സ്വാഗതം
WELCOME

News Update..

Wednesday, September 10, 2014

മുല്ലപ്പെരിയാര്‍: കേരളത്തിന്‍െറ പുന:പരിശോധനാ ഹരജി ഒരാഴ്ചത്തേക്ക് നീട്ടി Madhyamam News Feeds

മുല്ലപ്പെരിയാര്‍: കേരളത്തിന്‍െറ പുന:പരിശോധനാ ഹരജി ഒരാഴ്ചത്തേക്ക് നീട്ടി Madhyamam News Feeds

Link to

മുല്ലപ്പെരിയാര്‍: കേരളത്തിന്‍െറ പുന:പരിശോധനാ ഹരജി ഒരാഴ്ചത്തേക്ക് നീട്ടി

Posted: 10 Sep 2014 03:29 AM PDT

Image: 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്‍്റെ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് നീട്ടി. കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ എല്ലാ അംഗങ്ങളും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് നീട്ടിയത്.
ജലനിരപ്പ് 142 അടിയാക്കണമെന്ന ഉത്തരവും, കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷ നിയമം റദ്ദാക്കിയ നടപടിയും  ചോദ്യം ചെയ്താണ് കേരളം പുനപരിശോധന ഹരജി നല്കിയിരിക്കുന്നത്.

ആപ്പിളിന്‍റെ പുതിയ ഐ ഫോണ്‍ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത മാസം

Posted: 10 Sep 2014 12:58 AM PDT

Image: 

സാന്‍ഫ്രാന്‍സിസ്കോ: ലോകമെമ്പാടുമുള്ള ഐഫോണ്‍ പ്രിയരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ആയ ഐ ഫോണ്‍ പുറത്തിറങ്ങി. എന്നാല്‍, ഇത് അടുത്ത മാസം 17നേ ഇന്ത്യയില്‍ എത്തൂ.

സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന വന്‍ ചടങ്ങില്‍ എട്ടാം തലമുറ ഫോണിന് യു.എസ് ഗംഭീര വരവേല്‍പു നല്‍കി. കമ്പനി അവകാശപ്പെടുന്ന നിരവധി പുതുമകള്‍ ഉള്ള ‘കൈപ്പിടിയില്‍ ഒതുക്കാനാവാത്ത’ ഫോണിന് ഓണ്‍ലൈന്‍ വിപണിയില്‍ അടക്കം തിക്കിത്തിരക്കാണ്.  

ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 എപ്ളസ് എന്നിവയാണ് ഇപ്പോള്‍ ആപ്പിള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പുതിയ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ‘ആപ്പിള്‍’ അധികൃതര്‍ പറയുന്നത്.

 ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ മോഡലുകളാണ് ഇവ രണ്ടും. എന്നാല്‍, ഈ ബിഗ് സ്ക്രീന്‍ ഫോണ്‍ കൈക്കുള്ളില്‍ അത്ര വേഗം ഒതുക്കാനാവില്ല. 4.7 ഇഞ്ച് ആണ് ഐ ഫോണ്‍ 6ന്‍റെ വലിപ്പമെങ്കില്‍ 5.5 ഇഞ്ചാണ് ഐഫോണ്‍ 6 പ്ളസിന്‍റ സ്ക്രീന്‍.

ഉപയോക്താവിന്‍റെ ആരോഗ്യം നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള ഹെല്‍ത്ത്കിറ്റ്, മെസഞ്ചര്‍ ആപ്ളിക്കേഷനുകളുടെ സഹായമില്ലാതെ മൊബൈല്‍ ഇന്‍റര്‍നെറ്റ് വഴി വോയ്സ് കോളുകള്‍ ചെയ്യാനുള്ള സംവിധാനം, ക്വിക്ക് ടൈപ്പ് കീബോര്‍ഡ്, 8 മെഗാ പിക്സല്‍ ഐ സൈറ്റ്  കാമറ, 64 ബിറ്റ് പ്രൊസസ്സര്‍ തുടങ്ങി ഒട്ടേറെ പുതുമുകള്‍ ഈ ഫോണുകളിലുണ്ട്.

ഐ ഫോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായി  പുതിയ ലോഞ്ചിങ്ങിനെ ആപ്പിള്‍ സി.ഇ.ഒ  ടിം കുക്ക് വിശേഷിപ്പിച്ചു.

സാധാരണഗതിയില്‍ ആപ്പിളിന്‍റെ ഐ ഫോണുകള്‍ പാശ്ചാത്യന്‍ രാജ്യങ്ങളില്‍ ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യയില്‍ എത്താറുള്ളത്. അമേരിക്കയില്‍ 200 ഡോളര്‍ മുതലാണ് ഐ ഫോണ്‍ 6ന്‍റെ വില. ഐ ഫോണ്‍ 6 പ്ളസിന് 300 ഡോളര്‍ മുതലും. ഇന്ത്യന്‍ വിപണിയിലെ വില എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. 50,000 രൂപക്ക് മുകളില്‍ എത്തുമെന്നാണ് സൂചന.

മനോജ് വധം; കതിരൂര്‍ ലോക്കല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തു

Posted: 09 Sep 2014 11:48 PM PDT

Image: 

കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ നേതാവ് കിഴക്കേ കതിരൂരിലെ ഇളന്തോടത്ത് മനോജ് കൊല്ലപ്പെട്ട കേസില്‍ കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബുവിനെ  പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.  ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് സി.പിഎം പ്രാദേശിക നേതാക്കള്‍ക്കു അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മൊഴികളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതെ തുടര്‍ന്ന് അന്വേഷണസംഘം ക്യാമ്പ് ചെയ്യുന്ന തലശേരി എ.എസ്.പി ഓഫീസിനു സമീപത്തെ ക്യാമ്പ് ഓഫീസില്‍ പത്തു മണിയോടെ സുരേഷ് ബാബു ഹാജരായി. ഒന്നേ മുക്കാല്‍ മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. 

നോട്ടീസ് അയച്ച മറ്റു നേതാക്കളായ ഉക്കാസ്മൊട്ട ബ്രാഞ്ച് സെക്രട്ടറി സജിത്ത്, ഡയമണ്ട് മുക്ക് ബ്രാഞ്ച് സെക്രട്ടറി ബിജു എന്നിവര്‍ സ്ഥലത്തില്ളെന്നാണ് സൂചന. ഇവര്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചേക്കും.

സംഭവസമയത്തും അതിനുമുമ്പും ശേഷവും കൊലപാതകം നടന്ന സ്ഥലത്തെ ടവര്‍ കേന്ദ്രീകരിച്ചു വന്ന 2000ത്തോളം ഫോണ്‍കോളുകള്‍ അന്വേഷണ സംഘം  ഇതുവരെയായി പരിശോധിച്ചതായാണ് റിപ്പോര്‍ട്ട്. കേസില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവരുതെന്ന് കെ.പി.സി.സി

Posted: 09 Sep 2014 11:47 PM PDT

Image: 

ന്യൂഡല്‍ഹി: മദ്യനയത്തിനെതിരായ ബാറുടമകളുടെ ഹരജിയില്‍ കോണ്‍ഗ്രസ് നോക്കള്‍ ഹാജരാവുന്നതില്‍ നിന്ന് തടയണമെന്ന് കെ.പി.സി.സി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യ നയത്തിനെതിരായാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
തങ്ങള്‍ക്കു വേണ്ടി ഹാജരാവാന്‍ ആവശ്യപ്പെട്ട് ബാറുടമകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ കപില്‍ സിബലിനെയും അഭിഷേക് സിങ്വിയെയും കണ്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവുന്നത് രാഷ്ട്രീയ വിവാദമാവുമെന്നും സര്‍ക്കാറിനും പാര്‍ട്ടിക്കും തിരിച്ചടിയാവുമെന്നും കെ.പി.സി.സി വിലയിരുത്തി. ഇതിനെ തുടര്‍ന്നാണ് അഭിഷേക് സിങ്വിയും കപില്‍ സിബലും ഹാജരാവുന്നതില്‍ നിന്ന് തടയണമെന്ന് കെ.പി.സി.സി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടത്. ഹൈകമാന്‍ഡ് നിര്‍ദേശ പ്രകാരം ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവുന്നതില്‍ നിന്ന് ഇരുവരും പിന്മാറി. അഭിഷേക് സിങ്വി സര്‍ക്കാറിനു വേണ്ടി ഹാജരാവുമെന്നും സൂചനയുണ്ട്.
പഞ്ചനക്ഷത്രഹോട്ടലുകള്‍ അല്ലാത്ത ബാര്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടാനുള്ള സംസ്ഥാന സര്‍ക്കാറിന്‍്റെ തീരുമാനം ശരിവെച്ച  ഹൈകോടതി ഉത്തരവിനെതിരെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മാലിന്യം തെരുവില്‍ എറിയേണ്ട; ശേഖരിക്കാന്‍ കിയോസ്കുകള്‍ റെഡി

Posted: 09 Sep 2014 11:00 PM PDT

തിരുവനന്തപുരം: ഒടുവില്‍ നഗരമാലിന്യത്തില്‍നിന്ന് മുക്തരാകാന്‍ നഗരസഭ പുതിയ പദ്ധതിയുമായി എത്തുന്നു. വിളപ്പില്‍ശാല ചവര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടിയശേഷം കീറാമുട്ടിയായി തുടരുന്ന മാലിന്യപ്രശ്നത്തിന് പരിഹാരമായി നിര്‍മല്‍ കിയോസ്കുകളുമായാണ് ഇത്തവണ നഗരസഭയത്തെുന്നത്.
വിദേശത്തുനിന്ന് ഒരുകോടിയോളം മുടക്കി ഇറക്കുമതി ചെയ്ത ഇന്‍സിനറേറ്റര്‍ മാലിന്യസംസ്കരണ വാഹനവും അപ്രായോഗികമായതോടെ നഗരസഭ തീര്‍ത്തും ശ്വാസംമുട്ടുകയായിരുന്നു. ചവര്‍സംസ്കരണത്തിന് പകരം സ്ഥലം കണ്ടത്തെിനല്‍കാന്‍ സര്‍ക്കാറിന് കഴിയാതായതോടെ വിഷയത്തില്‍ സര്‍ക്കാറും നഗരസഭയും നിരന്തരം ഏറ്റുമുട്ടുന്ന സ്ഥിതിയുമുണ്ടായി. മാലിന്യവിഷയം ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചതോടെ വികേന്ദ്രീകൃത മാലിന്യസംസ്കരണം എന്ന പുത്തന്‍ ആശയവുമായത്തെിയ കവടിയാറിലെ വീ-കെയര്‍ ഏജന്‍സിയുമായി കൈകോര്‍ക്കുകയാണ് നഗരസഭ ഇത്തവണ.
പഴയപടി നഗരമാലിന്യം നാട്ടുകാരില്‍നിന്ന് വീടുകള്‍ വഴി ശേഖരിച്ച് സംസ്കരിക്കാനുള്ള പുതിയ പദ്ധതിക്കാണ് തുടക്കമായത്. നിര്‍മല്‍ കിയോസ്ക് യൂനിറ്റുകള്‍ എന്നറിയപ്പെടുന്ന പദ്ധതിയുടെ ആദ്യ യൂനിറ്റ് കരമനയില്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. നാട്ടുകാര്‍ യൂനിറ്റിലേക്ക് നേരിട്ടത്തെി മാലിന്യം നല്‍കിയാല്‍ കിലോക്ക് അഞ്ച് രൂപയും കുടുംബശ്രീക്കാര്‍ വീട്ടിലത്തെി ശേഖരിച്ചാല്‍ കിലോക്ക് ആറ് രൂപയും ഈടാക്കും. പ്ളാസ്റ്റിക്കും അഴുകാത്ത മറ്റ് മാലിന്യവും വേര്‍തിരിച്ചശേഷം ജൈവമാലിന്യം മാത്രമേ നല്‍കാവൂ. വേര്‍തിരിച്ചുനല്‍കുന്ന പ്ളാസ്റ്റിക് മാലിന്യവും സ്വീകരിക്കും. കരമനക്ക് പിന്നാലെ ഫോര്‍ട്ട്, തമ്പാനൂര്‍, പേട്ട വാര്‍ഡുകളില്‍ കിയോസ്കുകള്‍ വരും. നഗരത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം പുറന്തള്ളപ്പെടുന്ന വാര്‍ഡുകളാണിവ. കരമന ആരംഭിച്ച നിര്‍മല്‍ കിയോസ്ക് സമീപപ്രദേശങ്ങളായ നെടുങ്കാട്, കാലടി, ആറന്നൂര്‍ വാര്‍ഡുകളിലെ മാലിന്യവും സ്വീകരിക്കും.
ഇത്തരത്തില്‍ അയല്‍വാര്‍ഡുകളെ കൂടി ഉള്‍പ്പെടുത്തി അഞ്ച് വാര്‍ഡുകള്‍ക്ക് ഒരു കിയോസ്ക് എന്ന രീതിയില്‍ നഗരസഭയുടെ നൂറ് വാര്‍ഡുകളിലും കിയോസ്കുകള്‍ തുടങ്ങി നഗരമാലിന്യം പൂര്‍ണതോതില്‍ സംസ്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍, ഇതിന്‍െറ വിജയസാധ്യത നോക്കിയാവും തുടര്‍ കിയോസ്കുകള്‍ സ്ഥാപിക്കുക. വീ-കെയര്‍ നേരിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ മേല്‍നോട്ടം മാത്രമാണ് നഗരസഭക്ക്. പദ്ധതിക്കായി പ്രത്യേക ചെലവില്ല എന്നതും പ്രത്യേകതയാണ്. അതേസമയം ഇ-വേസ്റ്റും പ്ളാസ്റ്റിക് മാലിന്യവും സംസ്കരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ക്ളീന്‍ കേരള മിഷനുമായും നഗരസഭ കരാറായിക്കഴിഞ്ഞു. ഇതിലേക്ക് ക്ളീന്‍ കേരള മിഷന് 50 ലക്ഷം രൂപ നഗരസഭ കൈമാറി.
നിര്‍മല്‍ കിയോസ്കുകള്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് പ്രവര്‍ത്തിക്കുക. നാട്ടുകാര്‍ കരമനയിലെ കിയോസ്ക്കിലേക്ക് മാലിന്യമത്തെിച്ചുതുടങ്ങി. കിയോസ്കിന്‍െറ സംഭരണശേഷികൂടി കണക്കിലെടുത്താവും മാലിന്യം ശേഖരിക്കലെന്നും ഇവ കുഴിച്ചുമൂടുകയോ ആവശ്യക്കാരായ കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുകയോ ചെയ്യുമെന്നും മേയര്‍ പറഞ്ഞു. ജൈവമാലിന്യം ആവശ്യമുള്ള കര്‍ഷകര്‍ക്ക് അത് എത്തിച്ചുനല്‍കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ചെറിയ തുക നല്‍കേണ്ടിവരും. പുതിയ പദ്ധതി വിജയമായാല്‍ തലസ്ഥാനജില്ലയിലെ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവക്ക് പരിഹാരമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നഗരസഭാ അധികൃതര്‍.

കാടുകയറിയ പ്ളാറ്റ്ഫോമും സാമൂഹികവിരുദ്ധരും; ഇരവിപുരം സ്റ്റേഷനില്‍ യാത്രക്കാര്‍ ഭീതിയില്‍

Posted: 09 Sep 2014 10:55 PM PDT

ഇരവിപുരം: കാടുമൂടിയ പ്ളാറ്റ്ഫോമും സാമൂഹികവിരുദ്ധരും ഇരവിപുരം റെയില്‍വേ സ്റ്റേഷനിലത്തെുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സ്റ്റേഷന്‍ ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും താവളംകൂടിയായി മാറിയിട്ടുണ്ട്.
സ്റ്റേഷന്‍െറ പ്ളാറ്റ്ഫോമില്‍ തമ്പടിക്കുന്ന സാമൂഹികവിരുദ്ധ സംഘങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. പ്ളാറ്റ്ഫോമില്‍ സ്ഥാപിച്ചിരിക്കുന്ന ബെഞ്ചുകളെല്ലാം കാടുകയറിയ നിലയിലാണ്. സമീപത്തുകൂടി ഇഴജന്തുക്കള്‍ ഇഴഞ്ഞുനീങ്ങുന്നതിനാല്‍ യാത്രക്കാര്‍ ഭയത്തോടെയാണ് ഇവിടെ നില്‍ക്കുന്നത്. യാത്രക്കാരോട് സാമൂഹികവിരുദ്ധര്‍ പണംചോദിക്കുന്നതും കൊടുക്കാത്തവരെ ഭീഷണിപ്പെടുത്തുന്നതും പതിവായി മാറിയിട്ടുണ്ട്. സ്റ്റേഷനിലെ ടിക്കറ്റ് വിതരണം കരാര്‍ നല്‍കിയിരിക്കുന്നതിനാല്‍ ടിക്കറ്റ് വിതരണക്കാരും യാത്രക്കാരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കാട്ടാറില്ല. അടുത്തുള്ള ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങി സ്റ്റേഷന്‍ പ്ളാറ്റ് ഫോമിലത്തെി മദ്യപിക്കുന്നതും പതിവായിട്ടുണ്ട്. അതേസമയം പ്ളാറ്റ്ഫോമിന് ഉയരക്കുറവ് ഉള്ളതിനാല്‍ ട്രെയിനില്‍ കയറുന്നതിന് സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സ്റ്റേഷന്‍െറ ഒരുവശത്ത് ഉയരത്തില്‍ പുതിയ പ്ളാറ്റ്ഫോം നിര്‍മിച്ചിട്ടുണ്ടെങ്കിലും മിക്കപ്പോഴും ട്രെയിന്‍ നിര്‍ത്തുന്നത് ഉയരം കുറഞ്ഞ പ്ളാറ്റ്ഫോമിലാണ്.
പ്ളാറ്റ്ഫോമിലെ സാമൂഹികവിരുദ്ധരുടെ ശല്യം അവസാനിപ്പിക്കാന്‍ ആര്‍.പി.എഫിന്‍െറയും ഇരവിപുരം പൊലീസിന്‍െറയും ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പുത്തന്‍പുരയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

കുമ്മാട്ടികള്‍ മടങ്ങി; ഇനി പുലിക്കൊട്ടിന്‍െറ താളം

Posted: 09 Sep 2014 10:50 PM PDT

തൃശൂര്‍: തൃശൂരില്‍ രണ്ടുതരം മേളങ്ങള്‍ക്കാണ് സ്ഥാനം; പാണ്ടിയും പഞ്ചാരിയും നിറഞ്ഞ പൂരമേളത്തിനും നാലോണ നാളിലെ പുലിക്കൊട്ടിനും. പൂരമേളത്തിന് താളംപിടിക്കുന്നത് കൈകളാണെങ്കില്‍ പുലിക്കൊട്ടിന് താളംപിടിക്കുന്നത് അരമണികളാണ്. പൂരത്തോളം പഴക്കമില്ളെങ്കിലും പുലിക്കളി കാണാനും പുരുഷാരം നടുവിലാല്‍ ഗണപതിക്ക് മുന്നിലത്തെും. നഗരത്തിലെ കെട്ടിടങ്ങളിലും വഴിയോരങ്ങളിലും ക്ഷമയോടെ അവര്‍ കാത്തുനില്‍ക്കും. പൂരം കാണാന്‍ ചേലുള്ളൊരു കീഴ്വഴക്കമുണ്ട് തൃശൂരുകാരന്. ആ ചേല് തന്നെയുണ്ട് പുലിക്കളിക്കും. ആനയും പുലിയും ഒരുപോലെ ഉത്സവമാകുന്ന മറ്റൊരു ദേശം, ഒരു പക്ഷെ വേറെയെങ്ങും ഉണ്ടാവില്ല. ഘടകപൂരങ്ങളുമായി ആനകള്‍ വരുന്ന വഴിയേ നാലോണ നാളില്‍ കണ്ണും നട്ട് കാത്തിരിക്കുന്നത് പുലികള്‍ വരുന്നത് കാണാനാണ്. ഇലത്താളത്തിന്‍െറ ചിലമ്പലോടെ ചിട്ടയുള്ള ചെണ്ടക്കൊട്ട് കേള്‍ക്കുമ്പോഴേ കണ്ണുകളെല്ലാം ആ വഴിയിലേക്ക് തിരിയും. റൗണ്ടിന്‍െറ എവിടെ നിന്നാലും പൂരം കാണാമെന്നപോലെ ഈ ചുറ്റുവട്ടത്തില്‍ എവിടെ നിന്നാലും കാണാം പുലികളെ. എം.ജി റോഡ്, പാലസ് റോഡ്, നായ്ക്കനാല്‍ എന്നിങ്ങനെ നഗരത്തിലെ ഓരോ ഭാഗത്തുനിന്നും ചിട്ടയുള്ള ചുവടുകളുമായി എത്തും പുലിക്കൂട്ടങ്ങള്‍, പിന്നാലെ നിശ്ചലദൃശ്യങ്ങളും.
ഓണാഘോഷത്തിന് വീട്ടിലേക്ക് ചേക്കേറുന്ന തൃശൂരുകാരന്‍ പിന്നെ പുറത്തിറങ്ങുക പുലികളോടൊപ്പമാണ്. നടുവിലാല്‍ ഗണപതിക്കു മുന്നില്‍ തേങ്ങയുടച്ച് തുള്ളിത്തിമിര്‍ത്ത് നീങ്ങുന്ന പുലികള്‍ക്കൊപ്പമാണ് തൃശൂരിലത്തെിയ മാവേലി തിരിച്ചുപോവുകയത്രേ. പുലിവരകളും നൃത്തച്ചുവടും മാത്രമല്ല പുലിക്കളി. വലിയ ലോറികളില്‍ ആഴ്ചകള്‍ക്കു മുമ്പ് ഒരുക്കി തുടങ്ങുന്ന കെട്ടുകാഴ്ചകളും പുലിക്കളിയുടെ ഭാഗമാണ്. ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം ഈ കെട്ടുകാഴ്ചയുടെ ചന്തം കൂട്ടും.
ആനച്ചമയങ്ങളെന്നപോലെ പുലിക്കളിക്കുമുണ്ട് ചമയങ്ങള്‍. ഇന്ന് ദേശങ്ങളിലേക്ക് ചെന്നു കാണുക. ഇവിടെ ആരും സ്വയം പുലികളാകുന്നില്ല. ഒരു ദേശം ഇവരെ പുലികളാക്കുന്ന കാഴ്ച കാണാം. രാത്രി മുഴുവന്‍ ദേഹത്തെ രോമങ്ങളെല്ലാം വടിച്ചു മാറ്റുന്ന ജോലി. രാവിലെ സൂര്യനുദിച്ചു വരുമ്പോഴേക്കും ദേഹത്ത് ആദ്യ ഘട്ട പെയിന്‍റ് അടിക്കും. പിന്നെ രണ്ട് ഊന്നുവടിയില്‍ കൈപിടിച്ച് അനുസരണയുള്ള പുലികളായി പെയിന്‍റ് ഉണങ്ങാനുള്ള കാത്തിരിപ്പ്. ഇതിനിടെ ഭക്ഷണം കഴിക്കുന്നത് പോലും ഒരു കാഴ്ചയാണ്. ആനയൂട്ടുപോലെ വേറിട്ട കാഴ്ച.
ദേഹത്തെ പെയിന്‍റ് വലിഞ്ഞാല്‍ അടുത്ത ഊഴം വരകളുടേതാണ്. പുലിവരകള്‍ കണ്ടുനില്‍ക്കാനുമുണ്ട് ഒരു ചന്തം; പൂരത്തലേന്ന് കുളിപ്പിച്ചൊരുക്കി തേക്കിന്‍കാട്ടില്‍ നിരത്തി നിര്‍ത്തുന്ന ആനകളെ കാണുന്നതു പോലെ. ചേലുള്ള വര കണ്ടാല്‍ മനസ്സിലാകും വരക്കുന്നവരാണ് പുലിക്കളിയിലെ 'പുപ്പുലി'കളെന്ന്. കലാകാരന്മാരുടെ വലിയൊരു കൂട്ടായ്മയാണ് പുലിക്കളിയുടെ നട്ടെല്ല്. വെറുതെ ചാടിയാല്‍ പുലിയാകില്ല. തൃശൂരിലെ പുലിയാകാന്‍ അതിന്‍െറ അച്ചടക്കം വേണം. ഒരേ താളത്തില്‍ ചുവടുവെക്കുന്നവരാണ് നല്ല പുലികള്‍. പുലികളാകാന്‍ സന്നദ്ധരായവരെ ചുവട് പഠിപ്പിക്കാന്‍ മുന്‍തലമുറക്കാരുണ്ട്. തിളക്കമുള്ള വര്‍ണങ്ങളെഴുതിയ വരയന്‍ പുലികള്‍, പുള്ളിപ്പുലികള്‍, കരിമ്പുലികള്‍, പുതിയ കാലത്തെ സ്വര്‍ണപ്പുലികള്‍... ചോരക്കണ്ണുകളുമായത്തെുന്ന പുലികളുടെ പുതുമ വര്‍ഷന്തോറും വലുതാവുകയാണ്. വെയിലാറിയാല്‍ ദേശങ്ങളില്‍ ഉത്സവം തുടങ്ങുകയായി. ചെണ്ടകളും താളവുമായി പുലികള്‍ കൂട്ടത്തോടെ വരവായി. വിസ്മയിപ്പിക്കുന്ന എന്തെല്ലാം ഒളിപ്പിച്ചുവെച്ചാണ് ഇത്തവണ പുലികള്‍ നിരക്കുന്നതെന്ന കാത്തിരിപ്പിന് ഇനി അധികം നീളമില്ല.....
ഓണവിശേഷങ്ങള്‍ പങ്കുവെച്ച് നാടുചുറ്റി കുമ്മാട്ടിക്കൂട്ടങ്ങള്‍ മടങ്ങി. പ്രശസ്തമായ വടക്കുംമുറി കുമ്മാട്ടി സംഘങ്ങളാണ് ചൊവ്വാഴ്ച നാട് ചുറ്റാനിറങ്ങിയത്. കുട്ടിക്കൂട്ടങ്ങളും മുതിര്‍ന്നവരും കുമ്മാട്ടികള്‍കൊപ്പം ചേര്‍ന്നതോടെ നാട് ഉത്സവത്തിലായി. വിവിധ ക്ളബുകളുടെ നേതൃത്വത്തില്‍ കുമ്മാട്ടി മുഖങ്ങളുടെ പ്രദര്‍ശനവും നടന്നു. ശിവന്‍, കാട്ടാളന്‍, തള്ള, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണന്‍, പത്തുതലയുള്ള രാവണന്‍, ഗരുഢന്‍ എന്നിങ്ങനെ മുഖങ്ങള്‍വെച്ചാണ് പര്‍പ്പടകപുല്ല് ചുറ്റി കുമ്മാട്ടിക്കൂട്ടങ്ങളിറങ്ങിയത്. ഓണവിശേഷങ്ങള്‍ പങ്കുവെച്ച് രാത്രിവരെ കുമ്മാട്ടികള്‍ ഇടവഴികളിലൂടെ വീടുകള്‍ തോറും ചെന്നത്തെി. ഉത്രാടനാളില്‍ ആരംഭിച്ച കുമ്മാട്ടി മഹോത്സവത്തിന് നാലോണ നാളോടെ സമാപനമാകും. ചേലക്കോട്ടുകര ഋഷികുളമുറ്റം, ചേറൂര്‍, മരുതൂര്‍ ദേശക്കുമ്മാട്ടി, മുക്കാട്ടുകര ദേശക്കുമ്മാട്ടി, ഒല്ലൂക്കര പ്രണവം സാംസ്കാരിക വേദി കുമ്മാട്ടി എന്നിങ്ങനെ വിവിധ ദേശങ്ങളിലാണ് ചൊവ്വാഴ്ച കുമ്മാട്ടി ആഘോഷിച്ചത്. ശിങ്കാരിമേളം, കാവടി, തെയ്യം, തിറ, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടി.

മഴ: 70 ഏക്കര്‍ നെല്‍കൃഷി നശിച്ചു

Posted: 09 Sep 2014 10:44 PM PDT

മങ്കര: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും മങ്കര ഗ്രാമപഞ്ചായത്തിലെ തലപൊറ്റ, കാരാംങ്കോട്, പാടശേഖരത്തിലെ 70 ഏക്കര്‍ നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി നശിച്ചു. ഇരുപതോളം കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്.
കടം വാങ്ങിയും ഗ്രാമീണ ബാങ്കുകളില്‍നിന്ന് ലോണെടുത്തുമാണ് ഇവര്‍ കൃഷിയിറക്കിയത്. ഒരു ഏക്കറിന് 30,000 രൂപ വരെ ചെലവായതായി കര്‍ഷകര്‍ പറഞ്ഞു. നല്ല വിളവ് ലഭിച്ചെങ്കിലും കാലവര്‍ഷം ചതിച്ചതാണ് വിനയായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
10 ദിവസം കഴിഞ്ഞാല്‍ വിളവെടുക്കേണ്ട കൃഷിയാണ് നശിച്ചത്. സമീപത്തെ കുളത്തിന്‍െറ അരിക് തകര്‍ന്നതും വെള്ളം കയറാന്‍ കാരണമായി.

തിരക്കേറിയ ജങ്ഷനില്‍ കെണിയൊരുക്കി കുഴി

Posted: 09 Sep 2014 10:39 PM PDT

പെരിന്തല്‍മണ്ണ: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ ജോലിക്കായി റോഡിന് നടുവിലായി കുഴിച്ച കുഴികള്‍ രണ്ടാഴ്ചയായിട്ടും നികത്തിയില്ല. തിരക്കേറിയ പെരിന്തല്‍മണ്ണ ഊട്ടി റോഡ്-ടൗണ്‍ഹാള്‍ റോഡ് ജങ്ഷനിലാണ് യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതം വിതച്ച് രണ്ട് വലിയ കുഴികള്‍. ആദ്യമേ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗമാണിത്.
റോഡിന് ഒത്ത നടുവില്‍ കുഴികൂടിയായതോടെ കുരുക്ക് മുറുകിയിരിക്കുകയാണ്. ഇതിനോട് ചേര്‍ന്ന ഭാഗത്ത് റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പ്രയാസം ഇരട്ടിയാക്കുന്നു. മഴ ശക്തമായാല്‍ വാഹന ഗതാഗതം തടസ്സപ്പെടും വിധം പ്രശ്നം രൂക്ഷമാകും. കടുത്ത ദുര്‍ഗന്ധവും വമിക്കുന്നു. ആംബുലന്‍സുകള്‍ അടക്കം പതിവായി സഞ്ചരിക്കുന്ന ഈ പാതയിലാണ് വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതമൂലം ജനം ദുരിതം അനുഭവിക്കുന്നത്.

തിരുവല്ല നഗരസഭാ പാര്‍ക്ക് കാടു കയറി നശിക്കുന്നു

Posted: 09 Sep 2014 10:33 PM PDT

തിരുവല്ല :15 ലക്ഷം രൂപ മുടക്കി അമ്പിളിജങ്ഷനില്‍ നഗരസഭ കുട്ടികള്‍ക്കായി നിര്‍മിച്ച പാര്‍ക്ക് കാടു കയറി നശിക്കുന്നു. ശ്രദ്ധിക്കാന്‍ ആളില്ലാത്തതും കുട്ടികള്‍ വരാതായതുമാണ് പാര്‍ക്ക് പൂര്‍ണമായും കാടു കയറി നശിക്കാന്‍ കാരണമായത്. കുട്ടികളുടെ കലാപരിപാടികള്‍ നടത്താന്‍ സ്റ്റേജും, വിശ്രമിക്കാന്‍ രണ്ട് വലിയ കുടകളും, കളിക്കാന്‍ രണ്ട് ഊഞ്ഞാലുകളും, രണ്ട് സീഡിങ്ങ് റൈഡും, സ്നാക്സ് പാര്‍ലറും എല്ലാം ഒരുക്കിയെങ്കിലും പാര്‍ക്കിലേക്ക് കുട്ടികള്‍മാത്രം എത്തുന്നില്ല. പാര്‍ക്കിനുള്ളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ആറ് തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. കിണര്‍ നിര്‍മിച്ച് മോട്ടോറും വാട്ടര്‍ ടാങ്കും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഇല്ലാത്തതുമൂലം വെള്ളവും ലഭിക്കുന്നില്ല. പാര്‍ക്കിനുള്ളില്‍ കാടു കയറി കിടക്കുന്നതു മൂലം ഇഴജന്തുക്കളുടെ ശല്ല്യമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ കുട്ടികള്‍ ഇവിടെ വരാന്‍ ഭയപ്പെടുന്നു.
നഗരസഭ നേരിട്ടായിരുന്നു പാര്‍ക്കിന്‍െറ പ്രവര്‍ത്തനം നടത്തിയിരുന്നത്. സ്വകാര്യ വ്യക്തികള്‍ക്ക് ടെണ്ടര്‍ നല്‍കി പാര്‍ക്കിന്‍െറ പ്രവര്‍ത്തനം ഏല്‍പ്പിക്കാമെന്ന അഭിപ്രായം കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായിരുന്നെങ്കിലും ചിലരുടെ എതിര്‍പ്പുമൂലം നടന്നില്ല. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പാര്‍ക്കിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നഗരസഭ തയാറാകണമെന്നാണ് പൊതുജനം പറയുന്നത്. അതുമല്ളെങ്കില്‍ പാര്‍ക്കിന്‍െറ നിയന്ത്രണം ഏറ്റെടുത്ത് നടത്താന്‍ തയാറുള്ള സ്വകാര്യ വ്യക്തികള്‍ക്ക് ടെണ്ടര്‍ നല്‍കി പാര്‍ക്കിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പൊതുജനാഭിപ്രായം. 2003 ല്‍ വര്‍ഗീസ് ജോണ്‍ ചെയര്‍മാനായിരുന്ന കാലത്താണ് പാര്‍ക്കിന്‍െറ ശിലാസ്ഥാപനം നടത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ചെയര്‍പേഴ്സണായിരുന്ന ഷീലാ വര്‍ഗീസ് ആണ് പാര്‍ക്കിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്.

കശ്മീര്‍ പ്രളയം: മലയാളികള്‍ സുരക്ഷിതരാണെന്ന് രമേശ് ചെന്നിത്തല

Posted: 09 Sep 2014 10:32 PM PDT

Image: 

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വ്യാഴാഴ്ച വൈകിട്ടോടെ എല്ലാവരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് സഹായം തേടിയതായും രമേശ് ചെന്നിത്തല പറഞ്ഞു.  രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയിലത്തെിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ദുരന്തനിവാരണ സേനയുമായും സൈന്യവുമായും ബന്ധം സ്ഥാപിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കഴിഞ്ഞു.  390 പേരാണ് കശ്മീരില്‍ കുടുങ്ങിയത്. ഇതുവരെ 91 പേരെ രക്ഷപെടുത്തി തിരികയത്തെിക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചത്തെിക്കാന്‍ മനുഷ്യസാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ മടങ്ങിയത്തെുന്നവര്‍ക്ക് കേരള ഹൗസില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാരും അവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ചെന്നിത്തല അറിയിച്ചു. കേരളത്തിലുള്ള കശ്മീര്‍ സ്വദേശികളുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കും. കശ്മീരിലുള്ള അവരുടെ ബന്ധുക്കളെ കുറിച്ച്  വിവരങ്ങള്‍ മനസിലാക്കാനും ആശയവിനമയം നടത്താനും സംവിധാനമൊരുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

രാജ്യത്തെ ആദ്യ ഗ്രീന്‍സിറ്റിയായി കോട്ടയം; പാലായില്‍ സൗന്ദര്യവത്കരണം

Posted: 09 Sep 2014 10:26 PM PDT

കോട്ടയം: ടൂറിസം വികസനത്തിന്‍െറ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍സിറ്റിയായി കോട്ടയത്തിന് കേന്ദ്ര ടൂറിസം വകുപ്പിന്‍െറ അംഗീകാരം.കേന്ദ്ര ടൂറിസം വകുപ്പിന്‍െറ കീഴില്‍ 'ഗ്രീനിങ് ഓഫ് കോട്ടയം' എന്ന പദ്ധതി കേരള ലളിതകലാ അക്കാദമിയുടെ ചുമതലയില്‍ 89 കോടിരൂപയുടെ പദ്ധതികള്‍ നടപ്പാക്കും.ആദ്യഘട്ടമായി പാലാ നഗരത്തിന്‍െറ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.
15 കോടി രൂപ ചെലവഴിച്ച് പാലാ ടൗണില്‍ ഒമ്പത് പ്രധാന കമാനകവാടങ്ങള്‍ നിര്‍മിക്കും. പാലാ കുരിശുപള്ളിയുടെ യൂറോപ്യന്‍ നിര്‍മാണ ശൈലിയിലാണ് നഗരത്തിന്‍െറ എല്ലാ പ്രവേശകവാടങ്ങളും രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രശസ്ത ആര്‍ക്കിടെക്ടും ലളിതകലാ അക്കാദമി അംഗവുമായ ആര്‍.കെ. രമേശാണ് പാലാ നഗരത്തിന്‍െറ സൗന്ദര്യവത്കരണം സംബന്ധിച്ച രൂപരേഖ തയാറാക്കിയത്.
പാലാ ബസ്സ്റ്റാന്‍ഡിനുസമീപത്തെ പുഴയോരത്താണ് പ്രധാന സൗന്ദര്യവത്കരണം. രണ്ടുപുഴകള്‍ സംഗമിക്കുന്ന ഭാഗത്ത് മനോഹരമായ തൂക്കുപാലം പുഴയുടെ തീരത്തുണ്ടാക്കുന്ന നടപ്പാതകളുമായി ബന്ധിപ്പിക്കും.
ചെക്ക് ഡാം കെട്ടി പുഴയുടെ ജലവിതാനം ഉയര്‍ത്തി പുഴയിലൂടെ ഉല്ലാസ നൗകകളുടെ സഞ്ചാരം സുഗമമാക്കാനും പദ്ധതിയുണ്ട്. പുഴയോരം കാസ്റ്റ് അയണ്‍ കൈവരികളും കാല്‍വിളക്കുകളും സ്ഥാപിച്ചു മനോഹരമാക്കും.രാമപുരം ഉമാമഹേശ്വരി ക്ഷേത്രാങ്കണത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇലവീഴാപൂഞ്ചിറ എന്ന പദ്ധതിയുടെ ഭാഗമായ തീര്‍ഥാടന ടൂറിസം കേന്ദ്രം, രാമപുരം നാലമ്പലം, എന്‍.എന്‍.ഡി.പി ക്ഷേത്രം, കുറവിലങ്ങാട് പള്ളി, തങ്ങള്‍പാറ, ഇല്ലിക്കല്‍കല്ല്, മര്‍മല അരുവി എന്നിവിടങ്ങളില്‍ പദ്ധതിയുടെ ഭാഗമായി ചുമര്‍ചിത്രങ്ങളും ശില്‍പങ്ങളും നിര്‍മിച്ചു മനോഹരമാക്കും.ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായിട്ടാണ് കോട്ടയത്തെ ഗ്രീന്‍ സിറ്റിയായി കേന്ദ്ര ടൂറിസം വകുപ്പ് അംഗീകരിച്ചത്.വാര്‍ത്താസമ്മേളനത്തില്‍ ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു, അംഗങ്ങളായ ആര്‍.കെ. രമേശ്, ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മൂന്നാര്‍യാത്ര സഞ്ചാരികള്‍ക്ക് ദുരിതമാകുന്നു

