സ്വാഗതം
WELCOME

News Update..

Saturday, January 10, 2015

മുഷര്‍റഫ് വധശ്രമം: പാകിസ്താനില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി Madhyamam News Feeds

മുഷര്‍റഫ് വധശ്രമം: പാകിസ്താനില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി Madhyamam News Feeds

Link to

മുഷര്‍റഫ് വധശ്രമം: പാകിസ്താനില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി

Posted: 10 Jan 2015 12:07 AM PST

Image: 

ഇസ് ലാമാബാദ്: മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷര്‍റഫിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ പാകിസ്താനില്‍ തൂക്കിലേറ്റി. നാവികസേനയില്‍ ചീഫ് ടെക്നീഷ്യനായിരുന്ന ഖാലിദ് മഹ്മൂദിനെയാണ് റാവല്‍പിണ്ടി സെന്‍ട്രല്‍ ജയിലില്‍ വെള്ളിയാഴ്ച രാത്രി തൂക്കിലേറ്റിയത്.

2003 ഡിസംബര്‍ 14നാണ് ജനറല്‍ മുശറര്‍ഫിനുനേരെ വധശ്രമമുണ്ടായത്. കേസില്‍ അറസ്റ്റിലായ ഖാലിദ് മഹ്മൂദിനെക്കൂടാതെ നാലുപേരെ 2005 ഒക്ടോബര്‍ മൂന്നിന് വധശിക്ഷക്ക് വിധിക്കുകയായിരുന്നു.

ഖാലിദിന്‍െറ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വധശിക്ഷക്കുള്ള മൊറട്ടോറിയം പ്രധാനമന്ത്രി എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വധശിക്ഷയാണ് പാകിസ്താനില്‍ നടപ്പാക്കുന്നത്.

നേരത്തെ അര്‍ഷദ് മഹ്മൂദ്, സുബൈര്‍ അഹ്മദ്, റഷീദ് ഖുറൈശി, ഗുലാം സര്‍വര്‍ ഭാട്ടി, റഷ്യന്‍ പൗരന്‍മാരായ അഖ്ലാഖ് അഹ്മദ്, നിയാസ് മുഹമ്മദ് എന്നിവരെയാണ് മുഷര്‍റഫ് വധശ്രമക്കേസില്‍ തൂക്കിക്കൊന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ശിക്ഷ നടപ്പാക്കിയത്. റാവല്‍പിണ്ടി ജയിലിന് പുറത്തും അകത്തുമായി സൈന്യത്തെയടക്കം വിന്യസിച്ചിരുന്നു.

 

ദേശീയ കാര്‍ഷിക മേളക്ക് ഇന്ന് തുടക്കം

Posted: 09 Jan 2015 11:22 PM PST

മാനന്തവാടി: സംസ്ഥാന കൃഷി വകുപ്പ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഇതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ദേശീയ കാര്‍ഷികമേള ശനിയാഴ്ച വള്ളിയൂര്‍ക്കാവ് മൈതാനിയില്‍ ആരംഭിക്കും. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി പട്ടികവര്‍ഗ യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി, വര്‍ക്കിങ് ചെയര്‍മാന്‍ എം.ജി. ബിജു എന്നിവര്‍ അറിയിച്ചു. രാവിലെ ഒമ്പതിന് മേളഗ്രാമത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്മി പതാകയുയര്‍ത്തും. രണ്ടിന് വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്ര മാനന്തവാടി എല്‍.എഫ്.യു.പി സ്കൂളില്‍നിന്നാരംഭിക്കും. തുടര്‍ന്ന് ഡിസ്പ്ളേ നടക്കും. വൈകീട്ട് അഞ്ചിന് മേള കൃഷിമന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും. മികച്ച ഒമ്പത് കര്‍ഷകരെ മന്ത്രി എം.കെ. മുനീര്‍ ആദരിക്കും. ചരിത്ര പുരാവസ്തു പ്രദര്‍ശനം എം.ഐ. ഷാനവാസ് എം.പിയും പുഷ്പഫല പ്രദര്‍ശനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ഐ.എസ്.ആര്‍.ഒ പവലിയന്‍ എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എയും ലഹരി വിരുദ്ധ ജനകീയ കാമ്പയിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദും ഉദ്ഘാടനം ചെയ്യും. കാര്‍ഷികമേള ഗാനങ്ങളുടെ ഓഡിയോ സീഡി സംഗീത സംവിധായകന്‍ എം.ജെ. ജോസി പ്രകാശനം ചെയ്യും. പൈനാപ്പിള്‍ ടവര്‍ ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഡി.ഡി അലക്സ് സി. മാത്യു പ്രകാശനം ചെയ്യും. തുടര്‍ന്ന് നാടന്‍കലാസംഘത്തിന്‍െറ നാടന്‍പാട്ട്, ആദിവാസി നൃത്തം, നൃത്ത സന്ധ്യ, രാഗതരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.

സി സോണ്‍ കലോത്സവ വേദി മാറ്റി: അഞ്ച് വിദ്യാര്‍ഥികള്‍ കോളജ് കെട്ടിടത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

Posted: 09 Jan 2015 11:09 PM PST

നിലമ്പൂര്‍: മമ്പാട് എം.ഇ.എസ് കോളജില്‍ നടത്താന്‍ തീരുമാനിച്ച യൂനിവേഴ്സിറ്റി സി സോണ്‍ കലോത്സവം അവസാനഘട്ടത്തില്‍ മാറ്റിയെന്നാരോപിച്ച് കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ കോളജ് കെട്ടിടത്തിന്‍െറ മൂന്നാം നിലയില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കി. കോളജിലെ എം.എസ്.എഫ്, എസ്.ഐ.ഒ യൂനിയന്‍ ഭാരവാഹികളായ ഇസ്ഹാഖ്, നവാസ്, സാലിഖ്, സാലിഹ്, നിയാസ് എന്നിവരാണ് ഭീഷണി മുഴക്കിയത്.
ഇതിനിടെ ഇസ്ഹാഖ്, നവാസ്, നിയാസ് എന്നിവര്‍ റ്റ്യൂബ് ഗ്ളാസ് ഉപയോഗിച്ച് കൈയില്‍ മുറിവുകളുണ്ടാക്കിയത് പരിഭ്രാന്തിക്കിടയാക്കി. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
സി സോണ്‍ കലോത്സവ വേദി മമ്പാട് കോളജില്‍നിന്ന് മാറ്റിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മറ്റ് വിദ്യാര്‍ഥികളും മുദ്രാവാക്യവുമായി രംഗത്തിറങ്ങി. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.എം. പ്രദീപിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ആംബുലന്‍സും ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ പൊലീസുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടു. പിന്നീട് പി.കെ. ബഷീര്‍ എം.എല്‍.എ, നിലമ്പൂര്‍ തഹസില്‍ദാര്‍ എം. അബ്ദുസ്സലാം എന്നിവരും സ്ഥലത്തത്തെി കോളജ് മാനേജുമെന്‍റുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനപ്രകാരം വൈകുന്നേരം നാലരയോടെ വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍നിന്നിറങ്ങി. ഇവരെ പിന്നീട് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോളജില്‍ കലോത്സവം നടത്തുന്നതിന് എതിര്‍പ്പില്ളെന്ന് മാനേജ്മെന്‍റ് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറായത്.
ജനുവരി അവസാനമാണ് കലോത്സവം. കലോത്സവം നടത്താന്‍ കഴിയില്ളെന്ന് കോളജ് മാനേജ്മെന്‍റ് അറിയിച്ചിരുന്നു. മമ്പാടില്‍ സി സോണ്‍ കലോത്സവം നടത്തിയാല്‍ പ്രശ്നങ്ങളുണ്ടാവുമെന്ന് കോളജ് പ്രിന്‍സിപ്പലിന് ഫോണ്‍ വഴി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടത്തേണ്ടതില്ളെന്ന് തീരുമാനമെടുത്തത്.
കെ.എസ്.യുവും കലോത്സവത്തിന് തുടക്കത്തില്‍ എതിര്‍പ്പ് പറഞ്ഞിരുന്നു. കെ.എസ്.യു യൂനിയന്‍ ഭരിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്‍റര്‍ സോണ്‍ കലോത്സവം എം.എസ്.എഫിന്‍െറ എതിര്‍പ്പ് മൂലം വേദി മാറ്റിയെന്നാരോപിച്ചാണ് കെ.എസ്.യു ഇത്തവണ എതിര്‍പ്പുമായി രംഗത്തത്തെിയത്. എന്നാല്‍ അവസാനഘട്ടത്തില്‍ കോളജ് അധികൃതരും വിദ്യാര്‍ഥി സംഘടനകളും നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ളെന്ന് അറിയിച്ചിരുന്നു.
ഇതിനിടെയാണ് പ്രിന്‍സിപ്പലിന് പ്രശ്നമുണ്ടാവുമെന്ന് സന്ദേശം ലഭിച്ചത്. മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഫോണ്‍ വഴി സന്ദേശം നല്‍കിയതെന്ന് ആരോപിച്ച് എം.എസ്.എഫ് വിദ്യാര്‍ഥികള്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയാണ് പിരിഞ്ഞത്.

എരുമേലി പേട്ടതുള്ളലിനും ചന്ദനക്കുടത്തിനും നാടൊരുങ്ങി

Posted: 09 Jan 2015 10:53 PM PST

എരുമേലി: മതസൗഹാര്‍ദത്തിന്‍െറ ഈറ്റില്ലമായ എരുമേലിയിലെ ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിനും ചന്ദനക്കുട മഹോത്സവത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്ണുകള്‍ക്കും, കാതുകള്‍ക്കും ഇമ്പമേകി ഗജവീരന്മാരുടെ അകമ്പടിയോടെ കടന്നു പോകുന്ന ചന്ദനക്കുട ഘോഷയാത്രയും അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലും വീക്ഷിക്കുവാന്‍ ജാതി-മത ഭേദമന്യേ പതിനായിരക്കണക്കിനാളുകളാണ് തെരുവീഥികളില്‍ തടിച്ചുകൂടുന്നത്.
ജനുവരി 10,11 തീയതികളിലായാണ് ഇവ നടക്കുന്നത്. വര്‍ണങ്ങള്‍ വാരിവിതറി അമ്പലപ്പുഴ സംഘങ്ങളും താളാത്മകമായി ആലങ്ങാട് സംഘങ്ങളും പേട്ടതുള്ളുമ്പോള്‍ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, ചെണ്ടമേളം, ശിങ്കരിമേളം, മാപ്പിള ഗാനമേള, കൊട്ടക്കാവടി, ബാന്‍ഡ് സെറ്റ്, കോല്‍ക്കളി, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ചന്ദനക്കുട മഹോത്സവവും വേറിട്ട കാഴ്ച സമ്മാനിക്കും. ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തില്‍നിന്നും പേട്ടതുള്ളല്‍ ആരംഭിക്കും. അമ്പലപ്പുഴ സംഘത്തിന്‍െറ പേട്ടതുള്ളല്‍ കാണുവാന്‍ ശ്രീകൃഷ്ണഭഗവാന്‍ എത്തുന്നതായാണ് വിശ്വാസം. പേട്ട വീക്ഷിക്കുവാന്‍ ശ്രീ പരമശിവന്‍ എത്തുന്നതിന്‍െറ പ്രതീകമായി പകല്‍വെളിച്ചത്തില്‍ നക്ഷത്രത്തെ കാണുന്നതോടെ ചരിത്രപ്രസിദ്ധമായ എരുമേലിയിലെ ആലങ്ങാട് പേട്ട തുള്ളല്‍ പുറപ്പെടും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികള്‍ക്കായി ബന്ധപ്പെട്ടവരും നാടും ഒരുങ്ങിയതോടെ ഗതാഗത നിയന്ത്രണങ്ങളും ആപത്ഘട്ടങ്ങളില്‍ സഹായഹസ്തവുമായി പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ വിവിധ വകുപ്പുകളും ഒരുങ്ങിക്കഴിഞ്ഞു. എരുമേലി പേട്ടക്കവലയില്‍ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ടി.ബി റോഡ്, എം.ഇ.എസ് - പ്രപ്പോസ് റോഡ്, കുറുവാംമൂഴി - ഓരുങ്ങല്‍ ഭാഗം തുടങ്ങി പാരലല്‍ റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടും.
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുളള കോട്ടയത്തേക്കുളള സ്പെഷല്‍ വാഹനങ്ങള്‍ ചേനപ്പാടി - ചാമംപതാല്‍ - കൊടുങ്ങൂര്‍ വഴി കോട്ടയത്തേക്ക് തിരിച്ചുവിടും. ഈ വഴികളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഡ്യൂട്ടിക്കായി പൊലീസുകാരെയും നിയോഗിക്കും. ജനുവരി നടക്കുന്ന പേട്ടതുള്ളലോടെ രണ്ടര മാസമായി എരുമേലിയില്‍ നടക്കുന്ന മണ്ഡല - മകരവിളക്ക് ആഘോഷങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കും.

സി.പി.എം ഇടുക്കി ജില്ലാസമ്മേളനം: ചര്‍ച്ചക്കിടെ രൂക്ഷമായ വാക്കേറ്റം

Posted: 09 Jan 2015 10:51 PM PST

Image: 

തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാസമ്മേളനത്തില്‍ ചര്‍ച്ചക്കിടെ രൂക്ഷമായ വാക്കേറ്റമുണ്ടായി. അച്ചടക്കനടപടി ഒരുവിഭാഗത്തില്‍ മാത്രമായി ഒതുങ്ങുന്നുവെന്ന് വി.എസ് പക്ഷം ആരോപിച്ചു. നേതൃത്വം പാര്‍ട്ടിയെ ശിഥിലമാക്കുന്നു. പാര്‍ട്ടിസമരങ്ങള്‍ വിജയിക്കാത്തത് നേതൃത്വത്തിന്‍റെ കഴിവുകേടാണെന്നും ആരോപണമുണ്ടായി. ചര്‍ച്ചക്കിടെ ഒരുകൂട്ടം വി.എസ് അനൂകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ജോയ്സ് ജോര്‍ജിനെ സ്ഥാനാര്‍തഥിയാക്കിയതിനും വിമര്‍ശമുണ്ടായി. ചില സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ധാരണയുണ്ടാക്കിയെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. ബഹളമുണ്ടാക്കിയവരെ സംസ്ഥാന നേതാക്കള്‍ താക്കീത് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഒൗദ്യോഗിക വിഭാഗം, വി.എസ് പക്ഷത്തിനെതിരെയും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇടപെട്ടാണ് വാക്കേറ്റം അവസാനിപ്പിച്ചത്.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കമ്മിറ്റിയിലെ രണ്ട് വി.എസ് പക്ഷക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഇന്നലെ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ഒൗദ്യോഗിക പക്ഷം ആവശ്യപ്പെട്ടിരുന്നു.കൂടാതെ ഒൗദ്യോഗികപക്ഷത്തിലെ ഒരാളെ ശാസിക്കാനും തീരുമാനമായതായി സംഘടനാ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

 

എയര്‍ ഗണ്ണില്‍നിന്ന് വെടിയേറ്റ് വഴിയാത്രക്കാരിക്ക് പരിക്ക്

Posted: 09 Jan 2015 10:50 PM PST

പത്തനംതിട്ട: റോഡില്‍ കൂടി നടന്നുപോവുകയായിരുന്ന യുവതിയുടെ ചെവിക്ക് എയര്‍ ഗണ്ണില്‍നിന്നുള്ള വെടിയേറ്റ് പരിക്ക്. വെള്ളിയാഴ്ച രാവിലെ 10ന് ഓമല്ലൂര്‍ മഞ്ഞനിക്കര സി.എം.എസ് എല്‍.പി സ്കൂളിന് സമീപമാണ് സംഭവം. മഞ്ഞനിക്കര കാവിന്‍െറ വടക്കേതില്‍ സുഭാഷിന്‍െറ ഭാര്യ എലിസബത്തിനാണ് (28) വെടിയേറ്റത്. എലിസബത്തിന്‍െറ ഇടത് ചെവിക്കുട തുളച്ച് വെടിയുണ്ട പുറത്തേക്കിറങ്ങിയ നിലയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മഞ്ഞനിക്കര തൈക്കൂറ്റിവെള്ളൂര്‍ വീട്ടില്‍ റോബിനെ (31) പൊലീസ് പിടികൂടി. റോബിനും രണ്ട് കൂട്ടുകാരും ചേര്‍ന്ന് സ്കൂളിന് സമീപമുള്ള റോബിന്‍െറ വീട്ടില്‍വെച്ച് എയര്‍ ഗണ്‍ പിടിവലിക്കിടെ അബദ്ധത്തില്‍ പൊട്ടി റോഡില്‍ കൂടി നടന്നുപോയ യുവതിക്ക് വെടിയേറ്റതാണെന്ന് പറയുന്നു. മകള്‍ ചിന്നുവിനെ സി.എം.എസ് എല്‍.പി സ്കൂളില്‍ ആക്കിയശേഷം എലിസബത്ത് തിരികെ നടന്നുപോകവേയാണ് വെടിയേറ്റത്. എലിസബത്ത് നിലവിളിച്ച സ്കൂളിലേക്ക് ഓടിക്കയറി വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം പൊലീസിനെയും അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിന്‍െറ ഞെട്ടലിലാണ് എലിസബത്ത്. ചെവിയുടെ ഭാഗത്ത് വേദന അനുഭവപ്പെടുന്നുണ്ട്. റോബിന്‍െറ മാതാപിതാക്കള്‍ നേരത്തേ മരിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ കുറെനാളായി മഞ്ഞനിക്കരയിലെ വീട്ടില്‍ ഒറ്റക്കാണ് താമസം. ഭോപ്പാലിലായിരുന്നു ഏറെക്കാലം. വകുപ്പ് 308 പ്രകാരം പൊലീസ് കേസെടുത്തു.

മത്സ്യത്തൊഴിലാളികളും വില്‍പനക്കാരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം

Posted: 09 Jan 2015 10:45 PM PST

കണ്ണൂര്‍: ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും വില്‍പനക്കാരും തമ്മിലുള്ള പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം. വെള്ളിയാഴ്ച ഫിഷറീസ് സോണല്‍ ജോയിന്‍റ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ തീരദേശ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി, ഫിഷ് മര്‍ചന്‍റ് ആന്‍ഡ് കമീഷന്‍ ഏജന്‍റ്സ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
മൂന്നു ദിവസത്തേക്കാണ് ഒത്തുതീര്‍പ്പു കരാര്‍ അനുസരിച്ചുള്ള തീരുമാനം ബാധകമാവുക. ജനുവരി 14ന് ചേരുന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകും. ഇതിന്‍െറ ഭാഗമായി ഒരു ആഴ്ചയിലധികമായി നടന്ന സമരം അവസാനിപ്പിച്ച് വില്‍പ്പനക്കാര്‍ ശനിയാഴ്ച മുതല്‍ മത്സ്യം വില്‍ക്കും.
ഓരോ സ്ഥലത്തെയും വള്ളക്കാര്‍ അതതിടത്തെ കരയില്‍ മാത്രം മത്സ്യബന്ധനം നടത്തുക എന്ന വിചിത്രമായ ഒത്തു തീര്‍പ്പ് തീരുമാനമാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.
പുതിയ തീരുമാന പ്രകാരം ആയിക്കരയില്‍ നിന്ന് മത്സ്യബന്ധനം നടത്തുന്നവര്‍ ആയിക്കരയിലും അഴീക്കലില്‍ നിന്നുള്ളവര്‍ അഴീക്കലും മാത്രമേ മത്സ്യബന്ധനം നടത്താന്‍ പാടുള്ളു. ജില്ലയിലെ എല്ലാ പ്രമുഖ മത്സ്യബന്ധന കേന്ദ്രങ്ങളിലുമുള്ള വള്ളക്കാര്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ ഈ രീതിയില്‍ മാത്രമേ മത്സ്യബന്ധനം നടത്തുകയുള്ളു.
ജില്ലയിലെ കടല്‍ത്തീരങ്ങളില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഓരോയിടത്തും മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള വള്ളങ്ങള്‍ വന്നതോടെ മീന്‍ പിടിക്കുന്നതിന് പരമ്പരാഗത മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മത്സ്യം വില്‍ക്കുന്നതിനും ഇവര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇതോടെ വില്‍പ്പനക്കാര്‍ വില്‍പ്പന നിര്‍ത്തി സമരം ആരംഭിക്കുകയായിരുന്നു. കടലില്‍ എവിടെ നിന്നും മത്സ്യം പിടിക്കുന്നതിനും എവിടെ നിന്നും വാങ്ങുന്നതിനും തടസ്സമില്ളെന്നാണ് വില്‍പ്പനക്കാര്‍ പറഞ്ഞത്. വെള്ളിയാഴ്ചത്തെ യോഗത്തിലും ഇവര്‍ നിലപാടുകള്‍ ആവര്‍ത്തിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും നിലപാട് ആവര്‍ത്തിച്ചതോടെ ചര്‍ച്ച എങ്ങുമത്തൊതായി.
പിന്നീട് തീര്‍പ്പു ശ്രമമെന്ന നിലയില്‍ മൂന്നു ദിവസത്തേക്ക് ഓരോ കരയിലുമുള്ളവര്‍ അവിടെ തന്നെ മത്സ്യം പിടിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.
14ന് യോഗം ചേരുന്നതിന് മുമ്പ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംഘടനകളും വില്‍പ്പനക്കാരുടെ സംഘടനകളും പ്രത്യേകവും യോജിച്ചും യോഗങ്ങള്‍ ചേരുന്നുണ്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് സോണല്‍ ജോയന്‍റ് ഡയറക്ടര്‍ ഏലിയാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, മത്സ്യഫെഡ് മാനേജര്‍ ഗംഗാധരന്‍, വില്‍പ്പനക്കാരെ പ്രതിനിധാനം ചെയ്ത് നൂറുദ്ദീന്‍, എ.വി. ഹമീദ്, സുബൈര്‍, സിറാജ്, നാസര്‍, വി.കെ. മൊയ്തു. തീരദേശ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്‍റ് മധു, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് രഘുനാഥ് (സി.ഐ.ടി.യു), പ്രഭാകരന്‍ (ഐ.എന്‍.ടി.യു.സി), അജിത്ത് (ബി.എം.എസ്) എന്നിവര്‍ പങ്കെടുത്തു.

സഞ്ജയ് ദത്ത് ഇന്ന് കീഴടങ്ങിയേക്കും

Posted: 09 Jan 2015 10:22 PM PST

Image: 

മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഇന്ന് ജയിലില്‍ കീഴടങ്ങും. താല്‍ക്കാലിക വിടുതല്‍ നീട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയിതിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ദത്തിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.

നടന്‍ ആയതുകൊണ്ട് സഞ്ജയ് ദത്തിന് വേണ്ടി സര്‍ക്കാറിന് നിയമത്തില്‍ വിവേചനം കാണിക്കാനാവില്ളെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. പൂനെയിലെ യേര്‍വാഡ ജയിലില്‍ കഴിഞ്ഞിരുന്ന  സഞ്ജയ് ദത്തിന് 14 ദിവസത്തേക്കാണ് താല്‍ക്കാലിക വിടുതല്‍ നല്‍കിയത്. എന്നാല്‍ 14 ദിവസത്തേക്കു കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

പുതുവത്സരസമയത്ത് സഞ്ജയ് ദത്തിന് വിടുതല്‍ നല്‍കിയതില്‍ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും പുതുവത്സരസമയത്ത് ദത്ത് ജയിലിന് പുറത്തിറങ്ങിയിരുന്നു. 30 ദിവസത്തെ പരോളിനായിരുന്നു അന്ന് പുറത്തിറങ്ങിയത്. എന്നാല്‍ ഭാര്യയുടെ അനാരോഗ്യം പറഞ്ഞ് പരോള്‍ രണ്ട് തവണ നീട്ടിനല്‍കിയിരുന്നു. ശിക്ഷ വിധിക്കപ്പെട്ട ശേഷം മെയ് 2013നും മെയ് 2014നും ഇടയില്‍ പരോള്‍ ഫര്‍ലോയോ ആയി 118 ദിവസം സഞ്ജയ് ദത്ത് ജയിലിന് പുറത്ത് കഴിഞ്ഞിട്ടുണ്ട്.

സഞ്ജയ് ദത്തിന് നിരന്തരം പരോള്‍ അനുവദിക്കുന്നത് ബോംബെ ഹൈകോടതി വിമര്‍ശിച്ചിരുന്നു. മറ്റു കുറ്റവാളികള്‍ക്കില്ലാത്ത പരിഗണന സഞ്ജയ് ദത്തിന് നല്‍കിയതും  വിമര്‍ശമുണ്ടാക്കിയിരുന്നു.

1993ലെ മുംബൈ സ്ഫോടനത്തിന്‍്റെ സൂത്രധാരന്മാരില്‍നിന്ന് നിയമവിരുദ്ധമായി ആയുധം സമ്പാദിച്ചതിന് 55കാരനായ സഞ്ജയ് ദത്തിന് മാര്‍ച്ച് 21നാണ് അഞ്ചുവര്‍ഷത്തെ ശിക്ഷ വിധിച്ചത്. നേരത്തെ ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ മൂന്നര വര്‍ഷമാണ് ദത്തിന് ബാക്കിയുള്ളത്.
 

രഹാനെ കാത്തു; സിഡ്നി ടെസ്റ്റ് സമനിലയില്‍

Posted: 09 Jan 2015 10:20 PM PST

Image: 

സിഡ്നി: ഒരു ജയം പോലും ലഭിക്കാതെ ആസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര അവസാനിച്ചു. നാലാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ കൂറ്റന്‍ ലീഡ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ കളി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തുനില്‍ക്കുമ്പോള്‍ അവസാനിക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ആസ്ട്രേലിയ കഴിഞ്ഞ ടെസ്റ്റ് സമനിയയായതോടെ തന്നെ 2^0ന് പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പര നഷ്ടപ്പെട്ടെങ്കിലും ഒരു ജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം സാധ്യമാക്കാന്‍ ആസ്ട്രേലിയ അനുവദിച്ചില്ല. തോല്‍വി മുന്നില്‍ കണ്ടിരുന്ന ഇന്ത്യയെ 88 പന്തില്‍ 38 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് വാലറ്റത്തിനൊപ്പം ടെസ്റ്റ് സമനിലയാക്കിയത്.

കഴിഞ്ഞ മത്സരങ്ങളിലേതുപോലെ റണ്‍മലയാണ് അവസാന ടെസ്റ്റിലും ആസ്ട്രേലിയ പടുത്തുയര്‍ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 572 റണ്‍സിന് ഓസീസ് ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്ത് ഓസീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 117 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തായിരുന്നു ഓസീസിന്‍െറ ടോപ്സ്കോറര്‍. മറുപടിയായി 475 റണ്‍സിന് ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെട്ടു. പരമ്പരയില്‍ ഉജ്ജ്വല ഫോമിലാണ് സ്മിത്ത് കളിക്കുന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെയും ലോകേഷ് രാഹുലിന്‍െറയും സെഞ്ച്വറി നേട്ടത്തില്‍ ഫോളോ ഓണ്‍ ഒഴിവാക്കി. എന്നാല്‍ ലീഡ് നേടുന്നതില്‍ നിന്നും ആതിഥേയരെ തടയാന്‍ ഇന്ത്യക്കായില്ല.

പരമ്പരയിലുടനീളം മികച്ച ഫോമില്‍ കളിച്ച ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് മാച്ചും സീരീസും. പരിക്കേറ്റ ക്യാപ്റ്റന്‍ മൈകല്‍ ക്ളാര്‍ക്കിനുപകരം സ്മിത്തിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ആദ്യ ഇന്നിംഗ്സില്‍ മുഹമ്മദ് ഷമി അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍ നാലും വിക്കറ്റും നേടി.

 

നൈജീരിയയില്‍ ബോക്കോഹറാം 2000 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

Posted: 09 Jan 2015 10:13 PM PST

Image: 

യോല: വടക്ക് കിഴക്കന്‍ നൈജീരിയയിലെ ബോണോ ജല്ലയില്‍ ബാഗ സമുദായത്തിന് നേരെ ജനുവരി മൂന്നിന് ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍  2,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്. 2009ന് ശേഷം ബോക്കോഹറാം നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാഗ നഗരം തീവെച്ച് നശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ഇവിടെ ശക്തമായ ആക്രമണമാണ് നടക്കുന്നത്.

കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ മാത്രം നൂറ്കണക്കിന് പേര്‍ ബാഗയില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ സിവിലിയന്‍മാരുടെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവ്രവാദികള്‍ തീവെച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും കുട്ടികളും സ്ത്രീകളും പ്രായം ചെന്നവരുമാണ്.

തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനെതിരെ സുരക്ഷാ ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിച്ചു. ഇവര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ക്ളീന്‍ കോഴിക്കോട് പദ്ധതിക്ക് ഇന്ന് തുടക്കം

Posted: 09 Jan 2015 09:58 PM PST

കോഴിക്കോട്: പൊതുജന പങ്കാളിത്തത്തോടെ നഗരസഭ നടപ്പാക്കുന്ന ക്ളീന്‍ കോഴിക്കോട് ശുചിത്വ നഗരം സുന്ദരം നഗരം പദ്ധതി ശനിയാഴ്ച രാവിലെ 7.30ന് സംവിധായകന്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.
സ്റ്റേഡിയം റോഡ്-പുതിയറ റോഡ് പരിസരത്താണ് ചടങ്ങ്. പദ്ധതിയുടെ കോര്‍പറേഷന്‍തല കമ്മിറ്റി രൂപവത്കരണം ടാഗാള്‍ ഹാളില്‍ നടന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, മുന്‍ മേയര്‍മാര്‍, മുന്‍ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര പ്രമുഖര്‍, ബഹുജന സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, റെസിഡന്‍റസ് അസോസിയേഷന്‍ ഭാരവാഹികള്‍, വകുപ്പ് തലവന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം മേയര്‍ പ്രഫ. എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു. ഡെ. മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ ജാനമ്മ കുഞ്ഞുണ്ണി വിശദീകരിച്ചു.
മുന്‍ മേയര്‍ കോളിയോട്ട് ഭരതന്‍, കൗണ്‍സിലര്‍ ടി. സുജന്‍ എന്നിവര്‍ സംസാരിച്ചു.
മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എളമരം കരീം, എ. പ്രദീപ്കുമാര്‍, പുരുഷന്‍കടലുണ്ടി, എ.കെ. ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ സി.എ. ലത, സിറ്റി പൊലീസ് ചീഫ് എ.വി. ജോര്‍ജ് രക്ഷാധികാരികളായും പ്രഫ. എ.കെ. പ്രേമജം ചെയര്‍പേഴ്സനും ബി.കെ. ബാലരാജ് ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു.
നഗരസഭാ സെക്രട്ടറി ബി.കെ. ബാലരാജ് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.പി. ബാബു നന്ദിയും പറഞ്ഞു.

ഖത്തര്‍ ഓപണ്‍: ഡബിള്‍സില്‍ നദാല്‍ സഖ്യത്തിന് കിരീടം

Posted: 09 Jan 2015 09:40 PM PST

Image: 

ദോഹ: എക്സോണ്‍ മൊബില്‍ ഖത്തര്‍ ഓപണ്‍ ടെന്നീസ് ഡബിള്‍സ് കിരീടം റാഫേല്‍ നദാല്‍ - യുവാന്‍ മൊണാകോ സഖ്യത്തിന്.  ആസ്ട്രിയന്‍ ജോഡികളായ ജൂല്യന്‍ നോള്‍ ഫിലിപ് ഓസ്വാള്‍ഡ് സഖ്യത്തെയാണ് എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് അര്‍ജന്‍റീന - സ്പാനിഷ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-4.  മത്സരം ഒരു മണിക്കൂറും ഏഴു മിനുട്ടും നീണ്ടു നിന്നു.
ശനിയാഴ്ച നടക്കുന്ന സിംഗിള്‍സ് ഫൈനലില്‍ സ്പെയ്നിന്‍െറ ഡേവിഡ് ഫെറെറും ചെക്കിന്‍െറ തോമസ് ബെര്‍ദിച്ചും തമ്മില്‍ ഏറ്റുമുട്ടും. ഖലീഫ ടെന്നീസ് കോംപ്ളക്സില്‍ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍  ക്രൊയേഷ്യയുടെ ഇവോ കാര്‍ലൊവിചിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഫെറെര്‍ തറപറ്റിച്ചത്. സ്കോര്‍: 6-7, 7-6, 7-6. രണ്ടാം സെമി ഫൈനലില്‍ ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെയാണ് ചെക്കിന്‍െറ ബെര്‍ദിച് അനായാസം പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 6-3.

സുനന്ദാ പുഷ്കറിന്‍റെ ശരീരത്തിലെ മുറിവുകള്‍ മരണകാരണമല്ല ^എഫ്.ഐ.ആര്‍

Posted: 09 Jan 2015 09:08 PM PST

Image: 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണം സംബന്ധിച്ച് പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട് പുറത്തുവിട്ടു. സുനന്ദയുടെ മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ മരണത്തിന് 12 മണിക്കൂര്‍ മുമ്പു മുതല്‍ നാലു ദിവസം വരെ പഴക്കമുള്ളവയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആ മുറിവുകളൊന്നും അവരുടെ മരണകാരണമല്ളെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിവടയാളങ്ങള്‍ ബലപ്രയോഗത്തിനിടെ ഉണ്ടായതാണെന്നാണ് സൂചനയെന്നും എഫ്.ഐ.ആറിലുണ്ട്. സുനന്ദ പുഷ്കര്‍ മരണപ്പെടുമ്പോള്‍ ആരോഗ്യവതിയായിരുന്നു.

അതേസമയം, കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സാക്ഷികളെ നുണപരിശോധനക്ക് വിധേയമാക്കാനണ് പൊലീസ് നീക്കം. കഴിഞ്ഞ ദിവസം ശശി തരൂരിന്‍റെ വീട്ടു ജോലിക്കാരന്‍ നാരായണ്‍ സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയില്‍ സുനന്ദപുഷ്കറിന്‍റെ കൊലപാതകം നടന്നതിന് തലേ ദിവസങ്ങളില്‍ അവര്‍ക്കൊപ്പം ലീലാ പാലസ് ഹോട്ടലിലുണ്ടായിരുന്നത് ‘സുനില്‍ സാഹിബ്’ എന്ന വ്യക്തിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ സുനന്ദയുടെ സുഹൃത്താണ്. ഇയാളെയും പൊലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. ഐ.പി.എല്‍ ഇടപാടില്‍ സുനന്ദ ഇയാളുമായി ബന്ധപ്പെട്ടിരുന്നു. അതു സംബന്ധിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്താന്‍ സുനന്ദ ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സുനിലിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കേസന്വേഷണത്തിന്‍റെ ഭാഗമായി മൊഴി രേഖപ്പെടുത്താനുള്ളവരുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. സുനന്ദയുടെ മകന്‍ ശിവ് മേനോനും പട്ടികയിലുണ്ട്. ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള സുനന്ദ പുഷ്കറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്നും സൂചനയുണ്ട്. മൂന്നുദിവസത്തിനുള്ളില്‍ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ്് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ലീലാ പാലസ് ഹോട്ടലില്‍ സുനന്ദപുഷ്കറിനെ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു.

ഭരത് മുരളി നാടകോത്സവം: ‘ഹംസഗീതം’ മികച്ച നാടകം; സുവീരന്‍ സംവിധായകന്‍

Posted: 09 Jan 2015 08:24 PM PST

Image: 

അബൂദബി: യു.എ.ഇയിലെ നാടകാസ്വാദകരെയും നാടക കലാകാരന്‍മാരെയും ഒരുപോലെ ആവേശഭരിതരാക്കി അബൂദബി കേരള സോഷ്യല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയറ്റര്‍ ദുബൈ അവതരിപ്പിച്ച ‘ഹംസഗീതം’ മികച്ച നാടകമായും യുവകലാസാഹിതി അബൂദബി അവതരിപ്പിച്ച ‘കുറ്റവും ശിക്ഷയും’ മികച്ച രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു. ‘ഹംസഗീതം’ സംവിധാനം ചെയ്ത സുവീരനാണ് മികച്ച സംവിധായകന്‍. ഇത് നാലാം തവണയാണ് സുവീരന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുന്നത്. യു.എ.ഇയില്‍ നിന്നുള്ള മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ‘ഒറ്റമുറി’യുടെ സംവിധായകന്‍ ബിജു കൊട്ടിലയാണ്.
‘ഹംസഗീത’ത്തില്‍ നടന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന ഒ.ടി. ഷാജഹാനാണ് മികച്ച നടന്‍. നാടകസൗഹൃദം അബൂദബി അവതരിപ്പിച്ച ‘ഞായറാഴ്ച’യില്‍ എയ്ഞ്ചലായി വേഷമിട്ട മെറിന്‍ മേരി ഫിലിപ്പ് മികച്ച നടിയായി. തിയോറ റാസല്‍ഖൈമയുടെ ‘ഒറ്റമുറി’യില്‍ വീണയെ അവതരിപ്പിച്ച അമൃത മനോജിനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു. റാസല്‍ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയാണ് അമൃത.
അബൂദബി ശക്തി തിയറ്റേഴ്സിന്‍െറ ‘സ്വപ്നമാര്‍ഗ’ത്തില്‍ അഭിജിത്തായി അഭിനയിച്ച പ്രകാശന്‍ തച്ചങ്ങാടിനെ മികച്ച രണ്ടാമത്തെ നടനായും ‘കുറ്റവും ശിക്ഷയും’ എന്ന നാടകത്തില്‍ എലീനയുടെയും സോണിയയുടെയും വേഷമിട്ട ദേവി അനിലിനെ മികച്ച രണ്ടാമത്തെ നടിയായും നാട്യഗൃഹം അബൂദബിയുടെ ‘ബായേനി’ല്‍ ഭഗീരഥനായി വേഷമിട്ട ആസാദിനെ മികച്ച രണ്ടാമത്തെ ബാലതാരമായും തെരെഞ്ഞെടുത്തു.
മികച്ച പ്രകാശവിതാനത്തിന് ജോസ് കോശിയെയും (ഞായറാഴ്ച, ബായേന്‍) മികച്ച പശ്ചാത്തല സംഗീതമൊരുക്കിയതിന് മുഹമ്മദലി കൊടുമുണ്ടയെയും (സ്വപ്നമാര്‍ഗം) മികച്ച രംഗസജ്ജീകരണത്തിന് മധു കണ്ണാടിപ്പറമ്പ്, മുഹമ്മദലി (തുഗ്ളക്ക്) എന്നിവരെയും തെരഞ്ഞെടുത്തപ്പോള്‍ സ്വപ്നമാര്‍ഗം, കുറ്റവും ശിക്ഷയും, ഒറ്റ്, പെണ്ണ്, അനന്തരം അയനം എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയ ക്ളിന്‍റ് പവിത്രനാണ് മികച്ച ചമയത്തിനുള്ള അവാര്‍ഡ്.
ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡുകള്‍ക്ക് വിനോദ് പട്ടുവം (തുഗ്ളക്ക്), കൃഷ്ണനുണ്ണി (മൂകനര്‍ത്തകന്‍) എന്നീ നടന്‍മാരും ആതിര പ്രേം (പെണ്ണ്), അനന്തലക്ഷ്മി (ബായേന്‍), നുസൈബ (പെണ്ണ്) എന്നീ നടികളും അര്‍ഹരായി. നാടകോത്സവത്തിന്‍െറ ഭാഗമായി യു.എ.ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്സരത്തില്‍ കെ.വി. ബഷീര്‍ രചിച്ച ‘ഒരവധിക്കാലത്ത്’ ഒന്നാം സമ്മാനര്‍ഹമായി. റഷീദ് പുന്നിലത്തിന്‍െറ ‘ഗള്‍ഫിലെ പൂച്ചകള്‍’, ശ്രീഹരി ഇത്തിക്കാടിന്‍െറ ‘പൂച്ചപ്പേടി’ എന്നീ രചനകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഒരുമാസം നീണ്ടുനിന്ന നാടകോത്സവത്തില്‍ 15 നാടകങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സമാപന ദിവസം പ്രഫ. അലിയാറിന്‍െറയും പ്രമോദ് പയ്യന്നൂരിന്‍െറയും ശിക്ഷണത്തില്‍ കെ.എസ്.സി ബാലവേദി കൂട്ടുകാര്‍ തയാറാക്കിയ ‘ക്വാ ക്വാ അഥവാ ഒരുമയാണ് പെരുമ’ എന്ന നാടകം അവതരിപ്പിച്ചു. ഭരത് മുരളി അനുസ്മരണ പ്രഭാഷണം സെന്‍റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ ബാബുരാജ് പിലിക്കോട് നിര്‍വഹിച്ചു. സെന്‍റര്‍ പ്രസിഡന്‍റ് എം.യു.വാസുവിന്‍െറ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ നാടകങ്ങളെ വിലയിരുത്തി വിധികര്‍ത്താക്കളായ പ്രഫ. അലിയാര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. പിറന്ന മണ്ണിന്‍െറ നന്മക്കുവേണ്ടി അരങ്ങിനെ നെഞ്ചേറ്റിയ ചരിത്രമാണ് ഓരോ പ്രവാസി സംഘടനയും മുന്നോട്ടുവെക്കുന്നതെന്നും അവരുടെ ആത്മഭാവങ്ങളുടെ പ്രകാശനമാണ് നാടകം എന്ന ജനകീയ കലാരൂപത്തിലൂടെ ഓരോ പ്രവാസി കലാസംഘടനയും സാക്ഷാത്കരിച്ചതെന്നും വിധിപ്രഖ്യാപനം നടത്തവെ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. നാടകങ്ങളെ വിലയിരുത്തി 45 പേജടങ്ങുന്ന വിധിപ്പകര്‍പ്പ് 15 നാടകസമിതികള്‍ക്കും വേദിയില്‍ വിതരണം ചെയ്തു.
ജേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ ജെമിനി ബില്‍ഡിങ് മാനേജിങ് ഡയറക്ടര്‍ ഗണേഷ് ബാബു, പവര്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് മാനേജിങ് ഡയറക്ടര്‍ രാജന്‍, വിവിധ സംഘടനാപ്രതിനിധികള്‍, കേരള സോഷ്യല്‍ സെന്‍റര്‍ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. കേരള സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കലാവിഭാഗം സെക്രട്ടറി രമേശ് രവി എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കെട്ടിടവാടക നിയന്ത്രിക്കാന്‍ പുതിയനിയമത്തിന് കരട്ബില്‍ നിര്‍ദേശം

Posted: 09 Jan 2015 06:54 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് ജീവിതച്ചെലവ് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കെ താമസ കെട്ടിടങ്ങളുടെ വാടക നിയന്ത്രിക്കാന്‍ പുതിയ നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ കരട് ബില്‍ നിര്‍ദേശം. എം.പി. ഫൈസല്‍ അല്‍ദുവൈസാനാണ് 11 ആര്‍ട്ടിക്ളുകള്‍ അടങ്ങിയ ബില്‍ സമര്‍പ്പിച്ചത്. കെട്ടിടം സ്ഥിതിചെയ്യുന്ന പ്രദേശത്തിനും മുറികളുടെ വിസ്തൃതിക്കും അനുസൃതമായി നിശ്ചയിക്കപ്പെടുന്ന വാടക നിയമവിരുദ്ധമായി വര്‍ധിപ്പിച്ചാല്‍ ഉടമകളില്‍നിന്ന് പിഴ ഈടാക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കരട് ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍-
ആര്‍ട്ടിക്ള്‍ ഒന്ന്: വാണിജ്യ, നിക്ഷേപ, താമസ മേഖലകളില്‍ താമസിക്കുന്നതിനായി വ്യക്തികള്‍ക്ക് നല്‍കപ്പെടുന്ന ഫര്‍ണിഷ് ചെയ്യാത്ത കെട്ടിടങ്ങള്‍ക്കാണ് വാടകനിയമം ബാധകമാവുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എംബസികള്‍, അന്താരാഷ്ട്ര സംഘടനകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവക്ക് നല്‍കുന്ന താമസ കെട്ടിടങ്ങള്‍ നിയമത്തിന്‍െറ പരിധിയില്‍ വരില്ല.
ആര്‍ട്ടിക്ള്‍ രണ്ട്: വാണിജ്യ മന്ത്രാലയവും മുനിസിപ്പല്‍ കൗണ്‍സിലും നിശ്ചയിക്കുന്ന വാടക മൂല്യത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള വാടക മാത്രമേ കെട്ടിട ഉടമക്ക് ഈടാക്കാനാവൂ. പുതിയ വാടക നിയമം പ്രാബല്യത്തില്‍വന്ന് 90 ദിവസങ്ങള്‍ക്കകം നിലവിലുള്ള വാടകയുടെ അനുമതിപത്രം മുനിസിപ്പാലിറ്റിയില്‍ ഹാജരാക്കണം. ഇതുകൂടി പരിഗണിച്ചാണ് മുനിസിപ്പല്‍ കൗണ്‍സിലും വാണിജ്യ മന്ത്രാലയവും വാടക മൂല്യം നിശ്ചയിക്കുക. ഇതില്‍ കുറവ് വാടക ഈടാക്കാന്‍ ഉടമക്ക് അധികാരമുണ്ടെങ്കിലും കൂടുതല്‍ വാങ്ങാന്‍ പറ്റില്ല.
ആര്‍ട്ടിക്ള്‍ മൂന്ന്: കെട്ടിട ഉടമ വാടക ഈടാക്കുന്നത് നിയമപ്രകാരം അല്ളെന്ന് താമസക്കാരന് മനസ്സിലായാല്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ പരാതി നല്‍കാം. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായാല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ശരിയായ വാടക നിശ്ചയിച്ചുനല്‍കും. വാടക കരാറിന്‍െറ കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ ഏതുസമയം കോടതിയെ സമീപിക്കാനുള്ള അവകാശവും താമസക്കാരനുണ്ടാവും.
ആര്‍ട്ടിക്ള്‍ നാല്: അപാര്‍ട്മെന്‍റിന്‍െറ വിസ്തീര്‍ണം ചതുരശ്ര മീറ്ററില്‍ കണക്കാക്കിയാണ് വാടക നിശ്ചയിക്കുന്നത്. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ ശുവൈഖ് ഏരിയ ഒഴികെയുള്ള ഭാഗത്ത് ചതുരശ്ര മീറ്ററിന് രണ്ട് ദീനാര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ ചതുരശ്ര മീറ്ററിന് ഒരു ദിനാര്‍ 500 ഫില്‍സ്, ഫര്‍വാനിയ, മുബാറക് അല്‍കബീര്‍ ഗവര്‍ണറേറ്റുകളിലും കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ശുവൈഖ് ഏരിയയിലും ചതുരശ്ര മീറ്ററിന് ഒരു ദീനാര്‍ 250 ഫില്‍സ്, അഹ്മദി, ജഹ്റ ഗവര്‍ണറേറ്റുകളില്‍ ചതുരശ്ര മീറ്ററിന് ഒരു ദീനാര്‍ 200 ഫില്‍സ് എന്നിങ്ങനെയാണിത്.
ആര്‍ട്ടിക്ള്‍ അഞ്ച്: 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതോ പുനര്‍മിച്ചതോ ആയ കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന വാടക മൂല്യത്തിന്‍െറ 20 ശതമാനം കുറച്ചുനല്‍കും.
ആര്‍ട്ടിക്ള്‍ ആറ്: മൂന്നു വര്‍ഷത്തിനിടയില്‍ നിര്‍മിച്ചതോ പുനര്‍നിര്‍മിച്ചതോ ആയ കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന വാടക മൂല്യത്തിന്‍െറ 35 ശതമാനം വരെ കൂട്ടിനല്‍കും.
ആര്‍ട്ടിക്ള്‍ ഏഴ്: സമുദ്രത്തിന് അഭിമുഖമായി 500 മീറ്റര്‍ ദുരെ വരെയുള്ള കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന വാടക മൂല്യത്തിന്‍െറ 20 ശതമാനം വരെ കൂട്ടിനല്‍കും. ആര്‍ട്ടിക്ള്‍ എട്ട്: പ്രധാന പൊതുറോഡുകള്‍ക്ക് അഭിമുഖമായുള്ളതോ രണ്ടു മേഖലകള്‍ വേര്‍തിരിക്കുന്നയിടത്തോ ഉള്ള കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന വാടക മൂല്യത്തിന്‍െറ 10 ശതമാനം വരെ കൂട്ടിനല്‍കും.
ആര്‍ട്ടിക്ള്‍ ഒമ്പത്: നിയമം ലംഘിച്ചുകൊണ്ട് കെട്ടിട ഉടമ വാടക വര്‍ധിപ്പിച്ചതായി കണ്ടത്തെിയാല്‍ 5,000 ദീനാറില്‍ കുറയാത്ത പിഴ ശിക്ഷ വിധിക്കും. കൂടാതെ താമസക്കാരനില്‍നിന്ന് അധികമായി ഈടാക്കിയ സംഖ്യ തിരിച്ചുനല്‍കുകയും വേണം.
ആര്‍ട്ടിക്ള്‍ 10: നിയമം പ്രാബല്യത്തില്‍വന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയായാല്‍ വാണിജ്യ, വ്യവസായ മന്ത്രി മുന്‍കൈയെടുത്ത് അടിസ്ഥാന വാടക മൂല്യം പരിഷ്കരിക്കാം. ആര്‍ട്ടിക്ള്‍ 11: മന്ത്രിസഭ അംഗീകാരം നല്‍കി അമീര്‍ അംഗീകരിച്ച് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്തെ നിയമ നിര്‍മാണ ചട്ടപ്രകാരം പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതിനും നിലവിലുള്ളവ ഭേദഗതി ചെയ്യുന്നതിനും എം.പിമാര്‍ക്ക് കരടു ബില്ലുകള്‍ സമര്‍പ്പിക്കാം. പാര്‍ലമെന്‍റ് ഇവ ചര്‍ച്ച ചെയ്തശേഷം ആവശ്യമെങ്കില്‍ നിയമ, നിര്‍മാണ സമിതിക്ക് വിടും. സമിതി പഠിച്ചശേഷം പാര്‍ലമെന്‍റില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വീണ്ടും പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തശേഷം ഭൂരിപക്ഷം അനുകൂലമാണെങ്കില്‍ മന്ത്രിസഭയുടെ പരിഗണനക്ക് വിടും. മന്ത്രിസഭ അംഗീകരിച്ചാല്‍ അമീറിന്‍െറ കൂടി അനുമതിയോടെ മാത്രമാണ് നിയമം നടപ്പാവുക.
 

മാറേണ്ടത് സമൂഹത്തിന്‍െറ കാപട്യം –അരുന്ധതി റോയി

Posted: 09 Jan 2015 06:48 PM PST

Image: 

മനാമ: അറിയപ്പെടണം എന്ന മുന്‍ധാരണയോടെയല്ല താന്‍ എഴുതിത്തുടങ്ങിയതെന്ന് ബുക്കര്‍ ജേതാവും പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ  അരുന്ധതി റോയി പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജം-ഡി.സി ബുക്സ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍െറ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സാമൂഹികാവസ്ഥയില്‍ താന്‍ അസ്വസ്ഥയാണ്.  അതുകൊണ്ടാണ് അത്തരം വിഷയങ്ങള്‍ എഴുതിത്തുടങ്ങിയത്. വളരെ വ്യത്യസ്തമായ ചെറുപ്പകാലമായിരുന്നു തന്‍േറതെന്ന് അവര്‍ പറഞ്ഞു. ലോക ക്ളാസിക്കുകളും മറ്റും ചെറിയ പ്രായത്തിലേ വായിക്കാന്‍ സാധിച്ചു. അതാണ് ചിന്തയെയും എഴുത്തിനെയും സഹായിച്ചത്. രാഷ്ട്രീയ വിഷയങ്ങളിലേക്ക് തിരിയുന്നതിന് മുമ്പ് ഫിക്ഷനില്‍ തന്നെയായിരുന്നു ശ്രദ്ധ. മാധ്യമങ്ങളും ഭരണകൂടവും ഇപ്പോഴും സവര്‍ണമേധാവിത്വത്തിന്‍െറ പിടിയിലാണ്.
ഇതിനെതിരെയാണ് അംബേദ്കര്‍ സംസാരിച്ചത്. ‘ജാതി ഉന്മൂലന’ത്തിന്‍െറ മുന്‍കുറിപ്പില്‍ ഞാന്‍ പറയുന്നതും ഇക്കാര്യമാണ്. നമ്മുടെ സമൂഹത്തിലെ എല്ലാ വ്യവസ്ഥകളും നിലനില്‍ക്കുന്നത് തെറ്റിലാണ്. ഗാന്ധിയേക്കാള്‍ മുന്നില്‍ സവര്‍ക്കറിനെപ്പോലുള്ളവര്‍ നില്‍ക്കുന്നു.
എല്ലാവര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് മനസ്സിലാക്കാനുള്ള ധാരണ നമുക്കുണ്ടാകണം. സാഹിത്യ കൃതികളും സാഹിത്യകാരന്മാരും മാത്രമല്ല, കലയും സംസ്കാരവുമെല്ലാം തന്‍െറ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിലും ഭരണകൂടത്തിലും കാപട്യമുണ്ട്. ഇത് മാറണമെന്നും അവര്‍ പറഞ്ഞു.
ഇന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ നടനും തിരക്കകഥകൃത്തുമായ ശ്രീനിവാസന്‍െറ തിരക്കഥകള്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ ശ്രീനിവാസന്‍  മുഖ്യാതിഥിയായി പങ്കെടുക്കും.  രാത്രി 7.30ന് സമാജത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിനു ശേഷം ശ്രീനിവാസനുമായി മുഖാമുഖവും ഉണ്ടായിരിക്കും. സമാജം കലാവിഭാഗത്തിന്‍െറ നേതൃത്വത്തില്‍ കവിതാലാപനവും നടക്കും. ടെലിവിഷന്‍ അവതാരകയും പാചകവിദഗ്ദ്ധയുമായ ഡോ. ലക്ഷ്മി നായര്‍  രചിച്ച ‘പാചക കൂട്ട്’ പുസ്തകം ഇന്നലെ പ്രകാശനം ചെയ്തു. ലക്ഷ്മി നായരുടെ കുക്കറി ഷോയും നടന്നു. മേളയുടെ ഭാഗമായി നടത്തിയ പാചകമത്സരത്തില്‍ സഹാന അസ്ഹര്‍ ഒന്നാം സ്ഥാനവും ഫാത്തിമ താഹാമിത് രണ്ടാം സ്ഥാനവും നേടി.
‘ഗള്‍ഫ് മാധ്യമ’മാണ് പുസ്തകോത്സവത്തിന്‍െറ ഒഫീഷ്യല്‍ മീഡിയ പാര്‍ട്ണര്‍.
 

റുബീന അഞ്ചുവര്‍ഷത്തിലധികമായി മാലദ്വീപ് ജയിലില്‍

Posted: 09 Jan 2015 06:13 PM PST

Image: 

മലപ്പുറം: സ്വന്തം കുഞ്ഞിനെ കൊന്നു എന്ന വ്യാജ കേസില്‍ വര്‍ക്കല സ്വദേശിനി റുബീന എന്ന യുവതി നാലര വര്‍ഷത്തിലധികമായി നിയമ സഹായം പോലും ലഭിക്കാതെ മാലദ്വീപ് ജയിലില്‍. മാലിക്കാരനായ ഭര്‍ത്താവിന്‍െറ ചതിയില്‍പെട്ടാണ് യുവതി വിചാരണ പോലുമില്ലാതെ ശിക്ഷ അനുഭവിക്കുന്നത്.
ആദ്യ വിചാരണ കഴിഞ്ഞ ഡിസംബറിലായിരുന്നു. അടുത്ത വിചാരണ ജനുവരി രണ്ടാം വാരവും. നിരപരാധിത്വം ബോധിപ്പിക്കാന്‍ പോലുമാവാതെ ചെയ്യാത്ത കുറ്റത്തിന് കൊലയാളിയായി ജയിലില്‍ കഴിയുന്ന മകളെ മോചിപ്പിക്കാന്‍ ഉമ്മ നിരവധി ഓഫിസുകള്‍ കയറിയിറങ്ങി പരാതികള്‍ നല്‍കി.
ഒരുമറുപടി പോലും കിട്ടാതെ നിസ്സഹായയായി കഴിയുന്നതിനിടയിലാണ് മാലദ്വീപില്‍നിന്ന് ജയില്‍ മോചിതനായി ജയചന്ദ്രന്‍ മൊകേരി നാട്ടിലത്തെുന്നതും റുബീനയുടെ ഉമ്മ ഷഫീഖ ബീവിയുമായി ബന്ധപ്പെടുന്നതും. വീണ്ടുകിട്ടിയ പ്രതീക്ഷകളുമായി ഉമ്മ വീണ്ടും ഓഫിസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി. വ്യാഴാഴ്ച അവര്‍ തിരുവനന്തപുരത്തത്തെി നോര്‍ക്ക ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും പരാതി നല്‍കി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കേരളത്തിലത്തെുന്നുണ്ടെന്നറിഞ്ഞ് മന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണവര്‍.
മാലദ്വീപിലെ ബിസിനസുകാരനായ ഹസന്‍ ജാബിര്‍ 2008 ജൂലൈ 28നാണ് റുബീനയെ വിവാഹം ചെയ്തത്. ഉടനെ മാലദ്വീപിലേക്കു കൊണ്ടു പോവുകയും ചെയ്തു. ഭര്‍ത്താവ് മയക്കുമരുന്നുപയോഗിക്കുന്നത് വൈകിയാണ് അറിഞ്ഞത്. പലതവണ  കഴിക്കാന്‍ റുബീന നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. 2009 സെപ്റ്റംബര്‍ നാലിനാണ് റുബീന ആദ്യ കുഞ്ഞിനു ജന്മം നല്‍കിയത്. മറ്റൊരു യുവതിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്നറിഞ്ഞ്  കലഹമുണ്ടായതിന്‍െറ പിറ്റേന്നാണ് കുഞ്ഞ് മരിച്ചതായി കണ്ടത്തെിയത്.
താന്‍ ഭര്‍ത്താവിന്‍െറ ചതിയില്‍ പെട്ടെന്നാണ് റുബീന കണ്ണീരോടെ പറഞ്ഞതെന്ന് രണ്ടു തവണ ജയിലില്‍  റുബീനയെ കണ്ടു സംസാരിക്കാന്‍ കഴിഞ്ഞ ജയചന്ദ്രന്‍ മൊകേരി പറയുന്നു. റുബീന കുഞ്ഞിനെ കൊന്നതായി ഭര്‍ത്താവു തന്നെയാണ്  പൊലീസിനെ അറിയിച്ചത്. മകള്‍ എന്നാണ് ജയിലിലായതെന്ന വിവരം കൃത്യമായി  ഉമ്മയ്ക്കില്ല. ഇന്ത്യന്‍ എംബസിയോ, നോര്‍ക്കയോ അറിയിച്ചതുമില്ല. മാസങ്ങള്‍ക്കു ശേഷം ജയിലില്‍നിന്ന് അഞ്ചു മിനിറ്റ് വീട്ടിലേക്ക് വിളിക്കാന്‍ അനുമതി നല്‍കിയതിനു ശേഷമാണ് വിവരമറിഞ്ഞത്. അതിനുശേഷം മുഖ്യമന്ത്രി മുതല്‍ നിരവധി പേര്‍ക്ക് പരാതിനല്‍കി.  മകള്‍ സ്വന്തം കുഞ്ഞിനെ കൊല്ലില്ളെന്ന് ഉമ്മ ഉറപ്പിച്ചു പറയുന്നു. ഇന്ത്യന്‍ എംബസിക്കാര്‍ മറ്റെന്തോകാര്യത്തിന് ജയിലില്‍ വന്നപ്പോള്‍ തടവുകാര്‍ ഈ പ്രശ്നം ശ്രദ്ധയില്‍പെടുത്തിയിരുന്നു. ‘ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ളെന്നും ദൈവം രക്ഷിക്കട്ടെ’ എന്നുമായിരുന്നത്രെ പ്രതികരണം. പിതാവ് ബുര്‍ഹാനുദ്ദീന്‍ മത്സ്യത്തൊഴിലാളിയാണ്.
മാതാവിന്  വീട്ടു പണിമാത്രം. മൂത്ത രണ്ടു പെണ്‍മക്കള്‍ വിവാഹിതരായി മറ്റു വീടുകളിലാണ്. ഈ ദരിദ്ര കുടുംബത്തിന് പരാതി പറയാന്‍ തിരുവനന്തപുരം വരെ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഭര്‍ത്താവ് ജയിലില്‍വെച്ച്  റുബീനയില്‍ നിന്ന് നിര്‍ബന്ധിച്ച് വിവാഹ മോചന അനുമതി എഴുതി വാങ്ങിച്ചതായി ജയചന്ദ്രന്‍ മൊകേരി പറഞ്ഞു.
സുരക്ഷിതമായി നാട്ടിലേക്കയക്കാമെന്ന ഉറപ്പിലാണ് റുബീന  ഒപ്പിട്ടു കൊടുത്തത്. ഭര്‍ത്താവ് വീണ്ടും ചതിക്കയായിരുന്നെന്ന് റുബീന ഉമ്മയെ അറിയിച്ചിട്ടുണ്ട്. മുഴുവന്‍ പ്രതീക്ഷകളും നഷ്ടപ്പെട്ട മകള്‍ കടുത്ത നിരാശയിലാണെന്നും  മകളെ നാശത്തിനു വിട്ടു കൊടുക്കാന്‍ തനിക്കാവില്ളെന്നും ഷഫീഖ ബീവി പറയുന്നു.  
 

ഘര്‍ വാപസിയിലെ ചിഹ്നശാസ്ത്രം

Posted: 09 Jan 2015 06:04 PM PST

Image: 

നാടെമ്പാടും ‘ഘര്‍ വാപസി’ നടത്തിക്കൊണ്ടിരിക്കുന്ന ധരംജാഗരണ്‍ സമിതിയുടെ നേതാക്കന്മാര്‍ തെളിച്ചുപറയുന്ന ഒരുകാര്യമുണ്ട്. ഏതാണ്ട് രണ്ടരപ്പതിറ്റാണ്ടായി തങ്ങളുടെ സംഘടനയും സംഘ്പരിവാറിലെ പ്രധാന അനുബന്ധ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഹിന്ദുമതത്തിലേക്കുള്ള പുന$പരിവര്‍ത്തനം നടത്തിപ്പോന്നിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ‘പൂര്‍ണ ബഹുമത്’ ഉള്ള സര്‍ക്കാര്‍ വന്നപ്പോഴാണ് ഇതൊരു വമ്പന്‍ പ്രശ്നമായി ഉയര്‍ന്നുവന്നിരിക്കുന്നത്. മാധ്യമങ്ങള്‍ ഈ ഹിന്ദുത്വ പ്രവര്‍ത്തനത്തെ കൂടുതല്‍ ശ്രദ്ധയോടെ ഇപ്പോള്‍ കാണുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകരും സംഘ്പരിവാറിന്‍െറതന്നെ നേതാക്കളും വാദിക്കുന്നുമുണ്ട്. പക്ഷേ, ഇത് ഈ പ്രതിഭാസത്തിന്‍െറ ഒരുവശം മാത്രമാണ്. ഇപ്പോഴത്തെ വിവാദങ്ങളും ചര്‍ച്ചകളും മാധ്യമശ്രദ്ധയുമൊക്കെ ഇന്ന് നാം കാണുന്ന തോതിലും വീര്യത്തിലുമൊക്കെ വളര്‍ത്തിയെടുക്കുന്നതില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിനും അത് നയിക്കുന്ന സംഘ്പരിവാറിലെ വ്യത്യസ്തങ്ങളായ സംഘടനകള്‍ക്കുമൊക്കെ തനതായ സ്ഥാപിത താല്‍പര്യവും സംഘടനാപരമായ പങ്കുമുണ്ട്. ഇവിടെയാണ് ‘ഘര്‍ വാപസി’യിലെ ചിഹ്നശാസ്ത്രം പ്രസക്തമാവുന്നത്.
ഉത്തര്‍പ്രദേശില്‍ സമീപകാലത്തെ ഘര്‍ വാപസി വന്‍ വിവാദമായിമാറിയ ആഗ്രയിലും അലീഗഢിലും ഈ ചിഹ്നശാസ്ത്രത്തിന്‍െറ സൂചനകള്‍ നേരിട്ടുതന്നെ കാണാന്‍ കഴിഞ്ഞിരുന്നു. ആഗ്രയില്‍ 57 കുടുംബങ്ങളുടെ ഘര്‍ വാപസി അരങ്ങേറിയ വേദ്നഗറില്‍ അതിന് വിധേയരായ മുസ്ലിം കുടുംബങ്ങളും അവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്‍െറ ഉടമസ്ഥനായ ബ്രിജേഷ് രാത്തോടും ചിലസംഘ്പരിവാര്‍ പ്രവര്‍ത്തകര്‍തന്നെയും പറഞ്ഞത്, അവിടത്തെ പരിപാടിയിലേക്ക് പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ വിളിച്ചുകൊണ്ടുവന്നത് ധരംജാഗരണ്‍ സമിതിയിലെ ആള്‍ക്കാര്‍ തന്നെയായിരുന്നു എന്നാണ്. രാത്തോടും ഘര്‍ വാപസി ചടങ്ങ് നടക്കുന്നതിനിടയില്‍ ഹോമകുണ്ഡവും മന്ത്രോച്ചാരണവും കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ പാതിവഴിക്ക് പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയ ഇസ്മായിലും ഉറച്ചുവിശ്വസിക്കുന്നത്, ധരംജാഗരണ്‍ സമിതിയുടെ ആഗ്രയിലെ പ്രവര്‍ത്തകര്‍ക്ക് മുകളിലേക്ക് കാണിക്കാന്‍ ഒരു ക്വോട്ട പൂര്‍ത്തീകരിക്കാനുണ്ടായിരുന്നു എന്നാണ്. ‘അതുകൊണ്ടുതന്നെയാണ് ഞങ്ങളുടെ അടുത്തുവന്ന് സംസാരിച്ചപ്പോള്‍, ഘര്‍ വാപസി എന്നൊരു വാക്കുപോലും പറയാതെ റേഷന്‍ കാര്‍ഡ് നല്‍കുന്നതിനെപ്പറ്റിയും എല്ലാവര്‍ക്കും വോട്ട് ചേര്‍ക്കുന്നതിനെപ്പറ്റിയും ബി.പി.എല്‍ കാര്‍ഡ് ഉണ്ടാക്കിക്കൊടുക്കുന്നതിനെപ്പറ്റിയും ഒക്കെ അവര്‍ (ധരംജാഗരണ്‍ സമിതി പ്രവര്‍ത്തകര്‍) പറഞ്ഞത്. ആഗ്രയില്‍നിന്ന് ഇത്ര സമയത്തിനുള്ളില്‍ ഇത്ര പേരെ മാറ്റിക്കൊടുക്കാം എന്ന് ഇവര്‍ സമിതിയുടെ വലിയ നേതാക്കള്‍ക്ക് വാക്കുകൊടുത്തുകാണണം. എനിക്ക് സംശയമില്ല.’ ഇസ്മായില്‍ ഇങ്ങനെ പറഞ്ഞപ്പോള്‍, അത് ശരിയാണെന്ന് സമര്‍ഥിക്കാന്‍ വേദ്നഗറിലെ ഒരുപാട് സ്ത്രീ പുരുഷന്മാരുണ്ടായിരുന്നു.
ഈ നിരീക്ഷണങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒരു പ്രധാനപ്പെട്ട പ്രസ്താവംകൂടിയുണ്ട്. അത് ധരംജാഗരണ്‍ സമിതിയുടെ ഇപ്പോഴത്തെ പ്രധാന നേതാവായ രാജേശ്വര്‍സിങ് സോളങ്കിയുടേതാണ്. രാജേശ്വര്‍സിങ്ങിന്‍െറ പ്രസ്താവന, ഏഴുവര്‍ഷത്തിനകം കൃത്യമായി പറഞ്ഞാല്‍ 2021 ഡിസംബര്‍ 31നുമുമ്പ് ഭാരതത്തില്‍ ‘ശുദ്ധവും ക്രിയാത്മകവുമായ’ ഒരു സമൂഹം ഉണ്ടാക്കിയെടുക്കുന്നതിന്‍െറ ഭാഗമായി ക്രിസ്ത്യാനികളും മുസ്ലിംകളും ഇല്ലാത്ത ഒരു നാട് ഉണ്ടാക്കുമെന്നാണ്. ഇതിന്‍െറ അര്‍ഥം, എല്ലാ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും ഇവിടെനിന്ന് പറഞ്ഞയക്കും എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പിന്നെയോ, ഇവരെല്ലാവരും ഹിന്ദു മൂല്യങ്ങളും ജീവിതരീതിയും സ്വീകരിച്ചുകൊണ്ട് ഇവിടെ കഴിയും, കഴിയണം എന്നതാണ്. ഘര്‍ വാപസിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുടെയും കോലാഹലങ്ങളുടെയും പിന്നിലുള്ള ചിഹ്നശാസ്ത്രത്തിന്‍െറ മറ്റൊരു വലിയ സൂചനയാകുന്നു ഈ പ്രഖ്യാപനം.
അതായത്, ഹിന്ദുത്വ അധികാരത്തിന്‍െറയും അതിനെ ആസ്പദമാക്കിയുള്ള മൂല്യസങ്കല്‍പനങ്ങളുടെയും ജീവിതശൈലിയുടെയുമൊക്കെ ഒരു അധീശത്വം സ്ഥാപിച്ചെടുക്കുകയാണ് ഇപ്പോള്‍ നടക്കുന്ന പരിപാടികളിലൂടെയെല്ലാം സംഘ്പരിവാറും അതിന്‍െറ ഈ മേഖലയിലെ മുഖ്യ ഉപകരണമായ ധരംജാഗരണ്‍ സമിതിയും ശ്രമിക്കുന്നതെന്ന് വ്യക്തം. വന്‍ വിവാദമാവും എന്നുറപ്പുള്ള ഘര്‍ വാപസി പരിപാടികളിലേക്ക് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍തന്നെ  ചെറുതും വലുതുമായ മാധ്യമങ്ങളെ ക്ഷണിച്ചുവരുത്താനുള്ള കാരണവും മറ്റൊന്നല്ല; ഹിന്ദുമൂല്യങ്ങളും (യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ നിശ്ചയിക്കുന്ന ഹിന്ദുത്വമൂല്യങ്ങള്‍) ജീവിതശൈലിയും സ്വീകരിച്ചാല്‍ ഇവിടെ ‘സമാധാനമായി’ കഴിഞ്ഞുകൂടാം എന്നാണ് രാജേശ്വര്‍സിങ്ങിനെപ്പോലുള്ളവര്‍ പറയുന്നത്.  
സാമൂഹികവും സാംസ്കാരികവുമായ ഈ അധീശത്വത്തെ ഭരണപരമായ ഒട്ടനവധി ഉദ്യമങ്ങളിലൂടെ ബലവത്താക്കുകയെന്നത്, ഈ ചിഹ്നശാസ്ത്ര പദ്ധതിയുടെ ഭാഗംതന്നെയാണ്. ഭാരതീയ ജനതാ പാര്‍ട്ടി പ്രസിഡന്‍റ് അമിത് ഷാ മുതല്‍ വിശ്വഹിന്ദു പരിഷത്തിന്‍െറ സീനിയര്‍ മോസ്റ്റ് നേതാവായ അശോക്സിംഗാള്‍വരെയും സുബ്രഹ്മണ്യംസ്വാമി മുതല്‍ രാജ്നാഥ് സിങ് വരെയും ഉള്ളവര്‍ മതപരിവര്‍ത്തനങ്ങളെ പാടെ നിരോധിക്കുന്ന നിയമനിര്‍മാണം നടത്താന്‍ ധൈര്യമുണ്ടോ എന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിക്കുന്നതും ഇതേ പദ്ധതിയുടെ ഭാഗമായിട്ടാണ്. ഹിന്ദുമതത്തിലെ പലപ്പോഴും ക്രൂരവും ബീഭത്സവുമായ ജാതീയ ഉച്ചനീചത്വങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായി മതപരിവര്‍ത്തനത്തെ കാണുന്ന ദലിതരെയും അതിപിന്നാക്ക ജാതിവിഭാഗങ്ങളെയും ഒക്കെ, ഒരുതരത്തില്‍ വിരട്ടി, സാര്‍വത്രികമായ ഒരു ഹിന്ദുത്വ അധീശത്വത്തിനു കീഴില്‍ കൊണ്ടുവരുക എന്ന സന്ദേശവും ഈ വെല്ലുവിളിക്കു പിന്നിലുണ്ട്.
2014ലെ തെരഞ്ഞെടുപ്പ് വിജയവും അതുണ്ടാക്കിയ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയുമാണ്, ആക്രമണാത്മകമായി ഈ പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകാന്‍ സംഘ്പരിവാറിനും അതിന്‍െറ വ്യത്യസ്തമായ സംഘടനാ ഉപകരണങ്ങള്‍ക്കും ധൈര്യവും ശക്തിയുംശേഷിയും നല്‍കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ വലിയ അധ്വാനമൊന്നുംവേണ്ട. പക്ഷേ, ഇങ്ങനെയൊരു സാമൂഹിക സാംസ്കാരിക അധീശത്വ പദ്ധതി ആദ്യമായിട്ടൊന്നുമല്ല ഇന്ത്യയില്‍ അരങ്ങേറുന്നത്. സനാതന സിഖ് മൂല്യങ്ങളില്‍ അടിയുറപ്പിച്ച് നിലനില്‍ക്കുന്ന, മറ്റെല്ലാ സ്വാധീനങ്ങളെയും നിരാകരിക്കുന്ന, ഒരു മൂല്യസമ്പ്രദായം പ്രചരിപ്പിക്കുകയും അത് നിത്യജീവിതത്തിന്‍െറ മുഖ മുദ്രയുമായുള്ള ഒരു പ്രത്യേക രാഷ്ട്രംസ്ഥാപിക്കാനുള്ള യജ്ഞവുമായാണ്, പഞ്ചാബില്‍ ഖലിസ്ഥാന്‍ പ്രസ്ഥാനം 1980കളിലും തൊണ്ണൂറുകളിലും അവിടത്തെ പൊതു ഇടത്തില്‍ വന്‍ സ്വാധീനമായി വളര്‍ന്നത്. അക്കാലത്ത് ഒരുപാട് ഖലിസ്ഥാന്‍വാദ നേതാക്കന്മാരുമായും വക്താക്കളുമായും ഇടപഴകാന്‍ അവസരം ലഭിച്ചപ്പോഴൊക്കെയും ഈ മതാധിഷ്ഠിത സംഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും ജീവിതരീതിയും ശരാശരി പഞ്ചാബുകാരന്‍െറ നിത്യജീവിതവുമായി, അതില്‍ പ്രതിഫലിക്കുന്ന മൂല്യങ്ങളും ജീവിത സങ്കല്‍പങ്ങളുമായി, എത്രമാത്രം വലിയ വൈരുധ്യത്തിലാണ് എന്ന് ചിന്തിച്ചുപോയിരുന്നു. ഖലിസ്ഥാനികളുടെ പ്രത്യയശാസ്ത്ര ആചാര്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഡോ. സോഹന്‍ സിങ്ങിനോടുതന്നെ ഈ വൈരുധ്യത്തെക്കുറിച്ച് ചോദിക്കണം എന്നുകരുതി ഏറെനാള്‍ കാത്തുനിന്നു. പക്ഷേ, പാകിസ്താനില്‍ ഒളിവിലായിരുന്ന അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല.
എങ്കിലും, അദ്ദേഹത്തിന്‍െറ അനുയായിയും ഒരുപാട് തീവ്രവാദ ആക്രമണങ്ങളുടെ സൂത്രധാരനുമായിരുന്ന സത്നാം സിങ് ചീമ, പഞ്ചാബിന്‍െറ പല ഭാഗങ്ങളിലും സുരക്ഷാസന്നാഹങ്ങളെ വെട്ടിച്ച് എന്നെ കാണാനത്തെുമായിരുന്നു. ഒരിക്കല്‍ ലുധിയാനയില്‍വെച്ച് പ്രത്യയശാസ്ത്ര ആചാര്യനായി കരുതിവെച്ച ചോദ്യം, ഒളിപ്പോരാളിയുടെ മുന്നില്‍ ഉയര്‍ത്തി. ഇത്തരം സാമൂഹിക-സാംസ്കാരിക പദ്ധതികളുടെ രാഷ്ട്രീയ അധീശത്വ ലക്ഷ്യത്തിലേക്ക് അന്നേ വിരല്‍ചൂണ്ടി, ചീമയുടെ മറുപടി, ‘ഇതെല്ലാം ഞങ്ങളുടെ അധികാരവും അതിന്‍െറ ആധിപത്യവും ജനങ്ങള്‍ക്കുമേല്‍ സ്ഥാപിക്കാനുള്ളതല്ളേ. അത് സ്ഥാപിച്ചുകഴിഞ്ഞാല്‍ ഈ ആശയങ്ങള്‍ കുറച്ചൊക്കെ നിത്യജീവിതത്തില്‍ പ്രതിഫലിക്കും. അതുമതി’, എന്നാണ്.
പക്ഷേ, പൂര്‍ണമായും സസ്യാഹാരിയായ, നൃത്തവും ചലച്ചിത്ര സംഗീതവുംമദ്യവുമില്ലാത്ത ഖലിസ്ഥാന്‍െറ സങ്കല്‍പം, തന്തൂരി ചിക്കന്‍െറയും വിഡിയോ നൃത്തങ്ങളുടെയും റീമിക്സ് സംഗീതത്തിന്‍െറയും ആരാധകരായ ശരാശരി പഞ്ചാബിക്കു മുന്നില്‍ തകര്‍ന്നുവീഴുകതന്നെ ചെയ്തു. അധികാരത്തിന്‍െറയും അധീശത്വത്തിന്‍െറയും ചിഹ്നശാസ്ത്രങ്ങളെ തങ്ങള്‍ വരച്ച കള്ളികള്‍ക്കുള്ളില്‍ നിര്‍ത്താന്‍ പറ്റുമെന്ന ഖലിസ്ഥാനി ആശയ വിശാരദന്മാരുടെയും അതിനെ ആക്രമണാത്മകമായി സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ചീമമാരുടെയും പരാജയംകൂടിയായിരുന്നു അത്.
യുവതലമുറയെ സോഷ്യല്‍ മീഡിയയിലൂടെ സ്വാധീനിക്കുകയും തൊഴിലില്ലായ്മയും അഴിമതിയും ഇല്ലായ്മ ചെയ്ത്, നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിജ്ഞാന സമൂഹം വളര്‍ത്തിയെടുത്ത്, പുതുലോകത്തേക്ക് നയിക്കുമെന്ന വാഗ്ദാനവുമായി ഭരണത്തിലത്തെിയവര്‍ക്ക് ഈ ഖലിസ്ഥാന്‍ അനുഭവവും അതിന്‍െറ പരാജയവും തീര്‍ച്ചയായും ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. വിജ്ഞാന സമൂഹത്തിന്‍െറ മൂല്യങ്ങളുമായും അതിന്‍െറ ദൈനംദിന പ്രയോക്താക്കളായ യുവതലമുറയുടെ ജീവിതരീതിയുമായും ഘര്‍ വാപസിയുടെ ചിഹ്നശാസ്ത്രം പൊരുത്തപ്പെടില്ല തന്നെ.

മൂക്കു കുത്തി വീണ രാജപക്സ

Posted: 09 Jan 2015 05:49 PM PST

Image: 

പദവിയില്‍ തുടരാന്‍ തനിക്കിനിയും രണ്ടു വര്‍ഷത്തോളം ബാക്കി നില്‍ക്കെ അവിചാരിതമായി തെരഞ്ഞെുപ്പ് പ്രഖ്യാപിച്ച ശ്രീലങ്കയുടെ പ്രസിഡന്‍റ് മഹിന്ദ  രാജപക്സക്ക് തന്‍െറ  തീരുമാനം മഹാഅബദ്ധമായിപ്പോയെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഫലം പുറത്തുവന്നിരിക്കുന്നത്. 56 ശതമാനം വോട്ട് നേടി പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന കൈവരിച്ച ചരിത്ര വിജയം 2010ല്‍ രാജപക്സ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയുടെ ഫലങ്ങള്‍ അനുഭവിക്കുന്നതില്‍നിന്ന്  അദ്ദേഹത്തെ തടഞ്ഞിരിക്കുന്നു എന്നതാണ് പരാജയത്തിന്‍െറ ഏറ്റവും ശ്രദ്ധേയമായ ഒരു വശം. പ്രസിഡന്‍റിന് കൂടുതല്‍ അധികാരങ്ങള്‍ ഉറപ്പാക്കുന്നതും മൂന്നാമൂഴം കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുന്നതുമായിരുന്നു പതിനെട്ടാം ഭരണഘടനാ ഭേദഗതി. കാല്‍നൂറ്റാണ്ടിലധികം കാലം രാജ്യത്ത് അസമാധാനവും കൊടിയ അസ്വാസ്ഥ്യങ്ങളും വിതച്ച തമിഴ് ഈഴം പുലികളുടെ വിമോചന പോരാട്ടത്തെ നിശ്ശേഷം അടിച്ചമര്‍ത്തി, പുലി നായകന്‍ പ്രഭാകരന്‍െറ കഥകഴിച്ച് ശ്രീലങ്കയെ ആഭ്യന്തര യുദ്ധത്തില്‍നിന്ന് കരകയറ്റുകയും വികസന രംഗത്ത് പ്രശംസാര്‍ഹമായ  മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്ത രാജപക്സക്ക് എന്തുകൊണ്ട് ഇത്ര കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു, അതുതന്നെയും ശിഥിലവും ദുര്‍ബലവുമായ പ്രതിപക്ഷത്തിന്‍െറ പിന്തുണയോടെ മത്സരിച്ച തന്‍െറ മുന്‍ സഹപ്രവര്‍ത്തകന്‍െറ കരങ്ങളാല്‍ എന്ന ചോദ്യമാണിവിടെ പ്രസക്തമാവുന്നത്.
ഇന്ത്യയില്‍ യു.പി.എ സര്‍ക്കാറിനെതിരെ ഉയര്‍ന്നതുപോലെ, ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ സര്‍ക്കാറിനെ നയിച്ച രാജപ്കസക്കെതിരെയും കടുത്ത അഴിമതിയെക്കുറിച്ച ആരോപണങ്ങളാണുയര്‍ന്നുവന്നത്. അതോടൊപ്പം ബീഭത്സമായ സ്വജനപക്ഷപാതവും പ്രസിഡന്‍റിന്‍െറ മുഖമുദ്രയായിത്തീര്‍ന്നു. സഹോദരന്‍ ചമല്‍ രാജപക്സ പാര്‍ലമെന്‍റ് സ്പീക്കര്‍, അദ്ദേഹത്തിന്‍െറ മകന്‍ യുവ പ്രവിശ്യ മുഖ്യമന്ത്രി, മറ്റൊരു സഹോദരന്‍ ഗോതാഭയ പ്രതിരോധ സെക്രട്ടറി, വേറൊരു സഹോദരന്‍ ബാസില്‍ സാമ്പത്തിക വികസന മന്ത്രി എന്നിങ്ങനെ നീണ്ടുപോവുന്നു രാജപക്സ കുടുംബാംഗങ്ങളുടെ പട്ടിക. ഒടുവില്‍ പ്രസിഡന്‍റിന്‍െറ മകനത്തെന്നെ കിരീടാവകാശിയായി വളര്‍ത്തിക്കൊണ്ടുവരുന്നു എന്ന ആരോപണവും ഉയര്‍ന്നു. ജനരോഷം ക്ഷണിച്ചുവരുത്തിയ ഇക്കാര്യങ്ങളിരിക്കത്തെന്നെ രാജപക്സക്ക് മൂന്നാമൂഴം ഉറപ്പിക്കാമായിരുന്നു, ഭൂരിപക്ഷമായ സിംഹള ബുദ്ധിസ്റ്റുകളുടെ വോട്ട് മാത്രം മതിയായിരുന്നു ജയിക്കാനെങ്കില്‍. പക്ഷേ, ഒന്നരക്കോടി സമ്മതിദായകരില്‍ 11.2 ശതമാനം വരുന്ന തമിഴരും 10 ശതമാനമുള്ള മുസ്ലിംകളും രാജപക്സക്കെതിരെ നിലയുറപ്പിച്ചതോടെയാണ് അദ്ദേഹത്തിന്‍െറ പ്രതീക്ഷകള്‍ തകിടംമറിഞ്ഞത്. തമിഴരുടെ വലിയ പാര്‍ട്ടിയായ ടി.എന്‍.എയും മുസ്ലിം പാര്‍ട്ടിയായ എസ്.എല്‍.എം.സിയും അവസാന നിമിഷം രാജപക്സക്കെതിരെ രംഗത്തുവന്ന സിരിസേനയെ പിന്തുണക്കുകയാണുണ്ടായത്. പിന്നീട് രാഷ്ട്രീയക്കാരനായി മാറിയ ഈ കര്‍ഷകന്‍ യഥാര്‍ഥത്തില്‍ സിംഹള ദേശീയവാദി തന്നെയാണ്. മാത്രമല്ല, രാജപക്സ സര്‍ക്കാറില്‍ പ്രതിച്ഛായ മോശമായ ആരോഗ്യമന്ത്രിയായിരുന്നുതാനും അദ്ദേഹം. അതേയവസരത്തില്‍ ഗ്രാമീണ ജനതയില്‍ നല്ളൊരു വിഭാഗത്തിന്‍െറ പിന്തുണ അദ്ദേഹം ഉറപ്പാക്കിയിരുന്നു. അപ്രകാരം ഭരണപക്ഷത്തില്‍ ഒരു വിഭാഗത്തിന്‍െറയും പ്രതിപക്ഷത്തിന്‍െറയും കൂട്ടായ പിന്തുണ സിരിസേന നേടിയെടുത്തപ്പോള്‍ മഹിന്ദ രാജപക്സ അടിയറവ് പറയേണ്ടി വന്നു. ആഭ്യന്തര യുദ്ധാനന്തരം പ്രതികാരബുദ്ധി ഉപേക്ഷിച്ച് വിശാല വീക്ഷണത്തോടെയും വിവേകപൂര്‍വവും ഭരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മൂന്നാമൂഴം നിഷ്പ്രയാസം അദ്ദേഹത്തിന് തരപ്പെടുത്താമായിരുന്നു എന്നാണ് പ്രവണതകള്‍ നല്‍കുന്ന സൂചന. പട്ടാളം നടത്തിയ യുദ്ധക്കുറ്റങ്ങളെപ്പറ്റി അന്വേഷണം നടത്തണമെന്ന യു.എന്‍ തീരുമാനത്തോട് അനുകൂലമായി പ്രതികരിക്കാന്‍ രാജപക്സക്ക് സാധിച്ചില്ല. തമിഴ് വംശജര്‍ രണ്ടാംതരം പൗരന്മാരാണെന്ന് കരുതാനും സാഹചര്യമുണ്ടായി. മുസ്ലിം ന്യൂനപക്ഷമാകട്ടെ, സിംഹള ബുദ്ധിസ്റ്റുകളില്‍ ശക്തിപ്പെട്ടുവരുന്ന തീവ്ര വലതുപക്ഷ വംശീയ വികാര പ്രകടനങ്ങള്‍ക്കു മുന്നില്‍ ചകിതരും അരക്ഷിതരുമായി. അവരെ സമാശ്വസിപ്പിക്കാന്‍ പര്യാപ്തമായ നടപടികള്‍ പ്രസിഡന്‍റിന്‍െറ ഭാഗത്തുനിന്നുണ്ടായതുമില്ല. ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസിന്‍െറ പ്രതിനിധികള്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കേണ്ടിവന്നത് ഈ പശ്ചാത്തലത്തിലാണ്.
തന്നെ അധികാരത്തിലേറ്റാന്‍ ജനങ്ങളെ പ്രേരിപ്പിച്ച കാരണങ്ങള്‍ യഥോചിതം വിലയിരുത്തി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സിരിസേനക്ക് സാധ്യമാവുമോ എന്നാണിനി അറിയാനിരിക്കുന്നത്. താന്‍ അധികാരമേറ്റാല്‍ ബ്രിട്ടീഷ് മാതൃകയിലുള്ള പാര്‍ലമെന്‍ററി ജനാധിപത്യം പുന$സ്ഥാപിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്‍െറ വാഗ്ദാനങ്ങളിലൊന്ന്; അഴിമതിക്കും സ്വജനപക്ഷപാതത്തിനും തടയിടുമെന്നത് സര്‍വഥാ പ്രധാനവും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രധാനമാണ് ശ്രീലങ്കയുമായുള്ള സൗഹാര്‍ദബന്ധങ്ങള്‍. ഒരര്‍ഥത്തില്‍ ഈ ബന്ധത്തിന് സ്വജീവന്‍ പോലും ബലി കഴിക്കേണ്ടി വന്നയാളാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. മഹിന്ദ രാജപക്സ ഇന്ത്യയുമായുള്ള നല്ല ബന്ധങ്ങള്‍ തുടര്‍ന്നതോടൊപ്പം തന്നെ ചൈനയോട് കൂടുതല്‍ ഊഷ്മളമായ ബന്ധങ്ങളിലേര്‍പ്പെടാന്‍ ശ്രമിച്ചുവരുകയായിരുന്നു. ശ്രീലങ്കയിലെ ഏറ്റവും വലിയ നിക്ഷേപകനായി മാറിയ ചൈന ഇന്ത്യാ സമുദ്രത്തില്‍ സജീവ സാന്നിധ്യവും അടയാളപ്പെടുത്തിയത് ഇന്ത്യക്ക് ഉത്കണ്ഠയുണ്ടാക്കിയ കാര്യമാണ്. മൈത്രിപാല സിരിസേനയുടെ ഭാവി നീക്കങ്ങള്‍ അതിനാല്‍ നമുക്ക് ഏറെ പ്രധാനമാണ്.
 

സ്ത്രീസൗഹൃദമാകാതെ ‘ഷീ ടോയ് ലെറ്റുകള്‍‘

Posted: 09 Jan 2015 05:33 PM PST

Image: 
Subtitle: 
പ്രവര്‍ത്തന രീതി അറിയില്ല •ശരാശരി മാസ വരുമാനം 1,000 രൂപ മാത്രം

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശൗചാലയങ്ങള്‍ വേണമെന്ന് സുപ്രീംകോടതി അടക്കം നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച ‘ഷീ ടോയ്ലെറ്റുകള്‍’ നോക്കുകുത്തിയാകുന്നു. സൗകര്യപ്രദമായ സ്ഥലത്തല്ലാത്തതിനാല്‍ കോടികള്‍ ചെലവിട്ട് സ്ഥാപിച്ച ഷീ ടോയ്ലെറ്റുകള്‍ പലയിടത്തും ഒഴിഞ്ഞുകിടക്കുകയാണ്.ചില സ്ഥലങ്ങളില്‍ ഇവ തകരാറിലാണ്.
 യാത്രക്കാരായ സ്ത്രീകളും പെണ്‍കുട്ടികളും  ഇതു മൂലം പ്രയാസപ്പെടുകയാണ്. ഒട്ടേറെ പരാതികളുയരുകയും വനിതാ സംഘടനകളടക്കം രംഗത്ത് വരികയും ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ചെറിയ നീക്കങ്ങളെങ്കിലും ഇക്കാര്യത്തിലുണ്ടായത്. മനുഷ്യാവകാശകമീഷനും സജീവമായി ഇടപെട്ടിരുന്നു. വനിതാവികസന കോര്‍പറേഷന്‍ കൊണ്ടുവന്ന ഷീ ടോയ്ലെറ്റ് സംവിധാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പദ്ധതിയൊരുങ്ങുകയാണ്. കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലാണ് പുതുതായി ഷീ ടോയ്ലെറ്റുകള്‍ വരുന്നത്. കോഴിക്കോട്ടെ പത്ത് സ്കൂളുകളില്‍ ഇവ ഉടന്‍ സ്ഥാപിക്കും. എറണാകുളം ജില്ലയില്‍ 15 എണ്ണവും മലപ്പുറത്ത് പത്തെണ്ണവും സ്ഥാപിക്കും. തിരുവനന്തപുരം നഗരത്തില്‍ ഇതിനകം 23 ഷീ ടോയ്ലെറ്റുകളാണ് സ്ഥാപിച്ചത്. വന്‍ നഷ്ടത്തിലാണ് ഇവ മുന്നോട്ടുപോകുന്നത്.5.37 ലക്ഷം രൂപയാണ് ഒരു ഷീ ടോയ്ലെറ്റിന്ആവശ്യമായ തുക. 5,200 രൂപയാണ് ഒരു മാസത്തെ മെയിന്‍റനന്‍സിന് ആവശ്യം.പുതുതായി സ്ഥാപിക്കുന്ന ടോയ്ലെറ്റുകള്‍ക്ക് നാലും ആറും ലക്ഷം രൂപക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, ചെലവ് കുറഞ്ഞ ഷീ ടോയ്ലെറ്റിന്‍െറ സാധ്യതാ പഠനത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇത് പ്രായോഗികമാണെന്ന് കണ്ടാല്‍ നാലു ലക്ഷം രൂപക്കുള്ള ടോയ്ലെറ്റുകളായിരിക്കും വരിക. തലസ്ഥാനത്തെ 23 ഷീ ടോയ്ലെറ്റുകള്‍ സ്ഥാപിക്കാന്‍ ഒന്നരക്കോടിയോളം രൂപയാണ് ചെലവായത്. തലസ്ഥാനത്ത് കൂടുതല്‍പേര്‍ ഉപയോഗിച്ചവയില്‍നിന്നുള്ള ശരാശരി മാസ വരുമാനം 1,000 രൂപ മാത്രമാണ്.
അഞ്ച് രൂപയാണ് ഷീ ടോയ്ലെറ്റ് ഒരു പ്രാവശ്യം ഉപയോഗിക്കാന്‍ നല്‍കേണ്ടത്. അഞ്ച് രൂപ നാണയം ടോയ്ലെറ്റിന് പുറത്തു സ്ഥാപിച്ചിട്ടുള്ള ബോക്സില്‍ ഇടുമ്പോഴാണ് ടോയ്ലെറ്റ് പ്രവര്‍ത്തനസജ്ജമാവുക. പ്രായമായ പലര്‍ക്കും മനസ്സിലാകാത്ത രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, നാപ്കിനുകള്‍ സംസ്കരിക്കുന്നതിനുള്ള ഇന്‍സിനറേറ്റര്‍, സ്വയം വൃത്തിയാക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവ ഷീ ടോയ്ലെറ്റില്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇതും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായില്ല. അതേസമയം, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രയോജനകരമാകുംവിധമാണ് ഷീ ടോയ്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. കുല്‍സു വ്യക്തമാക്കി.ചില സ്ഥലങ്ങളില്‍ സാങ്കേതിക തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 200 ഷീ ടോയ്ലെറ്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.ഒപ്പം സംസ്ഥാന വ്യാപകമായി നാപ്കിന്‍ വെന്‍റിങ് മെഷീന്‍ സ്ഥാപിക്കുമെന്നും ഇവര്‍ പറഞ്ഞു.

ഇടുക്കിയില്‍ വി.എസ് പക്ഷത്തിന്‍െറ അടിവേരറുക്കുന്നു

Posted: 09 Jan 2015 05:25 PM PST

Image: 
Subtitle: 
ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ് പക്ഷത്തിന് നിശിത വിമര്‍ശം

മൂന്നാര്‍: ഇടുക്കി ജില്ലയില്‍ സി.പി.എമ്മിലെ വി.എസ് പക്ഷത്തിന്‍െറ അടിവേരറുക്കാന്‍ ഒൗദ്യോഗികപക്ഷം കരുനീക്കം തുടങ്ങി. വെള്ളിയാഴ്ച മൂന്നാറില്‍ ആരംഭിച്ച പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇതിന്‍െറ വ്യക്തമായ സൂചന നല്‍കി ജില്ലയിലെ വി.എസ് പക്ഷം നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശമാണ് ഉന്നയിക്കുന്നത്. ഇവര്‍ക്കെതിരെ സമ്മേളനത്തിന് ശേഷം നടപടി അനിവാര്യമാണെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.
ജില്ലയില്‍ വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് സമ്മതിക്കുന്ന റിപ്പോര്‍ട്ട് ഉത്തരവാദിത്തം പൂര്‍ണമായും വി.എസ് പക്ഷത്തിന്‍െറ തലയിലാണ് കെട്ടിവെക്കുന്നത്. വി.എസ് പക്ഷ നേതാക്കളായ എന്‍. ശിവരാജന്‍, എന്‍.വി. ബേബി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. വി.എസിന്‍െറ സന്ദര്‍ശനം ഇവര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് വിമര്‍ശം. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് മാത്രം ഇവര്‍ വി.എസിനെ മൂന്ന് തവണ ജില്ലയില്‍ കൊണ്ടുവന്നു. ഈ സാഹചര്യത്തില്‍  ശിവരാജനും ബേബിക്കുമെതിരെ നടപടി വേണം. ഇവരോട് ഉടന്‍ വിശദീകരണം ആവശ്യപ്പെടും.  ചില നേതാക്കള്‍ക്ക് ബ്ളേഡ് മാഫിയയുമായും റിയല്‍ എസ്റ്റേറ്റ് ലോബികളുമായും ബന്ധമുണ്ടെന്നാണ് കുറ്റപ്പെടുത്തല്‍. ബ്ളേഡ് ഇടപാടുകളെ മര്യാദപലിശ എന്ന പേരില്‍ ചിലര്‍ ന്യായീകരിക്കുന്നത് അംഗീകരിക്കാനാകില്ല. പാര്‍ട്ടി അംഗങ്ങള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജില്ലാ സെക്രട്ടറി എം.എം. മണിയാണ് 189 പേജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ദേശീയ സീനിയര്‍ വോളി: കേരള ടീമുകള്‍ സെമിയില്‍

Posted: 09 Jan 2015 12:34 PM PST

Image: 

ചെന്നൈ: ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍െറ പുരുഷ-വനിതാ ടീമുകള്‍ സെമിയില്‍. സര്‍വിസസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് മറികടന്നാണ് പുരുഷ ടീം അവസാന നാലില്‍ ഇടം നേടിയത്. സ്കോര്‍: 27-25, 25-23, 27-29, 22-25, 15-10. ശനിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ തമിഴ്നാടാണ് എതിരാളി. ക്വാര്‍ട്ടറില്‍ ആന്ധ്രപ്രദേശിനെയാണ് ആതിഥേയര്‍ തോല്‍പിച്ചത്. കേരളത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന തമിഴ്നാടിനെ ബംഗളൂരുവില്‍ തളച്ചതിന്‍െറ ആത്മവിശ്വാസമാണ് കൈമുതല്‍. മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് വനിതാ ടീം അവസാന നാലിലത്തെിയത്. സ്കോര്‍: 25-10, 25-9, 25-14. സെമിയില്‍ പശ്ചിമബംഗാളാണ് വനിതകളുടെ എതിരാളി. ലീഗ് റൗണ്ടിലെ രണ്ടാമത്തെ മത്സരത്തില്‍ കേരളം പശ്ചിമബംഗാളിനെ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തെ ഏഴാം സ്ഥാനക്കാരാണ് പശ്ചിമബംഗാള്‍. അനായാസ ഫൈനല്‍ പ്രവേശം ലക്ഷ്യമിട്ടിറങ്ങുന്ന കേരളത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഫൈനലിലെ സ്ഥിരം എതിരാളി റെയില്‍വേ തന്നെയാവാനാണ് സാധ്യത ഇക്കുറിയും. റെയില്‍വേയാണ് നിലവിലെ ചാമ്പ്യന്മാര്‍. ആതിഥേയരായ തമിഴ്നാടും റെയില്‍വേയുമാണ് സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത്.
വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മലയാളി സാന്നിധ്യമുള്ള റെയില്‍വേക്കെതിരെ ശക്തമായ കളിയാണ് കേരളം കാഴ്ചവെച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ ശക്തമായ പോരാട്ടത്തില്‍ വിജയിച്ച കേരളം മൂന്നാം സെറ്റിന്‍െറ അവസാനം വരുത്തിയ ചെറിയ പിശകുകള്‍ക്ക് സെറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. 23-21 എന്നനിലയില്‍ മേധാവിത്വമുണ്ടായിരുന്ന ഘട്ടത്തിലാണ് ഗുരുതര പിശകുകള്‍ മൂലം 24-24 എന്നനിലയില്‍ സമനിലയിലത്തെിയത്. പിന്നീട് 27-29ന് ജയവും സര്‍വിസസ് സ്വന്തമാക്കി. നാലാം സെറ്റില്‍ വര്‍ധിത വീര്യത്തോടെ പൊരുതിയ സര്‍വിസസിനെ പിടിച്ചുകെട്ടാനായില്ല. എന്നാല്‍, അഞ്ചാം സെറ്റില്‍ ടീം കോമ്പിനേഷനില്‍ വരുത്തിയ മാറ്റം കേരളത്തിന് തുണയായി. ഓള്‍റൗണ്ടര്‍ പൊസിഷനില്‍ കേരളത്തിന്‍െറ ദേശീയ താരം ജറോം വിനീതും ജെറോമിന്‍െറ പൊസിഷനില്‍ കെ.ജി. രാഗേഷും കളിച്ചതോടെ സെറ്റും മത്സരവും അനായാസം കേരളത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ഏകപക്ഷീയ മത്സരമായിരുന്നു വനിതകളുടേത്. കേരള ടീമിനെതിരെ ചെറുവെല്ലുവിളി ഉയര്‍ത്താന്‍പോലും ക്യാപ്റ്റന്‍ അടക്കം അഞ്ച് മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട മഹാരാഷ്ട്രക്കായില്ല. കേരളത്തിനുവേണ്ടി മുന്‍നിര താരങ്ങളെല്ലാം ഉജ്ജ്വലമായി കളിച്ചു.
വെള്ളിയാഴ്ച നടന്ന മറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ രാജസ്ഥാന്‍ പഞ്ചാബിനെയും റെയില്‍വേ കര്‍ണാടകയെയും തമിഴ്നാട് ആന്ധ്രപ്രദേശിനെയും തോല്‍പിച്ചു. സെമിയില്‍ റെയില്‍വേ രാജസ്ഥാനെ നേരിടും. വനിതാ വിഭാഗത്തില്‍ റെയില്‍വേ തെലങ്കാനയെയും തമിഴ്നാട് പഞ്ചാബിനെയും പശ്ചിമബംഗാള്‍ ഹരിയാനയെയും തോല്‍പിച്ചു. സെമിയില്‍ റെയില്‍വേ രാജസ്ഥാനെ നേരിടും.

ഏകദിന റാങ്കിങ്: കോഹ്ലി രണ്ടാമത്

Posted: 09 Jan 2015 12:33 PM PST

Image: 

ദുബൈ: ആസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ക്യാപ്റ്റന്‍െറ പുതിയ ചുമതല ഏറ്റെടുത്തതിനൊപ്പം മിന്നുന്ന ബാറ്റിങ് പ്രകടനവും കാഴ്ചവെച്ച വിരാട് കോഹ്ലിക്ക് ഏകദിന ലോകത്തുനിന്ന് ശുഭവാര്‍ത്ത. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഐ.സി.സി ഏകദിന ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ യുവതാരം. കോഹ്ലിയെ കൂടാതെ ഓപ്പണര്‍ ശിഖര്‍ ധവാനും ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുമാണ് പട്ടികയില്‍ ആദ്യ 10ല്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. 862 പോയന്‍റാണ് കോഹ്ലിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡി. വില്ലിയേഴ്സിന് 25 പോയന്‍റാണ് അധികമുള്ളത്. ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലുള്ള ധവാന് ഏകദിന റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനമുണ്ട്. ധോണി 10ാം സ്ഥാനത്താണ്. ബൗളര്‍മാരുടെ പട്ടികയില്‍ ഭുവനേശ്വര്‍ കുമാറിനും രവീന്ദ്ര ജദേജക്കും മാത്രമാണ് ആദ്യ 10ല്‍ ഇടം നേടാനായത്. ഭുവനേശ്വര്‍ എട്ടാമതും ജദേജ ഒമ്പതാമതുമാണ്. വെസ്റ്റിന്‍ഡീസിന്‍െറ സുനില്‍ നരെയ്നാണ് ബൗളര്‍മാരില്‍ ഒന്നാമത്. ശ്രീലങ്കയുടെ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് നയിക്കുന്ന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആറാമതുള്ള രവീന്ദ്ര ജദേജ മാത്രമാണ് ഇന്ത്യന്‍ സാന്നിധ്യം.

യായ ടൂറെ നാലാമതും ആഫ്രിക്കന്‍ ഫുട്ബാളര്‍

Posted: 09 Jan 2015 12:32 PM PST

Image: 

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ യായ ടൂറെ തുടര്‍ച്ചയായ നാലാമതും ആഫ്രിക്കന്‍ ഫുട്ബാളര്‍ പുരസ്കാരം നേടി. ഗാബോണ്‍ താരം പിയറി എമറിക് ഒബമെയാങ്, നൈജീരിയന്‍ ഗോളി വിന്‍സെന്‍റ് എനിയേമ എന്നിവരെ പിറകിലാക്കിയാണ് ഐവറി കോസ്റ്റ് താരം ടൂറെ 2014ലെ താരമായത്. സിറ്റിക്കുവേണ്ടി 20 ഗോള്‍ സ്വന്തമാക്കിയതിനു പുറമെ 2015ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് യോഗ്യത നേടുന്നതില്‍ സഹായിച്ചുവെന്നതും നിര്‍ണായകമായി. എവര്‍ട്ടണ്‍ സ്ട്രൈക്കര്‍ സാമുവല്‍ എറ്റൂ നേരത്തേ നാലുതവണ ഇതേ പുരസ്കാരം നേടിയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായിട്ടായിരുന്നില്ല.

ഇടവേളക്ക് ശേഷം പാമോയില്‍ കേസ് വീണ്ടും തൃശൂരിലേക്ക്

Posted: 09 Jan 2015 11:36 AM PST

Image: 

തൃശൂര്‍: പാമോയില്‍ കേസ് വീണ്ടും തൃശൂരിലത്തെുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കഴിഞ്ഞ ജനുവരി 10നാണ് കോടതി തള്ളിയത്. ഫെബ്രുവരിയിലാണ് പാമോയിന്‍ കേസ് കോടതി വീണ്ടും പരിഗണിക്കുക.  
കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിനും സാമൂഹിക നീതിക്കും വിരുദ്ധമാകുമെന്ന വിജിലന്‍സ് ജഡ്ജി കെ. ഹരിപാലിന്‍െറ വിലയിരുത്തലോടെയായിരുന്നു സര്‍ക്കാറിന്‍െറ അപേക്ഷ തൃശൂര്‍ കോടതി തള്ളിയത്. വ്യാഴാഴ്ച ഇത് ശരിവെച്ചുള്ള ഹൈകോടതി വിധിയോടെ വീണ്ടും പാമോയില്‍ പന്ത് തൃശൂര്‍ വിജിലന്‍സ് കോര്‍ട്ടിലത്തെുകയാണ്. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയായിരുന്ന കെ. പത്മകുമാര്‍, അഡീഷനല്‍ സെക്രട്ടറിയായിരുന്ന സക്കറിയ മാത്യു എന്നിവര്‍ അടക്കം ഏഴു പ്രതികളുടെയും വിചാരണ ഇനി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തുടരും.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറയും അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എയുമാണ് കേസ് പിന്‍വലിക്കുന്നതിനെതിരെ കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്.  രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ചൂടാറിയിട്ടില്ളെന്നതാണ് പാമോയിന്‍ കേസിലെ സവിശേഷത.
1991ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ’97ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറി കെ. പത്മകുമാര്‍, അഡീ. സെക്രട്ടറി സക്കറിയ മാത്യു, സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജിജി തോംസണ്‍, വകുപ്പ് സെക്രട്ടറി പി.ജെ. തോമസ് എന്നിവരുള്‍പ്പെടെ എട്ടുപേരാണ് പ്രതിസ്ഥാനത്തുള്ളത്. 1993ല്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളായിരുന്നു കേസിന് ആധാരം. ചട്ടങ്ങള്‍ മറികടന്ന് മലേഷ്യയില്‍നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാറിന് രണ്ട് കോടിയിലധികം രൂപ നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്.
2001 അന്വേഷണം പൂര്‍ത്തിയായെങ്കിലും 2003ലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഇടപാട് നടന്ന കാലത്ത് ധമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി 2011ല്‍ ഉത്തരവിട്ടു. ഇത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ ജഡ്ജി പിന്മാറുകയും കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. പാമോയില്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ളെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് 2012ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ വിചാരണ ആരംഭിക്കുന്നതിന്‍െറ മുന്നോടിയായി പ്രതികളുടെ വിടുതല്‍ ഹരജി പരിഗണിക്കുന്നതിനിടെയാണ് കേസ് അവസാനിപ്പിക്കാന്‍ 2013 സെപ്റ്റംബര്‍ 13ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ 15ന് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്‍ മുഖേന തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. കേസ് പിന്‍വലിക്കുന്നതിനായി അപേക്ഷ നല്‍കിയ ലീഗല്‍ അഡൈ്വസറുടെ നടപടിയും കോടതി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ജിജി തോംസണെ നിയമിക്കുന്നതിന് അന്തിമ നടപടികളിലായിരിക്കെയാണ് ഇടിത്തീ കണക്കെ ഹൈകോടതിയുടെ വിധിയുണ്ടാകുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP