മോദിക്ക് വീണ്ടും 'മോഹന്‍ലാല്‍ കരം ചന്ദ് ഗാന്ധി' Posted: 29 Sep 2014 12:25 AM PDT ന്യൂയോര്‍ക്ക്: മാഡിസന്‍ സ്ക്വയറിലെ പ്രസംഗത്തില്‍ മോദിക്ക് വീണ്ടും നാക്ക് പിഴച്ചു. ഗാന്ധിജിയുടെ പേര് പരാമര്‍ശിക്കവെ 'മോഹന്‍ദാസ് കരംചന്ദ് ഗാന്ധി'യെന്നതിന് പകരം 'മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി' എന്നാണ് മോദി പറഞ്ഞത്. ഇതിനു മുമ്പും ഗാന്ധിയെ മോദി മോഹന്‍ലാല്‍ കരം ചന്ദ് ഗാന്ധിയെന്ന് വിളിച്ചിരുന്നു. 2013 നവംബറില്‍ ജയ്പൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുക്കുമ്പോഴായിരുന്നു അത്. ഞായറാഴ്ച മാഡിസണിലും അത് ആവര്‍ത്തിച്ചു. ഗാന്ധിജി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. എന്നാല്‍ നമ്മള്‍ അദ്ദേഹത്തിന് എന്തുകൊടുത്തു എന്ന് മോദി ചോദിച്ചു. ഇതിനിടെയാണ് മോദിക്ക് ഗാന്ധിജിയുടെ പേര് മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് മാറിപ്പോയത്. ഗാന്ധിജിയും നിങ്ങളെ പോലെ തന്നെ എന്‍.ആര്‍.ഐ ആയിരുന്നു. 1915 ലാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയത്തെിയത്. അടുത്ത വര്‍ഷം 2015 ഗാന്ധിജിയുടെ ഇന്ത്യാ പുനപ്രവേശത്തിന് നൂറു വയസ് തികയുന്നു. എല്ലാവര്‍ഷവും ജനുവരി 8-9 പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നു. ഇത്തവണ ഇത് അഹമ്മദാബാദില്‍ ആയിരിക്കുമെന്നും മോദി പറഞ്ഞു. മുമ്പ് പ്രസംഗിച്ചത്: |
ചൊവ്വയിലെ മല തുരന്ന് ക്യൂരിയോസിറ്റി Posted: 29 Sep 2014 12:07 AM PDT വാഷിങ്ടണ്‍: ചൊവ്വാ ദൗത്യത്തില്‍ പ്രധാന ചുവടുവെപ്പുമായി നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി. ചുവന്ന ഗ്രഹത്തിലെ മൗണ്ട് ഷാര്‍പ്പ് എന്ന മലയുടെ സാമ്പിളാണ് ക്യൂരിയോസിറ്റി പരിശോധനക്കായി ശേഖരിച്ചത്. ഈര്‍പ്പമുണ്ടായിരുന്ന ചൊവ്വയുടെ പ്രതലം പിന്നീട് തണുത്തതും വരണ്ടതുമായത് എങ്ങനെയാണ് എന്ന് പരിശോധിക്കാനാണ് ഭാഗം ശേഖരിച്ചത്. 2.6 ഇഞ്ച് ആഴത്തില്‍ തുളച്ചാണ് പൊടിഞ്ഞുപോകുന്ന തരത്തിലുള്ള കല്ലിന്‍െറ ഭാഗം കഴിഞ്ഞയാഴ്ച ക്യൂരിയോസിറ്റി ശേഖരിച്ചതെന്ന് നാസ ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയില്‍ (ജെ.പി.എല്‍) പരിശോധിച്ചു. 2012ലാണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങിയത്. ചൊവ്വാ ദൗത്യത്തിന്‍െറ ഏറിയ സമയവും ലാന്‍റ് ചെയ്തതിന്‍െറ ചുറ്റുവട്ടം പരിശോധിക്കാനാണ് ക്യൂരിയോസിറ്റി ഉപയോഗിച്ചത്. പുതിയ സാമ്പിള്‍ രാസപരിശോധനക്ക് വിധേയമാക്കിയാല്‍ ചൊവ്വയിലെ ജലസാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. |
സബ്ഡിസി സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി കുറക്കാന്‍ ശിപാര്‍ശ Posted: 28 Sep 2014 11:32 PM PDT ന്യൂഡല്‍ഹി: ഒരു വര്‍ഷം ഉപഭോക്താവിന് ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് 9 ആയി കുറക്കാനുള്ള ശിപാര്‍ശ ധനമന്ത്രാലയം പെ¤്രടാളിയം മന്ത്രാലയത്തിന് കൈമാറി. സബ്സിഡി ചെലവ് കൂടിയതാണ് ഇതിന് കാരണമായി ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷത്തോടെ ഗ്യാസിന്‍്റെ സബ്സിഡി ഇനത്തിലുള്ള തുക 30 ശതമാനം വര്‍ധിച്ച് 60,000 കോടി രൂപയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുമാന നഷ്ടം മറികടക്കുകയാണ് ഉദ്ദേശമെന്നും ധനമന്ത്രാലയം പറയുന്നു. യു.പി.എ സര്‍ക്കാരിന്‍്റെ കാലത്ത് രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദ്ധപ്രകാരമാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 9 ല്‍ നിന്നു 12 ആയി ഉയര്‍ത്തിയത്. ഈ തീരുമാനം യു.പി.എ സംബന്ധിച്ച് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായിരുന്നില്ല. സബ്ഡിസി സിലിണ്ടറുടെ എണ്ണം വെട്ടിക്കുറക്കുന്നതിനൊപ്പം കരിഞ്ചന്തയും നിയന്ത്രിക്കണമെന്ന് ധനമന്ത്രാലയം പെ¤്രടാളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. |
ജയലളിത ജാമ്യാപേക്ഷ നല്‍കി Posted: 28 Sep 2014 11:17 PM PDT ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ജയലളിത കര്‍ണാടക ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യപേക്ഷ കോടതി നാളെ പരിഗണിക്കും. ഞായറാഴ്ച ജയിലില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും നിയമവിദഗ്ധരുമായും ജയലളിത ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തിയിരുന്നു ഒക്ടോബര്‍ ഒന്നുമുതല്‍ ആറുവരെ കോടതി അവധിയായതിനാലാണ് ഇന്ന് തന്നെ ഹരജി നല്‍കിയത്. അവധിക്കാല ബെഞ്ചിന് മുമ്പാകെയാകും ജയലളിതയുടെ അപ്പീല്‍ വരുക. പ്രത്യേക കോടതി വിധിയില്‍ സ്റ്റേയും ജാമ്യവും ജയലളിത ആവശ്യപ്പെടും. കേസ് നടത്തിപ്പും തമിഴ്നാട്ടിലെ ഭരണമാറ്റവും സംബന്ധിച്ച് ഞായറാഴ്ച ധനമന്ത്രി ഒ. പനീര്‍ ശെല്‍വം, എക്സൈസ് മന്ത്രി നാദം വിശ്വനാഥന്‍, ഗതാഗത മന്ത്രി സെന്തില്‍ ബാലാജി, മുന്‍ ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണന്‍ എന്നിവരുമായി ജയലളിത ചര്‍ച്ച നടത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലിലെ സന്ദര്‍ശക മുറിയിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടികാഴ്ച. |
കേന്ദ്രമന്ത്രിയെ തലപ്പാവ് അണിയിച്ച സംഭവം ഗൗരവമേറിയത് ^ചെന്നിത്തല Posted: 28 Sep 2014 10:19 PM PDT കോട്ടയം: കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവം ഗൗരവമേറിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയുടെ സുരക്ഷാ ചുമതല എന്‍.എസ്.ജിക്കാണ്. സംഭവത്തില്‍ കേരളാ പൊലീസിന് പങ്കില്ലെന്നും ചെന്നിത്തല പറഞ്ഞു. തലപ്പാവ് ധരിപ്പിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ല. ധരിക്കുന്നയാള്‍ അനുവദിച്ചത് കൊണ്ടാണല്ലോ സംഭവമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനോജ് വധത്തില്‍ മാത്രമല്ല ഇടത് ഭരണത്തിലും യു.എ.പി.എ നിയമം ചുമത്തിട്ടുണ്ടെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു. |
കേരളത്തില്‍ നിന്നുള്ള അവസാനസംഘവും മക്കയിലത്തെി Posted: 28 Sep 2014 09:59 PM PDT ജിദ്ദ: ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴില്‍ കേരളത്തില്‍ നിന്നുള്ള അവസാന സംഘം തീര്‍ഥാടകര്‍ ഞായറാഴ്ച രാത്രി മക്കയിലത്തെി. സൗദി എയര്‍ലൈന്‍സിന്‍െറ രണ്ടു വിമാനങ്ങളിലായി 798 തീര്‍ഥാടകരാണ് അവസാനദിവസം പുണ്യഭൂമിയിലത്തെിയത്. വൈകുന്നേരം ജിദ്ദയില്‍ എത്തിച്ചേര്‍ന്ന ആദ്യ വിമാനത്തില്‍ 450 തീര്‍ഥാടകരും രാത്രി എട്ടോടെ വന്ന രണ്ടാം വിമാനത്തില്‍ 348 തീര്‍ഥാടകരുമാണുണ്ടായിരുന്നത്. അവസാനഘട്ടത്തില്‍ വെയിറ്റിങ് ലിസ്റ്റില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 48 പേര്‍ തിങ്കളാഴ്ച മുംബൈയില്‍നിന്ന് യാത്രതിരിക്കും. കേരളത്തില്‍ നിന്നത്തെിയ അവസാനസംഘത്തിന് ജിദ്ദ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നു തീര്‍ഥാടകരില്‍ അവസാനബാച്ചും പാതിരയോടെ മക്കയിലത്തെിച്ചേര്‍ന്നു. കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഇത്തവണ 6898 തീര്‍ഥാടകരാണത്തെിയത്. ഇവരില്‍ 299 പേര്‍ ലക്ഷദ്വീപുകാരും 33 പേര്‍ മാഹിക്കാരുമാണ്. 11 കുട്ടികളും ഇത്തവണ ഹജ്ജിനുണ്ട്. സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് 26 പേര്‍ ഹജ്ജിനത്തെിയിട്ടുണ്ട്. 21 വളണ്ടിയര്‍മാരും തീര്‍ഥാടകരെ അനുഗമിച്ചു. കേരളത്തില്‍ നിന്നു ലഭിച്ച 56000 അപേക്ഷകളില്‍ 70 വയസ്സ് കഴിഞ്ഞവരും ഒരു സഹായിയും ഉള്‍പ്പെടെ 2211 പേര്‍ സംവരണം ‘എ’ വിഭാഗത്തില്‍നിന്നുള്ളവരാണ്. ഇവരില്‍ യാത്ര റദ്ദാക്കിയ 80 പേര്‍ ഒഴിച്ച് 2131 പേര്‍ ഹജ്ജിന് എത്തിയിട്ടുണ്ട്. നാലാംവട്ടം അപേക്ഷിച്ച 7697 പേരില്‍ 4345 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. 3352 പേര്‍ വെയിറ്റിങ് ലിസ്റ്റിലുണ്ട്. മലയാളി തീര്‍ഥാടകരില്‍ 3195 പുരുഷന്മാരാണുള്ളത്. 2934 പേര്‍ ഗ്രീന്‍ കാറ്റഗറിയിലും 3584 പേര്‍ അസീസിയ കാറ്റഗറിയിലുമാണ് താമസം. ലക്ഷദ്വീപില്‍നിന്നുള്ള 164 പേര്‍ ഗ്രീന്‍ കാറ്റഗറിക്കാരാണ്. മാഹിയിലെ 33 പേരില്‍ 11 പേര്‍ അസീസിയ കാറ്റഗറി തെരഞ്ഞെടുത്തു. ഇത്തവണ വിവിധ കാരണങ്ങളാല്‍ 235 പേര്‍ യാത്ര റദ്ദാക്കി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് യാത്ര റദ്ദാക്കിയവരുടെ ക്വോട്ടയില്‍ 297 പേര്‍ക്ക് അവസരം ലഭിച്ചു. മുന്‍ വര്‍ഷത്തെപ്പോലെ ഫീല്‍ഡ് ട്രെയിനര്‍മാരെ ഉപയോഗപ്പെടുത്തി തീര്‍ഥാടകരുമായി നിരന്തരബന്ധം സ്ഥാപിക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് സാധിച്ചതായി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സമയം നിശ്ചയിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നല്‍കി. തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഹാജിമാര്‍ക്ക് പുറപ്പെടുന്നതിന് 50 മണിക്കൂര്‍ മുമ്പ് മക്കയിലെ താമസ സ്ഥലത്തെ സംബന്ധിച്ച് പൂര്‍ണവിവരം ലഭ്യമാക്കാനായെന്നും അദ്ദേഹം പറഞ്ഞു. മദീനയില്‍ ഹാജിമാര്‍ക്ക് എട്ട് ദിവസം മൂന്ന് നേരം ഹജ്ജ് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ഭക്ഷണം നല്‍കും. ജിദ്ദയില്‍ മക്ക ബസ് യാത്രക്കുള്ള ടിക്കറ്റ് ലഭിക്കാന്‍ മുതവ്വഫിന്‍െറ സ്റ്റിക്കര്‍ മുന്‍കൂട്ടി പാസ് അടിച്ച് നല്‍കി. സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാനും സംവിധാനം ഒരുക്കിയിരുന്നു. ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ഒക്ടോബര്‍ 20ന് തുടങ്ങും. കേരളത്തില്‍ നിന്നു ഒൗദ്യോഗിക ക്വോട്ടയില്‍ മുസ്ലിംലീഗ് മലപ്പുറം ജില്ല സെക്രട്ടറി ടി.വി ഇബ്രാഹീം, കാലിക്കറ്റ് യൂണി.സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, കണ്ണിയന്‍ അബൂബക്കര്‍, മുന്‍ ഡപ്യൂട്ടി കലക്ടര്‍ കോയക്കുട്ടി, അന്‍വര്‍ സാദത്ത് കോട്ടക്കല്‍, ഹാരിസ് കാസര്‍കോട്, മുസ്തഫ മാറഞ്ചേരി, ഇബ്രാഹീം മുറിച്ചാണ്ടി എന്നിവര്‍ ഇന്നലെ എത്തിയിട്ടുണ്ട്. |
കുവൈത്തില്‍ 16000 കമ്പനികള്‍ക്ക് പുറത്തുനിന്ന് ജോലിക്കാരെ കൊണ്ടുവരുന്നതിന് വിലക്ക് Posted: 28 Sep 2014 09:55 PM PDT കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലാളികളെ കൊണ്ടുവരുന്നതിലും മറ്റും നിയമ ലംഘനം നടത്തിയതിന്‍െറ പേരില്‍ 16000ലധികം കമ്പനികള്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നു. പുറംരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിന് അടക്കം വിലക്ക് ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. നിയമ ലംഘനം വരുത്തിയ കമ്പനികളുടെ ഫയലുകള്‍ വന്‍തോതില്‍ റദ്ദാക്കിക്കൊണ്ടിരിക്കുകയാണെന്ന് മാന്‍ പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ദൂസരി വ്യക്തമാക്കി. 16105 കമ്പനികള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഇവയില്‍ ബഹുഭൂരിഭാഗത്തിന്‍െറയും ലൈസന്‍സുകള്‍ പ്രവര്‍ത്തന രഹിതമാണ്. 5225 കമ്പനികളുടെ ഫയലുകള്‍ സ്ഥിരമായി സസ്പെന്‍റ് ചെയ്തതായും 1681 ഫയലുകള്‍ അന്തിമ കാന്‍സലേഷനും 7821 ഫയലുകള്‍ മൂന്നാമത് പാര്‍ട്ടിക്ക് കൈമാറുന്നതിനും സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. 1378 കമ്പനികളുടെ ഫയലുകളില്‍ പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റിയും ഗവണ്‍മെന്‍റ് പെര്‍ഫോമന്‍സ് ഏജന്‍സിയും ചേര്‍ന്ന് സംയുക്ത സമിതി രൂപവത്കരിക്കുന്നതും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാരുടെ എണ്ണവും ഇവര്‍ തൊഴില്‍ കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നത് സമിതിയുടെ ലക്ഷ്യമാണ്. മാന്‍പവര്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബദ്രിയ അല്‍ മുകൈമി സമിതിക്ക് നേതൃത്വം നല്‍കും. സര്‍ക്കാര്‍ കരാറുകള്‍ പൂര്‍ണമായും തുറന്നുകൊടുത്ത സാഹചര്യത്തില്‍ പദ്ധതികള്‍ തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടി സ്വീകരിക്കുന്നത്. ലേബര്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം റദ്ദാക്കുന്ന ഫയലുകളില്‍ പുനഃപരിശോധന നടത്തുന്നതിന് സമീതി രൂപവത്കരിക്കുമെന്നും ജമാല്‍ അല്‍ ദൂസരി വ്യക്തമാക്കി. തൊഴിലുടമകള്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും തൊഴിലാളികള്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ തന്നെയാണോ ജോലി ചെയ്യുന്നതെന്നുമാണ് ലേബര്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം ഉറപ്പാക്കുന്നത്. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയുന്നതിന് പരിശോധനയും നടത്തും. എല്ലാ തൊഴില്‍ പരാതികളും പരിശോധിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റിക്ക് അവകാശമുണ്ടെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും ജമാല്‍ അല്‍ ദൂസരി പറഞ്ഞു. തൊഴില്‍ പരാതി പരിഹരിക്കുന്നത് വൈകിയാല്‍ മാന്‍ പവര്‍ അതോറിറ്റി നിയമ നടപടികള്‍ അടക്കം സ്വീകരിക്കും. രണ്ടാഴ്ചക്കുള്ളില്‍ പരാതികളില്‍ തീര്‍പ്പുണ്ടാക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം, തൊഴിലാളികള്‍ ഒളിച്ചോടിയതായി കള്ള പരാതികള്‍ നല്‍കുന്നത് തൊഴിലുടമകള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെ കള്ളപരാതികള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കും. ഒളിച്ചോട്ട കേസ് നല്‍കിയാല്‍ ഉടന്‍ തൊഴിലാളിയുടെ താമസ അംഗീകാരം റദ്ദാക്കും. രാജ്യം വിടേണ്ടിയും വരും. ഇതുമൂലം തൊഴിലുടമയും തൊഴിലാളിയും തമ്മിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള അവസരം ഇല്ലാതാകും. കുവൈത്തിലേക്ക് വരുന്ന മറ്റ് രാജ്യക്കാര്‍ തങ്ങള്‍ യഥാര്‍ഥ കമ്പനിയിലാണോ ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കണം. ശരിയായ കമ്പനികളില്‍ അല്ല ജോലിയെന്ന് ബോധ്യമായാല്‍ മാന്‍ പവര്‍ അതോറിറ്റിക്ക് പരാതി നല്‍കണം. പരാതികള്‍ പരിഹരിക്കാനും ജോലി നല്‍കാനും അതോറിറ്റിക്ക് സാധിക്കും. നിയമ ലംഘകരായി കൂടുതല്‍ കാലം ജോലി ചെയ്താല്‍ നാടുകടത്തലിലാണ് അവസാനിക്കുകയെന്നും ജമാല്‍ അല്‍ ദൂസരി ഓര്‍മിപ്പിച്ചു. |
ഐ.എസിന്‍െറ വളര്‍ച്ചയെ യു.എസ് വിലകുറച്ചു കണ്ടെന്ന് ഒബാമ Posted: 28 Sep 2014 09:20 PM PDT വാഷിങ്ടണ്‍: ഇറാഖില്‍ ഐ.എസ് തീവ്രവാദികളുടെ വളര്‍ച്ചയെ യു.എസ് തുടക്കത്തില്‍ വിലകുറച്ചു കണ്ടുവെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. ആ തെറ്റാണ് ഇപ്പോള്‍ കാര്യങ്ങള്‍ ഇവിടംവരെ എത്താന്‍ കാരണമെന്ന് സി.ബി.എസ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു. ഐ.എസ്. വന്നപ്പോള്‍ അതിനെ യു.എസ് ഗൗരവം കുറച്ചുകാണുകയും ഇറാഖ് സേനയില്‍ അമിത വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സദ്ദാം ഹുസൈന്‍െറ കാലത്തെ സൈന്യത്തെ ആകര്‍ഷിക്കാന്‍ ഐ.എസിന് കഴിഞ്ഞു. അവരുടെ വലിയ ഒഴുക്കാണ് ഐ.എസിലേക്കുണ്ടായത്. ഇവര്‍ നല്ല പരിശീലനം നേടിയ സൈനികരായിരുന്നു. ഇത് അമേരിക്കയുടെ ഇന്‍റലിജന്‍സ് സംവിധാനങ്ങള്‍ തിരിച്ചറിയേണ്ടതായിരുന്നുവെന്നും ഒബാമ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഐ.എസിന്‍െറ നീക്കം യു.എസ് സേന പരാജയപ്പെടുത്തും. ഇറാഖിലും സിറിയയിലും ഇപ്പോള്‍ തുടരുന്ന വ്യോമാക്രണങ്ങള്‍ക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും ഒബാമ അറിയിച്ചു. |
മോദിയുടെ സ്വീകരണത്തിനിടെ രാജ്ദീപ് സര്‍ദേശായിക്ക് മര്‍ദനം Posted: 28 Sep 2014 08:49 PM PDT ന്യൂയോര്‍ക്ക്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടി.വി അവതാരകനുമായ രാജ്ദീപ് സര്‍ദേശായിക്ക് മോദി അനുകൂലികളുടെ മര്‍ദനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണം നല്‍കിയ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന് പുറത്തുവെച്ചാണ് സര്‍ദേശായിക്ക് മര്‍ദനമേറ്റത്. മോദിയുടെ പ്രസംഗം ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം. ഗാര്‍ഡന് പുറത്ത് തടിച്ചുകൂടിയ മോദി അനുകൂലികള്‍ "രാജ്യദ്രോഹി" എന്ന് വിളിച്ച് സര്‍ദേശായിയെ മര്‍ദിക്കുകയായിരുന്നു. ഫിനാന്‍ഷ്യല്‍ ടൈംസിന്‍െറ മുന്‍ ഇന്ത്യന്‍ കറസ്പോണ്ടന്‍റ് ജയിംസ് ഫൊണ്ടാനെല്ല ഖാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. സംഭവത്തോട് സര്‍ദേശായി ട്വിറ്ററിലൂടെ പ്രതികരിച്ചു. മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന് പുറത്തുണ്ടായിരുന്ന ജനക്കൂട്ടത്തിലെ ഏതാനും വിഡ്ഢികളാണ് തന്നെ ആക്രമിച്ചതെന്ന് സര്‍ദേശായി വ്യക്തമാക്കി. സംഭവം അപമാനകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് സി.എന്‍.എന്‍^ഐ.ബി.എന്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്ത് നിന്ന് ജൂലൈയില്‍ രാജ്ദീപ് സര്‍ദേശായി രാജിവെച്ചത്. മോദിക്കെതിരായ സര്‍ദേശായിയുടെ വിമര്‍ശങ്ങളാകാം മാഡിസനിലെ ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇന്ത്യ ടുഡെ ഗ്രൂപ്പിന്‍െറ കണ്‍സെല്‍ട്ടിങ് എഡിറ്ററാണ് സര്‍ദേശായി. |
ഭീകരവാദ സംഘടനകള്‍ ലോക സമാധാനത്തിന് വെല്ലുവിളി- യു.എ.ഇ Posted: 28 Sep 2014 07:57 PM PDT അബൂദബി: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ ലോക സമാധാനത്തിന് വെല്ലുവിളിയാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍. ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്ന ദായിശ് പോലുള്ള ഭീകരവാദ സംഘടനകള്‍ക്കെതിരെ ലോക രാഷ്ട്രങ്ങളുടെ യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ പൊതുസഭയുടെ 69ാം സെഷന് മുന്നോടിയായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മേഖലയില്‍ പിടിമുറുക്കിയ തീവ്രവാദത്തിലും ഭീകരവാദത്തിലും വംശീയ ചേരിതിരിവിലും യു.എ.ഇക്ക് കടുത്ത ആശങ്കയാണുള്ളത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പുറമെ ഭീകരവാദികള്‍ മൂല്യങ്ങള്‍ ചവിട്ടിമെതിക്കുകയും സാമൂഹിക സുരക്ഷിതത്വവും വികസനവും അട്ടിമറിക്കുകയും ചെയ്യുന്നു. സംസ്കാരങ്ങളുടെയും പാരമ്പര്യത്തിന്‍െറയും നശീകരണത്തിനും അവര്‍ കാരണക്കാരാകുന്നു. കൂട്ടക്കൊലയും തട്ടിക്കൊണ്ടുപോകലുകളും നിര്‍ബാധം തുടരുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലും അക്രമം നടത്തുകയും ചെയ്യുന്ന ഭീകരവാദികളുടെ ചെയ്തികള്‍ ക്രിമിനല്‍ കുറ്റമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇസ്ലാമിന്‍െറ പേരില്‍ നടത്തുന്ന ഇത്തരം അക്രമങ്ങള്‍ ഒരിക്കലും പൊറുക്കാനാവില്ല. അക്രമങ്ങളെ ഇസ്ലാം നിരാകരിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിന്‍െറ സമാധാന സന്ദേശത്തിനെതിരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഏകീകൃത നിലപാടിലൂടെയും യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയും അന്താരാഷ്ട്ര സമൂഹം അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കണം. നടപടികള്‍ ഇറാഖിലും സിറിയയിലും മാത്രമായി ഒതുങ്ങിപ്പോകരുത്. ലോകത്തെവിടെയൊക്കെ ഇത്തരം സംഘടനകളുടെ സാന്നിധ്യമുണ്ടോ, അവിടെയെല്ലാം നടപടികള്‍ ആവശ്യമാണ്. ഭീകരസംഘടനകളുടെ ഭീഷണി നേരിടുന്ന രാജ്യങ്ങളിലെല്ലാം സമാധാനം പുനസ്ഥാപിക്കാന്‍ യു.എ.ഇ ഭരണകൂടം സാധ്യമായ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ആഗോള സുസ്ഥിരതക്ക് മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്ര നിലപാടുകള്‍ക്കനുസരിച്ചുള്ള നയങ്ങളാണ് യു.എ.ഇ വിദേശ രാജ്യങ്ങളെ സംബന്ധിച്ച നിലപാടുകളില്‍ രൂപപ്പെടുത്തിയിട്ടുള്ളത്. യു.എ.ഇയുടെ മൂന്ന് ദ്വീപുകള്‍ കൈവശം വെച്ചിരിക്കുന്ന ഇറാന്‍െറ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ ദ്വീപുകള്‍ യു.എ.ഇക്ക് വിട്ടുനല്‍കുകയും പൂര്‍ണമായ അവകാശം അനുവദിക്കുകയും വേണം. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും എതിരായ നിലപാടാണ് വിഷയത്തില്‍ ഇറാന്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യമനില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിലും ശൈഖ് അബ്ദുല്ല ആശങ്ക രേഖപ്പെടുത്തി. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ഭരണകൂടത്തിന്‍െറ ശ്രമങ്ങളെ യു.എ.ഇ പിന്തുണക്കും. പുതിയ ഭരണകൂടത്തിന് കീഴില്‍ ഈജിപ്ത് കൈവരിക്കുന്ന പുരോഗതി ആശാവഹമാണ്. ജനജീവിതം സാധാരണ നിലയിലാവുകയും സമ്പദ്വ്യവസ്ഥയില്‍ ഉണര്‍വുണ്ടാവുകയും ചെയ്തു. പുതിയ സര്‍ക്കാറിന്‍െറ നിയമസാധുതയെ ചോദ്യം ചെയ്യുന്ന ചില രാജ്യങ്ങളുടെ നിലപാടിനോട് യോജിപ്പില്ല. മേഖലയുടെ സ്ഥിരത ഈജിപ്തിലെ സുസ്ഥിരതയനുസരിച്ചാണെന്നതിനാല്‍ അന്താരാഷ്ട്ര സമൂഹം ഈജിപ്ഷ്യന്‍ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
അടുത്ത ഏഷ്യാഡില്‍ സ്വര്‍ണം നേടുമെന്ന് ദീപിക പള്ളിക്കല്‍ Posted: 28 Sep 2014 07:20 PM PDT ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിലെ ഇരട്ട മെഡല്‍ നേട്ടത്തില്‍ അതീവ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത സ്ക്വാഷ് ടീം യുവനിരയായിരുന്നു. അടുത്ത ഏഷ്യാഡില്‍ സ്വര്‍ണം നേടാന്‍ കഴിയുമെന്നും ദീപിക വാര്‍ത്താലേഖകരോട് പറഞ്ഞു. സ്ക്വാഷില്‍ വ്യക്തിഗത സ്വര്‍ണം നഷ്ടമായതില്‍ നിരാശയുണ്ടെന്ന് ഇന്ത്യന്‍ താരം സൗരവ് ഘോഷാല്‍ പറഞ്ഞു. എന്നാല്‍, ടീമിനത്തില്‍ സ്വര്‍ണം നേടിയത് ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ദുര്‍ബലനായ ഒരു പ്രധാനമന്ത്രി Posted: 28 Sep 2014 06:47 PM PDT ‘ഞാന്‍ എന്‍െറ ജോലിയാണ് ചെയ്തത്’ -2ജി സ്പെക്ട്രവും കല്‍ക്കരിപ്പാടവും അനുവദിച്ചതിലെ അഴിമതിയെക്കുറിച്ച് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ളെന്ന ആരോപണത്തെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ പ്രതികരണമാണിത്. അദ്ദേഹം നേരേ വാ നേരേ പോ നിലപാടുകാരനായിരുന്നു എന്നതില്‍ സംശയമില്ല. എങ്കിലും, തന്‍െറ മൂക്കിനുകീഴെ നടന്ന അഴിമതിക്കുനേരെ കണ്ണടച്ച കുറ്റത്തില്‍നിന്ന് ഇത് അദ്ദേഹത്തെ മുക്തനാക്കുന്നില്ല. മുന്‍ കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയുടെ റിപ്പോര്‍ട്ട് അത്രക്കും ഗുരുതരമായതിനാല്‍ വിശ്വാസ്യത നിലനിര്‍ത്താന്‍ മുന്‍ പ്രധാനമന്ത്രിക്ക് തന്‍െറ ഭാഗം വിശദീകരിക്കേണ്ടതുണ്ട്. താന്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ളെന്നോ നേരിട്ട് ഇടപെട്ടിട്ടില്ളെന്നോ വാദിച്ചതുകൊണ്ട് മതിയാകില്ല. മാസങ്ങള്‍ നീണ്ടുനിന്ന അഴിമതികള്‍ കണ്ടില്ളെന്ന് നടിച്ചുവെന്ന പൊതുബോധത്തെ അദ്ദേഹത്തിന് നേരിടേണ്ടതുണ്ട്. അഴിമതികള്‍ പുറത്തുവന്നിട്ടും അദ്ദേഹം നടപടിയൊന്നുമെടുത്തില്ല. താന്‍ തന്‍െറ ജോലി ചെയ്യുകയായിരുന്നുവെന്ന് എങ്ങനെയാണ് അദ്ദേഹത്തിന് പറയാന്‍ കഴിയുക? സി.ബി.ഐ അഴിമതി വെളിച്ചത്തുകൊണ്ടുവരുകയും അദ്ദേഹത്തിന്‍െറ ഓഫിസിലേക്ക് റിപ്പോര്‍ട്ട് അയക്കുകയും ചെയ്തപ്പോഴെങ്കിലും അദ്ദേഹം നടപടിയെടുക്കണമായിരുന്നു. താന്‍ തന്‍െറ ജോലി ചെയ്യുകയായിരുന്നുവെന്ന അദ്ദേഹത്തിന്‍െറ പ്രതിരോധം വിലയില്ലാത്ത പ്രസ്താവനയാണ്. അഴിമതിക്ക് ഉത്തരവാദികളായവര്‍ ഏറെക്കാലം തടസ്സമില്ലാതെ അത് തുടര്‍ന്നു. പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയയുടന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടണമായിരുന്നു. അതിന്‍െറ നിഷ്ക്രിയത്വം ഉത്തരം ആവശ്യമായ ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കേവലം നിശ്ശബ്ദത മറുപടിയാകുന്നില്ല. അത് ആരോപണങ്ങളുടെ ഗൗരവം കുറക്കുന്നുമില്ല. സംഭവിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നുവെന്നും രാഷ്ട്രീയ പരിഗണനവെച്ച് നിശ്ശബ്ദത പാലിച്ചുവെന്നും വ്യക്തമാണ്. കാലം തന്നെ ശരിയായി വിധിക്കുമെന്നാണ് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ളത്. മൂന്നോ നാലോ ദശാബ്ദത്തിനുശേഷം ജനങ്ങളുടെ ധാരണ എന്തായിരിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ പ്രയാസമാണ്. അപ്പോഴും, ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള നിരീക്ഷണം നിലനില്‍ക്കും. കാര്യങ്ങള്‍ അങ്ങനത്തെന്നെ വിട്ടുകളയുന്നത് രാജ്യത്തിന് നല്ലതല്ല. അന്വേഷണം നടക്കണം. രാഷ്ട്രീയ കലഹം കാരണം ലോക്പാല്‍ ഇനിയും നടപ്പായില്ളെന്നത് കഷ്ടമാണ്. എന്നാല്‍, പ്രധാനമന്ത്രിയല്ളെങ്കില്‍ ആരാണ് അഴിമതിക്ക് ചുക്കാന്‍പിടിച്ചതെന്ന് കണ്ടത്തൊന്‍ ഒരന്വേഷണവും വേണ്ടെന്ന് അതിനര്‍ഥമില്ല. ഒരുപക്ഷേ, പ്രധാനമന്ത്രിയുടെ ഓഫിസ് അഴിമതിക്ക് ഉത്തരവാദികളായിരിക്കില്ല. എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നുവെന്ന് പറയാനാകില്ല. അഴിമതി നടന്നുവെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. രാഷ്ട്രീയക്കാര്‍ തന്നെ ഉള്‍പ്പെട്ടതിനാല്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കെതിരെപോലും നടപടിയെടുത്തിട്ടില്ളെന്നത് കഷ്ടമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ മാറിയിരിക്കുന്നു. മൊത്തം സംവിധാനം ശുദ്ധീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചുപറയുന്ന കാര്യമാണ്. അങ്ങനെയെങ്കില്‍ ഇതിനകംതന്നെ ചില നടപടികള്‍ തുടങ്ങേണ്ടതായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ സമയത്തിന് വരണമെന്നതൊക്കെ നല്ല കാര്യമാണ്. എന്നാല്‍, അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി പ്രതീക്ഷിക്കുന്ന ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന മാറ്റമല്ല ഇത്. പ്രത്യക്ഷ തെളിവൊന്നുമില്ളെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ 10 ജനപഥ് ചിത്രത്തിലുണ്ടെന്ന പൊതുധാരണയുണ്ട്. അണിയറക്കുള്ളില്‍ സംഭവിച്ചതെന്തെല്ലാമെന്ന് വെളിച്ചത്തുകൊണ്ടുവന്ന പുസ്തകങ്ങളില്‍ മൊത്തം കാര്യങ്ങളെക്കുറിച്ച് നിഷ്പക്ഷ അന്വേഷണത്തിന് വേണ്ടതെല്ലാമുണ്ട്്. രാജ്യത്തെ കൊള്ളയടിക്കാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈകോര്‍ത്തത് വെളിച്ചത്തുവരണം. മറുവശത്ത്, പ്രത്യക്ഷത്തിലുള്ള ഉത്തരവാദിത്തമൊന്നുമില്ലാതെ, സോണിയ ഗാന്ധിയാണ് ഭരണം നിയന്ത്രിച്ചതെന്നാണ് പറയുന്നത്. രഹസ്യ ഫയലുകള്‍ പതിവായി അവരുടെയടുത്തത്തെി. ഈ ആരോപണം പരസ്യമായെങ്കിലും സോണിയയില്‍നിന്നോ മന്‍മോഹന്‍ സിങ് നയിച്ച സര്‍ക്കാറില്‍നിന്നോ യുക്തിസഹമായ വിശദീകരണമുണ്ടായില്ല. ഓഡിറ്റര്‍ ജനറല്‍ നല്‍കിയ അഭിമുഖം അദ്ദേഹത്തിന്‍െറ റിപ്പോര്‍ട്ടിനേക്കാള്‍ മാരകമാണ്. മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച് ചില കാര്യങ്ങള്‍ നേരിട്ട് പറഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നിട്ടും നടപടിയൊന്നുമുണ്ടായില്ല. എന്തുകൊണ്ട് മന്‍മോഹന്‍ സിങ് നടപടിയെടുത്തില്ളെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. പ്രധാനമന്ത്രിയായി തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചു എന്നുമാത്രമേ പറയാനാകൂ. അദ്ദേഹത്തെ ആ സീറ്റിലിരുത്താന്‍ സോണിയഗാന്ധിക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. മോശം അവസ്ഥയിലാണ് അദ്ദേഹം അതില്‍നിന്ന് പുറത്തുവരുന്നത്. അഴിമതി ഇല്ലാതാക്കാന്‍ എന്തെങ്കിലും ചെയ്യുമെന്ന ജനങ്ങളുടെ പ്രതീക്ഷയേക്കാള്‍ കസേരക്കാണ് പ്രാധാന്യമെന്ന മട്ടില്‍. സ്വാര്‍ഥലക്ഷ്യങ്ങളൊന്നുമില്ലാത്ത മന്‍മോഹന്‍സിങ്ങിനെപ്പോലൊരാള്‍ അധികാരത്തില്‍ തുടരാന്‍ വീട്ടുവീഴ്ച ചെയ്തുവെന്നത് ആരെയും ദു$ഖിപ്പിക്കുന്നതാണ്. വഹിച്ച പദവി നഷ്ടപ്പെടാതിരിക്കാന്‍ ആ പദവിയുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ളെന്ന് കാലം അദ്ദേഹത്തെ വിധിക്കും. |
പ്രതീക്ഷക്കു തിരിതെളിയിച്ചു നീതിപീഠം Posted: 28 Sep 2014 06:33 PM PDT അനധികൃത സ്വത്തുസമ്പാദന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ജെ. ജയലളിതയെ ബംഗളൂരുവിലെ പ്രത്യേക കോടതി നാലുവര്‍ഷം തടവിനു ശിക്ഷിക്കുകയും 100 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരിക്കുന്നു. കേസിലെ മറ്റു പ്രതികളായ തോഴി വി.കെ ശശികല, വളര്‍ത്തുമകന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്കും നാലുവര്‍ഷം വീതം തടവും 10 കോടി രൂപ വീതം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. അഴിമതി നിരോധ നിയമത്തിലെ 13 (ഒന്ന്) ഇ. വകുപ്പ് പ്രകാരമാണ് ജയലളിതയും കൂട്ടരും കുറ്റക്കാരെന്ന് കണ്ടത്തെിയത്. 1996ല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആരംഭിച്ച കേസിലാണ് 18 വര്‍ഷത്തിനു ശേഷം ജയലളിതയുടെ രാഷ്ട്രീയഭാവിയുടെ വഴിയടച്ച വിധി വന്നിരിക്കുന്നത്. 1991ല്‍ രണ്ടു കോടിയുടെ മാത്രം ആസ്തിയുണ്ടായിരുന്ന ജയലളിതക്ക് മുഖ്യമന്ത്രിയായി ഒരു ഊഴം പൂര്‍ത്തിയാക്കുമ്പോള്‍ 1996ല്‍ അത് 66.65 കോടി രൂപയായി മാറിയത് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച വിധിയാണ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ ഡികുഞ്ഞയുടേത്. നിയമം അതിന്‍െറ വഴിക്കു നീങ്ങും എന്നൊരു പല്ലവിയുണ്ട് നാട്ടില്‍. എന്നാല്‍, അധികാരരാഷ്ട്രീയത്തിന്‍െറ പിന്‍ബലമില്ലാത്ത സാധാരണക്കാരന്‍ കേസില്‍ പെടുമ്പോഴാണ് ഇത് പതിവായി കേള്‍ക്കാറുള്ളത്. അധികാരം കൈപ്പിടിയിലുള്ളവര്‍ എപ്പോഴും നിയമത്തെ തങ്ങളുടെ വഴിക്കു നടത്തുന്നതാണ് ഇന്ത്യയില്‍ ഇത$പര്യന്തം കണ്ടു വരുന്നത്. ജയലളിതയുടെ ഈ കേസും അതിന് അപവാദമായിരുന്നില്ല. ഏറെക്കാലം തമിഴ്നാട്ടില്‍ ഇഴഞ്ഞുനീങ്ങിയ ശേഷമാണ് കേസ് അപ്പീലിന്‍െറ അടിസ്ഥാനത്തില്‍ ബംഗളൂരുവിലേക്ക് കേസ് നടത്തിപ്പ് മാറിയത്. പിന്നെയും 11 വര്‍ഷം കഴിഞ്ഞ ശേഷമാണ് ശിക്ഷാവിധി വന്നിരിക്കുന്നത്. ഏതായാലും നീതിന്യായ വ്യവസ്ഥയുടെ മുഖം നോക്കാതെയുള്ള നടപടിയില്‍ രാഷ്ട്രീയമണ്ഡലത്തിന്‍െറ നെറുകയില്‍നിന്ന ജയലളിത മൂക്കുകുത്തി വീണിരിക്കുന്നു- മുഖ്യമന്ത്രിയായിരിക്കെ അഴിമതിയുടെ പേരില്‍ ജയിലഴി എണ്ണുന്ന ആദ്യത്തെയാളായി. ജയിപ്പിച്ചു വിടുന്ന ജനത്തിനോടോ, രാജ്യത്തിന്‍െറ ഭരണഘടന സംവിധാനങ്ങളോടോ ഒരുവിധ പ്രതിബദ്ധതയും പുലര്‍ത്താതെ അധികാരത്തെ നിര്‍ലജ്ജം ദുര്‍വിനിയോഗം ചെയ്ത് പൊതുസ്വത്തില്‍നിന്നു മുതല്‍ക്കൂട്ടുന്ന രാഷ്ട്രീയക്കാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധി. പൊതുജനത്തിന്‍െറ ജീവിതം പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടുത്താന്‍ ആവശ്യമായ മിനിമം അവകാശങ്ങളെക്കുറിച്ച് ആവശ്യം ഉന്നയിക്കുമ്പോഴൊക്കെ സര്‍ക്കാറിന്‍െറ സാമ്പത്തിക പരാധീനതകളാണ് ഗവണ്‍മെന്‍റ് വക്താക്കള്‍ ഉന്നയിക്കാറുള്ളത്. അതു കാണിച്ചാണ് സ്വകാര്യ മൂലധനനിക്ഷേപത്തിന് തിടുക്കം കൂട്ടാറുള്ളത്. അതാകട്ടെ, സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള മറ്റൊരു ഉപാധിയാണു താനും. ഈ പരാധീനതകളും പ്രയാസങ്ങളും നിരത്തിവെക്കുന്ന കാലത്തുതന്നെയാണ് അതേ അധികാരികള്‍ തീവെട്ടിക്കൊള്ളകള്‍ നടത്തുന്നതെന്ന് പിന്നീട് തെളിയിക്കപ്പെടുന്നു. ഉന്നതങ്ങളിലെ അഴിമതി, നികുതിവെട്ടിപ്പ്, സാമ്പത്തിക കൃത്രിമങ്ങള്‍ എന്നിവ മൂലം രാജ്യത്തിനും ലോകത്തിനും നേരിടുന്ന നഷ്ടം 20 ലക്ഷം കോടി യു.എസ് ഡോളറിന്‍േറതാണെന്നാണ് ഈയിടെ വെളിപ്പെട്ടത്. ഈ തുകയുണ്ടായിരുന്നെങ്കില്‍ 36 ലക്ഷം പേരെ ഒരു കൊല്ലം നല്ല നിലയില്‍ തീറ്റിപ്പോറ്റാനാവുമത്രേ. ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടി ഡോളറിന്‍െറ അഴിമതിയാണ് നടത്തുന്നത്. ഇവയിലധികവും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചു കൂടിയാണ്. 3.2 ലക്ഷം കോടി ഡോളര്‍ ഇന്ത്യയില്‍നിന്നു വിദേശങ്ങളില്‍ കള്ളപ്പണ നിക്ഷേപമായുണ്ടെന്നും ‘വണ്‍’ എന്ന ലണ്ടന്‍ കേന്ദ്രമായ എന്‍.ജി.ഒ വെളിപ്പെടുത്തിയതാണ്. 20 ലക്ഷം കോടി ഡോളര്‍ വരുന്ന കള്ളപ്പണം ഒൗദ്യോഗിക സമ്പദ്ഘടനയുടെ ഭാഗമാക്കി മാറ്റാനുള്ള യത്നം ഇന്ത്യയടങ്ങുന്ന ജി-20 രാജ്യങ്ങള്‍ ചെയ്യണമെന്നു കൂടി സംഘടന ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെ രാജ്യത്തെ തീറ്റിപ്പോറ്റുകയും സമ്പദ്ഘടനയെ നിലക്കുനിര്‍ത്തുകയും ചെയ്യേണ്ട പൊതു ഫണ്ട് ഉപയോഗിച്ചാണ് ഇക്കൂട്ടരുടെ കളികള്‍ എന്നതാണ് ഭീകരം. വര്‍ഷങ്ങള്‍ പത്തും പതിനഞ്ചും കഴിഞ്ഞ ശേഷം നിരപരാധിത്വം തെളിയിക്കപ്പെട്ട് വിട്ടയക്കപ്പെടുന്ന വിചാരണത്തടവുകാര്‍ ആയിരങ്ങളുണ്ട് ഇന്ത്യയില്‍. ഇവരെ അഴിക്കുള്ളില്‍നിന്നു പുറത്തിറക്കാതിരിക്കാനും തുടരത്തുടരെ ജാമ്യം നിഷേധിക്കാനുമൊക്കെ രാജ്യത്തെ പ്രോസിക്യൂഷന്‍ വിഭാഗവും നീതിന്യായ സംവിധാനവുമൊക്കെ തിടുക്കപ്പെടുന്ന കാലത്തുതന്നെയാണ് കൃത്യമായ തെളിവുകളോടെ ഉന്നയിക്കപ്പെട്ട കേസില്‍ നിയമത്തെ മറികടക്കാന്‍ ജയലളിത അധികാരദുര്‍വിനിയോഗം നടത്തിയത്. അഴിമതിക്കെതിരെ വാക്യുദ്ധത്തില്‍ കവിഞ്ഞ ആത്മാര്‍ഥതയൊന്നും രാഷ്ട്രീയക്കാര്‍ക്കില്ളെന്നതിന്‍െറ തെളിവായിരുന്നു ലോക്പാല്‍ ബില്ലിന്‍െറ കാര്യത്തില്‍ കണ്ടത്. പിന്നീട് അധികാരത്തിലുള്ളവര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ നഷ്ടപ്പെടുന്ന പദവി തിരിച്ചുപിടിക്കാനുള്ള ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമെന്നു കണ്ട് കോടതി അസ്ഥിരപ്പെടുത്തിയപ്പോള്‍ അതിനെതിരെ പാര്‍ലമെന്‍റില്‍ നിയമനിര്‍മാണം നടത്താന്‍വരെ രാഷ്ട്രീയക്കാര്‍ മുതിര്‍ന്നതാണ്. ഈ കൂരിരുട്ടിലേക്കാണ് നീതിപീഠം പ്രതീക്ഷയുടെ തിരിനാളങ്ങള്‍ തെളിയിക്കുന്നത്. അഴിമതി രാഷ്ട്രീയക്കാര്‍ക്ക് കിടിലമുണ്ടാക്കുന്ന ഈ മിന്നായങ്ങള്‍ ജനസാമാന്യത്തിനു നല്‍കുന്ന ആത്മവിശ്വാസത്തിന്‍െറ തെളിച്ചം കുറച്ചൊന്നുമല്ല. |
ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20: പഞ്ചാബിന് ഏഴുവിക്കറ്റ് ജയം Posted: 28 Sep 2014 12:07 PM PDT മൊഹാലി: സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചതിന്‍െറ ആലസ്യമൊന്നുമില്ലാതെ കളിച്ച കിങ്സ് ഇലവന്‍ പഞ്ചാബിന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേപ് കോബ്രാസിനെതിരെ ഏഴു വിക്കറ്റിന്‍െറ ജയം. ഓപ്പണിങ്ങില്‍ മികച്ച സ്കോര്‍ കണ്ടത്തെിയതിന് ശേഷം തകര്‍ന്ന കോബ്രാസ് 136 റണ്‍സ് ലക്ഷ്യമാണ് പഞ്ചാബിനു മുന്നില്‍ വച്ചത്. 18.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ അത് മറികടന്നു. പഞ്ചാബിന് വേണ്ടി വൃദ്ധിമാന്‍ സാഹ(42), വിരേന്ദര്‍ സെവാഗ്(23),മനന്‍ വോഹ്റ(23), ഗ്ളെന്‍ മാക്സ്വെല്‍(23) എന്നിവര്‍ മികച്ച സ്കോര്‍ കണ്ടത്തെി. കോബ്രാസിന്‍െറ റിച്ചാര്‍ഡ് ലെവിയും (42) ഹാഷിം അംലയും (40) 6.3 ഓവറില്‍ 60 റണ്‍സിന്‍െറ കൂട്ടുകെട്ട് ഓപണിങ്ങില്‍ ചേര്‍ത്തുപിരിഞ്ഞതിന് പിന്നാലെ ഒന്നൊന്നായി വിക്കറ്റുകള്‍ കൊഴിഞ്ഞു. ഒടുവില്‍ 18.3 ഓവറില്‍ എല്ലാവരും പുറത്തായി. പഞ്ചാബിന് വേണ്ടി 2.3 ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അനുരീത് സിങ്ങും നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഷ്കര്‍ പട്ടേലും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. പര്‍വീന്ദര്‍ അവാന, തിസാര പെരേര, കരണ്‍വീര്‍ സിങ്, ഗ്ളെന്‍ മാക്സ്വെല്‍ എന്നിവര്‍ ഒരുവിക്കറ്റ് വീതം നേടി. മറ്റൊരു ഗ്രൂപ് മത്സരത്തില്‍ ബാര്‍ബഡോസ് ട്രിഡെന്‍റ്സിനെ ആറുവിക്കറ്റിന് തോല്‍പിച്ച ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് സെമി പോരാട്ടത്തിന് യോഗ്യത നേടി. |
മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ തിളങ്ങി മോദി Posted: 28 Sep 2014 11:51 AM PDT ന്യൂയോര്‍ക്: ചരിത്ര പ്രസിദ്ധമായ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്. ഇന്തോ-അമേരിക്കന്‍ കമ്യൂണിറ്റി ഫെഡറേഷന്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. ഭാരത് മാതാ കീ എന്ന് പറഞ്ഞാണ് മോദി തുടങ്ങിയത്. ജനക്കൂട്ടം തിരികെ ജയ് വിളിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍ നേര്‍ന്നു. നിങ്ങളില്ലായിരുന്നുവെങ്കില്‍ ഐ.ടി രംഗത്തെ വിപ്ളവം സാധ്യമാകില്ലായിരുന്നു എന്ന് മോദി പറഞ്ഞു. ലോകത്തിന് ഇനി നമ്മെ പാമ്പു പിടിത്തക്കാരുടെ നാടായി കാണാന്‍ കഴിയില്ല. സ്നേക്ക് (പാമ്പ്) അല്ല, മൗസ് ആണ് ഇപ്പോള്‍ നാം പിടിക്കുന്നത്. ജനഹിതമല്ലാത്തതൊന്നും ഈ സര്‍ക്കാര്‍ ചെയ്യില്ല. ഇന്ത്യയില്‍ ജനാധിപത്യം കേവല വ്യവസ്ഥയല്ല. അതൊരു വിശ്വാസം കൂടിയാണ്. വികസനം ജനകീയ മുന്നേറ്റമാകണം. ലോകത്തെ ഏറ്റവും ചെറുപ്പമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കാര്‍ക്ക് അവരുടെ പ്രധാനമന്ത്രിയുമായി Mygov.in എന്ന സൈറ്റുവഴി ബന്ധപ്പെടാം. ഗംഗ വൃത്തിയാക്കുന്ന പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ പങ്കുചേരണം. ചെറിയ ആശയങ്ങളുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. 2022ഓടെ ഓരോ ഇന്ത്യക്കാരനും വീടുള്ളവരാകണം. അമേരിക്കന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തും. മഹാത്മാഗാന്ധി ഒരിക്കലും വൃത്തിയുടെ കാര്യത്തില്‍ അനുരഞ്ജനത്തിന് തയാറായിരുന്നില്ല. നാം ഗാന്ധിജിക്കുവേണ്ടി വൃത്തിയുള്ള ഇന്ത്യ നിര്‍മിക്കണമെന്നും മോദി പറഞ്ഞു. |
കടമെടുത്ത വള്ളത്തില്‍ ഇന്ത്യ തുഴഞ്ഞ് നേടിയത് ആറു ഫൈനലുകള്‍ Posted: 28 Sep 2014 11:33 AM PDT ഇഞ്ചിയോണ്‍: വാടകക്കെടുത്ത ബോട്ടുകളില്‍ ഓളപ്പരപ്പില്‍ പോരാടി ഇന്ത്യയുടെ കനോയിങ് ആന്‍ഡ് കയാക്കിങ് താരങ്ങള്‍ നേടിയെടുത്തത് ആറു ഫൈനലുകളിലേക്കുള്ള യോഗ്യത. ഏഷ്യന്‍ പോര്‍ക്കളത്തില്‍ മാറ്റുരക്കാന്‍ കൊറിയന്‍ മണ്ണില്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ലോകോത്തര താരങ്ങളില്‍ ബഹുഭൂരിപക്ഷവും ഉപയോഗിക്കുന്ന നിലോ ആന്‍ഡ് പാസ്ടെക്സ് ബോട്ടുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി വാടകക്കെടുത്തത്. പുരുഷ വിഭാഗത്തില്‍ അഞ്ചിലും വനിതാ വിഭാഗത്തില്‍ ഒരെണ്ണത്തിലുമാണ് ഇന്ത്യ ഫൈനലിലത്തെിയത്. ഹനം മിസാരി സെന്‍ററില്‍ നടന്ന 1000 മീറ്റര്‍ സി1 ഇനത്തിന്‍െറ സെമിഫൈനല്‍ പോരാട്ടത്തില്‍ പ്രമുഖതാരമായ ഗൗരവ് തോമര്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് മെഡല്‍ റൗണ്ടിലേക്ക് മുന്നേറിയത്. ആതിഥേയരുടെ കിം ടിയുനിനെ അവസാന 250 മീറ്ററില്‍ പിന്തള്ളിയാണ് ഇന്ത്യന്‍ താരം കുതിച്ചത്. പുരുഷന്മാരുടെ 1000 മീറ്റര്‍ സി2 ഡബ്ള്‍സ് ഇനത്തില്‍ സെമിയില്‍ രണ്ടാമതത്തെിയ പ്രകടനത്തിന്‍െറ ബലത്തിലാണ് എസ്. അജിത് കുമാര്‍-രാജീവ് റാവത്ത് സഖ്യം ഫൈനലിലത്തെിയത്. പുരുഷ 1000 മീറ്റര്‍ സി1 സെമിയില്‍ 4:18.956 സമയത്തിലാണ് ഗൗരവ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ഡബ്ള്‍സില്‍ അജിത് കുമാര്‍-റാവത് സഖ്യം 4:02.97 സമയത്തിലാണ് രണ്ടാം സ്ഥാനം നേടിയത്. 1000 മീറ്റര്‍ കയാക് സിംഗ്ള്‍സില്‍ മൂന്നാം സ്ഥാനവുമായി റോബര്‍ട്ട് സെല്‍വരാജും അവസാനപോരാട്ടത്തിന് യോഗ്യത നേടി. 3:58.234 സമയമാണ് റോബര്‍ട്ട് കുറിച്ചത്. 200 മീറ്റര്‍ സി1 കെ4 ക്വാര്‍ട്ടെറ്റില്‍ അജിത് സിങ്, സണ്ണി കുമാര്‍, രമേഷ് ഗൊല്ലി, എ. ചിങ് സിങ്, ജെയിംസ് സിങ് എന്നിവര്‍ 42.996 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനവുമായി ഫൈനലില്‍ ഇനം നേടി. കെ2 500 മീറ്റര്‍ സെമിയില്‍ മൂന്നാം സ്ഥാനം നേടിയ റജിന കിരോ, നനാവോ ദേവി അഹോങ്ഷങ്ബം സഖ്യം മാത്രമാണ് വനിത വിഭാഗത്തില്‍ ഫൈനലിലത്തെിയത്. 1:52.975 സമയമാണ് വനിതകള്‍ കുറിച്ചത്. എന്നാല്‍, ഇന്നലെ നടന്ന മറ്റു അഞ്ചു സെമി പോരാട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറാന്‍ മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കു കഴിഞ്ഞില്ല. മത്സരശേഷം കടമെടുത്ത ബോട്ടുകളെക്കുറിച്ച് പറഞ്ഞത് ടീം മാനേജരും ദേശീയ കനോയിങ് ആന്‍ഡ് കയാക്കിങ് സെക്രട്ടറി ജനറലുമായ ബല്‍ബീര്‍ സിങ് കുഷ്വാഹയാണ്. അത്തരത്തില്‍ മേന്മയേറിയ ബോട്ടുകള്‍ ഇന്ത്യയില്‍ ലഭ്യമല്ളെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോമാറ്റിക് സ്റ്റാര്‍ട്ടിങ് സൗകര്യമുള്ളവയാണ് ഈ ബോട്ടുകളെന്നും അതും ഇന്ത്യയില്‍ ലഭ്യമാകുന്ന ബോട്ടുകളില്‍ ഇല്ളെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വിശദീകരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ മുമ്പും ഏഷ്യന്‍ ഗെയിംസിന്‍െറ ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ നേരിട്ട പോലെ കഠിന മത്സരം ഉണ്ടായിരുന്നില്ളെന്നും സെക്രട്ടറി വിശദീകരിച്ചു. കൊറിയ, ചൈന, ഉസ്ബകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത മത്സരങ്ങള്‍ അതികഠിനമായിരുന്നെങ്കിലും നമ്മുടെ താരങ്ങള്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെന്ന് കുഷ്വാഹ പറഞ്ഞു. ഏപ്രില്‍ മുതല്‍ ഏഷ്യന്‍ ഗെയിംസിന് പുറപ്പെടുന്നതിന് മുമ്പുവരെ ഭോപാലില്‍ ക്യാമ്പ് സംഘടിപ്പിച്ച സ്പോര്‍ട്സ് അതോറിറ്റിയെ അദ്ദേഹം പ്രശംസിച്ചു. എന്നാല്‍, മികച്ച ബോട്ടുകളും സ്റ്റാര്‍ട്ടിങ് ബ്ളോക്കുകളും വിദേശ കോച്ചുകളും ഉണ്ടെങ്കില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നെന്നും കുഷ്വാഹ വ്യക്തമാക്കി. |
വേറിട്ട വിവാഹ കൂടിക്കാഴ്ചയൊരുക്കി ബധിരസംഗമം Posted: 28 Sep 2014 11:30 AM PDT കോട്ടയം: ശാഠ്യംപിടിച്ച കുരുന്നുകളോട് ആംഗ്യഭാഷയില്‍ അനുസരണയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് ധിരമാതാപിതാക്കള്‍.വര്‍ഷത്തിലൊരിക്കല്‍ ആശയവിനിമയത്തിന് തുറന്നഅവസരം ലഭിച്ചതില്‍ മനംനിറഞ്ഞ് കൂട്ടംകൂടിയും പൊട്ടിച്ചിരിച്ചും യുവതീയുവാക്കള്‍. പ്രായഭേദമെന്യേ എല്ലാവരുടെയും സംസാരവും കുശലാന്വേഷണവും ആംഗ്യഭാഷയിലേക്കും എസ്.എം.എസിലേക്കും വഴിമാറിയതോടെ മൈക്കിന്‍െറ കാതടപ്പിക്കുന്ന ശബ്ദവും ബഹളവുമെല്ലാം കെട്ടടങ്ങി. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്‍ററില്‍ ജില്ലാ ബധിരഅസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ബധിരസംഗമത്തിന്‍െറ സദസ്സാണ് നിശ്ശബ്ദതയില്‍ സാന്ത്വനം തീര്‍ത്തത്. സംഗമത്തിന്‍െറഭാഗമായി സംഘടിപ്പിച്ച ‘ബധിരവിവാഹകൂടിക്കാഴ്ച’വേറിട്ട അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിവാഹ ജീവിതത്തിലേക്ക് ചുവടുവെക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി അവതരിപ്പിച്ച പഠനക്ളാസും ‘ആംഗ്യ’ഭാഷയില്‍തന്നെയായിരുന്നു. ചിരിക്കും ചിന്തക്കും ഒട്ടേറെ അവസരംതീര്‍ത്ത് മുന്നേറിയ അവതാരകന് സദസ്സില്‍നിന്ന് ഇടക്കിടെ നിറഞ്ഞ കൈയടിയും കിട്ടി. വിവാഹകൂടിക്കാഴ്ചക്ക് മുന്‍കൂട്ടി പേരുകള്‍ചേര്‍ത്ത 65 യുവതീയുവാക്കള്‍ രജിസ്റ്റര്‍നമ്പറുള്ള ‘ബാഡ്ജ്’ ധരിച്ച് മാതാപിതാക്കള്‍ക്കൊപ്പം സ്റ്റേജില്‍കയറി വ്യക്തിപരമായും കുടുംബപരമായും ഉള്ള നിരവധികാര്യങ്ങള്‍ ആംഗ്യത്തിലൂടെ സദസ്സിനെ ബോധ്യപ്പെടുത്തി. ആസ്ട്രേലിയയില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടുമെഡലുകള്‍ സ്വന്തമാക്കിയ ഉഴവൂര്‍ സ്വദേശിനി നിഷാമോളാണ് വിവാഹകൂടിക്കാഴ്ചക്കായി ആദ്യംസ്റ്റേജിലത്തെിയത്. പിതാവിനൊപ്പം എത്തിയ ഇവര്‍ കുടുംബപശ്ചാത്തലവും ജീവിതസാഹചര്യവും വിവരിച്ചാണ് മടങ്ങിയത്. വൈകല്യവും ജോലിയും ഒരുപോലെ തടസ്സമായതോടെ വിവാഹംനീണ്ടുപോയ 41കാരിയായ ചങ്ങനാശേരി സ്വദേശിനി സുമയും കമ്പ്യൂട്ടര്‍വിദ്യാര്‍ഥിയും 19കാരിയുമായ കിളിരൂര്‍ സ്വദേശിനി ആതിരയും എല്‍.ഡി.ക്ളര്‍ക്ക് കൂത്താട്ടുകുളം സ്വദേശി 34കാരനായ ലിനോയും പ്രിന്‍റിങ് ജോലിചെയ്യുന്ന 22 കാരനായ കോതനല്ലൂര്‍ സ്വദേശി സനീഷും ഉള്‍പ്പെടെയുള്ളവര്‍ ജീവിതപങ്കാളിയെതേടി ‘യോഗ്യതകള്‍’ ഒരോന്നായി നിരത്തി. ഇതിനിടെ, 2011ല്‍ കോട്ടയത്തുനടത്തിയ ബധിരസംഗമത്തിലൂടെ വിവാഹിതരായ പാലാ ഏഴാച്ചേരി ചക്കാലക്കല്‍ സാജു-ഗില്‍സി, വൈക ഈട്ടിക്കല്‍ ബെല്‍സണ്‍-നീതു ദമ്പതികള്‍ ജീവിതാനുഭവങ്ങള്‍ പങ്കിട്ടു. അന്നത്തെ സംഗമത്തില്‍ പങ്കെടുത്ത 120 യുവതീ-യുവാക്കളില്‍നിന്ന് പരസ്പരം ഇഷ്ടപ്പെട്ട എട്ടുജോഡികളുടെ വിവാഹമാണ് നടന്നത്.വൈകല്യം ബാധിച്ചവര്‍ക്കൊപ്പം കൂട്ടിനത്തെിയവരും ഒത്തുചേരലിന്‍െറ സന്തോഷത്തിലേക്ക് വഴിമാറുന്നകാഴ്ചയായിരുന്നു. സ്വന്തം കാലില്‍നില്‍ക്കാന്‍ ഏറെ സഹായകമാവുന്ന സര്‍ക്കാര്‍ ജോലിയിലേക്ക് പരിഗണിക്കുന്നില്ളെന്ന പരാതിയും ഇവര്‍ പറഞ്ഞു. കേള്‍വിയും സംസാരവും നഷ്ടമായവരെ പി.എസ്.സിക്കുപോലും വേണ്ടാത്ത കാലമാണ്. നേരത്തെ എംപ്ളോയ്മെന്‍റുകള്‍ വഴിയുള്ള നിയമനത്തിലൂടെ നിരവധിപേര്‍ക്ക് ജോലി കിട്ടിയിരുന്നു. 40ശതമാനം വൈകല്യമുള്ളവരെ മാത്രമാണ് പി.എസ്.സി പരിഗണിക്കുന്നത്. ജോലി പ്രധാനമായതുകൊണ്ട് വിവാഹം നീളുന്നുവെന്ന പരിഭവവും മാതാപിതാക്കള്‍ മറച്ചുവെച്ചില്ല. ബധിരസംഗമം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍സെക്രട്ടറി ലതികാസുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, നഗരസഭാചെയര്‍മാന്‍ എം.പി സന്തോഷ്കുമാര്‍, നീര്‍പ്പാറ അസീസി മൗണ്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിതമേരി, നിസാര്‍ ഇബ്രാഹിം, ഗീവര്‍ഗീസ്, സന്തോഷ് ഡി. ഇടശേരി എന്നിവര്‍ സംസാരിച്ചു. സൗജന്യ പഠനസഹായം, തയ്യല്‍ മെഷിന്‍ എന്നിവയുടെ വിതരണം, എസ്.എസ്.എല്‍.സി, പ്ളസ് ടു ഉന്നതവിജയികള്‍ക്ക് അവാര്‍ഡ് ദാനം, ബധിര മാട്രിമോണിയല്‍ വെബ്സൈറ്റ് ഉദ്ഘാടനം എന്നിവയും നടന്നു. |
യോഗേശ്വര്‍ ദത്തിന് സ്വര്‍ണം; ഇന്ത്യ ഒമ്പതാമത് Posted: 28 Sep 2014 11:25 AM PDT Subtitle: എട്ടു മെഡലുകളാണ് ഇന്ത്യ ഇന്നലെ നേടിയത് ഇഞ്ചിയോണ്‍: 17ാമത് ഏഷ്യന്‍ ഗെയിംസിന്‍െറ ഒമ്പതാം ദിനത്തില്‍ ഗുസ്തിയില്‍നിന്ന് ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചു. പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തി 65 കിലോ വിഭാഗത്തില്‍ യോഗേശ്വര്‍ ദത്താണ് സുവര്‍ണ പ്രകടനം നടത്തിയത്. ഇന്നലെ യോഗേശ്വറിന്‍െറ സ്വര്‍ണമുള്‍പ്പെടെ എട്ടു മെഡലുകളാണ് ഇന്ത്യയെ തേടിയത്തെിയത്. അത്ലറ്റിക്സ് ഒരു വെള്ളിയും മൂന്നു വെങ്കലവും സമ്മാനിച്ചപ്പോള്‍ ടെന്നിസില്‍നിന്ന് മൂന്നു വെങ്കലം ലഭിച്ചു. ഇതോടെ ഇന്ത്യ ആദ്യ 10ല്‍ ഇടംപിടിച്ചു. നാലു സ്വര്‍ണവും അഞ്ച് വെള്ളിയും 26 വെങ്കലവും സ്വന്തമാക്കി ആകെ 35 മെഡല്‍ നേടിയ ഇന്ത്യ ഇപ്പോള്‍ ഒമ്പതാമതാണ്. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ കുഷ്ബീര്‍ കൗര്‍ വെള്ളി നേടിയപ്പോള്‍ വനിതകളുടെ 400 മീറ്ററില്‍ എം.ആര്‍. പൂവമ്മയും പുരുഷന്മാരുടെ 400 മീറ്ററില്‍ ആരോക്യ രാജീവും വനിതകളുടെ ഹാമര്‍ത്രോയില്‍ മഞ്ജുബാലയും വെങ്കലം നേടി. ടെന്നിസില്‍ മൂന്നു സെമിപോരാട്ടങ്ങളില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ നേട്ടം മൂന്നു വെങ്കലത്തിലൊതുങ്ങിയത്. അത്ലറ്റിക്സ് 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ ശനിയാഴ്ച ലഭിച്ച വെള്ളി ഇന്ത്യക്ക് നഷ്ടമായി. മത്സരത്തില്‍ ഒന്നാമത് ഫിനിഷ് ചെയ്തെങ്കിലും അയോഗ്യയായി പ്രഖ്യാപിച്ച ബഹ്റൈന്‍ താരം സ്വര്‍ണ മെഡലിന് അര്‍ഹയാണെന്ന വിധി വന്നതോടെയാണ് ഇന്ത്യക്ക് ഏക വെങ്കലത്തില്‍ തൃപ്തിപ്പെടേണ്ടി വന്നത്. ഖത്തറിന്‍െറ ഫെമി ഒഗുനോഡെ ഏഷ്യന്‍ റെക്കോഡോടെ ഗെയിംസിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ 100 മീറ്ററില്‍ 9.93 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഈ താരം വേഗരാജനായത്. |
മെസ്സി @401 Posted: 28 Sep 2014 10:41 AM PDT Subtitle: സ്പാനിഷ് ലീഗില്‍ ബാഴ്സ, റയല്‍, അത്ലറ്റികോ മുന്നോട്ട് •നെയ്മര്‍ക്ക് ഹാട്രിക് മാഡ്രിഡ്: സൂപ്പര്‍താരം ലയണല്‍ മെസ്സി കരിയറിലെ 400ാം ഗോളും നെയ്മര്‍ ഹാട്രിക് നേട്ടവും കൈവരിച്ച മത്സരത്തില്‍ ഗ്രനഡയെ 6-0ന് തകര്‍ത്ത് സ്പാനിഷ് ലീഗില്‍ ബാഴ്സലോണ വീണ്ടും വിജയക്കുതിപ്പില്‍. മറ്റു മത്സരങ്ങളില്‍ അത്ലറ്റികോ മഡ്രിഡും റയല്‍ മഡ്രിഡും വിജയം കണ്ടു. റയല്‍ 2-0ന് വിയ്യ റയലിനെയും അത്ലറ്റികോ 4-0ന് സെവിയ്യയെയും പരാജയപ്പെടുത്തി. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയും (16), രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോയും (14) തമ്മില്‍ രണ്ട് പോയന്‍റ് വ്യത്യാസമാണുള്ളത്. 12 പോയന്‍റുള്ള റയല്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ മലാഗക്ക് മുന്നില്‍ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്ന ബാഴ്സ അതിന്‍െറ കണക്കുതീര്‍ത്തത് ഗ്രനഡയോടായിരുന്നു. പതുക്കെ തുടങ്ങിയ ബാഴ്സക്ക് വേണ്ടി 24ാം മിനിറ്റില്‍ നെയ്മറാണ് ആദ്യവെടിപൊട്ടിച്ചത്. പാസ് കൈമാറുന്നതില്‍ എതിര്‍താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ പന്തുപിടിച്ചെടുത്ത് മിന്നല്‍വേഗത്തില്‍ കുതിച്ച നെയ്മര്‍ ഗോളി റോബര്‍ട്ടോയെ നിസ്സഹായനാക്കി സ്കോര്‍ ചെയ്തു. 43ാം മിനിറ്റില്‍ ഇവാന്‍ റാക്റ്റികിലൂടെ ലീഡുയര്‍ത്തി ബാഴ്സക്ക് വേണ്ടി രണ്ട് മിനിറ്റിനകം നെയ്മര്‍ വീണ്ടും വലകുലുക്കി. ഇടവേളക്ക് പിരിയുമ്പോള്‍ 3-0ന് മുന്നിലായിരുന്ന കറ്റാലിയന്‍ ക്ളബ് രണ്ടാം പകുതിയില്‍ മെസ്സിയുടെ ഗോളിലൂടെയാണ് വീണ്ടും ഉണര്‍ന്നത്. 62ാം മിനിറ്റില്‍ ഗ്രനഡ വലയില്‍ ലക്ഷ്യം കണ്ട മെസ്സി കരിയറിലെ 400ാമത്തെ ഗോള്‍ എന്ന അപൂര്‍വനേട്ടം പിന്നിട്ടു. നാല് മിനിറ്റിന് ശേഷം നെയ്മര്‍ ഹാട്രിക് തികച്ചതോടെ ബാഴ്സയുടെ ലീഡ് വീണ്ടും കൂടി. 82ാം മിനിറ്റില്‍ മെസ്സി സ്കോര്‍ ചെയ്ത് തന്‍െറ മൊത്തം ഗോള്‍ നേട്ടം 401ലത്തെിച്ചു. ലൂക മോഡ്രിച്ച് (32), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (40) എന്നിവരുടെ ഗോളിലാണ് റയല്‍, വിയ്യറയലിനെതിരെ വിജയം കണ്ടത്. സെവിയ്യക്കെതിരെ അത്ലറ്റികോക്ക് വേണ്ടി കോകെ(19), സൗള്‍ (42), റൗള്‍ ഗാര്‍സിയ (83), ജിംനസ് റോഡ്രിഗസ് (89) എന്നിവര്‍ ഗോള്‍ നേടി. |
പുതിയ നിയമം ഉടന്‍; മ്യാന്മറില്‍ റോഹിങ്ക്യ മുസ്ലിംകള്‍ ആശങ്കയില്‍ Posted: 28 Sep 2014 10:37 AM PDT ഒന്നുകില്‍ രാജ്യംവിടേണ്ടി വരും, അല്ളെങ്കില്‍ ആജീവനാന്ത തടവറ നയ്പിഡാവ്: മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ പൗരത്വം സംബന്ധിച്ച് ഭരണകൂടം തയാറാക്കിയ പുതിയ നിയമം ഏതാനും ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. കൃത്യമായ രേഖകളില്ലാത്ത റോഹിങ്ക്യകളെ ആജീവനാന്തം തടവിലാക്കുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നിയമം നിലവില്‍വരുന്നതോടെ നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഈ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥിതി ഏറെ സങ്കീര്‍ണമാകും. രാജ്യത്ത് നടക്കുന്ന സെന്‍സസിന്‍െറ ഭാഗമായാണ് പ്രത്യേക പൗരത്വ പരിശോധന നടത്തിയത്. 2012ലെ ബുദ്ധിസ്റ്റ് കലാപത്തിന്‍െറ ഇരകള്‍ കൂടിയായ റോഹിങ്ക്യകള്‍ ഏറ്റവുമധികം താമസിക്കുന്ന അറാക്കന്‍ സംസ്ഥാനത്താണ് പരിശോധന നടന്നത്. അറാക്കനില്‍ ഭൂരിപക്ഷം റോഹിങ്ക്യകളും അഭയാര്‍ഥികളാണ്. കലാപത്തെ തുടര്‍ന്ന്, ഇവിടേക്ക് ഒന്നര ലക്ഷത്തോളം പേര്‍ കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് കൃത്യമായ പൗരത്വരേഖകളില്ല. അതുകൊണ്ടുതന്നെ, ഇവരെ രാജ്യത്തുനിന്നു പുറത്താക്കുകയോ തടവിലിടുകയോ ചെയ്യണമെന്നാണ് അറാക്കന്‍ മേഖലാ ഭരണകൂടത്തിന്‍െറ നിലപാട്. രാജ്യത്തെ 120ഓളം ന്യൂനപക്ഷ വിഭാഗങ്ങളില്‍റോഹിങ്ക്യകളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരെ ‘ബംഗാളി’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സെന്‍സസ് പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ഇപ്പോള്‍ തയാറായ നിയമത്തിന്‍െറ പകര്‍പ്പ് ലഭിച്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ളാദേശില്‍നിന്ന് അനധികൃതമായി രാജ്യത്തത്തെിയവരെയായിരുന്നു ഇതുവരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റോഹിങ്ക്യകള്‍ ബംഗ്ളാദേശ് കുടിയേറ്റക്കാരാണെന്ന ഭൂരിപക്ഷ ബുദ്ധിസ്റ്റ് വിഭാഗത്തിന്‍െറ വാദത്തെ സമര്‍ഥിക്കാനാണ് ഈ നീക്കമത്രെ. റോഹിങ്ക്യ അഭയാര്‍ഥികളോട് തങ്ങള്‍ ബംഗാളികളാണെന്ന് സത്യവാങ്മൂലം നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭൂരിഭാഗം പേരും അതിന് തയാറായില്ല. ‘ബംഗാളി’കളാകാന്‍ സമ്മതിക്കാത്ത റോഹിങ്ക്യകള്‍ക്കായി അറാക്കനില്‍ പ്രത്യേകം ക്യാമ്പുകള്‍ തുറക്കുമെന്നും സര്‍ക്കാറിന്‍െറ കരട് പദ്ധതിയിലുണ്ട്. ഫലത്തില്‍ ഈ ക്യാമ്പുകള്‍ തടവറകളാകാനാണ് സാധ്യതയെന്നാണ് നിരീക്ഷണം. റോഹിങ്ക്യകളെ ബംഗ്ളാദേശും അംഗീകരിക്കുന്നില്ല. 2012ലെ കലാപത്തെ തുടര്‍ന്ന് മ്യാന്മറില്‍നിന്ന് അഭയം തേടി ഇവിടെയത്തെിയ റോഹിങ്ക്യകളെ ബംഗ്ളാദേശ് ഭരണകൂടം മടക്കി അയക്കുകയായിരുന്നു. |
സ്വതന്ത്ര ഫലസ്തീന്‍: രൂപരേഖ രക്ഷാസമിതിയിലേക്ക് Posted: 28 Sep 2014 10:17 AM PDT തെല്‍ അവീവ്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള രൂപരേഖ യു.എന്‍ രക്ഷാസമിതിയുടെ പരിഗണനക്കായി അയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 1967ലെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതും കിഴക്കന്‍ ജറൂസലം തലസ്ഥാനവുമായുള്ള സ്വതന്ത്ര രാജ്യത്തിനായുള്ള നിര്‍ദേശങ്ങള്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഉടന്‍തന്നെ രക്ഷാസമിതിക്ക് കൈമാറിയേക്കുമെന്ന് പ്രമുഖ ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. രൂപരേഖ ഈയാഴ്ചതന്നെ രക്ഷാസമിതി പരിഗണിച്ചേക്കുമെന്നും ഫലസ്തീന്‍ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലിനെതിരെ കഴിഞ്ഞദിവസം യു.എന്‍ പൊതുസഭയില്‍ മഹ്മൂദ് അബ്ബാസ് രൂക്ഷ വിമര്‍ശം അഴിച്ചുവിട്ടിരുന്നു. ഇതിനെതിരെ ഇസ്രായേല്‍ ഭരണകൂടവും കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹാരെറ്റ്സ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്‍െറ കുടിയേറ്റം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അബ്ബാസ് സമര്‍പ്പിക്കുന്ന രൂപരേഖയിലുണ്ടാകും. 51 ദിവസം നീണ്ട ഗസ്സയിലെ ഇസ്രായേല്‍ സൈനികാക്രമണവും കഴിഞ്ഞ ഏപ്രിലില്‍ നടന്ന അവസാനഘട്ട സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതുമാണ് ഐക്യസര്‍ക്കാറിനെ വേഗത്തില്‍ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘നിലവിലെ അവസ്ഥയില്‍ ഫലസ്തീന്‍ ജനതക്ക് അധികകാലം തുടരാനാവില്ളെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഉണര്‍ത്തേണ്ടതുണ്ട്. ഇസ്രായേലിനെ കൂടുതലായി ആശ്രയിക്കാനുമാവില്ല’ -മുതിര്‍ന്ന ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ ഹാരെറ്റ്സിനോട് പറഞ്ഞു. ഫലസ്തീന്‍െറ നീക്കങ്ങള്‍ക്ക് അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ട്. ഇറാഖിലും സിറിയയിലും ഐ.എസിനെതിരായ (ഇസ്ലാമിക് സ്റ്റേറ്റ്) നീക്കത്തിന് അമേരിക്കക്ക് അറബ് രാജ്യങ്ങളുടെ പിന്തുണയുള്ളതിനാല്‍ രക്ഷാസമിതിയില്‍ ഫലസ്തീന്‍െറ ആവശ്യത്തെ മുന്‍വര്‍ഷങ്ങളെപ്പോലെ അമേരിക്കക്ക് വീറ്റോ ചെയ്യാനാവില്ളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് യു.എന്‍ പൊതുസഭയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ച് വോട്ടുചെയ്ത മറ്റു രാഷ്ട്രങ്ങളും മഹ്മൂദ് അബ്ബാസിന്‍െറ നീക്കത്തെ പിന്തുണക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. |
ഐ.എസ് വേട്ട: കുര്‍ദുകള്‍ക്ക് ഗ്രീസിന്‍െറ ആയുധ സഹായം Posted: 28 Sep 2014 10:11 AM PDT Subtitle: ഐ.എസ് വിരുദ്ധചേരിയിലേക്ക് തുര്‍ക്കിയും പാരിസ്: ഇറാഖിലെയും സിറിയയിലേയും തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുത്ത ഐ.എസിനെതിരെ (ഇസ്ലാമിക് സ്റ്റേറ്റ്) അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഗ്രീസും പങ്കുചേരുന്നു. വടക്കന്‍ ഇറാഖില്‍ ഐ.എസിനെതിരെ കരയുദ്ധം നടത്തുന്ന കുര്‍ദ് സൈനികര്‍ക്ക് ആയുധ സഹായം നല്‍കാന്‍ ഗ്രീക് ഭരണകൂടം തീരുമാനിച്ചു. കുര്‍ദുകള്‍ക്ക് ഏറെ പരിചിതമായ ബുള്ളറ്റ് റൈഫിളുകളാണ് അടുത്ത ദിവസങ്ങളില്‍ മേഖലകളിലേക്ക് എത്തിക്കുകയെന്ന് ഗ്രീസ് സൈനിക വക്താവ് വ്യക്തമാക്കി. ഗ്രീക് ഭരണഘടനയനുസരിച്ച് മറ്റു രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കാന്‍ പാടില്ല. ഈ നിയമത്തെ മറികടക്കാന്‍ ‘ആയുധ സഹായം’ എന്നാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ കുര്‍ദുകള്‍ക്ക് ആയുധ സഹായം നല്‍കുന്നുണ്ട്. ഐ.എസ് വിരുദ്ധ ചേരിയില്‍ തുടക്കം മുതലേ നിലയുറപ്പിച്ചിരുന്നുവെങ്കിലും ജര്‍മനി ആദ്യഘട്ടത്തില്‍ ആയുധസഹായം നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അംഗലാ മെര്‍കല്‍ ഭരണകൂടം നിലപാട് തിരുത്തിയത്. അതിനിടെ, തുര്‍ക്കിയും ഐ.എസ് വിരുദ്ധ പക്ഷത്തോടടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐ.എസ് വേട്ടയോട് ആദ്യഘട്ടത്തില്‍ ഉര്‍ദുഗാന്‍ ഭരണകൂടം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അമേരിക്കയോട് എതിര്‍പ്പുള്ളതിനാല്‍ തങ്ങള്‍ ഒരിക്കലും ഐ.എസിനെതിരായ നിലപാട് സ്വീകരിക്കില്ളെന്ന യുക്തി ശരിയല്ളെന്ന് ഉര്‍ദുഗാന്‍ ഹുര്‍റിയത്ത് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതോടെയാണ് തുര്‍ക്കിയും ഐ.എസിനെതിരായ പോരാട്ടത്തില്‍ പങ്കുചേരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. അതേസമയം, തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ മേഖലകളില്‍ ഞായറാഴ്ചയും യു.എസ് വിമാനങ്ങള്‍ കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഐ.എസിന്‍െറ ഏതാനും കേന്ദ്രങ്ങള്‍ തകര്‍ത്തതായി യു.എസ് സൈനികവൃത്തങ്ങള്‍ അറിയിച്ചു. |
പണനയ അവലോകനം നാളെ; നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല Posted: 28 Sep 2014 09:52 AM PDT മുംബൈ: റിസര്‍വ് ബാങ്കിന്‍െറ ദൈ്വമാസ പണനയ അവലോകനം ചൊവ്വാഴ്ച നടക്കും. മൊത്ത വില സൂചികയനുസരിച്ച് പണപ്പെരുപ്പം കാര്യമായി കുറഞ്ഞെങ്കിലും ചില്ലറവില സൂചിക അനുസരിച്ച് ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ പലിശ നിരക്കുകളില്‍ ഇളവിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തയാറായേക്കില്ളെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഏതാനും മാസങ്ങളായി ചില്ലറ വില സൂചിക അനുസരിച്ച് പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും അനുയോജ്യമായ നിലക്ക് മുകളിലാണെന്നാണ് റിസര്‍വ് ബാങ്കിന്‍െറ വിലയിരുത്തല്‍. ഏപ്രിലില്‍ 8.59 ശതമാനമായിരുന്നത് ആഗസ്റ്റില്‍ 7.8 ശതമാനമായിരുന്നു. എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ദതി ഭട്ടാചാര്യ, ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടിവ് ഡയറകട്ര്‍ രാജന്‍ ധവാന്‍, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ റേയര്‍ റേറ്റിങ് തുടങ്ങിയവരെല്ലാം പലിശ നിരക്കിളവിന് സാധ്യതയില്ളെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്. പണപ്പെരുപ്പത്തിന്‍െറ നടുവൊടിക്കുന്നതിനാണ് മുന്‍ഗണനയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടത് ഈ സൂചനയാണ് നല്‍കുന്നത്. |
മദൂറോക്കെതിരെ പ്രതിപക്ഷത്തിന്‍െറ ഒപ്പുശേഖരണം Posted: 28 Sep 2014 09:39 AM PDT കറാക്കസ്: രാജ്യത്ത് ഭരണഘടനാ അസംബ്ളി സ്ഥാപിക്കണമെന്നും 2019ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുമുമ്പ് തന്നെ മദൂറോ രാജിവെക്കണമെന്നുമാവശ്യപ്പെട്ട് വെനിസ്വേലന്‍ പ്രതിപക്ഷം ഒപ്പുശേഖരണം തുടങ്ങി. പ്രതിപക്ഷ നിരയില്‍ ഇതിനകംതന്നെ കടുത്ത മദൂറോ വിരുദ്ധ വികാരം വെച്ചുപുലര്‍ത്തുന്ന ലിയോപോള്‍ഡോ ലോപസിന്‍െറ നേതൃത്വത്തിലുള്ള പോപുലര്‍ വില്‍ പാര്‍ട്ടിയാണ് പുതിയ സമരത്തിനു പിന്നില്‍. രാജ്യത്തെ 15 ശതമാനം വോട്ടര്‍മാരില്‍നിന്ന് ഒപ്പുശേഖരണം നടത്താനാണ് പാര്‍ട്ടിയുടെ പദ്ധതി. എന്നാല്‍, പാര്‍ട്ടിയുടെ സമരം വിജയിക്കാന്‍ സാധ്യതയില്ളെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 10 വര്‍ഷം മുമ്പ് അന്നത്തെ പ്രസിഡന്‍റ് ഊഗോ ചാവെസിനെതിരെ നടത്തിയ സമരത്തിന്‍െറ അതേ ഗതിതന്നെയായിരിക്കും സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് പ്രാമുഖ്യമുള്ള വെനിസ്വേലയിലെന്ന് നിരീക്ഷകര്‍ പറയുന്നു. ഈവര്‍ഷമാദ്യം രാജ്യത്തുണ്ടായ പ്രതിപക്ഷ കലാപത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ലോപസിനെ ജയിലിലടച്ചു. ഇദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് തുടര്‍ച്ചയായി സമരങ്ങള്‍ നടന്നുവരുന്നുണ്ട്. |
ടെന്നിസ്: മൂന്നു വെങ്കലവും രണ്ട് ഫൈനലും Posted: 28 Sep 2014 08:18 AM PDT ഇഞ്ചിയോണ്‍: ടെന്നിസ് കോര്‍ട്ടില്‍ അഞ്ചു മെഡല്‍ ഉറപ്പിച്ച് സെമി പോരാട്ടങ്ങള്‍ക്കിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ കൊയ്തത് മൂന്നു വെങ്കലവും രണ്ട് ഫൈനല്‍ യോഗ്യതയും. സിംഗ്ള്‍സിലും ഡബ്ള്‍സിലുമായി അഞ്ച് സെമി മത്സരങ്ങള്‍ അരങ്ങേറിയ ഇന്നലെ മൂന്നെണ്ണത്തില്‍ തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യന്‍ നേട്ടം വെങ്കലത്തിലൊതുങ്ങിയത്. പുരുഷ ഡബ്ള്‍സ് ടീമും സംഘത്തിലെ ഏക പ്രമുഖ സാന്നിധ്യമായ സാനിയ മിര്‍സ ഉള്‍പ്പെട്ട മിക്സഡ് ഡബ്ള്‍സ് ടീമുമാണ് സ്വര്‍ണപോരാട്ടത്തിലേക്ക് മുന്നേറിയത്. പുരുഷ സിംഗ്ള്‍സിലും ഡബ്ള്‍സിലും വനിതാ ഡബ്ള്‍സിലുമാണ് ഇന്ത്യ തോറ്റമ്പിയത്. സാനിയക്കൊപ്പം മിക്സഡില്‍ ഫൈനല്‍ യോഗ്യത നേടിയ സാകേത് മൈനേനി സനം സിങ്ങിനൊപ്പം ചേര്‍ന്ന് പുരുഷ ഡബ്ള്‍സിലും ജയം കൊണ്ടുവന്നു. ഇതോടെ ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ രണ്ടു സ്വര്‍ണം നേടാനുള്ള അസുലഭ അവസരമാണ് ഇന്ത്യന്‍ യുവതാരത്തിന് കൈവന്നിരിക്കുന്നത്. തായ്ലന്‍ഡിന്‍െറ ഇരട്ട സഹോദരങ്ങളായ സന്‍ചയ് -സൊന്‍ചത് രതിവതാന സഖ്യത്തെയാണ് സാകേത്-സനം ജോടി സെമിയില്‍ മുട്ടുകുത്തിച്ചത്. 67 മിനിറ്റ് നീണ്ട മത്സരത്തില്‍ 4-6, 6-3, 10-6നാണ് ഇന്ത്യക്കായി ജയമത്തെിയത്. മിക്സഡില്‍ സാനിയ-സാകേത് സഖ്യം 6-1, 6-3 സ്കോറിന് ചൈനയുടെ സീ സെങ്-സി സാങ് ജോടിയെയാണ് തോല്‍പിച്ചത്. ഗ്വാങ്ചോയില്‍ സോംദേവ് ദേവ്വര്‍മന് സ്വര്‍ണം സമ്മാനിച്ച പുരുഷ സിംഗ്ള്‍സില്‍നിന്നും വെങ്കലവുമായാണ് യുകി ഭാംബ്രി ഇത്തവണ മടങ്ങുന്നത്. സിംഗ്ള്‍സില്‍ ഇഞ്ചിയോണില്‍നിന്നും ഇന്ത്യക്ക് ലഭിക്കുന്ന ഏക മെഡലാണ് യുകി നേടിയത്. രാവിലെ നടന്ന സിംഗ്ള്‍സ് മത്സരത്തില്‍ 6-3, 2-6, 1-6ന് ജപ്പാന്‍െറ യോഷിഹിതോ നിഷിയോകയാണ് ഇന്ത്യന്‍ താരത്തെ തോല്‍പിച്ചത്. യുകി ദിവിജ് ശരണിനൊപ്പം രണ്ടാം വെങ്കലം കണ്ടത്തെിയ മത്സരത്തില്‍ പുരുഷ ഡബ്ള്‍സില്‍ കൊറിയയുടെ ലിം യോങ്ക്യു-ചങ് ഹിയോനസ് സഖ്യമാണ് ജയിച്ചുമുന്നേറിയത്. 7-6 (6), 6-7 (6), 9-11 സ്കോറിനായിരുന്നു ഇന്ത്യയുടെ തോല്‍വി. വനിതാ ഡബ്ള്‍സില്‍ സാനിയ-പ്രാര്‍ഫന തൊംബാരെ സഖ്യം ഒരു മണിക്കൂറും 35 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് തോല്‍വി വഴങ്ങിയത്. ചൈനീസ് തായ്പെയ്യുടെ ചിന്‍ വെയ് ചാന്‍-സു വെയ് സെയ് സഖ്യത്തോട് 6-7 (1), 6-2, 10-4 സ്കോറിന് അടിയറവ് പറഞ്ഞാണ് ഇന്ത്യന്‍ ജോടി വെങ്കലത്തിലൊതുങ്ങിയത്. |
No comments:
Post a Comment