സ്വാഗതം
WELCOME

News Update..

Thursday, September 4, 2014

അല്‍ഖാഇദ വീഡിയോ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം Madhyamam News Feeds

അല്‍ഖാഇദ വീഡിയോ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം Madhyamam News Feeds

Link to

അല്‍ഖാഇദ വീഡിയോ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Posted: 04 Sep 2014 12:38 AM PDT

Image: 

ന്യൂഡല്‍ഹി: അല്‍ഖാഇദയുടെ പ്രവര്‍ത്തനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വ്യാപിപ്പിക്കുമെന്ന അല്‍ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കി. ഏത് തരത്തിലുള്ള ആക്രമണത്തിനും സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള നിര്‍ദേശമാണ് നല്‍കിയത്.

വീഡിയോയുടെ സ്ഥിരീകരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും  വീഡിയോയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തോട് മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് വ്യക്തമാക്കി.

സംഘടനയുടെ ഇന്ത്യന്‍ ഘടകം ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വ്യാപിപ്പിക്കുമെന്നും ജിഹാദിന്‍െറ കൊടി ഉയര്‍ത്തുമെന്നും സവാഹിരി പറഞ്ഞിരുന്നു. ഓണ്‍ലൈനില്‍ പുറത്തുവിട്ട 55 മിനിട്ടുള്ള വിഡിയോയിലൂടെയാണ് സവാഹിരിയുടെ പ്രഖ്യാപനം.

 

 

പൊലീസ് സ്റ്റേഷനുകളില്‍ മാധ്യമവക്താക്കളെ നിയമിക്കണം -സുപ്രീംകോടതി അമിക്കസ് ക്യൂറി

Posted: 04 Sep 2014 12:11 AM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ ശിപാര്‍ശ. പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. പൊലീസ് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്നും പകരം വാര്‍ത്താകുറിപ്പുകള്‍ ഇറക്കണമെന്നും അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്തു.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പി.യു.സി.എല്‍(പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്) സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്  സുപ്രീംകോടതി ഗോപാല്‍ ശങ്കരനാരായണനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

പൊലീസിലെ തെരഞ്ഞെടുക്കപ്പെട്ട  വക്താക്കള്‍ മാത്രമേ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടുള്ളൂ. അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ വിവരങ്ങള്‍ അതത് ഘട്ടങ്ങളില്‍ മാത്രം പുറത്ത് വിടണം. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ അനാവശ്യമായി വെളിപ്പെടുത്താന്‍ പാടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തരുത് തുടങ്ങിയവയാണ് അമിക്കസ് ക്യൂറിയുടെ ശിപാര്‍ശകള്‍. ശിപാര്‍ശകള്‍ പരിഗണിച്ചാവും സുപ്രീംകോടതി ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക.

യൂനിവേഴ്സിറ്റി എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ നിര്‍മാണങ്ങളില്‍ ഗുരുതര ക്രമക്കേട്

Posted: 04 Sep 2014 12:07 AM PDT

കഴക്കൂട്ടം: യൂനിവേഴ്സിറ്റി എന്‍ജിനീയറിങ് വിഭാഗം നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഗുരുതരക്രമക്കേടുകളെന്ന് ആക്ഷേപം. ശരിയായ മേല്‍നോട്ടമില്ലാതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാളയത്ത് ഒരു മാസം മുമ്പ് പുതുതായി നിര്‍മിച്ച കെട്ടിട ഭാഗം തകര്‍ന്നുവീണ് യുവതിക്ക് പരിക്കേറ്റിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ശരിയായ പരിശോധനയില്ലാതെ നടത്തിയതാണ് തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് ആരോപണം. പാളയത്ത് ഐ.ഡി.ഇയില്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനവും വിവാദമായി. സ്വാതന്ത്ര്യദിനത്തിന് പതാക ഉയര്‍ത്താനത്തെിയ വൈസ് ചാന്‍സലറിന്‍െറ ശ്രദ്ധയില്‍പെട്ടതിന് തുടര്‍ന്ന് ഇത് പൊളിച്ചുമാറ്റാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. രണ്ടു സംഭവങ്ങളിലും യൂനിവേഴ്സിറ്റി എന്‍ജിനീയര്‍ക്ക് മെമ്മോ നല്‍കിയിരുന്നു. തുടര്‍ച്ചയായി മെമ്മോ നല്‍കിയിട്ടും ക്രമക്കേടുകള്‍ ആവര്‍ത്തിക്കുകയാണെന്നാണ് ആക്ഷേപം. കാര്യവട്ടം കാമ്പസില്‍ നടക്കുന്ന യൂനിവേഴ്സിറ്റി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍െറ അറ്റകുറ്റപ്പണിയില്‍ വ്യാപകക്രമക്കേട് നടന്നിട്ടുണ്ട്. യൂനിവേഴ്സിറ്റി എന്‍ജിനീയറിങ് വിഭാഗം ശരിയായ പരിശോധന ഇവിടെ നടത്തിയിട്ടില്ളെന്ന് താമസക്കാര്‍ പറയുന്നു. കാര്യവട്ടത്ത് 38 ക്വാര്‍ട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികളാണ് പൂര്‍ത്തിയായി വരുന്നത്. മൂന്നു മാസം മുമ്പ് പണികള്‍ നടത്തി പെയ്ന്‍റിങ്ങും പൂര്‍ത്തിയാക്കിയ ക്വാര്‍ട്ടേഴ്സുകളിലാണ് വീണ്ടും അറ്റകുറ്റപ്പണി നടത്തുന്നത്. പെയ്ന്‍റിങ് നടത്തിയ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിച്ചാണ് വയറിങ് നടത്തുന്നത്. 38 ക്വാര്‍ട്ടേഴ്സുകളിലായി 20 ലക്ഷത്തോളം രൂപയുടെ വയറിങ്ങാണ് നടന്നുവരുന്നത്. എന്നാല്‍, ഒരിടത്തുപോലും അധികൃതര്‍ പരിശോധന നടത്തിയിട്ടില്ലത്രേ. പുറത്ത് സ്ഥാപിക്കേണ്ട സാമഗ്രിക്ക് അലുമിനിയം ഡൈകാസ്റ്റ് നിര്‍മിതമായ ബോഡിയാകണമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ചുള്ള കരാറാണ് യൂനിവേഴ്സിറ്റി കരാറുകാരന് എസ്റ്റിമേറ്റ് നല്‍കിയത്. ഇത്തരത്തില്‍ പുറത്ത് സ്ഥാപിക്കേണ്ട ലൈറ്റ് ഒരെണ്ണത്തിന് 601 രൂപ നിരക്കിലാണ് കരാര്‍ നല്‍കിയത്. എന്നാല്‍, സ്ഥാപിച്ചത് 100 രൂപയില്‍ താഴെമാത്രം വില വരുന്ന പി.വി.സി ബോഡിയില്‍ നിര്‍മിതമായ ലൈറ്റ് സെറ്റാണെന്ന് താമസക്കാര്‍ ആരോപിക്കുന്നു. കാസ്റ്റ് അലുമിനിയം ബോഡിക്ക് വിലക്കൂടുതലും ഈടുനില്‍ക്കുന്നതുമാണന്ന് എന്‍ജിനീയര്‍മാര്‍ പറയുന്നു.
കോളിങ് ബെല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നതിലും ക്രമക്കേടുണ്ട്. മെറ്റല്‍ ബോക്സ് സ്ഥാപിച്ച്, മുകളില്‍ ഹൈലം ഷീറ്റ് ഫിറ്റ് ചെയ്ത് അതില്‍ ബെല്ല് സ്ഥാപിക്കണമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, അതിന് വിപരീതമായി ചുമരില്‍ ആണി തറച്ച് അതില്‍ ബെല്‍ തൂക്കിയിരിക്കുകയാണ്.
മെറ്റല്‍ ബോക്സുകളായിരിക്കണം ജങ്ഷന്‍ ബോക്സുകളായി ഉപയോഗിക്കേണ്ടത്. ഇതിന് വിപരീതമായി പി.വി.സി ബോക്സുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പി.വി.സി ബോക്സുകള്‍ സ്ഥാപിച്ചശേഷം ചട്ടത്തിന് വിപരീതമായി ബാക് എന്‍ട്രി വഴി കണക്ഷന്‍ നല്‍കിയിരിക്കുകയാണ്. മെറ്റല്‍ ബോക്സുകള്‍ക്ക് വിലക്കൂടുതലും. പി.വി.സിക്ക് വിലക്കുറവുമാണത്രേ. എന്നാല്‍, ഈട് കൂടുതല്‍ മെറ്റല്‍ ബോക്സിനാണ്. മാത്രമല്ല അഞ്ചു വര്‍ഷത്തിനകം തന്നെ വീണ്ടും ഇത്തരത്തില്‍ വയറിങ് നടത്തിയ ഭാഗങ്ങള്‍ വീണ്ടും വയറിങ് നടത്തേണ്ടിവരുമെന്നും എന്‍ജിനീയര്‍മാര്‍ പറയുന്നു.
റീവയറിങ്ങിന്‍െറ എര്‍ത്തിങ് നടത്തിയിരിക്കുന്നതിലും ക്രമക്കേടുണ്ട്. ജി.ഐ പൈപ്പ് സ്ഥാപിച്ച് ജി.ഐ ഫണലും സ്ഥാപിച്ച് ആറ്റുമണല്‍, മരക്കരി, ഉപ്പ് എന്നിവ ചേര്‍ത്താണ് മണ്ണുമാറ്റി എര്‍ത്ത് പൈപ്പ് സ്ഥാപിക്കുന്നത്. എന്നാല്‍, ഇതിന് വിഭിന്നമായി എക്സ്കവേറ്റര്‍ ഉപയോഗിച്ച് നാലുമീറ്ററോളം കുഴിയെടുത്ത് പൈപ്പ് വെറുതെ സ്ഥാപിക്കുകയാണ് കരാറുകാരന്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ സ്ഥാപിച്ചാല്‍ ശരിയാംവണ്ണം എര്‍ത്തിങ് നടക്കില്ളെന്ന് വിദഗ്ധര്‍ പറയുന്നു.
ക്രമക്കേടുകള്‍ നടക്കുകയാണെന്ന് നിരവധി തവണ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായും താമസക്കാര്‍ പറയുന്നു. ക്വാളിറ്റി കണ്‍ട്രോളറെ കൊണ്ടോ പി.ഡബ്ള്യു.ഡി എന്‍ജിനീയറിങ് വിഭാഗത്തെ കൊണ്ടോ വിജിലന്‍സ് സംഘമോ പരിശോധനക്ക് തയാറാകണമെന്ന് താമസക്കാര്‍ ആവശ്യപ്പെടുന്നു. അസി. എന്‍ജിനീയര്‍, വര്‍ക്ക് സൂപ്പര്‍വൈസര്‍ എന്നിവരാണ് പണി നടക്കുന്ന സമയങ്ങളില്‍ പരിശോധന നടത്തേണ്ടത്. യൂനിവേഴ്സിറ്റി എന്‍ജിനീയറാണ് ഇതിന് മേല്‍നോട്ടം വഹിക്കേണ്ടതും. പണികള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ കരാറുകാരന് ബില്ല് പാസാക്കി നല്‍കാനുള്ള ശ്രമവും അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു.

ബൈപാസ് ഉദ്ഘാടനം ആഘോഷമാക്കാന്‍ ഒരുക്കമായി

Posted: 03 Sep 2014 11:57 PM PDT

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിന്‍െറ ചിരകാലാഭിലാഷമായ ചന്തപ്പുര -കോട്ടപ്പുറം ബൈപാസ് ഉദ്ഘാടനം ആഘോഷമാക്കാന്‍ അരങ്ങൊരുങ്ങുന്നു. ചരിത്രഭൂമിയുടെ സ്വപ്നസാക്ഷാത്കാരം രണ്ട് ദിനങ്ങളിലായി വൈവിധ്യ പരിപാടികളോടെ കെങ്കേമമാക്കാനാണ് തീരുമാനം. ഇതിന് വിപുലമായ സംഘാടകസമിതിയും അനുബന്ധ കമ്മിറ്റികളും രൂപവത്കരിച്ചു. 18ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബൈപാസ് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. സ്ഥലം എം.എല്‍.എ ടി.എന്‍. പ്രതാപന്‍ ആമുഖ പ്രസംഗം നടത്തും. ഉദ്ഘാടന വേദിയില്‍ 17ന് മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ ജന്മശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായി കലാ -സാംസ്കാരിക സദസ്സ് അരങ്ങേറും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും.
സാംസ്കാരിക നേതാക്കളും ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സാംസ്കാരിക സദസ്സും നടക്കും. കരിമരുന്ന് പ്രയോഗം, അലങ്കാരങ്ങള്‍ തുടങ്ങി വിവിധങ്ങളായ ഇനങ്ങളുണ്ടാകും.
സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ കെ.ബി. മഹേശ്വരി, ദേശീയപാത എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സത്യപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ടി.എന്‍. പ്രതാപന്‍ എം.എല്‍.എ സംഘാടകസമിതി ചെയര്‍മാനും മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ഇന്നസെന്‍റ് എം.പി, കെ.ബി. മഹേശ്വരി എന്നിവര്‍ രക്ഷാധികാരികളുമാണ്.
വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് ടി.എം. നാസര്‍, കെ.ജി. ശിവാനന്ദന്‍, കെ.ആര്‍. ജൈത്രന്‍, ടി.എ. ഗിരീഷ്കുമാര്‍, എ.വി. സുകുമാരന്‍, ഡിവൈ.എസ്.പി ടി.എ. വര്‍ഗീസ്, കൊടുങ്ങല്ലൂര്‍ സി.ഐ കെ.ജെ. പീറ്റര്‍, എം.കെ. മാലിക്, കെ.പി. സുനില്‍കുമാര്‍, സി. സുന്ദരേശന്‍, സി.സി. വിപിന്‍ചന്ദ്രന്‍, എക്സി. എന്‍ജിനീയര്‍ എസ്. സത്യപാലന്‍, പി.ജി. നൈജി, എന്‍.ആര്‍. വിനോദ്കുമാര്‍, വേണു വെണ്ണറ, വി.എം. ജോണി, ജോളി ഡില്‍ഷന്‍, സി.എസ്. ഹുസൈന്‍ തങ്ങള്‍, ഇറ്റിത്തറ സന്തോഷ്, വി.എ. ജ്യോതിഷ്, കെ.എസ്. കൈസാബ് എന്നിവരെ തെരഞ്ഞെടുത്തു.

ഗജവിജ്ഞാനോത്സവത്തിന് നാളെ തുടക്കം

Posted: 03 Sep 2014 11:50 PM PDT

കോന്നി: വിനോദസഞ്ചാര ആഘോഷ ഭാഗമായി ആനത്താവളത്തില്‍ സംഘടിപ്പിക്കുന്ന ഗജവിജ്ഞാനോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകുന്നേരം മൂന്നിന് സാംസ്കാരിക ഘോഷയാത്ര. ആനത്താവളത്തില്‍ സജ്ജീകരിക്കുന്ന വേദിയില്‍ സാംസ്കാരിക സമ്മേളനവും തുടര്‍ന്ന് കലാപരിപാടികളും നടക്കും. ഒമ്പതു വരെ പരിപാടികള്‍ നീളും. ആനത്താവളത്തില്‍ നിര്‍മിച്ച ഒൗഷധസസ്യ യൂനിറ്റിന്‍െറ ഓഡിറ്റോറിയത്തില്‍ 14 വ്യവസായ കേന്ദ്രങ്ങളും ക്രമീകരിക്കും. ഗജമേള, കോന്നി പൂരം, സെമിനാറുകള്‍, ആനയെയും വന്യജീവികളെയും കുറിച്ചുള്ള പ്രത്യേക ഡോക്യുമെന്‍ററി പ്രദര്‍ശനങ്ങള്‍, ആനസവാരി എന്നിവ നടക്കും.
ആനത്താവളത്തിലെ പ്രദര്‍ശനകേന്ദ്രത്തില്‍ നിര്‍മിച്ച പ്രത്യേക കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് ആനകളെ കുളിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. ആനകള്‍ക്ക് കുളിക്കാന്‍ പ്രത്യേക ബാത്ത് ഷവറുകളോടു കൂടിയ ക്രമീകരണങ്ങളാണ് നിര്‍മിച്ചത്. വനവിഭവങ്ങളും കരകൗശല വസ്തുക്കളും വാങ്ങാനുള്ള സൗകര്യങ്ങളും ഗജവിജ്ഞാനോത്സവത്തിന്‍െറ ഭാഗമായി ഒരുക്കുന്നു. കോന്നി ഡി.എഫ്.ഒ ടി. പ്രദീപ്കുമാറാണ് മേല്‍നോട്ടം വഹിക്കുന്നത്.
വിനോദസഞ്ചാര വകുപ്പും വനംവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ തദ്ദേശസ്ഥാപനങ്ങളും സഹകരിക്കും. ആനച്ചമയവും ആനയൂട്ടുമെല്ലാം ഉണ്ടാകും. സഞ്ചാരികള്‍ക്കായി ഊഞ്ഞാലുകളും പൂക്കളങ്ങളും തയാറാക്കും. ബുധനാഴ്ച വൈകുന്നേരം നാലിനു സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. മന്ത്രി എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തും. ആറിന് രാവിലെ മുതല്‍ പ്രദര്‍ശനവും വൈകുന്നേരം കെ.എസ്. പ്രസാദ് നേതൃത്വം നല്‍കുന്ന കൊച്ചിന്‍ ഗിന്നസിന്‍െറ മിമിക്സ് ഷോയും നടക്കും.
എട്ടിന് വൈകുന്നേരം സാംസ്കാരിക സമ്മേളനത്തില്‍ സിനിമാതാരം ദിലീപ് പങ്കെടുക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് ത്രിനേത്ര വിഷന്‍െറ മെഗാഷോ. സമാപന ദിവസമായ ഒമ്പതിന് രാവിലെ മുതല്‍ വിവിധ പരിപാടികളും വൈകുന്നേരം സമ്മേളനവും നടക്കും. മന്ത്രി രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയാകും.

മൂലേടം റെയില്‍വേ മേല്‍പാലം ഉദ്ഘാടനം നാളെ

Posted: 03 Sep 2014 11:48 PM PDT

കോട്ടയം: മൂലേടം റെയില്‍വേ മേല്‍പാലം വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും. സംസ്ഥാന പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷനും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി നിര്‍മിച്ച മേല്‍പാലത്തിന് 12 സ്പാനുകളിലായി ആകെ 395 മീറ്റര്‍ നീളമാണുള്ളത്. അപ്രോച്ചിന്‍െറ ഭാഗത്ത് 7.5 മീറ്ററും റെയില്‍വേ ഭാഗത്ത് 12 മീറ്ററും വീതിയുണ്ട്. പാലത്തിന്‍െറ നിര്‍മാണത്തിന് 21 സെന്‍റ് സ്ഥലമാണ് ഏറ്റെടുത്തത്. ആര്‍.ബി.ഡി.സി.കെ. 12.7 കോടി രൂപയും റെയില്‍വേ 2.80 കോടി രൂപയും പാലം നിര്‍മാണത്തിനായി ചെലവഴിച്ചു. രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറ അധ്യക്ഷതയില്‍ മന്ത്രി കെ.എം.മാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്യാടന്‍ മുഹമ്മദ്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ.മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, ജില്ലാ കലക്ടര്‍ അജിത് കുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, ആര്‍.ബി.ഡി.സി.കെ. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുമരാമത്ത് വകപ്പു സെക്രട്ടറി ടി.ഒ.സൂരജ്, റെയില്‍വേ സി.എ.ഒ. ഡാനി തോമസ് തുടങ്ങിയവര്‍ സംബന്ധിക്കും.

വ്യാജമദ്യവും കഞ്ചാവും തടയാന്‍ അതിര്‍ത്തിയില്‍ പരിശോധന തുടങ്ങി

Posted: 03 Sep 2014 11:46 PM PDT

കുമളി: ഓണക്കാലത്തോടനുബന്ധിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റും വിലകുറഞ്ഞ മദ്യവും കഞ്ചാവും സംസ്ഥാനത്തേക്ക് ഒഴുകുന്നത് തടയാന്‍ അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന ആരംഭിച്ചു.
തമിഴ്നാട് ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന മുഴുവന്‍ വാഹനങ്ങളും ചരക്ക് ലോറികളും കുമളി പൊലീസ് സ്റ്റേഷന് മുന്നില്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
ഓണക്കാലം കഴിയുംവരെ പരിശോധനകള്‍ തുടരാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ സ്പിരിറ്റ് ചേര്‍ത്ത് വ്യാജമദ്യം തോട്ടം മേഖലകളില്‍ വ്യാപകമായി വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന.
പോണ്ടിച്ചേരിയില്‍നിന്ന് വിലകുറഞ്ഞ മദ്യവും അതിര്‍ത്തിയിലെ ഊടുവഴികള്‍ വഴി കുമളി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍വ്യാജമദ്യവും എത്തുന്നുണ്ട്. അടുത്തിടെയായി കഞ്ചാവും മറ്റ് ലഹരിമരുന്നുകളും തമിഴ്നാട്ടില്‍ നിന്ന് ധാരാളമായി കേരളത്തിലത്തെുന്നുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ജയരാജന്‍െറ മകനെതിരെ കേസെടുത്തത് സ്വാഭാവിക നടപടി -വി.എസ്

Posted: 03 Sep 2014 11:39 PM PDT

Image: 

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ജയരാജന്‍െറ മകനെതിരെ കേസെടുത്തത് സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കൊലപാതകക്കേസുകള്‍ ആരുടെ നേതൃത്വത്തില്‍ എവിടെ നടന്നാലും കുറ്റക്കാര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ആര്‍.എസ്.എസ് നേതാവ് മനോജിന്‍െറ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് പി.ജയരാജന്‍െറ മകന്‍ ജയിന്‍ രാജിനെതിരെ കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് കതിരൂര്‍ പൊലീസ് കേസെടുത്തത്.
 

ഓണത്തിരക്കില്‍ നാടും നഗരവും

Posted: 03 Sep 2014 11:32 PM PDT

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലും ഒരാഴ്ചയായി തിമിര്‍ത്ത് പെയ്ത കാലവര്‍ഷവും ജനങ്ങളുടെ ഓണാവേശത്തെ തണുപ്പിച്ചില്ല. ആഴ്ചയിലാദ്യമായി പൂര്‍ണമായി തെളിഞ്ഞുനിന്ന ദിവസത്തില്‍ നാട്ടുകാര്‍ നഗരത്തിലേക്കൊഴുകിയത്തെി.
കോട്ടച്ചേരി മുതല്‍ ഹോസ്ദുര്‍ഗ് വരെയുള്ള പാതയോരങ്ങള്‍ വഴിവാണിഭക്കാര്‍ കൈയടക്കിയപ്പോള്‍ കാഞ്ഞങ്ങാട് നഗരം ജനത്തിരക്കിനാല്‍ വീര്‍പ്പുമുട്ടി. തുണിത്തരങ്ങള്‍, പൂക്കള്‍, പച്ചക്കറികള്‍, വര്‍ണക്കുടകള്‍, ഹാന്‍ഡ്ലൂം ഉല്‍പന്നങ്ങള്‍, പാദരക്ഷകള്‍, ഹോട്ടലുകള്‍ തുടങ്ങി നഗരത്തിലെ മുക്കിലും മൂലയിലും വരെ അപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.
പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചും സര്‍ക്കിളിനടുത്തുള്ള ആല്‍മരത്തിനടിയിലുമുള്ള തെരുവ് കച്ചവടക്കാര്‍ ഉപഭോക്താക്കളെക്കൊണ്ട് വീര്‍പ്പുമുട്ടി. നയാബസാറിലുള്ള ജില്ലാ പഞ്ചായത്തിന്‍െറ വിപണനമേളയിലും വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍െറ പച്ചക്കറി വിപണനമേളയിലും വന്‍ തിരക്കായിരുന്നു. രാവിലെ മുതല്‍ നീണ്ട നിരതന്നെ ഇവിടെ കാണാമായിരുന്നു.
സാധാരണ ഓണനാളില്‍ ഉച്ചക്കുശേഷം കാണാറുള്ള തിരക്ക് ബുധനാഴ്ച രാവിലെ മുതല്‍തന്നെ പ്രകടമായി. വൈകീട്ടോടെ ജനത്തെ നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസും നന്നേ പണിപ്പെട്ടു. തലേദിവസം ഹര്‍ത്താലായത് തങ്ങളെ ബാധിച്ചില്ളെന്ന് അന്യസംസ്ഥാന തെരുവ് കച്ചവടക്കാര്‍ പറയുന്നു. സാധാരണഗതിയിലുണ്ടാകുന്നതിനേക്കാള്‍ ഇരട്ടി കച്ചവടമാണുണ്ടായതെന്ന് ഇവര്‍ പറഞ്ഞു.
തുണിക്കടകളിലും വലിയ വ്യാപാര സ്ഥാപനങ്ങളിലും പോയി സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ലാഭകരമായി തെരുവ് കച്ചവടക്കാരില്‍നിന്ന് ലഭിക്കുന്നതിനാലാണ് വഴിയോരത്ത് ഇത്ര തിരക്കനുഭവപ്പെടുന്നത്.

അക്രമികള്‍ക്കെതിരെ കാപ്പ ഉപയോഗിക്കും –എസ്.പി

Posted: 03 Sep 2014 11:26 PM PDT

കണ്ണൂര്‍: അക്രമികള്‍ക്കെതിരെ കാപ്പ അടക്കമുള്ള ശക്തമായ നിയമം ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ളെന്ന് എസ്.പി പി. ഉണ്ണിരാജന്‍. കതിരൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊലപാതകത്തെ തുടര്‍ന്ന് അശാന്തിയുടെ നിഴലിലായ കണ്ണൂരില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യത്തിന് പൊലീസ് സന്നാഹം ജില്ലയില്‍ എത്തിയിട്ടുണ്ട്. ശക്തമായ രീതിയില്‍ ഈ സന്നാഹത്തെ വിനിയോഗിക്കുമെന്നും എസ്.പി പറഞ്ഞു. കതിരൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് യോഗത്തില്‍ പറഞ്ഞു.
അതേസമയം, ബി.ജെ.പിയും ആര്‍.എസ്.എസും യോഗം ബഹിഷ്കരിച്ചു. തിരുവോണ നാള്‍ അടുത്തതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പഴുതടച്ച നടപടികള്‍ കൈക്കൊള്ളാന്‍ മുഴുവന്‍ പാര്‍ട്ടികളും ജില്ലാ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമാധാനം നില നിര്‍ത്തുന്നതിനാണ് മുഖ്യപ്രധാന്യം നല്‍കുന്നതെന്നും യോഗത്തില്‍ പങ്കെടുക്കാത്ത ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പങ്കെടുക്കുന്ന സമാധാന യോഗം വിളിച്ചുചേര്‍ക്കാമെന്നും കലക്ടര്‍ പറഞ്ഞു.
പതിവില്‍നിന്ന് വ്യത്യസ്തമായി യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. ദേശീയ ശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തില്‍ സമാധാന യോഗം കവര്‍ ചെയ്യാന്‍ ദേശീയ മാധ്യമങ്ങളുമത്തെി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP