്ലം: കാലോചിതമായ പരിഷ്കരണം സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാര്‍ട്ടിക്ക് ബലഹീനതയും ദൗര്‍ബല്യവുമുണ്ടെങ്കില്‍ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷത്തെ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനൊപ്പം കുറവുകളും ദൗര്‍ബല്യങ്ങളും കണ്ടത്തെി ആത്മവിമര്‍ശനം നടത്തണം. നേതാക്കളുടെ പ്രവര്‍ത്തനത്തിലെ കുറവുകള്‍ തിരുത്തണം. ആവശ്യമെങ്കില്‍ ശക്തമായ ഇടപെടല്‍ നടത്തണം. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും സ്വയംവിമര്‍ശം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ബേബി പറഞ്ഞു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി.എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പി.കെ ഗുരുദാസന്‍, തോമസ് ഐസക്, പി.കെ ശ്രീമതി, ഇ.പി ജയരാജന്‍, എം.സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍, എളമരം കരിം, എ.കെ ബാലന്‍, വി.വി ദക്ഷിണാമൂര്‍ത്തി, ബേബിജോണ്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് 5 ടേം പൂര്‍ത്തീകരിച്ച കെ.രാജഗോപാല്‍ സമ്മേളനത്തോടെ ഒഴിയും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എം.എ ബേബി പരാജയപ്പെട്ടത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ വലിയ ചര്‍ച്ചയാകും. 378 തെരഞ്ഞെടുത്ത പ്രതിനിധികളും 42 ജില്ലാ കമ്മറ്റി അംഗങ്ങളും അടക്കം 420 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. |
കേസ് നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം Posted: 26 Jan 2015 12:54 AM PST സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212ലെ രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട കേസിന്‍െറ അന്തിമവിചാരണ ജനുവരി 30ന് സുപ്രീം കോടതിയില്‍ നടക്കാനിരിക്കെ കേരളത്തിന്‍െറ താല്‍പര്യം കോടതിയില്‍ ശക്തമായി സമര്‍പ്പിക്കാന്‍ കഴിയുന്നവിധത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് സുല്‍ത്താന്‍ ബത്തേരി വ്യാപാരഭവനില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാറാണ്, വയനാട് പ്രകൃതിസംരക്ഷണസമിതിയോടൊപ്പം കേസില്‍ മറുപക്ഷത്തുള്ളത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment