ഇവിടെ ഒരു ഗ്രാമം ഭൂപടത്തില്‍ നിന്നുതന്നെ ഇല്ലാതായി Posted: 12 Sep 2014 12:35 AM PDT രിയാസി (ജമ്മു): ജമ്മു കശീമിരിലെ സദ്ദാല്‍ ഗ്രാമം ഇന്നില്ല. ഭൂപടത്തില്‍നിന്നുപോലും ഈ ദേശത്തെ മായ്ച്ചുകളഞ്ഞത് കശ്മീരിലെ കൊടുംപ്രളയമാണ്. ഇവിടെ ഉണ്ടായിരുന്ന 40 തിലേറെ വീടുകളും അതില്‍ താമസിച്ചിരുന്നവരും ഇന്നില്ല. നൂറു കണക്കിന് വര്‍ഷം പ്രായമുള്ള ഒരു മലയായിരുന്നു സദ്ദാല്‍ ഗ്രാമം. അഞ്ചു ദിവസത്തെ ഇടതടവില്ലാത്ത മഴയിലും പ്രളയത്തിലും ഇത് പൊടിഞ്ഞില്ലാതാവുകയായിരുന്നു. വെള്ളം ഇറങ്ങിയപ്പോള്‍ കല്‍ക്കൂമ്പാരങ്ങള്‍ക്കൊപ്പം അവശേഷിച്ചത് കൈയ്യും, കാലും അടക്കമുള്ള ശരീരഭാഗങ്ങളും ചെളിയില്‍ കുഴഞ്ഞുപോയ വസ്ത്രങ്ങളും,ചെരിപ്പുകളും മാത്രമായിരുന്നു. കളിപ്പാട്ടങ്ങളും പൊട്ടിയ സ്ളേറ്റിന്‍ ചീളുകളും ആരുടെയും കരളലിയിക്കുന്ന കാഴ്ചയായി. പലരുടെയും ശരീരങ്ങള്‍ മണ്ണിനടിയില്‍ പെട്ട് ഭൂമിയുടെ ഭാഗമായിമാറിയിരുന്നു. മല നിരകളിലൂടെയുള്ള ചെറു റോഡായിരുന്നു സദ്ദാല്‍ ഗ്രാമത്തിലേക്കുള്ള ഏക മാര്‍ഗം. ഇതാവട്ടെ പൂര്‍ണമായി തകര്‍ന്നു കഴിഞ്ഞിരുന്നു. |
2ജി: സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സത്യവാങ്മൂലം നല്‍കി Posted: 12 Sep 2014 12:18 AM PDT ന്യൂഡല്‍ഹി: 2ജി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുദ്രവെച്ച കവറിലാണ് സത്യവാങ്മൂലം നല്‍കിയത്. കേസില്‍ പ്രതിപ്പട്ടികയിലുള്ള റിലയന്‍സ് ഉദ്യോഗസ്ഥരും കല്‍ക്കരിക്കേസ് പ്രതികളും രഞ്ജിത് സിന്‍ഹയെ നിരവധി തവണ സന്ദര്‍ശിച്ചു എന്ന ആരോപണത്തിലാണ് സത്യവാങ്മൂലം. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് പൊതുതാത്പര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. സി.ബി.ഐ ഡയറക്ടര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു. സി.ബി.ഐ ഡയറക്ടര്‍ക്ക് പറയാനുള്ളത് രേഖാമൂലം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. |
കശ്മീര്‍: റോയല്‍ ബാട്ടുവാണ് കുഴക്കുന്ന പ്രശ്നമെന്ന് ചെന്നിത്തല Posted: 12 Sep 2014 12:16 AM PDT ന്യൂഡല്‍ഹി: കശ്മീരിലെ പ്രളയത്തെ തുടര്‍ന്ന് റോയല്‍ ബാട്ടു ഹോട്ടലില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇവര്‍ക്കായി അയക്കുന്ന ഭക്ഷണം അവിടെ ലഭിക്കുന്നില്ല. ഇവരുടെ അടുത്തേക്ക് പോകാന്‍ ബോട്ട് സര്‍വീസും ലഭ്യമല്ല. സ്ഥലത്ത് പ്രദേശിക പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഹോട്ടലില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിയാലോചന നടത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി. മലയാളികള്‍ക്ക് നാട്ടിലത്തൊനുള്ള വിമാന സൗകര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. |
വിസ്മയ വീഥിയായി നഗരം; മനം കവര്‍ന്ന് ഫ്ളോട്ടുകള്‍ Posted: 11 Sep 2014 11:46 PM PDT തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നടന്ന സാംസ്കാരിക ഘോഷയാത്രയില്‍ കാണികളുടെ മനം കവര്‍ന്നത് നിശ്ചലദൃശ്യങ്ങള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടേതുമായി 75 ഫ്ളോട്ടുകളാണ് ഇത്തവണ അണിനിരന്നത്. ആനുകാലിക പ്രാധാന്യമുള്ളതും കൃത്രിമത്വങ്ങളില്ലാത്തതുമായ ദൃശ്യങ്ങളായിരിക്കും ഘോഷയാത്രയില്‍ ഉണ്ടാവുകയെന്ന് നേരത്തെ ടൂറിസം വകുപ്പ് അറിയിച്ചിരുന്നു. കേരള പൊലീസിന്‍െറ 'ഓപറേഷന്‍ കുബേര'യായിരുന്നു ഘോഷയാത്രയില്‍ ആദ്യമത്തെിയ നിശ്ചലദൃശ്യം. ബ്ളേഡ് മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ആഭ്യന്തര വകുപ്പിന്‍െറ അഭിമാനമായി മാറിയ ഓപറേഷന്‍ കുബേര, പൊലീസിന് പുറമെ മറ്റ് ചില സഹകരണ സ്ഥാപനങ്ങളും വിഷയമാക്കിയിരുന്നു. വനനശീകരണത്തിലൂടെ ആവാസവ്യവസ്ഥകള്‍ നഷ്ടപ്പെട്ട വന്യജീവികള്‍ ജനവാസ മേഖലകളിലേക്കിറങ്ങുന്നതായിരുന്നു സംസ്ഥാന വനം വന്യജീവി വകുപ്പിന്‍െറ വിഷയം. പ്രകൃതി സംരക്ഷണത്തിന്‍െറ പ്രാധാന്യവും പ്രകൃതിചൂഷണത്തിനെതിരെയുള്ള സന്ദേശവും വിഷയമാക്കിയായിരുന്നു ഫ്ളോട്ടുകളിലധികവും. സംസ്ഥാന മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് 'വരും തലമുറകള്‍ക്ക്' വേണ്ടി മണ്ണും ജലവും സംരക്ഷിക്കുകയെന്ന സന്ദേശം അവതരിപ്പിച്ചപ്പോള്‍ ഭൂമിയുടെ ഹൃദയം പിളര്‍ന്നെടുക്കുന്ന മണ്ണുമാന്തി യന്ത്രമായിരുന്നു ജില്ലാ പഞ്ചായത്ത് വിഷയമാക്കിയത്. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത നഗരമായി തലസ്ഥാന നഗരം മാറ്റുന്നതായിരുന്നു കോര്‍പറേന്‍ അവതരിപ്പിച്ച ഫ്ളോട്ട്. വൈക്കം സത്യഗ്രഹം കെ.എസ്.ആര്‍.ടി.സി പ്രമേയമാക്കിയപ്പോള്‍ ഇന്ത്യയിലാദ്യമായി പട്ടികജാതി വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളജായിരുന്നു സംസ്ഥാന പട്ടികജാതി വകുപ്പിന്‍െറ നിശ്ചല ദൃശ്യം. സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന അമ്മയും കുഞ്ഞും പദ്ധതിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അവതരിപ്പിച്ചത്. അളവുതൂക്ക സംവിധാനങ്ങളുടെ കൃത്യതയില്‍ വിട്ടുവീഴ്ചയില്ളെന്ന് വ്യക്തമാക്കി സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പ് അവതരിപ്പിച്ച ഫ്ളോട്ടിന് 'പ്രജയോ പ്രജാപതിയോ അളവില്‍ അനുരഞ്ജനമില്ളെന്ന'ായിരുന്നു തലക്കെട്ട്. ശ്രീനാരായണഗുരു രചിച്ച പ്രശസ്ത പ്രാര്‍ഥനാഗീതമായ ദൈവദശകത്തിന്‍െറ നൂറാം വാര്‍ഷികമായിരുന്നു സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് അവതരിപ്പിച്ചത്. നീര ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സാധ്യതകള്‍ വിഷയമാക്കിയ ദൃശ്യം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അവതരിപ്പിച്ചപ്പോള്‍, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ സന്ദേശം നല്‍കുന്നതായിരുന്നു റിസര്‍വ് ബാങ്ക് അവതരിപ്പിച്ച ദൃശ്യം. ടെറസിലെ കൃഷി സംസ്ഥാന കുടുംബശ്രീ മിഷനും ദുരന്തനിവാരണ സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗം സംസ്ഥാന ദുരന്തനിവാരണ സേനയും വിഷയമാക്കിയപ്പോള്‍ അങ്കണവാടിയിലൂടെ ലഭിക്കുന്ന വിവിധ സേവനങ്ങള്‍ വിവരിച്ചുകൊണ്ട് ഒരു അങ്കണവാടി തന്നെയായിരുന്നു സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് അവതരിപ്പിച്ചത്. |
ചാടിവീഴാന്‍ തക്കംപാര്‍ത്ത് തെരുവുനായകള്‍ Posted: 11 Sep 2014 11:41 PM PDT കൊല്ലം: നഗരത്തിലെ തെരുവുനായശല്യം ദിനംപ്രതി വര്‍ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. നടപടിയെടുക്കേണ്ട അധികൃതര്‍ നിസ്സംഗരാകുന്നതാണ് ഈ ദുരവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീരപ്രദേശത്താണ് നായക്കൂട്ടങ്ങള്‍ ഏറ്റവുമധികം കാണപ്പെടുന്നത്. രാവെന്നോ പകലെന്നോ ഇല്ലാതെ തീരപ്രദേശത്ത് നായക്കൂട്ടങ്ങളുടെ വിളയാട്ടമാണ്. കല്ളെടുത്ത് ആട്ടിയാലും നായ്ക്കള്‍ മുന്നോട്ടുചാടി അക്രമിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂട്ടമായാണ് ഇവ മിക്കവാറും റോഡുകളിലത്തെുന്നത്. നായയുടെ കടിയേറ്റ് ശരാശരി പലയിടങ്ങളില്‍ നിന്നായി 50 പേര്‍ ദിവസവും ജില്ലാ ആശുപത്രിയിലത്തെുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ കുഞ്ഞുങ്ങളും ഉള്‍പ്പെടും. വളഞ്ഞിട്ട് ആക്രമിക്കുകയാണ് രീതി. മുഖത്തേക്കാണ് ഇവ ചാടിവീഴുന്നതത്രേ. സ്ത്രീകളും പ്രായമായവരുമടക്കം ദിനേന തെരുവ് നായകളുടെ അക്രമണത്തിന് ഇരയാവുകയാണ്. ബീച്ചിലും മറ്റും സന്ദര്‍ശനത്തിനത്തെുന്നവരെയും നായ അക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ബീച്ചില്‍ എല്ലായിടത്തും നായക്കൂട്ടങ്ങള്‍ വിഹരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്ക് പുറമേ ബൈക്കുകളിലും മറ്റും പോകുന്നവരെയും നായകള്‍ കൂട്ടത്തോടെ അക്രമിക്കുന്നുണ്ട്. പിന്നാലെ കൂടിയും റോഡിന് കുറുകെ ചാടിയും ബൈക്ക് യാത്രികരെ മറിച്ചിടുന്ന സംഭവങ്ങളും ഏറെയാണ്. രാത്രികാലങ്ങളിലാണ് ഇരുചക്രയാത്രക്കാരെ കൂടുതല്‍ മറിച്ചിടുന്നത്. മാലിന്യം കൂട്ടിയിടുന്ന സ്ഥലങ്ങളിലാണ് നായ്ക്കള്‍ ഏറെയും കാണപ്പെടുന്നത്. റോഡില്‍ നിരന്ന് കിടക്കുന്ന ഇവ വാഹനങ്ങള്‍ നിര്‍ത്തി ഏറെനേരം ഹോണ്‍ മുഴക്കിയാലാണ് മാറുന്നത്. നഗരത്തിലെ പ്രധാന പാതകളില്‍ നിന്ന് തിരിയുന്ന ഊടുവഴികളിലാണ് രാത്രികാലങ്ങളിലെ നായശല്യം ഏറെയും. പല പ്രധാന റോഡുകളിലൂടെയും ഒറ്റക്ക് നടന്നുപോകാനാവാത്ത സ്ഥിതിയാണ്. നഗരത്തിലെ മാലിന്യത്തില്‍ നല്ളൊരു ശതമാനവും തീരപ്രദേശത്തേക്കാണ് തള്ളുന്നത്. ഇത് കേന്ദ്രീകരിച്ചാണ് നായക്കൂട്ടങ്ങള്‍ പെരുകുന്നതെന്നാണ് തീരദേശ വാസികള്‍ പറയുന്നത്. നായശല്യം കാരണം സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് ചിലയിടങ്ങളില്‍. രാവിലെ നടക്കാനിറങ്ങുന്നവരെയും പട്ടികള്‍ വെറുതേവിടാറില്ല. നീളമുള്ള വടിയും കൈയില്‍ കരുതിയാണ് പലരും ഇപ്പോള്‍ പ്രഭാതസവാരിക്കിറങ്ങുന്നത്. ആശ്രാമം മൈതാനത്തും നായകളുടെ വിഹാരകേന്ദ്രമാണ്. ലിങ്ക് റോഡിലും സ്ഥിതി വ്യത്യസ്തമല്ല. നായയെ കൊല്ലാനാവില്ളെന്ന് വന്നതോടെ ഇവയുടെ നിയന്ത്രണത്തിന് പ്രായോഗികമായ നടപടികള്‍ സ്വീകരിക്കാനാവാതെ അധികൃതര്‍ കുഴങ്ങുകയാണ്. പേപിടിച്ച നായകളെ കൊല്ലാനുള്ള അനുമതിയേ നിലവിലുള്ളൂ. തെരുവുനായകളെ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന പദ്ധതിയെ കുറിച്ച് കോര്‍പറേഷന് ആലോചനയുണ്ടെങ്കിലും ഇതുവരെയും പ്രാവര്‍ത്തികമാക്കിയിട്ടില്ല. മിക്കവാറും എല്ലാ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളിലും തെരുവുനായ ശല്യം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയമാവാറുണ്ടെങ്കിലും തീരുമാനമൊന്നുമുണ്ടാകാറില്ല. യോഗം കഴിയുന്നതോടെ ചൂടും തീരും. എന്നാല്‍ എല്ലാ കൗണ്‍സിലര്‍ക്കും തെരുവുനായ ശല്യത്തെക്കുറിച്ച് പറയാനുമുണ്ടാകും. നടപടിയെടുക്കാമെന്ന് ആദ്യമൊക്കെ കൗണ്‍സിലില്‍ മേയര്‍ മറുപടി പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇക്കാര്യം ശ്രദ്ധിക്കാതെയായി. |
പ്രോ ചാന്‍സലര്‍ വിളിച്ച യോഗം അട്ടിമറിക്കാന്‍ നീക്കം Posted: 11 Sep 2014 11:37 PM PDT തൃശൂര്‍: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) നിയമത്തിന്‍െറ മാതൃകയിലേക്ക് കേരള കാര്‍ഷിക സര്‍വകലാശാല നിയമം ഭേദഗതി ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പ്രോ ചാന്‍സലറായ കൃഷിമന്ത്രിയുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത യോഗം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം. നിയമം ഭേദഗതി ചെയ്യപ്പെട്ടാല്‍ സര്‍വകലാശാല ഭരണത്തില്‍നിന്ന് ജനപ്രതിനിധികള്‍ പുറത്താവുകയും സ്ഥാപനം ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാവുകയും ചെയ്യും. ജനറല്‍ കൗണ്‍സിലിന്‍െറയും എക്സിക്യൂട്ടീവിന്‍െറയും സ്ഥാനത്ത് രണ്ട് ജനപ്രതിനിധികള്‍ മാത്രമേ ഉണ്ടാവൂ. പ്രോ ചാന്‍സലര്‍ പദവി ഇല്ലാതാകും. വൈസ് ചാന്‍സലര്‍ നിശ്ചയിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകും. വി.സിയും രജിസ്ട്രാറും അടക്കമുള്ള സര്‍വകലാശാല ഉദ്യോഗസ്ഥര്‍ സ്വപ്നം കാണുന്ന ഈ അവസ്ഥ എത്രയും പെട്ടെന്ന് കൈവരിക്കാനാണ് പദ്ധതി. അതിനുവേണ്ടി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും സര്‍വകലാശാലയിലെ സംഘടനാ പ്രതിനിധികളും പങ്കെടുക്കേണ്ട യോഗം നിയമ ഭേദഗതിക്ക് അനുകൂലമായി കൈപൊക്കുന്നവരെക്കൊണ്ട് നിറക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. വെള്ളിയാഴ്ച രാവിലെ 10ന് ഹോര്‍ട്ടികള്‍ച്ചര്‍ കോളജില്‍ മന്ത്രിയുടെ സാനിധ്യത്തില്‍ യോഗം ചേരുന്നത്. ജനപ്രതിനിധികള്‍ ഭരണസമിതിയില്‍ ഉണ്ടായിട്ടുപോലും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ജനറല്‍ കൗണ്‍സിലിലേക്ക് നിയമസഭയുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട നാല് എം.എല്‍.എമാരെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല. എം.എല്‍.എമാരായ തോമസ് ഉണ്ണിയാടന്‍, ഐ.സി. ബാലകൃഷ്ണന്‍, പി.എ. മാധവന്‍, ബാബു എം. പാലിശേരി എന്നിവരെ കഴിഞ്ഞമാസമാണ് ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തത്. ഇവരെ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കേണ്ടത് സര്‍വകലാശാലയാണ്. കഴിഞ്ഞമാസം 27ന് ബന്ധപ്പെട്ട സെക്ഷനില്‍നിന്ന് കരട് വിജ്ഞാപനം തയാറാക്കി നല്‍കിയെങ്കിലും വി.സിയും രജിസ്ട്രാറും ഒപ്പിട്ടില്ല. വി.സി അടുത്തദിവസം സ്ഥലംവിടുകയും ചെയ്തു. ഇതുവരെ തിരിച്ചത്തെിയിട്ടില്ല. വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തിലും ഉറപ്പില്ല. ഐ.സി.എ.ആര്‍ നിയമം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാനുള്ള തീരുമാനം കഴിഞ്ഞമാസം 25നാണ് മന്ത്രി പ്രഖ്യാപിച്ചത്. യോഗത്തില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട, നിയമസഭ തെരഞ്ഞെടുത്ത എം.എല്‍.എമാര്‍ക്കാണ് വി.സി അവസരം നിഷേധിച്ചത്. അതേസമയം, സര്‍വകലാശാലയുടെ കീഴിലെ കോളജുകളില്‍ താല്‍ക്കാലിക ചുമതല വഹിക്കുന്നവരെപ്പോലും യോഗത്തില്‍ പങ്കെടുപ്പിക്കുന്നുണ്ട്. വൈസ് ചാന്‍സലറുടെ പി.എ വി.സി. സന്ദീപ്കുമാറാണ് എല്ലാത്തിന്‍െറയും ചുക്കാന്‍ പിടിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഐ.സി.എ.ആര്‍ മാതൃക നിയമം നടപ്പാക്കേണ്ടതില്ളെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചാന്‍സലറായ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്നു. തൊട്ടടുത്ത മാസംചേര്‍ന്ന ജനറല്‍ കൗണ്‍സിലും ഒറ്റക്കെട്ടായി ഇക്കാര്യം തീരുമാനിച്ചു. സര്‍വകലാശാലയുടെ നടത്തിപ്പ് ഗ്രാന്‍റ് പൂര്‍ണമായും നല്‍കുന്നത് സംസ്ഥാന സര്‍ക്കാറാണ്. അതുകൊണ്ടുതന്നെ സര്‍വകലാശാലയുടെ ഭരണം തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന അഭിപ്രായത്തിലാണ് എക്സിക്യൂട്ടീവും ജനറല്‍ കൗണ്‍സിലും എത്തിയത്. നിയമം നടപ്പായാല്‍ ബോര്‍ഡ് ഓഫ് മാനേജ്മെന്‍റിനായിരിക്കും സര്‍വകലാശാലയുടെ നിയന്ത്രണം. ബോര്‍ഡിനുമേല്‍ സര്‍ക്കാറിന് നിയന്ത്രണം ഉണ്ടാവുകയുമില്ല. ബോര്‍ഡ് പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നത് വി.സിയായിരിക്കും. സര്‍വകലാശാല എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കേണ്ടതാണ്. എന്നാല്‍, എം.എല്‍.എമാരെ ഉള്‍പ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുന$സംഘടിപ്പിക്കാത്തതിനാല്‍ ഇതിലേക്ക് പ്രവേശിച്ചിട്ടില്ല. ഒക്ടോബറിനകം മാതൃകാ നിയമം നടപ്പാക്കി ജനറല്‍ കൗണ്‍സിലും എക്സിക്യൂട്ടീവും ഇല്ലാതാക്കുകയാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ലക്ഷ്യം. മാതൃകാ നിയമം നടപ്പാക്കേണ്ടതിന്‍െറ ആവശ്യം കഴിഞ്ഞമാസം അവസാനം വി.സി ഡോ. പി. രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരിച്ചിരുന്നു. ഇതില്‍ കൃഷിമന്ത്രി വി.സിയോട് വിശദീകരണം തേടിയിരുന്നു. സര്‍വകലാശാലയുടെ കമ്യൂണിക്കേഷന്‍ സെന്‍ററില്‍ പീഡനത്തിനിരയായ അധ്യാപികയുടെ സ്ഥലംമാറ്റം റദ്ദാക്കാനും നിസ്സാര കാരണത്തിന് അറ്റിക് വിഭാഗത്തിലെ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തത് പിന്‍വലിക്കാനും മന്ത്രി രേഖാമൂലം വി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങളിലെല്ലാം ഈമാസം രണ്ടിനകം റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 10 ദിവസം കഴിഞ്ഞിട്ടും വി.സിയോ രജിസ്ട്രാറോ പിന്‍വലിച്ചിട്ടില്ല. ഫലത്തില്‍, പ്രോ ചാന്‍സലര്‍ക്ക് പുല്ലുവില കല്‍പിച്ച് അതിനും മുകളിലുള്ള ബന്ധങ്ങളുടെ ബലത്തിലാണ് വി.സിയും കൂട്ടരും നീങ്ങുന്നത്. ഐ.സി.എ.ആര്‍ നിയമത്തിന്‍െറ മാതൃകയില്‍ നിയമഭേദഗതി ഉണ്ടായില്ളെങ്കില്‍ സര്‍വകലാശാല ഫാക്കല്‍റ്റികള്‍ക്ക് അക്രഡിറ്റേഷന്‍ നഷ്ടപ്പെടുമെന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ഭീതിപരത്താനും ശ്രമിച്ചിട്ടുണ്ട്. |
രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ ജില്ലാ കായികമേള 18 മുതല്‍ Posted: 11 Sep 2014 11:32 PM PDT പത്തനംതിട്ട: ഗ്രാമീണ മേഖലയിലെ കായിക വികസനം ലക്ഷ്യമാക്കി കേന്ദ്ര യുവജന മന്ത്രാലയത്തിന്‍െറ സഹായത്തോടെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ നേതൃത്വത്തിലുള്ള രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ ജില്ലാ കായികമേള 18, 19, 20 തീയതികളില്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സലിം പി. ചാക്കോയും എക്സിക്യൂട്ടിവ് അംഗം പി.കെ. രവീന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ എട്ട് ബ്ളോക്പഞ്ചായത്ത് മത്സരങ്ങളില്‍ അത്ലറ്റിക്സിലും ഗെയിംസിലും ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ കായികമേളയില്‍ പങ്കെടുക്കുന്നത്. അഞ്ഞൂറില്‍ പരം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 350 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 250 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 150 രൂപയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. 18ന് രാവിലെ ഒമ്പതിന് കലക്ടര്‍ എസ്. ഹരികിഷോര്‍ പതാക ഉയര്‍ത്തും. ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എ.സുരേഷ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ജനപ്രതിനിധികള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10ന് അത്ലറ്റിക്സ്, വോളിബാള്‍, ഹാന്‍ഡ്ബാള്‍, ഹോക്കി മത്സരങ്ങളും നടക്കും. 19ന് രാവിലെ എട്ടു മുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫുട്ബാള്‍, കബഡി മത്സരങ്ങള്‍ നടക്കും. വൈകുന്നേരം മൂന്നിന് ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന ബ്ളോക് പഞ്ചായത്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കെ.ഐ. കൊച്ചീപ്പന്‍ മാപ്പിള എവര്‍റോളിങ് ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സജി ചാക്കോ വിതരണം ചെയ്യും. 20 ന് രാവിലെ 10 ന് ബാസ്കറ്റ്ബാള്‍ മത്സരങ്ങള്‍ കുറിയന്നൂര്‍ എം.ടി.എച്ച്.എസ് ഗ്രൗണ്ടില്‍ നടക്കും. |
മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ വടവാതൂരില്‍ പരിശോധന നടത്തി Posted: 11 Sep 2014 11:28 PM PDT കോട്ടയം: വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന ഹൈകോടതി ഉത്തരവിനത്തെുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ യാര്‍ഡില്‍ പരിശോധന നടത്തി. എന്‍ജിനീയര്‍ കെ.ജി. സജീവ്, അസി. എന്‍ജിനീയര്‍ കെ.എന്‍. സോമന്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ യാര്‍ഡ് സന്ദര്‍ശിച്ചത്. ഇവര്‍ക്കൊപ്പം കോട്ടയം നഗരസഭ, വിജയപുരം പഞ്ചായത്തുകളിലെ എന്‍ജിനീയര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. യാര്‍ഡ് മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ മാലിന്യം പ്രശ്നം സൃഷ്ടിക്കുന്നില്ളെന്ന് വിലയിരുത്തിയ സംഘം ഇത് സംസ്കരിക്കാന്‍ നാല് നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തി. മാലിന്യങ്ങളില്‍ ഭൂരിഭാഗവും സ്വയം നശിച്ചു. മഴ മാറിയതിനാല്‍ അഴുകിയ നിലയില്‍ മാലിന്യങ്ങള്‍ കണ്ടത്തൊനായിട്ടില്ളെന്നും ഇവര്‍ പറഞ്ഞു. പുതുതായി മാലിന്യങ്ങള്‍ എത്താത്തതിനാല്‍ വേഗത്തില്‍ നിലവിലെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയും. സന്ദര്‍ശനത്തിന് ശേഷം രൂപപ്പെടുത്തിയ നിര്‍ദേശങ്ങളില്‍ അനുയോജ്യമായത് ചീഫ് എന്‍ജിനീയറുമായി ആലോചിച്ച് തീരുമാനിക്കും. തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ കോടതിക്ക് വിശദമായ റിപ്പോര്‍ട്ട ്സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു. ഏറ്റവും പ്രായോഗികവും എളുപ്പവുമായ രീതിയായിരിക്കും നിര്‍ദേശിക്കുക. വടവാതൂര്‍ ഡമ്പിങ് യാര്‍ഡില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന ഹൈകോടതി ഉത്തരവ് പാലിക്കുന്നില്ളെന്നുകാട്ടി വിജയപുരം പഞ്ചായത്ത് കോടതിയെ സമീപിച്ചതോടെയാണ് കോടതി വീണ്ടും വിഷയത്തില്‍ ഇടപെട്ടത്. മാലിന്യം എന്തുചെയ്യണമെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന ്നിര്‍ദേശം നല്‍കുകയായിരുന്നു. കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ സമീപത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട ്സൃഷ്ടിക്കുന്നതായും മഴയില്‍ മാലിന്യങള്‍ പുറത്തേക്ക് ഒഴുകുന്നതായും പഞ്ചായത്ത് ആരോപിച്ചിരുന്നു. സമീവാസികള്‍ക്ക് രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജയപുരം പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന സമരത്തത്തെുടര്‍ന്ന് ഒമ്പതുമാസമായി കോട്ടയം നഗരസഭയിലെ മാലിന്യങ്ങള്‍ എത്തിച്ചിരുന്ന ഡമ്പിങ് യാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്. |
ഒരിറ്റ് ദാഹജലം തരുമോ? Posted: 11 Sep 2014 11:24 PM PDT തൊടുപുഴ: തൊടുപുഴ നഗരത്തിലും സമീപത്തെ നാല് പഞ്ചായത്തുകളിലും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം നിലച്ചിട്ട് ഒരാഴ്ച. ജലവിഭവമന്ത്രിയുടെ നാടായ തൊടുപുഴ നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും കുമാരമംഗലം, ഉടുമ്പന്നൂര്‍, മണക്കാട്, കുടയത്തൂര്‍ എന്നീ പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നത്. മാസങ്ങളായി കരാറുകാര്‍ പണിമുടക്ക് തുടരുന്നതും തൊഴിലാളികളെ ജോലിക്ക് വിട്ടുകൊടുക്കാത്തതുമാണ് പലയിടത്തും വാട്ടര്‍ അതോറിറ്റിയെ പ്രതിസന്ധിയിലാക്കിയത്. മാസങ്ങളായി കരാറുകാര്‍ വാട്ടര്‍ അതോറിറ്റിയുടെ ജോലികള്‍ ബഹിഷ്കരിച്ചിരുന്നെങ്കിലുംഅറ്റകുറ്റപ്പണികള്‍ക്കായി തൊഴിലാളികളെ വിട്ടുനല്‍കിയിരുന്നു. എന്നാല്‍, ബഹിഷ്കരണം ശക്തമാക്കുന്നതിന്‍െറ ഭാഗമായി സെപ്റ്റംബര്‍ നാലുമുതല്‍ തൊഴിലാളികളെ വിട്ടുനല്‍കില്ളെന്ന് അതോറിറ്റിയെ അറിയിക്കുകയായിരുന്നു. തൊഴിലാളികളെ പിന്‍വലിച്ചതോടെ പൈപ് പൊട്ടലടക്കമുള്ള സംഭവങ്ങളില്‍ വാട്ടര്‍ അതോറിറ്റി ഇരുട്ടില്‍ തപ്പുകയാണ്.അതോറിറ്റിക്ക് സ്വന്തമായി തൊഴിലാളികളും ഉപകരണങ്ങളുമില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പൈപ് പൊട്ടലടക്കമുള്ള ജോലികള്‍ ചെയ്യാന്‍ വൈദഗ്ധ്യമുള്ളവരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. പലയിടത്തും നാട്ടുകാര്‍തന്നെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. ചില പഞ്ചായത്തുകളില്‍ മൂന്നുമാസം തുടര്‍ച്ചയായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍തന്നെ സമ്മതിക്കുന്നു. എന്നാല്‍, പ്രതിവിധി നിര്‍ദേശിക്കാനോ പകരം സംവിധാനം ഏര്‍പ്പെടുത്താനോ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. തൊടുപുഴ നഗരസഭാ പരിധിയിലും ഉയര്‍ന്ന പ്രദേശങ്ങളിലും ആറു ദിവസമായി കുടിവെള്ളം കണികാണാന്‍ ഇല്ലാത്ത സ്ഥിതിയാണ്. കുന്നം, രണ്ടുപാലം കുമ്പംകല്ല്, പട്ടയം കവല, കാരിക്കോട്, മാരിയില്‍ കലുങ്ക് എന്നീ നഗര പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. ഇവിടങ്ങളില്‍ കുടുതല്‍ പേരും വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണത്തെയാണ് ആശ്രയിക്കുന്നത്. പരാതിയുമായി സമീപിക്കുമ്പോള്‍ കരാറുകാര്‍ പണിമുടക്കിലാണെന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാരിക്കോട് ആലിപ്പറമ്പില്‍ വാട്ടര്‍ അതോറിറ്റിയെ ആശ്രയിച്ച് കഴിയുന്ന നൂറോളം കുടുംബങ്ങള്‍ ദുരിതത്തിലാണ്. നഗരത്തിലും പരിസരത്തും കുടിവെള്ളം കിട്ടാത്ത വിഷയം ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയതായി നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദ് പറഞ്ഞു. കുമാരമംഗലം പഞ്ചായത്തില്‍ സ്ഥിതി ഏറെ ഗുരുതരമാണ്. പഞ്ചായത്തില്‍ നരകുഴി ഭാഗത്ത് ഈസ്റ്റ് കലൂര്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍നിന്നുള്ള പ്രധാന പൈപ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പലതവണ വാട്ടര്‍ അതോറിറ്റിയില്‍ വിളിച്ചിട്ടും നടപടി ഉണ്ടാകാത്തതിനത്തെുടര്‍ന്ന് നാട്ടുകാര്‍തന്നെ അറ്റകുറ്റപ്പണികള്‍ക്കായി രംഗത്തിറങ്ങുകയായിരുന്നു. പെരുമ്പിള്ളിച്ചിറ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പുകളും പലയിടത്തും പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ആറുദിവസമായി കുമാരമംഗലം പഞ്ചായത്ത് ഓഫിസില്‍ കുടിവെള്ളം മുടങ്ങിയിരിക്കുകയാണെന്ന് ജീവനക്കാര്‍ അറിയിച്ചു. പൈപ് പൊട്ടല്‍ വ്യാപകമായതിനത്തെുടര്‍ന്ന് മൂന്നു മാസമായി ചോഴമുടി കോളനി, ഉരിയരിക്കുന്ന് കോളനി, പെരുമ്പിള്ളിച്ചിറ എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മണക്കാട് പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ദയക്ക് കാത്തിരുന്ന് മടുത്ത് പഞ്ചായത്തുതന്നെ തൊഴിലാളികളെ വിളിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്. ജോലിക്കാരെ തങ്ങള്‍ സംഘടിപ്പിച്ചുകൊള്ളാമെന്നും വാട്ടര്‍ അതോറിറ്റി പണം നല്‍കിയാല്‍ മതിയെന്നുമുള്ള വ്യവസ്ഥയിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. കുന്നത്തുപാറ പമ്പ് ഹൗസിന് സമീപത്തെ പ്രധാന പൈപ് പൊട്ടിയതിനത്തെുടര്‍ന്ന് പഞ്ചായത്തില്‍ മുഴുവന്‍ കുടിവെള്ള വിതരണം മുടങ്ങി. വെള്ളിയാഴ്ചയോടെ വിതരണം പുന$സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ മൂന്നു മുതല്‍ പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ 12 ദിവസമായി ഭാഗികമായും പൂര്‍ണമായും കുടിവെള്ളം മുടങ്ങി. ഉടുമ്പന്നൂര്‍ ടൗണ്‍, കുളപ്പാറ, പന്നൂര്‍ എന്നിവിടങ്ങളിലാണ് പൈപ് പൊട്ടല്‍ മുലം ജലവിതരണം നിലച്ചത്. ഉടുമ്പന്നൂര്‍ ടൗണിലൂടെ കടന്നുപോകുന്ന പ്രധാന പൈപ്പുതന്നെ പൊട്ടിയത് നിരവധി പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തെ ബാധിച്ചു. കുടയത്തൂര്‍, ഇടവെട്ടി, കരിമണ്ണൂര്‍, ആലക്കോട് എന്നിവിടങ്ങളില്‍ പലയിടങ്ങളിലും പൈപ് പൊട്ടല്‍ പതിവാണ്. കാലപ്പഴക്കം മൂലമാണ് പല പൈപ്പുകളും പൊട്ടുന്നത്. ഇടവെട്ടി നടയം കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറിലായതിനാല്‍ പഞ്ചായത്തിന്‍െറ ഉയര്‍ന്ന പ്രദേശമായ ശാസ്താംപാറ, നടയം എന്നിവിടങ്ങളിലും കുടിവെള്ള വിതരണം അടിക്കടി തടസ്സപ്പെടുന്നുണ്ട്. കുടയത്തൂരില്‍ മോട്ടോര്‍ തകരാര്‍ മൂലം ദിവസങ്ങളായി പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാനില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ശരംകുത്തി, ഏഴാംമൈല്‍ കൈപ്പ എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരം. ദിവസങ്ങളായി കുടിവെള്ളമില്ളെന്ന പരാതിയുമായി നൂറുകണക്കിനാളുകളാണ് എത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാരും പറയുന്നു. ഇവര്‍ വാട്ടര്‍ അതോറിറ്റിയെ സമീപിക്കുമ്പോള്‍ തങ്ങള്‍ നിസ്സഹായരാണെന്ന മറുപടിയാണത്രേ ലഭിക്കുന്നത്. |
ബേഡഡുക്ക പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് Posted: 11 Sep 2014 11:20 PM PDT കാസര്‍കോട്: പ്രവര്‍ത്തന മികവില്‍ ബേഡഡുക്ക പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ വേഗത്തിലും സമയബന്ധിതമായും ലഭ്യമാക്കിയതിനാണ് അന്താരാഷ്ട്ര ഗുണനിലവാര സാക്ഷ്യപത്രമായ ഐ.എസ്.ഒ 9001: 2008 സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്ത് അര്‍ഹത നേടിയത്. ഐ.എസ്.ഒ നേടുന്ന സംസ്ഥാനത്തെ 16ാമത് പഞ്ചായത്താണ് ബേഡഡുക്ക. ജില്ലയില്‍ മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍ പഞ്ചായത്തുകള്‍ക്ക് നേരത്തെ ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കത്തെുന്ന ജനങ്ങള്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭ്യമാക്കാനും. സമയനഷ്ടം കുറച്ച് അടുക്കും ചിട്ടയും ഉറപ്പുവരുത്താനും റിക്കാര്‍ഡ് റൂം സജ്ജമാക്കുകയും രേഖകള്‍ കൃത്യതയോടെ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണിത്. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപന യോഗത്തില്‍ പ്രസിഡന്‍റ് സി. കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എം. അനന്തന്‍, റിട്ട. ജോ. ഡയറക്ടര്‍ പി. രാമചന്ദ്രന്‍, സുധീഷ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. മിനി, ജില്ലാപഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഓമന രാമചന്ദ്രന്‍, ഇ. പത്മാവതി, എ. ദാമോദരന്‍, കെ. രമണി, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാലകൃഷ്ണന്‍, കെ.പി. രാമചന്ദ്രന്‍, ജയപുരം ദാമോദരന്‍, രാധാകൃഷ്ണന്‍ ചാളക്കാട്, എ. മാധവന്‍, സുരേഷ് പായം, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എം. കണ്ണന്‍ നായര്‍, അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി ബി.എന്‍. സുരേഷ്, ബാലകൃഷ്ണന്‍, അസി. സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. ഗംഗാധരന്‍ നായര്‍ സ്വാഗതവും ടി. വരദരാജ് നന്ദിയും പറഞ്ഞു. |
ബോംബ് സ്ഫോടനം: മട്ടന്നൂര്‍ മേഖലയില്‍ വ്യാപക റെയ്ഡ് Posted: 11 Sep 2014 11:17 PM PDT മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത കൂളേരിയില്‍ ബോംബ് സ്ഫോടനത്തില്‍ ഇരുപതുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ മേഖലയില്‍ വ്യാപക റെയ്ഡ് നടത്തി. പരിക്കേറ്റ നിജിലിന്‍െറ വീട്ടിലും പരിസരത്തും സംഘം പരിശോധന നടത്തി. വീട്ടില്‍ ഇവര്‍ക്കു പുറമേ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പരിശോധനയില്‍ സ്ഫോടക വസ്തുക്കളോ സാമഗ്രികളോ കണ്ടത്തൊന്‍ കഴിഞ്ഞില്ല. എന്നാല്‍, നിജിലിന്‍െറ വീട്ടുമുറ്റത്ത് കണ്ടത്തെിയ നാല് അടി നീളവും 20 സെന്‍റീമീറ്റര്‍ വ്യാസവുമുള്ള പ്രത്യേക പൈപ്പ്, ബോംബ് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതാണെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍മിക്കുന്ന ബോംബുകള്‍ ഉള്ളില്‍ നിറച്ച് സുഗമമായി കൊണ്ടുപോകാനാണത്രേ ഇത്തരം പൈപ്പുകള്‍ ഉപയോഗിക്കുന്നത്. ഒറ്റപ്പെട്ട വീട്ടില്‍, വരാന്തയില്‍ സ്ഫോടനം നടന്നതിനാല്‍ ആരെയും ഭയക്കാതെയാണ് ബോംബ് കൈകാര്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ബുധനാഴ്ച വൈകീട്ട് നാലരക്കാണ് മരുതായി കൂളേരി മുതുപ്പില്‍ കുന്നുമ്മല്‍ വീട്ടില്‍ പവിത്രന്‍െറ, ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മകന്‍ നിജിലിന് (20) വീട്ടുവരാന്തയില്‍ നടന്ന സ്ഫോടനത്തില്‍ സാരമായി പരിക്കേറ്റത്. ഇരുകൈകളും ചിതറിയ നിജില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസ് സംശയിക്കുന്നത്. |
നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് വീണ്ടും സ്റ്റേ Posted: 11 Sep 2014 11:13 PM PDT ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് ഒക്ടോബര്‍ 29 വരെ സുപ്രീംകോടതി സ്റ്റേ ചെയ്തു. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ കോലി സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി പരിഗണിച്ചാണ് കോടതിയുടെ സ്റ്റേ ഉത്തരവ്. പുനഃപരിശോധന ഹരജി ഒക്ടോബര്‍ 28ന് പരിഗണിക്കും. ജൂലൈ 27നാണ് കോലിയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയത്. തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നതിന് ഗാസിയാബാദ് ഹൈകോടതി മരണവാറന്‍റ് പുറപ്പെടുവിപ്പിച്ചു. ശിക്ഷക്കായി കഴിഞ്ഞയാഴ്ച കോലിയെ മീററ്റിലെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചത്തേക്ക് കോടതി ശിക്ഷ സ്റ്റേ ചെയ്തു. സ്റ്റേ കോടതി ഇന്ന് വീണ്ടും നീട്ടി നല്‍കുകയായിരുന്നു. നോയ്ഡക്കടുത്ത് നിതാരിയില്‍ കുട്ടികളെ പീഡിപ്പിച്ചു കൊന്നു എന്ന കേസിലാണ് കോലിയെ അറസ്റ്റ് ചെയ്തത്. നിതാരിയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്നു കോലി. പതിനാല് വയസുകാരിയായ റിംപാ ഹല്‍ദറിനെ കാണാതായതോടെ 2006ലാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്. കാണാതായ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റ് കുട്ടികളെയും കോലി കൊന്നു എന്ന വിവരം പുറത്തായത്. കുട്ടികളുടെ അസ്ഥി അവശിഷ്ടങ്ങള്‍ വീടിന് സമീപത്തുള്ള ഓവു ചാലില്‍ നിന്ന് കണ്ടത്തെുകയായിരുന്നു. പീഡനത്തിനും കൊലപാതകത്തിനുമായി 16 കേസുകളാണ് കോലിക്കെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതില്‍ അഞ്ചെണ്ണത്തില്‍ ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചിട്ടുണ്ട്. |
പ്രതീക്ഷിച്ചതിലും മൂന്നിരട്ടി ഐ.എസ് തീവ്രവാദികളെന്ന് സി.ഐ.എ Posted: 11 Sep 2014 10:51 PM PDT വാഷിങ്ടണ്‍: ഭയപ്പെട്ടതിലും മൂന്നിരട്ടിയാണ് ഇറാഖിലും സിറിയയിലുമുള്ള ഐ.എസ് തീവ്രവാദികളുടെ എണ്ണമെന്ന് യു.എസ് ചാര സംഘടനയായ സി.ഐ.എ. മെയ് മുതല്‍ ആഗസ്റ്റ് വരെ നടത്തിയ രഹസ്യ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 31,000ല്‍ അധികം ഐ.എസ് തീവ്രവാദികളാണ് ഇരു രാജ്യങ്ങളിലുമായുള്ളതെന്നും സി.ഐ.എ പറഞ്ഞു. ഇറാഖിലും സിറിയയിലുമായി പതിനായിരം ഐ.എസ് തീവ്രവാദികളാ ണുള്ളതെന്നായിരുന്നു സി.ഐ.എ നേരത്തെ പറഞ്ഞിരുന്നത്. രണ്ട് യു.എസ് മാധ്യമപ്രവര്‍ത്തകരെ ഐ.എസ് വധിച്ചിരുന്നു. ഇതിനത്തെുടര്‍ന്ന് ഐ.എസിനെതിരെ യു.എസ് ഇറാഖില്‍ ആക്രമണം നടത്തിവരികയാണ്. ഇത് സിറിയയിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയെ ഭീഷണിപ്പെടുത്തുന്നവര്‍ ലോകത്ത് ഒരിടത്തും സുരക്ഷിതരായിരിക്ക െല്ലന്നും ഒബാമ പറഞ്ഞിരുന്നു. ഒബാമയുടെ പ്രഖ്യാപനത്തിന് പിന്തുണ നല്‍കി ഒമ്പത് അറബ് രാജ്യങ്ങളും മുന്നോട്ടുന്നു. എന്നാല്‍ റഷ്യ, ജര്‍മനി, ഇറാന്‍, ബ്രിട്ടണ്‍, സിറിയ എന്നീ രാജ്യങ്ങള്‍ നീക്കത്തില്‍ സഖ്യം ചേരാനില്ലെന്ന് അറിയിച്ചു. |
മനോജ് വധം: വിക്രമന്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തതായി സൂചന Posted: 11 Sep 2014 10:32 PM PDT കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ കതിരൂര്‍ വേണാട്ടന്‍റവിട വിക്രമന്‍ (42) കൊലയില്‍ നേരിട്ട് പങ്കെടുത്തിരുന്നതായി സൂചന ലഭിച്ചു. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും മുറിവുകളും പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ഇവയെല്ലാം അടുത്തിടെ ഉണ്ടായതാണ്. ഇവ കൊലപാതകത്തിനിടെയുണ്ടായ പരിക്കുകളാണെന്നാണ് സൂചന. ക്രൈംബ്രാഞ്ച് സംഘം വിക്രമനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍ ചോദ്യം ചെയ്യലിനോട് ഇയാള്‍ സഹകരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘത്തിന് ചോദ്യംചെയ്യാന്‍ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ടത്. പൊലീസ് തയാറാക്കിയ എഫ്.ഐ.ആറില്‍ വിക്രമന്‍െറ പേര് മാത്രമാണുണ്ടായിരുന്നത്. വിക്രമനുള്‍പ്പെടെ എട്ടുപേരാണ് കൊലപ്പെടുത്തിയതെന്ന് സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രമോദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. |
സംയുക്ത സമരസമിതി ഹര്‍ത്താലില്‍ തുറമുഖ മേഖല സ്തംഭിച്ചു Posted: 11 Sep 2014 09:58 PM PDT മട്ടാഞ്ചേരി: തൊഴിലാളികളെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഹര്‍ത്താലിലും പൊതുപണിമുടക്കിലും കൊച്ചി തുറമുഖ മേഖല സ്തംഭിച്ചു. വില്ലിങ് ടണ്‍ ഐലന്‍ഡിലെ അള്‍ട്രാടെക് സിമന്‍റ് കമ്പനിയില്‍ ആധുനിക ഓട്ടോമാറ്റിക് യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായതോടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ കഴിഞ്ഞ ആറുമാസമായി സമരം നടത്തിവരികയാണ് . ഇതിനിടെയാണ് ബുധനാഴ്ച 22 തൊഴിലാളികളെ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്താണ് അകാരണമായി അറസ്റ്റ് ചെയ്തതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഇരുനൂറോളം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ആറുമാസമായി കമ്പനി മേഖലയില്‍ നിന്നും മാറി പന്തല്‍ കെട്ടി സമരം നടത്തിവരികയാണ് തൊഴിലാളികള്‍. മാനേജ്മെന്‍റിന്‍െറ പ്രേരണയിലാണ് സമാധാനപരമായി സമരം നടത്തിയ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സമരക്കാര്‍ പറയുന്നത്. തുറമുഖ മേഖലയിലെ കടകമ്പോളങ്ങള്‍, ഓഫിസുകള്‍ എന്നിവ അടഞ്ഞുകിടന്നു. തുറമുഖത്തിന് പുറത്തെ കയറ്റിറക്ക് തൊഴിലാളികള്‍ മുതല്‍ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കുചേര്‍ന്നു. പ്രകടനത്തില്‍ ആയിരത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. പ്രതിഷേധ യോഗം കൊച്ചിന്‍ പോര്‍ട്ട് ലേബര്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി. ഹംസ ഉദ്ഘാടനം ചെയ്തു. കൊച്ചി തുറമുഖ തൊഴിലാളി യൂനിയന്‍ വൈസ് പ്രസിഡന്‍റ് പി.എസ്. ആഷിഖ് അധ്യക്ഷത വഹിച്ചു. സി.ടി.ടി.യു ജനറല്‍ സെക്രട്ടറി വി.എച്ച്. ഷിഹാബുദ്ദീന്‍, കൗണ്‍സിലര്‍ ബെന്നി ഫെര്‍ണാണ്ടസ്, സംയുക്ത സമര സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാണരിച്ചു. എം.ഇ. ഇസ്മയില്‍, അബ്ദുല്‍ ഖാദര്‍ ജബ്ബാര്‍, കെ.ബി. അഷറഫ്, കെ.എം. യൂസഫ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. |
ഐ.എസിനെതിരായ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്‍െറ ലംഘനം -സിറിയ Posted: 11 Sep 2014 09:50 PM PDT ഡമസ്കസ്: ഐ.എസ് ഭീകരര്‍ക്കെതിരെ സിറിയയില്‍ ആക്രമണം നടത്താനുള്ള യു.എസ് നീക്കത്തിനെതിരെ റഷ്യ, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ രംഗത്ത്. അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മൂന്നു രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. ഐ.എസിനെ തുടച്ചുനീക്കുന്നതിന് സിറിയയില്‍ ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിറിയയുടെയും സുഹൃദ് രാജ്യങ്ങളുടെയും പ്രതികരണം. യു.എന്നില്‍ പ്രമേയം അവതരിപ്പിച്ച് അംഗീകാരം ലഭിക്കാതെ ആക്രമണത്തെ പിന്തുണക്കില്ലെന്ന് റഷ്യ അറിയിച്ചു. യു.എസ് നേരിട്ട് ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. യു.എന്‍ സുരക്ഷാ കൗണ്‍സിലിന്‍െറ അംഗീകാരമില്ലാത്ത ഈ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് അംഗീകരിക്കില്ലെന്നും റഷ്യന്‍ വക്താവ് അറിയിച്ചു. സിറിയക്കെതിരായ നീക്കം അവ്യക്തമാണെന്നും ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള ആക്രമണം എന്ന പ്രസ്താവനയുടെ ആത്മാര്‍ത്ഥതയില്‍ തന്നെ സംശയമുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇറാഖിലും സിറിയയിലും നടത്തുന്ന ആക്രമത്തിന് സഖ്യം ചേരാനില്ലെന്ന് ബ്രിട്ടനും ജര്‍മനിയും തുര്‍ക്കിയും നേരത്തെ അറിയിച്ചിരുന്നു. ജര്‍മനിയുടെ സഹായം അമേരിക്ക തേടിയിട്ടില്ലെന്നും അതിനാല്‍, സഹകരണത്തിനില്ലെന്നും വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ പറഞ്ഞു. സിറിയയില്‍ വ്യോമാക്രമണത്തില്‍ പങ്കാളികളാകേണ്ടതില്ലെന്ന് ഒരു വര്‍ഷം മുമ്പെടുത്ത തീരുമാനമാണെന്നും പുതിയ സാഹചര്യത്തില്‍ അതിന് മാറ്റമില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്‍ഡും അറിയിച്ചു. സഖ്യത്തിനൊപ്പം ആക്രമണത്തിനില്ലെന്നു മാത്രമല്ല, തുര്‍ക്കിയിലെ താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് തുര്‍ക്കി സര്‍ക്കാറും വ്യക്തമാക്കി. അതേസമയം, സിറിയന്‍ പ്രതിപക്ഷ കക്ഷികളും ഒമ്പത് അറബ് രാജ്യങ്ങളും യു.എസിന്‍െറ നീക്കത്തെ സ്വാഗതം ചെയ്തു. സിറിയയില്‍ ഐ.എസിനെയും ബശര്‍ അല്‍ അസ്സദിനെയും തുരത്തണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അസ്സദിന്‍െറ നിഷ്ഠൂരഭരണത്തില്‍ നിന്ന് സിറിയയെ മോചിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍െറ ആവശ്യത്തോടൊപ്പം തങ്ങളും നില്‍ക്കുന്നതായി പടിഞ്ഞാറന്‍ പിന്തുണയുള്ള സിറിയന്‍ ദേശീയ സഖ്യം പറഞ്ഞു. |
കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് റദ്ദാക്കുന്നത് യാത്രക്കാരെ വലക്കുന്നു Posted: 11 Sep 2014 09:48 PM PDT മാവേലിക്കര: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ചെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ഷെഡ്യൂളുകള്‍ സര്‍വീസ് തുടരെ റദ്ദാക്കുന്നത് യാത്രക്കാരെ വലക്കുന്നു. സ്പെയര്‍പാര്‍ട്ടുകള്‍, ടയര്‍, എന്‍ജിന്‍ ഓയില്‍ എന്നിവ കൂടാതെ ഡ്രൈവര്‍ക്ഷാമവും സര്‍വീസ് മുടക്കത്തിന് കാരണമാണ്. ഓടുന്ന ബസുകളുടെ ടയറുകളേറെയും തേയ്മാനം സംഭവിച്ചവയാണ്. പുതിയ 30 ടയറുകളെങ്കിലും ഇല്ലാതെ സര്‍വീസ് നടത്താനാവില്ളെന്ന് ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. 43 ഷെഡ്യൂളുകള്‍ ഉള്ളതില്‍ ശരാശരി 37 സര്‍വീസുകളെ നടത്തുന്നുള്ളൂ. പല ബസുകള്‍ക്കും ഇലക്ട്രിക് ഹോണ്‍ പോലുമില്ല. ആലപ്പുഴ-പത്തനംതിട്ട റൂട്ടിലെ രണ്ട് വേണാട് ബസുകള്‍ ടയറില്ലാതെ ഡിപ്പോയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. ആവശ്യത്തിന് നട്ടും ബോള്‍ട്ടും ഇല്ലാത്തതും സര്‍വീസ് റദ്ദാക്കാന്‍ കാരണ മാകുന്നു. ഡിപ്പോയിലെ 43 ബസുകള്‍ക്ക് രണ്ടുകിലോ വെച്ച് എന്‍ജിന്‍ ഓയിലും ഗ്രീസും വേണ്ടിടത്ത് കഴിഞ്ഞദിവസം അഞ്ചുകിലോ മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ചീഫ് സ്റ്റോറില്‍നിന്ന് മാവേലിക്കര റീജനല്‍ വര്‍ക്ക്ഷോപ് വഴിയാണ് സ്പെയര്‍പാര്‍ട്സ് എത്തു ന്നത്. ലോക്കല്‍ പര്‍ച്ചേസിന് ഒരു മാസത്തേക്ക് 20,000 രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും 10 ദിവസത്തേക്കുപോലും തികയാറില്ല. സര്‍വീസിനെയാണിത് ബാധിക്കുന്നത്. മുന്‍കാലങ്ങളില്‍ സമീപ സ്പെയര്‍പാര്‍ട്സ് കടകളില്‍നിന്ന് കടം വാങ്ങി യായിരുന്നു. ഇപ്പോള്‍ ലഭിക്കാറില്ല. ദിവസവും ശരാശരി ഏഴു ബസുകളെങ്കിലും ഗാരേജില്‍ ഓടാതെ കിടക്കുന്നു. അറുപതിനായിരത്തോളം രൂപയുടെ വരുമാന നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്. ഇവിടെ ദിവസവരുമാനം നാലേകാല്‍ ലക്ഷം രൂ പയാണ്. സര്‍വീസ് കാര്യക്ഷമമായാല്‍ ഒരു ലക്ഷം കൂടി ലഭിക്കും. 45 ബസുകളില്‍ ഇവിടെ അര ഡസന്‍ ബസുകളെങ്കിലും കാലഹരണപ്പെട്ടവയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. |
സിഗ്നല്‍ വന്നിട്ടും സീബ്രാലൈന്‍ പഴയപടി; ട്രാഫിക് ജങ്ഷനില്‍ അപകടം പതിവായി Posted: 11 Sep 2014 09:13 PM PDT സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണിലെ സെന്‍ട്രല്‍ ജങ്ഷനില്‍ നടപ്പാക്കിയ സിഗ്നല്‍ സംവിധാനത്തിലെ അശാസ്ത്രീയത അപകടങ്ങള്‍ക്ക് കാരണമാവുന്നു. രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണിവരെ ഈ ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിനപ്പുറം യാത്രക്കാരെ നിയന്ത്രിച്ച് മറുപുറം കടത്തേണ്ട ഗതികേടിലാണ് ട്രാഫിക് പൊലീസ്. ടൗണിന്‍െറ ഒത്ത നടുവില്‍ അമ്പലം, പള്ളി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍നിന്നടക്കം ഒട്ടേറെ യാത്രക്കാര്‍ ഓരോ നിമിഷവും എത്തുന്ന മേഖലയാണിത്. പുതുതായി സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചപ്പോള്‍ സീബ്രാലൈന്‍ മാറ്റിവരച്ചെങ്കിലും നിലവിലുണ്ടായിരുന്നത് മായ്ച്ചില്ല. രണ്ടുഭാഗത്തുകൂടിയും തലങ്ങും വിലങ്ങും ജനങ്ങള്‍ ദേശീയപാത മുറിച്ചുകടക്കുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാവുകയാണ്. സിഗ്നല്‍ ലൈറ്റില്‍ ചുവപ്പ് തെളിയുമ്പോള്‍ കാല്‍നടക്കാര്‍ക്ക് പാത മുറിച്ചുകടക്കാവുന്ന രീതിയില്‍ അടയാളപ്പെടുത്തിയാണ് സിഗ്നല്‍ സംവിധാനം സാധാരണയായി സ്ഥാപിക്കാറുള്ളത്. ഇവിടെ അത്തരം സംവിധാനമില്ല. യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കേണ്ട സമയത്താവും പച്ച തെളിയുക. വാഹനങ്ങള്‍ അതോടെ ചീറിപ്പായും. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവും. സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ അസംപ്ഷന്‍ ജങ്ഷന്‍ വരെയുള്ള വണ്‍വേ ആരംഭിക്കുന്നതും ഇവിടെയാണ്. ചുങ്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചുള്ളിയോട് റോഡിലേക്ക് തിരിഞ്ഞുപോകണം. സിഗ്നല്‍ സംവിധാനമുണ്ടെങ്കിലും ദേശീയപാത പകുതി അടച്ചാണ് ഇവിടെ പൊലീസിന്‍െറ ഗതാഗത നിയന്ത്രണം. പലപ്പോഴും ഗതാഗതക്കുരുക്കിന് ഇത് കാരണമാവുന്നു. ജനങ്ങള്‍ക്ക് സീബ്രാലൈന്‍ ഉപയോഗിക്കുന്നതിനും ഇതും തടസ്സമാവുന്നുണ്ട്. കല്‍പറ്റ ഭാഗത്തുനിന്ന് ചുള്ളിയോട് ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ അനാവശ്യമായി ക്യൂവില്‍ കാത്തുകെട്ടിക്കിടക്കേണ്ടിവരുന്നതിനും ഇത് കാരണമാവുന്നുണ്ട്. സീബ്രാലൈന്‍, ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനുസമീപം അടയാളപ്പെടുത്തുകയും സിഗ്നലിനനുയോജ്യമായി കാല്‍നടക്കാര്‍ക്ക് സൗകര്യമേര്‍പ്പെടുത്തുകയും ചെയ്താല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാനാവൂ. |
പുതിയങ്ങാടി അക്രമം; ഏഴുപേര്‍ അറസ്റ്റില്‍ Posted: 11 Sep 2014 09:06 PM PDT കോഴിക്കോട്: പുതിയങ്ങാടിയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്ത് വ്യപാരികളടക്കം നാലുപേരെ മര്‍ദിച്ച സംഭവത്തില്‍ ഏഴ് പുതിയാപ്പ സ്വദേശികളെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പന്‍റകത്ത് സനല്‍കുമാര്‍ (23), കിണറുള്ളകണ്ടിയില്‍ പ്രശോഭ് (22) കിണറുള്ള കണ്ടിയില്‍ ജിഷ്ണു (20) പണ്ടാരക്കണ്ടിതാഴത്ത് ആദര്‍ശ് (18), ഉണ്ണ്യത്തന്‍റകത്ത് ശ്യാംജിത്ത് (19), പണ്ടാരക്കണ്ടി താഴത്ത് നിതേഷ് (18), കിണറ്റിങ്ങലകത്ത് ബിനേഷ് (19) എന്നിവരെയാണ് എലത്തൂര്‍ എസ്.ഐ ടി.കെ. സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എല്ലാവരും മത്സ്യബന്ധനത്തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങളാണ്. ഇവരില്‍ സനല്‍കുമാര്‍ അടുത്തിടെയാണ് ഗള്‍ഫില്‍നിന്ന് നാട്ടിലത്തെിയത്. ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് പുതിയങ്ങാടി പെട്രോള്‍ പമ്പിന് മുന്നിലെ കടകള്‍ക്ക് നേരെ അക്രമമുണ്ടായത്. നിസ്സാര പ്രശ്നത്തെച്ചൊല്ലി മദ്യപിച്ചത്തെിയ സംഘം വ്യാപാരികളെ ആക്രമിക്കുകയായിരുന്നു. മൂന്ന് കടകള്‍ അടിച്ചുതകര്‍ത്തു. വ്യാപാരികളെ മര്‍ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പാവങ്ങാട്-പുതിയങ്ങാടി മേഖലയില്‍ വ്യാപാരികള്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. അക്രമികളെ കോടതിയില്‍ ഹാജരാക്കി. |
കശ്മീരില്‍ നിന്ന് വിജേഷിന്‍െറ വിളിയത്തെി; കുടുംബത്തില്‍ ആഹ്ളാദം അലതല്ലി Posted: 11 Sep 2014 08:36 PM PDT മനാമ: ദിവസങ്ങളുടെ അനിശ്ചിതത്വത്തിനും ആശങ്കക്കും കാത്തിരിപ്പിനുമൊടുവില്‍ വിട്ടിലേക്ക് വിജേഷിന്‍െറ വിളി എത്തിയപ്പോള്‍ കുടുംബത്തിന്‍െറ സന്തോഷത്തിന് അതിരില്ലായിരുന്നു. ശ്രീനഗറിലെ സൈനിക ക്യാമ്പില്‍ നിന്നാണ് വിജേഷ് വടകര വള്ളിക്കാട്ടെ വീട്ടിലേക്ക് ഭാര്യ ബിന്ദ്യയെ വിളിച്ച് സംസാരിച്ചത്. ഈ വിവരം ബഹ്റൈനിലെ വിജേഷിന്‍െറ സഹോദരങ്ങളായ വിനുവിനെയും ബിന്ദുവിനെയും അളിയന്‍ രാമചന്ദ്രനെയും തേടിയത്തെിയപ്പോള്‍ ഇവിടെയും ആഹ്ളാദപ്പെരുമഴയായി. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറായ കാരണത്താലാണ് ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും തനിക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രശ്നങ്ങളൊന്നുമില്ളെന്നും വിജേഷ് അറിയിച്ചു. കശ്മീരിലുണ്ടായ പ്രളയത്തില്‍ സൈനികനായ സഹോദരനെക്കുറിച്ച് വിവരങ്ങളറിയാതെ കഴിഞ്ഞ നാലു ദിവസങ്ങളിലായി നാട്ടിലെ കുടുംബത്തിനൊപ്പം ബഹ്റൈനിലെ സഹോദരങ്ങളും പ്രയാസപ്പെടുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞദിവസം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബഹ്റൈനില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന വിനു സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ നമ്പറുകളിലെല്ലാം വിളിക്കുകയും ഇ-മെയില്‍ അയക്കുകയും ചെയ്തിട്ടും പ്രതികരണമില്ലാത്തത് പ്രയാസം ഇരട്ടിയാക്കി. പ്രളയം തുടങ്ങുന്നതിന്‍െറ തലേദിവസം വിജേഷ് വിനുവിനെയും ബിന്ദുവിനെയും വിളിച്ചിരുന്നെങ്കിലും പിന്നീട് വിവരങ്ങളൊന്നുമുണ്ടായില്ല. നേരത്തെ ഹരിയാനയിലായിരുന്ന വിജേഷ് ആറ് മാസം മുമ്പാണ് ശ്രീനഗറിലേക്ക് മാറിയത്. ഹരിയാനയിലായിരുന്നപ്പോള്‍ ഭാര്യയും കുട്ടിയം കൂടെ തന്നെയായിരുന്നു. ശ്രീനഗറിലേക്ക് മാറിയപ്പോള്‍ കുടുംബത്തെ നാട്ടിലേക്ക് മാറ്റി. രണ്ട് മാസം മുമ്പ് വിജേഷ് നാട്ടില്‍ വന്നിരുന്നു. പ്രളയ വാര്‍ത്തകള്‍ വന്നതുമുതല്‍ വിജേഷിന് ആപത്തൊന്നും വരുത്തരുതേയെന്ന പ്രാര്‍ഥനയോടെ നിമിഷങ്ങള്‍ തള്ളിനീക്കിയ കുടുംബത്തിന് ഇന്നലെ ഫോണില്‍ അദ്ദേഹത്തിന്‍െറ ശബ്ദം കേട്ടതോടെയാണ് ആശ്വാസമായത്. അതിനിടെ, കശ്മീരില്‍ കാണാതായ രണ്ട് ബഹ്റൈനി യുവാക്കളെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായില്ല. ഹുസൈന്‍ മഹ്ദി ഇബ്രാഹിം (23), ആദില്‍ അലി അഹ്മദ് മഹ്ദി അല്‍തിയാതൂന്‍ (24) എന്നിവരെക്കുറിച്ചാണ് വിവരം ലഭ്യമല്ലാത്തത്. ബാംഗ്ളൂരില്‍ പഠിക്കുന്ന ഇരുവരും ഒരുമിച്ചാണ് കശ്മീര്‍ സന്ദര്‍ശനത്തിന് പോയത്. ആശങ്കയില്‍ കഴിയുന്ന ഇവരുടെ കുടുംബങ്ങള്‍ ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും ഡല്‍ഹിയിലെ ബഹ്റൈന്‍ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കയാണ്. കശ്മീരിലേക്കുള്ള വാര്‍ത്താ വിനിമയ ബന്ധം തകരാറായതാണ് വിവരങ്ങള്‍ തേടുന്നതിന് തടസ്സമായിരിക്കുന്നതെന്നും യുവാക്കള്‍ സുരക്ഷിതരായിരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ബന്ധുക്കള്‍. ഇന്ത്യയില്‍ നേരിട്ട് പോയി വിവരം തേടാനും ബന്ധുക്കള്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച അല്‍തയ്തൂന്‍ ഉമ്മയെ വിളിക്കുകയും ഫോണിന് റെയിഞ്ച് കുറവുള്ള ഏരിയയിലാണുള്ളതെന്ന് പറയുകയും ചെയ്തിരുന്നു. |
ഉണരട്ടെ, മദ്യരഹിത കേരളം Posted: 11 Sep 2014 07:09 PM PDT Byline: ഡോ. പോളി മാത്യു മുരിക്കന്‍ പഞ്ചനക്ഷത്ര സൗകര്യമുള്ള മദ്യശാലകള്‍ ഒഴിച്ചുള്ളവ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് സുപ്രീംകോടതി ഈ മാസം 30 വരെ താല്‍ക്കാലികമായി തടഞ്ഞെങ്കിലും പ്രസ്തുത വിധി മദ്യനയം പ്രഖ്യാപിക്കാനും നിയമമാക്കി അതു നടപ്പാക്കാനുമുള്ള സര്‍ക്കാറിന്‍െറ അധികാരത്തെ ദോഷകരമായി ബാധിക്കുന്നില്ല. പുതിയ മദ്യനയം നടപ്പില്‍ വരുത്തിയ അബ്കാരി ഭേദഗതി ചട്ടങ്ങളിലോ സര്‍ക്കാര്‍ ഉത്തരവുകളിലോ പരമോന്നത നീതിപീഠം ഇടപെട്ടില്ല എന്നത് ശ്രദ്ധേയമാണ്. മദ്യനയവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന ഹരജികളില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ താല്‍ക്കാലിക പരിഹാരമാര്‍ഗമെന്ന നിലയില്‍ തല്‍സ്ഥിതി തുടരാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനകം പൂട്ടിയ 418 മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ളെന്ന സര്‍ക്കാര്‍ തീരുമാനവും അതേപടി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്‍െറ മദ്യനയത്തിന്‍െറ ഭരണഘടനാ സാധുത ഇനി പരിശോധിക്കുന്നത് ഹൈകോടതിയാണ്. ലോകത്ത് ആദ്യമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കിയ രാജ്യമായിരുന്നു അമേരിക്ക. 1919ല്‍ അമേരിക്കന്‍ ഭരണഘടനയുടെ 18ാം ഭേദഗതിയിലൂടെയാണ് രാജ്യത്ത് മദ്യ ഉല്‍പാദനവും ഇറക്കുമതിയും വില്‍പനയും ഉപഭോഗവും പരിപൂര്‍ണമായും നിരോധിക്കപ്പെട്ടത്. എന്നാല്‍, പിന്നീട് 1933 മാര്‍ച്ച് 22ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റ് 21ാം ഭരണഘടനാ ഭേദഗതിക്ക് ഒപ്പ് ചാര്‍ത്തിയതിലൂടെ മദ്യനിരോധം പിന്‍വലിക്കപ്പെട്ടു. ഭേദഗതിയിലൂടെ 3.2 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ലഹരിപാനീയങ്ങള്‍ അവിടെ നിയമപരമാക്കി. സമ്പൂര്‍ണ മദ്യനിരോധം വിഭാവനംചെയ്യുന്ന 18ാം ഭേദഗതി അതോടെ അപ്രസക്തമാവുകയും ചെയ്തു. സാമ്പത്തികമായി കുതിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ജനതയെ ധാര്‍മികമായി പിറകോട്ടടിക്കുന്നതായിരുന്നു ആ തീരുമാനം. അതിന്‍െറ ഭവിഷ്യത്തുകള്‍ ഇന്നും ആ രാജ്യം നേരിടുന്നു. തകരുന്ന കുടുംബബന്ധങ്ങള്‍, കൗമാരക്കാരിലും കുട്ടികളിലും കണ്ടുവരുന്ന അക്രമവാസനകള്‍, മുതിര്‍ന്നവര്‍ നേരിടുന്ന മാനസിക പ്രശ്നങ്ങള്‍, കുറ്റകൃത്യങ്ങളുടെ ക്രമാതീതമായ വര്‍ധന, അലസത ഭാഗമായ ജീവിതശൈലി, മൂല്യശോഷണം, വികലമായ വ്യക്തിബന്ധങ്ങള്‍ എന്നിവയെല്ലാം ഈ ഉപഭോഗ സംസ്കാരത്തിന്‍െറ ബാഹ്യസ്ഫുരണങ്ങളാണ്. ഇന്ത്യയില്‍ മദ്യ ഉല്‍പാദനവും വില്‍പനയും ഉപഭോഗവും സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ അധികാരത്തില്‍പെട്ടതാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിന്‍െറ അധികാര പരിധിയില്‍പെടുന്ന നിയമനിര്‍മാണമേഖലയായും ഇതിനെ കാണാം. ഈ നിയമ നിര്‍മാണ അധികാരമുപയോഗിച്ച് ഗുജറാത്ത്, നാഗലന്‍ഡ്, മണിപ്പൂര്‍, മിസോറം എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപും സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കി. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം, നടപ്പാക്കാന്‍ കഴിയാത്ത ഗാന്ധിയന്‍ ആദര്‍ശം മാത്രമായിരുന്നു. ഭരണാധികാരികളുടെ ഇച്ഛാശക്തിയില്ലായ്മയാണ് മദ്യനിരോധത്തിന് പ്രധാനമായി നിലനിന്നിരുന്ന തടസ്സം. ടൂറിസം മേഖല തകര്‍ച്ചയിലേക്ക് നയിക്കപ്പെടും എന്ന മുടന്തന്‍ ന്യായം ഉയര്‍ത്തിക്കാട്ടി ഇക്കാര്യത്തില്‍ നിര്‍വഹിക്കേണ്ടതായ പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു മാറിമാറി വരുന്ന സര്‍ക്കാറുകള്‍. വനങ്ങളും തടാകങ്ങളും കടലും കായലും ഉള്‍ക്കൊള്ളുന്ന കേരളത്തിന്‍െറ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വരുന്ന വിദേശികളെ മദ്യ ഉപഭോക്താക്കളാക്കി കാണുന്നത് ഭൂഷണമല്ല. മികച്ച നിലവാരത്തിലുള്ള മദ്യം വിദേശ രാജ്യങ്ങളില്‍ ലഭ്യമാണെന്നിരിക്കെ മദ്യം നുകരുന്നതിനായി കിലോമീറ്ററുകള്‍ നീളുന്ന ആകാശപാത താണ്ടി കേരളത്തിലെത്തേണ്ടതായ സാഹചര്യമില്ല. ഇത്തരം ദുഷ്പ്രചാരണങ്ങള്‍ വസ്തുതകളെ മറച്ചുവെക്കലാണ്. ബാറുടമകളുടെയും മദ്യക്കച്ചവടക്കാരുടേയും ബിനാമികളായ രാഷ്ട്രീയക്കാര്‍ പ്രതിരോധത്തിനായി ടൂറിസം വരുമാനം ഒരു കാരണമാക്കി എന്നു മാത്രം. ഈ ഒരു സാഹചര്യത്തിലാണ് പഞ്ചനക്ഷത്ര സൗകര്യമുള്ള ബാറുകള്‍ ഒഴിച്ചുള്ളവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാറിന്‍െറ പുതിയ മദ്യനയവും അബ്കാരി ഭേദഗതി ചട്ടങ്ങളും ചര്‍ച്ചാവിഷയമാകുന്നത്. മനുഷ്യശരീരം പവിത്രമാണ്. പവിത്രതയെ ദുഷിപ്പിക്കുന്ന ശക്തിയാണ് മദ്യാസക്തി. മദ്യാസക്തി ഇല്ലാതാക്കാന്‍ മാന്ത്രിക ബുള്ളറ്റുകളോ വാക്സിനുകളോ മരുന്നുകളോ ഇല്ളെങ്കിലും വ്യക്തമായ നിയന്ത്രണങ്ങളിലൂടെ മദ്യ ഉപഭോഗം കുറച്ചുകൊണ്ട് സമ്പൂര്‍ണ മദ്യനിരോധത്തിലേക്ക് സംസ്ഥാനത്തിന് ക്രമേണ എത്തിച്ചേരാനാകും. ഇതിനൊരു നല്ല തുടക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മദ്യനയവും അബ്കാരി നിയമ ഭേദഗതികളും. സദ്വിചാരങ്ങളെ കീഴ്പ്പെടുത്തുന്ന, അലസത ഉണര്‍ത്തുന്ന, അക്രമവാസനകളെ ഉദ്ദീപിപ്പിക്കുന്ന മദ്യോപഭോഗ രീതി ക്രമേണ നിയന്ത്രണവിധേയമാക്കിയില്ളെങ്കില്‍ മനുഷ്യരാശിയുടെ നിലനില്‍പിനത്തെന്നെ അത് സാരമായി ബാധിക്കും എന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതും ഹൈകോടതി അതില്‍ ഇടപെടാന്‍ വിസമ്മതിച്ചതും. നയരൂപവത്കരണം നടത്താന്‍ ഭരണകൂടത്തിന് അവകാശമുണ്ട്. ജനാധിപത്യ രാജ്യത്ത് നയരൂപവത്കരണം എല്ലായിപ്പോഴും പൊതുനന്മ ലക്ഷ്യമാക്കിയാകണം. അങ്ങനെയുള്ള നയരൂപവത്കരണം എക്കാലത്തും സ്മരിക്കപ്പെടും. ക്ഷേമരാഷ്ട്രത്തില്‍ സദ്ഭരണം ഓരോ പൗരന്‍േറയും അവകാശമാണ്. ഭൂരിപക്ഷം വരുന്ന പൊതുസമൂഹത്തിന്‍െറ അവകാശം ലംഘിച്ചുകൊണ്ട് ഏതാനും കുറച്ച് മദ്യക്കച്ചവടക്കാരുടെ സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണാധികാരികള്‍ക്ക് മദ്യക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കാനാവില്ല. രാജ്യവളര്‍ച്ച നികുതിവരുമാനത്തിന്‍െറ മാത്രം അടിസ്ഥാനത്തിലല്ല വിലയിരുത്തപ്പെടേണ്ടത്. മറിച്ച്, ധാര്‍മികതയും മൂല്യങ്ങളും വിദ്യാഭ്യാസ പുരോഗതിയും തൊഴില്‍ നിലവാരവും അടിസ്ഥാന സൗകര്യ വികസനവും എല്ലാം അതിന്‍െറ മാനദണ്ഡങ്ങളാണ്. മദ്യവില്‍പനയില്‍നിന്നുള്ള നികുതിവരുമാനം വേണ്ടെന്നുവെച്ച് പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടത്തൊന്‍ സര്‍ക്കാറിന് കഴിയണം. നിയന്ത്രിക്കപ്പെടാനാവാത്ത മദ്യാസക്തിയുടെ ഇരകളായി മാറുന്ന അമ്മമാരുടെ വിലാപങ്ങളും പിഞ്ചു കുഞ്ഞുങ്ങളുടെ രോദനങ്ങളും തകര്‍ന്നുപോകുന്ന കുടുംബബന്ധങ്ങളും സാംസ്കാരിക മണ്ഡലത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും കണ്ടില്ളെന്ന് നടിക്കാന്‍ മാനുഷികത നഷ്ടപ്പെടാത്ത ഒരു ഭരണാധികാരിക്കും കഴിയുകയില്ല. ഭരണഘടനയുടെ 47ാം ഖണ്ഡിക പ്രകാരം പൊതുജനാരോഗ്യം സംരക്ഷിക്കാനും ജനങ്ങളുടെ ജീവിത നിലവാരവും പോഷകസ്ഥിതിയും ഉയര്‍ത്താനുമുള്ള പ്രാഥമിക ഉത്തരവാദിത്തം രാഷ്ട്രത്തിനുണ്ട്. പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായ വിഷയമെന്ന നിലയില്‍ ആരോഗ്യത്തിന് ഹാനികരമായ ലഹരിവസ്തുക്കളുടെ ഉപഭോഗത്തില്‍ സമ്പൂര്‍ണ നിരോധം കൊണ്ടുവരാനും ശ്രമിക്കണമെന്ന് പ്രസ്തുത ഖണ്ഡിക ഓര്‍മപ്പെടുത്തുന്നു. മദ്യ ഉല്‍പാദനവും വില്‍പനയും ഉപഭോഗവും പൂര്‍ണമായും നിരോധിക്കുന്ന ശ്രമങ്ങളെ വ്യാപാര കച്ചവട അവകാശങ്ങളുടെ ലംഘനമായി കാണാന്‍ കഴിയുകയില്ളെന്നാണ് സുപ്രീംകോടതി റസാഖ്ബായി മന്‍സൂരി കേസില്‍ 1992ല്‍ വിധിയെഴുതിയത്. ഇത്തരം ശ്രമങ്ങള്‍ ഭരണഘടനയുടെ 47ാം ഖണ്ഡിക അനുശാസിക്കുന്ന ലഹരി വിമുക്ത രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ഭരണഘടനാദൗത്യത്തിന്‍െറ നിര്‍വഹണം മാത്രമാണ്. മദ്യക്കച്ചവടം ആരുടേയും മൗലികാവകാശമല്ല. അത് സര്‍ക്കാറിന്‍െറ മാത്രം പ്രിവിലേജാണ്. വാണിജ്യ മേഖലയുടെ ഭാഗമല്ലാത്തതും വാണിജ്യ മേഖലയുമായി ബന്ധപ്പെടുത്താനാകാത്തതുമായ മേഖലയാണിത്. അതിനാല്‍, വാണിജ്യ മേഖലക്ക് ബാധകമായ നിയമ സംരക്ഷണങ്ങള്‍ മദ്യവ്യാപാര രംഗത്ത് ലഭിക്കുന്നില്ല. ബാഹ്യ സാഹചര്യങ്ങള്‍ക്കോ നിയന്ത്രണങ്ങള്‍ക്കോ വിധേയമല്ലാത്ത ഉത്തരവാദിത്തമാണ് 47ാം ഖണ്ഡികയില്‍ അന്തര്‍ലീനമായിട്ടുള്ളത്. അതിനാല്‍, മദ്യനിരോധത്തെ ന്യായീകരിക്കാനായി ഭരണകൂടത്തിന് കാരണങ്ങള്‍ തേടേണ്ടതില്ല. മദ്യപാനമെന്ന സാമൂഹികതിന്മയെ നിയമനിര്‍മാണത്തിലൂടെ നിരോധിച്ചുകൊണ്ട് സാമൂഹിക മണ്ഡലത്തില്‍നിന്ന് പിഴുതെറിയണമെന്ന് മദ്രാസ് ഹൈകോടതി എ.ജെ. ജോയി കേസില്‍ അഭിപ്രായപ്പെടുകയുണ്ടായി. ആരോഗ്യപരമായ പരിസ്ഥിതിയില്‍ ജീവിക്കാനുള്ള പൗരന്‍െറ അവകാശം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപന ഉടമ്പടിയുടെ 25ാം വകുപ്പിലും അമേരിക്കയുടെ മനുഷ്യാവകാശ രേഖയായ സാല്‍ സാല്‍വദോര്‍ പ്രോട്ടോക്കോളിലും യൂറോപ്യന്‍ മനുഷ്യാവകാശ ഉടമ്പടിയുടെ 9, 10, 11 വകുപ്പുകളിലും ആരോഗ്യപരമായ പരിസ്ഥിതിയില്‍ ജീവിക്കാനുള്ള പൗരന്‍െറ അവകാശം പ്രതിപാദിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി വേണം ഇന്ത്യന്‍ ഭരണഘടനയുടെ 47ാം ഖണ്ഡികയുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാന്‍. പാകിസ്താന്‍ ഭരണഘടനയിലും സോവിയറ്റ് ഭരണഘടനയിലും ഇന്ത്യന്‍ ഭരണഘടനയുടെ 47ാം ഖണ്ഡികക്ക് തുല്യമായ വ്യവസ്ഥകള്‍ കാണാന്‍ കഴിയും. പൊതുജനാരോഗ്യത്തിന് ആപത്കരമായ എന്തും ജീവന് നേരെയുള്ള ഭീഷണിയും വെല്ലുവിളിയുമാണ്. അതിനാല്‍തന്നെ, മദ്യ ഉപഭോഗം ജീവിക്കാനുള്ള അവകാശത്തിന്‍െറ പരോക്ഷമായ ലംഘനമായും കാണാം. മനുഷ്യജീവന്‍ കാത്തുപരിപാലിക്കേണ്ടത് ഏവരുടേയും, വിശേഷിച്ച് ഭരണകൂടത്തിന്‍െറ മുഖ്യ ചുമതലയാണ്. സണ്ണി മാര്‍ക്കോസ് കേസില്‍ കേരള ഹൈകോടതിയും മക്ഡവല്‍ കമ്പനി കേസില്‍ സുപ്രീംകോടതിയും ജീവന്‍െറ സംരക്ഷണത്തിനു മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ‘മദ്യവും അതിന്‍െറ രുചിയും പ്രത്യാഘാതങ്ങളും ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു; അതിനാല്‍, ഞാന്‍ ഒരിക്കല്‍പോലും അത് ഉപയോഗിക്കുകയില്ല’ എന്ന് ഏറ്റുപറഞ്ഞ പ്രസിദ്ധ തത്ത്വചിന്തകന്‍ തോമസ് ജാക്സന്‍െറ വാക്കുകള്‍ ഈ അവസരത്തില്‍ സ്മരണീയമാണ്. മദ്യോപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പെരുമാറ്റ ശീലങ്ങള്‍ അവസാനിപ്പിക്കണം. ഇതിനായി ദേശീയതലത്തില്‍ മദ്യ നിരോധ നയം രൂപവത്കരിക്കുകയും വ്യക്തികള്‍ക്ക് മാര്‍ഗനിര്‍ദേങ്ങള്‍ നല്‍കി അവരില്‍അവബോധം സൃഷ്ടിക്കുകയും വേണം. പഞ്ചനക്ഷത്ര മദ്യശാലകളുടേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് ഒൗട്ട്ലെറ്റുകളുടെയും പ്രവര്‍ത്തനവും ഘട്ടംഘട്ടമായി അവസാനിപ്പിക്കണം. എങ്കില്‍ മാത്രമേ സര്‍ക്കാറിന്‍െറ മദ്യനിരോധ ശ്രമങ്ങള്‍ അതിന്‍െറ പൂര്‍ണ ലക്ഷ്യപ്രാപ്തി കൈവരിക്കുകയുള്ളൂ. |
ധൂര്‍ത്തിന്‍െറ അത്യുത്തരദേശം Posted: 11 Sep 2014 07:02 PM PDT ‘അതിഥികളുടെ പ്രത്യേകശ്രദ്ധക്ക്... ഒന്നാമത്തെ സ്റ്റേജില്‍ ഗാനമേള കൃത്യം 8.30നുതന്നെ ആരംഭിക്കും, സ്റ്റേജ് നമ്പര്‍ രണ്ടില്‍ ജംബോ സിസ്റ്റേഴ്സിന്‍െറ ഒപ്പന തുടരുകയാണ്...മൂന്നാമത്തെ സ്റ്റേജില്‍ കൈക്കൊട്ടിപ്പാട്ട് ഉടനെ ആരംഭിക്കുന്നതാണ്...’ ഇത് കലോത്സവ വേദിയില്‍നിന്നുള്ള അറിയിപ്പല്ല. കാസര്‍കോട് നായന്മാര്‍ മൂലയിലെ വിവാഹപ്പന്തലില്‍നിന്ന് കേട്ടതാണ്. കല്യാണത്തിന്‍െറ തലേന്ന് രാത്രിയിലാണ് ഒരേസമയം പല വേദികളിലായി പാട്ടും നൃത്തവും പൊടിപൊടിച്ചത്. ‘ഭക്ഷണം കഴിക്കാന്‍ ബാക്കിയുള്ളവര്‍ ഡൈനിങ് ഹാളിലേക്ക് നീങ്ങേണ്ടതാണ്...’ ഉത്സവ നഗരിയിലെന്നപോലെ വന്നുനിറഞ്ഞ അതിഥികളെ നിയന്ത്രിക്കാന്‍ ആംഗര്‍ ഇടക്കിടെ ഉച്ചഭാഷിണിയിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. പിറ്റേന്നത്തെ കല്യാണത്തിന് തൊട്ടിലാട്ടം ഉള്‍പ്പെടെയുള്ള വിനോദോപാധികളുമുണ്ടായി. മേല്‍പറമ്പിലെ കല്യാണപ്പുര. പന്തലിലെ വലിയൊരു മേശമേല്‍ ജീവനുള്ളതു പോലൊരു മുട്ടനാട് തലചായ്ച്ചു കിടക്കുന്നു. ഉടലോടെ തൊലിയുരിച്ച് പുഴുങ്ങി മസാലപുരട്ടി കിടത്തിയതാണ്. ആള്‍ക്കൂട്ടം അതിനെ പൊതിഞ്ഞു. കുട്ടികളും മുതിര്‍ന്നവരും യുദ്ധാവേശത്തോടെ കൈകള്‍കൊണ്ട് കിള്ളിയും വലിച്ചുപറിച്ചും മാംസം അടര്‍ത്തിയെടുത്ത് അകത്താക്കി. ചിലര്‍ അതിന്‍െറ കാലുകള്‍ വലിച്ചുപറിച്ചെടുത്ത് പന്തലിന് പുറത്തേക്ക് കൊണ്ടുപോയി കടിച്ചുവലിച്ച് തിന്നു. ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ, മുട്ടനാടിന്‍െറ വാരിയെല്ലുകളും തലയോട്ടിയുടെ ഭാഗങ്ങളും മാത്രം മേശപ്പുറത്ത് ശേഷിച്ചു. ഉടലോടെ വേവിച്ചെടുത്ത ആടുകള്‍ വിവാഹപ്പന്തലുകളിലെ തീന്മേശയില്‍ അവശ്യവിഭവമായി മാറിക്കഴിഞ്ഞു. വിവാഹ ധൂര്‍ത്തിന്‍െറ തലസ്ഥാനമെന്ന വിശേഷണം കാസര്‍കോടിന് സ്വന്തമാവുന്നു. ആര്‍ഭാടത്തിന്‍െറയും ധൂര്‍ത്തിന്‍െറയും കാര്യത്തില്‍ പുതിയ പരീക്ഷണങ്ങളുടെ ഇടമായി അത്യുത്തര കേരളം. വിവാഹത്തലേന്ന് വധുവിന്‍െറ വീട്ടിലെ മൈലാഞ്ചിക്കല്യാണത്തിന് മാത്രം ലക്ഷങ്ങള്‍ ചെലവഴിച്ചവരുണ്ട്. മൈലാഞ്ചിയിടാന്‍ ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍നിന്നാണ് ബ്യൂട്ടീഷനെ കൊണ്ടുവരുന്നത്. 20 ലക്ഷം രൂപയോളം ചെലവിട്ടാണ് വിവാഹപ്പന്തലുകളൊരുക്കുന്നത്. അടുത്ത കാലത്തു നടന്ന ജനപ്രതിനിധിയുടെ മക്കളുടെ വിവാഹ സല്‍ക്കാരത്തിന് പന്തലൊരുക്കിയത് രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി എന്നിവരുടെ സമ്മേളനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കും വേദിയായ നഗരസഭാ സ്റ്റേഡിയത്തിലാണ്. 6000ത്തോളംപേര്‍ പങ്കെടുത്ത വിരുന്നില്‍ മന്ത്രിമാരും രാഷ്ട്രീയപ്രമുഖരും മുഖ്യാതിഥികളായി. വിവാഹസദ്യകള്‍ പലപ്പോഴും ഭക്ഷ്യമേളകളായി മാറുന്നു. തളങ്കരയിലെ ഒരു വിവാഹച്ചടങ്ങ് കപ്പയും മത്തിക്കറിയും മുതല്‍ മട്ടന്‍ ബിരിയാണിവരെ വിഭവങ്ങളുടെ നീണ്ട നിരയുമായി ‘ഫുഡ് സ്ട്രീറ്റ് ’തന്നെ ഒരുക്കിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. കാറ്ററിങ് ഗ്രൂപ്പുകള്‍ തയാറാക്കിയത്തെിക്കുന്ന ഭക്ഷണത്തിന് ഒരാള്‍ക്ക് 850 മുതല്‍ 2500 രൂപവരെ ചെലവ് വരുന്നു. ഇതിലേറെയും പാഴാക്കിക്കളയുകയാണ് പതിവ്. നഗര പരിസരത്തെ പ്രമുഖന്‍െറ വസതിയില്‍ നടന്ന മെഗാവിവാഹച്ചടങ്ങിനൊരുക്കിയ ബിരിയാണി 1000ത്തോളം ആളുകള്‍ക്ക് കഴിക്കാവുന്നത്രയും ബാക്കിയായി. രാത്രി വൈകുവോളം വിളമ്പിയിട്ടും തീര്‍ക്കാനായില്ല. ശേഷിച്ചതത്രയും വലിയ ചെമ്പുകളിലാക്കി മിനിലോറിയില്‍ കയറ്റി കുമ്പളക്കടുത്തുള്ള അനാഥ മന്ദിരത്തിലേക്ക് കൊടുത്തയച്ചു. അസമയത്ത് കൊണ്ടുവന്ന ഭക്ഷണം സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. ഒടുവില്‍ വലിയൊരു കുഴിയുണ്ടാക്കി അതിലിട്ട് മൂടേണ്ടിവന്നു. ഭക്ഷണം കുഴിച്ചുമൂടുന്നത് കല്യാണത്തിന്‍െറ പകിട്ട് വര്‍ധിപ്പിക്കുമെന്ന് കരുതുന്നവര്‍ ഏറെ. കടലിനക്കരെ വിവാഹം നടത്തുന്നതും പുതുമയല്ല. കാസര്‍കോട്ടെ ഗള്‍ഫ് വ്യവസായിയുടെ മകളുടെ നിക്കാഹ് നടത്തിയത് ദുബൈയിലാണ്. കൊഫെപോസ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ കാഞ്ഞങ്ങാട് സ്വദേശിയുടെ മകളുടെ കല്യാണം ദുബൈയില്‍ നടത്തിയപ്പോള്‍ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം അതില്‍ പങ്കെടുക്കാന്‍ പറന്നു. വിമാനം ചാര്‍ട്ടര്‍ ചെയ്ത് അതിഥികളെ എത്തിക്കാന്‍ എത്രയും മുടക്കാന്‍ ഇവര്‍ തയാര്‍. വിവാഹച്ചടങ്ങ് ചിത്രീകരിക്കാന്‍ സിനിമാ ഷൂട്ടിങ്ങിനെന്നപോലെ ക്രെയിനുകളും മൂന്നും നാലും കാമറകളും സജ്ജീകരിക്കുകയാണ് ന്യൂ ജനറേഷന്‍ കല്യാണങ്ങളുടെ രീതി. വിവാഹദൃശ്യങ്ങള്‍ക്കൊപ്പം വരന്‍െറ പല പോസുകളിലുള്ള പടങ്ങള്‍ പന്തലില്‍ സ്ഥാപിച്ച ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വികളില്‍ നിറയും. ഉദുമ പടിഞ്ഞാറില്‍ നടന്ന വിവാഹച്ചടങ്ങിന്‍െറ ഭാഗമായി വരന്‍ വധൂഗൃഹത്തിലത്തെിയപ്പോള്‍ തൃശൂര്‍ പൂരത്തിന്‍െറ പ്രതീതിയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ പടക്കങ്ങളാണ് പൊട്ടിച്ചു തീര്‍ത്തത്. വിവാഹ ധൂര്‍ത്ത് തടയാന്‍ കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും സംയുക്ത ജമാഅത്തുകള്‍ ഒന്നിലേറെ തവണ തീരുമാനമെടുത്തെങ്കിലും നടപ്പാക്കാനായില്ല. മൊഗ്രാല്‍ പുത്തൂരില്‍ നടന്ന വിവാഹാഘോഷത്തില്‍ ധൂര്‍ത്ത് അസഹ്യമായപ്പോള്‍ വിശിഷ്ടാതിഥിയായത്തെിയ മതപണ്ഡിതന്‍ കുടുംബാംഗങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്തത്. വിവാഹ സല്‍ക്കാരവേദിയൊരുക്കാന്‍ മൂന്ന് ഏക്കര്‍ നിലം മണ്ണിട്ട് നികത്തിയെന്ന ‘അത്യപൂര്‍വ സവിശേഷത’യുമായാണ് ആഡംബരക്കല്യാണങ്ങളുടെ ഭൂപടത്തില്‍ കൊല്ലം ഇടംനേടിയത്. കിഴക്കന്‍ മേഖലയിലെ പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹത്തിനായിരുന്നു ഈ വിശേഷം. 1001 പവന്‍ സ്വര്‍ണാഭരണമാണ് പെണ്ണിനെ അണിയിച്ചതെന്നാണ് നാട്ടുവര്‍ത്തമാനമെങ്കിലും യഥാര്‍ഥത്തില്‍ അതിലുമപ്പുറമായിരുന്നുവത്രെ. കല്യാണക്കത്തും ഒട്ടും കുറച്ചില്ല. പ്രതി ഒന്നിന് ചെലവ് 300 രൂപ. അഞ്ചലില്‍ റോഡുവക്കിലെ മൂന്നേക്കറോളം വയലാണ് വിവാഹ മണ്ഡപത്തിനായി മണ്ണിട്ട് നികത്തിയത്. മുഴുവന്‍ ശീതീകരിച്ച കൂടാരമൊരുക്കിയായിരുന്നു സല്‍ക്കാരം. ലക്ഷങ്ങള്‍ പൊടിപൊടിച്ച് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളുടെ വ്യത്യസ്ത ഭക്ഷണ ഇനങ്ങളാണ് വിളമ്പിയത്. കൊല്ലത്തെ ഒരു സമുദായ നേതാവ് മകന്‍െറ കല്യാണം നടത്തിയത് നഗരത്തിലെ ഏക്കര്‍കണക്കിന് വിസ്തൃതിയുള്ള മൈതാനം പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമാക്കിയാണ്. ബംഗളൂരുവില്‍നിന്നുള്ള ഗ്രൂപ്പിനാണ് കൂടാരങ്ങളുടെ നിര്‍മാണവും ശീതീകരണവുമടക്കമുള്ള ചുമതലകള്‍ നല്‍കിയത്. മൈതാനത്തെ പൊടിപാറുന്ന തറയടക്കം ഹോട്ടല്‍ സമാനമായി ക്രമീകരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി. ചടങ്ങിന് സാക്ഷ്യം വഹിക്കാനാകട്ടെ, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കളുടെ വന്‍നിരതന്നെ എത്തിയിരുന്നു. (തുടരും) തയാറാക്കിയത്: വേണു കള്ളാര്‍, എം. ഷിബു |
മദ്യനയം: ജനങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ട് Posted: 11 Sep 2014 06:56 PM PDT മദ്യനിരോധം ലക്ഷ്യംവെച്ചുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ നീക്കങ്ങള്‍ക്ക് അടിസ്ഥാനപരമായ ഒരു ദൗര്‍ബല്യമുണ്ട്. ആലോചിച്ചുറപ്പിച്ച ഒരു നയപരിപാടി എന്നനിലക്കല്ല; ഒരു പ്രത്യേകഘട്ടത്തിലെ രാഷ്ട്രീയ അടവ് എന്നനിലക്കാണ് ആ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത് എന്നതാണത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള രാഷ്ട്രീയ മത്സരത്തില്‍, ആരാണ് കേമന്‍ എന്നു തെളിയിക്കാനുള്ള വ്യഗ്രതക്കിടയില്‍ പൊടുന്നനെ വന്നുകയറിയ ഒരു അജണ്ടയാണത് എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കേരളംപോലെ, കടുത്ത മദ്യാസക്തിക്ക് അടിപ്പെട്ട ഒരു സമൂഹത്തില്‍ ആലോചനകളും മുന്നൊരുക്കങ്ങളുമില്ലാതെ മദ്യനിരോധം നടപ്പാക്കാന്‍ കഴിയില്ല എന്നതാണ് സത്യം. കണിശമായ ഗൃഹപാഠം ചെയ്ത് നടപ്പാക്കേണ്ട ഒരാശയത്തെ രാഷ്ട്രീയ നേട്ടത്തിന്‍െറ ഉപകരണമായി ഉപയോഗപ്പെടുത്തപ്പെട്ടു എന്നത് മദ്യനയത്തിന്‍െറ ജനിതക ദൗര്‍ബല്യമാണ്. അതിനാല്‍തന്നെ, ഈ നയം പ്രഖ്യാപിച്ച സര്‍ക്കാറിന് കോടതി ഇടപെട്ട് അത് തടയുന്നതില്‍ വലിയ വിഷമമുണ്ടാകാനിടയില്ല. ‘ഞങ്ങള്‍ മദ്യ നിരോധത്തിനു വേണ്ടി പരിശ്രമിച്ചു; പക്ഷേ, ബഹുമാനപ്പെട്ട കോടതി സമ്മതിക്കുന്നില്ലല്ളോ’ എന്ന ന്യായം പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ മാന്യരാവാന്‍ അവര്‍ക്ക് സാധിക്കുമെന്നതാണ് കാര്യം. ഒരേസമയം ജനങ്ങള്‍ക്കിടയില്‍ മാന്യരാവുകയും തങ്ങളുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം എന്ന ഇരട്ടനേട്ടം ഇതിലൂടെയുണ്ട്. അത്തരമൊരു ഉദ്ദേശ്യമുള്ളവരെ ആവേശം കൊള്ളിക്കുന്നതാണ് ബാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധി. സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി അനില്‍ ആര്‍. ദവെ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച ഉത്തരവിറക്കിയിരിക്കുകയാണ്. സുപ്രീംകോടതി വിധി ബാറുടമകളെപ്പോലെ തന്നെ, സര്‍ക്കാര്‍ നേതൃത്വത്തിലുള്ളവരെയും സന്തോഷിപ്പിക്കുന്നതാകാനേ തരമുള്ളൂ. സ്വന്തം പാര്‍ട്ടിക്കാരായ ഭരണകര്‍ത്താക്കളും പാര്‍ട്ടിയിലെതന്നെ നല്ളൊരു വിഭാഗവും ശക്തമായി എതിര്‍ത്തിട്ടും മദ്യനിരോധം എന്ന ആശയത്തെ ഇത്ര ഊക്കോടെ മുന്നോട്ടു വെക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റിന് ബലമേകുന്നത് അതിന് ജനങ്ങളുടെ പിന്തുണയുണ്ടെന്ന പ്രതീക്ഷയാണ്. മദ്യപാനം വ്യക്തിപരമായ ഒരു ശീലമെന്നതിലുപരി, വലിയൊരു സാമൂഹിക പ്രശ്നമായി കേരളത്തില്‍ മാറിയിട്ടുണ്ട്. കുടുംബ തകര്‍ച്ച, സ്ത്രീപീഡനം, വാഹനാപകടങ്ങള്‍ എന്നിവ വര്‍ധിക്കുന്നതില്‍ മദ്യം പ്രധാന ഘടകമായി വര്‍ത്തിക്കുന്നുണ്ട്. അതിനാല്‍തന്നെ, ഈ സാമൂഹിക പ്രശ്നം അവസാനിപ്പിക്കേണ്ടത് സംസ്ഥാനത്തിന്‍െറ മൊത്തം ആവശ്യമാണെന്നു വരുന്നു. മദ്യനിരോധത്തിന് സ്ത്രീജനങ്ങളുടെ വലിയ പിന്തുണ കിട്ടുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് ന്യായമായും പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍തന്നെ, അകമേ മദ്യനിരോധത്തില്‍ താല്‍പര്യമില്ലാത്തപ്പോഴും പുറമേക്ക് അത് പറയാനുള്ള ധൈര്യം ഭരണ-രാഷ്ട്രീയ തലപ്പത്തുള്ളവര്‍ക്ക് ഇല്ളെന്നതാണ് വാസ്തവം. അങ്ങനെ എല്ലാവരും ഗാന്ധിയന്മാരും മദ്യനിരോധവാദികളുമായി മാറുകയാണ്. സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധിയെ ഒരു പാഠമായെടുത്ത് തികഞ്ഞ ഗൃഹപാഠത്തോടെ മദ്യവിപത്ത് ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതിവിധിയെ തുടര്‍ന്നുണ്ടായ ഇടവേള ഉപയോഗപ്പെടുത്തി നിയമവഴിയിലൂടെ തന്നെ മദ്യനയത്തെ അട്ടിമറിക്കാന്‍ ഭരണതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന സംശയം പ്രബലമാണ്. ജനങ്ങള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട് എന്നവര്‍ മനസ്സിലാക്കുന്നത് നന്ന്. മദ്യംകൊണ്ട് സമൂഹത്തില്‍ ആരും കണ്ണീരുകുടിക്കാന്‍ പാടില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്‍െറയും രാഷ്ട്രീയ നേതൃത്വത്തിന്‍െറയും ചുമതലയാണ്. ഭരണത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും ഇടനാഴികളില്‍ മദ്യരാജാക്കന്മാരും മാഫിയയും വിലസുന്ന ഒരുകാലത്ത് അത്തരമൊരു നിലപാട് സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. |
യുദ്ധമുറകള്‍; സംരക്ഷണ സങ്കേതങ്ങള്‍ Posted: 11 Sep 2014 06:53 PM PDT യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനത്തോടെ സംഘ്പരിവാര്‍ ദേശീയനേതൃത്വം കണ്ണൂരിനെ ദത്തെടുത്തിരുന്നു. സേവാഭാരതിയിലൂടെയും മറ്റും വ്യത്യസ്ത പദ്ധതികളിലായി ഒട്ടേറെ സംരക്ഷണ സംരംഭങ്ങള്‍ തുടങ്ങി. അനാഥമാക്കപ്പെട്ട ബാല്യങ്ങളെ വളര്‍ത്തി കാവിമനസ്സ് പുതപ്പിക്കുന്നതുവരെ നീളുന്ന സംരംഭങ്ങള്‍. ഇപ്പോള്‍ പുതിയ സംഭവവികാസങ്ങളോടെ എല്ലാം കേന്ദ്രത്തിന്‍െറ ഉദാരഹസ്തത്തിലായി. മറുഭാഗത്ത്, രക്തസാക്ഷി കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജീവകാരുണ്യ സംരംഭങ്ങള്‍ സി.പി.എമ്മും ആവിഷ്കരിച്ചിരുന്നു. ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്താന്‍ നടന്ന ഗൂഢാലോചനയുടെ തെളിവുകള്‍ തന്‍െറ കൈയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറയുമ്പോള്‍ അതിന്‍െറ അര്‍ഥം മറ്റൊന്നുമല്ല. തനിക്ക് അപ്പുറത്തെ ചില കാര്യങ്ങള്‍ അറിയാം എന്നുതന്നെയാണ്. സുധാകരനെ ഈ വിഷയത്തില്‍ ചോദ്യംചെയ്യണം എന്നാണ് പി. ജയരാജന്‍െറ ആവശ്യം. കാരണം, എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുമെന്ന വിവരം അറിഞ്ഞിട്ടും തടയാത്തതിന്‍െറ പേരിലാണ് ജയരാജനെ പ്രതികയാക്കണമെന്ന് ആവശ്യമുയര്‍ന്നത്. അപ്പോള്‍ സുധാകരനും മനോജ് വധക്കേസില്‍ പ്രതിയാവേണ്ടതല്ളേ എന്നാണ് ചോദ്യം. ചോദ്യവും ഉത്തരവും എന്തായാലും കണ്ണൂരില്‍ ഇപ്പോള്‍ രൂപപ്പെട്ട ‘വേട്ടപ്പട്ടി’ രീതിയുടെ പുതിയ മുഖമാണീ വിവാദം. നാട്ടുരാജ്യങ്ങളുടെ യുദ്ധം നടന്ന കാലത്ത് എതിര്‍ പോരാളികളെ പിടികൂടി മെരുക്കിയെടുത്ത് ചാരനാക്കി ഉപയോഗിക്കുന്ന രീതിയെ അനുസ്മരിപ്പിക്കുന്നതാണിപ്പോള്‍ കണ്ണൂരിലെ ചില അടിയൊഴുക്കുകള്‍. മറുപാളയത്തിലെ രഹസ്യങ്ങള്‍ അപ്പപ്പോള്‍ മണത്തറിയാനുള്ള കെല്‍പുണ്ട് ചിലര്‍ക്ക്. 1990 മുതല്‍ രണ്ട് പതിറ്റാണ്ടുകാലം പാനൂര്‍ മേഖലയില്‍ സംഘ്പരിവാറിന്‍െറ ജീവാത്മാവായി വര്‍ത്തിച്ച ഒ.കെ. വാസു മാസ്റ്ററും കൂട്ടാളികളും സി.പി.എമ്മിന് കൈമാറിയ പഴയ രഹസ്യങ്ങള്‍ ചെറുതൊന്നുമല്ല. ഫസല്‍ വധം ഉള്‍പ്പെടെയുള്ള കേസുകളുടെ കാണാപ്പുറങ്ങള്‍ അതിലുണ്ട്. ഇപ്പോഴും അപ്പുറത്ത് ചില നിഴലുകള്‍ വാസുമാസ്റ്ററുടേതായി ഉണ്ടുതാനും. സി.പി.എമ്മില്‍നിന്ന് മനംമാറി വന്ന മറ്റു ചിലരെ വെച്ചാണ് അപ്പുറത്തെ തന്ത്രങ്ങളും രഹസ്യങ്ങളും സംഘ്പരിവാര്‍ മണത്തറിയുന്നത്. അങ്ങനെ അസാധാരണമായ പാര്‍ട്ടി ഇന്‍റലിജന്‍സ് ഇരുപക്ഷത്തും സജീവം. ജീവന്‍ കൊടുത്തും ആശയത്തിനുവേണ്ടി പോരാടാന്‍ വീറുകാണിച്ച ഒരു ജനതയുടെ ആവേശകരമായ ഗതകാല ചരിത്രമുള്ള നാടാണിത്. ഫ്രഞ്ച് സൈന്യത്തെയും ബ്രിട്ടീഷ് മേല്‍ക്കോയ്മയെയും ചെറുത്ത്, പിന്നീട് പഴശ്ശിയുടെയും ടിപ്പുവിന്‍െറയും പടയോട്ടത്തോടൊപ്പം നിന്ന് രക്തം ചാലിച്ചുനല്‍കിയ ജനത. ഈ പോരാട്ടവീര്യംകൊണ്ടാണ് പയ്യന്നൂര്‍ ഉപ്പുകുറുക്കല്‍ സമരവും കണ്ണൂര്‍ വിളക്കുംതറ സമരവും സ്വാതന്ത്ര്യസമര കാലത്ത് മലബാറിന്‍െറ മേല്‍വിലാസമായത്. ജന്മിത്വത്തിനെതിരായ കര്‍ഷക സമരങ്ങളിലൂടെ, കയ്യൂര്‍, കരിവള്ളൂര്‍, കാവുമ്പായി, മൊറാഴ പോരാട്ടങ്ങളിലൂടെ കമ്യൂണിസ്റ്റുകള്‍ അഭിമാനകരമായ സാമൂഹിക നവോത്ഥാനത്തിനാണ് തുടക്കമിട്ടത്. ബ്രിട്ടീഷ് സേനയെക്കാള്‍ ക്രൂരമായ പീഡനം അന്ന് കോണ്‍ഗ്രസുകാരില്‍നിന്ന് കമ്യൂണിസ്റ്റുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. തമ്പ്രാക്കന്മാരുടെ കരണത്തടിക്കാന്‍ കീഴാളന് ചങ്കൂറ്റം നല്‍കിയ കമ്യൂണിസ്റ്റ് മുന്നേറ്റം പിന്നീട് പാരമ്പര്യവൈരമായി നിലനിന്നു. ’70 വരെയും കോണ്‍ഗ്രസുകാരുടെ പേശീബലത്തോടാണ് കമ്യൂണിസ്റ്റുകള്‍ പേരാടിയത്. അറുപതുകളില്‍ ജനസംഘത്തിന്‍െറ വരവോടെ മറ്റൊരു എതിരാളിയും മുന്നിലത്തെി. ബീഡിത്തൊഴിലാളികളില്‍ കേന്ദ്രീകരിച്ച കമ്യൂണിസ്റ്റുകള്‍ മംഗലാപുരം കേന്ദ്രീകരിച്ച ഗണേശ് ബീഡി കമ്പനിയുടെ ചൂഷണത്തിനെതിരായി സമരം ചെയ്തു തുടങ്ങിയതോടെ ബീഡിമുതലാളിമാരുടെ സേവകരായിരുന്ന ജനസംഘവുമായി കമ്യൂണിസ്റ്റുകള്‍ മുഖാമുഖമായി. ഗണേശ് ബീഡിയെ കെട്ടുകെട്ടിക്കുന്നതിന് കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന് രൂപം നല്‍കി സി.പി.എം പ്രതിരോധിച്ചതോടെ ഈ മേഖലയിലെ വീറും വാശിയും വര്‍ധിച്ചു. 1967 മുതല്‍ ആര്‍.എസ്.എസ് ശാഖകള്‍ ജില്ലയില്‍ സജീവമായപ്പോള്‍ രംഗം കൂടുതല്‍ സങ്കീര്‍ണമായി. പിന്നീട് ഓരോ വര്‍ഷവും കൊലപാതകങ്ങളുടെ പരമ്പരകളായിരുന്നു. 1980ല്‍ 24 പേരാണ് ഇരുഭാഗത്തുനിന്നുമായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം 10 പേരും. തുടര്‍ന്നുള്ള എല്ലാ വര്‍ഷവും രാഷ്ട്രീയ കൊലപാതകങ്ങള്‍ അഞ്ചും പത്തും എന്നനിലയില്‍ ആവര്‍ത്തിച്ചു. അക്രമത്തിന്‍െറ പേരുപറഞ്ഞ് ഏതെങ്കിലും പാര്‍ട്ടിയില്‍നിന്ന് കൂട്ടമായി ആരും രാജിവെച്ചിട്ടില്ല എന്നതും കണ്ണൂരിന്‍െറ ഒരു വൈചിത്ര്യമാണ്. പൊതുസമൂഹം അത് വെറുക്കുന്നുണ്ടെങ്കിലും. സി.പി.എമ്മിന്‍െറ ഗ്രാമങ്ങളിലെ കോണ്‍ഗ്രസ് കുടുംബങ്ങളില്‍ പലതും ആര്‍.എസ്.എസിന്‍െറ ധ്വജവാഹകരായത് ആത്മരക്ഷാര്‍ഥമാണ്. സി.പി.എമ്മിനോട് പോരാടാന്‍ കഴിയാത്ത മുസ്ലിംലീഗിന്‍െറ തുരുത്തുകളിലാണ് പോപുലര്‍ ഫ്രണ്ട് കൈയൂക്കിന്‍െറ മറുവാക്കുമായി വളര്‍ന്നത്. അതിന്‍െറ ആരംഭ വെടിക്കെട്ടുകളായിരുന്നു പുന്നാട് പി.വി. മുഹമ്മദ്, വിളക്കോട് പി. സൈനുദ്ദീന്‍, തലശ്ശേരിയിലെ ഫസല്‍ തുടങ്ങിയവരുടെ വധം. പ്രതിരോധമുറയുടെ സ്വാധീനത്തില്‍ മുസ്ലിംലീഗ് ഗ്രാമങ്ങള്‍ പോപുലര്‍ ഫ്രണ്ടിലേക്ക് വഴുതി വീഴുകയാണെന്ന് തിരിച്ചറിഞ്ഞ ചില യൂത്ത്ലീഗ് നേതാക്കള്‍ സി.പി.എമ്മിനെതിരായ തീപ്പൊരി പ്രസംഗവുമായി രംഗം പിടിച്ചുനിര്‍ത്താന്‍ നോക്കി. കണ്ണൂരിലെ പൊലീസ് സേനയിലും രാഷ്ട്രീയ ധ്രുവീകരണം വേണ്ടുവോളം നടന്നുകഴിഞ്ഞു. ജില്ലാ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സേനാംഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെട്ട ഏകജില്ലയാണ് കണ്ണൂര്‍. എല്ലാ പാര്‍ട്ടികളുടെയും ഒറ്റുകാരും സേവകരും സേനയിലുണ്ട്. പൊലീസിനെ വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്തപ്പോഴെല്ലാം അവര്‍ ആക്രമിക്കപ്പെട്ടു. നിതിന്‍ അഗര്‍വാള്‍ (1994), രവത ചന്ദ്രശേഖര്‍ (1995), ഹക്കീംബത്തേരി (1995), ഡി.ഐ.ജി മുഹമ്മദ്യാസീന്‍, എ.എസ്.പി ശ്രീജിത്, ഡിവൈ.എസ്.പി സുബൈര്‍ (2000) അങ്ങനെ നീളുന്നു ബോംബിനും ഭീഷണിക്കും മുന്നില്‍പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം. മനോജ് വധത്തില്‍ ഇപ്പോള്‍ യു.എ.പി.എയും സി.ബി.ഐയും ഒക്കെ വന്നു. എന്നാല്‍, 15 വര്‍ഷം മുമ്പുതന്നെ കൂത്തുപറമ്പിലെ സി.പി.എം നേതാക്കള്‍ക്കെതിരെ ‘ടാഡ’ പ്രയോഗിച്ചു നോക്കി പൊലീസ് പിന്‍വാങ്ങിയിരുന്നു. ഇപ്പോള്‍ യു.എ.പി.എയും സി.ബി.ഐയുമൊക്കെ കടന്നുവരുമ്പോള്‍ പക്ഷേ, അന്തരീക്ഷം പഴയതുപോലെയല്ല. പുതിയ അച്ചുതണ്ടിലാണ് ഇനിയുള്ള അടിയൊഴുക്കുകളൊക്കെ. (അവസാനിച്ചു) |
ബാര്‍ കേസ്: വിലകൊടുത്ത് വാങ്ങിയ തിരിച്ചടി Posted: 11 Sep 2014 06:49 PM PDT Subtitle: മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചു കൊച്ചി: ബാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍നിന്ന് വിലകൊടുത്ത് വാങ്ങിയത് തിരിച്ചടി. സംസ്ഥാന സര്‍ക്കാറുമായി ബാര്‍ ഉടമകള്‍ അംഗീകരിച്ച് ഒപ്പുവെച്ച കരാര്‍ അനുസരിച്ചുതന്നെ ആഗസ്റ്റ് 27ന് സര്‍ക്കാറിന് വേണമെങ്കില്‍ സംസ്ഥാനത്തെ അവശേഷിച്ച ബാറുകള്‍ പൂട്ടാമായിരുന്നു. ഇതിന് സര്‍ക്കാറിന് അധികാരമുണ്ടെന്ന് നിയമവിദഗ്ധര്‍ ഉപദേശവും നല്‍കി. ഇപ്പോഴത്തെ നയം തുടര്‍ന്നാല്‍ സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടിയുണ്ടാകുമെന്നും അന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 312 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ ഉടമ്പടിയില്‍ ഇത് താല്‍ക്കാലിക ലൈസന്‍സാണെന്നും സര്‍ക്കാറിന്‍െറ മദ്യനയം മാറുന്നതനുസരിച്ച് ഏത് ദിവസവും, അന്ന് ബാക്കി നില്‍ക്കുന്ന കിസ്ത് തുക തിരിച്ചുനല്‍കി ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും വ്യവസ്ഥവെച്ചിരുന്നു. സര്‍ക്കാറിന്‍െറ മദ്യനയം അടുത്തകാലത്തൊന്നും മാറില്ളെന്ന് പ്രതീക്ഷിച്ച ബാറുടമകള്‍ മറുത്തൊന്നും പറയാതെ ഈ വ്യവസ്ഥ ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു.നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്നുള്ള നിയമയുദ്ധം കോടതിയില്‍ നടക്കവെ, അവശേഷിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടാന്‍ സര്‍ക്കാര്‍ പെട്ടെന്ന് നയപരമായ തീരുമാനമെടുക്കുകയായിരുന്നു. ആഗസ്റ്റ് 26 ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മദ്യനയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിഗണിച്ച കോടതി, മദ്യനയം നിയമമാക്കി നടപ്പാക്കാന്‍ സര്‍ക്കാറിനെ ഉപദേശിക്കുകയും ചെയ്തു. മദ്യരഹിത കേരളം ലക്ഷ്യംവെച്ചുള്ള നീക്കത്തിന് ലഭിച്ച ധാര്‍മികമായ വിജയംകൂടിയായിരുന്നു ഇത്. സര്‍ക്കാറും ബാറുടമകളുമായി ഒപ്പുവെച്ച കരാര്‍ അനുസരിച്ച് തൊട്ടടുത്ത ദിവസംതന്നെ ബാറുകള്‍ പൂട്ടാമായിരുന്നു. സര്‍ക്കാര്‍ ഇത് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, നോട്ടീസ് നല്‍കാതെ ബാറുകള്‍ പൂട്ടുന്നത് കോടതിയില്‍ ബാറുകള്‍ക്ക് സഹായകമാവും എന്ന ചില മദ്യവിരുദ്ധ സംഘടനകള്‍ പ്രസ്താവനക്ക് ചുവടുപിടിച്ച് ബാറുകള്‍ക്ക് 15 ദിവസത്തെ നോട്ടീസ് നല്‍കാന്‍ എക്സൈസ് വകുപ്പ് തീരുമാനിച്ചു. അതോടെ ബാറുകള്‍ക്ക് സെപ്റ്റംബര്‍ 12 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ഇരട്ട ലാഭമായിരുന്നു ബാറുകള്‍ക്ക് ഇതുവഴി ലഭിച്ചത്. ഓണക്കൊയ്ത്തിന് അവസരം ലഭിച്ചതിനൊപ്പം, ബാറുകള്‍ പൂട്ടുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ സമയവും കിട്ടി. ബാര്‍ പൂട്ടിയതിന് ശേഷമായിരുന്നു സുപ്രീംകോടതിയെ സമീപിച്ചിരുന്നതെങ്കില്‍, തല്‍സ്ഥിതി തുടരുക എന്ന ഇപ്പോഴത്തെ ഉത്തരവനുസരിച്ച് ബാറുകള്‍ പൂട്ടിത്തന്നെ കിടക്കുമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഒപ്പിട്ട ബാര്‍ ലൈസന്‍സിലെ വ്യവസ്ഥ മുന്‍ നിര്‍ത്തിയാണ് കേരളം സുപ്രീംകോടതിയില്‍ വാദമുയര്‍ത്തിയത്. എന്നാല്‍, വേണ്ട സമയത്ത് ഈ വ്യവസ്ഥ പ്രയോഗിക്കാതെ ഇപ്പോള്‍ വാദമുയര്‍ത്തിയത് പോയവണ്ടിക്ക് ടിക്കറ്റെടുത്ത പ്രതീതിയുമുണ്ടാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെയും ആഡംബര ക്ളബുകളുടെയും ബാര്‍ ലൈസന്‍സ് റദ്ദാക്കാത്തതും സുപ്രീംകോടതിയില്‍ തിരിച്ചടിയാവുമെന്ന് സര്‍ക്കാറിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ തിരുമാനത്തിലെ ‘വിവേചനം’ ബാറുടമകള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി അനുകൂല വിധി നേടിയെടുക്കാനിടയുണ്ട് എന്നായിരുന്നു മുന്നറിയിപ്പ്. വാദത്തിനിടെ സുപ്രീംകോടതി ഉന്നയിച്ച സംശയവും ഇതുതന്നെയായിരുന്നു. മദ്യനയം തീരുമാനിച്ചശേഷം നടന്ന മൂന്ന് മന്ത്രിസഭാ യോഗങ്ങളിലും ക്ളബുകളുടെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ല. |
No comments:
Post a Comment