കോടതി നിരീക്ഷണം: ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ കനത്ത പ്രഹരം -വി.എസ് Madhyamam News Feeds |
- കോടതി നിരീക്ഷണം: ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ കനത്ത പ്രഹരം -വി.എസ്
- പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ല -ചെന്നിത്തല
- പാമോലിന്‍ കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിയുടെ നേട്ടത്തിനല്ലേ - സുപ്രീംകോടതി
- ഉത്രാടത്തിന് മുമ്പേ നഗരത്തില്‍ ഓണപ്പാച്ചില്‍
- പാട്ടിന്‍െറ നിറസമൃദ്ധി
- ഓണത്തിരക്ക്; ഗതാഗതപരിഷ്കാരങ്ങള്‍ താളം തെറ്റുന്നു
- പാലാ-കോഴാ റോഡ് വികസനം പുരോഗമിക്കുന്നു
- പാകിസ്താനില്‍ പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിനകത്ത്
- സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് തോറ്റു; 2-4 ന്
- തീവ്രവാദം നിര്‍ത്താതെ പാകിസ്താനുമായി ചര്‍ച്ചക്കില്ളെന്ന് ആഭ്യന്തര മന്ത്രാലയം
കോടതി നിരീക്ഷണം: ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ കനത്ത പ്രഹരം -വി.എസ് Posted: 01 Sep 2014 12:57 AM PDT Image: തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് മുഖമടച്ച് കിട്ടിയ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സോളാര്‍ കേസിലും സലീം രാജ് ഭൂമി തട്ടിപ്പ് കേസിലും ഉമ്മന്‍ചാണ്ടിക്ക് പ്രഹരം കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉളുപ്പില്ലാതെ അദ്ദേഹം അധികാരത്തില്‍ അളളിപ്പിടിച്ചിരിക്കുകയാണെന്നും അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാമോലിന്‍ കേസിലെ ആരോപണത്തെ തുടര്‍ന്ന് താന്‍ രാജിവെച്ചിരുന്നെങ്കില്‍ മണ്ടനായേനെ എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ മണ്ടനാകാതെ രാജിവെക്കാനുള്ള സുവര്‍ണാവരമാണിത്. അദ്ദേഹം ഈ അവസരം വിനിയോഗിക്കുമെന്ന് കരുതുന്നു -വി.എസ് പറഞ്ഞു. |
പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ല -ചെന്നിത്തല Posted: 01 Sep 2014 12:41 AM PDT Image: കോഴിക്കോട്: പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ക്രമക്കേട് നടന്നിട്ടില്ളെന്ന് തന്നെയാണ് യു.ഡി.എഫിന്‍്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായി സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. പമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സ്വന്തം നേട്ടത്തിനല്ളേയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. മുഖ്യമന്ത്രിക്ക് കീഴിലെ പൊലീസ് അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്തുവരുമെന്നും കേസ് സി.ബി.ഐയെ ഏല്‍പിക്കുന്നതല്ളേ നല്ലതെന്നും കോടതി ചോദിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കരുതെന്നും തുടരന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. |
പാമോലിന്‍ കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിയുടെ നേട്ടത്തിനല്ലേ - സുപ്രീംകോടതി Posted: 01 Sep 2014 12:14 AM PDT Image: ന്യൂഡല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടിയുടെ താത്പര്യം സംരക്ഷിക്കാനല്ലേ എന്ന് സുപ്രീംകോടതി. കേസ് സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സിക്ക് വിടുന്നതല്ലേ നല്ലത് എന്നും സുപ്രീംകോടതി ചോദിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കരുതെന്നും തുടരന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. രണ്ട് തവണ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ തെളിവ് ലഭിക്കാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്കുകീഴിലുള്ള സംസ്ഥാന പൊലീസ് എങ്ങനെ കേസ് സ്വതന്ത്രമായി അന്വേഷിക്കുമെന്നും ഇത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈകോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹരജിയില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 1991-92 കാലഘട്ടത്തില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സിങ്കപ്പൂരിലെ കമ്പനി വഴി 15,000 മെട്രിക് ടണ്‍ പാമോലിന്‍ സിവില്‍ സപ്ലൈസിന് ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ 1992ല്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ വി.എസ് ഹാജരാക്കിയതോടെയാണ് വിവാദം കത്തിയത്. ഉമ്മന്‍ചാണ്ടിയെക്കൂടാതെ കെ.കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ, ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, സിവില്‍ സപ്ലൈസ് എം.ഡി ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. |
ഉത്രാടത്തിന് മുമ്പേ നഗരത്തില്‍ ഓണപ്പാച്ചില്‍ Posted: 01 Sep 2014 12:10 AM PDT തൃശൂര്‍: ഉത്രാടത്തിന് മുമ്പേ നഗരത്തില്‍ ഓണപ്പാച്ചിലിന്‍െറ തിരക്ക്. പൊടിപൊടിക്കുന്ന കച്ചവടത്തിനൊപ്പം ഇടക്കിടെ പെയ്ത മഴയും ഒന്നിച്ചതായിരുന്നു ഞായറാഴ്ച നഗരത്തിലെ ഓണക്കാഴ്ച. അടുത്ത ഞായറാഴ്ചയാണ് ഓണം. അതിനാല്‍ എല്ലാവര്‍ക്കും അവധിയായ ഇന്നലെയാക്കി പലരും ഉത്രാടപ്പാച്ചില്‍. |
Posted: 31 Aug 2014 11:55 PM PDT Image: ‘നിറയോ നിറനിറയോ ‘പൊന്നാവണിവെട്ടം
മാവേലിയുടെ അദൃശ്യമായ വരവിനെ അദ്ദേഹം വിവിധ ഭാവങ്ങളിലൂടെ വര്‍ണിക്കുന്നു. ‘ഹംസധ്വനി’യുടെ ധന്യഭാവം ചേര്‍ത്ത് ആലപ്പി രംഗനാഥ് ഒരുക്കിയ ഈ ഗാനം മലയാളത്തിന്‍െറ എക്കാലത്തെയും മനോഹരമായ ലളിതഗാനങ്ങളിലൊന്നാണ്.
‘ശ്രാവണ ചന്ദ്രികാ പൂഷ്പം ചൂടിയ |
ഓണത്തിരക്ക്; ഗതാഗതപരിഷ്കാരങ്ങള്‍ താളം തെറ്റുന്നു Posted: 31 Aug 2014 11:43 PM PDT കോന്നി: ഓണ വിപണി സജീവമായതോടെ കോന്നിയില്‍ ട്രാഫിക് കുരുക്കും പതിവായി. സെന്‍ട്രല്‍ ജങ്ഷനിലാണ് ട്രാഫിക് സംവിധാനം താറുമാറാകുന്നത്. പൂങ്കാവ്, പത്തനാപുരം, പത്തനംതിട്ട, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള നാല് റോഡുകള്‍ സംഗമിക്കുന്ന സെന്‍ട്രല്‍ ജങ്ഷനില്‍ അനധികൃത പാര്‍ക്കിങ്ങാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. |
പാലാ-കോഴാ റോഡ് വികസനം പുരോഗമിക്കുന്നു Posted: 31 Aug 2014 11:37 PM PDT പാലാ: പാലാ-കോഴാ റോഡിലെ വീതികുറവിന് പരിഹാരമായി ആര്‍.വി ജങ്ഷന്‍ വരെ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. നിലവിലുള്ളതിനെക്കാന്‍ രണ്ടിരട്ടി വീതിയിലാണ് പുതിയപാത തീര്‍ക്കുന്നത്. റോഡിന്‍െറ വീതികുറവും അശാസ്ത്രീയതയും നിരവധി അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഗതാഗതസ്തംഭനവും പതിവായിരുന്നു. റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന മതിലുകള്‍ പൊളിച്ച് നീക്കിയാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമാന്തരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. |
പാകിസ്താനില്‍ പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിനകത്ത് Posted: 31 Aug 2014 11:24 PM PDT Image: ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഗേറ്റ് തകര്‍ത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന പ്രക്ഷോഭകര്‍ സൈനികര്‍ക്കുനേരെ കല്ളെറിഞ്ഞു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി രാജിവച്ചൊഴിയണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതാണ് സൈന്യവും പ്രക്ഷോഭകരും തമ്മില്‍ പാര്‍ലമെന്‍റ് മന്ദിരത്തിനു സമീപം സംഘര്‍ഷം രൂക്ഷമാവാന്‍ കാരണം. പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചതോടെ പാകിസ്താനില്‍ സ്ഥിതി സ്ഫോടനാത്മകമായി. മുമ്പ് മൂന്നു തവണ സംഭവിച്ചതുപോലെ പാകിസ്താന്‍ വീണ്ടും സൈനിക ഭരണത്തിന് കീഴിലാകുമെന്ന സൂചന ശക്തമാണ്. ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയവര്‍ക്കുനേരെ നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 450 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍ പാക് സൈനിക മേധാവി കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. റാവല്‍പിണ്ടിയില്‍ നടക്കേണ്ടിയിരുന്ന സൈനിക പ്രതിരോധ ദിനാഘോഷം സൈന്യം റദ്ദാക്കി. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യന്‍ ചൊവ്വാഴ്ച പാര്‍ലമെന്‍റിന്‍െറ സംയുക്ത സമ്മേളനം നവാസ് ശരീഫ് വിളിച്ചുചേര്‍ത്തയായും റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
|
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് തോറ്റു; 2-4 ന് Posted: 31 Aug 2014 11:18 PM PDT Image: ഡൊണോസ്റ്റിയ (സ്പെയിന്‍): കരുത്തരായ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ കനത്ത തോല്‍വി. രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് റയല്‍ സോസീഡാഡ് മാഡ്രിഡിനെ തോല്‍പ്പിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും മികച്ച ആക്രമണമാണ് റയല്‍ കളിയുടെ തുടക്കത്തില്‍ കാഴ്ചവെച്ചത്. എന്നാല്‍ റയലിന്‍െറ പ്രതിരോധത്തിലുണ്ടായ വിള്ളല്‍ സൊസീഡാഡ് മുതലാക്കുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ സെര്‍ജിയോ റാമോസും 11ാം മിനിറ്റില്‍ ഗാരത് ബെയ്ലിയുമാണ് റയലിന്‍െറ ഗോളുകള്‍ നേടിയത്. എന്നാല്‍ ഈ മികവ് പിന്നീട് തുടരാനായില്ല. സൊസീഡാഡിന് വേണ്ടി 35ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനസ്, 41, 65 മിനിറ്റുകളില്‍ ഡേവിഡ് സുറുടുസ, 75ാം മിനിറ്റില്‍ കാര്‍ലോസ് വേല എന്നിവരാണ് ഗോള്‍ നേടിയത്. പുതിയ സീസണില്‍ വന്‍ തുകക്ക് താരങ്ങളെ വാങ്ങിയ റയലിന് കനത്ത തിരിച്ചടിയാണ് സീസണിലെ തുടക്കത്തില്‍ തന്നെയുണ്ടായ തോല്‍വി. മറ്റൊരു മത്സരത്തില്‍ വില്ലാറയലിനെ ബാഴ്സലോണ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 82ാംമിനിറ്റില്‍ സാന്‍ട്രോ റമിറസാണ് ബാഴ്സയുടെ ഗോള്‍ നേടിയത്. |
തീവ്രവാദം നിര്‍ത്താതെ പാകിസ്താനുമായി ചര്‍ച്ചക്കില്ളെന്ന് ആഭ്യന്തര മന്ത്രാലയം Posted: 31 Aug 2014 10:51 PM PDT Image: ന്യൂഡല്‍ഹി: തീവ്രവാദവും ആക്രമണവും നിര്‍ത്താതെ പാകിസ്താനുമായി ചര്‍ച്ചക്കില്ളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തതമാക്കി. നേപ്പാളില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ രാജനാഥ് സിങ് പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്ന വാര്‍ത്തയും ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെയായിരിക്കും സാര്‍ക്ക് അംഗരാജ്യങ്ങള്‍ നേപാളിലെ കാഠ്മണ്ഡുവില്‍ ഉച്ചകോടി ചേരുക. ഉച്ചകോടിയില്‍ സാര്‍ക്ക് അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരും പങ്കെടുക്കും. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, നേപാള്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ളാദേശ്, മാലിദ്വീപ് എന്നിവരാണ് സാര്‍ക്ക് അംഗരാഷ്ട്രങ്ങള്‍. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ഉച്ചകോടിയില്‍ ചര്‍ച്ചയാകും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment