ടു ജി : സി.ബി.ഐ ഡയറക്ടര്‍ക്കെതിരായ തെളിവുകളുടെ ഉറവിടം വ്യക്തമാക്കണം -സുപ്രീംകോടതി Posted: 15 Sep 2014 12:54 AM PDT ന്യൂഡല്‍ഹി: ടു ജി കേസില്‍ സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ സമര്‍പ്പിച്ച തെളിവുകളുടെ ഉറവിടം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ ഒൗദ്യോഗിക വസതിയിലെ സന്ദര്‍ശക ഡയറികള്‍ ആരാണ് നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ടു.ജി കേസില്‍ പ്രതിപ്പട്ടികയിലുള്ള കമ്പനി ഉദ്യോഗസ്ഥരുമായി രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയതിന്‍െറ വിശദാംശങ്ങള്‍ കേസിലെ ഹരജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയതിന്‍െറ പേരില്‍ മാത്രം അന്വേഷണം നടത്താനാവില്ല. ആരാണ് വിവരം നല്‍കിയതെന്ന് മുദ്ര വെച്ച കവറില്‍ വിശദീകരണം നല്‍കണം. വിവരങ്ങള്‍ നല്‍കിയവരുടെയും രേഖകളുടെയും വിശ്വാസ്യതയും ആധികാരികതയും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, പ്രശാന്ത് ഭൂഷണിന്‍്റെ കൈവശമുള്ള സന്ദര്‍ശക ഡയറി വ്യാജമാണെന്ന് രഞ്ജിത് സിന്‍ഹ വാദിച്ചു. ഡയറിയിലെ 90 ശതമാനം പേരുകളും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. കേസ് പരിഗണിക്കുന്നത് കോടതി 22-ാം തീയതിയിലേക്ക്് മാറ്റിവച്ചു. |
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Posted: 15 Sep 2014 12:27 AM PDT മലപ്പുറം: ബാലഗോകുലം മലപ്പുറം താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് ഒരുക്കങ്ങളായി. മലപ്പുറം, കോട്ടക്കല്‍, ഇന്ത്യനൂര്‍, ഊരകം കാരാത്തോട്, പറങ്കിമൂച്ചിക്കല്‍, ചട്ടിപ്പറമ്പ്, കോട്ടപ്പുറം, ചെറുകുന്ന് എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും. ഇന്ത്യനൂര്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ശ്രീവിനായക ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. വൈകീട്ട് മൂന്നിന് ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ഇന്ത്യനൂരില്‍വെച്ച് ചൂനൂര്‍ പട്ടത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭയാത്രയായി പണിക്കര്‍കുണ്ട് വഴി കാവതികളം അത്താണിയില്‍ എത്തി, ആമപ്പാറയിലെ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രത്തിലത്തെും. മഹാശോഭായാത്ര നഗരപ്രദക്ഷിണത്തിനുശേഷം കോട്ടക്കല്‍ പാണ്ഡമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. ഒതുക്കുങ്ങല്‍: ചെറുകുന്ന് ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഒരുങ്ങി. ഇന്ന് രാവിലെ 7.30ന് ക്ഷേത്രത്തിലെ മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമജപം, രാവിലെ പത്തിന് കുട്ടികള്‍ക്കായി കളിയരങ്ങ്, ഉച്ചക്ക് ഒന്നിന് പിറന്നാള്‍ സദ്യ എന്നിവ നടക്കും. വൈകുന്നേരം 4.30ന് കൊളത്തുപറമ്പ് മഹിളാ സമാജ പരിസരത്തുനിന്ന് ആരംഭിക്കുന്ന ശോഭായാത്ര ചെറുകുന്ന് അങ്ങാടിയില്‍ മറ്റത്തൂര്‍ മുനമ്പത്ത് ചോലയില്‍ ശ്രീഭഗവതി, സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും എടരിക്കോട്: വാളക്കുളം സുബ്രഹ്മണ്യ ഭജനമഠ പരിസരത്തുനിന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന ശോഭായാത്ര അമ്പലവട്ടം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വൈകീട്ട് 5.30ന് സമാപിക്കും. പറങ്കിമൂച്ചിക്കല്‍: നരേന്ദ്ര ബാലഗോകുലം കുറുപ്പിന്‍പടി സംഘടിപ്പിക്കുന്ന ശോഭായാത്ര വൈകീട്ട് 3.30ന് പയനിങ്ങല്‍ റോഡില്‍നിന്ന് ആരംഭിച്ച് കുറുപ്പിന്‍പടിയിലത്തെും. മഹാശോഭായാത്രയായി പൊന്മള മേല്‍മുറി മഹാദേവ ക്ഷേത്രത്തില്‍ 5.30ന് സമാപിക്കും. ചേങ്ങോട്ടൂര്‍: ശ്രീകൃഷ്ണ ബാലഗോകുലം ചേങ്ങോട്ടൂര്‍ സംഘടിപ്പിക്കുന്ന ശോഭായാത്ര ചേങ്ങോട്ടൂര്‍ ശിവക്ഷേത്രത്തില്‍ നിന്ന് വൈകീട്ട് മൂന്നിന് ആരംഭിച്ച് നാലിന് ചട്ടിപ്പറമ്പിലത്തെിച്ചേരും. ചട്ടിപ്പറമ്പ്: കമ്പിവളപ്പ് മഹാലക്ഷ്മി ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര കമ്പിവളപ്പില്‍നിന്ന് വൈകീട്ട് മൂന്നിന് ആരംഭിച്ച് നാലിന് ചട്ടിപ്പറമ്പിലത്തെിച്ചേരും. മഹാശോഭായാത്രയായി ചേങ്ങോട്ടൂര്‍ ശിവക്ഷേത്രത്തില്‍ വൈകീട്ട് ആറിന് സമാപിക്കും. കോട്ടപ്പുറം: തെക്കേക്കര വൃന്ദാവനം ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര വൈകീട്ട് നാലിന് തെക്കേക്കരയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് തോട്ടപ്പായ പൂവില്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരും. മഹാശോഭായാത്രയായി മണ്ണഴി ശിവക്ഷേത്രത്തില്‍ വൈകീട്ട് ആറിന് സമാപിക്കും. വറ്റലൂര്‍: വറ്റലൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര വറ്റലൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും. ഇരിങ്ങല്ലൂര്‍: ശ്രീ ധര്‍മശാസ്താ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര പറപ്പൂര്‍ ശ്രീ കുറുമ്പക്കാവ് ക്ഷേത്രത്തില്‍ വൈകീട്ട് ആറിന് സമാപിക്കും. കാട്ട്യേക്കാവ്: പുഴച്ചാല്‍ പാര്‍ഥസാരഥി ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ വൈകീട്ട് ആറിന് സമാപിക്കും. |
ബദല്‍ റോഡ് വേണ്ട; ചുരമെങ്കിലും ബാക്കിയുണ്ടാകുമോ? Posted: 14 Sep 2014 11:26 PM PDT കല്‍പറ്റ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച ചുരം ബദല്‍ റോഡില്‍ പ്രതീക്ഷയര്‍പ്പിച്ചത് വെറുതെയാകുന്നുവെന്ന തിരിച്ചറിവിനിടയില്‍ വയനാടന്‍ ജനതക്ക് മറ്റൊരു ഭീഷണികൂടി. അനധികൃത നിര്‍മാണ പ്രവൃത്തികളാലും മറ്റും വയനാട് ചുരത്തിന്‍െറ സുരക്ഷ ആശങ്കയില്‍. ചെറിയ രീതിയില്‍പോലും ചുരത്തില്‍ വാഹനഗതാഗതം നിലക്കുന്നതോടെ വയനാട് ജില്ല പുറംലോകവുമായി ഒറ്റപ്പെടുക പതിവാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചുരം രണ്ടുമാസത്തിനിടെ രണ്ടുതവണയാണ് ഇടിഞ്ഞത്. സമീപത്തെ അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണങ്ങള്‍ ചുരം തകര്‍ക്കുമെന്ന മുന്നറിയിപ്പ് നേരത്തേ തന്നെയുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ല. സെപ്റ്റംബര്‍ രണ്ടിന് പുലര്‍ച്ചെ മൂന്നുമണിയോടെ ഒമ്പതാം വളവിനോടു ചേര്‍ന്ന് വലിയ പാറക്കൂട്ടം അടര്‍ന്നുവീണിരുന്നു. ഈ ഭാഗത്തിനടുത്താണ് ഏതാനും വര്‍ഷം മുമ്പ് വന്‍ മണ്ണിടിച്ചിലുണ്ടായത്. ഈ ഭാഗത്തിന് മുകളിലുള്ള റിസോര്‍ട്ടില്‍ അനധികൃതമായി നിര്‍മിച്ച തടാകം അന്ന് തകര്‍ന്ന് വെള്ളം കുത്തിയൊലിക്കുകയായിരുന്നു. അമിതമായി വെള്ളം പെട്ടെന്ന് ഒഴുകിവന്നതിനെ തുടര്‍ന്നാണ് റോഡുള്‍പ്പെടെ ഇടിഞ്ഞുപോയത്. ഇതേതുടര്‍ന്ന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും മലമുകളില്‍ നിര്‍മാണം നിലച്ചിട്ടില്ല. ചുരത്തിനു മുകളില്‍ ലക്കിടി മേഖലകളില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഫ്ളാറ്റ്, വില്ലകള്‍, റിസോര്‍ട്ടുകള്‍ എന്നിവയാണ് ഏറെയും. മുമ്പ് ഇത്തരം നിര്‍മാണങ്ങള്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും ഒരു നിയന്ത്രണവും ഇവിടെ വന്നിട്ടില്ല. ഗ്രാമപഞ്ചായത്തും നടപടികള്‍ കാര്യമാക്കുന്നില്ല. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ടില്‍ ഇത്തരം നിര്‍മാണം വിലക്കിയിട്ടുണ്ട്. ഭൂനിയമങ്ങളെ കാറ്റില്‍ പറത്തിയും നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയുമാണ് നിര്‍മാണങ്ങളിലേറെയും. എട്ട്-ഒമ്പത് വളവുകള്‍ക്ക് സമീപത്തെ എസ്റ്റേറ്റില്‍ വില്ലകളുടെ നിര്‍മാണം നടക്കുന്നുണ്ട്. ഭൂമാഫിയ സ്ഥലം വന്‍ വിലക്ക് വാങ്ങി 5-10 സെന്‍റ് വീതമുള്ള പ്ളോട്ടുകളാക്കി മാറ്റി മറിച്ചുവില്‍ക്കുകയാണ്. ആര്‍.ഡി.ഒയുടെ അനുമതിയില്ലാതെയാണ് ഇവിടെ കെട്ടിടനിര്‍മാണമെന്ന് ആരോപണമുണ്ട്. അനധികൃതമായി മരം മുറിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉടമകള്‍ക്കെതിരെ മുമ്പ് കേസെടുത്തിരുന്നു. നിലവില്‍ ഭീമന്‍ ഫ്ളാറ്റ് ചുരത്തിനു മുകളിലുണ്ട്. ഇവിടത്തെന്നെ ചെറുതും വലുതുമായ നിരവധി കെട്ടിടങ്ങളുണ്ട്. മറ്റൊരു ഫ്ളാറ്റ് നിര്‍മാണവും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. വേറെയും ചില നിര്‍മാണപ്രവൃത്തികള്‍ക്കുകൂടി നീക്കംനടക്കുന്നതായും സൂചനയുണ്ട്. ഭാരവാഹനങ്ങള്‍ ചുരത്തിന്‍െറ സുരക്ഷക്ക് ഭീഷണിയാണെന്ന് നേരത്തേ പഠനങ്ങളില്‍ തെളിഞ്ഞതാണ്. ബദല്‍ റോഡ് വന്നാല്‍ വാഹനത്തിരക്ക് കുറയും. എന്നാല്‍, മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമുള്ള പ്രോജക്ട് റിപ്പോര്‍ട്ട് പോലും ഇതുവരെ അധികൃതര്‍ സമര്‍പ്പിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ ആദ്യബജറ്റില്‍ വയനാട് ചുരം ബദല്‍ റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മൂന്നുവര്‍ഷമായിട്ടും പ്രാരംഭ പ്രവര്‍ത്തനംപോലും നടന്നിട്ടില്ല. ഇതിനിടെയാണ് ചുരത്തിലെയും മുകളിലെയും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചുരത്തിനുതന്നെ ഭീഷണിയാവുന്നത്. |
ഓട്ടോയാത്രക്കാര്‍ക്ക് ‘കിളി’ സ്റ്റൈല്‍ ഇന്‍റര്‍വ്യൂ Posted: 14 Sep 2014 11:22 PM PDT കോഴിക്കോട്: നഗരത്തിലെ ഓട്ടോറിക്ഷകളില്‍ കയറും മുന്‍പ് യാത്രക്കാരോട് ബസ് ക്ളീനര്‍മാരുടെ സ്റ്റൈലില്‍ ഇന്‍റര്‍വ്യൂ. ഓട്ടോയില്‍ കയറാനത്തെുന്നവരോട് സ്ഥലവിവരം ചോദിച്ചശേഷം ഓട്ടം തീരുമാനിക്കുന്നതാണ് ഇവരുടെ സ്റ്റൈല്‍. ബസുകളില്‍ വിദ്യാര്‍ഥിനികള്‍ക്കാണ് ഇന്‍റര്‍വ്യൂ എങ്കില്‍ ഓട്ടോക്കാര്‍ക്ക് അങ്ങനെയൊന്നുമില്ല. നല്ല ദൂരവും തിരക്കില്ലാത്ത റോഡുമൊക്കെ യാത്രക്കാര്‍ തരപ്പെടുത്തി കൊടുക്കണമെന്നേയുള്ളൂ. ചില ഓട്ടോ ഡ്രൈവര്‍മാരുടെ നിലപാടുമൂലം യാത്രക്കാരാണ് ദുരിതം പേറുന്നത്. ആളില്ലാതെ ഓടുന്ന ഓട്ടോക്ക് കൈ കാണിച്ചാല്‍ നിര്‍ത്തുകപോലും ചെയ്യാറില്ല. പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് കഴിഞ്ഞദിവസവും ഉറപ്പുനല്‍കിയിട്ടുണ്ട്. പൊല്ലാപ്പ് ഭയന്ന് ആരും പരാതിപ്പെടാത്തതാണ് ഇത്തരം ഓട്ടോറിക്ഷകള്‍ക്ക് സൗകര്യമാകുന്നത്. ഓട്ടോ സ്റ്റാന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നവരാണ് ഇന്‍റര്‍വ്യൂ നടത്തി ഓട്ടം പോകുന്നവരില്‍ മിടുക്കര്‍. ദൂരവും നിരത്തുമൊക്കെ ഒത്താല്‍ മാത്രമേ ഇവര്‍ വണ്ടിയെടുക്കൂ. 'പോവുന്നില്ല' എന്ന ഒഴുക്കന്‍ മറുപടി കേട്ടാല്‍ ആരും ചോദ്യം ചെയ്യാതെ പിന്‍വാങ്ങുകയാണ് പതിവ്. ഓട്ടം പോകാത്ത വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിടരുതെന്നാണ് നിയമം. ഇങ്ങനെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ തോല്‍പിക്കുന്ന തരത്തിലാണ് ഡ്രൈവര്‍മാരുടെ പെരുമാറ്റം. ഗതാഗത തിരക്ക് പറഞ്ഞാണ് മിക്ക ഡ്രൈവര്‍മാരും ഓട്ടത്തില്‍നിന്ന് പിന്മാറുന്നത്. യാത്രക്കാര്‍ വിളിക്കുന്ന ദൂരമാണ് മറ്റു ചിലരുടെ മാനദണ്ഡം. നഗരത്തില്‍നിന്ന് അല്‍പമൊന്ന് മാറിയാല്‍ മീറ്റര്‍ ബാധകമാകില്ളെന്നതാണ് ഇതിനു കാരണം. തിരിച്ചുവരവില്‍ ആളുണ്ടാവില്ളെന്നാണ് വേറെ ചിലരുടെ പരാതി. വൈകീട്ട് ഒഴികെയുള്ള സമയത്ത് ബീച്ചിലേക്ക് ഓട്ടം വിളിച്ചാല്‍ പറയുന്നതിങ്ങനെയാണ്. തിരിച്ചുവരവില്‍ ആളെ കൊടുക്കേണ്ട ബാധ്യത യാത്രക്കാര്‍ക്കെന്ന മട്ടിലാണ് പ്രതികരിക്കുക. ചില്ലറ ക്ഷാമത്തിന്‍െറ പേരിലും ചിലര്‍ യാത്രക്കാരെ വട്ടം കറക്കും. അഞ്ചു രൂപ ഇല്ളെന്ന് പറഞ്ഞ് പിന്നീട് വാങ്ങാനാണ് നിര്‍ദേശിക്കുക. നഗരത്തില്‍ ഓട്ടോറിക്ഷകളുടെ ക്ഷാമവും നേരിടുന്നുണ്ട്. സി.സി പെര്‍മിറ്റ് ഉള്ള മുഴുവന്‍ ഓട്ടോകളും നിരത്തില്‍ ഇറങ്ങുന്നില്ല. പുതിയ പെര്‍മിറ്റ് നല്‍കുന്നതിനെ യൂനിയനുകള്‍ ഒന്നടങ്കം എതിര്‍ക്കുകയാണ്. ഡോ. പി.ബി. സലീം ജില്ലാ കലക്ടറായിരിക്കെ ഓറഞ്ച് ഓട്ടോകള്‍ എന്ന പേരില്‍ ഏതാനും വണ്ടികള്‍ക്ക് പെര്‍മിറ്റ് നല്‍കിയിരുന്നു. യൂനിയനുകളുടെ സംഘടിത ആക്രമണത്തിലൂടെ ഓറഞ്ച് ഓട്ടോ തകര്‍ക്കപ്പെട്ടു. കല്ളെറിഞ്ഞും ഒറ്റപ്പെടുത്തിയുമാണ് ഓറഞ്ച് ഓട്ടോ തകര്‍ത്തത്. |
പെട്രോള്‍ വില കുറച്ചേക്കും Posted: 14 Sep 2014 11:07 PM PDT ന്യൂഡല്‍ഹി: പെട്രാള്‍ വില ഇന്ന് കുറച്ചേക്കും രാജ്യാന്തര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളറില്‍ താഴ്ന്ന സാഹചര്യത്തിലാണ് വില കുറക്കാന്‍ എണ്ണകമ്പനികള്‍ ആലോചിക്കുന്നത്. പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറയാനാണ് സാധ്യത. രണ്ടാഴ്ചയില്‍ ഒരിക്കലാണ് പെട്രോള്‍ വില എണ്ണകമ്പനികള്‍ പുന:പരിശോധിക്കുന്നത്. ഈ മാസം ആദ്യം പെട്രോള്‍ വില രണ്ട് രൂപയോളം കുറച്ചിരുന്നു. വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടു നല്‍കിയില്ലാത്തിനാല്‍ ഡീസല്‍ വിലകുറക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. മാസം തോറും ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുന്നുണ്ട്. 2013 ജനുവരി മുതല്‍ ഡീസല്‍ വില മാസം തോറും 50 പൈസ വര്‍ധിപ്പിക്കുകയാണ്. |
മന്ത്രാലയ അനുമതിയില്ലാതെ സ്ഥാപനങ്ങള്‍ തൊഴിലാളികളില്‍നിന്ന് പണം ഈടാക്കരുത് Posted: 14 Sep 2014 10:45 PM PDT റിയാദ്: സ്ഥാപനങ്ങള്‍ തൊഴിലാളികളില്‍നിന്ന് ഏതിനത്തില്‍ പണം പിരിക്കുന്നതും മന്ത്രാലയത്തിന്‍െറ അനുമതിയോടെ മാത്രമായിരിക്കണമെന്ന് നിര്‍ദേശം. തൊഴിലാളിയില്‍ നിന്ന് പണം ഈടാക്കുമ്പോള്‍ എന്തിനെന്നും അതിന്‍െറ ഗുണമെന്ത് എന്നും വ്യക്തമാക്കിയിരിക്കണം. തൊഴില്‍ പരിശീലനത്തിന്‍െറ ഭാഗമായി നടത്തുന്ന ശില്‍പശാല, മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, തൊഴിലില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനു നടത്തുന്ന മത്സരങ്ങള്‍, വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍, തൊഴിലാളികള്‍ക്ക് നേട്ടമുണ്ടാക്കുന്ന പദ്ധതികളുടെ സമര്‍പ്പണം എന്നിവക്കൊക്കെ തൊഴിലാളികളില്‍നിന്ന് പണം ഈടാക്കാം. എന്നാല്‍ ഇത് സംബന്ധിച്ച പൂര്‍ണ വിശദാംശങ്ങള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശമെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാര്‍ജ് ഈടാക്കുന്ന തൊഴിലാളികളുടെ പേര്, വേതനം, ഈടാക്കുന്ന സംഖ്യ, കാരണം, തീയതി എന്നിവ വിശദമായി മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കണം. ഈ നിബന്ധന ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുക്കും. 2000 മുതല്‍ 5000 റിയാല്‍ വരെ പിഴയാണ് ശിക്ഷ. തൊഴിലാളികളില്‍നിന്നും ഈടാക്കുന്ന ചാര്‍ജ് സംബന്ധിച്ച രേഖകള്‍ മന്ത്രാലയസംഘം പരിശോധിക്കും. നാല് ഘട്ടത്തിലുള്ള പരിശോധനയാണ് മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ സ്ഥാപനങ്ങളില്‍ നടന്നുവരുന്നത്. സ്ഥാപനം സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ഒരു രീതി. ആദ്യപരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടത്തെിയ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധകസംഘം സന്ദര്‍ശിക്കുകയും തിരുത്തല്‍ നടപടികള്‍ വിലയിരുത്തുകയും ചെയ്യുന്നതാണ് രണ്ടാം ഘട്ടം. സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് പരിശോധകസംഘത്തിന്‍െറ ശ്രദ്ധയില്‍പ്പെട്ട പ്രത്യേക വിഷയത്തെക്കുറിച്ച അന്വേഷണമാണ് മറ്റൊന്ന്. സ്ഥാപനത്തെക്കുറിച്ച് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയും സ്വദേശിവത്കരണ വ്യവസ്ഥയിലെ ലംഘനങ്ങള്‍, തൊഴിലാളികളുടെ വേതനം വൈകിപ്പിക്കല്‍ പോലെയുള്ള വിഷയങ്ങളില്‍ നടക്കുന്ന പരിശോധനയും അന്വേഷണ സംഘം നടത്തുന്നുണ്ട്. നിയമലംഘനം കണ്ടത്തെിയാല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയാറാക്കും. ഇതു ലംഘനം സംബന്ധിച്ച് തൊഴിലുടമയുമായി സംസാരിച്ച് തെറ്റു ബോധ്യപ്പെടുത്തുകയും പ്രതികരണം രേഖപ്പെടുത്തുകയും ചെയ്യും. അന്വേഷണ റിപ്പോര്‍ട്ടില്‍ തൊഴിലുടമയുടെ ഒപ്പും രേഖപ്പെടുത്തും. ഒപ്പിനു വിസമ്മതിച്ചാല്‍ അത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കും. തൊഴിലുടമയുമായി പരമാവധി സഹകരിച്ചും സൂക്ഷ്മതയോടും കൂടിയായിരിക്കണം പരിശോധകര്‍ ദൗത്യം നിര്‍വഹിക്കേണ്ടതെന്നും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. |
മനോജ് വധം: സി.ബി.ഐ അന്വേഷണത്തെ സി.പി.എം എതിര്‍ക്കില്ല Posted: 14 Sep 2014 10:33 PM PDT ന്യൂഡല്‍ഹി: തലശ്ശേരി കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കേണ്ടതില്ളെന്ന് സി.പി.എം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഒൗദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല. മനോജ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ളെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഏതന്വേഷണത്തേയും എതിര്‍ക്കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാട്. മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറത്തിക്കിയിരുന്നു. മനോജ് വധം സി.ബി.ഐക്ക് വിടുകയല്ലാതെ സര്‍ക്കാറിന് വേറെ എന്ത് ചെയ്യാനാവുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് സി.ബി.ഐക്ക് വിട്ടത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. |
ജലനിരപ്പ് താഴുന്നു; കശ്മീര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍ Posted: 14 Sep 2014 10:27 PM PDT ശ്രീനഗര്‍: പ്രളയം നാശം വിതച്ച ജമ്മു-കശ്മീരില്‍ ജലനിരപ്പ് താഴുന്നു. സൈന്യത്തിന്‍െറ കൂട്ടായ പ്രയത്നത്തിലൂടെ ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേരെ പ്രളയദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ മൃഗങ്ങളുടെ ശവങ്ങള്‍ ചീഞ്ഞളിഞ്ഞ് കിടക്കുന്നത് ഭീഷണിയുയര്‍ത്തുന്നു. ശുദ്ധജലത്തിന്‍െറ അഭാവവും ജനങ്ങളെ വലക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ വിദഗ്ധ വൈദ്യസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും എന്ന കാര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 60 വര്‍ഷത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ 200പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരു ലക്ഷത്തിലേറെ പേര്‍ ഇപ്പോഴും വിവിധഭാഗങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുകയാണ്. വെള്ളപ്പൊക്കക്കെടുതിക്കിടെ മരുന്ന് ലഭിക്കാതെ കഴിഞ്ഞദിവസം നവജാത ശിശു മരിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് അടിയന്തിരമായി വൈദ്യം സഹായം ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. |
നിക്ഷേപ സാഹചര്യം വര്‍ധിപ്പിക്കുന്നതിന് നിയമ പരിഷ്കരണം കൊണ്ടുവരും -മന്ത്രിസഭ Posted: 14 Sep 2014 10:00 PM PDT മനാമ: രാജ്യത്തെ നിക്ഷേപസാഹചര്യം വര്‍ധിപ്പിക്കുന്നതിന് അനുയോജ്യമായ നിയമ പരിഷ്കരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ ഒഴിവാക്കുന്നതിനും ഇടപാടുകളിലെ സങ്കീര്‍ണതയില്‍ നിന്ന് രക്ഷിക്കുന്നതിനും അതുവഴി രാജ്യത്തെ സാമ്പത്തിക ഉണര്‍വ് ഉറപ്പുവരുത്തുന്നതിനും ശ്രമിക്കും. ഇതിനെക്കുറിച്ച് പഠനം നടത്തുന്നതിന് നിയമകാര്യ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ബഹ്റൈന്‍ പൗരത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള ചില നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം സഭ അംംഗീകരിച്ചു. ഇതനുസരിച്ച് ഒറിജിനല്‍ പൗരത്വം മടക്കി വാങ്ങുന്നതിനോ അല്ളെങ്കില്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വം നേടാനോ സാധിക്കും. പൗരത്വം പിന്‍വലിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ പൗരത്വം ഒഴിവാകുന്നതിന് അപേക്ഷ നല്‍കാവുന്നതും ഇതിന്‍െറ നടപടിക്രമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യുന്നതാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് പൗരത്വം നേടിയ ബഹ്റൈനികളുടെ അവസ്ഥ ശരിയാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യുഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്‍െറ ഒരു വര്‍ഷത്തെ റിപ്പോര്‍ട്ടിനെക്കുറിച്ച് സഭ ചര്‍ച്ച നടത്തി. രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിന് സ്വീകരിച്ചു കൊണ്ടിരിക്കുന്ന രീതികളും നടപടികളും മെച്ചപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് തയാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കാബിനറ്റ് നന്ദി അറിയിച്ചു. മുഹറഖ് ഗവര്‍ണറേറ്റില്‍ നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ഏതാനും പദ്ധതികള്‍ വേഗം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പ തിപ്പിക്കണമെന്നും ഉണര്‍ത്തി. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനും മന്ത്രിസഭ ആശംസകള്‍ അറിയിച്ചു. ഇസ്ലാമിനും മുസ്ലിം ലോകത്തിനും ജനങ്ങള്‍ക്കും നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് അസ്ഹര്‍ സര്‍വകലാശാലയുടെ ആദരവാണ് അബ്ദുല്ല രാജാവിന് ലഭിച്ചത്. മനുഷ്യ സേവന മേഖലയില്‍ വലിയ പങ്ക് വഹിച്ച കുവൈത്ത് അമീര്‍ ശെഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന് യു.എന്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡാണ് ലഭിച്ചത്. 2015-16 വര്‍ഷത്തേക്കുള്ള സാമ്പത്തിക പദ്ധതി രേഖ മന്ത്രിസഭ ചര്‍ച്ച ചെയ്തു. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി ചെലവ് ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങളാണ് മുഖ്യമായും ചര്‍ച്ചക്ക് വന്നത്്്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപസംരംഭങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും നിര്‍ദേശമുണ്ട്. ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വമാണ് രാജ്യത്തിനാവശ്യമെന്നും കാബിനറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സ്ഥിരവും വ്യാപകവുമായ ഹരിത പ്രദേശങ്ങള്‍ സാധ്യമാക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഹരിത പ്രദേശങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ പരിപാലിക്കുന്നതിനും അവ വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രിയാണ് മുന്നോട്ട് വെച്ചത്. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ മന്ത്രിസഭാ സര്‍വീസ് സമിതിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. |
റഷീദ് തിരിച്ചത്തെി; കശ്മീര്‍ പ്രളയത്തിന്‍െറ നടുക്കുന്ന ഓര്‍മകളുമായി Posted: 14 Sep 2014 09:42 PM PDT നരിക്കുനി: കശ്മീര്‍ വെള്ളപ്പൊക്കത്തിന്‍െറ നടുക്കുന്ന ഓര്‍മകളുമായി പുന്നശ്ശേരി അബ്ദുല്‍ റഷീദ് നാട്ടില്‍ തിരിച്ചത്തെി. ഭീതിയും പരിഭ്രാന്തിയും നിറഞ്ഞ രാപ്പകലുകള്‍ക്കുശേഷമാണ് നാട്ടില്‍ തിരിച്ചത്തെിയത്. ശ്രീനഗറിലെ ബഡ്ഗാം, പൂഞ്ച് എന്നീ സ്ഥലങ്ങളില്‍ പുതുതായി നിര്‍മിച്ച സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന്‍െറ ഭാഗമായാണ്, മര്‍കസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിലീഫ് ആന്‍ഡ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ മാനേജര്‍ പുന്നശ്ശേരി അബ്ദുല്‍ റഷീദ് സെപ്റ്റംബര്‍ നാലിന് ശ്രീനഗറിലത്തെുന്നത്. തിരിമുറിയാതെ പെയ്ത മഴയില്‍ ഹജ്ജ് ഹൗസ്, സ്കിംസ് മെഡിക്കല്‍ കോളജ് എന്നിവ വെള്ളത്തിലായതും പൂഞ്ചില്‍ പാലവും ബസും ഒലിച്ചുപോകുന്നതും ടി.വിയില്‍ കണ്ടതോടെ ആശങ്കയിലായെന്ന് റഷീദ് പറയുന്നു. മലയാളികളായ ഏഴ് ജീവനക്കാര്‍ താമസിക്കുന്ന യാസീന്‍ ഇംഗ്ളീഷ് സ്കൂളിലത്തെിയാല്‍ പ്രശ്നമില്ളെന്ന് കരുതി അവിടേക്ക് തിരിച്ചെങ്കിലും അവിടെയും താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. നാട്ടുകാരോടൊപ്പം റഷീദും സുഹൃത്തുക്കളും തൊട്ടടുത്ത കുന്നിലേക്ക് കയറിയപ്പോള്‍ അവിടെ ജനനിബിഡമായിരുന്നു. തുടര്‍ന്ന് കുന്നിന് താഴെയുള്ള സ്കൂളിലേക്ക് തിരിച്ചുപോകാനും സ്കൂളിന്‍െറ ഒന്നാം നിലയില്‍ താമസിക്കാനും തീരുമാനിച്ച് കുന്നിറങ്ങി. തൊട്ടടുത്ത ചെക്ഡാം നിറഞ്ഞുകവിഞ്ഞെന്നും ഏത് നിമിഷവും പൊട്ടുമെന്നും അറിഞ്ഞതോടെ ആശങ്കയേറി. ഡാം പൊട്ടാതിരിക്കാന്‍ മണ്‍ചാക്കിട്ട് നാട്ടുകാര്‍ ശ്രമം നടത്തുകയായിരുന്നു. ഝലം നദി കരകവിഞ്ഞൊഴുകുകയാണെന്നും സ്കൂളിലെ താമസം സുരക്ഷിതമല്ളെന്നും സുഹൃത്തില്‍നിന്നറിഞ്ഞതോടെ പരിഭ്രാന്തി വര്‍ധിച്ചു. ഞായറാഴ്ച പച്ചക്കറിയും അരിയും അവശ്യവസ്തുക്കളും വാങ്ങിയതിനാല്‍ ഭക്ഷണ പ്രശ്നം ഉണ്ടായില്ല. അപ്പോഴേക്കും വെള്ളം അഞ്ച് അടി ഉയരത്തില്‍ കയറിയിരുന്നു. കുന്നിന്‍െറ ഒരു ഭാഗം വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തകര്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി. വീട്ടുസാധനങ്ങള്‍ രക്ഷിക്കുന്നതിന് വീടുവിട്ടുപോകാതെ മുകള്‍നിലയില്‍ താമസിച്ചവരാണ് കുടുങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ സ്കൂളിലും വെള്ളം കയറി. സ്കൂള്‍ ഉപേക്ഷിച്ച് കിട്ടിയ വണ്ടിയില്‍ ബാരാമുല്ലയിലേക്ക് തിരിച്ചു. വഴിനിറയെ ജനം ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി പലായനത്തിലായിരുന്നു. ബാരാമുല്ല റൂട്ടിലുള്ള ഒരു പള്ളിയിലാണ് ഇടക്ക് താമസിച്ചത്. ജീപ്പില്‍ പാലത്തിലത്തെിയപ്പോഴേക്കും നന്നായി വെള്ളം കയറിയിരുന്നു. മുന്നോട്ടുള്ള യാത്ര അസാധ്യമായതുമൂലം കൂട്ടുകാരോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. ഒരു കശ്മീരിയുടെ വാഹനത്തില്‍ ഊടുവഴികളിലൂടെ അഞ്ച് കി.മീറ്ററോളം യാത്രചെയ്ത് ശ്രീനഗര്‍ എയര്‍പോര്‍ട്ടിലത്തെിയപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് റഷീദ് പറയുന്നു. ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ആയിരങ്ങളാണ് ഉണ്ടായിരുന്നത്. പള്ളി, ഗുരുദ്വാര എന്നിവിടങ്ങളിലെല്ലാം ആളുകള്‍ താമസിക്കുകയാണ്. ഭക്ഷണത്തിന് ആപ്പിള്‍ മാത്രമായിരുന്നു ശരണം. ഒരു കുഴല്‍ക്കിണറിനടുത്ത് 50 പേരെങ്കിലും കുടിവെള്ളത്തിനായി തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ശ്രീനഗറില്‍നിന്ന് മുംബൈയിലേക്ക് പറന്നതോടെ വീട്ടിലത്തെിയ പ്രതീതിയാണുണ്ടായതെന്ന് ഇദ്ദേഹം പറഞ്ഞു. |
ഐ.എസിനെ എന്തുവിലകൊടുത്തും ഉന്‍മൂലനം ചെയ്യും -ഡേവിഡ് കാമറണ്‍ Posted: 14 Sep 2014 08:51 PM PDT ലണ്ടന്‍: ഐ.എസ് തീവ്രവാദികളെ ഏതുവിധേനയും തുരത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയ്ന്‍സിനെ വധിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം വിളിച്ചുകൂട്ടിയ സുരക്ഷാ ഉപദേശകരുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കാമറണ്‍. ഐ.എസ് തീവ്രവാദികള്‍ മുസ് ലിംകളല്ല. ഹെയ്ന്‍സിന്‍െറ ഘാതകരെ ഏതുവിധേനയും പിടികൂടും. തങ്ങളുടെ എല്ലാ ശക്തിയും ഇതിന് ഉപയോഗിക്കും. ക്രമേണ ഐ.എസിനെ ഇല്ലാതാക്കും. അധമമായ ഈ കൊലയില്‍ ബ്രിട്ടന്‍ ഏറെ വേദനിക്കുന്നെന്നും കാമറണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ഡേവിഡ് ഹെയ്ന്‍സിനെ തലയറുക്കുന്ന വീഡിയോ ദൃശ്യം ഐ.എസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇറാഖില്‍ നിന്ന് ഐ.എസിനെ ഇല്ലായ്മ ചെയ്യുമെന്ന ഡേവിഡ് കാമറണിന്‍െറ പ്രഖ്യാപനത്തിനുള്ള വിലയാണ് കൊലയെന്നും വീഡിയോയില്‍ ഐ.എസ് വ്യക്തമാക്കിയിരുന്നു. ഒരു സഹായസംഘത്തിന്‍െറ കൂടെ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന അലന്‍ ഹെനിങിനെയും വധിക്കുമെന്ന് വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നേരത്തേ, യു.എസ് മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീഫന്‍ സോട്ട് ലോഫ് എന്നിവരെ ഐ.എസ് തലയറുത്തിരുന്നു. |
ഐ.എസിനെതിരെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ സഹകരിക്കുമെന്ന് യു.എസ് Posted: 14 Sep 2014 08:38 PM PDT വാഷിങ്ടണ്‍: ഐ.എസ് തീവ്രവാദികള്‍ക്കെതിരെ കൂടുതല്‍ അറബ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചെന്ന് അമേരിക്ക. ജോണ്‍ കെറിയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിലാണ് അനുകൂലമായ പ്രതികരണം ലഭിച്ചതെന്ന് യു.എസ് അറിയിച്ചു. എന്നാല്‍ പിന്തുണക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് യു.എസ് പുറത്തുവിട്ടിട്ടില്ല. തങ്ങള്‍ക്ക് ഒമ്പത് അറബ് രാജ്യങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് നേരത്തെ അമേരിക്ക അവകാശപ്പെട്ടിരുന്നു. ഇറാഖിന്‍െറ സുരക്ഷയും ഐ.എസിന്‍െറ ഉന്‍മൂലനവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഇന്ന് പാരിസില്‍ നടക്കും. കഴിഞ്ഞദിവസം ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെ ബ്രിട്ടനും യു.എസിനൊപ്പം ആക്രമണങ്ങളില്‍ പങ്കാളിയായേക്കും. ഇത് സംബന്ധിച്ച് പാരിസില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. |
പ്രളയക്കെടുതികളില്‍ കശ്മീര്‍ Posted: 14 Sep 2014 06:58 PM PDT മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതികളിലൊന്നാണ് കശ്മീരിനെ പിടികൂടിയിരിക്കുന്നത്. മഴവെള്ളത്തിനൊപ്പം ഇരച്ചത്തെിയ കൊടുംദുരിതങ്ങള്‍ അതിജീവിക്കാന്‍ ജനം നടത്തുന്ന സാഹസികതകള്‍ നമ്മെ വേദനിപ്പിക്കും. എത്ര വികസിച്ചിട്ടും ആധുനിക സാങ്കേതികതകളും സംവിധാനങ്ങളും പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഉറ്റവരുമായി ബന്ധിപ്പിക്കേണ്ട ടെലിഫോണ്‍, മൊബൈല്‍, ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ മരിച്ചുകിടക്കുന്നു. ആയിരങ്ങളാണ് ഇപ്പോഴും ഒറ്റപ്പെട്ടുകഴിയുന്നത്. ഏറ്റവും മികച്ച നഗരാസൂത്രണമെന്ന നമ്മുടെ മിഥ്യാധാരണകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിരിക്കുന്നു. നാശനഷ്ടങ്ങള്‍ മുമ്പൊരിക്കലും കശ്മീരില്‍ ഇത്ര ഭീകരമായിരുന്നില്ല. ഇപ്പോള്‍ നമുക്കു മുന്നിലുള്ള പോംവഴികള്‍ ഇതൊക്കെയാണ്- ഡോക്ടര്‍മാര്‍ ചെറുസംഘങ്ങളായി താഴ്വരയിലത്തെി രക്ഷപ്പെട്ടവര്‍ക്ക് അടിയന്തര സേവനം നല്‍കുക. അല്ലാത്തവര്‍ വളന്‍റിയര്‍മാരുടെ ദൗത്യം സ്വയമേറ്റെടുത്ത് കുടുങ്ങിയവരെ പുനരധിവസിപ്പിക്കാന്‍ തമ്പുകള്‍, പുതപ്പുകള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം, മരുന്ന്, വസ്ത്രം എന്നിവ എത്തിക്കുക. അല്ളെങ്കില്‍, ആഴ്ചകള്‍ കഴിഞ്ഞ് കൊടുംശൈത്യം എത്തുന്നതോടെ ദുരിതം ഇതിന്‍െറ ഇരട്ടിയാകും. എനിക്ക് ഇപ്പോഴും പിടികിട്ടാത്ത ഒരു വസ്തുതയുണ്ട്. പ്രകൃതിയുടെ താളം ഇത്തിരി തെറ്റുന്നതോടെ എല്ലാ വികസന ഫോര്‍മുലകളും സിദ്ധാന്തങ്ങളും ശുദ്ധ ശൂന്യതയായി ഒടുങ്ങി, ആദിമ മനുഷ്യന്‍െറ വെപ്രാളങ്ങളിലേക്ക് നാം തിരിച്ചത്തെുന്നത് എന്തുകൊണ്ടായിരിക്കും. കശ്മീര്‍ അനുഗൃഹീത മണ്ണാണ്. നമ്മുടെ രാജ്യത്ത് ഇത്രയും ആത്മീയ വൈവിധ്യം പേറുന്ന മറ്റൊരു നാട് ഇല്ലതന്നെ. ഈ ആത്മീയ ധാരകളില്‍ പലതും ഇപ്പോഴും പ്രകടം. അല്ലാത്തവയാകട്ടെ, ഹൃദയമുദ്രകള്‍ ഏറെ ആഴത്തില്‍ വേരുപടര്‍ത്തി തിരശ്ശീലക്കു പിന്നില്‍ നില്‍ക്കുന്നവയും. മിസ്റ്റിക്കുകളുടെ താഴ്വരയായിരുന്നു കശ്മീര്‍. പേര്‍ഷ്യയില്‍നിന്നും മധ്യേഷ്യയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നും കുടിയേറിയവര്‍ കശ്മീരിലുടനീളം ദര്‍ഗകള്‍ പണിതു. അവര്‍ ഒരിക്കലും തിരിച്ചുപോയതേയില്ല. ഇവരെ വരവേറ്റ നാടിന്‍െറ നന്മ. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്‍െറ ആത്മകഥയിലും അബുല്‍ ഫസലിന്‍െറ കൃതികളിലും കശ്മീരിലെ ദര്‍വേശുകളെ കുറിച്ച് വിശദമായി പറയുന്നുണ്ട്. തന്‍െറ ആത്മീയ ഗുരു അഖുന്‍ദ് മുല്ല മുഹമ്മദ് ഷായുടെ പാത പിന്തുടര്‍ന്ന് മുഗള്‍ രാജകുടുംബാംഗം ദാര ശികോഹ് ചിട്ടപ്പെടുത്തിയ സൂഫിസം ധാരയായ ‘കാസ്-എ-മഹ്’ കശ്മീരിന്‍െറ സംഭാവനയാണ്. ശിവ-വൈഷ്ണവ സ്വാധീനം മിസ്റ്റിക്കുകളിലും താഴ്വരയിലെ ജനങ്ങളിലുമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വാളെടുക്കുന്നവര്‍ ഇരട്ടത്താപ്പും നിലപാടുകളിലെ വൈരുധ്യങ്ങളുമാണ് പുതിയ ഇന്ത്യയുടെ വര്‍ത്തമാനം. ജപ്പാന്‍ സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വശത്ത് ആഘോഷത്തിന്‍െറ പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നപ്പോള്‍, ഇവിടെ അനുയായികളായ ‘നിക്കര്‍വാലകള്‍’ ആസന്ന നാശത്തിന്‍െറ മേളപ്പെരുക്കങ്ങളിലായിരുന്നു. ബി.ജെ.പിയുടെ ‘ലവ് ജിഹാദ്’ കാമ്പയിന്‍ വിജയം കാണാതെ കാലംപൂകിയതിന്‍െറ ക്ഷീണം തീര്‍ക്കാനാകണം, യോഗി ആദിത്യനാഥ് ഇത്തവണ പുതിയ വിഷവുമായാണ് രംഗത്തത്തെിയത്്. രാജ്യത്ത് കലാപങ്ങള്‍ അഴിച്ചുവിടുന്നത് മുസ്ലിംകളാണെന്നും ഒരു പ്രദേശത്ത് 35 ശതമാനത്തിലേറെ മുസ്ലിംകളെങ്കില്‍ അവിടെ മറ്റു മതസ്ഥര്‍ക്ക് ജീവിക്കാനാകില്ളെന്നുമായിരുന്നു പ്രസ്താവന. പ്രാര്‍ഥിക്കാന്‍ ഒരു കൈയില്‍ ജപമാല കരുതുമ്പോള്‍ സുരക്ഷക്ക് മറുകൈയില്‍ ചാട്ടുളിയും അദ്ദേഹം സൂക്ഷിക്കാറുണ്ടത്രെ. അവിടെയും അവസാനിപ്പിച്ചില്ല, ന്യൂനപക്ഷങ്ങള്‍ ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ഇന്ത്യന്‍ സംസ്കാരത്തെയും പൈതൃകങ്ങളെയും ആദരിക്കാന്‍ പഠിക്കണമെന്നും ശരീരം ഇവിടെ നിലനിര്‍ത്തി മനസ്സ് പാകിസ്താന് വിട്ടുനല്‍കുന്നത് അംഗീകരിക്കാനാകില്ളെന്നുമായിരുന്നു തിരുമൊഴികള്‍. ആദിത്യനാഥിനെ പോലുള്ള രാഷ്ട്രീയ സത്വങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും വളരാന്‍ അവസരം ലഭിക്കുന്നത്? തെരഞ്ഞെടുപ്പ് കമീഷനോ ന്യൂനപക്ഷ കമീഷനോ പോലുള്ള വമ്പന്‍ ഭരണഘടനാ സംവിധാനങ്ങള്‍ക്കൊന്നും ഇത്തരം വിഷം നിറച്ച കസര്‍ത്തുകളെ തടയാനാകുന്നില്ല. എങ്കില്‍ പിന്നെ, ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന നജ്മ ഹിബത്തുല്ലയെ പോലുള്ളവരെങ്കിലും പ്രതീക്ഷ നല്‍കേണ്ടതായിരുന്നു. അവരാകട്ടെ, മന്ത്രിസഭയില്‍ സീറ്റുറപ്പിക്കാന്‍ ആര്‍.എസ്.എസിന്‍െറ ഇംഗിതങ്ങള്‍ക്കൊത്ത് തുള്ളുന്ന, അവരുടെ പദാവലികള്‍ മാത്രം ഉപയോഗിക്കുന്ന മന്ത്രിയായി അധ$പതിക്കുന്നതാണ് കാഴ്ച. ലവ് ജിഹാദ് ഹിറ്റ്ലര്‍ യുഗത്തിന്‍െറ തുടര്‍ച്ച ലവ് ജിഹാദ് വിഷയത്തില്‍ തീവ്ര വലതുപക്ഷത്തെ ‘ബുജികള്‍’ ഹിറ്റ്ലറിനു പഠിക്കുകയാണെന്നു തോന്നുന്നു. പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ എന്‍.ഡി. പാഞ്ചൊളി പറയുന്നുണ്ട്, അന്ന് ഹിറ്റ്ലറും ഇതേ ലവ് ജിഹാദ് തന്ത്രം തന്നെയായിരുന്നു പ്രയോഗിച്ചിരുന്നതെന്ന്. അദ്ദേഹത്തിന്‍െറ വാക്കുകള്‍ ഉദ്ധരിക്കാം: ‘ഇന്ത്യയില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ തീവ്ര വലതുപക്ഷം ഉപയോഗിക്കുന്ന അതേ തന്ത്രം തന്നെയായിരുന്നു ജൂതര്‍ക്കെതിരെ ജര്‍മനിയില്‍ വെറുപ്പിന്‍െറ അഗ്നി പടര്‍ത്താനും വിഭാഗീയത ശക്തമാക്കാനും ഹിറ്റ്ലര്‍ ഉപയോഗിച്ചത്. ജര്‍മന്‍ പെണ്‍കുട്ടികളെ വശീകരിച്ച് യഥാര്‍ഥ ആര്യന്‍ രക്തത്തിന്‍െറ വിശുദ്ധിയും മേന്മയും നശിപ്പിക്കലും അതുവഴി ജര്‍മനിയെ കീഴ്പ്പെടുത്തലുമാണ് ജൂത യുവാക്കള്‍ ചെയ്യുന്നതെന്ന് ഹിറ്റ്ലര്‍ ആരോപിച്ചു. എം.എന്‍. റോയ് ഫാഷിസം എന്ന കൃതിയില്‍ ഹിറ്റ്ലറുടെ ആത്മകഥയായ മൈന്‍ കാംഫി’ല്‍നിന്ന് ഉദ്ധരിക്കുന്നു: ‘കറുത്ത മുടിയുള്ള ജൂത യുവാക്കള്‍, മുഖത്ത് പൈശാചിക നിര്‍വൃതിയുമായി വഴിയില്‍ പതിയിരുന്ന് പെണ്‍കുട്ടികളെ കടന്നുപിടിക്കുകയും സ്വന്തം രക്തം അവരില്‍ പകര്‍ന്ന് വംശ വിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്യുന്നു. കീഴടക്കാന്‍ തീരുമാനിച്ച രാജ്യത്തിന്‍െറ വംശീയാടിത്തറ ഏതു വിധേനയും തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. വിദേശ ശക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ വംശീയ അതിരുകളും അവര്‍ ഭേദിക്കുന്നു. റൈനിലേക്ക് നീഗ്രോകളെ ജൂതരാണ് കൊണ്ടുവന്നത്. വെളുത്തവന്‍െറ വംശീയ ഉന്മൂലനമായിരുന്നു അവരുടെ ലക്ഷ്യം. തന്തയില്ലാത്ത മക്കള്‍ക്ക് ജന്മംനല്‍കി വെളുത്തവന്‍ നേടിയെടുത്ത മഹത്ത്വത്തിന്‍െറ എല്ലാ ഉയരങ്ങളില്‍നിന്നും അവരെ താഴേക്കിടാനും ക്രമേണ അവരുടെ യജമാനന്മാരായി വാഴാനും അവര്‍ ഉപജാപം നടത്തി. വ്യക്തിയെ അശുദ്ധമാക്കിയാണ് വംശീയ മേന്മ തകര്‍ക്കാന്‍ അവര്‍ പദ്ധതിയിട്ടത്...’(ഹിറ്റ്ലര്‍, മൈന്‍ കാംഫ്). പാഞ്ചൊളി തുടരുന്നു: ‘ആഴ്ചകള്‍ക്കു മുമ്പ് എന്‍െറ സുഹൃത്തുക്കളിലൊരാള്‍ ‘ഹിന്ദുത്വയുടെ 1930കളിലെ വിദേശ ബാന്ധവം’ എന്ന പേരില്‍ മാര്‍സിയ കാസോലറി ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലിയിലെഴുതിയ (ജനുവരി 22, 2014 ലക്കം) ലേഖനത്തിന്‍െറ പകര്‍പ്പ് എനിക്ക് അയച്ചുതന്നിരുന്നു. പെറുജിയ യൂനിവേഴ്സിറ്റിയില്‍ ഏഷ്യന്‍ ഹിസ്റ്ററി ലെക്ചററായ കാസോലറി ‘ഇന്‍ ദ ഷേഡ് ഓഫ് സ്വസ്തിക’ എന്ന ഗ്രന്ഥത്തിന്‍െറ കര്‍ത്താവ് കൂടിയാണ്. ഇന്ത്യന്‍ ദേശീയതക്ക് ഫാഷിസവുമായുണ്ടായിരുന്ന ബന്ധമാണ് പുസ്തകത്തിന്‍െറ പ്രമേയം. ഹിന്ദുത്വ ശക്തികള്‍ ഫാഷിസ്റ്റുകളാണെന്നല്ല, മറിച്ച് അവരുടെ ആശയാടിത്തറയും രാഷ്ട്രീയ രീതികളും കൂടുതലായി ഇവര്‍ കടമെടുത്തിരുന്നുവെന്ന് പുസ്തകം സമര്‍ഥിക്കുന്നു. കാസോലറിയുടെ ലേഖനത്തില്‍, രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ ശത്രുക്കളായി മാറ്റിയെടുക്കാന്‍ എങ്ങനെയാണ് യൂറോപ്യന്‍ ഫാഷിസത്തെ ഉപയോഗപ്പെടുത്തിയതെന്നും ഏകാധിപതികളായ മുസോളിനിയെയും ഹിറ്റ്ലറെയും ഇവര്‍ എത്രകണ്ട് ആരാധിച്ചിരുന്നുവെന്നും സമര്‍ഥിക്കുന്നുണ്ട്. ഈ സ്വാധീനത ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കിയാണ് പുസ്തകം അവസാനിക്കുന്നത്. ഈ വിഷയം ഗൗരവതരമായി നിരീക്ഷിച്ച വ്യക്തിയാണ് എം.എന്‍. റോയി. ‘കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷനലി’ന്‍െറ മുതിര്‍ന്ന നേതാവെന്ന നിലക്ക് 1920കളില്‍ യൂറോപ്പിനെ പിടിച്ചുലച്ച ജനകീയ പ്രസ്ഥാനങ്ങളില്‍ പലതിന്‍െറയും ഭാഗമായ അദ്ദേഹം യൂറോപ്യന്‍ ഫാഷിസവും നേരിട്ടുകണ്ടിട്ടുണ്ട്. |
വിവാഹം നടത്തിക്കൊടുക്കപ്പെടും Posted: 14 Sep 2014 06:53 PM PDT Subtitle: മംഗല്യം അഥവാ ധൂര്‍ത്തിന്‍െറ മാമാങ്കം -5 സുഹൃത്തിന്‍െറ വിവാഹത്തിന് കരാര്‍ ഉറപ്പിക്കാന്‍ എന്ന പേരിലാണ് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിലെ ജീവനക്കാരനെ ചെന്നുകണ്ടത്. തുടര്‍ന്ന് അദ്ദേഹം പാക്കേജുകള്‍ വിശദീകരിച്ചു. വിവാഹം പ്ളാന്‍ ചെയ്യുമ്പോള്‍ 12 കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പാക്കേജാണ് ഏറ്റെടുക്കുക. ക്ഷണക്കത്ത്, വരന്‍െറയും വധുവിന്‍െറയും ഡ്രസ് ഡിസൈനിങ്, അതിഥികളെ സ്വീകരിക്കല്‍, വിഡിയോ-സ്റ്റില്‍ ഫോട്ടോഗ്രഫി ആല്‍ബങ്ങള്‍ തയാറാക്കല്‍, സ്റ്റേജും ഹാളും ഒരുക്കല്‍, ഭക്ഷണം, അതിഥികളെ യാത്രയയക്കല്‍, വരനും സംഘത്തിനും യാത്രക്കുള്ള വാഹനങ്ങള്‍ തയാറാക്കല്‍, സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക അതിഥികളെ ഏര്‍പ്പാടാക്കല്‍, സുരക്ഷയൊരുക്കല്‍... എന്നിങ്ങനെ പോകുന്നു പാക്കേജ്. അതായത് തങ്ങളെ വിവാഹം ഏല്‍പിച്ചാല്‍ പിന്നെ വേണ്ടപ്പെട്ടവരെ ക്ഷണിക്കുകയെന്ന ജോലി മാത്രമേ വരന്‍െറയും വധുവിന്‍െറയും മാതാപിതാക്കള്‍ക്ക് ഉണ്ടാവൂ. ബാക്കിയെല്ലാം മാര്യേജ് മാനേജ്മെന്‍റ് ഗ്രൂപ് എന്നുകൂടി വിശേഷിപ്പിക്കാവുന്ന കല്യാണ നടത്തിപ്പുകാര്‍ നോക്കിക്കൊള്ളും. വിവാഹം ഏറ്റെടുക്കുന്നതിനു മുമ്പ് വീട്ടുകാരുമായി സ്ഥാപനത്തിന്‍െറ എക്സിക്യൂട്ടിവ് ചര്‍ച്ച നടത്തും. ക്ഷണക്കത്തിന്‍െറ കാര്യമാണ് ആദ്യമെടുക്കുക. കാരണം അതില്‍ അറിയാം, വിവാഹത്തിന് വീട്ടുകാര്‍ എത്രവരെ ചെലവാക്കാന്‍ തയാറാണെന്ന്. 500 രൂപ വരെ വിലയുള്ള കാര്‍ഡുകളെപ്പറ്റിയാണ് ആദ്യം സംസാരിക്കുക. റിബണ്‍കൊണ്ട് കെട്ടിയ കാര്‍ഡ്, ഗിഫ്റ്റ് ബോക്സില്‍ അടച്ച കാര്‍ഡ്, തുറക്കുമ്പോള്‍ സംഗീതം പൊഴിക്കുന്ന കാര്‍ഡ് അങ്ങനെ വിവിധതരം കാര്‍ഡുകള്‍ മാര്‍ക്കറ്റിലുണ്ട്. എക്സിക്യൂട്ടിവിന്‍െറ വാചകമടിയില്‍ വീണാല്‍ ക്ഷണക്കത്തിനുള്ള ചെലവ് മാത്രം ലക്ഷങ്ങള്‍ കടക്കും. ഒരേ കല്യാണത്തിനുതന്നെ പലതരം കാര്‍ഡുകളും തയാറാക്കിക്കൊടുക്കും. വി.ഐ.പികള്‍ക്ക് നല്‍കാന്‍ വിലകൂടിയ കാര്‍ഡുകള്‍, നാട്ടുകാര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കാന്‍ അത്രയൊന്നും വിലയില്ലാത്ത കാര്‍ഡുകള്‍ അങ്ങനെ. തുടര്‍ന്ന് വിവാഹ ദിവസവും അതിന് തലേദിവസവും വരനും വധുവിനും ധരിക്കാന്‍ വേണ്ട വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യലാണ്. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് നിര്‍ദേശിച്ച സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ വരന്‍െറ വിവാഹസ്യൂട്ട് തയ്ക്കാനുള്ള കൂലി തുടങ്ങുന്നത് 10,000 രൂപ മുതലാണ്. മുമ്പൊക്കെ വിവാഹം നിശ്ചയിച്ച ശേഷമാണ് ഓഡിറ്റോറിയം അന്വേഷിക്കുകയെങ്കില്‍, ഇപ്പോള്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് നിര്‍ദേശിക്കുന്ന ഓഡിറ്റോറിയത്തിന്‍െറ ലഭ്യതക്കനുസരിച്ചാണ് വിവാഹതീയതി നിശ്ചയിക്കുക. ഹെക്സാകോപ്ടര്‍ ഫ്ളയിങ് കാമറയാണ് അത്യാഡംബര വിവാഹത്തിലെ പുതിയ ട്രെന്‍ഡ്. ലോകത്തെ പ്രമുഖ വാര്‍ത്താ ചാനലായ ബി.ബി.സിപോലും ഈ കാമറ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത് കഴിഞ്ഞ ഒക്ടോബറിലാണ്. ഹെലികോപ്ടര്‍പോലെ പറന്നുനടക്കുന്നതാണ് കാമറ. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തുക. താലികെട്ട് സമയത്ത് വേദിയില്‍ കാമറാമാന്മാര്‍ നിരന്നുനില്‍ക്കുന്നതിനാല്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ വിഡിയോ, സ്റ്റില്‍ കാമറാമാന്മാരുടെ ആസനം കണ്ട് മടങ്ങേണ്ടിവരുന്നു എന്ന പരാതി ഒഴിവാക്കാനാണ് ഇത് എന്നാണ് വിശദീകരണം. ഒപ്പം താലികെട്ടിന്‍െറയും വിവാഹസദ്യയുടെയും ഏരിയല്‍ ഷോട്ടാണ് പുതിയ ട്രെന്‍ഡ്. പ്രമുഖ അതിഥികളെ സംഘടിപ്പിച്ച് നല്‍കാനും ‘കല്യാണ നടത്തിപ്പുകാര്‍’ റെഡിയാണ്. തെക്കന്‍ കേരളത്തില്‍ സിനിമാ താരങ്ങള്‍ക്കും വടക്കന്‍ കേരളത്തില്‍ ഗായകര്‍ക്കുമാണ് ഡിമാന്‍ഡ്. ആളുടെ പ്രശസ്തിയും തിരക്കുമനുസരിച്ച് പ്രതിഫലത്തില്‍ ഏറ്റക്കുറച്ചിലുണ്ട്. ഇത്തരം അതിഥികളെ കൊണ്ടുവരുന്നതിനും പ്രത്യേക സംവിധാനങ്ങളുണ്ട്. വരന്‍െറയും വധുവിന്‍െറയും മാതാപിതാക്കളുടെയും ഒപ്പം നിന്ന് ചിത്രമെടുക്കുക എന്നത് പാക്കേജില്‍പെട്ടതാണ്. ഇനി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒപ്പം നിന്ന് ചിത്രമെടുക്കണമെങ്കില്‍ റേറ്റ് കൂടും. അതിഥികളെ വരവേല്‍ക്കാന്‍ പ്രത്യേക എക്സിക്യൂട്ടിവുകളെയും തയാറാക്കിക്കൊടുക്കും. വിവാഹത്തിന് സെക്യൂരിറ്റിയെ വിട്ടുനല്‍കുന്ന പ്രത്യേക സ്ഥാപനങ്ങള്‍തന്നെ ഇപ്പോള്‍ കേരളത്തിലുണ്ട്. വാഹന പാര്‍ക്കിങ്, അതിഥികളെ വരവേല്‍ക്കല്‍, ഭക്ഷണശാലയിലെ തിരക്ക് നിയന്ത്രിക്കല്‍ തുടങ്ങി വിളിക്കാതെയത്തെുന്നവരെ തടയല്‍ വരെ സെക്യൂരിറ്റിക്കാരുടെ ജോലിയാണ്. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളില്‍ പലതിന്‍െറയും മുഖ്യ തലവേദനകളിലൊന്ന് താരവിവാഹങ്ങള്‍ക്ക് വിളിക്കാതെയത്തെുന്ന മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുക എന്നതാണ്. ഇങ്ങനെ എത്തുന്നവരെ കൈകാര്യം ചെയ്യാന്‍ ബാര്‍ ബൗണ്‍സര്‍മാരെപ്പോലെ തടിമിടുക്കുള്ള സെക്യൂരിറ്റിക്കാരെ നിയോഗിച്ച സംഭവമുണ്ട്. തിരുവിതാംകൂറിലെ മിക്ക സമ്പന്ന ക്രിസ്ത്യന്‍ കുടുംബങ്ങളിലും ഇപ്പോള്‍ ഇവന്‍റ് മാനേജ്മെന്‍റിന്‍െറ വിവാഹപരിപാടികള്‍ സാധാരണമാണ്. ക്നാനായ സഭയില്‍പ്പെട്ടവരുടെ വിവാഹമാണെങ്കില്‍ രണ്ടുദിവസത്തെ ആഘോഷങ്ങള്‍ പതിവാണ്. വീട്ടിലെ ആഘോഷത്തിന് മദ്യം വിളമ്പുന്ന ശീലവുമുണ്ട്. കുറവിലങ്ങാട് ഭാഗത്ത് അടുത്തിടെ ഒരു മനസമ്മതച്ചടങ്ങിന് ഒഴുകിയത് കോടികള്‍. രണ്ട് ഇവന്‍റ് മാനേജ്മെന്‍റുകള്‍ക്കാണ് ചുമതല നല്‍കിയത്. ഉപശാലയില്‍ മദ്യവും ആവശ്യംപോലെ ഒഴുകി. ആഹാരം മിച്ചംവന്നപ്പോള്‍ കുഴിച്ചുമൂടി. ഇവിടെനിന്ന് മദ്യം കഴിച്ച ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പില്‍പെട്ട രണ്ട് ജീവനക്കാര്‍ സമീപത്തെ ഒരു ലോഡ്ജില്‍വെച്ച് കലഹിച്ചു. അതില്‍ ഒരാള്‍ അന്ന് കുത്തേറ്റു മരിച്ചു. ഭക്ഷണം, പന്തല്‍, ലൈറ്റ് അറേന്‍ജ്മെന്‍റ് തുടങ്ങിയവക്കായിത്തന്നെ ഒരു കോടിയിലധികം ചെലവഴിച്ചെന്നാണ് സംസാരം. രണ്ടാഴ്ച മുമ്പ് കായംകുളത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ ഒരു മോതിരമിടല്‍ മാമാങ്കം നടന്നു. വേദിയിലേക്ക് സ്വര്‍ണത്തില്‍ പൊതിഞ്ഞ പെണ്‍കുട്ടിയെ പല്ലക്കില്‍ ചുമന്നുകൊണ്ടുവന്നപ്പോള്‍ അതിഥികള്‍ അദ്ഭുതപ്പെട്ടു. പുഷ്പാലംകൃതമായി കൊട്ടാരസദൃശമായ മണ്ഡപത്തിലേക്ക് പല്ലക്കിലേറ്റിയ പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ചുമന്ന് കൊണ്ടുവരുമ്പോള്‍ രാജകുമാരിക്ക് തോഴികളെന്നപോലെ നൃത്തമാടി സുന്ദരികളായ യുവതികളും അകമ്പടിയായുണ്ടായിരുന്നു. രംഗം കൊഴുപ്പിക്കാന്‍ കരിമരുന്ന് പ്രയോഗവും വര്‍ണവിസ്മയം തീര്‍ത്ത് ലേസര്‍ രശ്മികളുടെ ചലനവും. ആലപ്പുഴ ജില്ലയിലെ പ്രമുഖ സ്വര്‍ണ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ വ്യക്തിയുടെ മകളുടെ വിവാഹത്തിനുമുമ്പ് നടത്തിയ മോതിരമിടല്‍ ചടങ്ങിനാണ് ഇങ്ങനെ ലക്ഷങ്ങള്‍ പൊടിച്ചത്. ചടങ്ങ് നടത്തിയത് സംസ്ഥാനത്തെ പ്രശസ്തമായ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പാണ്. ഒരുകോടി രൂപയോടടുത്ത് പ്രതിഫലം വാങ്ങുന്ന ഇവര്‍ പ്രശസ്തരായ പല ചലച്ചിത്രതാരങ്ങളുടെയും വിവാഹങ്ങള്‍ ആഡംബരപൂര്‍ണമാക്കിയതില്‍ വൈദഗ്ധ്യം തെളിയിച്ചവരാണ്. ബാക്കിയായ ലക്ഷക്കണക്കിന് രൂപയുടെ സദ്യവട്ടങ്ങള്‍ കുഴിച്ചുമൂടുന്ന ജോലിയും ഇവന്‍റ്മാനേജ്മെന്‍റ് ഗ്രൂപ് തന്നെയാണ് ഒടുവില്‍ ഏറ്റെടുത്തത്. (തുടരും) തയാറാക്കിയത്: എം.കെ.എം. ജാഫര്‍, കളര്‍കോട് ഹരികുമാര്‍, ആര്‍. അശോകന്‍, വാഹിദ് കറ്റാനം, വള്ളികുന്നം പ്രഭ. |
വിജയിപ്പിക്കേണ്ട ഗതാഗത സുരക്ഷാ നിയമം Posted: 14 Sep 2014 06:45 PM PDT ഓരോ നാലു മിനിറ്റിലും ഒരാള്‍ റോഡപകടത്തില്‍ മരിച്ചുകൊണ്ടിരിക്കുന്ന നാടാണ് ഇന്ത്യ. ഒരു ജംബോ ജെറ്റ് അപകടത്തിലെന്ന പോലെയാണ് പ്രതിദിനം നടുറോഡില്‍ പൊലിഞ്ഞുവീഴുന്ന ജീവനുകളുടെ എണ്ണം. 377 പേര്‍ ഓരോ നാളും ഇന്ത്യയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുവെന്നത് അവിശ്വസനീയമായ നേരാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 12.02 ലക്ഷം പേര്‍ ഇങ്ങനെ മരിച്ചുതീര്‍ന്നു. 46 ലക്ഷം പേര്‍ ഗുരുതരമാം വിധം അംഗവിഹീനരായി. ഇതിലേറെയും 30 മുതല്‍ 44 വരെ പ്രായത്തിലുള്ളവരാണ്. കഴിഞ്ഞ 2012-13 വര്‍ഷത്തില്‍ മാത്രം 9177.32 കോടി രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ റോഡപകട ഇനത്തില്‍ വ്യയം ചെയ്തത്. ഇതിനെയൊക്കെ അതിശയിപ്പിക്കുന്നതാണ് ഈ ഒൗദ്യോഗിക കണക്കുകളുടെ അത്രയോളം വരും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കണക്കുകളെന്നത്. ഈ കൊടുംവിപത്തിന്‍െറ കൂട്ടുപ്രതികളില്‍ വ്യക്തികള്‍ മുതല്‍ ഭരണകൂടം വരെയുണ്ട്. അശ്രദ്ധയോടെയും മദ്യപിച്ചുമുള്ള ഡ്രൈവിങ്, പണത്തിനു മാത്രം ആര്‍ത്തിപൂണ്ടുള്ള മത്സരയോട്ടം-ഇതൊക്കെയാണ് സ്വയംമറന്ന് റോഡിലിറങ്ങുന്ന വ്യക്തികള്‍ വരുത്തിവെക്കുന്ന വഴിവിപത്തുകള്‍. പകുതിയോളം അപകടങ്ങളുടെ കാരണവും അതുതന്നെ. അത്രതന്നെ വരും തകര്‍ന്നു പഴകിയ റോഡുകളും താറുമാറായ റോഡ് എന്‍ജിനീയറിങ്ങും ട്രാഫിക് നിയമപരിപാലനത്തിലെ ഉദാസീനതയും ദുരന്തനിവാരണത്തിലുള്ള അലംഭാവവുമായി ഭരണസംവിധാനവും ഒൗദ്യോഗിക മെഷീനറിയും വരുത്തിവെക്കുന്ന അപകടങ്ങള്‍. ഇതൊക്കെ നിയമത്തിലൂടെ പരിഹരിച്ചുകളയാം എന്നു കരുതിയാല്‍തന്നെ നിലവിലുള്ള 1988ലെ മോട്ടോര്‍ വാഹനനിയമം അതിന് അപര്യാപ്തവുമാണ്. ഇവിടെയാണ് നീണ്ടനാളത്തെ മുറവിളിക്കു മറുപടിയായി കേന്ദ്രഗവണ്‍മെന്‍റ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഗതാഗത സുരക്ഷാ നിയമം പ്രസക്തമാകുന്നത്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം കൊണ്ടുവന്ന റോഡ് ഗതാഗത-സുരക്ഷ ബില്‍ 2014ന്‍െറ കരട് സുരക്ഷിതവും സത്വരവും ചെലവുനിയന്ത്രിതവും യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമ ഗതാഗതത്തിനു വഴിയൊരുക്കുന്നതുമാവണമെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം റോഡപകടങ്ങള്‍ കുറച്ചുകൊണ്ടു വന്ന് രണ്ടുലക്ഷം പേരുടെ ജീവന്‍ രക്ഷിക്കുക, റോഡ്ഗതാഗത മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തി നാലുശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെടുക്കുക, റോഡ് നിര്‍മാണരംഗത്തെ നിക്ഷേപം വര്‍ധിപ്പിച്ച് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ തീവ്രയത്ന പരിപാടികളും നിര്‍ദിഷ്ട ബില്‍ വിഭാവന ചെയ്യുന്നു. ബില്ലിന്‍െറ കരട് കേന്ദ്രമന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി വെബ്സൈറ്റിലൂടെ സമര്‍പ്പിച്ചിരിക്കുകയാണ്. റോഡ് സുരക്ഷക്കായി ദേശീയ, സംസ്ഥാനതലങ്ങളില്‍ അതോറിറ്റി, ഏകീകൃത വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സും, ഓട്ടോമാറ്റഡ് ലൈസന്‍സിങ് ടെസ്റ്റ്, പോയന്‍റ് അടിസ്ഥാനത്തിലുള്ള പിഴ, എല്ലാ റോഡുകളിലും വേഗപരിധി നിര്‍ണയം തുടങ്ങി പുതിയ ഒട്ടനവധി നിയമങ്ങള്‍ ബില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങള്‍ക്കു ചുമത്തുന്ന കഠിനശിക്ഷയും അവലോകനത്തിനുള്ള പഴുതടച്ച സംവിധാനവുമാണ് റോഡ് സുരക്ഷക്കായി ബില്‍ മുഖ്യമായി അവതരിപ്പിക്കുന്നത്. അമിതവേഗത്തിന് ആദ്യം രണ്ട്, ആവര്‍ത്തിച്ചാല്‍ മൂന്ന്, മദ്യപിച്ചോട്ടത്തിന് മൂന്ന്, സീറ്റ് ബെല്‍റ്റില്ളെങ്കില്‍ രണ്ട്, സിഗ്നല്‍ തെറ്റിച്ചാല്‍ മൂന്ന് എന്നിങ്ങനെ ഡ്രൈവറുടെ ലൈസന്‍സില്‍ നെഗറ്റിവ് പോയന്‍റ് അടയാളപ്പെടുത്താനാണ് ശിപാര്‍ശ. മൂന്നു വര്‍ഷത്തിനിടെ 12 പോയന്‍റ് തികഞ്ഞാല്‍ ലൈസന്‍സ് സസ്പെന്‍ഷന്‍, വീണ്ടും ഈ നിലയത്തെിയാല്‍ അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും സസ്പെന്‍ഷനിലായിരിക്കെ വാഹനമോടിച്ചാല്‍ പിഴക്കും തടവിനും ശിപാര്‍ശയുണ്ട്. പിഴയും തടവുമൊക്കെ കടുപ്പിച്ചുതന്നെയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഇതിനൊപ്പം റോഡ്, ട്രാഫിക് പരിഷ്കരണത്തിനും ഗതാഗതമേഖലയുടെ അടിമുടി നവീകരണത്തിനും ശിപാര്‍ശയുണ്ട്. ചുരുക്കത്തില്‍, അസാധ്യമല്ല എന്നുതന്നെയല്ല, വികസിത, വികസ്വര നാടുകളില്‍ നിലവിലുള്ളതും അവിടെ ഇന്ത്യക്കാരടക്കം വിജയിപ്പിച്ചെടുക്കുന്നതുമായ നിര്‍ദേശങ്ങളാണ് ബില്ലില്‍ പലതും. നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് അകമ്പടിയായി വേണ്ടതെന്നു മാത്രം. അതില്ളെങ്കില്‍ നാടിന്‍െറ സ്വഭാവമനുസരിച്ച് ഓരോ നിയമക്കുരുക്ക് മുറുക്കുന്നതും അഴിമതിയുടെ പുതിയ പഴുതുകളിലേക്കാവും വഴിതുറക്കുന്നത്. ഈ കരുതലോടെ രാജ്യത്തെ സാമ്പത്തിക വിളവെടുപ്പിന്‍െറ മുഖ്യസ്രോതസ്സായ മാനവവിഭവശേഷിയുടെ സംരക്ഷണം ഓര്‍ത്തെങ്കിലും പുതിയ നിയമത്തെ വിജയിപ്പിക്കാനുള്ള ബാധ്യത ഭരണകൂടത്തിനും ജനങ്ങള്‍ക്കുമുണ്ട്. ആ ദൃഢനിശ്ചയത്തിന്‍െറ തുടക്കമായിരിക്കട്ടെ ഈ ബില്‍ എന്നാശംസിക്കുക. |
വിവരാവകാശം പാര്‍ട്ടികള്‍ക്കും ബാധകം Posted: 14 Sep 2014 12:44 PM PDT Subtitle: അമിത് ഷായും സോണിയയും അടക്കം ആറുപേര്‍ക്ക് നോട്ടീസ് ന്യൂഡല്‍ഹി: രാജ്യത്തെ ആറ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിനുകീഴില്‍ തന്നെയെന്ന് വ്യക്തമാക്കി മുഖ്യ വിവരാവകാശ കമീഷണറുടെ നടപടി. വിവരാവകാശ നിയമപ്രകാരം നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കാനാവശ്യപ്പെട്ട് മുഖ്യ വിവരാവകാശ കമീഷണര്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. മറ്റു നാല് രാഷ്ട്രീയ പാര്‍ട്ടികളുടെ മേധാവികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കേന്ദ്ര വിവരാവകാശ കമീഷന്‍ (സി.ഐ.സി) കോണ്‍ഗ്രസ്, ബി.ജെ.പി, എന്‍.സി.പി, സി.പി.ഐ, സി.പി.എം, ബി.എസ്.പി എന്നീ ആറു ദേശീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിനുകീഴില്‍ കൊണ്ടുവന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാളിന്‍െറ അപേക്ഷയിലായിരുന്നു ഈ നടപടി. അതനുസരിച്ച് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഈ പാര്‍ട്ടികള്‍ വിവരങ്ങള്‍ പൊതുജനത്തിന് കൈമാറാന്‍ ബാധ്യസ്ഥമാണ്. മാത്രമല്ല, നിയമം അനുശാസിക്കുന്ന രീതിയില്‍ വിവരങ്ങള്‍ കൈമാറാനും മറ്റും പാര്‍ട്ടിക്കുള്ളില്‍ സംവിധാനം ഒരുക്കുകയും വേണം. ഈ നീക്കത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. പാര്‍ട്ടികള്‍ നിയമമനുസരിക്കാന്‍ കൂട്ടാക്കുകയോ വേണ്ട സംവിധാനം ഒരുക്കുകയോ ചെയ്തിരുന്നില്ല. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശത്തില്‍നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യു.പി.എ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പക്ഷേ, വിവരാവകാശ നിയമം ഈ പാര്‍ട്ടികള്‍ക്ക് ബാധകമാക്കുന്നത് നീക്കിയിരുന്നില്ല. ഇത് കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ചതിനാണ് ഇപ്പോള്‍ മുഖ്യ വിവരാവകാശ കമീഷണര്‍ നോട്ടീസ് അയച്ചത്. ഫെബ്രുവരി ഏഴിനും മാര്‍ച്ച് 25നും ഈ രാഷ്ട്രീയപാര്‍ട്ടികളോട് നിയമമനുസരിക്കാത്തതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാന്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇതും പാര്‍ട്ടികള്‍ അവഗണിച്ചു. തുടര്‍ന്ന് വിവരാവകാശ നിയമത്തിന്‍െറ 18ാം വകുപ്പ് അനുസരിച്ച് അന്വേഷണം ആരംഭിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനും മറുപടി ലഭിച്ചില്ളെങ്കില്‍ നിയമാനുസൃത തീരുമാനം കമീഷന്‍ കൈക്കൊള്ളുമെന്നും കാണിച്ച് മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ഈ ഉത്തരവും ആറ് പാര്‍ട്ടികളും അവഗണിച്ചു. വിവരാവകാശ നിയമം അനുസരിക്കാത്തതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നല്‍കിയ പരാതിയില്‍ ആറുമാസത്തിനകം തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈകോടതി കമീഷന് നിര്‍ദേശം നല്‍കിയിരുന്നു. |
ബി.എസ്.ഇ: ഓഹരികളുടെ വിപണിമൂല്യം 100 ലക്ഷം കോടി Posted: 14 Sep 2014 12:10 PM PDT ന്യൂഡല്‍ഹി: ബോംബെ ഓഹരിസൂചികയിലെ (ബി.എസ്.ഇ) ഓഹരികളുടെ മൊത്തം വിപണിമൂല്യം 100 ലക്ഷം കോടിയെന്ന നാഴികക്കല്ലിലേക്കടുക്കുന്നു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ നിലവിലെ ഓഹരിമൂല്യം 96,25,517 കോടി രൂപയാണ്. ഈ വര്‍ഷമിതുവരെ സെന്‍സെക്സ് (ബോംബെ ഓഹരി സൂചിക) 5,890.36 പോയന്‍റ് നേട്ടമാണുണ്ടാക്കിയത് -27.82 ശതമാനം. ഇത് നിക്ഷേപകര്‍ക്ക് ഗുണം ചെയ്തു. ടി.സി.എസ്, ഒ.എന്‍.ജി.സി, ആര്‍.ഐ.എല്‍, ഐ.ടി.സി, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, എച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എച്.ഡി.എഫ്.സി, വിപ്രോ, ടാറ്റാ മോട്ടേഴ്സ് തുടങ്ങിയവയാണ് ഓഹരിമൂല്യം ലക്ഷം കോടിയിലേറെയുള്ള ബ്ളൂചിപ് ഓഹരികള്‍. ഇവയില്‍ മുന്നില്‍നില്‍ക്കുന്നത് ടി.സി.എസും. |
ഹിത പരിശോധനക്ക് മൂന്നു നാള്‍; മുള്‍മുനയില്‍ ബ്രിട്ടന്‍ Posted: 14 Sep 2014 11:21 AM PDT ലണ്ടന്‍: സ്കോട്ലന്‍ഡ് സ്വാതന്ത്ര്യം തേടിയുള്ള ഹിത പരിശോധനക്ക് ഇനി മൂന്നു നാള്‍ മാത്രം ശേഷിക്കെ ബ്രിട്ടന്‍ കടുത്ത ആശങ്കയില്‍. 307 വര്‍ഷം ഒന്നിച്ചുനിന്ന സ്കോട്ലന്‍ഡ് ഇംഗ്ളണ്ടില്‍നിന്ന് വിട്ടുപോകണമെന്നു വാദിക്കുന്നവരും എതിര്‍ക്കുന്നവരും ഒപ്പത്തിനൊപ്പമാണെന്ന് ഏറ്റവുമൊടുവിലെ അഭിപ്രായ സര്‍വേകള്‍ തെളിയിക്കുന്നു. അവസാനം പുറത്തുവന്ന നാലു സര്‍വേകളില്‍ മൂന്നും ഐക്യത്തിന് മുന്‍തൂക്കം നല്‍കുന്നുവെങ്കില്‍ ഇന്‍റര്‍നെറ്റില്‍ നടന്ന വോട്ടിങ്ങില്‍ വന്‍ ഭൂരിപക്ഷത്തിന് സ്വാതന്ത്ര്യ വാദികള്‍ക്കാണ് മേല്‍ക്കൈ. ഇതോടെ, സ്വതന്ത്ര സ്കോട്ലന്‍ഡ് എന്ന സാധ്യതക്ക് ബ്രിട്ടന്‍ ഒരുങ്ങിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വോട്ട് അനുകൂലമാകുന്ന പക്ഷം, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ലയനത്തിന്‍െറ 309ാം വാര്‍ഷിക ദിനമായ 2016 മാര്‍ച്ച് 24ന് സ്കോട്ലന്‍ഡ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനാണ് സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ തീരുമാനം. എങ്കില്‍, യൂഗോസ്ലാവ്യയുടെ തകര്‍ച്ചക്കു ശേഷം യൂറോപ്പിലെ ആദ്യ സ്വാതന്ത്ര്യ പ്രഖ്യാപനമാവും സ്കോട്ലന്‍ഡിലേത്. 2011ല്‍ സൗത് സുഡാന്‍ ആണ് ലോകത്ത് അവസാനമുണ്ടായ രാജ്യം. അധികാരക്കൈമാറ്റത്തിനായിരിക്കും ആദ്യ സമ്മര്‍ദമെന്ന് സ്കോട്ടിഷ് പാര്‍ലമെന്‍റ് പറയുന്നു. യൂറോപ്യന്‍ യൂനിയന്‍ അംഗത്വമുള്‍പ്പെടെ കാര്യങ്ങള്‍ക്കുള്ള നടപടികളും ആരംഭിക്കും. സ്കോട്ലന്‍ഡിനോടു ചേര്‍ന്ന വടക്കന്‍ കടലിലെ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പങ്കുവെക്കും. രാജ്യത്തിന്‍െറ മൊത്തം ആവശ്യത്തിന്‍െറ 67 ശതമാനം എണ്ണയും 53 ശതമാനം പ്രകൃതി വാതകവും ഖനനം ചെയ്യപ്പെടുന്നത് ഇവിടെയാണ്. രണ്ടു ലക്ഷം പേര്‍ തൊഴിലെടുക്കുന്ന ഇവിടെ നിന്ന് നികുതിയിനത്തില്‍ മാത്രം 650 കോടി പൗണ്ട് വരുമാനമുണ്ട്. വിഭജിക്കപ്പെടുമ്പോള്‍ 90 ശതമാനവും സ്കോട്ലന്‍ഡിനാകുമെന്നാണ് സൂചന. വരുമാനം മാത്രമല്ല, ബ്രിട്ടന്‍െറ 2,300 ബില്യണ്‍ ഡോളര്‍ ബാധ്യതയും ജനസംഖ്യാനുപാതികമായി വിഭജിക്കേണ്ടിവരും. മൊത്തം ജനസംഖ്യയുടെ 1/12 ആണ് സ്കോട്ലന്‍ഡിലേത്. ബ്രിട്ടന്‍െറ നാണയമായ പൗണ്ട് അടുത്ത മാസങ്ങളിലും സ്കോട്ലന്‍ഡ് ഉപയോഗിക്കുമെങ്കിലും പൂര്‍ണ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷം അതു നഷ്ടപ്പെടും. പക്ഷേ, ബ്രിട്ടന്‍െറ അനുമതിയില്ലാതെ പൗണ്ട് സ്കോട്ലന്‍ഡ് ഉപയോഗിച്ചേക്കും. വ്യവസായം, സിവില്‍ സമൂഹം, ട്രേഡ് യൂനിയനുകള്‍ എന്നിവയെ സമന്വയിപ്പിച്ച് യൂറോപ്യന്‍ മാതൃകയില്‍ പുതിയ ഭരണഘടന തയാറാക്കുമെന്ന് സ്കോട്ലന്‍ഡ് വ്യക്തമാക്കി കഴിഞ്ഞു. അതിര്‍ത്തികള്‍ കൂടുതല്‍ സ്വതന്ത്രമാക്കാനാണ് സ്കോട്ലന്‍ഡ് പദ്ധതിയെങ്കിലും വിട്ടുവീഴ്ചയുണ്ടാകില്ളെന്ന് ബ്രിട്ടന്‍ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ രാജവാഴ്ച തുടര്‍ന്നും അംഗീകരിക്കും. കോമണ്‍വെല്‍ത്ത് അംഗത്വവും സ്കോട്ലന്‍ഡ് നിലനിര്‍ത്തും. ബ്രിട്ടീഷ് സര്‍ക്കാറിനു കീഴിലുള്ള രാജ്യാന്തര ബാങ്കിങ് സ്ഥാപനങ്ങളായ റോയല്‍ ബാങ്ക് ഓഫ് സ്കോട്ലന്‍ഡും എച്ച്.ബി.ഒ.എസും ആസ്ഥാനം സ്കോട്ലന്‍ഡില്‍നിന്ന് പറിച്ചുനടും. നിലവില്‍ സ്വതന്ത്രമായ നിയമ സംവിധാനം മാത്രമാണ് സ്കോട്ലന്‍ഡിനുള്ളത്. സൈന്യം, വാര്‍ത്താചാനല്‍, ദേശീയ ഗാനം, നാണയം എന്നിവ ഒന്നാണ്. സ്കോട്ലന്‍ഡ് പാര്‍ലമെന്‍റിനും ഭാഗിക അധികാരങ്ങളുണ്ട്. ഇവയിലെല്ലാം സ്വതന്ത്രാധികാരം കൈവരും. ബ്രിട്ടീഷ് സൈന്യത്തിന്‍െറ വിഭജനവും സ്കോട്ലന്‍ഡ് അനുകൂല നേതാവ് അലെക്സ് സാല്‍മണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 9,200 സൈനികര്‍ക്കു പുറമെ കപ്പലുകള്‍, യുദ്ധ വിമാനങ്ങള്‍, എച്ച്.എം.എസ് ആര്‍ഗില്‍ ഉള്‍പ്പെടെ വിമാനവാഹിനികള്‍, പട്രോളിങ് ബോട്ടുകള്‍ തുടങ്ങിയവയും ആവശ്യപ്പെട്ടിട്ടുണ്ട്. 2,000 നാവികരെ വിട്ടുനല്‍കണമെന്നാണ് ആവശ്യം. ഹോളിവുഡ് താരങ്ങളായ സര്‍ സീന്‍ കൊണേറി, ജെറാര്‍ഡ് ബട്ലര്‍, അലന്‍ കുമ്മിങ്, ബ്രയന്‍ കോക്സ് എന്നിവര്‍ വിഭജനത്തെ അനുകൂലിക്കുമ്പോള്‍ ഹാരിപോട്ടര്‍ കര്‍ത്താവായ ജെ.കെ. റൗളിങ്, ഫുട്ബാള്‍ പരിശീലകന്‍ ഫെര്‍ഗുസണ്‍ തുടങ്ങിയവര്‍ ശക്തമായി എതിര്‍ത്ത് രംഗത്തുണ്ട്. |
നിതാഖാത് കേരളത്തെ ബാധിച്ചിട്ടില്ളെന്ന് സി.ഡി.എസ് പഠനറിപ്പോര്‍ട്ട് Posted: 14 Sep 2014 10:17 AM PDT തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണത്തിനായി കൊണ്ടുവന്ന നിതാഖാത് നിയമം കേരളത്തെ ബാധിച്ചില്ളെന്ന് പഠനറിപ്പോര്‍ട്ട്. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്‍െറ സഹായത്തോടെ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ ജനസംഖ്യാപഠന വിദഗ്ധന്‍ പ്രഫ. കെ.സി. സക്കറിയയും കുടിയേറ്റ പഠനകേന്ദ്രം ഡയറക്ടര്‍ പ്രഫ. എസ്. ഇരുദയ രാജനും ചേര്‍ന്ന് നടത്തിയ പഠനറിപ്പോര്‍ട്ട് സെപ്റ്റംബര്‍ 17ന് മന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്യും. റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശങ്ങള്‍ ഇവയാണ്. 23 ലക്ഷം മലയാളികളാണ് വിദേശത്ത് ഉണ്ടായിരുന്നത്. നിതാഖാത്തിന്‍െറ പശ്ചാത്തലത്തില്‍ ഇത് വര്‍ധിച്ചു. പ്രവാസികള്‍ വഴിയുള്ള വരുമാനത്തിലും 50 ശതമാനം വര്‍ധന ഉണ്ടായി. 30 വയസ്സിന് താഴെയുള്ളവര്‍ വിദേശത്തക്ക് പോകുന്നത് കുറയുന്നു. നിലവില്‍ പ്രവാസികളുടെ എണ്ണത്തില്‍ കൂടുതലും മലയാളികളാണ്. എന്നാല്‍, ഇത് വരുംവര്‍ഷങ്ങളില്‍ കുറയും. ബിഹാറികളും ഉത്തര്‍പ്രദേശുകാരും ഈ സ്ഥാനം കൈയടക്കും. തൊഴില്‍ നൈപുണ്യമില്ലാത്തവര്‍ വിദേശത്ത് പോകുന്നത് കുറഞ്ഞിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് മടങ്ങിയത്തെുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതി അശാസ്ത്രീയമാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പുനരധിവസിപ്പിക്കേണ്ടവരല്ല പ്രവാസികള്‍. ഇവരുടെ വരുമാനം ഉപയോഗിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ പോലുള്ള പദ്ധതികള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്നത്. രാജ്യത്തെ ആദ്യ ജനസംഖ്യാപഠന വിദഗ്ധനായ പ്രഫ. കെ.സി. സക്കറിയ നവതിയുടെ നിറവിലാണ്. ഐക്യരാഷ്ട്ര സഭയിലും ലോകബാങ്കിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച സക്കറിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ തുടങ്ങിയവരുടെ കൂടെയും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 20 ലേറെ പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹം 25 ഓളം പഠനപ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. |
ഡേവിസ് കപ്പ് : സോം ദേവിന് ജയം; ഇന്ത്യയും സെര്‍ബിയയും ഒപ്പത്തിനൊപ്പം Posted: 14 Sep 2014 09:06 AM PDT ബംഗളൂരു: ഡേവിസ് കപ്പ് ലോകഗ്രൂപ്പ് പ്ളേഓഫിലെ ആദ്യ സിംഗ്ള്‍സില്‍ ഇന്ത്യയുടെ സോംദേവ് ദേവ്വര്‍മന് നിര്‍ണായക ജയം. ഇന്നലെ നടന്ന ആദ്യ റിവേഴ്സ് സിംഗ്ള്‍സില്‍ സോംദേവ് തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യക്ക് പ്രതീക്ഷയേകുകയായിരുന്നു. ലോകറാങ്കിങ്ങില്‍ 114ാം സ്ഥാനക്കാരനായ സോംദേവ് 61ാം സ്ഥാനത്തുള്ള ഡുസാന്‍ ലജോവിചിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് തറപറ്റിച്ചത്. തന്നേക്കാള്‍ 83 സ്ഥാനം മുന്നിലുള്ള എതിരാളിക്കെതിരെ അദ്ഭുതകരമായ പ്രകടനമായിരുന്നു സോംദേവിന്‍േറത്. 1-6, 6-4, 4-6, 6-4, 6-3 എന്ന സ്കോറിനാണ് സോംദേവ് ജയിച്ചുകയറിയത്. മൂന്നു മണിക്കൂറും 37 മിനിറ്റും മത്സരം നീണ്ടുനിന്നു.ഇതോടെ ഇരുടീമുകളും 2-2ന് തുല്യരായി. നിര്‍ണായകമായ അവസാന സെറ്റില്‍ യുകി ഭാംബ്രിക്കെതിരെ സെര്‍ബിയയുടെ ഫിലിപ് ക്രാജിനോവിച്ച് ആദ്യസെറ്റില്‍ മുന്നിലത്തെിയ ശേഷം രണ്ടാം സെറ്റിനിടെ മഴ കളിമുടക്കിയിരിക്കുകയാണ്. ആദ്യസെറ്റ് നഷ്ടമായ ശേഷം തകര്‍പ്പന്‍ പ്രകടനമായിരുന്നു സോംദേവിന്‍േറത്. കഴിഞ്ഞ ഫ്രഞ്ച് ഓപണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലത്തെിയ ലജോവിചിനെതിരെ കൈമെയ് മറന്ന് സോംദേവ് പൊരുതി. എട്ട് ബ്രേക് പോയന്‍റ് സേവ് ചെയ്ത ഇന്ത്യന്‍ താരം സര്‍വ് ആന്‍ഡ് വോളി ശൈലിയിലൂടെ രണ്ടാംസെറ്റില്‍ കളംനിറഞ്ഞു. സര്‍വ് ആന്‍ഡ് വോളി ശൈലിയില്‍ മുമ്പ് പരാജയമായിരുന്ന സോംദേവ് കര്‍ണാടക സ്റ്റേറ്റ് ലോണ്‍ ടെന്നിസ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ എതിരാളിയെ അമ്പരപ്പിച്ചു. സര്‍വീസ് ഗെയിമുമായി ആദ്യസെറ്റില്‍ നിറഞ്ഞാടിയ ലജോവിചിന് രണ്ടാം സെറ്റിന് ശേഷം ഇടതുകാലിന് അസ്വസ്ഥത അനുഭവപ്പെട്ടത് അദ്ദേഹത്തിന്‍െറ താളംതെറ്റിച്ചു. എന്നിട്ടും മൂന്നാം സെറ്റ് സെര്‍ബിയന്‍ താരത്തിന് സ്വന്തമായി. എന്നാല്‍, നാല്, അഞ്ച് സെറ്റുകളില്‍ സോംദേവ് ഉണര്‍ന്നുകളിച്ച് മത്സരം കൈയിലൊതുക്കി. |
മലയാളി താരം പ്രണോയ്ക്ക് ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം Posted: 14 Sep 2014 09:05 AM PDT പലേംബാങ് (ഇന്തോനേഷ്യ): ഇന്ത്യയുടെ മലയാളി ബാഡ്മിന്‍റണ്‍ താരം എച്ച്.എസ്. പ്രണോയിക്ക് ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍പ്രീയില്‍ പുരുഷ സിംഗ്ള്‍സ് കിരീടം. ആതിഥേയ താരമായ ഫിര്‍മാന്‍ അബ്ദുല്‍ ഖോലികിനെയാണ് പ്രണോയ് ഫൈനലില്‍ കീഴടക്കി കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയത്. ജി.ഒ.ആര്‍ ജക്കാബാറിങ് സ്റ്റേഡിയത്തില്‍ 43 മിനിറ്റ് പോരാട്ടത്തില്‍ 21-11, 22-20 എന്ന സ്കോറിനാണ് പ്രണോയ് അഭിമാനവിജയം സ്വന്തമാക്കിയത്. ആറാം സീഡായ ഈ തിരുവനന്തപുരം സ്വദേശി കഴിഞ്ഞയാഴ്ച വിയറ്റ്നാം ഗ്രാന്‍പ്രീ ഫൈനലില്‍ തോറ്റിരുന്നു. 22കാരനായ ഈ മിടുക്കന്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍പ്രീയില്‍ അഞ്ചാം സീഡായിരുന്നു. യോഗ്യതാ റൗണ്ട് ജയിച്ച് ടൂര്‍ണമെന്‍റിനത്തെിയ ഫിര്‍മാനെതിരെ ഫൈനലില്‍ ആദ്യ ഗെയിമിന്‍െറ തുടക്കം മുതല്‍ പ്രണോയ് അത്യുജ്വലമായി കളിച്ചു. 6-2ന് ഏറെദൂരം മുന്നിലത്തെിയ ശേഷം മലയാളി താരം തിരിഞ്ഞുനോക്കിയില്ല. അവസാനം തുടര്‍ച്ചയായി അഞ്ച് പോയന്‍റുകള്‍ നേടി, എതിരാളിക്ക് 11 പോയന്‍റ് മാത്രം വിട്ടുകൊടുത്ത് ആദ്യഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ഫിര്‍മാന്‍ നാട്ടുകാരായ കാണികളുടെ അകമഴിഞ്ഞ പിന്തുണയില്‍ ഗംഭീരമായി തുടങ്ങി. 5-3ന് മുന്നിലത്തെുകയും ചെയ്തു. എന്നാല്‍, പ്രണോയ് ശക്തമായി തിരിച്ചുവന്നു. 6-6ന് ഒപ്പമത്തെിയ ശേഷം 9-7ന് നേരിയ ലീഡും നേടി. ഇന്തോനേഷ്യന്‍ താരം 12-9ന്‍െറ ലീഡുമായി വീണ്ടും മുന്നില്‍ കയറി. പിന്നീട് തകര്‍പ്പന്‍ പോരാട്ടത്തിലേക്ക് ഇരുവരും റാക്കറ്റ് വീശി. 16-16ല്‍ എത്തിയ ശേഷം പ്രണോയ് തുടര്‍ച്ചയായി നാല് പോയന്‍റുമായി മാച്ച്പോയന്‍റിലത്തെി. വിട്ടുകൊടുക്കാന്‍ ഇന്തോനേഷ്യക്കാരന്‍ തയാറായിരുന്നില്ല. ഫിര്‍മാനും നാല് പോയന്‍റ് നേടിയതോടെ സ്കോര്‍ 20-20ല്‍ എത്തി. എന്നാല്‍, അന്തിമ വിജയം ഇന്ത്യന്‍ താരത്തിനായിരുന്നു. കിരീടനേട്ടത്തില്‍ ഏറെ സന്തുഷ്ടനാണെന്ന് പ്രണോയ് പറഞ്ഞു. ‘കരിയറില്‍ ഗ്രാന്‍പ്രീ കിരീടം നേടുമെന്ന് കരുതിയിരുന്നില്ല. വിയറ്റ്നാം ഗ്രാന്‍പ്രീ ഫൈനലില്‍ തോറ്റതിനു ശേഷം നിരാശയുണ്ടായിരുന്നു. എന്നാല്‍, ഒരു സമയത്ത് അതത് മത്സരത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയെന്ന നയം സ്വീകരിച്ചു. അത് പ്രാവര്‍ത്തികമാവുകയും ചെയ്തു’ -പ്രണോയ് പറഞ്ഞു. ശരീരം ക്ഷീണിച്ചിരുന്നെങ്കിലും ജയം നേടാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നതായി പ്രണോയ് പറഞ്ഞു. 2010ലെ യൂത്ത് ഒളിമ്പിക്സില്‍ ബാഡ്മിന്‍റണില്‍ വെള്ളി നേടിയ പ്രണോയ് ഒ.എന്‍.ജി.സിയില്‍ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം ആനയറ സ്വദേശിയായ ഈ താരം തിരുമുറ്റത്ത് സുനില്‍ കുമാറിന്‍െറയും ഹസീനയുടെയും മകനാണ്. പ്രണോയിയുടെ നേട്ടത്തില്‍ ഏറെ അഭിമാനം തോന്നുന്നതായി ദേശീയ കോച്ച് പി. ഗോപിചന്ദ് പറഞ്ഞു. ‘തകര്‍പ്പന്‍ പ്രകടനമാണ് അവന്‍േറത്. വിയറ്റ്നാം ഓപണില്‍ ഫൈനലിലത്തെി തിളങ്ങിയ പ്രണോയ്, ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സില്‍ കിരീടം ചൂടിയത് അതുല്യമാണ്’ -ഗോപിചന്ദ് അഭിപ്രായപ്പെട്ടു. പ്രതീക്ഷയുള്ള താരങ്ങളില്‍പ്പെടുന്നതാണ് പ്രണോയ്. നമ്മുടെ മറ്റ് താരങ്ങളെപ്പോലെ പ്രകടനത്തില്‍ ചെറിയ അസ്ഥിരത കാട്ടുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി അവന്‍ മികച്ച ഫോമിലാണെന്നത് നല്ല കാര്യമാണ്. ഭാവിയില്‍ മികച്ച വിജയം നേടാന്‍ ഇത് ഉപകരിക്കും. |
കാല്‍കോടി ഹിറ്റുമായി മന്‍ വാലാഗേ.. മെഗാ ഹിറ്റിലേക്ക് Posted: 14 Sep 2014 07:10 AM PDT ഷാറുഖ് ഖാന്‍-ദീപിക പദുകോണ്‍ ഗാനം 2014ലെ ഗാനമായി മാറുന്നു. ഇതുവരെയുള്ള ആരാധകരുടെ സ്വീകരണം വെച്ച് നോക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ ഹിറ്റ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു ‘ഹാപി ന്യൂ ഇയര്‍’ എന്ന ഷാരൂഖ് ചിത്രത്തിലെ ‘മാന്‍ വാ ലാഗേ..’ എന്ന ഗാനത്തെ. മറ്റാരുമല്ല പുത്തന്‍ തലമുറയിലെ ഗാന വിസ്മയം ശ്രേയാ ഘോഷാലിന്‍െറ തേനൂറുന്ന ശബ്ദത്തോടൊപ്പം അരിജിത് സിംഗും പാടിയ ഗാനം രണ്ടു ദിവസം കൊണ്ട് യു ട്യൂബിലൂടെ കേട്ടവര്‍ എത്രയെന്നോ? ഇരുപത്തിയാറു ലക്ഷം. വെറും 48 മണിക്കൂര്‍ കൊണ്ട് ഇത്രയധികം പേര്‍ കേട്ട ഈ ഗാനത്തെ സൂപ്പര്‍ ഹിറ്റ് എന്നല്ലാതെ എന്തു വിശേഷിപ്പിക്കാന്‍. എന്നാല്‍ ‘കൊലവെറി കൊലവെറി’ എന്ന പോലെ ഉടായിപ്പ് പാട്ടൊന്നുമല ഇത്. നല്ല അര്‍ത്ഥവത്തായ, മനോഹരമായ സംഗീതം. ആരും കേള്‍ക്കുന്ന മാത്രയില്‍ ഇഷ്ടപ്പെടുകയും വീണ്ടും കേള്‍ക്കുകയും ചെയ്യുന്ന മനോഹരമായ മെലഡി. സാധാരണ ഹിന്ദി സിനിമയില്‍ കാണുന്നതുപോലെ തട്ടുപൊളിപ്പന്‍ ഡാന്‍സോ, കാതടപ്പിക്കുന്ന സംഗീതമോ ഇതിനില്ല എന്നതും എടുത്തു പറയേണ്ടതാണ്. വിശാല്‍ -ശേഖര്‍ ടീമിന്‍്റെ സംഗീതം, വരികള്‍: ഇര്‍ഷദ് കമില്‍. ആലാപനം എടുത്തുപറയാതിരിക്കാന്‍ കഴിയില്ല. ശ്രേയയുടെ ശബ്ദ മാധുര്യത്തെയും ആലാപനവശ്യതയെയുംപറ്റി പറയുന്നത് അധികപ്പറ്റാകും. അരിജിതിന്‍െറ ആലാപനവും മനോഹരം. |
സംസ്ഥാനത്ത് നിയമന നിരോധം ഏര്‍പ്പെടുത്തിയിട്ടില്ല -കെ.എം മാണി Posted: 14 Sep 2014 07:06 AM PDT കൊച്ചി: സംസ്ഥാനത്ത് നിയമന നിരോധം ഏര്‍പ്പെടുത്തിയിട്ടില്ളെന്ന് ധനമന്ത്രി കെ.എം മാണി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ളെന്ന തന്‍െറ പ്രസ്താവനയെ യുവജന സംഘടനകള്‍ തെറ്റിദ്ധരിച്ചതാണെന്നും മാണി വ്യക്തമാക്കി. നിയമന നിരോധം സംബന്ധിച്ച ആശങ്കള്‍ക്ക് അടിസ്ഥാനമില്ല. ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ വര്‍ഷം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ളെന്ന തന്‍െറ പ്രസ്താവനയില്‍ തെറ്റിദ്ധരിച്ചാണ് യുവജന സംഘടനകള്‍ പ്രതികരിക്കുന്നതെന്നും മാണി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ വര്‍ഷം പുതിയ തസ്തികകള്‍ അനുവദിക്കേണ്ടെന്ന് ധനവകുപ്പ് തീരുമാനിച്ചത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിരുന്നു. ബാറുകള്‍ അടക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഈ വര്‍ഷം പുതിയ തസ്തികകള്‍ അനുവദിക്കില്ളെന്ന ധനമന്ത്രിയുടെ നിലപാടിനെതിരെ യുവജന സംഘടനകളായ മുസ്ലിം യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. നിയമന നിരോധത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സാമ്പത്തിക പ്രതിസന്ധിയെന്ന പ്രചാരണം മദ്യ നയം അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നതായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം സാദിഖലി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് ആകരുതെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബിയര്‍ പാലറുകള്‍ അനുവദിക്കണമെന്ന പി.സി. ജോര്‍ജിന്‍െറ അഭിപ്രായത്തെ മാണി തള്ളി. മദ്യനയത്തില്‍ കേരളാ കോണ്‍ഗ്രസിന്‍്റെ നയമോ നിലപാടോ മാറ്റിയിട്ടില്ളെന്നും ബിയര്‍-വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ളെന്നും മാണി പറഞ്ഞു. |
രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്വാനിയും രാജ്നാഥ് സിങും Posted: 14 Sep 2014 06:45 AM PDT ഗൊരഖ്പൂര്‍: മഹന്ത് അവൈദ്യനാഥിന്‍െറ സ്വപ്നമായിരുന്ന അയോധ്യയിലെ രാമക്ഷേത്രം സാക്ഷാത്കരിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ്സിങും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയും പറഞ്ഞു. കഴിഞ്ഞദിവസം മരണപ്പെട്ട അയോധ്യ പ്രക്ഷോഭ നേതാവ് അവൈദ്യനാഥിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗൊരഖ്പൂരിലത്തെിയതായിരുന്നു ഇരുവരും. അവൈദ്യനാഥിന്‍െറ മരണത്തിന് ശേഷം അദ്ദേഹത്തിന്‍െറ രാമക്ഷേത്ര സ്വപ്നം എന്താകുമെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായാണ് രാജ്നാഥ് സിങ് ഇക്കാര്യം പറഞ്ഞത്. ആ സമയം അടുത്തുണ്ടായിരുന്ന അദ്വാനി രാജ്നാഥിനെ പിന്തുണച്ച് തലയാട്ടുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കിയില്ല. രാമജന്‍മഭൂമി പ്രസ്ഥാനത്തിന്‍െറ മുന്‍നിര നേതാവായിരുന്നു മഹന്തെന്ന് അനുശോചന സന്ദേശത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു. ദേശാഭിമാനിയായ നേതാവായിരുന്ന മഹന്തിനെ രാജ്യം എന്നും ഓര്‍മിക്കുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. മഹന്ത് രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് അദ്വാനിയും അനുസ്മരിച്ചു. അയോധ്യയില്‍ 1980കളില്‍ രാമക്ഷേത്രമെന്ന ആവശ്യം ഏറ്റവും സജീവമാക്കി നിര്‍ത്തിയ വ്യക്തിയാണ് ബി.ജെ.നേതാവായിരുന്ന അവൈദ്യനാഥ്. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു മുന്‍ ലോക്സഭാംഗം കൂടിയായ മഹന്ത്. |
No comments:
Post a Comment