ദേശീയ കായികമേള ദീപശിഖാ യാത്ര പ്രയാണമാരംഭിച്ചു Posted: 23 Jan 2015 12:49 AM PST കാസര്‍കോട്: 35ാമത് ദേശീയ ഗെയിംസിന്‍െറ പ്രധാനവേദിയിലേക്കുള്ള ദീപശിഖ കാസര്‍കോട്ട് നിന്ന് പ്രയാണമാരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ജേതാവായ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ ടോം ജോസഫ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ് എന്നിവര്‍ ദീപശിഖ ഏറ്റുവാങ്ങി. ദേശീയ ഗെയിംസ് കേരളത്തിന്‍െറ കൂട്ടായ്മയുടെ നേട്ടമാകണമെന്നും ഇതിന്‍െറ തുടക്കം കാസര്‍കോട്ടു നിന്നാകട്ടെയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറുപ്പക്കാര്‍ക്കിടയില്‍ സ്പോര്‍ട്സിനോടുള്ള അതിയായ താത്പര്യം ആവേശകരമായ രീതിയില്‍ ഉയര്‍ന്നുവന്നു കൊണ്ടിരിക്കയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഗെയിംസ് ജനറല്‍ കണ്‍വീനര്‍ പി.എ. ഹംസ സംസാരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സ്വാഗതവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എം. അച്യുതന്‍ നന്ദിയും പറഞ്ഞു. മുത്തുക്കുടകളും വാദ്യമേളവും ചടങ്ങിന് ഉത്സവഛായയേകി. എം.എല്‍.എ. മാരായ പി.സി. വിഷ്ണുനാഥ്, ടി.വി.രാജഷ് എന്നിവരാണ് ദീപശിഖാ യാത്ര നയിക്കുന്നത്. ജനുവരി 30ന് രിരുവനന്തപുരത്ത് സമാപിക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സചിന്‍ തെണ്ടുല്‍ക്കര്‍, ഒളിമ്പ്യന്‍ പി.ടി. ഉഷ എന്നിവര്‍ ദേശീയ ഗെയിംസ് നഗരിയില്‍ ദീപം കൊളുത്തും. |
ബാര്‍: സുപ്രീംകോടതി വിധി സാമൂഹിക തിന്മയെ സഹായിക്കും ^വി.എം സുധീരന്‍ Posted: 23 Jan 2015 12:06 AM PST മലപ്പുറം: പത്തു ബാറുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള സുപ്രീംകോടതി വിധി സാമൂഹിക തിന്മയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരവും നിരാശാജനകവുമാണ്. ജനം അവരുടെ അവസാന അഭയമായി കരുതുന്ന നീതിപീഠം ഒട്ടേറെ കാര്യങ്ങളില്‍ ജനനന്മ മുന്‍നിര്‍ത്തിയുള്ള വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, ചില വിധികള്‍ സാങ്കേതികത്വത്തിന്‍െറ പേരിലോ മറ്റു ചില കാരണങ്ങളാലോ ജനതാത്പര്യവുമായി ഒത്തുപോകില്ളെന്നും അദ്ദേഹം വ്യക്തമാക്കി. നയങ്ങള്‍ ആവിഷ്കരിക്കാനുള്ള അധികാരം സര്‍ക്കാരുകള്‍ക്കാണ്. അവര്‍ ജനനന്മ മുന്‍നിര്‍ത്തി നയങ്ങള്‍ കൊണ്ടു വരുമ്പോള്‍ ചിലപ്പോഴെങ്കിലും അവ കോടതി വിധിയിലൂടെ ദുര്‍ബലമാകുന്നു. ഇത് വലിയ തിരിച്ചടി സൃഷ്ടിക്കും. കോടതിവിധി ജനങ്ങള്‍ക്കു ദോഷം വരുത്തിവെക്കുന്ന തലത്തിലേക്കു കാര്യങ്ങളെത്തിക്കും. സാമൂഹികതിന്മയില്‍ നിന്നുള്ള മോചനത്തിന് ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം. ജനങ്ങളുടെ രക്ഷകര്‍ ജനങ്ങള്‍ തന്നെയാണെന്ന സന്ദേശമാണു സുപ്രീംകോടതി വിധിയില്‍ പ്രതിഫലിക്കുന്നതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് ഭാരവാഹികളില്‍ നിന്ന് ആശയങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനൊപ്പം എത്തിയ സുധീരന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. |
കേരളത്തിന് നാലു സ്വര്‍ണം കൂടി; മീറ്റ് ഇന്ന് സമാപിക്കും Posted: 22 Jan 2015 10:04 PM PST റാഞ്ചി: ദേശീയ അത്ലറ്റിക് മീറ്റില്‍ കിരീടം ഉറപ്പിച്ച് കേരളം മുന്നേറുന്നു. വെള്ളിയാഴ്ച കേരളത്തിന് നാല് സ്വര്‍ണം കൂടി ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്‍, പെണ്‍കുട്ടികളുടെ ക്രോസ്കണ്‍ട്രിയില്‍ എം.വി വര്‍ഷ, സീനിയര്‍ ആണ്‍കുട്ടികളുടെ 5 കീ.മി നടത്തത്തില്‍ സുജിത് കെ.ആര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ തെരേസ ജോസഫ് എന്നിവരാണ് സ്വര്‍ണം നേടിയത്. ക്രോസ്കണ്‍ട്രിയില്‍ അലീനക്ക് വെള്ളിയും ലഭിച്ചു. മുഹമ്മദ് അഫ്സല്‍, എം.വി വര്‍ഷ എന്നിവരുടെ മീറ്റിലെ രണ്ടാം സ്വര്‍ണമാണ് ഇന്ന് ലഭിച്ചത്. 26 സ്വര്‍ണവും 19 വെളളിയും 16 വെങ്കലവുമായി കേരളം ബഹുദൂരം മുന്നിലാണുള്ളത്. 4 സ്വര്‍ണവും 13 വെളളിയും 6 വെങ്കലവും നേടി തമിഴ്നാട് രണ്ടാം സ്ഥാനത്തും 8 സ്വര്‍ണവും 5 വെളളിയും 6 വെങ്കലവും നേടി മഹാരാഷ്ര്ട മൂന്നാം സ്ഥാനത്തുമാണ്. മീറ്റ് ഇന്ന് സമാപിക്കും. |
അസംസ്കൃത എണ്ണയുടെ വിലയില്‍ വര്‍ധന Posted: 22 Jan 2015 09:57 PM PST മുംബൈ: സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ വിയോഗ വാര്‍ത്ത ആഗോള എണ്ണ വിപണിയിലും പ്രതിഫലിച്ചു. അസംസ്കൃത എണ്ണയുടെ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. എണ്ണ ഉദ്പാദന നയത്തില്‍ സൗദി മാറ്റം വരുത്തിയേക്കുമെന്ന നിഗമനമാണ് വില വര്‍ധനക്ക് ഇടയാക്കിയത്. യു.എസ് ബെഞ്ച് മാര്‍ക്ക് മാര്‍ച്ച് മാസത്തിലെ ഡെലിവറി വിലയില്‍ 3.1 ശതമാനമാണ് ഉയര്‍ന്നത്. ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ബാരലിന് 1.58 ശതമാനം ഉയര്‍ന്ന് 47.04 ഡോളറിലെത്തി. മാസങ്ങളായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിയുന്ന സാഹചര്യമായിരുന്നു. വിപണിയിലെ വില തകര്‍ച്ച നിയന്ത്രിക്കാനായി എണ്ണ ഉത്പാദനത്തില്‍ മാറ്റംവരുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സൗദി ഭരണകൂടം അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല. എന്നാല്‍, അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തോടെ ഉത്പാദനം സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 12 അംഗ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയില്‍ (ഒപെക്) പ്രഥമ സ്ഥാനമുള്ള സൗദിയുടെ ഡിസംബറിലെ പ്രതിദിന എണ്ണ ഉത്പാദനം 9.5 മില്യന്‍ ബാരലാണ്. |
മെഡിക്കല്‍ കോളജ്: വയനാട് ആഹ്ളാദത്തില്‍ Posted: 22 Jan 2015 09:53 PM PST കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളജ് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ജില്ലയില്‍ പരക്കെ ആഹ്ളാദം. വയനാട് മെഡിക്കല്‍ കോളജ് അനുവദിച്ച യു.ഡി.എഫ് സര്‍ക്കാറിനും ഉമ്മന്‍ ചാണ്ടിക്കും, കല്‍പറ്റ എം.എല്‍.എ എം.വി. ശ്രേയാംസ്കുമാറിനും 50 ഏക്കര്‍ ഭൂമി സൗജന്യമായി അനുവദിച്ച ചന്ദ്രപ്രഭാ ട്രസ്റ്റിനും അഭിവാദ്യങ്ങളര്‍പ്പിച്ച് യുവജനതാദള്‍-യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ പ്രകടനം നടത്തി. ജനറല്‍ സെക്രട്ടറി കെ.ബി. രാജുകൃഷ്ണ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ഷബീറലി, ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ അരപ്പറ്റ, യു.എ. അജ്മല്‍ സാജിദ്, കെ.ടി. ഹാഷിം, ജാഫര്‍ റിപ്പണ്‍, പി.ടി. അയൂബ്, യു.എ. ജലീല്‍, എല്‍ദോ വെള്ളിത്തോട്, ജോസ് ദേവസി, അരുണ്‍, ജിതേഷ് പുളിയാര്‍മല, നൗഫല്‍ അമ്പിലേരി, റമീസ്, മന്‍സൂര്‍ മുണ്ടേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കല്‍പറ്റ: വയനാട് ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. പ്രസിഡന്‍റ് പി.വി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു. പാരമ്പര്യ വൈദ്യ ചികിത്സാ സംവിധാനത്തെ തകര്‍ക്കുന്ന നടപടിയില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. 2015ലെ അംഗത്വവിതരണ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ്കുട്ടി ഉണ്ണികുളം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. റഹ്മത്തുല്ല, സി. കുഞ്ഞബ്ദുല്ല, ടി. ഹംസ, കെ.വി. അബു, ഫൗസിയ യൂസഫ്, എ. ദേവകി, സൗജത്ത് ഉസ്മാന്‍, റുഖിയ ടീച്ചര്‍, സി. മമ്മി, അലവി വടക്കേതില്‍, സി. ഇസ്മായില്‍, പാറക്ക മമ്മുട്ടി, ഇ. അബ്ദുറഹ്മാന്‍, എം.പി. ഹംസ, കെ.ടി. സുബൈര്‍, എന്‍. മുസ്തഫ, അലി അക്ബര്‍ ഖാന്‍, ഇസ്ഹാഖ്, യു. കുഞ്ഞിമുഹമ്മദ്, കെ.പി. കുഞ്ഞിമുഹമ്മദ്, പി.വി. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. റിപ്പണ്‍: യൂത്ത്ലീഗ് റിപ്പണ്‍ പുതുക്കാട്ടില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്‍റ് യഹ്യാഖാന്‍ തലക്കല്‍, കല്‍പറ്റ നിയോജകമണ്ഡലം പ്രസിഡന്‍റ് എ.കെ. റഫീക്ക്, യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. ഉനൈസ്, പി.കെ. സാലിം, ഉബൈദ് പൂക്കയില്‍, എം.കെ. അഷ്റഫ്, എന്‍.വി. ജാഫര്‍, സി.ടി. ഷിഹാബ്, മുസ്തഫ, വാകേരി നാസര്‍, മുഹമ്മദ്, മഷ്ഹൂദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുട്ടില്‍: വയനാട് മെഡിക്കല്‍ കോളജിന് മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ മുസ്ലിം യൂത്ത്ലീഗ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി. റഹീം മാണ്ടാട്, കെ. ലത്തീഫ്, ഉസ്മാന്‍കോയ ദാരിമി, കബീര്‍, എം. അയൂബ്, മുഹമ്മദ് ഷെഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. |
പണിമുടക്ക്: ഓഫിസ് കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രകടനം നടത്തി Posted: 22 Jan 2015 09:53 PM PST കല്‍പറ്റ: ഒരുവിഭാഗം സംസ്ഥാന ജീവനക്കാരും അധ്യാപകരും വ്യാഴാഴ്ച പണിമുടക്കി. ഇടത് അനുകൂല ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വിസ് സംഘടനാ സമരസമിതി എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്കിയത്. ജില്ലയില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. സമയബന്ധിത ശമ്പള പരിഷ്കരണം നടപ്പാക്കുക, അടിസ്ഥാന ശമ്പളത്തിന്‍െറ 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക. അധ്യാപക-വിദ്യാര്‍ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിയത്. കലക്ടറേറ്റ് ഉള്‍പ്പെടെ പ്രധാന ജില്ലാ ഓഫിസുകളില്‍ നാമമാത്രമായാണ് ജീവനക്കാര്‍ ജോലിക്ക് ഹാജരായത്. ജില്ലയിലെ നിരവധി ഓഫിസുകള്‍ അടഞ്ഞുകിടന്നു. തുറന്ന ഓഫിസുകളില്‍ ജീവനക്കാരുടെ ഹാജര്‍ നാമമാത്രമായിരുന്നു. കലക്ടറേറ്റില്‍ 147 ജീവനക്കാരില്‍ 64 പേരും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ 48ല്‍ 12 പേരും പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസില്‍ 60ല്‍ 10 പേരുമാണ് ഹാജരായത്. പണിമുടക്കിയ ജീവനക്കാര്‍ കല്‍പറ്റ, മാനന്തവാടി, ബത്തേരി എന്നീ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കല്‍പറ്റ കലക്ടറേറ്റ് പരിസരത്തുനിന്നാരംഭി ച്ച പ്രകടനം വിജയ പമ്പ് പരിസരത്ത് സമാപിച്ചു. യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ എസ്. അജയകുമാര്‍, സമരസമിതി കണ്‍വീനര്‍ കെ.എം. ബാബു. എം. മുരളീധരന്‍, ഇ.കെ. ബിജുജന്‍, എം. ദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി താലൂക്ക് ഓഫിസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. യോഗത്തില്‍ ടി.കെ. അബ്ദുല്‍ ഗഫൂര്‍, സി.ജി. രാധാകൃഷ്ണന്‍, മുരളീധന്‍, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ സ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു. പി.കെ. അനൂപ്, മുരളീധരന്‍, രാജന്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, പണിമുടക്ക് സമ്പൂര്‍ണ പരാജയമായിരുന്നെന്ന് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) ജില്ലാ ചെയര്‍മാന്‍ ഉമാശങ്കര്‍, ജില്ലാ കണ്‍വീനര്‍ ഷാജു ജോണ്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. 8.74 ശതമാനം ജീവനക്കാര്‍ മാത്രമാണ് പണിമുടക്കില്‍ പങ്കെടുത്തത്. പണിമുടക്ക് പരാജയപ്പെട്ടതില്‍ വിരളിപൂണ്ട എന്‍.ജി.ഒ യൂനിയന്‍ പ്രവര്‍ത്തകര്‍ ജോലിക്കത്തെിയ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും നേതാക്കള്‍ ആരോപിച്ചു. ജില്ലാ സപൈ്ള ഓഫിസില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ക്ളര്‍ക് ബിജുവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച എന്‍.ജി.ഒ യൂനിയന്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. |
പണിമുടക്ക് ജില്ലയില്‍ ഭാഗികം; ഓഫിസുകള്‍ എല്ലാം തുറന്നു Posted: 22 Jan 2015 09:41 PM PST തിരുവനന്തപുരം: ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് ജില്ലയിലും ഭാഗികമായിരുന്നു. ഹാജര്‍നില കുറവായിരുന്നെങ്കിലും എല്ലാ സര്‍ക്കാര്‍ ഓഫിസുകളും തുറന്ന് പ്രവര്‍ത്തിച്ചു. നഗരത്തില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ജില്ലയില്‍ 71 ശതമാനം ഹാജര്‍ രേഖപ്പെടുത്തി. പബ്ളിക് ഓഫിസിലും വികാസ് ഭവനിലും സമരാനുകൂലികളും എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വികാസ്ഭവനിലുണ്ടായ കൈയേറ്റത്തില്‍ എന്‍.ജി.ഒ അസോസിയേഷന്‍ അംഗം രഞ്ജിത്തിന്‍െറ കാലിന് ഒടിവ് സംഭവിച്ചു. രഞ്ജിത് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗവണ്‍മെന്‍റ് പ്രസില്‍ ജീവനക്കാരിക്കുനേരെ കരിഓയില്‍ പ്രയോഗം നടന്നതായും ആക്ഷേപമുണ്ട്. എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. സുമക്കും പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പബ്ളിക് ഓഫിസില്‍ സമരാനുകൂലികളും എന്‍.ജി.ഒ അസോസിയേഷന്‍കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ജ്യോതികുമാറിന് മര്‍ദനമേറ്റു. രണ്ടിടത്തും പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗം പ്രവര്‍ത്തകരെയും പിന്തിരിപ്പിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലയില്‍ മറ്റിടങ്ങളിലെല്ലാം പണിമുടക്ക് സമാധാനപരമായിരുന്നു. ആറ്റിങ്ങല്‍ താലൂക്ക് ഓഫിസില്‍ ജോലിക്കത്തെിയവരെ സമരാനൂകൂലികള്‍ തടഞ്ഞത് അല്‍പനേരം വാക്കേറ്റങ്ങള്‍ക്കിടയാക്കി. ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട മേഖലകളിലൊക്കെ പണിമുടക്ക് സമാധാനപരമായിരുന്നു. ഓഫിസുകളില്‍ പകുതിയിലധികം പേരും ജോലിക്കത്തെിയിരുന്നു. നഗരത്തില്‍ സെക്രട്ടേറിയറ്റില്‍ എഴുപത് ശതമാനംപേര്‍ ജോലിക്കത്തെി. നിയമസഭാ സെക്രട്ടേറിയറ്റില്‍ 75 ശതമാനത്തോളം പേരും ജോലിക്കത്തെിയിരുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അവസ്ഥയും സമാനമായിരുന്നു. വികാസ്ഭവനില്‍ ജീവനക്കാര്‍ നടത്തിയ പ്രകടനത്തിന് നേരെ എന്‍.ജി.ഒ അസോസിയേഷന്‍ അക്രമം അഴിച്ചുവിട്ടതായി ആക്ഷന്‍ കൗണ്‍സില്‍ സംയുക്ത സമരസമിതി ആരോപിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പണിമുടക്ക് ജീവനക്കാര്‍ തള്ളിക്കളഞ്ഞതായി സെറ്റോ സംസ്ഥാന ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇടത് സര്‍വീസ് സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പരാജയമായിരുന്നുവെന്ന് സ്റ്റേറ്റ് എംപ്ളോയീസ് യൂനിയനും (എസ്.ഇ.യു), കേരള ഗവണ്‍മെന്‍റ് എംപ്ളോയീസ് ടീച്ചേഴ്സ് കോഓഡിനേഷന്‍ (ജി.ഇ.ടി.സി.ഒ) സംസ്ഥാന ചെയര്‍മാന്‍ ശൂരനാട് ചന്ദ്രശേഖരനും പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം പണിമുടക്ക് വന്‍ വിജയമായിരുന്നുവെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ശിവകുമാറും ജോയന്‍റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന ചെയര്‍മാന്‍ ജി. മോട്ടിലാലും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. |
കൊല്ലം തീരത്ത് ശക്തമായ വേലിയേറ്റം Posted: 22 Jan 2015 09:35 PM PST കൊല്ലം: തീരത്തുണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തില്‍ വ്യാപക നാശം. പരവൂര്‍ മുതല്‍ അഴീക്കല്‍ വരെയാണ് തിരമാലകള്‍ അടിച്ചുപൊങ്ങിയത്. തിരയില്‍പെട്ട് മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു. തീരത്ത് സൂക്ഷിച്ചിരുന്ന കട്ടമരങ്ങള്‍ കടലെടുത്തു. നിരവധി വീടുകളില്‍ വെള്ളം കയറി. വരും ദിവസങ്ങളിലും ശക്തമായ തിരകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. വെള്ളം കയറിയ വീടുകളിലുള്ളവരെ മാറ്റി താമസിപ്പിച്ചു. തീരത്തോടു ചേര്‍ന്ന വീടുകളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മടങ്ങിയത്തെി. നീണ്ടകര ഹാര്‍ബറിന് സമീപം ശക്തമായ തിരയില്‍ ബോട്ടു തകര്‍ന്നു. ചവറ പുത്തന്‍തുറ കൊച്ചുമൂലയില്‍ രമേശന്‍െറ ആദിശങ്കരന്‍ എന്ന ബോട്ടാണ് തകര്‍ന്നത്. ശക്തികുളങ്ങര കന്നിമേല്‍ചേരി തിരുമുല്ലവാരം പള്ളി കോളനിയില്‍ ബഷീര്‍, ബൈജു, രാജന്‍ എന്നിവരുടെ ഫൈബര്‍ വള്ളങ്ങളും തകര്‍ന്നു. ഇവരുടെ മൂന്നു സെറ്റ് വലയും തിരയെടുത്തു. ഏകദേശം ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തങ്കശേരി മൗണ്ട് കാര്‍മല്‍ സ്കൂളിന് സമീപം തീരത്തോട് ചേര്‍ന്ന 22 വീടുകളില്‍ വെള്ളം കയറി. ടി.വി, ഫ്രിഡ്ജ് ഉള്‍പ്പെടെ ഇലക്ട്രോണിക് സാധനങ്ങള്‍ നശിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് താമസക്കാരെ സ്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പ്രദേശത്ത് കടല്‍ഭിത്തി ഇല്ലാത്തതും ഭിത്തിയുടെ ഉയരം കുറഞ്ഞതുമായ ഭാഗത്താണ് കടലാക്രമണം അനുഭവപ്പെട്ടത്. പ്രദേശത്ത് ആറുമാസം മുമ്പ് ശക്തമായ വേലിയേറ്റത്തില്‍ വീടുകളില്‍ വെള്ളം കയറിയിരുന്നു. കടലാക്രമണമുണ്ടായ വീടുകള്‍ പി.കെ. ഗുരുദാസന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ക്യൂ.എസ്.എസ് ഡയറക്ടര്‍ പയസ് മല്യര്‍, കൊല്ലം വെസ്റ്റ് വില്ളേജ് ഓഫിസര്‍ സുനില്‍ ലാവോസ്, കൗണ്‍സിലര്‍ സ്റ്റാന്‍ലി, മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കടല്‍ഭിത്തിയില്ലാത്തിടത്ത് നിര്‍മിക്കാനും നിലവിലുള്ളതിന്‍െറ ഉയരം കൂട്ടാനും എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്ക് ഗുരുദാസന്‍ നിര്‍ദേശംനല്‍കി. പരവൂര്‍: കോങ്ങാല്‍ ചില്ലക്കല്‍ മത്സ്യബന്ധന തുറയിലും പൊഴിക്കര പൊഴിമുഖത്തുമുണ്ടായ കടലാക്രമണത്തില്‍ നിരവധി പേരുടെ കൂടങ്ങളും വലകളും ഫൈബര്‍ കട്ടമരങ്ങളും കടലെടുത്തു. വ്യാഴാഴ്ച രാവിലെ 2.30 ഓടെയാണ് കരയിലേക്ക് വന്‍ തിരകള്‍ വീശിയടിച്ചത്. നേരം പുലര്‍ന്നപ്പോഴാണ് നാശനഷ്ടങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ഒഴുകിപ്പോയ കട്ടമരങ്ങളില്‍ ചിലത് മത്സ്യത്തൊഴിലാളികള്‍ കരക്കത്തെിച്ചു. നൂറുകണക്കിന് വലകള്‍ നഷ്ടമായി. തെരച്ചിലില്‍ കിട്ടിയ വലകള്‍ നശിച്ച നിലയിലാണ്. വലകളെല്ലാം കുരുങ്ങിപ്പോയതിനാല്‍ ഉപയോഗിക്കാനാവില്ല. തിരികെ കിട്ടിയ കട്ടമരങ്ങളില്‍ പലതിനും പാറയില്‍ തട്ടി കേടുപാട് സംഭവിച്ചിട്ടുണ്ട്. പൊഴിക്കര പൊഴിമുഖത്ത് നിരവധി വള്ളങ്ങളും കട്ടമരങ്ങളും വലകളും മണ്ണില്‍ പുതഞ്ഞു. ഒഴുകിപ്പോയ വള്ളങ്ങള്‍ പലതിനും കേടുപാട് സംഭവിച്ചു. ചില്ലക്കലില്‍ കൂടങ്ങള്‍ നില്‍ക്കുന്ന ഭാഗത്തെ വെള്ളക്കെട്ട് ഇനിയും മാറിയിട്ടില്ല. വലകള്‍ ഭൂരിഭാഗവും നഷ്ടമായതിനാല്‍ വ്യാഴാഴ്ച ആരും കടലില്‍ പോയില്ല. ജലാല്‍ മേലൂട്ട്പറമ്പ്, അബൂബക്കര്‍, ഉണ്ണി പൊഴിക്കറ്റം, ജമാല്‍ തെക്കേകാളിയഴികം, മുഹമ്മദ് വയലില്‍ വീട്, അബ്ദുല്‍ അസീസ് പ്ളാങ്കാല, ഊറാന്‍കുട്ടി കൂനിക്കഴികം, നൂറുദ്ദീന്‍ കൂനിക്കഴികം, കൊച്ചുകുഞ്ഞ് കൂനിക്കഴികം, ജാഫര്‍ കൂനിക്കഴികം, ജമാല്‍ കൂനിക്കഴികം, ഷംസ് കൂനിക്കഴികം എന്നിവര്‍ക്കാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിക്കടിയുണ്ടാകുന്ന കടലാക്രമണം തടയാന്‍ ചില്ലക്കല്‍ തുറയില്‍ രണ്ട് പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. കരുനാഗപ്പള്ളി: ആലപ്പാട് തീരത്ത് വെള്ളാനതുരുത്ത്, ശ്രായിക്കാട്, അഴീക്കല്‍, പണ്ടാരത്തുരുത്ത് ഭാഗങ്ങളില്‍ വ്യാപക നാശമുണ്ടായി. കടല്‍ ഭിത്തിയും റോഡും തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വേലിയേറ്റത്തിന്‍െറ ഭാഗമായാണ് കടല്‍ക്ഷോഭം ഉണ്ടായതെങ്കിലും നാശമുണ്ടാകാന്‍ കാരണം അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. |
കോഴ ആരോപണം: അന്വേഷണം മാണിയില്‍ കേന്ദ്രീകരിക്കരുത് –പിണറായി Posted: 22 Jan 2015 09:33 PM PST ഇരിങ്ങാലക്കുട: ബാര്‍ കോഴ ഉള്‍പ്പെടെ വിവിധ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം മന്ത്രി കെ.എം. മാണിയില്‍ മാത്രം കേന്ദ്രീകരിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴയില്‍ ഒരുപങ്ക് മാത്രം കിട്ടിയയാളാണ് മാണി. വലിയ പങ്ക് കിട്ടിയവരില്‍ മുഖ്യമന്ത്രിയും ചില മന്ത്രിമാരുമുണ്ട്. അവരെയെല്ലാം വെളിച്ചത്ത് കൊണ്ടുവരണം. ഈ സര്‍ക്കാറിന് തുടരാന്‍ അവകാശമില്ല. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്ത് കൊള്ളരുതായ്മയും ചെയ്യുന്ന ചില മന്ത്രിമാരും അഴിമതി വീരന്മാരായ ഉദ്യോഗസ്ഥരും അതിനു പറ്റിയ മറ്റു ചിലരും ചേര്‍ന്ന ഉപജാപക സംഘത്തിന്‍െറ നേതാവാണ് മുഖ്യമന്ത്രി. സെഷന്‍സ് കോടതി മുതല്‍ സുപ്രീംകോതി വരെ എതിരെ പറഞ്ഞിട്ടും അത് തന്നെപ്പറ്റിയല്ളെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. ജുഡീഷ്യല്‍ അന്വേഷണം നേരിടുമ്പോള്‍ സ്ഥാനത്തിരുന്ന് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് അവസരമെന്ന് കരുതി മന്ത്രിമാരെല്ലാം കടുംവെട്ട് നടത്തുകയാണ്. ബാര്‍ കോഴ അവ്യക്തമായ ആരോപണമല്ല. കൊടുത്തയാളാണ് അക്കാര്യം തുറന്നു പറഞ്ഞത്. തെളിവും കൊണ്ടുവന്നു. മാണി രാജിവെച്ച് അന്വേഷണം നേരിടേണ്ടതാണ്. എന്നാല്‍, അന്വേഷണം തന്നെ പ്രഹസനമാക്കാനാണ് സര്‍ക്കാറിന്‍െറ ശ്രമം. ബജറ്റ് അവതരണം പിന്നീടുള്ള കാര്യമാണ്. മാണി സ്ഥാനത്ത് ഇരിക്കരുതെന്ന് കേരളം ഒറ്റശ്വാസത്തില്‍ ആവശ്യപ്പെടുകയാണ്. ഒരു ബജറ്റ് കൂടി അവതരിപ്പിച്ച് വാങ്ങേണ്ടത് വാങ്ങാന്‍ അവസരമൊരുക്കി മുഖ്യമന്ത്രി നാടിനെ അപഹസിക്കുകയാണ്. തെളിവോടെ പിടിക്കപ്പെട്ടയാളെ വഴിവിട്ട് പിടിച്ചിരുത്തുന്ന മുഖ്യമന്ത്രിയുടെ നടപടി അനുവദിക്കില്ല. അഴിമതി നടത്തി സുഖമായി കഴിയാമെന്ന് മുഖ്യമന്ത്രിയും കൂട്ടരും കരുതണ്ട. നിയമത്തിന്‍െറ കൈയില്‍പെടും. കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി അതിനായി ജാതി സംഘടനകളെ കൂട്ടുപിടിക്കുകയാണ്. നാടിനെ നവോത്ഥാനത്തിലേക്ക് നയിച്ച ചില സംഘടനകളുടെ നേതൃതലത്തില്‍ ഇപ്പോള്‍ ഇരിക്കുന്ന ചിലര്‍ കേന്ദ്രത്തില്‍നിന്ന് നക്കാപ്പിച്ച കിട്ടാന്‍ വായില്‍ വെള്ളമൂറി ബി.ജെ.പിയെ സഹായിക്കുകയാണ്. സംഘ്പരിവാറിന്‍െറ പുനര്‍മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശിലും ബിഹാറിലും കേസെടുത്തപ്പോള്‍ കേരളത്തില്‍ മാത്രം കേസില്ല. ഇതില്‍ മാത്രമല്ല, പൊലീസുദ്യോഗസ്ഥനെ ബോംബെറിഞ്ഞ കേസും തൊഗാഡിയക്ക് എതിരായ കേസും പിന്‍വലിച്ച് മുഖ്യമന്ത്രി ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുകയാണ്. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ഭരണവൈകല്യത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. |
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്: ഹാജര്‍ നില 71 ശതമാനമെന്ന് ജില്ലാ ഭരണകൂടം Posted: 22 Jan 2015 09:32 PM PST തൃശൂര്‍: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് പണിമുടക്ക് ആഹ്വാനം ചെയ്ത ദിവസം ജില്ലയില്‍ 71.12 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായതായി ജില്ലാ ഭരണകൂടം. കലക്ടറേറ്റില്‍ ആകെയുള്ള 1,325 ജീവനക്കാരില്‍ 860 (70.26 ശതമാനം) പേരും ജോലിക്ക് ഹാജരായി. 71 പേര്‍ അവധിക്ക് അപേക്ഷ നല്‍കി. 394 പേരാണ് ജോലിക്ക് എത്താതിരുന്നത്. സഹകരണ വകുപ്പ് ജോയന്‍റ് രജിട്രാര്‍ ഓഫിസില്‍ ആകെ രണ്ടുപേര്‍ മാത്രമാണ് പണിമുടക്കില്‍ പങ്കെടുത്തത്. പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ എല്ലാവരും ജോലിക്ക് ഹാജരായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ എട്ട് ജീവനക്കാരില്‍ ഏഴുപേര്‍ ജോലിക്കത്തെി. തൃശൂര്‍, ഗുരുവായൂര്‍ നഗരപരിധിക്ക് പുറത്തുള്ള ഓഫിസുകളിലെ ആകെയുള്ള 10,113 ജീവനക്കാരില്‍ 6,656 പേരും ജോലിക്ക് ഹാജരായി. 540 പേര്‍ അവധി അപേക്ഷ നല്‍കിയിരുന്നു. 2,910 പേരാണ് പണിമുടക്കിയത്. പണിമുടക്കിയവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പണിമുടക്കില്‍ പങ്കെടുത്ത എന്‍.ജി.ഒ യൂനിയന്‍, കെ.ജി.ഒ.എഫ്, കെ.എസ്.ടി.എ, കെ.ജി.ഒ.എ, കെ.എച്ച്.എസ്.ടി.എ, കെ.എം.സി.എസ്.യു, കെ.ജി.എന്‍.എ, ജോയന്‍റ് കൗണ്‍സില്‍, എഫ്.എസ്.ഇ.ടി.ഒ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം ഇ.പി.കെ. സുഭാഷിതന്‍ ഉദ്ഘാടനം ചെയ്തു. ബഹുഭൂരിപക്ഷം പേരും പണിമുടക്കില്‍ പങ്കെടുത്തതായി സംയുക്ത സമരസമിതി അറിയിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെയും വില്ളേജ് ഓഫിസുകളുടെയും പൊതുമരാമത്ത്, ഇറിഗേഷന്‍, സര്‍വേ വകുപ്പുകളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായും ആക്ഷന്‍ കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. എന്നാല്‍, ജില്ലയില്‍ പണിമുടക്ക് പരാജയമായിരുന്നുവെന്നും എട്ട് ശതമാനം മാത്രമാണ് പണിമുടക്കില്‍ പങ്കെടുത്തതെന്നും സെറ്റോ, എന്‍.ജി.ഒ അസോസിയേഷന്‍ എന്നിവര്‍ അവകാശപ്പെട്ടു. |
ധനമന്ത്രി മാണിക്കു നേരെ കരിങ്കൊടി Posted: 22 Jan 2015 09:30 PM PST തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചക്കെത്തിയ ധനമന്ത്രി കെ.എം മാണിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ദര്‍ബാര്‍ ഹാളിലെത്തിയ മാണിക്കു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ ബജറ്റിന് മുന്നോടിയായി ധനമന്ത്രി നടത്തുന്ന ചര്‍ച്ചയുടെ വേദി മാറ്റാന്‍ ധനവകുപ്പ് വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസില്‍ ഇന്ന് നടത്താനിരുന്ന ചര്‍ച്ച സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലേക്കാണ് മാറ്റിയത്. പൊതുജനങ്ങളും സംഘടനാ പ്രതിനിധികളുമായി രാവിലെ 10 മുതലാണ് ധനമന്ത്രി ചര്‍ച്ച നടത്തുക. റബര്‍, നാളികേര മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങളും സംബന്ധിച്ച് ഇരു ബോര്‍ഡുകളുടെ പ്രതിനിധികളുമായി ധനമന്ത്രി വ്യാഴാഴ്ച ആശയവിനിമയം നടത്തിയിരുന്നു. |
നെന്മാറ കോളറ ഭീതിയില്‍ Posted: 22 Jan 2015 09:15 PM PST നെന്മാറ: പോത്തുണ്ടി ഡാം കുടിവെള്ളത്തില്‍ ചളിയും മാലിന്യവും അടിഞ്ഞുകൂടിയതോടെ പകര്‍ച്ചവ്യാധി പടരുന്നു. നെന്മാറ, അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് പോത്തുണ്ടി ഡാമിനെയാണ്. പൊതുവെ വരണ്ട പ്രദേശങ്ങളായതിനാല്‍ ഇവിടെ മറ്റു കുടിവെള്ള സ്രോതസ്സുകളും കുറവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഫില്‍ട്ടര്‍ പ്ളാന്‍റ് നോക്കുകുത്തിയായതാണ് ഡാമില്‍ മാലിന്യം അടിഞ്ഞുകൂടാന്‍ കാരണം. കുടിവെള്ള വിതരണത്തിന്‍െറ ചുമതലയുള്ള വാട്ടര്‍ അതോറിറ്റി വെള്ളം ഫില്‍ട്ടര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ളെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഫില്‍ട്ടറിങ് നടക്കാത്തതുമൂലം നെന്മാറ ടൗണിലത്തെുന്ന പോത്തുണ്ടി കുടിവെള്ളം ചളിനിറഞ്ഞ് കറുത്ത നിറത്തിലാണ്. പൈപ്പില്‍ തുണി കെട്ടി അരിച്ചെടുത്താണ് കുടിവെള്ളം ഉപയോഗിക്കുന്നത്. പോത്തുണ്ടി ഡാമിലെ വെള്ളത്തില്‍ ക്ളോറിനേഷന്‍ നടത്താതെയാണ് ജലവിതരണം നടത്തുന്നതെന്ന് ജല ഉപഭോക്താക്കളുടെ സംഘടന ആരോപിച്ചു. പനി, വിട്ടുമാറാത്ത ജലദോഷം, വയറിളക്കം, വയറുവേദന തുടങ്ങിയ പല അസുഖങ്ങളുമായി നെന്മാറ മേഖലയിലെ ഒട്ടേറെ പേര്‍ ചികിത്സ തേടിയിരുന്നു. മലിന ജലത്തിന്‍െറ ഉപയോഗമാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനെ സംബന്ധിച്ച് നാട്ടുകാര്‍ ആരോഗ്യവകുപ്പിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയായില്ല. വെള്ളം ഫില്‍ട്ടറിങ് നടത്താതെ വിതരണം ചെയ്യുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. |
തെലുങ്കു ഹാസ്യതാരം എം.എസ് നാരായണ അന്തരിച്ചു Posted: 22 Jan 2015 09:04 PM PST ഹൈദരാബാദ്: തെലുങ്കു സിനിമയിലെ പ്രമുഖ ഹാസ്യതാരവും സംവിധായകനുമായ എം.എസ് നാരായണ (63) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പടിഞ്ഞാറന്‍ ഗോദാവരിയിലെ മാതൃ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനിടെ അസുഖബാധിതനായ നാരായണയെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രോഗം മൂര്‍ച്ഛിക്കുകയും ഇന്നു പുലര്‍ച്ചെ അദ്ദേഹം മരണപ്പെടുകയുമായിരുന്നു. 700റോളം തെലുങ്കു സിനിമകളില്‍ അഭിനയിച്ച നാരായണ 1951 ഏപ്രില്‍ 16നാണ് ജനിച്ചത്. അധ്യാപക വൃത്തിയില്‍ നിന്നാണ് അദ്ദേഹം അഭിനയത്തിലേക്ക് പ്രവേശിച്ചത്. ചിരഞ്ജീവി, പവന്‍ കല്യാണ്‍, പ്രഭാസ്, മഹേഷ് ബാബു, ജൂനിയര്‍ എന്‍.ടി.ആര്‍, സിദ്ധാര്‍ഥ്, രവി തേജ അടക്കമുള്ള സൂപ്പര്‍ താരങ്ങളോടൊപ്പം നാരായണ അഭിനയിച്ചിട്ടുണ്ട്. ദൂകുഡ്, ബാദ്ഷ്, റെഡി, അത്താരിന്‍തികി ദാരെഡി എന്നീ സിനിമകളില്‍ മികച്ച അഭിനയം കാഴ്ചവെച്ചു. 'പാത്താസ്' ആണു പുറത്തിറങ്ങിയ സിനിമകളില്‍ അവസാനത്തേത്. റെയി, ശങ്കര എന്നിവയാണ് റിലീസ് ചെയ്യാനുള്ള സിനിമകള്‍. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍െറ മികച്ച പുരുഷ ഹാസ്യതാരത്തിനുള്ള നന്തി പുരസ്കാരം അഞ്ചു തവണ നാരായണക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച 'ദൂകുഡ്' എന്ന സിനിമക്ക് ഫിലിം ഫെയര്‍ പുരസ്കാരവും ലഭിച്ചു. 'അലക്സാണ്ടര്‍' അടക്കം നിരവധി സിനിമകള്‍ക്ക് സംഭാഷണം നിര്‍ഹിച്ചിട്ടുണ്ട്. |
കുത്തിവെപ്പിലെ പിഴവ്: നഴ്സുമാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ളെന്ന് Posted: 22 Jan 2015 09:01 PM PST മലപ്പുറം: പ്രസവത്തത്തെുടര്‍ന്ന് നല്‍കിയ കുത്തിവെപ്പിലുണ്ടായ പാകപ്പിഴകള്‍ക്ക് കാരണക്കാരായ നഴ്സുമാര്‍ക്കെതിരെ ആരോഗ്യവിജിലന്‍സ് ശിപാര്‍ശ ചെയ്തിട്ടും നടപടി ഉണ്ടായില്ളെന്ന് യുവതിയും ഭര്‍ത്താവും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ രണ്ടാമത്തെ പ്രസവത്തിനായി പ്രവേശിപ്പിച്ച മേലേ അരിപ്ര ചേനത്തൊടി കളരിക്കല്‍ മണികണ്ഠന്‍െറ ഭാര്യ ജേഷ്മക്കാണ് കുത്തിവെപ്പില്‍ പാകപ്പിഴയുണ്ടായത്. 2013 ഒക്ടോബര്‍ 21നാണ് ജേഷ്മ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്. ഓപറേഷന്‍ മുഖേനയായായിരുന്നു പ്രസവം. ഇതിനുശേഷം പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയും നടത്തി. നാലാംദിവസംനല്‍കിയ ഇന്‍ജക്ഷനത്തെുടര്‍ന്ന് ശരീരത്തിന്‍െറ പല ഭാഗത്തും നീരുവന്ന് അവശനിലയിലായ രേഷ്മയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ ഒമ്പതുദിവസം വെന്‍റിലേറ്ററില്‍ കിടക്കുകയും മൂന്നുലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവഴിക്കുകയും ചെയ്തു. ഇതത്തേുടര്‍ന്ന് ഡി.എം.ഒ അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് 2014 ജൂണില്‍ ആശുപത്രിയിലത്തെി അന്വേഷണം നടത്തി. വിജിലന്‍സ് അന്വേഷണം നടന്നിട്ടും നടപടി ഉണ്ടാവാത്തതിനത്തെുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ജേഷ്മയും കുടുംബവും വിവരാവകാശപ്രകാരം സംഘടിപ്പിച്ചു. പിന്നീട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. എങ്കിലും നടപടിയുണ്ടായില്ല. ശാരീരികവും സാമ്പത്തികവുമായ പ്രയാസം നേരിട്ടിട്ടും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് ആരോഗ്യ വകുപ്പിന്‍െറയും സര്‍ക്കാറിന്‍െറയും വീഴ്ചയാണെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നുമാണ് ജേഷ്മയും ഭര്‍ത്താവും അമ്മാവന്‍ കെ. വത്സനും ആവശ്യപ്പെടുന്നത്. |
ജീവനക്കാരുടെ പണിമുടക്ക് ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു Posted: 22 Jan 2015 08:57 PM PST കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. മിക്ക ഓഫിസുകളിലും നാമമാത്രമായിരുന്നു ജീവനക്കാരുടെ ഹാജര്‍. ജില്ലയിലെ പോളിടെക്നിക്കുകളില്‍ ക്ളാസുകള്‍ നടന്നില്ല. കലക്ടറേറ്റില്‍ 30 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. ആര്‍.ടി ഓഫിസിന്‍െറ പ്രവര്‍ത്തനത്തെ സമരം ബാധിച്ചു. പല സ്കൂളുകളുടെയും പ്രവര്‍ത്തനവും താറുമാറായി. കോട്ടയം സിവില്‍ സ്റ്റേഷനിലെ 1100 ജീവനക്കാരില്‍ 350 പേര്‍ മാത്രമാണ് ഹാജരായത്. കലക്ടറുടെ ഓഫിസിലും ജീവനക്കാരുടെ എണ്ണം നാമമാത്രമായിരുന്നു.ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും സമരം ഏറെക്കുറെ പൂര്‍ണമായിരുന്നു. ജീവനക്കാരില്ലാത്തതിനാല്‍ എത്തിയവരില്‍ പലരും ഉച്ചയോടെ മടങ്ങി. കോട്ടയം കലക്ടറേറ്റില്‍ 22 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായതെന്ന് എന്‍.ജി.ഒ യൂനിയന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. മെഡിക്കല്‍ കോളജ് ഓഫിസിലും ഡി.എം.ഒ ഓഫിസിലും 90 ശതമാനം പേര്‍ പണിമുടക്കിയതായി ഇവര്‍ അവകാശപ്പെട്ടു. പണിമുടക്കില്‍ എം.ജി സര്‍വകലാശാലയിലെ ഭൂരിപക്ഷം ജീവനക്കാരും പങ്കെടുത്തതായി സര്‍വകലാശാല എംപ്ളോയീസ് അസോസിയേഷന്‍ അവകാശപ്പെട്ടു. ആകെയുള്ള 1535 സ്ഥിരം ജീവനക്കാരില്‍ 230 പേര്‍ മാത്രമാണ് ജോലിക്ക് എത്തിയതെന്ന് വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു. പരീക്ഷാഭവന്‍ ഉള്‍പ്പെടെ മിക്ക സെക്ഷനുകളും അടഞ്ഞുകിടന്നു. പണിമുടക്കിയ ജീവനക്കാര്‍ കാമ്പസില്‍ പ്രകടനം നടത്തി. അസോസിയേഷന്‍ ഭാരവാഹികളായ ബാബുരാജ് എ. വാര്യര്‍, കെ. ഷറഫുദ്ദീന്‍, പി.സി.സുകുമാരന്‍, പി.എം. രാജേന്ദ്രന്‍, ജെ.ലേഖ, എം.എസ്. സുരേഷ്, ജോസഫ് എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കോട്ടയം സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം രാജീവ്ഗാന്ധി കോംപ്ളക്സില്‍ സമാപിച്ചു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറി അജയന്‍ കെ. മേനോന്‍ സംസാരിച്ചു. ടി.എസ്.എന്‍. ഇളയത്, ഡോ. കെ.എം. ദിലീപ്, ബെന്നി മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈക്കം, പാലാ, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലും പ്രകടനങ്ങള്‍ നടന്നു. എല്‍.ഡി.എഫ്-ബി.ജെ.പി അനുകൂല സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍നിന്ന് യു.ഡി.എഫ് അനുകൂല സംഘടനകള്‍ വിട്ടുനിന്നിരുന്നു. ജോലിക്കത്തെുന്ന ജീവനക്കാരെ സമരക്കാര്‍ തടയുന്നത് ഒഴിവാക്കാന്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. വൈക്കം: സംസ്ഥാന ജീവനക്കാരുടെ പണിമുടക്ക് വൈക്കത്ത് ഭാഗീകമായിരുന്നു. താലൂക്ക് ഓഫിസ്, ട്രഷറി, ബോട്ടുജെട്ടി, ഗവ. ഹോസ്പിറ്റല്‍, വില്ളേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പകുതിയോളം ജീവനക്കാര്‍ ഹാജരായി. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് തവണക്കടവ് പള്ളിപ്പുറം ബോട്ട് സര്‍വീസ് നിലച്ചു. പണിമുടക്കറിയാതെ ജെട്ടിയിലത്തെിയ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും കുഴഞ്ഞു. യാത്രക്കാര്‍ ഇതോടെ കടത്തുവള്ളക്കാരെ ആശ്രയിക്കുകയായിരുന്നു. |
നിയമോപദേശം തേടുമെന്ന് കലക്ടര്‍ Posted: 22 Jan 2015 08:55 PM PST പത്തനംതിട്ട: നിര്‍ദിഷ്ട ആറന്മുള വിമാനത്താവള ഭൂമിയിലെ മണ്ണിട്ടുനികത്തിയ കരിമാരം തോട് പുന$സ്ഥാപിക്കുന്ന വിഷയത്തില്‍ കോടതിവിധി പഠിക്കാനായി നിയമോപദേശം തേടുമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍. കലക്ടറേറ്റില്‍ നടന്ന തെളിവെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതി ആദ്യം പുറപ്പെടുവിച്ച ഉത്തരവില്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ടശേഷം തോട് പുന$സ്ഥാപിക്കണമെന്നാണ് പറയുന്നത്. വിമാനത്താവള നിര്‍മാണ കമ്പനിയായ കെ.ജി.എസ് ഫയല്‍ ചെയ്ത കേസില്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ട് ഉചിത തീരുമാനം കലക്ടര്‍ എടുക്കണമെന്നാണ് പറയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ആദ്യം പുറപ്പെടുവിച്ച ഉത്തരവ് പുന$പരിശോധിക്കേണ്ടതില്ളെന്നും മണ്ണ് നീക്കുന്ന വിഷയത്തില്‍ കെ.ജി.എസ് കക്ഷിയല്ളെന്നുമാണ് ജസ്റ്റിസ് എ.എം. ഷഫീഖ് തന്‍െറ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. ബന്ധപ്പെട്ട ക്ഷികളുടെ വാദം കേട്ടശേഷം മണ്ണ് നീക്കണമെന്ന് ആദ്യ ഉത്തരവില്‍ പറയുന്നത് കണക്കിലെടുത്ത് കെ.ജി.എസിന്‍െറ ഹരജി തീര്‍പ്പുകല്‍പിക്കുകയാണ് ഹൈകോടതി ചെയ്തത്. ഹരജി തള്ളിയെന്നത് മറച്ചുവെച്ച് കെ.ജി.എസ് വിധിനേടി എന്നാണ് കലക്ടര്‍ വ്യാഖ്യാനിക്കുന്നതെന്ന് ആരോപണമുയരുന്നു. ഇത് കമ്പനിയെ സഹായിക്കാനാണെന്ന കുറ്റപ്പെടുത്തലും ഉയരുന്നുണ്ട്. തെളിവെടുപ്പില്‍ ഹരജിക്കാരനായ വി. മോഹനന്‍ ഹാജരായിരുന്നു. തോട്ടിലെ മണ്ണുനീക്കി പുഞ്ചപ്പാടത്ത് നെല്‍കൃഷി നടത്താന്‍ സാഹചര്യമൊരുക്കണമെന്ന് മോഹനന്‍െറ അഭിഭാക്ഷകര്‍ വാദിച്ചു. പുറമ്പോക്കുഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തല തീരുമാനമുണ്ടെന്ന് കെ.ജി.എസ് ഗ്രൂപ്പിന്‍െറ അഭിഭാഷകര്‍ തെളിവെടുപ്പില്‍ വാദിച്ചു. മണ്ണുനീക്കുന്നത് പദ്ധതി നിര്‍വഹണത്തെ ബാധിക്കുമെന്നും നീരൊഴുക്ക് പുന$സ്ഥാപിക്കാന്‍ ജലസേചനവകുപ്പുമായി ചേര്‍ന്ന് നടപടി ഉറപ്പ് നല്‍കിയതാണെന്നും അവര്‍ വ്യക്തമാക്കി. വ്യത്യസ്ത വാദങ്ങള്‍ ഉന്നയിച്ച സ്ഥിതിക്കാണ് അനന്തര നടപടികള്‍ക്കായി ഗവ. പ്ളീഡറോട് നിയമോപദേശം തേടാന്‍ കലക്ടര്‍ തീരുമാനിച്ചത്. സത്യവാങ്മൂലം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രദേശത്തെ പുറമ്പോക്കുഭൂമിയിലൂടെ ഒഴുകിയിരുന്ന തോട് നികത്തിയത് മണ്ണുനീക്കി പുന$സ്ഥാപിക്കണെമെന്നാണ് ഹൈകോടതി ഉത്തരവ്. അത് നടപ്പാക്കാന്‍ വൈകിയതിനാല്‍ കലക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ഹൈകോടതി സ്വീകരിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച തെളിവെടുപ്പ് നടന്നത്. |
മിനി സിവില്‍ സ്റ്റേഷന്‍ നോക്കുകുത്തിയാകുന്നു Posted: 22 Jan 2015 08:22 PM PST കാഞ്ഞങ്ങാട്: വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ മിനി സിവില്‍ സ്റ്റേഷന്‍ നോക്കുകുത്തിയാവുന്നു. ചിതറിക്കിടക്കുന്ന സര്‍ക്കാര്‍ ഓഫിസുകളെ ഒരേ മേല്‍ക്കൂരക്ക് കീഴില്‍ കൊണ്ടുവരാന്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പ്രവര്‍ത്തനസജ്ജമായില്ല. ഉദ്ഘാടനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും തുറക്കാത്തതിനാല്‍ വിവിധയിടങ്ങളില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മോക്ഷമില്ല. ഡിസംബര്‍ 29നാണ് ഉത്സവാന്തരീക്ഷത്തില്‍ മുഖ്യമന്ത്രി സിവില്‍ സ്റ്റേഷന്‍ തുറന്നുകൊടുത്തത്. നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഓഫിസുകളാണ് ഇവിടേക്ക് മാറ്റുന്നത്. കെട്ടിടത്തിന് വൈദ്യുതി ലഭിക്കാത്തതാണ് പ്രവര്‍ത്തനം തുടങ്ങാതിരിക്കാനുള്ള കാരണം. ഇതിനായി താലൂക്ക് ഓഫിസ് കോമ്പൗണ്ടില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതേയുള്ളൂ. ഇവിടേക്ക് വരുന്ന ഓരോ ഓഫിസിനും ആവശ്യമായ ഹാളുകളാണ് വിട്ടുകൊടുത്തത്. ഇവ സൗകര്യപ്രദമായി വിഭജിക്കേണ്ട ജോലിയും ബാക്കിയാണ്. ഇതിനാവശ്യമായ തുക കണ്ടത്തൊന്‍ അതാത് വകുപ്പില്‍നിന്നുള്ള സാമ്പത്തിക അനുമതിയും ലഭിക്കണം. താഴത്തെ നിലയില്‍ താലൂക്ക് ഓഫിസും തഹസില്‍ദാറുടെ നിയന്ത്രണത്തിലുള്ള കോണ്‍ഫറന്‍സ് ഹാളുമായിരിക്കും പ്രവര്‍ത്തിക്കുക. ഒന്നാംനിലയില്‍ സപൈ്ള ഓഫിസ്, ഹിന്ദുമത ധര്‍മ സ്ഥാപന വകുപ്പ്, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫിസ്, സഹകരണ സംഘം അസി. രജിസ്ട്രാറുടെ ഓഫിസ്, താലൂക്ക് സപൈ്ള ഓഫിസ്, താലൂക്ക് വ്യവസായ കേന്ദ്രം, ജോയന്‍റ് ആര്‍.ടി.എ ഓഫിസ് എന്നിവ പ്രവര്‍ത്തിക്കും. രണ്ടാംനിലയില്‍ ഡി.ഇ.ഒ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്, എംപ്ളോയ്മെന്‍റ് ഓഫിസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസ്, ലേബര്‍ ഓഫിസ് എന്നിവയുണ്ടാകും. തഹസില്‍ദാരുടെ നിയന്ത്രണത്തിലുള്ള മിനി കോണ്‍ഫറന്‍സ് ഹാളും ഇവിടെയുണ്ട്. പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിന്‍െറ ഒരുഭാഗം ചില സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് വിട്ടുകൊടുക്കും. ഇവിടെ ഫുഡ്സേഫ്റ്റി ഓഫിസ്, ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ്, താലൂക്ക് ഓഫിസ് റിക്കാര്‍ഡ് റൂം, ഐ.എസ്.എം ഓഫിസുകള്‍, ഇലക്ഷന്‍ വകുപ്പ് ഗോഡൗണ്‍ എന്നിവയുമുണ്ടാകും. |
ഒബാമയുടെ സന്ദര്‍ശനം: ഇടതു പ്രതിഷേധം നാളെ Posted: 22 Jan 2015 08:21 PM PST ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്ളിക്ദിന മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്‍റ് ഡല്‍ഹിയില്‍ എത്തുന്നതിന് തലേന്ന് ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. പരമാധികാര റിപ്പബ്ളിക്കായ ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്നതാണ് റിപ്പബ്ളിക്ദിന പരേഡ്. പല രാഷ്ട്രങ്ങളുടെയും പരമാധികാരം കവരുകയും അധിനിവേശം നടത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഭരണത്തലവനെ അതില്‍ മുഖ്യാതിഥിയാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ളെന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. ജനാധിപത്യ സംരക്ഷണത്തിനെന്ന പേരില്‍ യുദ്ധം നടത്തുകയാണ് അമേരിക്ക പലേടത്തും ചെയ്യുന്നത്. ഇതിനിടയില്‍ അമേരിക്കയുമായി ചങ്ങാത്തം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ളോക്, ആര്‍.എസ്.പി, സി.പി.ഐ-എം.എല്‍ (ലിബറേഷന്‍), എസ്.യു.സി.ഐ-സി എന്നീ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. ഒബാമയെ അതിഥിയാക്കിയത് ഇന്ത്യക്കും സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും അപമാനമാണെന്ന് ഫോര്‍വേഡ് ബ്ളോക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. |
പ്രശ്നം പഠിക്കാന്‍ ആറംഗ കമ്മിറ്റിയെ നിയോഗിക്കും Posted: 22 Jan 2015 08:20 PM PST കണ്ണൂര്‍: മൂന്ന് ദിവസമായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിന് മുന്നില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണാന്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. 29ന് ഫിഷറീസ് ജോയന്‍റ് ഡയറക്ടരുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് യോഗം ചേരും. അതുവരെ സംയുക്ത സമരസമിതി നടത്തിവരുന്ന സമരം തുടരും. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ആറംഗ കമ്മിറ്റിയെ നിശ്ചയിക്കാന്‍ യോഗത്തില്‍ തീരുമാനമായി. രണ്ടുമാസം കൊണ്ട് പഠനം നടത്തി കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും. പുറം നാടുകളില്‍ നിന്നത്തെുന്ന തോണികള്‍ നിയന്ത്രിക്കണമെന്ന ആവശ്യമാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനാണ് 29ന് കോഴിക്കോട്ട് യോഗം വിളിക്കുന്നത്. ഈ സാഹചര്യത്തില്‍ 29 വരെ അന്യദേശക്കാരുടെ തോണികള്‍ ഇങ്ങോട്ട് കടന്നുവരുന്നത് ഒഴിവാക്കണമെന്ന സമരക്കാരുടെ ആവശ്യവും അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചത്. പ്രശ്നം പഠിക്കാന്‍ രൂപവത്കരിക്കുന്ന കമ്മിറ്റിയില്‍ കലക്ടറുടെ പ്രതിനിധി, ഫിഷറീസ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി യൂനിയന്‍, കച്ചവടക്കാര്‍ എന്നിവരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തും. വ്യാഴാഴ്ച നടന്ന യോഗത്തില്‍ കലക്ടര്‍ക്ക് പുറമെ ഫിഷറീസ് ജോയന്‍റ് ഡയറക്ടര്‍ ദിനേശ് ചെറുവാട്ട്, ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ബീഗം, വലക്കാരുടെ പ്രതിനിധികളായ യു. പുഷ്പരാജ്, കെ. പ്രതാപന്‍, ലാലു, സലാം, സുനില്‍ എന്നിവരും മത്സ്യത്തൊഴിലാളി യൂനിയനെ പ്രതിനിധാനം ചെയ്ത് എ.പി. പ്രഭാകരന്‍, പി.എ. രഘുനാഥ്, കച്ചവടക്കാര്‍ക്കു വേണ്ടി സി.പി. സുധീര്‍, പി. ശുക്കൂര്‍, കെ.വി. അബൂബക്കര്‍ എന്നിവരും പങ്കെടുത്തു. |
ജീവനക്കാരുടെ പണിമുടക്ക്; കാക്കനാട്ട് സംഘര്‍ഷം Posted: 22 Jan 2015 08:10 PM PST കൊച്ചി: ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടത്, ബി.ജെ.പി. അനുകൂല സര്‍വീസ് സംഘടനകളും അധ്യാപകരും നടത്തിയ പണിമുടക്കില്‍ സംഘര്‍ഷം. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ജോലിക്കത്തെിയ ജീവനക്കാരും സമരക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിനിടയാക്കിയത്. ജോലിക്ക് കയറിയ ജീവനക്കാരെ തടഞ്ഞത് പൊലീസും സമരാനുകൂലികളും തമ്മില്‍ ഉന്തും തള്ളിലും കലാശിച്ചു. വ്യാഴാഴ്ച രാവിലെ പത്തോടെ കലക്ടറേറ്റിലത്തെിയ എല്‍.എ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.എം. വര്‍ഗീസിനെ തടഞ്ഞതാണ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്. ജീവനക്കാര്‍ക്കൊപ്പം സിവില്‍ സ്റ്റേഷനിലേക്ക് കയറിയ ഡെപ്യൂട്ടി കലക്ടറെ മാത്രം തടഞ്ഞത് മറ്റു ജീവനക്കാര്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായത്്. പൊലീസ് ഇടപെട്ട് ഡെപ്യൂട്ടി കലക്ടറെ അകത്തേക്ക് കയറ്റാന്‍ ശ്രമിച്ചത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. പതിനൊന്നരയോടെ എത്തിയ ഒരു വിഭാഗം ജീവനക്കാരെ തടഞ്ഞതാണ് പൊലീസുമായി ഉന്തും തള്ളിലും കലാശിച്ചത്്. വൈകിയത്തെിയ ജീവനക്കാരെ ജോലിക്ക് കയറാന്‍ സമരാനുകൂലികള്‍ സമ്മതിച്ചില്ല. പൊലീസ് നോക്കി നില്‍ക്കെയാണ് ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞത്. മുദ്രാവാക്യം വിളിച്ച് സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ പൊലീസ് ഇടപെട്ട് സമരാനുകൂലികളെ തടയാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. ജോലിക്കത്തെുന്നവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ ജീവനക്കാരെ തടയാന്‍ അനുവദിക്കില്ളെന്നായിരുന്നു പൊലീസ് നിലപാട്. ഉച്ചവരെ സിവില്‍ സ്റ്റേഷന്‍ പരിസരം പൊലീസും സമരാനുകൂലികളും കൈയടക്കിയവസ്ഥയിലായിരുന്നു. സമരാനുകൂലികള്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയാണ് പിരിഞ്ഞുപോയത്. രാവിലെയുണ്ടായ സംഘര്‍ഷാവസ്ഥയിലും സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലായി 58.47 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജരായി. കലക്ടറേറ്റില്‍ കലക്ടര്‍ എം.ജി രാജമാണിക്യം, എ.ഡി.എം ബി. രാമചന്ദ്രന്‍ ഉള്‍പ്പെടെ 168 ഉദ്യോഗസ്ഥരില്‍ 78 പേര്‍ ഹാജരായി. അധ്യാപകര്‍ കൂടി പങ്കെടുക്കുന്ന സമരം എന്ന നിലയില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ 72.83 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജരായി. എറണാകുളം ആര്‍.ടി ഓഫിസില്‍ 80 ജീവനക്കാരില്‍ 53 പേരും, ഡി.ഡി.പഞ്ചായത്ത്് ഓഫിസില്‍ 32 ജീവനക്കാരില്‍ 18 പേരും, റീജിയനല്‍ ടൗണ്‍ പ്ളാനിങില്‍ 59 പേരില്‍ 15 പേരും വാണിജ്യ നികുതി ഓഫിസില്‍ 129 ജീവനക്കാരില്‍ 92 പേരും, ജില്ലാ ലേബര്‍ ഓഫിസില്‍ 57 പേരില്‍ 30 പേരും, ഡെയറി ഡെവലപ്പ്്മെന്‍റ് ഓഫിസില്‍ 70 പേരില്‍ 36 പേരും കുടുംബശ്രീ ഓഫിസില്‍ 17ല്‍ 17 പേരും കൃഷി ഓഫിസില്‍ 59 പേരില്‍ 28 പേരും ജോലിക്ക് ഹാജരായി. |
സ്വര്‍ണവില കുറഞ്ഞു; പവന് 21,120 രൂപ Posted: 22 Jan 2015 08:08 PM PST കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു 2,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയും 21,200 രൂപയായിരുന്നു പവന്‍ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.78 ഡോളര്‍ താഴ്ന്ന് 1.296.92 ഡോളറിലെത്തി. |
അപ്രതീക്ഷിത കടലാക്രമണം; തീരദേശം ഭീതിയില്‍ Posted: 22 Jan 2015 08:08 PM PST ആറാട്ടുപുഴ: അര്‍ധരാത്രിക്ക് ശേഷം അപ്രതീക്ഷിതമായുണ്ടായ കടലാക്രമണം തീരങ്ങളില്‍ ദുരിതവും ഭീതിയും വിതച്ചു. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കടകള്‍ തകര്‍ന്നു. തീരദേശ റോഡ് കടലെടുത്തു. പലയിടത്തും റോഡ് മണ്ണിനടിയിലായി.ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടു. കടലാക്രമണ ഭീതിയില്‍ തീരവാസിയായ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. രാത്രിയിലെ കടലാക്രമണം ജനങ്ങളില്‍ സൂനാമി ഭീതി പടര്‍ത്തി. ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കടല്‍ പ്രക്ഷുബ്ധമായത്. കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് പതിച്ചതോടെ തീരത്തെ വീടുകളില്‍ വെള്ളം കയറി. ഉറക്കത്തിലായിരുന്ന വീട്ടുകാരില്‍ അപ്രതീക്ഷിതമായുണ്ടായ കടല്‍ക്ഷോഭം സൂനാമി ഭീതി പടര്‍ത്തി. കടലിനോട് ഏറെ അടുത്ത് താമസിക്കുന്ന ഓട്ടോ തൊഴിലാളിയായ ആറാട്ടുപുഴ കപ്പൂരിക്കാട്ടില്‍ അബ്ദുല്‍ വാഹിദാണ് (61) ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ബസ്സ്റ്റാന്‍ഡ് ഭാഗത്ത് ആറാട്ടുപുഴ തയ്യില്‍ പടീറ്റതില്‍ യശോധരന്‍െറ സ്റ്റേഷനറി കടയും അനന്തുഭവനത്തില്‍ അജികുമാറിന്‍െറ ബാര്‍ബര്‍ ഷോപ്പും പ്രവര്‍ത്തിച്ചിരുന്ന കടമുറികള്‍ പൂര്‍ണമായും തകര്‍ന്നു. കൂടാതെ കുന്നുംപറമ്പില്‍ അബ്ദുല്‍ സലാമിന്‍െറ പച്ചക്കറി കട പ്രവര്‍ത്തിച്ചിരുന്ന കടമുറിയും പൂര്‍ണമായും തകര്‍ന്നു . കരയിലേക്ക് അടിച്ചുകയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് ശക്തിയോടെ കിഴക്കോട്ട് ഒഴുകിയത് മൂലം റോഡിന് കിഴക്ക് ഭാഗത്തെ നിരവധി വീടുകളിലും വെള്ളം കയറി. ആറാട്ടുപുഴ വലിയഴീക്കല്‍ മുതല്‍ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന തോപ്പില്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് കടലാക്രമണം ദുരിതം വിതച്ചത്. ശക്തമായ തിരയില്‍ ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗര്‍വരെയുള്ള അരക്കിലോമീറ്ററോളം വലിയഴീക്കല്‍ തൃക്കുന്നപ്പുഴ തീരദേശ റോഡ് ഭാഗികമായി തകര്‍ന്നു . റോഡിന്‍െറയും കടല്‍ ഭിത്തിയുടെയും കല്ലുകള്‍ റോഡിലാകെ ചിതറി കിടക്കുകയാണ്. ഇതുമൂലം കാല്‍നട യാത്രപോലും ഇതുവഴി പ്രയാസകരമാണ്. റോഡിന്‍െറ ശോച്യാവസ്ഥ മൂലം വലിയഴീക്കലേക്കുള്ള ബസ് സര്‍വിസുകള്‍ ബസ്സ്റ്റാന്‍ഡ് വരെയാക്കി ചുരുക്കി. പെരുമ്പള്ളി ഭാഗത്ത് റോഡ് മണ്ണിനടിയിലാണ്. തൃക്കുന്നപ്പുഴ പ്രണവംനഗര്‍ ഭാഗത്ത് റോഡില്‍ മണ്ണ് മൂടിയത് ഗതാഗതം തടസ്സപ്പെടുത്തി. നാട്ടുകാര്‍ രാവിലെതന്നെ മണ്ണ് നീക്കം ചെയ്തതോടെയാണ് ഗതാഗതം സുഗമമായത്. പാനൂര്‍ ,പുത്തന്‍പുര ജങ്ഷന്‍,പല്ലന തോപ്പില്‍ ജങ്ഷന്‍ ഭാഗത്തും കടല്‍ ഏറെ നാശം വിതച്ചു. വലിയഴീക്കല്‍ ഭാഗത്തേക്ക് സ്റ്റേ സര്‍വീസ് നടത്തിയതിനുശേഷം തീരത്തിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാര്‍ ബസിലേക്ക് ശക്തമായി അടിച്ച് കയറിയ തിരമാല കണ്ടുപേടിച്ച് സൂനാമി ഭീതിയില്‍ പുറത്തേക്ക് ഇറങ്ങിയോടി. കടലാക്രമണ ദുരിതപ്രദേശങ്ങള്‍ റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. പകല്‍ സമയം കടല്‍ അടങ്ങിയെങ്കിലും രാത്രിയില്‍ ക്ഷോഭിക്കുമോ എന്ന ഭീതിയിലാണ് തീരവാസികള്‍. തുറവൂര്‍: തീരദേശപാതയുടെ പടിഞ്ഞാറുള്ള മുഴുവന്‍ വീടുകളിലും വെള്ളംകയറി. മത്സ്യം ഉണക്കി ശേഖരിക്കുന്ന ഷെഡുകളിലും കടകളിലും വെള്ളം കയറി നാശമുണ്ടായി. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡ് പിള്ളേഴത്ത് ഓമനക്കുട്ടന്‍െറ ഓടുമേഞ്ഞ വീട് തകര്‍ന്നുവീണു. ഓമനക്കുട്ടന്‍െറ മാതാവ് തങ്കമ്മയും ഭാര്യയും രണ്ട് മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കടല്‍ഭിത്തി കവിഞ്ഞാണ് വെള്ളം അടിച്ചുകയറിയത്. അന്ധകാരനഴി മുതല്‍ ചെല്ലാനം വരെയുള്ള തീരദേശത്തെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിലായി. തീരദേശമേഖലയില്‍ ഉണക്കാനിട്ടിരുന്ന മത്സ്യങ്ങള്‍ വെള്ളം കയറി നശിച്ചതായി പഞ്ചായത്ത് അംഗങ്ങളായ ജയ്സണ്‍ പീറ്റര്‍, അഡ്വ. പി.കെ. ബിനോയ് എന്നിവര്‍ പറഞ്ഞു. ജനുവരി മാസത്തില്‍ ഇത്രമാത്രം വെള്ളം കയറുന്നത് ആദ്യമാണെന്ന് പഴമക്കാര്‍ പറയുന്നു. പല വീടുകളിലും കെട്ടിനിന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കേണ്ടിവന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ വേലിയേറ്റത്തിന്‍െറ ശക്തി കുറയുകയും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തു. ചേര്‍ത്തല: ചേന്നവേലിയില്‍ ഉണ്ടായ രൂക്ഷമായ കടല്‍ക്ഷോഭം പ്രദേശവാസികളെ ദുരിതത്തിലാക്കി. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറുകയും ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ വേലിയേറ്റത്തെ തുടര്‍ന്ന് ബിജു, കുഞ്ഞച്ചന്‍, ശൗരിയാര്‍, ഒൗസേഫ്, ഉമ്മച്ചന്‍ തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറി. |
നേതാജിക്ക് ഇന്ന് 118; ദുരൂഹതക്ക് 70 വയസ്സ് Posted: 22 Jan 2015 08:07 PM PST ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കിടയില്‍ ദുരൂഹതകള്‍ ബാക്കിയാക്കി പറന്നകന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ ഓര്‍മപുതുക്കി ഒരു ജന്മദിനം കൂടി. നേതാജിയുടെ 118ാം ജന്മദിനമാണ് ജനുവരി 23. അദ്ദേഹത്തിന്‍െറ ദുരൂഹമായ തിരോധാനത്തിന് 70 വര്‍ഷം തികയുന്ന വര്‍ഷംകൂടിയാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ സേനയെ നേരിടാന്‍ ഇന്ത്യന്‍ നാഷനല്‍ ആര്‍മി (ഐ.എന്‍.എ) രൂപവത്കരിച്ച നേതാജി ഒളിവിലെ പോരാട്ടത്തിനിടെ അപ്രത്യക്ഷനായ ദുരൂഹത പതിറ്റാണ്ടുകള്‍ക്കുശേഷവും നീങ്ങിയിട്ടില്ല. 1945നുശേഷം നേതാജിയെ ആരും കണ്ടിട്ടില്ല. എന്തു സംഭവിച്ചുവെന്ന് തിട്ടമില്ല. ടോക്യോയിലേക്കുള്ള യാത്രക്കിടെ, 1945 ആഗസ്റ്റ് 18ന് ഇപ്പോഴത്തെ തായ്വാനില്‍ നടന്ന വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്നാണ് പ്രബലമായ ഒരു കഥ. എന്നാല്‍, നേതാജിയുടെ തിരോധാനം അന്വേഷിച്ച മുഖര്‍ജി കമീഷന്‍ അത് ശരിവെക്കുന്നില്ല. ടോക്യോയിലെ റംഗോജി ക്ഷേത്രത്തില്‍ നേതാജിയുടേതെന്ന് പറയുന്ന ചിതാഭസ്മം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട 40ലേറെ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. അത് പുറത്തുവിടണമെന്ന് നേതാജിയുടെ കുടുംബം നിരന്തരമായി ആവശ്യപ്പെടുന്നു. രഹസ്യരേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്ന നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ച് അനുകൂല നടപടി കാത്തിരിക്കുകയാണ് നേതാജി കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ ഓപണ്‍ ഫോറം. നേതാജിയെ റഷ്യയില്‍ കമ്യൂണിസ്റ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്‍ കൊന്നതാണെന്നും അത് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ അറിവോടെയാണെന്നുമാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇപ്പോള്‍ ചൈനയുടെ ഭാഗവും, നാല്‍പതുകളില്‍ സോവിയറ്റ് അധീനതയിലുമായിരുന്ന മഞ്ചരിയനിലേക്ക് കടന്ന നേതാജി ബ്രിട്ടീഷുകാരെ കബളിപ്പിക്കാന്‍ സ്വന്തം മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് സ്വാമി പറയുന്നത്. റഷ്യയുടെ സഹായം പ്രതീക്ഷിച്ച അദ്ദേഹത്തെ സ്റ്റാലിന്‍ സൈബീരിയയില്‍ തടവിലാക്കുകയാണ് ചെയ്തതത്രെ. 1953ല്‍ അവിടെവെച്ച് നേതാജി വധിക്കപ്പെട്ടുവെന്നും സ്വാമി പറയുന്നു. സൈബീരിയന്‍ ജയിലില്‍ നേതാജിയെ കണ്ടതായി മുന്‍ കെ.ജി.ബി ചാരന്‍ പറഞ്ഞിട്ടുണ്ടെന്നതാണ് തന്‍െറ കഥക്ക് സ്വാമി നല്‍കുന്ന തെളിവ്. മരണം സ്ഥിരീകരിക്കാത്ത നേതാവിന് രാജ്യത്തിന്‍െറ പരമോന്നത ബഹുമതിയായ ഭാരതരത്നയും ഇതിനിടയില്‍ കിട്ടാതെപോയി. മരണാനന്തര ബഹുമതിയായി അതു നല്‍കുന്നതിനെ കുടുംബം എതിര്‍ക്കുകയായിരുന്നു. അതിനും മുകളിലാണ് നേതാജിക്ക് സ്വതന്ത്ര ഇന്ത്യയില്‍ സ്ഥാനമെന്നാണ് അവര്‍ പറയുന്നത്. |
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സൂചനാപണിമുടക്ക് നടത്തി Posted: 22 Jan 2015 08:02 PM PST കോഴിക്കോട്: 2014 ജൂലൈ ഒന്നുമുതല്‍ അടിസ്ഥാനശമ്പളത്തിന്‍െറ 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, അഞ്ചുവര്‍ഷതത്ത്വം ഉറപ്പാക്കി ശമ്പളപരിഷ്കരണം നടപ്പാക്കുക, തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കി. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വിസ് സംഘടനാ സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൂചനാപണിമുടക്കില്‍ ഇടത് അനുകൂല സംഘടനകളിലെ അംഗങ്ങള്‍ പങ്കെടുത്തു. സര്‍ക്കാര്‍ ഓഫിസുകളെയും സ്കൂളുകളെയും പണിമുടക്ക് സാരമായി ബാധിച്ചു. അതേസമയം, വലത് അനുകൂല സംഘടനകളിലെ അംഗങ്ങള്‍ പണിമുടക്ക് ആഹ്വാനം അവഗണിച്ച് ജോലിക്കത്തെി. മിക്ക ഓഫിസുകളിലും ഹാജര്‍നില കുറവായിരുന്നു. ജില്ലയിലെ നാല് താലൂക്കുകളില്‍ നാമമാത്ര ഹാജരെ രേഖപ്പെടുത്തിയുള്ളൂവെന്ന് സമരസമിതി അവകാശപ്പെട്ടു. ജില്ലാ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഓഫിസ്, നാഷനല്‍ ഹൈവേ കോഴിക്കോട് സബ്ഡിവിഷന്‍, ജയില്‍ ഡി.ഐ.ജി ഓഫിസ്, റോഡ്സ് സബ് ഡിവിഷന്‍ ഓഫിസ്, ഇറിഗേഷന്‍ സര്‍ക്കിള്‍ ഓഫിസ്, പി.ഡബ്ള്യു.ഡി സ്പെഷല്‍ ബില്‍ഡിങ് ഡിവിഷന്‍, ചേളന്നൂര്‍ ബ്ളോക് ഓഫിസ്, വടകര ടൗണ്‍ എംപ്ളോയ്മെന്‍റ് ഓഫിസ്, വടകര താലൂക്ക് സപൈ്ള ഓഫിസ് തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളിലും ജീവനക്കാര്‍ എത്തിയില്ല. പണിമുടക്കിയ ജീവനക്കാര്‍ ആശുപത്രിമേഖലയില്‍ സന്നദ്ധ സേവനംചെയ്ത് മാതൃകകാട്ടി. പണിമുടക്കിയവര്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കോഴിക്കോട് പി.ഡബ്ള്യു.ഡി കോംപ്ളക്സിന് മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.കെ. സതീശ്, ജോയന്‍റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ടി.എം. സജീന്ദ്രന്‍, കെ.എം.സി.എസ്.യു സംസ്ഥാന ട്രഷറര്‍ വി. സുരേഷ്കുമാര്‍, കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്‍റ് പി. ഉഷാദേവി, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി പി.പി. സുധാകരന്‍, കെ.എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസലുല്‍ ഹഖ്, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ഡോ. കെ.കെ. ബേബി, എ.കെ.എസ്.ടി.യു ജില്ലാ ജോ. സെക്രട്ടറി സി. സദാനന്ദന്‍ മാസ്റ്റര്‍, കെ.എന്‍.ടി.ഇ.ഒ ജില്ലാ സെക്രട്ടറി ഷാജു കൂടത്തില്‍, പി.എസ്.ഇ.യു സംസ്ഥാന സെക്രട്ടറി എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ എം. മുരളീധരന്‍ സ്വാഗതം പറഞ്ഞു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുജാത കൂടത്തിങ്കല്‍, ജില്ലാ സെക്രട്ടറി കെ. രാജചന്ദ്രന്‍, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ആര്‍.വി. അബ്ദുല്ല, കെ.ജെ. തോമസ്, എ.കെ. അബ്ദുല്‍ ഹകീം, സി.സി. ഷെറിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വടകരയില്‍ എന്‍.ജി.ഒ യൂനിയന്‍ ജില്ലാ ജോ. സെക്രട്ടറി കെ.പി. രാജേഷ്, കെ.എം. സത്യന്‍, കെ. രജിത്കുമാര്‍, കെ.എം. പവിത്രന്‍, എ.പി. ദാമോദരന്‍, ടി. സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടിയില്‍ എന്‍.ജി.ഒ യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് പി. സത്യന്‍, അനില്‍ ചുക്കോത്ത്, കെ.കെ. രഘുനാഥ് എന്നിവര്‍ സംസാരിച്ചു. താമരശ്ശേരിയില്‍ ആക്ഷന്‍ കൗണ്‍സില്‍ താലൂക്ക് കണ്‍വീനന്‍ കെ.ജി. രാജന്‍, വി.പി. ഇന്ദിര, പി. വിജയപ്രസാദ് എന്നിവര്‍ സംസാരിച്ചു. പി.ഡബ്ള്യു.ഡി കോംപ്ളക്സില്‍ 246ല്‍ 28പേര്‍ മാത്രമേ ഹാജരായുള്ളൂ. സെയില്‍ ടാക്സ് കോംപ്ളക്സില്‍ 242ല്‍ 89, കോഴിക്കോട് കോര്‍പറേഷന്‍ 47-ല്‍ 69, കൊയിലാണ്ടി മുനിസിപ്പാലിറ്റി 41ല്‍ 3, വടകര മുനിസിപ്പാലിറ്റി 96ല്‍ 18പേര്‍ എന്നിങ്ങനെയാണ് ഹാജര്‍ നിരക്ക്. |
മാണിയുടെ ബജറ്റ് അവതരണം: സര്‍ക്കാറിന് കടുത്ത പരീക്ഷണം Posted: 22 Jan 2015 07:55 PM PST തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ പ്രതി ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് യു.ഡി.എഫ് സര്‍ക്കാറിന് കടുത്ത പരീക്ഷണമായി മാറും. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ളെന്ന പ്രതിപക്ഷനിലപാട് സഭയിലും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കും. അഴിമതി ആരോപണം നേരിടുന്ന മന്ത്രിയുടെ ബജറ്റിലെ നിര്‍ദേശങ്ങള്‍ പുതിയ ആരോപണങ്ങള്‍ക്ക് വഴിവെക്കും. കോഴവാങ്ങിയാണ് നിര്‍ദേശങ്ങളെന്ന ആരോപണം ഉയരുകയുംചെയ്യും. മാണിതന്നെ ബജറ്റ് അവതരിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 13ന് ബജറ്റ് അവതരിപ്പിക്കാന്‍ ധനവകുപ്പ് തയാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. വകുപ്പുകളില്‍നിന്ന് ബജറ്റ് നിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു. അധിക വരുമാനം കണ്ടത്തെുന്നതിന്‍െറ സാധ്യതകളും ചര്‍ച്ചചെയ്ത് വരികയാണ്. നികുതിയിളവുകളും പുതിയ നികുതിനിര്‍ദേശങ്ങളും ഇനിയാണ് തീരുമാനിക്കുക. ഈ നിര്‍ദേശങ്ങളാകും മാണിക്ക് ഏറ്റവുംവലിയ വെല്ലുവിളി സൃഷ്ടിക്കുക. ഏത് വിഭാഗത്തിന്‍െറ നികുതി കൂട്ടിയാലും കോഴ നല്‍കാത്തതുകൊണ്ടാണെന്ന ആക്ഷേപംവരും. നികുതി കുറച്ചാലും അത് കോഴ വാങ്ങിക്കൊണ്ടാണെന്നും ആരോപിക്കാനാകും. നിരക്ക് കൂട്ടാതെ നിലനിര്‍ത്തിയാല്‍ പോലും ആക്ഷേപത്തിന് വകയുണ്ട്. ബജറ്റ് നിര്‍ദേശങ്ങള്‍ മാണി വിറ്റ് പണമാക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. സര്‍ക്കാറിന് അധികനികുതി നിര്‍ദേശങ്ങള്‍ അനിവാര്യമായ ബജറ്റാണ് ഇക്കുറി. സര്‍ക്കാറിന് സമ്പൂര്‍ണമായി നടപ്പാക്കാന്‍ കഴിയുന്ന അവസാന ബജറ്റുമാണിത്. ഏറെ വികസന പദ്ധതികള്‍ ഇതില്‍ പ്രഖ്യാപിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടും പ്രഖ്യാപനങ്ങള്‍ വേണം. ഇതിന് അധിക വിഭവസമാഹരണം വേണം. ഇതിനുള്ള ഏത് നടപടിയും മാണിക്ക് വെല്ലുവിളി സൃഷ്ടിക്കും. സര്‍ക്കാറിന് ചട്ടപ്രകാരം ബജറ്റ് അവതരിപ്പിക്കാന്‍ പ്രയാസമൊന്നുമില്ല. ധനമന്ത്രി സഭയിലെഴുന്നേറ്റുനിന്ന് ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചാലുംമതി. എന്നാല്‍ ബജറ്റ് പ്രസംഗം പൂര്‍ണമായി വായിക്കുന്നതാണ് കേരളത്തിലെ കീഴ്വഴക്കം. മാണി ബജറ്റ് പ്രസംഗം നടത്താന്‍ തയാറായാല്‍ പ്രതിപക്ഷം അനുവദിക്കണമെന്നില്ല. നിയമസഭയില്‍ ഇതുവരെ കാണാത്തരീതികളായിരിക്കും അപ്പോള്‍ ഉണ്ടാവുകയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍. ബാലകൃഷ്ണപിള്ള ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരാനുണ്ട്. സ്വര്‍ണവ്യാപാരികളില്‍നിന്നും അരിക്കച്ചവടക്കാരില്‍നിന്നും ബേക്കറിക്കാരില്‍നിന്നും പണംവാങ്ങിയെന്ന ആരോപണങ്ങളാണിത്. ഇതിന്‍െറ വിശദാംശങ്ങളും ബിജു രമേശിന്‍െറ കൂടുതല്‍ വെളിപ്പെടുത്തലുകളും അതിനുമുമ്പ് പുറത്തുവരാം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനോട് കോണ്‍ഗ്രസില്‍നിന്ന് വിയോജിപ്പുകള്‍ പരസ്യമായിക്കഴിഞ്ഞു. കെ.പി.സി.സി വക്താവ് അജയ് തറയില്‍ മാണി മാറിനില്‍ക്കണമെന്നും മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്നും നിര്‍ദേശിച്ചു. പരസ്യ അഭിപ്രായത്തിനെതിരെ കെ.പി.സി.സി തന്നെ രംഗത്തുവന്നെങ്കിലും കോണ്‍ഗ്രസിലെ പലര്‍ക്കും ഇതേഅഭിപ്രായമുണ്ടെന്നാണ് സൂചന. |
No comments:
Post a Comment