Posted: 09 Sep 2014 10:20 PM PDT

മൂന്നാര്‍: അവധിക്കാലം ആഘോഷിക്കാന്‍ മൂന്നാറിലത്തെുന്ന സഞ്ചാരികളുടെ എണ്ണം ഇത്തവണ കുറഞ്ഞതായി ടൂറിസം വകുപ്പ് റിപ്പോര്‍ട്ട്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതും ഒരു ദിവസം മെനക്കെട്ടാലും ഒന്നും കാണാതെ മടങ്ങിപ്പോകേണ്ട അവസ്ഥയുമാണ് സഞ്ചാരികള്‍ മൂന്നാറിനെ തഴയാന്‍ കാരണം. തിരക്കേറുന്ന അവധി ദിവസങ്ങളില്‍ രാവിലെ ഹെഡ്വര്‍ക്സ് ഡാമില്‍നിന്ന് തുടങ്ങുന്ന ഗതാഗതകുരുക്ക് വൈകുന്നേരം ആയാലും തീരാത്തതാണ് സഞ്ചാരികളെ വിഷമത്തിലാക്കുന്നത്.
അനധികൃത പാര്‍ക്കിങ് മൂലം മണിക്കൂറുകള്‍ വാഹനങ്ങള്‍ ട്രാഫിക് കുരുക്കില്‍പെടുന്നതോടെ സഞ്ചാരികളുടെ വിലപ്പെട്ട സമയം പാഴാകും. ഇതെല്ലാം സഹിച്ച് രാജമലയിലത്തെിയാല്‍ ടിക്കറ്റെടുക്കാന്‍ ഒന്നും രണ്ടും മണിക്കൂര്‍ വെയിലത്തും മഴയത്തും ക്യൂ നില്‍ക്കണം. ടിക്കറ്റ് എടുത്താല്‍ ബസില്‍ കയറാന്‍ ഏറെനേരം കാത്തിരിക്കണം. മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററിലെ സ്ഥിതിയും വ്യത്യസ്തമല്ല. സഞ്ചാരികള്‍ക്ക് ഇവിടെ എത്തണമെങ്കില്‍ സാഹസിക യാത്ര തന്നെ നടത്തണം. എത്തിയാലാകട്ടെ ലൈഫ് ജാക്കറ്റ് ധരിച്ച് മണിക്കൂറുകള്‍ കാത്തിരിക്കണം. 15 മിനിറ്റ് ഉല്ലാസയാത്രയെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും 10 മിനിറ്റിനകം യാത്ര പൂര്‍ത്തിയാക്കി സന്ദര്‍ശകരെ കരയിലത്തെിക്കും. ചോദ്യം ചെയ്താല്‍ പിന്നെ തല്ലായിരിക്കും മറുപടി. ആറുമാസം മുമ്പ് ബോട്ടിങ്ങിനിടെ പെണ്‍കുട്ടിയെ ശല്യം ചെയ്ത ബോട്ട് ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയ സഞ്ചാരിയെ അധികൃതര്‍ തല്ലിയോടിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാവ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. മൂന്നാറിലത്തെുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കിങ്ങിനായി പഞ്ചായത്തും പൊലീസും പലയിടത്തും സ്ഥലം കണ്ടത്തെിയെങ്കിലും അതെല്ലാം വ്യാജ രേഖകള്‍ ചമച്ച് പലരും കൈയടക്കുകയായിരുന്നു.

നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജില്ലയിലും പ്രക്ഷോഭം

Posted: 09 Sep 2014 10:17 PM PDT

കാസര്‍കോട്: ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ ജൂലൈ ഒമ്പത് മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്നുവരുന്ന നില്‍പ് സത്യഗ്രഹം പരിഹാരമാകാതെ തുടരുന്ന സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആദിവാസി കോഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. 2001ല്‍ അന്നത്തെ ആന്‍റണി സര്‍ക്കാര്‍ ഒപ്പുവെച്ച ആദിവാസി കരാര്‍ നടപ്പാക്കി ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കുക, വനാവകാശ നിയമം നടപ്പാക്കുക, അട്ടപ്പാടിയിലെ ആദിവാസിവംശഹത്യക്ക് ശാശ്വത പരിഹാരം കാണുക, ആറളം പുനരധിവാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും ആദിവാസികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ച വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുക, ആറളംഫാമിലെ ആദിവാസികള്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ച 19,600 ഏക്കര്‍ ഭൂമി കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആദിവാസികള്‍ക്ക് പതിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നില്‍പ് സമരം നടത്തുന്നത്. സെപ്റ്റംബര്‍ 19ന് കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നില്‍പ് സമരം നടത്തും. കണ്ണന്‍ ആനപ്പെട്ടി അധ്യക്ഷത വഹിച്ചു. കെ.വി. കൃഷ്ണന്‍, വിഷ്ണു പാണത്തൂര്‍, രമേശന്‍ മലയാറ്റുകര, കൃഷ്ണന്‍ മായത്തി എന്നിവര്‍ സംസാരിച്ചു. ശങ്കരന്‍ മുണ്ടമാണി സ്വാഗതവും സുമിത രാജന്‍ നന്ദിയും പറഞ്ഞു.

ഇറാഖിലും സിറിയയിലും അമേരിക്ക ആക്രമണം ശക്തമാക്കുന്നു

Posted: 09 Sep 2014 10:10 PM PDT

Image: 

വാഷിങ്ടണ്‍: സുന്നി സായുധ സംഘനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്)ന് എതിരായ  ആക്രമണം  ഇറാഖിലും സിറിയയിലും വ്യാപിപ്പിക്കാന്‍ അധികാരമുണ്ടെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. സൈനിക നടപടി വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും. ഇതിന് മുന്നോടിയായി വൈസ് പ്രസിഡന്‍്റ് ജോ ബിഡനും കോണ്‍ഗ്രസ് നേതാക്കളുമായി ഒബാമ ചര്‍ച്ച നടത്തി.

ഇറാഖിലെ സൈനിക നടപടിയുടെ രൂപരേഖ യു.എസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുന്നില്‍ ഒബാമ വിവരിച്ചു. കോണ്‍ഗ്രസിന്‍െറ അനുമതിയില്ലാതെ സൈനിക ആക്രമണം നടത്താല്‍ തനിക്ക് അധികാരമുണ്ടെന്നും ഡെമോക്രാറ്റ്, റിപബ്ളിക്കന്‍ അംഗങ്ങളെ ഒബാമ അറിയിച്ചു. സിറിയയില്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതിന് കോണ്‍ഗ്രസ് അനുമതി നല്‍കിയേക്കും. കരയുദ്ധത്തിന്‍െറ സാധ്യതകള്‍ നേരത്തേ തന്നെ തള്ളിക്കളഞ്ഞ ഒബാമ വ്യോമാക്രമണം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് സൂചന നല്‍കി.

ഐ.എസിനെതിരായ സൈനികനടപടിയുടെ ഭാഗമായി  ആഗസ്റ്റില്‍ തന്നെ അമേരിക്ക  ഇറാഖില്‍ നിയന്ത്രിത വ്യോമാക്രമണം ആരംഭിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഐ.എസ് രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകരുടെ തലവെട്ടിയിരുന്നു.
 

ദേശീയപാതയില്‍ വീണ്ടും വാഹനങ്ങളുടെ മരണപ്പാച്ചില്‍

Posted: 09 Sep 2014 10:10 PM PDT

പയ്യന്നൂര്‍: ഏറെ വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയില്‍ നടപ്പാക്കിയ വേഗപ്പൂട്ട് പലയിടത്തും 'തുറക്കുന്നു'. പൂട്ട് തുറന്ന് വീണ്ടും മരണപ്പാച്ചിലിലാണ് വാഹനങ്ങള്‍. വേഗപ്പൂട്ട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക വാഹനങ്ങളിലും ഇത് പ്രവര്‍ത്തിക്കുന്നില്ളെന്ന് പരാതിയുണ്ട്. മഴക്കാലവും തുടര്‍ന്ന് ഉത്സവക്കാലവും വന്നുചേര്‍ന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായതും വേഗ നിയന്ത്രണം അസാധ്യമാക്കിയിട്ടുണ്ട്. കണ്ണൂര്‍, പയ്യന്നൂര്‍ റൂട്ടിലോടുന്ന ബസുകള്‍ക്ക് പയ്യന്നൂര്‍ മെയിന്‍റോഡ്, തളിപ്പറമ്പ് ടൗണ്‍, പുതിയതെരു മുതല്‍ കാല്‍ടെക്സ് വരെയുള്ള ഭാഗങ്ങളില്‍ ഒച്ചിഴയും വേഗത്തിലേ നീങ്ങാനാവൂ.
അതിനാല്‍, ഒരു മണിക്കൂര്‍ റണ്ണിങ് ടൈം ഉള്ള ബസുകള്‍ രണ്ടു മണിക്കൂര്‍ വരെയെടുത്താണ് ഓടിയത്തെുന്നതെന്ന് പറയുന്നു. ഗതാഗതക്കുരുക്കില്‍ നഷ്ടപ്പെടുന്ന സമയം മറികടക്കാന്‍ മറ്റു സ്ഥലങ്ങളില്‍ അമിത വേഗതയില്‍ ഓടിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. തിങ്കളാഴ്ച പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപമുണ്ടായ അപകടത്തിന് കാരണം അമിത വേഗമായിരുന്നു. മുന്നിലുള്ള ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഉരഞ്ഞതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ട ബസിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ദുരന്തം തലനാരിഴക്ക് വഴിമാറിയെങ്കിലും കാറിന്‍െറ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസുകള്‍ക്ക് പുറമെ മറ്റു വാഹനങ്ങളും ദേശീയ പാതയില്‍ ചീറിപ്പായുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ദേശീയപാതയില്‍ രണ്ടു മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു. ഉത്രാട ദിവസം പാലുവാങ്ങാന്‍ പോയ പ്ളസ്വണ്‍ വിദ്യാര്‍ഥിനിയായ 16കാരിയുടെ ജീവന്‍ അപഹരിച്ചത് പരിയാരം ദേശീയ പാതയില്‍ ഹൈസ്കൂള്‍ സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു. മൂന്നാം ഓണമായ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് എടാട്ട് ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ 52കാരിക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബന്ധുവീട്ടിലത്തെിയ പേരൂല്‍ സ്വദേശിയായ വീട്ടമ്മയുടെ ഘാതകനായതും അമിത വേഗത്തിലത്തെിയ കാറായിരുന്നു. ഓണദിവസം ഇതേ സ്ഥലത്ത് ഇവരുടെ സഹോദരപുത്രിക്കും ഭര്‍ത്താവിനും വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. നഗരങ്ങളിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ട് വേഗപ്പൂട്ട് നിര്‍ബന്ധമാക്കണമെന്നും ഇത് എല്ലാ വാഹനങ്ങള്‍ക്കും ബാധകമാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

Posted: 09 Sep 2014 10:04 PM PDT

Image: 

മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കും മംഗലാപുരത്തേക്കുമുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു.  നിലവില്‍ ആഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകളാണ് ഈ റൂട്ടുകളില്‍ ഉള്ളത്. ഇത് നാലുവീതമാക്കിയാണ് ഉയര്‍ത്തുകയെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ഒമാന്‍ കണ്‍ട്രി മാനേജര്‍ അമരീഷ് ചൗധരി അറിയിച്ചു. ഒക്ടോബര്‍ 26 മുതലാണ് പുതിയ സര്‍വീസുകള്‍ അടങ്ങുന്ന ശീതകാല ടൈംടേബ്ള്‍ പ്രാബല്യത്തില്‍ വരുക. നിലവില്‍ കോഴിക്കോടിന് ദിവസവും ഓരോന്ന് വീതം 16 സര്‍വീസുകളാണ് എയര്‍ഇന്ത്യ എക്സ്പ്രസ് മസ്കത്തില്‍ നിന്ന് നടത്തുന്നത്. ഇത് 19 ആയാണ് ഉയരുക. പുതുക്കിയ ടൈംടേബ്ളില്‍ ചില സര്‍വീസുകളുടെ ദിവസങ്ങളിലും മാറ്റമുണ്ട്.  സലാലയില്‍ നിന്നുള്ള സര്‍വീസുകളില്‍ വര്‍ധനയില്ല. കൊച്ചി, തിരുവനന്തപുരം,കോഴിക്കോട് എയര്‍പോര്‍ട്ടുകളിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് സലാലയില്‍ നിന്നുള്ളത്. യാത്രക്കാരുടെ വര്‍ധിച്ച എണ്ണം പരിഗണിച്ചാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
പുതുക്കിയ ടൈംടേബ്ള്‍ അനുസരിച്ച് ബുധന്‍, വ്യാഴം, വെള്ളി,ശനി ദിവസങ്ങളിലാണ് കൊച്ചി സര്‍വീസ്. ഇന്ത്യന്‍ സമയം രാവിലെ 7.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 443 വിമാനം ഒമാന്‍ സമയം 10.10നാണ് മസ്കത്തിലത്തെുക. തിരിച്ച് 11.15ന് പുറപ്പെടുന്ന ഐ.എക്സ് 442 വിമാനം 4.20ന് കൊച്ചിയിലത്തെും.
തിരുവനന്തപുരത്ത് നിന്ന് ബുധന്‍, വെള്ളി,ശനി, ഞായര്‍ ദിവസങ്ങളിലാകും സര്‍വീസുകള്‍ ഉണ്ടാവുക.  ഇന്ത്യന്‍ സമയം 7.55ന് പുറപ്പെടുന്ന ഐ.എക്സ് 549 വിമാനം ഒമാന്‍ സമയം 10.20ന് മസ്കത്തിലത്തെും. തിരിച്ച് 11.15ന് പുറപ്പെടുന്ന ഐ.എക്സ് 554 വൈകുന്നേരം 4.30ന് തിരുവനന്തപുരത്തത്തെും.
ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് മംഗലാപുരം സര്‍വീസുകള്‍ ഉണ്ടാവുക. മംഗലാപുരത്ത് നിന്ന് ഇന്ത്യന്‍ സമയം 10.05ന് പുറപ്പെടുന്ന ഐ.എക്സ് 817 വിമാനം അബൂദബി വഴി ഒമാന്‍ സമയം 2.40ന് മസ്കത്തിലത്തെും.
 തിരിച്ച് 3.30ന് പുറപ്പെടുന്ന ഐ.എക്സ് 818 ഇന്ത്യന്‍ സമയം 8.10ന് മംഗലാപുരത്ത് എത്തും.തിരിച്ചുള്ള സര്‍വീസ് നേരിട്ടായിരിക്കും. വിമാനസര്‍വീസുകളുടെ അഭാവം നിമിത്തം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം കുറച്ചെങ്കിലും ആശ്വാസമേകും.
കോഴിക്കോട് അടക്കം വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുകയാണ് പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാന്‍ ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അവധിക്കാലങ്ങളിലാണ് സര്‍വീസുകളുടെ കുറവാണ് ദുരിതമാകുന്നത്.
കഴിഞ്ഞ വേനലവധി, പെരുന്നാള്‍ അവധി സമയങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ പോലും ടിക്കറ്റ് ലഭിക്കാതെ നിരവധി പേര്‍ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിരുന്നു.

ബോട്ട്ജെട്ടി ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മാണ നടപടി നിലച്ചു

Posted: 09 Sep 2014 10:03 PM PDT

കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി ബോട്ട്ജെട്ടി സ്റ്റാന്‍ഡ് പുനര്‍നിര്‍മാണ നടപടികള്‍ എങ്ങുമത്തെിയില്ല. സ്റ്റാന്‍ഡിന്‍െറ ശോച്യാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തന്നെ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഹൈബി ഈഡന്‍ എം.എല്‍.എ ഇടപെട്ട് എസ്റ്റിമേറ്റ് എടുത്തിരുന്നു. ഇത് കഴിഞ്ഞ് നാളുകള്‍ പിന്നിട്ടിട്ടും സ്റ്റാന്‍ഡിന് ശാപമോക്ഷമായില്ല.
ഭാഗികമായി തകര്‍ന്നുവീണ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ് കെട്ടിടവും വെള്ളക്കെട്ടുമൂലം ചളിക്കുണ്ടായ സ്റ്റാന്‍ഡ് പരിസരവും പുനര്‍നിര്‍മിക്കുമെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കിയത്. ഇതിന് കെ.എസ്.ആര്‍.ടി.സി സിവില്‍ വിഭാഗം എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തു. പിന്നീട് ഒന്നിനും അനക്കമുണ്ടായില്ല.
അതേസമയം, തൊട്ടടുത്ത സംസ്ഥാന ജലഗതാഗത വകുപ്പിന്‍െറ ബോട്ട്ജെട്ടി മുഖംമിനുക്കി സുന്ദരമായി. ഏതാനും വര്‍ഷം മുമ്പ് ബോട്ട്ജെട്ടിയും അങ്ങോട്ടുള്ള പാതയും ഉയര്‍ത്തി ടൈല്‍ വിരിച്ച് പരിസരം സൗന്ദര്യവത്കരിച്ചു. അതോടെ സ്റ്റാന്‍ഡിന്‍െറ ഭാഗം താഴ്ന്നു. ഇതോടെ റോഡില്‍നിന്ന് വെള്ളം ഒഴുകി ഇവിടെയത്തെി.
നിത്യേന 360 ഓളം സര്‍വീസുകളാണ് ബോട്ട്ജെട്ടി സ്റ്റാന്‍ഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. വൈപ്പിന്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, ചിറ്റൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കാണ് സര്‍വീസുകള്‍. സാമാന്യം നല്ല കലക്ഷന്‍ ഉള്ള സ്റ്റാന്‍ഡുമാണ്. എന്നാല്‍ മഴ പെയ്താല്‍ യാത്രക്കാര്‍ക്ക് കയറിനില്‍ക്കാന്‍ പോലും ഇടമില്ല്ള. വെള്ളക്കെട്ടിനും ചളിക്കും പുറമെ, യാത്രക്കാരുടെ പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യം പോലുമില്ല. ദിവസവും 90 ബസുകള്‍ ഇവിടെനിന്ന് ഓപറേറ്റ് ചെയ്യുന്നു. എന്നാല്‍ അത്രയും ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ മതിയായ സൗകര്യമില്ല. കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ്. തൊട്ടടുത്ത ബോട്ട് ജെട്ടിയില്‍നിന്ന് കുടിവെള്ളം കൊണ്ടുവരണം.
റോഡില്‍നിന്ന് സ്റ്റാന്‍ഡിലേക്ക് ഇറങ്ങുന്ന ഭാഗം താഴ്ന്നുകിടക്കുകയാണ്. ബസുകള്‍ ആടിയുലഞ്ഞാണ് സ്റ്റാന്‍ഡിലേക്ക് കയറുന്നത്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

ഓണാഘോഷ പരിപാടിക്കുനേരെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

Posted: 09 Sep 2014 09:57 PM PDT

മണ്ണഞ്ചേരി: ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടത്തിയ ഗാനമേളക്ക് നേരെ മദ്യപസംഘം ആക്രമണം നടത്തി. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
മുഹമ്മ കല്ലാപ്പുറം മാടപ്പള്ളി വീട്ടില്‍ സോമന്‍ (52), സഹോദരന്‍െറ ഭാര്യ പെണ്ണമ്മ (51), ശരത്ത് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയാണ് സംഭവം.
കല്ലാപ്പുറം ഫ്രണ്ട്സ് യുവജന കലാസമിതിയുടെ ഓണാഘോഷ പരിപാടിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഇതിനെതുടര്‍ന്ന് ഗാനമേള പൂര്‍ത്തീകരിക്കാതെ പിരിഞ്ഞു. കുറ്റക്കാരെ കസ്റ്റഡിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ആലപ്പുഴ- തണ്ണീര്‍മുക്കം റോഡ് ഉപരോധിച്ചു. നിയമനടപടി സ്വീകരിക്കാമെന്ന പൊലീസിന്‍െറ ഉറപ്പിന്മേലാണ് നാട്ടുകാര്‍ ഉപരോധസമരം പിന്‍വലിച്ചത്.

ഇസ്രായേലിനെ യുദ്ധക്കുറ്റവിചാരണ ചെയ്യണം -ഖത്തര്‍

Posted: 09 Sep 2014 09:54 PM PDT

Image: 

ദോഹ: ഗസ്സയില്‍ അതിക്രൂരമായ ആക്രമണം നടത്തിയ ഇസ്രായേലിനെ ലോക കോടതിക്ക് മുമ്പില്‍ വിചാരണക്ക് വിധേയമാക്കണമെന്ന് ഖത്തര്‍. മനുഷ്യത്വ രഹിതമായ നിലപാടാണ് ഇസ്രായേല്‍ സ്വീകരിച്ചത്. ഫലസ്തീന്‍ ജനതയുടെ ജീവിക്കാനുള്ള അവകാശം തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അയതിക്രമമാണ് അവര്‍ നടത്തിയത്. ഇത് നിസ്സാരമായി കാണാനോ അവഗണിക്കാനോ പാടില്ളെന്നും യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ഫൈസല്‍ ബിന്‍ അബ്ദുല്ല ആല്‍ഹന്‍സാബ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആരംഭിച്ച യു.എന്‍ മുനഷ്യാവകാശ സമിതിയുടെ 27ാമത് യോഗത്തിലാണ് ഇസ്രായേലിനെതിരെ കടുത്ത നിലപാടുമായി ഖത്തര്‍ രംഗത്തത്തെിയത്. തകര്‍ന്നടിഞ്ഞ ഗസ്സയെ പുനര്‍ നിര്‍മിക്കണം. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ യു.എന്നിന്‍െറ മേല്‍നോട്ടത്തിലാണ് നടക്കേണ്ടത്. ഗസ്സയുടെ മുഴുവന്‍ അതിര്‍ത്തികളും തുറക്കുകയും പുനര്‍നിര്‍മാണത്തിനുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ അവസരം സ്യഷ്ടിക്കുകയും വേണം.
മൂന്ന് വര്‍ഷമായി സിറിയയില്‍ നടക്കുന്ന മനുഷ്യത്വ രഹിതമായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ മുന്‍കൈയെടുക്കണം. ഭരണകൂട ഭീകരതയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുകയും ബദല്‍ സംവിധാനത്തിനുള്ള സാധ്യതകള്‍ കണ്ടത്തെുകയും വേണമെന്ന് ആല്‍ഹന്‍സാബ് ആവശ്യപ്പെട്ടു. മനുഷ്യാകാശം ലോകത്തിന്‍െറ ഏത് ഭാഗത്തായായാലും ഹനിക്കപ്പെടാതിരിക്കാനുള്ള ശ്രമത്തില്‍ ഖത്തര്‍ പങ്കാളിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

നമ്പിക്കൊല്ലി മേഖലയില്‍ വീണ്ടും കവര്‍ച്ച; പണവും വീട്ടുപകരണങ്ങളും കൊള്ളയടിച്ചു

Posted: 09 Sep 2014 09:51 PM PDT

സുല്‍ത്താന്‍ ബത്തേരി: നമ്പിക്കൊല്ലി മേഖലയില്‍ വീണ്ടും കവര്‍ച്ച. തൊടുവട്ടി ഓമ്പാളമുറിക്കല്‍ വിനോദിന്‍െറ വീട്ടില്‍നിന്നാണ് 7000 രൂപ, എല്‍.ഇ.ഡി ടി.വി, 22,000 രൂപയുടെ ടാബ് തുടങ്ങിയവ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീട്ടുകാര്‍ ബന്ധുവീട്ടില്‍ കല്യാണത്തിന് പോയതിനാല്‍ വീടിന്‍െറ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരനാണ് പൊലീസില്‍ വിവരമറിയിച്ചത്.
വീടിന്‍െറ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കഴിഞ്ഞദിവസം തിരുവോണ നാളില്‍ പരിസരപ്രദേശമായ നമ്പിക്കൊല്ലിയില്‍ മേക്കാട്ട് വര്‍ഗീസിന്‍െറ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരുമാസത്തിനിടയില്‍ 15 കവര്‍ച്ചകളാണ് നടന്നത്. ആളൊഴിഞ്ഞ വീടുകളിലും അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. സെപ്റ്റംബറിലെ കഴിഞ്ഞ ഒമ്പത് ദിവസങ്ങളില്‍ മാത്രം ഏഴ് കവര്‍ച്ചകള്‍ നടന്നു. അന്വേഷണം നടത്തിയെങ്കിലും ഒന്നിനും തുമ്പുണ്ടായില്ല. മോഷ്ടാക്കളുടെ ആക്രമണം ഏതുനിമിഷവും ഉണ്ടാകുമെന്ന ഭീതിയിലാണ് വ്യാപാരിസമൂഹവും പൊതുജനങ്ങളും.
വീടുകള്‍ അടച്ചിട്ടുപോകുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും സംശയാസ്പദമായ രീതിയില്‍ കാണപ്പെടുന്ന അപരിചിതരെപ്പറ്റി അറിയിക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചീരാല്‍, കുടുക്കി, നമ്പ്യാര്‍കുന്ന് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രം കഴിഞ്ഞമാസം എട്ട് വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. കവര്‍ച്ചക്കാരെ കണ്ടത്തൊന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ചീരാലില്‍ സൗത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മാനേജരുടെ വീട്ടില്‍ കവര്‍ച്ചക്കത്തെിയ കുപ്രസിദ്ധ മയക്കുമരുന്ന് കേസ് പ്രതി ഷാജഹാനെ മാത്രമാണ് പിടികൂടാനായത്. ജനങ്ങളുടെ ജാഗ്രതയിലാണ് ഇയാള്‍ പിടിയിലായത്. വീട്ടുമുറ്റത്ത് പുലര്‍ച്ചക്കത്തെിയ മോഷ്ടാവിനെ കണ്ട വീട്ടുടമ മൊബൈല്‍ ഫോണില്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ എത്തുന്നതുകണ്ട് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട പ്രതി മറന്നുവെച്ച മൊബൈല്‍ ഫോണും വസ്ത്രങ്ങളുമാണ് പൊലീസിന് തുണയായത്. പിന്നീട് പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.
പാതിരാവോളം ഉണര്‍ന്നിരിക്കുന്ന ബത്തേരി ടൗണിലെ പ്രമുഖ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചാ ശ്രമം വ്യാപാരിസമൂഹത്തെ ഞെട്ടിച്ചു. സ്ട്രോങ് റൂം കുത്തിത്തുറന്ന് ലോക്കറിന്‍െറ പൂട്ട് പൊളിച്ചെങ്കിലും സ്വര്‍ണം നഷ്ടപ്പെട്ടില്ല. ജ്വല്ലറിയോടനുബന്ധിച്ചുള്ള ഹോമിയോ ക്ളിനിക്കിലെ മേശവലിപ്പിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ അന്ന് നഷ്ടപ്പെട്ടു. കഴിഞ്ഞമാസം ബത്തേരി ടൗണില്‍ ഒറ്റരാത്രിയില്‍ 11 വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. ഓണാവധിക്ക് ചുരമിറങ്ങേണ്ട പല കുടുംബങ്ങളും കവര്‍ച്ചാ ഭീതിയില്‍ നാട്ടില്‍ തന്നെ തങ്ങി.
നൂല്‍പുഴ, നെന്മേനി പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞമാസം നടന്ന കവര്‍ച്ചകളോട് സമാനതയുള്ളതാണ് ഇപ്പോള്‍ ബത്തേരിയിലും പരിസരങ്ങളിലും നടന്ന കവര്‍ച്ചകളും. റെസിഡന്‍റ്സ് അസോസിയേഷന്‍െറയും ലൈബ്രറികളുടെയും അയല്‍പക്ക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബത്തേരി എസ്.ഐ ബാലചന്ദ്രന്‍െറ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് പൊലീസ് അന്വേഷണം.

സൈബര്‍പാര്‍ക് നിര്‍മാണം നീളും

Posted: 09 Sep 2014 09:45 PM PDT

കോഴിക്കോട്: കയറ്റിറക്ക് പ്രശ്നവും പ്രതികൂല കാലാവസ്ഥയും സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിന്‍െറ നിര്‍മാണം വീണ്ടും വൈകിപ്പിക്കുന്നു. മുഖ്യകെട്ടിടത്തിന്‍െറ നിര്‍മാണം കരാര്‍ കാലാവധിയായ അടുത്ത വര്‍ഷം ഏപ്രിലും കടക്കുമെന്നാണ് സൂചന. കൊച്ചി ആസ്ഥാനമായുള്ള ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കാണ് നിര്‍മാണക്കരാര്‍. 2015 ഏപ്രിലിലോടെ പ്രവൃത്തി തീര്‍ക്കുകയും സെപ്റ്റംബറോടെ കമ്മീഷന്‍ ചെയ്യാനുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍, 30 ശതമാനത്തോളം പ്രവൃത്തി മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്. വിവിധ കാരണങ്ങളാല്‍ പലതവണയാണ് പ്രവൃത്തി മുടങ്ങിയത്. പദ്ധതിപ്രദേശത്തേക്കുള്ള നിര്‍മാണസാമഗ്രികള്‍ ഇറക്കുന്നതിനെച്ചൊല്ലി തൊഴിലാളി യൂനിയനുകളും കമ്പനിയുമായുള്ള തര്‍ക്കമാണ് ഇതില്‍ പ്രധാനം.
മൂന്നു ടണ്‍ വരെയുള്ള ലോഡ് ഇറക്കുന്നതിന് അധികാരമുണ്ടെന്നു കാണിച്ചാണ് തൊഴിലാളി യൂനിയനുകള്‍ കമ്പനിക്കെതിരെ രംഗത്തത്തെിയത്. ഇതേതുടര്‍ന്ന് ആഴ്ചകള്‍ പ്രവൃത്തി മുടങ്ങി. പ്രത്യേക സാമ്പത്തിക മേഖലയായ പദ്ധതിപ്രദേശത്തേക്ക് സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് ഇത്തരം നിയമങ്ങള്‍ ബാധകമാവില്ളെന്നാണ് കമ്പനിയുടെ വാദം. തൊഴിലാളികള്‍ക്ക് അനുകൂലമായി ജില്ലാ ലേബര്‍ ഓഫിസറും ഇത് ശരിവെച്ച് ഡെപ്യൂട്ടി ലേബര്‍ കമീഷണറും ഉത്തരവിട്ടു. ഈ നിലപാട് ചോദ്യം ചെയ്ത് കമ്പനിയധികൃതര്‍ ഹൈകോടതിയെ സമീപിച്ചു. ആഗസ്റ്റ് 30 വരെ തല്‍സ്ഥിതി തുടരാന്‍ ഹൈകോടതി അനുവാദം നല്‍കി. ഈ അനുമതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിക്കയാണിപ്പോള്‍. ഹൈകോടതി ഇടപെടല്‍ കാരണം പ്രവൃത്തിക്ക് തടസ്സമില്ല. പ്രതികൂല കാലാവസ്ഥയാണ് പണി മുടക്കിയ മറ്റൊന്ന്.
കനത്ത മഴ കാരണം പലപ്പോഴും പ്രവൃത്തിക്ക് തടസ്സം നേരിട്ടതായി ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് ജനറല്‍ മാനേജര്‍ റാംകുമാര്‍ പറഞ്ഞു. സമയബന്ധിതമായി പ്രവൃത്തി തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2010 മേയ് 13നാണ് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിന്‍െറ തറക്കല്ലിട്ടത്. തറക്കല്ലിട്ട് മൂന്നു വര്‍ഷത്തിനുശേഷമാണ് സൈബര്‍പാര്‍ക്കിന്‍െറ പ്രവൃത്തിതന്നെ തുടങ്ങിയത്. ഇതോടൊപ്പം തറക്കല്ലിട്ട യു.എല്‍ സൈബര്‍പാര്‍ക്കിന്‍െറ മുഴുവന്‍ ജോലിയും പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമായി. 44 കോടിയാണ് എട്ടുനില കെട്ടിടത്തിന്‍െറ ചെലവ്. ഇതില്‍ 10 കോടിയില്‍പരം രൂപയുടെ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. അതേസമയം, അടുത്തവര്‍ഷം സെപ്റ്റംബറില്‍ സൈബര്‍പാര്‍ക് കമീഷന്‍ നടക്കുമെന്നും പ്രവൃത്തി നീണ്ടുപോകില്ളെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted: 09 Sep 2014 09:32 PM PDT

Image: 

ശ്രീനഗര്‍:  നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രാദികളും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മുന്നൂ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.കുപ് വാര ജില്ലയിലെ കേരന്‍ സെക്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പ് നടന്നത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംശയകരമായ നീക്കം കണ്ടത്തെിയത്. തീവ്രവാദികളില്‍ നിന്ന് വന്‍തോതില്‍ ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.

ജിദ്ദയില്‍ 56 അനധികൃത സ്ഥാപനങ്ങള്‍ പൂട്ടി; 81 പേര്‍ പിടിയില്‍

Posted: 09 Sep 2014 09:20 PM PDT

Image: 

ജിദ്ദ: സ്വദേശി പൗരന്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന 56 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ജിദ്ദയിലെ അല്‍ഖുംറ ഡിസ്ട്രിക്റ്റിലാണ് സംഭവം. അല്‍ ഖുംറ ഭാഗത്തെ മാര്‍ക്കറ്റുകളില്‍ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ലാത്ത അനധികൃത തൊഴിലാളികള്‍ ജോലിയെടുക്കുകയും സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുന്ന വിവരം സൗദി പൗരന്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ മക്ക ഓഫിസില്‍ വിളിച്ചറിയിക്കുകയായിരുന്നു. ലഭ്യമായ വിവരമനുസരിച്ച് പൊതു സുരക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍െറയും സഹകരണത്തോടെ തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിശോധകസംഘം സ്ഥലത്തത്തെി വിശദമായ പരിശോധന നടത്തുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പരിശോധനയില്‍ 81 അനധികൃത വിദേശി തൊഴിലാളികളെ പിടികൂടുകയും 56 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു. വര്‍ക്ക് പെര്‍മിറ്റില്‍ കാണിച്ചതില്‍ നിന്നു വ്യത്യസ്തമായി ജോലി ചെയ്യുക, സ്പോണ്‍സറില്‍ നിന്നു മാറി സ്വതന്ത്രമായി തൊഴിലെടുക്കുക തുടങ്ങിയ നിയമലംഘനത്തിന്‍െറ പേരിലാണ് തൊഴിലാളികള്‍ പിടിയിലായത്. വ്യാജ സ്വദേശിവത്കരണവും വനിത ജോലിക്കാരില്ലാതെ സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങള്‍ വില്‍പന നടത്തിയതുമാണ് സ്ഥാപനങ്ങള്‍ക്കെതിരായി ചുമത്തിയ കുറ്റമെന്ന് മക്ക മേഖല തൊഴില്‍മന്ത്രാലയം ശാഖയുടെ ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ മുന്‍ഇം ശഹ്രി വ്യക്തമാക്കി.
മന്ത്രാലയത്തിന്‍െറ മേഖല ഓഫിസിലെ ഉദ്യോഗസ്ഥര്‍ അല്‍ ഖുംറ ഡിസ്ട്രിക്റ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ വിശദമായ പരിശോധന നടത്തി. നിയമവിരുദ്ധ തൊഴിലാളികളെയും സ്ഥാപനങ്ങളെയും കണ്ടത്തൊന്‍ വാരാന്ത പരിശോധന മുറ പോലെ നടത്തി വരുന്നുണ്ട്. പ്രവിശ്യയുടെ എല്ലാ ഭാഗത്തും പരിശോധന തുടരുമെന്നും അനധികൃത സ്ഥാപനങ്ങളെയും തൊഴിലാളികളെയും പിടികൂടുന്നതില്‍ ഒരു അലംഭാവവും ഉണ്ടാകില്ളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴില്‍ വിപണി ചിട്ടപ്പെടുത്തുന്നതില്‍ പൗരന്മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍  920001173 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് വിവരം നല്‍കാമെന്നും അദ്ദേഹം സ്വദേശികളെ ഓര്‍മിപ്പിച്ചു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP