സ്പിരിറ്റ് കടത്ത് : ആര്യങ്കാവില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു സ്പിരിറ്റ് കടത്ത് തടയാന്‍ സ്ഥിരംസംവിധാനം Madhyamam News Feeds |
- സ്പിരിറ്റ് കടത്ത് : ആര്യങ്കാവില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു സ്പിരിറ്റ് കടത്ത് തടയാന്‍ സ്ഥിരംസംവിധാനം
- നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് ഒരാഴ്ച സ്റ്റേ
- ഇന്ത്യയില്‍ അല്‍ഖാഇദയുടെ സാന്നിധ്യത്തിന് തെളിവില്ല -യു.എസ് വിദഗ്ധന്‍
- മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ളെന്ന് മുഖ്യമന്ത്രി
- എഫ്.സി.ഐയിലേക്കുള്ള അരിവരവ് : സിവില്‍ സപൈ്ളസ് വകുപ്പ് ഒളിച്ചുകളി തുടരുന്നു
- കുട്ടനാട് പാക്കേജിന്‍െറ പ്രവര്‍ത്തനം അവസാനിച്ചതില്‍ ദുരൂഹതയെന്ന്
- ഓണം വിപണിയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് തുണയായില്ല
- റയല്‍ വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ: മാഞ്ചസ്റ്ററിലേക്കെന്ന് സൂചന
- ടു.ജി: സി.ബി.ഐ ഡയറക്ടര്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി
- കശ്മീര്‍ പ്രളയം: മരണം 150ലേറെ; മലയാളികളും കുടുങ്ങിക്കിടക്കുന്നു
- കൂട്ട ബലാത്സംഗം: അഫ്ഗാനില്‍ ഏഴു പേര്‍ക്ക് വധശിക്ഷ
- സെറീനക്ക് തുടര്‍ച്ചയായ മൂന്നാം തവണയും യു.എസ് ഓപണ്‍
- ട്വന്‍റി 20: ഇംഗ്ളണ്ടിന് മൂന്ന് റണ്‍സ് ജയം
- ഐ.എസിനെതിരായ ആക്രമണം: ഒബാമയുടെ പ്രഖ്യാപനം ബുധനാഴ്ച
- എയര്‍ ഇന്ത്യ വിമാനം ടൊറന്‍േറായില്‍ അടിയന്തരമായി ഇറക്കി
- സാനിയക്ക് മോദിയുടെ അഭിനന്ദനം
- നാടും നഗരവും ആഘോഷലഹരിയില്‍
- മദ്യനയത്തെ പിന്തുണച്ച് കത്തോലിക്ക ഇടയലേഖനം
Posted: 08 Sep 2014 12:47 AM PDT പുനലൂര്‍: ഓണം നാളുകളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സ്പിരിറ്റ് കടത്ത് തടയാനായി സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവില്‍ പൊലീസിന്‍െറ പ്രത്യേക സംഘത്തെ നിയോഗിച്ചു. |
നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് ഒരാഴ്ച സ്റ്റേ Posted: 08 Sep 2014 12:45 AM PDT Image: ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. ഒരാഴ്ചത്തേക്കാണ് ശിക്ഷ കോടതി സ്റ്റേ ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഉത്തരവ് മീററ്റ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. ഈ മാസം 12ന്, വെള്ളിയാഴ്ച, തൂക്കിലേറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജൂലൈ 27നാണ് കോലിയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയത്. തുടര്‍ന്ന് ഈയാഴ്ച ശിക്ഷ നടപ്പാക്കുന്നതിന് ഗാസിയാബാദ് സെഷന്‍സ് കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചു. ശിക്ഷ നടപ്പാക്കുന്നതിനായി മീററ്റ് ജയിലിലേക്ക് കോലിയെ മാറ്റിയിരുന്നു. നോയ്ഡക്കടുത്ത് നിതാരിയില്‍ കുട്ടികളെ പീഡിപ്പിച്ചു കൊന്നു എന്ന കേസിലാണ് കോലിയെ അറസ്റ്റ് ചെയ്തത്. നിതാരിയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്നു കോലി. പതിനാല് വയസുകാരിയായ റിംപാ ഹല്‍ദറിനെ കാണാതായതോടെ 2006ലാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്. കാണാതായ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റ് കുട്ടികളെയും കോലി കൊന്നു എന്ന വിവരം പുറത്തായത്. കുട്ടികളുടെ അസ്ഥി അവശിഷ്ടങ്ങള്‍ വീടിന് സമീപത്തുള്ള ഓവു ചാലില്‍ നിന്ന് കണ്ടത്തെുകയായിരുന്നു. പീഡനത്തിനും കൊലപാതകത്തിനുമായി 16 കേസുകളാണ് കോലിക്കെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതില്‍ അഞ്ചണ്ണെത്തില്‍ ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചിട്ടുണ്ട്. ബാക്കി കേസുകളില്‍ വിചാരണ നടക്കുകയാണ്. |
ഇന്ത്യയില്‍ അല്‍ഖാഇദയുടെ സാന്നിധ്യത്തിന് തെളിവില്ല -യു.എസ് വിദഗ്ധന്‍ Posted: 08 Sep 2014 12:42 AM PDT Image: വാഷിംങ്ടണ്‍: ഇന്ത്യ അല്‍ഖാഇദ ഭീഷണിയുടെ നിഴലില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മറ്റൊരു വാര്‍ത്ത. യു.എസിന്‍റെ തീവ്രവാദ പ്രതിരോധ വിഭാഗത്തിലെ മുതിര്‍ന്ന വിദഗ്ധന്‍ ഇക്കാര്യം നിഷേധിച്ചു. രാജ്യത്ത് അല്‍ഖാഇദയുടെ സാന്നിധ്യം ഇല്ളെന്ന് പീറ്റര്‍ ബെര്‍ഗന്‍ സി.എന്‍.എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അല്‍ഖാഇദ നേതാവിന്‍റേതായി കഴിഞ്ഞ ആഴ്ച പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിരവധി തീവ്രവാദ വിരുദ്ധ പുസ്തകങ്ങളുടെ കര്‍ത്താവായ ബെര്‍ഗ് മാന്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അല്‍ഖാഇദ പുതിയ ശാഖ ആരംഭിക്കാന്‍ പോവുകയാണെന്ന് വീഡിയോയില്‍ അല്‍ഖാഇദ നേതാവ് ഏറെ നാളായി വാര്‍ത്താ പരിസരത്തില്ലാതിരുന്ന സവാഹിരിയുടെ ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമം മാത്രമാണ് ഇത്. ഇറാഖിലും സിറിയയിലും ഐ എസ് ഉയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ അല്‍ഖാഇദ വിസ്മൃതമായിപ്പോവുമോ എന്നതില്‍ നിന്നുമുണ്ടായ ഇടപെടല്‍ ആയാണ് പീറ്റര്‍ ബെര്‍ഗ് മാന്‍ ഇതിനെ ചൂണ്ടിക്കാണിച്ചത്. നിങ്ങള്‍ ആ ടേപ്പിലേക്ക് നോക്കൂ, അത് സവാഹിരിയെ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. അര മണിക്കൂറിലേറെ അയാള്‍ ഏകപക്ഷീയമായി സംസാരിക്കുകയാണ്. എന്തു മാത്രം മടുപ്പുളവാക്കുന്നത് ആണിത്-ബെര്‍ഗ് മാന്‍ ചോദിക്കുന്നു. അല്‍ഖാഇദയുമായി ഐ.എസിന്‍റെ പ്രവര്‍ത്തനത്തെ അദ്ദേഹം താരതമ്യപ്പെടുത്തുകയും ചെയ്തു. മാധ്യമങ്ങളുടെ നയതന്ത്രം മനസ്സിലാക്കിയാണ് ഐ.എസിന്‍റെ പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ ചരിത്രത്തില്‍ ഇതുവരെ അല്‍ഖാഇദ നേടിയതിനേക്കാള്‍ വിജയം ഐ.എസ് നേടുന്നു. അവര്‍ സ്ഥലം, പണം,പ്രവര്‍ത്തകര്‍ തുടങ്ങിയവ കൂടുതല്‍ വേഗത്തില്‍ കയ്യടക്കി പശ്ചിമേഷ്യയില്‍ കാലുറപ്പിച്ചിരിക്കുന്നുവെന്നും ബെര്‍ഗ്മാന്‍ പ്രതികരിച്ചു. |
മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ളെന്ന് മുഖ്യമന്ത്രി Posted: 08 Sep 2014 12:37 AM PDT Image: കൊല്ലം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരോധം മൂലമുണ്ടാകുന്ന വരുമാനനഷ്ടം ഒരു നഷ്ടമായി കണക്കാക്കുന്നില്ല. വ്യാജമദ്യത്തിന്‍െറ ഭീഷണിയും ബാര്‍ തൊഴിലാളികളുടെ പുനരധിവാസവുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ശിവഗിരിയില്‍ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. മദ്യനയത്തിന് ലഭിക്കുന്ന പിന്തുണ തങ്ങള്‍ക്ക് ശക്തി പകരുന്നുവെന്ന് എക്സൈസ് മന്ത്രി കെ.ബാബു വ്യക്തമാക്കി. സാമൂഹികമായ പുരോഗതി ആഗ്രഹിക്കുന്ന എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തില്‍ തുടര്‍ന്നും ലഭിക്കേണ്ടതുണ്ടെന്നും ബാബു വ്യക്തമാക്കി. |
എഫ്.സി.ഐയിലേക്കുള്ള അരിവരവ് : സിവില്‍ സപൈ്ളസ് വകുപ്പ് ഒളിച്ചുകളി തുടരുന്നു Posted: 08 Sep 2014 12:12 AM PDT പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള അരിവരവ് സംബന്ധിച്ച് സിവില്‍ സപൈ്ളസ് വകുപ്പ് ഒളിച്ചുകളി നടത്തുന്നു. രണ്ടുമാസത്തോളമായി ഇവിടേക്ക് റോഡ് മാര്‍ഗമാണ് ധാന്യമത്തെിക്കുന്നത്. |
കുട്ടനാട് പാക്കേജിന്‍െറ പ്രവര്‍ത്തനം അവസാനിച്ചതില്‍ ദുരൂഹതയെന്ന് Posted: 08 Sep 2014 12:04 AM PDT ആലപ്പുഴ: 2008 ജൂലൈ 24ന് യു.പി.എ സര്‍ക്കാര്‍ അനുവദിച്ച കുട്ടനാട് പാക്കേജ് അതേ സര്‍ക്കാറിന്‍െറ കാലത്തുതന്നെ അവസാനിപ്പിച്ചെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ യഥാസമയം അറിഞ്ഞിരുന്നില്ല എന്നതില്‍ ദുരൂഹതയുണ്ടെന്ന് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ആരോപിച്ചു. കുട്ടനാട് പാക്കേജ് നിര്‍ത്തലാക്കിയ സമയംതന്നെ സംസ്ഥാന സര്‍ക്കാറും ജനപ്രതിനിധികളും ഇടപെട്ടിരുന്നെങ്കില്‍ പ്രവര്‍ത്തന കാലാവധി നീട്ടി വാങ്ങാമായിരുന്നു എന്നിരിക്കെ ആരുംതന്നെ ഇതിന് പ്രയത്നിക്കാഞ്ഞതും ദുരൂഹതയുളവാക്കുന്നു. |
ഓണം വിപണിയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് തുണയായില്ല Posted: 08 Sep 2014 12:01 AM PDT തൃപ്പൂണിത്തുറ: തിരുവോണത്തലേന്ന് ഉത്രാടപ്പാച്ചില്‍ നടത്തിയിട്ടും ഓണം വിപണിയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് തുണയായില്ല. സപൈ്ളകോ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടത്തുന്ന ഓണം വിപണി പ്രത്യേകിച്ച് പച്ചക്കറി സാധനങ്ങളുടെ വില്‍പന അട്ടിമറിക്കപ്പെട്ടു. |
റയല്‍ വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ: മാഞ്ചസ്റ്ററിലേക്കെന്ന് സൂചന Posted: 07 Sep 2014 11:49 PM PDT Image: മാഡ്രിഡ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ അസംതൃപ്തനെന്ന് റിപ്പോര്‍ട്ടുകള്‍. തന്‍െറ പ്രിയപ്പെട്ട സഹതാരം എയ്ഞ്ചല്‍ ഡി മരിയ മാഞ്ചസ്റ്ററിലേക്ക് പോയതാണ് റൊണാള്‍ഡോയുടെ അസംതൃപ്തിക്കു പിന്നില്‍. ക്ളബിന്‍െറ ട്രാന്‍സ്ഫര്‍ നയങ്ങളിലുള്ള അതൃപ്തി താരം വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്ഫര്‍ നയങ്ങളില്‍ തനിക്ക് കൃത്യമായ അഭിപ്രായമുണ്ടെന്നും എന്നാല്‍ ഇക്കാര്യം പരസ്യമാക്കാനില്ളെന്നും ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയിരുന്നു. ക്രിസ്റ്റ്യാനോ റയല്‍ വിടാനൊരുങ്ങിയതോടെ ഇംഗ്ളീഷ് വമ്പന്മാരായ ചെല്‍സി താല്‍പര്യം പ്രകടിപ്പിച്ച് വന്നിട്ടുണ്ട്. എന്നാല്‍ തന്‍െറ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണെറ്റഡിലേക്ക് മടങ്ങാനാണ് റൊണാള്‍ഡോ ആഗ്രഹിക്കുന്നത്. താന്‍ മാഞ്ചസ്റ്ററിനെ സ്നേഹിക്കുന്നു,അത് എല്ലാവര്‍ക്കുമറിയാം, മാഞ്ചസ്റ്റര്‍ എന്‍െറ ഹൃദയമാണ്, അവിടെ നല്ല സൗഹൃദങ്ങള്‍ തനിക്കുണ്ട്..ഒരു നാള്‍ മാഞ്ചസ്റ്ററില്‍ താന്‍ തിരികെയത്തെുമെന്ന് കഴിഞ്ഞ ദിവസം റൊണാള്‍ഡൊ വ്യക്തമാക്കിയിരുന്നു. റയലില്‍ സഹതാരങ്ങളുമായി മികച്ച ബന്ധമാണുണ്ടായിരുന്നതെങ്കിലും ടീം മാനേജ്മെന്‍റുമായി കാര്യങ്ങള്‍ സുഗമമായിരുന്നില്ളെന്ന് അര്‍ജന്‍റീന താരം വ്യക്തമാക്കിയരുന്നു. ക്ളബ് ഉടമ ഫ്ളോറെന്‍റിന പെരസമായി നല്ല സൗഹൃദത്തിലായിരുന്നില്ല. റയല്‍ വിടണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, അവര്‍ക്ക് തന്നെ വേണ്ടാതായതോടെ അത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നു. |
ടു.ജി: സി.ബി.ഐ ഡയറക്ടര്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി Posted: 07 Sep 2014 11:11 PM PDT Image: ന്യൂഡല്‍ഹി: ടു.ജി സ്പെക്ട്രം കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയോട് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നതിനായി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. സി.ബി.ഐ ഡയറക്ടറുടെ വസതിയിലെ സന്ദര്‍ശക ഡയറിയും പ്രശാന്ത് ഭൂഷണ്‍ കോടതിക്ക് കൈമാറി. രഞ്ജിത് സിന്‍ഹക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരാഴ്ചക്കുള്ളിലാണ് സി.ബി.ഐ ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കേണ്ടത്. പറയാനുള്ളതെല്ലാം കൃത്യമായി ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2ജി, കല്‍ക്കരിപ്പാടം അഴിമതിക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത കേസുകളുമായി ബന്ധപ്പെട്ടവരും റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനി പ്രതിനിധികളും സി.ബി.ഐ ഡയറക്ടറുടെ വീട്ടില്‍ നിരന്തരം സന്ദര്‍ശനം നടത്തിയത് ഗുരുതര വിഷയമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയത്. ടു.ജി കേസില്‍ രഞ്ജിത് സിന്‍ഹ ഉന്നതരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. |
കശ്മീര്‍ പ്രളയം: മരണം 150ലേറെ; മലയാളികളും കുടുങ്ങിക്കിടക്കുന്നു Posted: 07 Sep 2014 10:45 PM PDT Image: ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. 70ലധികം പേരാണ് വിവിധഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. വിനോദയാത്രക്കായി എത്തിയവരാണ് ഇവര്‍. ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രന്‍ നായരും ഇതിലുള്‍പ്പെടും. സംസ്ഥാനത്ത് നാലുദിവസത്തിലേറെയായി തുടരുന്ന മഴയിലും ബന്ധപ്പെട്ട കെടുതികളിലും മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യവും വ്യോമ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചില സ്ഥലങ്ങളില്‍ വെള്ളം 12 അടിവരെ ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്‍െറ നേതൃത്വത്തില്‍ 12,000ഓളം പേരെ ഇതുവരെ ജമ്മുവിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലത്തെിച്ചു. അഖ്നൂര്‍, പൂഞ്ച്, രജൗരി മേഖലകളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്. പ്രളയം ദേശീയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് ആയിരം കോടി രൂപയുടെ പ്രത്യേക സഹായം നല്‍കുമെന്നും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി അറിയിച്ചു. പാക് അധീന കശ്മീരിലെ പ്രളയബാധിതരെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും ജമ്മുകശ്മീരിന്‍െറ ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ കഴിയുമെന്നും മോദി വ്യക്തമാക്കിയിരുന്നു. |
കൂട്ട ബലാത്സംഗം: അഫ്ഗാനില്‍ ഏഴു പേര്‍ക്ക് വധശിക്ഷ Posted: 07 Sep 2014 09:42 PM PDT Image: കാബൂള്‍: ഒരു കുടുംബത്തിലെ നാലു സ്ത്രീകളെ ബലാത്സംഗം ചെയ്ത ഏഴു പേരെ അഫ്ഗാന്‍ കോടതി വധശിക്ഷക്ക് വിധിച്ചു. ദേശീയ തലത്തില്‍ പ്രക്ഷോഭത്തിനിടയാക്കിയ സംഭവത്തില്‍ വിധി കേള്‍ക്കാന്‍ നിരവധി പേരാണ് കോടതിയില്‍ എത്തിയിരുന്നത്. പ്രതികള്‍ക്ക്് വധശിക്ഷ നല്‍കണം എന്ന ആവശ്യമുയര്‍ത്തി നിരവധി പ്രക്ഷോഭകാരികളും കോടതിക്ക് പുറത്തുണ്ടായിരുന്നു. കോടതി നടപടികള്‍ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കാബൂളിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിലെ നാലു സ്ത്രീകളാണ് അക്രമണത്തിനിരയായത്. സ്ത്രീകളുടെ ആഭരണങ്ങള്‍ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തതിനു ശേഷം ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു.സോഷ്യല്‍മീഡിയയിലും രാജ്യത്തെ ടെലിവിഷന്‍ ചാനലുകളിലും അക്രമം സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. |
സെറീനക്ക് തുടര്‍ച്ചയായ മൂന്നാം തവണയും യു.എസ് ഓപണ്‍ Posted: 07 Sep 2014 06:43 PM PDT Image: ന്യൂയോര്‍ക്ക്: അമേരിക്കയുടെ സെറീന വില്യംസിന് തുടര്‍ച്ചയായ മൂന്നാം തവണയും യു.എസ് ഓപണ്‍ കിരീടം. ഡെന്‍മാര്‍ക്കിന്‍െറ കാരൊലിന്‍ വോസ്നിയാകിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന യു.എസ് ഓപണില്‍ മുത്തമിട്ടത്. സ്കോര്‍: 6-3, 6-3. വെറും 75 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് സെറീനയുടെ വിജയം. 32കാരിയായ സെറീനയുടെ 18ാം ഗ്രാന്‍റ്സ്ളാം കിരീടമാണിത്. ഇതോടെ സെറീന ക്രിസ് എവര്‍ട്ടിന്‍െറയും മാര്‍ട്ടീന നവരത്ലോവയുടെയും റെക്കോര്‍ഡിനൊപ്പമെത്തി. ക്രിസ് എവര്‍ട്ടിന് ശേഷം മൂന്ന് തവണ തുടര്‍ച്ചയായി യു.എസ് ഓപണ്‍ നേടുന്ന ആദ്യ വനിതാതാരവുമായി സെറീന. |
ട്വന്‍റി 20: ഇംഗ്ളണ്ടിന് മൂന്ന് റണ്‍സ് ജയം Posted: 07 Sep 2014 10:50 AM PDT Image: എജ്ബാസ്റ്റണ്‍: ഇംഗ്ളീഷ് പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ മടക്കം. ഏക ട്വന്‍റി 20 മത്സരത്തില്‍ ഇംഗ്ളണ്ട് മൂന്ന് റണ്‍സിന് ജയിച്ചു. രണ്ട് മാസമായി ഇംഗ്ളണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇന്നത്തേത്. ഇംഗ്ളണ്ട് ഉയര്‍ത്തിയ 181റണ്‍സിന്‍െറ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 177 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിരാട് കോലി (66) അര്‍ധസെഞ്ച്വറി നേടി. ശിഖര്‍ ധവാന്‍ 33ഉം ധോണി 27ഉം റെയ്ന 25ഉം റണ്‍സെടുത്തു. ഇംഗ്ളണ്ടിനുവേണ്ടി ഫിന്‍, മുഈന്‍ അലി, ഗേണി, വോക്കേഴ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സെടുത്തത്. ഇംഗ്ളണ്ടിന് വേണ്ടി മോര്‍ഗന്‍ 31 ബാളില്‍ 71 റണ്‍സെടുത്തു. ഹെയ്ല്‍സ് 40 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി പേസ് ബൗളര്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. മോര്‍ഗനാണ് മാന്‍ ഓഫ് ദി മാച്ച്. |
ഐ.എസിനെതിരായ ആക്രമണം: ഒബാമയുടെ പ്രഖ്യാപനം ബുധനാഴ്ച Posted: 07 Sep 2014 10:35 AM PDT Image: വാഷിങ്ടണ്‍: ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തുരത്തുന്നത് സംബന്ധിച്ച നടപടികള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബാറക് ഒബാമ ബുധനാഴ്ച പ്രഖ്യാപിക്കും. ഐ.എസിനെതിരായ ആക്രമണ നീക്കം അമേരിക്കന്‍ ജനതയെയും യു.എസ് കോണ്‍ഗ്രസിനെയും അദ്ദേഹം അറിയിക്കും. വിഷയത്തില്‍ യു.എസ് കോണ്‍ഗ്രസിന്‍െറ പിന്തുണ ഒബാമ തേടും. ഐ.എസ് അമേരിക്കന്‍ ജനതക്ക് എത്രത്തോളം ഭീഷണിയുയര്‍ത്തുന്നതാണെന്നും ഇക്കാര്യത്തില്‍ രാജ്യത്തിന്‍െറ പ്രതിരോധം ഒരുക്കേണ്ടതിനെ കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കും. അമേരിക്കന്‍ ദേശീയ ദുരന്തമായ സെപ്റ്റംബര്‍ 11 വാര്‍ഷിക ദിനത്തിന്‍െറ ഒരു ദിവസം മുമ്പാണ് ഒബാമയുടെ പ്രഖ്യപനം ഉണ്ടാകുക. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം എന്‍.ബി.സി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഒബാമ ഇതേപറ്റി സൂചന നല്‍കിയിരുന്നു. ഐ.എസ് അമേരിക്കക്ക് നിലവില്‍ ഭീഷണി ഉയര്‍ത്തുന്നില്ളെന്ന് ഒബാമ വ്യക്തമാക്കി. ഐ.എസിന്‍െറ പ്രവര്‍ത്തനം ചില രാജ്യങ്ങളില്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും ഇത്തരക്കാര്‍ അമേരിക്കയില്‍ വരുന്നത് ഭാവിയില്‍ ഭീഷണി ഉയര്‍ത്തുമെന്നും ഒബാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇറാഖില്‍ ഐ.എസിനെതിരായ ആക്രമണത്തിന് 10 പ്രമുഖ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം രൂപവത്കരിക്കാന്‍ യു.എസ് നീക്കം ശക്തമാക്കിയിട്ടുണ്ട്. വെയില്‍സില്‍ വെള്ളിയാഴ്ച സമാപിച്ച നാറ്റോ ഉച്ചകോടിയിലാണ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും പ്രതിരോധ സെക്രട്ടറി ചക് ഹെഗലും ഇതിനായി അണിയറനീക്കങ്ങള്‍ തുടങ്ങിയത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ആസ്ട്രേലിയ, തുര്‍ക്കി, ഇറ്റലി, പോളണ്ട്, ഡെന്മാര്‍ക് എന്നിവര്‍ ചേര്‍ന്നതാണ് സഖ്യം എന്നാണ് സൂചന. ആക്രമണത്തില്‍ നേരിട്ട് ചേര്‍ന്നില്ളെങ്കിലും രഹസ്യാന്വേഷണം, വെടിക്കോപ്പുകള്‍, സൈനിക ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ ഈ രാജ്യങ്ങള്‍ സഹകരിക്കും. ഒരു അറബ് രാജ്യത്തെ പോലും ഉള്‍പെടുത്താതെയാണ് അമേരിക്ക സഖ്യം രൂപവത്കരിക്കുന്നത്്. ഇറാഖിന്‍െറ ആറ് അയല്‍ രാജ്യങ്ങളില്‍ ഒന്നു മാത്രമാണ് സഖ്യത്തിലുണ്ടാവുക. റഷ്യ, ഖത്തര്‍, സഊദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെ കൂടി ഭാഗമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇറാന്‍െറ പങ്കാളിത്തം ഇരു വിഭാഗവും നിഷേധിച്ചിരുന്നു. |
എയര്‍ ഇന്ത്യ വിമാനം ടൊറന്‍േറായില്‍ അടിയന്തരമായി ഇറക്കി Posted: 07 Sep 2014 09:42 AM PDT Image: ടൊറന്‍േറാ: ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ AI 126 വിമാനം കനഡയിലെ ടൊറന്‍േറായില്‍ അടിയന്തരമായി ഇറക്കി. എന്‍ജിന്‍ ഓയില്‍ മര്‍ദ്ദം സംബന്ധിച്ച സന്ദേശം ലഭിച്ചതിനത്തെുടര്‍ന്നാണ് വിമാനം ഇറക്കിയത്. വിമാനത്തില്‍ 342 യാത്രക്കാരുണ്ടായിരുന്നു. മുന്നറിയിപ്പ് ലഭിച്ചതോടെ ഏറ്റവും അടുത്തുള്ള താവളത്തില്‍ ഇറക്കാന്‍ പൈലറ്റ് അനുമതി ചോദിക്കുകയായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. പുറപ്പെട്ട് 20 മിനിറ്റിന് ശേഷമാണ് അപകട സന്ദേശം ലഭിച്ചത്. വിമാനം ഇപ്പോള്‍ വിദഗ്ധര്‍ പരിശോധിക്കുകയാണ്. |
Posted: 07 Sep 2014 02:50 AM PDT Image: ന്യൂഡല്‍ഹി: യു.എസ് ഓപണ്‍ മിക്സഡ് ഡെബിള്‍സില്‍ ജേതാവായ ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി മോഡി പറഞ്ഞു. കളിയില്‍ അമേരിക്കന്‍-മെക്സിക്കന്‍ ജോഡികള്‍ ആയ അബിഗെയില്‍ സ്പിയേര്‍സ്,സാന്‍റിയാഗോ ഗോണ്‍സാലസ് സഖ്യത്തെ 6-1,2-6,11-9 നാണ് പരാജയപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയായിരുന്നു മല്‍സരം. പ്രധാനമന്ത്രിയുടെ പ്രശംസക്ക് സാനിയ നന്ദി പറഞ്ഞു. വളരെ നന്ദി സര്‍, സമീപ ഭാവിയില്‍ തന്നെ താങ്കളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു. |
Posted: 07 Sep 2014 01:45 AM PDT കൊയിലാണ്ടി: ഉത്രാടപ്പാച്ചിലില്‍ നഗരം വീര്‍പ്പുമുട്ടി. വിവിധ ഭാഗങ്ങളിലുള്ളവര്‍ ഒരുമിച്ച് എത്തിയതോടെ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സാധനങ്ങള്‍ക്കെല്ലാം പൊള്ളുന്ന വിലയായിരുന്നെങ്കിലും കടയില്‍ തിരക്കിന് ഒട്ടും കുറവില്ലായിരുന്നു. പച്ചക്കറികള്‍ക്കെല്ലാം നല്ല വിലക്കയറ്റം അനുഭവപ്പെട്ടു. നേന്ത്രക്കായ വില ജനത്തെ വലച്ചു. കിലോവിന് 60 രൂപവരെയായിരുന്നു. ഒപ്പം വെളിച്ചെണ്ണ വില വര്‍ധിച്ചതും വറുത്തകായയും വറുത്ത ഉപ്പേരിയും ആളുകളുടെ കൈപൊളിച്ചു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില കൂടിയിരുന്നു. ചുരിദാറുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവക്കായിരുന്നു വിപണിയില്‍ ഡിമാന്‍ഡ് കൂടുതല്‍. വിലക്കയറ്റത്തിന്‍െറ പിടിയില്‍നിന്ന് അല്‍പം ആശ്വാസംപകര്‍ന്നത് വഴിയോര കച്ചവടമായിരുന്നു. ഇടക്ക് മഴ പെയ്തത് പ്രശ്നം സൃഷ്ടിച്ചു. പൂക്കച്ചവടക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. വിലകൂട്ടി കിട്ടിയ അവസരം അവരില്‍ പലരും നന്നായി മുതലെടുത്തു. |
മദ്യനയത്തെ പിന്തുണച്ച് കത്തോലിക്ക ഇടയലേഖനം Posted: 07 Sep 2014 01:37 AM PDT Image: ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്‍െറ മദ്യനയത്തെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപതയുടെ ഇടയലേഖനം. സര്‍ക്കാരിന്‍്റെ മദ്യനയം സ്വാഗതാര്‍ഹവും പ്രത്യാശ നല്‍കുന്നതുമാണ്. ഇങ്ങനെയൊരു മദ്യനയ രൂപീകരണത്തിന് കാരണക്കാരായ എല്ലാവരെയും അഭിനന്ദിക്കുന്നു. ഇടവകകളിലെ അജപാല സമിതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരി വിമുക്തരായിരിക്കണമെന്നും "സര്‍ക്കാരിന്‍്റെ മദ്യനയവും ലഹരിവിമുക്ത കേരളവും" എന്ന തലക്കെട്ടിലുള്ള ഇടയലേഖനത്തില്‍ പറയുന്നു. സര്‍ക്കാരിന്‍്റെ നയം മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്മേഷവും ശക്തിയും പകരുന്നതാണ്. സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ മനുഷ്യനന്മയും സാമൂഹികക്ഷേമവും ആഗ്രഹിക്കുന്ന എല്ലാവരും മുന്നോട്ടുവരണം. പൊതുവേദികളിലും വിരുന്നു സല്‍ക്കാരങ്ങളിലും മദ്യം വിളമ്പരുതെന്നും അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ വായിച്ച ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. സര്‍ക്കാരിന്‍്റെ മദ്യനയം വിജയിക്കണമെങ്കില്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് മദ്യവര്‍ജനം വ്യാപകമാക്കണം. സ്വകാര്യ മദ്യോല്‍പാദനവും വ്യാജ മദ്യോപയോഗവും ഒരു കാരണവശാലും സംഭവിക്കരുത്. മദ്യത്തിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമകളായവരെ മോചിപ്പിക്കാന്‍ ഇടവകകളിലെ മദ്യവിരുദ്ധ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ ഇടയേലഖനത്തില്‍ ആവശ്യപ്പെടുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment