സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാക്കാന്‍ സാധ്യതയെന്ന് സുധീരന്‍ Posted: 05 Sep 2014 12:07 AM PDT തിരുവനന്തപുരം: സര്‍ക്കാറിന്‍െറ മദ്യനയം അട്ടിമറിക്കുന്നതിനായി സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് സുധീരന്‍ ആശങ്ക പങ്കുവെച്ചത്. കത്തിന്‍െറ പകര്‍പ്പ് ആഭ്യന്തരമന്ത്രിക്കും നല്‍കി. സര്‍ക്കാറിന്‍െറ മദ്യനയം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമുണ്ടായേക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് സ്പിരിറ്റ് ഒഴുക്കുന്നുണ്ട്. ഇത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കൊല്ലത്ത് പതിനായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. എക്സൈസ് കമീഷണറുടെ പ്രത്യേക സ്ക്വാഡും തിരുവനന്തപുരത്തെ ഇന്‍റലിജന്‍സ് വിഭാഗവും നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. |
വിഴിഞ്ഞം-പള്ളിച്ചല്‍-തിരുവനന്തപുരം റൂട്ടില്‍ യാത്രാക്ളേശം Posted: 05 Sep 2014 12:03 AM PDT വിഴിഞ്ഞം: വിഴിഞ്ഞം-പള്ളിച്ചല്‍-തിരുവനന്തപുരം റൂട്ടില്‍ യാത്രാക്ളേശം രൂക്ഷം. കെ.എസ്.ആര്‍.ടി.സി ബസുകളുടെ കുറവാണ് ദുരിതത്തിന് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. വിഴിഞ്ഞം ഡിപ്പോയില്‍നിന്ന് ദിവസവും പത്തില്‍ താഴെ സര്‍വീസുകളാണുള്ളത്. നേരത്തേ ഉണ്ടായിരുന്നവയില്‍നിന്ന് പകുതിയോളം സര്‍വീസുകള്‍ വെട്ടിക്കുറച്ചതായും ആരോപണമുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്നവ പോലും കൃത്യസമയം പാലിക്കാറില്ളെന്നും നാട്ടുകാര്‍ പറയുന്നു. പലപ്പോഴും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് ക്ളാസുകളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇതുകൂടാതെ നഗരത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവരും ബുദ്ധിമുട്ടിലാണ്. വെങ്ങാനൂര്‍, ചാവടിനട, പുന്നമൂട് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിലും കരമന ഭാഗത്തെ കോളജുകളിലും പോകുന്ന വിദ്യാര്‍ഥികള്‍ പള്ളിച്ചല്‍ റൂട്ടിലെ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മിക്ക ബസുകളും പൊട്ടിപ്പൊളിഞ്ഞ് കണ്ടം ചെയ്യാറായ അവസ്ഥയിലാണ്. പലപ്പോഴും സര്‍വീസിനിടെ ബസുകള്‍ വഴിയിലാകുന്നത് പതിവാണ്. സര്‍വീസ് ചുരുക്കിയത് ബസുകള്‍ കട്ടപ്പുറത്തായതിനാലാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ പറയുന്നത്. എന്നാല്‍, കട്ടപ്പുറത്തായ ബസുകള്‍ ഭൂരിഭാഗവും മാസങ്ങളായി ഈ അവസ്ഥയില്‍ തുടരുകയാണെന്നാണ് അറിയുന്നത്. ആവശ്യമായ സ്പെയര്‍പാര്‍ട്സുകള്‍ യഥാസമയം വാങ്ങി അറ്റകുറ്റപ്പണി ചെയ്ത് ബസുകള്‍ നിരത്തിലിറക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിട്ടില്ല. |
നഗരമധ്യത്തില്‍ ആളില്ലാത്ത വീട്ടില്‍ വീണ്ടും മോഷണം Posted: 04 Sep 2014 11:59 PM PDT കൊല്ലം: നഗരമധ്യത്തിലെ അടച്ചിട്ടിരുന്ന വീട്ടില്‍ വാതില്‍ പൊളിച്ച് വന്‍ കവര്‍ച്ച. ഡോളറും പണവും ഡയമണ്ട് ആഭരണങ്ങളും സ്വര്‍ണാഭരണങ്ങളുമടക്കം ഏഴുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കടപ്പാക്കട പീപ്ള്‍സ് നഗര്‍ ചരുമഠത്തില്‍ നെല്‍സന്‍െറ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ ചിന്നമ്മ നെല്‍സണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മോഷണമെന്ന് കരുതുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ടു വജ്ര മോതിരങ്ങള്‍, രണ്ടുപവനോളം വരുന്ന രണ്ടു മാലയും ഒരു ജോടി കമ്മലും, അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,400 ഡോളര്‍, 30,000 രൂപ എന്നിവയാണ് കവര്‍ന്നത്. വീട്ടിനുള്ളിലെ സാധനസാമഗ്രികളും തുണിത്തരങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. അടുക്കളയിലടക്കം മോഷ്ടാക്കള്‍ കയറിയിറങ്ങിയതിന്‍െറ തെളിവുകളുണ്ട്. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് ചിന്നമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഭര്‍ത്താവും ആശുപത്രിയിലായിരുന്നു. വീട് പൂട്ടിയിട്ടശേഷം രണ്ടു ജോലിക്കാരും ഇവര്‍ക്കൊപ്പം ആശുപത്രിയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനുണ്ടെങ്കിലും ബുധനാഴ്ച അയാള്‍ ജോലിക്ക് വന്നിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ആശുപത്രിയില്‍നിന്ന് നെല്‍സണ്‍ വീട്ടിലത്തെിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്‍വശത്തെ വാതിലിന്‍െറ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. മുന്‍ഭാഗത്തെ രണ്ടാമത്തെ വാതില്‍ തല്ലിത്തകര്‍ത്ത നിലയിലാണെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നെല്‍സണ്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പിന്നിലെ വാതിലും തുറന്നിട്ട നിലയിലായിരുന്നു. ലാപ്ടോപ്, ഐഫോണ്‍, ഐപാഡ് എന്നിവയെല്ലാം ഉണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടില്ല. രണ്ടാംനിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചആഭരണങ്ങളാണ് മോഷ്ടിച്ചത്. പരിസരത്ത് രാത്രി 10വരെ വാഹനങ്ങളും മറ്റും ഉണ്ടായിരുന്നതിനാല്‍ അതിനുശേഷമായിരിക്കണം മോഷണം നടന്നത്. വീട് പുറത്തുനിന്നായിരുന്നു പൂട്ടിയിരുന്നത്. ആളില്ലാത്ത വിവരം മുന്‍കൂട്ടി അറിഞ്ഞവരായിരിക്കണം മോഷ്ടാക്കളെന്നാണ് പൊലീസിന്‍െറ നിഗമനം. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അമേരിക്കയിലായിരുന്ന നെല്‍സണും ഭാര്യയും ഒരുമാസംമുമ്പാണ് നാട്ടിലത്തെിയത്. രണ്ടാഴ്ചക്കിടെ നഗരത്തില്‍ ആളില്ലാത്ത വീട്ടില്‍ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. പോളയത്തോടിനു സമീപത്തെ വീട്ടില്‍ നടന്ന മോഷണമാണ് ആദ്യസംഭവം. |
മലപ്പുറത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ലയാക്കുന്നു Posted: 04 Sep 2014 11:49 PM PDT മലപ്പുറം: സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസം നേടിയ ജില്ലയാക്കി മലപ്പുറത്തെ മാറ്റാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന 'അതുല്യം' പദ്ധതിയിലൂടെയാണ് മലപ്പുറത്തെ 2015 ഏപ്രിലിലോടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ലയാക്കാന്‍ ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. ആദ്യഘട്ടമായി പഞ്ചായത്ത്-വാര്‍ഡ് തല സമിതികള്‍ രൂപവത്കരിക്കും. സെപ്റ്റംബര്‍ 22നും 27നുമിടയില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സമിതി രൂപവത്കരിക്കാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും സാക്ഷരതാ പ്രേരക് കണ്‍വീനറുമായാണ് സമിതി. പഞ്ചായത്ത് അംഗം അധ്യക്ഷനായാണ് വാര്‍ഡുകളില്‍ സമിതിഉണ്ടാക്കുക. കുടുംബശ്രീ-ഐ.സി.ഡി.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി അതതിടങ്ങളിലെ നാലാം തരം ജയിക്കാത്തവരെ കണ്ടത്തെും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും 10 ലക്ഷവും നഗരസഭകള്‍ക്ക് മൂന്നു ലക്ഷവും ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷവും ചെലവഴിക്കാം. പഠിതാക്കള്‍ക്ക് നല്‍കുന്ന പഠനോപകരണങ്ങളുടെ ചെലവ് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടത്തൊനും പദ്ധതിയുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്‍ അംഗം സലീം കുരുവമ്പലം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി. ജല്‍സീമിയ, ബ്ളോക്ക് പഞ്ചായത്ത് അസോ. ജില്ലാ സെക്രട്ടറി എം. അബ്ദുല്ലക്കുട്ടി, പഞ്ചായത്ത് അസോ. ജില്ലാ പ്രസിഡന്‍റ് സി.കെ.എ. റസാഖ്, കുടുംബശ്രീ മിഷന്‍ കോ ഓഡിനേറ്റര്‍ മുഹമ്മദ് ഇസ്മയില്‍, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.കെ. ജയന്തി, ഡയറ്റ് സീനിയര്‍ ലെക്ചറര്‍ സുബ്രഹ്മണ്യം, സ്പിന്നിങ് മില്‍ ചെയര്‍മാന്‍ എം.എ. ഖാദര്‍, സാക്ഷരതാ മിഷന്‍ കോ ഓഡിനേറ്റര്‍ അബ്ദുല്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു. |
കെ.പി റോഡ് കൂടുതല്‍ തകര്‍ച്ചയിലേക്ക് Posted: 04 Sep 2014 11:44 PM PDT ജലഅതോറിറ്റി വില്ലനായി തുടരുന്നു അടൂര്‍: ജല അതോറിറ്റിയുടെ പൈപ് പൊട്ടി കായംകുളം-പത്തനാപുരം സംസ്ഥാന പാത തകരുന്നത് തുടരുന്നു. ബുധനാഴ്ച രാവിലെ പറക്കോട് ചന്തക്കവലക്ക് സമീപം നഗരസഭ ഗ്രന്ഥശാല കവാടത്തിനു മുന്നില്‍ പൈപ് പൊട്ടി പാത പിളര്‍ന്നു. അടുത്തിടെ പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂര്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന് സമീപം പാതക്കടിയിലെ പൈപ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാവുകയും 20 ചതുരശ്ര മീറ്റര്‍ പാത പൂര്‍ണമായി തകരുകയും ചെയ്തു. പൊതുമരാമത്ത് കാര്യാലയത്തിന് മുന്നിലും ഏഴംകുളം കവലക്ക് പടിഞ്ഞാറ് സ്കൂളിന് സമീപവും ഏഴംകുളം കനാലിന് സമീപവും പൈപ് പൊട്ടി പാത തകര്‍ന്നിരുന്നു. അടൂര്‍ സെന്‍ട്രല്‍ കവല മുതല്‍ പുതുവല്‍ വരെ പൈപ് പൊട്ടലും പാതതകരലും പതിവാണ്. തകരുന്ന ഭാഗം സാധാരണ രീതിയില്‍ ടാര്‍ചെയ്യുന്നതിനാല്‍ പൊങ്ങിയും താഴ്ന്നുമാണ് പാതയുടെ സ്ഥിതി. മാസങ്ങള്‍ക്കുമുമ്പാണ് ദേശീയ പാത നിലവാരത്തില്‍ വികസനം നടത്തി ഈ പാത ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. എന്നാല്‍, പാതയോരത്ത് മണ്ണിനടിയിലുള്ള ജല അതോറിറ്റി പൈപ്പുകളും ബി.എസ്.എന്‍.എല്‍ കേബ്ളുകളും മാറ്റി സ്ഥാപിക്കാതെയാണ് വീതികൂട്ടി ടാര്‍ ചെയ്തത്. ടാറിങ് കഴിഞ്ഞാണ് ഇവ മാറ്റി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ആയത്. ഇതിനാല്‍ ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ പൊട്ടി പാത തകരുന്നത് പതിവാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ പൈപ് പൊട്ടല്‍ തുടര്‍ന്നാല്‍ സംസ്ഥാനപാത കുണ്ടും കുഴിയുമായി പഴയ സ്ഥിതിയിലാകാന്‍ എറെ നാള്‍ വേണ്ടിവരില്ല. മരുതിമൂട് മുതല്‍ അടൂര്‍ വരെ മിക്കയിടത്തും പാതയുടെ തെക്കുവശം താഴേക്കിരുത്തി ടാറിങ് വിണ്ടുകീറിത്തുടങ്ങി. ഇത് മറയ്ക്കാന്‍ രാത്രി ഈ ഭാഗങ്ങളില്‍ ടാര്‍ പൂശിയതുമൂലം ഇരുചക്രവാഹനങ്ങള്‍ തെന്നിമറയുന്നത് പതിവാണ്. |
തദ്ദേശവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ടോള്‍പിരിക്കും-തിരുവഞ്ചൂര്‍ Posted: 04 Sep 2014 11:40 PM PDT കോട്ടയം: ജനങ്ങള്‍ക്കായി വെള്ളിയാഴ്ച തുറന്നുകൊടുക്കുന്ന മൂലേടം റെയില്‍വേ മേല്‍പാലത്തിന്‍െറ 'ടോള്‍പിരിവ്' തദ്ദേശവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പനച്ചിക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാവുന്ന പാലത്തിന്‍െറ ഇരുവശങ്ങളിലെയും വാര്‍ഡുകളില്‍ താമസിക്കുന്നവരുടെ വാഹനങ്ങളെ ടോളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കും. ഈവാര്‍ഡുകളില്‍ താമസിക്കുന്ന വാഹനഉടമകള്‍ക്ക് പ്രത്യേകപാസ് വിതരണം ചെയ്യും. ടോള്‍പിരിവില്‍നിന്ന് ഇരുചക്രവാഹനം, ഓട്ടോ എന്നിവയെ ഒഴിവാക്കും. വലിയ വാഹനങ്ങള്‍ക്ക് ടോള്‍നിരക്ക് സംബന്ധിച്ച് നിര്‍മാണചുമതലയുള്ള കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷനും സര്‍ക്കാറുമായി കൂടിയാലോചിച്ച് തീരുമാനിക്കും. സംസ്ഥാനത്ത് പുതുതായി നിര്‍മിച്ച പാലങ്ങള്‍ക്ക് ടോള്‍പിരിവ് ഏര്‍പ്പെടുത്തുന്നത് സ്വാഭാവികമാണ്. സ്ഥലംവിട്ടുനല്‍കിയവരോടുള്ള നന്ദിസൂചകമായാണ് ഇരുവശത്തും താമസിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേകപാസ് നല്‍കി ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. പാലത്തിന്‍െറ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. മൂലേടം നിവാസികളുടെ ദീര്‍ഘനാളായുള്ള കാത്തിരിപ്പിന്‍െറ ഫലമാണ് മേല്‍പാലം. 2012 സെപ്റ്റംബര്‍ 18ന് ശിലാസ്ഥാപനം നടത്തിയ പാലത്തിന്‍െറ നിര്‍മാണം റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 15.5 കോടി രൂപയും സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ളവക്കായി 2.3 കോടിയും ഉള്‍പ്പെടെ 17.53 കോടിയാണ് പാലം നിര്‍മാണത്തിന്‍െറ മൊത്തം ചെലവ്.പാലത്തിന്‍െറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. |
ജീവനക്കാരുടെ ക്ഷാമം: എക്സൈസ് പരിശോധന താളം തെറ്റുന്നു Posted: 04 Sep 2014 11:36 PM PDT തൊടുപുഴ: ജീവനക്കാരുടെ ക്ഷാമം മൂലം ജില്ലയില്‍ എക്സൈസ് വിഭാഗത്തിന്‍െറ പരിശോധന താളം തെറ്റുന്നു. ബാറുകള്‍ അടച്ചതോടെ ഹൈറേഞ്ച് മേഖലയടക്കം വ്യാജമദ്യമാഫിയ പിടിമുറുക്കിയിരിക്കുകയാണ്. ജില്ലയില്‍ 1500 എക്സൈസ് ഓഫിസര്‍മാര്‍ വേണ്ടിടത്ത് 400 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. തൊടുപുഴ റേഞ്ചിലെ സ്ഥിതി ഏറെ ദയനീയമാണ്. 22 ഓഫിസര്‍മാരാണ് ഇവിടെ ഉള്ളത്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തൊടുപുഴ റേഞ്ചിന്‍െറ പരിധിയിലാണ്. ഇവിടങ്ങളിലെല്ലാം പോകാന്‍ ഒരു ജീപ്പു മാത്രമാണുള്ളത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തത്തെുമ്പോഴേക്ക് സംഘങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ടാകും. മുള്ളരിങ്ങാട്, പട്ടയക്കുടി, കഞ്ഞിക്കുഴി, വാഴത്തോപ്പ് എന്നിങ്ങനെ ഏറെ ദുര്‍ഘടം പിടിച്ച വഴികളിലൂടെയാണ് യാത്ര. ഇവിടങ്ങളിലേക്കുള്ള യാത്രക്കിടെ പലപ്പോഴും വിവരങ്ങള്‍ ചോരും. വാഹനം കാണുന്ന ഉടന്‍ തന്നെ ഫോണിലും മറ്റും ഇവര്‍ വിവരങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. തൊടുപുഴക്ക് ഒരു റേഞ്ച് ഓഫിസ് കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല.നിലവിലെ സ്ഥിതി നേരിടാന്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം സ്ക്വാഡുകള്‍ രംഗത്തുണ്ട്. എങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. ചെക് പോസ്റ്റുകളില്‍ 24 മണിക്കൂറും പ്രിവന്‍റീവ് ഓഫിസര്‍, രണ്ട് എക്സൈസ് ഗാര്‍ഡുമാര്‍ എന്നിവര്‍ ഉണ്ടായിരിക്കണമെന്നാണ് കലക്ടറുടെ നിര്‍ദേശം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ പകരം ഉദ്യോഗസ്ഥരത്തൊതെ പോസ്റ്റ് വിട്ടുപോകാന്‍ പാടില്ല. ഉദ്യോഗസ്ഥരുടെ കൈവശമുള്ള പണത്തിന്‍െറ കാഷ് രജിസ്റ്റര്‍ ചെക്പോസ്റ്റില്‍ സാക്ഷ്യപ്പെടുത്തി സൂക്ഷിക്കണം. ചെക്പോസ്റ്റിന് സമീപം മറ്റുള്ളവരെ ചുറ്റിത്തിരിയാന്‍ അനുവദിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാന അതിര്‍ത്തിയിലെ വനം, വില്‍പന നികുതി, മോട്ടോര്‍ വാഹനം, പൊലീസ് ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് തടയാന്‍ സഹകരിക്കണം. ജില്ലയിലെ അഞ്ച് ചെക്പോസ്റ്റുകളിലും സംസ്ഥാനാന്തര ഊടുവഴികളിലും അതിര്‍ത്തിമേഖലകളിലും പ്രത്യേക ജാഗ്രത പുലര്‍ത്തും. അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ കള്ളക്കടത്ത് സാധനങ്ങളുമായി പിടിയിലായാല്‍ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ളെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. |
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി Posted: 04 Sep 2014 11:32 PM PDT കൊച്ചി: നഗരസഭാ പരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിലത്തെി കുത്തിയിരിപ്പ് സമരം നടത്തി. വ്യാഴാഴ്ച രാവിലെ 11.30 ഓടെ ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ജര്‍മന്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ മുദ്രാവാക്യം വിളികളോടെ ഏഴോളം പേരടങ്ങുന്ന പ്രതിഷേധക്കാര്‍ മേയറുടെ ചേംബറിലേക്ക് ഇരച്ചു കയറുകയായിരുന്നു. ചേംബറില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച അംഗങ്ങളോട് ചര്‍ച്ച കഴിഞ്ഞിട്ട് സംസാരിക്കാം എന്ന് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍ അഡ്വ. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ച് അഭ്യര്‍ഥന നടത്തിയതിനെ തുടര്‍ന്ന് സംഘം മുറിയില്‍നിന്ന് പുറത്തിറങ്ങി. എന്നാല്‍, പുറത്ത് മേയറുടെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ് തുടര്‍ന്നു. 'ആദ്യം റോഡ്, പിന്നെ ബോട്ട്' എന്ന മുദ്രാവാക്യങ്ങളോടെ പ്രതിഷേധം തുടരവെ ചേംബറിനുള്ളിലെ ചര്‍ച്ച പിന്നെയും തടസ്സപ്പെട്ടു. ഇതിനിടെ മേയര്‍ വീണ്ടും പുറത്തിറങ്ങി ചര്‍ച്ച കഴിയുന്നത് വരെ മുദ്രാവാക്യം വിളി അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചര്‍ച്ച അവസാനിക്കുന്നത് വരെ അംഗങ്ങളെല്ലാം നിശ്ശബ്ദരായി മുറിക്ക് മുന്നില്‍ കുത്തിയിരുന്നു. ചര്‍ച്ച അവസാനിപ്പിച്ച് സമരക്കാരുടെ ഇടയിലൂടെയാണ് ജര്‍മന്‍ ബാങ്ക് അധികൃതര്‍ പോയത്. റോഡുകളെല്ലാം തകര്‍ന്നു കിടക്കുമ്പോള്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് മേയര്‍ കൈക്കൊള്ളുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍, സെപ്റ്റംബര്‍ അഞ്ചിനുള്ളില്‍ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയതാണ്. എന്നാല്‍, ഇതു വരെ അറ്റകുറ്റപ്പണി പോലും പൂര്‍ത്തികരിക്കാന്‍ ആയിട്ടില്ളെന്നും ഇവര്‍ ആരോപിച്ചു. അതേസമയം, അറ്റകുറ്റപ്പണി മഴ കാരണം മുടങ്ങിപ്പോയതാണെന്ന് മേയര്‍ പറഞ്ഞു. ഒക്ടോബര്‍ അവസാനത്തോടെ നഗരസഭക്ക് അധികാരമുള്ള എല്ലാ റോഡുകളുടെയും ടാറിങ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴയും വെള്ളക്കെട്ടും മൂലം പ്രവൃത്തികള്‍ തടസ്സപ്പെടുന്ന കാര്യം പരിഗണിക്കാതെയാണ് പലരും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതും പ്രതിഷേധം നടത്തുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. |
ചെമ്മീന്‍ പീലിങ് ഷെഡിനുനേരെ ആക്രമണം ആറ് ജീവനക്കാര്‍ക്ക് പരിക്ക്; വാഹനം തല്ലിത്തകര്‍ത്തു Posted: 04 Sep 2014 11:25 PM PDT അരൂര്‍: ചെമ്മീന്‍ പീലിങ് ഷെഡിനുനേരെ ഉണ്ടായ ആക്രമണത്തില്‍ ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. വാഹനം തല്ലിത്തകര്‍ത്തു. ചെമ്മീന്‍ നശിപ്പിച്ചതായും പരാതി. എരമല്ലൂര്‍ കാക്കത്തുരുത്ത് റോഡില്‍ കോലത്തുശ്ശേരി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ പീലിങ് ഷെഡിനുനേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഒരുസംഘം ആളുകള്‍ ഷെഡിനുള്ളിലേക്ക് ഇരച്ചുകയറി കണ്ണില്‍ കണ്ടതെല്ലാം തകര്‍ക്കുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തൊഴിലാളികളായ എരമല്ലൂര്‍ സ്വദേശി ചെല്ലമ്മ (35), ശോഭ (42), മണി (60), കൗസല്യ (62) ചന്ദ്രമതി (60), മിനിലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി മുത്തുകുമാര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിക്ക് പുറത്തുകിടക്കുകയായിരുന്ന വാഹനവും മലിനജലം ഒഴുകുന്ന സംവിധാനങ്ങളും തകര്‍ത്തു. മാലിന്യം കാക്കത്തുരുത്ത് കായലിലേക്ക് ഒഴുക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു ആക്രമണമെന്ന് പറയുന്നു. അക്രമികള്‍ പിരിഞ്ഞുപോയശേഷമാണ് അരൂര്‍ പൊലീസ് സ്ഥലത്ത് എത്തിയതെന്നും ആരോപണമുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എസ്.ഐ. വിക്രമന്‍ പറഞ്ഞു. |
കണ്ണാടിപ്പാറയില്‍ കനത്ത നാശനഷ്ടം Posted: 04 Sep 2014 11:22 PM PDT ചെറുവത്തൂര്‍: കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ പിലിക്കോട് പഞ്ചായത്തിലെ കണ്ണാടിപ്പാറയില്‍ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകള്‍ പൂര്‍ണമായി തകരുകയും കൃഷിനാശം ഉണ്ടാവുകയും ചെയ്തു. ആനിക്കാടി കോളനിയിലെ കെ. കല്യാണി, പി. ജാനകി, ഞാണങ്കൈ രവി, കെ. സുരേഷ്, കെ. റീന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കാറ്റിനെ ഭയന്ന് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കല്യാണിയുടെ വീടിന് സമീപം ആറ് മരങ്ങളാണ് പൊട്ടിവീണത്. 60ഓളം കവുങ്ങുകള്‍ പൊട്ടിവീഴുകയും തട്ടുകടയുടെ പ്ളാസ്റ്റിക് ഷീറ്റ് പറന്നുപോവുകയും ചെയ്തു. കണ്ണാടിപ്പാറ സബ്സ്റ്റേഷന് സമീപത്തെ അല്‍ബദര്‍ മരമില്ലിന്‍െറ ഓട് പൂര്‍ണമായി തകര്‍ന്നു. മുത്തപ്പന്‍ ക്ഷേത്രത്തിന് പന്തലൊരുക്കിയ പ്ളാസ്റ്റിക് ഷീറ്റ്, ജനകീയ കമ്മിറ്റി നിര്‍മിച്ച ബസ് വെയ്റ്റിങ് ഷെഡ് എന്നിവ തകരുകയും കാനായി ഗംഗാധരന്‍െറ കൃഷിയിടം നശിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി എത്തിയ ചുഴലിക്കാറ്റില്‍ ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ പച്ചക്കറി, നേന്ത്രവാഴകള്‍ എന്നിവയും നശിച്ചു. |
ലോക അധ്യാപക ദിനം; വേതനമില്ലാതെ 500 അധ്യാപകര്‍ Posted: 04 Sep 2014 11:11 PM PDT അഞ്ചരക്കണ്ടി: മാതാപിതാ ഗുരുതുല്യം എന്ന വാക്ക് ഉയര്‍ന്ന് നില്‍ക്കുന്നയിടത്ത് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ഒരുകൂട്ടം അധ്യാപകര്‍ ഇന്ന് അധ്യാപക ദിനം ആചരിക്കുന്നു. സംസ്ഥാനത്തെ 500ഓളം അധ്യാപകരാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ നാല് വര്‍ഷമായി തുടരുന്നത്. ഏറെ വര്‍ഷത്തെ നിയമന നിരോധത്തിന് ശേഷം 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ അധ്യാപക പാക്കേജിലാണ് സംസ്ഥാനത്തെ 3000ത്തോളം അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യവും ലഭിച്ചത്. എന്നാല്‍, തുടര്‍ന്ന് നിയമിതരായ മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളമോ നിയമനമോ നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.നിയമന നടപടികള്‍ നടപ്പാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് എന്‍.എ.ടി.യു (നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂനിയന്‍) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ അധ്യാപക ദിനം മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുകയാണ്. അധ്യാപക പാക്കേജിന് ശേഷം നിയമിതരായ മുഴുവന്‍ അധ്യാപകരുടെയും നിയമനങ്ങള്‍ നടത്തുക, ഒരു ക്ളാസില്‍ ഒരു അധ്യാപകന്‍ എന്ന കെ.ഇ.ആര്‍ നിയമം നടപ്പാക്കുക, 1:30, 1:33 എന്ന അനുപാതത്തില്‍ അധിക തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ 14 സബ്ജില്ലകളില്‍ നിന്നുള്ള നിയമനം ലഭിക്കാത്ത മുഴുവന്‍ അധ്യാപകരെയും പങ്കെടുപ്പിച്ചുള്ള സമര പരിപാടികള്‍ക്കാണ് എന്‍.ഐ.ടി.യു തയാറെടുക്കുന്നത്. കുടുംബത്തെയടക്കം പങ്കെടുപ്പിച്ച് കൊണ്ടുള്ള സമരമാണ് കലക്ടറേറ്റിന് മുന്നില്‍ നടത്തുന്നത്. ഓണാഘോഷവും അധ്യാപക ദിനവും സത്യഗ്രഹ പന്തലിലായിരിക്കുമെന്നും എന്‍.എ.ടി.യു ഭാരവാഹികള്‍ പറഞ്ഞു. |
യു.എ.ഇയിലെ ഗതാഗതനിയമ ലംഘകരില്‍ ഒമാനികള്‍ രണ്ടാമത് Posted: 04 Sep 2014 11:04 PM PDT മസ്കത്ത്: യു.എ.ഇയില്‍ ഗതാഗത നിയമം ലംഘിക്കുന്നവരില്‍ ഒമാനികള്‍ രണ്ടാം സ്ഥാനത്ത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് ഒമാനികള്‍ക്കെതിരെ 68,399 കേസുകളാണ് ചുമത്തപ്പെട്ടതെന്ന് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദികളാണ് ഒന്നാം സ്ഥാനത്ത്. 1,99,681 കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഖത്തര്‍ സ്വദേശികള്‍ക്കെതിരെ 36079 കേസും കുവൈത്തികള്‍ക്കെതിരെ 17582 കേസും ബഹ്റൈന്‍ സ്വദേശികള്‍ക്കെതിരെ 4232 കേസുകളും എടുത്തിട്ടുണ്ട്. മൊത്തം 3,26,973 കേസുകളാണ് ഗതാഗത നിയമലംഘനത്തിന് ജി.സി.സി പൗരന്‍മാര്‍ക്കെതിരെ ചുമത്തിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിത വേഗത, തെറ്റായ ദിശയില്‍ ഓവര്‍ടേക്കിംഗ് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ജി.സി.സി പൗരന്‍മാര്‍ ഓടിച്ച വാഹനങ്ങള്‍ 63 തവണ അപകടത്തില്‍ പെട്ടിട്ടുണ്ട്. ഈ അപകടങ്ങളില്‍ 14 പേര്‍ മരിക്കുകയും 144 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.എ.ഇ ലൈസന്‍സുള്ള ജി.സി.സി പൗരന്‍മാര്‍ക്കെതിരെ 770 ഗതാഗത നിയമലംഘന കുറ്റങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഒമാനികളാണ് ഈ പട്ടികയില്‍ മുന്നില്‍. 628 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഖത്തര്‍ സ്വദേശികള്‍ക്കെതിരെ 136 കേസുകളും സൗദി അറേബ്യക്കാര്‍ക്കെതിരെ ഏഴ് കേസുകളും കുവൈത്തികള്‍ക്കെതിരെ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. |
മുത്തുവാരല്‍ സംഘത്തിന് കിരീടാവകാശിയുടെ അഭിനന്ദനം Posted: 04 Sep 2014 10:55 PM PDT കുവൈത്ത് സിറ്റി: ഒരു കാലത്തെ ജീവിതായോധന മാര്‍ഗമായിരുന്ന മുത്തുവാരലിന്‍െറ ചരിത്രത്തിലേക്ക് സഞ്ചാരം നടത്തിയവര്‍ക്ക് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ അഭിനന്ദനം. കുവൈത്തിന്‍െറ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കുമുള്ള ഓര്‍മകള്‍ ഉണര്‍ത്തിയ 26ാമത് മുത്തുവാരല്‍ മഹോല്‍സവത്തിലെ യാത്രാ സംഘത്തിനാണ് ബയാന്‍ പാലസില്‍ കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്വബാഹ് സ്വീകരണം നല്‍കിയത്. ആഗസ്റ്റ് 14 മുതല്‍ 21 വരെ ഖൈറാന്‍ ദ്വീപില്‍ തങ്ങി മുത്തുവാരല്‍ നടത്തിയ 200ഓളം പേര്‍ അടങ്ങിയ സംഘത്തിനാണ് സ്വീകരണമൊരുക്കിയത്. ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നത്തെിയവരും സംഘത്തിലുണ്ടായിരുന്നു. പാരമ്പര്യത്തോടും ചരിത്രത്തോടുമുള്ള യുവാക്കളുടെ അഭിനിവേശവും മുത്തുവാരല്‍ പൈതൃകം നിലനിര്‍ത്തുന്നതിന് യുവാക്കള്‍ നടത്തുന്ന സാഹസിക പ്രവര്‍ത്തനങ്ങളും ഏറെ അഭിനന്ദനാര്‍ഹമാണെന്ന് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്വബാഹ് പറഞ്ഞു. മുത്തുവാരല്‍ യാത്ര യഥാര്‍ഥ വിജയമാക്കുന്നതില്‍ യുവാക്കള്‍ വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ഭാവിയില്‍ കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അറബ് സൗഹൃദത്തിന്‍െറ പ്രതീകമെന്നോണം മുത്തുവാരല്‍ മഹോല്‍സവത്തില്‍ പങ്കാളികളായ ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളെ കിരീടാവകാശി അഭിനന്ദിച്ചു. പാലസില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍-യുവജന കാര്യ മന്ത്രി: ശൈഖ് സല്‍മാന്‍ സാലിം അല്‍ ഹമൂദ് അസ്വബാഹ്, പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍റ് സ്പോര്‍ട്സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് മന്‍സൂര്‍ അല്‍ അഹമ്മദ് അസ്വബാഹ്, ഡെപ്യൂട്ടി ചെയര്‍മാന്‍ അഹമ്മദ് അല്‍ ഖസല്‍, കുവൈത്ത് സീ സ്പോര്‍ട്സ് ക്ളബ് പ്രസിഡന്‍റ് റിട്ട. മേജര്‍ ജനറല്‍ ഫഹദ് അല്‍ ഫഹ്ദ്, കുവൈത്തി- ഗള്‍ഫ് ബോട്ടുകളുടെ ക്യാപ്റ്റന്‍മാര്‍, മുത്തുവാരല്‍ സംഘത്തിലെ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. 26ാമത് മുത്തുവാരല്‍ ഉല്‍സവത്തിന്‍െറ ഓര്‍മ ചിത്രങ്ങള്‍ കിരീടാവകാശിയെ കാണിക്കുകയും ചെയ്തു. |
ചേരമാന്‍ പെരുമാളിന്‍െറ ജീവിതം സിനിമയാകുന്നു Posted: 04 Sep 2014 10:48 PM PDT Subtitle: മമ്മൂട്ടിയും ബെന്‍കിങ്സിലിയും ഒന്നിക്കുന്നു കൊടുങ്ങല്ലൂര്‍: ചേരമാന്‍ പെരുമാളിന്‍െറ ഐതിഹാസിക ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം. മലയാളിയുടെ പ്രിയനടന്‍ മമ്മൂട്ടി ചേരമാന്‍ പെരുമാളായി വേഷമിടുമ്പോള്‍ ആറ്റന്‍ബറോവിന്‍െറ ഗാന്ധിചിത്രത്തില്‍ ഗാന്ധിജിയെ അനശ്വരനാക്കിയ ബെന്‍കിങ്സിലി തുല്യപ്രാധാന്യമുള്ള മാലിക്ബിന്‍ ദിനാറിനെ അവതരിപ്പിക്കുന്നു. ‘ദി കംപാനിയന്‍’എന്ന ബഹുഭാഷാ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഷുജ അലിയാണ്. ചേരമാന്‍ പെരുമാളിന്‍െറ ജീവിതവും മാലിക്ബിന്‍ ദിനാറിന്‍െറ സഞ്ചാരങ്ങളുമാണ് ‘ദി കംപാനിയ’ന്‍െറ പ്രമേയം. ഡല്‍ഹി ജാമിഅ മില്ലിയയിലെ അസോസിയേറ്റ് പ്രഫസറും കൊടുങ്ങല്ലൂര്‍ മതിലകം പുതിയകാവ് സ്വദേശിയുമായ ഡോ. എം.എച്ച്. ഇല്യാസിന്‍െറ ഗവേഷണ പ്രബന്ധങ്ങളെ ആധാരമാക്കിയാണ് പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. തിരക്കഥ അന്‍ജുംറജബ് അലി, ഡോ. അശ്ഗര്‍ വജാത്ത്, ഷുജഅലി എന്നിവരാണ് തയാറാക്കിയിരിക്കുന്നത്. എ.എസ്.ആര്‍ മിഡിയയുടെ ബാനറില്‍ സെയ്ത് ആസിഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെയും ഹോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും അറബ് മേഖലയിലെയും പ്രമുഖര്‍ അണിനിരക്കും. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. മലയാളം, ഉറുദു, ഇംഗ്ളീഷ്, അറബി ഭാഷകളില്‍ ഒരേസമയം പുറത്തിറക്കുന്ന ‘ദി കംപാനിയന്‍’ കേരളം, മസ്കത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രീകരിക്കുക. കൊടുങ്ങല്ലൂരിലും ചിത്രീകരണമുണ്ടാകും. മോറോക്കോയിലെ ഒരു പ്രമുഖ നടിയും ഈ ചരിത്രസിനിമയുടെ ഭാഗമായേക്കും. 100 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന സിനിമയില്‍ ചേരമാന്‍ പെരുമാളിന്‍െറ കാലഘട്ടം തനിമയോടെ പുനരാവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. |
ഇന്ത്യ-പാക് ബന്ധത്തിന് മധുരം പകര്‍ന്ന് ശരീഫിന്‍െറ 'മാമ്പഴ നയതന്ത്രം' Posted: 04 Sep 2014 10:17 PM PDT ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധത്തിന് പുതുമധുരം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ വക മാമ്പഴം. പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത് കശ്മീര്‍ വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയതിനത്തെുടര്‍ന്ന് വഴിമുട്ടിയ ഉഭയകക്ഷി ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കാനാണ് നവാസ് ശരീഫിന്‍െറ മാമ്പഴസമ്മാനം. സിന്ദ്രി, ചൗസ എന്നീ മുന്തിയ മാമ്പഴ ഇനങ്ങളാണ് ശരീഫ് കൊടുത്തയച്ചത്. നവാസ് ശരീഫിന് ഏറെ പ്രിയപ്പെട്ട ഇവ ഒൗദ്യോഗിക വഴിയിലൂടെ ബുധനാഴ്ചയാണ് മോദിക്ക് അയച്ചത്. തകരാറിലായ സംഭാഷണം പുനരാരംഭിക്കുക മാത്രമല്ല, ഈ മാസം ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതും 'മാമ്പഴ നയതന്ത്ര'ത്തിന്‍െറ ലക്ഷ്യമാണെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു. ന്യൂയോര്‍ക്കിലെ ജനറല്‍ അസംബ്ളിയില്‍ ഇരുനേതാക്കളും പങ്കെടുക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികളൊന്നും പാകിസ്താന്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. മോദിക്കയച്ച മാമ്പഴത്തിന്‍െറ പ്രതികരണം കാത്തിരിക്കുകയാണ് പാകിസ്താനെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനെതിരെ മോദി വിമര്‍ശനം ഉന്നയിച്ചെങ്കിലും ശരീഫ് ഒൗദ്യോഗികമായി ഒന്നും പ്രതികരിച്ചിരുന്നില്ല. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതിനാലാണ് ശരീഫ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് നയതന്ത്ര നിരീക്ഷകര്‍ പറയുന്നു. മോദിയെക്കൂടാതെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ക്കും ശരീഫ് മാമ്പഴം കൊടുത്തയച്ചിട്ടുണ്ട്. നവാസ് ശരീഫിന്‍െറ രാജിയാവശ്യപ്പെട്ട് പാകിസ്താനില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ പ്രക്ഷോഭം നടത്തുകയാണ്. താഹിറുല്‍ ഖാദിരിയും ഇമ്രാന്‍ ഖാനുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. |
ഗവര്‍ണറുടെ സത്യപ്രതിജ്ഞ: ക്ഷണക്കത്ത് കിട്ടിയില്ലെന്ന് വി.എസ് Posted: 04 Sep 2014 10:15 PM PDT തിരുവനന്തപുരം: കേരളാ ഗവര്‍ണറായി പി. സദാശിവം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ക്ഷണക്കത്ത് കിട്ടിയില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാത്തിരുന്നത്. എന്തു കൊണ്ടാണ് കത്ത് ലഭിക്കാത്തതെന്ന് അറിയില്ല. പ്രതിപക്ഷ നേതാവിന്‍െറ വസതിയിലേക്കുള്ള കത്തുകള്‍ നഷ്ടപ്പെടാറില്ല. താന്‍ ചടങ്ങില്‍ പങ്കെടുക്കണമോയെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാവുന്നതാണെന്നും വി.എസ് വാര്‍ത്താലേഖകരോട് പറഞ്ഞു. അതേസമയം, ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നുവെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഇന്നലെ വി.എസിന്‍െറ ഓഫീസില്‍ ക്ഷണക്കത്ത് നേരിട്ട് നല്‍കുകയായിരുന്നു. ഇതിന്റെ രേഖകള്‍ പൊതുഭരണവകുപ്പിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു. |
കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ 29 സര്‍വീസുകള്‍ റദ്ദാക്കി Posted: 04 Sep 2014 10:04 PM PDT മാനന്തവാടി: കടുത്ത ടയര്‍ ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി വ്യാഴാഴ്ച ജില്ലയിലെ 29 സര്‍വീസുകള്‍ നടത്തിയില്ല. ഇതുമൂലം, ഓണക്കാലത്ത് ഗ്രാമീണ മേഖലയില്‍ യാത്രാക്ളേശം രൂക്ഷമായി. ഇന്‍റര്‍നെറ്റ് തകരാറും യാത്രക്കാരെ വലച്ചു. 15 സര്‍വീസുകളാണ് മാനന്തവാടി ഡിപോയില്‍നിന്ന് വ്യാഴാഴ്ച മുടങ്ങിയത്. കല്‍പറ്റയില്‍ എട്ടും ബത്തേരിയില്‍ ആറും സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് റൂട്ടിലെ ടി.ടി ബസുകളാണ് കൂടുതലായും മുടങ്ങിയത്. മാനന്തവാടിയില്‍ ടയര്‍ ഇല്ലാത്തതിനാല്‍ 12ഉം സ്പെയര്‍ പാര്‍ട്സ് ഇല്ലാത്തതിനാല്‍ മൂന്നും സര്‍വീസുകളാണ് മുടങ്ങിയത്. കോഴിക്കോട്, പുല്‍പള്ളി, 33, വാളാട്, കരിമ്പില്‍ എന്നിവിടങ്ങളിലേക്കുളള സര്‍വീസുകളാണ് മുടങ്ങിയത്. മാനന്തവാടി ഡിപോയില്‍ നിലവിലുണ്ടായിരുന്ന ടയര്‍ ഇന്‍സ്പെക്ടര്‍ കണ്ണൂരിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് പകരം ആളെ നിയമിക്കാത്തത് തിരിച്ചടിയായിരിക്കുകയാണ്. ഇതുമൂലം, ടാര്‍ ക്ഷാമത്താല്‍ വരും ദിവസങ്ങളിലും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യത ഏറിയിരിക്കുകയാണ്. അതേസമയം, ടയര്‍ ക്ഷാമം പരിഹരിക്കുന്നതിന് എടപ്പാളിലെ റീജനല്‍ വര്‍ക് ഷോപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഡിപോ അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ഇന്‍റര്‍നെറ്റ് തകരാറിലായതോടെ റിസര്‍വേഷന്‍ സംവിധാനവും കുത്തഴിഞ്ഞിരിക്കുകയാണ്. ഓണാവധിക്ക് നാട്ടിലേക്ക് വരേണ്ടവരും പോകേണ്ടവരുമായ ദീര്‍ഘദൂര യാത്രക്കാരാണ് വലയുന്നത്. |
സ്വര്‍ണവില കുറഞ്ഞു. പവന് 20,800 രൂപ Posted: 04 Sep 2014 10:00 PM PDT കൊച്ചി: വാരാന്ത്യത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച 20,880 രൂപയായിരുന്നു പവന്‍ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.79 ഡോളര്‍ താഴ്ന്ന് 1,263.23 ഡോളറിലെത്തി. |
നഗരത്തില്‍ ഒറ്റക്ക് കാര്‍യാത്ര ഒഴിവാക്കണമെന്ന് പൊലീസ് അഭ്യര്‍ഥന Posted: 04 Sep 2014 09:55 PM PDT കോഴിക്കോട്: ഓണത്തിരക്ക് കണക്കിലെടുത്ത്, ഒരാള്‍മാത്രം സഞ്ചരിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നരത്തിലേക്ക് കൊണ്ടുവരരുതെന്ന് പൊലീസിന്‍െറ അഭ്യര്‍ഥന. ഗതാഗതക്കുരുക്കിന് പുറമെ പാര്‍ക്കിങ്ങും പ്രശ്നമായതിനാലാണ് അഭ്യര്‍ഥനയുമായി രംഗത്തിറങ്ങുന്നതെന്ന് സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് അറിയിച്ചു. ഒരാള്‍ സഞ്ചരിക്കുന്ന കാറുകള്‍ തടയാന്‍ നിയമപരമായി അധികാരമില്ലാത്തതിനാലാണ് അഭ്യര്‍ഥന മുന്നോട്ടുവെക്കുന്നതെന്നും കമീഷണര്‍ പറഞ്ഞു. ഒറ്റക്ക് നാലുചക്ര വാഹനമോടിച്ചു വരുന്നവരെ നഗരാതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ് ഉപദേശിക്കും. നഗരാതിര്‍ത്തിയില്‍ എവിടെയെങ്കിലും വാഹനം പാര്‍ക്ക് ചെയ്ത് ഓട്ടോയിലോ ബസിലോ പോകണമെന്ന് ഉപദേശിക്കും. എന്നാല്‍, ഇതിന്‍െറ പേരില്‍ വാഹനം തടഞ്ഞുവെക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും ഏതെങ്കിലും മാധ്യമങ്ങളോട് അങ്ങനെ പറഞ്ഞിട്ടില്ളെന്നും കമീഷണര്‍ വിശദീകരിച്ചു. ഓണത്തിരക്ക് കഴിയുംവരെ ജനം സഹകരിക്കുമെന്നാണ് പൊലീസിന്‍െറ പ്രതീക്ഷ. ഒറ്റക്കുള്ള കാര്‍ യാത്ര നഗരത്തില്‍ നിരോധിച്ചതായി ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ശരിയല്ളെന്നും കമീഷണര്‍ ചറഞ്ഞു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരില്‍ ചിലരെങ്കിലും ഒറ്റക്ക് കാറിലാണ് ഓഫിസിലേക്ക് പോകുന്നത്. മത്സ്യം വാങ്ങാന്‍പോലും തിരക്കിനിടെ കാറുമായി വരുന്നവരുണ്ട്. ബസില്‍ പോയാല്‍ പണം ലാഭിക്കാമെന്നതിനു പുറമെ ഗതാഗതക്കുരുക്ക് ഒഴിവാകുകയും ചെയ്യും. ഓണം പ്രമാണിച്ച് തെരുവ് കച്ചവടക്കാര്‍ ഫുട്പാത്ത് അടക്കം കൈയടക്കിയതിനാല്‍ പാര്‍ക്കിങ് പ്രശ്നം അതീവ ഗുരുതരമാണ്. കുടുംബസമേതം പര്‍ച്ചേസിന് വരുന്നവരും ഓണത്തിരക്ക് കഴിയുംവരെ കാര്‍ ഉപേക്ഷിക്കണമെന്നാണ് അഭ്യര്‍ഥന. ഇത് അഭ്യര്‍ഥന മാത്രമാണ്, നിയമമോ തീരുമാനമോ അല്ല, ജനം സഹകരിക്കണം- കമീഷണര്‍ കൂട്ടിച്ചേര്‍ത്തു. കാറില്‍ ഒറ്റക്ക് യാത്രചെയ്യുന്നവരെ നഗരാതിര്‍ത്തിയില്‍ പൊലീസ് തടയുമെന്ന വാര്‍ത്ത വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. യാത്രക്കാര്‍ ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയോട് പരാതിപ്പെട്ടപ്പോള്‍, അത്തരമൊരു നിര്‍ദേശം ഉണ്ടായിട്ടില്ളെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ പൊലീസിന് അധികാരമില്ളെന്നുമായിരുന്നു മറുപടി. അതേസമയം, ഓണത്തിരക്കിന്‍െറ ഭാഗമായി മിഠായിത്തെരുവടക്കം നഗരത്തിലെ ചില റോഡുകളില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും ഗതാഗതം നിരോധിച്ചിട്ടുണ്ട്. |
സര്‍ക്കാര്‍ രൂപീകരണം: ഡല്‍ഹി ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അനുമതി തേടി Posted: 04 Sep 2014 09:48 PM PDT ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങി. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ക്ഷണിക്കാന്‍ ഗവര്‍ണര്‍ നജീബ് ജംങ് രാഷ്ട്രപതിയുടെ അനുമതി തേടി. നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി 29 സീറ്റുകളുള്ള ബി.ജെ.പിയാണ്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. 49 ദിവസത്തെ ഭരണത്തിന് വിരാമമിട്ട് അരവിന്ദ് കെജ് രിവാളിന്‍െറ എ.എ.പി സര്‍ക്കാര്‍ ഫെബ്രുവരി 14ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. അഴിമതി തടയുന്നതിനുള്ള ജന്‍ ലോക്പാല്‍ ബില്‍ സഭയില്‍ പാസാക്കാന്‍ കഴിയാത്തതിനാലായിരുന്നു രാജി. 15 വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. കോണ്‍ഗ്രസ് എട്ട് സീറ്റാണ് നേടിയത്. 70 അംഗ നിയമസഭയില്‍ ബി.ജെ.പി സഖ്യത്തിന് 32ഉം എ.എ.പിക്ക് 28ഉം മറ്റുള്ളവര്‍ക്ക് രണ്ടും സീറ്റുകളാണുള്ളത്. |
മയക്കുമരുന്ന് കടത്ത്: അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കി Posted: 04 Sep 2014 09:40 PM PDT ജിദ്ദ: മയക്കുമരുന്ന് കടത്തു കേസില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചുപേരുടെ ശിക്ഷ കഴിഞ്ഞ രണ്ടുദിനങ്ങളില്‍ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വന്‍തോതില്‍ എംഫിറ്റാമിന്‍ കടത്തിയ കേസില്‍ സിറിയക്കാരനായ മഹ്മൂദ് ഫായിസ് ഹസൂന്‍, ഹസന്‍ താഹാ അല്‍ മുസല്‍മാനി, യൂസുഫ് അബ്ദുല്ല ഹല്‍ഖി എന്നീ മൂന്നു സിറിയക്കാരെ അല്‍ജൗഫില്‍ വധശിക്ഷക്ക് വിധേയരാക്കി. രാജ്യത്തേക്ക് കടല്‍മാര്‍ഗം വന്‍തോതില്‍ ഹഷീഷ് കടത്തിയ കേസില്‍ ഇറാന്‍കാരന്‍ റിസാ അബ്ബാസ് ഫാദില്‍ ഇദ്രീസാവിയെ ദമ്മാമില്‍ വധിച്ചു. ജിദ്ദയില്‍ ഹെറോയിന്‍ കടത്തിയ കേസിലാണ് പാകിസ്താന്‍കാരനായ ഇസ്സത് ഖാന്‍ നൂര്‍ ഗുല്‍ എന്നയാളെ വധശിക്ഷക്കിരയാക്കിയത്. |
വാര്‍ത്ത തുണയായി; തൊഴിലാളികള്‍ക്ക് സഹായം എത്തിത്തുടങ്ങി Posted: 04 Sep 2014 09:00 PM PDT ഷാര്‍ജ: ഷാര്‍ജ അല്‍ മദാമില്‍ തൊഴിലുടമ മുങ്ങിയതിനെ തുടര്‍ന്ന് നരകയാതന അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സഹായം എത്തി തുടങ്ങി. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണ സാധനങ്ങളുമായാണ് മദാമില്‍ എത്തിയത്. പാചക വാതകവും മറ്റും വാങ്ങാനുള്ള പണവും ഇവര്‍ നല്‍കി. കൊടും ദുരിതത്തില്‍ കഴിയുന്ന ഇവരുടെ കഥ ‘ഗള്‍ഫ് മാധ്യമ’മാണ് വ്യാഴാഴ്ച പുറം ലോകത്ത് എത്തിച്ചത്. മലയാളിയായ കമ്പനി ഉടമ അപ്രത്യക്ഷനായതിനെ തുടര്‍ന്നാണ് ഇവരുടെ കഷ്ടകാലം ആരംഭിച്ചത്. മലയാളികളടക്കം 32 പേരുടെ സ്ഥിതി വളരെ ദയനീയമാണ്. ദുബൈ സോനാപൂര്‍ ലേബര്‍ ക്യാമ്പില്‍ തങ്ങള്‍ക്ക് താമസിക്കാന്‍ തൊഴിലുടമ വാടകക്ക് എടുത്ത കെട്ടിടം ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്നാണ് ഉടമ പോയതെന്ന് പൂര്‍ണമായും വിശ്വസിക്കാന്‍ ഇവര്‍ തയ്യാറല്ല. ഭക്ഷണം സാധനങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സ്ഥാപനങ്ങളില്‍ നിന്ന് പുറം തള്ളുന്ന പച്ചക്കറികളും മറ്റും ശേഖരിച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ജോലിയുള്ള സമയത്തും ദുരിതം ഉണ്ടായിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. ജോലിക്ക് പോകുന്ന വാഹനം അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ മരുന്നും മറ്റും വാങ്ങിയത് പലരില്‍ നിന്നും കടം വാങ്ങിയാണ്. ഉടമയില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ല എന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. ഇവര്‍ താമസിക്കുന്ന ഭാഗത്ത് കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കുകയാണ്. പാചകം ചെയ്യുന്ന ഭാഗത്താണ് മാലിന്യം പൊട്ടി ഒഴുകുന്നത്. ഇത് ഇവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് സമീപത്തുള്ളവരും മറ്റും പറയുന്നത്. ഏത് സമയവും വീട്ടുടമ ഇവിടെ നിന്ന് ഇറങ്ങാന്‍ ആവശ്യപെടുമെന്ന ഭീതിയും ഇവരോടോപ്പമുണ്ട്. ഓണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നാട്ടിലേക്ക് നയാപൈസ അയക്കാന്‍ കഴിഞ്ഞില്ലല്ളോ എന്ന സങ്കടവും എല്ലാവരും പങ്കുവെക്കുന്നു. ചെറിയ ശമ്പളത്തിനാണ് ഇവരെല്ലാം ജോലി ചെയ്തിരുന്നത്. 20 വര്‍ഷം പിന്നിട്ടവര്‍ മുതല്‍ അഞ്ച് മാസം മുമ്പ് വന്നവര്‍ വരെ ഇവിടെയുണ്ട്. കോട്ടയം സ്വദേശി ബിജു അഞ്ച് മാസം മുമ്പാണ് ഇവിടെ എത്തിയത്. ആകെ കിട്ടിയത് ഒരു മാസത്തെ ശമ്പളം. കമ്പനിയുടെ ഓഫീസ് ദുബൈയിലെ കറാമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ കദന കഥ കേള്‍ക്കാന്‍ ആര്‍ക്കും നേരമില്ല എന്നാണ് തൊഴിലാളികള്‍ സങ്കടപെടുന്നത്. എത്രയും വേഗം നാട്ടിലത്തെുകയാണ് ഇവരുടെ ലക്ഷ്യം. മറ്റ് കമ്പനികള്‍ ജോലി നല്‍കുകയാണെങ്കില്‍ പോകാന്‍ താത്പര്യമുള്ളവരുമുണ്ട്. വാര്‍ത്തയെ തുടര്‍ന്ന് നിരവധി പേര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് വിളിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഗള്‍ഫ് മാധ്യമത്തിലേക്ക് വിളിച്ച് നിരവധി പേര്‍ സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും പറഞ്ഞിട്ടുണ്ട്. |
പ്ളസ്ടു, ബാര്‍ വിഷയങ്ങളില്‍ അഴിമതി നടന്നു -പി.സി. ജോര്‍ജ് Posted: 04 Sep 2014 08:46 PM PDT മനാമ: പ്ളസ്ടു ബാച്ച് അനുവദിക്കുന്ന വിഷയത്തിലും ബാര്‍ വിഷയത്തിലും ശക്തമായ അഴിമതി നടന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കേരളാ കാത്തലിക് അസോസിയേഷന്‍െറ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ബഹ്റൈനിലത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. പല സ്ഥലത്തും ഗവ. സ്കൂളിനും എയിഡഡ് സ്കൂളിനും ബാച്ചും സീറ്റും അനുവദിക്കാതെ വ്യക്തിഗത മാനേജ്മെന്‍റിന് അതനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ബാറുകള്‍ പൂട്ടാതെ നന്നാക്കിയെടുത്താല്‍ ലൈസന്‍സ് പുതുക്കി കൊടുക്കാമെന്ന് പറഞ്ഞ് ബാറുടമകളില്‍ നിന്ന് കോടികള്‍ വാങ്ങിയതായും സംശയമുണ്ട്. ഇക്കാര്യത്തിലും അന്വേഷണം ആവശ്യമാണ്. അതേസമയം, ടൂ സ്റ്റാറിന്‍െറ സൗകര്യമുണ്ടെന്ന നിലയില്‍ പ്രവര്‍ത്തിച്ച് കഴിഞ്ഞ 25 വര്‍ഷമായി ഉപഷാപ്പില്‍ ബ്രാണ്ടിക്കച്ചവടം നടത്തി കോടികള്‍ സമ്പാദിച്ച ഈ ബാര്‍ കള്ളന്മാര്‍ക്ക് അതിനെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ല. ഇപ്പോഴാണോ ഇവര്‍ക്ക് നന്നാക്കാന്‍ തോന്നിയത്. എന്തുകൊണ്ട് 25 കൊല്ലമായി നന്നാക്കിയില്ല? എത്ര മനുഷ്യര്‍ ഇവരുടെ ബാറില്‍ നിന്ന് മദ്യം കഴിച്ച് ചത്തിട്ടുണ്ട്. എത്ര കുട്ടികളുടെ വിദ്യാഭ്യാസം തകര്‍ന്നിട്ടുണ്ട്. എത്ര കുടുംബങ്ങള്‍ വഴിയാധാരമായിട്ടുണ്ട്. ഇതൊക്കെ ചെയ്ത ഇവന്മാര്‍ ദൈവദോഷികളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബാറുകള്‍ അടച്ചുപൂട്ടിയത് മൂലം 20000ഓളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. പൂട്ടിയ ബാറുകളില്‍ വീഞ്ഞും വൈനും വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇവര്‍ക്ക് അവിടത്തെന്നെ ജോലി ലഭ്യമാകും. മദ്യനയം ഒറ്റയടിക്ക് നടപ്പാക്കിയ രീതിയോട് യോജിക്കാനാകില്ളെങ്കിലും പൂട്ടാന്‍ തീരുമാനിച്ച ബാറുകള്‍ അതേപടി ഇനി തുറക്കാന്‍ അനുവദിച്ചാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിവിമുക്ത നാടായി കേരളം മാറേണ്ടതുണ്ട്. പക്ഷേ, സമ്പൂര്‍ണ മദ്യ നിരോധത്തിന് കേരളം ഇപ്പോള്‍ പാകമായിട്ടില്ല. ഒറ്റപ്പെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ തോന്നലുണ്ടാക്കിയ അദ്ദേഹത്തിന്‍െറ വൈരാഗ്യ ബുദ്ധിയാണ് തലവേദന ഒഴിവാക്കാന്‍ തല വെട്ടിമാറ്റുന്നതിലേക്ക് നയിച്ചത്. സമ്പൂര്‍ണ മദ്യ നിരോധം നടപ്പാക്കാനാണെങ്കില്‍ ആദ്യം പൂട്ടേണ്ടത് ബിവറേജസ് ഒൗട്ട്ലറ്റുകളാണ്. പാവപ്പെട്ടവനെ മദ്യ വിപത്തില്‍ നിന്ന് രക്ഷപ്പെടുത്താത്ത മദ്യ നയം വിജയിക്കുമോയെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ട്. എങ്കിലും വലിയ വിപത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള നടപടിയെന്ന നിലയില്‍ താന്‍ സ്വാഗതം ചെയ്യുന്നു. മദ്യത്തിന്‍െറ കാര്യത്തിലും പ്ളസ്ടു ബാച്ച് അനുവദിച്ച കാര്യത്തിലും കോടതി അഭിപ്രായം പറയേണ്ട കാര്യമില്ല. ഭരണഘടനാപരമായ സ്ഥാപനമാണ് കോടതി. പൗരന്‍െറ നിയമപരമായ അവകാശങ്ങള്‍ പരിരക്ഷിക്കേണ്ട ബാധ്യതയാണ് കോടതി നിര്‍വഹിക്കേണ്ടത്. മദ്യത്തിന്‍െറ അളവ് നോക്കേണ്ട ചുമതല കോടതിക്കില്ല. അത് ഭരണാധികാരികള്‍ ചെയ്യേണ്ട കാര്യമാണ്. എക്സിക്യൂട്ടീവ് അത് നടപ്പാക്കുന്നതില്‍ അപാകതയുണ്ടോ എന്നുമാത്രം കോടതി നോക്കിയാല്‍ മതി. പ്ളസ്ടു വിഷയത്തിലുള്ള കോടതി വിധിയോടും യോജിക്കാനാവില്ല. മന്ത്രിസഭ നിശ്ചയിച്ച കാബിനറ്റ് സബ് കമ്മിറ്റിയുടെതിനേക്കാള്‍ വില കല്‍പിക്കേണ്ടത് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനാണെന്ന കോടതിയുടെ വാദം ജനാധിപത്യത്തെ അവഹേളിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്ളസ്വണിന് സീറ്റ് കിട്ടാത്ത വിദ്യാര്‍ഥികളെ കോടതി പഠിപ്പിക്കുമോയെന്നും പി.സി. ജോര്‍ജ് ചോദിച്ചു. എന്തിനും ഏതിനും കയറി ഇടപെടുന്ന കോടതി നയം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ അപകടം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും കോടതിയുടെ ഇടപെടലുകളും യു.ഡി.എഫ് സര്‍ക്കാരിന്‍െറ പ്രതിഛായക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ രഷ്ട്രീയ തീവ്രവാദവും ഭീകരവാദവുമായി തന്നെയാണ് കാണേണ്ടതെന്നും മതത്തേക്കാള്‍ രാഷ്ട്രീയം ഭ്രാന്തായി മാറുന്നതാണ് കണ്ണൂരില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്‍െറ 100 ദിനം മോശമാണെന്ന് താന്‍ കരുതുന്നില്ല. യു.പി.എ ഭരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശക്തമായ ഭരണമുണ്ടെന്ന തോന്നലുണ്ടാക്കാന്‍ മോദിക്കായിട്ടുണ്ട്. പക്ഷേ, കാരണവന്മാരുടെ ആദരവില്ലാതെ ഭണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അദ്വാനിയോടും വാജ്പേയിയോടുമെല്ലാം തികഞ്ഞ അനാദരവാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്. തികഞ്ഞ ഏകാധിപത്യത്തിലേക്കാണ് അദ്ദേഹം പോകുന്നത്. എല്ലാ വകുപ്പും ഭരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യത്തെ നയിക്കാനാണ് അദ്ദേഹത്തിന്‍െറ ശ്രമം. രാജ്യത്ത് ഏറ്റവുമധികം കബളിപ്പിക്കപ്പെടുന്ന വിഭാഗമാണ് പ്രവാസികള്‍. കേന്ദ്ര സര്‍ക്കാരിന്‍െറ സമീപനമാണ് ആദ്യം മാറേണ്ടത്. വയലാര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തില്‍ പ്രവാസി വകുപ്പ് കൈകാര്യം ചെയ്തിട്ടും പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ അങ്ങനത്തെന്നെ അവശേഷിക്കുകയാണ്. യാത്രാ പ്രശ്നം പരിഹരിക്കാന്‍ എയര്‍കേരള തുടങ്ങാന്‍ സാങ്കേതിക തടസ്സമുണ്ടെങ്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളാ സര്‍ക്കാരിന് വാടകക്ക് എടുത്ത് സര്‍വീസ് നടത്താവുന്നതേയുള്ളൂ. വലിയ ലാഭം എടുക്കാതെ തന്നെ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുമെന്ന് മാത്രമല്ല, പ്രവാസികള്‍ക്കത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനിപ്പോള്‍ പല വിഷയങ്ങളിലും കൂടുതല്‍ ഇടപെടലുകള്‍ നടത്താത്തത് അഴിമതിക്കെതിരെ വലിയൊരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ജോലിയിലായതുകൊണ്ടാണ്. കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ യോജിപ്പിച്ച് ആന്‍റി കറപ്ഷന്‍ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍െറ തിരക്കിലാണെന്നും കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ കൂടി കമ്മിറ്റികള്‍ രൂപവത്കരിക്കാനുണ്ടെന്നും ഇതൊരു സ്വതന്ത്ര സംഘടനയായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. |
പി. സദാശിവം സത്യപ്രതിജ്ഞ ചെയ്തു Posted: 04 Sep 2014 08:45 PM PDT തിരുവനന്തപുരം: കേരളാ ഗവര്‍ണറായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവം സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒമ്പതിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക്ഭൂഷണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തെ 23മത് ഗവര്‍ണറാണ് സദാശിവം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍, പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ധൃതിയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്ന് സി.പി.എം നേതാവ് എം. വിജയകുമാര്‍ പറഞ്ഞു. ഗവര്‍ണറാകുന്ന ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് പി. സദാശിവം. ഷീല ദീക്ഷിത് രാജിവെച്ച ഒഴിവിലാണ് സദാശിവത്തിന്‍െറ നിയമനം. സുപ്രീംകോടതിയിലെ നാല്‍പതാമത്തെയും തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യത്തെയും ചീഫ് ജസ്റ്റിസായ പളനിസ്വാമി സദാശിവം (65) കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്. തമിഴ്നാട്ടിലെ കടപ്പനല്ലൂര്‍ സ്വദേശിയാണ്. |
ശശീന്ദ്രന്‍െറ മരണം: ചോദ്യങ്ങള്‍ ഇനിയും ബാക്കി Posted: 04 Sep 2014 08:24 PM PDT പാലക്കാട്: കഴുത്തില്‍ കയര്‍ കൊണ്ട് കുരുക്ക് കണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശം, മൂന്ന് മൃതദേഹങ്ങള്‍ തൂങ്ങിനിന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയത്, ആത്മഹത്യാ സാധ്യതക്ക് നിരക്കാത്ത ഫോറന്‍സിക് റിപ്പോര്‍ട്ടിലെ സൂചന -ഈ മൂന്ന് ഘടകങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണമില്ലാതെ മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്‍െറ മരണത്തെക്കുറിച്ചുള്ള സി.ബി.ഐയുടെ രണ്ടാമത് അന്വേഷണ റിപ്പോര്‍ട്ട് വീണ്ടും വിവാദത്തിലേക്ക്. ആദ്യ റിപ്പോര്‍ട്ട് തള്ളിയപ്പോള്‍ കോടതി നിരത്തിയ ചോദ്യങ്ങളോട് പുനരന്വേഷണത്തിന് ശേഷവും സി.ബി.ഐക്ക് മൗനമാണെന്നാണ് ലഭ്യമായ വിവരം. ശശീന്ദ്രന്‍െറ പിതാവും സഹോദരനും സി.ബി.ഐക്കെതിരെ കോടതിയില്‍ പോകുന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലത്തെും. ശശീന്ദ്രന്‍െറയും മക്കളായ വിവേക്, വ്യാസ് എന്നിവരുടെയും മരണം ആത്മഹത്യ അല്ളെന്നതിനുള്ള പ്രാരംഭ അന്വേഷണങ്ങളിലെ നിഗമനങ്ങള്‍ പാടെ തള്ളുകയാണ് സി.ബി.ഐ രണ്ടാമത് റിപ്പോര്‍ട്ടിലും ചെയ്തത്. ആദ്യ റിപ്പോര്‍ട്ടിനെതിരെ കഴിഞ്ഞവര്‍ഷം ജൂണ്‍ 13ന് എറണാകുളം സി.ജെ.എം കോടതി പ്രധാനമായി അഞ്ച് സംശയങ്ങളാണുന്നയിച്ചത്. ശാസ്ത്രീയമായി അന്വേഷിക്കാത്തതിന്‍െറ കാരണം, ശശീന്ദ്രന്‍െറ കഴുത്തില്‍ പ്ളാസ്റ്റിക് കയറും ചകിരി കയറും കുരുങ്ങിയുണ്ടായ പാടുകള്‍, മൃതദേഹങ്ങള്‍ ഉണ്ടായിരുന്ന മുറി പുറമെനിന്ന് പൂട്ടിയത്, കൂട്ട ആത്മഹത്യയായിരുന്നു ലക്ഷ്യമെങ്കില്‍ ഭാര്യ ടീനയെ ഒഴിവാക്കിയതിന്‍െറ കാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പരിക്കുകള്‍ എന്നിവയായിരുന്നു അവ. എ.എസ്.പി റാങ്കിലുള്ള നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച ആത്മഹത്യ നിഗമന റിപ്പോര്‍ട്ട് തള്ളിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരികുമാറിന് മുന്നില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുപോലും അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരുന്നില്ല. കോടതി അത് വിളിച്ചുവരുത്തുകയായിരുന്നു. വീടിന് പുറത്തുള്ള കടയില്‍ നിന്ന് ശശീന്ദ്രന്‍ പ്ളാസ്റ്റിക് കയര്‍ വാങ്ങിയെന്നാണ് സി.ബി.ഐ പുതിയ റിപ്പോര്‍ട്ടിലും പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്ളാസ്റ്റിക് കയറിനോടൊപ്പം ചകിരിക്കയറിന്‍െറയും പാടിനെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും അങ്ങനെയൊരു കയര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നില്ല. കുട്ടികളുടെ മൃതദേഹവുമായി മുകളിലേക്ക് കോണിയിലൂടെ കയറാന്‍ ശശീന്ദ്രന്‍െറ ശരീരഭാരമുള്ള ഒരാള്‍ക്ക് കഴിയില്ളെന്ന് ക്രൈംബ്രാഞ്ചിന്‍െറ ഡമ്മി പരിശോധനയില്‍ തെളിഞ്ഞിരുന്നു. ശരീരത്തില്‍ വിഷാംശമില്ളെന്നുള്ള ഫോറന്‍സിക് ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ തുടരന്വേഷണത്തില്‍ പരിഗണനക്ക് വിധേയമായതുമില്ല. എ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍െറ റിപ്പോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തില്‍ പുനരന്വേഷണം സ്വാഭാവികമായും അതിന് മുകളിലെ ഉദ്യോഗസ്ഥന്‍െറ മേല്‍നോട്ടത്തിലാകേണ്ടിയിരുന്നു. എന്നാല്‍, ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് രണ്ടാമത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സി.ബി.ഐയുടെ ആത്മഹത്യാ പ്രേരണാകുറ്റ കേസിലെ പ്രതി വി.എം. രാധാകൃഷ്ണന്‍, ശശീന്ദ്രനെ നിരന്തരം ഭീഷണിപ്പെടുത്തിയതായി രണ്ടാമത്തെ റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യാവാദത്തിന് പിന്‍ബലം പോരാത്ത നിഗമനവും രാധാകൃഷ്ണന്‍െറ ഭീഷണി ഉണ്ടായെന്ന സ്ഥിരീകരണവും ഒരേ റിപ്പോര്‍ട്ടില്‍ വന്നതില്‍ വൈരുധ്യമുണ്ടെന്ന് ശശീന്ദ്രന്‍െറ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കേസ് അട്ടിമറിനീക്കങ്ങള്‍ക്ക് വിവിധ രാഷ്ട്രീയനേതാക്കളുടെ ഒത്താശയുമുണ്ടായിരുന്നു. മലബാര്‍ സിമന്‍റ്സിലെ നാല് അഴിമതി കേസുകളില്‍ വി.എം. രാധാകൃഷ്ണന്‍ പ്രതിയാണ്. ഇതില്‍ മൂന്നിലും പ്രധാന സാക്ഷി ശശീന്ദ്രനായിരുന്നു. കേസിലെ സാക്ഷിയായി നിനക്ക് ജീവിക്കാനാവില്ളെന്ന് പറഞ്ഞ് ശശീന്ദ്രനെ രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സി.ബി.ഐയുടെ പുനരന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. പക്ഷേ, കൊലപാതകത്തിന് വേണ്ടത്ര തെളിവില്ളെന്നാണ് ആവര്‍ത്തിച്ചുള്ള നിഗമനം. പിതാവ് വേലായുധന്‍ മാസ്റ്ററും താനുമാണ് കേസില്‍ സി.ബി.ഐക്കെതിരെ കക്ഷി ചേരുക എന്ന് സനല്‍കുമാര്‍ പറഞ്ഞു. കോടതിയെ സമീപിക്കാന്‍ ശശീന്ദ്രന്‍ ആക്ഷന്‍ കൗണ്‍സിലും തീരുമാനിച്ചിട്ടുണ്ടെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ ജോയ് കൈതാരത്ത് പറഞ്ഞു. ആത്മഹത്യാവാദത്തിന് ബലമുണ്ടാക്കാന്‍ സി.ബി.ഐ മന$ശാസ്ത്ര വിദഗ്ധരുടെ നിരീക്ഷണങ്ങളെ കൂട്ടുപിടിച്ചതിന് വസ്തുതകളുമായി ബന്ധമില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. |
No comments:
Post a Comment