സ്വാഗതം
WELCOME

News Update..

Tuesday, September 16, 2014

ബി.ജെ.പിക്ക് തിരിച്ചടി; എസ്.പിക്ക് നേട്ടം, കോണ്‍ഗ്രസ് രണ്ട് സീറ്റ് പിടിച്ചെടുത്തു Madhyamam News Feeds

ബി.ജെ.പിക്ക് തിരിച്ചടി; എസ്.പിക്ക് നേട്ടം, കോണ്‍ഗ്രസ് രണ്ട് സീറ്റ് പിടിച്ചെടുത്തു Madhyamam News Feeds

Link to

ബി.ജെ.പിക്ക് തിരിച്ചടി; എസ്.പിക്ക് നേട്ടം, കോണ്‍ഗ്രസ് രണ്ട് സീറ്റ് പിടിച്ചെടുത്തു

Posted: 16 Sep 2014 12:59 AM PDT

Image: 

ന്യൂഡല്‍ഹി: 10 സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലം പുറത്തു വരുമ്പോള്‍ മുന്നിട്ട് നിന്നിരുന്ന ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 24 സിറ്റിങ് സീറ്റുകളില്‍ 12ല്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. യു.പി, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി തിരിച്ചടി നേരിട്ടത്. കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലും സമാജ് വാദി പാര്‍ട്ടി ഒമ്പത് സീറ്റുകളിലും മറ്റുള്ളവര്‍ നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഗുജറാത്തിലെ ഒമ്പത് സീറ്റുകളില്‍ ബി.ജെ.പി ആറും കോണ്‍ഗ്രസ് രണ്ടും സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായ മംഗ്രോളും ദീസയും കോണ്‍ഗ്രസ് പിടിച്ചെടുത്തു. നരേന്ദ്ര മോദിയുടെ നിയോജക മണ്ഡലമായിരുന്ന മണിനഗര്‍ സീറ്റ് ബി.ജെ.പി നിലനിര്‍ത്തി. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. ഒരു സീറ്റ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. ത്രിപുരയിലെ ഒരു സീറ്റില്‍ സി.പി.എമ്മും ആന്ധ്രയിലെ ഒരു സീറ്റില്‍ തെലുങ്കുദേശം പാര്‍ട്ടിയും നേടി. രാജസ്ഥാനിലെ നാലില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസും ഒരു സീറ്റ് ബി.ജെ.പിയും വിജയിച്ചു. സിക്കിമിലെ റാങ്ഗാങ്-യാങ്ഗാങ് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വന്‍ വിജയം നേടിയ ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ പിന്നോട്ടുപോയി. സമാജ് വാദി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തി. എസ്.പി ഒമ്പതും ബി.ജെ.പി രണ്ടും സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കലാപം അരങ്ങേറിയ ഠാക്കൂര്‍ദ്വാര സീറ്റില്‍ എസ്.പി സ്ഥാനാര്‍ഥി നവാബ് ജാന്‍ വിജയിച്ചു. സിരതു, ബല്‍ഹ, ഹമീര്‍പുര്‍, ചര്‍ഖാരി സീറ്റുകളില്‍ എസ്.പി വിജയിച്ചു. ഝാന്‍സി ലോക്സഭാ സീറ്റില്‍ വിജയിച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഉമഭാരതി രാജിവെച്ച സീറ്റാണ് ചര്‍ഖാരി.

മോദി അധികാരം വിട്ടൊഴിഞ്ഞ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തി. ഒമ്പത് സീറ്റുകളില്‍ രണ്ട് ബി.ജെ.പി സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. മംഗ്രോല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ വാജാ ബാബു ഭായിയും ദീസയില്‍ റാബറി ഗോവ ഭായിയും വിജയിച്ചു. ഗുജറാത്തിലെ മണിനഗറില്‍ ബി.ജെ.പിയുടെ സുരേഷ് പട്ടേലും ആനന്ദില്‍ പി.ആര്‍ ജേഷുഭായും വിജയിച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. സി.പി.എം സീറ്റായ ദക്ഷിണ ബാസിര്‍ഹട്ട് പിടിച്ചെടുത്താണ് ബി.ജെ.പിയുടെ സമിക് ഭട്ടാചാര്യയാണ് വിജയിച്ചത്. ഇവിടെ സി.പി.എം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാസിര്‍ഹട്ട് സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ചൗരംഗി സീറ്റില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ നയന ബദ്ധോപാദ്യായ വിജയിച്ചു.  

രാജസ്ഥാനില്‍ അപ്രതീക്ഷിത വിജയമാണ് കോണ്‍ഗ്രസ് നേടിയത്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളില്‍ മൂന്നില്‍ കോണ്‍ഗ്രസും ഒന്നില്‍ ബി.ജെ.പിയും വിജയിച്ചു. നസീറാബാദ് സീറ്റില്‍ കോണ്‍ഗ്രസിന്‍െറ രാം നാരായണ്‍ ഗുജ്ജാര്‍ ബി.ജെ.പിയുടെ സരിത ജിനയെ തോല്‍പിച്ചു. ശാര്‍വണ്‍ കുമാര്‍ (സൂരജ് ഗട്ട്), ഭജന്‍ ലാല്‍ യാദവ് (വീയര്‍) എന്നിവരാണ് വിജയിച്ച മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. സന്ദീപ് ശര്‍മ വിജയിച്ച കോട്ട സൗത്ത് സീറ്റാണ് ബി.ജെ.പി നേടിയത്.

അസമിലെ മൂന്ന് സീറ്റുകളില്‍ ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) രണ്ടിലും കോണ്‍ഗ്രസും ഒന്നിലും മികച്ച ഭൂരിപക്ഷത്തിലാണ്. അബ്ദുറഹ്മാന്‍ അജ്മല്‍ -ജമുനമുഖ്, രാജ്ദീപ് ഖൗല -ലഖിംപുര്‍ സീറ്റുകളിലാണ് എ.ഐ.യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. ദിലീപ് കുമാര്‍ പോള്‍ -സില്‍ചാറില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ത്രിപുരയിലെ മനു നിയമസഭാ സീറ്റ് സി.പി.എം നേടി. പ്രവാത് ചൗധരിയാണ് വിജയിച്ചത്. ആന്ധ്രയിലെ നന്ദിഗാമ എസ്.സി സീറ്റില്‍ ടി.ഡി.പിയുടെ ടി. സൗമ്യ വിജയിച്ചു. സിക്കിമിലെ റാങ്ഗാങ് -യാങ്ഗാങ് സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി ആര്‍.എന്‍ ചാംലിങ് വിജയിച്ചു.

വഡോദര (ഗുജറാത്ത്) ലോക്സഭാ മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. വഡോദരയില്‍ 3.29 ലക്ഷം വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയുടെ രഞ്ജന്‍ ബെന്‍ ഭട്ട് വിജയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ച മണ്ഡലമാണ് വഡോദര. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രാജിവെച്ച മേദക് സീറ്റില്‍ ടി.ആര്‍.എസ് സ്ഥാനാര്‍ഥി കെ. പ്രഭാകര്‍ റെഡ്ഡി വിജയിച്ചു. യു.പിയിലെ മയിന്‍പുരിയില്‍ എസ്.പിയുടെ തേജ് പ്രതാപ് സിങ് ലീഡ് ചെയ്യുന്നു.

ബാറുകള്‍ പൂട്ടുന്നത് മദ്യനിരോധത്തിലേക്കുള്ള ചവിട്ടുപടി -സര്‍ക്കാര്‍

Posted: 16 Sep 2014 12:18 AM PDT

Image: 

കൊച്ചി: ബാറുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യനയം സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമാണ്.ഇതില്‍ ബാറുടമകള്‍ക്ക് ഇടപെടാനാവില്ല. സാമൂഹിക നന്മയും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണ് മദ്യനയം രൂപീകരിച്ചത്. ബാറുകള്‍ പൂട്ടുന്നത് മദ്യനിരോധത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാറിന് വേണ്ടി നികുതി വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ അവകാശമുണ്ട്. മദ്യനയം ഭരണഘടനാ വിരുദ്ധമല്ല. ബാറുകള്‍ നടത്തുക എന്നത് മൗലിക അവകാശമല്ളെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബാറുകള്‍ പൂട്ടുന്നതില്‍ വിവേചനം കാട്ടിയെന്ന ബാറുടമകളുടെ വാദം നിലനില്‍ക്കില്ല. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചു.
 

പിതാവ് പൊള്ളലേല്‍പിച്ച എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍

Posted: 16 Sep 2014 12:16 AM PDT

Image: 

മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ പിതാവ് പൊള്ളലേല്‍പിച്ച എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയുടെ മുഖത്തും ദേഹത്തും തിളച്ച എണ്ണയൊഴിച്ച് പൊള്ളിക്കുകയായിരുന്നു.
മാസങ്ങള്‍ക്കു മുമ്പു നടന്ന സംഭവം നാട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരെ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്.  കരിപ്പൂരില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹക്കീം, സീനത്ത് ദമ്പതികളുടെ മകള്‍ രോഷ്നയാണ് പിതാവിന്‍്റെ ക്രൂര പീഢനത്തിനിരയായത്.
പൊള്ളലേറ്റ ഉടന്‍ കരിപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെങ്കിലും പൊള്ളല്‍ പഴുത്തതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാലില്‍ നിന്ന് ചര്‍മമെടുത്ത് നെഞ്ചില്‍ പൊള്ളലേറ്റ ഭാഗത്ത് പിടിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം  ബന്ധുവീട്ടിലായിരുന്നു കുട്ടി.  
വീട്ടില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും പിതാവിനെതിരെ കുട്ടിയുടെ മൊഴി ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നില്ല. മാസങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.  സംഭവത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് കുട്ടിയുടെ പിതാവ് ഹക്കീം.

വീഥികളില്‍ വര്‍ണക്കാഴ്ചയൊരുക്കി ശോഭായാത്രകള്‍

Posted: 15 Sep 2014 11:46 PM PDT

പെരിന്തല്‍മണ്ണ: ഓടക്കുഴലേന്തിയ കാര്‍വര്‍ണന്മാരും രാധമാരും ഗോപികമാരും നിരത്തുകളില്‍ ഉത്സവം തീര്‍ത്തു. തേരുകളും കലാരൂപങ്ങളും വാദ്യമേളങ്ങളുമായി ശോഭായാത്രകള്‍ വീഥികളില്‍ വര്‍ണം വിതറി. ക്ഷേത്രങ്ങളും വഴികളും നാരായണ-കൃഷ്ണ നാമങ്ങളാല്‍ മുഖരിതമായി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നിരവധി ശോഭായാത്രകളാണ് അങ്ങാടിപ്പുറത്തും പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും നടന്നത്.
പെരിന്തല്‍മണ്ണ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ പുത്തൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ ശോഭായാത്ര നഗരപ്രദക്ഷിണത്തിന് ശേഷം ക്ഷേത്രത്തില്‍ സമാപിച്ചു. നാരായണീയ പാരായണം, പിറന്നാള്‍ സദ്യ എന്നിവയുമുണ്ടായി.
അങ്ങാടിപ്പുറത്ത് വിവിധ ക്ഷേത്രങ്ങളില്‍നിന്ന് തുടങ്ങിയ ശോഭായാത്രകള്‍ തളി മഹാദേവ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഇടത്തുപുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വാദ്യഘോഷങ്ങളുമായി പുറപ്പെട്ടു.
പാതാക്കര പരിച്ചപ്പുള്ളി മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ ശോഭായാത്ര പാതായ്ക്കര സ്കൂള്‍, വിഷ്ണുക്ഷേത്രം, തിരുത്തിന്‍മേല്‍ സുബ്രഹ്മണ്യക്ഷേത്രം, ബാലവാടിപ്പടി വഴി ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു. സമൂഹ ചുറ്റുവിളക്ക് തെളിയിക്കലും നടന്നു.
പെരിന്തല്‍മണ്ണ ജൂബിലി റോഡ് കയനിക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍ ഉദയാസ്തമന നാരായണ നാമജപവും ശോഭാ യാത്രയുമുണ്ടായി. ആനമങ്ങാട് കുന്നിന്മേല്‍ ഭഗവതി ക്ഷേത്രത്തില്‍നിന്ന് യുവജനസഖ്യത്തിന്‍െറ നേതൃത്വത്തില്‍ പുറപ്പെട്ട ശോഭായാത്ര ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രത്തില്‍ സമാപിച്ചു.
തിരൂര്‍ക്കാട് മഹാശിവക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ നാമജപയജ്ഞം, വിശേഷാല്‍ പൂജകള്‍, അന്നദാനം എന്നിവ നടന്നു. മക്കരപറമ്പ് കുളത്തറക്കാട് വിഷ്ണുക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും അദാനവും ഉണ്ടായി. ക്ഷേത്രത്തില്‍നിന്ന് ആറങ്ങോട്ട് ശിവക്ഷേത്രത്തിലേക്കും തിരിച്ചും ശോഭായാത്രയും നടന്നു. ഇടത്തുപുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഗോപൂജയും ഗോസംരക്ഷണ പ്രതിജ്ഞയും നടന്നു. ക്ഷീര കര്‍ഷകരെ ആദരിച്ചു. മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.
പുലാമന്തോള്‍: തിരുത്ത് ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ വിദ്യാനികേതന്‍ പരിസരത്തുനിന്ന് തുടങ്ങിയ ശോഭായാത്ര ടൗണ്‍, യു.പി, തിരുനാരായണപുരം എന്നിവിടങ്ങളിലൂടെ ചുറ്റി പുലാമന്തോള്‍ രുദ്രധന്വന്തരി ക്ഷേത്രത്തില്‍ സമാപിച്ചു. പാലൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നാമജപപ്രദക്ഷിണവും നിറമാല, ചുറ്റുവിളക്ക് തുടങ്ങിയ വിശേഷാല്‍ പരിപാടികളും നടന്നു. പുലാമന്തോള്‍ പാലൂര്‍ പൂതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും മഹാഗണപതിഹോമവും ഭക്തിപ്രഭാഷണവും നടന്നു.
മേലാറ്റൂര്‍: എടപ്പറ്റ പാതിരിക്കോട് പൂശാലിപ്പടി സുബ്രഹ്മണ്യസ്വാമി-ഭഗവതി ക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്ര ഏപ്പിക്കാട് ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു. കോഓഡിനേറ്റര്‍ വിജയകുമാര്‍ ചെമ്പ്രമുണ്ട, പ്രസിഡന്‍റ് ഇ. ശിവദാസ്, പി. ചന്ദ്രന്‍, പി. സുനീഷ്, പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പടിഞ്ഞാറേക്കര അയ്യപ്പ ക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്ര അത്താണി കൈപ്പുള്ളി വിഷ്ണുവേട്ടേക്കാരന്‍ ക്ഷേത്രത്തില്‍ സമാപിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡന്‍റ് കെ. പ്രശാന്ത്, സെക്രട്ടറി സനില്‍, ഭാസ്കരപ്പണിക്കര്‍, കെ. ബ്രിജേഷ്, പി. വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
വെട്ടത്തൂര്‍: മണ്ണാര്‍മല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രക്ക് പീടികപ്പടി പൗരസമിതി സ്വീകരണം നല്‍കി. മിഠായി വിതരണം ചെയ്തു. കെ. ജാഫര്‍, അഷ്റഫ് കാരാടന്‍, ജംഷാദ്, കെ. ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
കാപ്പ് തിരുവാലപ്പറ്റ ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര മണ്ണത്ത്പാടം അയ്യപ്പക്ഷേത്രത്തില്‍ സമാപിച്ചു. വിശേഷാല്‍ പൂജകള്‍, കൂട്ട പ്രാര്‍ഥന, സമൂഹാരാധന, പ്രസാദ ഊട്ട് എന്നിവയും നടന്നു. അയ്യപ്പക്ഷേത്രം പ്രസിഡന്‍റ് ടി.എം. പരമേശ്വരന്‍, സെക്രട്ടറി എം. ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തേലക്കാട് വിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ശോഭായാത്ര എന്നിവ നടന്നു.
മണ്ണാര്‍മല പുതുക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു. പച്ചീരി ജലദുര്‍ഗാ ക്ഷേത്രത്തില്‍ സംഗമിച്ച ശോഭായാത്ര പുതുക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. മഹാഗണപതിഹോമം, പാല്‍പ്പായസ വിതരണം, ഗോപൂജ, ഉറിയടി, തായമ്പക, ചുറ്റുവിളക്ക്, പ്രസാദ വിതരണം എന്നിവയുണ്ടായി. പൂജകള്‍ക്ക് കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്‍റ് പി. സുന്ദരന്‍, സെക്രട്ടറി വിജയകുമാര്‍ മേലേതില്‍, ഗോപിനാഥന്‍ പുത്തന്‍മഠത്തില്‍, എം. ശ്രീജിത്ത്, വിനൂപ്, ടി. ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
കൊളത്തൂര്‍: വളപുരം കാവില്‍ ഭഗവതി ക്ഷേത്രത്തില്‍നിന്ന് മലങ്കിഴ്നാട് വിഷ്ണു ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടന്നു. വിഷ്ണു സഹസ്രനാമാര്‍ച്ചനക്ക് കിളിക്കുന്നുകാവ് മേല്‍ശാന്തി കൃഷ്ണമുരാരി ഭട്ട് നേതൃത്വം നല്‍കി. കൊളത്തൂര്‍ പി. ജയശ്രീയുടെ പ്രഭാഷണം, കലാപരിപാടികള്‍ എന്നിവയും നടന്നു. വെങ്ങാട് ചെന്നെല്ലിപ്പുറം ക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ശേഭായാത്ര നടന്നു.

മനം കവര്‍ന്ന് നാടാകെ ഉണ്ണിക്കണ്ണന്മാര്‍

Posted: 15 Sep 2014 11:43 PM PDT

കോട്ടയം: ബാലഗോകുലം ജില്ലാസമിതിയുടെയും ശ്രീകൃഷ്ണജയന്തി ആഘോഷസമിതിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകള്‍ നടന്നു. നഗരവീഥികള്‍ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു. നാടെങ്ങും നടന്ന ശോഭായാത്രകള്‍ വര്‍ണാഭമായി. വാദ്യമേളങ്ങളും പുരാണകഥാപാത്രങ്ങളുടെ നിശ്ചലദൃശ്യങ്ങളും ശോഭായാത്രകള്‍ക്ക് മിഴിവേകി.
മഹാശോഭായാത്ര സംഗമം കോട്ടയം സെന്‍ട്രല്‍ ജങ്ഷനില്‍ യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ഡി. നാരായണശര്‍മ ജന്മാഷ്ടമി സന്ദേശം നല്‍കി. നഗരസഭാ ചെയര്‍മാന്‍ എം.പി.സന്തോഷ് കുമാര്‍ ശോഭായാത്രയെ സ്വീകരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി.വിശ്വനാഥന്‍ കുന്നത്തുകളത്തില്‍ അധ്യക്ഷത വഹിച്ചു.
പുതുപ്പള്ളിയില്‍ നടന്ന മഹാശോഭായാത്ര സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ച് പുതുപ്പള്ളി തൃക്കയില്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. നാട്ടകം പഞ്ചായത്തിലെ മഹാശോഭായാത്ര പാക്കില്‍ കവലയില്‍ സംഗമിച്ചു. പനച്ചിക്കാട് പഞ്ചായത്ത് ശോഭായാത്രകള്‍ പരുത്തുംപാറ കവലയില്‍ സംഗമിച്ചു. സംഗമശോഭായാത്ര ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. വടവാതൂര്‍, കുമരകം, തിരുവാര്‍പ്പ്, കുമാരനല്ലൂര്‍, കറുകച്ചാല്‍, പാലമറ്റം, ചമ്പക്കര, പത്തനാട്, കുളത്തൂര്‍മൂഴി, നെടുങ്കുന്നം, വാകത്താനം, കുമ്മനം ഇളംകാവ് എന്നീ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടന്നു.
ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന ജന്മാഷ്ടമി സംഗീതോത്സവം പ്രഫ. ആയാംകുടി മണി ഉദ്ഘാടനം ചെയ്തു. ആട്ടക്കഥ രചയിതാവ് സജനീവ് എന്‍.നായര്‍ ജന്മാഷ്ടമി സന്ദേശം നല്‍കി.
പെരുന്ന സുബ്രഹ്മണ്യക്ഷേത്രം, ളായിക്കാട്, ഗുരുമന്ദിരം, പുഴവാത് സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം, തിരുമല ക്ഷേത്രം, പൂവം എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍നിന്നും വാഴപ്പള്ളി മഹാദേവ ക്ഷേത്രം, കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രം, തിരുവെങ്കിടപുരം ക്ഷേത്രം, മഞ്ചാടിക്കര രാജരാജേശ്വരി ക്ഷേത്രം, വട്ടപ്പള്ളി ഭഗവതീക്ഷേത്രം, പറാല്‍, വെട്ടിത്തുരുത്ത് ദുര്‍ഗാപുരി, കിഴക്കേമഠം ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍നിന്നും ശോഭായാത്രകള്‍ നഗരത്തില്‍ സംഗമിച്ചു. സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി മാറി.
തുടര്‍ന്ന് ഡോ. ആര്‍. പത്മകുമാറിന്‍െറ അധ്യക്ഷതയില്‍ ആര്‍.എസ്.എസ് കോട്ടയം വിഭാഗ് പ്രചാരക് കെ.എസ്. ശശിധരന്‍ ജന്മാഷ്ടമി സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രാങ്കണത്തില്‍ ഉറിയടി, പ്രസാദവിതരണം എന്നിവയും നടന്നു. പായിപ്പാട് മേഖലയിലെ ശോഭായാത്രകള്‍ നാലുകോടി മഹാവിഷ്ണു ക്ഷേത്രത്തിലും മാടപ്പള്ളി മേഖലയിലേത് തെങ്ങണ മഹാദേവക്ഷേത്രത്തിലും തൃക്കൊടിത്താനം, ശാസ്താംകോയിക്കല്‍ മേഖലയിലെ ശോഭായാത്രകള്‍ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലും സമാപിച്ചു.
ഗാന്ധിനഗര്‍: ആര്‍പ്പൂക്കര കസ്തൂര്‍ബ ആറാട്ടുകടവ് ശ്രീശരവണ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര അമ്പലക്കവല വഴി ക്ഷേത്രത്തില്‍ സമാപിച്ചു.
കുറവിലങ്ങാട്: കളത്തൂര്‍, വെമ്പള്ളി, കുറവിലങ്ങാട്, കടപ്പൂര്, ഉഴവൂര്‍ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശോഭായാത്ര നടത്തി.
മുണ്ടക്കയം: മേഖലയില്‍ 35 ശോഭായാത്രകള്‍ നടന്നു. വിവിധ പരിപാടികളില്‍ എസ്.പി. വിനോദ്, ആര്‍.രഞ്ജിത്, പി.ജി.അനീഷ്, കെ.ആര്‍.രാഹുല്‍, സുരേഷ് പത്മനാഭന്‍, മനു കെ.വിജയന്‍, സൈജറാണി എന്നിവര്‍ നേതൃത്വം നല്‍കി. പാര്‍ഥിസാരഥി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ വണ്ടന്‍പതാല്‍, വേങ്ങകുന്ന്, അമ്പലംപടി, പാര്‍ഥസാരഥി ക്ഷേത്രം, പത്തുസെന്‍റ്, പാറേലമ്പലം എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ കോസ്വേ ജങ്ഷനില്‍ എത്തി. തുടര്‍ന്ന് വെള്ളനാടി, മുറികല്ലുംപുറ, പൈങ്ങണ, മുപ്പത്തി ഒന്നാംമൈല്‍ എന്നിവിടങ്ങളിലെ ശോഭായാത്രയോടുകൂടി ചേര്‍ന്ന് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു.
കൂട്ടിക്കല്‍ താളുങ്കല്‍ ശ്രീബാലഗോകുലത്തിന്‍െറ ശോഭായാത്ര മഹാദേവിക്ഷേത്ര അങ്കണത്തില്‍നിന്ന് ആരംഭിച്ച് ക്ഷേത്രത്തില്‍ സമാപിച്ചു. ജയചന്ദ്രന്‍ നായര്‍, സച്ചിദാനന്ദന്‍, കെ.പി. അച്ചന്‍ കുഞ്ഞ്, പി.കെ.രാജു, എന്‍.അനീഷ്, എ.സതീഷ്, സി.എസ്.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്തയാര്‍ ചെല്ലിയമ്മന്‍ കോവിലില്‍നിന്ന് ശോഭായാത്ര നടത്തി. പി.പി.നിര്‍മലന്‍ ജയന്തി സന്ദേശം നല്‍കി. ജയരാജ് ചെന്തിലാത്ത്, പി.എസ്.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ഇളങ്കാട് കൊടുങ്ങ ശ്രീ സുഹ്ബ്രമണ്യസ്വാമി ക്ഷേത്രം, ഇളങ്കാട് ടോപ് പാര്‍വതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുളള ശോഭായാത്ര ഞര്‍ക്കാട് ഗുരുമന്ദിരത്തില്‍ എത്തി ടൗണില്‍ സമാപിച്ചു.
കോരുത്തോട്: ശങ്കരനാരായണ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര കുഴിമാവ്, കോരുത്തോട് വഴി ധര്‍മശസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. തന്ത്രി സുധര്‍ശനശര്‍മ ഉദ്ഘാടനം ചെയ്തു. കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രി സന്ദേശം നല്‍കി. പുലിക്കുന്ന്, മുരിക്കുംവയല്‍ എന്നിവിടങ്ങളിലും ശോഭായാത്രകള്‍ സംഘടിപ്പിച്ചു.
വൈക്കം: ഉദയനാപുരം, നേരെകടകവ്, നാനാടം, ശ്രീനാരായണപുരം, വൈക്കപ്രയാര്‍ എന്നിവിടങ്ങളില്‍നിന്നും ചാലപ്പറമ്പ്, പുളിച്ചുവട്, പോളശേരി, കോവിലകത്തുംകടവ്, പറമ്പുകാട്, കാരയില്‍, വടക്കേനട, കാളിയമ്മ നട, ആറാട്ടുകുളങ്ങര, മുരിയന്‍ കുളങ്ങര എന്നിവിടങ്ങളില്‍നിന്നും എത്തിയ ചെറിയ ശോഭായാത്രകള്‍ വലിയകവലയില്‍ എത്തി പടിഞ്ഞാറെനടയില്‍ ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ ശിവജി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീധര്‍മശാസ്ത ക്ഷേത്രം, ശ്രീപുരം ക്ഷേത്രം, തണ്ണിപ്പാറ എന്നിവടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ പടിക്കമുറ്റത്ത് സംഗമിച്ച് കൊട്ടാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. തിടനാട് ശ്രീകൃഷ്ണ ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്ര കാവുംകുളം ആറാട്ടമ്പലം, കിഴക്കേക്കര ശ്രീഭദ്രകാളി ക്ഷേത്രം, പാക്കയം, കുന്നുംപുറം, തിടനാട് ചെറുവള്ളി ഭഗവതീക്ഷേത്രം, വെയില്‍കാണാംപാറ എട്ടാംമൈല്‍, മൂന്നാംതോട് ഗുരുമന്ദിരം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് തിടനാട് മഹാക്ഷേത്രത്തില്‍ സമാപിച്ചു.
തലനാട് അമ്പാടി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ മൈലാടുംപാറ ശ്രീരാമക്ഷേത്രത്തില്‍നിന്നുള്ള ശോഭായാത്ര കല്ലിടാംകാവ് ഭഗവതീക്ഷേത്രത്തില്‍ സമാപിച്ചു. കൊണ്ടൂര്‍ ശ്രീഭദ്ര ബാലഗോകുലത്തിന്‍െറ ശോഭായാത്ര കൊണ്ടൂര്‍ കൈപ്പള്ളിക്കാവില്‍നിന്ന് പനക്കപ്പാലം വഴി കൊണ്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തി. ചേന്നാട് കൊട്ടാരമുറ്റം, കെട്ടിടംപറമ്പ് കാണിക്കമണ്ഡപം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ഗുരുക്ഷേത്രത്തില്‍ സംഗമിച്ച് ഇലഞ്ഞിത്താനം ദേവീക്ഷേത്രത്തില്‍ സമാപിച്ചു.
പള്ളിക്കുന്ന് ദേവീക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ടൗണ്‍ ചുറ്റി മങ്കുഴി ക്ഷേത്രത്തില്‍ എത്തി തിരിച്ച് ദേവീക്ഷേത്രത്തില്‍ സമാപിച്ചു.
ഈരാറ്റുപേട്ട കടുവാമൂഴി വശ്വകര്‍മസഭ ഭജനമന്ദിരത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവിലിലും തലപ്പുലം ഇഞ്ചോലിക്കാവില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലും സമാപിച്ചു.
പൊന്‍കുന്നം: വിവിധ ശോഭായാത്രകള്‍ പൊന്‍കുന്നം കെ.വി സ്കൂള്‍ മൈതാനിയില്‍ സംഗമിച്ച് പുതിയകാവ് ക്ഷേത്രത്തിലത്തെി. പനമറ്റം വെളിയന്നൂര്‍, ഇളങ്ങുളം, മുത്താരമ്മന്‍ കോവില്‍, വെള്ളാപ്പള്ളില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ച് പനമറ്റം ഭഗവതീക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടന്നു. ഇളങ്ങുളം ക്ഷേത്രം, പുല്ലാട്ടുകുന്നേല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കൂരാലിയില്‍ സംഗമിച്ചു.
കാഞ്ഞിരപ്പള്ളി: മേഖലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഘോഷയാത്രകള്‍ ടൗണില്‍ സംഗമിച്ച് മഹാശോഭായാത്ര നടന്നു. തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജ നടന്നു. മഹാകാളിപാറ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

അഴിയുമോ ഈ തീരാക്കുരുക്ക്?

Posted: 15 Sep 2014 11:37 PM PDT

തിരുവല്ല: എം.സി റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷ.
എം.സി റോഡില്‍ ചങ്ങനാശേരിക്കും തിരുവല്ലക്കുമിടെ സ്ഥിരം ഗതാഗതതടസ്സത്തിന് കാരണമായ ഇടുങ്ങിയ പന്നിക്കുഴി പാലത്തിന്‍െറ പുനര്‍ നിര്‍മാണപ്രവൃത്തി ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു.
പന്നിക്കുഴി പാലം ഉടന്‍ വീതികൂട്ടി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തിരുവല്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരികളുടേതുള്‍പ്പടെ സംഘടനകള്‍ തീരുമാനിച്ചിരുന്നു.
എട്ടുമാസംകൊണ്ട് പാലം പണി പൂര്‍ത്തീകരിക്കുമെന്ന ജനപ്രതിനിധികളുടെ ഉറപ്പിന്മേല്‍ ഹര്‍ത്താല്‍ മാറ്റിവെച്ചു. ഫോറം ഓഫ് റെസിഡന്‍റ്സ് അസോസിയേഷന്‍, പന്നിക്കുഴി ആക്ഷന്‍ കൗണ്‍സില്‍, വിജിലന്‍സ് കൗണ്‍സില്‍ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതി, മര്‍ച്ചന്‍റ്സ്് അസോസിയേഷന്‍, മനുഷ്യാവകാശ കര്‍മസമിതി എന്നീ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഒരു കോടി 69 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാലം എട്ട് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡാല്‍മിയ കണ്‍സ്ട്രക്ഷനാണ് കരാര്‍ ഏറ്റെടുത്തത്.
ഏറെ പഴക്കം ചെന്നതും ഇടുങ്ങിയതുമാണ് പന്നിക്കുഴി പാലം. രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം യാത്രചെയ്യാനാകാത്ത തരത്തില്‍ വീതി കുറഞ്ഞത്. രണ്ട് വാഹനങ്ങള്‍ ഒരേസമയം പാലത്തില്‍ കയറുന്നത് ഗതാഗതസ്തംഭനത്തിന് കാരണമാകും. പാലത്തില്‍ മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുരുങ്ങുത്. ഇതുമൂലം ചങ്ങനാശേരി-ചെങ്ങന്നൂര്‍ റൂട്ടിലുള്ള യാത്ര നരകതുല്യമായിരുന്നു.
പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പാലത്തിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയിട്ടും ഏറെനാളായി. തിരുവല്ല ബൈപാസിന്‍െറ നിര്‍മാണോദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും ഉറപ്പുനല്‍കിയിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം നീളുകയായിരുന്നു.
എം.സി റോഡില്‍ ചെങ്ങന്നൂര്‍ - ഏറ്റുമാനൂര്‍ ഭാഗം നവീകരണത്തിന്‍െറ ഭാഗമായ കെ.എസ്.ടി.പി പദ്ധതിയിലാണ് പാലം നിര്‍മാണവും ഉള്‍പ്പെടുത്തിയത്. അതാണ് നിര്‍മാണം അനിശ്ചിതത്വത്തിലാകാന്‍ കാരണം. റോഡ് നവീകരണത്തിനായി എം.സി റോഡ് കെ.എസ്.ടി.പിക്ക് പൊതുമരാമത്ത് വകുപ്പ് കൈമാറി. ടെന്‍ഡര്‍ ചെയ്തെങ്കിലും കരാരുകാരന്‍ എഗ്രിമെന്‍റ് ഒപ്പുവെക്കാന്‍ തയാറാകാത്തതിനാല്‍ ടെന്‍ഡര്‍ റദ്ദാക്കേണ്ടിവന്നു. റീ ടെന്‍ഡര്‍ നടത്തി ജോലി ആരംഭിക്കാന്‍ കാലതാമസം എടുക്കുമെന്നതിനാല്‍ റോഡ് വീണ്ടും പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തു. പാലം നിര്‍മാണം മാത്രമായി നടത്താന്‍ പൊതുമരാമത്ത് വകുപ്പോ സര്‍ക്കാറോ തയാറായില്ല.
ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ മാത്യു ടി. തോമസ് എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ പ്രശ്നം ഉന്നയിച്ചിരുന്നു. പന്നിക്കുഴിയില്‍ സമാന്തരപാലം നിര്‍മിക്കണമെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയില്‍ പൊതുമരാമത്ത് വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. താല്‍ക്കാലിക സമാന്തര പാലത്തിന് 40 ലക്ഷം രൂപ ചെലവുവരുമെന്നും ഇതിന് അടുത്ത ബജറ്റുവരെ കാത്തിരിക്കണമെന്നായിരുന്നു സര്‍ക്കാറിന്‍െറ തീരുമാനം.
അതിനിടെ, സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊതുമരാമത്ത് ശ്രമിച്ചിരുന്നു . എന്നാല്‍, സിഗ്നല്‍ ലൈറ്റുകള്‍ കാണാതാവുകയും ബാറ്ററിയുള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു. പൊലീസിന്‍െറ സഹായത്തോടെയാണ് ഇപ്പോള്‍ പാലത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നത്. രോഗികളുമായത്തെുന്ന ആംബുലന്‍സുകള്‍ പോലും കുരുക്കില്‍പ്പെട്ട സംഭവങ്ങളുണ്ട്.എം.സിറോഡിന്‍െറ മൊത്തം നവീകരണ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെങ്ങന്നൂരില്‍ നിര്‍വഹിച്ചിരുന്നു.
കെ.എസ്.ടി.പി രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ഉദ്ഘാടനചടങ്ങില്‍ മാത്യു ടി. തോമസ് എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡല്‍സി സാം, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് സാം ഈപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വീഥികള്‍ അമ്പാടിയായി; നാടും നഗരവും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

Posted: 15 Sep 2014 11:10 PM PDT

തൊടുപുഴ: വര്‍ണാഭമായ ശോഭായാത്രകളോടെ വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണജയന്തി ബാലദിനം കൊണ്ടാടി. തൊടുപുഴ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ നടന്ന ശോഭായാത്രയില്‍ കൃഷ്ണന്‍െറയും ഗോപികമാരുടെയും വേഷമണിഞ്ഞ കുട്ടികള്‍ നഗരവീഥികള്‍ കീഴടക്കി. ഉറിയടി, നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവ ശോഭായാത്രക്ക് മിഴിവേകി.കാരിക്കോട് ദേവീക്ഷേത്രം, മുതലക്കോടം മഹാദേവ ക്ഷേത്രം, നടയില്‍ക്കാവ്, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, നെല്ലിക്കാവ് ദേവീക്ഷേത്രം, മുല്ലക്കല്‍ ധര്‍മശാസ്ത ക്ഷേത്രം, കാഞ്ഞിരമറ്റം, മുതലിയാര്‍മഠം, ഉറവപ്പാറ ക്ഷേത്രങ്ങളില്‍നിന്ന് പുറപ്പെട്ട ഘോഷയാത്രകള്‍ നഗരത്തില്‍ സംഗമിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലത്തെി.
വണ്ടിപ്പെരിയാര്‍: ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ 62ാംമൈല്‍, വള്ളക്കടവ്, കറുപ്പുപാലം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്ര കക്കികവലയില്‍ സമാപിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി സെന്‍ട്രല്‍ ജങ്ഷന്‍ ചുറ്റി ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. കൃഷ്ണനാമങ്ങളും കൃഷ്ണഗീതകളും ഉരുവിട്ട് കൃഷ്ണന്‍െറയും രാധയുടെയും വേഷങ്ങളില്‍ ബാലികാബാലന്മാര്‍ ശോഭായാത്രയില്‍ അണിനിരന്നു. ശോഭായാത്രക്ക് ശേഷം ക്ഷേത്രവളപ്പില്‍ ഉറിയടിയും നടന്നു. ജയശങ്കര്‍ നമ്പൂതിരി, ബാലുസ്വാമി, ഭൈരവന്‍, വിഷ്ണു സാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മറയൂര്‍: മറയൂര്‍- കാന്തല്ലൂര്‍ മേഖലകളില്‍ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. മറയൂര്‍ ബാബുനഗറില്‍നിന്ന് ആരംഭിച്ച ശോഭായാത്ര മണ്ണാറപെട്ടി അരണാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിച്ചു. ശോഭായാത്ര മറയൂര്‍ ബാബുനഗറില്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ് വി.എസ്. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കാന്തല്ലൂരില്‍നിന്ന് ആരംഭിച്ച ശോഭായാത്ര തെങ്കാശിനാഥന്‍ ക്ഷേത്രം പ്രസിഡന്‍റ് നീലകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
പീരുമേട്: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്ര നടന്നു. കാര്‍വര്‍ണന്മാരും ഗോപികമാരും കുചേലന്മാരും അണിനിരന്ന ശോഭായാത്രയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ഉറിയടി മത്സരം നടന്നു. രാത്രി 12ന് ജന്മാഷ്ടമി പൂജയിലും നിരവധി ഭക്തര്‍ പങ്കെടുത്തു.
കട്ടപ്പന: ശ്രീകൃഷ്ണജയന്തി വിവിധ പരിപാടികളോടെ ഹൈറേഞ്ചിലെങ്ങും ആഘോഷിച്ചു. ശ്രീകൃഷ്ണന്‍െറയും രാധയുടെയും വേഷമണിഞ്ഞ ബാലന്മാരും ബാലികമാരും മഹാശോഭയാത്രയില്‍ അണിനിരന്ന ടി.ബി ജങ്ഷനില്‍നിന്ന് ആരംഭിച്ച മഹാശോഭായാത്രയില്‍ താലപ്പൊലിയേന്തിയ അമ്മമാരും യുവതികളും അണിനിരന്നു. ഉറിയറിയോടെ ആരംഭിച്ച ഘോഷയാത്ര ഇടുക്കി കവലയില്‍ സമാപിച്ചു. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയെ സജീവമാക്കി. കട്ടപ്പനയിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യതിലാണ് പരിപാടി സംഘടിപ്പിച്ചത്.

തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ടെന്‍ഡര്‍ നിലവില്‍ വന്നു

Posted: 15 Sep 2014 11:07 PM PDT

തൃക്കരിപ്പൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവൃത്തികളുടെ നടത്തിപ്പിന് ഇ-ടെന്‍ഡര്‍ ഉപാധി നിലവില്‍ വന്നു. അഞ്ചുലക്ഷത്തിന് മുകളില്‍ അടങ്കല്‍ തുകയുള്ള പ്രവൃത്തികള്‍ക്കാണ് ഇ-ടെന്‍ഡര്‍ അനിവാര്യമാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള അസി. എന്‍ജിനീയര്‍മാര്‍, ഇതര ജീവനക്കാര്‍ എന്നിവര്‍ക്ക് ഇതിനകം പരിശീലനം നല്‍കി.
ലോകത്ത് എവിടെ നിന്നും ഇന്‍റര്‍നെറ്റ് വഴി ഇനി കരാറിനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാം എന്നതാണ് പ്രധാന മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നടപടികളിലെ സുതാര്യതയാണ് മറ്റൊന്ന്. കരാര്‍ എടുക്കുന്നവര്‍ തമ്മിലുള്ള അനധികൃത ഒത്തുതീര്‍പ്പുകള്‍ അനുസരിച്ചായിരിക്കില്ല ഇനിയുള്ള ടെന്‍ഡര്‍ നടപടികള്‍. അതേസമയം, പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് നടപടി കാരണമായേക്കുമോ എന്ന ആശങ്കയും തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും ഉയരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഇ-ടെന്‍ഡര്‍ ചുരുങ്ങിയ പരിധി 15 ലക്ഷമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സംഘടന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് പദ്ധതി ചെലവ് പരിധി ഉള്ളതായി ചൂണ്ടിക്കാട്ടിയായിരുന്നു ശ്രമം. എന്നാല്‍, പി.ഡബ്ള്യു.ഡി മുഴുവന്‍ ടെന്‍ഡറും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റിയതോടെ ഈ ശ്രമം നടപ്പായില്ല. വകുപ്പില്‍ ഇ-ടെന്‍ഡര്‍ മാത്രമേ സ്വീക രിക്കുന്നുള്ളൂവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇ-ടെന്‍ഡര്‍ നല്‍കുന്ന വ്യക്തികള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ പ്രത്യേക അക്കൗണ്ടിലാണ് ഓണ്‍ലൈനായി നിരതദ്രവ്യം അടക്കേണ്ടത്. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇ-ടെന്‍ഡര്‍ ക്രമീകരണം നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. സംവിധാനം നടപ്പാക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താണ് തൃക്കരിപ്പൂര്‍. സെപ്റ്റംബര്‍ 15ന് ഇ-ടെന്‍ഡര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ടെന്‍ഡര്‍ 30ന് തുറന്ന് പരിശോധിക്കും.

നാടും നഗരവും വൃന്ദാവനമാക്കി ശോഭായാത്രകള്‍

Posted: 15 Sep 2014 10:52 PM PDT

കൊച്ചി: നാടും നഗരവും വൃന്ദാവനമാക്കി ജില്ലയിലെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി വേഷമിട്ട കുരുന്നുകള്‍ വീഥികളെ അമ്പാടിയാക്കി.
എറണാകുളം നഗരത്തില്‍ മറൈന്‍ഡ്രൈവില്‍ നിന്നാരംഭിച്ച ശോഭായാത്ര മാതാ അമൃതാനന്ദമയീമഠം ഗ്ളോബല്‍ സെക്രട്ടറി സംപൂജ്യ സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരേമശ്വരന്‍, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. അയ്യപ്പന്‍കാവ് നിന്നാരംഭിച്ച ശോഭായാത്രയുടെ ഉദ്ഘാടനം പ്രഫ. സി.എന്‍. പുരുഷോത്തമന്‍ നിര്‍വഹിച്ചു. രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്രയുടെ ഉദ്ഘാടനം ശ്രീകുമാരി രാമചന്ദ്രന്‍ നിര്‍വഹിച്ചു. എറണാകുളം തിരുമല ദേവസ്വം വെങ്കിടേശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എറണാകുളം ശിവക്ഷേത്രസന്നിധിയില്‍ ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികള്‍ സ്വീകരണം നല്‍കി. എറണാകുളം ടി.ഡി ക്ഷേത്രം, തൃക്കോവില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തമ്മനം ക്ഷേത്രം, പുന്നക്കല്‍ ക്ഷേത്രം, കലൂര്‍ പാവക്കുളം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ ഉറിയടിയും ഗോപൂജയും നടന്നു.
മരട് ഭാഗത്തെ ശോഭായാത്ര മരട് കൊട്ടാരം ക്ഷേത്രനടയില്‍ നിന്നാരംഭിച്ച് കുണ്ടന്നൂര്‍ പഞ്ചായത്ത് റോഡുവഴി ശ്രീഭഗവല്‍ സഹായസംഘം ദേവീക്ഷേത്രത്തിലത്തെി സമാപിച്ചു. പനങ്ങാട് വ്യാസപുരം സുബ്രഹ്മണ്യ കോതേശ്വരക്ഷേത്രം, ഘണ്ടാകര്‍ണക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് ഉദയത്തുംവാതില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. നെട്ടൂര്‍ വടക്ക് ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, അറക്കല്‍ മഹാകാളിക്ഷേത്രം, തട്ടശേരി സുബ്രഹ്മണ്യ ശ്രീദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സംഗമിച്ച് തട്ടേക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. കുമ്പളത്ത് ശാസ്താക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര തൃക്കോവില്‍ ക്ഷേത്രത്തില്‍ സമാപിച്ചു. പള്ളുരുത്തി കടേഭാഗം അംബികാ ഭഗവതി ക്ഷേത്രം, ശ്രീ വെങ്കിടേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ അഴകിയകാവ് ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. പെരുമ്പടപ്പ് അന്നപൂര്‍ണേശ്വരി ക്ഷേത്രം, ഏറനാട് ശ്രീദുര്‍ഗാ ക്ഷേത്രം, ഇടക്കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് ജ്ഞാനോദയം സഭ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ചെല്ലാനത്ത് മറുവക്കാട് ക്ഷേത്രത്തില്‍ തുടങ്ങി ഗുണ്ടുപറമ്പ് വൈഷ്ണവ ദേവക്ഷേത്രത്തില്‍ സമാപിച്ചു. കുമ്പളങ്ങി വൈഷ്ണവ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ഗുരുമഠത്തില്‍ സമാപിച്ചു.
തൃക്കാക്കര വാഴക്കാലയില്‍ നിന്നാരംഭിച്ച് ചെമ്പുമുക്ക് വഴി ആലിന്‍ചുവട് വെടിയൂര്‍ മഠം ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.
ചോറ്റാനിക്കര വടവുകോട്, പുത്തന്‍കുരിശ്, തിരുവാണിയൂര്‍, ചോറ്റാനിക്കര, ആമ്പലൂര്‍, എടക്കാട്ടുവയല്‍, മുളന്തുരുത്തി, ഗ്രാമപഞ്ചായത്തുകളിലെ 38 കേന്ദ്രങ്ങളില്‍നിന്ന് വൈകുന്നേരം നാലോടെ പുറപ്പെട്ട ശോഭായാത്രകള്‍ 14 പ്രധാന ക്ഷേത്രങ്ങളില്‍ സമാപിച്ചു.
ഏരൂര്‍ ഭാഗത്ത് പുത്തന്‍കുളങ്ങര മഹാദേവ ക്ഷേത്രം, മാരംകുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, പിഷാരി കോവില്‍ ക്ഷേത്രം, കണിയാമ്പുഴ ജങ്ഷനില്‍ വൈളാംഭഗവതി ക്ഷേത്രം, ശാസ്താ ക്ഷേത്രം, അന്തിമഹാകാളന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ മുതുകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
ഇരുമ്പനത്ത് കളരിക്കല്‍ ജങ്ഷന്‍, ചിത്രപ്പുഴ വട്ടോലില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ മേഖലയില്‍ ബാല ദിനാഘോഷം നടത്തി.
ചക്കംകുളങ്ങര, പള്ളിപ്പറമ്പ്, മേക്കര ചാലിയാത്ത്, തെക്കുംഭാഗം, ആലുങ്കല്‍ തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ നിന്നത്തെിയ ശോഭായാത്രകള്‍ സ്റ്റാച്യു ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സമാപിച്ചു.
തൃക്കാക്കരയില്‍ വര്‍ണാഭമായ ശോഭായാത്രകള്‍ നടന്നു. തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അലങ്കരിച്ച വാഹനങ്ങളില്‍ മഹാശോഭായാത്ര തുടങ്ങിയ വാഴക്കാല മൊറാര്‍ജി ദേശായി ഗ്രൗണ്ടില്‍ ഒത്തുകൂടി. അവിടെനിന്ന് പാടിവട്ടം ആലിന്‍ചുവട് വെടിയൂര്‍ മഠം ക്ഷേത്രാങ്കണത്തിലേക്ക് നീങ്ങി.
മറ്റൊരു ശോഭായാത്ര തുതിയൂര്‍ മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് തുതിയൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
മട്ടാഞ്ചേരിയില്‍മഹാശോഭായാത്ര സംഘടിപ്പിച്ചു. മട്ടാഞ്ചേരി - ഫോര്‍ട്ടുകൊച്ചി മേഖലകളില്‍ 16 സ്ഥലങ്ങളില്‍ നിന്നുമായി പുറപ്പെട്ട ശോഭായാത്ര കൂവപ്പാടത്ത് സംഗമിച്ചു.
തുടര്‍ന്ന് മഹാശോഭായാത്രയായി ടി.ഡി സ്കൂളില്‍ സമാപിച്ചു. പള്ളുരുത്തി ഏറനാട് വനദുര്‍ഗാ ക്ഷേത്രം, കോതകുളങ്ങര ശാസ്താ ക്ഷേത്രം, ഇടക്കൊച്ചി ബസ്സ്റ്റാന്‍ഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു.
പള്ളുരുത്തി വെങ്കിടാചലപതി ക്ഷേത്രം, വ്യാസപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര മാരമ്പിള്ളി ക്ഷേത്രാങ്കണത്തിലും സമാപിച്ചു.

വീഥികളില്‍ ഉണ്ണിക്കണ്ണന്മാര്‍ നിറഞ്ഞു; നാടെങ്ങും ശോഭായാത്രകള്‍

Posted: 15 Sep 2014 10:48 PM PDT

ആലപ്പുഴ: വീഥികളാകെ ഉണ്ണിക്കണ്ണന്മാരെ കൊണ്ടു നിറച്ച് നാടെങ്ങും ശോഭായാത്രകള്‍. ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്‍െറയും ഗോപികമാരുടെയും വേഷങ്ങളില്‍ നൂറുകണക്കിന് കുട്ടികളാണ് അണിനിരന്നത്.
കൃഷ്ണലീല ദൃശ്യങ്ങളും ഭജനസംഘങ്ങളുമൊക്കെ ശോഭായാത്രക്ക് കൊഴുപ്പേകി. ആലപ്പുഴ നഗരത്തില്‍ തുമ്പോളി, കൊറ്റംകുളങ്ങര, മുല്ലക്കല്‍, തിരുവമ്പാടി, കളര്‍കോട്, തോണ്ടന്‍കുളങ്ങര തുടങ്ങിയ മണ്ഡലങ്ങളില്‍നിന്നത്തെിയ ചെറുശോഭായാത്രകള്‍ വെള്ളക്കിണര്‍ വിനായക ക്ഷേത്രത്തില്‍ സംഗമിച്ചു.
അവിടെ നിന്ന് മഹാശോഭായാത്രയായി നഗരംചുറ്റി തോണ്ടന്‍കുളങ്ങര ക്ഷേത്രത്തില്‍ സമാപിച്ചു. ചിന്മയമിഷന്‍ ആചാര്യന്‍ ധ്രുവചൈതന്യ ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ: പതിനഞ്ചോളം സ്ഥലങ്ങളില്‍നിന്നുള്ള ചെറുശോഭായാത്രകള്‍ കച്ചേരിമുക്ക് ജങ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പുറ
പ്പെട്ടു.
പിന്നണി ഗായകന്‍ ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനവും നടന്നു. തകഴിയില്‍ 10 കേന്ദ്രങ്ങളില്‍നിന്നുള്ള ശോഭായാത്ര തകഴി ആശുപത്രി ജങ്ഷനില്‍ എത്തി അവിടെനിന്ന് മഹാശോഭായാത്രയായി തകഴി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എത്തി.
തുടര്‍ന്ന് ഉപഹാര സമര്‍പ്പണം, പ്രസാദവിതരണം, ആദരണസഭ എന്നിവയും നടന്നു. ആനപ്രമ്പാലില്‍ ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരിയും തലവടിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് കെ.ടി. ഭാസ്കരനും ശോഭായാത്രകള്‍ ഉദ്ഘാടനം
ചെയ്തു.
തുറവൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ബാലഗോകുല ഘോഷയാത്ര തുറവൂരിനെ അമ്പാടിയാക്കി. ശ്രീകൃഷ്ണന്‍െറ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള രംഗങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഘോഷ
യാത്ര.
വെണ്ണ മോഷ്ടിച്ച് തിന്നുന്ന കണ്ണന്‍, ബാലികമാരോട് കളിക്കുന്ന കണ്ണന്‍, കാളിയമര്‍ദനം, ഗോപികമാരുടെ ഉറിയടി, ഐരാവതത്തിന്‍െറ പുറത്തേറിയുള്ള കൃഷ്ണന്‍െറ യാത്ര എന്നീ ദൃശ്യങ്ങള്‍ ഗോകുലയാത്രക്ക് കൊ
ഴുപ്പേകി.

വീഥികള്‍ അമ്പാടിക്കണ്ണന്മാര്‍ കീഴടക്കി

Posted: 15 Sep 2014 10:42 PM PDT

കല്‍പറ്റ: ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. പ്രധാന നഗരങ്ങളിലെ വീഥികള്‍ അമ്പാടിക്കണ്ണന്മാരും ഗോപികമാരും കീഴടക്കി. മഴ അകന്നുനിന്നത് മഹാശോഭായാത്രകള്‍ക്ക് മാറ്റുകൂട്ടി.
200ഓളം ചെറുതും വലുതുമായ ശോഭായാത്രകളാണ് വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചത്. ശോഭായാത്രയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍, ഗോപൂജ, ഉറിയടി എന്നിവ നടന്നു. കല്‍പറ്റ നഗരത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്നുള്ള ചെറു ശോഭായാത്രകള്‍ സംഗമിച്ച് നഗരം ചുറ്റി നടന്ന ശോഭായാത്രയില്‍ നിരവധി നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും അണിനിരന്നു. മടിയൂര്‍ക്കുനി, മണിയങ്കോട്, പുളിയാര്‍മല, അമ്പിലേരി, അത്തിമൂല, വെങ്ങപ്പള്ളി, റാട്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കല്‍പറ്റ പന്തിമൂല ഭഗവതി ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച് അയ്യപ്പക്ഷേത്രത്തില്‍ സമാപിച്ചു.
മാനന്തവാടി: അമ്പുകുത്തി, പെരുവക, കമ്മന, വള്ളിയൂര്‍ക്കാവ്, താഴെയങ്ങാടി, ഒഴക്കോടി, പാലാക്കുളി, തവിഞ്ഞാല്‍, അമ്പലവയല്‍, തലപ്പുഴ, അഗ്രഹാരം, ഒണ്ടയങ്ങാടി, തോണിച്ചാല്‍, ദ്വാരക, പിലാക്കാവ്, പഞ്ചാരക്കൊല്ലി, എരുമത്തെരുവ് എന്നിവിടങ്ങളിലെ ചെറുശോഭായാത്രകള്‍ താഴെയങ്ങാടി മരിയമ്മന്‍ കോവിലില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണം നടത്തി എരുമത്തെരുവ് കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി മത്സരം നടന്നു. പുനത്തില്‍ കൃഷ്ണന്‍, പി.ആര്‍. മഹേഷ്, കെ.സി. സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തവിഞ്ഞാലിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ തലപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കാട്ടിക്കുളത്ത് സംഗമിച്ച് നഗരപ്രദക്ഷിണം നടത്തി.
പനമരത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് ശോഭായാത്രകള്‍ ഒന്നായി നഗരം ചുറ്റി മുരിക്കന്മാര്‍ ക്ഷേത്രത്തില്‍ സമാപിച്ചു. നിരവില്‍പുഴ, വെള്ളമുണ്ട, മൊതക്കര, കരിങ്ങാരി, അഞ്ചുകുന്ന് എന്നിവിടങ്ങളില്‍നിന്ന് ചെറുശോഭായാത്രകള്‍ നടന്നു.
പുല്‍പള്ളിയിലെ 11 മേഖലകളില്‍നിന്നുള്ള ശോഭായാത്രകള്‍ പുല്‍പള്ളി ടൗണില്‍ സംഗമിച്ച് പ്രദക്ഷിണം നടത്തി. കമ്പളക്കാട്, വരദൂര്‍, കരണി, പടിഞ്ഞാറത്തറ, വൈത്തിരി, റിപ്പണ്‍, അമ്പലവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടന്നു.
കുപ്പാടി, കടമാന്‍ചിറ, പഴുപ്പത്തൂര്‍, കേണിച്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ സുല്‍ത്താന്‍ ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രകള്‍ ഗണപതി ക്ഷേത്രത്തില്‍ സമാപിച്ചു.
മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍, കല്‍പറ്റ ഡി.വൈ.എസ്.പി കെ.എസ്. സാബു തുടങ്ങിയവരുടെയും വിവിധ സി.ഐ, എസ്.ഐമാരുടെയും നേതൃത്വത്തില്‍ ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ആവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു.

അത്യാഹിതവിഭാഗത്തില്‍ ഒ.പി. ടിക്കറ്റ് കിട്ടാന്‍ അത്യധ്വാനം

Posted: 15 Sep 2014 10:37 PM PDT

കോഴിക്കോട് : മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ ഒ.പി ടിക്കറ്റ് എടുക്കല്‍ രോഗികള്‍ക്ക് ദുരിതമാകുന്നു. ഗുരുതരാവസ്ഥയിലാകുന്ന രോഗികളെയും കൊണ്ട് വരുന്നവര്‍ ഡോക്ടറുടെ അടുത്തത്തെിയാല്‍ ഡോക്ടര്‍ പരിശോധിച്ച് ഒ.പി ടിക്കറ്റിന് ടോക്കണ്‍ കൊടുക്കും.
എന്നാല്‍, ടോക്കണ്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒ.പി ടിക്കറ്റ് കൗണ്ടര്‍ തിരഞ്ഞുള്ള ഓട്ടമാണ്. അത്യാഹിത വിഭാഗത്തില്‍നിന്ന് പുറത്തിറങ്ങി വേണം കൗണ്ടറിലത്തൊന്‍. ഇതിനുള്ള നെട്ടോട്ടത്തിനിടയില്‍ കഴിഞ്ഞ ദിവസം, ടിക്കറ്റ് എടുക്കാനുള്ളയാളും എടുത്തയാളും കൂട്ടിയിടിച്ചു വീണിരുന്നു. മഴക്കാലമാണ് ആളുകളെ വല്ലാതെ കുഴക്കുന്നത്. ടിക്കറ്റിനായി മഴയത്ത് ഓടുന്നത് രോഗികളുടെ ബന്ധുക്കള്‍ക്ക് ദുരിതമാവുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരേയും കൊണ്ട് വരുന്നവര്‍ കുടയും മറ്റുമെടുക്കാതെ ഓടി വരുന്നവരായിരിക്കും. ടിക്കറ്റ് കൗണ്ടര്‍ കണ്ടുപിടിക്കാന്‍ തന്നെ മഴയത്ത് കറങ്ങണം. സൂചനാ ബോര്‍ഡുണ്ടെങ്കിലും പരിഭ്രാന്തിയിലായ രോഗിയുടെ ബന്ധുക്കളുടെ കണ്ണില്‍ ഇതൊന്നും പെടില്ല. ടിക്കറ്റ് എടുത്ത് മഴയത്ത് തിരിച്ചോടുമ്പോള്‍ ഇതാകെ നനയുകയാണ്. നനഞ്ഞ ടിക്കറ്റുമായി ചെന്നാല്‍ ഡോക്ടര്‍മാരുടെ വക ശകാരം വേറെയും. ടിക്കറ്റ് എടുക്കുന്ന സ്ഥലത്ത് ദിവസവും തര്‍ക്കമാണ്. തങ്ങളുടെ രോഗി ഗുരുതരാവസ്ഥയിലാണെന്നും പെട്ടെന്ന് ടിക്കറ്റ് വേണമെന്നും എല്ലാവരും ആവശ്യപ്പെടുന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്.
ടിക്കറ്റ് കൗണ്ടറിലിരിക്കുന്നവര്‍ക്ക് ആരാണ് ഗുരുതരാവസ്ഥയില്‍ എന്നറിയാത്തതിനാല്‍ ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ടിക്കറ്റ് നല്‍കും. ചിലര്‍ക്ക് ഡോക്ടര്‍മാര്‍തന്നെ എമര്‍ജന്‍സി എഴുതിക്കൊടുക്കും. അങ്ങനെയുള്ളവര്‍ക്ക് വേഗം ടിക്കറ്റ് കിട്ടും. മുന്‍പ് ഒ.പി. ടിക്കറ്റ് കൗണ്ടര്‍ അത്യാഹിത വിഭാഗത്തിനുള്ളിലായിരുന്നു. അതിനാല്‍ രോഗികളെയും കൊണ്ടു വരുന്നവര്‍ക്ക് ടിക്കറ്റ് കൗണ്ടറും തിരഞ്ഞു നടക്കേണ്ടി വന്നിരുന്നില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളാണെങ്കില്‍ ഡോക്ടര്‍മാര്‍ക്കുതന്നെ ടിക്കറ്റ് പെട്ടെന്നു വേണമെന്ന് അറിയിക്കാനും സാധിക്കുമായിരുന്നു.
എന്നാല്‍ അത്യാഹിത വിഭാഗം വികസിപ്പിച്ചപ്പോള്‍ കൗണ്ടര്‍ വെളിയിലാക്കിയതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് രോഗികളും കൂടെ വന്നവരുമാണ്. അത്യാഹിത വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കും ഓഫിസ് റൂമിലിരുന്നാല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്. നേരത്തേ, ഓഫിസിലിരുന്നാല്‍ തന്നെ അത്യാഹിത വിഭാഗം മുഴുവനായും കാണാന്‍ സാധിക്കുമായിരുന്നു.
ഇതുമൂലം വിവരങ്ങളെല്ലാം അപ്പപ്പോള്‍ അറിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ വിവരങ്ങളറിയാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറും അത്യാഹിത വിഭാഗത്തിലത്തെണം. അപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ വരുന്നവരെ സഹായിക്കാനാകുകയുമില്ല. കൗണ്ടറും ഓഫിസും അത്യാഹിത വിഭാഗത്തിനുള്ളിലാക്കണമെന്നാണ് ആവശ്യമുയരുന്നത്.

തുര്‍കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ ദോഹയില്‍

Posted: 15 Sep 2014 10:13 PM PDT

Image: 

ദോഹ: തുര്‍കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഒൗദ്യോഗിക സന്ദര്‍ശനാര്‍ഥം ദോഹയിലത്തെി. ഇന്നലെ രാവിലെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി അമീരി ദിവാനിയില്‍ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങള്‍ക്കുമിടിയിലെ ഉഭയകക്ഷി ബന്ധം കൂടുതല്‍ മേഖലയലേക്ക് വ്യാപിപ്പിക്കുന്ന ചര്‍ച്ചയാണ് ഇരു നേതാക്കളും നടത്തിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മധ്യേഷ്യയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്ത നേതാക്കള്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് അഭിപ്രായപ്പെട്ടു. പരസ്പര സഹകരണ കരാര്‍ മുമ്പോട്ട് കൊണ്ടുപോകുന്നതിന് ശൈഖ് തമീമിന്‍െറയും ഉര്‍ദുഗാന്‍െറയും നേതൃത്വത്തില്‍ കമ്മിറ്റി നിലവില്‍ വന്നു.
അമീരി ദിവാനിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും തുര്‍ക്കിയില്‍ നിന്നുള്ള ഉന്നതസംഘവും സംബന്ധിച്ചു.
ഖത്തറും തുര്‍ക്കിയും സഹകരിച്ച് മേഖലയില്‍ നടത്തുന്ന സമാധാന നീക്കങ്ങള്‍ക്ക് ശക്തി പകരാന്‍ ഉര്‍ദുഗാന്‍െറ ഖത്തര്‍ സന്ദര്‍ശനം ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈജിപ്ത് അടക്കം മുല്ലപ്പൂ വിപ്ളവങ്ങള്‍ അരങ്ങേറിയ രാജ്യങ്ങളില്‍ തുടര്‍ന്നുണ്ടായ അട്ടിമറി നീക്കങ്ങളെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്ന രാജ്യങ്ങളാണ് ഖത്തറും തുര്‍ക്കിയും.
തുര്‍കി പ്രസിഡന്‍റിന്‍െറ ബഹുമാനാര്‍ഥം അമീര്‍ അമീരി ദിവാനിയില്‍ പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു. നേരത്തെ വിമാനത്താവളത്തില്‍ വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനിയും സംഘവും ഉര്‍ദുഗാനെ സ്വീകരിച്ചു.
 

കാബൂളില്‍ സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

Posted: 15 Sep 2014 10:02 PM PDT

Image: 

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യു.എസ് എംബസിക്കു സമീപം വിമാനത്താവളത്തിലേക്കുള്ള റോഡിലാണ് സ്ഫോടനം നടന്നത്. വിദേശ സൈനിക വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്ന് അഫ്ഗാന്‍ സൈന്യം അറിയിച്ചു. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
 

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,400 രൂപ

Posted: 15 Sep 2014 09:58 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,400 രൂപ. ഗ്രാമിന് 2,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പവന്‍വില 20,600 രൂപയില്‍ നിന്ന് 20,400 രൂപയിലെത്തിയത്. ഈ വില ചൊവ്വാഴ്ചയും തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒൗണ്‍സിന് 2.42 ഡോളര്‍ കൂടി 1,236.00 ഡോളറിലെത്തി.

കശ്മീരിനെ സഹായിക്കാന്‍ ആവശ്യപ്പെട്ട വി.സിയെ ഹിന്ദു സംഘടനകള്‍ കയ്യേറ്റം ചെയ്തു

Posted: 15 Sep 2014 09:47 PM PDT

Image: 

ഉജ്ജെയിന്‍ : പ്രളയബാധിതമായ കശ്മീരിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതിന് സര്‍വകലാശാല വൈസ് ചാന്‍സലറെ ഹിന്ദു സംഘടനകള്‍ കയ്യേറ്റം ചെയ്തു. വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് മധ്യപ്രദേശിലെ വിക്രം സര്‍വകാലാശാല വൈസ് ചാന്‍സലര്‍ ജഹര്‍ലാല്‍ കൗളിനെ ആക്രമിച്ചത്. വൈസ് ചാന്‍സലറുടെ ഓഫീസില്‍ കടന്നകുകയറിയ സംഘം  ഉപകരണങ്ങളും നശിപ്പിച്ചു. ഉത്തരാഖണ്ഡിലും ഗുജറാത്തിലും പ്രളയമുണ്ടാകുമ്പോള്‍ സഹായിക്കാന്‍ ആവശ്യപ്പെടുന്നില്ളെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

പ്രളയ ദുരന്തത്തിലായ കശ്മീരിലെ ജനങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വൈസ് ചാന്‍സലര്‍ സര്‍വകലാശാല വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. മധ്യപ്രദേശില്‍ പഠിക്കുന്ന കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കണമെന്നും വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായ വി.എച്.പി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വൈസ് ചാന്‍സലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

അറേബ്യന്‍ ഗള്‍ഫ് ലീഗിന് കിക്കോഫ്

Posted: 15 Sep 2014 09:39 PM PDT

Image: 

ദുബൈ: യു.എ.ഇക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കളിയായ ഫുട്ബാളില്‍െ  ഏറ്റവും വലിയ പ്രഫഷണല്‍ ലീഗിന് തിങ്കളാഴ്ച പന്തുരുണ്ട് തുടങ്ങി. യു.എ.ഇ അറേബ്യന്‍ ഗള്‍ഫ് ലീഗ് എന്നറിയപ്പെടുന്ന ഒമ്പത് മാസത്തോളം നീളുന്ന വീറും വാശിയുമേറിയ ചാമ്പ്യന്‍ഷിപ്പില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള 14 ക്ളബ്ബുകളാണ് മാറ്റുരക്കുന്നത്.
ഉദ്ഘാടന ദിവസം നടന്ന മത്സരത്തില്‍ എമിറേറ്റ്സ് ക്ളബ്ബ് 1-0ത്തിന് അല്‍ ഫുജൈറയെയും അല്‍ ജസീറ 3-2ന് അജ്മാനെയും തോല്‍പ്പിച്ചു. അല്‍ വാസല്‍-അല്‍ദര്‍ഫ, ബനിയാസ്-അല്‍ നസ്ര്‍ മത്സരങ്ങള്‍ സമനിലയിലായി. 14 ടീമുകളും മറ്റു ടീമുകളുമായി സ്വന്തം ഗ്രൗണ്ടിലും അവരുടെ ഗ്രൗണ്ടിലുമായി രണ്ടു തവണ ഏറ്റുമുട്ടുന്നതാണ് മത്സര ഘടന.  അതായത് ഓരോ ടീമിനും 26 മത്സരങ്ങള്‍. ഇതില്‍ കുടുതല്‍ പോയന്‍റ് നേടുന്ന ടീമാണ് കിരീടം ചൂടുക. ചാമ്പ്യന്‍മാരെ അറിയാന്‍ അടുത്ത മേയ് വരെ കാത്തുനില്‍ക്കണം. പോയന്‍റ് പട്ടികയി ലെ അവസാന രണ്ടു സ്ഥാനക്കാരെ ഒന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തും. പകരം ഒന്നാം ഡിവിഷനില്‍ നിന്ന് ആദ്യ രണ്ടു ടീമുകള്‍ അടുത്ത സീസണില്‍ അറേബ്യന്‍ ഗള്‍ഫ് ലീഗില്‍ കളിക്കും.
1973ല്‍ ആരംഭിച്ച യു.എ.ഇ ഫുട്ബാള്‍ ലീഗ്  കഴിഞ്ഞ സീസണിലാണ് യു.എ.ഇ അറേബ്യന്‍ ഗള്‍ഫ് ലീഗ് എന്ന പുതിയ പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
ദുബൈയിലെ അല്‍ അഹ്ലി ക്ളബ്ബാണ് നിലവിലെ ചാമ്പ്യന്‍മാര്‍. പക്ഷെ ഇതുവരെ നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയത് അല്‍ ഐന്‍ ക്ളബ്ബാണ്- 11 തവണ. അവര്‍ നാലു തവണ റണ്ണറപ്പാകുകയും ചെയ്തു. 13 തവണ ഫൈനല്‍ കളിച്ച് ഏഴു തവണ ചാമ്പ്യന്‍മാരായ ദുബൈ അല്‍ വാസല്‍ ക്ളബ്ബാണ് രണ്ടാമത്. അല്‍ അഹ്ലി ആറു തവണ ജേതാക്കളും നാലു തവണ രണ്ടാം സ്ഥാനക്കാരുമായി. ഷാര്‍ജ ക്ളബ്ബായ അല്‍ ഷാര്‍ജ അഞ്ചു തവണയും അബൂദബി ടീമായ അല്‍ വഹ്ദ നാലു തവണയും കിരീടം ചൂടി.
ക്ളബ്ബ് പോരാട്ടത്തിന് വീറും വാശിയും കൂടിയതോടെ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍,ആഫ്രിക്കന്‍ കളിക്കാര്‍ വവിധ ടീമുകള്‍ക്ക് വേണ്ടി ജഴ്സിയണിയുന്നുണ്ട്.
ഘാനയെ ലോകകപ്പില്‍ നയിച്ച അസമാവ് ഗ്യാന്‍ അല്‍ ഐന്‍ ക്ളബ്ബിന് വേണ്ടി ബൂട്ടുകെട്ടുമ്പോള്‍ മുന്‍ ബ്രസീല്‍ ദേശീയ താരം ഗ്രാഫിറ്റി അല്‍ അഹ്ലിക്ക് വേണ്ടി ഇറങ്ങും. ഒരു ടീമില്‍ നാലു വിദേശ കളിക്കാര്‍ വരെ ആകാം.പരിശീലക റോളിലും വിദേശികളുണ്ട്.  യൂ.എ.ഇ ദേശീയ ടീമംഗങ്ങള്‍ കൂടുതലും അല്‍ അഹ്ലി, അല്‍ ഐന്‍ ക്ളബ്ബുകളിലാണ്.

ഇന്നത്തെ കളി
അല്‍വഹ്ദ x കല്‍ബ- വേദി-അബൂദബി ,സമയം-5.40
അല്‍ ഷാര്‍ജxഅല്‍ അഹ്ലി-വേദി- ഷാര്‍ജ,സമയം-8.30

 

ഉംറ, സന്ദര്‍ശന വിസ നിയമങ്ങള്‍ വ്യവസ്ഥാപിതമാക്കും

Posted: 15 Sep 2014 09:27 PM PDT

Image: 

റിയാദ്: ഉംറ, സന്ദര്‍ശന വിസയില്‍ സൗദിയിലത്തെുന്നവരുടെ വിസ, സൗദിയിലെ താമസം, സേവനം തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതവും നിയമാനുസൃതവുമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൗദിക്കു പുറത്തു നിന്നത്തെുന്ന ഉംറ, സന്ദര്‍ശന വിസക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയ കമ്മിറ്റി നടത്തിയ പഠനത്തിന്‍െറ വെളിച്ചത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം നിയമാവലി പരിഷ്കരിക്കാന്‍ നിര്‍ദേശിച്ചത്. ഉംറ, സന്ദര്‍ശന നിയമങ്ങളുമായി ബന്ധപ്പെട്ട് 1999 സെപ്റ്റംബര്‍ 20ന് മന്ത്രിസഭ അംഗീകരിച്ച 93ാം നമ്പര്‍ കരാറിലെ പരിഷ്കരണമാണ് ഇതോടെ നടപ്പില്‍ വരുന്നത്.
ഏതെങ്കിലും ഏജന്‍സി ഉംറ, സന്ദര്‍ശന വിസ കച്ചവടം നടത്തുന്നതായി തെളിഞ്ഞാല്‍ അത്തരം ഏജന്‍സിക്കെതിരെ സൗദി റസിഡന്‍സ് (ഇഖാമ) നിയമത്തിലെ 60ാം അനുഛേദമനുസരിച്ച് ആഭ്യന്തര മന്ത്രാലയം നടപടിയെടുക്കും.
തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന പേരില്‍ വ്യാജ ഏജന്‍സികളോ സ്ഥാപനങ്ങളോ തീര്‍ഥാടനത്തിനല്ലാതെ ആര്‍ക്കെങ്കിലും വിസ അനുവദിച്ചത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം ഏജന്‍സികള്‍ക്കും സ്ഥാപങ്ങള്‍ക്കുമെതിരിലും ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും. തീര്‍ഥാടകര്‍ക്ക് അനുവദിച്ച കാലാവധിക്ക് ശേഷവും രാജ്യം വിട്ടുപോയില്ളെങ്കില്‍ അവരെ സൗദിയിലത്തെിച്ച ഏജന്‍സികളുടെ കമ്പ്യൂട്ടര്‍ സേവനവും പെര്‍മിറ്റും റദ്ദ് ചെയ്യും.
ഉന്നത സാമ്പത്തികസഭയുടെ ശിപാര്‍ശയും ശൂറ കൗണ്‍സില്‍ തീരുമാനവുമനുസരിച്ച് അടുത്ത പഞ്ചവത്സര പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 1436-40 കാലത്തേക്കുള്ള പഞ്ചവത്സര പദ്ധതിയിലൂടെ രാജ്യപുരോഗതിക്ക് വഴിവെക്കുന്ന 24 ലക്ഷ്യങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചത്. പൗരന്മാര്‍ക്ക് മാന്യമായ ജീവിതവും താമസസൗകര്യവും ഉറപ്പുവരുത്തുന്നതോടൊപ്പം രാഷ്ട്രത്തിന്‍െറ ഉല്‍പാദനവര്‍ധന, അഴിമതി നിര്‍മാര്‍ജനം എന്നിവയും പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളാണ്.
മക്ക, മദീന നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ഉടമപ്പെടുത്താനും മാര്‍ക്കറ്റിങ് സ്വഭാവത്തിലുള്ള ബിസിനസ് നടത്താനും സ്വദേശികള്‍ക്ക് മാത്രമേ അനുമതിയുണ്ടായിരിക്കൂ എന്ന മാറ്റം ഉള്‍ക്കൊള്ളുന്ന തരത്തില്‍ സൗദി റിയല്‍ എസ്റ്റേറ്റ്, ടൂറിസം നിയമത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.
 

ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ സര്‍വീസ് സെന്‍റര്‍ പുതിയ കമ്പനിക്ക്

Posted: 15 Sep 2014 09:11 PM PDT

Image: 

മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട്, വിസ സര്‍വീസ് സെന്‍റര്‍ പുതിയ കമ്പനിക്ക് കൈമാറുന്നു. നിലവിലെ കമ്പനിയുടെ കാലാവധി കഴിയാറായ സാഹചര്യത്തില്‍ നടത്തിയ ഓപണ്‍ ടെണ്ടറില്‍ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ ഐ.വി.എസ് ഗ്ളോബല്‍ എന്ന കമ്പനിയാണ് അടുത്ത വര്‍ഷം മുതല്‍ പാസ്പോര്‍ട്ട്, വിസ സര്‍വീസ് സെന്‍റര്‍ നടത്താന്‍ യോഗ്യരായിരിക്കുന്നതെന്ന് അറിയിന്നു. ഇതുസംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്. ഫിനാന്‍ഷ്യല്‍ ബിഡിന് ഡല്‍ഹിയില്‍ നിന്ന് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത ജനുവരി മുതല്‍ നാലു വര്‍ഷത്തേക്ക് പുതിയ കമ്പനിയാകും സര്‍വീസ് സെന്‍റര്‍ ഏറ്റെടുത്ത് നടത്തുക.
രണ്ടു മാസം മുമ്പാണ് ഇതുസംബന്ധിച്ച് ടെണ്ടര്‍ വിളിച്ചത്. ആറോളം കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഒരുമാസം മുമ്പ് ടെക്നിക്കല്‍ ബിഡ് തുറന്ന് പരിശോധിച്ചിരുന്നു. സമര്‍പ്പിച്ച ആറ് കമ്പനികളുടെയും ബിഡുകള്‍ അംഗീകരിക്കപ്പെട്ടു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത്. ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കമ്പനിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ കമ്പനിയുടെ ബിഡ് അനുസരിച്ച് നിലവിലെ കമ്പനിയേക്കാള്‍ പാസ്പോര്‍ട്ട്, വിസ സര്‍വീസ് ചാര്‍ജുകള്‍ക്ക് കുറവുണ്ടാകുമെന്നാണ് അറിയുന്നത്. നിലവില്‍ 30.100 ദിനാറാണ് പാസ്പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനും ഈടാക്കുന്നത്. ഇത് 29.900 ആകും. വിസ ചാര്‍ജ് നിലവില്‍ 24 ദിനാറുള്ളത് 16.500 ആകും. ഇതിന് പുറമെ ഫോട്ടോ കോപ്പിക്ക് പേജ് ഒന്നിന് 50 ഫില്‍സ്, ഫോട്ടോയെടുക്കാന്‍ 1.400 ദിനാര്‍, ഇന്‍റര്‍നെറ്റ് പരിശോധിക്കാന്‍ 400 ഫില്‍സ്, കൊറിയറിന് ഒരു ദിനാര്‍, എസ്.എം.എസ് അയക്കാന്‍ 200 ഫില്‍സ് എന്നിവയും ഈടാക്കാന്‍ അനുമതിയുണ്ട്.
എന്നാല്‍, ഫോട്ടോ എടുക്കുന്നതിനും ഫോട്ടോകോപ്പി എടുക്കുന്നതിനും കൊറിയര്‍ അയക്കുന്നതിനും ഉപഭോക്താവിനെ നിര്‍ബന്ധിക്കാന്‍ പാടില്ല. പാസ്പോര്‍ട്ടിനായുള്ള പ്രത്യേക നിയമപ്രകാരമുള്ള ഫോട്ടോ പുറത്തുനിന്ന് എടുക്കാനും ഉപഭോക്താവിന് അവകാശമുണ്ട്. പക്ഷേ, ഫോട്ടോ നിയമപ്രകാരമായില്ളെങ്കില്‍ നിരസിക്കപ്പെട്ടേക്കാമെന്നതിനാല്‍ മിക്കവരും സെന്‍ററില്‍ നിന്നു തന്നെ ഫോട്ടോ എടുക്കുകയാണ് പതിവ്. അങ്ങനെ എടുക്കുന്ന ഫോട്ടോക്ക് അടുത്ത വര്‍ഷം മുതല്‍ 1.400 ദിവര്‍  മാത്രമേ ഈടാക്കാനാവൂ. മറ്റുള്ള സര്‍വീസിനുള്ള നിരക്കുകളും സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. എല്ലാറ്റിനും രശീതി നല്‍കണമെന്നും പുതിയ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. പുതിയ നിയമപ്രകാരം പാസ്പോര്‍ട്ട് എടുക്കുന്നതിന് വിരലടയാളവും കണ്ണും സ്കാന്‍ ചെയ്യേണ്ടി വരും. ഇതിനായുള്ള സൗകര്യവും സര്‍വീസ് സെന്‍ററില്‍ ഒരുക്കും. നിലവില്‍ 10 ദിനാര്‍ വാങ്ങി ഫാസ്റ്റ് ട്രാക്കില്‍ പാസ്പോര്‍ട്ട് നല്‍കിയിരുന്ന രീതി അടുത്ത വര്‍ഷം മുതല്‍ ഉണ്ടാകില്ല. സെന്‍ററിലെ തിരക്ക് ഒഴിവാക്കി പെട്ടെന്ന് പാസ്പോര്‍ട്ട് നല്‍കുന്നതിനാണ് ഇപ്പോള്‍ 10 ദിനാര്‍ അധികം വാങ്ങുന്നത്. ഇത് നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
കേന്ദ്ര സര്‍ക്കാരിന്‍െറ തീരുമാനപ്രകാരം 2010 നവംബറിലാണ് ബഹ്റൈനില്‍ പാസ്പോര്‍ട്ട് സര്‍വീസ് സെന്‍റര്‍ എംബസിയില്‍ നിന്ന് മാറ്റി സ്വകാര്യ കമ്പനിക്ക് പതിച്ചുനല്‍കിയത്. വിദേശത്തെ ആദ്യ ഒൗട്ട് സോഴ്സായിരുന്നു ബഹ്റൈനില്‍ തുടങ്ങിയത്. അന്ന് ഈ നടപടിക്കെതിരെ പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പക്ഷേ, സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമായിരുന്നതിനാല്‍ എംബസിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലായിരുന്നു. അങ്ങനെയാണ് ഒക്ടിക് ഇന്‍റര്‍നാഷനല്‍ കമ്പനി സര്‍വീസ് സെന്‍റര്‍ എറ്റെടുത്ത് നടത്തിയത്.  മൂന്ന് വര്‍ഷമായിരുന്നു കാലാവധിയെങ്കിലും ഒരു വര്‍ഷം കൂടി നീട്ടി നല്‍കുകയായിരുന്നു.
 

നിയമക്കുരുക്കുകള്‍ കടന്ന് ബ്ളാക്കിയും പുസ്കിയും ഇന്ത്യയിലേക്ക്

Posted: 15 Sep 2014 09:00 PM PDT

Image: 

മസ്കത്ത്: 39 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വര്‍ഗീസ് മാത്യുവും ഭാര്യ ഓമനയും അടുത്ത ദിവസം കേരളത്തിലേക്ക് പറക്കുമ്പോള്‍ ഒപ്പം രണ്ടുപേര്‍ കൂടിയുണ്ടാകും. വര്‍ഷങ്ങളായി ഇവരുടെ നിഴല്‍ പോലെ കഴിഞ്ഞിരുന്ന ബ്ളാക്കി എന്ന പട്ടിയും പുസ്കി എന്ന പൂച്ചയും. 10 വര്‍ഷമായി ഓമനിച്ച് വളര്‍ത്തുന്ന പുസ്കിയെയും ഏഴ് വര്‍ഷമായി ഒപ്പമുള്ള ബ്ളാക്കിയെയും യാത്രയില്‍ കൂടെ കൂട്ടാന്‍ ഇരുവര്‍ക്കും നിയമത്തിന്‍െറ നൂലാമാലകള്‍ ഒരുപാട് മറികടക്കേണ്ടിവന്നു.
കഴിഞ്ഞ നാല് ആഴ്ചകളായി ബ്ളാക്കിയുടെയും പുസ്കിയുടെയും യാത്രാരേഖകള്‍ ശരിപ്പെടുത്തുന്നതിനുള്ള ഓട്ടത്തിലായിരുന്നുവെന്ന് വര്‍ഗീസ് മാത്യു പറയുന്നു. മൃഗങ്ങളെ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് സങ്കീര്‍ണങ്ങളായ നിയമക്കുരുക്കുകളാണ് മറികടക്കേണ്ടിവന്നത്. ഒമാനില്‍ നിന്ന് പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് മാത്രമേ ലാബ്രഡോര്‍ ക്രോസ് ഇനത്തില്‍ പെട്ട ബ്ളാക്കിക്കും പേര്‍ഷ്യന്‍ കാറ്റ് വിഭാഗത്തില്‍ പെടുന്ന പുസ്കിക്കും രോഗങ്ങളില്ളെന്ന ക്വാറന്‍ൈറന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഇത് കാണിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ചെന്നൈയിലേ വളര്‍ത്തുമൃഗങ്ങളെ ഇറക്കാന്‍ സൗകര്യമുള്ളൂ. ഇവിടെ നിന്ന് വാഹനത്തില്‍ ഇവയെ താമസ സ്ഥലമായ ആലുവയിലേക്ക് കൊണ്ടുപോകും.
റൂവിയില്‍ ഹോട്ടലും അനുബന്ധ വ്യവസായങ്ങളും നടത്തിയിരുന്ന മാത്യുവര്‍ഗീസ് മാവേലിക്കര സ്വദേശിയാണ്. 1975ലാണ് ഇദ്ദേഹം ഒമാനിലത്തെുന്നത്. അക്കൗണ്ടന്‍റ് ജോലിക്ക് എത്തിയ ഇദ്ദേഹം 1980കളില്‍ നിര്‍മാണ കെട്ടിട നിര്‍മാണ രംഗത്തേക്ക് കടന്നു. ബിസിനസിലെ നഷ്ടത്തെ തുടര്‍ന്ന് 1986ല്‍ ന്യൂസ് പേപ്പറുകളും മറ്റും ഇന്ത്യയിലേക്ക് കയറ്റിഅയക്കുന്ന ബിസിനസിലേക്ക് തിരിഞ്ഞു. ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് കുതിരകള്‍ക്കായി ഇദ്ദേഹത്തിന്‍െറ സ്ഥാപനം നിര്‍മിച്ച് നല്‍കിയ കിടക്കകള്‍ ഒമാനില്‍ പ്രസിദ്ധമായിരുന്നു. എന്നാല്‍ കുവൈത്ത് യുദ്ധത്തെ തുടര്‍ന്നുണ്ടായ മാസങ്ങളില്‍ അഗ്നിബാധയെ തുടര്‍ന്ന് പേപ്പറുകള്‍ കയറ്റിഅയക്കുന്ന സ്ഥാപനം കത്തിനശിച്ചു. തുടര്‍ന്നാണ് ഒമാനികളായ സുഹൃത്തുക്കളുടെ സഹകരണത്തോടെ ഇദ്ദേഹം ഹോട്ടല്‍ ബിസിനസ് രംഗത്തേക്ക് കടന്നത്.
മൂന്നുമക്കളാണ് മാത്യു വര്‍ഗീസിനും ഓമനക്കും ഉള്ളത്. മൂവരും അമേരിക്കയിലും ആസ്ട്രേലിയയിലും സ്ഥിര താമസക്കാരാണ്. മക്കള്‍ കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ബ്ളാക്കിയെയും പുസ്കിയെയുമാണ് കൂടുതല്‍ ഇഷ്ടമെന്നും അതിനാല്‍ ഇവരെ കൂടെ കൊണ്ടുപോവുകയാണെന്നും മാത്യുവും ഓമനയും പറഞ്ഞു.

വോളിബാളില്‍ ടോം ജോസഫിന്‍െറ സ്വപ്നത്തിന് ചിറകു മുളക്കുന്നു

Posted: 15 Sep 2014 08:59 PM PDT

Image: 

കോഴിക്കോട്: മലയോരങ്ങളിലെ ചെറുമൈതാനങ്ങളില്‍ പന്തുതട്ടി വളര്‍ന്ന് രാഷ്ട്രപതിയില്‍നിന്ന് അര്‍ജുന പുരസ്കാരം ഏറ്റുവാങ്ങി നില്‍ക്കുമ്പോള്‍ ടോം ജോസഫ് എന്ന വോളിബാള്‍ താരത്തിന്‍െറ മനസ്സില്‍ ഒരു സ്വപ്നമുണ്ട്. മനസ്സില്‍ താലോലിക്കുന്ന ആ സ്വപ്നത്തിലേക്ക് ഇപ്പോള്‍ കൈയത്തെും ദൂരം.
കളിയൊക്കെ അവസാനിപ്പിച്ച് കളംവിടുമ്പോള്‍ എന്തുചെയ്യുമെന്ന പേരോട് എം.ഐ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുടെ ചോദ്യത്തിനു മുന്നില്‍ ടോം മനസ്സ് തുറക്കുന്നു.
പണ്ട് വോളിബാളിന്‍െറ ആദ്യപാഠങ്ങള്‍ പഠിച്ചത് തൊട്ടില്‍പാലത്തെ പഴയ വോളിബാള്‍ അക്കാദമിയില്‍നിന്നായിരുന്നു. താന്‍ പഠിച്ച അതേവഴിയില്‍ ഇനിയും വോളിബാളിലേക്ക് പുത്തന്‍ പ്രതിഭകളെ ആനയിക്കുന്ന അക്കാദമി സ്ഥാപിക്കുകയാണ് തന്‍െറ ലക്ഷ്യമെന്ന് ടോം പറയുന്നു. ആദ്യമായി തന്നെ കളിപഠിപ്പിച്ചത് തൊട്ടില്‍പാലം വോളിബാള്‍ അക്കാദമിയിലെ തോമസ് സാര്‍ ആയിരുന്നു. അവിടെനിന്നാണ് കോഴിക്കോട് സായി സെന്‍ററിലേക്കും സംസ്ഥാന ദേശീയ ടീമുകളിലേക്കും വളര്‍ന്നുകയറിയത്. കളിക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന വോളിബാള്‍ അക്കാദമിയാണ് തന്‍െറ ലക്ഷ്യമെന്ന് ടോം പറയുന്നു.
ആവശ്യമായ സ്ഥലം ലഭിക്കുകയാണെങ്കില്‍ തന്‍െറ സ്വപ്ന സാക്ഷാത്കാരത്തിന്  സായിയുടെ സഹായമുണ്ടാകുമെന്ന് ഉറപ്പു കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടോമിന്‍െറ സ്വപ്ന പദ്ധതിയെക്കുറിച്ച് അറിഞ്ഞ കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് സുരേന്ദ്രനും നാദാപുരം എം.എല്‍.എ ഇ.കെ. വിജയനും കുറ്റ്യാടി എം.എല്‍.എ കെ.കെ. ലതികയും  പിന്തുണയുമായി എത്തിയിട്ടുണ്ട്. കളംവിടുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ളെന്നാണ് ജനപ്രതിനിധികള്‍ അറിയിച്ചിരിക്കുന്നത്. സ്ഥലം കണ്ടത്തെി നല്‍കുന്ന കാര്യം പഞ്ചായത്ത് കമ്മറ്റി കൂടിയാലോചിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചിട്ടുണ്ടെന്ന് കൊച്ചിയില്‍ സ്വന്തം ടീമിന്‍െറ തിരക്കിനിടയില്‍ ടോം ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
നാലോ അഞ്ചോ വര്‍ഷത്തിനു ശേഷം നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി ഇതേ ആവേശത്തിലാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നടപ്പാക്കാനാവുമെന്ന ഉറച്ചവിശ്വാസമാണ് ടോം ജോസ് പങ്കുവെക്കുന്നത്. ‘മലയോര മേഖലകളില്‍ നിരവധി മികച്ച വോളിബാള്‍ കളിക്കാരുണ്ട്. വേണ്ട പരിശീലനവും അവസരവും ലഭിച്ചാല്‍ എന്‍െറ പിന്‍ഗാമികളായി നിരവധി പേരെ അവിടെനിന്ന് കണ്ടത്തൊനാവും. അക്കാദമികൊണ്ട് അതാണ് ലക്ഷ്യമിടുന്നത്...’ ടോം നയം വ്യക്തമാക്കുന്നു.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പന്ന്യന്‍

Posted: 15 Sep 2014 08:29 PM PDT

Image: 

കണ്ണൂര്‍: സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കൊലപാതകത്തിന്‍െറ വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും കോണ്‍ഗ്രസും മത്സരിക്കുകയാണ്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ ഏത് പാര്‍ട്ടിക്കാരാണെങ്കിലും നിയമത്തിന്‍െറ മുന്‍പില്‍ കൊണ്ടുവരണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അടക്കമുള്ള കൊലപാതകങ്ങള്‍ കോണ്‍ഗ്രസിനാണ് വോട്ടാകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ പുതിയ സംഭവം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും പന്ന്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

തായമ്പകയില്‍ 101 മണിക്കൂര്‍ പിന്നിട്ട് ശുകപുരം ദിലീപ് ചരിത്രത്തിലേക്ക്

Posted: 15 Sep 2014 08:27 PM PDT

Image: 
Subtitle: 
ബുധനാഴ്ച രാവിലെ 8.05ന് ആരംഭിച്ച മാരത്തണ്‍ ഇരട്ടത്തായമ്പക തിങ്കളാഴ്ച രാവിലെ 10.10നാണ് അവസാനിച്ചത്

കൊടകര: നൂറ്റിയൊന്ന് മണിക്കൂര്‍  തുടര്‍ച്ചയായി തായമ്പക അവതരിപ്പിച്ച്  വാദ്യകലാകാരനായ ശുകപുരം ദിലീപ്  ലോക റെക്കോഡിട്ടു. നെല്ലായി കൊളത്തൂര്‍ തൂപ്പന്‍കാവ് ക്ഷേത്രാങ്കണത്തില്‍ നടന്ന മാരത്തണ്‍ തായമ്പകയുടെ ആറാം ദിവസത്തിലാണ് ദിലീപ് 101 മണിക്കൂര്‍ പൂര്‍ത്തീകരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയത്. ബുധനാഴ്ച രാവിലെ 8.05ന് ആരംഭിച്ച മാരത്തണ്‍ ഇരട്ടത്തായമ്പക തിങ്കളാഴ്ച രാവിലെ 10.10നാണ് അവസാനിച്ചത്. ഈ ദിവസങ്ങളില്‍ 53 ഇരട്ടതായമ്പകകള്‍  ദിലീപും സഹകലാകാരന്മാരും കൊട്ടിത്തീര്‍ത്തു. ബുധനാഴ്ച ആദ്യ തായമ്പകയില്‍ പെരുവനം കുട്ടന്‍മാരാരാണ് ദിലീപിനൊപ്പം മാരത്തണ്‍ ഇരട്ടത്തായമ്പകക്ക് തുടക്കം കുറിച്ചത്. തിങ്കളാഴ്ച രാവിലെ 53ാമത്തെ തായമ്പകയില്‍  ദിലീപിന്‍െറ ഗുരു കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ പങ്കാളിയായി.
രാവിലെ 8.44ന് 101 മണിക്കൂര്‍ ലക്ഷ്യം പൂര്‍ത്തിയായെങ്കിലും തായമ്പക അവസാനിച്ചത് 10 മണികഴിഞ്ഞാണ്. ലോകറെക്കോഡിലേക്ക് കൊട്ടിക്കയറുന്ന മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആസ്വാദകരാണ് എത്തിയത്. ദിലീപിനെ പ്രഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ വേദിയിലത്തെി അനുമോദിച്ചു. പിന്നീട് ദിലീപിനെ മേളപ്രേമികള്‍ ചുമലിലേറ്റി ക്ഷേത്ര പ്രദക്ഷിണം നടത്തി. തായമ്പക അവതരണം തത്സമയം സാക്ഷ്യപ്പെടുത്തിയത് ഒമ്പത് ഗസറ്റഡ് ഉദ്യോഗസ്ഥരാണ്.
ആദ്യ മണിക്കൂര്‍ മുതല്‍ ആറാം ദിവസം പകല്‍ 10.12 വരെ തുടര്‍ച്ചയായി വേദിക്കു മുന്നിലിരുന്നാണ് ഇവര്‍ ദിലീപിന്‍െറ പ്രകടനം സാക്ഷ്യപ്പെടുത്തിയത്. ഓരോ തായമ്പക അവതരണവും തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയവും വിശ്രമസമയവും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഓരോ നാലുമണിക്കൂറിലും രണ്ട് ഉദ്യോഗസ്ഥര്‍ വീതമാണ് ഇതിന് എത്തിയത്. ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ പരിഗണിക്കുന്നതിന് അവതരണം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
 

സുധീരനെതിരായ നീക്കത്തിന് സംഘടനാ തെരഞ്ഞെടുപ്പ് പുതിയ ആയുധം

Posted: 15 Sep 2014 08:00 PM PDT

Image: 
Subtitle: 
പുനസംഘടനയുമായി മേലില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണ് എ, ഐ വിഭാഗങ്ങള്‍

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ സംഘടനാ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു. തെരഞ്ഞെടുപ്പ് അനന്തമായി നീട്ടി സ്വന്തം സ്ഥാനം സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് പാര്‍ട്ടിയിലെ എ, ഐ വിഭാഗങ്ങള്‍ സുധീരനെതിരെ പുറത്തെടുത്തിരിക്കുന്നത്.
ബാര്‍വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാകാത്ത സുധീരനെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുകയെന്ന തന്ത്രവുമായി നീങ്ങുന്ന ഇരുഗ്രൂപ്പുകളും ഇതിനകം തുടങ്ങിയ പുന$സംഘടനയുമായി മേലില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തിലുമാണ്.
സംഘടനാതെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ രണ്ടുമാസംമുമ്പ് എ.ഐ.സി.സി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായ അംഗത്വവിതരണം ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പ്രാഥമിക തെരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയിലാണ് നടക്കേണ്ടത്. എന്നാല്‍, സംസ്ഥാനത്ത് സംഘടനാതെരഞ്ഞെടുപ്പിന്  മുന്നൊരുക്കങ്ങളൊന്നും നടത്തുന്നില്ളെന്നാണ് പരാതി. അംഗത്വവിതരണവുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിയാലോചനകള്‍ പോലും ഇനിയും ആരംഭിച്ചിട്ടില്ല. മാത്രവുമല്ല, അംഗത്വവിതരണം നടക്കേണ്ട സമയത്ത് സംസ്ഥാന വാഹനജാഥ നടത്താനുള്ള തീരുമാനത്തിലാണ് കെ.പി.സി.സി . ഇതെല്ലാം സംഘടനാ തെരഞ്ഞെടുപ്പ് നീട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള തന്ത്രമാണെന്ന സംശയമാണ് ഗ്രൂപ്പുകള്‍ പ്രകടിപ്പിക്കുന്നത്. മാത്രമല്ല, കെ.പി.സി.സി പ്രസിഡന്‍റ് മുന്‍കൈയെടുത്ത് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഡി.സി.സി തലംവരെയുള്ള പുന$സംഘടനക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന സംശയവും ഗ്രൂപ്പ്നേതൃത്വങ്ങള്‍ക്കുണ്ട്.
അടുത്തനിയമസഭാ തെരഞ്ഞെടുപ്പ്വരെയെങ്കിലും കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തുകയെന്ന ഉദ്ദേശ്യമാണ് സുധീരനുള്ളതെന്നാണ് അദ്ദേഹത്തിന്‍െറ എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി സംഘടനാതെരഞ്ഞെടുപ്പ് കഴിയുന്നത്ര നീട്ടാനാണ് അദ്ദേഹത്തിന്‍െറ നീക്കമെന്നും ആരോപിക്കപ്പെടുന്നു. സുധീരന്‍ നയിക്കുന്ന വാഹനജാഥ നടക്കുന്നതിനാല്‍ അതവസാനിക്കുന്ന ഡിസംബര്‍ രണ്ടുവരെ അംഗത്വവിതരണം സാധ്യമാവില്ല.അടുത്തവര്‍ഷം ഒക്ടോബറിന് മുമ്പ് തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും എത്തും. ഇക്കാര്യങ്ങള്‍ സംഘടനാതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രായോഗിക ബുന്ധിമുട്ടുകളായി ചൂണ്ടിക്കാട്ടാവുന്ന ഘടകങ്ങളാണ്.
പാര്‍ട്ടി അംഗത്വവിതരണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനായില്ളെങ്കില്‍ അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സംഘടനാതെരഞ്ഞെടുപ്പ് നടക്കില്ല. കഴിഞ്ഞദിവസം ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തില്‍  സംഘടനാതെരഞ്ഞെടുപ്പ്വിഷയം എ-ഐ വിഭാഗങ്ങളിലെ ചില പ്രധാനനേതാക്കള്‍ ഉന്നയിച്ചെങ്കിലും ഇതുസംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് തയാറായില്ല. ബൂത്ത് പുന$സംഘടന പൂര്‍ത്തീകരിച്ചതിനാല്‍ പുതിയ അംഗത്വവിതരണത്തിന് ബുദ്ധിമുട്ടുകളൊന്നും ഇല്ല. സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന പാര്‍ട്ടി പുന$സംഘടന നിര്‍ത്തിവെക്കണമെന്ന നിര്‍ദേശവും നേതൃയോഗത്തില്‍ ഉണ്ടായി. തൊട്ടടുത്തദിവസം ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഗത്തിലും പാട്ടിയില്‍ സംഘടനാതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം എ,ഐ ഗ്രൂപ്പുകള്‍ ഉന്നയിച്ചു.
ബാര്‍ വിഷയത്തിലടക്കം സ്വന്തം നിലപാടുമായി മുന്നോട്ടുപോകുന്ന സുധീരനെ തളക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പാണ് പോംവഴിയെന്നാണ് പാര്‍ട്ടിയിലെ പ്രബല ഗ്രൂപ്പുകള്‍ കണക്കുകൂട്ടുന്നത്. ബാര്‍വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ സുധീരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് എത്രയുംവേഗം ഒഴിവാക്കണമെന്ന ചിന്താഗതിയാണ് ഇരുഗ്രൂപ്പുകള്‍ക്കും.സുധീരന്‍െറ  നേതൃത്വത്തില്‍ നവംബര്‍ നാലിന് ആരംഭിക്കുന്ന സംസ്ഥാന വാഹനജാഥയോടുള്ള ഗ്രൂപ്പുകളുടെ സമീപനവും വ്യത്യസ്തമാകാന്‍ ഇടയില്ല. ഗ്രൂപ്പുകള്‍ നിലപാട് കടുപ്പിച്ചാല്‍ സുധീരന്‍ നയിക്കുന്ന സംസ്ഥാന വാഹനജാഥയുടെ ഭാവിയും അപകടത്തിലാകും. സംസ്ഥാന കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും എ, ഐ ഗ്രൂപ്പുകളിലാണ്. അതിനാല്‍ അവരുടെ പിന്‍ബലമില്ലാതെ മുന്നോട്ടുപോകുകയെന്നത് കെ.പി.സി.സി നേതൃത്വത്തെ സംബന്ധിച്ച് ദുഷ്കരമായിരിക്കും.

ഇന്ത്യ ഒരുങ്ങുന്നു, ചൊവ്വാദൗത്യ വിജയാഘോഷത്തിന്

Posted: 15 Sep 2014 07:46 PM PDT

Image: 
Subtitle: 
മംഗള്‍യാന്‍ ലക്ഷ്യത്തിലത്തൊന്‍ ഇനി ഒരാഴ്ച

ബംഗളൂരു: ചൊവ്വയുടെ ഭ്രമണപഥത്തിലത്തെുന്ന ആദ്യ ഏഷ്യന്‍ രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു. രാജ്യത്തിന്‍െറ ആദ്യ ഗ്രഹാന്തര പേടകമായ മംഗള്‍യാന്‍ ലക്ഷ്യത്തിലത്തൊന്‍ ഇനി ഒരാഴ്ചമാത്രം. ഈ മാസം 24ന് രാവിലെ 7.30 ഓടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടല്‍. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ 98 ശതമാനവും പൂര്‍ത്തിയാക്കിയതായും ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും തിങ്കളാഴ്ച ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. പേടകത്തില്‍നിന്ന് ടെലിമെട്രിക് സിഗ്നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ട്. 201 ദശലക്ഷം കിലോമീറ്ററുകള്‍ പിന്നിട്ട പേടകം തിങ്കളാഴ്ച ചൊവ്വയില്‍നിന്ന് 130 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലാണിപ്പോള്‍. ഭൂമിയില്‍നിന്ന് 300 ദിവസം സഞ്ചരിച്ചാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലത്തെുന്നത്.
22ന് പേടകത്തിലെ ദ്രവയിന്ധന എന്‍ജിന്‍ നാലുസെക്കന്‍റ് പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്‍െറ ഗതി ശരിയായ ദിശയിലാക്കും.  24ന് മംഗള്‍യാന്‍െറ വേഗത ക്രമാതീതമായി കുറച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശം സുഗമമാക്കും. രാവിലെ 4.17 ഓടെ ആരംഭിക്കുന്ന ദൗത്യത്തിന്‍െറ ആദ്യപടിയായി പേടകത്തിലെ മൂന്ന് ആന്‍റിനകള്‍ പ്രവര്‍ത്തന സജ്ജമാകും. 6.56ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിന് നേരെ തിരിയും, തുടര്‍ന്ന് രണ്ടു പ്രാവശ്യം ദ്രവയിന്ധന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച്  7.30 ഓടെ ദൗത്യം പൂര്‍ത്തിയാക്കും. ശേഷം ചൊവ്വയുടെ 370 കിലോമീറ്റര്‍ അടുത്ത് മംഗള്‍യാന്‍ നിലയുറപ്പിക്കും. തുടര്‍ന്ന് ആറുമാസം വിവിധ പരീക്ഷണങ്ങള്‍ നടത്തും.  
അനുമാനങ്ങള്‍ ശരിയായ രീതിയില്‍ മുന്നേറുകയാണെന്നും 24ാം തിയതിയോടെ ഇന്ത്യ ചൊവ്വയുടെ ഭ്രമണപഥത്തിലത്തെുന്ന ആദ്യ ഏഷ്യന്‍ രാജ്യമാകുമെന്നും ഐ.എസ്.ആര്‍.ഒ സയന്‍റിഫിക് സെക്രട്ടറി വി. കോട്ടേശ്വര റാവു തിങ്കളാഴ്ച അറിയിച്ചു.  ഇനി ശുഭവാര്‍ത്തയിലേക്കുള്ള കാത്തിരിപ്പിലാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയില്‍ തയാറാക്കിയ, ഇന്ത്യന്‍ റോക്കറ്റുകൊണ്ടുതന്നെ ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ച ആദ്യ പര്യവേക്ഷണ പേടകമാണ് മംഗള്‍യാന്‍. 2013, നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് പി.എസ്.എല്‍.വി-സി 25 റോക്കറ്റിന്‍െറ സഹായത്തോടെയാണ് 1350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ വിക്ഷേപിച്ചത്. 450 കോടിയോളം രൂപയാണ് ചെലവ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP