സ്വാഗതം
WELCOME

News Update..

Saturday, September 20, 2014

ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ല –ഹൈകോടതി Madhyamam News Feeds

ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ല –ഹൈകോടതി Madhyamam News Feeds

Link to

ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ല –ഹൈകോടതി

Posted: 20 Sep 2014 12:53 AM PDT

Image: 

കൊച്ചിഃ അടച്ചൂപൂട്ടിയ 418 ബാറുകളുടെ നിലവാര പരിശോധന നടത്തേണ്ടതില്ലെന്ന്​ ഹൈകോടതി. ബാറുകളുടെ നിലവാരം പരി​ശോധിക്കാൻ സർക്കാറിന്​ നിർദേശം നൽകണമെന്ന ബാറുടമകളുടെ ഹരജി ഹൈകോടതി തള്ളി. ലൈസൻസ്​ പുതുക്കാൻ പരി​ശോധന തുടരണമെന്നായിരുന്നു ബാറുടമകളു​ടെ ആവശ്യം.

 മദ്യനയം നിയമമായ സാഹചര്യത്തിൽ ഇക്കാര്യം അപ്രസക്​തമാണ്​. ഭാവിയിൽ ബാറുകൾക്ക്​ അനുകൂലമായി വിധിയുണ്ടായാൽ നിലവാര പരിശോധന നടത്തുന്നതിന്​ തടസമില്ലെന്നും കോടതി വ്യക്തമാക്കി.
 

അതിർത്തിയിൽ ചൈനീസ്​ ​സേനയുടെ സാന്നിധ്യം തുടരുന്നു

Posted: 20 Sep 2014 12:03 AM PDT

Image: 

ന്യൂഡൽഹിഃ ചൈനീസ്​ ​പട്ടാളം ഇന്ത്യയിലേക്ക്​ കടന്നുകയറിയതിനെ തുടർന്ന്​  അതിർത്തിയിൽ രൂപപ്പെട്ട സംഘർഷം തുടരുന്നു. ഒരാഴ്​ച മുമ്പാണ്​ ആയിരത്തോളം വരുന്ന  ചൈനീസ്​ പീപ്പിൾസ്​ ലിബറേഷൻ ആർമി സേന ലഡാക്കിലെ ചുമുർ ​പ്രദേശത്ത്​ കടന്നുകയറിയത്​. മുന്ന്​ ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ചൈനീസ്​​ പ്രസിഡൻറ്​  സൈന്യത്തെ പിൻവലിക്കുമെന്ന്​ ഉറപ്പുനൽകിയിരുന്നു. എന്നാൽ ചൈനീസ്​ സേന പിൻമാറിയിട്ടില്ലെന്നും ഇന്ത്യൻ ഭൂപ്ര​ദേശത്ത്​ നിലയുറപ്പിച്ചിരിക്കുകയാണെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്​തു.

ചൈനീസ് ​ ​കടന്നുകയറ്റം നേരിടാൻ ചുമുർ മേഖലയിൽ ഇന്ത്യ 1500 സൈനിക​രെ വിന്യസിച്ചു. സ്ഥിതി നീണ്ടുപോകുമെന്നും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും സൈന്യം അറിയിച്ചു. സംഘർഷം കുറക്കാൻ ഇരുവിഭാഗങ്ങളും ഇതുവരെ ഫ്ലാഗ്​ മീറ്റിങ്​ നടത്തിയിട്ടില്ല.

സി.പി.എം കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ കേരളം ശാന്തമാകും ^ചെന്നിത്തല

Posted: 19 Sep 2014 11:34 PM PDT

Image: 

കോഴിക്കോട്: സി.പി.എം കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ കേരളം ശാന്തമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡി.സി.സി ഓഫീസില്‍ നടന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍  അറസ്റ്റിലാകുന്ന പ്രതികളുടെ രാഷ്ട്രീയബന്ധം സി.പി.എമ്മിനെ പ്രതികൂട്ടിലാക്കും. കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ മുന്‍കൈ എടുക്കുമെന്ന കോടിയേരി ബാലകൃഷ്ണന്‍െറ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.
 

അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി തുടരുന്നു

Posted: 19 Sep 2014 11:15 PM PDT

തിരുവനന്തപുരം: നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെയുള്ള ജില്ലാഭരണകൂടത്തിന്‍െറ നടപടി തുടരുന്നു.
വെള്ളിയാഴ്ച നഗരത്തിലെ വിവിധ സ്കൂളുകള്‍ക്ക് സമീപം എ.ഡി.എം വി.ആര്‍. വിനോദിന്‍െറ നേതൃത്വത്തില്‍ അനധികൃത പാര്‍ക്കിങ് ഒഴിപ്പിച്ചു. വഴുതക്കാട് കാര്‍മല്‍ സ്കൂള്‍ പരിസരത്തും ക്രൈസ്റ്റ് നഗര്‍ സ്കൂളിന് സമീപം കെസ്റ്റണ്‍ റോഡിലും നന്തന്‍കോട് ക്ളിഫ്ഹൗസിനു സമീപവുമാണ് പരിശോധന നടന്നത്.
18ന് കലക്ടര്‍ ബിജു പ്രഭാകറിന്‍െറ നേതൃത്വത്തില്‍ കെസ്റ്റണ്‍ റോഡിലും ക്ളിഫ്ഹൗസിനു സമീപവും പരിശോധന നടത്തി രണ്ടു വാഹനം പിടിച്ചെടുത്തിരുന്നു. കോട്ടണ്‍ഹില്‍ എല്‍.പി സ്കൂള്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ ബസ് മാറ്റിയിടണമെന്ന് എ.ഡി.എം സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥികളുമായി വരുന്ന വാഹനങ്ങള്‍ രാവിലെ കുട്ടികളെ ഇറക്കിക്കഴിഞ്ഞാല്‍ സ്കൂള്‍ വിടുന്നതുവരെ റോഡില്‍ തന്നെ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കും സമീപത്തുള്ള വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.
സ്ഥിരമായ പാര്‍ക്കിങ് ഒഴിവാക്കണമെന്ന് വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാരുടെ സംഘടനകള്‍ക്കും പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. പൊലീസിനും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പുറമെ റവന്യൂ ഉദ്യോഗസ്ഥരും എ.ഡി.എമ്മിനൊപ്പമുണ്ടായിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരും.

എങ്ങുമത്തൊതെ ഹോക്കി സ്റ്റേഡിയ നിര്‍മാണം

Posted: 19 Sep 2014 11:10 PM PDT

കൊല്ലം: ദേശീയ ഗെയിംസിന്‍െറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ പ്രധാന മത്സരം നടക്കേണ്ട ഹോക്കി സ്റ്റേഡിയത്തിന്‍െറ നിര്‍മാണം ഇഴയുന്നു. ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് പറയുന്ന ആശ്രാമം ഹോക്കി സ്റ്റേഡിയത്തിന്‍െറ 65 ശതമാനം നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്.
പ്രധാന പ്രവൃത്തികള്‍ ഉള്‍പ്പെടെ മന്ദഗതിയിലാണ്. കൂടാതെ മഴ പെയ്താല്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സ്റ്റേഡിയത്തിന് ചുറ്റും മണ്ണിട്ട് നികത്തേണ്ടതുണ്ട്. എന്നാല്‍, മണ്ണ് ലഭിക്കുന്നില്ളെന്ന കാരണം പറഞ്ഞ് സംഘാടകര്‍ നിര്‍മാണം വൈകിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്റ്റേഡിയത്തിന്‍െറ ഗാലറി നിര്‍മാണം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനസജ്ജമാകുന്ന ഘട്ടത്തിലത്തെിയിട്ടില്ല. മൈതാനത്ത് കൃത്രിമ ടര്‍ഫ് വിരിക്കുന്നതും പരിശീലന മൈതാനത്തിന്‍െറ നിര്‍മാണവും നടത്തേണ്ടതുണ്ട്. ചെന്നൈയിലെ പി.ടി. രാമനാഥന്‍ ഇന്‍ഫ്രാസ്ട്രക്ചറിനാണ് സ്റ്റേഡിയത്തിന്‍െറ നിര്‍മാണക്കരാര്‍. ഹൈദരാബാദ് ഗ്രേറ്റ് സ്പോര്‍ട്സ് കമ്പനിയാണ് ടര്‍ഫ് വിരിക്കുന്നതിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഹോക്കിക്കു പുറമെ റഗ്ബിയാണ് കൊല്ലത്ത് നടക്കുന്നത്. റഗ്ബി മത്സരം നടക്കുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ പരിശീലന മൈതാനം നിര്‍മാണവും സ്റ്റേഡിയത്തിന്‍െറ പെയ്ന്‍റിങ് ജോലികളും ബാക്കിയാണ്. ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയാണ് ദേശീയ ഗെയിംസ്.

പി.എ.മാധവനെ ബഹിഷ്കരിക്കാനുള്ള ഐ ഗ്രൂപ്പിന്‍െറ നീക്കം തിരിച്ചടിച്ചു

Posted: 19 Sep 2014 11:04 PM PDT

തൃശൂര്‍: ഡി.സി.സി പ്രസിഡന്‍റിന്‍െറ ചുമതലയേറ്റ പി.എ. മാധവന്‍ എം.എല്‍.എയെ ബഹിഷ്കരിക്കാനുള്ള ഐ ഗ്രൂപ്പിന്‍െറ നീക്കം എ ഗ്രൂപ്പ് പൊളിച്ചു. 23ന് നടക്കുന്ന തൃശൂരിലെ ബൂത്ത്പ്രസിഡന്‍റുമാരുടെ ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ ഐ ഗ്രൂപ്പ് നേതാവ് കൂടിയായ രമേശ് ചെന്നിത്തലയെ പങ്കെടുപ്പിച്ചാണ് എ ഗ്രൂപ്പ് ഐ ഗ്രൂപ്പ് നീക്കത്തിനെ തടയുന്നത്.
ഒ.അബ്ദുറഹിമാന്‍കുട്ടി അവധിയില്‍ പോയ സാഹചര്യത്തില്‍ പി.എ.മാധവന്‍ ഡി.സി.സി. പ്രസിഡന്‍റായി ചുമതലയേറ്റതിന് ശേഷം തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗം ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചിരുന്നു. ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളുമായോ, നേതാക്കളുമായോ കൂടിയാലോചിക്കാതെയായിരുന്നു ജില്ലാ നേതൃയോഗം വിളിച്ചതെന്ന് ആരോപിച്ചായിരുന്നു മാധവന്‍ വിളിച്ച യോഗം ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചത്. വെള്ളിയാഴ്ച ജില്ലയിലത്തെിയ രമേശ് ചെന്നിത്തലയോട് ഇതിന്‍െറ തുടര്‍ച്ചയായി ബഹിഷ്കരണ വിവരം അറിയിച്ച ഐ നേതാക്കളോട് ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്‍െറ കര്‍ശനനിര്‍ദേശം. വൈകീട്ട് മൂന്നിന് ടൗണ്‍ഹാളില്‍ നടക്കുന്ന ബൂത്ത്പ്രസിഡന്‍റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്‍റിനൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കുന്നുണ്ട്.
2013ല്‍ ഒ.അബ്ദുറഹിമാന്‍ കുട്ടിയെ ഡി.സി.സി പ്രസിഡന്‍റായി എ.ഐ.സി.സി നിയമിച്ചപ്പോഴും ഐ ഗ്രൂപ്പ് ബഹിഷ്കരണവും സമാന്തര പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. പിന്നീട് വി.ബലറാമിനെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാക്കിയാണ് തല്‍ക്കാലം പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഒരു ഇടവേളക്ക് ശേഷം, കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പോടെ ഗ്രൂപ്പിസം വീണ്ടും ശക്തിപ്പെട്ടെങ്കെിലും ബഹിഷ്കരണ നടപടികളിലേക്ക് കടന്നിരുന്നില്ല. ഡി.സി.സി പ്രസിഡന്‍റിന്‍െറ കഴിവുകേടാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന ആരോപണവുമായി മുതിര്‍ന്ന നേതാവ് കെ.പി.വിശ്വനാഥന്‍ അടക്കം പരസ്യമായി രംഗത്തത്തെിയത് വിവാദമായിരുന്നു.
ഇപ്പോള്‍ പി.എ.മാധവന് ഡി.സി.സി പ്രസിഡന്‍റിന്‍െറ താല്‍ക്കാലിക ചുമതല നല്‍കിയതില്‍ ഐ ഗ്രൂപ്പിനുള്ളതു പോലെ എ ഗ്രൂപ്പിലും അതൃപ്തിയുണ്ട്. ചുമതല തുടരുമോയെന്ന ആശങ്കയാണ് ഇരുകൂട്ടര്‍ക്കുമത്രേ. മാധവനാകട്ടെ ചുമതലയേറ്റ ശേഷം സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണ് ബൂത്ത്തല പ്രസിഡന്‍റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ഇത് ആലോചിക്കുന്നതിനാണ് നേതൃയോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ ബഹിഷ്കരണത്തിലൂടെ എതിര്‍പ്പുയര്‍ത്താനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായെങ്കിലും പിടിച്ചു നിര്‍ത്താനുമായിരുന്നു ഐ ഗ്രൂപ്പ് നീക്കം. എന്നാല്‍ ബൂത്ത്പ്രസിഡന്‍റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കഴിഞ്ഞ മാസം 30ന് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ച പുന$സംഘടന ബൂത്ത്തല തെരഞ്ഞെടുപ്പോടെ നിലച്ചിരുന്നു. അടച്ചിട്ട ബാറുകള്‍ തുറക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പുന$സംഘടന വഴി മുട്ടി. ബാറില്‍ വിട്ടുവീഴ്ചക്ക് തയാറാവാതിരുന്ന സുധീരന് പുന$സംഘടന അട്ടിമറിച്ചാണ് എ,ഐ ഗ്രൂപ്പുകള്‍ യോജിപ്പോടെ നിന്ന് പണി കൊടുത്തത്.
ചിലയിടങ്ങളില്‍ അസ്വസ്ഥതയുണ്ടായെങ്കിലും സംസ്ഥാനത്ത് ഒരേ സമയം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ഭാരവാഹികളെ തെരഞ്ഞെടുത്ത നടപടി കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യത്തേതായി. തര്‍ക്കത്തത്തെുടര്‍ന്ന് നിലച്ച പുന$സംഘടനാ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ 11ന് ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ തീരുമാനമായിരുന്നുവെങ്കിലും ഇതിന് നേരത്തെ അറിയിച്ചിരുന്നതനുസരിച്ചതു പോലുള്ള പ്രത്യേകം തീയതി നിശ്ചയിച്ച് നല്‍കിയിട്ടില്ല. നവംബര്‍ നാലിന് തുടങ്ങുന്ന കെ.പി.സി.സി പ്രസിഡന്‍റ് വി. എം. സുധീരന്‍െറ കേരളയാത്രയുടെ മുന്നൊരുക്കങ്ങളും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് വിശദീകരിക്കുന്നതിന്‍െറയും ഭാഗമായാണ് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

കോട്ടമൈതാനിയില്‍ ചരിത്രം ഇതള്‍വിരിഞ്ഞു

Posted: 19 Sep 2014 10:58 PM PDT

പാലക്കാട്: ഉത്സവഛായ പകര്‍ന്ന ചടങ്ങില്‍ ചരിത്രമുറങ്ങുന്ന കോട്ടമൈതാനിയില്‍ പാലക്കാട് മെഡിക്കല്‍ കോളജെന്ന ചിരകാല സ്വപ്നത്തിന് ചരിത്ര സാക്ഷാത്കാരം.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാലക്കാട്ട് ആരംഭിച്ച മെഡിക്കല്‍ കോളജിന്‍െറ ഉദ്ഘാടന സമ്മേളനം ചരിത്രത്തില്‍ മുദ്ര ചാര്‍ത്തിയ അവസ്മരണീയ നാഴികക്കല്ലായി. ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ നല്ളൊരു സദസ്സിനാണ് വെള്ളിയാഴ്ച സായാഹ്നം ചരിത്രഭൂമികയായ പാലക്കാട് കോട്ടമൈതാനം സാക്ഷ്യം വഹിച്ചത്.
വൈകീട്ട് മൂന്നിന് മുമ്പു തന്നെ ഉദ്ഘാടന സമ്മേളനത്തിന് ജനം ഒഴുകിയത്തെി. കാവിടയാട്ടം, ചെണ്ടമേളം, ബാന്‍ഡ് വാദ്യം, തപ്പട്ട വാദ്യം, ശിങ്കാരിമേളം, നാടന്‍കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഉത്സവഛായ പകര്‍ന്ന അന്തരീക്ഷത്തിലാണ് മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും ജനപ്രതിനിധികളെയും പുഷ്പവര്‍ഷത്തോടെ വേദിയിലേക്ക് ആനയിച്ചത്. വിശിഷ്ട വ്യക്തികള്‍ക്കായി വേദിയിലേക്ക് പ്രത്യേകം ചുവന്ന പരവതാനി ഒരുക്കിയിരുന്നു.
വേദിയുടെ ഇടതുവശത്തായി എല്‍.സി.ഡി സ്ക്രീനിലൂടെ പരിപാടി തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു. വലതുഭാഗത്തായി മെഡിക്കല്‍ കോളജില്‍ പ്രവേശം നേടിയ ആദ്യബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഇരിപ്പിടവും സജ്ജീകരിച്ചിരുന്നു. മുഖ്യമന്ത്രി വരുന്ന പ്രധാന വേദിക്ക് ചുറ്റും 'ഒരു ജനതയുടെ നന്ദി' എന്ന പ്ളക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച വിദ്യാര്‍ഥികളും യുവാക്കളും അണിനിരന്നു.
വൈകീട്ട് 4.17ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വേദിയിലത്തെുമ്പോള്‍ വെടിക്കെട്ട് മുഴങ്ങി. എന്‍.സി.സി, സ്കൗട്ട്, പൊലീസ്, അഗ്നിശമന സേന, സ്റ്റുഡന്‍റ്പൊലീസ് എന്നിവര്‍ വേദിയിലത്തെിയവരെ നിയന്ത്രിച്ചു. ഫയര്‍ റെസ്ക്യൂ ടീം സൗജന്യ വിതരണത്തിനായി കുടിവെള്ള പവിലിയനും ഒരുക്കി.
സദസ്സില്‍ കുപ്പി വെള്ളവും സൗജന്യമായി വിതരണം ചെയ്തു.

