വി.എസിന് തന്നോട് വിരോധം ^രമേശ് ചെന്നിത്തല Madhyamam News Feeds |
- വി.എസിന് തന്നോട് വിരോധം ^രമേശ് ചെന്നിത്തല
- ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു
- വെള്ള രാജവെമ്പാലയുടെ പേര് "ആതിര"
- മറയൂര്‍–കാന്തല്ലൂര്‍ മേഖലയില്‍ നിര്‍മാണങ്ങള്‍ സ്തംഭിച്ചു
- കണ്ണൂര്‍ നഗരത്തില്‍ 43 ഇടങ്ങളില്‍ നിരീക്ഷണ കാമറ
- ചുംബനസമരം : സംഘര്‍ഷാവസ്ഥ ഒഴിഞ്ഞത് പൊലീസിന്‍െറ ശക്തമായ ഇടപെടല്‍ മൂലം
- 'വര്‍ഷത്തിലൊരിക്കല്‍ ഫേസ്ബുക്കിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കൂ'
- കവളങ്ങാട് ഏരിയ സമ്മേളനം: ഒൗദ്യോഗികപക്ഷം വി.എസ് വിഭാഗത്തെ വെട്ടിനിരത്തി
- നെല്ലിയാമ്പതി ടൂറിസം വികസനം സ്തംഭനാവസ്ഥയില്‍
- കളിവിളക്ക് തെളിഞ്ഞു
- റോഡ് നന്നാക്കിയപ്പോള്‍ വരമ്പുകള്‍ പോയി; ബൈപാസില്‍ അപകടഭീഷണി
- ചെന്നിത്തലയും കെ. ബാബുവും ബാറുടമകളില്‍ നിന്ന് കോഴ വാങ്ങി ^വി.എസ്
- സോളാര്‍ ബിസിനസ് വീണ്ടും തുടങ്ങുമെന്ന് സരിത നായര്‍
- ബോട്ടിലെത്തിയത് തീവ്രവാദികളെന്ന് മനോഹര്‍ പരീകര്‍
- ലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ തിരിച്ചെത്തിക്കും
- എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഭീഷണി സന്ദേശം: ഒരാള്‍ അറസ്റ്റില്‍
- വജ്ര ജൂബിലി നിറവില്‍ ഇന്ത്യ–ഒമാന്‍ നയതന്ത്ര ബന്ധം
- കുവൈത്തിന്‍െറ കഥാകാരന് അര്‍ഹിക്കുന്ന ആദരമായി ജനകീയ യാത്രയയപ്പ്
- ദേശാടനപ്പക്ഷികള്‍ എത്തി; തട്ടേക്കാട് യാത്രക്ക് രസമേറും
- ബി.ജെ.പിയുടെ വികസന മുഖാവരണം
- ഇറാനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നല്ല അയല്‍ബന്ധം –പ്രധാനമന്ത്രി
- സംശയച്ചുഴികളില്‍ ഒരു ബോട്ട്
- വി.എസ് പ്രതിഭാസത്തിന്‍െറ അസ്തമന സൂചനകള്‍ നല്‍കി ജില്ലാ സമ്മേളനങ്ങള്‍
- വ്യാജ ഏറ്റുമുട്ടല്‍ കേസ്: സി.ബി.ഐ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തില്‍
- രാജ്യത്ത് അനാവശ്യ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നു
വി.എസിന് തന്നോട് വിരോധം ^രമേശ് ചെന്നിത്തല Posted: 05 Jan 2015 12:34 AM PST Image: തൃശൂര്‍: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ അറസ്റ്റ് ചെയ്തതിലുള്ള വിരോധമാണ് തനിക്ക് നേരെയുള്ള വി.എസിന്‍റെ ആരോപണത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാണിയെ കൂടാതെ രമേശ് ചെന്നിത്തലയും ബാബുവും കോഴപറ്റിയവരാണെന്നും ഇരുവരും വിചാരണ നേരിടണമെന്നും തിരുവനന്തപുരത്ത് ഇടതുമുന്നണി സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍രെ ആരോപണത്തോട് തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. വി.എസിന്‍െറ ആരോപണം അടിസ്ഥാനരഹിതമാണ്. ഇക്കാലമത്രയും ആരും ഉന്നയിക്കാത്ത ആരോപണമാണ് വി.എസ് ഉന്നയിക്കുന്നത്. അരിയാഹാരം കഴിക്കുന്ന ആരും തനിക്കെതിരെയുള്ള ആരോപണം വിശ്വസിക്കില്ല. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്, ബാര്‍ കോഴ ആരോപണം തുടങ്ങിയവയില്‍ വി.എസിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തിരുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ നടപടികളിലേക്ക് കടക്കുമോയെന്ന ചോദ്യത്തിന് വി.എസിന്‍റെ ആരോപണം നിസാരമായാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. |
ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു Posted: 05 Jan 2015 12:24 AM PST Image: ധാക്ക: ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പ്രതിഷധത്തിനിടെ രണ്ട് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബി.എന്‍.പി)യുടെ പ്രവര്‍ത്തകരാണ് ഭരണക്ഷി പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ബി.എന്‍.പി ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിന്‍െറ ഒന്നാം വാര്‍ഷികം 'ജനാധിപത്യം കൊല്ലപ്പെട്ട ദിനം' ആയാണ് പ്രതിപക്ഷം ആചരിക്കുന്നത്. ഇന്ന് പ്രക്ഷോഭം ആരംഭിക്കാനിരിക്കെ ഞായറാഴ്ച രാത്രി ഖാലിദ സിയയെ അവരുടെ ഓഫീസില്‍ പൊലീസ് തടഞ്ഞുവെച്ചിരുന്നു. അവര്‍ ഇപ്പോഴും പൊലീസ് തടവിലാണ്. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധം അരങ്ങേറുന്നത് തടയാനാണ് ഖാലിദ സിയയെ തടവിലാക്കിയത്. വടക്കന്‍ ജില്ലയായ നാത്തൂര്‍ പട്ടണത്തിലാണ് രണ്ട് ബി.എന്‍.പി പ്രവര്‍ത്തകര്‍ അവാമി ലീഗ് പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഖാലിദ സിയയുടെ ഓഫീസ് കൂടുതല്‍ പൊലീസെത്തി വളഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്ത് പൊലീസ് സായുധരായി നിലയുറപ്പിച്ചിരുന്നെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഖാലിദ സിയയുടെ സുരക്ഷക്കായാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇന്നത്തെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ അണികളോട് സിയ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാലിദ സിയയും റാലിയില്‍ പങ്കെടുക്കുമെന്ന് അവരുടെ വക്താവ് മഅ്റൂഫ് കമാല്‍ ഖാന്‍ അറിയിച്ചു. |
വെള്ള രാജവെമ്പാലയുടെ പേര് "ആതിര" Posted: 04 Jan 2015 11:56 PM PST Image: സാന്‍ഡിഗോ: അമേരിക്കയില്‍ താരമായ വെള്ള രാജവെമ്പാലക്ക് ഇന്ത്യന്‍ പേര്. ഹിന്ദിയില്‍ "മിന്നല്‍പ്പിണര്‍" എന്ന് അര്‍ഥമുള്ള "ആതിര" എന്ന പേരാണ് രാജവെമ്പാലക്ക് നല്‍കിയിട്ടുള്ളത്. തെക്കന്‍ കാലിഫോണിയയിലെ സാന്‍ഡിഗോ കാഴ്ച ബംഗ്ളാവ് അധികൃതരാണ് പേരിട്ട വിവരം ലോസാഞ്ചലസ് ടൈംസിനെ അറിയിച്ചത്. തൗസണ്‍ഡ് ഓക്സില്‍ നിന്നു പിടികൂടിയ രാജവെമ്പാലക്ക് ഓണ്‍ലൈന്‍ വഴിയാണ് "ആതിര" എന്ന പേര് ലഭിച്ചത്. ഇത്തരത്തില്‍ പേരിട്ട ആദ്യ ഇഴജന്തു വിഭാഗമാണ് ഉഗ്രവിഷമുള്ള രാജവെമ്പാല. ഓണ്‍ ലൈന്‍ അഭിപ്രായ വോട്ടെടുപ്പില്‍ "ആതിര" എന്ന പേരിന് 4,612 വോട്ടുകള്‍ ലഭിച്ചു. സഫേദ (വൈറ്റ്), ക്രീമ (ക്രീം), ചീനി (ഷുഗര്‍), മോത്തി (പേള്‍), സുന്ദര (ബ്യൂട്ടിഫുള്‍) എന്നീ പേരുകളും വോട്ടെടുപ്പില്‍ മുന്നിട്ടു നിന്നിരുന്നു. രാജവെമ്പാലകളെ കൂടുതലായി കണ്ടു വരുന്ന തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലകളെയാണ് "ആതിര" എന്ന പേര് പ്രതിനിധീകരിക്കുന്നതെന്ന് മൃഗശാല അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. |
മറയൂര്‍–കാന്തല്ലൂര്‍ മേഖലയില്‍ നിര്‍മാണങ്ങള്‍ സ്തംഭിച്ചു Posted: 04 Jan 2015 10:57 PM PST മറയൂര്‍: ഗുഹനാഥപുരത്തുള്ള പട്ടിശേരി ഡാം കാന്തല്ലൂരിലെ കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉയരം കൂട്ടി നിര്‍മിക്കുന്നതിനെതിരെ തമിഴ്നാടിന്‍െറ എതിര്‍പ്പ് ശക്തമാകുന്നു. ഇതോടെ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ നിര്‍മാണങ്ങള്‍ സ്തംഭിച്ചു. |
കണ്ണൂര്‍ നഗരത്തില്‍ 43 ഇടങ്ങളില്‍ നിരീക്ഷണ കാമറ Posted: 04 Jan 2015 10:51 PM PST കണ്ണൂര്‍: അക്രമങ്ങള്‍ തടയാന്‍ നഗരത്തില്‍ 43 ഇടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. നഗരസഭയുടെ ആഭിമുഖ്യത്തിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. |
ചുംബനസമരം : സംഘര്‍ഷാവസ്ഥ ഒഴിഞ്ഞത് പൊലീസിന്‍െറ ശക്തമായ ഇടപെടല്‍ മൂലം Posted: 04 Jan 2015 10:44 PM PST ആലപ്പുഴ: സദാചാര പൊലീസിനെതിരെ എന്ന പേരില്‍ ബീച്ചില്‍ ചുംബനസമരം നടത്തുമെന്നുപറഞ്ഞ് സംഘാടകരും അനുവദിക്കില്ളെന്ന് സൂചന നല്‍കി നഗരത്തിലെ വിവിധ സംഘടനകളും രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്ത ആലപ്പുഴയില്‍ കാര്യങ്ങള്‍ സമാധാനപരമായി തീര്‍ന്നത് പൊലീസിന്‍െറ കാര്യക്ഷമമായ ഇടപെടല്‍ മൂലം. സംഘര്‍ഷം ഒഴിവാക്കാന്‍ 11 ഡിവൈ.എസ്.പിമാര്‍, മഫ്തിയിലും യൂനിഫോമിലുമായി വനിതാ പൊലീസ്, കമാന്‍ഡോസ്, ഷാഡോ പൊലീസ് അടക്കം എഴുനൂറോളം പൊലീസുകാരെ ബീച്ചിലും പരിസരത്തുമായി വിന്യസിച്ചിരുന്നു. മധ്യമേഖല ഐ.ജി എം.ആര്‍. അജിത്കുമാറിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമാണ് ബീച്ചിലും സമീപപ്രദേശങ്ങളിലുമായി തമ്പടിച്ചത്. അവധി ദിവസമായ ഞായറാഴ്ച ബീച്ചിലത്തെുന്ന വിനോദസഞ്ചാരികളെപോലും കയറ്റിവിടാതെയുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ചുംബനസമരം കാണുന്നതിന് ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകള്‍ എത്തിയെങ്കിലും ആര്‍ക്കും ബീച്ചിന്‍െറ പരിസരത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. എല്ലാസ്ഥലത്തും പൊലീസ് കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തി. ചുബനസമര സംഘാടകരില്‍ ചിലരായ ശാസ്ത്രസാഹിത്യപരിഷത്തിന്‍െറ പ്രവര്‍ത്തകരില്‍ 14പേര്‍ക്ക് മാത്രമേ പരിപാടി നടക്കുമെന്ന് അറിയിച്ചിരുന്ന സ്ഥലത്ത് എത്താന്‍ കഴിഞ്ഞുള്ളൂ. പിന്നീട് എത്തിയവരെ പൊലീസ് കടത്തിവിട്ടില്ല. ബീച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് നേരത്തേതന്നെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ എല്ലാ പഴുതും അടച്ചുള്ള പൊലീസിന്‍െറ നീക്കം പ്രത്യേകം അഭിനന്ദനാര്‍ഹമായി. ചുബനക്കാര്‍ക്കും പ്രതിഷേധക്കാര്‍ക്കും മുതലെടുപ്പിന് ഒരവസരവും പൊലീസ് നല്‍കിയില്ല. ഇതിനിടെ, ചുംബനസമരക്കാര്‍ കിടങ്ങാംപറമ്പ് ക്ഷേത്രത്തിന് സമീപം ചുംബനസമരം നടത്തി. |
'വര്‍ഷത്തിലൊരിക്കല്‍ ഫേസ്ബുക്കിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കൂ' Posted: 04 Jan 2015 10:28 PM PST Image: മെന്‍ലോ പാര്‍ക്ക് (യു.എസ്): 'വര്‍ഷത്തിലൊരിക്കല്‍ ഫേസ്ബുക്കിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കൂ' ^ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സ്യൂകന്‍ബര്‍ഗിന് ഒരു ഉപഭോക്താവ് നല്‍കിയ പുതിയ ആശയമാണിത്. പുതുവര്‍ഷത്തില്‍ പിന്തുടരേണ്ട പുതിയ നിര്‍ദേശങ്ങളെപ്പറ്റി ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ നിന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇത്തരത്തിലൊരു മറുപടി ലഭിച്ചത്. ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കുന്നത് ഫേസ്ബുക്ക് എല്ലാ വര്‍ഷവും പിന്തുടരുന്ന രീതിയാണ്. ആന്‍റണി ഫെര്‍ഗൂസണ്‍ എന്നയാളാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. സാങ്കല്‍പിക ലോകത്തുനിന്നും വിട്ട് യഥാര്‍ഥ ജീവിതത്തില്‍ പുതിയൊരാളുമായി സംസാരിക്കാനും ബന്ധം സ്ഥാപിക്കാനുമാണ് താനിങ്ങനെയൊരു ആശയം അവതരിപ്പിച്ചതെന്ന് ഫെര്‍ഗൂസണ്‍ പറഞ്ഞു. വേറെയും ഉപഭോക്താക്കള്‍ ഇത്തരത്തില്‍ ആശയം പങ്കുവെച്ചു. ജനങ്ങള്‍ക്ക് നിര്‍മാണാത്മകമായി എന്തെങ്കിലും ചെയ്യാന്‍ വര്‍ഷത്തിലൊരിക്കല്‍ അവധി നല്‍കുന്നത് നല്ലതാണെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ പല നിര്‍ദേശങ്ങള്‍ക്കും മറുപടി നല്‍കിയ സൂകന്‍ബര്‍ഗ് ഈ നിര്‍ദേശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. |
കവളങ്ങാട് ഏരിയ സമ്മേളനം: ഒൗദ്യോഗികപക്ഷം വി.എസ് വിഭാഗത്തെ വെട്ടിനിരത്തി Posted: 04 Jan 2015 10:21 PM PST കോതമംഗലം: സി.പി.എം കവളങ്ങാട് ഏരിയ കമ്മിറ്റിയില്‍നിന്ന് വി.എസ് പക്ഷ നേതാക്കളെ പൂര്‍ണമായും ഒഴിവാക്കി ഒൗദ്യോഗികപക്ഷം സമ്പൂര്‍ണ ആധിപത്യം നേടി. |
നെല്ലിയാമ്പതി ടൂറിസം വികസനം സ്തംഭനാവസ്ഥയില്‍ Posted: 04 Jan 2015 10:14 PM PST നെല്ലിയാമ്പതി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ ടൂറിസം വികസനം സ്തംഭനാവസ്ഥയില്‍. രണ്ട് പതിറ്റാണ്ട് മുമ്പ് ജില്ലാ ഭരണകൂടം പദ്ധതിയിട്ട വികസന പ്രവര്‍ത്തനങ്ങളൊന്നും നടപ്പായിട്ടില്ല. |
Posted: 04 Jan 2015 10:10 PM PST കോട്ടക്കല്‍: ആയുര്‍വേദനഗരിയിലെ കലയുടെ ഉത്സവത്തിന് വര്‍ണശബള ഘോഷയാത്രയോടെ തുടക്കം. ''മനസ്സു നന്നാവട്ടെ..മതമേതെങ്കിലുമാവട്ടെ...മാനവഹൃത്തിന്‍ ചില്ലയിലെങ്ങും മാമ്പൂ വിരിയട്ടെ...'' എന്ന നാഷനല്‍ സര്‍വീസ് സ്കീമിന്‍െറ സ്വാഗത ഗാനവുമായി കൊച്ചു കലാകാരന്മാരും കലാകാരികളും ഘോഷയാത്രയില്‍ അണിനിരന്നത് മതവൈരങ്ങളുടെ കാലത്ത് മാനവമൈത്രിക്കായുള്ള വിളംബരമായി. ആതിഥേയരായ രാജാസ് സ്കൂളിലെയും എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലെയും വിദ്യാര്‍ഥികളും വിവിധ സംഘടനകളും ക്ളബുകളും അണിനിരന്ന ഘോഷയാത്രക്ക് വൈകീട്ട് മൂന്നിന് ചങ്കുവെട്ടി പി.എം ഓഡിറ്റോറിയത്തില്‍നിന്നായിരുന്നു തുടക്കം. രാജാസിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ നയിച്ച ബാന്‍റ് മേളമാണ് ആദ്യം നീങ്ങിത്തുടങ്ങിയത്. |
റോഡ് നന്നാക്കിയപ്പോള്‍ വരമ്പുകള്‍ പോയി; ബൈപാസില്‍ അപകടഭീഷണി Posted: 04 Jan 2015 10:03 PM PST കോഴിക്കോട്: അടിക്കടി അപകടമുണ്ടാവുന്ന ദേശീയ പാതയില്‍ വിവിധ ജങ്ഷനില്‍ സ്ഥാപിച്ച വേഗം കുറക്കാനുള്ള വരമ്പുകള്‍ റോഡ് നന്നാക്കിയതോടെ ഇല്ലാതായി. ഇതോടെ ജങ്ഷനില്‍ വേഗം കുറക്കാതെ കുതിച്ചോടുന്ന വാഹനങ്ങള്‍ ഏത് നിമിഷവും അപകടത്തില്‍പെടുന്ന സ്ഥിതിയായി. |
ചെന്നിത്തലയും കെ. ബാബുവും ബാറുടമകളില്‍ നിന്ന് കോഴ വാങ്ങി ^വി.എസ് Posted: 04 Jan 2015 09:49 PM PST Image: തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ. ബാബുവും കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ധനമന്ത്രി കെ.എം മാണിയെ കൂടാതെ കോഴ വാങ്ങിയ മറ്റു രണ്ടു മന്ത്രിമാര്‍ ചെന്നിത്തലയും കെ. ബാബുവുമാണ്. രണ്ടു മന്ത്രിമാരും രാജിവെച്ച് അന്വേഷണം നേരിടണമെന്നും വി.എസ് ആവശ്യപ്പെട്ടു. കെ.എം മാണി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും മുഖ്യമന്ത്രി തല്‍സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി മാണിക്ക് പുറമെ രണ്ടു പ്രമുഖര്‍ക്കു കൂടി കോഴ കൊടുത്തുവെന്നാണ് ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് ബിജു രമേശ് പറഞ്ഞത്. കോണ്‍ഗ്രസ് മന്ത്രിമാരാണ് കോഴ വാങ്ങിയത്. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം പ്രഹസനമായി മാറിയെന്നും വി.എസ് ആരോപിച്ചു. ബാര്‍കോഴയില്‍ പ്രതിയായ മന്ത്രി കെ.എം മാണി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ്. കേസില്‍ കുറ്റാരോപിതരായ പലരും അന്വേഷണത്തിന്‍െറ പരിധിയില്‍പ്പോലും വരുന്നില്ല. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്യാനും അദ്ദേഹത്തിന്‍െറ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. എന്നിട്ടും ലജ്ജയില്ലാതെ ഉമ്മന്‍ചാണ്ടി പദവിയില്‍ തുടരുകയാണെന്നും വി.എസ്. പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ധര്‍ണ നടത്തുന്നുണ്ട്. മന്ത്രി കെ.എം മാണിയെ കൂടാതെ മറ്റ് രണ്ടു മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്ന് ബാറുടമയും പരാതിക്കാരനുമായ ബിജു രമേശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മാണിക്കെതിരെ വിജിലന്‍സ് അന്വേഷണ സംഘത്തിന് ബിജു രമേശ് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. |
സോളാര്‍ ബിസിനസ് വീണ്ടും തുടങ്ങുമെന്ന് സരിത നായര്‍ Posted: 04 Jan 2015 09:46 PM PST Image: ആലപ്പുഴ: സോളാര്‍ ബിസിനസ് താന്‍ വീണ്ടും തുടങ്ങുമെന്ന് സരിത നായര്‍. സരിത നായികയായ "ഗള്‍ഫുകാരന്‍െറ ഭാര്യ" എന്ന ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് സോളാര്‍ കേസിലെ പ്രതിയായ സരിത ഇക്കാര്യമറിയിച്ചത്. സോളാര്‍ ബിസിനസ് അത്ര മോശപ്പെട്ട പണിയല്ല. ജലസ്രോതസ് കുറഞ്ഞു വരുന്ന കേരളത്തില്‍ പാരമ്പര്യേതര ഊര്‍ജമായ സൗരോര്‍ജം ഉപയോഗിക്കുന്നതാണ് ഏക പോംവഴി. ഒരു കേസ് ഉണ്ടെന്ന് കരുതി സോളാറിനെതിരെ തിരിയുന്നത് കേരളജനതക്ക് നന്നല്ല. സോളാര്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും സരിത വ്യക്തമാക്കി. |
ബോട്ടിലെത്തിയത് തീവ്രവാദികളെന്ന് മനോഹര്‍ പരീകര്‍ Posted: 04 Jan 2015 08:56 PM PST Image: ന്യൂഡല്‍ഹി: പോര്‍ബന്തര്‍ തീരത്തിനടുത്ത് പൊട്ടിത്തെറിച്ച ബോട്ട് കൊള്ളക്കാരുടേതാണെന്ന വാദം നിഷേധിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍. ബോട്ടിന് തീവ്രവാദി ബന്ധമുണ്ട് എന്നു തന്നെയാണ് സംശയമെന്ന് മന്ത്രി പറഞ്ഞു. കത്തിയ ബോട്ട് വന്നത് സാധാരണ മത്സ്യബന്ധന ബോട്ടുകള്‍ സഞ്ചരിക്കുന്ന പാതയിലൂടെയല്ല. ഇത് വ്യത്യസ്തമായ വഴിയാണ്. കൊള്ളക്കാര്‍ പോലും തിരക്കുള്ള കടല്‍മാര്‍ഗമാണ് സ്വീകരിക്കാറുള്ളത്. സര്‍ക്കാറിന് കിട്ടിയ വിവരമനുസരിച്ച് ഇത് ഒറ്റപ്പെട്ട സ്ഥലമായിരുന്നു. ഒരേ സ്ഥലത്ത് കുറെ നേരം നിലയുറപ്പിച്ച ഇവര്‍ കൊള്ളക്കാരല്ലെന്ന് ഉറപ്പാണ് ^പരീകര്‍ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്ന നാലുപേരും തീവ്രവാദികളാണ്. അതുകൊണ്ടാണ് തീരസംരക്ഷണ സേനയുടെ സാന്നിദ്ധ്യമുണ്ടായപ്പോള്‍ അവര്‍ സ്വയം ജീവനൊടുക്കിയതെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റ് ഗാര്‍ഡിന്‍െറ ശ്രമത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ ദിവസമാണ് കറാച്ചിയില്‍ നിന്ന് പുറപ്പെട്ടതെന്ന് സംശയിക്കുന്ന ബോട്ട് പോര്‍ബന്തര്‍ തീരത്തിന് 365 കിലോമീറ്റര്‍ അകലെ പൊട്ടിത്തെറിച്ചത്. കോസ്റ്റ് ഗാര്‍ഡ് പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ബോട്ട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബോട്ടില്‍ നാലുപേരുണ്ടായിരുന്നുവെന്നും തീരസംരക്ഷണ സേന അറിയിച്ചിരുന്നു. |
ലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ തിരിച്ചെത്തിക്കും Posted: 04 Jan 2015 08:37 PM PST Image: ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ കുടുങ്ങിയ 77 ഇന്ത്യന്‍ കരാര്‍ തൊഴിലാളികളെ വൈകാതെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.കൊളംബോയിലെ സ്വകാര്യ സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയാണു തിരിച്ചെത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തൊഴില്‍ പ്രശ്നങ്ങളില്‍ കുടുങ്ങിയാണ് ഇവര്‍ ലങ്കയില്‍ കഴിയുന്നത്. ഇവരെ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. ബിഹാര്‍ സ്വദേശികളായ 44 പേരുടെ കുടുംബങ്ങള്‍ അടക്കമുള്ളവര്‍ ബന്ധുക്കളുടെ മോചനം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതുപ്രകാരം സ്റ്റീല്‍ കമ്പനി മാനേജ്മെന്‍റുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 2014 ജൂണ്‍ അവസാനത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കരാര്‍ തൊഴിലാളികള്‍ കൊളംബോയിലെത്തിയത്. കഴിഞ്ഞ മാസമാണ് രണ്ടു മാസത്തെ ശമ്പളം കുടിശ്ശികയാണെന്നും പാസ്പോര്‍ട്ടും വിസയും കമ്പനിയുടെ കൈവശമാണെന്നുമുള്ള വിവരം തൊഴിലാളികള്‍ ബന്ധുക്കളെ അറിയിച്ചത്. |
എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഭീഷണി സന്ദേശം: ഒരാള്‍ അറസ്റ്റില്‍ Posted: 04 Jan 2015 08:16 PM PST Image: കൊല്‍ക്കത്ത: നഗരത്തിലെ എയര്‍ ഇന്ത്യ ഓഫിസിലേക്ക് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ ഒരാളെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പാര്‍ഗനാസ് ജില്ലയില്‍ നിന്ന് പ്രശാന്ത ബിശ്വാസ് (35) എന്നയാളാണ് അറസ്റ്റിലായത്. അഫ്ഗാനിസ്താനിലെ കാബൂളിലേക്ക് പോകുന്ന വിമാനം റാഞ്ചുമെന്നായിരുന്നു ഭീഷണി സന്ദേശം. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്നാണ് ഭീഷണി കോള്‍ ചെയ്തയാളെ പിടികൂടിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഡോഗ് സ്ക്വാഡ് അടക്കമുള്ളവര്‍ എത്തി വിമാനത്താവളം പരിശോധിച്ചു. സാധാരണ പരിശോധനകള്‍ക്കുപുറമെ ലഗേജുകള്‍ തുറന്ന് പരിശോധനക്ക് വിധേയമാക്കി. ഞായറാഴ്ച വൈകുന്നേരം 5.40നാണ് എയര്‍ ഇന്ത്യയുടെ നഗരത്തിലെ ബുക്കിംഗ് ഓഫീസിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. അധികൃതര്‍ ഉടന്‍ തന്നെ ബോബസാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കാന്തഹാര്‍ മോഡല്‍ വിമാനറാഞ്ചലിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഐ.ബി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കൊച്ചിയടക്കം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. ഡല്‍ഹി-കാബൂള്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനം ഭീകരര്‍ നോട്ടമിട്ടിരിക്കുന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. |
വജ്ര ജൂബിലി നിറവില്‍ ഇന്ത്യ–ഒമാന്‍ നയതന്ത്ര ബന്ധം Posted: 04 Jan 2015 07:44 PM PST Image: മസ്കത്ത്: സ്വതന്ത്ര ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്രബന്ധം വജ്രജൂബിലിയിലേക്ക്. സ്വാതന്ത്ര്യം ലഭിച്ച ശേഷം 1955 ഫെബ്രുവരിയിലാണ് ഇന്ത്യ മസ്കത്തില്‍ കോണ്‍സുലാര്‍ ഓഫിസ് തുറന്നത്. 1960ല്‍ ഇത് കോണ്‍സുലേറ്റ് ജനറല്‍ ഓഫിസായും 1971ല്‍ എംബസി പദവിയിലേക്കും ഉയര്‍ത്തി. 1973ലാണ് ആദ്യ അംബാസഡറായ നിര്‍മല്‍ ജീത് സിങ് എംബസിയില്‍ ചുമതലയേറ്റെടുത്തത്. ഇന്ന് വാണിജ്യം, വ്യാപാരം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യയുടെ അടുത്ത പങ്കാളിയാണ് സുല്‍ത്താനേറ്റ്. |
കുവൈത്തിന്‍െറ കഥാകാരന് അര്‍ഹിക്കുന്ന ആദരമായി ജനകീയ യാത്രയയപ്പ് Posted: 04 Jan 2015 07:33 PM PST Image: കുവൈത്ത് സിറ്റി: മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എഴുത്തുകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന് കുവൈത്ത് മലയാളി സമൂഹം നല്‍കിയ യാത്രയയപ്പ് ശ്രദ്ധേയമായി. അയനം ഓപണ്‍ ഫോറത്തിന്‍െറ നേതൃത്വത്തില്‍ 26 സംഘടനകള്‍ രൂപവത്കരിച്ച ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. |
ദേശാടനപ്പക്ഷികള്‍ എത്തി; തട്ടേക്കാട് യാത്രക്ക് രസമേറും Posted: 04 Jan 2015 07:15 PM PST Image: Subtitle: 150ല്‍പരം ഇനങ്ങളില്‍പ്പെട്ട ദേശാടനപ്പക്ഷികളാണ് ഇത്തവണ എത്തിയിരിക്കുന്നത് കോതമംഗലം: അവിടെ ഒന്നും കാണാനില്ളെന്ന പരാതിക്ക് താല്‍ക്കാലിക വിരാമം. തട്ടേക്കാട്ടേക്ക് വിനോദസഞ്ചാരികള്‍ക്ക് ഇനി ധൈര്യമായി പോകാം. 150ല്‍പരം ഇനത്തില്‍പ്പെട്ട ദേശാടനപ്പക്ഷികളാണ് ഈ സീസണില്‍ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വിരുന്നുവന്നിരിക്കുന്നത്. പക്ഷി നിരീക്ഷകര്‍ക്കും ഇത് ആഹ്ളാദമേകും. റഷ്യ, സൈബീരിയ, ഇംഗ്ളണ്ട്, ഹിമാലയം എന്നിവിടങ്ങളില്‍ കാണുന്ന തരം പക്ഷികളാണ് എത്തിയിരിക്കുന്നതെന്ന് പക്ഷി നിരീക്ഷകന്‍ ഡോ.ആര്‍. സുഗതന്‍ പറഞ്ഞു. പക്ഷിനിരീക്ഷകരെ ആകര്‍ഷിക്കുന്ന മറ്റൊരിനമാണ് നാഗമോഹന്‍, വെളുത്ത ദേഹവും കറുത്ത തലയും മുക്കാലടി നീണ്ട വാലുമാണ് ഇവയുടെ ആകര്‍ഷണീയത. സൈബീരിയയില്‍നിന്ന് വിരുന്നുവന്നിരിക്കുന്ന ഫൈ്ളക്യാച്ചറും വാലുകുലുക്കി പക്ഷിയും വിവിധതരം കൊക്കുകളും ഏവരുടെയും മനം കവരും. ഉള്‍ക്കാടുകളിലെ മരങ്ങള്‍ക്കിടയിലും മറ്റും കാണുന്നതാണ് ഇംഗ്ളണ്ടില്‍ നിന്നത്തെിയിരിക്കുന്ന റോക്കി പാസ്റ്റര്‍. അപൂര്‍വമായി വിരുന്നുവരുന്ന ബെസാ പരുന്ത് ഇക്കൊല്ലവും എത്തിയിട്ടുണ്ട്. തട്ടേക്കാട് സലിംഅലി പക്ഷി സങ്കേതത്തില്‍ ഇതുവരെ 322 ഇനം പക്ഷികളെയാണ് കണ്ടത്തെിയിരിക്കുന്നത്. ഇതില്‍ 160 ഓളം ഇനങ്ങള്‍ ദേശാടകരും 30 ഓളം ഇനങ്ങള്‍ രാജ്യംവിട്ട് പറക്കുന്നതുമാണ്. ഏകദേശം 70 ശതമാനത്തോളം ദേശാടനപ്പക്ഷികളും ഈ സീസണില്‍ തട്ടേക്കാട് വന്നിട്ടുണ്ടെങ്കിലും പെട്ടെന്ന് കാണാന്‍ സാധിക്കുന്നത് നൂറില്‍പ്പരം ഇനങ്ങളെ മാത്രമാണ്. ജലാശയങ്ങള്‍, കുറ്റിക്കാട്, വനങ്ങള്‍, പുല്‍മേടുകള്‍, ചതുപ്പുനിലങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ആവാസ വ്യവസ്ഥകളില്‍ ദിവസങ്ങള്‍ ചെലവഴിച്ചാല്‍ മാത്രമേ മുഴുവന്‍ പക്ഷി ഇനങ്ങളെയും കണ്ടത്തൊന്‍ സാധിക്കുകയുള്ളൂവെന്ന് ഡോ. സുഗതന്‍ വ്യക്തമാക്കി. പശ്ചിമഘട്ട മലനിരകള്‍ക്ക് താഴെ 2500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന തട്ടേക്കാട് പക്ഷിസങ്കേതം ഏഷ്യയിലെതന്നെ ചെറുപക്ഷികളുടെ വലിയ സങ്കേതമാണ്. |
Posted: 04 Jan 2015 07:07 PM PST Image: ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന ഹിന്ദു മഹാസഭ സ്ഥാപകന്‍ മദന്‍മോഹന്‍ മാളവ്യക്ക് സമ്മാനിച്ചതിനെതിരെ പല വിമര്‍ശകരും ശബ്ദമുയര്‍ത്തുകയുണ്ടായി. എന്നാല്‍, സംഘപരിവാരത്തിന്‍െറ ബാനറില്‍ ആദ്യമായി പ്രധാനമന്ത്രിപദത്തില്‍ അവരോധിക്കപ്പെട്ട അടല്‍ ബിഹാരി വാജ്പേയിക്ക് പ്രസ്തുത പുരസ്കാരം ലഭിച്ചതിനെ കൂടുതല്‍ പേര്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. പ്രഫസര്‍ അമര്‍ത്യസെന്‍ പോലും വാജ്പേയിയുടെ സമ്മാനലബ്ധിയെ ശ്ളാഘിച്ചു. രാഷ്ട്രീയ അഭിപ്രായഭിന്നത ഉണ്ടെങ്കിലും മഹാനായ രാഷ്ട്രതന്ത്രജ്ഞനാണ് വാജ്പേയ് എന്നായിരുന്നു അമര്‍ത്യസെന്നിന്‍െറ ഒരു പ്രസ്താവന. ഹിന്ദുമഹാസഭാ സ്ഥാപകന്‍ വഹിച്ച റോള്‍ അതി നിസ്സാരം മാത്രം.വാരാണസി മണ്ഡലത്തില്‍ മോദിയെ നാമനിര്‍ദേശം ചെയ്തത് മാളവ്യയുടെ പൗത്രന്‍ ഗിരിധര്‍ ആയിരുന്നു. ഇങ്ങനെ ഹിന്ദുത്വ താല്‍പര്യങ്ങളും സ്വജന താല്‍പര്യവും മുന്‍നിര്‍ത്തി മാത്രമാണ് ഭാരത്രത്ന പുരസ്കാരം നിര്‍ണയിക്കപ്പെട്ടത്. 1998ലെ പൊഖ്റാന്‍ അണുവിസ്ഫോടന പരീക്ഷണത്തിന്‍െറ ഉത്തരവാദിയും വാജ്പേയ് ആയിരുന്നു. ആണവ പരീക്ഷണം ദീര്‍ഘകാലമായി സംഘ്പരിവാര്‍ താലോലിക്കുന്ന മോഹനസ്വപ്നം കൂടിയായിരുന്നു. പരീക്ഷണം മേഖലയില്‍ ആയുധ പന്തയം മൂര്‍ച്ഛിപ്പിച്ചു. പാകിസ്താന്‍ മാത്രമല്ല കൂടുതല്‍ ആപല്‍ക്കരമായ രീതിയില്‍ ചൈനയും നമുക്കെതിരെ ആയുധ സംഭരണം വര്‍ധിപ്പിച്ചു. വര്‍ഗീയ കലാപത്തെ നിയമാനുസൃതമാക്കിയതിന്‍െറ ഉത്തരവാദിത്തവും വാജ്പേയിയുടേതാണ്. ഗുജറാത്ത് കലാപകാലത്ത് തുടക്കത്തില്‍ മോദി രാജധര്‍മം മറന്നതായി വിമര്‍ശിച്ചെങ്കിലും പിന്നീട് വാജ്പേയ് മലക്കംമറിഞ്ഞു. ഭരണഘടന എന്ന രാജധര്‍മം ഓര്‍മിച്ചിരുന്നുവെങ്കില്‍ അദ്ദേഹം മോദി സര്‍ക്കാറിനെ കുരുതിയുടെ പേരില്‍ പിരിച്ചുവിടുമായിരുന്നു. ‘വികസന സങ്കല്‍പം’ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണമാണ് മോദിക്ക് പ്രധാനമന്ത്രി പദം സമ്മാനിച്ചതെന്ന വാദം തെറ്റാണ്. ഹിന്ദുത്വ അജണ്ടയെ വെള്ളപൂശാനുള്ള മധുരപദാവലി മാത്രമാണത്. മധ്യവര്‍ഗങ്ങളെ വര്‍ഗീയവത്കരിക്കാന്‍ ഈ അടവിലൂടെ സാധിക്കും. ഹിന്ദുത്വ അജണ്ട എന്ന കേന്ദ്രലക്ഷ്യം ഉപേക്ഷിച്ചതായി സ്പഷ്ടമാക്കാന്‍ ബി.ജെ.പി നാളിതുവരെ തയാറായിട്ടില്ല. സാമ്പത്തിക വളര്‍ച്ചയും ഹിന്ദുത്വ അജണ്ടയും തമ്മില്‍ ഉരസലുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഹിന്ദുത്വ അജണ്ടയുടെ പക്ഷത്താകും സംഘ്പരിവാര്‍ നിലയുറപ്പിക്കുക. ജനാധിപത്യ മതേതര ശക്തികള്‍ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. യുക്തിവാദ സമര്‍ഥനം വഴിയോ പാര്‍ലമെന്‍റിലെ സംവാദങ്ങള്‍ വഴിയോ മാത്രം ഈ വെല്ലുവിളി തരണം ചെയ്യാനാകില്ല. ഹിന്ദുത്വ മേല്‍ക്കൈയുള്ള നവലിബറല്‍ വ്യവസ്ഥയുടെ ഭീഷണികള്‍ക്ക് ഇരകളാകുന്ന ജനങ്ങളുടെ ജാഗരൂകത എന്ന പിന്‍ബലം ഈ വന്‍ഭീഷണിയെ പ്രതിരോധിക്കാന്‍ അനിവാര്യമായിരിക്കുന്നു. |
ഇറാനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നല്ല അയല്‍ബന്ധം –പ്രധാനമന്ത്രി Posted: 04 Jan 2015 07:06 PM PST Image: മനാമ: ഇറാനില്‍ നിന്ന് ഊഷ്മളമായ അയല്‍പക്കബന്ധമാണ് ബഹ്റൈന്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ഫ്രാന്‍സിലെ ‘ഡിപ്ളോമാറ്റ് മാഗസി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. ബഹ്റൈനടക്കമുള്ള മേഖലയിലെ മുഴുവന്‍ രാജ്യങ്ങളും സമാധാനവും സ്വസ്ഥതയും ആഗ്രഹിക്കുന്നവരാണ്്. അതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് തദ്ദേശീയ പദ്ധതികളില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. |
Posted: 04 Jan 2015 06:45 PM PST Image: ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടും അതിര്‍ത്തിസംഘര്‍ഷം പുകയുന്നതിനിടെ ഗുജറാത്ത് തീരത്തിനു സമീപം ഒരു ബോട്ട് പൊട്ടിത്തെറിച്ച സംഭവം ദുരൂഹതകള്‍ക്കും ആപച്ഛങ്കകള്‍ക്കും വഴിവെച്ചിരിക്കുന്നു. ഡിസംബര്‍ 31ന് അര്‍ധരാത്രി ഗുജറാത്തില്‍ പോര്‍ബന്തറിനു 365 കിലോമീറ്റര്‍ ദൂരെ അറബിക്കടലില്‍ സംശയകരമായ സാഹചര്യത്തില്‍ നീങ്ങിയ പാകിസ്താനി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് തടയാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നെന്നാണ് ഒൗദ്യോഗികവിവരം. കറാച്ചിക്കു സമീപം കേതി ബന്ദറില്‍ നിന്ന് പുറപ്പെട്ട ഒരു മത്സ്യബന്ധനബോട്ട് അറബിക്കടലില്‍ ‘അവിഹിത ഇടപാടിന്’ ശ്രമിക്കെ തീരദേശ സേന തടയുന്നതിനിടെ പൊട്ടിത്തെറിച്ചെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ബോട്ടില്‍ നാലുപേര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കോസ്റ്റ്ഗാര്‍ഡ് നല്‍കിയ സകല മുന്നറിയിപ്പും അവഗണിച്ചു. ബോട്ടിനു വേഗം കൂട്ടി കടന്നുകളയാന്‍ ശ്രമിച്ച അവരെ ഒരു മണിക്കൂറോളം പിന്തുടര്‍ന്ന തീരദേശസേന ബോട്ടിനെ മുന്നറിയിപ്പ് വെടികളുതിര്‍ത്തു നിര്‍ത്തിച്ചു. ഇതോടെ ബോട്ടിലുണ്ടായിരുന്നവര്‍ തീകൊളുത്തി. യാനപാത്രം പൊട്ടിത്തെറിയോടെ കത്തിത്തീര്‍ന്നെന്നും ഇരുട്ടും മോശം കാലാവസ്ഥയും ശക്തമായ കടല്‍ക്കാറ്റും കാരണം ബോട്ടോ അതിലകപ്പെട്ടവരെയോ പിടികൂടാനായില്ളെന്നുമാണ് വാര്‍ത്താക്കുറിപ്പ്. ഇതോടെ മുംബൈ ഭീകരാക്രമണത്തിനു സമാനമായ ആക്രമണപദ്ധതിയാണിതെന്നും ചാവേറുകളാണ് ബോട്ടിലുണ്ടായിരുന്നതെന്നും വൈബ്രന്‍റ് ഗുജറാത്ത്, പ്രവാസി ഭാരതീയ ദിവസ് എന്നീ രണ്ടു സുപ്രധാന പരിപാടികള്‍ക്ക് അരങ്ങൊരുക്കുന്ന ഗുജറാത്തിനെതിരായ ആസൂത്രിതനീക്കമാണിതെന്നും മാധ്യമപ്രചാരണങ്ങള്‍ തുടങ്ങി. കോസ്റ്റ്ഗാര്‍ഡ് ടീമിന്‍െറ സുരക്ഷാദൗത്യത്തിന് അനുമോദനങ്ങള്‍ ചൊരിഞ്ഞ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്തത്തെി. എന്നാല്‍ നാളുകള്‍ കഴിയുമ്പോള്‍ ഗുരുതരമായൊരു വിഷയത്തെ കൈകാര്യം ചെയ്ത രീതി സംബന്ധിച്ചു മാത്രമല്ല, സംഭവത്തിന്‍െറ നിജസ്ഥിതിയെപ്പറ്റി തന്നെ സംശയമുണര്‍ത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിവിധ അന്വേഷണ ഏജന്‍സികള്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇക്കാര്യത്തില്‍ നല്‍കുന്നത്. അതാണ് ബോട്ട് സ്ഫോടനത്തിനു പിന്നിലെ ദുരൂഹതയേറ്റുന്നതും. മുംബൈ ഭീകരാക്രമണത്തിനുശേഷം കടല്‍ വഴിയുള്ള അതിര്‍ത്തിലംഘന നീക്കങ്ങളെ പ്രതിരോധവകുപ്പ് ഏറെ ജാഗ്രതയോടെ വീക്ഷിച്ചുകൊണ്ടിരിക്കെ കടലില്‍ നടക്കുന്ന ഇത്തരമൊരു നീക്കം ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസ് അറിഞ്ഞിട്ടില്ല. ഇത്തരമൊരു ഭീഷണിയുണ്ടാകുമ്പോള്‍ അതിന്‍െറ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിരവധി ബോട്ട് ജെട്ടികളും അണയല്‍ കേന്ദ്രങ്ങളുമുള്ള തീരമാണ് മഹാരാഷ്ട്രയുടേത്. അവര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം ലഭിച്ചില്ല. ഇന്‍റലിജന്‍സ് ബ്യൂറോ, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്, അതിര്‍ത്തി രക്ഷാസേന എന്നിവര്‍ക്കും വിവരം കിട്ടിയിട്ടില്ല. 7600 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഇന്ത്യന്‍ തീരപ്രദേശം ഭീകരഭീഷണികളില്‍നിന്ന് മുക്തമാക്കാനുള്ള പ്രതിരോധവകുപ്പിന്‍െറ ശ്രമങ്ങള്‍ ഇത്ര നാമമാത്രമാണോ? മോശമായ കാലാവസ്ഥ കാരണം കത്തിയ ബോട്ടിന്‍െറയോ വെന്തുമരിച്ചിരിക്കാവുന്നവരുടെയോ ഒരു തെളിവും കോസ്റ്റ്ഗാര്‍ഡിന് ശേഖരിക്കാനായില്ലത്രെ. ഇത്ര ലാഘവത്തോടെയാണോ രാജ്യരക്ഷയെ ബാധിക്കുന്ന ഒരു പ്രതിസന്ധി കൈകാര്യം ചെയ്യേണ്ടത്? പൊട്ടിത്തെറിയെക്കുറിച്ച് കോസ്റ്റ്ഗാര്‍ഡ് പറയുമ്പോള്‍ തന്നെ തത്സമയം കടലിലുണ്ടായിരുന്ന ആയിരത്തോളം ബോട്ടുകളിലൊരെണ്ണം പോലും ഇത്തരമൊരു സംഭവത്തിന് ദൃക്സാക്ഷികളായിട്ടില്ല. കാലാവസ്ഥ മോശമായിരുന്നെന്ന് കോസ്റ്റ്ഗാര്‍ഡ് വെളിപ്പെടുത്തുമ്പോള്‍ പോര്‍ബന്തര്‍ കാലാവസ്ഥ കണക്കെടുപ്പനുസരിച്ച് അന്നേദിവസം മേഘരഹിതമായ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. കാറ്റും കോളും സംബന്ധിച്ച ഒരു മുന്നറിയിപ്പും കേന്ദ്രം നല്‍കിയിട്ടില്ല. ഗ്രനേഡുകളോ മറ്റു സ്ഫോടകവസ്തുക്കളോ ഉപയോഗിച്ചാലെന്ന വണ്ണമുള്ള പൊട്ടിത്തെറിയുടെ പടമാണ് ഒൗദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു പൊട്ടിത്തെറിക്ക് ഉപയോഗിച്ച സ്ഫോടകവസ്തുവിന്‍െറ പേരുവിവരമോ സഞ്ചരിച്ച മത്സ്യത്തൊഴിലാളികളുടെ വിവരങ്ങളോ അന്വേഷകര്‍ക്ക് ലഭ്യമായിട്ടില്ല. മദ്യ-ഡീസല്‍ കള്ളക്കടത്തായിരുന്നെങ്കില്‍ പൊട്ടിത്തെറിയിലൂടെ ബോട്ട് തകര്‍ത്തതെന്തിനാവാം എന്ന ചോദ്യത്തിനും മറുപടിയില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതാവുന്നതും ആശങ്ക ജനിപ്പിക്കുന്നുണ്ട്. രാജ്യത്തെ ആക്രമിക്കാന്‍ പുറംശക്തികള്‍ വീണ്ടും തയാറെടുക്കുകയാണോ? അതോ അകത്തുനിന്നു വല്ലവരും വല്ല വേലയും ഒപ്പിക്കുന്നുണ്ടോ? തെളിവു ലഭിക്കാത്ത വിധം ഒരു ബോട്ട് കത്തിത്തീര്‍ന്നെങ്കില്‍ അതിനു പിന്നില്‍ എന്തോ പുകമറയുണ്ടോ? ഇതൊക്കെ വെളിച്ചത്തു കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ഒൗത്സുക്യം കാണിക്കേണ്ടത്. എന്നാല്‍ ‘ഭീകരബോട്ട്’ സംബന്ധിച്ച നിജസ്ഥിതി വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാല്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്കുനേരെ കുതിര കയറുകയാണ് ബി.ജെ.പി. പുറത്തോ, അകത്തോ നിന്നാവട്ടെ, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ഒളിച്ചുകളി അവസാനിപ്പിച്ച് ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയാറാവണം. ഇല്ളെങ്കില്‍ സംശയത്തിന്‍െറ പുകമറയില്‍ നിന്ന് ഗവണ്‍മെന്‍റിനും രക്ഷപ്പെടാനാവില്ല. |
വി.എസ് പ്രതിഭാസത്തിന്‍െറ അസ്തമന സൂചനകള്‍ നല്‍കി ജില്ലാ സമ്മേളനങ്ങള്‍ Posted: 04 Jan 2015 06:41 PM PST Image: തിരുവനന്തപുരം: വി.എസ് എന്ന പ്രതിഭാസം സംഘടനാ സംവിധാനത്തില്‍ അവസാനിക്കുന്നുവെന്ന സൂചനകള്‍ നല്‍കി സി.പി.എം ജില്ലാ സമ്മേളനങ്ങള്‍. സി.പി.എം സമ്മേളനങ്ങളുടെ അജണ്ട നിശ്ചയിച്ചിരുന്ന വി.എസ് നിഷ്പ്രഭനായി മാറുന്നത് വെളിവാക്കിയാണ് ആലപ്പുഴ, വയനാട് ജില്ലാ സമ്മേളനങ്ങള്‍ അവസാനിച്ചത്. പാര്‍ട്ടിക്കുള്ളില്‍ വി.എസിന് അടിതെറ്റിയ മലപ്പുറത്തും ഇപ്പോഴും ചെറിയതോതില്‍ അനുകൂലികള്‍ ശേഷിക്കുന്ന കാസര്‍കോട്ടുമാണ് അടുത്ത സമ്മേളനങ്ങള്‍. മലപ്പുറം സംസ്ഥാന സമ്മേളനശേഷം പാര്‍ട്ടിയെ അടിമുടി ഉലക്കുന്ന പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്ക് കഴിഞ്ഞിരുന്നില്ളെങ്കിലും ശക്തമായ സാന്നിധ്യംകൊണ്ട് ഒൗദ്യോഗിക പക്ഷത്തിനും നേതൃത്വത്തിനും വി.എസ് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കോട്ടയം സമ്മേളനത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ എടുത്ത നിലപാടുകള്‍ അജണ്ട നിശ്ചയിച്ചപ്പോള്‍ തിരുവനന്തപുരം സമ്മേളനത്തിലും വി.എസിന്‍െറ നിലപാടുകളെ ചൊല്ലിയായിരുന്നു ചര്‍ച്ചകള്‍ മുന്നേറിയത്. എന്നാല്‍, നീണ്ട 16 വര്‍ഷത്തിനുശേഷം നേതൃമാറ്റത്തിന് ഒരുങ്ങുന്ന സി.പി.എമ്മില്‍ വി.എസ് പരിഗണനാ വിഷയമല്ലാതാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. നേതൃമാറ്റത്തിനൊത്ത് പുതിയ ഗ്രൂപ് സമവാക്യങ്ങള്‍ രൂപപ്പെടേണ്ട ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ചക്കുള്ള അജണ്ട നിശ്ചയിക്കാനുള്ള വി.എസിന്‍െറ നീക്കങ്ങള്‍ ഫലംകണ്ടില്ളെന്ന് മാത്രമല്ല, തിരിച്ചടിയും നേരിട്ടു. ജില്ലാ സമ്മേളനങ്ങള്‍ക്ക് തൊട്ടുമുമ്പ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് സമ്മേളന അജണ്ട നിശ്ചയിക്കുന്നതിന് ചില വിവാദ പ്രസ്താവനകള്‍ നടത്തിയത്. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കലില്‍ സംസ്ഥാന, ജില്ലാ നേതൃ തീരുമാനത്തെ വെല്ലുവിളിച്ച വി.എസ്, സ്ഥാനം ഒഴിയുന്ന സംസ്ഥാന സെക്രട്ടറി പിണറായിയുടെയും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറയും കഴിഞ്ഞകാല പ്രവര്‍ത്തനം സ്വയംവിമര്‍ശപരമായി വിലയിരുത്തണമെന്നും പ്രസ്താവിച്ചു. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് അദ്ദേഹം ലക്ഷ്യംവെച്ചത്. പ്രവര്‍ത്തകരുടെ വികാരമായ കൃഷ്ണപിള്ളയെ ഉയര്‍ത്തിക്കാട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതിനൊപ്പം സ്ഥാനമൊഴിയുന്ന സംസ്ഥാന സെക്രട്ടറിക്ക് ലഭിക്കേണ്ട ‘യാത്രയയപ്പി’ന്‍െറ തിളക്കം കുറക്കുകകൂടിയായിരുന്നുവെന്ന അഭിപ്രായമാണ് ഒൗദ്യോഗികപക്ഷത്തിനുള്ളത്. സംഘടനാ രംഗത്തുനിന്ന് പാര്‍ലമെന്‍ററി രംഗത്തേക്കുള്ള പിണറായിയുടെ കടന്നുവരവിന് എതിരെയുള്ളതാണ് തെരഞ്ഞെടുപ്പ് രംഗത്ത് താനിനിയും ഉണ്ടാകുമെന്ന തരത്തിലുള്ള വി.എസിന്‍െറ പ്രസ്താവനയെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍, ഒരുകാലത്ത് വി.എസിന്‍െറ തട്ടകമായിരുന്ന ആലപ്പുഴയിലും ഇപ്പോഴും അനുയായികള്‍ അവശേഷിക്കുന്ന വയനാട്ടിലും നേര്‍വിപരീത ഫലമാണ് ഇത് സൃഷ്ടിച്ചത്. ആലപ്പുഴയില്‍ പിണറായിയുടെ ഭാഗത്തുനിന്ന് വി.എസിനെതിരെ വിമര്‍ശം ഉയരാതിരുന്നപ്പോള്‍ വയനാട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ വി.എസിന്‍െറ അച്ചടക്കലംഘനങ്ങളെ കടുത്ത സ്വരത്തിലാണ് കുറ്റപ്പെടുത്തിയത്. സി.പി.എമ്മില്‍ വരാനിരിക്കുന്ന അധികാരമാറ്റത്തിന്‍െറ സൂചനകൂടിയാണിത്. വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളും ഇതേ പാതയാണ് പിന്തുടരുന്നതെങ്കില്‍ വി.എസിനെ കാത്തിരിക്കുന്നത് കടുത്ത വിമര്‍ശങ്ങളാകും. |
വ്യാജ ഏറ്റുമുട്ടല്‍ കേസ്: സി.ബി.ഐ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തില്‍ Posted: 04 Jan 2015 10:55 AM PST Image: Subtitle: കൃത്യമായ തെളിവുകളുണ്ടായിട്ടും അവ നിരത്തി അമിത് ഷാക്കെതിരെ പ്രത്യേക കോടതിയില്‍ വാദിക്കാതിരുന്നതില്‍ സി.ബി.ഐക്കെതിരെ കടുത്ത വിമര്‍ശമുണ്ട്. മുംബൈ: ഗുജറാത്തിലെ സൊഹ്റാബുദ്ദീന്‍ ശൈഖ്, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍നിന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെ കുറ്റമുക്തനാക്കിയ പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ അപ്പീലിനുള്ള സാധ്യത മങ്ങുന്നു. പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് സി.ബി.ഐ ആശയക്കുഴപ്പത്തിലാണെന്നാണ് സൂചന. കൃത്യമായ തെളിവുകളുണ്ടായിട്ടും അവ നിരത്തി അമിത് ഷാക്കെതിരെ പ്രത്യേക കോടതിയില്‍ വാദിക്കാതിരുന്നതില്‍ സി.ബി.ഐക്കെതിരെ കടുത്ത വിമര്‍ശമുണ്ട്. കുറ്റമുക്തനാക്കണമെന്ന അമിത് ഷായുടെ ഹരജിയിലെ അവസാനഘട്ട വാദപ്രതിവാദത്തിനിടയില്‍ വെറും 15 മിനിറ്റ് മാത്രമാണ് സി.ബി.ഐയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇതിനിടയില്‍ പ്രധാന തെളിവുകളൊന്നും എടുത്തുകാണിച്ചതുമില്ല. ഷായെ രാഷ്ട്രീയപ്രേരിതമായി കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഷാക്കെതിരെ നിരത്തിയ ആരോപണങ്ങള്‍ വെറും കേട്ടുകേള്‍വിയാണെന്നുമുള്ള അദ്ദേഹത്തിന്‍െറ അഭിഭാഷകരുടെ വാദം ശരിവെച്ചാണ് പ്രത്യേക ജഡ്ജി എം.ബി. ഗോസാവി വിധി പ്രഖ്യാപിച്ചത്. 2013ല്‍ സുപ്രീംകോടതി വിധിപ്രകാരം മുംബൈയില്‍ വിചാരണ തുടങ്ങിയ ഘട്ടത്തില്‍ സി.ബി.ഐ കോടതിയില്‍ ശക്തമായ നിലപാടായിരുന്നു കൈക്കൊണ്ടത്. സമന്‍സുകള്‍ അവഗണിച്ച് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന അമിത് ഷാക്കെതിരെ അന്നത്തെ ജഡ്ജി ജെ.ടി. ഉട്പതും കടുത്ത നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷത്തിലുണ്ടായ മാറ്റം സൊഹ്റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുകളിലും സൊഹ്റാബുദ്ദീന്‍െറ ഭാര്യ കൗസര്‍ബിയെ കൊന്ന് തെളിവുനശിപ്പിച്ച കേസിലുമുള്ള തുടര്‍ നടപടികളില്‍ പ്രകടമായി. കടുംപിടുത്തക്കാരനായ ജഡ്ജി ജെ.ടി. ഉട്പതിന്‍െറ സ്ഥലംമാറ്റവും ഇതിനിടയിലാണ്. ജഡ്ജിയെ സ്ഥലംമാറ്റിയതിനെതിരെ സൊഹ്റാബുദ്ദീന്‍െറ സഹോദരന്‍ റുബാബുദ്ദീന്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. പകരക്കാരനായി വന്ന ജഡ്ജി ബി.എച്ച്. ലോയ ഡിസംബര്‍ ആദ്യം നാഗ്പൂരില്‍ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. തുടര്‍ന്നാണ് എം.ബി. ഗോസാവി വാദം കേള്‍ക്കാനത്തെുന്നത്. സി.ബി.ഐ രാഷ്ട്രീയസമ്മര്‍ദത്തില്‍ അകപ്പെട്ടതാണ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അയവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കുറ്റമുക്തനാക്കണമെന്ന അമിത് ഷായുടെ ഹരജിയെ എതിര്‍ക്കാന്‍ സി.ബി.ഐ പ്രത്യേക പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നില്ല. ഷാക്കെതിരെയുള്ള സി.ബി.ഐയുടെ പ്രധാന കണ്ടത്തെലുകള്‍ കോടതിക്കുമുമ്പാകെ വെച്ചതുമില്ല. ഷാക്കും 38ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള കുറ്റപത്രത്തിലെ വിവരങ്ങള്‍പോലും എടുത്തിട്ടില്ല. രക്തക്കറ പുരണ്ട ഷായുടെ ഭൂതകാലം തുടച്ചുമാറ്റാന്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്തെന്നാണ് ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്. ഷായെ കുറ്റമുക്തനാക്കിയ വിധിക്കെതിരെ സി.ബി.ഐ അപ്പീലിന് പോയാലും ഇല്ളെങ്കിലും തങ്ങള്‍ അപ്പീലിന് പോകുമെന്ന് സൊഹ്റാബുദ്ദീന്‍െറ സഹോദരന്‍ റുബാബുദ്ദീന്‍ പറഞ്ഞു. റുബാബുദ്ദീന്‍െറ ഹരജിയിലാണ് സുപ്രീംകോടതി വ്യാജ ഏറ്റമുട്ടല്‍ കൊലക്കേസുകള്‍ മുംബൈയിലേക്ക് മാറ്റിയത്. |
രാജ്യത്ത് അനാവശ്യ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നു Posted: 04 Jan 2015 10:52 AM PST Image: Subtitle: ആശുപത്രികള്‍ക്ക് കൂടുതല്‍ കച്ചവടം ഉണ്ടാക്കിക്കൊടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം മുംബൈ: രാജ്യത്ത് അനാവശ്യ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നവി മുംബൈയിലെ മെഡി ഏംഗല്‍സ് സെന്‍റര്‍ എന്ന സ്വകാര്യ സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. രണ്ടുവര്‍ഷത്തിനിടെ ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ട 20,000 രോഗികളില്‍ ഭൂരിഭാഗത്തിനും അനാവശ്യ ശസ്ത്രക്രിയകളാണ് നിര്‍ദേശിച്ചതെന്നാണ് വ്യക്തമായത്. ആദ്യം പരിശോധന നടത്തിയ ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ ശസ്ത്രക്രിയ ആവശ്യമില്ളെന്നു പറയുകയും ചെയ്തതായി സര്‍വേയില്‍ പങ്കെടുത്ത രോഗികള്‍ വ്യക്തമാക്കി. ചുമല്‍വേദന അനുഭവപ്പെട്ട രോഗിയോട് തൊട്ടടുത്ത ദിവസംതന്നെ ഹൃദയ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഒരു ഡോക്ടറുടെ നിര്‍ദേശം. മറ്റൊരു ഡോക്ടറെ ഇ.സി.ജി കാണിച്ച് അഭിപ്രായം തേടിയപ്പോള്‍ ചുമലിലെ എല്ലിനാണ് പ്രശ്നമെന്ന് കണ്ടത്തെുകയും ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തു. അനാവശ്യ ശസ്ത്രക്രിയകള്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കപ്പെടുന്നത് ഹൃദ്രോഗികള്‍ക്കാണെന്ന് ചികിത്സക്ക് രണ്ടാമത് അഭിപ്രായം തേടുന്ന കേന്ദ്രമായ മെഡി ഏംഗല്‍സ് ഉടമ ഡോ. ദെബ്രാജ് ഷോം പറഞ്ഞു. മറ്റു രോഗങ്ങളെ അപേക്ഷിച്ച് അനാവശ്യമായി ഹൃദ്രോഗ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കപ്പെട്ടവരുടെ എണ്ണം 55 ശതമാനം കൂടുതലായാണ് ബോധ്യപ്പെട്ടത്. രണ്ടാം പരിശോധനയില്‍ മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ഒഴിവാക്കപ്പെട്ടത് 48 ശതമാനം പേര്‍ക്കും വന്ധ്യതക്ക് ശസ്ത്രക്രിയ ഒഴിവാക്കപ്പെട്ടത് 45 ശതമാനം പേര്‍ക്കുമാണ്. ഈ മൂന്ന് രോഗങ്ങള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ അനാവശ്യ ശസ്ത്രക്രിയകള്‍ നടക്കുന്നതെന്ന് വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആരോഗ്യ മേഖലയില്‍ വര്‍ധിക്കുന്ന ഈ പ്രവണത ആശങ്കയുളവാക്കുന്നതാണെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്സ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും കരള്‍ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. സഞ്ജയ് നഗ്റാള്‍ പറഞ്ഞു. ആശുപത്രികള്‍ക്ക് ഏറ്റവും കൂടുതല്‍ കച്ചവടം ഉണ്ടാക്കിക്കൊടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം എന്നനിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് പേര് വെളിപ്പെടുത്തരുതെന്നു പറഞ്ഞ മറ്റൊരു ഡോക്ടര്‍ സര്‍വേയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് പ്രതികരിച്ചത്. രാജീവ് ഗാന്ധി ആരോഗ്യ യോജന പോലുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ അംഗങ്ങളായ ആശുപത്രികള്‍ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് തട്ടിയെടുക്കുന്നതിന് അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തുന്നതായും വ്യക്തമായിട്ടുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment