ഷീ ടാക്സി കോഴിക്കോട്ടേക്കും; ഉദ്ഘാടനം 23ന് Madhyamam News Feeds |
- ഷീ ടാക്സി കോഴിക്കോട്ടേക്കും; ഉദ്ഘാടനം 23ന്
- എയര്‍ ഇന്ത്യയുടെ കോക്പിറ്റില്‍ അടിപിടി
- വിവാദസിനിമക്ക് അനുമതി: സെന്‍സര്‍ ബോര്‍ഡിലെ ഒമ്പത് അംഗങ്ങള്‍ കൂടി രാജിവെച്ചു
- താമരശ്ശേരി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തന സജ്ജമായി
- സ്കൂള്‍ കലോത്സവം: കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം
- ഒബാമക്ക് 15,000 ക്യാമറ; ഇന്ത്യക്കാര്‍ക്ക് സുരക്ഷ വേണ്ടേയെന്ന് കോടതി
- 10 വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം
- ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് : സ്പെയിന്‍, ജര്‍മനി, റഷ്യ, ഈജിപ്ത് ടീമുകള്‍ക്ക് ജയം
- ആഢംബര ഉരു ഒരുക്കി മരുഭൂമിയിലെ ‘മാപ്പിള ഖലാസിമാര്‍’
- ഉക്കാള് മേളക്ക് പാരമ്പര്യത്തിന്‍െറ പകിട്ടാര്‍ന്ന തുടക്കം
- അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും
- ബംഗ്ളാദേശും ബാഹ്യശക്തികളും
- വിവേകത്തിന്‍െറ ശബ്ദം
- ദേശീയ സ്കൂള്‍ അത്ലറ്റിക്സിനായി തിരിച്ച ആദ്യ കേരളസംഘം ഇന്ന് റാഞ്ചിയില്‍
- ഡല്‍ഹിയില്‍ കിരണ്‍ ബേദി ബി.ജെ.പിയുടെ ‘മുഖ്യമന്ത്രി സ്ഥാനാര്‍ഥി’
- എവറസ്റ്റ് കീഴടക്കിയയാള്‍ക്ക് സ്വന്തം ഗ്രാമത്തില്‍ ഊരുവിലക്ക്
- ഇറാഖ് അതിര്‍ത്തിയില്‍ ‘വന്‍ മതില്‍’ ഒരുങ്ങുന്നു; 600 മൈല്‍ ദൂരത്തില്‍
- പെട്രോള്‍, ഡീസല്‍ വില കുറച്ചു; തീരുവ കൂട്ടി
- ഐ ലീഗ്: ഉദ്ഘാടന ദിനം വമ്പന്‍ പോരാട്ടം
- ശ്രീലങ്കയില്‍ പട്ടാള അട്ടിമറിക്ക് 20,000 പേര്‍ എത്തിയതായി മുന്‍ സൈനിക മേധാവി
- യാത്രാവിലക്കില്‍ ഇളവ്; ക്യൂബ –അമേരിക്ക സൗഹൃദം രൂഢമാകുന്നു
- സൗരയൂഥത്തില്‍ രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉണ്ടെന്ന് സൂചന
- മലേഷ്യ ഓപണ്‍: സിന്ധു, അജയ് സെമിയില്‍
- കിങ്സ് കപ്പ്: ബാഴ്സ ക്വാര്‍ട്ടറില്‍; റയല്‍ പുറത്ത്
ഷീ ടാക്സി കോഴിക്കോട്ടേക്കും; ഉദ്ഘാടനം 23ന് Posted: 16 Jan 2015 10:56 PM PST Image: കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ സ്ത്രീ സൗഹൃദ ടാക്സിയായ ഷീ ടാക്സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും വനിതാ വികസ കോര്‍പറേഷനും ചേര്‍ന്ന് 2013 നവംബര്‍ 19നാണ് ഷീ ടാക്സിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മൂന്നാം ഘട്ടം പ്രധാന നഗരമായ കോഴിക്കോട് എത്തി നില്‍ക്കുന്നത്. അഞ്ചു ഷീ ടാക്സികളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ തലസ്ഥാന നഗരത്തില്‍ 25 ഷീ ടാക്സികളാണ് സര്‍വീസ് നടത്തുന്നത്. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തില്‍ കഴിഞ്ഞ 2014 മെയ് 19ന് ആറു ടാക്സികള്‍ സര്‍വീസ് തുടങ്ങി. കോഴിക്കോടിനു ശേഷം തൃശൂര്‍, കോട്ടയം, പത്തനംതിട്ട,കൊല്ലം എന്നിവിടങ്ങളിലും ഷീ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സി.ഇയും വനിതാ വികസന കോര്‍പറേഷന്‍ എം.ഡിയുമായ ഡോ. പി.ടി.എം സുനീഷ് അറിയിച്ചു. |
എയര്‍ ഇന്ത്യയുടെ കോക്പിറ്റില്‍ അടിപിടി Posted: 16 Jan 2015 10:39 PM PST Image: ചെന്നൈ: എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ പൈലറ്റും ഫ്ളെറ്റ് എഞ്ചിനിയറും തമ്മില്‍ അടിപടി. ചെന്നൈയില്‍ നിന്നും പാരിസിലേക്ക് സര്‍വീസ് നടത്തുന്ന എ.ഐ 143 വിമാനത്തിലെ പൈലറ്റ് കോക്പിറ്റിനുള്ളില്‍ വെച്ച് എഞ്ചിനിയറെ മര്‍ദിക്കുകയായിരുന്നു. കണ്ണന്‍ എന്ന എഞ്ചിനിയറിനാണ് പൈലറ്റിന്‍റെ മര്‍ദനത്തില്‍ പരിക്കേറ്റത്. സംഭവത്തിനു ശേഷം പൈലറ്റ് മാണിക് ലാല്‍ പുറത്തിറങ്ങാതെ കോക്പിറ്റില്‍ കയറിയിരുന്നു. ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി. എഞ്ചിനിയറിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. |
വിവാദസിനിമക്ക് അനുമതി: സെന്‍സര്‍ ബോര്‍ഡിലെ ഒമ്പത് അംഗങ്ങള്‍ കൂടി രാജിവെച്ചു Posted: 16 Jan 2015 09:56 PM PST Image: ന്യൂഡല്‍ഹി: ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിലെ ചെയര്‍പേഴ്സണ്‍ ലീലാ സാംസണിന്‍റെ രാജിക്ക് പിന്നാലെ ഒമ്പതംഗങ്ങള്‍ കൂടി രാജിവെച്ചു. ഇറാ ഭാസ്കര്‍ അടക്കമുള്ള അംഗങ്ങളാണ് രാജിവെച്ചത്. സിഖുകാര്‍ക്കിടയില്‍ രൂപംകൊണ്ട ദേരാ സച്ചാ സൗദയുടെ നേതാവും ആള്‍ദൈവവുമായ ഗുര്‍മീത് രാം റഹീം സിങ്ങിന്‍െറ വിവാദ സിനിമ ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ (ദൈവദൂതന്‍)ന് സെന്‍സര്‍ ബോര്‍ഡിന്‍െറ തീരുമാനം മറികടന്ന് അപ്പലറ്റ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കൂട്ടരാജി. ഇറാ ഭാസ്കര്‍, ലോറ പ്രഭു, പങ്കജ് ശര്‍മ്മ, രാജീവ് മസന്ത്, ടി.ജി ത്യാഗരാജന്‍, മമങ്ക് ദായ്, ശുഭ്ര ഗുപ്ത എന്നിവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. ചെയര്‍പേഴ്സണ്‍ ഇല്ലാതെ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ല. അതിനാലാണ് മറ്റംഗങ്ങള്‍ കൂടി രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള സംയുക്ത കത്ത് മന്ത്രാലയത്തിന് നല്‍കിയതെന്ന് ഇറാ ഭാസ്കര്‍ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡിന്‍്റെ പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം ഇടപെടുന്നുവെന്നും വന്‍ അഴിമതി നടക്കുന്നുണ്ടെന്നും ആരോപിച്ചാണ് ലീലാ സാംസണ്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്. |
താമരശ്ശേരി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തന സജ്ജമായി Posted: 16 Jan 2015 09:53 PM PST താമരശ്ശേരി: കാരുണ്യ ബെനവലന്‍റ് സ്കീമില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തന സജ്ജമായി. ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് ധനകാര്യമന്ത്രി കെ.എം. മാണി നിര്‍വഹിക്കും. 2012ല്‍ കൊടുവള്ളി ബ്ളോക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ജോസഫ് ധനമന്ത്രി കെ.എം. മാണിക്ക് നിവേദനം നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് 10 യൂനിറ്റ് അടങ്ങിയ ഡയാലിസിസ് സെന്‍റര്‍ അനുവദിച്ചത്. |
സ്കൂള്‍ കലോത്സവം: കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം Posted: 16 Jan 2015 09:50 PM PST Image: കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ മൂന്നാം ദിനമായ ശനിയാഴ്ച കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 204 പോയിന്‍റുമായി ഇരുവരും മുന്നിട്ട് നില്‍ക്കുമ്പോള്‍ 203 പോയിന്‍റുമായി തൃശൂര്‍ തൊട്ട്പിറകില്‍ തന്നെയുണ്ട്. മൂന്നാംദിനം മത്സരം മുറുകുകയാണ്. 201 പോയിന്‍റുമായി കോഴിക്കോട് തൃശൂരിന് പിറകിലാണ്. സ്വര്‍ണക്കപ്പിനടുത്തേക്ക് ആരെന്നതിന്‍െറ സൂചനയൊന്നും വ്യക്തമല്ല. നൃത്ത ഇനങ്ങളും, ശാസ്ത്രീയ സംഗീതത്തില്‍ ആണ്‍കുട്ടികളും നന്നായെന്നും ലളിതഗാനവും കോല്‍ക്കളിയും മെച്ചമല്ളെന്നുമാണ് വിധികര്‍ത്താക്കളുടെ വിലയിരുത്തല്‍. |
ഒബാമക്ക് 15,000 ക്യാമറ; ഇന്ത്യക്കാര്‍ക്ക് സുരക്ഷ വേണ്ടേയെന്ന് കോടതി Posted: 16 Jan 2015 09:44 PM PST Image: ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി 15,000 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച സര്‍ക്കാറിന് രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷയുടെ കാര്യത്തില്‍ താത്പര്യമില്ലാത്തതെന്താണെന്ന് ഡല്‍ഹി ഹൈകോടതി. ഒബാമയുടെ സന്ദര്‍ശനം കഴിഞ്ഞും ഡല്‍ഹിയിലെ സുരക്ഷ മാനിച്ച് ക്യാമറകള്‍ എടുത്തുമാറ്റരുതെന്നാവശ്യപ്പെട്ട് അമികസ് ക്യൂറി മീരാ ഭാട്ടിയ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം. ഡല്‍ഹിയിലെ സ്ത്രീപീഡനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മീരാ ഭാട്ടിയയെ അമികസ് ക്യൂറിയായി നിയമിച്ചത്. ഒരു വിദേശ ഭരണാധികാരി രാജ്യത്തേക്ക് വരുമ്പോള്‍ എല്ലാ കാര്യങ്ങളും പെട്ടെന്ന് നടക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇത്ര വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തുകിട്ടുന്നില്ല. കോടതി ഉത്തരവിടുകയാണെങ്കില്‍ പോലും മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അ െല്ലങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ നടത്തുന്നുവെന്നും ബദര്‍ ദുറസ് അഹ്മദ്, സഞ്ജീവ് സച്ച്ദേവ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ക്യാമറ എടുത്തുമാറ്റുമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി ഭരണകൂടം, സിറ്റി പൊലീസ് എന്നിവരോട് കോടതി വിശദീകരണം ആരാഞ്ഞു. ജനുവരി 30നകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നിര്‍ഭയ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് ക്യാമറകള്‍ മാറ്റിസ്ഥാപിക്കരുതെന്ന് അമികസ് ക്യൂറിയുടെ അപേക്ഷയില്‍ പറയുന്നു. നഗരത്തില്‍ സി.സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഹൈകോടതി മുമ്പ് നല്‍കിയ നിര്‍ദേശവും ഇതുവരെ പാലിക്കപ്പെട്ടിട്ടി െല്ലന്നും അമികസ് ക്യൂറി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. |
10 വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം Posted: 16 Jan 2015 09:04 PM PST Image: ത്രിപുര: പത്തുവയസുകാരിയായ മകളെ പിതാവ് വീട്ടുവളപ്പില്‍ ജീവനോടെ കുഴിച്ചിട്ടു. ത്രിപുരയില്‍ അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഇഷ്ടമില്ലാതിരുന്ന പിതാവ് അബ്ദുള്‍ ഹുസൈന്‍ കുട്ടിയെ വീടിനു പുറകില്‍ ജീവനോടെ കുഴിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. കൈകള്‍ കൂട്ടി കെട്ടി, വായയില്‍ ടേപ്പ് ഒട്ടിച്ച് കുട്ടിയെ തലമാത്രം പുറത്തുകാണുന്ന വിധത്തില്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍ ഭാര്യ തിരിച്ചത്തൊനായെന്ന് മനസിലാക്കിയ അബ്ദുള്‍ ഹുസൈന്‍ കുട്ടിയെ മുഴുവനായും മൂടാതെ മുളകൊണ്ടുള്ള ഡ്രം എടുത്ത് തലയില്‍ കമഴ്ത്തിവെക്കുകയായിരുന്നു. കുട്ടിയെ വീട്ടില്‍ കാണാതായതോടെ മാതാവ് അയല്‍ക്കാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ നിര്‍ത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെ ത്തിയത്. മാതാവിന്‍്റെ പരാതിയില്‍ പൊലീസ് അബ്ദുല്‍ ഹുസൈനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. |
ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് : സ്പെയിന്‍, ജര്‍മനി, റഷ്യ, ഈജിപ്ത് ടീമുകള്‍ക്ക് ജയം Posted: 16 Jan 2015 08:41 PM PST Image: Subtitle: ഖത്തര്‍ ഇന്ന് ചിലിയുമായി ഏറ്റുമുട്ടും ദോഹ: 24ാമത് ലോക ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍്റെ രണ്ടാം ദിനം ടൂര്‍ണമെന്‍റിലെ കരുത്തരായ ടീമുകള്‍ വിജയത്തോടെ തങ്ങളുടെ ആദ്യകടമ്പ കടന്നു. മുന്‍ ചാമ്പ്യന്മാരായ സ്പെയിന്‍, ജര്‍മ്മനി, റഷ്യ, ആഫ്രിക്കന്‍ കരുത്തരായ ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പുകളിലെ ആദ്യമത്സരത്തില്‍ വിജയിച്ച് വിലപ്പെട്ട മൂന്ന് പോയന്‍റ് നേടിയത്. |
ആഢംബര ഉരു ഒരുക്കി മരുഭൂമിയിലെ ‘മാപ്പിള ഖലാസിമാര്‍’ Posted: 16 Jan 2015 08:17 PM PST Image: റാസല്‍ഖൈമ: ഉരു നിര്‍മാണത്തിലൂടെ പ്രശസ്തരായ മാപ്പിള ഖലാസിമാരുടെ ഗൃഹാതുര ഓര്‍മകള്‍ സമ്മാനിക്കുകയാണ് റാസല്‍ഖൈമയിലെ ഈ മലയാളി സംഘം. തോണികള്‍ക്ക് വേണ്ടി മാത്രം അണച്ചിരുന്ന ഇവരുടെ ഉളികള്‍ ഖത്തറിലെ പ്രമുഖ കുടുംബത്തിന് വേണ്ടി ആഢംബര ഉരു ഒരുക്കുന്ന തിരക്കിലാണിപ്പോള്‍. ബേപ്പൂരിന്‍െറ ഉരുമഹിമയില്‍ അവഗാഹമുള്ള സ്വദേശി പൗരന്‍െറ ഉടമസ്ഥതയില്‍ റാസല്‍ഖൈമയില്‍ പ്രവര്‍ത്തിക്കുന്ന വുഡ് ആന്‍റ് ബോട്ട് റിപ്പയറിങ് ശാലയില്‍ എടപ്പാള്‍ സ്വദേശികളായ സുരേഷ്, പ്രശാന്ത്, കാസര്‍കോട് സ്വദേശികളായ ഗോപിനാഥ്, ഹരീഷ്, രവിരാജ്, വേലായുധന്‍ ചേളാരി, വിഷ്ണു പൊന്നാനി തുടങ്ങിയവരാണ് വഞ്ചികളുടെയും ആഢംബര ഉരുവിന്‍െറയും നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കേരളീയര്‍. |
ഉക്കാള് മേളക്ക് പാരമ്പര്യത്തിന്‍െറ പകിട്ടാര്‍ന്ന തുടക്കം Posted: 16 Jan 2015 08:01 PM PST Image: ത്വാഇഫ്: സമ്പുഷ്ടമായ പൗരാണിക അറബ് സാഹിത്യസാംസ്കാരിക പാരമ്പര്യം പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കാനുള്ള പ്രതിജ്ഞയുമായി എട്ടാമത് സൂഖ് ഉക്കാള് മേളക്ക് വടക്കന്‍ ത്വാഇഫിലെ പ്രത്യേക നഗരിയില്‍ കൊടികയറി. സാഹിത്യകുതുകികളും സാംസ്കാരിക പ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരന്ന വര്‍ണശബളമായ ചടങ്ങില്‍ മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് മേളയുടെ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. പ്രകാശം ചൊരിയുന്ന പുര്‍വികരുടെ പാരമ്പര്യം തിരിച്ചുപിടിക്കാനും പഴയ ചരിത്രം പുതുതലമുറക്കു മുന്നില്‍ പുനരാവിഷ്കരിക്കാനും നടക്കുന്ന ശ്രമം ശ്ളാഘനീയമാണെന്നും ഇക്കാര്യത്തില്‍ സൂഖ് ഉക്കാള് മേള അറബ്ലോകത്ത് വേറിട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി ടൂറിസം ആന്‍ഡ് ആന്‍റിക്വിറ്റീസ് കമീഷന്‍ ചെയര്‍മാന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ സംബന്ധിച്ചു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനും ഇരു കിരീടാവകാശികള്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ഉക്കാള് മേള സൗദി സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച മേളയാക്കി മാറ്റുന്നതില്‍ ക്രിയാത്മക പങ്ക് വഹിച്ച മുന്‍ മക്ക ഗവര്‍ണര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി അമീര്‍ ഖാലിദ് അല്‍ ഫൈസലിനെ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. അദ്ദേഹത്തിന് ആദരസൂചകമായി നല്‍കുന്ന മെമെന്‍േറാ മകന്‍ അമീര്‍ സുഊദ് ഏറ്റുവാങ്ങി. മേളക്ക് നല്‍കിയ പ്രത്യേക സംഭാവനകള്‍ മുന്‍നിര്‍ത്തി ടൂറിസം കമീഷന്‍ അധ്യക്ഷന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനും പുരസ്കാരം നല്‍കി. ഈ വര്‍ഷത്തെ ഉക്കാള് കവിതാ പുരസ്കാരത്തിന് ഡോ. മുഹമ്മദ് മുന്‍സിഫ് മുഖ്താറും യുവകവി സമ്മാനത്തിന് അലി ദന്‍ദനും അര്‍ഹരായി. |
അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും Posted: 16 Jan 2015 07:41 PM PST Image: മനാമ: ബഹ്റൈന്‍ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍െറ ഒമ്പതാം ദിവസമായ ഇന്നലെ സാംസ്കാരിക പരിപാടികള്‍ ‘കൃഷ്ണസ്തുതി’ നൃത്തത്തോടെ തുടങ്ങി. ഒഴിവുദിവസമായതിനാല്‍ മേളയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി.ആര്‍, സമാജം പ്രസിഡന്‍റ് ജി.കെ.നായര്‍, സെക്രട്ടറി മനോജ് മാത്യു, സജി മാര്‍കോസ്, ‘ഗള്‍ഫ് മാധ്യമം’ കറസ്പോണ്ടന്‍റ് എ.വി.ഷെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
Posted: 16 Jan 2015 06:59 PM PST Image: പോയ വാരം ബംഗ്ളാദേശ് വീണ്ടും പ്രക്ഷുബ്ധമായി. 2014 ജനുവരിയിലെ തെരഞ്ഞെടുപ്പിലുണ്ടായ ക്രമക്കേടില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ ബി.എന്‍.പി നേതാവ് ബീഗം ഖാലിദ സിയ നടത്തിയ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയവര്‍ ജനജീവിതം സ്തംഭിപ്പിച്ചു. ബി.എന്‍.പിയും സഖ്യസംഘടനകളും പ്രസ്തുത തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഹസനമാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു അവര്‍ വിട്ടുനിന്നത്. യഥാര്‍ഥത്തില്‍ ബഹിഷ്കരണത്തിലൂടെ ഹസീന വാജിദിന്‍െറ കടുത്ത രീതികള്‍ക്ക് പരോക്ഷാംഗീകാരം പ്രഖ്യാപിക്കുകയാണ് ഖാലിദ സിയ. ഹസീനയുടെ ഏകാധിപത്യപ്രവണതകള്‍ എതിര്‍ക്കപ്പെടുക തന്നെ വേണം. |
Posted: 16 Jan 2015 06:48 PM PST Image: റോമന്‍ കത്തോലിക്കരുടെ പരമോന്നത ആത്മീയ പിതാവായ ഫ്രാന്‍സിസ് മാര്‍പാപ്പ ഫിലിപ്പീന്‍സിലേക്കുള്ള തന്‍െറ യാത്രാമധ്യേ പ്രസ്താവിച്ച ചില കാര്യങ്ങള്‍ വിശ്വാസികളും അവിശ്വാസികളുമായ എല്ലാ മനുഷ്യരുടെയും വിശേഷ ശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ്. മഹാനായ പ്രവാചകനെ ഹാസ്യ കാര്‍ട്ടൂണുകള്‍ക്ക് നിരന്തരം ശരവ്യനാക്കിയ ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോയിലെ പത്രപ്രവര്‍ത്തകരെ കൂട്ടക്കൊലചെയ്ത അല്‍ഖാഇദ ഭീകരരുടെ ചെയ്തിക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ സുചിന്തിതവും വിവേകപൂര്‍വവുമായ അഭിപ്രായപ്രകടനം. ആവിഷ്കാര സ്വാതന്ത്ര്യം മനുഷ്യാവകാശങ്ങളില്‍പെട്ടതാണെന്നിരിക്കത്തെന്നെ, മതങ്ങളെയും അന്യരുടെ വിശ്വാസങ്ങളെയും നിന്ദിക്കുന്നതിന് പരിധിയുണ്ടാവണമെന്ന് താന്‍ വിശ്വസിക്കുന്നു എന്നാണദ്ദേഹം ചൂണ്ടിക്കാട്ടിയത്. ‘നിങ്ങള്‍ പ്രകോപനമുണ്ടാക്കാനോ മറ്റുള്ളവരുടെ വിശ്വാസത്തെ അവമതിക്കാനോ പാടില്ല. എന്നാല്‍, ദൈവത്തിന്‍െറ പേരില്‍ കൊല നടത്തുന്നത് അപഭ്രംശമാണ്. ഹിംസയെ ന്യായീകരിക്കാന്‍ ഒരിക്കലും മതത്തെ ഉപയോഗിക്കരുത്’ എന്നുകൂടി സര്‍വാദരണീയനായ ആത്മീയാചാര്യന്‍ ഉണര്‍ത്തി. കല, സാഹിത്യം, മാധ്യമ പ്രവര്‍ത്തനം എന്നിവയിലൂടെ നിര്‍വഹിക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിരുകളും നിയന്ത്രണങ്ങളുമുണ്ടായിക്കൂടെന്ന് ശഠിക്കുന്നവര്‍ ഒരു വശത്തും തങ്ങളുടെ വിശ്വാസാചാരങ്ങളെ ആര്‍ എങ്ങനെ അവമതിച്ചാലും അവര്‍ക്കെതിരെ ബലപ്രയോഗത്തിനും ഹത്യക്കും തങ്ങള്‍ക്കവകാശമുണ്ടെന്ന് കരുതുന്ന മതഭ്രാന്തന്മാര്‍ മറുവശത്തുമായി വിവാദ കോലാഹലങ്ങള്‍ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്നതാണ് ലോക സാഹചര്യം. പാരിസിലെ വിവാദ വിധേയമായ മാസികയുടെ പത്രാധിപസമിതിയംഗങ്ങളെ തീവ്രവാദികള്‍ തോക്കിന്നിരയാക്കിയ ഖാദുക സംഭവം ഫ്രാന്‍സിന്‍െറ മാത്രമല്ല യൂറോപ്പിന്‍െറയും ലോകത്തിന്‍െറതന്നെയും കടുത്ത പ്രതിഷേധവും പ്രതികരണവും ക്ഷണിച്ചുവരുത്തിയതില്‍ അദ്ഭുതമില്ല. 40 ലോകരാഷ്ട്രത്തലവന്മാരും ദശലക്ഷക്കണക്കിന് ജനങ്ങളും പങ്കെടുത്ത അഭൂതപൂര്‍വമായ പ്രതിഷേധവും ഒരുപരിധിവരെ മനസ്സിലാക്കാനാവും. തന്‍െറ ജീവനെടുക്കാനിറങ്ങിയ ശത്രുക്കളോടുപോലും സഹിഷ്ണുതയോടും സൗമ്യമായും പെരുമാറിയ പ്രവാചകന്‍െറ കാര്‍ട്ടൂണ്‍, അത് എത്രതന്നെ അവഹേളനപരമോ, വ്യാജമോ ആയിരുന്നാലും വരക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തവരുടെ നേരെ ഏകപക്ഷീയമായി വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം ഒരിക്കലും പ്രവാചകമാതൃകയല്ല. മതത്തിന്‍െറ അധ്യാപനമല്ല, സാമാന്യ മാനവികതക്ക് നിരക്കുന്നതുമല്ല. അതേയവസരം ലോകത്തിലെ 130 കോടിവരുന്ന ജനവിഭാഗം പ്രാണനുതുല്യം സ്നേഹിക്കുന്ന ഒരു മഹാത്മാവിനെ തികഞ്ഞ പുച്ഛത്തോടും പരിഹാസത്തോടും കൂടി പലതവണ ചിത്രീകരിക്കുമ്പോള്‍ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പരിധിയില്‍ വരുന്നില്ളെന്ന സത്യത്തിലേക്കാണ് ക്രൈസ്തവരുടെ ആത്മീയ പിതാവ് വിരല്‍ചൂണ്ടിയത്. മധ്യ നൂറ്റാണ്ടുകളില്‍ ലോകത്തെ വേട്ടയാടിയ കുരിശുയുദ്ധ മനസ്സാണ് പുനര്‍ജനിക്കുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ കുറ്റപ്പെടുത്താനാവില്ല. |
ദേശീയ സ്കൂള്‍ അത്ലറ്റിക്സിനായി തിരിച്ച ആദ്യ കേരളസംഘം ഇന്ന് റാഞ്ചിയില്‍ Posted: 16 Jan 2015 06:43 PM PST Image: പച്ചപ്പാര്‍ന്ന വയലേലകള്‍ കടന്ന് കുതിച്ചുപായുന്ന ധന്‍ബാദ് എക്സ്പ്രസിലിരുന്ന് നാളെയുടെ താരങ്ങള്‍ കുന്നോളം പ്രതീക്ഷകള്‍ നെയ്യുകയാണ്്. റാഞ്ചിയില്‍ തിങ്കളാഴ്ച തുടങ്ങുന്ന 60ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്‍െറ സുവര്‍ണ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന സംഘാംഗങ്ങള്‍ക്കെല്ലാം ഒരേലക്ഷ്യം. |
ഡല്‍ഹിയില്‍ കിരണ്‍ ബേദി ബി.ജെ.പിയുടെ ‘മുഖ്യമന്ത്രി സ്ഥാനാര്‍ഥി’ Posted: 16 Jan 2015 06:32 PM PST Image: ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കിരണ്‍ ബേദി നയിക്കും. ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും കിരണ്‍ ബേദിയാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന സൂചനയാണ് ബി.ജെ.പി നല്‍കുന്നത്. അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ മുന്നില്‍ നിര്‍ത്താന്‍ താരമൂല്യമുള്ള മുഖമില്ളെന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് കിരണ്‍ ബേദിയെ ബി.ജെ.പി കാണുന്നത്. അഭിപ്രായ സര്‍വേകളില്‍ വോട്ട് ശതമാനത്തിലും സീറ്റിലും ബി.ജെ.പിയും ആം ആദ്മിയും ഏറക്കുറെ ഒപ്പത്തിനൊപ്പമാണ്. എന്നാല്‍, മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എല്ലാ സര്‍വേകളിലും കെജ്രിവാള്‍ ബഹുദൂരം മുന്നിലാണ്. പഴയ സഹപ്രവര്‍ത്തക കൂടിയ കിരണ്‍ ബേദിയെ കെജ്രിവാളിന് പറ്റിയ എതിരാളിയായി അവതരിപ്പിക്കുമ്പോഴും ന്യൂഡല്‍ഹി സീറ്റില്‍ കിരണ്‍ ബേദിയെ ബി.ജെ.പി രംഗത്തിറക്കുമോയെന്ന് വ്യക്തമല്ല. |
എവറസ്റ്റ് കീഴടക്കിയയാള്‍ക്ക് സ്വന്തം ഗ്രാമത്തില്‍ ഊരുവിലക്ക് Posted: 16 Jan 2015 12:55 PM PST Image: നവി മുംബൈ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് 2012ല്‍ കീഴടക്കിയ യുവാവിനും ഭാര്യക്കും സ്വന്തം ഗ്രാമത്തില്‍ ഊരുവിലക്ക്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍നിന്നുള്ള രാഹുല്‍ യെലന്‍ഗെയും ഭാര്യയും അഭിഭാഷകയുമായ പൂര്‍ണിമയുമാണ് സ്വന്തം ഗ്രാമവാസികളുടെ മനസ്സ് കീഴടക്കാനാകാതെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിവാഹിതരായ രാഹുലും പൂര്‍ണിമയും തങ്ങളുടെ പാരമ്പര്യവൃത്തിയായ ക്ഷീരോല്‍പാദനവും താല്‍പര്യമുള്ള യുവാക്കള്‍ക്ക് പര്‍വതാരോഹണത്തില്‍ ശിക്ഷണവും നല്‍കാനായി മാര്‍ച്ചില്‍ ഗ്രാമത്തിലേക്ക് താമസം മാറിയതോടെയാണ് പ്രശ്നങ്ങളാരംഭിച്ചത്. സാരി ധരിക്കാതെ ജീന്‍സ് പോലുള്ള ആധുനിക വസ്ത്രങ്ങള്‍ ധരിക്കുന്നതും വിവാഹിതകള്‍ ധരിക്കുന്ന താലിച്ചരടും സിന്ദൂരപ്പൊട്ടും ഇല്ളെന്നും പറഞ്ഞ് ഗ്രാമത്തിലെ സ്ത്രീകള്‍ ആദ്യം പൂര്‍ണിമയെ ശല്യപ്പെടുത്തിയെന്ന് രാഹുല്‍ പറയുന്നു. തുടര്‍ന്ന് ദമ്പതികള്‍ കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചപ്പോള്‍ ഗ്രാമത്തിലെ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്നതില്‍നിന്ന് വിലക്കി. രാഹുലിന്‍െറ കന്നുകാലിത്തൊഴുത്തിന് തീപിടിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ളെന്നു കാണിച്ച് ഗ്രാമത്തിലെ 38 കുടുംബങ്ങള്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്തിലേക്ക് കത്തെഴുതിയതോടെയാണ് തങ്ങള്‍ നേരിടുന്ന ബഹിഷ്കരണത്തിനെതിരെ പ്രതികരിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്. കത്തിനെക്കുറിച്ച് രാഹുല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എവറസ്റ്റ് കൂടാതെ 16 പര്‍വതങ്ങള്‍കൂടി കീഴടക്കിയ തനിക്ക് സ്വന്തം ഗ്രാമീണരുടെ മനസ്സ് കീഴടക്കാന്‍ കഴിയാത്ത നിലയിലാണെന്ന് രാഹുല്‍ പറഞ്ഞു. തങ്ങള്‍ ഗ്രാമത്തിലേക്ക് തിരിച്ചുവന്നത് എന്തിനെന്നുപോലും ചിന്തിക്കാറുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. പുണെയില്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത ദമ്പതികളുടേത് മിശ്രവിവാഹമാണെന്നു കരുതിയാണ് ഗ്രാമീണര്‍ ഊരുവിലക്ക് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണരുടെ ഇടയിലുള്ള തെറ്റിദ്ധാരണയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ രാകേഷ് ഉടേക്കറും റായ്ഗഡ് ജില്ലാ കലക്ടര്‍ സുമന്ത് ഭാന്‍ഗേയും അറിയിച്ചു. |
ഇറാഖ് അതിര്‍ത്തിയില്‍ ‘വന്‍ മതില്‍’ ഒരുങ്ങുന്നു; 600 മൈല്‍ ദൂരത്തില്‍ Posted: 16 Jan 2015 11:21 AM PST Image: റിയാദ്: ഇറാഖ് മേഖലയില്‍ നിന്നുള്ള ആക്രമണ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ സൗദി അത്യാധുനിക സുരക്ഷാസന്നാഹങ്ങള്‍ സൗദി അറേബ്യ ഒരുക്കുന്നു. നോര്‍ത്തേണ്‍ ബോര്‍ഡര്‍ സെക്യൂരിറ്റി പ്രോജക്ട് എന്ന പേരില്‍ 600 മൈല്‍ നീളത്തില്‍ കോട്ട സമാനമായ മതില്‍ നിര്‍മാണമാണ് പുരോഗമിക്കുന്നത്. കിഴക്ക് കുവൈത്ത്-ഇറാഖ് അതിര്‍ത്തി സംഗമിക്കുന്ന ഹഫര്‍ അല്‍ ബാതിനില്‍ തുടങ്ങി ജോര്‍ഡന്‍-ഇറാഖ് അതിര്‍ത്തി പ്രദേശമായ തുറൈഫ് വരെയാണ് ഈ ‘വന്‍ മതില്‍’. കഴിഞ്ഞ ആഴ്ച അറാറിന് സമീപം സുവൈഫ് ബോര്‍ഡര്‍ പോസ്റ്റിലുണ്ടായ ചാവേര്‍ ആക്രമണം ഈ പദ്ധതിയുടെ പ്രാധാന്യം അധികൃതരെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തി. അസ്വസ്ഥ ബാധിതമായ ഇറാഖില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. |
പെട്രോള്‍, ഡീസല്‍ വില കുറച്ചു; തീരുവ കൂട്ടി Posted: 16 Jan 2015 10:28 AM PST Image: ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ പെട്രോള്‍ വില 2.42 രൂപയും ഡീസല്‍ വില 2.25 രൂപയും കുറച്ചു. അതേസമയം, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതിന്‍െറ നേട്ടം മുഴുവന്‍ ജനങ്ങള്‍ക്ക് നല്‍കാതെ എണ്ണക്കമ്പനികള്‍ വിലകുറവ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ വീണ്ടും കൂട്ടി. പെട്രോളിന്‍െറയും ഡീസലിന്‍െറയും കേന്ദ്ര തീരുവ രണ്ടു രൂപ വീതമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട വിലയിളവ് സര്‍ക്കാരും എണ്ണക്കമ്പനികളും പങ്കിട്ടെടുത്തു. |
ഐ ലീഗ്: ഉദ്ഘാടന ദിനം വമ്പന്‍ പോരാട്ടം Posted: 16 Jan 2015 09:31 AM PST Image: മഡ്ഗാവ്: ഇന്ത്യന്‍ ഫുട്ബാളിലെ മികച്ച ക്ളബിനെ തെരഞ്ഞെടുക്കാനുള്ള ഐ ലീഗ് ഫുട്ബാളിന് ഇന്ന് തുടക്കം. വൈകീട്ട് നാലിന് ഉദ്ഘാടന മത്സരത്തില്‍ ഫട്ടോര്‍ഡയിലെ നെഹ്റു സ്റ്റേഡിയത്തില്‍ സാല്‍ഗോക്കര്‍ ഗോവ പുണെ എഫ്.സിയെ നേരിടും. രണ്ടാം പോരാട്ടത്തില്‍ വൈകീട്ട് ഏഴിന് ഇതേ വേദിയില്‍ നിലവിലെ ജേതാക്കളായ ബംഗളൂരു എഫ്.സി ഡെംപോ ഗോവയെ നേരിടും. ഡ്യൂറന്‍റ് കപ്പിലും ഗോവ പ്രോ ലീഗിലും ജേതാക്കളായ സാല്‍ഗോക്കര്‍ അടുത്തിടെ നടന്ന ഫെഡറേഷന്‍ കപ്പില്‍ നാട്ടുകാരായ ഡെംപോ ഗോവയോട് കീഴടങ്ങിയിരുന്നു. |
ശ്രീലങ്കയില്‍ പട്ടാള അട്ടിമറിക്ക് 20,000 പേര്‍ എത്തിയതായി മുന്‍ സൈനിക മേധാവി Posted: 16 Jan 2015 09:30 AM PST Image: Subtitle: രാജപക്സക്ക് കുരുക്ക് മുറുകുന്നു /വടക്കന്‍ കമാന്‍ഡിലെ സൈനികരെ കൊളംബോയുടെ രണ്ടു ഭാഗങ്ങളിലായി വിന്യസിച്ചെന്നാണ് ആരോപണം കൊളംബോ: അധികാരം നഷ്ടമായ മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സക്ക് കൂടുതല്‍ ഭീഷണി സൃഷ്ടിച്ച് പട്ടാള അട്ടിമറി ശ്രമത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. പട്ടാള അട്ടിമറിയിലൂടെ അധികാരം നിലനിര്‍ത്താന്‍ ഫലപ്രഖ്യാപനത്തിന് മൂന്നു ദിവസം മുമ്പു തന്നെ 20,000 സൈനികരെ കൊളംബോയില്‍ വിന്യസിച്ചിരുന്നതായി മുന്‍ സൈനിക മേധാവിയും സിരിസേനാ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രി പദം പ്രതീക്ഷിക്കുന്നയാളുമായ ജനറല്‍ ശരത് ഫൊന്‍സേക ആരോപിച്ചു. വടക്കന്‍ കമാന്‍ഡിലെ സൈനികരെയാണ് കൊളംബോയുടെ രണ്ടു ഭാഗങ്ങളിലായി വിന്യസിച്ചത്. പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിയായ ടെമ്പ്ള്‍ ട്രീസ് പരിസരത്തും തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിനോടു ചേര്‍ന്നുമാണത്രെ സൈനികര്‍ നിലയുറപ്പിച്ചത്. കൂടുതല്‍ സുരക്ഷ ആവശ്യമെന്ന് കണ്ടായിരുന്നു സൈനിക വിന്യാസമെങ്കില്‍ ചട്ടപ്രകാരം പൊലീസ് മേധാവിയെ അറിയിക്കണമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ഫലം വന്നതിനുശേഷം ബാരകിലേക്ക് ഇവരെ മടക്കിവിളിക്കുകയായിരുന്നുവെന്നതിന് തെളിവുണ്ടെന്നും സ്വകാര്യ ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ ഫൊന്‍സേക പറഞ്ഞു. |
യാത്രാവിലക്കില്‍ ഇളവ്; ക്യൂബ –അമേരിക്ക സൗഹൃദം രൂഢമാകുന്നു Posted: 16 Jan 2015 09:27 AM PST Image: വാഷിങ്ടണ്‍: പതിറ്റാണ്ടുകളായി നിലനിന്ന ശത്രുതക്ക് അറുതിയായതോടെ യാത്രാ നിയന്ത്രണത്തില്‍ ഇളവുള്‍പെടെ ക്യൂബയുമായി സഹകരണത്തിന് അമേരിക്ക കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ക്യൂബയില്‍ അമേരിക്കന്‍ സാങ്കേതികതകള്‍ക്ക്് പരമാവധി അവസരമൊരുക്കുന്ന ഇളവുകളാണ് പ്രധാനമായും നിലവില്‍വന്നത്.
|
സൗരയൂഥത്തില്‍ രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉണ്ടെന്ന് സൂചന Posted: 16 Jan 2015 09:17 AM PST Image: വാഷിങ്ടണ്‍: സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണത്തെപ്പറ്റി സ്കൂള്‍ പാഠപുസ്തകങ്ങളടക്കം പഠിപ്പിച്ചത് വൈകാതെ തെറ്റുമെന്ന് സൂചന. നെപ്ട്യൂണിനപ്പുറം രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉള്ളതായി ജ്യോതിശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. സൗരയൂഥത്തിന്‍െറ ബാഹ്യവിദൂരമേഖലയില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ ഭ്രമണപഥ സവിശേഷതകള്‍ നിരീക്ഷിച്ച യൂറോപ്പിലെ ഗവേഷകരാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇത് യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞാല്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം പത്താകും. |
മലേഷ്യ ഓപണ്‍: സിന്ധു, അജയ് സെമിയില്‍ Posted: 16 Jan 2015 09:08 AM PST Image: കുച്ചിങ്ങ്: ഇന്ത്യയുടെ മുന്‍നിര ബാഡ്മിന്‍റണ്‍ താരങ്ങളായ പി.വി. സിന്ധുവും അജയ് ജയറാമും മലേഷ്യ ഓപണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍െറ സെമിയില്‍. രണ്ടുവട്ടം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ സിന്ധു വനിത സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ അഞ്ചാം സീഡായ തായ്ലന്‍ഡിന്‍െറ പോന്‍ടിപ് ബുരണ പ്രസേര്‍സുക്കിനെയാണ് നേരിട്ടുളള ഗെയിമുകളില്‍ 23-21, 21-9 പരാജയപ്പെടുത്തിയത്. |
കിങ്സ് കപ്പ്: ബാഴ്സ ക്വാര്‍ട്ടറില്‍; റയല്‍ പുറത്ത് Posted: 16 Jan 2015 09:02 AM PST Image: മഡ്രിഡ്: കിങ്സ് കപ്പ് ഫുട്ബാളിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണയും അത്ലറ്റികോ മഡ്രിഡും ഏറ്റുമുട്ടും. രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബാഴ്സലോണ എല്‍ചെയെ 4-0ത്തിന് തകര്‍ത്തപ്പോള്‍ ലാ ലിഗ ജേതാക്കളായ അത്ലറ്റികോ മഡ്രിഡ് ഫെര്‍ണാണ്ടോ ടോറസിന്‍െറ ഇരട്ടഗോളില്‍ നാട്ടുകാരായ റയല്‍ മഡ്രിഡിനെ 2-2ന് സമനിലയില്‍ തളച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യപാദത്തില്‍ അത്ലറ്റികോ 2-0ന് ജയിച്ചിരുന്നു. ആദ്യ പാദത്തിലെ 5-0 വിജയത്തിന്‍െറ ആത്മവിശ്വാസത്തില്‍ മുന്‍നിര താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, ലൂയി സുവാരസ് തുടങ്ങിയവരില്ലാതെ രണ്ടാംനിര ടീമുമായാണ് ബാഴ്സലോണ എല്‍ചെക്കെതിരായ മത്സരത്തിനിറങ്ങിയത്. ബാഴ്സ 20ാം മിനിറ്റില്‍ തന്നെ ലീഡ് നേടി. ജെറമി മാത്യു 25 വാര അകലെനിന്ന് തൊടുത്ത ഫ്രീകിക്ക് എല്‍ചെ ഗോള്‍ കീപ്പര്‍ക്ക് ഒരു പഴുതുമനുവദിക്കാതെ വലയില്‍ കയറി. 40ാം മിനിറ്റില്‍ ലീഡുയര്‍ത്തി. തകര്‍പ്പന്‍ ലോങ് റേഞ്ചറില്‍നിന്ന് സെര്‍ജി റോബര്‍ട്ടോയാണ് ബാഴ്സയുടെ രണ്ടാം ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാല്‍റ്റി ഗോളാക്കിമാറ്റി പെഡ്രോ ബാഴ്സക്ക് 3-0ത്തിന്‍െറ ലീഡ് നല്‍കി. രണ്ടാം പകുതിയിലും ആധിപത്യം പുലര്‍ത്തിയ ബാഴ്സക്ക് ഇഞ്ചുറി ടൈമില്‍ ഡഗ്ളസിന്‍െറ ക്രോസ് വലയിലത്തെിച്ച് അഡ്രിയാനോ 4-0ത്തിന്‍െറ ഉജ്ജ്വല വിജയം സമ്മാനിച്ചു. ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന്‍െറ തിളക്കവുമായത്തെിയ റൊണാള്‍ഡോക്ക് നിരാശ പകരുന്നതായി റയലിന്‍െറ പുറത്താകല്‍. അത്ലറ്റികോ ആദ്യ മിനിറ്റില്‍ തന്നെ ഫെര്‍ണാണ്ടോ ടോറസിലൂടെ ഗോള്‍ നേടി റയലിനെ ഞെട്ടിച്ചു. റയല്‍ 20ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ സമനില പിടിച്ചു. രണ്ടാം പകുതി ആരംഭിച്ച് ഒരുമിനിറ്റ് പിന്നിടുമ്പോള്‍ ടോറസ് രണ്ടാം ഗോള്‍ നേടി. റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹെഡറിലൂടെ റയല്‍ സമനില നേടി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment