ഗാനഗന്ധര്‍വന് എഴുപത്തിയഞ്ച് Madhyamam News Feeds |
- ഗാനഗന്ധര്‍വന് എഴുപത്തിയഞ്ച്
- പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന ഹരജി ഹൈകോടതി തള്ളി
- കെ.പി ഉദയഭാനു സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി
- വി.എച്ച്.പിയുടെ ലൗ ജിഹാദ് പ്രചരണത്തിന് കരീനയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ
- കോഹ് ലിക്കും രാഹുലിനും സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു
- ജിജി തോംസനെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി.എസ്
- പാരിസ് ആക്രമണം: ഒരു തീവ്രവാദി കീഴടങ്ങി; രണ്ടുപേരെ തിരിച്ചറിഞ്ഞു
- പൊലിസുകാരന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്ന വിഡിയോ വൈറലാകുന്നു
- അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി ഭാരതീയ പുരസ്കാരം
- ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മോഡല്‍ സ്കൂളുകളാക്കും
- ജില്ലാ പുനരധിവാസകേന്ദ്രം സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍
- പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ ഡോക്ടര്‍മാരെ തിരിച്ചെടുക്കുന്നു
- മെഡിക്കല്‍ കോളജിലെ പഞ്ചിങ്ങിനോട് സഹകരിക്കാതെ കെ.ജി.എം.സി.ടി.എ
- പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ശ്രീലങ്കയില്‍ വോട്ടെടുപ്പ് തുടങ്ങി
- കലാകൗമാരം കോട്ടക്കലിനോട് ഇന്ന് വിട ചൊല്ലും
- സ്വര്‍ണവില കുറഞ്ഞു; പവന് 20,280 രൂപ
- സുനന്ദയുടെ മരണം: തരൂരിന് നോട്ടീസ് നല്‍കിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്
- ഷോപ്പിങ് മാമാങ്കം രണ്ടാം വാരത്തില്‍; എങ്ങും ആഘോഷം
- ഖത്തര്‍ ഓപ്പണ്‍ ടെന്നീസ്: ദ്യോകോവിച്, ഡസ്റ്റിന്‍ ബ്രൗണ്‍ ക്വര്‍ട്ടറില്‍
- ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് : ദ്യോകോവിച്, ഡസ്റ്റിന്‍ ബ്രൗണ്‍ ക്വര്‍ട്ടറില്‍
- സലാലയില്‍ കത്തിയമര്‍ന്ന ലോഞ്ചിലെ ജീവനക്കാര്‍ ഇന്ത്യക്കാര്‍
- മല്ലന്മാര്‍ റെഡി; ഗോദ എവിടെ?
- സംസ്ഥാനത്ത് പാര്‍ട്ടിയുടെ വളര്‍ച്ച തടയുന്നത് വി.എസ്^പിണറായി പോരെന്ന് വിമര്‍ശം
- എണ്ണയില്‍ തെന്നി, വിശ്വാസ്യത ഇടിഞ്ഞ് മോദി സര്‍ക്കാര്‍
- സ്പാനിഷ് കപ്പില്‍ റയലിന് തോല്‍വി
Posted: 08 Jan 2015 01:46 AM PST Image: Subtitle: ഇനിയൊന്നു പാടൂ..ഹൃദയമേ ഇനിയുമെ ന്തെഴുതുവാന്‍ ഈ ഗന്ധര്‍വനാദത്തെപ്പറ്റി എന്ന് നമുക്കു തോന്നിപ്പോകും. റീമിക്സും ഇനവേഷനുമായി എത്ര തലമുറ കടന്നുപോയി. ഈ ദിവ്യ ശബ്ദത്തെ ഗന്ധര്‍വനാദമെന്ന് വിശേഷിപ്പിച്ച മഹാകവിയെ ഗാനാസ്വാദകലോകം എന്നും നന്ദിയോടെയേ സ്മരിക്കൂ. നമ്മള്‍ നേരില്‍ കേട്ടിട്ടില്ലല്ളൊ ഗന്ധര്‍വന്‍െറ യഥാര്‍ഥ ശബ്ദം. സ്വപ്നത്തില്‍ ഏതെങ്കിലും കന്യകമാര്‍ കേട്ടിട്ടുണ്ടോ ആവോ! ഏതായാലും നമുക്കറിയുന്ന ഗന്ധര്‍വ നാദം സംഗീതം എന്ന ദിവ്യാനുഭവത്തിന്‍െറ ആദ്യത്തെ തേനിറ്റിച്ച ആ ശബ്ദമാണ്. കുഞ്ഞിന്‍റെ നാവിലെ പൊന്നും തേനും പോലെ നമ്മുടെ കര്‍ണങ്ങളിലെ തേനാമൃത്. നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന പലതുണ്ട്. കഥകളിയെന്ന കാഴ്ചക്കെട്ടും കലയും, പൂരം എന്ന തുളുമ്പുന്ന ദൃശ്യം, നിളയെന്ന ഒഴുകാതെയൊഴുകുന്ന ചിത്രം, നാലുകെട്ടും നദികളും നിര്‍മലഗ്രാമങ്ങളും.. അങ്ങനെ എണ്ണിപ്പറയുമ്പോള്‍ തൊട്ടുകാണിക്കാകനാവാതെ കേള്‍പ്പിക്കാന്‍ മാത്രം കഴിയുന്ന ഒന്നുണ്ട്; ഓര്‍മകളിലെ പാട്ടിന്‍െറ പ്രതിധ്വനി. അതിനെ നാം യേശുദാസ് എന്നു വിളിക്കുന്നു. താടിയും മുടിയും സുന്ദരമുഖവുമുള്ള ഒരു ഗായകനായല്ല മറിച്ച് നമ്മുടെ വികാര സഞ്ചയങ്ങള്‍ക്ക് ശബ്ദരൂപം നല്‍കിയ സംഗീതമായേ നമുക്ക് അദ്ദേഹത്തെ കാണാന്‍ കഴിയൂ. മനോഹരമായ ശബ്ദമാണ് യേശുദാസിനെ വേറിട്ട് നിര്‍ത്തുന്നതെന്ന് നാം സാമാന്യമായി പറയും. എന്നാല്‍ യേശുദാസ് അതു മാത്രമല്ല, ഒരു ആലാപന സംസ്കാരം കൂടിയാണ്. ശബ്ദം തന്നെയെടുത്താല്‍ ഇനിയും തലമുറകള്‍ അദ്ദേഹത്തെ കേള്‍ക്കും എന്ന് നാം ഉറപ്പിച്ച് പറയുന്ന നിലശ്ചയങ്ങള്‍ക്ക് പല സ്വരഭേദങ്ങളുണ്ട്. നമ്മള്‍ കേട്ടിട്ടില്ലാത്ത പലതിന്‍െറയും പലരുടെയും ശബ്ദസാന്നിധ്യം നാം തിരിച്ചറിയുന്നത് അദ്ദേഹത്തിന്‍െറ ആ അഭൗമ നാദത്തിലൂടെയാണ്. ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ചലച്ചിത്രം കണ്ടിട്ടുള്ള, അല്ളെങ്കില്‍ അതിലെ പാട്ടുകള്‍ കേട്ടിട്ടുള്ളവര്‍ക്ക് എന്നും മനസിലുള്ള ഗന്ധര്‍വന്‍െറ പാട്ട് ദാസിന്‍െറ ശബ്ദമാണ്. ജോണ്‍സണ്‍ തീര്‍ത്ത ഹമ്മിങ്ങില്‍ ഒരു ഹൃദയസ്പര്‍ശിയായ താരസ്ഥായീ സ്വരം ഒഴുകി നിറയുന്നത് നമ്മുടെ ഹൃദയത്തിന്‍െറ അടിത്തട്ടിലൂടെയാണ്. അതില്‍ നാമൊരു സങ്കല്‍പ ഗന്ധര്‍വനെ സൃഷ്ടിക്കുന്നു. അതിന്‍െറ സുഖഭാവത്തില്‍ ദേവീ.. എന്ന പല്ലവി. ഏത് കാമുക ഹൃദയവും ചലിക്കുന്ന നാദം. ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ ആ താരകത്തിന്‍െറ ശബ്ദം. മലയാളത്തിലെ പല കല്‍പനാലോകവും നമ്മുടെ മനസില്‍ വികാരമുണ്ടാക്കുന്നത് ആ നാദപ്രതലത്തിലാണ്. കമ്രനക്ഷത്ര കന്യമാര്‍ നമ്രശീര്‍ഷരായ് നില്‍ക്കുന്നത്, ഹര്‍ഷലോലനായ് ഹംസതൂലികാശയ്യയില്‍ വന്നവതരിക്കുന്നത്, സരസ്വതീയാമം വിടരുന്നത്, ഉഷാകിരണങ്ങള്‍ പുല്‍കി തുഷാര ബിന്ദുവിന്‍െറ മുഖം തുടുക്കുന്നത്, കള്ളിപ്പാലകള്‍ പൂത്ത് കാട് വെള്ളിപ്പൂക്കുട തീര്‍ക്കുന്നത്, വികാര നൗകയുമായ് തിരമാലകളാടിയുലയുന്നത്, ആലിന്‍െറ കൊമ്പത്തെ ഗന്ധര്‍വന്‍ ആരെയോ മന്ത്രമോതി ഉണര്‍ത്തുന്നത്, പ്രമദവനം ഋതുരാഗം ചൂടുന്നത്, സൗപര്‍ണികാമൃത വീചികള്‍ പാടുന്നത്, പാതിരാമഴ ഹംസഗാനം പാടുന്നത് എന്നിങ്ങനെ എത്രയെത്ര കവികല്‍പനകള്‍ക്ക് ശബ്ദഭാഷ്യം ചമച്ച, അത് നമ്മുടെ മനസില്‍ പ്രതിഷ്ഠിച്ച ശബ്ദ വൈഭവം. ഇങ്ങനെ എത്രയെത്ര മാനസഭാവങ്ങള്‍ക്ക് ശബ്ദരൂപമായ ഗാനസൗകുമാര്യം. അദ്ദേഹം കാല്‍നൂറ്റാണ്ട് ജീവിതത്തിന്‍െറ പടവുകളില്‍. മലയാളം മനസില്‍ ഒരിക്കല്‍കൂടിയേകുന്നു നമോവാകം. |
പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന ഹരജി ഹൈകോടതി തള്ളി Posted: 08 Jan 2015 01:16 AM PST Image: തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായി ഹൈകോടതി വിധി. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ഹരജി കോടതി തള്ളി. കൂടാതെ കേസ് അവസാനിപ്പിക്കാനാകില്ളെന്ന വിജിലന്‍സ് കോടതിവിധി അംഗീകരിച്ചു. കേസന്വേഷണം തുടരണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. പൊതു താല്‍പര്യവും സമൂഹ നന്മയും മുന്‍നിര്‍ത്തി കേസ് പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ ഈ കേസില്‍ എന്ത് പൊതു താല്‍പര്യമാണുള്ളത്. പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് നിയമവാഴ്ചയെ അട്ടിമറിക്കാന്‍ ഇടയാക്കുമെന്നും ജസ്റ്റിസ് ഉബൈദ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് പാമോലിന്‍ കേസ്. സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ചാണ് പാമോലിന്‍ ഇടപാട് നടന്നത്. ആരുടെയൊക്കെ കൈയ്യില്‍ നികുതിപ്പണം എത്തിയെന്നറിയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദനും വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയും നല്‍കിയ ഹരജി പരിഗണിക്കരുതെന്ന എ.ജിയുടെ ആവശ്യം കോടതി തള്ളി. സംസ്ഥാനസര്‍ക്കാറിനെ കൂടാതെ കേസില്‍ പ്രതിയായ അഡീഷനല്‍ ചീഫ് സെക്രട്ടറി ജിജി തോംസണും കോടതിയെ സമീപിച്ചിരുന്നു. പ്രതികള്‍ വിചാരണ നേരിടണം. കേസ് റദ്ദാക്കാനാകില്ല. കേസ് പിന്‍വലിക്കുന്നത് പ്രതികള്‍ക്കു മാത്രമേ ഗുണകരമാവുകയുള്ളൂ. കേസ് പിന്‍വലിക്കുന്നത് പൊതു താല്‍പ്പര്യത്തിനു വിരുദ്ധം. പ്രധാന സാക്ഷികള്‍ ജീവിച്ചിരിപ്പില്ലെന്നത് റദ്ദാക്കാന്‍ കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് രണ്ടാം തവണയാണ് സര്‍ക്കാറിനെതിരെ കോടതി വിധി വരുന്നത്. |
കെ.പി ഉദയഭാനു സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി Posted: 08 Jan 2015 01:00 AM PST Image: പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ.പി ഉദയഭാനുവിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ നിന്ന് നാല് പേരെ ഒഴിവാക്കി കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി അറിയുന്നു. തെരഞ്ഞെടുപ്പുകള്‍ എല്ലാം ഏകകണ്ഠമായായിരുന്നു. ജില്ലാ കമ്മിറ്റിയില്‍ രണ്ട് പേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 34 അംഗ ജില്ലാ കമ്മിറ്റി ആയിരുന്നു. അതില്‍ രണ്ടുപേര്‍ മരിച്ചതിനാല്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത്തവണ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 32 ആയി കുറച്ചു. എ. ലോപ്പസ്, ഫിലിപ്പ് കോശി, കെ.പി.സി കുറുപ്പ്, എസ്. സുഭഗ എന്നിവരെയാണ് ഒഴിവാക്കിയത്. സി.ജി ദിനേശ് (കോന്നി), കോമളം അനിരുദ്ധന്‍ (റാന്നി) എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ഉദയഭാനു നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ ജോയിന്‍റ് സെക്രട്ടറി, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറി, സി.പി.എം അടൂര്‍ താലൂക്ക് സെക്രട്ടറി, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് കോളേജ് വിദ്യാര്‍ഥിയായിരുന്നു. |
വി.എച്ച്.പിയുടെ ലൗ ജിഹാദ് പ്രചരണത്തിന് കരീനയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ Posted: 08 Jan 2015 12:20 AM PST Image: ന്യൂഡല്‍ഹി: ഘര്‍വാപസി വിവാദം തുടരുന്നതിനിടെ ലൗ ജിഹാദ് പ്രചരണവുമായി വി.എച്ച്.പി വീണ്ടും ഒരുക്കം നടത്തുന്നു. കരീന കപൂറിന്‍െറ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ചാണ് പ്രചരണവുമായി വി.എച്ച്.പിയുടെ വനിതാസംഘടനയായ ദുര്‍ഗാ വാഹിനി രംഗത്ത് വന്നത്. ദുര്‍ഗാ വാഹിനിയുടെ മുഖപത്രമായ 'ഹിമാലയ ധ്വനി'യുടെ കവര്‍ ചിത്രമായാണ് കരീന കപൂറിന്‍െറ മോര്‍ഫ് ചെയ്ത ഫോട്ടോയുള്ളത്. മുസ്ളിംയുവാക്കളെ വിവാഹം ചെയ്ത് മതപരിവര്‍ത്തനം നടത്തിയ ഹിന്ദുയുവതികളെ പുനര്‍മത പരിവര്‍ത്തനം നടത്തുന്നതിനെ കുറിച്ചാണ് മാഗസിന്‍െറ ഉള്ളടക്കം. പാതി മുഖപടം ധരിച്ചതും പാതി സാധാരണ രീതിയിലുമുള്ള ചിത്രമാണ് കവറിലുള്ളത്. ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കരീന കപൂര്‍ 2012ല്‍ വിവാഹം ചെയ്തിരുന്നു. കരീന സെലിബ്രിറ്റിയായതിനാല്‍ ഇവിടുത്തെ യുവാക്കള്‍ ഇത്തരം പ്രവര്‍ത്തികള്‍ അനുകരിക്കാന്‍ ശ്രമിക്കുമെന്നും ദുര്‍ഗാ വാഹിനി കോഡിനേറ്റര്‍ രജനി തുക്രാല്‍ പറഞ്ഞു. മതപരിവര്‍ത്തനം നടത്തിയ രണ്ടുപേരെ തങ്ങള്‍ പുനര്‍ മതപരിവര്‍ത്തനം നടത്തിയെന്നും 16 പേര്‍ പുനര്‍ മതപരിവര്‍ത്തനത്തിന് തയാറായിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. വി.എച്ച്.പിയുടെ പ്രവൃത്തിയില്‍ അദ്ഭുതപ്പെടാനില്ളെന്നും എന്നാല്‍ ഇത് അവഹേളനമായെന്നും സെയ്ഫ് അലിഖാന്‍ പ്രതികരിച്ചു. മോര്‍ഫ് ചെയ്ത ചിത്രം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, ചിത്രത്തെ കുറിച്ച് കരീനക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് പ്രകാശ് ശര്‍മ പറഞ്ഞു. |
കോഹ് ലിക്കും രാഹുലിനും സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു Posted: 07 Jan 2015 11:59 PM PST Image: സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി തിളങ്ങിയ ലോകേഷ് രാഹുലിന്‍െറയും നായകന്‍ വിരാട് കോഹ്ലിയുടെയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 342 റണ്‍സെടുത്തു. ഓസിസിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമത്തൊന്‍ ഇന്ത്യക്ക് ഇനി 230 റണ്‍സെടുക്കണം. ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിന് മറുപടിയായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ നിരയില്‍ ലോകേഷ് രാഹുലും (110) രോഹിത് ശര്‍മയും (53) മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍^ രോഹിത് കൂട്ട്കെട്ട് രണ്ടാം വിക്കറ്റില്‍ 97 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 262 പന്തില്‍ നിന്നാണ് ലോകേശ് 110 റണ്‍സെടുത്തത്. ഓസിസ് ഫീല്‍ഡര്‍മാരുടെ കൈകളില്‍ നിന്നും മൂന്നു തവണയാണ് രാഹുലിന് ജീവന്‍ ലഭിച്ചത്. 42 റണ്‍സെടുത്ത് നില്‍ക്കെ റണ്ണൗട്ടില്‍ നിന്നും പിന്നീട് 46, 78 റണ്‍സുകളില്‍ നില്‍ക്കെ ഓസിസ് ഫീല്‍ഡര്‍മാരുടെ കൈകളില്‍ നിന്നും രാഹുല്‍ രക്ഷപ്പെട്ടു. കോഹ് ലി^ രാഹുല്‍ കൂട്ട് കെട്ട് 141 റണ്‍സാണ് ചേര്‍ത്തത്. 59 റണ്‍സെടുത്ത് നില്‍ക്കെ കോഹ് ലി സ്റ്റിവന്‍ സ്മിത്തിന്‍റ കൈകളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. കോഹ് ലിയുടെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഓസിസിനെതിരെ ആറാമത്തത്തേും. |
ജിജി തോംസനെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി.എസ് Posted: 07 Jan 2015 11:58 PM PST Image: തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ സാധ്യതയുള്ള ജിജി തോംസനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി.എസ് ആവശ്യപ്പെട്ടു. പാമോലിന്‍ അഴിമതിക്കേസിലെ പ്രതിയെ ഉന്നതപദവിയില്‍ ഇരുത്തരുത്. ഇത് സുപ്രീംകോടതിയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കുമെന്ന് കരുതുന്ന ജിജി തോംസണെ പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി കേരളാ സര്‍ക്കാര്‍ ബുധനാഴ്ച നിയമിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ മതിയാക്കി അദ്ദേഹം മടങ്ങിയെത്തിയത്. നിലവിലെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ ജനുവരി 31ന് വിരമിക്കും. നേരത്തെ കേന്ദ്ര സെക്രട്ടറിമാരായി നിയമിക്കാനുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്ന് ജിജി തോംസനെ ഒഴിവാക്കിയിരുന്നു. പാമോലിന്‍ കേസ് കോടതിയുടെ പരിഗണനയിലായ സാഹചര്യത്തിലായിരുന്നു നടപടി. |
പാരിസ് ആക്രമണം: ഒരു തീവ്രവാദി കീഴടങ്ങി; രണ്ടുപേരെ തിരിച്ചറിഞ്ഞു Posted: 07 Jan 2015 11:30 PM PST Image: പാരിസ്: ഫ്രാന്‍സില്‍ ആക്ഷേപഹാസ്യ വാരികയുടെ ഓഫിസില്‍ ആക്രമണം നടത്തിയ ഒരു തീവ്രവാദി കീഴടങ്ങി. 18കാരനായ ഹാമിദ് മുറാദ് ആണ് കീഴടങ്ങിയത്. മൂന്നംഗ തീവ്രവാദി സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് മുറാദ്. പ്രാദേശിക സമയം രാത്രി 11നാണ് ഇയാള്‍ കീഴടങ്ങിയതെന്ന് എ.എഫ്.ഫി റിപ്പോര്‍ട്ട് ചെയ്തു. സംഘത്തിലെ മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ ഫ്രഞ്ച് പൊലീസ് പുറത്തുവിട്ടു. ഫ്രഞ്ച് പൗരന്മാരും സഹോദരന്മാരുമായ സയ്യിദ് കൗച്ചിയും ഷെരീഫ് കൗച്ചിയുമാണ് ഇവര്‍. സയ്യിദ് (34), ഷെരീഫ്(34) എന്നിവര്‍ ആയുധധാരികളും അപകടകാരികളും ആണെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2008ല്‍ ഭീകരകുറ്റത്തിന് ഷെരീഫ് കൗച്ചിക്ക് 1.5 വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചിരുന്നു. ഇറാഖിലെ കലാപകാരികളെ സഹായിച്ചതിനായിരുന്നു ശിക്ഷ. ഇറാഖിലെ അമേരിക്കന്‍ കടന്നു കയറ്റത്തിനെതിരായ പോരാട്ടത്തില്‍ വിശ്വസിക്കുന്നതായി വിചാരണകോടതിയില്‍ ഷെരീഫ് പറഞ്ഞിരുന്നു. അതേസമയം, ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം നഗരത്തിന്‍െറ മറ്റൊരു ഭാഗത്തു നിന്നു പൊലീസ് കണ്ടെടുത്തു. യാത്രക്കിടെ ഇവര്‍ മറ്റൊരു കാര്‍ തട്ടിയെടുത്തതായും സൂചനയുണ്ട്. ബുധനാഴ്ചയാണ് പാരിസിലെ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോയുടെ ഓഫിസില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മുഖ്യ പത്രാധിപര്‍ സ്റ്റീഫെന്‍ ചാര്‍പോണിയര്‍ (47), കാര്‍ട്ടൂണിസ്റ്റുകളായ കാബു, ടിഗ്നൗസ്, വോളിന്‍സ്കി എന്നിവരടക്കം 12 പേര്‍ കൊല്ലപ്പെട്ടു. 12ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച്, കലാഷ്നിക്കോവ് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി ഓഫിസിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. |
പൊലിസുകാരന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്ന വിഡിയോ വൈറലാകുന്നു Posted: 07 Jan 2015 11:06 PM PST Image: കെയ്റോ: നിര്‍വീര്യമാക്കാന്‍ ശ്രമിച്ച ബോംബ് പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്ന വിഡിയോ വൈറലാകുന്നു. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലുണ്ടായ ദാരുണ സംഭവമാണ് വിഡിയോ വഴി പ്രചരിക്കുന്നത്. നഗരത്തിലെ ഒരു പെട്രോള്‍ പമ്പിനടുത്ത് പൂച്ചട്ടിയില്‍ തീവ്രവാദികള്‍ ഒളിപ്പിച്ച ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്ഫോടനമുണ്ടാവുകയായിരുന്നു. സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ പൊലിസുകരന്‍ തെറിച്ചു വീണു തല്‍ക്ഷണം മരണപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബോംബ് നിര്‍വീര്യമാക്കുന്ന രംഗം നിരവധി പേര്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം.
|
അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി ഭാരതീയ പുരസ്കാരം Posted: 07 Jan 2015 10:09 PM PST Image: ന്യൂഡല്‍ഹി: പ്രവാസി വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരിക്ക് 2015ലെ പ്രവാസി ഭാരതീയ പുരസ്കാരം. കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്റഫ് 16 വര്‍ഷമായി അജ്മാനില്‍ ചെറിയ സ്ഥാപനം നടത്തിവരികയാണ്. യു.എ.ഇയില്‍ മരണപ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ഒൗദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. യു.എ.ഇയില്‍വെച്ച് മരണപ്പെട്ട രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹം അഷ്റഫ് നാട്ടിലെത്തിച്ചിട്ടുണ്ട്. പ്രതിഫലം പ്രതീക്ഷിക്കാതെ സേവനം നടത്തുന്ന ഇദ്ദേഹം പലരെയും സാമ്പത്തികമായും സഹായിക്കാറുണ്ട്. പ്രത്യേക സംഘടനയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ബന്ധമില്ലാത്ത അഷ്റഫിന്‍െറ ജീവിതത്തെ കുറിച്ച് 'പരേതര്‍ക്കൊരാള്‍' എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. ഗുജറാത്ത് സ്വദേശിയായ ദുബൈ വ്യവസായി ഭരത് ഭായി ഷാക്കും ഇത്തവണ പുരസ്കാരം ലഭിച്ചിട്ടുണ്ട്. |
ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മോഡല്‍ സ്കൂളുകളാക്കും Posted: 07 Jan 2015 09:47 PM PST പാലക്കാട്: ജില്ലാ പഞ്ചായത്ത് 2015-16ല്‍ പ്ളാന്‍ ഫണ്ട് ഉപയോഗപ്പെടുത്തി വിവിധ മേഖലകളിലായി 104.53 കോടി രൂപയുടെ പദ്ധതി ലക്ഷ്യമിടുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ അറിയിച്ചു. പദ്ധതി രൂപവത്കരണത്തിന്‍െറ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ക്കിങ് ഗ്രൂപ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
ജില്ലാ പുനരധിവാസകേന്ദ്രം സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ Posted: 07 Jan 2015 09:45 PM PST കാസര്‍കോട്: ജില്ലാ സമഗ്ര പുനരധിവാസ കേന്ദ്രം (ഡി.സി.ആര്‍.സി) കാഞ്ഞങ്ങാട് നഗരസഭയുടെ അധീനതയിലുള്ള സയന്‍സ് പാര്‍ക്ക് ബില്‍ഡിങ്ങിലും അലാമിപ്പള്ളിയിലെ പുതിയ ബില്‍ഡിങ്ങിലുമായി ആരംഭിക്കാന്‍ എന്‍.പി.ആര്‍.പി.ഡി ജില്ലാ നിര്‍വഹണ സമിതി യോഗം തീരുമാനിച്ചു. |
പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ ഡോക്ടര്‍മാരെ തിരിച്ചെടുക്കുന്നു Posted: 07 Jan 2015 09:40 PM PST പയ്യന്നൂര്‍: പ്രസവ ശസ്ത്രക്രിയാരംഗം കാമറയില്‍ പകര്‍ത്തി വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചതായുള്ള വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ മൂന്ന് ഡോക്ടര്‍മാര്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ തിരിച്ചത്തെുന്നു. |
മെഡിക്കല്‍ കോളജിലെ പഞ്ചിങ്ങിനോട് സഹകരിക്കാതെ കെ.ജി.എം.സി.ടി.എ Posted: 07 Jan 2015 09:11 PM PST കോഴിക്കോട്: ജോലിയിലെ സമയനിഷ്ഠക്കായി മെഡിക്കല്‍ കോളജില്‍ നടപ്പാക്കുന്ന പഞ്ചിങ് സംവിധാനത്തോട് ഡോക്ടര്‍മാരുടെ സംഘടന സഹകരിക്കുന്നില്ല. ജീവനക്കാരുടെ ഹാജര്‍ നില ഇലക്ട്രോണിക് സംവിധാനത്തിലൂടെ രേഖപ്പെടുത്താനാണ് പഞ്ചിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംവിധാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. മറ്റു മെഡിക്കല്‍ കോളജുകളില്‍ പഞ്ചിങ് സംവിധാനമില്ളെന്നാണ് എതിര്‍പ്പിന് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍ പറഞ്ഞു. |
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ശ്രീലങ്കയില്‍ വോട്ടെടുപ്പ് തുടങ്ങി Posted: 07 Jan 2015 09:11 PM PST Image: കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. നിലവിലെ പ്രസിഡന്‍റ് മഹീന്ദ രജപക്സെയും പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മൈത്രിപാല സിരിസേനയുമാണ് മത്സരരംഗത്തുള്ളത്. 2005ല്‍ ശ്രീലങ്കയുടെ പ്രസിഡന്‍റായി അധികാരമേറ്റ രജപക്സെയുടെ മൂന്നാം ഊഴമാണിത്. വിജയം ആവര്‍ത്തിക്കുമെന്നും നാളെത്തന്നെ പ്രകടനപ്പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും രാജപക്സെ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീങ്കയില്‍ നിന്ന് എല്‍.ടി.ടി.ഇയെ ഇല്ലാതാക്കി എന്നാണ് രജപക്സെ മുന്നോട്ട് വക്കുന്ന പ്രധാന അവകാശവാദം. സ്വന്തം മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിരിസേന തെരഞ്ഞെടുപ്പില്‍ രജപക്സെക്ക് വലിയ വെല്ലുവിളിയാണ്. രണ്ട് മാസം മുമ്പ് വരെ രജപക്സെ സര്‍ക്കാരില്‍ അംഗമായിരുന്നു അദ്ദേഹം. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് സിരിസേന മത്സരിക്കുന്നത്. തമിഴ് വംശജരുടെ പാര്‍ട്ടിയായ തമിള്‍ നാഷണല്‍ അലയന്‍സിന്‍റെയും മുസ് ലിം പാര്‍ട്ടികളുടെയും പിന്തുണ സിരിസേനക്കാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അഴിമതി ആരോപണമാണ് രജപക്സെക്കെതിരെ സിരിസേന ഉപയോഗിക്കുന്ന ആയുധം. 2010ലേതു പോലെ അനുകൂല സാഹചര്യമല്ല രജപക്സെക്ക് ഇപ്പോഴുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് പ്രത്യേകസംഘങ്ങള്‍ ശ്രീലങ്കയിലത്തെിയിട്ടുണ്ട്. രണ്ട് ലക്ഷം സര്‍ക്കാര്‍ പോളിങ് ഉദ്യോഗസ്ഥരും 65000 പൊലീസ് ഉദ്യോഗസ്ഥരുമാണ് വോട്ടെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. അക്രമ സാധ്യതയുള്ളതിനാല്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ദൗത്യസേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ബാലറ്റ് പെട്ടിയില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യപ്രകാരം ബണ്ഡാരനായകെ മെമ്മോറിയല്‍ ഇന്‍റര്‍നാഷണല്‍ ഹാളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തൊനായില്ല. വോട്ടെടുപ്പിന്‍റ അന്തിമഫലം വെളളിയാഴ്ച വൈകീട്ടോടെ ലഭ്യമാവും. |
കലാകൗമാരം കോട്ടക്കലിനോട് ഇന്ന് വിട ചൊല്ലും Posted: 07 Jan 2015 09:05 PM PST കോട്ടക്കല്‍: നാലുദിവസമായി കോട്ടക്കല്‍ രാജാസ് സ്കൂളില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കലോസവത്തിന് വ്യാഴാഴ്ച സമാപനമാവും. കലയുടെയും സാഹിത്യത്തിന്‍െറയും കൗമാരമേളക്ക് സൗഹൃദത്തിന്‍െറ ഊഷ്മളതയേകിയ കോട്ടക്കലിനോട് മനസ്സില്‍ ഒരായിരം നന്ദിപറഞ്ഞ് പ്രതിഭകള്‍ മടങ്ങും. കിരീട പോരാട്ടത്തില്‍ അവസാനചിരി ആരുടേതാണെന്നറിയാന്‍ വ്യാഴാഴ്ച രാത്രി വൈകുംവരെ കാത്തിരിക്കേണ്ടി വരും. |
സ്വര്‍ണവില കുറഞ്ഞു; പവന് 20,280 രൂപ Posted: 07 Jan 2015 08:40 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20,280 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞു 2,535 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ചൊവ്വാഴ്ച 20,320 രൂപയും ബുധാനാഴ്ച 20,400 രൂപയുമായിരുന്നു പവന്‍ വില. രാജ്യാന്തര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 1.50 ഡോളര്‍ കുറഞ്ഞ് 1,209.85 ഡോളറിലെത്തി. |
സുനന്ദയുടെ മരണം: തരൂരിന് നോട്ടീസ് നല്‍കിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് Posted: 07 Jan 2015 08:20 PM PST Image: Subtitle: അന്വേഷണവുമായി സഹകരിക്കാമെന്ന് പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാര്‍ ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കൊലപാതക കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് നോട്ടീസ് നല്‍കിയിട്ടില്ളെന്ന് ഡല്‍ഹി പൊലീസ്. തരൂരിന് നോട്ടീസ് നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് പൊലീസിന്‍െറ വിശദീകരണം. എന്നാല്‍, കേസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെളിവുകളും അഭിപ്രായങ്ങളും ശേഖരിച്ചു വരികയാണെന്നും കമ്മീഷണര്‍ ബി.എസ് ബസ്സി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, തരൂരിന് നോട്ടീസ് ലഭിച്ചെന്ന വാര്‍ത്ത അദ്ദേഹത്തിന്‍െറ ഓഫിസ് നിഷേധിച്ചിരുന്നു. ഇതിനിടെ, കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാര്‍ അറിയിച്ചു. ഡല്‍ഹി പൊലീസ് പറയുന്നത് സുനന്ദ കൊല്ലപ്പെട്ടതാണെന്ന്. എന്നാല്‍, ലാബ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നില്ളെന്നും മെഹര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ചിലരുമായി തനിക്കുള്ള ബന്ധത്തെ ഐ.എസ്.ഐയുമായി കൂട്ടിച്ചേര്‍ക്കുന്നത് എന്തിനാണ്. സുനന്ദയുടെ ട്വീറ്റിന്‍െറ അടിസ്ഥാനത്തിലാണ് തന്നെ ഈ സംഭവത്തിന്‍െറ ഭാഗമാക്കുന്നത്. കേസില്‍ പാകിസ്താന്‍െറയും തന്‍െറയും പേരുകള്‍ വീണ്ടും വലിച്ചിഴക്കുകയാണ്. ഐ.എസ്.ഐ ഏജന്‍റാക്കി തന്നെ ചിത്രീകരിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മെഹര്‍ തരാര്‍ വ്യക്തമാക്കി. ഗുരുവായൂര്‍ പെരുമ്പായിലെ ആയുര്‍വേദ മനയില്‍ ചികിത്സയില്‍ കഴിയുന്ന ശശി തരൂര്‍ എം.പി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. തരൂരിന്‍െറ പ്രസ് സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും ബുധനാഴ്ച വൈകിട്ട് പെരുമ്പായിലെത്തിയിട്ടുണ്ട്. ഡിസംബര്‍ 27ന് ആരംഭിച്ച ആയുര്‍വേദ ചികിത്സ ഇന്ന് പൂര്‍ത്തിയാകും. സുനന്ദയുടെ മരണം കൊലപാതകമാണെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് പ്രസ്താവനയിലൂടെ മാത്രമായിരുന്നു തരൂരിന്‍െറ പ്രതികരണം. |
ഷോപ്പിങ് മാമാങ്കം രണ്ടാം വാരത്തില്‍; എങ്ങും ആഘോഷം Posted: 07 Jan 2015 08:16 PM PST Image: ദുബൈ: ആഘോഷ രാവുകള്‍ ഒരാഴ്ച പിന്നിടുമ്പോള്‍ 20ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ആഹ്ളാദാരവങ്ങളോടെ മുന്നോട്ട്. പുതുവര്‍ഷ ദിനത്തില്‍ തുടങ്ങിയ ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് വിനോദ മാമാങ്കത്തിലെ ആദ്യ വാരാന്ത്യമാണ് ഇന്നാരംഭിക്കുന്നത്. ‘ആഘോഷങ്ങളുടെ യാത്ര’ എന്ന അടയാളവാക്യമുയര്‍ത്തി നടക്കുന്ന മേള ആസ്വദിക്കാനും അനുഭവിക്കാനുമായി ആയിരങ്ങളാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനം പ്രതിയെന്നോണം ദുബൈയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ദുബൈ മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററില്‍ വ്യാഴാഴ്ച അറബ് സൂപ്പര്‍ സംഗീതതാരങ്ങളായ സാബിര്‍ റബായി, മില്‍ഹം സീന്‍ എന്നിവരും വെള്ളിയാഴ്ച നജ്വാ കറാമും അസ്സി ഹെല്ലാനിയും 10ന് നാന്‍സി അജ്രാം, അംമൃ ദിയാബ് എന്നിവരും പരിപാടി അവതരിപ്പിക്കും. ജുമൈറ ബീച്ച് റസിഡന്‍സിക്ക് എതിര്‍വശമുള്ള സെലബ്രിറ്റി പോപ്പപ്പ് ഷോപ്പില്‍ 17ാം തിയതി വരെ വനിതാ ഫാഷന്‍ വസ്ത്രങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാകും. ഇവിടത്തെന്നെ അമേരിക്കയില്‍ നിന്നുള്ള ബ്രേക്ക് ഡാന്‍സ് സംഘത്തിന്‍െറ നൃത്തവിരുന്നുമുണ്ട്. സഅബീല്‍ പാര്‍ക്കില്‍ ഇത്തിസാലാത്തുമായി ചേര്‍ന്ന് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ വിനോദ പരിപാടികള്‍ നടക്കുന്നു. ഫെബ്രുവരി ഒന്നു വരെ തുടരും. സര്‍ക്കസും സംഗീതപരിപാടികളൂം കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളുമുണ്ട്. ദുബൈയുടെ സ്വന്തം മേളയായ ഗ്ളോബല്‍ വില്ളേജില്‍ ഡി.എസ്.എഫിന്‍െറ തിരക്കിലമര്‍ന്നിരിക്കയാണ്. ശനി മുതല്‍ ബുധന്‍ വരെ നാലു മണി മുതല്‍ 12 വരെയും വ്യാഴം,വെള്ളി ദിവസങ്ങളില്‍ നാലു മുതല്‍ ഒരു മണിവരെയുമാണ് പ്രവര്‍ത്തനസമയം.തിങ്കളാഴ്ച കുടുംബദിനമാണ്. ഡി.എസ്.എഫ് മെഗാ നറുക്കെടുപ്പുകള്‍ ഗ്ളോബല്‍ വില്ളേജിലാണ് നടക്കുന്നത്. ഫെസ്റ്റിവല്‍ സിറ്റിയില്‍ പരവതാനികളുടെ പ്രദര്‍ശനമായ കാര്‍പ്പറ്റ് ആന്‍റ് ആര്‍ട്ട് ഒയാസിസിന് തുടക്കം കുറിച്ചിട്ടുണ്ട്. 42 കമ്പനികള്‍ 58 സ്റ്റാളുകളിലായി 2.20 ലക്ഷം വൈവിധ്യവും മനോഹരവുമായ പരവതാനികളാണ് നിരത്തിവെച്ചിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്‍ററില്‍ മമ്മാമിയ സംഗീത സിനിമ 10ാം തിയതി വരെ ആസ്വദിക്കാം. ദുബൈ മാള്‍, മെര്‍ക്കാറ്റോ മാള്‍, ദേര-മിര്‍ദിഫ് സിറ്റി സെന്‍ററുകള്‍, മാള്‍ ഓഫ് എമിറേറ്റ്സ്, ഇബ്നുബത്തുത്ത മാള്‍, വാഫി എന്നിവിടങ്ങളില്‍ വിവിധ വിനോദ പരിപാടികളും ഷോകളും ഷോപ്പിങ് ഉത്സവങ്ങളും നടക്കുന്നുണ്ട്. |
ഖത്തര്‍ ഓപ്പണ്‍ ടെന്നീസ്: ദ്യോകോവിച്, ഡസ്റ്റിന്‍ ബ്രൗണ്‍ ക്വര്‍ട്ടറില്‍ Posted: 07 Jan 2015 07:53 PM PST Image: ദോഹ: എക്സോണ്‍ മൊബില്‍ ഖത്തര്‍ ഓപണ്‍ ടെന്നിസില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ലൈനപ്പായി. സെര്‍ബിയന്‍ താരവും ടോപ് സീഡുമായ നവാക് ദ്യോകൊവിച് മുന്നേറ്റം തുടരുന്നു. ഉക്രെയിനിന്‍െറ സെര്‍ജി സ്തഖോവ്സ്കിയെ അനായാസം കീഴടക്കി ടൂര്‍ണമെന്‍റിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഖലീഫ ടെന്നീസ് കോംപ്ളക്സില്‍ 61 മിനുട്ട് നീണ്ടുനിന്ന മത്സരത്തില്‍ 62- 61 നാണ് ദ്യോകോവിച് ഉക്രൈന്‍ താരത്തെ പരാജയപ്പെടുത്തിയത്. ക്വര്‍ട്ടര്‍ ഫൈനലില്‍ എഴാം സീഡായ ഇവോ കര്‍ലൊവിച്ചുമായി ദ്യോകോവിച് ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ സ്വന്തം നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്‍ദസ്കൊയെ 63-62 സ്കോറിന് പരാജയപ്പെടുത്തി സ്പെയിനിന്‍െറ ഡേവിഡ് ഫെറെറും ക്വര്‍ട്ടെര്‍ ഫൈനലില്‍ ഇടംനേടി. വ്യാഴാഴ്ച നടക്കുന്ന ക്വര്‍ട്ടര്‍ ഫൈനലില്‍ ഫെറെര്‍ ജെര്‍മനിയുടെ ഡസ്റ്റിന്‍ബ്രൌണുമായി ഏറ്റുമുട്ടും. ചാമ്പ്യന്‍ഷിപ്പില്‍ഡസ്റ്റിന്‍ ബ്രൗണ്‍ നാട്ടുകാരനായ ലെനര്‍ദ് സ്ട്രുഫ്ഫിനെ 7-6, 6-4 ന് കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയത്. ആറാം സീഡായ ഫ്രാന്‍സിന്‍െറ റിച്ചാര്‍ഡ് ഗസ്ക്വേറ്റ് ചെക്കിന്‍െറ തോമസ് ബെര്‍ദിചിനെ ക്വാര്‍ട്ടറില്‍ നേരിടുമ്പോള്‍ ഇറ്റലിയുടെ അന്ദ്രേസ് സെപ്പി ക്രൊയേഷ്യയുടെ ഇവാന്‍ ടോടിഗിനെയും നേരിടും. ആന്ദ്രെ സെപ്പി ബ്രസീലിന്‍െറ ജാവോ സോസയെ 7-5, 6-2 സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ഡോടിഗ് ജെര്‍മനിയുടെ മൈകല്‍ ബെറെറിനെ 7-6,6-2 നും പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടം പിടിക്കുകയായിരുന്നു. |
ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് : ദ്യോകോവിച്, ഡസ്റ്റിന്‍ ബ്രൗണ്‍ ക്വര്‍ട്ടറില്‍ Posted: 07 Jan 2015 07:47 PM PST Image: ദോഹ: എക്സോണ്‍ മൊബില്‍ ഖത്തര്‍ ഓപണ്‍ ടെന്നിസില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ലൈനപ്പായി. സെര്‍ബിയന്‍ താരവും ടോപ് സീഡുമായ നവാക് ദ്യോകൊവിച് മുന്നേറ്റം തുടരുന്നു. ഉക്രെയിനിന്‍െറ സെര്‍ജി സ്തഖോവ്സ്കിയെ അനായാസം കീഴടക്കി ടൂര്‍ണമെന്‍റിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഖലീഫ ടെന്നീസ് കോംപ്ളക്സില്‍ 61 മിനുട്ട് നീണ്ടുനിന്ന മത്സരത്തില്‍ 62- 61 നാണ് ദ്യോകോവിച് ഉക്രൈന്‍ താരത്തെ പരാജയപ്പെടുത്തിയത്. ക്വര്‍ട്ടര്‍ ഫൈനലില്‍ എഴാം സീഡായ ഇവോ കര്‍ലൊവിച്ചുമായി ദ്യോകോവിച് ഏറ്റുമുട്ടും. |
സലാലയില്‍ കത്തിയമര്‍ന്ന ലോഞ്ചിലെ ജീവനക്കാര്‍ ഇന്ത്യക്കാര്‍ Posted: 07 Jan 2015 07:03 PM PST Image: മസ്കത്ത്: കഴിഞ്ഞ ഡിസംബര്‍ 30ന് അര്‍ധരാത്രി സലാല തുറമുഖത്തിനു സമീപം പുറംകടലില്‍ കത്തിയമര്‍ന്ന സോമാലി ലോഞ്ചിലെ ജീവനക്കാര്‍ ഇന്ത്യക്കാര്‍. ഗുജറാത്തിലെ ജാം നഗര്‍ സ്വദേശികളായ 15പേരാണ് ജീവനക്കാര്‍. തീപിടിത്തത്തിനു ശേഷം മറ്റൊരു സോമാലി ലോഞ്ചില്‍ അഭയം തേടിയ ഇവര്‍ ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുകയാണ്. എംബസി ഇടപെട്ട് ഉടന്‍ നാട്ടിലത്തെിക്കുമെന്ന പ്രതീക്ഷയില്‍ ഒരാഴ്ചയിലധികമായി ഇവര്‍ കടലില്‍തന്നെ കഴിയുകയാണ്. |
Posted: 07 Jan 2015 06:15 PM PST Image: തിരുവനന്തപുരം: ദേശീയ ഗെയിംസ് ഗുസ്തിക്കുള്ള കേരള ടീം തെരഞ്ഞെടുപ്പും കാച്ചിക്കുറുക്കലും കഴിഞ്ഞ് അന്തിമപരിശീലനം തുടങ്ങിയിട്ടും മത്സര ഗോദയിലിടാനുള്ള മാറ്റുകള്‍ എത്തിയില്ല. ജനുവരി 20ന് ഇവ മുംബൈ തുറമുഖത്ത് എത്തുമെന്ന പ്രതീക്ഷാനിര്‍ഭരമായ അറിയിപ്പില്‍ ആശ്വസിച്ചിരിക്കുകയാണ് ഗുസ്തി താരങ്ങള്‍. ഫ്രാന്‍സിലെ ജിംനോവ കമ്പനിയില്‍ നിന്നാണ് മാറ്റുകള്‍ വാങ്ങുന്നത്. 45.70 ലക്ഷം രൂപ മുടക്കി അഞ്ച് മാറ്റുകളും നാല് മാറ്റ് കവറുകളുമാണ് എത്തിക്കുന്നത്. ഇതിനുള്ള കരാര്‍ നല്‍കിയത് പാട്യാലയിലെ സ്വതന്ത്ര സ്റ്റോഴ്സ് എന്ന ഏജന്‍സിക്കാണ്. സ്വതന്ത്ര സ്റ്റോഴ്സ് ഉപകരണങ്ങള്‍ക്ക് അമിതവിലയാണ് ഈടാക്കുന്നതെന്ന് വിവിധ കായിക സംഘടനകള്‍ സര്‍ക്കാറിനെ ധരിപ്പിച്ചിരുന്നെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. ഡിസംബര്‍ 10നാണ് ഇതുസംബന്ധിച്ച കത്ത് ഏജന്‍സിക്ക് അയച്ചത്. 45 ദിവസത്തിനകം കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇവ ലഭ്യമാക്കണമെന്നാണ് കരാര്‍. കൃത്യസമയം പാലിച്ചാല്‍ 24ന് മാത്രമേ മാറ്റ് കണ്ണൂരിലത്തെൂ. എന്നാല്‍, ഇതിന് സാധ്യത കുറവാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ മാറ്റ് ലഭ്യമാകാതിരുന്നാല്‍ പകരം ഉപയോഗിക്കാന്‍ മൂന്ന് മാറ്റുകള്‍ കരുതിവെക്കാന്‍ ഗുസ്തി അസോസിയേഷന് ദേശീയ ഗെയിംസ് സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുതായി കൊണ്ടുവരുന്ന മാറ്റുകള്‍ പരിശോധിച്ച് തകരാറുകള്‍ ഇല്ളെന്ന് ഉറപ്പാക്കിയശേഷം മാത്രമേ മത്സരത്തിന് ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ ഇവ ആര്, എവിടെവെച്ച് പരിശോധിക്കും എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ഗുസ്തി അസോസിയേഷനെ ഒഴിവാക്കി പരിശോധന നടത്താനാണ് ശ്രമമെങ്കില്‍ എതിര്‍ക്കുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണം വൈകുമെന്ന് ഉറപ്പായതിനാലാണ് മാറ്റുകള്‍ വൈകിയത്തെുന്ന തരത്തില്‍ കരാര്‍ നല്‍കിയതെന്നും സൂചനയുണ്ട്. അതിനിടെ, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ പോരായ്മകള്‍ക്കെതിരെ ഗുസ്തിതാരങ്ങളും സംഘടനയും രംഗത്തുവന്നിട്ടുണ്ട്. വാംഅപ്പിനും പരിശീലനത്തിനുമുള്ള മാറ്റുകള്‍ ഇടാന്‍ മുണ്ടയാട് സ്റ്റേഡിയത്തില്‍ സ്ഥലം നീക്കിവെച്ചിട്ടില്ല. ബാസ്കറ്റ്ബാള്‍, ഗുസ്തി തുടങ്ങിയ ഇന്‍ഡോര്‍ മത്സരങ്ങള്‍ നടത്താനാണ് സ്റ്റേഡിയം നിര്‍മിച്ചതെങ്കിലും അതിന് അനുയോജ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ളെന്ന് താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ഗുസ്തി അസോസിയേഷന്‍ ഭാരവാഹികള്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ എന്തൊക്കെ വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. മത്സരം നടക്കുന്നതിനോടനുബന്ധിച്ച് വാംഅപ് ഏരിയ ഉണ്ടാവേണ്ടത് ഗുസ്തി പോലുള്ള മത്സരങ്ങള്‍ക്ക് അത്യാവശ്യമാണ്. സ്റ്റേഡിയത്തിന്‍െറ പടിഞ്ഞാറുഭാഗം ഗ്ളാസിട്ട് അടച്ചതിനാല്‍ ഉള്ളില്‍ ചൂട് കൂടാന്‍ ഇടയാക്കുമെന്നും താരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. |
സംസ്ഥാനത്ത് പാര്‍ട്ടിയുടെ വളര്‍ച്ച തടയുന്നത് വി.എസ്^പിണറായി പോരെന്ന് വിമര്‍ശം Posted: 07 Jan 2015 06:09 PM PST Image: പത്തനംതിട്ട: സി.പി.എമ്മില്‍ വിഭാഗീയത വളര്‍ത്തുന്നതില്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഒന്നുപോലെ പങ്കുവഹിക്കുന്നെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശം. ഇരുവരും തമ്മിലെ പോരാണ് സംസ്ഥാനത്ത് പാര്‍ട്ടിയുടെ വളര്‍ച്ച തടയുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിഭാഗീയത അവസാനിപ്പിക്കാന്‍ ഇരുനേതാക്കളും തയാറാകണമെന്ന ആവശ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു. പത്തനംതിട്ട പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിനെ പരാജയപ്പെടുത്തിയത് പാര്‍ട്ടിക്കാര്‍ തന്നെയെന്ന് ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്‍ സമ്മേളനത്തില്‍ കുറ്റസമ്മതം നടത്തി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, എം.എ. ബേബി എന്നിവരും വിമര്‍ശവിധേയരായി. വി.എസിന്‍െറയും പിണറായിയുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിമര്‍ശിക്കപ്പെട്ടത്. പാര്‍ട്ടിയില്‍ അഴിമതിയും മാഫിയ പ്രവര്‍ത്തനവും ശക്തിപ്രാപിക്കുന്നുവെന്ന് ഉദാഹരണങ്ങള്‍ നിരത്തി വിമര്‍ശമുയര്‍ന്നു. ആറന്മുള സമരത്തില്‍ പാര്‍ട്ടി മുന്നില്‍ നിന്നെങ്കിലും നേട്ടം കൊയ്തത് ബി.ജെ.പിയാണ്. സമ്മേളനം തുടങ്ങിയ ചൊവ്വാഴ്ച ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ബുധനാഴ്ച ഉച്ചയോടെ ചര്‍ച്ച അവസാനിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജില്ലാ സെക്രട്ടറി കെ. അനന്തഗോപനും മറുപടി പറഞ്ഞു. മറുപടി പ്രസംഗത്തിലാണ് പീലിപ്പോസിനെ തോല്‍പിച്ചത് പാര്‍ട്ടിക്കാരാണെന്ന് അനന്തഗോപന്‍ പറഞ്ഞത്. ജില്ലയില്‍ വിഭാഗീയത അവസാനിക്കുന്നില്ളെന്നും പലപ്പോഴും നേതൃത്വത്തിന്‍െറ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുവെന്നും പിണറായി പറഞ്ഞു. പാര്‍ട്ടി ജില്ലയില്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും സംബന്ധിച്ച് അനന്തഗോപന്‍ റിപ്പോര്‍ട്ടില്‍ നിരത്തിയ കാര്യങ്ങളെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ശരിവെച്ചു. ജനറല്‍ സെക്രട്ടറി പ്രാകശ് കാരാട്ട് പാര്‍ട്ടിയുടെ താഴെക്കിടയിലെ പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനല്ളെന്ന് കൊടുമണ്ണില്‍നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. യെച്ചൂരിക്ക് പാര്‍ട്ടിയുടെ ബാലപാഠം പോലും അറിയില്ളെന്ന കുറ്റപ്പെടുത്തലുണ്ടായി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പി.ബിയില്‍നിന്ന് രാജിവെക്കുമെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവനയാണ് ഈ വിമര്‍ശത്തിന് ഇടയാക്കിയത്. ബേബിക്കെതിരായ വിമര്‍ശവും തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടത്തിയ രാജി പ്രഖ്യാപനത്തെച്ചൊല്ലിയായിരുന്നു. ചുംബനസമരത്തെ ആദ്യം പിന്തുണച്ച പാര്‍ട്ടി നടപടി ശരിയായില്ളെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ അഡ്വ. പീലിപ്പോസ് തോമസ് പരാജയപ്പെടാന്‍ ഇടയാക്കിയത് ജില്ലാ സെക്രട്ടേറിയറ്റിലെ ചില സ്ഥാനമോഹികളുടെ കുതന്ത്രം മൂലമാണെന്ന് അഭിപ്രായമുയര്‍ന്നു. കൊടുമണ്‍ ഏരിയയില്‍നിന്നുള്ള പ്രതിനിധിയാണ് പീലിപ്പോസിന്‍െറ തോല്‍വിക്ക് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ കുറ്റപ്പെടുത്തിയത്. |
എണ്ണയില്‍ തെന്നി, വിശ്വാസ്യത ഇടിഞ്ഞ് മോദി സര്‍ക്കാര്‍ Posted: 07 Jan 2015 06:03 PM PST Image: Subtitle: വിപണി ഇതുവരെ കണ്ടത് 'മോദിക്കുമിള'യെന്ന് അമേരിക്കന്‍ പ്രസിദ്ധീകരണം ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നേരിടുന്ന വിശ്വാസത്തകര്‍ച്ച ഓഹരിവിലയിടിവിന് ആക്കംപകര്‍ന്നു. അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതും ഗ്രീസിലെ പ്രതിസന്ധിയും ആഗോളതലത്തില്‍ മാന്ദ്യം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും സര്‍ക്കാര്‍ നല്‍കിയ പ്രതീക്ഷകളുടെ തകര്‍ച്ചകൂടിയാണ് വിപണിയില്‍ പ്രതിഫലിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യു.പി.എ സര്‍ക്കാറിന്‍െറ പിഴവുകള്‍ മുതലാക്കി വിപണിയിലും വിവിധ ജനങ്ങള്‍ക്കുമിടയില്‍ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാറിന് സാധിച്ചിരുന്നു. എന്നാല്‍, ഏഴുമാസത്തിനിടയില്‍ സമ്പദ്രംഗത്തുണ്ടായ വിവിധ സാഹചര്യങ്ങള്‍ നിരാശ വളര്‍ത്തി. വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും സര്‍ക്കാറിന്‍െറ പരിഷ്കരണ വേഗത്തില്‍ വിശ്വാസം കുറഞ്ഞു. വികസനവും മെച്ചപ്പെട്ട ഭരണവും പ്രതീക്ഷിച്ചവരും നിരാശയില്‍തന്നെ. അനിശ്ചിതമായ സാഹചര്യങ്ങളില്‍ നിക്ഷേപം നടത്താനല്ല, ഓഹരികള്‍ വില്‍ക്കാനാണ് നിക്ഷേപകര്‍ ശ്രമിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിശദീകരിക്കുന്നു. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തിലും വിശ്വാസ്യതയിലും സംശയം വളര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പു കാലത്തും ഭരണത്തിന്‍െറ ആദ്യനാളുകളിലും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. സര്‍ക്കാര്‍ നിരാശപ്പെടുത്തിയ വിഷയങ്ങള്‍ പലതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
|
സ്പാനിഷ് കപ്പില്‍ റയലിന് തോല്‍വി Posted: 07 Jan 2015 06:00 PM PST Image: മാഡ്രിഡ്: സ്പാനിഷ് കപ്പ് ഫുട്ബാളില്‍ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡിന് കാലിടറി. അത് ലറ്റികോ മാഡ്രിഡിനോടാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ അടിയറവ് പറഞ്ഞത്. മത്സരത്തിന്‍െറ ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല. 58ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യ പെനാല്‍റ്റി ലക്ഷ്യത്തിലാക്കി അത് ലറ്റികോയുടെ ആദ്യ ഗോള്‍ നേടി. 76ാം മിനിറ്റില്‍ ജോസ് ഗിമിനസ് അത് ലറ്റികോയുടെ രണ്ടാം ഗോളും നേടി. ലിവര്‍പൂളില്‍ നിന്ന് തിരിച്ചെ ത്തിയ ഫെര്‍ണാണ്ടോ ടോറസ് അത് ലറ്റിക്കോക്കു വേണ്ടി കളത്തിലിറങ്ങി. ടോറസിന് വര്‍ണാഭമായ സ്വീകരണമാണ് അത് ലറ്റിക്കോ ആരാധകര്‍ നല്‍കിയത്. കഴിഞ്ഞ ദിവസം ലാലിഗയില്‍ വലന്‍സിയയോടും സൗഹൃദ മത്സരത്തില്‍ ഇന്‍്റര്‍ മിലാനോടും റയല്‍ തോറ്റിരുന്നു. അടുത്തയാഴ്ച നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചാല്‍ മാത്രമേ ഇനി റയല്‍ മാഡ്രിഡിന് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകൂ. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment