സ്വാഗതം
WELCOME

News Update..

Wednesday, January 28, 2015

യു.ഡി.എഫിന്‍െറ കട്ടില്‍ കണ്ട് പനിക്കേണ്ട -ഉമ്മന്‍ ചാണ്ടി Madhyamam News Feeds

യു.ഡി.എഫിന്‍െറ കട്ടില്‍ കണ്ട് പനിക്കേണ്ട -ഉമ്മന്‍ ചാണ്ടി Madhyamam News Feeds

Link to

യു.ഡി.എഫിന്‍െറ കട്ടില്‍ കണ്ട് പനിക്കേണ്ട -ഉമ്മന്‍ ചാണ്ടി

Posted: 28 Jan 2015 12:38 AM PST

Image: 

തിരുവനന്തപുരം: യു.ഡി.എഫിന്‍െറ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍.ഡി.എഫ് വികസിപ്പിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പ്രസ്താവനയോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  എല്‍.ഡി.എഫ് വികസിപ്പിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് യു.ഡി.എഫിനെ കണ്ടിട്ടു വേണ്ട. ഈ സര്‍ക്കാര്‍ ഇന്ന് വീഴും നാളെ വീഴും എന്ന് പറഞ്ഞു നടന്നതാണ്. എന്നിട്ട് വീണോ? ആരെങ്കിലും അങ്ങോട്ട് പോയോ? ഇങ്ങോട്ടല്ളേ വന്നത് - മുഖ്യമന്ത്രി ചോദിച്ചു. ജനുവരി 28 കഴിഞ്ഞ് ബാലകൃഷ്ണപിള്ളയുടെ കാര്യം പറയാമെന്ന് കഴിഞ്ഞയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചതു പിള്ളയെ വേദനിപ്പിക്കാനല്ല. അങ്ങനെ പറഞ്ഞതു വേദനിപ്പിച്ചതായി പിള്ള പറഞ്ഞു. എനിക്ക് ഒറ്റക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. യു.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. പത്രക്കാരോട് ചോദ്യത്തിന് ഉത്തരം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട^ ഹൈകോടതി

Posted: 28 Jan 2015 12:02 AM PST

Image: 

കൊച്ചി: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി. കേസില്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിക്കുകയാണെന്നും
ഈ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ളെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.പി-ബി(ബോള്‍ഷെവിക്) നേതാവ് എ.വി. താമരാക്ഷന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഇപ്പോള്‍ നടക്കുന്ന  അന്വേഷണത്തില്‍ പോരായ്മ ഉണ്ടെന്ന് തോന്നുന്നെങ്കില്‍ ഹരജിക്കാരന് കോടതിയെ സമീപിക്കാമെന്നും ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണ്. എന്തുകൊണ്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് വ്യക്തമാക്കാന്‍ ഹരജിക്കാരന് സാധിച്ചില്ളെന്നും കോടതി പറഞ്ഞു.

അനങ്ങന്‍മലയില്‍ മരം മുറിച്ച് കടത്തല്‍ തകൃതി

Posted: 27 Jan 2015 11:41 PM PST

ഒറ്റപ്പാലം: അമൂല്യ സസ്യസമ്പത്തുകളുടെ കലവറയായി വിശേഷിപ്പിക്കപ്പെടുന്ന അനങ്ങന്‍മലയില്‍ മരം മോഷ്ടാക്കള്‍ വിലസുന്നു. വനംവകുപ്പിന്‍െറ അധീനതയിലുള്ള അനങ്ങന്‍ മല, വര്‍ഷങ്ങളായി വാറ്റുസംഘങ്ങളുടെ താവളമാണ്. വാറ്റാനാവശ്യമായ മരങ്ങള്‍ സുലഭമായി മുറിച്ച് നശിപ്പിക്കുന്നതിന് പിറകെയാണ് അകില്‍, ചന്ദനമരം മോഷണവും അരങ്ങുതകര്‍ക്കുന്നത്. മൂപ്പത്തെിയ അകില്‍ മരങ്ങള്‍ മുറിച്ചു ചാക്കിലാക്കി മലയിറങ്ങുന്ന സംഘങ്ങള്‍ കണ്ണില്‍പ്പെടുന്ന തൈകളെയും വെറുതെ വിടുന്നില്ല. കാതലുള്ളവ സ്ഥിരീകരിക്കാന്‍ തടി ഭാഗം പാതിമുറിച്ച് പരിശോധിച്ചശേഷം മൂപ്പ് കുറഞ്ഞവ ഉപേക്ഷിക്കുകയാണ്. പകുതി വെട്ടി നിര്‍ത്തുന്ന ഇവ ഉണങ്ങി നശിക്കാനും കാരണമാകുന്നു. വേനലില്‍ ഇടക്കിടെയുണ്ടാകുന്ന അഗ്നിബാധയില്‍ വര്‍ഷംതോറും നിരവധി സസ്യജാലങ്ങളാണ് ഇവിടെ വെണ്ണീറാകുന്നത്. ദുരന്തങ്ങളെ അതിജീവിച്ച അകില്‍ മരങ്ങളാണ് മോഷ്ടാക്കള്‍ നശിപ്പിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം കുറയുന്നതാണ് സാമൂഹിക വിരുദ്ധരും വാറ്റുസംഘങ്ങളും മോഷ്ടാക്കളും നടത്തുന്ന സൈ്വരവിഹാരത്തിന് കാരണമാകുന്നതെന്ന ആക്ഷേപമുണ്ട്.

സിനിമാ താരം മാള അരവിന്ദന്‍ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച

Posted: 27 Jan 2015 11:06 PM PST

Image: 

കോയമ്പത്തൂര്‍: പ്രശസ്ത ചലച്ചിത്ര താരം മാള അരവിന്ദന്‍ (76) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്‍ററില്‍ ആയിരുന്നു അന്ത്യം. സംസ്കാരം സംസ്ഥാന സര്‍ക്കാറിന്‍െറ പൂര്‍ണ ഒൗദ്യോഗിക ബഹുമതിയോടെ വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍ നടക്കും. കോയമ്പത്തൂരില്‍ നിന്നും തൃശൂരില്‍ എത്തിച്ച  മൃതദേഹം സംഗീതനാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വെച്ചു.  ഇവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി ജന്മനാടായ മാളയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ടോടെ മാള പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും.

ഹൃദ്രോഗത്തെ  തുടര്‍ന്ന് കഴിഞ്ഞ 19-നാണ് മാള അരവിന്ദനെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് 24-ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.

നാടകങ്ങള്‍ക്ക് തബല വായിച്ചാണ് മാള അരവിന്ദന്‍ കലാ രംഗത്തേക്ക് കടന്ന് വന്നത്. ചെറിയ നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയ മാള പിന്നീട് കേരളത്തിലെ പ്രൊഫഷനല്‍ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സ്ഥിര പ്രതിഷ്ഠ നേടുകയായിരുന്നു. എസ്.എല്‍ പുരം സദാനന്ദന്‍െ ‘നിധി’ എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.

1968 ല്‍ ഡോ. ബാലകൃഷ്ണന്‍്റെ ‘സിന്ദൂരം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തത്തെുന്നത്. നൂറിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് പ്രസിദ്ധനായി. മീശമാധവന്‍, പെരുമഴക്കാലം, മുല്ലവള്ളിയും തേന്‍മാവും, പട്ടാളം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കന്മദം, പട്ടണപ്രവേശം,രേവതിക്കോരു പാവക്കുട്ടി, കുഞ്ഞാറ്റക്കിളികള്‍, എന്‍െറ ഗ്രാമം, താറാവ്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, ദ്വന്ദയുദ്ധം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
തൃശൂരിനടുത്ത മാള എന്ന സ്ഥലത്തെ മലയാള സിനിമയിലെ ഹാസ്യത്തിന്‍െറ പര്യായമാക്കി മാറ്റിയാണ് മാള അരവിന്ദന്‍ വിടവാങ്ങുന്നത്.

പെഷാവറില്‍ അധ്യപികമാര്‍ക്കും ആയുധ പരിശീലനം

Posted: 27 Jan 2015 10:54 PM PST

Image: 

പെഷാവര്‍: വടക്കുപടിഞ്ഞാറന്‍ പെഷാവറിലെ സൈനിക സ്കൂളില്‍ താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്കും ആയുധ പരിശീലനം നല്‍കുന്നു. വിവിധ തരം തോക്കുകള്‍ ഉപയോഗിക്കാനാണ് അധ്യപികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശീലനം നേടുന്നത്.
എല്ലാ അധ്യാപകര്‍ക്കും തോക്കുകള്‍ നല്‍കുന്നത് നിയമപരമല്ല, എന്നാല്‍ സുരക്ഷക്കായി സ്കൂളില്‍ തോക്ക് ഉപയോഗിക്കാന്‍  താല്‍പര്യം പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി ആതിഫ് ഖാന്‍ അറിയിച്ചു. പരിശീലനം നേടുന്നവര്‍ക്ക് തോക്കും നല്‍കും. പ്രവിശ്യയിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ കഴിയാത്തതിനാലാണ് അധ്യാപകര്‍ക്കു തന്നെ ആയുധ പരിശീലനം നല്‍കുന്നത്. പ്രവിശ്യയിലെ 35,000 ത്തോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനുള്ള പൊലീസ് സേന സര്‍ക്കാറിന് ഇല്ല.
കഴിഞ്ഞ ആഴ്ചയാണ് ആയുധ പരിശീലനം തുടങ്ങിയത്. അധ്യാപികമാര്‍ക്ക് തോക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്ന് പരിശീലകന്‍ മുഹമ്മദ് ലത്തീഫ് പറഞ്ഞു.
ഡിസംബര്‍ 16ന് പെഷാവറിലെ സൈനിക സ്കൂളിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 132 കുട്ടികള്‍ ഉള്‍പ്പെടെ 150 ഓളം പേരാണ് ജീവന്‍ വെടിഞ്ഞത്.

വ്യാജ മണല്‍ പാസ്: ഭാരതപ്പുഴയിലെ മണല്‍ ജില്ല കടക്കുന്നു; ഒരാള്‍ പിടിയില്‍

Posted: 27 Jan 2015 10:25 PM PST

ചങ്ങരംകുളം: ഭാരതപ്പുഴയില്‍ നിന്നെടുക്കുന്ന മണല്‍ വ്യാജ പാസില്‍ വിവിധ ജില്ലകളിലേക്ക് കടത്തികൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടയാളെ എസ്.ഐ ശശീന്ദ്രന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ആലപ്പുഴ ജിയോളജിയില്‍നിന്ന് അനുവദിച്ച പാസ് ഉപയോഗിച്ചാണ് മണല്‍ കടത്തികൊണ്ടുപോയിരുന്നത്.
തവനൂര്‍ സ്വദേശിയായ കൊഴുക്കാട്ട് വളപ്പില്‍ കുഞ്ഞിമോന്‍ എന്ന മുഹമ്മദ് റാഫിയാണ് (31) പിടിയിലായത്. എടപ്പാള്‍ ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്ന മണല്‍ ലോറി പരിശോധിച്ചപ്പോഴാണ് കാലങ്ങളായി നടത്തിയിരുന്ന കള്ളക്കളിയുടെ ചുരുളഴിയുന്നത്.
ആലപ്പുഴ കാര്‍ത്തികപ്പള്ളി ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് എന്ന് രേഖപ്പെടുത്തിയ പാസ് കണ്ട് സംശയം തോന്നിയ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി നടക്കുന്ന തട്ടിപ്പ് പൊളിഞ്ഞത്. ആലപ്പുഴ ജിയോളജിയില്‍ നിന്നുള്ള പാസ് തവനൂര്‍, നരിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള ഏജന്‍റുമാര്‍ മുഖേന 2000 മുതല്‍ 3000 രൂപക്കാണ് ഏജന്‍റുമാര്‍ തരപ്പെടുത്തിയിരുന്നത്. ഈ പാസ് ഉപയോഗിച്ച് ജില്ലക്കകത്തും പുറത്തും നിരവധി സ്ഥലങ്ങളിലേക്കും ഏറെ വര്‍ഷങ്ങളായി തുടരുകയായിരുന്ന തട്ടിപ്പാണ് ചങ്ങരംകുളം പൊലീസ് പൊളിച്ചത്. ഇത്തരം വ്യാജ പാസുകള്‍ വിതരണം ചെയ്യാന്‍ നിരവധി സംഘങ്ങള്‍ ഈ മേഖലയില്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈവേ പൊലീസ് സമാനമായ കേസ് പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് പാസ് സ്വന്തമായി അച്ചടിച്ച് വിതരണം നടത്തിയിരുന്നവര്‍ വ്യാജ പാസുകള്‍ കൂട്ടിയിട്ട് കത്തിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് എറണാകുളം ജില്ലയിലെ റവന്യൂ-ജിയോളജി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തില്‍ ഇത്തരത്തില്‍ വയനാട്ടില്‍ നിന്നുള്ള പാസിലും കുറ്റിപ്പുറത്തുനിന്ന് മണല്‍ എടുത്ത് ഇതര ജില്ലകളിലേക്ക് കടത്തികൊണ്ടുപോകുന്നതും ചങ്ങരംകുളം പൊലീസ് പിടികൂടിയിരുന്നു. സി.പി.ഒമാരായ നൗഷാദ്, ഗോപന്‍, നാസര്‍ എന്നിവരടങ്ങിയ സംഘമാണ് മണല്‍ പിടികൂടിയത്. വ്യാജ പാസ് ഉപയോഗിച്ച് മണല്‍ കടത്തുന്ന മറ്റു പ്രതികളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരുന്നു.

സമത്വസുന്ദര ഇന്ത്യക്കായി പുനരര്‍പ്പണം ചെയ്യണം- മന്ത്രി അടൂര്‍ പ്രകാശ്

Posted: 27 Jan 2015 10:18 PM PST

പത്തനംതിട്ട: രാഷ്ട്രപിതാവും രാജ്യത്തിന്‍െറ സ്വാതന്ത്ര്യത്തിനായി ആത്മാര്‍പ്പണം ചെയ്ത ധീര ദേശാഭിമാനികളും ആഗ്രഹിച്ചതുപോലെ സമത്വസുന്ദരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മത്തെന്നെ പുനരര്‍പ്പണം ചെയ്യാന്‍ ഓരോ ഇന്ത്യക്കാരനും തയാറാകണമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
സ്വതന്ത്ര റിപ്പബ്ളിക്കായ ഇന്ത്യ നമുക്ക് ഉറപ്പുനല്‍കിയത് സാമൂഹിക സുരക്ഷിതത്വവും അവസര സമത്വത്തിന്‍െറ മഹാസാധ്യതകളുമായിരുന്നു. ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന 66 ാമത് റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ളിക്ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാധിപത്യത്തിനുശേഷം സ്വാതന്ത്ര്യത്തിലേക്ക് മിഴിതുറന്ന ഭാരതത്തെ രാഷ്ട്രശില്‍പിയായ ജവഹര്‍ലാല്‍ നെഹ്റു ശാസ്ത്ര സാങ്കേതിക രംഗത്തെ അജയ്യ ശക്തിയാക്കി മാറ്റാന്‍ ആഗ്രഹിച്ചു. സീമാതീതമായ ആ ദീര്‍ഘവീക്ഷണത്തിന്‍െറ പിന്‍തുടര്‍ച്ചയായി ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും ആ ശാസ്ത്ര അഭിനിവേശത്തെ ഹിമശൈലസാനുക്കള്‍ക്കപ്പുറമത്തെിച്ചു. 1975 ല്‍ ആര്യഭട്ട എന്ന ആദ്യഉപഗ്രഹം വിക്ഷേപിച്ചുകൊണ്ടുള്ള ആ കുതിപ്പ് ചന്ദ്രയാനും മംഗള്‍യാനും കടന്ന് മുന്നേറുമ്പോള്‍ ലോകശക്തികള്‍പോലും അദ്ഭുതപ്പെടുകയാണ്.
കഴിഞ്ഞ ആറര പതിറ്റാണ്ട് കണ്ടത് സാമൂഹ്യനീതി, കാര്‍ഷിക വളര്‍ച്ച, വ്യാവസായിക പുരോഗതി, സാര്‍വത്രിക വിദ്യാഭ്യാസം ഇവ കൈവരിച്ച് ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യ എന്ന ജനാധിപത്യശക്തിനടത്തുന്ന മുന്നേറ്റമായിരുന്നു. ഈ വളര്‍ച്ചയെ മുന്നില്‍ നിന്നും നയിച്ച ചെറുസമൂഹമാണ് കേരളം. സാക്ഷരതയിലും സാമൂഹ്യപരിഷ്കരണത്തിലും സ്ത്രീശാക്തീകരണത്തിലും ആരോഗ്യരംഗങ്ങളിലും ഏറെ മുന്നിലത്തെിയ കേരള സമൂഹം ആ വികസന പ്രയാണം തുടരുന്നു. ഇന്നു നാം ആവിഷ്കരിച്ചിരിക്കുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തന്നെ എടുത്തുനോക്കിയാല്‍ വികസിത രാജ്യങ്ങള്‍ക്കുപോലും നടപ്പിലാക്കാന്‍ കഴിയാത്ത സമഭാവനയോടും ദീര്‍ഘവീക്ഷണത്തോടുമുള്ള കാല്‍വെപ്പാണെന്ന് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മില്‍ പലരും സ്വന്തം മണ്ണില്‍ സുരക്ഷിതരായി കഴിയുമ്പോള്‍ നമ്മുടെ സഹോദരീ സഹോദരന്മാര്‍ പിഞ്ചുമക്കള്‍ക്കൊപ്പം ഒരുതുണ്ടു ഭൂമിപോലുമില്ലാതെ വേവലാതിപ്പെട്ട് ജീവിക്കുമ്പോള്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി വലിയതോതില്‍ കൈവശം വെക്കുന്നതിനെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക. സര്‍ക്കാര്‍ ഭൂമിയെന്നാല്‍ ജനങ്ങളുടെ ഭൂമി എന്നാണ് അര്‍ഥം. ജനങ്ങളുടെ പരമാധികാരത്തെ മഹത്വപ്പെടുത്തുന്ന റിപ്പബ്ളിക്ദിനത്തില്‍ പൗരന്‍െറ അവകാശങ്ങളെ ആമുഖത്തില്‍ തന്നെ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ സ്ഥാപക വാര്‍ഷിക ദിനത്തില്‍ ഈ ചിന്തക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.
1983 ലാണ് പത്തനംതിട്ട ജില്ല രൂപവത്കൃതമായത്. ജില്ല ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. എന്‍ജിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ്, ഗവണ്‍മെന്‍റ് ആര്‍ട്സ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പുതിയ താലൂക്ക് തുടങ്ങിയവ വളര്‍ച്ചക്ക് ഉദാഹരണങ്ങളാണ്. ജില്ലയുടെ പ്രകൃതി സൗന്ദര്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് പുതിയ മുഖം നല്‍കാന്‍ നമുക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
പുതിയൊരു വികസന ചക്രവാളത്തിലേക്ക് സംസ്ഥാനത്തെ നയിക്കാന്‍ കഠിനപ്രയത്നം ചെയ്യുന്ന സംസ്ഥാന സര്‍ക്കാറിന്‍െറ വികസന പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ പ്രബുദ്ധരായ പൗരസമൂഹത്തിന്‍െറ പങ്കാളിത്തം മന്ത്രി അഭ്യര്‍ഥിച്ചു.
റിപ്പബ്ളിക് ദിനാഘോഷത്തിന്‍െറ ഭാഗമായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്സ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ്, വിവിധ സ്കൂളുകളുടെ ബാന്‍ഡ് സെറ്റുകള്‍ തുടങ്ങിയവ അണിനിരന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നന്ദകുമാര്‍ പരേഡ് നയിച്ചു. റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് വര്‍ണാഭമായ സാംസ്കാരിക പരിപാടികള്‍ കാതോലിക്കേറ്റ് കോളജ്, കാതോലിക്കേറ്റ് സ്കൂള്‍, അടൂര്‍ കേന്ദ്രീയ വിദ്യാലയ, വെച്ചൂച്ചിറ നവോദയ സ്കൂള്‍, പത്തനംതിട്ട മാര്‍ത്തോമ സ്കൂള്‍ എന്നിവ അവതരിപ്പിച്ചു. പരേഡില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി അടൂര്‍ പ്രകാശ് വിതരണം ചെയ്തു.
സായുധസേനാ വിഭാഗത്തില്‍ പത്തനംതിട്ട ജില്ലാ ആംഡ് റിസര്‍വ് പൊലീസ് ഒന്നാം സ്ഥാനവും ലോക്കല്‍ പൊലീസും വനിതാ പൊലീസ് പ്ളാറ്റൂണും രണ്ടാം സ്ഥാനവും നേടി. ഇതര വിഭാഗത്തില്‍ എക്സൈസ് ഒന്നാം സ്ഥാനവും വനം വകുപ്പ് രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി സീനിയര്‍ വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനവും ആണ്‍കുട്ടികള്‍ രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റുഡന്‍റ് പൊലീസ് കാഡറ്റില്‍ പത്തനംതിട്ട തൈക്കാവ് സ്കൂള്‍ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കടമ്പനാട് വിവേകാനന്ദ സ്കൂള്‍ ഒന്നാമതും പുല്ലാട് എസ്.വി.എച്ച്.എസ് രണ്ടാമതും എത്തി. സ്കൗട്ട്സ് വിഭാഗത്തില്‍ മല്ലശേരി സെന്‍റ് മേരീസ് ആര്‍.ഇ.എം.എച്ച്.എസ് ഒന്നാം സ്ഥാനവും പ്രമാടം നേതാജി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഗൈഡ്സ് വിഭാഗത്തില്‍ മല്ലശേരി ആര്‍.ഇ.എം.എച്ച്.എസ് ഒന്നാം സ്ഥാനം നേടി. റെഡ്ക്രോസ് വിഭാഗത്തില്‍ പത്തനംതിട്ട കാതോലിക്കറ്റ് ഹൈസ്കൂള്‍ ഒന്നാമതത്തെി.
ബാന്‍ഡ് വിഭാഗത്തില്‍ കൈപ്പട്ടൂര്‍ സെന്‍റ് ഗ്രിഗോറിയസും ചിറ്റാര്‍ ഹോളി ഫാമിലിയും ഒന്നാം സ്ഥാനവും വെച്ചൂച്ചിറ നവോദയയും പത്തനംതിട്ട ഭവന്‍സും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അടൂര്‍ കേന്ദ്രീയ വിദ്യാലയ, വെച്ചൂച്ചിറ നവോദയ, പത്തനംതിട്ട മാര്‍ത്തോമ സ്കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂള്‍ എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.
കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍.ഹരിദാസ് ഇടത്തിട്ട, കലക്ടര്‍ എസ്.ഹരികിഷോര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ.എ.സുരേഷ്കുമാര്‍, ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ്, എ.ഡി.എം എം.സുരേഷ്കുമാര്‍, നഗരസഭാ മുന്‍ ചെയര്‍മാന്മാരായ പി.മോഹന്‍രാജ്, ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സലിം പി.ചാക്കോ, ജനപ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

തമിഴ്നാട്ടില്‍നിന്ന് മദ്യക്കടത്ത് വ്യാപകം

Posted: 27 Jan 2015 10:15 PM PST

അടിമാലി: തമിഴ്നാട്ടില്‍നിന്ന് ജില്ലയിലേക്ക് മദ്യക്കടത്ത് വര്‍ധിക്കുമ്പോഴും എക്സൈസ്-പൊലീസ് ഡിപാര്‍ട്മെന്‍റുകള്‍ക്ക് നിസ്സംഗത. കേരളത്തില്‍ ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതിനെ തുടര്‍ന്ന് മീഥെയില്‍ ആല്‍ക്കഹോള്‍ ഇറക്കുമതി ചെയ്ത് ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യം നിര്‍മിക്കുന്ന സംഘങ്ങളാണ് ജില്ലയില്‍ സജീവമായത്.
തമിഴ് വംശജര്‍ കൂടുതലുളള അതിര്‍ത്തി മേഖലകളിലാണ് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരുടെയും സിനിമാ താരങ്ങളുടെയും പേരില്‍ വ്യാജമദ്യം വ്യാപകമായി വിതരണം ചെയ്യുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ മീഥെയില്‍ കൊണ്ടുവന്ന് എസന്‍സും ചേര്‍ത്ത് വ്യാജ വിദേശ മദ്യം നിര്‍മിക്കുന്ന സംഘമാണ് ഇവ വിതരണം ചെയ്യുന്നത്. കേരളത്തിലുള്ള മദ്യത്തിനേക്കാള്‍ വില കുറച്ച് നല്‍കുന്നതിനാല്‍ തോട്ടം തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഇവ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്.
ജില്ലയുടെ അതിര്‍ത്തി മേഖലയിലാണ് ഇവ പ്രധാനമായും വിറ്റഴിക്കുന്നത്. ഉള്‍നാടന്‍ കാട്ടുപാതകള്‍ വഴിയും അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴിയുമാണ് മീഥെയില്‍ ആല്‍ക്കഹോള്‍ ജില്ലയില്‍ എത്തുന്നത്. പച്ചക്കറി വാഹനങ്ങളിലും മറ്റും എത്തുന്ന സ്പിരിറ്റ് അടുത്ത കാലത്തൊന്നും പിടികൂടിയിട്ടില്ല.
കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ വ്യാജ മദ്യത്തിന്‍െറ അമിത ഉപയോഗം മൂലം നിരവധി പേര്‍ കരള്‍ രോഗം, മഞ്ഞപ്പിത്തം മുതലായവ പിടിപെട്ട് ചികിത്സയിലാണ്. കരള്‍ രോഗം വന്ന് മരിക്കുന്നവരില്‍ കൂടുതലും അമിത മദ്യപാനികളുമാണ്.
അതിര്‍ത്തി ഗ്രാമങ്ങളിലും തോട്ടം മേഖലകളിലും വ്യാജ വാറ്റ് ഇപ്പോഴും സജീവമാണ്. പല വ്യാജമദ്യ നിര്‍മാതാക്കളും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കുന്നതായും ആക്ഷേപമുണ്ട്. പരാതികള്‍ ഉണ്ടാകുമ്പോള്‍ മുന്‍കൂട്ടി വിവരം നല്‍കി പ്രഹസന റെയ്ഡ് നടത്തി ഉത്തരവാദിത്തത്തില്‍നിന്ന് മാറി നില്‍ക്കുന്നു.
അടിമാലിയില്‍ ചില ഹോട്ടലുകളിലും ചായക്കടകളിലും വ്യാജ മദ്യം വില്‍ക്കുന്നതായി ആക്ഷേപമുണ്ട്. രാജാക്കാട്ടില്‍ ചില ഹോട്ടലുകളില്‍ ബാറിനെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് മദ്യം വിളമ്പുന്നത്. ഇവിടെ കഞ്ചാവ് മാഫിയയുടെയും പ്രവര്‍ത്തനം സജീവമാണ്. കൊന്നത്തടി പഞ്ചായത്തില്‍ പൂതകാളി, പാറത്തോട്, പണിക്കന്‍കുടി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി കേന്ദ്രങ്ങളില്‍ മദ്യം വിളമ്പുന്നതായി ആക്ഷേപമുണ്ട്.
ചിന്നക്കനാലില്‍ കുടില്‍ വ്യവസായം പോലെയാണ് വ്യജമദ്യ നിര്‍മാണം. ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന ചാരായം മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോയി കളര്‍ ചേര്‍ത്ത് വിദേശ മദ്യമായി വില്‍ക്കുന്ന സംഘങ്ങളുമുണ്ട്.

സാഹോദര്യത്തിന്‍െറപതാക ഉയര്‍ത്തിപ്പിടിക്കണം–മന്ത്രി

Posted: 27 Jan 2015 10:12 PM PST

കണ്ണൂര്‍: ഗാന്ധിയന്‍ മൂല്യങ്ങള്‍ ലോകമെങ്ങും ഇന്നും ഏറ്റവും പ്രസക്തമാണെന്നും ഗാന്ധി ഘാതകനായ ഗോദ്സെയെപോലും മഹത്വവത്കരിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളെ പരാജയപ്പെടുത്തണമെന്നും ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ 65ാമത് റിപ്പബ്ളിക്ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. മതേതരത്വത്തിന്‍െറയും സാഹോദര്യത്തിന്‍െറയും ഐക്യത്തിന്‍െറയും പതാക നാം ഉയര്‍ത്തിപ്പിടിക്കണം. കേരളത്തിന്‍െറ വികസനത്തിന് പ്രവാസി സമൂഹത്തിന്‍െറ പങ്ക് ഒരിക്കലും വിസ്മരിക്കാനാവില്ളെന്ന് മന്ത്രി പറഞ്ഞു.
പ്രതിവര്‍ഷം 80,000 കോടി രൂപയാണ് പ്രവാസികള്‍ നിയമപരമായ ചാനലിലൂടെ മാത്രം കേരളത്തിലേക്ക് അയക്കുന്നത്. കേരളത്തിന്‍െറ വാര്‍ഷിക പദ്ധതിയുടെ നാലിരട്ടിയാണിത്. എങ്കിലും ഗള്‍ഫില്‍ നിന്നും മടങ്ങിയത്തെുന്നവരുടെ പ്രശ്നങ്ങള്‍ നമുക്ക് നേരിടേണ്ടതുണ്ട്. രാഷ്ട്ര സമ്പദ്വ്യവസ്ഥക്ക് അടിത്തറ പാകിയ പ്ളാനിങ് കമീഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം സംശയകരമാണ്. ബദല്‍ സംവിധാനത്തിന് ഇപ്പോഴും വ്യക്തമായൊരു രൂപം ഉണ്ടായിട്ടില്ല.
കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ 40 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായതായും വിമാനത്തിന്‍െറ പരീക്ഷണ പറക്കല്‍ 2015 അവസാനത്തില്‍ സാധ്യമാകുംവിധം മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി ദേശീയപതാക ഉയര്‍ത്തി പരേഡിന്‍െറ അഭിവാദ്യം സ്വീകരിച്ചു. വര്‍ണശബളമായ പരേഡില്‍ പൊലീസ്, എക്സൈസ്, റെഡ്ക്രോസ്, എന്‍.സി.സി തുടങ്ങി 49 പ്ളാറ്റൂണുകള്‍ പങ്കെടുത്തു.
പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡി.ഐ.ജി ദിനേന്ദ്ര കശ്യപ്, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, എസ്.പി പി.എന്‍. ഉണ്ണിരാജ, സബ് കലക്ടര്‍ നവ്ജ്യോത് ഖോസ, മന്ത്രിയുടെ പത്നി സാറാ ജോസഫ്, നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.ഒ. മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ വകുപ്പുകളുടെ പ്ളോട്ടുകളും കലാപരിപാടികളും തുടര്‍ന്ന് നടന്നു.
കലക്ടറുടെ എവര്‍റോളിങ് ട്രോഫിക്ക് യൂനിഫോം വിങ്ങില്‍ കെ.എ.പി നാലാം ബറ്റാലിയനും സ്റ്റുഡന്‍റ്സ് വിങ്ങില്‍ എസ്.എന്‍ കോളജ് എന്‍.സി.സി വിഭാഗവും അര്‍ഹരായി. കെ. നൗഷാദ് (അസി.കോഓഡിനേറ്റര്‍, അക്ഷയ), കെ. രവീന്ദ്രന്‍ (ഏറ്റുകുടുക്ക യു.പി സ്കൂള്‍), വി. രത്നാകരന്‍ (സെക്രട്ടറി, ചെമ്പിലോട് പഞ്ചായത്ത്) എന്നിവര്‍ മികച്ച സിവില്‍ സര്‍വീസ് ആദരം ഏറ്റുവാങ്ങി. പ്ളോട്ടുകളില്‍ റവന്യൂ ഒന്നാം സ്ഥാനവും ആര്‍.ടി.ഒ, ഹെല്‍ത്ത് വിഭാഗങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാമെന്ന് സര്‍ക്കാര്‍

Posted: 27 Jan 2015 10:11 PM PST

Image: 

കൊച്ചി: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കില്‍ നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.  മന്ത്രിസഭ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ചക്കകം ലൈസന്‍സ് നല്‍കുമെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ബാറുടമ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സര്‍ക്കാര്‍  നിലപാട് വ്യക്തമാക്കിയത്. ബാറുകള്‍ക്ക്  അഞ്ച് ദിവസത്തിനകം ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് നേരത്തെ ഹൈകോടതി  നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈകോടതി ഉത്തരവിനെതിരെ  സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

 

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ എ.എസ്.ഐ അറസ്റ്റില്‍

Posted: 27 Jan 2015 09:59 PM PST

കോതമംഗലം: വിവിധ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒളിവിലായിരുന്ന എ.എസ്.ഐയെ അറസ്റ്റ് ചെയ്തു. പാനിപ്ര ചിറ്റത്തേുകുടി മക്കാറിനെയാണ് (52) കോതമംഗലം സി.ഐ എം.കെ. സജീവും സംഘവും അറസ്റ്റ് ചെയ്തത്. ആലുവ റൂറല്‍ സ്റ്റേഷനില്‍ ജോലിയിലായിരിക്കെ പൊലീസ് സഹകരണസംഘത്തില്‍ മുക്കുപണ്ടം പണയംവെച്ച് 4.85 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടത്തെിയതിനത്തെുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സമാനരീതിയില്‍ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടാകാം എന്നതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജില്ലാ സഹകരണ ബാങ്കിന്‍െറ കോതമംഗലം ശാഖയില്‍നിന്ന് ആറ് തവണകളായി അഞ്ച് ലക്ഷത്തില്‍ പരം രൂപയും പോത്താനിക്കാട് എസ്.ബി.ഐ ശാഖയില്‍നിന്ന് ഒരു ലക്ഷത്തില്‍പരം രൂപയും രാമമംഗലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് 1.46 ലക്ഷത്തില്‍പരം രൂപയും തട്ടിയെടുത്തതായി കണ്ടത്തെിയിരുന്നു.
പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പ്രതി തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞു. ഇടക്ക് നാട്ടില്‍ വന്നുപോകുന്നതിനിടെ ആലുവയില്‍ വെച്ചാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ ടെമ്പ്ള്‍ തെഫ്റ്റ് സ്ക്വാഡ് പിടികൂടിയ വിഗ്രഹ മോഷ്ടാക്കളടങ്ങുന്ന സംഘം നല്‍കിയ സൂചനയില്‍നിന്നാണ് മുക്കുപണ്ട പണയം തട്ടിപ്പ് പുറത്തുവരാന്‍ ഇടയായത്.
സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയിംസ്, ജയറാം, ജോണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ജനത്തെ വലച്ച് ഹര്‍ത്താല്‍

Posted: 27 Jan 2015 09:48 PM PST

കോഴിക്കോട്: ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ.എം. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഗ്രാമീണ മേഖലയിലടക്കം എവിടെയും കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടുദിവസത്തെ തുടര്‍ അവധിയുടെ ആലസ്യം സര്‍ക്കാര്‍ ഓഫിസുകളെ കാര്യമായി ബാധിച്ചു. ഇന്നലെ ഓഫിസുകള്‍ തുറന്നെങ്കിലും വാഹനമില്ളെന്ന കാരണത്താല്‍ ഭൂരിഭാഗം ജീവനക്കാരും എത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
കോഴിക്കോട് നഗരത്തില്‍ തുറന്നുപ്രവര്‍ത്തിച്ച കെ.ഡി.സി ബാങ്കും കല്ലായ് റോഡിലെ കെ.എസ്.എഫ്.ഇ റീജനല്‍ ഓഫിസും ഹര്‍ത്താലനുകൂലികള്‍ ബലമായി പൂട്ടിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടയുടന്‍ സ്ഥാപനങ്ങള്‍ പൂട്ടിയതിനാല്‍ സംഘര്‍ഷം ഒഴിവായി. കെ.എസ്.ആര്‍.ടി.സി വയനാട് ജില്ലയിലേക്ക് അഞ്ച് സര്‍വീസുകള്‍ നടത്തി. ചിലയിടങ്ങളില്‍ കല്ലും മരവും ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തിയെങ്കിലും പൊലീസ് അവ നീക്കംചെയ്തു. ഇരുചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം യഥേഷ്ടം തട്ടുകടകള്‍ പ്രവര്‍ത്തിച്ചത് ദൂരെദിക്കുകളില്‍നിന്ന് വന്നവരടക്കം യാത്രക്കാര്‍ക്ക് തുണയായി.
ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഓരോ ട്രെയിന്‍ എത്തുമ്പോഴും മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പൊലീസ് സൗജന്യ വാഹനസര്‍വീസ് നടത്തി. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡി. സാലിയുടെ നേതൃത്വത്തിലാണ് പൊലീസ് വാഹനങ്ങളുമായി യാത്രക്കാരെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്.
ഗോവയില്‍നിന്നത്തെിയ വയനാട്ടിലെ 12 കന്യാസ്ത്രീകള്‍ നാട്ടിലേക്ക് വാഹനം കിട്ടാതെ മൂന്ന് മണിക്കൂറോളം മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ കുടുങ്ങി. ഗോവയിലെ കണ്‍വെന്‍ഷന്‍ കഴിഞ്ഞത്തെിയ വൈത്തിരി ഹോളി ഇന്‍ഫന്‍റ് മേരി കോണ്‍വെന്‍റിലെ കന്യാസ്ത്രീകളാണ് വാഹനം ലഭിക്കാതെ വട്ടംകറങ്ങിയത്. ഇവരുടെ അഭ്യര്‍ഥനപ്രകാരം കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഇടപെട്ട് 11.30നോടെ സുല്‍ത്താന്‍ ബത്തേരിക്ക് ബസ് അനുവദിച്ചു. പൊലീസ് സംരക്ഷണത്തില്‍ ഇതേ സമയത്ത് മറ്റൊരു താമരശ്ശേരി ബസും സര്‍വീസ് നടത്തി. പുലര്‍ച്ചെ മൊഫ്യൂസില്‍ സ്റ്റാന്‍ഡിലത്തെിയ തിരുവനന്തപുരം-മൈസൂര്‍, തിരുവനന്തപുരം-മാനന്തവാടി, തിരുവനന്തപുരം-ബത്തേരി ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ രാവിലെ 7.30ന് വയനാട്ടിലേക്ക് പുറപ്പെട്ടു. ഹര്‍ത്താലിനോടനുബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയതിനുശേഷമാണ് കെ.ഡി.സി ബാങ്കും കെ.എസ്.എഫ്.ഇ റീജനല്‍ ഓഫിസും പൂട്ടിച്ചത്.
സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതറിഞ്ഞ് വാഹനങ്ങളിലത്തെിയ പ്രവര്‍ത്തകര്‍ കല്ലായ് റോഡില്‍ ആരാധന ടൂറിസ്റ്റ് ഹോമിനടുത്ത കെ.എസ്.എഫ്.ഇ ഓഫിസിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ കെട്ടിടത്തിലെ നാല് നിലകളിലായി കെ.എസ്.എഫ്.ഇ.യുടെ ശാഖയടക്കം ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഓഫിസുകള്‍ അടച്ചുപൂട്ടി ജീവനക്കാര്‍ പുറത്തേക്ക് പോയി. നഗരത്തിലേക്ക് മടങ്ങിയ പ്രവര്‍ത്തകര്‍ കല്ലായ് റോഡിലെ കെ.ഡി.സി ബാങ്കും തുടര്‍ന്ന് പൂട്ടിച്ചു.
സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങളില്‍ റോന്തു ചുറ്റിയിരുന്നു.
മുതലക്കുളത്തുനിന്ന് പാളയം ചുറ്റി കിഡ്സണ്‍ കോര്‍ണറിലേക്ക് നടത്തിയ പ്രകടനത്തിന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ്, അഡ്വ. പ്രമോദ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

തലസ്ഥാനത്ത് വര്‍ണാഭ റിപ്പബ്ളിക് ദിനാഘോഷം

Posted: 27 Jan 2015 09:44 PM PST

തിരുവനന്തപുരം: തലസ്ഥാനത്ത് വര്‍ണാഭ പരിപാടികളോടെ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയപതാകയുയര്‍ത്തി ഉദ്ഘാടനം ചെയ്തു. വിവിധ സേനാ വിഭാഗങ്ങള്‍ വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റ് നടത്തി.
മദ്രാസ് റെജിമെന്‍റിലെ മേജര്‍ പി.എല്‍. രാഘവേന്ദര്‍ പരേഡ് കമാന്‍ഡറും സതേണ്‍ എയര്‍ കമാന്‍ഡിലെ സ്ക്വാഡ്രണ്‍ ലീഡര്‍ അരുണ്‍ പന്‍വാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡും ആയിരുന്നു. കരസേന, വായുസേന, അതിര്‍ത്തി രക്ഷാസേന, സി.ആര്‍.പി.എഫ്, റെയില്‍വേ സുരക്ഷാസേന, സ്പെഷല്‍ ആംഡ് പൊലീസ്, തിരുവനന്തപുരം സിറ്റി ആംഡ് റിസര്‍വ് പൊലീസ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, കേരള ജയില്‍ വകുപ്പ് എന്നീ സായുധ സേനാ വിഭാഗങ്ങളും കേരള ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസ്, എക്സൈസ് വകുപ്പ്, വനം വകുപ്പ്, എന്‍.സി.സി, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ്, ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്, അശ്വാരൂഢ സേന എന്നിവയും പരേഡില്‍ പങ്കെടുത്തു.
സ്പെഷല്‍ ആംഡ് പൊലീസ്, തിരുവനന്തപുരം സിറ്റി പൊലീസ്, ഇന്ത്യന്‍ ആര്‍മി എന്നിവയുടെ നേതൃത്വത്തില്‍ ബാന്‍ഡ് വാദ്യം പരേഡിന് പശ്ചാത്തല സംഗീതമൊരുക്കി. പരേഡിന് ശേഷം ഗവര്‍ണര്‍ റിപ്പബ്ളിക് ദിനസന്ദേശം നല്‍കി. തുടര്‍ന്ന് സ്കൂള്‍ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, എം.എല്‍.എമാരായ കെ. മുരളീധരന്‍, ബി. സത്യന്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ജിജി തോംസണ്‍, നളിനി നെറ്റോ, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എസ്.സി ആസ്ഥാന ഓഫിസില്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി. കമീഷനംഗങ്ങള്‍, സെക്രട്ടറി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.റിപ്പബ്ളിക് ദിനാഘോഷം തിങ്കളാഴ്ച കലക്ടറേറ്റില്‍ നടന്നു. അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വി.ആര്‍. വിനോദ് ദേശീയപാതാക ഉയര്‍ത്തി. കലക്ടറേറ്റ് ജീവനക്കാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍നായര്‍ പതാക ഉയര്‍ത്തി. തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലെ ജീവനക്കാര്‍ പങ്കെടുത്തു.
നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ റിപ്പബ്ളിക് ദിനാഘോഷം ജില്ലാഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ നടന്നു. എസ്.എല്‍.ബി സ്കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ കലക്ടര്‍ സജ്ജന്‍സിങ് ആര്‍.ചവാന്‍ ദേശീയപതാക ഉയര്‍ത്തി.
108 പേര്‍ക്ക് 10.50 ലക്ഷം രൂപയുടെ ധനസഹായങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പൊലീസിന്‍െറ ഗാഡ് ഓഫ് ഓണര്‍ കലക്ടര്‍ പരിശോധിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് മണിവണ്ണന്‍, ഡി.ആര്‍.ഒ ഉദയകുമാര്‍, മുരുകേശന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്റ്റേഡിയം ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Posted: 27 Jan 2015 09:44 PM PST

കഴക്കൂട്ടം: ദേശീയ ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഗെയിംസിന്‍െറ ഉദ്ഘാടനവേദിയായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനചടങ്ങിനത്തെിയപ്പോഴായിരുന്നു പ്രതിഷേധം. അഴിമതികളെക്കുറിച്ച് അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ ഉദ്ഘാടനപ്രസംഗം നടത്തവെ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ വേദിക്കരികിലേക്ക് വരികയായിരുന്നു. ഉടന്‍ പൊലീസുകാര്‍ ഇവരെ വളഞ്ഞ് സമ്മേളനസ്ഥലത്തുനിന്ന് നീക്കി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്റ്റേഡിയം വിട്ട് പുറത്തുപോയി.
പ്രതിഷേധം പ്രതീക്ഷിച്ച് വന്‍ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരുന്നത്. പൊലീസിനെ വെട്ടിച്ച് സമ്മേളനസ്ഥലത്തത്തെിയ പ്രവര്‍ത്തകര്‍ വേദിക്കരികില്‍ വിവിധ ഭാഗങ്ങളിലായി ഇരിക്കുകയും മുഖ്യമന്ത്രി സംസാരിച്ചുതുടങ്ങിയ ഉടന്‍ ചാടിയെണീറ്റ് മുദ്രാവാക്യം വിളികളുമായി ഉമ്മന്‍ ചാണ്ടിക്ക് നേരെ നടന്നുനീങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. മുഖ്യമന്ത്രിക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുവന്നു. ഇരുകൂട്ടരും നേര്‍ക്കുനേര്‍ മുദ്രാവാക്യം മുഴക്കിയത് സംഘര്‍ഷഭീഷണി ഉയര്‍ത്തി. എന്നാല്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുറത്തുപോയതിനാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒഴിവായി.

ഷാര്‍ളി എബ്ദോക്ക് സമാനമായ ആക്രമണമുണ്ടാകുമെന്ന് തമിഴ് ദിനപത്രത്തിന് ഭീഷണി

Posted: 27 Jan 2015 09:38 PM PST

Image: 

ചെന്നൈ: ഷാര്‍ളി എബ്ദോ മോഡലില്‍ ആക്രമണം നടത്തുമെന്ന് തമിഴ് ദിനപത്രം ദിനമലരിന് അഞ്ജാത സന്ദേശം. ചൊവ്വാഴ്ചയാണ് ദിനമലര്‍ പത്രാധിപകര്‍ക്ക് കത്ത് ലഭിച്ചത്.  ‘ഇന്നലെ ഷാര്‍ളി എബ്ദോ, നാളെ ദിനമലര്‍’ എന്ന ഭീഷണിയാണ് കത്തിലുള്ളത്. അല്‍ഖ്വയ്ദയുടെ പേരിലാണ് കത്ത്.ഇന്ത്യയുടെ ഭൂപടമടങ്ങിയ കത്തില്‍  ‘ദ ബേസ് മൊമന്‍റ് ഓഫ് അല്‍ഖ്വയ്ദ’ എന്ന തലകെട്ടോടെയാണ്  ഭീഷണി സന്ദേശം. ഭൂപടത്തിന് നടുഭാഗത്തായാണ് ‘ഇന്നലെ ഷാര്‍ളി എബ്ദോ, നാളെ ദിനമലര്‍’ എന്ന സന്ദേശം അച്ചടിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, പത്രം അടുത്തിടെ  വിവാദമായ കാര്‍ട്ടൂണുകളോ വാര്‍ത്തകളോ പ്രസിദ്ധീകരിച്ചിട്ടില്ളെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2008 ല്‍ ദിനമലരില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ പത്ര സ്ഥാപനത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോഴിവേസ്റ്റ് പുഴുങ്ങിഭക്ഷിച്ച് ബാലഭിക്ഷാടകരുടെ ഹര്‍ത്താലാഘോഷം

Posted: 27 Jan 2015 08:33 PM PST

Image: 

കോഴിക്കോട്: അവര്‍ ഹര്‍ത്താല്‍ ആഘോഷിച്ചത് ഇറച്ചിക്കോഴിവേസ്റ്റ് പുഴുങ്ങിക്കഴിച്ച്. പൊരിവെയിലില്‍ യാചന നടത്തി ഭിക്ഷാടനമാഫിയക്ക് വേണ്ടി അധ്വാനിക്കുന്ന കുട്ടികളാണ് ‘ആശ്വാസമായി’ വന്ന ഹര്‍ത്താല്‍ ഇങ്ങനെ ആഘോഷിച്ചത്. കോഴിക്കോട് വലിയങ്ങാടിക്കടുത്ത ലോറി സ്റ്റാന്‍ഡിന് സമീപം ചൊവ്വാഴ്ച അവരുടെ ആഘോഷമായിരുന്നു. ഇറച്ചിക്കോഴി കടകളില്‍ നിന്നൊഴിവാക്കുന്ന വേസ്റ്റ് പുഴുങ്ങിയത് ആര്‍ത്തിയോടെ തിന്നുന്ന കുഞ്ഞുങ്ങള്‍. ബാലനീതിനിയമവും ജുവനൈല്‍ പോലീസും ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരുമെല്ലാം സജീവമായ നാട്ടില്‍നിന്നുള്ള കാഴ്ച. പട്ടിക്ക് കൊടുക്കുന്ന കോഴിയുടെ പാദങ്ങള്‍, കുടല്‍, ഭക്ഷ്യയോഗ്യമല്ലാത്ത മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ ഉപ്പും മുളകുമിട്ട് പുഴുങ്ങിയായിരുന്നു കൂടെയുള്ള മുതിര്‍ന്നവര്‍ ഇവര്‍ക്ക് നല്‍കിയത്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളാണിവര്‍. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നത്തെിയവരാണ് തങ്ങളെന്ന് കുട്ടികള്‍ പറഞ്ഞു. കൊച്ചുകുട്ടികള്‍ക്ക് മലയാളം നന്നായറിയാം. ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലും ഭിക്ഷാടനം നടത്തലാണ് ജോലി. കിട്ടുന്ന കാശ് മുതിര്‍ന്നവര്‍ ഇടക്കിടെ ശേഖരിക്കും. ഹോട്ടലുകള്‍ക്ക് സമീപം യാചന നടത്തുന്നവര്‍ക്കാണ് കൂടുതല്‍ കാശ് കിട്ടുന്നത്. പക്ഷേ, ഭക്ഷണം മുതിര്‍ന്നവര്‍ തരുന്നത് കഴിക്കണം -10 വയസ്സുകാരി ശിവകാശി പറഞ്ഞു.
ഗിരി, വിജയലക്ഷ്മി, സന്തോഷ്, ചിരഞ്ജീവി, മാലതി,ദുര്‍ഗ, സത്യവേല്‍ തുടങ്ങിയ കുട്ടികള്‍ കാമറ കണ്ടപ്പോള്‍ ചുറ്റുംകൂടി. സ്മാര്‍ട്ടായി സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും പാകം ചെയ്ത കോഴിവേസ്റ്റുമായി മുതിര്‍ന്ന സത്രീ വന്നു.അതോടെ അവര്‍ പാത്രത്തിനടുത്തേക്ക് ചിതറിയോടി.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിരവധി കുട്ടികളാണ് മുതിര്‍ന്നവരോടൊപ്പം താമസിക്കുന്നത്. ഇവര്‍ക്ക് പകല്‍ മുഴുവന്‍ വിശ്രമമില്ലാതെ ഭിക്ഷ തേടലാണ് ജോലി. നഗരത്തിന്‍െറ തിരക്കിനിടയില്‍ ഇവര്‍ വല്ലാതെയൊന്നും ശ്രദ്ധിക്കപ്പെടാറില്ല. അപൂര്‍വാവസരങ്ങളില്‍ ഇവരില്‍ ചിലരെ ജുവനൈല്‍ പൊലീസോ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോ പിടികൂടി താക്കീത് ചെയ്ത് വിട്ടയക്കും. ചിലരെ ജുവനൈല്‍ ഹോമിലയക്കും. ബാലഭിക്ഷാടന നിരോധനിയമം നിലവിലുണ്ടെങ്കിലും ഇതൊക്കെയാണ് ഇവിടത്തെ കാഴ്ചകള്‍.
അതേസമയം, കേരളത്തിലെ അനാഥമന്ദിരങ്ങളിലേക്കോ മറ്റോ വിദ്യ തേടിവരുന്നവരുടെ കാര്യത്തില്‍ സംഘടനകള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും വലിയ ജാഗ്രതയാണ്. മനുഷ്യക്കടത്ത് ആരോപിച്ച് അന്യസംസ്ഥാനങ്ങളില്‍നിന്ന് വിദ്യതേടിയത്തെിയ കുഞ്ഞുങ്ങളെ തിരിച്ചയച്ച സംഭവം അടുത്തകാലത്താണ് കേരളത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയത്.

കര്‍ഷകന്‍െറ വീട്ടില്‍ മാവോവാദികളെത്തി; ‘കാട്ടുതീ’ കൈമാറി

Posted: 27 Jan 2015 08:31 PM PST

Image: 

കാട്ടിക്കുളം (വയനാട്): തിരുനെല്ലിയില്‍ കെ.ടി.ഡി.സി ഹോട്ടല്‍ തകര്‍ത്തതിനു പിന്നാലെ രൂപേഷിന്‍െറ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം പ്രദേശത്തെ അറിയപ്പെടുന്ന കര്‍ഷകനായ സുകുമാരനുണ്ണി വാര്യരുടെ വീട്ടിലത്തെിയതായി വെളിപ്പെടുത്തല്‍. അല്‍പനേരം വാര്യരുമായി സംസാരിച്ച മാവോവാദികള്‍ മുഖപത്രമായ ‘കാട്ടുതീ’യുടെ കോപ്പിയും ലഘുലേഖകളും അദ്ദേഹത്തിന് കൈമാറി. സൗഹാര്‍ദപരമായ പെരുമാറ്റമായിരുന്നു അവരുടേതെന്ന് വാര്യര്‍ പറയുന്നു.
കെ.ടി.ഡി.സി ഹോട്ടല്‍ ജനുവരി 25ന് പുലര്‍ച്ചെ അടിച്ചുതകര്‍ത്തതിനു പിന്നാലെയാണ് 4.50ന് സുകുമാരനുണ്ണിയുടെ വീട്ടില്‍ ചെന്ന് രൂപേഷും സംഘവുമാണെന്ന് സ്വയം പരിചയപ്പെടുത്തിയത്. നട്ടപ്പാതിരാക്ക് മാവോവാദികള്‍ക്ക് എന്ത് വിപ്ളവമാണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് രാത്രിയും പകലും ഒരുപോലെയാണെന്നായിരുന്നു മറുപടി. വാര്യരുടെ വീടിന് തൊട്ടടുത്ത് കെട്ടിപ്പൊക്കുന്ന സ്പൈസ്വാലി റിസോര്‍ട്ടിന്‍െറ എം.ഡി. മുരളീധരന്‍െറ വീട്ടിലാണ് സംഘം ആദ്യം കയറിച്ചെന്നത്. അവരുമായുള്ള സംസാരത്തിനിടെ റിസോര്‍ട്ട് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന മുന്നറിയിപ്പ് സംഘം നല്‍കിയതായാണ് സൂചന. തുടര്‍ന്നാണ് വാര്യരുടെ വീട്ടിലത്തെിയത്.
വാര്യരുമായുള്ള സംഭാഷണം തുടക്കത്തിലേ സംവാദത്തിന്‍െറ രൂപത്തിലായപ്പോള്‍ മാവോവാദികള്‍ കൂടുതല്‍ സംസാരിച്ചുനിന്നില്ല. ഒരു ഭാഗത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, മറുഭാഗത്ത് നിങ്ങള്‍. ഇതിനിടയില്‍ എങ്ങനെയാണ്  കര്‍ഷകരെയും ആദിവാസികളെയും സംരക്ഷിക്കുന്നതെന്ന് വാര്യര്‍ ചോദിച്ചു. ബാങ്ക് വായ്പയെടുത്ത് പലിശയും മുതലും തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ ജപ്തിഭീഷണി നേരിടുമ്പോള്‍ റിസോര്‍ട്ടെന്നോ, ഭൂമാഫിയയെന്നോ നോക്കാതെയാണ് കര്‍ഷകര്‍ ഭൂമി വില്‍ക്കാനൊരുങ്ങുന്നതെന്നായിരുന്നു വാര്യരുടെ വിശദീകരണം. കൊള്ളപ്പലിശ ഈടാക്കുന്ന ബാങ്കിന്‍െറ പേരും അക്കൗണ്ട് നമ്പറും രൂപേഷ് ആവശ്യപ്പെട്ടെങ്കിലും വാര്യര്‍ നല്‍കിയില്ല. താന്‍ പറയുന്നതെല്ലാം സഹിഷ്ണുതയോടെ കേട്ടുനിന്ന മാവോവാദി സംഘം തിരുനെല്ലിയില്‍ വീണ്ടും വരുമെന്ന് സൂചന നല്‍കിയതായും വാര്യര്‍ പറഞ്ഞു. പിന്നീട് പുറപ്പെടാനൊരുങ്ങിയപ്പോള്‍ അല്‍പദൂരം തങ്ങളെ അനുഗമിക്കണമെന്ന ആവശ്യം സംഘം ഉന്നയിച്ചു. വാര്യര്‍ അതനുസരിക്കുകയും ചെയ്തു. തന്‍െറ പുരയിടത്തിന്‍െറ അതിര്‍ത്തിവരെ സംഘത്തെ അനുഗമിച്ചു. അവസാനം കെട്ടിപ്പിടിച്ചാണ് മാവോവാദികള്‍ യാത്രപറഞ്ഞു പോയതെന്ന് അദ്ദേഹം പറയുന്നു. പിന്നീട് നിട്ടറ കോളനിയില്‍ പോസ്റ്റര്‍ പതിച്ചാണ് സംഘം അപ്രത്യക്ഷമായത്.
ഹോട്ടല്‍ തകര്‍ക്കുന്നതിന്‍െറ തലേന്ന ്ഉച്ച രണ്ടുമണിക്ക് തണ്ടര്‍ബോള്‍ട്ടിന്‍െറ വേഷത്തില്‍ തോല്‍പെട്ടിയിലെ  ചായക്കടയില്‍ കയറി ചായ കഴിച്ചാണ് സംഘം അരണപ്പാറ നരിക്കല്ല് ഭാഗത്തേക്ക് പോയതെന്ന് സൂചനയുണ്ട്. പിറകെ കര്‍ണാടക ആന്‍റി നക്സല്‍ സ്ക്വാഡ് സേനാംഗങ്ങളും എത്തിയെങ്കിലും മാവോവാദികളുടെ പൊടിപോലും കണ്ടില്ല.

രണ്ട് ജീവന്‍ രക്ഷിക്കുന്നതിനിടെ അപ്രത്യക്ഷനായ വിഷ്ണു ഉണ്ണിക്ക് നാവികസേനയുടെ ആദരം

Posted: 27 Jan 2015 08:27 PM PST

Image: 

കൊച്ചി: രണ്ട് ജീവന്‍ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ കായലില്‍ അപ്രത്യക്ഷനായ വിഷ്ണു ഉണ്ണിക്ക് നാവിക സേനയുടെ ആദരം. റിപ്പബ്ളിക് ദിനത്തില്‍ രാഷ്ട്രപതിയുടെ നാവികസേനാ മെഡലായ ‘നൗസേനാ മെഡല്‍’ പ്രഖ്യാപിച്ച വിവരം വിഷ്ണുവിന്‍െറ പാലക്കാട് തൃത്താലയിലെ വീട്ടിലത്തെിയാണ് നാവികസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സഹപ്രവര്‍ത്തകന്‍െറ ധീരതയെ രാഷ്ട്രം അംഗീകരിച്ചത് സഹപ്രവര്‍ത്തകര്‍ക്കും അല്‍പം ആശ്വാസമായി. ഇതോടൊപ്പം, നാവികസേനാ ദക്ഷിണേന്ത്യാ ആസ്ഥാനത്തെ മറ്റ് രണ്ടുപേര്‍ക്ക് അതിവിശിഷ്ട സേവാ മെഡലും മൂന്നുപേര്‍ക്ക് വിശിഷ്ട സേവാ മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് വിജയദശമി ദിന  അവധിക്ക് സഹപ്രവര്‍ത്തകന്‍ അരുണ്‍കൃഷ്ണനുമായി ബൈക്കില്‍ എറണാകുളം നഗരത്തിലേക്ക് പോകവെയാണ് യുവതി പാലത്തില്‍നിന്ന് കുട്ടിയെ കായലിലേക്ക് എറിഞ്ഞശേഷം താഴേക്ക് ചാടുന്നത് വിഷ്ണു കണ്ടത്. ഉടന്‍ ഷര്‍ട്ട് ഊരി സുഹൃത്തിനെ ഏല്‍പിച്ചശേഷം  വിഷ്ണു കായലിലേക്ക് ചാടുകയായിരുന്നു. കൊച്ചി വെണ്ടുരുത്തി പാലത്തില്‍നിന്ന് ആറുമാസം പ്രായമായ കൈക്കുഞ്ഞുമായി ചാടിയ യുവതിയെയും കുഞ്ഞിനെയും രക്ഷിക്കാനാണ് ഡ്യൂട്ടിയിലല്ലാതിരുന്നിട്ടും വിഷ്ണു ഉണ്ണി എറണാകുളം കായലിന്‍െറ അടിയൊഴുക്കുകളിലേക്ക് എടുത്ത് ചാടിയത്.
നീന്തല്‍ വിദഗ്ധന്‍ കൂടിയായിരുന്ന വിഷ്ണു ശക്തമായ അടിയൊഴുക്കിനെ അതിജീവിച്ച് യുവതിയെയും കുഞ്ഞിനെയും രക്ഷിച്ച് ബോട്ടിലത്തെിച്ചശേഷം കായലിന്‍െറ ആഴങ്ങളിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.
നാവികസേനയും, കോസ്റ്റ്ഗാര്‍ഡും, കോസ്റ്റല്‍ പൊലീസുമടക്കമുള്ളവര്‍ ആഴ്ചകളോളം കായലിലും കടലിലും തിരച്ചില്‍ നടത്തി. കൊച്ചിക്കായലിലെ അടിയൊഴുക്ക് ചെന്നത്തെുന്നത് ആഴക്കടലിലാണ്.  അതുകൊണ്ട് നാവികസേന കടലില്‍ 18 നോട്ടിക്കല്‍ മൈല്‍ ദൂരംവരെ തിരച്ചില്‍ നടത്തി. നിരാശയായിരുന്നു ഫലം. പാലക്കാട് തൃത്താല പണ്ടാരകുന്നില്‍ പട്ടിക്കരവളപ്പില്‍ വിമുക്ത ഭടനായ ഉണ്ണിയുടെയും പ്രദായിനിയുടെയും മകനാണ് 23 കാരനായ വിഷ്ണു. നാവികസേനാ കപ്പലായ ഐ.എന്‍.എസ് ശാരദയില്‍ നാവികനായിരുന്നു.  തിരച്ചില്‍ നടക്കുന്ന ആദ്യ ദിവസങ്ങളില്‍, വിഷ്ണുവിന്‍െറ പിതാവും വിമുക്ത ഭടനുമായ പി. ഉണ്ണിയും ബന്ധുക്കളും ഐ.എന്‍.എസ് ശാരദയില്‍ മകന്‍െറ വിവരങ്ങളറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. പിന്നീട് ഇവര്‍ നിരാശയോടെ മടങ്ങുകയായിരുന്നു. വിഷ്ണുവിനെ കാണാതായി നാലുമാസമടുക്കെയാണ് നാവിക സേനയുടെ ആദരം എത്തിയിരിക്കുന്നത്.

ഫുജൈറയില്‍ വാഹനാപകടം: മലയാളി അടക്കം രണ്ടുപേര്‍ മരിച്ചു

Posted: 27 Jan 2015 07:57 PM PST

Image: 

ഫുജൈറ: ഫുജൈറയിലെ ക്വാറിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശി ഷിബു (38), പാകിസ്താനിലെ പഞ്ചാബ് സ്വദേശി അസ്ലം (50) എന്നിവരാണ് മരിച്ചത്. ക്വാറിയുടെ മുകളില്‍ നിന്ന് ഇറങ്ങിവരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഷിബു തല്‍ക്ഷണം മരിച്ചു. സ്വകാര്യ കമ്പനിയില്‍ 10 വര്‍ഷത്തോളമായി ഓപറേറ്ററായി ജോലി ചെയ്തുവരികയാണ്. ഭാര്യയും നാല് വയസ്സുള്ള മകനുമുണ്ട്. അസ്ലമാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ട് ആറുമാസമായിട്ടേയുള്ളൂ.

ലോക ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പ്: ഖത്തര്‍-ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്

Posted: 27 Jan 2015 07:50 PM PST

Image: 

ദോഹ: ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ന് ഖത്തര്‍ ജര്‍മ്മനിയെ നേരിടും. ഇന്നലെ നടന്ന മത്സരത്തില്‍ ചിലി, ഇറാന്‍, ചെക്ക് റിപ്പബ്ളിക്, റഷ്യ ടീമുകള്‍ ജയം നേടി.
ചിലിക്കെതിരായ മത്സരവും തോറ്റതോടെ പങ്കെടുത്ത 24 ടീമുകളില്‍ അള്‍ജീരിയ അവസാന സ്ഥാനത്തായി. സ്കോര്‍ 30-28. ആദ്യം ജയം നേടിയ ചിലി അള്‍ജീരിയക്ക് മുമ്പില്‍ 23ാം സ്ഥാനത്താണ്. കളിയുടെ ആദ്യപകുതിയില്‍ 16-10നു അള്‍ജീരിയ മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. തോല്‍വിയോടെ അള്‍ജീരിയന്‍ കോച്ച് രാജി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു മത്സരത്തില്‍ ഇറാന്‍ സൗദിയെ പരാജയപ്പെടുത്തി.
സ്കോര്‍ 26-22. കഴിഞ്ഞ മത്സരത്തില്‍ ചിലിയെ പരാജയപ്പെടുത്തിയ ഇറാന്‍ ഇതോടെ രണ്ട് ജയവുമായി ടൂര്‍ണമെന്‍റില്‍ 21ാം സ്ഥാനം നേടി. മറ്റ് മത്സരങ്ങളില്‍ റഷ്യ 42-8ന് ബോസ്നിയയെ പരാജയപ്പെടുത്തിയപ്പോള്‍ 29-28ന് ചെക്ക് ബെലാറസിനെ തോല്‍പ്പിച്ചു.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ കരുത്തരായ ജര്‍മനിയുമായാണ് ഏറ്റുമുട്ടുന്നത്. വൈകുന്നേരം 6.30ന് ലുസൈല്‍ മള്‍ട്ടി പര്‍പ്പസ് ഹാളിലാണ് മത്സരം. കരുത്തരായ ആസ്ട്രിയയെ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ഖത്തര്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ടീമിന്‍െറ ആത്മവിശ്വാസവും നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമാണ് ഖത്തറിന്‍െറ ആയുധമെങ്കില്‍ എതിരാളികളുടെ പേടിയും അതുതന്നെയാണ്.  കളിച്ച എല്ലാ കളികളിലും മികച്ച പ്രകടനമാണ് ആതിഥേയര്‍  ഇതുവരെ പുറത്തെടുത്തത്.
സ്പെയിനിനോടേറ്റ പരാജയമാണ് ഇതിനൊരപവാദമെങ്കിലും പൊരുതിയാണ് അവരോട് പരാജയം സമ്മതിച്ചത്.
 

ദേശാഭിമാന സ്മരണയില്‍ പ്രവാസികളുടെ റിപ്പബ്ളിക് ദിനാഘോഷം

Posted: 27 Jan 2015 07:44 PM PST

Image: 

മസ്കത്ത്: 66ാമത് റിപ്പബ്ളിക് ദിനം ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്, രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ഇന്ത്യന്‍ കരസേനാംഗങ്ങളുടെ ചെറിയ വിഭാഗം പങ്കെടുത്ത മാര്‍ച്ച്പാസ്റ്റും നടന്നു. പ്രമുഖരടക്കം നൂറുകണക്കിന് പ്രവാസികള്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു. നിരവധി ഒമാനി പൗരപ്രമുഖരും ചടങ്ങിനത്തെി.
നിസ്വ ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ളിക് ദിനം  വിപുലമായി ആഘോഷിച്ചു. ദാഖിലിയ പൊലീസ് മേധാവി ബ്രിഗേഡിയര്‍ അമര്‍  ബിന്‍ സൈദ്  അല്‍ഹാജിരി മുഖ്യാതിഥിയായിരുന്നു. ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്കുള്ള  ഇന്ത്യയുടെ കുതിപ്പിനെ  അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഇരുരാഷ്ട്രങ്ങളെയും ഉന്നതിയില്‍ എത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കുട്ടികളുടെ  മാര്‍ച്ച് പാസ്റ്റില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മീനാക്ഷി മീനു സല്യൂട്ട് സ്വീകരിച്ചു . സ്കൂള്‍ കമ്മിറ്റി ചെര്‍മാന്‍ ഡോ.ആരോഗ്യ സാമി സംസാരിച്ചു. രാഷ്ട്രപതിയുടെ റിപ്പബ്ളിക് ദിന സന്ദേശം പ്രിന്‍സിപ്പല്‍  അവതരിപ്പിച്ചു.  സ്കൂള്‍  കമ്മിറ്റി അംഗം ജുനൈദ് ഇഖ്ബാലും സംസാരിച്ചു. വൈസ്  പ്രിന്‍സിപ്പല്‍ എം.പി. ശുക്ള നന്ദി  പറഞ്ഞു. തുടര്‍ന്ന്  കുട്ടികളുടെ ദേശീയഗാന മത്സരങ്ങളും  പ്രസംഗ  മത്സരവും  നടത്തി. മധുരവിതരണവും നടന്നു.
അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് അഹമ്മദ് റഈസ് പതാക ഉയര്‍ത്തി. ദേശീയഗാനാലാപനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
മൊബേല ഇന്ത്യന്‍ സ്കൂളില്‍ നടന്ന ആഘോഷത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്.മുകുള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയഗാനാലാപനം നടന്നു. തുടര്‍ന്ന് ത്രിവര്‍ണത്തിലുള്ള ഹീലിയം ബലൂണുകള്‍ വാനില്‍ ഉയര്‍ന്നു. എസ്.എം.സി പ്രസിഡന്‍റ് എം.കെ. അംബുജാക്ഷന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍ ആഷര്‍, യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ ടോണി അലക്സാണ്ടര്‍,  മാത്യു അബ്രഹാം, ഡോ. അലക്സ്.സി. ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ പി.പി പ്രഭാകരന്‍ നന്ദി പറഞ്ഞു.
ഒ.ഐ.സി.സി ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷം ശങ്കര്‍പിള്ള കുമ്പളത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.ഒ. ഉമ്മന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറിമാരായ ഷാജഹാന്‍, ഷിഹാബുദ്ദീന്‍, മാത്യു മെഴുവേലി, ഹംസ അത്തോളി, സഹീര്‍ അഞ്ചല്‍, ബിജു പുനലൂര്‍, സതീഷ് പട്ടുവം എന്നിവര്‍ സംബന്ധിച്ചു. ഭാരതീയം ഡാന്‍സ്, നൃത്തം എന്നിവയും നടന്നു.
പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ റൂവി മിന്‍റ് പാലസ് ഹോട്ടലില്‍ റിപ്പബ്ളിക് ദിനാഘോഷം നടന്നു. ഉമ്മര്‍ എരമംഗലം ഉദ്ഘാടനം ചെയ്തു. രക്തദാന ബോധവത്കരണ കാമ്പയിന്‍ ഷൈജല്‍ ഉദ്ഘാടനം ചെയ്തു. റെജി ഇടിക്കുള അടൂര്‍ അധ്യക്ഷത വഹിച്ചു. അഖില്‍, ഫലാജ് തുടങ്ങിയവര്‍ സംസാരിച്ചു. മൊയ്തു വേങ്ങിലാട്ട് സ്വാഗതവും മനോജ് ബര്‍ക നന്ദിയും പറഞ്ഞു.
ദാര്‍സൈത്ത് സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ എസ്.എം.സി പ്രസിഡന്‍റ് അബ്ദുല്‍ റഹീം കാസിം പതാക ഉയര്‍ത്തി. ഡോ. ഹംസ പറമ്പില്‍, അജയന്‍ പൊയ്യാര, സുനില്‍ ദത്ത് ശങ്കരന്‍, നിഖില അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കലാ പരിപാടികളും നടന്നു.
റുസ്താഖ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി എസ്.എം.സി അംഗം പി.അബ്ദുല്ല പതാക ഉയര്‍ത്തി. പ്രധാനാധ്യാപിക സുജ ജേക്കബ് സംസാരിച്ചു. സ്കൂള്‍ ഗായകസംഘം ദേശഭക്തിഗാനമാലപിച്ചു. വിദ്യാര്‍ഥി പ്രതിനിധികളായ മുഹമ്മദ് അക്റം ഖാന്‍ ഹിന്ദിയിലും കൗസര്‍ ഇബ്രാഹിം ഇംഗ്ളീഷിലും റിപ്പബ്ളിക്ദിന പ്രസംഗം നടത്തി. മരിയ ടീച്ചര്‍ നന്ദി പറഞ്ഞു. മുലധ ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ളിക് ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.
സ്കൂള്‍ ക്വയര്‍ അവതരിപ്പിച്ച പ്രാര്‍ഥനാ ഗാനത്തോടെയാണ് ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. വിദ്യാര്‍ഥികള്‍ ഒമാന്‍ ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍ അവതരിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ഷരീഫ്  ദേശീയപതാക ഉയര്‍ത്തി. പിന്നീട് ഗാര്‍ഡ്ഓഫ് ഓണര്‍ സ്വീകരിച്ചു.  തുടര്‍ന്ന് പ്രസിഡന്‍റിന്‍െറ സന്ദേശം വായിച്ചു. ഫെലിക്സ് വിന്‍സന്‍റ് ഗബ്രിയേല്‍,  വൈസ്പ്രിന്‍സിപ്പല്‍  വി.എസ്.സുരേഷ്, ഡോ. ഒ.സി. ലേഖ  എന്നിവര്‍ സംബന്ധിച്ചു.  തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥി കൗണ്‍സില്‍ അംഗങ്ങളും മസ്കറ്റ് നിസ്വ, സലാല, സൂര്‍ എന്നീ ഹൗസുകളിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് മാര്‍ച്ച്പാസ്റ്റ് നടത്തി. വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം, സംഘനൃത്തം എന്നിവ അവതരിപ്പിച്ചു. തുടര്‍ന്ന്, സ്കൂള്‍ കലോത്സവത്തില്‍ വിവിധ മത്സരഇനങ്ങളിലെ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സീബ് സ്കൂളില്‍ എസ്.എം.സി പ്രസിഡന്‍റ് ബിജു കോശി പതാക ഉയര്‍ത്തി. ദേശീയഗാനാലാപനവും വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റും നടന്നു. പ്രിന്‍സിപ്പല്‍ നാഗേഷ് ഖേല്‍കര്‍ സല്യൂട്ട് സ്വീകരിച്ചു. അസി. ഹെഡ് ബോയ് ആബേല്‍ നന്ദി പറഞ്ഞു.  സലാല ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് സിറില്‍ സാമുവല്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണ്‍, ഇന്ത്യന്‍ സോഷ്യല്‍ക്ളബ് ചെയര്‍മാന്‍ ഡോ. മന്‍പ്രീത് സിങ് തുടങ്ങിയവര്‍ സംബന്ധിച്ചു. എട്ടാം ക്ളാസ് വിദ്യാര്‍ഥിനികളായ കാന്‍ഡിസ് സ്വാഗതവും ശാരദ മേനോന്‍ നന്ദിയും പറഞ്ഞു.
 

സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു

Posted: 27 Jan 2015 07:20 PM PST

Image: 

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,040 ആയി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2,630 രൂപയാണ് ഗ്രാമിന്‍്റെ വില. കഴിഞ്ഞ നാലു ദിവസമായി  21,120 രൂപയായിരുന്നു പവന്‍്റെ വില.
അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഇടിവുണ്ടായി. സ്വര്‍ണം ഒൗണ്‍സിന് 0.53 ഡോളര്‍ കുറഞ്ഞ് 1291.17 ഡോളറായി.

ദേശഭക്തിയുടെ നിറവില്‍ റിപ്പബ്ളിക് ദിനാഘോഷം

Posted: 27 Jan 2015 07:05 PM PST

Image: 

കുവൈത്ത് സിറ്റി: കഠിനമായ തണുപ്പിനെ വകവെക്കാതെ കുവൈത്തിലെ ഇന്ത്യക്കാര്‍ 66ാമത് റിപ്പബ്ളിക് ദിനാഘോഷം കെങ്കേമമാക്കി. ആഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ദേശീയ പതാക ഉയര്‍ത്തി.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ളിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു.
ദേശസ്നേഹം അലയടിച്ച ചടങ്ങില്‍ സംബന്ധിക്കാന്‍ സമൂഹത്തിന്‍െറ വിവിധതുറകളില്‍പ്പെട്ടവര്‍ എംബസി അങ്കണത്തില്‍ തടിച്ചുകൂടിയിരുന്നു. ദേശീയ പതാകയുടെ നിറങ്ങളണിഞ്ഞും ചെറുകൊടികള്‍ കൈയിലേന്തിയും എത്തിയവരാല്‍ എംബസി മുറ്റം നിറഞ്ഞു.
ബോറ കമ്യൂണിറ്റി മുഹമ്മദി സ്കൗട്ട് ബാന്‍ഡിന്‍െറ സല്യൂട്ട് അംബാസഡര്‍ സ്വീകരിച്ചതോടെ വിവിധ കലാപരിപാടികള്‍ക്ക് തുടക്കമായി. കുവൈത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളും വിവിധ സംഘടനകളുടെയും സാംസ്കാരിക, ദേശഭക്തി സംഗീത, നൃത്ത പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി.
കനത്ത മൂടല്‍മഞ്ഞ് വകവെക്കാതെ കുടുംബസമേതമാണ് മിക്കവരും എംബസി അങ്കണത്തിലത്തെിയത്. ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍,  വ്യവസായികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, മറ്റ് പ്രഫഷനലുകള്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങി വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരാണ് ചടങ്ങിനത്തെിയത്.
കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും സ്വദേശികള്‍ക്കും ആംശസ നേര്‍ന്ന അംബാസഡര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടുപോവുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. വ്യാപാരവും വിദേശകാര്യവുമടക്കം എല്ലാ മേഖലകളിലും ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണത്തിന് അദ്ദേഹം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനും കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനും പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹിനും കൃതജ്ഞത രേഖപ്പെടുത്തി. കുവൈത്തിലെ നിയമങ്ങള്‍ പാലിക്കാന്‍ ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണെന്നും ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എംബസി ഏതുസമയവും തയാറാണെന്നും അംബാസഡര്‍ വ്യക്തമാക്കി.

നിര്‍ണായക യു.ഡി.എഫ് യോഗം ഇന്ന്

Posted: 27 Jan 2015 07:01 PM PST

Image: 
Subtitle: 
പിള്ളക്കെതിരെ നടപടി വേണമെന്ന് പൊതുവികാരം/ താക്കീത് മാത്രമാക്കി പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനും യു.ഡി.എഫില്‍ ആലോചന

തിരുവനന്തപുരം: ബാര്‍ കോഴ വിവാദവും പിള്ള ഗ്രൂപ്പിന്‍െറ മുന്നണിയിലെ ഭാവിയും ചര്‍ച്ചചെയ്യാന്‍ നിര്‍ണായക യു.ഡി.എഫ് യോഗം ബുധനാഴ്ച തലസ്ഥാനത്ത് ചേരും. വൈകീട്ട് 6.30ന് ക്ളിഫ്ഹൗസിലാണ് യോഗം. യോഗത്തിന് മുന്നോടിയായി നേതാക്കള്‍ ചൊവ്വാഴ്ച തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി. മുന്നണിയോഗത്തിന് ശേഷം രാത്രി കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാരസമിതി യോഗവും ചേരുന്നുണ്ട്.
 മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴ വിവാദവും ഇതുമായി ബന്ധപ്പെട്ട് ഘടകകക്ഷി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് യോഗം. കോഴവിവാദം മുന്നണിയുടെയും സര്‍ക്കാറിന്‍െറയും പ്രതിച്ഛായയെ ബാധിച്ചെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കോഴവിവാദം മുന്‍നിര്‍ത്തി പ്രതിപക്ഷം ശക്തമായ സമരത്തിലുമാണ്. ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കില്ളെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷത്തിനൊപ്പം മുന്നണിയിലെ ചില കോണുകളില്‍ നിന്നും മാണിയുടെ രാജിആവശ്യം ഉയരുന്നുണ്ട്. കോഴ ആരോപണം മറികടക്കാനുള്ള വഴികള്‍ ആലോചിക്കാതെ നിവൃത്തിയില്ളെന്ന സാഹചര്യമാണ് ഇതിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്.
ആര്‍. ബാലകൃഷ്ണപിള്ളയുടെയും ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറയും ടെലിഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ പുറത്തുവന്നതാണ് വിഷയം വീണ്ടും സജീവമാക്കിയത്. ബാറുടമയുമായി പിള്ള നടത്തിയ സംഭാഷണത്തില്‍ മാണി നടത്തുന്ന കൂടുതല്‍ അഴിമതികളെപ്പറ്റി പറയുന്നുണ്ട്. വിവാദം ചൂടുപിടിച്ചതോടെ പരസ്യമായി രംഗത്തത്തെിയ പിള്ള, മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന കൂടുതല്‍ വിവാദപ്രസ്താവനകളും നടത്തി.   മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് അദ്ദേഹം മുന്നണിയെ കൂടുതല്‍ സമ്മര്‍ദത്തിലുമാക്കി.
പിള്ളക്കെതിരെ നടപടി വേണമെന്ന കാര്യത്തില്‍ മുന്നണിയില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍ ഒറ്റയടിക്ക് കടുത്ത നടപടി വേണ്ടെന്ന അഭിപ്രായവും ഉണ്ട്. പിള്ളക്കെതിരെ നടപടി എടുക്കുകയാണെങ്കില്‍ ജോര്‍ജിനെതിരെയും നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മുന്നോട്ടുവെക്കുന്നു.
ഇതുകാരണം നടപടിയുടെ കാര്യത്തില്‍ മുന്നണി നേതൃത്വത്തില്‍ ചില അവ്യക്തതകള്‍ ഉണ്ട്. പുറത്താക്കിയാല്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന നടപടികളുമായി മുന്നാട്ടുപോകുമെന്ന പിള്ളയുടെ മുന്നറിയിപ്പും നേതൃത്വത്തിന് കാണാതിരിക്കാനാവില്ല. ഇതിനിടെയാണ് പിള്ളയെ ഒപ്പം നിര്‍ത്താന്‍ ഒരുക്കമാണെന്ന സൂചന നല്‍കി പ്രതിപക്ഷനേതാവ് രംഗത്തത്തെിയത്. യു.ഡി.എഫ് ഉപേക്ഷിച്ചാല്‍ പിള്ളഗ്രൂപ്പിന് മറ്റൊരിടം ഇല്ളെന്ന സാഹചര്യത്തിനാണ് ഇപ്പോള്‍ മാറ്റംവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേവലം താക്കീത് മാത്രമാക്കി പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനെപ്പറ്റിയും യു.ഡി.എഫില്‍ ആലോചന ആരംഭിച്ചിട്ടുണ്ട്.
യു.ഡി.എഫ് യോഗത്തിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കള്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.സി.സി ആസ്ഥാനത്തത്തെി സുധീരനെ കണ്ടു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ മുഖ്യമന്ത്രിയുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി. മാണിക്ക് മുസ്ലിം ലീഗിന്‍െറ പൂര്‍ണ പിന്തുണയുണ്ടെന്ന് സുധീരനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പിള്ളഗ്രൂപ്പിനെതിരെ നടപടി വേണോയെന്ന് യു.ഡി.എഫ് യോഗം തീരുമാനിക്കും. യോഗത്തിന്‍െറ അജണ്ട തീരുമാനിക്കാനാണ് കെ.പി.സി.സി പ്രസിഡന്‍റിനെ കണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംഭവിക്കേണ്ടതെല്ലാം യോഗത്തില്‍ സംഭവിക്കുമെന്ന് പറഞ്ഞ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, യോഗത്തിലേക്ക് പിള്ളയെ ക്ഷണിച്ചിട്ടില്ളെന്ന് അറിയിച്ചു. മുന്നണിയോഗം ചര്‍ച്ചചെയ്യുന്ന എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കും. പിള്ള ഗ്രൂപ്പിനെ പുറത്തുകളയാന്‍ ആരും ഇതേവരെ തീരുമാനിച്ചിട്ടില്ല. പുറത്താക്കുമെന്ന പ്രചാരണം സാങ്കല്‍പികമാണ് -അദ്ദേഹം പറഞ്ഞു.
ഇതിനിടെ മാധ്യമങ്ങളെ കണ്ട മന്ത്രി ഷിബു ബേബിജോണ്‍ ബാര്‍ കോഴയിലെ തുടര്‍ വാര്‍ത്തകള്‍ യു.ഡി.എഫിന്‍െറ പ്രതിച്ഛായ മോശമാക്കിയെന്നും കോഴ വിവാദത്തിന്‍െറ പേരില്‍ മന്ത്രി മാണി രാജിവെക്കേണ്ടെന്നും പറഞ്ഞു.വൈകീട്ട് മാധ്യമങ്ങളെ കണ്ട മന്ത്രി കെ.എം.മാണി ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശമാണ് നടത്തിയത്. ബജറ്റ് അവതരണം താന്‍ തന്നെ നടത്തുമെന്നും ഒളിച്ചോടില്ളെന്നും വ്യക്തമാക്കുകയും ചെയ്തു.
യു.ഡി.എഫ് യോഗം ചേരും മുമ്പ് നേതാക്കള്‍ വീണ്ടും കൂടിയാലോചന നടത്തി പിള്ളഗ്രൂപ്പിന്‍െറയും പി.സി. ജോര്‍ജിന്‍െറയും കാര്യത്തില്‍ ധാരണയിലത്തെുമെന്നാണ് സൂചനകള്‍.

സഫിയ അജിത് നിര്യാതയായി

Posted: 27 Jan 2015 07:00 PM PST

Image: 

ദമ്മാം:  സൗദിയിലെ സാമൂഹിക പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവും ദമ്മാം അസ്തൂണ്‍ ആശുപത്രി നഴ്സിങ് സൂപ്രണ്ടുമായിരുന്ന സഫിയ അജിത് (48) നിര്യാതയായി. അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ 12 വരെ എറണാകുളം മരട് സി. അച്യൂതമേനോന്‍ സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചക്ക് ഒന്നിന് മരട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മരട് എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുശോചന യോഗത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. തിരുവല്ല സ്വദേശിനിയായ സഫിയ മുംബൈ ജസ്ലോഗ് ആശുപത്രിയിലാണ് നഴ്സിങ് ജോലി തുടങ്ങുന്നത്. മുംബൈയില്‍ ജോലി ചെയ്യുന്ന സമയത്ത് ഇസ്ലാം സ്വീകരിച്ചിരുന്നു. പിന്നീട് യെമനിലെ ദമാര്‍, സൗദിയിലെ ബുറൈദ, ദമ്മാം എന്നിവിടങ്ങളില്‍ നഴ്സായി ജോലി ചെയ്തിട്ടുണ്ട്. ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചിതയായ സഫിയ സൗദിയില്‍ വെച്ച് ഇസ്ലാം സ്വീകരിച്ച കൊല്ലം ചാത്തന്നൂര്‍ അജിത് അബ്ദുല്‍ സലാമിനെ 2005ല്‍ വിവാഹം കഴിച്ചു. ദമ്മാമിലത്തെിയതോടെയാണ് നഴ്സിങ് ജോലി ഉപേക്ഷിച്ച് സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായത്. വീട്ടു ജോലിക്കത്തെിയും മറ്റും പീഡനത്തിനിരയായ നിരവധി സ്ത്രീകള്‍ക്ക് അവര്‍ തുണയായി. മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള മീഡിയ വണ്‍ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്ത പരിചയമാണ് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് വഴി നടത്തിയത്. ദമ്മാം നാടുകടത്തല്‍ കേന്ദ്രത്തിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലുമുള്ള പരിചയവും അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവും ഉപയോഗപ്പെടുത്തി നിരവധി പ്രശ്നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് കഴിഞ്ഞു. ബുറൈദയില്‍ ജോലിക്കിടെ തല കറങ്ങി വീണ സഫിയയെ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ മൂത്രാശയത്തില്‍ മുഴയുടെ രൂപത്തില്‍ അര്‍ബുധ ബാധ കണ്ടത്തെിയിരുന്നു. പിന്നീട് നിരവധി തവണ ശസ്ത്രക്രിയകള്‍ക്കും കീമോ തെറപ്പിക്കും വിധേയയായി.
ഒടുവില്‍ മൂത്രാശയവും ഗര്‍ഭ പാത്രവും എടുത്തു മാറ്റിയെങ്കിലും അര്‍ബുദം മറ്റു ഭാഗങ്ങളിലേക്ക് കൂടി പടര്‍ന്നതാണ് മരണകാരണമായത്. ഭര്‍ത്താവ് അജിത്, ദമ്മാമില്‍ നിന്നത്തെിയ ശംന കമാല്‍, ശമീമ എന്നിവര്‍ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. സി.പി.ഐ നേതാക്കളായ ബിനോയ വിശ്വം, കെ.ഇ. ഇസ്മാഈല്‍, സൗദി നോര്‍ക കണ്‍സള്‍ട്ടന്‍റും സാമൂഹിക പ്രവര്‍ത്തകനുമായ ശിഹാബ് കൊട്ടുകാട് എന്നിവരും വിവരമറിഞ്ഞ് ആശുപത്രിയിലത്തെി. മക്കള്‍: സഅദ്, ശിഹാബ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP