മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി Posted: 25 Jan 2015 12:03 AM PST കോട്ടയം: ധനകാര്യമന്ത്രി കെ. എം. മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. പാലായില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളാണ് റദ്ദാക്കിയത്. ഒരു ബാങ്കിന്‍്റെ ഉദ്ഘാടനത്തിലും ഒപ്പം ഒരു സ്വകാര്യ പരിപാടിയുമായിലുമായിരുന്നു ഞായറാഴ്ച കെ. എം. മാണി പങ്കെടുക്കുമെന്നറിയിച്ചിരുന്നത്. പരിപാടികളില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കാന്‍ കെ. എം. മാണി തയാറായത്. |
യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും Posted: 24 Jan 2015 11:01 PM PST തിരുവനന്തപുരം: മന്ത്രി കെ.എം. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അക്രമാസക്തരായ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് രണ്ടുതവണ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് സെക്രട്ടേറിയറ്റിന്‍െറ നോര്‍ത് ഗേറ്റില്‍ എത്തിയപ്പോള്‍തന്നെ സംഘര്‍ഷഭരിതമായി. പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ക്കാനും സെക്രട്ടേറിയറ്റിന്‍െറ ഗേറ്റ് ചാടിക്കടക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഒട്ടേറെ പ്രവര്‍ത്തകര്‍ നിലത്തുവീണു. സമരക്കാരെ പിരിച്ചുവിടാന്‍ രണ്ടുതവണ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസിനുനേരെ തിരിഞ്ഞ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തി. ചിതറിയോടിയ പ്രവര്‍ത്തകര്‍ തിരിച്ചുവന്ന് മുദ്രാവാക്യംവിളിച്ച് ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് രണ്ടാംതവണയും ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിനുള്ളിലേക്ക് തെറിച്ചുവീണ് ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്‍റ് അഡ്വ. ആര്‍.എസ്. ഷൈജു, സംസ്ഥാന സമിതി അംഗങ്ങളായ ആര്‍.എസ്. സമ്പത്ത്, നിഷാന്ത്, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് മുളയറ രജീഷ്, വൈസ് പ്രസിഡന്‍റ് അഡ്വ. രഞ്ജിത് ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍, ജി.ബി. വിഷ്ണു എന്നിവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലപീരങ്കി പ്രയോഗം തടയാനായി വാഹനത്തിനുമുന്നില്‍ ബി.ജെ.പി സംസ്ഥാന വക്താവ് വി.വി. രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ കിടന്നു. ഇവരെ നീക്കംചെയ്യാന്‍ പൊലീസ് നടത്തിയ ശ്രമം വിഫലമായി. ഒടുവില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് സമരക്കാരെ ശാന്തരാക്കിയത്. വി.മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബാര്‍ കോഴക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെളിവുകള്‍ തേച്ചുമായ്ക്കാന്‍ ശ്രമിക്കുന്തോറും പുതിയ തെളിവുകള്‍ പുറത്തുവരികയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി ഒന്നരവര്‍ഷംകൂടി ഭരിക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ട. ബജറ്റിന് മാണി ഒരുക്കങ്ങള്‍ നടത്തിക്കോട്ടെ. അവതരിപ്പിക്കാന്‍ വെറെ ആളിനെ കണ്ടുവെക്കേണ്ടിവരും. മാണി ബജറ്റ് അവതരിപ്പിക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പി. സുധീര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് വി.വി. രാജേഷ്, ആര്‍.എസ്. രാജീവ്, കെ.എസ്. ഷൈജു, കരവളൂര്‍ സജി, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ്, ജോര്‍ജ് കുര്യന്‍, കരമന ജയന്‍, സി. ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. |
കടല്‍ ഇരച്ചുകയറി: 50 വീട് വെള്ളത്തില്‍ Posted: 24 Jan 2015 10:59 PM PST ചാവക്കാട്: എടക്കഴിയൂര്‍, അകലാട് തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ഇരച്ചുകയറി 50ഓളം വീടുകള്‍ വെള്ളത്തില്‍. കുടിവെള്ള സ്രോതസ്സുകള്‍ ഉപ്പുകയറി ഉപയോഗശൂന്യമായി. ശനിയാഴ്ച പുലര്‍ച്ചയോടെ ആര്‍ത്തലച്ച് കയറിയ തിരയില്‍ മേഖലയില്‍ മൂന്ന് കിലോമീറ്ററോളം പ്രദേശം വെള്ളത്തിലായി. സാധാരണ മഴക്കാലത്ത് വെള്ളക്കെട്ടുയരുന്നയിടങ്ങളിലേക്കാണ് അറപ്പത്തോടുകള്‍ വഴി കടല്‍ വെള്ളമത്തെിയത്. എടക്കഴിയൂര്‍ കാജ മുതല്‍ വടക്ക് അകലാട് കാട്ടിലെ പള്ളിവരെ തിരമാലകള്‍ നാശം വിതച്ചു. അര്‍ധരാത്രി പരിസരവാസികള്‍ ഉറങ്ങുന്നതിനിടയിലാണ് വീടുകളില്‍ വെള്ളം എത്തിയത്. മുന്‍കരുതലെടുക്കാന്‍ പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പലരും ഉറക്കമുണര്‍ന്നത്. മേഖലയിലെ സെപ്റ്റിക് ടാങ്കുകളും കുടിവെള്ള സ്രോതസ്സുകളും വെള്ളത്തിലായത് പരിസരവാസികളെ ദുരിതത്തിലാക്കി. കടപ്പുറത്തുള്ള പല വീടുകളും സുരക്ഷിതമായപ്പോള്‍ കിഴക്ക് ഭാഗത്തെ താഴ്ന്ന പ്രദേശത്തുള്ളവരാണ് ദുരിതത്തിലായത്. ഈ ഭാഗം പൊതുവെ താഴ്ന്നതാണ് വെള്ളം ഒഴുകിയത്തൊന്‍ കാരണമായത്. 16ാം വാര്‍ഡില്‍ തീരത്തേക്ക് റോഡ് നിര്‍മിക്കുന്നതിന്‍െറ ഭാഗമായിട്ട ചുവന്ന മണ്ണ് വെള്ളത്തിനടിയിലായി. വെള്ളക്കെട്ടൊഴിവാക്കാന്‍ പ്രദേശത്തെ ചില യുവാക്കള്‍ കടപ്പുറത്തേക്ക് ചാല് കീറിയാണ് വെള്ളം കടലിലേക്ക് ഒഴുക്കുന്നത്. പുന്നയൂര്‍ പഞ്ചായത്തിന്‍െറ തീരമേഖലയിലാണ് കടല്‍ കയറിയിട്ടുള്ളത്. ചാവക്കാട് താലൂക്ക് തഹസില്‍ ദാര്‍ മുഹമ്മദ് റഫീഖ്, റവന്യൂ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീമ തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചു. അതേസമയം, കഴിഞ്ഞ ദിവസം തിരമാല ഉയര്‍ന്ന് വെള്ളം കയറിയ കടപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ കടല്‍ ശാന്തമാണ്. |
കൊടുങ്ങല്ലൂരിലെ കടിക്ക് കോഴിക്കോട്ട് ചികിത്സ Posted: 24 Jan 2015 10:59 PM PST കൊടുങ്ങല്ലൂര്‍: പേപ്പട്ടിയുടെ കടിയേറ്റ കൊടുങ്ങല്ലൂരുകാര്‍ ചികിത്സക്ക് നെട്ടോട്ടമോടി ഒടുവില്‍ എത്തിയത് കോഴിക്കോട്ടും കൊച്ചിയിലും. ആന്‍റി റാബീസ് വാക്സിനോടൊപ്പം നല്‍കേണ്ട സിറം തൃശൂര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ എവിടെയും കിട്ടാനില്ലാത്തതുമൂലമാണ് കടിയേറ്റവരെയും കൊണ്ട് തെക്കുവടക്ക് ഓടേണ്ടിവന്നത്. എറിയാട്, മത്തേല വില്ളേജുകളില്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമാണ് പേപട്ടി 15 പേരെ കടിച്ചത്. കണ്ണില്‍ക്കണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു. പലര്‍ക്കും സാരമായി മുറിവേറ്റു. മൂന്നുപേര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും ബാക്കിയുള്ളവര്‍ക്ക് കളമശേരിയിലെ കൊച്ചിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സ ലഭ്യമായത്. കൊച്ചിയില്‍ ശനിയാഴ്ച രാത്രിയും പത്തുപേര്‍ ചികിത്സയിലുണ്ട്. കൊടുങ്ങല്ലുര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നവരെ ആന്‍റി റാബീസ് വാക്സിന്‍ കുത്തിവെച്ച് മരുന്ന് വെച്ച് കെട്ടിയ ശേഷമാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോയത്. കൊടുങ്ങല്ലുര്‍ താലൂക്ക് ആശുപത്രി ഉള്‍പ്പെടെ ആന്‍റി റാബീസ് വാക്സിന്‍ ഉണ്ടെങ്കിലും സിറം ജില്ലയില്‍ എവിടെയും ഇല്ല. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് സിറം സൂക്ഷിക്കാറ്. എന്നാല്‍, നാളുകളായി ഇവിടെ സിറം ഇല്ല. തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമായിട്ടും സിറം കൊണ്ടുവരാന്‍ നടപടിയില്ലാത്തത് വ്യാപക പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുഖേനയാണ് ഇത്തരം മരുന്നുകളുടെ വിതരണം നടക്കുന്നത്. |
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും Posted: 24 Jan 2015 10:42 PM PST ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തനിച്ച് അധികാരത്തിലത്തെുമെന്ന് അജയ് മാക്കന്‍. പ്രീ പോള്‍ സര്‍വെയില്‍ കാര്യമില്ല. കൃഷ്ണ തിരാത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ബാധിക്കില്ല. തിരാത്ത് തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടും. തിരാത്തിനെ ബി.ജെ.പിയിലെടുത്തത് ആ പാര്‍ട്ടിയുടെ ഗതികേട് കാരണമെന്നും അജയ് മാക്കന്‍ പറഞ്ഞു. |
ഗതാഗത പ്രശ്നം പരിഹരിക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കമ്മിറ്റി Posted: 24 Jan 2015 10:41 PM PST പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ടി.വി. രാജേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ മാടായി പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗത പ്രശ്നം പരിഹരിക്കാന്‍ എം.എല്‍.എ ചെയര്‍മാനും പഴയങ്ങാടി സബ് ഇന്‍സ്പെക്ടര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. മാടായി, എഴോം പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, വ്യാപാര പ്രതിനിധികള്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരിക്കും. എരിപുരം, പഴയങ്ങാടി ഭാഗത്തെ റോഡ് നിര്‍മാണ പ്രവൃത്തി വൈകുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്ക എം.എല്‍.എ യോഗത്തില്‍ വിശദീകരിച്ചു. എരിപുരം മുതല്‍ പഴയങ്ങാടി വരെയുള്ള ഗതാഗതക്കുരുക്ക് എത്രയും വേഗത്തില്‍ പരിഹരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് പഴയങ്ങാടി റയില്‍വേ സ്റ്റേഷന്‍-മാടായി ചൈനാക്ളെ റോഡ്, പഴയങ്ങാടി കെ.എസ്.ഇ.ബി സബ്സ്റ്റേഷന്‍ റോഡ്, പഴയങ്ങാടി മുട്ടുകണ്ടി എന്നീ മൂന്ന് റോഡുകളിലൂടെ ചെറുവാഹനങ്ങള്‍ തിരിച്ചു വിടുന്നതിന് തകര്‍ന്നു കിടക്കുന്ന ഭാഗം പുനരുദ്ധീകരിക്കുന്നതിന് യോഗം നിര്‍ദേശം നല്‍കി. ഈ റോഡുകള്‍ ഫെബ്രുവരി അഞ്ചിനകം ഗതാഗത യോഗ്യമാക്കാനും തീരുമാനിച്ചു. ഫെബ്രുവരി അഞ്ച് മുതല്‍ രാവിലെ 10.30 മുതല്‍ 3.30 വരെ ഗതാഗതക്രമീകരണം നടത്തും. പ്രവൃത്തി നടക്കുമ്പോള്‍ ഗതാഗതക്കുരുക്ക് കൂടുന്നതിനാല്‍ എരിപുരം രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ നിലവിലുള്ള ബസ് സ്റ്റോപ് പൊലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റും. രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനും എഴോം റോഡിലും റസ്റ്റ് ഹൗസ് റോഡിനും സമീപവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കും. ഗതാഗത ക്രമീകരണത്തിന് പൊലീസിന്‍െറ സേവനം ലഭ്യമാക്കാനും തീരുമാനമായി. കെ.എസ്.ടി.പി റോഡ് ആരംഭിക്കുന്ന പിലാത്തറ പിരക്കാംതടത്ത് വലിയ സര്‍ക്കിളും ഡ്രൈനേജം നിര്‍മിക്കാനും പ്രൊപ്പോസല്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ചെറുകുന്ന് മേഖലയിലെ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍, വാട്ടര്‍ അതോററ്റി, ആര്‍.ഡി.എസ് ഉദ്യോഗസ്ഥര്‍ ജനുവരി 29നു രാവിലെ 10 മണിക്ക് സ്ഥലം സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. പഴയങ്ങാടി വരെയുള്ള റോഡ് ടാറിങ് പ്രവൃത്തികള്‍ മാര്‍ച്ച് ആദ്യവാരത്തിലും ചെറുക്കുന്ന് പൊലീസ് സ്റ്റേഷന്‍ വരെയുള്ള ടാറിങ് പ്രവൃത്തികള്‍ മേയിലും പൂര്‍ത്തീകരിക്കുമെന്ന് കെ.എസ്.ടി.പി ആര്‍.ഡി.എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ രാജമ്മ തച്ചന്‍ (മാടായി), സി.എം. വേണു ഗോപാലന്‍ (ചെറുതാഴം), കെ. നാരായണി (ചെറുകുന്ന്), വൈസ് പ്രസിഡന്‍റുമാരായ പി.പി. കരുണാകരന്‍ മാസ്റ്റര്‍, കെ.വി. നാരായണന്‍ ബ്ളോക് പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ടി.വി.ശോഭന, കെ. സുലൈമാന്‍, വി.ഡി. ആല്‍ബര്‍ട്ട്, പഴയങ്ങാടി സബ് ഇന്‍സ്പെക്ടര്‍ അനില്‍, പി.എന്‍. ഉണ്ണികൃഷ്ണന്‍ (കെ.എസ്.ടി.പി), കെ.കെ. അനില്‍കുമാര്‍ (ആര്‍.ഡി.എസ് പ്രോജക്ട് മാനേജര്‍), കെ.വി. രാജീവന്‍ (ബി.എസ്.എന്‍.എല്‍), എം.പി. സുധീപ് (കെ.എസ്.ഇ.ബി), എം.പി. ഉണ്ണികൃഷ്ണന്‍, വി. വിനോദ്, എ.പി. ബദറുദ്ദീന്‍, ഇ.പി. പ്രമോദ് (വ്യാപാരി വ്യവസായി ഏകോപന സമിതി), ടി.സി. വില്‍സണ്‍ (വ്യാപാരി സമിതി), ടി.വി. ചന്ദ്രന്‍, പി.പി. രാജേഷ് (ഓട്ടോ തൊഴിലാളി യൂനിയന്‍) എന്നിവര്‍ പങ്കെടുത്തു. |
‘പ്യുവര്‍ മലപ്പുറം’ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കം Posted: 24 Jan 2015 10:29 PM PST മലപ്പുറം: കുറഞ്ഞ ചെലവില്‍ ശുദ്ധീകരിച്ച കുടിവെള്ളം വീടുകളില്‍ എത്തിക്കുന്ന മലപ്പുറം നഗരസഭയുടെ 'പ്യുവര്‍ മലപ്പുറം' കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കെട്ടിടോദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിച്ചു. ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുകയും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതുമായ അവസ്ഥയില്‍ കുറഞ്ഞ ചെലവില്‍ ശുദ്ധീകരിച്ച കുടിവെള്ളം വീടുകളിലത്തെിക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ച നഗരസഭയെയും കുടുംബശ്രീയെയും മന്ത്രി അഭിനന്ദിച്ചു. മലപ്പുറം കനറാ ബാങ്കിന്‍െറ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ പദ്ധതി വിശദീകരിച്ചു. പരി അബ്ദുല്‍ മജീദ്, സി.എച്ച്. ജമീല, സുജാത പരമേശ്വരന്‍, ഷൗക്കത്ത് ഉപ്പൂടന്‍, ഹഷീദ് ഷാഹി, ഡി. ജയകുമാര്‍, കെ.പി. മായ, സി.പി. നഫീസ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ സ്വാഗതവും പി. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. |
സൗന്ദര്യവത്കരിച്ച ഇടപ്പള്ളി –വൈറ്റില ദേശീയപാത നാടിന് സമര്‍പ്പിച്ചു Posted: 24 Jan 2015 10:23 PM PST കൊച്ചി: കൊച്ചി നഗരസഭയുടെ മിഷന്‍ കൊച്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരിച്ച ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ദേശീയപാത മന്ത്രി കെ. ബാബു നാടിന് സമര്‍പ്പിച്ചു. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. പ്രദേശത്തെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ദേശീയ പാതയുടെ മീഡിയന്‍ പുഷ്പ്പിക്കുന്ന ചെടികള്‍ നട്ട് പരിപാലിച്ച് സൗന്ദര്യവത്കരിക്കുന്ന പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. പ്രദേശത്തെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സ്റ്റോക്ക് ഹോള്‍ഡേഴ്സ് സൊസൈറ്റിയാണ് പദ്ധതി നടത്തിപ്പിന് ആവശ്യമായ ധനസമാഹരണം നടത്തുകയും പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്നത്. ഇടപ്പള്ളി മുതല്‍ വൈറ്റില വരെ ഏകദേശം 4.6 കിലോ മീറ്റര്‍ നീളുന്ന മീഡിയനില്‍ അരളി, അലമാണ്ട എന്നീ ചെടികളില്‍ നട്ട് പിടിപ്പിച്ച് നിലവില്‍ സൗന്ദര്യവത്കരണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പിന് ഏകദേശം ഒരു കോടി രൂപയാണ് ചെലവ് വന്നിട്ടുള്ളത്. എറണാകുളം മെഡിക്കല്‍ സെന്‍ററിന് സമീപം നടന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ മുഖ്യാതിഥിയായി. സൊസൈറ്റി ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ്, പ്രൊജക്ട്സ് ഡയറക്ടര്‍ എം.ഇ. മുഹമ്മദ്, കൗണ്‍സിലര്‍ കെ.വി. മനോജ് തുടങ്ങിയവര്‍ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. |
ദേശീയ ഗെയിംസ്: ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി Posted: 24 Jan 2015 10:17 PM PST കോഴിക്കോട്: ദേശീയ ഗെയിംസ് ഒരുക്കങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് കലക്ടറേറ്റില്‍ ദേശീയ ഗെയിംസ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഗെയിംസ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍, മേളയുടെ അന്തിമ ഒരുക്കങ്ങള്‍ സംബന്ധിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാണികള്‍ക്കും കളിക്കാര്‍ക്കും മറ്റു ഒരുക്കേണ്ട സുരക്ഷാ നടപടികള്‍ സംബന്ധിച്ച് നടപടികളായിട്ടില്ളെന്ന് സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു. കളി നടക്കുന്നിടത്തും മറ്റും സ്ഥാപിക്കേണ്ട സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് രണ്ടുമാസം മുമ്പേ അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ആയിട്ടില്ല. കാമറകള്‍ വെക്കേണ്ട സ്ഥലങ്ങള്‍ നിര്‍ദേശിച്ചു നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കെല്‍ട്രോണ്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. ബീച്ച് വോളി നടക്കുന്ന കടപ്പുറത്ത് 200 മീറ്ററില്‍ വേലി നിര്‍മിക്കണം. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നിലെ ബസ്സ്റ്റോപ് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. മത്സരം നടക്കുന്ന ദിവസങ്ങളില്‍ നഗരത്തില്‍ അഞ്ച് കിലോമീറ്ററോളം ദൂരപരിധിയില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. പകരം അഞ്ച്കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിട്ടുകിട്ടണമെങ്കിലും ഇതിന് അനുമതിയായിട്ടില്ല. സുരക്ഷക്ക് 1000 പൊലീസുകാരെ നിയോഗിക്കും. പരിപാടിയുടെ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ ഒന്നുമായിട്ടില്ളെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. വേദികള്‍ക്ക് സമീപത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കണമന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നീക്കിയിട്ടില്ല. മലിനമായി കിടക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയ പരിസരം വൃത്തിയാക്കണം. അതിഥികള്‍ക്കും മറ്റുമുള്ള ഭക്ഷണ സൗകര്യങ്ങള്‍ ആര്‍ക്കൊക്കെ ലഭിക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു. ജില്ലയില്‍ കളി നടക്കുന്ന മൂന്ന് സ്റ്റേഡിയങ്ങളുടെയും പ്രവൃത്തികള്‍ പൂര്‍ണമായി 29നകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇത് 29നകം അവലോകനം ചെയ്യണം. ഗെയിംസിനത്തെുന്ന അതിഥികള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന്‍െറ ഭാഗമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ 14 മുറികള്‍ ഫര്‍ണിഷ് ചെയ്യാന്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചു. അഞ്ചുലക്ഷം രൂപ സ്പോര്‍ട്സ് കൗണ്‍സിലും അനുവദിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ പണം ചെലവഴിക്കാവൂ. ഇതിന് വിരുദ്ധമായി ചെയ്യുമ്പോള്‍ ബന്ധപ്പെട്ടവരുടെ അനുമതി നേടണം. ഇതുസംബന്ധമായി അന്തിമതീരുമാനമെടുക്കാന്‍ അതത് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗെയിംസിനത്തെുന്ന കളിക്കാരെ റെയില്‍വേ സ്റ്റേഷനില്‍ പഞ്ചവാദ്യത്തിന്‍െറ അകമ്പടിയോടെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കും. റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും ഹെല്‍പ് ഡെസ്ക്കുകള്‍ ഒരുക്കും. എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ സി.കെ. നാണു, എ.കെ. ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ സി.എ. ലത, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദിഖ്, പി.വി. ഗംഗാധരന്‍, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി, ദേശീയ ഗെയിംസ് സ്പെഷല്‍ ഓഫിസര്‍ ഉസ്മാന്‍, വിവിധ സബ്കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. |
യുക്രെയിനില്‍ റോക്കറ്റ് ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു Posted: 24 Jan 2015 10:13 PM PST കീവ്: തെക്കുകിഴക്കന്‍ യക്രെയിനിലെ മരിയോപോളില്‍ റഷ്യന്‍ അനുകൂല വിമതര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിറകില്‍ യക്രെയിന്‍ സൈന്യം തന്നെയാണെന്ന് വിമതര്‍ ആരോപിച്ചു. ശനിയാഴ്ച വരെ മരിയോപോളില്‍ ഒരു തരത്തിലുമുള്ള ആക്രമണവും നടത്തിയിട്ടില്ലന്നൊണ് ഡോറ്റ്സ്ക് പീപ്പിള്‍സ് റിപ്പബ്ലിക്ക് അറിയിച്ചത്. മരിയോപോളില്‍ നടത്തിയത് വിമതരാണെന്നു തെളിക്കുന്ന സംഭാഷണം ലഭിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ ആക്രമണത്തെ അപലപിച്ചു. |
പുതിയ സാരഥിക്ക് പൗരന്മാരുടെ അനുസരണപ്രതിജ്ഞ Posted: 24 Jan 2015 08:53 PM PST റിയാദ്: അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തത്തെുടര്‍ന്ന് സൗദി ഭരണസാരഥ്യം ഏറ്റെടുത്ത സല്‍മാന്‍ രാജാവിന് രാജ്യത്തെ പൗരപ്രമുഖരുടെയും പൊതുജനങ്ങളുടെയും അനുസരണ പ്രതിജ്ഞ. കിരീടാവകാശിയായിരുന്ന സല്‍മാന്‍ രാജാവിന് അബ്ദുല്ല രാജാവ് മരണപ്പെട്ട ഉടനെ തന്നെ രാജകുടുംബാംഗങ്ങള്‍ സൗദി ഭരരണ വ്യവസ്ഥയനുസരിച്ചും പ്രതിജ്ഞാ സഭയുടെ നിര്‍ദേശപ്രകാരവും അനുസരണ പ്രതിജ്ഞ ചെയ്തിരുന്നു. വെള്ളിയാഴ്ച ഇശാ നമസ്കാരാനന്തരം ദീറക്കടുത്തുള്ള അല്‍ഹുകും കൊട്ടാരത്തിലാണ് പരമ്പരാഗത രീതിയില്‍ പൗരന്മാരുടെ അനുസരണ പ്രതിജ്ഞ സ്വീകരിക്കല്‍ നടന്നത്. സൗദി ഗ്രാന്‍ഡ് മുഫ്തിയും ഉന്നതപണ്ഡിതസഭ മേധാവിയുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആല്‍ശൈഖ് പ്രതിജ്ഞ ചെയ്യാനത്തെിയവരുടെ മുന്‍ നിരയിലുണ്ടായിരുന്നു. സൗദി അറേബ്യയുടെ സമ്പന്നതയും രാഷ്ട്രീയ, ഭരണ, സുരക്ഷ സുസ്ഥിരതയും ഓര്‍മിപ്പിച്ച ഗ്രാന്‍ഡ് മുഫ്തി ദൈവിക ഗ്രന്ഥത്തിന്‍െറയും ഇസ്ലാമിക നേതൃത്വത്തിന്‍െറയും പേരില്‍ പൊതുജനങ്ങളോട് പ്രതിജ്ഞക്ക് ആഹ്വാനം ചെയ്തു. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പൗരപ്രമുഖരും രാജകുടുംബത്തിലെയും മേഖല നേതൃത്വത്തിലെയും പ്രമുഖരും പ്രതിജ്ഞാ ചടങ്ങിനായി അല്‍ഹുകും കൊട്ടാരത്തിലത്തെിയിരുന്നു. സല്‍മാന്‍ രാജാവിന് പുറമെ കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് എന്നീ മൂന്ന് പേര്‍ക്കുമുള്ള അനുസരണ പ്രതിജ്ഞയാണ് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചത്. രാജ്യത്തെ പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും പത്രങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും അനുസരണ പ്രതിജ്ഞ പരസ്യപ്പെടുത്തിയിട്ടുണ്ട്. മേഖല ഗവര്‍ണറേറ്റുകളും അവരുടെ അനുസരണ പ്രതിജ്ഞ പുതിയ നേതൃത്വത്തിന് രേഖപ്പെടുത്തി. പുതുതായി നേതൃത്വം ഏറ്റെടുത്ത സാരഥികള്‍ മാസങ്ങള്‍ക്കകം സൗദിയിലെ 13 മേഖലകളും സന്ദര്‍ശിക്കുകയും പൊതുജനങ്ങള്‍ക്ക് പ്രതിജ്ഞക്ക് തുറന്ന അവസരം ഒരുക്കുകയും ചെയ്യും. സൗദിയുടെ വിദേശത്തുള്ള എംബസികളിലും അന്തരിച്ച രാജാവിനുള്ള അനുശോചനവും പുതിയ നേതൃത്വത്തിനുള്ള പ്രതിജ്ഞയും സ്വീകരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. |
ഒബാമ ഡല്‍ഹിയില്‍ Posted: 24 Jan 2015 08:38 PM PST ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യയിലത്തെി. രാവിലെ 9.45ന് ഡല്‍ഹി പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ ഒബാമയെയും പ്രഥമ വനിത മിഷേലിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടത്തെി സ്വീകരിച്ചു. ചട്ടങ്ങള്‍ മറികടന്നാണ് പ്രധാനമന്ത്രി ഒബാമയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെ ത്തിയത്. ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകള്‍ ഘടിപ്പിച്ച ബീസ്റ്റ് കാറിലാണ് ഒബാമയും മിഷേലും വിമാനത്താവളത്തില്‍ നിന്ന് പുറത്തേയക്ക് പോയത്. ഉച്ചക്ക്12ഓടെ ഒബാമക്ക് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ആചാരപരമായ വരവേല്‍പ് ഒരുക്കിയിട്ടുണ്ട്. അവിടെനിന്ന് രാജ്ഘട്ടിലെ ത്തി ഗാന്ധിസമാധിയില്‍ ആദരവ് അര്‍പ്പിക്കും. ഉച്ചക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. പരസ്പര സഹകരണം വിപുലപ്പെടുത്താന്‍ പാകത്തില്‍ വിവിധ കരാറുകളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ചചെയ്യും. ചര്‍ച്ചയെ സംബന്ധിച്ച് സംയുക്ത പ്രസ്താവനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ അത്താഴവിരുന്നൊരുക്കിയിട്ടുണ്ട്. റിപ്പബ്ളിക് ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥിയാണ് ഒബാമ. തിങ്കളാഴ്ച രാവിലെ റിപ്പബ്ളിക്ദിന പരേഡില്‍ പങ്കെ ടുത്ത ശേഷം അദ്ദേഹം വ്യവസായതല ചര്‍ച്ചകളിലും സംബന്ധിക്കും. വൈകീട്ട് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ‘അറ്റ്ഹോം’ സല്‍ക്കാരത്തിലും ഒബാമയും മിഷേലും പങ്കുചേരും. ചൊവ്വാഴ്ച രാവിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ പൊതുപരിപാടിയിലും അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മന്‍കി ബാത് റേഡിയോ പരിപാടിയിലും പങ്കെടുത്ത ശേഷം ഒബാമ സൗദി അറേബ്യയിലേക്ക് പോകും. അന്തരിച്ച അബ്ദുല്ല രാജാവിന് ആദരാഞ്ജലികളര്‍പ്പിക്കാനായാണ് സൗദി അറേബ്യ സന്ദര്‍ശനം. ഇതിന് വേണ്ടി മുന്‍ നിശ്ചയിച്ച ആഗ്ര സന്ദര്‍ശനം അദ്ദേഹം റദ്ദാക്കിയിരുന്നു. |
വ്യോമയാന നിയമങ്ങളുടെ ഏകീകരണം: ജി.സി.സി രാഷ്ട്രങ്ങള്‍ സാധ്യത പരിശോധിക്കുന്നു Posted: 24 Jan 2015 08:11 PM PST മസ്കത്ത്: വ്യോമയാന നിയമങ്ങള്‍ ഏകീകരിക്കുന്നതിന്‍െറ സാധ്യത ജി.സി.സി രാഷ്ട്രങ്ങള്‍ പരിശോധിക്കുന്നു. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ പ്രത്യേക സ്ഥാപനത്തെ ഏല്‍പിച്ചതായി യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അല്‍ സുവൈദിയെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങളുടെ സഞ്ചാരപാതയിലെ ഞെരുക്കം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നിയമങ്ങളുടെ ഏകീകരണത്തിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങുന്നത്. വ്യോമഗതാഗതത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് നിലവാരമുള്ള സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ജി.സി.സി രാഷ്ട്രങ്ങളുടെ നീക്കത്തിന് പിന്നിലെ ലക്ഷ്യം. യൂറോപ്യന്‍ മാതൃകയിലുള്ള ഏകീകരണമാണ് ലക്ഷ്യമെന്ന് അല്‍ സുവൈദി പറഞ്ഞു. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ യൂറോ കണ്‍ട്രോള്‍ എന്ന പേരിലുള്ള ഏകീകൃത സംവിധാനമാണ് നടപ്പാക്കിയത്. ഇതുവഴി യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. വ്യോമഗതാഗത രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ജി.സി.സി രാഷ്ട്രങ്ങളില്‍ പ്രതീതി വ്യോമയാന മേഖല (വിര്‍ച്വല്‍ എയര്‍സ്പേസ്) യാഥാര്‍ഥ്യമാക്കുന്നതിന്‍െറ സാധ്യതയാണ് പഠന വിധേയമാക്കുക. ഏകീകരണത്തിന്‍െറ എല്ലാ സാധ്യതകളും പരിശോധിക്കുന്ന കരട് നിയമം തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഗള്‍ഫില്‍ വ്യോമഗതാഗത രംഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച ചോദ്യത്തിന് ചില രാജ്യങ്ങളിലെ മോശം അടിസ്ഥാന സൗകര്യമാണ് പ്രധാന വെല്ലുവിളിയെന്ന് അല്‍ സുവൈദി പറഞ്ഞു. കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളില്‍നിന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിച്ചതോടെയാണ് വ്യോമഗതാഗത രംഗത്ത് പ്രതിസന്ധി ഉടലെടുത്തത്. വിമാന ഇന്ധനത്തിന്‍െറ വിലക്കുറവ് കണക്കിലെടുത്ത് വിമാന ടിക്കറ്റുകളുടെ നിരക്കില്‍ വൈകാതെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സുവൈദി പറഞ്ഞു. |
ഡോ. എ.പി.ജെ അബ്ദുല്‍ കലാം 5, 6 തീയതികളില്‍ ബഹ്റൈനില്‍ Posted: 24 Jan 2015 07:56 PM PST മനാമ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഫെബ്രുവരി അഞ്ചിനു ബഹ്റൈനില്‍ എത്തും. സന്ദര്‍ശനത്തിടെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവാദം, ഇന്ത്യന്‍ സമൂഹത്തിന്‍്റെ ആദരം തുടങ്ങിയ വിവിധ പരിപാടികളില്‍ കലാം സംബന്ധിക്കും. അദ്ദേഹത്തിന്‍െറ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണിത്. അബ്ദുല്‍ കലാമിന്‍്റെ സന്ദര്‍ശനത്തിന് കേരള കാത്തലിക് അസോസിയേഷനും (കെ.സി.എ) അതിന്‍െറ ജനറല്‍ സെക്രട്ടറി സോവിച്ചന്‍ ചെന്നാട്ടുശ്ശേരിയുമാണ് മുന്‍കൈയ്യെടുത്തതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലിന് അര്‍ധ രാത്രി അദ്ദേഹം ബഹ്റൈനില്‍ എത്തും. അഞ്ചിനു രാവിലെ 10.30ന് ഇന്ത്യന്‍ സ്കൂള്‍ ജാഷന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ വിവിധ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി സംവദിക്കും. 12.30ന് ക്രൗണ്‍പ്ളാസ ഹോട്ടലില്‍ ബഹ്റൈനിലെ ഇന്ത്യന്‍ സൊസൈറ്റി അംഗങ്ങളുമായി സംസാരിക്കും. 7.45 ന് ഇന്ത്യന്‍ ക്ളബ്ബ് സെന്‍റിനറി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ത്യന്‍ ക്ളബ്ബില്‍ ഉദ്ഘാടനം ചെയ്യും. ആറിനു 10.30ന് സിഞ്ചിലെ ന്യൂ മില്ളേനിയം സ്കൂളില്‍ വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ എന്നിവരുമായി മുഖാമുഖം നടക്കും. 12.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് ഹാളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് ബഹ്റൈന്‍ ചാപ്റ്റര്‍ അംഗങ്ങളെ അഭിസംബോധന ചെയ്യും. വൈകീട്ട് 4.30ന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കും. രാത്രി 10.40 ന്‍െറ ഗള്‍ഫ് എയര്‍ ഫ്ളൈറ്റില്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചുപോകും. സന്ദര്‍ശനത്തിന്‍െറ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുന്‍ രാഷ്ട്രപതിയുടെ ഓഫീസ് തന്നെ ചുമതലപ്പെടുത്തിയതായി സോവിച്ചന്‍ ചെന്നാട്ടുശ്ശേരി പറഞ്ഞു. പരിപാടികള്‍ ഒൗദ്യോഗികമായി മേല്‍നോട്ടം വഹിക്കുന്നത് ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാറിന്‍െറ നേതൃത്വത്തിലാണ്. എംബസി സെക്കന്‍ഡ് സെക്രട്ടറി ഗൗരവ് ഗാന്ധിക്കാണ് ഇതിന്‍െറ ചുമതല. ഇന്ത്യന്‍ സമൂഹവുമായി സംസാരിക്കുന്ന വേളയില്‍ ആര്‍ക്കും അവാര്‍ഡോ ആദരമോ നല്‍കാനുള്ള പദ്ധതിയില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ പരിപാടിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. പരിപാടികളുടെ നടത്തിപ്പിനായി സാം ഫ്രാന്‍സിസ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും സോവിച്ചന്‍ ചെന്നാട്ടുശ്ശേരി കോ ഓഡിനേറ്ററും വര്‍ഗീസ് കാരക്കല്‍ ജനറല്‍ കണ്‍വീനറുമായി 40 അംഗ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു ഭാരവാഹികള്‍: ഡോ. വര്‍ഗീസ്കുര്യന്‍(മുഖ്യ രക്ഷാധികാരി), സോമന്‍ ബേബി, ഭഗവാന്‍ അസര്‍പോട്ട, അബ്രഹാം ജോണ്‍(രക്ഷാധികാരി), ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍(ഉപദേശക സമിതി ചെയര്‍മാന്‍), സേവി മാത്തുണ്ണി(പ്രോഗ്രാം കണ്‍വീനര്‍), കെ.റിച്ചാര്‍ഡ്, റോയ്.സി. ആന്‍റണി, കെ ബാബു(ജോയിന്‍്റ് കണ്‍വീനര്‍), രാജു പി.ജോസഫ് (ഫിനാന്‍സ് കണ്‍ട്രോളര്‍). 150 അംഗ സബ് കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്‍റ് സാം അന്‍സില്‍ ഫ്രാന്‍സിസ്, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് കാരക്കല്‍, സേവി മാത്തുണ്ണി എന്നിവരും പങ്കെടുത്തു. |
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് Posted: 24 Jan 2015 07:02 PM PST ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെവീണ്ടും പാക് വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആര്‍.എസ് പുരയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ റേഞ്ചഴേ്സ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് പുലര്‍ച്ചെ ഒരു മണിമുതല്‍ കാല്‍മണിക്കൂറോളം നീണ്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈനികര്‍ ശക്തമായി പ്രത്യാക്രണം നടത്തി. പ്രത്യാക്രമണത്തെ തുടര്‍ന്ന് വെടിവെപ്പ് നിര്‍ത്തുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പ് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. |
പൂര്‍ണസ്വരാജിന്‍െറ മുഖ്യാതിഥി Posted: 24 Jan 2015 06:59 PM PST 65 വര്‍ഷം മുമ്പത്തെ ആദ്യ റിപ്പബ്ളിക് ദിനത്തില്‍ ഡോ. രാജേന്ദ്രപ്രസാദ് എന്ന കൊച്ചുമനുഷ്യന്‍ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി ഡല്‍ഹിയിലെ തെരുവീഥിയിലൂടെ തൊഴുകൈകളോടെ മുന്നോട്ടു നീങ്ങിയപ്പോള്‍ മരത്തിനു മുകളിലും പുരപ്പുറത്തുമിരുന്ന് ജനം വെളുക്കെച്ചിരിച്ച് കൈയടിച്ചു സന്തോഷിച്ചുവെന്നാണ് ചരിത്രം. രാജ്പഥിന്‍െറ രണ്ടുവശത്തുമുള്ള മരക്കൂട്ടങ്ങളിലോ ബഹുനില മന്ദിരങ്ങളിലോ നാളെ പക്ഷേ, ഉറുമ്പുപോലും കയറില്ല. ന്യൂഡല്‍ഹി മേഖലയിലെ 71 ബഹുനില വാണിജ്യ മന്ദിരങ്ങള്‍ പൂട്ടിക്കഴിഞ്ഞു. ഇന്ത്യാഗേറ്റിനു ചുറ്റുവട്ടത്തെല്ലാം അപ്രഖ്യാപിത നിരോധാജ്ഞ. റോഡുകളെല്ലാം ഏതാണ്ട് അടച്ചു. മൂന്നാള്‍ അകലത്തില്‍ സി.സി.ടി.വി കാമറകള്‍. കാവലിന് അരലക്ഷത്തോളം പൊലീസ്-പട്ടാളക്കാര്‍. പുറമെ, അമേരിക്കയില്‍ നിന്നത്തെിയ സീക്രട്ട് ഏജന്‍റുമാര്‍; പഞ്ചനക്ഷത്ര നിലവാരമുള്ള നായ്ക്കള്‍. രാജ്പഥിന്‍െറ പരിസരത്തേക്കെങ്ങും പൊതുജനത്തിന്‍െറ വാഹനം കടത്തിവിടില്ല. നാലു മെട്രോ സ്റ്റേഷനുകള്‍ ഇന്നു രാവിലെ തന്നെ അടക്കും. ഏഴു തലങ്ങളുള്ള സുരക്ഷ ഒരുക്കിയാണ് ഡല്‍ഹി മുഖ്യാതിഥിയെ കാത്തിരിക്കുന്നത്. പ്രസിഡന്‍റ് ബറാക് ഒബാമ റിപ്പബ്ളിക്ദിന പരേഡ് കാണാന്‍ ഇന്ത്യാഗേറ്റിനു സമീപം, പ്രത്യേകം തയാറാക്കിയ വേദിയില്‍ ഇരിക്കുന്ന സമയത്ത് 400 കിലോമീറ്റര്‍ അകലത്തുപോലും വിമാനം പറക്കാന്‍ പാടില്ളെന്നാണ് നിര്‍ദേശം പോയിട്ടുള്ളത്. മുന്‍കൂര്‍ പാസ് തരപ്പെടുത്തിയവര്‍ കൊച്ചുവെളുപ്പാന്‍കാലത്തുതന്നെ എത്തി അരിച്ചുപെറുക്കാന്‍ നിന്നുകൊടുത്താല്‍ പരേഡ് കാണാം. ഈ സുരക്ഷാ ക്രമീകരണങ്ങള്‍ പകുതിയും റിപ്പബ്ളിക്ദിനത്തിന് ഒരുക്കാറുണ്ട്. 1950ല്‍നിന്ന് ഇന്ത്യ ഒരുപാട് നടന്നു നീങ്ങിയതിനാല്‍ കാലാനുസൃതമായ മുന്‍കരുതലുകള്‍ കൂടിയേ തീരൂ. പക്ഷേ, ഇത്തവണ മാറ്റങ്ങള്‍ ഒരുപാടുണ്ട്. പരേഡ് കാണാന്‍ പോവുമ്പോള്‍ ഇന്ത്യന്‍ പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വാഹനത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് കയറില്ല എന്നതുവരെയുള്ള അമേരിക്കന്‍ നിബന്ധനകള്‍ക്ക് വഴങ്ങിയാണ് സുരക്ഷാക്രമീകരണം. ഇതിനു മുമ്പും വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ തന്നെയായിരുന്നു മുഖ്യാതിഥി. അവരെ രാഷ്ട്രപതി സ്വീകരിച്ച് സ്വന്തം കാറില്‍ കയറ്റി പരേഡ് കാണാന്‍ രാജ്പഥിലൂടെ ഇന്ത്യാഗേറ്റിനു സമീപത്ത് പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് കൊണ്ടുപോകുന്നതാണ് രീതി. പക്ഷേ, ഇത്തവണ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ സുരക്ഷ മുന്‍നിര്‍ത്തി അമേരിക്കയില്‍നിന്ന് ഇതിനകം ഡല്‍ഹിയില്‍ ഇറക്കിയ സ്വന്തം കാറില്‍ വേദിയിലേക്ക് എത്തും -അവസാന നിമിഷം ഒബാമ മറിച്ചൊരു നിര്‍ദേശം കൊടുത്തില്ളെങ്കില്‍. അതാണ് അമേരിക്കയുടെ രീതി. ഇന്ത്യയുടെ രീതി, അമേരിക്കയുടെ രീതിക്ക് വഴിമാറണം. ഇന്ത്യയുടെ കരുത്തിന്‍െറ പ്രകടനമാണ് റിപ്പബ്ളിക്ദിന പരേഡ്. സുരക്ഷ മുന്‍നിര്‍ത്തി അവിടേക്ക് സ്വന്തം കാറില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയുടെ കരുത്തില്‍ അവിശ്വാസം പ്രകടിപ്പിക്കുകയാണോ എന്ന് നമുക്ക് ചോദിച്ചുകൂടാ. ‘അതിഥി ദേവോ ഭവ’യെന്നാണ് ഇന്ത്യന്‍ സങ്കല്‍പം -വിരുന്നുകാരെ ദേവന്മാരായി കാണാനാണ് ആ സംസ്കൃതം പഠിപ്പിക്കുന്നത്. ക്ഷണിച്ച സ്ഥിതിക്ക് അതിഥിയുടെ പെരുമാറ്റരീതികള്‍ക്ക് വഴങ്ങാതിരിക്കുന്നത് പ്രയാസകരമത്രെ. ജോര്‍ജ് ബുഷ് മുമ്പ് വന്നപ്പോള്‍ നായ ഗാന്ധിസമാധിയില്‍ കയറിയത് കണ്ടില്ളെന്നു നടിക്കുകയാണ് നാം ചെയ്തത്. ഇപ്പോള്‍ ഒബാമ രാഷ്ട്രപതിയുടെ കാറില്‍ കയറാതിരിക്കുന്നതും കണ്ടില്ളെന്നു നടിക്കുകയാണ് നാം ചെയ്യേണ്ടത്. മുള്ളും പൂവുംവരെ ചികയുന്ന സുരക്ഷാ ക്രമീകരണങ്ങളോട് നിശ്ശബ്ദം സഹകരിക്കുകയാണ് വേണ്ടത്. എങ്കിലും, പൊതുജനത്തിനു മുന്നില്‍ ഒരുചോദ്യം ബാക്കിയുണ്ട്: ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷാസംവിധാനങ്ങളെയും ഒരര്‍ഥത്തില്‍ അവഹേളിക്കാന്‍ ഇടവരുത്തുന്നവിധം അമേരിക്കന്‍ പ്രസിഡന്‍റിനത്തെന്നെ മുഖ്യാതിഥിയാക്കേണ്ട കാര്യമുണ്ടോ? റിപ്പബ്ളിക് ദിനം ഇന്ത്യയുടെ കരുത്തിന്‍െറ പ്രകടനം മാത്രമല്ല. പൊതുജനങ്ങള്‍ക്ക് ആഘോഷവേള കൂടിയാണ്. രാജ്യത്തിന്‍െറ പരമാധികാരവും സ്വാതന്ത്ര്യവും വൈവിധ്യവും മുന്നേറ്റവുമെല്ലാം വിളംബരം ചെയ്യുന്നതാണ് പരേഡ്. ഭരണഘടന ഒപ്പുവെച്ച, ആദ്യത്തെ രാഷ്ട്രപതി സത്യപ്രതിജ്ഞ ചൊല്ലിയ ദിവസം മരത്തിനും മാളികക്കും മുകളില്‍ കയറിയ ജനം രാജേന്ദ്രപ്രസാദിനെ കണ്ടതുകൊണ്ടു മാത്രമല്ല കൈയടിച്ചത്. ഇന്ത്യയെന്ന പരമാധികാര റിപ്പബ്ളിക്കിന്‍െറ പിറവിയാണ് അവരെ സന്തോഷിപ്പിച്ചത്. ജനുവരി 26 എന്ന തീയതി റിപ്പബ്ളിക്ദിനത്തിന് തെരഞ്ഞെടുക്കാന്‍തന്നെ കാരണമുണ്ട്. പൂര്‍ണസ്വരാജ് എന്ന സന്ദേശം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് വിളംബരം ചെയ്ത 1930 ജനുവരി 26നെയാണ് അത് ഓര്‍മിപ്പിക്കുന്നത്. ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരെ മുഖ്യാതിഥിയാക്കുക വഴി, ഇന്ത്യയുടെ കരുത്ത് അവര്‍ക്കു മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുകയാണ് നാം ചെയ്യുന്നത്. ആദ്യം ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് സുകര്‍ണോ ആയിരുന്നു മുഖ്യാതിഥി. പരസ്പരം യുദ്ധംചെയ്ത് ‘ശത്രുരാജ്യ’ങ്ങളായി മാറുന്നതിനുമുമ്പ് പാകിസ്താന്‍െറയും ചൈനയുടെയും ഭരണനേതാക്കള്‍വരെ ഇന്ത്യക്ക് റിപ്പബ്ളിക്ദിന വിരുന്നുകാരായിട്ടുണ്ട്. രാജ്പഥിലേക്ക് പരേഡ് മാറ്റിയ 1955ലെ അതിഥി പാകിസ്താന്‍െറ ഗവര്‍ണര്‍ ജനറല്‍ മലിക് ഗുലാം മുഹമ്മദായിരുന്നു. സോവിയറ്റ് യൂനിയന്‍ മുതല്‍ പല നാടുകളുടെയും നേതാക്കളെ ഒന്നിലധികം തവണ റിപ്പബ്ളിക് ദിനത്തിലേക്ക് ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ഫ്രാന്‍സിന്‍െറയും ഭൂട്ടാന്‍െറയും ഭരണനേതാക്കള്‍ നാലുവട്ടം വീതം അതിഥിയായത്തെി. ലോകത്തെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. കഴിഞ്ഞ 65 പരേഡുകളില്‍ ഒരിക്കല്‍പോലും പക്ഷേ, അമേരിക്കന്‍ പ്രസിഡന്‍റിനെ ഇന്ത്യ ക്ഷണിച്ചിട്ടില്ല. സൗഹൃദത്തില്‍ വിധേയത്വം കലരാത്ത, തുല്യതയോടെ ബഹുമാനിക്കുന്നുവെന്ന് കരുതുന്ന രാജ്യങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കാനാണ് ഇന്ത്യ താല്‍പര്യപ്പെട്ടതെന്നുകാണാം. അതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഒൗട്ട് ഓഫ് ബോക്സ്’ നയതന്ത്രം പുറത്തെടുത്തത്. തന്ത്രത്തില്‍ മികച്ചത് താനാണെന്ന്, ഇന്ത്യയില്‍നിന്നത്തെിയ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് തെളിയിക്കുകയും ചെയ്തു. ഇത്തവണത്തെ റിപ്പബ്ളിക്ദിന പരേഡ് അമേരിക്ക നിയന്ത്രിക്കുന്ന പ്രശ്നം ഒരുവശത്ത്. അമേരിക്കന്‍ ചങ്ങാത്തത്തിന്‍െറ വ്യാപ്തി ലോകത്തിനു മുന്നില്‍ വിളിച്ചുപറയുകവഴി നാം ചെയ്യുന്ന പ്രശ്നമാണ് മറുവശത്ത്. സാമ്രാജ്യത്വം അടിച്ചേല്‍പിക്കുന്നവരെയാണ് പരമാധികാര ദിനത്തില്‍ ഇന്ത്യ വിളിച്ചാദരിക്കുന്നതെന്ന ദുരവസ്ഥയാണ് മോദിയുടെ നയതന്ത്രത്തിലൂടെ വന്നുചേര്‍ന്നത്. പല രാജ്യങ്ങളുടെയും പരമാധികാരം മാനിക്കാതെ, ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തി, ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിച്ച്, മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിച്ച്, ചൂഷണം നടത്തി ‘മുന്നേറുന്ന’വരാണ് അമേരിക്ക. ഇറാഖും അഫ്ഗാനിസ്താനും സിറിയയും ലിബിയയും, പാകിസ്താന്‍ വരെയും ഉദാഹരണങ്ങള്‍. സൗഹൃദം, പങ്കാളിത്തം, ആയുധക്കച്ചവടം എന്നിങ്ങനെ നീളുന്ന നയതന്ത്ര ബന്ധങ്ങള്‍ ഉണ്ടെങ്കിലും റിപ്പബ്ളിക്ദിനത്തിലേക്ക് അത്തരമൊരു രാജ്യത്തിന്‍െറ ഭരണാധികാരിയെ മുഖ്യാതിഥിയാക്കാന്‍ മടിച്ച പാരമ്പര്യമാണ് മോദി തകര്‍ത്തത്. അമേരിക്ക-ഇസ്രായേല്‍ അച്ചുതണ്ട് ഇന്ത്യയിലേക്ക് നീട്ടിപ്പണിയുകയാണ് യഥാര്‍ഥത്തില്‍ മോദിയും ഒബാമയും ചേര്‍ന്നുചെയ്തത്. മോദിയുടെ ഹിന്ദുത്വവും ഒബാമയുടെ സാമ്രാജ്യത്വവും സമ്മേളിക്കുന്ന റിപ്പബ്ളിക്ദിന പരേഡാണ് നാളെ നടക്കുന്നതെന്നും പറയാം. പശ്ചിമേഷ്യക്കു പിന്നാലെ ഈ ഭാഗത്തേക്ക് കാലുറപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുന്ന അമേരിക്കക്ക് ഇന്ത്യ ഒരുകൈ സഹായമാണ് എല്ലാ കാര്യങ്ങളിലും ചെയ്യുന്നത്. ഏഷ്യന്‍ മേഖലയില്‍ സൈനിക ഇടത്താവളങ്ങള്‍ തുറക്കുന്നതു മുതല്‍ പതിവ് പടക്കോപ്പ് വില്‍പന വരെയുള്ള അജണ്ടകളാണ് വിരുന്നത്തെുന്ന ഒബാമയുടെ കൈവശം. 2003ല്‍ ഇറാഖ് അധിനിവേശത്തിന്‍െറ തുടര്‍ച്ചയായി അമേരിക്കന്‍ താല്‍പര്യപ്രകാരം 20,000 സൈനികരെ അവിടേക്ക് അയക്കാന്‍ ഒരുങ്ങിയവരാണ് അന്നത്തെ വാജ്പേയി സര്‍ക്കാര്‍. പക്ഷേ, സഖ്യകക്ഷി സമ്മര്‍ദങ്ങളും രാജ്യത്തെ പൊതുവികാരവും മാനിക്കേണ്ടിവന്നു. അന്നത്തെ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് പിന്നീട് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാന്‍ മന്‍മോഹന്‍ സിങ് തയാറാക്കിയ പദ്ധതിയും കടുത്ത എതിര്‍പ്പുകള്‍മൂലം ഉപേക്ഷിക്കേണ്ടിവന്നു. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരന്‍ നേടിയ വിജയം മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ സന്ദര്‍ശനത്തില്‍ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ ഒബാമക്ക് സാധിച്ചത്. പക്ഷേ, ഇന്ന് മോദി മുഖ്യാതിഥിയാക്കുന്ന ഒബാമ പഴയ ഒബാമയല്ല; എഴു വര്‍ഷത്തെ ഭരണത്തിനിടയില്‍ സാമ്രാജ്യത്വ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട ഒബാമയാണ്. ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറ പേരിലുള്ള പുതിയ നീക്കങ്ങളില്‍ മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി, സാഹസികമായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയ ഭരണനേതൃത്വമാണ് ഇന്ത്യയില്‍ ഇന്നുള്ളതെന്ന് അമേരിക്ക തിരിച്ചറിയുന്നു. വിസ വിലക്ക് പഴങ്കഥയാക്കി, പരേഡ് കാണാന്‍ രണ്ടു മണിക്കൂര്‍ തുറസ്സായ സ്ഥലത്ത് മഞ്ഞുകൊള്ളാന്‍ ഒബാമ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അതിന്‍െറ പത്തിരട്ടി നേട്ടം അമേരിക്ക രൂപപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ കാത്തിരിപ്പു വേണ്ട. മോദിയുടെ നേതൃത്വത്തില്‍ അമേരിക്കയുമായി നടത്തിവരുന്ന ചര്‍ച്ചകളുടെ ഉള്ളടക്കം ദുരൂഹമാക്കിവെച്ചിരിക്കുന്നുവെന്നാണ്, ചങ്ങാത്തം വിപുലമാക്കാന്‍ അക്ഷീണം പണിയെടുത്ത മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ കോണ്‍ഗ്രസ് ഇപ്പോള്‍ വിലപിക്കുന്നതെന്നുകൂടി കൂട്ടിച്ചേര്‍ക്കാം. |
മാണിഗ്രൂപ്പിലെ പടലപ്പിണക്കം മുന്നണിയെ ഉലക്കുന്നു Posted: 24 Jan 2015 06:44 PM PST തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിയുമായി ബന്ധപ്പെട്ട ബാര്‍കോഴ വിവാദം ഭരണമുന്നണിയെ പിടിച്ചുലക്കുന്നതിനിടെ പിന്തുടര്‍ച്ചാവകാശത്തിന്‍െറ പേരില്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ പടലപ്പിണക്കം. കോഴ വിവാദത്തില്‍നിന്ന് പുറത്തുകടക്കാനും ആരോപണത്തെ പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങളെപ്പറ്റി യു.ഡി.എഫും മാണിഗ്രൂപ്പും തലപുകക്കുന്നതിനിടെയാണ് തര്‍ക്കം ആരംഭിച്ചിരിക്കുന്നത്. പിള്ള ഗ്രൂപ്പിന്‍െറ നീക്കത്തിനുപിന്നാലെ മാണിഗ്രൂപ്പിലെ തര്‍ക്കംകൂടിയായതോടെ ഭരണമുന്നണിയുടെ കെട്ടുറപ്പും വിശ്വാസ്യതയും കൂടുതല്‍ ചോദ്യംചെയ്യപ്പെടുന്നു. ബി.ജെ.പി ഉള്‍പ്പെടെ പ്രതിപക്ഷം സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കി മന്ത്രി കെ.എം. മാണിക്കുമേല്‍ രാജിക്കായി സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. ഓരോദിവസവും പുതിയപുതിയ തെളിവുകളുമായി രംഗത്തത്തെുന്ന ബാറുടമകളുടെ നേതാവായ ബിജു രമേശ് അവര്‍ക്കാവശ്യമായ ഊര്‍ജം പകര്‍ന്നുനല്‍കുന്നുമുണ്ട്. മാസങ്ങള്‍ക്കുമുമ്പ് ഉയര്‍ന്ന കോഴ ആരോപണം കെട്ടടങ്ങിവന്നതില്‍ സര്‍ക്കാറും ഭരണപക്ഷവും ആശ്വാസം കൊള്ളുന്നതിനിടെയാണ് താനുമായി ചില ഭരണമുന്നണി നേതാക്കള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ പുറത്തുവിട്ട് ബിജു രമേശ് വിവാദത്തിന് വീണ്ടും തിരികൊളുത്തിയത്. ഇതോടൊപ്പം ആര്‍.ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട് സ്വന്തംമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇതോടെ കൂടുതല്‍ പ്രതിരോധത്തിലായ ഭരണമുന്നണിയില്‍ അവിശ്വാസവും രൂപപ്പെട്ടു. കോഴ ആരോപണം മുന്നണിയെയും സര്‍ക്കാറിനെയും വരിഞ്ഞുമുറുക്കിയതോടെ പ്രതിരോധംപോലും ദുര്‍ബലമായി. മന്ത്രിസ്ഥാനത്ത് മാണി തുടരുന്നതില്‍ ഭരണത്തിന് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസില്‍പോലും രണ്ടഭിപ്രായം രൂപപ്പെട്ടു. കോഴ ആരോപണം അക്ഷരാര്‍ഥത്തില്‍ യു.ഡി.എഫിനെയും സര്‍ക്കാറിനെയും പിടിച്ചുലച്ചിരിക്കുകയാണ്. ബി.ജെ.പി ഉള്‍പ്പെടെ പ്രതിപക്ഷവും നിലപാട് ശക്തമാക്കിക്കഴിഞ്ഞു. ബജറ്റ് അവതരണത്തിന് മാണിയെ അനുവദിക്കില്ളെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞു. മാണിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ചൊവ്വാഴ്ച സംസ്ഥാന ഹര്‍ത്താലിനും ആഹ്വാനംചെയ്തു. അതിനിടെ മാണിയുടെ പിന്‍ഗാമി ആരെന്ന ചര്‍ച്ച അദ്ദേഹത്തിന്‍െറ പാര്‍ട്ടിയില്‍ നിന്നുതന്നെ ആരംഭിച്ചത് കാര്യങ്ങളെ കൂടുതല്‍ കുഴപ്പത്തിലത്തെിച്ചിരിക്കുകയാണ്. ചീഫ്വിപ്പ് പി.സി. ജോര്‍ജാണ് അതിന് തുടക്കമിട്ടത്. മന്ത്രിസ്ഥാനത്ത് മാത്രമല്ല പാര്‍ട്ടിയിലും മാണിയുടെ പിന്‍ഗാമി മകന്‍ ജോസ് കെ. മാണി ആയിരിക്കില്ളെന്നാണ് ജോര്‍ജ് വ്യക്തമാക്കിയത്. താന്‍ മാണിഗ്രൂപ്പില്‍ ചേര്‍ന്നത് ജോസ് കെ. മാണിക്ക് സിന്ദാബാദ് വിളിക്കാനല്ളെന്നും പാര്‍ട്ടി ആരുടെയും കുടുംബസ്വത്തല്ളെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാണി മന്ത്രിസ്ഥാനം രാജിവെച്ചാലും കുഴപ്പമില്ളെന്നും മന്ത്രിസ്ഥാനത്തും പാര്‍ട്ടിയിലും ജോസ് കെ. മാണിയെ പിന്‍ഗാമിയായി അംഗീകരിക്കില്ളെന്നുമാണ് ജോര്‍ജ് വ്യക്തമാക്കിയത്. ഇതിലൂടെ മാണിഗ്രൂപ്പിലെ ആശയക്കുഴപ്പമാണ് പുറത്തുവന്നിരിക്കുന്നത്. മാത്രമല്ല സ്വന്തം പാളയത്തില്‍ നിന്ന് മാണിക്കെതിരെ പടപ്പുറപ്പാട് ആരംഭിക്കുന്നതിന്‍െറ സൂചനയായും ജോര്‍ജിന്‍െറ വാക്കുകളെ വിലയിരുത്താം. എന്നാല്‍, കോഴ ആരോപണത്തിന്മേലുള്ള ചര്‍ച്ചകളെ പുച്ഛിച്ചുതള്ളുന്നുവെന്നാണ് മാണിയുടെ പ്രതികരണം. വല്ലവരും പറയുന്നതുകേട്ട് കോഴ ആരോപണം ഏറ്റുപിടിച്ച് സംസാരിക്കുന്നവരെ പുച്ഛിച്ചുതള്ളുന്നെന്ന മാണിയുടെ വാക്കുകളില്‍ ജോര്‍ജിനോടുള്ള അമര്‍ഷം വ്യക്തമാണ്. ജോര്‍ജിന്‍െറ പ്രസ്താവന കെ.എം. മാണിയെ വീണ്ടും സംശയത്തിലാക്കിയെന്ന വിലയിരുത്തലാണ് മുന്നണിയിലും മാണിഗ്രൂപ്പിലുമുള്ളത്. മാത്രമല്ല, ആഞ്ഞുപിടിച്ചാല്‍ രാജിക്ക് മാണിയും ഭരണമുന്നണിയും വഴങ്ങുമെന്ന സൂചന പ്രതിപക്ഷത്തിന് നല്‍കാനും അദ്ദേഹത്തിന്‍െറ വാക്കുകള്‍ ഇടയാക്കി. മുന്നണിയെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കുന്ന തരത്തില്‍ ജോര്‍ജ് പരസ്യമായി പ്രതികരിച്ച സാഹചര്യത്തില്‍ മാണിയെ പ്രതിരോധിക്കേണ്ട ബാധ്യത ഏറ്റെടുക്കാനാവില്ളെന്ന അഭിപ്രായം കോണ്‍ഗ്രസിലും ഇതോടൊപ്പം ശക്തമാവുകയാണ്. ജോര്‍ജിന്‍െറ പ്രസ്താവനയെ എതിര്‍ത്ത് മാണിയെ പ്രതിരോധിക്കാന്‍ രംഗത്തത്തെിയ മാണിവിഭാഗം നേതാവ് ആന്‍റണി രാജു, ബാര്‍കോഴ വിവാദം നിസ്സാരമാണെന്ന് വരുത്താന്‍ സോളാര്‍കേസുമായി താരതമ്യപ്പെടുത്തലിന് ശ്രമിച്ചതിലും കോണ്‍ഗ്രസില്‍ അമര്‍ഷമുണ്ട്. അതേസമയം, ജോര്‍ജിനെതിരെ നടപടിവേണമെന്ന ആവശ്യം മാണി ഗ്രൂപ്പിനുള്ളിലും ശക്തമാണ്. |
മാണിക്കെതിരായ ആരോപണത്തില്‍ ജനങ്ങളുടെ പക്ഷമാണ് ശരി ^പ്രതാപന്‍ എം.എല്‍.എ Posted: 24 Jan 2015 06:42 PM PST ജിദ്ദ:ബാര്‍കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ആരോപണത്തില്‍ ജനങ്ങളുടെ പക്ഷമാണ് ശരിയെന്ന് പ്രതാപന്‍ എം.എല്‍.എ. ആരോപണത്തില്‍ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം മുറക്കു നടക്കട്ടെ എന്നു തന്നെയാണ് അഭിപ്രായം. കഴിവു തെളിയിച്ച ഓഫിസറാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അത് ശരിയായ ദിശയിലാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ളെന്നും പ്രതാപന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെ.പി.സി.സി പ്രസിഡന്‍റ് ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. അന്വേഷണഫലത്തിനായി കാത്തിരിക്കാം. സര്‍ക്കാറിനും യു.ഡി.ഫിനും പ്രതിസന്ധിയില്ല. ബജറ്റ് ആര് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. തന്‍െറ നിലപാടുകള്‍ക്ക് പാര്‍ട്ടിയില്‍ നിന്നു പിന്തുണ ലഭിക്കുന്നുണ്ട്. മാണിക്കെതിരെയുള്ള ആരോപണത്തില്‍ ബാലകൃഷ്ണപിള്ളക്ക് പങ്കുണ്ടോയെന്നത് അന്വേഷണ പരിധിയില്‍ വരണം -അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ മാറ്റമുണ്ടായത് ഖേദകരമാണ്. അത് പൂര്‍ണാര്‍ഥത്തില്‍ നടപ്പിലായിരുന്നുവെങ്കില്‍ പത്തു വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യനിരോധം നടപ്പാകുമായിരുന്നു. കോടതിയില്‍ ഗവണ്‍മെന്‍റു ഭാഗത്തു നിന്നുണ്ടായ ഇടപെടലില്‍ പോരായമയുണ്ട്. ഇക്കാര്യത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടെന്ന മുസ്ലിംലീഗ് നേതാവ് കെ.പി.എ മജീദിന്‍െറ അഭിപ്രായത്തോട് പ്രതാപന്‍ പൂര്‍ണമായി യോജിച്ചു. കേരളത്തില്‍ വികസന മുന്നേറ്റമുണ്ടാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. പ്രതിപക്ഷ എം.എല്‍.എമാര്‍ പോലും തങ്ങളുടെ മണ്ഡലങ്ങളില്‍ ഏറ്റവും മികച്ച വികസനം നടക്കുന്നതായി അംഗീകരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു പോലും കോടിക്കണക്കിന് രൂപ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നല്‍കിയിട്ടുണ്ട്. ദേശീയ ശരാശരിയില്‍ വികസന കാര്യത്തില്‍ കേരളം മുന്നിലാണ്. എല്‍ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നത് ഞാനും വി.ഡി സതീശനുമായിരുന്നു. 2001 മുതല്‍ നിയമസഭാംഗമായി പ്രവര്‍ത്തിക്കുന്ന തനിക്ക് സ്ഥിരതയുള്ള നിലപാടാണ്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നിലപാട് മാറ്റില്ല. സ്ഥാനമാനത്തേക്കാള്‍ വലുത് അഭിപ്രായ സ്ഥിരതയാണ്. എന്ത് നഷ്ടം നേരിട്ടാലും അഴിമതി, പരിസ്ഥിതി, മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ ജനപക്ഷ നിലപാട് തുടരുമെന്ന് പ്രതാപന്‍ ഉറപ്പ് പറഞ്ഞു. രാജാവ് മരിച്ചത് രാജ്യത്തെ ജനങ്ങളറിയാത്ത സൗദിയിലെ രീതി മഹത്തരമാണെന്നും ജനനത്തിലും ഭരണത്തിലും മരണത്തിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഭരണാധികാരികളുടെ രീതി എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. |
മ്രാല പി.ഒ, കെയര്‍ ഓഫ് കാര്‍ത്യായനി Posted: 24 Jan 2015 06:41 PM PST Subtitle: പോസ്റ്റ് മാസ്റ്ററുടെ വീട് തന്നെ പോസ്റ്റോഫിസ് തൊടുപുഴ: കത്തുണ്ടോ എന്ന് ചോദിച്ച് എല്ലാവരും പോസ്റ്റോഫിസിലേക്കാണ് സാധാരണ പോകാറുള്ളതെങ്കിലും മ്രാലയിലെ നാട്ടുകാര്‍ പോകുന്നത് കാര്‍ത്യായനി ചേച്ചിയുടെ വീട്ടിലേക്കാണ്. കാരണം കാര്‍ത്യായനിയുടെ കൊച്ചു വീട്ടിലാണ് മ്രാലയിലെ പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തീര്‍ന്നില്ല, ഇവിടുത്തെ പോസ്റ്റ് മാസ്റ്റര്‍ കൂടിയാണ് കാര്‍ത്യായനി. ജീവിക്കാനുള്ള കഠിന പ്രയത്നത്തിന്‍െറ ഭാഗമായാണ് കാര്‍ത്യായനി തന്‍െറ വീടിനെ പോസ്റ്റോഫിസാക്കി മാറ്റുന്നത്. തൊടുപുഴക്ക് സമീപം മ്രാലയില്‍ 1980 ലാണ് ബ്രാഞ്ച് പോസ്റ്റ് ഓഫിസ് നിലവില്‍ വരുന്നത്. 80 രൂപയായിരുന്നു അന്നത്തെ ശമ്പളം. 15 രൂപ വാടകക്ക് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പോസ്റ്റോഫിസ് പ്രവര്‍ത്തിച്ചിരുന്നത്. ആദ്യം ജോലിയേറ്റെടുത്തയാള്‍ അധ്യാപക ജോലി ലഭിച്ചതിനെ തുടര്‍ന്ന് പിന്മാറിയതോടെ കാര്‍ത്യായനി ജോലി ഏറ്റെടുക്കുകയായിരുന്നു. നാളുകള്‍ പിന്നിട്ടതോടെ കെട്ടിട ഉടമ വാടക കൂട്ടിയത് ഇവരെ പ്രതിസന്ധിയിലാക്കി. കെട്ടിടത്തിന്‍െറ വാടക ശമ്പളത്തില്‍നിന്ന് നല്‍കുകയാണ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍മാര്‍ ചെയ്യുന്നത്. പോസ്റ്റോഫിസ് കെട്ടിടം പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ വാടക നല്‍കുക എന്നത് കുടുംബത്തിന്‍െറ അന്നം മുട്ടിക്കുമെന്ന തിരിച്ചറിവിന്‍െറ അടിസ്ഥാനത്തില്‍ വീട് തന്നെ പോസ്റ്റോഫിസാക്കി മാറ്റുകയായിരുന്നു. ഇപ്പോള്‍ ഈ വീടിന്‍െറ ഒറ്റമുറിയിലാണ് മ്രാലയിലെ കത്തിടപാടുകള്‍ നടക്കുന്നത്. ഒന്നര പതിറ്റാണ്ടായി കാര്‍ത്യായനി വീടിന്‍െറ ഇടുങ്ങിയ വരാന്തയില്‍ സേവനം തുടരുന്നു. ഭര്‍ത്താവും മകനും കൂലിപ്പണിക്കാരാണ്. സ്വന്തമായി മുറിയില്ലാത്തതിനാല്‍ തപാല്‍ വകുപ്പിന്‍െറ കമ്പ്യൂട്ടര്‍വത്കരണമൊന്നും മ്രാലയിലത്തെിയിട്ടില്ല. ഒരു ഫോണ്‍പോലും സ്വന്തമായി കാര്‍ത്യായനിക്കില്ല. സഹായിയായി ഒരു പോസ്റ്റ്മാന്‍ മാത്രമാണ് ഉള്ളത്. ചെറിയ വാടകക്ക് മുറികള്‍ നോക്കുന്നുണ്ടെന്നും കിട്ടിയില്ളെങ്കില്‍ വിരമിക്കല്‍ കാലംവരെ മ്രാല പി.ഒ തന്‍െറ വീട്ടില്‍ തന്നെ പ്രവര്‍ത്തനം തുടരുമെന്നും കാര്‍ത്യായനി പറയുന്നു. |
ഒരു ‘ഭീകരകഥ’ കൂടി പൊളിഞ്ഞു; ഡല്‍ഹി പൊലീസ് പ്രതിക്കൂട്ടില്‍ Posted: 24 Jan 2015 12:55 PM PST ന്യൂഡല്‍ഹി: കശ്മീര്‍ സ്വദേശി ലിയാഖത് ഷായെ എന്‍.ഐ.എ കുറ്റമുക്തനാക്കുമ്പോള്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പ്രതിക്കൂട്ടില്‍. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഭീകരവേട്ടയുടെ പേരില്‍ നിരപരാധികളെ കുരുക്കുന്നതിന്‍െറ ഉള്ളുകള്ളികള്‍ പുറത്തുവരുന്നത് ഇതാദ്യമല്ല. ഡല്‍ഹിയിലെ ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍ (ജെ.എസ്.ടി.എ) പുറത്തിറക്കിയ ‘ഫ്രെയിംഡ്, ഡാംഡ്, അക്വിറ്റഡ്’ എന്ന പുസ്തകം ഡല്‍ഹി പൊലീസിന്‍െറ ഭീകരവേട്ടയുടെ ഭീകരരൂപം തുറന്നുകാട്ടുന്നതാണ്. ഭീകരര്‍ എന്നുപറഞ്ഞ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളോളം ജയിലിലടക്കുകയും കോടതി നിരപരാധിയെന്ന് കണ്ടത്തെി വിട്ടയക്കുകയും ചെയ്ത 16 പേരുടെ വിവരങ്ങളാണ് പുസ്തകത്തില്‍. 16 പേരിലൊരാളായ ഡല്‍ഹി സ്വദേശി മുഹമ്മദ് അമീര്‍ഖാന്‍െറ കഥ ഇങ്ങനെയാണ്: വഴിയരികിലെ കളിക്കോപ്പ് വില്‍പനക്കാരന്‍െറ മകനാണ് അമീര്‍ഖാന്‍. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വയസ്സ് 18. ഡല്‍ഹി, ഗാസിയാബാദ്, സോണിപേട്, റോത്തക് എന്നിങ്ങനെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനത്തിന്‍െറ സൂത്രധാരനാണെന്നാണ് കുറ്റപത്രം. രാജ്യദ്രോഹം, ആയുധം സംഭരിക്കല്‍, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍, കൂട്ടക്കൊലക്ക് ഗൂഢാലോചന തുടങ്ങിയ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. തെളിവില്ളെന്ന് പറഞ്ഞ് കോടതി അമീര്‍ഖാനെ വെറുതെ വിടുന്നതിനു മുമ്പ് 14 വര്‍ഷമാണ് ഈ യുവാണ് തിഹാര്‍ ജയിലില്‍ കിടന്നത്. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത കശ്മീര്‍ യുവാവ് സയ്യിദ് മഖ്ബൂല്‍ ഷായുടെ കഥയും മറ്റൊന്നല്ല. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന ഒമ്പത് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞപ്പോള്‍ സംശയിക്കാനുള്ള തെളിവുപോലുമില്ളെന്നാണ് കോടതി കണ്ടത്തെിയത്. പൊലീസ് ചാര്‍ജ് ചെയ്ത കേസിലെ വിവരങ്ങളും അത് ഉപജീവിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും കോടതിവിധിയിലെ പരാമര്‍ശങ്ങളും മാത്രമാണ് പുസ്തകത്തിലുള്ളത്. ഭീകരവേട്ടയുടെ പേരില്‍ ഒരു വിഭാഗത്തെ പൊലീസ് അന്യായമായി ഇരയാക്കുന്നതിനെതിരായ പ്രതിരോധമാണ് തങ്ങളുടെ പുസ്തകമെന്ന് ജെ.എസ്.ടി.എ ഭാരവാഹി മനീഷാ സേഥി പറഞ്ഞു. ഇതേതുടര്‍ന്ന് ഉയര്‍ന്നുവരുന്ന അവബോധമാണ് പൊലീസിന്‍െറ പിടിയില്‍നിന്ന് ലിയാഖത് ഷാ രക്ഷപ്പെടാനിടയായ പൊതു ഇടപെടലിന് കാരണമായതെന്നും അവര്‍ ചൂണ്ടിക്കാട്ടി. |
ഒബാമ ഇന്നെത്തും Posted: 24 Jan 2015 12:44 PM PST Subtitle: ആഗ്ര യാത്ര റദ്ദാക്കി •ചൊവ്വാഴ്ച രാവിലെ സൗദിക്ക് ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഞായറാഴ്ച രാവിലെ ഡല്‍ഹിയിലത്തെും. റിപ്പബ്ളിക്ദിന മുഖ്യാതിഥിയായ അദ്ദേഹം മൂന്നാം ദിവസത്തെ പരിപാടിയില്‍ മാറ്റം വരുത്തി. താജ്മഹല്‍ കാണുന്നതിനുള്ള ആഗ്ര യാത്ര റദ്ദാക്കി. പകരം ചൊവ്വാഴ്ച രാവിലെ സൗദി അറേബ്യയിലേക്ക് പോവും. അബ്ദുല്ല രാജാവ് അന്തരിച്ച സാഹചര്യത്തിലാണ് മാറ്റം. ശനിയാഴ്ച വൈകീട്ട് വാഷിങ്ടണില്‍നിന്ന് ഭാര്യ മിഷേലുമൊത്ത് പുറപ്പെട്ട ഒബാമ, രാവിലെ 10നാണ് എയര്‍ഫോഴ്സ്-വണ്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ ഇറങ്ങുന്നത്. 12ഓടെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ആചാരപരമായ വരവേല്‍പ്. അവിടെനിന്ന് രാജ്ഘട്ടിലത്തെി ഗാന്ധിസമാധിയില്‍ ആദരവ് അര്‍പ്പിക്കും. മരം നടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉച്ചക്കു ശേഷം ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. പരസ്പര സഹകരണം വിപുലപ്പെടുത്താന്‍ പാകത്തില്‍ വിവിധ കരാറുകളെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്യും. തുടര്‍ന്ന് സംയുക്ത പ്രസ്താവന നടത്തും. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ അത്താഴവിരുന്ന്. തിങ്കളാഴ്ച രാവിലെ റിപ്പബ്ളിക്ദിന പരേഡില്‍ പങ്കെടുക്കുന്ന ഒബാമ ഉച്ചതിരിഞ്ഞ് വ്യവസായതല ചര്‍ച്ചകള്‍ നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എന്നിവര്‍ വൈകീട്ട് ഒബാമയെ കാണും. വൈകീട്ട് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ‘അറ്റ്ഹോം’ സല്‍ക്കാരത്തിലും ഒബാമ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ യോഗത്തെ അമേരിക്കന്‍ പ്രസിഡന്‍റ് അഭിസംബോധന ചെയ്യും. അതിനു ശേഷം റിയാദിലേക്ക് പോവും. അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ സന്ദര്‍ശനം പ്രമാണിച്ച് അഭൂതപൂര്‍വമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, ഒബാമയുടെ സന്ദര്‍ശനത്തിനു മുമ്പ് ആണവ കരാര്‍ നടത്തിപ്പിലെ തടസ്സങ്ങള്‍ തീര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ആണവ ബാധ്യത സംബന്ധിച്ച തര്‍ക്കം തുടരുന്നുവെന്നാണ് വിവരം. |
മാണിക്കൊപ്പം ചേര്‍ന്നത് മകന് സിന്ദാബാദ് വിളിക്കാനല്ല –പി.സി. ജോര്‍ജ് Posted: 24 Jan 2015 11:36 AM PST Subtitle: പാര്‍ട്ടിയില്‍ എട്ട് എം.എല്‍.എമാരുള്ളപ്പോള്‍ എം.പി വന്ന് മന്ത്രിയാകേണ്ട ഗതികേടില്ല കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത് ജോസ് കെ.മാണിക്ക് സിന്ദാബാദ് വിളിക്കാനല്ളെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാനും ഗവ.ചീഫ് വിപ്പുമായ പി.സി.ജോര്‍ജ്. കോട്ടയം പ്രസ്ക്ളബ് സംഘടിപ്പിച്ച ‘മുഖാമുഖം’പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് ആരുടെയും കുടുംബസ്വത്തല്ല, പാര്‍ട്ടിയില്‍ താന്‍ പറയുന്നതാണ് ശരി. ജോസ് കെ.മാണി പയ്യനാണ്. യുവനിരയില്‍ മാത്രമേ എത്തിയിട്ടുള്ളൂവെന്നും ജോര്‍ജ് തുറന്നടിച്ചു. പാര്‍ട്ടിയില്‍ എട്ട് എം.എല്‍.എമാരുള്ളപ്പോള്‍ എം.പി വന്ന് മന്ത്രിയാകേണ്ട ഗതികേടില്ല. മാണിവിഭാഗത്തില്‍നിന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്, എം.എല്‍.എമാരായ തോമസ് ഉണ്ണിയാടന്‍, എന്‍.ജയരാജ്, റോഷി അഗസ്റ്റിന്‍, ജോസഫ്ഗ്രൂപ്പില്‍നിന്ന് ടി.യു കുരുവിള, മോന്‍സ്ജോസഫ് തുടങ്ങിയ മുതിര്‍ന്നനേതാക്കള്‍ ഉള്ളപ്പോള്‍ എം.പിവന്ന് മന്ത്രിയാകേണ്ട കാര്യമില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. ജോസ് കെ.മാണിയെ മന്ത്രിയാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ആരുടെയും ഒൗദാര്യമില്ലാതെ ഒരുസ്ഥാനവും വാങ്ങാതെ വളര്‍ന്നുവന്ന സാധാരണപ്രവര്‍ത്തകനാണ് താന്‍. ഒരുരാഷ്ട്രീയ നേതാവും എനിക്ക് ഗോഡ്ഫാദറല്ല. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അന്നത്തെ കെ.പി.സി.സി പ്രസിഡന്‍റായ രമേശ്ചെന്നിത്തലയും ചേര്‍ന്ന് നിര്‍ബന്ധിച്ചതിനാലാണ് എല്‍.ഡി.എഫ് വിട്ട് സെക്കുലര്‍പാര്‍ട്ടി കേരളകോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ ലയിച്ചത്. മന്ത്രിയാകാന്‍ യോഗ്യതയുള്ള സി.എഫ്. തോമസ് അടക്കമുള്ള എം.എല്‍.എമാര്‍ മൂത്തുപഴുത്ത് സുന്ദരമുഖവുമായി നില്‍ക്കുകയാണ്. ഉണ്ണിയാടനും മോന്‍സും റോഷിയും ജയരാജും ഒക്കെ മോശക്കാരല്ല. കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് ധാര്‍മിതകക്ക് ചേര്‍ന്നതല്ല. കോടതിയുടെ പരാമര്‍ശം വന്നാല്‍ അപ്പോള്‍ ആലോചിക്കാം. മന്ത്രിയാകാന്‍ യോഗ്യതയുള്ള എം.എല്‍.എമാരുള്ളപ്പോള്‍ പിള്ളേരെ പിടിച്ച് ആസ്ഥാനത്ത് ഇരുത്തേണ്ട ഒരു കാര്യവുമില്ല. ജോസ് കെ. മാണിയുടെ ഭാര്യ രാഷ്ട്രീയത്തിലിറങ്ങുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരാള്‍ ഈ ഫീല്‍ഡിലുണ്ടോയെന്നായിരുന്നു ജോര്‍ജിന്‍െറ പ്രതികരണം. കൂടുതല്‍ ചോദ്യങ്ങള്‍ വന്നതോടെ എം.പിയായി ആ പാവം പയ്യന്‍ ജീവിച്ചോട്ടെയെന്നായി മറുപടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ കാര്യങ്ങളുടെ അംഗീകാരം പൂര്‍ണമായും നേടിയെടുക്കാനായിട്ടില്ല. പലവിധ കാരണങ്ങളാല്‍ വളരെപെട്ടെന്ന് സര്‍ക്കാര്‍ മോശമാണെന്ന പ്രചാരണമുണ്ടായി. അതില്‍ പലതിലും ഞാനും ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 18ഉം 20ഉം മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ഒരുദിവസംകൊണ്ട് ചെയ്യുന്ന കാര്യം മന്ത്രിമാര്‍ ഒരുമാസംകൊണ്ട് ചെയ്യണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭൂമാഫിയക്കും ബ്ളേഡ്മാഫിയക്കെതിരെയും നടത്തിയ പോരാട്ടം 100ശതമാനം വിജയിച്ചുവെന്ന് പറയാനാകില്ല. ബിജു രമേശിനെതിരെ നല്‍കിയ മാനനഷ്ടക്കേസിന് ലഭിച്ച മറുപടി വായിച്ചുപഠിക്കുകയാണ്. ബാര്‍കോഴ ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എത്രയുംവേഗം പുറത്തുവിടണം. യു.ഡി.എഫില്‍നിന്ന് പുറത്തുപോകാനുള്ള വഴി ആര്‍.ബാലകൃഷ്ണപിള്ള സ്വയംവരുത്തിവെച്ചതാണ്. പിള്ളയെ പുറത്താക്കണമെന്ന് കേരളകോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ജനശതാബ്ദിയുടെ രക്ഷകന് സമ്മാനങ്ങളുമായി യൂസേഴ്സ് അസോസിയേഷന്‍ Posted: 24 Jan 2015 11:13 AM PST കോഴിക്കോട്: ജനശതാബ്ദി എക്സ്പ്രസിനെ അപകടത്തില്‍നിന്ന് രക്ഷിച്ച വിദ്യാര്‍ഥിയെ റെയില്‍വേ അവഗണിച്ചപ്പോള്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ ആദരവുമായി രംഗത്ത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയും പ്ളസ് ടു വിദ്യാര്‍ഥിയുമായ എം. പരമശിവത്തിന് 25,000 രൂപ കാഷ് അവാര്‍ഡും കീര്‍ത്തിഫലകവും സമ്മാനങ്ങളും പാരിതോഷികമായി നല്‍കുമെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ആറിന് രാവിലെ ഒമ്പതിന് താമസസ്ഥലത്തുനിന്ന് ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടത്. തുടര്‍ന്ന്, പരമശിവം ധരിച്ചിരുന്ന ചുവന്ന ബനിയന്‍ അഴിച്ചെടുത്ത് ഉയര്‍ത്തിവീശി അപകടസൂചന നല്‍കി. ആലുവ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ വഴിക്കുപിടിച്ചിട്ടു. റിപ്പബ്ളിക് ദിനത്തില്‍ വൈകീട്ട് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അവാര്‍ഡ് സമ്മാനിക്കും. ദേശീയ ഭാരവാഹികളായ ഡോ. എ.വി. അനൂപ്, സി.ഇ. ചാക്കുണ്ണി, എം.പി. അന്‍വര്‍, ഡോ. കെ.എം. നവാസ്, എം.വി. കുഞ്ഞാമു എന്നിവരും സംബന്ധിക്കും.വാര്‍ത്താസമ്മേളനത്തില്‍ സി.ഇ. ചാക്കുണ്ണി, ഡോ. കെ. മൊയ്തു, എം.വി. കുഞ്ഞാമു, അഡ്വ. എം.കെ. അയ്യപ്പന്‍, ടി.പി. വാസു, പി.ഐ. അജയന്‍ എന്നിവര്‍ പങ്കെടുത്തു. |
ഇനിയും ഉയരണം കേരളം Posted: 24 Jan 2015 11:12 AM PST Subtitle: തുടര്‍ച്ചയായ കിരീട നേട്ടങ്ങള്‍ക്കിടയിലും കേരളം പുനര്‍വിചിന്തനം നടത്തേണ്ടത് അനിവാര്യം Byline: റാഞ്ചിയില്‍നിന്ന് ബി.കെ. ഫസല്‍ ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്‍െറ സര്‍വാധിപത്യത്തിന് ഒന്നര വ്യാഴവട്ടം. ഓരോ കായികമേളയുടെയും അവസാന കണക്കെടുപ്പില്‍ എണ്ണമേറുന്ന മെഡലുകളും ഉദിച്ചുയരുന്ന താരങ്ങളും കായിക കൗമാരത്തിന്‍െറ കരുത്തിന്‍െറ അളവുകോലാകുന്നു. പക്ഷേ, പ്രതിഭകളെ കുരുന്നിലേ കണ്ടത്തെി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് സ്കൂള്‍ മേളകള്‍ എത്തുന്നുണ്ടോയെന്ന സംശയം അപ്പോഴും ബാക്കി. സമീപകാല പ്രകടനങ്ങളില്‍ നാളെയുടെ താരമെന്ന് വിശേഷിപ്പിക്കപ്പെട്ടവരിലേറെയും വിസ്മൃതിയുടെ മാറാപ്പിലാണ്. കായികനേട്ടങ്ങള്‍ക്കപ്പുറം സ്പോര്‍ട്സ് ക്വോട്ട പ്രവേശങ്ങളിലേക്കോ ജോലിയെന്ന സ്വപ്നത്തിലേക്കോ താരങ്ങളിലേറെയും ചുരുങ്ങിപ്പോവുന്നു. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന തരത്തിലാണ് കേരളം. വര്‍ഷങ്ങളായി വ്യവസ്ഥാപിതമായി സംസ്ഥാന തലത്തില്‍ സ്കൂള്‍ മീറ്റുകള്‍ നടത്തി പ്രതിഭകളെ കണ്ടത്തൊന്‍ അവസരമൊരുക്കുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ അത്ലറ്റുകളായ ഉഷയും അഞ്ജു ബോബി ജോര്‍ജുമുള്‍പ്പെടെയുള്ള താരങ്ങളുടെ വളര്‍ച്ച ഇത്തരം വേദികളിലായിരുന്നു. ഇന്ന് അവരുടെ തലങ്ങളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന എത്ര താരങ്ങള്‍ക്ക് സ്കൂള്‍ മീറ്റുകള്‍ സാക്ഷിയായി എന്ന ചോദ്യത്തിന് ഉത്തരം വിരളമാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മീറ്റും റാഞ്ചിയില്‍ വെള്ളിയാഴ്ച സമാപിച്ച ദേശീയ മീറ്റും നല്‍കുന്ന സൂചനകളും അത്ര ശുഭകരമല്ല. ഒരിക്കല്‍ക്കൂടി മൂന്ന് ഡസന്‍ സ്വര്‍ണവും അതിനടുത്ത വെള്ളിയും വെങ്കലങ്ങളുമായി തുടര്‍ച്ചയായ 18ാം കിരീടം എത്തിപ്പിടിച്ച കേരളത്തിന് സമാശ്വസിക്കാന്‍ വകനല്‍കുന്നത് മധ്യ, ദീര്‍ഘദൂരങ്ങളില്‍ മികവുകാട്ടിയ മുഹമ്മദ് അഫ്സല്‍, ജൂനിയര്‍ ഹൈജംപില്‍ റെക്കോഡിട്ട കെ.എസ്. അനന്തു, പോള്‍വാള്‍ട്ടില്‍ പുതിയ ഉയരംകുറിച്ച മരിയ ജെയ്സണ്‍, നിവ്യ ആന്‍റണി, ട്രിപ്പ്ള്‍ നേടിയ ഉഷാ സ്കൂളിലെ ജിസ്ന മാത്യു, സബ് ജൂനിയര്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ പി.ഡി. അഞ്ജലി, ദീര്‍ഘദൂര ഓട്ടക്കാരി എം.വി. വര്‍ഷ തുടങ്ങിയവരിലാണ്. പെണ്‍കരുത്ത് പൊന്‍കരുത്ത് പതിവുപോലെ ഇത്തവണയും കേരളത്തിന്‍െറ കരുത്തായത് പെണ്‍കുട്ടികള്‍ തന്നെയാണ്. മൂന്നു വിഭാഗത്തിലും ചാമ്പ്യന്മാരായ പെണ്‍പട, കേരളം നേടിയ 36 സ്വര്‍ണങ്ങളില്‍ 26 ഉം 206 പോയന്‍റില്‍ 142 ഉം സ്വന്തമാക്കി. ദീര്‍ഘദൂര ഓട്ടങ്ങളിലും നടത്തത്തിലും ക്രോസ് കണ്‍ട്രിയിലും അവരെ തൊടാന്‍ ആരുമുണ്ടായിരുന്നില്ല. സ്പ്രിന്‍റില്‍ ജിസ്നയെ മാറ്റിനിര്‍ത്തിയാല്‍ നേട്ടങ്ങളില്ലാതെപോയതും റാഞ്ചിയിലേക്ക് വരുമ്പോഴേ ഏറെ സ്വര്‍ണം ഉറപ്പിച്ചിരുന്ന 4x100 മീറ്റര്‍ റിലേകളില്‍ ജൂനിയര്‍, സീനിയര്‍ തലത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും അപ്രതീക്ഷിത തിരിച്ചടിയായി. അതേസമയം, സ്പ്രിന്‍റില്‍ നിര്‍ഭാഗ്യത്തിന് ഇരട്ടസ്വര്‍ണം നഷ്ടപ്പെട്ട അഞ്ജലിയെ ഉരുക്കിയെടുത്താല്‍ വരുംനാളുകളില്‍ പ്രതീക്ഷക്ക് വകയുണ്ട്. ബിര്‍സ മുണ്ട അത്ലറ്റിക് സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര സൗകര്യങ്ങള്‍ താരങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായെങ്കിലും സംഘാടകര്‍ ഫോട്ടോ ഫിനിഷ് പോലുള്ള അടിസ്ഥാന സംവിധാനങ്ങള്‍ വേണ്ടെന്നുവെച്ചത് അഞ്ജലിക്ക് നഷ്ടമാക്കിയത് രണ്ട് സ്വര്‍ണവും അഫ്സലിനും ജിസ്നക്കും ഇല്ലാതാക്കിയത് മികച്ച സമയം കുറിച്ചതിന്‍െറ റെക്കോഡുമാണ്. ഒറ്റ ലാപിലും ഇരട്ട ലാപിലും ആധിപത്യം കാട്ടിയ കേരളം ജംപിനങ്ങളിലും പോള്‍വാള്‍ട്ടിലും മറ്റുള്ളവര്‍ക്കൊപ്പംനിന്നു. എന്നാല്‍, ത്രോ ഇനങ്ങളില്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. സീനിയര്‍ പെണ്‍കുട്ടികളില്‍ ഹാമര്‍ ത്രോയില്‍ ദീപ ജോഷിയും ജാവലിനില്‍ ഗോപിക നാരായണനും നേടിയ വെള്ളിയും ഇതിന് അപവാദമായി നില്‍ക്കുന്നുവെന്നു മാത്രം. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ജലിയുടെയും സൂര്യമോളുടെയും മികവിലാണ് കേരളം കിരീടം പിടിച്ചതെങ്കില്‍ ആണ്‍കുട്ടികളുടെ സമ്പാദ്യം റിലേയില്‍ വെങ്കലം നേടിയതിന് ലഭിച്ച രണ്ടടക്കം നാല് പോയന്‍റ് മാത്രം. തമിഴ്നാടിന്‍െറ മുന്നേറ്റമാണ് ഈ മേളയുടെ ഏറ്റവും ശ്രദ്ധേയമായ ഘടകം. സ്കൂള്‍ മീറ്റിനെ ഗൗരവത്തോടെ കാണുന്ന ടീമുകളെക്കാള്‍ പങ്കാളിത്തം കേവലം ടൂറാക്കിമാറ്റിയ സംസ്ഥാന ഘടകങ്ങളുമുണ്ട്. കേരളത്തില്‍ സബ് ജില്ലാതലത്തില്‍ മത്സരിച്ചാല്‍ തോറ്റുപോകുന്ന കുട്ടികള്‍ സംസ്ഥാനത്തെ മികച്ച ഓട്ടക്കാരെന്ന പരിവേഷവുമായി റാഞ്ചിയിലത്തെിയിരുന്നു. ഇവിടെയാണ് സെലക്ഷന്‍ മാനദണ്ഡങ്ങളില്‍ കേരളം പുലര്‍ത്തുന്ന നിഷ്കര്‍ഷത ശ്രദ്ധിക്കപ്പെടുന്നത്. യോഗ്യതാ മാര്‍ക്ക് നേടാത്തവരെ പരിഗണിക്കാത്തതിനാല്‍ 14 ഇനങ്ങളില്‍ കേരളത്തിന് ഇത്തവണ പങ്കാളിത്തമില്ലായിരുന്നു. മീറ്റിനത്തെിയ കുട്ടികളുടെ പ്രകടനം കണ്ടവര്‍ ആ ഇനങ്ങളിലും കുട്ടികള്‍ക്ക് അവസരം നല്‍കാമായിരുന്നുവെന്ന ് വാദിക്കുന്നു. ഏറ്റവും ചുരുങ്ങിയത് അവര്‍ക്ക് മത്സരപരിചയം ലഭിക്കുമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയ ഡൈബി സെബാസ്റ്റ്യന്‍ ഹര്‍ഡ്ല്‍സിലും റിലേയും ഓടാന്‍ റാഞ്ചിയിലത്തെിയിട്ടും യോഗ്യതാ മാര്‍ക്ക് പിന്നിടാത്തതിനാല്‍ അവസരം ലഭിച്ചില്ല. അതേസമയം, പെണ്‍കുട്ടികളുടെ ജാവലിനില്‍ സംസ്ഥാനത്ത്, പരിക്കുകാരണം മികവ് കാട്ടാനാവാതെപോയ ഗോപികാ നാരായണന്‍ ഹൈകോടതി വിധി സമ്പാദിച്ചു വന്നാണ് വെള്ളി നേടിയത്. ഒഴിവാക്കേണ്ട കാഴ്ചകള്‍ കേരളത്തിന്‍െറ തിളക്കമാര്‍ന്ന വിജയങ്ങള്‍ക്കിടയിലും കാണാനിഷ്ടമില്ലാത്ത കാഴ്ചകളും റാഞ്ചിയില്‍ കണ്ടു. പതിവുപടി കേരളത്തിന്‍െറ കിരീടമെന്ന ലക്ഷ്യത്തിനുമപ്പുറം സ്വന്തം സ്കൂളുകളുടെ നേട്ടങ്ങളിലേക്ക് ടീം അധികൃതരില്‍ ചിലരെങ്കിലും ചുരുങ്ങിപ്പോയി. കോച്ചുമാരുടെ ഈ രീതി പലതവണ വാര്‍ത്തയായതാണെങ്കിലും പരിഹാരം മാത്രമില്ല. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ഉറച്ച സ്വര്‍ണമാണ് കെ.ജെ. ജോഫിന്‍േറത് . പക്ഷേ, ക്യാമ്പിനിടെ പരിക്കിന്‍െറ പിടിയിലായിരുന്ന ജോഫിന്‍െറ പരിക്ക് മത്സരത്തിന് തൊട്ട് മുമ്പ് പരിശീലനത്തിനിടെ ഏറെ വഷളായി. വേദനയുമായി പുളഞ്ഞുവീണ ജോഫിനെ വീണ്ടും മത്സരിപ്പിക്കാന്‍ ശ്രമിച്ചത് സങ്കടം ജനിപ്പിക്കുന്ന രീതിയിലായിരുന്നു. ഇനി ജോഫിന് ആറു മാസം വിശ്രമം വേണ്ടി വരും. അതിനെക്കാള്‍ ദയനീയമാണ് സ്മൃതി മോള്‍ രാജേന്ദ്രന്‍െറ കഥ. പനിയുമായി വന്ന സ്മൃതിയെ റാഞ്ചിയിലെ തണുപ്പും ചതിച്ചു. ഒരു വിധം 400 മീറ്ററില്‍ വെള്ളി നേടിയ സ്മൃതി തീര്‍ത്തും വയ്യാതെയാണ് ട്രാക്ക് വിട്ടത്. മതിയായ ചികിത്സക്കൊപ്പം വിശ്രമവും ലഭിക്കാതിരുന്ന സ്മൃതി നാലാം ദിവസം നാലിനങ്ങളിലാണ് മത്സരിച്ചത്. ഓരോ മത്സരം കഴിഞ്ഞും അര്‍ധബോധാവസ്ഥയിലാണ് സ്മൃതിയെ ട്രാക്കില്‍നിന്ന് മാറ്റിയത്. റിലേയില്‍ സ്വര്‍ണവും മറ്റു മൂന്നിനങ്ങളിലും വെള്ളിയും നേടിയെങ്കിലും ഒരു അത്്ലറ്റ് എന്തിനിത്രമാത്രം കഷ്ടപ്പെട്ടുവെന്നത് വലിയ ചോദ്യമാണ്. ടീം അധികൃതര്‍ ഏറെ നിര്‍ബന്ധിച്ചിട്ടും സ്മൃതി പിന്മാറാന്‍ കൂട്ടാക്കിയില്ളെന്നാണ് വിശദീകരണം. മത്സരത്തിനിടയില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സംഭവിച്ചെങ്കില്‍ സ്മൃതിയെ ഓടിച്ചവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ചുരുങ്ങിയത് റിലേയില്‍ ഓടേണ്ടിവന്നതും അവധാനത കൊണ്ടാണ്. ഫൈനലില്‍ ഓടേണ്ട റിലേ ടീമില്‍ സ്മൃതിയടക്കം നാലുപേരേ ഉണ്ടായിരുന്നുള്ളൂ. ആറു പേരുടെ എന്‍ട്രി നല്‍കാമായിരുന്നിട്ടും ആ കാര്യത്തില്‍ പിശുക്ക് കാട്ടി. താരങ്ങള്‍ക്ക് എപ്പോഴും സംഭവിക്കാവുന്ന പരിക്കുപോലും മുന്‍കൂട്ടി കണ്ടില്ല. കേരളത്തിന് ശക്തമായ ഒറ്റ എതിരാളി വളര്‍ന്നുവരാത്തതാണ് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. തയാറെടുപ്പുകളില്‍ അമാന്തമായാല്‍ വരുംനാളുകളില്‍ കിരീടത്തിലത്തൊന്‍ കടുത്ത എതിര്‍പ്പുകളുണ്ടാവണം. വിജയത്തില്‍ കേവലം മതിമറക്കാതെ വിലയിരുത്തല്‍ വേണം. ശക്തിദൗര്‍ബല്യങ്ങള്‍ അളന്നെടുക്കണം. ഈ മേള ഉണര്‍ത്തുപാട്ടാവണം. |
ദ്യോകോവിച്ച്, വാവ്റിങ്ക, അസരങ്ക, വില്യംസ് സഹോദരിമാര്‍ പ്രീ ക്വാര്‍ട്ടറില്‍ Posted: 24 Jan 2015 11:09 AM PST മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണിന്‍െറ ആറാം ദിനം പുരുഷവിഭാഗം സിംഗ്ള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച്, നിലവിലെ ജേതാവായ സ്റ്റാനിസ്ലാവ്് വാവ്റിങ്ക, എട്ടാം സീഡ് മിലോസ് റോനിക് എന്നിവരും വനിതാ സിംഗ്ള്‍സില്‍ മുന്‍ ചാമ്പ്യന്‍ ബെലാറസിന്‍െറ വിക്ടോറിയ അസരങ്കയും അമേരിക്കയുടെ വില്യംസ് സഹോദരിമാരും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. സെര്‍ബിയയുടെ ദ്യോകോവിച്ച് സ്പെയിനിന്‍െറ ഫെര്‍ണാണ്ടോ വെര്‍ഡസ്കോയെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ 7-6(10-8), 6-3, 6-4 ന് മറികടന്നപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ വാവ്റിങ്ക ഫിന്‍ലന്‍ഡിന്‍െറ ജാര്‍ക്കോ നീമിനെനിനെ നേരിട്ടുള്ള സെറ്റുകളില്‍ 6-4, 6-2, 6-4 ന് കീഴടക്കി. കാനഡയുടെ റൊനിക് ജര്‍മനിയുടെ ബെഞ്ചമിന്‍ ബെക്കര്‍ക്കെതിരെ 6-4, 6-3, 6-3 ന് അനായാസ ജയം നേടി. ജപ്പാന്‍െറ ലോക അഞ്ചാം നമ്പര്‍ താരം കീ നിഷികോരിയും പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സനെതിരെ 7-6(9-7),1-6, 2-6, 3-6 നാണ് നിഷികോരി ജയംപിടിച്ചത്. വനിതാ സിംഗ്ള്‍സില്‍ ലോക ഒന്നാം നമ്പറായ സെറീന വില്യംസ് യുക്രെയ്നിന്‍െറ എലിന സ്വിറ്റോലിനക്കെതിരെ ജയം നേടി, 4-6, 6-2, 6-0. വീനസ് വില്യംസ് ഇറ്റലിയുടെ കാമില ജിയോര്‍ജിക്കെതിരെ തോല്‍വിയുടെ വക്കില്‍നിന്നും തിരിച്ചുവന്ന് 4-6, 7-6, 6-1 ന്‍െറ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. 2011 ന് ശേഷം ആദ്യമായാണ് വീനസ് ഒരു ഗ്രാന്‍ഡ്സ്ളാമിന്‍െറ നാലാം റൗണ്ടിലത്തെുന്നത്. വിക്ടോറിയ അസരങ്ക നാലാം റൗണ്ടിലേക്ക് മുന്നേറി. ചെക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബറ സഹ്ളവോവ സ്ട്രിക്കോവയെ 6-4, 6-4 നാണ് 2012, 2013 വര്‍ഷങ്ങളിലെ കിരീട ജേത്രിയായ അസരങ്ക തകര്‍ത്തത്. ആറാം സീഡ് പോളണ്ട് താരം അഗ്നീസ്ക റഡ്വെന്‍സ്ക മേരിക്കയുടെ വര്‍വര ലെപ്ചെങ്കേയെ 6-0, 7-5ന് തോല്‍പിച്ച് നാലാം റൗണ്ടില്‍ സ്ഥാനം നേടി. ലോക നാലാം നമ്പര്‍ താരം ചെക് റിപ്പബ്ളിക്കിന്‍െറ പ്രെട്ര ക്വിറ്റോവക്ക് മൂന്നാം റൗണ്ടില്‍ അടിപതറി. അമേരിക്കയുടെ 35ാം നമ്പര്‍ താരം മാഡിസണ്‍ കീസ് ആണ് 6-4, 7-5 ന് ക്വിറ്റോവയെ പുറത്താക്കിയത്. മിക്സഡ് ഡബ്ള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- ആസ്ട്രേലിയയുടെ ജര്‍മിള ഗജ്ഡോസൊവ സഖ്യം ചൈനീസ് തായ്പേയുടെ ഹാവൊ ചിങ് ചാന്‍ ബ്രിട്ടന്‍െറ ജാമി മറെ ജോഡിയോട് 6-4, 6-7, 8-10 ന് പരാജയപ്പെട്ടു. |
No comments:
Post a Comment