ഇ–ജില്ലാ പദ്ധതി: ഏഴില്‍ നിന്ന് മലപ്പുറം ഒന്നാം സ്ഥാനത്ത്

Posted: 19 Sep 2014 10:54 PM PDT

മലപ്പുറം: ഇ-ജില്ലാ പദ്ധതി മുഖേനയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ മലപ്പുറം ഒന്നാം സ്ഥാനത്ത്. മൂന്ന് മാസം മുമ്പ് ഏഴാം സ്ഥാനത്തായിരുന്നു ജില്ല. 90,082 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ജില്ല ഒന്നാം സ്ഥാനത്തത്തെിയത്. ജനസംഖ്യ കുറവുള്ള പത്തനംത്തിട്ടയായിരുന്നു നേരത്തെ ഇ-ജില്ലയില്‍ ഒന്നാംസ്ഥാനത്ത്.
ജൂലൈ മാസത്തേക്കാള്‍ 42 ശതമാനം സര്‍ട്ടിഫിക്കറ്റുകള്‍ അധികം നല്‍കിയാണ് ജില്ല ഒന്നാമതത്തെിയത്. പദ്ധതി നടത്തിപ്പ് ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ നിര്‍ദേശ പ്രകാരം താലൂക്ക്-റവന്യൂ ഡിവിഷനുകളില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് ഐ.ടി സെല്ലുകള്‍ രൂപവത്കരിക്കുകയും പദ്ധതിയുടെ നടത്തിപ്പ് കൃത്യമായി വിലയിരുത്തുകയും ചെയ്തിരുന്നു.
നേരത്തെ കലക്ടറേറ്റില്‍ ചേര്‍ന്ന ഇ-ജില്ല അവലോകനയോഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എഴുതി നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കാന്‍ കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
വില്ളേജ് ഓഫിസുകളില്‍ ആവശ്യമായ സംവിധാനങ്ങളില്ലാത്തതായിരുന്നു പദ്ധതിയില്‍ മലപ്പുറത്തെ പിന്നോട്ടടിച്ചത്.
ജില്ലയിലെ 191 അക്ഷയസെന്‍ററുകളിലും സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. നേട്ടം നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്‍റീവും വിപുലമായ പരിശീലനവും ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ട്. നേട്ടം കൈവരിക്കുന്നതില്‍ പങ്ക് വഹിച്ച വില്ളേജ് ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ പി. പ്രതീഷ്, അക്ഷയ ജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദ് ബഷീര്‍, ജില്ലാ ഐ.ടി. സെല്‍ കോ ഓഡിനേറ്റര്‍ എ.ഇ. ചന്ദ്രന്‍, അസി. കോ ഓഡിനേറ്റര്‍ പി.കെ. സുരേഷ് എന്നിവരെ കലക്ടര്‍ അഭിനന്ദിച്ചു.

ജില്ലയില്‍ ‘കോളാമ്പി’കള്‍ നാവടക്കുന്നു

Posted: 19 Sep 2014 10:46 PM PDT

പത്തനംതിട്ട: രാഷ്ട്രീയ നേതാക്കളുടെയും മറ്റും കത്തിക്കയറുന്ന പ്രസംഗങ്ങള്‍ നാഴികകള്‍ക്കകലെ എത്തിച്ചിരുന്ന കോളാമ്പി എന്ന ഓമനപ്പേരിലുള്ള ട്രമ്പറ്റും ലൗഡ്സ്പീക്കറും ജില്ലയില്‍ ഓര്‍മയാകുന്നു.
വലിയ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന ഈ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കോളാമ്പികള്‍ ഇനി മുതല്‍ ഒഴിവാക്കാന്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനമെടുത്തു.
കോടതിയുടെ നിരോധ ഉത്തരവുണ്ടായിട്ടും ട്രമ്പറ്റും ലൗഡ്സ്പീക്കറും ഒഴിവാക്കാന്‍ പറ്റാത്തത് പരിപാടികള്‍ സംഘടിപ്പിക്കുന്നവരുടെ നിര്‍ബന്ധം മൂലമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരാധനാലയങ്ങളുമായി ചേര്‍ന്ന് നടക്കുന്ന പരിപാടികളിലെല്ലാം 'കോളാമ്പി' ഉപയോഗിക്കാന്‍ സംഘാടകര്‍ നിര്‍ബ്ധിക്കുന്നു. ഇതു സംബന്ധിച്ച് ഈയിടെ സംഘാടകരും സൗണ്ട്സ് ഉടമകളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളിലാണ് ഈ വിഷയത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ തീരുമാനിച്ചത്.
ട്രെമ്പറ്റ് ഉപയോഗിക്കുകയില്ളെന്ന തീരുമാനം പല പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും തീരുമാനത്തെ എതിര്‍ക്കും. ഈ വിഷയം വിശദീകരിക്കുന്നതിന് വാഹന പ്രചാരണം നടത്തും. മത സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിഷയം വിശദീകരിച്ച് കത്ത് നല്‍കും.
ഒക്ടോബര്‍ 11 ന് പത്തനംതിട്ടയില്‍ പ്രകടനം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് രാജന്‍ ഫിലിപ്പ്, സെക്രട്ടറി എ.വി. ജോസഫ്, ട്രഷറര്‍ ഇ.ജെ. ജോബ്, വൈസ് പ്രസിഡന്‍റ് അനില്‍ കുമാര്‍, ജോയിന്‍റ് സെക്രട്ടറി സുനില്‍, സംസ്ഥാന അംഗം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

നഗരസഭാ യോഗം പ്രതിഷേധത്തില്‍ മുങ്ങി

Posted: 19 Sep 2014 10:42 PM PDT

കോട്ടയം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണസമിതി കൈക്കൊള്ളുന്നതെന്നാരോപിച്ച് കോട്ടയം നഗരസഭാ കൗണ്‍സിലില്‍ യോഗത്തില്‍ പ്രതിപക്ഷബഹളം. പ്രതിഷേധം ശക്തമായതോടെ തീരുമാനമൊന്നുമില്ലാതെ യോഗം പിരിഞ്ഞു.
കുമാരനല്ലൂരിലെ നഗരസഭാ സോണല്‍ ഓഫിസില്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ മുമ്പും ചെയര്‍മാന് പരാതികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍, നടപടികള്‍ ഒന്നും സ്വീകരിച്ചില്ളെന്നും പ്രതിപക്ഷം ആരോപിച്ചു. നഗരഭരണത്തില്‍ അഴിമതിയെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ മറുപടി പറയാനൊരുങ്ങി. ഇതോടെ പ്രതിപക്ഷം ബഹളം ശക്തമാക്കി. ബഹളത്തിനൊടുവില്‍ ചെയര്‍മാന്‍ യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് കൗണ്‍സില്‍ ഹാളില്‍നിന്ന് പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ നഗരസഭാധ്യക്ഷന്‍െറ ഓഫിസിന് മുന്നില്‍ പ്ളാക്കാര്‍ഡുകളുമേന്തി കുത്തിയിരുന്നു.
തൂമ്പുങ്കല്‍ പാലത്തിനു സമീപം കെട്ടിടസമുച്ചയം നിര്‍മിക്കുന്നത് അനധികൃതമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ആരോപണങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ കൗണ്‍സിലില്‍വെക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കുമാരനല്ലൂരിലെ പ്രശ്നത്തിനാധാരമായ ഫയല്‍ ഇപ്പോള്‍ വിജിലന്‍സിന്‍െറ കൈയിലാണ്. ഇത് ലഭിക്കുന്ന മുറക്ക് ഇത് സംബന്ധിച്ച വ്യക്തമായ പരിശോധന നടക്കുമെന്നും കുറ്റക്കാരാരായാലും നടപടിയെടുക്കുമെന്നും നഗരസഭാധ്യക്ഷന്‍ എം. പി. സന്തോഷ്കുമാര്‍ അറിയിച്ചു. നാട്ടകം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനെതിരേയും കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചു.
ചെട്ടിക്കുന്ന്, പാക്കില്‍, പന്നിമറ്റം ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ തെളിയാത്തതും പരാതിക്കു കാരണമായി. നഗരസഭാധ്യക്ഷന്‍െറ ഓഫിസിന് മുന്നില്‍ നടന്ന സമരത്തില്‍ എം.കെ. പ്രഭാകരന്‍, പി. ജി. പ്രസന്‍, അഡ്വ.ഷീജ അനില്‍, പി.ബി. മോഹന്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇടുക്കിയില്‍ മണല്‍ ഖനനം വ്യാപകം

Posted: 19 Sep 2014 10:37 PM PDT

അടിമാലി: ഇടുക്കിയില്‍ മണല്‍ ഖനനം വ്യാപകമാകുമ്പോഴും അധികൃതര്‍ക്ക് മൗനം. മൂന്ന് ദിവസത്തിനിടെ രാജാക്കാട് പൊലീസ് വന്‍ മണല്‍ശേഖരമാണ് പിടികൂടിയത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനും സ്ഥലം മാറ്റുന്നതിനും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മണല്‍ ലോബി നീക്കം ശക്തമാക്കിയതായും സൂചനയുണ്ട്.
മുതിരപ്പുഴയാര്‍, പന്നിയാര്‍, നല്ലതണ്ണിയാര്‍, ചിന്നാര്‍പുഴ, പാമ്പനാര്‍, ലോവര്‍പെരിയാര്‍, പാമ്പാര്‍, ദേവിയാര്‍, കല്ലാര്‍പുഴ തുടങ്ങിയ പുഴകളില്‍നിന്നാണ് വന്‍തോതില്‍ മണല്‍ വാരിക്കടത്തുന്നത്.
കല്ലാര്‍കുട്ടി, പൊന്മുടി, ആനയിറങ്കല്‍, ലോവര്‍പെരിയാര്‍, മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍നിന്നും മണല്‍കൊള്ള നടക്കുന്നുണ്ട്. ഇതിനെല്ലാം പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒത്താശ ലഭിക്കുന്നതായാണ് ആരോപണം.
മൂന്ന് ദിവസങ്ങളിലായി 30 ലോഡിലേറെ മണലാണ് രാജാക്കാട് പൊലീസ് പിടികൂടിയത്. പൊള്ളുന്ന വിലയിലും ആവശ്യക്കാര്‍ ഏറെയായതാണ് മണല്‍ ഖനനം വ്യാപകമാകാന്‍ കാരണം. കല്ലാര്‍കുട്ടി മേഖലയില്‍നിന്ന് രാപകലില്ലാതെ മണല്‍ കടത്ത് സജീവമാണ്.
അടിമാലി പഞ്ചായത്തിലെ ചില്ലിത്തോട്, കാഞ്ഞിരവേലി, വാളറ, കൊന്നത്തടി പഞ്ചായത്തിലെ ചിന്നാര്‍, പന്നിയാര്‍, പാംബ്ള, വെള്ളത്തൂവല്‍ പഞ്ചായത്തിലെ പന്നിയാര്‍കുട്ടി, വെള്ളത്തൂവല്‍, അമ്പഴച്ചാല്‍, പള്ളിവാസല്‍ പഞ്ചായത്തിലെ കല്ലാര്‍, കുരിശുപാറ, മാങ്കുളംപഞ്ചായത്തിലെ നക്ഷത്രകുത്ത്, പാമ്പന്‍പുഴ, കോര്‍കാട്ടില്‍കടവ്, കുവൈറ്റ് സിറ്റി, ചിന്നക്കനാല്‍ പഞ്ചായത്തിലെ ആനയിറങ്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് മണല്‍ വ്യാപകമായി കടത്തുന്നത്. രാത്രിയിലും, പുലര്‍ച്ചെയുമായി പിക്അപ്പ് ജീപ്പ്, ടിപ്പര്‍ ലോറി എന്നിവയിലാണ് മണല്‍ കയറ്റിപ്പോകുന്നത്.
കൂടാതെ ഓട്ടോയിലും മണല്‍ കടത്തുന്നുണ്ട്. ഒരു ഗുഡ്സ് ഓട്ടോ മണലിന് 1050 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 1400 രൂപ വരെയായിട്ടുണ്ട്. പിക്കപ്പ് ജീപ്പുകാര്‍ 2000 മുതല്‍ 3000 രൂപ വരെ വാങ്ങുന്നു. ടിപ്പര്‍ ലോറികളില്‍ മണല്‍ വേണമെങ്കില്‍ 13000 മുതല്‍ 18000 രൂപ വരെ നല്‍കണം. വല്ലപ്പോഴും പൊലീസ് നടത്തുന്ന പരിശോധനയൊഴിച്ചാല്‍ പഞ്ചായത്ത്- റവന്യൂ വകുപ്പുകള്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്നതാണ് മണല്‍ മാഫിയ സജീവമാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.

കാസര്‍കോട്ടും മഞ്ചേശ്വരത്തും 6.28 കോടിയുടെ സംയോജിത നീര്‍ത്തട വികസന പദ്ധതികള്‍

Posted: 19 Sep 2014 10:33 PM PDT

കാസര്‍കോട്: മഞ്ചേശ്വരം, കാസര്‍കോട് ബ്ളോക്കുകളില്‍പെട്ട ഏഴ് വില്ളേജുകളിലായി 6 കോടി 28 ലക്ഷം രൂപയുടെ സംയോജിത നീര്‍ത്തട പരിപാലന പദ്ധതി നടപ്പാക്കുന്നു. എടനാട്, കുഡ്ലു, മധൂര്‍, കൊയിപ്പാടി, ബേള, ചെങ്കള, പാടി എന്നീ വില്ളേജുകളില്‍പെട്ട 12000 ഹെക്ടര്‍ പ്രദേശത്താണ് അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ജലേസേചനം, ഫിഷറീസ് വികസനം, സാമൂഹിക വനവത്കരണം, പട്ടികജാതി-വര്‍ഗ വികസനം, മണ്ണ്- ജലസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെയും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തിന്‍െറ പ്രാഥമിക സര്‍വേ റിപ്പോര്‍ട്ട് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തയാറാക്കിയിട്ടുണ്ട്. വില്ളേജ് തലത്തില്‍ അതിര്‍ത്തി നിശ്ചയിച്ച് ഓരോ പ്രദേശത്തിലും 10 പ്രതിനിധികള്‍ അടങ്ങുന്ന വാട്ടര്‍ഷെഡ് കമ്മിറ്റികള്‍ രൂപവത്കരിക്കും.
ഓരോ പ്രദേശത്തെയും മണ്ണ്-ജല സംരക്ഷണത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന കൃഷി, മൃഗസംരക്ഷണ മേഖലയിലെ വികസനം ഭൂമിയെ ഹരിതജല സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും മഴവെള്ളം മണ്ണിലേക്കിറക്കി ജലവിതാനം ഉയര്‍ത്തും. മഴക്കുഴികള്‍, മണ്ണ് കയ്യാലകള്‍, കല്ല് കയ്യാലകള്‍ , മഴക്കിടങ്ങുകള്‍, മഴവെള്ള സംഭരണം, പുതയിടല്‍, കിണര്‍ റീചാര്‍ജിങ്, തടയണകളുടെ നിര്‍മാണം, പുല്‍കടകളും രാമച്ചവും വെച്ചുപിടിപ്പിക്കുക, ഹരിതവേലികള്‍, ബണ്ടുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. ജലാശയങ്ങളിലെ ചളി നീക്കി ആഴംകൂട്ടി ജലസംഭരണ ശേഷി വര്‍ധിപ്പിക്കുക, നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക, തണ്ണീര്‍തടങ്ങളെ സംരക്ഷിക്കുക, ജലസ്രോതസ്സുകളെ മലിനമാക്കാതെ സംരക്ഷിക്കുക, പുഴകളെ സംരക്ഷിക്കുക, മണ്ണിടിക്കലും കുന്നിടിക്കലും തടയുക, തെങ്ങ്, കവുങ്ങ് തോട്ടങ്ങളില്‍ പുതയിടുക, ഈര്‍പ്പം സംരക്ഷിക്കുക തുടങ്ങിയ മണ്ണ്-ജല സംരക്ഷണ പദ്ധതികളും നടപ്പാക്കും.
പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ളോക്കുകളിലെ ബ്ളോക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടിയില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ മുംതാസ് ഷുക്കൂര്‍ (കാസര്‍കോട്), മുംതാസ് സമീറ (മഞ്ചേശ്വരം), ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.ബി അബ്ദുല്ല ഹാജി (ചെങ്കള), കെ. മാധവ മാസ്റ്റര്‍ (മധൂര്‍), പി.എ. ചെനിയ (പുത്തിഗെ), സുധാ ജയറാം (ബദിയടുക്ക), താഹിറ യൂസുഫ് (കുമ്പള), പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രോജക്ട് മാനേജര്‍ കെ. അനില്‍ബാബു, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ കെ. അശോക് കുമാര്‍, അസി. സെറികള്‍ചര്‍ ഓഫിസര്‍ കെ.ആര്‍. അജയകുമാര്‍, നീര്‍ത്തട പദ്ധതിയുടെ ജില്ലാതല സാങ്കേതിക വിദഗ്ധന്‍ എം. ഭാസ്കരന്‍ തുടങ്ങിയവര്‍ ക്ളാസെടുത്തു.

മാലിന്യ പുഴയല്ല, ഇത് കക്കാട് റോഡ് ജങ്ഷന്‍

Posted: 19 Sep 2014 10:28 PM PDT

കണ്ണൂര്‍: തെക്കീ ബസാറില്‍ കക്കാട് റോഡിലേക്ക് തിരിയുന്ന ജങ്ഷന്‍ മാലിന്യ പുഴയായി. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശവാസികളെയും യാത്രക്കാരെയും കൂടുതല്‍ ദുരിതത്തിലാക്കിയാണ് ജങ്ഷനില്‍ മലിനജലം കെട്ടിക്കിടക്കുന്നത്.
ഓടകളിലെ മാലിന്യം നീക്കാത്തതാണ് മലിനജലം റോഡിലേക്ക് ഒഴുകാന്‍ കാരണം. പലയിടങ്ങളിലും മണ്ണും കല്ലും മാലിന്യങ്ങളും നിറഞ്ഞ് ഓടയുടെ ഒഴുക്കു നിലച്ചിരിക്കുകയാണ്. കറുത്ത നിറമുള്ള അഴുകിയ മാലിന്യങ്ങളോടൊപ്പമാണ് വെള്ളം റോഡിലാകെ നിറഞ്ഞിരിക്കുന്നത്.
ഹോട്ടലുകളും ജ്യൂസ് ഷോപ്പുകളുമടക്കം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണിത്.
വാഹനങ്ങള്‍ പോകുമ്പോള്‍ മലിന ജലം തെറിച്ച് കടകളുടെ മുന്നിലേക്ക് വീഴുകയാണ്. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങളിലുള്ളവര്‍ക്കും ധൈര്യമായി സഞ്ചരിക്കാനാവുന്നില്ല. പൈപ്പ് പണിക്കായി റോഡ് കുത്തിപ്പൊളിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പരിക്കു പറ്റിയ റോഡുകളിലൊന്ന് തെക്കീബസാര്‍-കക്കാട് റോഡാണ്. മലിന ജലം നിറഞ്ഞ പ്രധാന ജങ്ഷനില്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ നിര്‍മിച്ച വലിയ കുഴി ഇതുവരെ പൂര്‍ണമായി ശരിയാക്കിയിട്ടില്ല. പ്രതിഷേധം കാരണം കുഴികളില്‍ ഇടക്ക് മണ്ണു നിറച്ചിരുന്നു. തകര്‍ന്ന റോഡ് നന്നാക്കാനുള്ള മുറവിളി ഉയരുന്നതിനിടെയാണ് മലിനജലം പ്രദേശവാസികളുടെ സ്വസ്ഥത കെടുത്തുന്നത്.

വെള്ളക്കരം: ബി.ജെ.പി വാട്ടര്‍ അതോറിറ്റി ഓഫിസ് മാര്‍ച്ച് നടത്തി

Posted: 19 Sep 2014 10:22 PM PDT

കൊച്ചി: വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി എറണാകുളം സെന്‍ട്രല്‍ ഏരിയ കമ്മിറ്റി വാട്ടര്‍ അതോറിറ്റി ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.
സര്‍ക്കാറിന്‍െറ ഭരണ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഫലമായി ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള കേരള ഗവണ്‍മെന്‍റ് നീക്കം ജനാധിപത്യ വിരുദ്ധവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പി.ജെ. തോമസ് പറഞ്ഞു.
ഏരിയ കമ്മിറ്റി പ്രസിഡന്‍റ് വി. ഉപേന്ദ്രന്‍, നിയോജക മണ്ഡലം പ്രസിഡന്‍റ് സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍, സന്ധ്യ ജയപ്രകാശ്, ഷാജിവല്‍, എച്ച്. ദിനേശ്, സുബീഷ്, യു.ആര്‍. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

അരൂര്‍ ഗവ. ഹൈസ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്; ഒരുക്കം തുടങ്ങി

Posted: 19 Sep 2014 10:14 PM PDT

അരൂര്‍: ഗവ. ഹൈസ്കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനായുള്ള കുട്ടികളുടെ പാര്‍ക്ക് തയാറായി. ജില്ലാപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. ശാന്തിഗിരി ആശ്രമത്തിന്‍െറ സഹായത്തോടെ സ്കൂള്‍ അങ്കണത്തില്‍ ഒൗഷധസസ്യത്തോട്ടം ഒരുക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. പൂന്തോട്ടവും ഒരുക്കും. കമനീയമായ ഹാള്‍, കവാടം എന്നിങ്ങനെ സ്കൂള്‍ പരിസരം മോടിപിടിപ്പിക്കുന്നതോടൊപ്പം പഠനനിലവാരത്തിലും അന്തര്‍ദേശീയ മികവ് ലക്ഷ്യമാക്കുന്നുണ്ടെന്ന് അഡ്വ. എ.എം. ആരിഫ് എം.എല്‍.എ പറഞ്ഞു.
അടച്ചുപൂട്ടല്‍ വക്കിലത്തെിയ സ്കൂളില്‍ കഴിഞ്ഞവര്‍ഷം എല്ലാ എസ്.എസ്.എല്‍.സി കുട്ടികളെയും വിജയിപ്പിച്ചുകൊണ്ടുള്ള 'ടാര്‍ജറ്റ്-100' പരിപാടിക്ക് തുടക്കംകുറിച്ചിരുന്നു. ഇത്തവണ എല്ലാവര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ടാര്‍ജറ്റാണ് ലക്ഷ്യം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സിംഗപ്പൂരില്‍നിന്ന് കോളജ് വിദ്യാര്‍ഥികള്‍ എത്തി കുട്ടികള്‍ക്ക് കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ് ക്ളാസുകള്‍ നല്‍കി. ശുചിത്വബോധം വളര്‍ത്താന്‍ കുട്ടികളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ക്ളാസുകളും പ്രവൃത്തിപരിചയവും നല്‍കി. പഠനനിലവാരം മെച്ചപ്പെടുത്താന്‍ വിദഗ്ധരായ അധ്യാപകരെ പുറത്തുനിന്നും കൊണ്ടുവന്ന് ക്ളാസെടുപ്പിക്കാനും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്ളാസെടുക്കാനും പരിപാടിയുണ്ട്. പഠനം വിഷമകരമാകുന്ന കുട്ടികള്‍ക്ക് മാനസികോര്‍ജം നല്‍കുന്നതിന് മന:ശാസ്ത്ര വിദഗ്ധരെകൊണ്ട് ക്ളാസെടുപ്പിക്കാനും രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നടത്താനും പരിപാടിയുണ്ട്.

എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസവുമായി അതുല്യം പരിപാടി

Posted: 19 Sep 2014 10:08 PM PDT

കല്‍പറ്റ: സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയ മുഴുവന്‍ പേര്‍ക്കും 2014-2015ല്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി 'അതുല്യം' സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി നടത്തുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറയും പരിധിയിലെ 15 മുതല്‍ 50 വയസ്സ് വരെയുള്ള, പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത മുഴുവന്‍ പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, സമ്പൂര്‍ണ സാക്ഷരതാ യജ്ഞംപോലെ ബഹുജന കാമ്പയിനായി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
സര്‍വേ നടത്തി പഠിതാക്കളെ കണ്ടത്തെുക, അവര്‍ക്കുവേണ്ടി സാക്ഷരതാ മിഷന്‍ തയാറാക്കിയ തുല്യതാ പാഠാവലിയുടെ അടിസ്ഥാനത്തില്‍ ക്ളാസുകള്‍ നടത്തുക, അതോടൊപ്പം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പരീക്ഷ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഇതുമായി ബന്ധപ്പെട്ട ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ടി. ഉഷാകുമാരി, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, വി.എ. മജീദ്, മേരി തോമസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം.വി. മുകുന്ദന്‍, കെ.എം. റഷീദ്, സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ സ്വയ നാസര്‍, അസി. കോഓഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് എന്നിവര്‍ സംസാരിച്ചു.

പുതിയാപ്പ ഹാര്‍ബറില്‍ ഡ്രഡ്ജിങ് രണ്ടാഴ്ചക്കകം

Posted: 19 Sep 2014 10:01 PM PDT

കോഴിക്കോട്: വര്‍ഷങ്ങളായി അടിഞ്ഞ ചളി നീക്കാന്‍ പുതിയാപ്പ ഹാര്‍ബറില്‍ ഡ്രഡ്ജിങ് സര്‍വേ തുടങ്ങി. വെള്ളം ഉള്ള ഭാഗത്തെ സര്‍വേ ശനിയാഴ്ച പൂര്‍ത്തിയാവും. തുടര്‍ന്ന്, ചളിയടിഞ്ഞ് കരയായിത്തീര്‍ന്ന വടക്ക് ഭാഗവും സര്‍വേ നടത്തും.
സര്‍വേയില്‍ ലഭിക്കുന്ന വിവരങ്ങള്‍ ചീഫ് എക്സാമിനര്‍ക്ക് കൈമാറി അനുമതി ലഭിച്ച് രണ്ടാഴ്ചക്കകം ചളി നീക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശംസുദ്ദീന്‍ പറഞ്ഞു.
സര്‍വേ വിഭാഗം ചീഫ് ഡ്രാഫ്റ്റ്സ്മാന്‍ സി.ഒ. വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഹാര്‍ബറില്‍ സര്‍വേ പ്രവൃത്തികള്‍ നടത്തുന്നത്. എക്കോ സൗണ്ടര്‍, ടോട്ടല്‍ സ്റ്റേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് ആഴം അളക്കുന്നത്. സമുദ്ര നിരപ്പില്‍നിന്ന് മൂന്നര മീറ്ററോളം ആഴത്തിലാണ് ചളിയെടുക്കേണ്ടത്. വാര്‍ഫില്‍നിന്ന് അഞ്ച് മീറ്ററോളം ആഴമുണ്ടാവും. ഇപ്പോള്‍ ഒന്നുമുതല്‍ രണ്ടുമീറ്റര്‍ ആഴം മാത്രമാണ് ബേസിന് ഉള്ളത്.
ഹാര്‍ബറിലേക്ക് ഒരു ബോട്ടിന് വരാന്‍ പറ്റുന്ന തരത്തില്‍ ഒരു ചാല്‍ മാത്രമാണ് ഇപ്പോഴുള്ളത്. അഞ്ചര ലക്ഷത്തോളം ക്യുബിക് മെട്രിക് മണ്ണ് ബേസില്‍നിന്ന് നീക്കാനുള്ളതായാണ് കണക്ക്. 12.16 കോടി അനുവദിച്ചതില്‍ 11.72 കോടിക്കാണ് മണ്ണ് നീക്കലിന് ടെന്‍ഡര്‍ ആയത്. ഇടക്കിടെ ചളി നീക്കല്‍ നടക്കാറുണ്ടെങ്കിലും കുറച്ചുഭാഗത്ത് മാത്രമാണ് നടത്താറുള്ളത്. എന്നാല്‍, ഇത്തവണ കൂടുതല്‍ ഭാഗത്തെ മണ്ണ് നീക്കാന്‍ ഈ തുക മതിവാവുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വടക്കുഭാഗത്ത് വര്‍ഷങ്ങളായി ചളി നീക്കാതെ മണ്ണിടിഞ്ഞ് കരയായി മാറിയ ഭാഗത്തെ മണ്ണ് ലോറികളില്‍ മാറ്റുന്ന പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
ഹാര്‍ബര്‍ മുഖത്ത് മണ്ണ് കെട്ടിക്കിടക്കുന്നതിനാല്‍ വള്ളങ്ങളും ബോട്ടുകളും പലപ്പോഴും ചളിയില്‍ പൂണ്ടുപോകുന്നത് സാധാരണയാണ്.
ചളി നീക്കല്‍ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ ബോട്ടുകള്‍ പുതിയാപ്പ ഹാര്‍ബറില്‍ അടുപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.

യു.എസ് സ്ഥാനപതി റിച്ചാര്‍ഡ് വര്‍മയുടെ കുടുംബവേരുകള്‍ പഞ്ചാബില്‍

Posted: 19 Sep 2014 10:00 PM PDT

Image: 

വാഷിങ്ടണ്‍: പുതിയ യു.എസ് സ്ഥാനപതി റിച്ചാര്‍ഡ് രാഹുല്‍ വര്‍മയുടെ കുടുംബവേരുകള്‍ ഇന്ത്യയിലെ പഞ്ചാബില്‍. പഞ്ചാബിലെ ജലന്ധറില്‍ നിന്ന് 1963ലാണ് റിച്ചാര്‍ഡിന്‍െറ പിതാവ് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയത്. കൈവശം 24 ഡോളറുമായി ന്യൂയോര്‍ക്കിലെ ത്തിയ റിച്ചാര്‍ഡിന്‍െറ പിതാവ് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുപോയി. ന്യൂയോര്‍ക്കിലെ ത്തിയ ആദ്യ നാളുകളില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജീവിതം മുന്നോട്ടുനീക്കിയ റിച്ചാര്‍ഡിന്‍െറ കുടുംബം പിന്നീട് പെന്‍സില്‍വാനിയയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

2008ല്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടത്ത കാലത്താണ് റിച്ചാര്‍ഡ് വര്‍മ ബറാക് ഒബാമയുടെ ക്യാമ്പിലെ ത്തിയത്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ മേല്‍കൈ ലഭിക്കാന്‍ ഒബാമയെ റിച്ചാര്‍ഡ് സഹായിച്ചിരുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് റിച്ചാര്‍ഡ് വര്‍മയെ ഒബാമ ഇന്ത്യന്‍ സ്ഥാനപതിയാക്കിയത്. 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിലരി ക്ളിന്‍റന് വഴിയൊരുക്കുക എന്നതും ഒബാമയുടെ ലക്ഷ്യമാണ്.

നിയമനിര്‍മാണം, ഭരണനിര്‍വഹണം എന്നീ രണ്ട് മേഖലകളിലാണ് റിച്ചാര്‍ഡ് വര്‍മ പ്രവര്‍ത്തിച്ചിരുന്നത്. ഹിലരി ക്ളിന്‍റണ്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നപ്പോള്‍ നിയമനിര്‍മാണസഭ അസി. സെക്രട്ടറിയായിരുന്നു. വിദേശകാര്യ നയം സംബന്ധിച്ച് സെനറ്റ് നേതാവ് ഹാരി റീഡിനും പെന്‍സില്‍വാനിയയില്‍ നിന്നുള്ള സെനറ്റ് അംഗം ജാക് മൂര്‍ത്തയ്ക്കൊപ്പവും റിച്ചാര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

45കാരനായ റിച്ചാര്‍ഡ് വര്‍മ ഇപ്പോള്‍ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ സീനിയര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശനയ ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വര്‍മ, യു.എസ് വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള മെരിറ്റോറിയസ് സര്‍വീസ് മെഡല്‍, എയര്‍ ഫോഴ്സ് കമന്‍േറഷന്‍ മെഡല്‍, നാഷണല്‍ ഡിഫന്‍സ് സര്‍വീസ് മെഡല്‍ എന്നിവ ലഭിച്ചു.

വ്യോമസേനയുടെ സ്കോളര്‍ഷിപ്പില്‍ പെന്‍സില്‍വാനിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് 1990ല്‍ ബിരുദം നേടി. 1993ല്‍ അമേരിക്കന്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോയില്‍ നിന്ന് നിയമബിരുദം നേടിയ റിച്ചാര്‍ഡ് വര്‍മ ജോര്‍ജ്സെന്‍റര്‍ യൂനിവേഴ്സിറ്റി ലോ സെന്‍ററില്‍ നിന്ന് എല്‍.എം.എം നേടി.

2007ല്‍ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യന്‍ വംശജനായ അമേരിക്കാരില്‍ ഒരാളായി റിച്ചാര്‍ഡ് വര്‍മയെ യു.എസ് പത്രം തെരഞ്ഞെടുത്തിരുന്നു. 2009ല്‍ അമേരിക്ക സന്ദര്‍ശനവേളയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സ്വീകരിക്കാന്‍ റിച്ചാര്‍ഡ് വര്‍മയെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. 2013ല്‍ മികച്ച സേവനത്തിനുള്ള സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു.

അമേരിക്കകാരിയും നിയമ ബിരുദധാരിയുമായ മെലീനയാണ് ഭാര്യ.

സ്വര്‍ണവില കുറഞ്ഞു; പവന് 20,000 രൂപ

Posted: 19 Sep 2014 09:59 PM PDT

Image: 

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 20,000 രൂപയായി. ഗ്രാമിന് 2500 രൂപയാണ് ഇന്നത്തെ വില.
 

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് വി.എം സുധീരന്‍

Posted: 19 Sep 2014 09:48 PM PDT

Image: 

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യനയം ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇപ്പോഴത്തെ വിമര്‍ശം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും സുധീരന്‍ പറഞ്ഞു.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തും. പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം, നികുതി വര്‍ധന കെ.പി.സി.സി പരിശോധിക്കുമെന്ന വി.എം സുധീരന്‍െറ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറായില്ല. ഈ വിഷയം തന്നോട് പറഞ്ഞിട്ടില്ളെന്നും കോഴിക്കോട് എത്തിയ മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

ഒളിമ്പിക്സ് നടത്താന്‍ ഖത്തറും പ്രാപ്തം- ഏഷ്യന്‍ ഒളിമ്പിക് കമ്മിറ്റി മേധാവി

Posted: 19 Sep 2014 09:11 PM PDT

Image: 

ദോഹ: ഒളിമ്പിക് മല്‍സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ ഖത്തറും യു.എ.ഇയും പ്രാപ്തരാണെന്ന് ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ മേധാവി ശൈഖ് അഹ്മദ് അല്‍ഫഹ്ദ് അഭിപ്രായപ്പെട്ടു. ഇഞ്ചിയോണില്‍ ഏഷ്യന്‍ ഗെയിംസിനിടയില്‍ റോയിട്ടേര്‍സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്.
മധ്യേഷ്യയില്‍ ഇത്തരമൊരു കായിക മേള നടക്കുന്നതിനെ ഏത് നിലക്കും സ്വാഗതം ചെയ്യുകയാണ്. കായിക ലോകത്ത് വലിയ പ്രതീക്ഷയാണ് ഖത്തര്‍ നല്‍കുന്നത്.
രാജ്യാന്തര തലത്തിലുള്ള മേളകള്‍ക്ക് ആതിഥ്യമരുളാന്‍ പാകത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാളോടു കൂടി കായിക ലോകത്ത് ഖത്തറിന്‍െറ സ്ഥാനം കുറിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തറില്‍ ലോക കപ്പ് നടക്കുന്നതിനെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് നേരത്തെ അതിശക്തമായാണ് ശൈഖ് ഫഹ്ദ് പ്രതികരിച്ചത്. ഏതെങ്കിലും തല്‍പര കക്ഷികളുടെ കുല്‍സിത ശ്രമമാണ് ഇത്തരം ആരോപണങള്‍ക്ക് പിന്നിലെന്നാണ് ശൈഖ് ഫഹ്ദ് അഭിപ്രായപ്പെട്ടത്.
’നമ്മള്‍ ജന്മദിന പാര്‍ട്ടി നടത്തിയാലും വിമര്‍ശനമുണ്ടാകും. അത് മാധ്യമങ്ങളുടെ ഒരു പാരമ്പര്യമാണ്. അവരുടെ ചിന്തകളെ മാനിക്കേണ്ടതുണ്ടെങ്കിലും  ഇത്തരം മഹത്തായ സംഭവങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസം നമുക്ക് തന്നെയുണ്ടാകണം.  പ്രധാന കായിക സംഭവങ്ങളെല്ലാം ഒരിക്കല്‍ യൂറോപ്പിനും വടക്കേ അമേരിക്കയുടെയും കുത്തകയായിരുന്നെങ്കിലും ഇപ്പോള്‍ ഏഷ്യ ഇത്തരം മേളകള്‍ വിജയകരമായ നടത്താന്‍ പ്രാപ്തരാണെന്ന വിശ്വാസം നേടിയെടുത്തുകഴിഞ്ഞു’- കുവൈത്ത് സ്വദേശിയായ ശൈഖ് അഹ്മദ് പറഞ്ഞു.
ഒളിമ്പിക്സ് നടത്താന്‍ അവസരം ലഭിച്ചാല്‍ അത് ഭംഗിയായി നടത്താന്‍ കഴിയുമെന്നും കായിക രംഗത്ത് മാറ്റങ്ങള്‍ക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇങ്ങിനെയൊരു തീരുമാനമെടുത്താല്‍ ഇപ്പോള്‍ ഖത്തര്‍ 2022 ലോകകപ്പ് നടത്തിപ്പിനെക്കുറിച്ച് ഉയരുന്ന വിവാദങ്ങളെ അനുസ്മരിപ്പിക്കും വിധം വലിയ വിവാദങ്ങളും വിമര്‍ശനങ്ങളുമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശകരുടെ ചിന്തകളെ നമുക്ക് ബഹുമാനിക്കാം.
അതേ സമയം വലിയൊരു മേള നടത്താന്‍ സാധിക്കുമെന്ന നമ്മുടെ കഴിവില്‍ വിശ്വസിക്കുകയും ചെയ്യാം. 2016ലെ ഒളിമ്പിക്സിനായി ഖത്തര്‍ ആവശ്യപ്പെട്ടതാണ് പക്ഷെ, ചുരുക്കപ്പട്ടികയില്‍ പോലും പെടുത്തിയില്ല. ദുബൈ ആവട്ടെ 2016ല്‍ ലഭിക്കുന്നതിന്‍െറ അറ്റം വരെയത്തെി. ഒരു കാലത്ത് പ്രധാനപ്പെട്ട കായിക മേളകളെല്ലാം യൂറോപ്പിന്‍െറയും നോര്‍ത്ത് അമേരിക്കയുടെയും കുത്തകയായിരുന്നു. ഇന്ന് ഏഷ്യരാജ്യങ്ങളും ഏത് വലിയ കായികമേള നടത്താനും സജ്ജമാണ്.
കായികമേഖലയില്‍ ഏഷ്യക്കുള്ള സ്ഥാനത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് 2018ലെ വിന്‍റര്‍ ഗെയിംസ് തെക്കന്‍ കൊറിയയിലെ പിയോംഗ്ചാങ്ങിലും 2020ലെ വേനല്‍ക്കാല ഒളിമ്പിക്സ് ടോക്കിയോവിലും അനുവദിച്ചത്. മിഡില്‍ ഈസ്റ്റിലെ നിരവധി പട്ടണങ്ങള്‍ ഒളിമ്പിക്സ് നടത്താന്‍ പര്യാപ്തമാം വിധം വളര്‍ന്നുകഴിഞ്ഞു.  എല്ലാ നഗരങ്ങള്‍ക്കും ഒളിമ്പിക്സ് നടത്താനാവില്ളെന്നറിയാം. എന്നാല്‍ പ്രമുഖ നഗരങ്ങളാണെങ്കിലും ചില പ്രശ്നങ്ങളുണ്ടാകും. അടുത്ത ഒളിമ്പിക്സ് നടക്കുന്ന ബ്രസീലിലെ റിയോഡി ജനീറോയില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല-ഒ.സി.എ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.
 

സൊഹാറില്‍ ബംഗളൂരു സ്വദേശികളായ യുവാവും മകളും വാഹനാപകടത്തില്‍ മരിച്ചു; ഭാര്യ താമസസ്ഥലത്ത് മരിച്ചനിലയില്‍

Posted: 19 Sep 2014 09:01 PM PDT

Image: 

മസ്കത്ത്: ഒമാനിലെ സൊഹാറില്‍ ബംഗളൂരു സ്വദേശികളായ ദമ്പതികളും മകളും മരിച്ചു. കാര്‍ ട്രക്കിലിടിച്ച് കത്തിയാണ് യുവാവും മകളും മരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. വിന്‍സന്‍റ് തിമോത്തി സാഗരാജ് (37), മകള്‍ ഡെഫ്നി (ഒമ്പത്), ഭാര്യ പ്രിയ (32) എന്നിവരാണ് മരിച്ചത്. വില്‍സണ്‍ സൊഹാര്‍ സ്റ്റീല്‍ പ്ളാനിങ് സെക്ഷന്‍ ഡെപ്യൂട്ടി മാനേജരും ഭാര്യ പ്രിയ എല്‍ ആന്‍ഡ് ടി കമ്പനിയില്‍ പേഴ്സനല്‍ അസിസ്റ്റന്‍റുമാണ്. ഡെഫ്നി സൊഹാര്‍ ഇന്ത്യന്‍ സ്കൂളില്‍ നാലാംക്ളാസ് വിദ്യാര്‍ഥിനിയാണ്. തുറമുഖ നഗരമായ സൊഹാറില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ വാദിഹിബി റോഡില്‍ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ലക്സസ് കാര്‍ ട്രാക്ക് മാറിവന്ന് ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ട്രക് ഡ്രൈവര്‍ പറയുന്നത്.
അപകട വിവരമറിയിക്കാന്‍ കമ്പനി അധികൃതര്‍ ഭാര്യയെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സൊഹാര്‍ ഫലജില്‍ മസ്കത്ത് ബേക്കറിക്ക് പിന്‍വശത്തെ അപാര്‍ട്മെന്‍റില്‍ എത്തിയെങ്കിലും വീട് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസ് എത്തി വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയപ്പോള്‍ പ്രിയയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. സംഭവത്തെ കുറിച്ച് റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനാപകടത്തിന് മുമ്പാണോ ശേഷമാണോ പ്രിയയുടെ മരണം സംഭവിച്ചതെന്ന് വ്യക്തമല്ല.   ബംഗളൂരു സ്വദേശികളാണെങ്കിലും കോയമ്പത്തൂരിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. തിമോത്തിയുടെയും ഡെഫ്നിയുടെയും മൃതദേഹങ്ങള്‍ സൊഹാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

ഏഷ്യന്‍ ഗെയിംസ് : ഇന്ത്യക്ക് ആദ്യ സ്വര്‍ണം

Posted: 19 Sep 2014 08:46 PM PDT

Image: 

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. ഇഞ്ചിയോണ്‍ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം മെഡല്‍നേട്ടമാണിത്. ചൈനയുടെ വെയ് പാങ് വെള്ളിയും വിയറ്റ്നാമിന്‍െറ ഹുയാങ് ഫുങ്ഗിന്‍ വെങ്കലവും നേടി.
ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും  50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് സ്വര്‍ണം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടത്തോടെ ജിത്തുറായ്  2016 ബ്രസീല്‍ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ ഷൂട്ടിങ് താരമായി മാറിയിരുന്നു.
വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ശ്വേത ചൗധരിയുടെ വെങ്കല മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ പട്ടിക തുറന്നത്. ചൈനയുടെ ഷാംഗ് വാന്‍ യുവാനിനാണ് ഈയിനത്തില്‍ സ്വര്‍ണം. ദക്ഷിണകൊറിയന്‍ താരമായ ജംഗ് ജീഹെ വെള്ളി നേടി.
ഗെയിംസില്‍ 18 ഇനങ്ങളില്‍ ഇന്ന് മെഡല്‍ പോരാട്ടം നടക്കും.

ഹജ്ജ് അനുമതിപത്രമില്ലാത്തവരെ പിടിക്കാന്‍ റോഡ് സുരക്ഷാസേനയും

Posted: 19 Sep 2014 08:33 PM PDT

Image: 

ജിദ്ദ: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കുന്നവരെ പിടികൂടാന്‍ റോഡ് സുരക്ഷ പ്രത്യേക സേനയും. കഴിഞ്ഞ ഹജ്ജിനും പാസ്പോര്‍ട്ട് ഉദ്യോഗസ്ഥരോടൊപ്പം റോഡ് സുരക്ഷ സേന രംഗത്തുണ്ടായിരുന്നു. ഈ വര്‍ഷം ചെക്ക് പോസ്റ്റുകളിലും പരിശോധനക്ക് റോഡ് സുരക്ഷ സേന പൂര്‍ണസജ്ജമായി രംഗത്തുണ്ട്. ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടക്കുന്നത് പിടികൂടാന്‍ പ്രവേശകവാടങ്ങളില്‍ നേരത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മക്ക മേഖല സേന സഹമേധാവി കേണല്‍ അബ്ദുല്‍ അസീസ് അല്‍ഹമ്മാദ് പറഞ്ഞു. ബുഹൈത്വ, പഴയ ശുമൈസി, കാക്കിയ, അല്‍ കര്‍, പുതിയ ശുമൈസി, തന്‍ഈം എന്നിങ്ങനെ ആറ് പ്രധാന ചെക്ക് പോസ്റ്റുകളാണുള്ളത്. പ്രധാന ചെക്ക്പോസ്റ്റുകളിലെ  തിരക്ക് കുറക്കാന്‍ അതിനു മുമ്പായി  വിവിധ റോഡുകളില്‍ ചെറിയ ചെക്ക് പോസ്റ്റുകളും ഒരുക്കിയിട്ടുണ്ട്. കാല്‍നടയായും വാഹനത്തില്‍ വരുന്നവരേയും പരിശോധിക്കും. പിടിയിലാകുന്നവരെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം ശുമൈസി അഭയകേന്ദ്രത്തിലേക്ക് മാറ്റും. ചെക്പോസ്റ്റുകളില്‍ സ്ത്രീകളെ പരിശോധിക്കാന്‍ 36 സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ഹജ്ജ് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനികള്‍ക്ക് കീഴിലെ ബസുകള്‍ക്ക് ചെക്ക്പോസ്റ്റുകള്‍ക്കടുത്ത് പ്രത്യേക ട്രാക്കുകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും കേണല്‍ ഹമ്മാദ് പറഞ്ഞു.

 

രാഷ്ട്രീയ ഭാവി ഭയന്ന് ശിവസേന ബി.ജെ.പിക്ക് വഴങ്ങില്ല

Posted: 19 Sep 2014 08:30 PM PDT

Image: 
Subtitle: 
ശിവസേനയുടെ ഫോര്‍മുല സ്വീകാര്യമല്ളെന്ന് ബി.ജെ.പി; പന്ത് സേനയുടെ കോര്‍ട്ടില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സീറ്റു വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബി.ജെ.പിക്ക് വഴങ്ങുന്നതിനെക്കാള്‍ ശിവസേനക്ക് ഗുണം രണ്ടരപ്പതിറ്റാണ്ടായുള്ള സഖ്യം അവസാനിപ്പിക്കുന്നതാണെന്ന് വിലയിരുത്തല്‍.
ബി.ജെ.പിയുടെ ആവശ്യത്തിന് വഴങ്ങുകയും കൂടുതല്‍ സീറ്റുകളില്‍ ജയിച്ച് അവര്‍ മുഖ്യമന്ത്രി പദം നേടുകയും ചെയ്താല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാകുമെന്ന വിലയിരുത്തലാണ് ശിവസേനക്ക്.
എന്‍.ഡി.എയിലെ പ്രധാന കക്ഷിയായിട്ടും മോദി സര്‍ക്കാര്‍ ശിവസേനയെ കണക്കിലെടുക്കാത്തതും ഗവര്‍ണര്‍മാരെ മാറ്റിയതിലും നിയോഗിക്കുന്നതിലും പാര്‍ട്ടിയെ മാറ്റിനിര്‍ത്തിയതും ശിവസേനയെ പ്രകോപിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബി.ജെ.പി നേതാക്കള്‍ മറ്റു പാര്‍ട്ടികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയതിലും സേനക്ക് രോഷമുണ്ട്. സഖ്യ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മോദിയുടെ ചിത്രവും വികസന കാഴ്ചപ്പാടുമായി ബി.ജെ.പിയുടെ ബാനറുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടതും സേനക്ക് കുറച്ചിലായി. ശിവസേനയെ പാടെ അവഗണിക്കുന്നതാണ് ബി.ജെ.പിയുടെ പോസ്റ്ററുകള്‍.
കേഡര്‍ സ്വഭാവമുള്ള ശിവസേനയുടെ തോളുചാരിയാണ് 25 വര്‍ഷത്തിനിടയില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി വളര്‍ന്നത്. കോണ്‍ഗ്രസ് തട്ടകങ്ങളായിരുന്ന വിദര്‍ഭ, മറാത്ത്വാഡ തുടങ്ങിയ മേഖലകളില്‍ ഇക്കാലത്തിനിടയില്‍ ബി.ജെ.പിക്ക് വേരോട്ടമുണ്ടായി. ബി.ജെ.പിയുടെ വോട്ട് ശതമാനം ഉയര്‍ന്നു.
കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികളില്‍നിന്ന് പിണങ്ങുന്നവര്‍ മുമ്പൊക്കെ ശിവസേനയിലേക്കാണ് പോകാറ്. ഇന്ന് ശിവസേനയെക്കാള്‍ സ്വീകാര്യത ബി.ജെ.പിക്കാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി തരംഗം ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നു. ഈ സാഹചര്യത്തിലാണ് ശിവസേന 288 മണ്ഡലങ്ങളില്‍ 119 എണ്ണം മാത്രമെ ബി.ജെ.പിക്ക് വിട്ടുകൊടുക്കുകയുള്ളുവെന്ന് പറയുന്നത്. നേരത്തേ ബി.ജെ.പിക്ക് 120, ചെറു പാര്‍ട്ടികള്‍ക്ക് 18, തങ്ങള്‍ക്ക് 150 എന്നതായിരുന്നു സേന മുന്നോട്ടുവെച്ച ഫോര്‍മുല. ചെറു പാര്‍ട്ടികള്‍ 18 നല്‍കിയ ശേഷം ബാക്കിയുള്ളത് നേര്‍പാതിയായി വീതിക്കണമെന്ന് ബി.ജെ.പിയും ശഠിച്ചു. വ്യാഴാഴ്ച രാത്രി 12 മണിക്കൂറിനകം രണ്ടിലൊന്ന് തീരുമാനിക്കാന്‍ ബി.ജെ.പി അന്ത്യശാസനം നല്‍കിയതോടെ ശിവസേന നിലപാട് കടുപ്പിച്ചു. ചെറു കക്ഷികള്‍ക്കും ബി.ജെ.പിക്കും 119 സീറ്റുകളെ തരാന്‍ കഴിയൂ എന്നായിരുന്നു സേനയുടെ മറുപടി.
ആത്മാഭിമാനം വിട്ട് കളിയില്ളെന്ന് ശിവസേന അടിവരയിടുകയും ചെയ്തു.
ശിവസേനയുമായി ബന്ധമുപേക്ഷിക്കാനില്ളെന്ന് പറഞ്ഞ ബി.ജെ.പി എന്നാല്‍, 119 എന്ന കണക്ക് സ്വീകാര്യമല്ളെന്ന് വ്യക്തമാക്കി. ഇനി പന്ത് സേനയുടെ കോര്‍ട്ടിലാണെന്ന പ്രസ്താവനയും നടത്തി. 2009 ല്‍ 171 സീറ്റുകളില്‍ മത്സരിച്ച സേനക്ക് 45 സീറ്റുകളിലാണ് വിജയമുണ്ടായത്. 2004 ല്‍ 62 സീറ്റുകളിലായിരുന്നു ജയിച്ചത്. 117 സീറ്റില്‍ മത്സരിച്ച ബി.ജെ.പി 46 സീറ്റാണ് നേടിയത്.
2004ലേതില്‍നിന്ന് എട്ട് സീറ്റുകള്‍ കുറവ്. രാജ് താക്കറെയുടെ എം.എന്‍.എസ് മറാത്തി വോട്ട് ചോര്‍ത്തിയതിന്‍െറ ആഘാതമായിരുന്നു ഈ തകര്‍ച്ച. എം.എന്‍.എസ് 13 സീറ്റുകളില്‍ വിജയിച്ചു. സേനയെക്കാള്‍ ഒരു സീറ്റ് കൂടുതല്‍ കിട്ടിയ ബലത്തില്‍ പ്രതിപക്ഷ നേതൃപദവി ബി.ജെ.പി പിടിച്ചെടുത്തു. ബി.ജെ.പിയിലെ പ്രമോദ് മഹാജന്‍, ഗോപിനാഥ് മുണ്ടെ, ശിവസേനാ തലവന്‍ ബാല്‍ താക്കറെ എന്നിവരാണ് ശിവസേനാ-ബി.ജെ.പി സഖ്യത്തിന്‍െറ ശില്‍പികള്‍. മൂവരും ഇന്ന് ജീവിച്ചിരിപ്പില്ല. 2006ല്‍ മഹാജന്‍ മരിച്ചതു മുതല്‍ ശിവസേനയുമായി ബി.ജെ.പി അകലം പാലിച്ചു തുടങ്ങിയിരുന്നു. നിതിന്‍ ഗഡ്കരി പക്ഷത്തിന് ഉദ്ധവിനെക്കാള്‍ താല്‍പര്യം രാജ് താക്കറെയോടാണ്. എന്നാല്‍, അന്ന് മുണ്ടെയുടെയും എല്‍.കെ. അദ്വാനിയുടെയും ഇടപെടല്‍ സേനക്ക് ആശ്വാസമായി. ഇന്ന് മുണ്ടെയില്ല. അദ്വാനി നിശബ്ദനുമാണ്. ബി.ജെ.പിയില്‍ ഇപ്പോള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നേതാവില്ളെന്ന് ശിവസേന തുറന്നടിച്ചിട്ടുണ്ട്. മുതിര്‍ന്ന സംസ്ഥാന നേതാക്കളായ വിനോദ് താവ്ഡെ, ഏകനാഥ് കഡ്സെ, ദേവേന്ദ്ര ഫട്നാവിസ്, സുധീര്‍ മുങ്കന്‍തീവാര്‍ എന്നിവരെ ഉദ്ദേശിച്ചാണിത്. നാല് പേരും നാലു തരത്തിലാണ് സംസാരിക്കുന്നതെന്നും എന്താണ് പറയുന്നതെന്ന് അവര്‍ക്കുതന്നെ അറിയില്ളെന്നുമാണ് സേനയുടെ വിമര്‍ശം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP