സ്വാഗതം
WELCOME

News Update..

Friday, January 16, 2015

പാറ്റൂര്‍ ഭൂമിയിടപാട്: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്ന് വി.എസ് Madhyamam News Feeds

പാറ്റൂര്‍ ഭൂമിയിടപാട്: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്ന് വി.എസ് Madhyamam News Feeds

Link to

പാറ്റൂര്‍ ഭൂമിയിടപാട്: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്ന് വി.എസ്

Posted: 16 Jan 2015 12:51 AM PST

Image: 

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്ന് പതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാറ്റൂരിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ ഇതിലുള്‍പ്പെട്ട പ്രതികള്‍ക്കെതിരെ അടിയന്തിരമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തയാറാകണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയേയറി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനി ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചതില്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും മറ്റു ഉന്നതോദ്യോഗസ്ഥരുടെയും അഴിമതിയും അധികാര ദുര്‍വിനിയോഗവും നടന്നിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി എഡി.ജി.പി ജേക്കബ്ബ് തോമസ്  സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പ്രതികള്‍ക്കെതിരെ  എഫ.്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ളെന്നും  ഇത് സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

മുംബൈ എയര്‍പോര്‍ട്ടില്‍ റിപബ്ളിക് ദിനത്തെ സൂചിപ്പിച്ച് അജ്ഞാത സന്ദേശം

Posted: 16 Jan 2015 12:45 AM PST

Image: 

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ചുവരില്‍ ഒട്ടിച്ച നിലയില്‍ ഭീഷണി സന്ദേശം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 26 എന്നെഴുതി റിപബ്ളിക് ദിനത്തെ സൂചിപ്പിച്ചാണ് സന്ദേശമുള്ളത്. സംഭവത്തില്‍ സി.ഐ.എസ്.എഫ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയാണ് എയര്‍പോര്‍ട്ടിലെ വാഷ്റൂമില്‍ ഒട്ടിച്ച നിലയില്‍ സന്ദേശം കണ്ടെത്തിയത്. ഐ.എസ്.ഐ.എസ് 26/01/15 Bom ok എന്നാണ് കടലാസില്‍ എഴുതി ഒട്ടിച്ചത്. സന്ദേശം ഗ്രൗണ്ട് സ്റ്റാഫിന്‍െറ ശ്രദ്ധയില്‍പെടുകയായിരുന്നു.

ഈ മാസം ആറിന് ഇത്തരത്തില്‍ ഒരു സന്ദേശം എയര്‍പോര്‍ട്ടിലെ വാഷ്റൂമില്‍ കണ്ടെത്തിയിരുന്നു. ജനുവരി 10ന് ആക്രമണം നടത്തുമെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്.

സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റിപബ്ളിക് ദിനത്തിന്‍െറ കൂടി പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നിസ്സാരമായി കാണുന്നില്ളെന്നും പൊലീസ് അറിയിച്ചു.

സുരേഷ് ഗോപി കേരള തൊഗാഡിയയെന്ന് വീക്ഷണം മുഖപ്രസംഗം

Posted: 16 Jan 2015 12:24 AM PST

Image: 

കൊച്ചി: വിഴിഞ്ഞം തുറമുഖ വികസനത്തിന് ഹിന്ദു സമാജം ഉണരണമെന്ന നടന്‍ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ വീക്ഷണം ദിനപത്രത്തിന്‍െറ രൂക്ഷ വിമര്‍ശം. 'അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ് ഗോപിയാകും. സുരേഷ് ഗോപിക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയും' എന്ന് പറഞ്ഞാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.

തട്ടുതകര്‍പ്പന്‍ ഡയലോഗുകളിലൂടെ മലയാള വെള്ളിത്തിരയെ ചൂടുപിടിപ്പിച്ച സുരേഷ് ഗോപി വിവരക്കേടിന്‍െറ തിടമ്പേറ്റി ബി.ജെ.പി രാഷ്ട്രീയത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ ശ്രമിക്കുകയാണ്. വെള്ളിത്തിരയില്‍ നിന്ന് ഏതാണ്ട് 'ജനഗണമന' പാടി ഇറങ്ങാനായി. അപ്പോഴാണ് മോദിയില്‍ ആകൃഷ്ടനാകുന്നതും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മോദിക്ക് മുമ്പില്‍ ദര്‍ശനം നടത്തി അനുഗ്രഹങ്ങള്‍ വാങ്ങുന്നതും.

ബി.ജെ.പിയില്‍ നിന്ന് പഠിച്ച ചില വാക്കുകള്‍ എവിടെ ഉപയോഗിക്കണമെന്ന് സുരേഷ് ഗോപിക്കറിയില്ല. ചേര്‍ച്ചയില്ലാത്ത ഇത്തരം പദങ്ങള്‍ ഉപയോഗിച്ച് യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനപ്പെടുത്തുകയാണ്. മോദിക്കും ബി.ജെ.പിക്കും സ്തുതി പാടുന്ന സുരേഷ് ഗോപി പണ്ട് ഇന്ദിരാഭവനിലും ക്ളിഫ് ഹൗസിലും വട്ടമിട്ടു നടന്നിരുന്ന നാളുകളുണ്ടായിരുന്നു. അങ്ങനെയാണ് ലീഡര്‍ കരുണാകരന്‍െറ സപ്തതിക്ക് ചോറ് വിളമ്പാനെ ത്തിയത്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് പുത്തരിയല്ല; പാപവുമല്ല. പക്ഷേ രാഷ്ട്രീയത്തില്‍ ക്ളച്ച് പിടിക്കാനുള്ള ആവേശത്തില്‍ വര്‍ഗീയ വിഷം ചുരത്തുന്നത് ആപല്‍ക്കരമാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പാരിഷ് ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. എല്‍.ഡി.എഫ് നേതാക്കളടക്കമുള്ള വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

നിക്ഷേപകര്‍ക്ക് ഭൂപരിധി നിയമത്തില്‍ ഇളവു നല്‍കും ^മുഖ്യമന്ത്രി

Posted: 15 Jan 2015 10:57 PM PST

Image: 

കൊച്ചി: വ്യാവസായികാവശ്യത്തിനുള്ള ഭൂപരിധി നിയമത്തില്‍ ഇളവു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. നിക്ഷേപവും തൊഴിലവസരവും കണക്കിലെടുത്താണ് ഇളവ് അനുവദിക്കുന്നത്. അഞ്ച് കോടി വരെ നിക്ഷേപിക്കുകയോ 20 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരേക്കര്‍ ഭൂമി, 50 കോടി നിക്ഷേപിക്കുന്നവര്‍ക്ക് പത്ത് ഏക്കര്‍ എന്നിങ്ങനെയാണ് ഭൂനിയമത്തില്‍ ഇളവ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ട് ദിവസത്തെ ആഗോള പ്രവാസി കേരളീയ സംഗമം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ കെ.സി. ജോസഫ്, കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, കെ. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

പഞ്ചായത്ത് വിഭജനം : കുന്ദമംഗലത്ത് നാലു പഞ്ചായത്തുകളില്‍ യു.ഡി.എഫിന് മേല്‍ക്കൈ

Posted: 15 Jan 2015 10:56 PM PST

മാവൂര്‍: മന്ത്രിസഭാ യോഗ തീരുമാനപ്രകാരം വെള്ളനൂര്‍ ആസ്ഥാനമായി ചെറുകുളത്തൂര്‍ പഞ്ചായത്ത് നിലവില്‍ വരുന്നതോടെ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും യു.ഡി.എഫിന് മേല്‍ക്കൈ ലഭിക്കും.
എല്‍.ഡി.എഫിന്‍െറ ശക്തികേന്ദ്രങ്ങളായ മാവൂര്‍, പെരുവയല്‍, ചാത്തമംഗലം പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് മേല്‍ക്കൈ ലഭിക്കുക. , കുന്ദമംഗലത്ത് ഇപ്പോള്‍ തന്നെ യു.ഡി.എഫിന് മേധാവിത്തമുണ്ട്. ഈ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പഞ്ചായത്ത് രൂപവത്കരിക്കുന്നത്. ഇതോടെ ചെറുകുളത്തൂര്‍ എന്ന പേരില്‍ നിലവില്‍ ചാത്തമംഗലം പഞ്ചായത്തില്‍പെട്ട വെള്ളനൂര്‍ ആസ്ഥാനമായി രൂപവത്കരിക്കുന്ന പഞ്ചായത്ത് ഒഴികെയുള്ള മറ്റ് പഞ്ചായത്തുകളില്‍ യു.ഡി.എഫ് നില ഭദ്രമാകും.
ചെറുകുളത്തൂര്‍ പഞ്ചായത്തിനുവേണ്ടി പെരുവയല്‍, മാവൂര്‍, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് വിഭജിച്ചു നല്‍കുന്നത്. പെരുവയല്‍ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകള്‍ പൂര്‍ണമായും ഒന്ന്, രണ്ട്, അഞ്ച്, ആറ് വാര്‍ഡുകള്‍ ഭാഗികമായും കുന്ദമംഗലത്തെ ഒമ്പത്, 10, 11 വാര്‍ഡുകള്‍ ഭാഗികമായും ചാത്തമംഗലത്തെ 13, 20 വാര്‍ഡുകള്‍ ഭാഗികവും 14, 15, 16, 17 വാര്‍ഡുകള്‍ പൂര്‍ണമായും മാവൂരിലെ ഒന്ന്, രണ്ട് പൂര്‍ണമായും ഉള്‍പ്പെടുത്തിയാണ് പുതിയ പഞ്ചായത്ത്. ഇതില്‍ പെരിങ്ങൊളം മില്‍മ, മുണ്ടക്കല്‍, കുരിക്കത്തൂര്‍, ചാത്തങ്കാവ്, ചത്തെുകടവ്, കുഴക്കോട്, ചെറുകുളത്തൂര്‍, വളയന്നൂര്‍, ചെറൂപ്പ അയ്യപ്പന്‍കാവ്, വെള്ളനൂരിലെ വിരിപ്പില്‍, കോട്ടോല്‍താഴം, വേങ്ങേരിമഠം, ചൂലൂര്‍ മഠം, ചൂലൂര്‍ തുടങ്ങിയ ഭാഗങ്ങളാണ് ഉള്‍പ്പെടുക. 25,614 ആണ് പുതിയ ചെറുകുളത്തൂര്‍ പഞ്ചായത്തിന്‍െറ ജനസംഖ്യ. അതോടെ നേരത്തെ 29,781 ജനസംഖ്യയുണ്ടായിരുന്ന മാവൂരില്‍ 26,458 ഉം 47,700 ഉണ്ടായിരുന്ന പെരുവയലില്‍ 40,187 ഉം കുന്ദമംഗലം 53,223ല്‍നിന്ന് 48,766ഉം ചാത്തമംഗലം 46,688ല്‍നിന്ന് 36,367ഉം ആയി ചുരുങ്ങും.
പുതിയ പഞ്ചായത്ത് പ്രാബല്യത്തില്‍ വരുമ്പോള്‍ മുന്നണിയടിസ്ഥാനത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ ഉണ്ടാകുമെങ്കിലും മുസ്ലിംലീഗിനാണ് ഇത് ഏറെ ഗുണം ചെയ്യുക. വിഭജനത്തില്‍ കോണ്‍ഗ്രസിന്‍െറ പല ശക്തി കേന്ദ്രങ്ങളും പുതിയ പഞ്ചായത്തിലാണ് ഉണ്ടാകുക.
അതേസമയം, അശാസ്ത്രീയമായ പഞ്ചായത്ത് വിഭജനമാണ് ഇപ്പോള്‍ നടത്തിയതെന്നാരോപിച്ച് ഈ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് ശക്തമായ പ്രക്ഷോഭ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ സി.പി.എം ലോക്കല്‍, ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ കമീഷന് പരാതി നല്‍കാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്.

കലോത്സവങ്ങളില്ലാത്ത ആ കാലം

Posted: 15 Jan 2015 09:22 PM PST

Image: 

സാധാരണ കലോത്സവവേദികളില്‍ മാമുക്കോയ എത്താറില്ല. സിനിമയുടെ വല്ലാത്ത തിരക്കുകള്‍ക്കിടയില്‍ സമയക്കുറവു തന്നെ കാരണം. എന്നാലും ഉദ്ഘാടനത്തിനും സമ്മാനദാനത്തിനും സമയം കിട്ടുമ്പോഴൊക്കെ എത്തിച്ചേരും.  കല്ലായിയിലെ മരമില്ലുകളിലെ കഠിനജോലികള്‍ക്കിടയില്‍ കലയുടെ തുടിപ്പുള്ളൊരു ഹൃദയം സൂക്ഷിച്ച ഈ കോഴിക്കോട്ടുകാരനറിയാമായിരുന്നു എന്നെങ്കിലും താന്‍ അംഗീകരിക്കപ്പെടുമെന്ന്.
നാട്ടുകാരും വീട്ടുകാരും എതിര്‍പ്പ് മാത്രം പുറത്തെടുത്ത പഴയകാലത്തെ വേദനയോടെ ഓര്‍ത്തെടുക്കുന്നു മലയാള സിനിമയിലെ ഈ  കോഴിക്കാടിന്‍െറ പുത്രന്‍. അന്നൊന്നും നാടകമോ സിനിമയോ ഒന്നും കാണാനോ സംഘടിപ്പിക്കാനോ ഉള്ള ധൈര്യമില്ലായിരുന്നു. സമുദായവും കുടുംബവും ഒന്നടങ്കം എതിര്. അതിനാല്‍ തന്നെ സര്‍ഗവേദികളിലെ പരിശീലനമില്ലാതെയാണ് മാമുക്കോയ സിനിമയിലത്തെുന്നത്.  ഇന്നത്തെ കുട്ടികള്‍ അക്കാര്യം മാത്രം ഓര്‍ത്താല്‍ മതി അവര്‍ക്ക് ബോധ്യമാകും ഇപ്പോള്‍ സ്വര്‍ഗമാണെന്ന്. ചാനലുകളും പത്രങ്ങളും കൂടാതെ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളും ക്ളബുകളും വരെ കഴിവുള്ള കുട്ടികളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും മത്സരിക്കുകയാണ്.
പരീക്ഷയിലെ ഗ്രേസ് മാര്‍ക്കും മാതാപിതാക്കളുടെ നിറഞ്ഞ പിന്തുണയും പൊതുസമൂഹത്തിന്‍െറ പരിഗണനയുമാണ് ഇപ്പോഴത്തെ കുട്ടികളുടെ ഭാഗ്യം. കലാരംഗത്ത് പുതുനാമ്പുകള്‍ ഉയര്‍ന്നുവരുന്ന ഇത്തരം കലാമേളകള്‍ക്ക് ലഭിക്കുന്ന പൊതുജന പിന്തുണ ഏറെ ശ്ളാഘനീയമാണ്. ഇത്തവണ സമാപനദിവസമെങ്കിലും എത്തിച്ചേരാമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ്  എറണാകുളത്തെ ഷൂട്ടിങ് സെറ്റില്‍ നിന്ന് മാമുക്കോയ.

തയാറാക്കിയത്: മുജീബ് ചോയിമഠം

സ്വര്‍ണവില വര്‍ധിച്ചു; പവന് 20,640 രൂപ

Posted: 15 Jan 2015 09:21 PM PST

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 400 രൂപ വര്‍ധിച്ച് 20,640 രൂപക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി 2,580 രൂപയായി. കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്വര്‍ണവിലയിലുള്ള ചാഞ്ചാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ലോക ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് കൊടിയേറി

Posted: 15 Jan 2015 09:08 PM PST

Image: 

ദോഹ: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ കാണികളെ അമ്പരപ്പിച്ച മാസ്മരിക കാഴ്ചകളോടെ 24ാമത് ലോക ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു. ലുസൈലിലെ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ടൂര്‍ണ്ണമെന്‍റിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. ലുസൈല്‍ ഹാളിലെ ശിലാഫലകത്തിന്‍െറ കര്‍ട്ടന്‍ നീക്കി ഒൗദ്യോഗികമായി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത അമീര്‍ കൊച്ചുകുട്ടിയില്‍ നിന്ന് കപ്പ് സ്വീകരിക്കുകയും ചെയ്തു.
വര്‍ണാഭമായ ചടങ്ങുകളാണ് ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകാനുണ്ടായിരുന്നത്. ആകാശത്ത് വര്‍ണ്ണ വിസ്ഫോടനം തീര്‍ത്ത് ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളിന് മുകളില്‍ നടന്ന വെടിക്കെട്ട് തന്നെയായിരുന്നു ചടങ്ങിന്‍െറ ആകര്‍ഷണം. സ്റ്റേഡയത്തിനകത്ത് അറബി കഥയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ലേസര്‍ ഷോയും അരങ്ങേറി. രാജ്യത്തിന്‍െറ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാ, സാംസ്കാരിക പരിപാടികളും നടന്നു. വിവിധ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് കാണികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഡെപ്യൂട്ടി അമീര്‍ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, അമീറിന്‍െറ പേഴ്സണല്‍ പ്രതിനിധി ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി തുടങ്ങി മന്ത്രിമാരും പ്രമുഖരുമടങ്ങുന്ന നിര തന്നെ സുവര്‍ണ്ണ നിമിഷത്തിന് സാക്ഷ്യം വഹിക്കാനത്തെി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ ഉള്‍പ്പടെ വിശിഷ്ടാതിഥികളുടെ നീണ്ടനിര ഉദ്ഘാടനത്തിനത്തെി. ചാമ്പ്യന്‍ഷിപ്പിന് രാജ്യം നല്‍കിയ പൂര്‍ണ പിന്തുണക്ക് അന്താരാഷ്ട്ര ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ഹസന്‍ മുസ്തഫ ഖത്തര്‍ അമീറിന് നന്ദിയര്‍പ്പിച്ചു. തുടര്‍ന്ന് സംസാരിച്ച ഖത്തര്‍ 2015 ഓര്‍ഗനൈസിങ് ഡയറക്ടര്‍ ശൈഖ് ജുവാന്‍ ബിന്‍ ഹമദ് ആല്‍ഥാനി, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. ചാമ്പ്യന്‍ഷിപ്പിന് ഏറ്റവും മികച്ച സൗകര്യങ്ങളാണൊരുക്കിയിരിക്കുന്നതെന്നും രാജ്യത്തിന് പുറത്തുനിന്നും നിരവധി കായിക പ്രേമികള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് രണ്ടാം തവണയാണ് മിഡില്‍ ഈസ്റ്റില്‍ ലോക ചാമ്പ്യന്‍ഷിപ്പ് എത്തുന്നതെങ്കിലും ആദ്യമായാണ് ഒരു ഗള്‍ഫ് രാഷ്ട്രം ആതിഥ്യമരുളുന്നത്. ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയതിന് ശേഷം ഇതു വരെ യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമേ ചാമ്പ്യന്മാരായിട്ടുള്ളു. 2001-ല്‍ ഈജിപ്തും 2005-ല്‍ തുണീഷ്യയും ചാമ്പ്യന്‍ഷിപ്പിന്‍െറ സെമി ഫൈനലിലത്തെിയതൊഴിച്ചാല്‍ യൂറോപ്പിന് പുറത്തുനിന്ന് ആരും ഇതുവരെ സെമയിലത്തെിയിട്ടില്ളെന്ന പ്രത്യേകതയും ചാമ്പ്യന്‍ഷിപ്പിനുണ്ട്.

 

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ രാജിവെച്ചു

Posted: 15 Jan 2015 08:28 PM PST

Image: 

ന്യൂഡല്‍ഹി: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ രാജിവെച്ചു. വിവാദ ചിത്രമായ ‘മെസഞ്ചര്‍ ഓഫ് ഗോഡി’ന് സെന്‍സര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെ തഴഞ്ഞുകൊണ്ടാണ് ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രെബ്യൂണല്‍ ചിത്രത്തിന് അനുമതി നല്‍കിയതെന്ന് ലീലാ സാംസണ്‍ ആരോപിച്ചു. ഇത് ബോര്‍ഡിനെ അപഹസിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു. തന്‍റെ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറിയതായും ലീലാ സാംസണ്‍ അറിയിച്ചു. അതേസമയം, വിവാദചിത്രത്തിന്‍റെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ടാണോ രാജിയെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.

ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്‍റെ ആദ്യ സിനിമയായ 'മെസഞ്ചര്‍ ഓഫ് ഗോഡി'ന്  വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കിയേക്കാം എന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ബോര്‍ഡിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് അനുമതിക്കായി  ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രെബ്യൂണലിന് വിടുകയായിരുന്നു. ചിത്രത്തിന്  പ്രദര്‍ശനാനുമതി നല്‍കിയ തീരുമാനം എഫ്.എ.സി.റ്റി ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല.
വാര്‍ത്താ വിതരണ മന്ത്രാലയം നാമനിര്‍ദേശം ചെയ്ത സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങളുടെ ഇടപെടലും അഴിമതിയും അംഗീകരിക്കാനില്ളെന്ന് അവര്‍ പറഞ്ഞു. ഫണ്ടില്ലന്നെ കാരണത്താല്‍ കഴിഞ്ഞ ഒമ്പത് മാസമായി ബോര്‍ഡ് ചേരുന്നതിന് സര്‍ക്കാര്‍ അനുവദിക്കുന്നില്ളെന്നും അവര്‍ കുറ്റപ്പെടുത്തി.
സ്വയം ദൈവദൂതനാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഗുര്‍മീത് റാം റഹീം ഒരുക്കിയ ചിത്രത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.  ബലാല്‍സംഗവും കൊലപാതകവുമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളയാളാണ് ഗുര്‍മീത് റാം റഹീമെന്നും അത്തരത്തിലൊരാള്‍ ദൈവത്തിന്‍റെ ദൂതനാണെന്ന് അവകാശപ്പെട്ട് സിനിമയെടുത്താല്‍ അംഗീകരിക്കാനാവില്ളെന്നും സിഖ് സംഘടനകള്‍ ആരോപിച്ചിരുന്നു. സിനിമ നിരോധിക്കണമെന്ന ആവശ്യവും സംഘടനകള്‍ ശക്തമാക്കിയിരുന്നു. എഫ്.എ.സി.റ്റിയില്‍ നിന്നും ഒൗദ്യോഗിക അറിയിപ്പ് കിട്ടിയാല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് എഫ്.എ.സി.റ്റി ഗുര്‍മീത് റാം പറഞ്ഞു. ചിത്രം വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

 

 

ഗ്വണ്ടാനമോ തടവറയിലെ നാല് യമന്‍ പൗരന്മാരെ ഒമാനിലേക്ക് മാറ്റുന്നു

Posted: 15 Jan 2015 08:01 PM PST

Image: 

മസ്കത്ത്: ഗ്വണ്ടാനമോ തടവറയില്‍നിന്ന് അഞ്ച് യമന്‍ പൗരന്മാരെ മോചിപ്പിക്കുന്നു. 12 വര്‍ഷത്തിലധികമായി ഇവിടെ ശിക്ഷയനുഭവിക്കുന്ന ഇവരില്‍ നാലുപേരെ ഒമാനിലേക്കും ഒരാളെ എസ്തോണിയയിലേക്കുമാണ് മാറ്റുന്നത്. ഗ്വണ്ടാനമോ പൂര്‍ണമായും അടച്ചുപൂട്ടുന്നതിന്‍െറ ഭാഗമായാണ് തീരുമാനം. സെപ്റ്റംബര്‍ 11 ആക്രമണത്തെ തുടര്‍ന്നുള്ള ഭീകരവിരുദ്ധ പോരാട്ടത്തിനിടെ പാകിസ്താനില്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഇവരെ ഗ്വണ്ടാനമോയില്‍ അടച്ചത്. 30നും 50നുമിടയില്‍ പ്രായമുള്ള ഇവരെ 2009ല്‍ മോചിപ്പിക്കാന്‍ വിവിധ ഏജന്‍സികള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, യമനില്‍ അല്‍ഖാഇദയും അമേരിക്കന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇവരെ വിട്ടയക്കുന്നത് പ്രശ്നമാണെന്നുപറഞ്ഞ് കൈമാറ്റം നീളുകയായിരുന്നു.  13 വര്‍ഷമായി തടവിലുള്ള 44കാരനായ അല്‍ഖാദര്‍ അബ്ദുല്ല മുഹമ്മദ് അല്‍ യാഫി, 12 വര്‍ഷമായി ജയിലില്‍ കഴിയുന്ന 32 കാരനായ അബ്ദുറഹ്മാന്‍ അതാ മുഹമ്മദ് ശുബാതി, 33കാരനായ ഫാദില്‍ ഹുസൈന്‍ സാലിഹ് ഹിന്‍തിഫ്, 34കാരനായ മുഹമ്മദ് അഹ്മദ് സലാം എന്നിവരെയാണ് ഒമാനിലേക്ക് കൊണ്ടുവരുന്നത്. 12 വര്‍ഷമായി തടവുശിക്ഷയനുഭവിക്കുന്ന 31കാരനായ അഹ്മദ് അബ്ദുല്‍ ഖാദറിനെ എസ്തോണിയയിലേക്കും അയക്കും. ഗ്വണ്ടാനമോ ജയില്‍ പൂര്‍ണമായും  അടച്ചുപൂട്ടുമെന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.  നേരത്തേ, ഒബാമ ഇക്കാര്യം നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സുരക്ഷാപ്രശ്നം ഉയര്‍ത്തി റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങളടക്കം ഇതിനെ എതിര്‍ത്തിരുന്നു. വിട്ടയക്കുന്നവര്‍ വീണ്ടും അമേരിക്കന്‍ വിരുദ്ധ പടയൊരുക്കങ്ങളില്‍ സജീവമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.  ഗ്വണ്ടാനമോ തടവുകാരെ വിട്ടയക്കുന്നതില്‍ മോറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് വിട്ടയക്കാനുള്ള നടപടി. ഇതോടെ, ഗ്വണ്ടാനമോയിലെ തടവുകാരുടെ എണ്ണം 122 ആകും. ഇവരില്‍ പകുതി പേരെയും വിട്ടയക്കാന്‍ തീരുമാനമായതാണ്.
 

ബെല്‍ജിയത്തില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

Posted: 15 Jan 2015 07:55 PM PST

Image: 

ബ്രസല്‍സ്: ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി ബെല്‍ജിയം.  തീവ്രവാദ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റൊരു തീവ്രവാദിക്ക് പരിക്കേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിറിയയില്‍ നിന്നും തിരിച്ചത്തെിയവര്‍ക്കായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവര്‍ ബെല്‍ജിയത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തീവ്രവാദ ഭീഷണിയത്തെുടര്‍ന്ന് ബ്രസല്‍സിലും സമീപപ്രദേശങ്ങളിലും പൊലീസ് തിരച്ചിലും സുരക്ഷയും ശക്തമാക്കിയിരിക്കുകയാണ്.പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ പ്രദേശവാസികള്‍ക്കോ പരുക്കേറ്റിട്ടില്ല.

പാരിസില്‍ ഷാര്‍ളി എബ്ദോ വാരികയ്ക്കു നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ബെല്‍ജിയത്തില്‍ സുരക്ഷയും പരിശോധനയും വര്‍ധിപ്പിച്ചത്.
 

ജിദ്ദ ചരിത്രമേളക്ക് വര്‍ണാഭമായ തുടക്കം

Posted: 15 Jan 2015 07:44 PM PST

Image: 

ജിദ്ദ: നൂറ്റാണ്ടു പഴക്കമുള്ള അറബ് പാരമ്പര്യത്തിന്‍െറയും ഹിജാസി സംസ്കാരത്തിന്‍െറയും ചരിത്രത്തിന്‍െറ പൊന്നേടുകള്‍ പൊടിതട്ടിയെടുത്ത് പുതുതലമുറക്ക് പകരുന്ന ജിദ്ദ ചരിത്രമേളയുടെ രണ്ടാമത് ആഘോഷപരിപാടികള്‍ക്ക് വര്‍ണാഭമായ തുടക്കം. ആഗോള പൈതൃക പട്ടികയില്‍ ഇടം പിടിച്ച പഴയ ജിദ്ദയിലെ ബലദ് ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ മേളത്തെരുവിലെ വേദിയില്‍ ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് ചരിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇനിയുള്ള പത്ത് ദിവസം ജിദ്ദ ചരിത്ര നഗരം പരമ്പരാഗത കലാ സാംസ്കാരിക വിനോദാഘോഷങ്ങളുടെ പൂരത്തിലാണ്.
ജിദ്ദ ചരിത്ര നഗരി പുരോഗതിയുടെയും വിജയത്തിന്‍െറയും പാതകള്‍ പിന്നിട്ട് പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് പറഞ്ഞു. ചരിത്ര നഗരിക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നഗരി കാണാനത്തെുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത് സന്തോഷവും ആവേശവും പകരുന്ന അനുഭവമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ടൂറിസം വകുപ്പ്, മുനിസിപ്പാലിറ്റി, മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ജിദ്ദ ചരിത്ര നഗരിയെ യുനസ്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഈ രംഗത്ത് ഇനിയും ധാരാളം ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. പ്രദേശത്തിന്‍െറ ചരിത്രപ്രാധാന്യം മനസ്സിലാക്കി മേഖലയിലെ പുരാതന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കു മുന്നോട്ടുവന്ന പ്രദേശവാസികളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. ജിദ്ദ ചരിത്രമേഖലയിലെ പള്ളികളുടെ അറ്റകുറ്റപ്പണികള്‍ക്ക് പ്രത്യേക ഫണ്ട് ഉണ്ടാക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. ചരിത്രമേളക്ക് വലിയ സ്വീകാര്യത ലഭിച്ചുകെണ്ടിരിക്കുകയാണ്. പ്രദേശം സംരക്ഷിക്കുന്നതിന് ഗവണ്‍മെന്‍റ് വലിയ പ്രാധാന്യവും താല്‍പര്യവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ പുരാതന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് അനുമതി നല്‍കിയ ഉടമകളെ ടൂറിസം മേധാവി ആദരിച്ചു. ജിദ്ദ മേയര്‍ ഡോ. ഹാനി അബൂ റാസ്, ജിദ്ദ ചേംബര്‍ അധ്യക്ഷന്‍ സ്വാലിഹ് കാമില്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ശേഷം ഗാനമേളയും വിവിധ നാടന്‍ കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടന ചടങ്ങിനു ശേഷം ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദും ടൂറിസം മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനും മേള നടക്കുന്ന വിവിധ ഭാഗങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കിയ സ്റ്റാളുകളും സന്ദര്‍ശിക്കുകയും പരമ്പരാഗത കലാപരിപാടികള്‍ വീക്ഷിക്കുകയും ചെയ്തു.
ആദ്യദിവസം തന്നെ നൂറുക്കണക്കിന് സന്ദര്‍ശകരാണ് മേള കാണാനത്തെിയത്. സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ വരും ദിവസങ്ങളില്‍ ജിദ്ദക്കകത്തും പുറത്തുമുള്ള  സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ മേള കാണാനത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേളയോടനുബന്ധിച്ച് പ്രദേശത്തെ മാര്‍ക്കറ്റുകളില്‍ ആകര്‍ഷകമായ വിലക്കിഴിവും നറുക്കെടുപ്പും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്, ചരിത്രം, സാംസ്കാരികം, വിനോദം എന്നീ നാല് തലക്കെട്ടുകളിലൂന്നിയ 89 ലധികം പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നാടകം, കോമഡിഷോ, വിവിധ പരമ്പരാഗത കലാപരിപാടികള്‍, ജിദ്ദ നിവാസികളുടെ ചരിത്രവും ഹജ്ജ് തീര്‍ഥാടകരുടെ യാത്രയും തുറന്നുകാട്ടുന്ന പ്രദര്‍ശനം, കവിയരങ്ങ്, സെമിനാര്‍, പഴയ  സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പത്രങ്ങളുടെയും ചിത്രങ്ങളുടെയും പഴയ പുസ്തകശാലയുടെയും കാറുകളുടെയും പ്രദര്‍ശനം, പുരാതന കാലത്ത് വിവിധ ജോലികള്‍ക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെയും പ്രദര്‍ശനം, പഴയ പരസ്യബോര്‍ഡുകള്‍, ചരിത്രഫലകങ്ങള്‍, വിവിധ ആര്‍ട്ടിസ്റ്റുകളുടെ ചിത്രരചനകള്‍ എന്നിവയും മേളയിലുണ്ടാകും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ ‘പ്രതി’ച്ഛായ

Posted: 15 Jan 2015 06:52 PM PST

Image: 

യു.ഡി.എഫ് സര്‍ക്കാറിന്‍െയും അതിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിച്ഛായക്ക് വലിയ മങ്ങലേല്‍പിച്ച സംഭവമായിരുന്നു സോളാര്‍ കേസ്. വഷളത്തങ്ങള്‍ നിറഞ്ഞ അപസര്‍പ്പക കഥപോലെ അത് ഇപ്പോഴും മലയാളിയുടെ മനസ്സിലുണ്ട്. സോളാര്‍ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട, ജസ്റ്റിസ് ശിവരാജന്‍ കമീഷന് മുമ്പാകെ കേസിലെ പരാതിക്കാരനായ കെ.ആര്‍. ശ്രീധരന്‍ നായര്‍ ബുധനാഴ്ച നല്‍കിയ മൊഴി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായിതന്നെ കുറ്റപ്പെടുത്തുന്നതാണ്. കേസിലെ മുഖ്യ പ്രതിയും വിവാദ നായികയുമായ സരിത എസ്. നായര്‍, മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍പെട്ട ടെന്നി ജോപ്പന്‍ എന്നിവരോടൊത്ത് താന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്‍െറ ഓഫിസില്‍ ചെന്ന് കണ്ടുവെന്ന് കമീഷന്‍ നടത്തിയ തെളിവെടുപ്പില്‍ ശ്രീധരന്‍ നായര്‍ പറഞ്ഞിരിക്കുകയാണ്. അതേക്കാള്‍ ഗൗരവതരമായ മറ്റൊരു മൊഴികൂടി അദ്ദേഹം നല്‍കി- കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തപ്പെട്ട പ്രത്യേക സംഘത്തിന്‍െറ തലവന്‍, എ.ഡി.ജി.പി ഹേമചന്ദ്രന്‍, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍നിന്ന് മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ശ്രീധരന്‍ നായര്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് എ.ഡി.ജി.പി അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവത്രെ. അന്വേഷണത്തിന് നിയോഗിക്കപ്പെട്ട സംഘത്തലവന്‍ എന്ന നിലക്ക് എ.ഡി.ജി.പിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ അധികാര ദുര്‍വിനിയോഗമാണ് ഉണ്ടായതെങ്കില്‍, അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. അത്യന്തം മലിനമയമായ ഒരു അഴിമതിക്കഥയുടെ പേരാണ് കേരളത്തില്‍ സോളാര്‍ എന്ന വാക്ക്. ആ വഷളത്തങ്ങളുടെ പട്ടികയെ വിപുലപ്പെടുത്തുന്നതാണ് ശ്രീധരന്‍ നായരുടെ പുതിയ മൊഴി. പക്ഷേ, സ്വാഭാവികമായും ഉമ്മന്‍ ചാണ്ടിക്കോ യു.ഡി.എഫ്/ കോണ്‍ഗ്രസ് നേതൃത്വത്തിനോ ഇതില്‍ പ്രത്യേകിച്ച് ഒരു കുലുക്കവും ഉണ്ടാകാന്‍ ഇടയില്ല. നിരന്തരമായ അഴിമതിക്കഥകളും അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച വാര്‍ത്തകളും കൊണ്ട് നിറയുകയാണ് യു.ഡി.എഫ് ഭരണം.
മുമ്പ്, തിരുവനന്തപുരത്തെ എം.ജി കോളജില്‍ പൊലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസിലെ പ്രതികളായ എ.ബി.വി.പി/ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ്. പിന്നീട് തീവ്ര വര്‍ഗീയവാദിയായ പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചു. ഏറ്റവും ഒടുവില്‍ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനെ ടെലിവിഷന്‍ കാമറകള്‍ക്കു മുമ്പില്‍ കരിഓയിലില്‍ കുളിപ്പിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും ‘സര്‍ക്കാറില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്’ ഉമ്മന്‍ ചാണ്ടി തീരുമാനിക്കുകയുണ്ടായി. ഇത് വന്‍ വിവാദമാവുകയും ഐ.എ.എസ് അസോസിയേഷന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിക്കാനും ഉമ്മന്‍ ചാണ്ടി സന്നദ്ധമായി. കേസ് എടുക്കലും പിന്‍വലിക്കലുമടക്കമുള്ള നീതിന്യായ നടപടിക്രമങ്ങള്‍ തന്‍െറ അധികാരപരിധിയിലാണെന്ന അത്യന്തം മോശമായ സന്ദേശമാണ് മുഖ്യമന്ത്രി ഇതിലൂടെ നല്‍കിയത്. പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈകോടതി റദ്ദ് ചെയ്തതും ഈയിടെയാണ്. സര്‍ക്കാറിന് വലിയ മാനക്കേടുണ്ടാക്കേണ്ട കാര്യമായിരുന്നു ഇതും. എന്നാല്‍, പാമോയില്‍ കേസില്‍ ആരോപണ വിധേയനായ ജിജി തോംസനെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് ഈ കോടതിവിധിയോട് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. രാഷ്ട്രീയ ധാര്‍മികതക്കും ഭരണഘടനയുടെ മഹത്തായ സങ്കല്‍പങ്ങള്‍ക്കും നിരക്കാത്ത നടപടികളുമായി അതിവേഗം, ബഹുദൂരം അദ്ദേഹം സഞ്ചരിക്കുന്നു.
തീര്‍ച്ചയായും, മേല്‍പറഞ്ഞ നടപടികളെയും ഇടപാടുകളെയും ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളെ അതിജീവിച്ച് മുന്നോട്ടുപോവാനുള്ള മെയ്വഴക്കവും മിടുക്കും മുഖ്യമന്ത്രി വേണ്ടുവോളം കാണിക്കുന്നുണ്ട്. എല്ലാ വിവാദങ്ങള്‍ക്കു ശേഷവും, പാര്‍ട്ടിക്കകത്തും സര്‍ക്കാറിലും, അദ്ദേഹം കൂടുതല്‍ കരുത്തു നേടുന്നതാണ് പ്രത്യക്ഷത്തില്‍ സംഭവിക്കുന്നത്. അത്യന്തം ദുര്‍ബലരും ഭാവനാശൂന്യരുമായ പ്രതിപക്ഷത്തിന്‍െറ ചെലവിലാണ് അദ്ദേഹം ഈ കരുത്തൊക്കെ നേടിയെടുക്കുന്നത്. വിഷയങ്ങളെ മനസ്സിലാക്കാനും കൃത്യമായ പ്രതികരണം നടത്താന്‍പോലും ശേഷിയില്ലാത്ത, ഒരു പക്ഷേ, ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷത്തെയാണ് സി.പി.എമ്മും എല്‍.ഡി.എഫും പ്രതിനിധാനംചെയ്യുന്നത്. നാറുന്ന അഴിമതി/അധികാര ദുര്‍വിനിയോഗ കഥകള്‍ പുറത്തുവരുമ്പോഴും ഒന്നുച്ചത്തില്‍ ശബ്ദിക്കാന്‍പോലും കഴിയാത്ത, അപ്പോഴും തമ്മില്‍ തല്ലിക്കളിക്കുന്ന  പ്രതിപക്ഷമാണ് മുഖ്യമന്ത്രിയുടെ ഭാഗ്യം.
പക്ഷേ, വിവാദങ്ങളെയും ആരോപണങ്ങളെയും മെയ്വഴക്കം കൊണ്ടുമാത്രം അധികകാലം അതിജീവിക്കാന്‍ കഴിയില്ല എന്ന് മുഖ്യമന്ത്രിയും യു.ഡി.എഫ് നേതൃത്വവും മനസ്സിലാക്കേണ്ടതുണ്ട്. ജനങ്ങളുടെ മനസ്സില്‍ അങ്ങേയറ്റം പ്രതിച്ഛായാ നഷ്ടം സംഭവിച്ച മുഖ്യമന്ത്രിയും സര്‍ക്കാറുമാണ് ഉള്ളത്. പ്രതിപക്ഷത്തിന്‍െറ കഴിവുകേടു കൊണ്ട് മാത്രമാണ് അവര്‍ മുന്നോട്ടുപോവുന്നത്. പ്രതിച്ഛായ നഷ്ടപ്പെട്ട സര്‍ക്കാറും കഴിവുകെട്ട പ്രതിപക്ഷവും ജനങ്ങളില്‍ മടുപ്പ് സൃഷ്ടിക്കുമ്പോള്‍, വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ആ അവസരം ഉപയോഗപ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. അങ്ങനെ വരുമ്പോള്‍, തിരിച്ചുവരാന്‍ കഴിയാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിലേക്ക് നമ്മുടെ സംസ്ഥാനം എടുത്തെറിയപ്പെടുകയായിരിക്കും. ഇടത്തും വലത്തുമുള്ള കക്ഷികള്‍ ഗൗരവത്തില്‍ എടുക്കേണ്ട ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ് ഇത്.

ഫ്രഞ്ച് റിപ്പബ്ളിക്കിന്‍െറ പ്രതിസന്ധി

Posted: 15 Jan 2015 06:49 PM PST

Image: 

ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിന്‍െറ ചരിത്രത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര വലിയ ജനസഞ്ചയമാണ് വിവിധ നഗരങ്ങളില്‍ ഒത്തുകൂടിയത്. ഫ്രഞ്ച് റിപ്പബ്ളിക്കിന്‍െറ മൂല്യങ്ങള്‍, പ്രത്യേകിച്ച് അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാനാണ് ഭരണകൂടത്തിന്‍െറതന്നെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഷാര്‍ലി എബ്ദോക്കും യഹൂദ വ്യാപാര സ്ഥാപനത്തിനും നേരെ കുവാഷി സഹോദരന്മാരും അമേദി കൗലിബാലിയും നടത്തിയ ആക്രമണങ്ങളില്‍ 16 പേര്‍ കൊലചെയ്യപ്പെട്ട സംഭവം ഫ്രഞ്ച് ഭരണവ്യവസ്ഥയോടും ജീവിത രീതിയോടുമുള്ള ഇസ്ലാമിക ഭീകരവാദികളുടെ വെല്ലുവിളിയായാണ് പൊതുവില്‍ ചിത്രീകരിക്കപ്പെട്ടത്. ഈ ചൊവ്വാഴ്ച ഫ്രഞ്ച് ദേശീയ അസംബ്ളിയെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം ഊന്നിയ പ്രധാനപ്പെട്ട കാര്യം ‘ഫ്രാന്‍സ് ഇന്നൊരു യുദ്ധത്തിലാണ്’ എന്നതാണ്. ‘ഭീകരവാദത്തിനും ജിഹാദിസത്തിനും തീവ്ര ഇസ്ലാമിക വാദത്തിനും എതിരെയുള്ള ഈ യുദ്ധം സഹിഷ്ണുതക്കും മതേതരത്വത്തിനും വേണ്ടിയുള്ളതാണെ’ന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇസ്ലാമിനെതിരെയുള്ള യുദ്ധമല്ല ഇതെന്ന് അദ്ദേഹം എടുത്തുപറയുകയും ചെയ്തു. അധികം താമസിയാതെ, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യോമാക്രമണം നടത്തുന്നത് നീട്ടിയെടുക്കാനുള്ള വോട്ടെടുപ്പ് നടന്നു. 488 പേര്‍ അനുകൂലിച്ചും ഒരംഗം എതിര്‍ത്തും വോട്ടുചെയ്തു. ‘ഭീകരവാദ വിരുദ്ധ യുദ്ധം’ എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബുഷിന്‍െറ ആശയം അഫ്ഗാനിസ്താനിലേയും ഇറാഖിലേയും അധിനിവേശത്തിലേക്കും നീണ്ട യുദ്ധങ്ങളിലേക്കും ഇന്നും അവസാനിക്കാത്ത അരക്ഷിതത്വത്തിലേക്കും നയിച്ച കാര്യം നമുക്കറിയാം. 2001 സെപ്റ്റംബര്‍ 11ന് ശേഷം പ്രഖ്യാപിക്കപ്പെട്ട ഈ ‘ഭീകരവാദ വിരുദ്ധ യുദ്ധം’ മറ്റു രാജ്യങ്ങളിലെ ഇടപെടലിലും യുദ്ധങ്ങളിലും മാത്രമല്ല കാലശിച്ചത്. ആഭ്യന്തര രംഗത്ത് അമേരിക്കന്‍ ജനത അനുഭവിച്ചുവന്ന പൗരസ്വാതന്ത്ര്യങ്ങളെ വലിയ അളവില്‍ ഹനിക്കുന്ന പാട്രിയോട്ട് ആക്ട് നിലവില്‍വരുത്താന്‍ ബുഷിന് കഴിഞ്ഞു. സമാനമായ നിയമ നിര്‍മാണത്തിനുള്ള സാധ്യത ഇന്ന് ഫ്രാന്‍സ് ആരായുകയാണെന്ന സൂചനയും മാനുവല്‍ വാള്‍സിന്‍െറ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ ലക്ഷക്കണക്കിന് ഫ്രഞ്ച് പൗരന്മാര്‍ തെരുവിലിറങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവരുടെ അത്തരം പൗരസ്വാതന്ത്ര്യങ്ങള്‍ എടുത്തുകളയുന്ന നിയമസംവിധാനത്തെക്കുറിച്ച് ഭരണാധികാരികള്‍ ആലോചിക്കുന്നുവെന്ന വലിയ വൈരുധ്യം കാണാതിരുന്നുകൂടാ.
ഷാര്‍ലി എബ്ദോ സംഭവം കേട്ട ഉടന്‍തന്നെ എന്‍െറ ഓര്‍മയില്‍ വന്നത് 2011ല്‍ നോര്‍വേയില്‍ നടന്ന ആക്രമണമായിരുന്നു. ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രെയ്വിക്ക് എന്ന നോര്‍വേക്കാരന്‍ കാര്‍ബോംബ് സ്ഫോടനത്തിലൂടെ ഓസ്ലോയില്‍ എട്ടുപേരെയും ഉടോയ ദ്വീപിലെ യുവജന ക്യാമ്പില്‍ വെടിവെപ്പിലൂടെ 69 പേരെയും കൊന്നൊടുക്കുകയുണ്ടായി. തീവ്രവലതുപക്ഷ ക്രിസ്ത്യന്‍ വീക്ഷണം വെച്ചുപുലര്‍ത്തിയ ബ്രെയ്വിക് സയണിസത്തിനും ഹിന്ദുത്വത്തിനും അനുകൂലമായ നിലപാട് പ്രഖ്യാപിച്ച ആളാണ്. കമ്യൂണിസവും ഫെമിനിസവും അയാളുടെ ശത്രുപട്ടികയില്‍ സ്ഥാനംപിടിച്ചു. കടുത്ത ഇസ്ലാമിക വിരുദ്ധതയായിരുന്നു ബ്രെയ്വിക്കിന്‍െറ ആക്രമണോത്സുകമായ ആശയഗതിയുടെ മുഖമുദ്ര. 77 പേരുടെ കൊലപാതകം ‘ഭീകരവാദ വിരുദ്ധ യുദ്ധ’ത്തിലല്ല. ബ്രെയ്വിക്കിന്‍െറ വിചാരണയിലും 21 വര്‍ഷത്തെ ജയില്‍വാസം എന്ന ശിക്ഷയിലുമാണ് കലാശിച്ചത്. ബ്രെയ്വിക്ക് കൊലയാളിയും അയാള്‍ ചെയ്തത് ക്രിമിനല്‍ കുറ്റവുമായിരുന്നു. കുവാഷി സഹോദരന്മാരും കൗലിബാലിയും ചെയ്തതിനെ കൊലപാതകവും ക്രിമിനല്‍ കുറ്റവുമായിട്ടല്ല ഭീകരവാദ പ്രവര്‍ത്തനമായിട്ടാണ് ഫ്രഞ്ച് അധികൃതര്‍ കാണുന്നത്. അതുകൊണ്ടാണ് അതിനെതിരെ നിയമവ്യവസ്ഥയുടെ പ്രവര്‍ത്തനമല്ല, യുദ്ധംതന്നെയാണ് ആവശ്യം എന്ന നിലപാടിലത്തെുന്നത്. ഫ്രഞ്ച് ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള ഈ യുദ്ധം ഫ്രാന്‍സിനു പുറത്തത്തെുന്നതിലുപരി അതിനകത്തുതന്നെയാണ് കൂടുതലായും നടത്തപ്പെടുക എന്നു മനസ്സിലാക്കുമ്പോഴാണ് ഫ്രഞ്ച് റിപ്പബ്ളിക് ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് നമുക്ക് ബോധ്യമാവുക.
ആധുനിക വെസ്റ്റ് ഫാലിയന്‍ ദേശരാഷ്ട്ര ചരിത്രത്തില്‍ ഫ്രഞ്ച് റിപ്പബ്ളിക്കിന് നിര്‍ണായകമായ ഒരു സ്ഥാനമുണ്ട്. ഫ്രഞ്ച് വിപ്ളവത്തിന്‍െറ മൂല്യങ്ങളെക്കുറിച്ച് ഷാര്‍ലി എബ്ദോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ചയും നടക്കുന്നുണ്ട്. ഫ്രഞ്ച് റിപ്പബ്ളിക്കന്‍ മൂല്യങ്ങളും ലിബറല്‍ ജനാധിപത്യ ആശയവും ഫ്രഞ്ച് രീതിയിലുള്ള മതേതരത്വവും ഒരു ബഹുസ്വര സമൂഹത്തിന്‍െറ നിലനില്‍പിനായി രൂപംകൊണ്ടതല്ല. ഫ്രഞ്ച് ദേശീയ വാദവും മതേതരത്വവും ഉദ്ഘോഷിക്കുന്നത് വ്യത്യസ്തതകളുടെ സ്വതന്ത്രമായ നിലനില്‍പല്ല; മറിച്ച്, ഫ്രഞ്ച് റിപ്പബ്ളിക്കന്‍ മൂല്യങ്ങളിലേക്ക് അവയെ ഉരുക്കിച്ചേര്‍ക്കുന്ന രീതിയിലുള്ള ഉദ്ഗ്രഥനമാണ്. ഫ്രാന്‍സിന്‍െറതന്നെ ബഹുസ്വരമായ സാമൂഹിക മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഫ്രഞ്ച് വ്യവസ്ഥക്കും മൂല്യങ്ങള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ല. അതേസമയം, ബഹുസ്വരതയുടെ ഉദ്ഘോഷണത്തിലൂടെയുള്ള ഭരണകൂട സാധൂകരണ പ്രക്രിയ നടക്കുന്നുമുണ്ട്. യൂറോപ്പിലെതന്നെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യ ഫ്രാന്‍സിലാണ്. യഹൂദരുടെ സാന്നിധ്യവും അവരുടെ ഫ്രഞ്ച് സ്വത്വവും മാതൃകാപരമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എന്നാല്‍, ഷാര്‍ലി എബ്ദോ സംഭവത്തെതുടര്‍ന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പാരിസിലത്തെിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഫ്രഞ്ച് യഹൂദരോട്, നിങ്ങള്‍ ഇവിടെ സുരക്ഷിതരല്ളെങ്കില്‍ ഇസ്രായേലിലേക്കു വരുക എന്ന് ആഹ്വാനംചെയ്തു. ഫ്രാന്‍സിലെ യഹൂദര്‍ ഫ്രാന്‍സില്‍തന്നെ കഴിയുമെന്ന പ്രഖ്യാപനം  ഫ്രഞ്ച് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായി. ഫ്രാന്‍സിലെ മുസ്ലിം ജനതയില്‍ വലിയൊരു വിഭാഗം വംശീയതയുടെയും വര്‍ഗപരമായ അസമത്വത്തിന്‍െറയും ഇരകളാണ്. ആഫ്രിക്കയിലേയും അറബി ലോകത്തേയും ഫ്രഞ്ച് കൊളോണിയല്‍ ചരിത്രവുമായി ഫ്രാന്‍സിലെ മുസ്ലിം ജീവിതത്തിന് അടര്‍ത്തിമാറ്റാനാവാത്ത ബന്ധമുണ്ട്. വംശീയതയുടെയും പ്രാന്തവത്കരണത്തിന്‍െറയും സ്വത്വ നിരാസത്തിന്‍െറയും സമകാലിക യാഥാര്‍ഥ്യം ധാരാളം മുസ്ലിം ചെറുപ്പക്കാരെ തീവ്ര മത പ്രത്യയശാസ്ത്രങ്ങളിലേക്കും അക്രമ പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളെ യുദ്ധപ്രഖ്യാപനങ്ങളിലൂടെ കൈകാര്യം ചെയ്യാനാവില്ളെന്നതാണ് യാഥാര്‍ഥ്യം. ഫ്രഞ്ച് ലിബറല്‍ മൂല്യങ്ങള്‍ വ്യാപിപ്പിച്ച് ഈ പ്രശ്നത്തെ നേരിടാന്‍ ചില ശ്രമങ്ങള്‍ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് കഴിഞ്ഞ കുറച്ചുകാലമായി ഉണ്ടായിട്ടുണ്ട്. സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താന്‍െറ വചനങ്ങള്‍’ ഇറങ്ങിയ സമയത്തുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ രംഗത്തും പള്ളികളിലെ ഇമാമുകളെ പരിശീലിപ്പിക്കുന്ന കാര്യത്തിലും ഫ്രഞ്ച് ഭാഷയുടെയും റിപ്പബ്ളിക്കന്‍ മൂല്യങ്ങളുടെയും പ്രചാരണം ശക്തമാക്കാന്‍ അധികാരികള്‍ ശ്രമിക്കുകയുണ്ടായി. കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയവാദവും വംശീയതയും മുഖമുദ്രയാക്കിയ ഴാന്‍ മാറി ലപെന്നിന്‍േറതു പോലുള്ള തീവ്ര വലതുപക്ഷത്തിന്‍െറ വളര്‍ച്ച ലിബറല്‍ അജണ്ടക്ക് വലിയ തിരിച്ചടിയായി. ഭരണകൂടത്തിന്‍െറ ‘സുരക്ഷാ’ വ്യാഖ്യാനങ്ങളും യുദ്ധ പ്രഖ്യാപനങ്ങളും ഇന്ന് ഫ്രാങ്സ്വാ ഓലന്‍ഡിനെപ്പോലുള്ള സോഷ്യലിസ്റ്റ് നേതൃത്വത്തെപ്പോലും കുറെയൊക്കെ വലതുപക്ഷത്തേക്ക് അടുപ്പിക്കുന്നുവെന്ന് കാണാം. യൂറോപ്പിന്‍െറ സാമ്പത്തിക പ്രതിസന്ധി തീവ്ര വലതുപക്ഷ ആശയങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണ് പ്രദാനം ചെയ്യുന്നുമുണ്ട്.
ഇസ്ലാമിന്‍െറയും പാശ്ചാത്യ നവോത്ഥാനത്തിന്‍െറയും മൂല്യങ്ങള്‍ തമ്മില്‍ സംവാദത്തിന് സാധ്യതയുണ്ടെന്ന് പ്രശസ്ത ഫ്രഞ്ച് ചിന്തകന്‍ ഴാക്ക് ദെറീദ അഭിപ്രായപ്പെടുകയുണ്ടായി. ആഗോള ജനാധിപത്യത്തെയും ദേശരാഷ്ട്ര പരമാധികാര വിമര്‍ശത്തെയും ഉള്‍ക്കൊള്ളുന്ന പലതരം അതിര്‍ത്തികള്‍ ഭേദിക്കുന്ന ഒരു സംവാദമാവണം അത് എന്ന് ദെറീദ കരുതുന്നു. വ്യത്യസ്ത സ്വത്വാവിഷ്കാരത്തിനുള്ള അവസരം സംവാദത്തിന്‍െറ മുന്നുപാധിയാണ്. ആധിപത്യ മൂല്യങ്ങളിലൂടെയുള്ള ഉദ്ഗ്രഥനം ആ സാധ്യതക്ക് മങ്ങലേല്‍പിക്കുന്നു. യൂറോപ്യന്‍ മൂല്യങ്ങളും ഇസ്ലാമുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ ഒരു യൂറോ-ഇസ്ലാംതന്നെ സാധ്യമാണെന്ന നിലപാട് ബസം തിബി, താരിഖ് റമദാന്‍ തുടങ്ങിയവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഫ്രാന്‍സിലെ മുസ്ലിംകളെക്കുറിച്ച് പഠനം നടത്തിയ ജെന്നിഫര്‍ ഫ്രെഡറ്റ് തന്‍െറ പുസ്തകം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ‘ഇന്ന് ഫ്രാന്‍സിന്‍െറ സ്വത്വം നിര്‍ണയിക്കുന്ന സവിശേഷത എന്താണ്? മുസ്ലിം പൗരന്മാരുടേതിന് കടകവിരുദ്ധമായ ഒരു സ്വത്വത്തിലാണ് ചില ഫ്രഞ്ച് ഉന്നത സ്ഥാനീയര്‍ അത് കണ്ടത്തെുന്നത്. ഫ്രഞ്ച് മുസ്ലിംകളാകട്ടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പരമ്പരാഗത ഫ്രഞ്ച് മൂല്യങ്ങളിലാണ് അത് അന്വേഷിക്കുന്നത്. ഫ്രഞ്ച് അതിന്‍െറ സാമൂഹിക വൈവിധ്യത്തെ എങ്ങനെ നേരിടുന്നുവെന്ന കാര്യവുമായി  അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു ഫ്രഞ്ച് സവിശേഷതയെക്കുറിച്ചുള്ള ഈ അന്വേഷണം. 21ാം നൂറ്റാണ്ടിലെ പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്.’ ഏകമുഖത്വത്തിന്‍െറയും സുരക്ഷാ വ്യവഹാരത്തിലധിഷ്ഠിതമായ കടുത്ത ദേശീയവാദത്തിന്‍െറയും യുദ്ധപ്രഖ്യാപനത്തിന്‍െറയും രാഷ്ട്രീയം ഇന്ന് പൗരസ്വാതന്ത്ര്യങ്ങളെയും സാംസ്കാരിക വൈവിധ്യത്തെയും വെല്ലുവിളിക്കുന്നു. യഥാര്‍ഥത്തില്‍ ഫ്രഞ്ച് റിപ്പബ്ളിക് അതിനോടുതന്നെയുള്ള യുദ്ധത്തില്‍നിന്നും പുറം യുദ്ധങ്ങളില്‍നിന്നും പുറത്തുകടക്കുകയാണ് വേണ്ടത്.
 

റുബീനയെ മാലദ്വീപ് സ്വദേശി വിവാഹം ചെയ്തത് വ്യാജരേഖ ഹാജരാക്കി

Posted: 15 Jan 2015 06:39 PM PST

Image: 

മലപ്പുറം: നാലര വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന വര്‍ക്കല ഒടയത്തെ റുബീനയെ മാലദ്വീപ് സ്വദേശി ഹസന്‍ ജാബിര്‍ വിവാഹം കഴിച്ചത് വ്യാജരേഖ ഹാജരാക്കിയ ശേഷം. വിവാഹം ഒടയത്തെ മസ്ജിദുല്‍ കബീറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹാജരാക്കിയ മാലദ്വീപ് കുടുംബകോടതിയുടെ സര്‍ട്ടിഫിക്കറ്റില്‍ ഹസന്‍ ജാബിര്‍ അവിവാഹിതനാണെന്നും നിയമപ്രകാരം വിവാഹം നടത്താന്‍ തടസ്സമില്ളെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2008 ജൂലൈ ആറിനാണ് തെറ്റായ രേഖ നല്‍കിയത്. ജൂലൈ 28ന് വിവാഹം നടന്നതായി വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, റുബീനയെ വിവാഹം കഴിക്കുന്നതിന് മുമ്പെ ജാബിറിന് ഭാര്യയും അഞ്ച് മക്കളുമുണ്ടായിരുന്നു. പള്ളിക്കമ്മിറ്റിയില്‍ നിന്ന് ഇക്കാര്യം മറച്ചുവെച്ചു. ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയെന്നാണ് റുബീനയെ ധരിപ്പിച്ചിരുന്നത്. മക്കള്‍ അഞ്ചുപേരും ഇയാളോടൊപ്പം തന്നെയാണ് താമസം. മാലദ്വീപില്‍ ആഗസ്റ്റ് 24ന് എത്തിയ ശേഷമാണ് ചതിക്കപ്പെട്ടതായി റുബീന അറിഞ്ഞത്. ഇക്കാര്യം ഉമ്മ ഷഫീഖബീവിയെ ഫോണില്‍ അറിയിച്ചിരുന്നു. 24ാം വയസ്സിലാണ് റുബീനയെ അന്ന് അമ്പതുകാരനായ ജാബിര്‍ വിവാഹം കഴിച്ചത്.
 പത്തുമാസം പ്രായമായ സ്വന്തം കുഞ്ഞിനെ തലയണ കൊണ്ടമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയും ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് റുബീനക്കെതിരെ ചുമത്തിയ കുറ്റം. 2010 ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം. കിമ്പിദൂ ഹെല്‍ത്ത് സെന്‍ററിലെ രണ്ട് നഴ്സുമാരാണ് സാക്ഷികള്‍. ഇതിലൊരാളും മലയാളിയുമായ ജിഷ എന്ന നഴ്സും ഹസന്‍ ജാബിറുമായുള്ള അവിഹിതബന്ധം കണ്ടുപിടിച്ചതിനെതുടര്‍ന്ന് റുബീനയും ഭര്‍ത്താവും തമ്മില്‍ കലഹമുണ്ടായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ജിഷയുമുണ്ടായിരുന്നു. ജിഷയോ ജാബിറോ നല്‍കിയ പാനീയം കഴിച്ചയുടന്‍ കുഞ്ഞും താനും ഉറങ്ങിപ്പോയെന്നും ആശുപത്രിയില്‍ കഴിയുമ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിഞ്ഞതെന്നും റുബീന വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
മയക്കുമരുന്നിനടിമയായ ജാബിര്‍ മയക്കുമരുന്നോ വിഷമോ കലര്‍ത്തിയ പാനീയമോ നല്‍കിയതാകാം കുഞ്ഞിന്‍െറ മരണകാരണമെന്നാണ് റുബീന പറയുന്നത്. കോടതിയോട് ആവശ്യപ്പെട്ടതായി അഭിഭാഷക പറഞ്ഞു. റുബീനക്ക് ദിവേഹി ഭാഷ അറിയില്ളെന്ന് മാലദ്വീപ് പൊലീസും മൊഴി നല്‍കിയിട്ടുണ്ട്.

കിരണ്‍ ബേദി ബി.ജെ.പിക്ക് ആയുധം; പക്ഷേ...

Posted: 15 Jan 2015 06:25 PM PST

Image: 

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന് കിരണ്‍ ബേദി കളത്തിലിറങ്ങുന്നതോടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പുതിയ വഴിത്തിരിവ്. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ ഒന്നിച്ചുനിന്നവര്‍ പരസ്പരം മാറ്റുരക്കുന്ന വേദി കൂടിയായി ഡല്‍ഹി മാറി.  ആം ആദ്മി പാര്‍ട്ടിക്കെതിരായ പോരാട്ടത്തില്‍ കിരണ്‍ ബേദിയെ ബി.ജെ.പി മറയാക്കുകയാണ്. ബി.ജെ.പിയും ആം ആദ്മിയും തമ്മിലുള്ള പോരാട്ടം എന്നതിനെക്കാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും മാറ്റുരക്കുന്ന മത്സരമെന്ന സ്ഥിതിയാണ് ഇതുവരെ നിലനിന്നത്. മോദിയെ സംരക്ഷിക്കാനും, ഡല്‍ഹിക്കാര്‍ക്ക് കെജ്രിവാളിന് ബദലായ അഴിമതിവിരുദ്ധ പോരാളിയെന്ന നിലയിലും കിരണ്‍ ബേദിയെ ബി.ജെ.പി പ്രയോജനപ്പെടുത്തും. ബി.ജെ.പി തോറ്റാല്‍ പഴി കിരണ്‍ ബേദിക്കും, ജയിച്ചാല്‍ പകിട്ട് മോദിക്കും നല്‍കുകയെന്ന  രാഷ്ട്രീയം ഇതിലുണ്ട്. കിരണ്‍ ബേദിയുടെ രംഗപ്രവേശം ബി.ജെ.പിക്ക് മുതല്‍ക്കൂട്ടാകണമെന്നില്ല.  കോണ്‍ഗ്രസിനെ 15 വര്‍ഷം നയിച്ച വനിതാ മുഖമായ ഷീലാ ദീക്ഷിത് ഡല്‍ഹിക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ നേതാവായിരുന്നു. ഡല്‍ഹിയുടെ ആദ്യ മുഖ്യമന്ത്രിയായസുഷമ സ്വരാജിനും അക്കാലത്ത് ഏറെ ജനപ്രിയത ഉണ്ടായിരുന്നു. പക്ഷേ, അഞ്ചു കൊല്ലത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുവന്നപ്പോള്‍ സുഷമയും ബി.ജെ.പിയും തെറിച്ചു. ഇത്തരമൊരു സ്വീകാര്യത ഡല്‍ഹിയില്‍ കിരണ്‍ ബേദിക്ക് അവകാശപ്പെടാനില്ല.
കിരണ്‍ ബേദിയുടെ  പഴയ പൊലീസ് മുഖം വോട്ടര്‍മാര്‍ക്കിടയില്‍ ചലനം ഉണ്ടാക്കില്ല. കെജ്രിവാള്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നതിനെ എതിര്‍ത്ത കിരണ്‍ ബേദി ഒളിച്ചുവെച്ച കാവിരാഷ്ട്രീയം കൂടിയാണ്  പുറത്തുവന്നത്.
 ബി.ജെ.പിക്കുള്ളില്‍ മുഖ്യമന്ത്രിസ്ഥാനത്തിനും മറ്റുമായി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിച്ച് പോരടിക്കുന്ന നേതാക്കള്‍ക്കുനേരെയുള്ള വാള്‍ കൂടിയാണ് ബേദി. ജയിച്ചാല്‍ കിരണ്‍ ബേദി മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിക്കാന്‍ പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തിന് ചങ്കുറപ്പുമില്ല.

ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് ആദ്യസംഘം പുറപ്പെട്ടു

Posted: 15 Jan 2015 11:51 AM PST

Image: 

റാഞ്ചിയുടെ തണുപ്പിലേക്ക് പോരാട്ടത്തിന്‍െറ കൊടുംചൂടുമായി കേരളത്തിന്‍െറ കൗമാരം യാത്ര തുടങ്ങി. വ്യാഴാഴ്ച രാവിലെ ആലപ്പുഴയില്‍നിന്ന് പുറപ്പെട്ട ധന്‍ബാദ് എക്സ്പ്രസ് എറണാകുളത്തത്തെിയപ്പോഴാണ് 60ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ 18ാം കിരീടം തേടിയുള്ള കേരളത്തിന്‍െറ 70 അംഗ ആദ്യസംഘം ട്രെയിന്‍ കയറിയത്.

സൗകര്യപ്രദമായ യാത്രയുടെ അനിശ്ചിതത്വം അവസാനംവരെ നീണ്ടിരുന്നെങ്കിലും ഒടുവില്‍ ഒപ്പിച്ചുകിട്ടിയ പ്രത്യേക കോച്ചിലും മറ്റുമായി മുഹമ്മദ് അഫ്സലും കെ.ടി. നീനയും നയിക്കുന്ന കേരളത്തിന്‍െറ താരസംഘത്തിന് ശുഭയാത്ര. 70 പേരടങ്ങുന്ന രണ്ടാമത്തെ സംഘം ഇന്ന് പുറപ്പെടും. ആദ്യസംഘം ശനിയാഴ്ചയും രണ്ടാം സംഘം ഞായറാഴ്ചയും റാഞ്ചിയിലത്തെും. ജനുവരി 19 മുതല്‍ 23 വരെയാണ് റാഞ്ചിയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ ദേശീയ സ്കൂള്‍ കായികമേള.

പൊന്നുവാരാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് പതിവ് യാത്രാദുരിതത്തില്‍നിന്ന് ഒരു പരിധിവരെ മോചനമായത് യാത്ര രണ്ടു ബാച്ചുകളായി തിരിച്ചതും പാലക്കാട് എം.പി എം.ബി. രാജേഷിന്‍െറ ഇടപെടല്‍മൂലം റെയില്‍വേ പ്രത്യേക കോച്ച് അനുവദിച്ചതുമാണ്. 25 പേര്‍ക്ക് സ്ളീപ്പര്‍ ക്ളാസ് യാത്ര അനുവദിച്ചുകിട്ടിയപ്പോള്‍ മറ്റുള്ളവര്‍ക്ക് സിറ്റിങ് കോച്ച് ലഭിച്ചു. ട്രെയിന്‍ പാലക്കാടത്തെിയപ്പോള്‍ സൗകര്യങ്ങളറിയാനും ടീമിന് വിജയാശംസ നേരാനും എം.ബി. രാജേഷ് സ്റ്റേഷനില്‍ നേരിട്ടത്തെി.

വ്യാഴാഴ്ച റിസര്‍വേഷനൊന്നുമില്ലാതെ റാഞ്ചിയിലേക്ക് ഇറങ്ങിത്തിരിച്ച ലക്ഷദ്വീപ് ടീമിന് നാലുസീറ്റ് വിട്ടുനല്‍കാന്‍ കേരളം ഒൗദാര്യം കാട്ടിയ കാര്യം ചൂണ്ടിക്കാട്ടിയാണ് സംഘാംഗങ്ങള്‍ എം.പിക്ക് നന്ദി അറിയിച്ചത്. കേരളത്തിന്‍െറ ആദ്യ സംഘത്തിലെ 57 അത്ലറ്റുകളില്‍ 31 പെണ്‍കുട്ടികളും ഒരേ കോച്ചിലാണ് യാത്ര. 53 ആണ്‍കുട്ടികളും 61 പെണ്‍കുട്ടികളും 81 ഇനങ്ങളിലാണ് റാഞ്ചിയില്‍  മത്സരിക്കുക. ആകെ 95 ഇനങ്ങളിലാണ് മത്സരങ്ങള്‍.

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്‍െറ കൊടി പിടിക്കാന്‍ ഇത്തവണ ആരുമില്ല. റാഞ്ചിയിലെ കടുത്ത തണുപ്പിനെ അവഗണിച്ച് കിരീടം നിലനിര്‍ത്തുകയാണ് കേരളത്തിന്‍െറ ലക്ഷ്യമെന്ന് ആറു പരിശീലകരും ഒഫിഷ്യല്‍സും അടങ്ങിയ 140 അംഗ സംഘത്തിന്‍െറ തലവന്‍ കൂടിയായ കേരള സ്റ്റേറ്റ് സ്കൂള്‍ സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണയാണ് റാഞ്ചി മീറ്റിന് വേദിയാവുന്നത്. കഴിഞ്ഞവര്‍ഷത്തെ അനുഭവപാഠങ്ങള്‍ ടീമിന് ഏറെ ഗുണം ചെയ്യും. തന്‍െറ അവസാനത്തെ സ്കൂള്‍ മീറ്റിന് സ്പൈക് അണിയുന്ന ഇന്ത്യന്‍ സ്കൂള്‍ താരം മുഹമ്മദ് അഫ്സല്‍, നടത്തത്തില്‍ കേരളത്തിന്‍െറ പാരമ്പര്യം കാക്കുന്ന നീന, സ്പ്രിന്‍റ് താരം ജിസ്ന മാത്യു, അബ്ദുല്ല അബൂബക്കര്‍, ബബിത, നിഖില്‍ നിതിന്‍, ഷഹര്‍ബാന സിദ്ദീഖ്, എം.വി. വര്‍ഷ എന്നിവര്‍ വ്യാഴാഴ്ച ടീമിനൊപ്പം തിരിച്ച സ്വര്‍ണപ്രതീക്ഷകളാണ്. ദേശീയ സ്കൂള്‍ അത്ലറ്റിക് രംഗത്ത് കേരളത്തിന്‍െറ ആധിപത്യം അരക്കിട്ടുറപ്പിച്ച് സ്വര്‍ണനേട്ടം വര്‍ധിപ്പിക്കുമെന്ന് താരങ്ങളും പരിശീലകരും ഒരുപോലെ പറയുന്നു.

പരിചയസമ്പന്നരായ ടോമി ചെറിയാന്‍, പി.ജി. മനോജ്, സിജിന്‍, മനീഷ്, ജാഫര്‍ ബാബു, നന്ദഗോപാല്‍ എന്നിവരാണ് കേരളത്തിന്‍െറ പരിശീലകര്‍. സുരേന്ദ്രന്‍, ഷിബി മാത്യു, ലിന്‍സി, സഫിയ, ജോര്‍ജ് ജോണ്‍, ഹരിദാസ് എന്നിവര്‍ മാനേജര്‍മാരും. കഴിഞ്ഞതവണ 38 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും നേടിയ കേരളം 315 പോയന്‍റുമായി ബഹുദൂരം മുന്നേറിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ഹരിയാനക്ക് പോയന്‍റ് നിലയില്‍ മൂന്നക്കം തികക്കാനായിരുന്നില്ല.

ചക്കിട്ടപാറയില്‍ വീണ്ടും ഖനന നീക്കം

Posted: 15 Jan 2015 11:46 AM PST

Image: 
Subtitle: 
എം.എസ്.പി.എല്‍ കമ്പനിയുടെ അപേക്ഷയോടൊപ്പം കേരള സര്‍ക്കാറിന്‍െറ എന്‍.ഒ.സി

ന്യൂഡല്‍ഹി: കോഴിക്കോട് ജില്ലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് കര്‍ണാടകയിലെ ബെള്ളാരിയിലുള്ള എം.എസ്.പി.എല്‍ കമ്പനി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു.യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയെന്ന് പറയുന്ന സമ്മതപത്രവുമായിട്ടാണ് (എന്‍.ഒ.സി) സമീപിച്ചത്.  
ഖനന പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ തയാറാക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് പുതുതായി നല്‍കിയ അപേക്ഷയിലാണ് അനുബന്ധ രേഖയായി കേരള സര്‍ക്കാറിന്‍െറ എന്‍.ഒ.സി സമര്‍പ്പിച്ചത്. 406.45 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഇരുമ്പയിര് ഖനനത്തിനൊപ്പം സംസ്കരണ പ്ളാന്‍റും സ്ഥാപിക്കാനാണ് പദ്ധതിയെന്ന് കമ്പനി മന്ത്രാലയത്തെ അറിയിച്ചു.
ഡിസംബര്‍ 23ന് രാവിലെ ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതി പരിഗണിച്ച രണ്ടാമത്തെ അജണ്ടയിലാണ് പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കാനുള്ള പദ്ധതികളുടെ കൂട്ടത്തില്‍ കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപാറ ഗ്രാമത്തിലെ ആലമ്പാറ ഇരുമ്പയിര് ഖനിയില്‍ ഖനനം നടത്താനുള്ള എം.എസ്.പി.എല്‍ കമ്പനിയുടെ അപേക്ഷയും വന്നതെന്ന് മന്ത്രാലയം പുറത്തുവിട്ട മിനുട്സിലുണ്ട്.  സംസ്ഥാനം ഖനനാനുമതി റദ്ദാക്കിയത് യഥാസമയം കേന്ദ്രത്തെ അറിയിക്കാതിരുന്നത് മുതലാക്കിയാണ് കമ്പനിയുടെ നീക്കമെന്ന് സൂചനയുണ്ട്. 2013 നവംബര്‍ 25 നാണ് സംസ്ഥാന വ്യവസായ വകുപ്പ് അനുമതി റദ്ദാക്കിയത്.
ഇരുമ്പയിര് ഖനനത്തില്‍ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുമായി കടുത്ത മത്സരത്തിലേര്‍പ്പെട്ട കമ്പനിയാണ് ബെള്ളാരി കേന്ദ്രീകരിച്ച മുംബൈ മാര്‍വാഡികളുടെ ഖനന കമ്പനിയായ മിനറല്‍സ് സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എം.എസ്.പി.എല്‍). കല്ലഹള്ളിയിലെ 200 ഏക്കര്‍ റിസര്‍വ് വനത്തിലേക്ക് അതിക്രമിച്ചുകയറി ഖനനം നടത്തിയെന്ന് എം.എസ്.പി.എല്‍ കമ്പനിക്കെതിരെ കര്‍ണാടക ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഖനന കമ്പനികള്‍ക്ക് അനുകൂല തീരുമാനങ്ങളെടുക്കുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിക്കുകയും വിവാദമായതിനെ തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്ത എന്‍.ഒ.സിയുമായി എം.എസ്.പി.എല്‍ വീണ്ടും രംഗത്തുവന്നത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശമാണ് ഖനനം നടത്താനുദ്ദേശിക്കുന്ന ചക്കിട്ടപാറ, മാവൂര്‍, കാക്കൂര്‍ പ്രദേശങ്ങള്‍. ആലമ്പാറ ഇരുമ്പയിര് ഖനിയുടെയും ധാതുസംസ്കരണ പ്ളാന്‍റിന്‍െറയും സാധ്യതാപഠനത്തിന് മുമ്പുള്ള റിപ്പോര്‍ട്ടാണ് എന്‍.ഒ.സിയോടൊപ്പമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പെരുവണ്ണാമൂഴി ടൗണില്‍നിന്ന് ടാര്‍ റോഡ് വഴി കുറ്റ്യാടി അണക്കെട്ടിനെ ചുറ്റി ആറു കിലോമീറ്റര്‍ നീളത്തില്‍ കുന്നിന്‍മുകളിലേക്ക് റോഡുണ്ടെന്ന് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്ക് പ്രകാരം ഒമ്പതു വര്‍ഷത്തെ ഖനനത്തിനുള്ള ഇരുമ്പയിരാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. എന്നാല്‍, പാട്ടത്തിനെടുത്ത സമീപസ്ഥലങ്ങളിലെ ഇരുമ്പയിര് സാധ്യതകൂടി പരിശോധിക്കാനും മറ്റും 25 വര്‍ഷത്തേക്ക് വരെ ഖനനം നീട്ടാന്‍ സാധ്യതയുമുണ്ടെന്ന് കമ്പനി വിശദീകരിച്ചു. പെരുവണ്ണാമൂഴി റിസര്‍വ് വനത്തില്‍പെടുന്ന പ്രദേശമാണിതെങ്കിലും 1971-72 കാലഘട്ടത്തില്‍ ഇത്രയും ഭാഗത്ത് റബര്‍ തോട്ടമാക്കിയെന്നും കമ്പനി അവകാശപ്പെടുന്നു.  
ഇടതുപക്ഷ സര്‍ക്കാറിന്‍െറ കാലത്ത് ചക്കിട്ടപാറയില്‍ ഖനനനീക്കം നടത്തിയത് ‘മാധ്യമം’ ആണ് പുറത്തുകൊണ്ടുവന്നത്. പദ്ധതിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായ മന്ത്രിക്കെതിരെ കോഴ ആരോപണവും ഉയര്‍ന്നു. പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അന്ന് റദ്ദാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ എന്‍.ഒ.സിയാണ് വനം പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ പരിഗണിച്ചത്.

പുതിയ എന്‍.ഒ.സി നല്‍കിയിട്ടില്ല ^കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ചക്കിട്ടപാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയ എന്‍.ഒ.സി നല്‍കിയിട്ടില്ളെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നേരത്തേ നല്‍കിയ എന്‍.ഒ.സി 2012ല്‍ പുതുക്കാന്‍ അപേക്ഷ ലഭിച്ചപ്പോള്‍ പരിസ്ഥിതി വിഷയങ്ങളടക്കം പഠിക്കണമെന്ന ഉപാധിയോടെയാണ് പുതുക്കി നല്‍കിയത്. പിന്നീട് ഖനനാനുമതി റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന്‍െറ ഉത്തരവ് ഇറങ്ങിയിട്ടില്ല. അവരുടെ ഭാഗംകൂടി കേള്‍ക്കണമെന്ന് നിയമ വകുപ്പില്‍നിന്ന് നിര്‍ദേശം വന്നിരുന്നു. അതുപ്രകാരം റിപ്പോര്‍ട്ട് ലഭിച്ചിട്ടുമുണ്ട്. പഴയ എന്‍.ഒ.സിക്ക് നിയമസാധുതയില്ല. ഖനനാനുമതി നല്‍കാനാവില്ളെന്ന നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടി   പറഞ്ഞു.
 

ആദ്യമത്സരത്തില്‍ ഇംഗ്ളണ്ടും ആസ്ട്രേലിയയും

Posted: 15 Jan 2015 11:31 AM PST

Image: 

സിഡ്നി: ഇന്ത്യക്ക് പുറമെ കരുത്തരായ ആസ്ട്രേലിയയും ഇംഗ്ളണ്ടും അണിനിരക്കുന്ന ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാകും. ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച ഇംഗ്ളണ്ടും ആസ്ട്രേലിയയും ഏറ്റുമുട്ടും.
ടെസ്റ്റില്‍നിന്ന് വിരമിച്ച മഹേന്ദ്ര സിങ് ധോണി തിരിച്ചത്തെിയതോടെ പുതിയ ഊര്‍ജം കൈവന്ന ഇന്ത്യക്ക് മത്സരങ്ങള്‍ അഗ്നിപരീക്ഷയാകും.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അനായാസം നേടിയ ആസ്ട്രേലിയ മികച്ച ഫോമിലാണ്. ലോകകപ്പിനൊരുങ്ങിയ ഇംഗ്ളണ്ടും അപകടകരമായാണ് കളിക്കുന്നത്. ഞായറാഴ്ച ആസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
കഴിഞ്ഞ രണ്ടുവര്‍ഷം നടത്തിയ പ്രകടനത്തെക്കാള്‍ മികച്ച നിലയില്‍ ടീം ഇന്ത്യ കളിക്കുമെന്ന് പരിശീലനത്തിനിറങ്ങിയ ധോണി പറഞ്ഞു. ലോകകപ്പില്‍ പൂള്‍ ‘ബി’യില്‍ ഫെബ്രുവരി 15ന് പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം.
 

മാളവ്യയുടെ ഭാരതരത്ന ആര് സ്വീകരിക്കണമെന്നതില്‍ തര്‍ക്കം

Posted: 15 Jan 2015 10:59 AM PST

Image: 

ന്യൂഡല്‍ഹി: പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്ക് പ്രഖ്യാപിച്ച ഭാരതരത്ന ആര് ഏറ്റുവാങ്ങണമെന്നതിനെച്ചൊല്ലി തര്‍ക്കം. മദന്‍ മോഹന്‍ മാളവ്യയുടെ പിന്മുറക്കാരനെന്ന നിലയില്‍ ജസ്റ്റിസ് (റിട്ട.) ഗിരിധര്‍ മാളവ്യ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ മറ്റ് കുടുംബാംഗങ്ങളും രംഗത്തത്തെി. വിഷയം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അടുക്കലത്തെിയിരിക്കുകയാണ് ഇപ്പോള്‍.
ഭാരതരത്ന എന്ന് സമ്മാനിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാളവ്യക്കും അടല്‍ ബിഹാരി വാജ്പേയിക്കും പ്രഖ്യാപിച്ച ഭാരതരത്ന പ്രത്യേകം നല്‍കണോ പത്മ അവാര്‍ഡുകള്‍ക്കൊപ്പം നല്‍കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതേയുള്ളൂ. മദന്‍ മോഹന്‍ മാളവ്യയുടെ ചെറുമകനാണ് ജസ്റ്റിസ് മാളവ്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് മത്സരിച്ചപ്പോള്‍ നാമനിര്‍ദേശം ചെയ്താണ് ഇദ്ദേഹം പ്രശസ്തനായത്. മദന്‍ മോഹന്‍ മാളവ്യക്ക് നാല് മക്കളാണുള്ളത്. 1942ല്‍ വില്‍പത്രം എഴുതിയപ്പോള്‍ നടത്തിപ്പുകാരനായി മൂത്തമകന്‍ രമാകാന്ത് മാളവ്യയെയാണ് നിശ്ചയിച്ചത്.
എന്നാല്‍, 1943ല്‍ രമാകാന്ത് മരിച്ചപ്പോള്‍ മാളവ്യ പുതിയ വില്‍പത്രമെഴുതി രമാകാന്തിന്‍െറ മകന്‍ ശ്രീധറിനെ ചുമതലക്കാരനാക്കി.
 ശ്രീധര്‍ മാളവ്യയുടെ 92കാരിയായ വിധവ സരസ്വതിയാണ് ഭാരതരത്ന സ്വീകരിക്കാന്‍ അവകാശമുന്നയിച്ച് രംഗത്തത്തെിയിരിക്കുന്നത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ എന്ന നിലയില്‍ മദന്‍ മോഹന്‍ മാളവ്യക്ക് ഭാരതരത്ന നല്‍കുന്നതിനെക്കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.

വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘മതിലുകള്‍’ക്ക് 50 വര്‍ഷം

Posted: 15 Jan 2015 10:34 AM PST

Image: 

വൈക്കം: വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ പ്രേമകഥകളില്‍ അസാധാരണമായ പ്രേമകഥയെന്ന് ബഷീര്‍ പറഞ്ഞ മതിലുകളുടെ 50ാം വാര്‍ഷികം ബേപ്പൂര്‍ സുല്‍ത്താന്‍െറ നാട്ടില്‍ ആഘോഷിക്കും.

1965ല്‍ തിരുവന്തപുരത്ത് തമ്പാനൂരുള്ള അരിസ്റ്റോ ഹോട്ടലില്‍ താമസിച്ച് നാലുദിവസംകൊണ്ട് എഴുതിത്തീര്‍ത്ത മതിലുകള്‍ നാലുഭാഷകളില്‍ ഇറങ്ങിയതോടെ ലോകസാഹിത്യത്തില്‍ ഇടംനേടി. ബഷീര്‍ എഴുതിയ പ്രേമകഥകളില്‍ ഏറ്റവും അസാധാരണമായ  പ്രേമകഥ വര്‍ഷങ്ങള്‍ക്കുശേഷവും വായനക്കാര്‍ മനസ്സില്‍ താലോലിക്കുന്നു. ഹൃദയങ്ങളുടെ ഇടയില്‍ ആണ്‍ ജയിലിന്‍െറ മതിലുകള്‍ക്കപ്പുറത്ത് പെണ്‍ജയില്‍. ഒരുപാട് തടവുകാരുടെ കൂടെ നാരായണിയും നായികയില്ലാതെ ശബ്ദത്താല്‍  നായികയെ സൃഷ്ടിച്ച ഈ മഹത്തരമായ സാഹിത്യ സൃഷ്ടിയുടെ 50ാംവാര്‍ഷികം ബാല്യകാലസഖിയിലെ സുഹ്റയും മജീദും പഠിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്കൂളിലെ ക്ളാസ് മുറിയില്‍ ഈമാസം 18ന് നടക്കുന്ന സമ്മേളനം സാഹിത്യകാരി കെ.ആര്‍. മീര ഉദ്ഘാടനംചെയ്യും.

തലയോലപ്പറമ്പ് ഡി.ബി കോളജ് മലയാള വിഭാഗം മേധാവി ഡോ.ബി. പത്മനാഭപിള്ള അധ്യക്ഷതവഹിക്കും. വൈകുന്നേരം 5.30ന് ഫെഡറല്‍ നിലയത്തിന്‍െറ മുന്‍വശത്ത്  അടൂര്‍  ഗോപാലകൃഷ്ണന്‍െറ  മതിലുകളുടെ സിനിമയുടെ പ്രദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ബഷീര്‍ സ്മാരകസമിതി ഡയറക്ടര്‍ മോഹന്‍ ഡി. ബാബുവിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന ചര്‍ച്ചാ സമ്മേളനം പാലാ ആര്‍.ഡി.ഒ സി.കെ. പ്രകാശ് ഉദ്ഘാടനംചെയ്യും. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയും അമ്മമലയാളം സാഹിത്യ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ .

ബോകോ ഹറാം ആക്രമണം: ചിത്രങ്ങള്‍ ആംനസ്റ്റി പുറത്തുവിട്ടു

Posted: 15 Jan 2015 10:13 AM PST

Image: 

ബാഗ (നൈജീരിയ): നൈജീരിയയിലെ രണ്ട് നഗരങ്ങളില്‍ ബോകോ ഹറാം തീവ്രവാദികള്‍ കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണങ്ങളുടെ ആഘാതം വരച്ചുകാട്ടുന്ന ആകാശദൃശ്യങ്ങള്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍ നാഷനല്‍ പുറത്തുവിട്ടു. ഞെട്ടിപ്പിക്കുന്നതാണ് ചിത്രങ്ങളെന്ന് ആംനസ്റ്റിയുടെ നൈജീരിയ ഗവേഷകന്‍ ഡാനിയല്‍ എയ്റെ വെളിപ്പെടുത്തി.
വടക്കന്‍ നൈജീരിയയിലെ നഗരങ്ങളായ ബാഗയിലും ഡോറോ ഗൊവോണിലും ബോകോ ഹറാം നടത്തിയ ആക്രമണങ്ങളുടേതാണ് ചിത്രങ്ങള്‍. ആക്രമണത്തിന്‍െറ മുമ്പും ശേഷവുമുള്ള ചിത്രങ്ങളിലൂടെ നഗരത്തില്‍ ഇതിന്‍െറ ആഘാതം വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്.
ജനുവരി രണ്ടിനും ഏഴിനും എടുത്തതാണ് ചിത്രങ്ങള്‍. രണ്ടായിരത്തോളം പേരാണ് ജനുവരി ആദ്യത്തില്‍ തന്നെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
ബോകോ ഹറാം കൂട്ടക്കൊലകളുടെ ദൃക്സാക്ഷികളുമായും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും അഭിമുഖം നടത്തി ചിത്രങ്ങളുടെ അനുബന്ധമായി ആംനസ്റ്റി ചേര്‍ത്തിട്ടുണ്ട്. നൂറുകണക്കിനു പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. രണ്ടായിരത്തോളം പേര്‍ മരിച്ചതിനു പുറമെ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ആംനസ്റ്റി സ്ഥിരീകരിച്ചു. അതേസമയം, തീവ്രവാദികള്‍ ഉള്‍പ്പെടെ 150 പേര്‍ മാത്രമാണ് മരിച്ചതെന്നാണ് നൈജീരിയന്‍ സൈന്യം അവകാശപ്പെടുന്നത്.
ബാഗയില്‍ ബോകോ ഹറാം നൂറോളം പേരെ കൂട്ടക്കൊല ചെയ്യുന്നത് താന്‍ നേരിട്ട് കണ്ടതായി ഒരു 50 കാരന്‍ ആംനസ്റ്റിയോട് വെളിപ്പെടുത്തി. കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഇയാള്‍ പറഞ്ഞു. 5000 പേര്‍ക്ക് വൈദ്യസഹായം നല്‍കിയതായി മെഡിക്കല്‍ ചാരിറ്റി വൃത്തങ്ങള്‍ പറഞ്ഞു.
ഇരുവശങ്ങളിലുമായി 3,700 കെട്ടിടങ്ങള്‍ പൂര്‍ണമായി നശിക്കുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.
ആക്രമണങ്ങളില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമായി കണക്കാക്കാന്‍ കഴിയില്ളെന്ന് സുരക്ഷാ വിദഗ്ധര്‍ വെളിപ്പെടുത്തി. നഗരങ്ങളുടെ നിയന്ത്രണം ഇപ്പോഴും തീവ്രവാദികളുടെ കൈയിലായതിനാല്‍ ആര്‍ക്കും അവിടേക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ളെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.
 

ക്യൂരിയോസിറ്റി ചൊവ്വയിലെ സ്ഫടികപ്പാറകള്‍ തുരന്ന് പരീക്ഷണം തുടങ്ങി

Posted: 15 Jan 2015 09:52 AM PST

Image: 

വാഷിങ്ടണ്‍:  ചൊവ്വയില്‍ ജീവന്‍െറ സാധ്യതയെക്കുറിച്ചന്വേഷിക്കുന്ന നാസയുടെ റൊബോട്ടിക് വാഹനമായ മാര്‍സ് റോവര്‍ ക്യൂരിയോസിറ്റി ഗ്രഹോപരിതലത്തിലെ സ്ഫടികസ്വഭാവമുള്ള പാറതുരന്ന് പരീക്ഷണങ്ങള്‍ തുടങ്ങി. ചൊവ്വയില്‍ മുമ്പുണ്ടായിരുന്ന തടാകങ്ങള്‍ വറ്റിവരണ്ട് രൂപപ്പെട്ടതായിരിക്കാം ഇത്തരം പാറകള്‍ എന്ന നിഗമനത്തിലാണ് പുതിയ പരീക്ഷണമെന്ന് നാസയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ അശ്വിന്‍ വാസവദ വെളിപ്പെടുത്തി.
‘മോജേവ്’എന്ന് പേരിട്ടിട്ടുള്ള ഈ ദൗത്യത്തില്‍ ചുവന്ന ഗ്രഹത്തില്‍ ധാതുലവണങ്ങളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യം പരീക്ഷിച്ചറിയും. അരിമണിയേക്കാള്‍ ചെറിയ പരലുകള്‍ അടിഞ്ഞുകൂടി രൂപപ്പെട്ടതാണ് ഇവിടെയുള്ള ഇത്തരം പാറകള്‍.
29 മാസങ്ങള്‍ക്ക് മുമ്പ് 2011 നവംബര്‍ 26നാണ് ക്യൂരിയോസിറ്റി അമേരിക്കയിലെ കേപ് കനാവരലില്‍നിന്ന് വിക്ഷേപിച്ചത്. 56.3കോടി കിലോമീറ്റര്‍ യാത്രക്കൊടുവില്‍ കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് ഈ റൊബോട്ടിക്ക് വാഹനം ചൊവ്വയിലിറങ്ങിയത്.
മാര്‍സ് റോവര്‍ ക്യൂരിയോസിറ്റിയുടെ പാറതുരന്നുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തേ ഒമ്പതു മീറ്റര്‍ ആഴത്തില്‍ വരെ വാഹനം പാറകള്‍ തുരന്ന് പര്യവേക്ഷണം നടത്തിയിരുന്നു.
പാറതുരന്ന്  ലഭിക്കുന്ന സാമ്പിളുകള്‍  റോബോട്ടില്‍തന്നെ ഘടിപ്പിച്ചിട്ടുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും പരിശോധിക്കുക. നേരത്തേ നടത്തിയ പരീക്ഷണങ്ങളില്‍ സാമ്പിളുകളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് മതിയായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ളെന്ന്  ക്യൂരിയോസിറ്റി പദ്ധതിക്ക് നേതൃത്വം നല്‍കുന്ന അശ്വിന്‍ വാസവദ പറഞ്ഞു. നേരത്തേ ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങളേക്കാള്‍ വിവരങ്ങള്‍ പുതിയ പരീക്ഷണത്തില്‍നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

ഫ്രാന്‍സ് എല്ലാ മതങ്ങളെയും സംരക്ഷിക്കും ^ഫ്രാങ്സ്വ ഓലന്‍ഡ്

Posted: 15 Jan 2015 09:43 AM PST

Image: 

പാരിസ്: എല്ലാ മതങ്ങളെയും സംരക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് പറഞ്ഞു. മതഭ്രാന്തിന്‍െറ മുഖ്യ ഇരകള്‍ മുസ്ലിംകളാണെന്നും അദ്ദേഹം പറഞ്ഞു. അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ്. ഇസ്ലാം ജനാധിപത്യവുമായി ഇണങ്ങിപ്പോകുന്നതാണ്. പാരിസിലെ തീവ്രവാദി ആക്രമണത്തിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അറബ് ലോകത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ ഫ്രഞ്ച് ജനത ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയാണ്. മറ്റെല്ലാ ഫ്രഞ്ചുകാര്‍ക്കും തുല്യമായ അവകാശങ്ങള്‍ ഫ്രഞ്ച് മുസ്ലിംകള്‍ക്കുമുണ്ട്. അവരെ സംരക്ഷിക്കാനുള്ള കടമ നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോകോ ഹറാം കൂട്ടക്കൊലകളുടെ ദൃക്സാക്ഷികളുമായും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും അഭിമുഖം നടത്തി ചിത്രങ്ങളുടെ അനുബന്ധമായി ആംനസ്റ്റി ചേര്‍ത്തിട്ടുണ്ട്. നൂറുകണക്കിനു പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. രണ്ടായിരത്തോളം പേര്‍ മരിച്ചതിനു പുറമെ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ആംനസ്റ്റി സ്ഥിരീകരിച്ചു. അതേസമയം, തീവ്രവാദികള്‍ ഉള്‍പ്പെടെ 150 പേര്‍ മാത്രമാണ് മരിച്ചതെന്നാണ് നൈജീരിയന്‍ സൈന്യം അവകാശപ്പെടുന്നത്.
ബാഗയില്‍ ബോകോ ഹറാം നൂറോളം പേരെ കൂട്ടക്കൊല ചെയ്യുന്നത് താന്‍ നേരിട്ട് കണ്ടതായി ഒരു 50 കാരന്‍ ആംനസ്റ്റിയോട് വെളിപ്പെടുത്തി. കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഇയാള്‍ പറഞ്ഞു. 5000 പേര്‍ക്ക് വൈദ്യസഹായം നല്‍കിയതായി മെഡിക്കല്‍ ചാരിറ്റി വൃത്തങ്ങള്‍ പറഞ്ഞു.
ഇരുവശങ്ങളിലുമായി 3,700 കെട്ടിടങ്ങള്‍ പൂര്‍ണമായി നശിക്കുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.
ആക്രമണങ്ങളില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമായി കണക്കാക്കാന്‍ കഴിയില്ളെന്ന് സുരക്ഷാ വിദഗ്ധര്‍ വെളിപ്പെടുത്തി. നഗരങ്ങളുടെ നിയന്ത്രണം ഇപ്പോഴും തീവ്രവാദികളുടെ കൈയിലായതിനാല്‍ ആര്‍ക്കും അവിടേക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ളെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.

അഭിപ്രായ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്ന് മാര്‍പാപ

Posted: 15 Jan 2015 07:28 AM PST

Image: 
Subtitle: 
'സുഹൃത്തായാലും അമ്മയെ അധിക്ഷേപിച്ചാല്‍ ഇടി പ്രതീക്ഷിക്കാം'

മനില:  അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലാകരുതെന്ന് പോപ് ഫ്രാന്‍സിസ്.  ഫ്രാന്‍സിലെ പാരിസില്‍ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് മറ്റുള്ളവരെ പ്രകോപിപ്പിച്ച് കൊണ്ടായിരിക്കരുതെന്ന് മാര്‍പാപ വ്യക്തമാക്കി.  ശ്രീലങ്കയില്‍ നിന്നും ഫിലിപ്പീന്‍സിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടെയുണ്ടായിരുന്ന ഡോ. ആല്‍ബെര്‍ട്ടോ ഗാസ്പാരിയെ ഉദാഹരിച്ചാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ പരിധിയെകുറിച്ച് പോപ് വ്യക്തമാക്കിയത്. നല്ല സുഹൃത്തായ ഗാസ്പാരി തന്‍െറ അമ്മയെ അധിക്ഷേപിച്ചാല്‍ അദ്ദേഹത്തിന് ഇടി പ്രതീക്ഷിക്കാമെന്നും അത് സ്വാഭാവികമാണെന്നും മാര്‍പാപ പറഞ്ഞു.

ദൈവത്തിന്‍െറ പേരില്‍ കൊല നടത്തുന്നത് അസംബന്ധമാണ്. ഓരോ മതത്തിനും അതിന്‍േറതായ മഹത്വമുണ്ട്. മറ്റുള്ളവരുടെ മതത്തെയോ വിശ്വാസത്തെയോ നിന്ദിക്കാന്‍ പാടില്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നത് മൗലികാവകാശം മാത്രമല്ല.  പൊതു നന്മക്ക് വേണ്ടി അഭിപ്രായ പ്രകടനം നടത്തുക എന്നത് ഉത്തരവാദിത്തമാണ്. എന്നാല്‍ ഇതിന് പരിധിയുണ്ടെന്നും മാര്‍പാപ വ്യക്തമാക്കി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP