ബാര്‍: വിധി സര്‍ക്കാറിനേറ്റ തിരിച്ചടി -വി. എസ് Posted: 11 Sep 2014 01:00 AM PDT തിരുവനന്തപുരം: ബാറുകള്‍ ഈ മാസം 30 വരെ അടച്ചുപൂട്ടരുതെന്ന കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. വിധി പ്രായോഗികവും ശരിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു. സര്‍ക്കാരിന് വീഴ്ചപറ്റിയതായി കോടതിക്കുപോലും സംശയം തോന്നിയതായി എന്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ കോടതിവിധി സര്‍ക്കാരിന് തിരിച്ചടിയല്ളെന്ന് കെ.എം.മാണി പറഞ്ഞു. ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. |
റൊസാരിയോയില്‍ ഇനി ഒരു 'മെസ്സി' മതി Posted: 11 Sep 2014 12:34 AM PDT ബേനസ് ഐറിസ്: ലോക ഫുട്ബാളിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നാട്ടില്‍ മെസ്സി എന്ന പേര് കുട്ടികള്‍ക്കിടുന്നത് നിരോധിച്ചു. അര്‍ജന്‍റീനയിലെ മെസ്സിയുടെ ജന്മനാടായ റൊസാരിയോയില്‍ ഒരേയൊരു മെസ്സി മതിയെന്നുള്ള നാട്ടുകാരുടെ ആഗ്രഹത്തെ തുടര്‍ന്നാണ് തീരുമാനം. മുണ്ടോ ഡി പൊര്‍ട്ടിവ എന്ന അര്‍ജന്‍റീനിയന്‍ സ്പോര്‍ട്സ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റൊസാരിയോ നിവാസികള്‍ നടപ്പിലാക്കുന്ന ഒരു അലിഘിത നിയമം മാത്രമാണിത്. മെസ്സിയുടെ പേരിന് മാത്രമേ നിരോധമുള്ളൂ. അര്‍ജന്‍റീനിയുടെ ഇതിഹാസ താരം മറഡോണയുടെയും ബ്രസീലിന്‍െറ റൊണാള്‍ഡോയുടെയും പേരിടുന്നതിന് കുഴപ്പമില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഫുട്ബാള്‍ താരങ്ങളുടെ പേര് കുഞ്ഞുങ്ങള്‍ക്കിടുന്നത് സര്‍വ സാധാരണമാണ്. |
കതിരൂര്‍ മനോജ് വധക്കേസ്: ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങി Posted: 10 Sep 2014 11:54 PM PDT കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കതിരൂര്‍ സ്വദേശി വിക്രമന്‍ നാടകീയമായി ഇന്ന് കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്കോടതിയില്‍ രാവിലെ 11ഓടെ സ്വകാര്യ വാഹനത്തിലാണ് വിക്രമനത്തെിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്നോ നാളെയോ ക്രൈംബ്രാഞ്ച് ഹരജി നല്‍കും. സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വിക്രമന്‍െറ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പൊലീസിന് നേരത്തേ സംശയമുണ്ടായിരുന്നു. സംഭവത്തിനു ശേഷം വിക്രമന്‍ ഒളിവിലായിരുന്നു. സജീവ സി.പി.എം പ്രവര്‍ത്തകനായ വിക്രമന് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. കുറച്ചു കാലമായി ബാംഗ്ളൂരില്‍ ബിസിനസ് നടത്തുകയാണിയാള്‍. |
സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടരുത് -സുപ്രീംകോടതി Posted: 10 Sep 2014 11:47 PM PDT ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബാറുകള്‍ സെപ്റ്റംബര്‍ 30 വരെ പൂട്ടരുതെന്ന് സുപ്രീംകോടതി. ബാറുകള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന 292 ബാറുകള്‍ ഇന്ന് അര്‍ധരാത്രിയോടെ അടച്ചുപൂട്ടാനിരിക്കുകയായിരുന്നു. സമ്പൂര്‍ണ മദ്യനിരോധമാണ് ലക്ഷ്യമെങ്കില്‍ ഗുജറാത്ത് മാതൃകയില്‍ എല്ലാ മദ്യശാലകളും പൂട്ടേണ്ടതല്ളേ?.പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നതിന്‍െറ യുക്തി എന്താണെന്നും കോടതി ചോദിച്ചു. ബാറുകള്‍ പൂട്ടുന്നതും മദ്യനയവും സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമാണ്. ബാറുകള്‍ വലിയ സാമൂഹിക വിപത്താണ് ഉണ്ടാക്കുന്നത്. അത് നേരിടാനാണ് ബാറുകള്‍ പൂട്ടുന്നതെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. ബാറുകള്‍ പൂട്ടുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹരജിയില്‍ അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീംകോടതി ഹൈകോടതിയോട് നിര്‍ദേശിച്ചു. അതുവരെ തല്‍സ്ഥിതി തുടരണം. സെപ്റ്റംബര്‍ 18 നാണ് ബാറുടമകളുടെ ഹരജി ഹൈകോടതി പരിഗണിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് ഈ മാസം 16നകം സര്‍ക്കാര്‍ ഹൈകോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ ആര്‍. ധവെ, യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. പുതിയ മദ്യനയത്തിന്‍െറ ഭാഗമായി ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നയത്തില്‍ ഇടപെടാനാവില്ളെന്ന് ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബാറുടമകളുടെഹരജിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ തടസഹരജിയും കോടതി പരിഗണിച്ചു. |
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗം Posted: 10 Sep 2014 11:39 PM PDT തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗത്തിന്‍െറ വിലയിരുത്തല്‍. പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും പരിഹാരമായില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം വീണ്ടും പരിഗണിക്കും. അതേസമയം, മദ്യനയം സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. അതേസമയം, ഓണച്ചെലവുകള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാറിനു റിസര്‍വ് ബാങ്കില്‍നിന്ന് അധികമായി എടുക്കേണ്ടി വന്ന 188 കോടി രൂപ ഇന്നലെ തിരിച്ചടച്ചു. അതേസമയം ഖജനാവിലെ പണം വര്‍ധിപ്പിക്കുന്നതിന്‍്റെ ഭാഗമായി വ്യക്തിഗത നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഒന്‍പതു ശതമാനമായി ഉയര്‍ത്തി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. |
ചിതറിയ കൈപ്പത്തി വീട്ടുമുറ്റത്ത്; കണ്ടവര്‍ പരിഭ്രാന്തരായി Posted: 10 Sep 2014 11:37 PM PDT മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത കൂളേരിയില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ യുവാവിന്‍െറ ഒരു കൈപ്പത്തി ചിതറിയ നിലയില്‍ വീട്ടുപരിസരത്ത് കണ്ടപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മരുതായി കൂളേരി മുതുപ്പില്‍ കുന്നുമ്മല്‍ വീട്ടില്‍ പവിത്രന്‍െറ മകന്‍ നിജിലി (23) നാണ് വീട്ടില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ കൈപ്പത്തികള്‍ നഷ്ടപ്പെട്ടത്. ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട്ടിലായിരുന്നു ബോംബ് സ്ഫോടനംനടന്നത്. മുഖത്തുള്‍പ്പെടെ സാരമായി പരിക്കേറ്റ നിജിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ശക്തമായ അന്വേഷണം നടത്തുമെന്നും നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെങ്കില്‍ വീട്ടുടമസ്ഥനെതിരെയും കേസെടുക്കുമെന്ന് മട്ടന്നൂര്‍ സി.ഐ കെ.വി. വേണുഗോപാല്‍ 'മാധ്യമ'ത്തോട് പറഞ്ഞു. സ്ഫോടനത്തില്‍ പരിക്കേറ്റ നിജില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. എന്നാല്‍, സംഭവത്തില്‍ ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ പങ്കില്ളെന്ന് നേതൃത്വം വ്യക്തമാക്കി. |
ദുരന്തം വിളിപ്പാടകലെ Posted: 10 Sep 2014 11:30 PM PDT തൃശൂര്‍: നഗരമധ്യത്തില്‍ കോര്‍പറേഷന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അര്‍ധരാത്രിയുണ്ടായ തീപിടിത്തം കോര്‍പറേഷനുള്ള മുന്നറിയിപ്പ്. ഇടിഞ്ഞു വീഴാറായതും ദുരന്തസാധ്യതയുള്ളതുമായ നിരവധി കെട്ടിടങ്ങളാണ് നഗരത്തിലുള്ളത്. ഇവയുടെ സുരക്ഷ സംബന്ധിച്ച അടിയന്തര മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ തീപിടിത്തം. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് എം.ഒ റോഡിലെ വ്യാപാര സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ അണച്ചതിനാല്‍ ദുരന്തം ഒഴിവാവുകയായിരുന്നു. ചീഫ് ടൗണ്‍ പ്ളാനറുടെയും ജില്ലാ ഭരണകൂടത്തിന്‍െറയും കോര്‍പറേഷന്‍െറ തന്നെയും നോട്ടീസുകളെ അവഗണിച്ച് കെട്ടിടങ്ങള്‍ പുറംമോടി മിനുക്കി ഒരുങ്ങുമ്പോഴും നടപടിയെടുക്കേണ്ട കോര്‍പറേഷന്‍ മൗനത്തിലാണ്. 2010ല്‍ പോസ്റ്റോഫിസ് റോഡിലെ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ച സംഭവത്തിനുശേഷം റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ 300ഓളം കെട്ടിടങ്ങള്‍ തകര്‍ച്ച നേരിടുന്നതായി കണ്ടത്തെിയിരുന്നു. ഇതിനുശേഷം 2011ലും 12ലും സ്വരാജ് റൗണ്ടില്‍ രണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ തീപിടിത്തവും തകര്‍ച്ചയുമുണ്ടായി. 2012ല്‍ അരിയങ്ങാടിയിലെ കെട്ടിടം തകര്‍ന്നുവീണു. ഞായറാഴ്ചയായതിനാല്‍ അപകടം ഒഴിവായി. ഇതേ തുടര്‍ന്നായിരുന്നു നഗരാസൂത്രണ വിഭാഗം നഗരത്തിലെ കെട്ടിടങ്ങളുടെ കണക്കെടുത്തത്. തകര്‍ന്ന് വീഴാറായ കെട്ടിടങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങളും മൂലം നഗരം ദുരന്തമുഖത്താണെന്നാണ് അന്ന് പരിശോധനയില്‍ കണ്ടത്തെിയത്. കാലപ്പഴക്കം ചെന്ന നൂറോളം കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചീഫ് ടൗണ്‍പ്ളാനര്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിട്ടില്ല. എം.ഒ റോഡിലെ വ്യാപാരസമുച്ചയത്തില്‍ തീപിടിത്തമുണ്ടായി ഒരുദിവസം പിന്നിട്ടിട്ടും കെട്ടിടത്തിന്‍െറ ഉടമസ്ഥാവകാശമുള്ള കോര്‍പറേഷന്‍ അധികൃതര്‍ വിഷയം ഗൗരവത്തിലെടുത്തിട്ടില്ല. തീപിടിത്ത വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ കാരണം സംബന്ധിച്ചോ, തുടര്‍ നടപടികളെക്കുറിച്ചോ കോര്‍പറേഷന്‍ അന്വേഷിച്ചിട്ടില്ല. ഹോട്ടല്‍ രാധാകൃഷ്ണ, പോപുലര്‍ ജ്വല്ളേഴ്സ്, അമ്പാടി ജ്വല്ളേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുകള്‍ നിലയിലാണ് തീപടര്‍ന്നത്. ഇവിടെയുള്ള കടമുറികളിലെ ഉപയോഗശ്യൂന്യമായ വസ്തുക്കളിലും പ്ളാസ്റ്റിക് മാലിന്യത്തിലുമാണ് തീപിടിച്ചത്. വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. തീ ആളിപ്പടര്‍ന്നിരുന്നെങ്കില്‍ പഴക്കം ചെന്ന ഈ കെട്ടിടങ്ങള്‍ മുഴുവന്‍ തകര്‍ന്നു വീഴുമായിരുന്നു. രാത്രി 11ന് നഗരത്തില്‍ ആളുകള്‍ ഒഴിയുന്നതിനുമുമ്പു തന്നെ തീ കണ്ടതിനാലാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ഓടുകള്‍ തെറിച്ചുവീണ് ഫയര്‍മാന്‍മാരായ പി.ബി. സുനി, ബിനോജ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി കുറച്ചുകൂടി വൈകിയാണ് തീയും പുകയും ഉയര്‍ന്നിരുന്നതെങ്കില്‍ ഓണാഘോഷങ്ങളുടെ കൊട്ടിക്കലാശം നടക്കേണ്ടുന്ന പുലിക്കളി ദിവസം ദുരന്തവാര്‍ത്തയോടെയാവുമായിരുന്നു. |
വാരാഘോഷത്തിന് അന്ത്യംകുറിച്ച് ഘോഷയാത്ര ഇന്ന് Posted: 10 Sep 2014 11:25 PM PDT തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍െറ സമാപനദിവസത്തോടനുബന്ധിച്ച് നടക്കുന്ന വര്‍ണശബളമായ സാംസ്കാരിക ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 12 സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തോടെ വിപുലവും വൈവിധ്യമാര്‍ന്നതുമായ ഘോഷയാത്രക്കാണ് ഇത്തവണ അനന്തപുരി സാക്ഷ്യം വഹിക്കുക. വെള്ളയമ്പലത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളും കലാസംഘങ്ങളും വ്യാഴാഴ്ച മൂന്നിന് അണിനിരക്കണമെന്ന് ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ അറിയിച്ചു. വൈകീട്ട് അഞ്ചിന് വെള്ളയമ്പലം കെല്‍ട്രോണ്‍ ജങ്ഷനില്‍ മാനവീയം റോഡിന് സമീപം പ്രത്യേകം തയാറാക്കിയ പവലിയനില്‍ ഗവര്‍ണര്‍ പി. സദാശിവം ഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ, ശശി തരൂര്‍ എം.പി, മേയര്‍ അഡ്വ.കെ. ചന്ദ്രിക, ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വെള്ളയമ്പലത്ത് ആരംഭിച്ച് കിഴക്കേകോട്ടയില്‍ സമാപിക്കുന്ന ഘോഷയാത്രയില്‍ 15 അടിയ്ക്കുമുകളില്‍ ഉയരമുള്ള ഫ്ളോട്ടുകള്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്നും തമ്പാനൂര്‍ റോഡിലേക്ക് തിരിഞ്ഞുപോകും. പവര്‍ഹൗസ് -തകരപ്പറമ്പ് റോഡില്‍ മേല്‍പാലത്തിന്‍െറ നിര്‍മാണം നടക്കുന്നതിനാലാണിത്. 3000 ത്തോളം കലാകാരന്മാരും 100ല്‍ പരം ഫ്ളോട്ടുകളും 150 ഓളം കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. തലസ്ഥാന നഗരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ യൂനിവേഴ്സിറ്റി കോളജിന് മുന്‍വശത്തുള്ള വി.വി.ഐ.പി പവലിയന്‍െറ മുമ്പിലും പബ്ളിക് ലൈബ്രറിയുടെ മുന്‍വശത്തുള്ള വി.ഐ.പി പവലിയന്‍െറ മുമ്പിലും ടൂറിസം ഡയറക്ടറേറ്റിന്‍െറ ഏതിര്‍വശത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റേജിലും അവതരിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന-ജില്ലാ പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളിലായാണ് ഫ്ളോട്ടുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. ഓരോഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് വിനോദസഞ്ചാര വകുപ്പ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ടിന് നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനദാനം നിര്‍വഹിക്കും. |
ലോഡ് വരവ് കുറഞ്ഞു; ഗ്യാസ് ഏജന്‍സികളില്‍ സിലിണ്ടര്‍ ക്ഷാമം രൂക്ഷം Posted: 10 Sep 2014 11:00 PM PDT കൊല്ലം: ഐ.ഒ.സി പ്ളാന്‍റിലെ തൊഴിലാളികളുടെ ബോണസ് പ്രശ്നവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വത്തിലായിരുന്ന പാചകവാതക വിതരണം പുനരാരംഭിച്ചെങ്കിലും മതിയായ അളവില്‍ ലഭ്യമാകാത്തത് ഏജന്‍സികളില്‍ സിലിണ്ടര്‍ ക്ഷാമം രൂക്ഷമാക്കുന്നു. കയറ്റിറക്ക് തൊഴിലാളികളുടെ സമരം പരിഹരിച്ചെങ്കിലും ട്രക്ക് ജീവനക്കാരുടെ ബോണസ് പ്രശ്നത്തില്‍ തൃപ്തികരമായ തീരുമാനമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 16 മണിക്കൂറില്‍നിന്ന് എട്ടു മണിക്കൂറായി തൊഴിലാളികള്‍ ജോലി സമയം കുറച്ചത്. ഇതാണ് നിലവിലെ സിലിണ്ടര്‍ ക്ഷാമത്തിന് കാരണം. പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തപക്ഷം വരുംദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. ജില്ലയിലെ പല ഏജന്‍സികളിലും 2000 മുതല്‍ 6000 വരെ സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുണ്ട്. ബുധനാഴ്ച രാവിലെ പത്തോടെ ഒരു ലോഡ് വീതം പലയിടങ്ങളിലും എത്തിയിട്ടുണ്ടെങ്കിലും ആവശ്യകത ഇതിന്‍െറ അഞ്ചും ആറും ഇരട്ടിയാണ്. ഒരു ലോഡില്‍ 306 സിലിണ്ടറുകളാണ് ഉണ്ടാകുക. ഒരുദിവസം ശരാശരി ഒരു ലോഡാണ് ഏജന്‍സികളിലത്തെുന്നത്. ചില ദിവസങ്ങളില്‍ രണ്ടും. ബുക്കിങ് ദിനംപ്രതി വര്‍ധിക്കുമെങ്കിലും അതിനനുസരിച്ച് ഗ്യാസ് വിതരണം ചെയ്യാന്‍ ഐ.ഒ.സിയില്‍നിന്ന് ലോഡത്തൊത്തതാണ് ഏജന്‍സികളെ കുഴക്കുന്നത്. പലയിടങ്ങളിലും തിരുവോണത്തിനും ദിവസങ്ങള്‍ക്ക് മുമ്പാണ് ലോഡത്തെിയത്. എഴു ദിവസം വരെ വിതരണം നടക്കാത്ത ഏജന്‍സികളും കൊല്ലത്തുണ്ട്. നേരത്തേ ആറു മുതല്‍ രണ്ടുവരെയും രണ്ടു മുതല്‍ 10 വരെയും രണ്ടു ഷിഫ്റ്റിലായാണ് തൊഴിലാളികള്‍ പണിയെടുത്തിരുന്നത്. ബോണസ് പ്രശ്നം തൃപ്തികരമായി പരിഹരിക്കാത്തതിനെ തുടര്‍ന്ന് രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ മാത്രം പണിയെടുക്കൂവെന്ന തീരുമാനത്തിലാണ് തൊഴിലാളികള്‍. ആറു ജില്ലകളിലെ 65ഓളം ഏജന്‍സികള്‍ക്കായി പ്രതിദിനം 120 ലോഡ് എന്നക്രമത്തില്‍ 36,720 സിലിണ്ടറുകളാണ് ഐ.ഒ.സിയില്‍നിന്ന് വിതരണം ചെയ്യുന്നത്. ജോലി സമയം കുറച്ചതോടെ ഇത് മൂന്നിലൊന്നായി കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ഏജന്‍സികളില്‍ ഓണ്‍ ലൈന്‍ ബുക്കിങ് സംവിധാനമാണ് നിലവില്‍. മുമ്പ് സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിട്ടാല്‍ ബുക്കിങ് നിര്‍ത്തിവെക്കുന്നതടക്കമുള്ള നടപടി ഏജന്‍സികള്‍ സ്വീകരിക്കുമായിരുന്നു. ബുക്കിങ് ഓണ്‍ലൈനായതിനാല്‍ അതിനും നിവര്‍ത്തിയില്ലാതായി. ബുക് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിലിണ്ടര്‍ കിട്ടാതാകുന്നതോടെ ഉപഭോക്താക്കള്‍ ഏജന്‍സിയില്‍ നേരിട്ടത്തെുന്നുണ്ട്. പാരിപ്പള്ളി ഐ.ഒ.സിയിലെ കയറ്റിറക്ക് തൊഴിലാളികളാണ് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം നല്‍കിയ ബോണസ് ഈ വര്‍ഷം നല്‍കാതിരുന്നതാണ് പണിമുടക്കിന് കാരണം. 2012ല്‍ കൂലിയുടെ 16 ശതമാനം ബോണസാണ് നല്‍കിയിരുന്നത്. കഴിഞ്ഞവര്‍ഷം മാനേജ്മെന്‍റ് ഇത് 12 ശതമാനമാക്കി വെട്ടിക്കുറച്ചു. ഈ വര്‍ഷം അതും നല്‍കാന്‍ തയാറാകാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിത്. ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ 12 ശതമാനത്തിന് പുറമെ 1000 രൂപ കൂടി അധികം നല്‍കാമെന്ന് ഉറപ്പില്‍ കയറ്റിറക്ക് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു. ട്രക്ക് തൊഴിലാളികളുടെ ബോണസ് പ്രശ്നത്തില്‍ ലേബര്‍ കോടതി ഇടപെട്ടാണ് താല്‍ക്കാലിക തീരുമാനമുണ്ടായത്. ഇതുപ്രകാരം ഡ്രൈവര്‍മാര്‍ക്ക് 7000, ക്ളീനര്‍മാര്‍ക്ക് 3500 എന്നിങ്ങനെയാണ് ബോണസ്. ഇതും കൃത്യമായി വിതരണം ചെയ്തിട്ടില്ല. മാത്രമല്ല മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതിനെക്കാള്‍ കുറവുമായിരുന്നു ഈ തുക. ഇതില്‍ പ്രതിഷേധിച്ചാണ് ദിവസം 16 മണിക്കൂര്‍ ജോലി ചെയ്യേണ്ടിടത്ത് എട്ടു മണിക്കൂര്‍ മാത്രമാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. |
ജനസാഗരം സാക്ഷി... പമ്പയില്‍ പള്ളിയോടങ്ങള്‍ ആറാടി Posted: 10 Sep 2014 10:51 PM PDT ആറന്മുള: ശാന്തമായൊഴുകുന്ന പമ്പയുടെ കുഞ്ഞോളങ്ങളെ തഴുകിമാറ്റി 51 പള്ളിയോടങ്ങള്‍. പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ചയായി ആറന്മുള ഉത്രട്ടാതി ജലമേള. പമ്പയുടെ തെക്കും വടക്കും കരകളിലായി കിഴക്ക് റാന്നി മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെ 51 കരകളെ പ്രതിനിധാനം ചെയ്താണ് അത്രയും പള്ളിയോടങ്ങള്‍ ഉത്രട്ടാതി ദിനത്തില്‍ ഓരോ വര്‍ഷവും ജലമേളക്കത്തെുന്നത്. മനോഹരമായി അലങ്കരിച്ച പള്ളിയോടങ്ങളില്‍ നൂറിലേറെ പേരടങ്ങുന്ന സംഘം വള്ളപ്പാട്ട് പാടി താളത്തിനൊത്ത് അച്ചടക്കത്തോടെ തുഴഞ്ഞുനീങ്ങുന്ന കാഴ്ച ഹൃദയഹാരിയായിരുന്നു. എ, ബി ബാച്ചുകളായാണ് മത്സരം നടന്നത്. എ ബാച്ചിന്‍െറ ഒന്നാം ഹീറ്റ്സില്‍ ഇടയാറന്മുള, ചിറയിറമ്പ്, മാലക്കര, രണ്ടാം ഹീറ്റ്സില്‍ ഇടശേരിമല കിഴക്ക്, മാരാമണ്‍, അയിരൂര്‍, മൂന്നാം ഹീറ്റ്സില്‍ തെക്കേമുറി കിഴക്ക്, ഇടശേരിമല, കിഴ്വന്‍മഴി, നാലാം ഹീറ്റ്സില്‍ പൂവത്തൂര്‍ പടിഞ്ഞാറ്, കീഴ്ചേരിമേല്‍, ചെറുകോല്‍, അഞ്ചാം ഹീറ്റ്സില്‍ കോഴഞ്ചേരി, വരയന്നൂര്‍, ളാക ഇടയാറന്മുള എന്നീ പള്ളിയോടങ്ങളാണ് പങ്കെടുത്തത്. ആറാം ഹീറ്റ്സില്‍ വെണ്‍പാല, നെല്ലിക്കല്‍, ഉമയാറ്റുകര, ഏഴാം ഹീറ്റ്സില്‍ മേലുകര, കാട്ടൂര്‍, കോയിപ്രം, എട്ടാം ഹീറ്റ്സില്‍ തെക്കേമുറി, ഇടയാറന്മുള കിഴക്ക്, കിഴക്കന്‍ ഓതറ, ഒമ്പതാം ഹീറ്റ്സില്‍ കീഴുകര, പുന്നംതോട്ടം, ഓതറ, 10ാം ഹീറ്റ്സില്‍ കുറിയന്നൂര്‍, മല്ലപ്പുഴശേരി, നെടുംപ്രയാര്‍, 11ാം ഹീറ്റ്സില്‍ ഇടപ്പാവൂര്‍, പ്രയാര്‍, മുണ്ടന്‍കാവ്, ഇടനാട് എന്നീ പള്ളിയോടങ്ങളും മത്സരത്തിനത്തെി.ബി ബാച്ചില്‍ ഒന്നാം ഹീറ്റ്സില്‍ മംഗലം, തോട്ടപ്പുഴശേരി, പൂവത്തൂര്‍ കിഴക്ക്, രണ്ടാം ഹീറ്റ്സില്‍ റാന്നി, കീക്കൊഴൂര്‍, ചെന്നിത്തല, മൂന്നാം ഹീറ്റ്സില്‍ പുല്ലൂപ്രം, കോടിയാട്ടുകര, വന്‍മഴി, നാലാം ഹീറ്റ്സില്‍ തൈമറവുംകര, പുതുക്കുളങ്ങര, ഇടപ്പാവൂര്‍, കോറ്റാത്തൂര്‍, അഞ്ചാം ഹീറ്റ്സില്‍ കടപ്ര, ആറാട്ടുപുഴ, മുതവഴി, ഇടക്കുളം എന്നീ പള്ളിയോടങ്ങളും പമ്പയിലിറങ്ങി. നദിയുടെ ഇരുകരകളിലുമായി പതിനായിരങ്ങളാണ് ജലമേള ആസ്വദിക്കാനിറങ്ങിയത്. അഞ്ച് ലക്ഷത്തോളം പേര്‍ ജലമേള കാണാനത്തെുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിച്ചത്. പള്ളിയോടങ്ങള്‍ രാവിലെ തന്നെ ആറന്മുളയിലത്തെിയെങ്കിലും മത്സരം തുടങ്ങാന്‍ ഏറെ വൈകി. ഉച്ചക്ക് 2.40നാണ് ജലഘോഷയാത്ര തുടങ്ങിയത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് മാധ്യമ പ്രവര്‍ത്തകരും വിദേശികളായ ആസ്വാദകരും നേരത്തേ ഗാലറിയില്‍ സ്ഥലംപിടിച്ചു. ജലമേളയോടനുബന്ധിച്ച് തെക്കേമല-ചെങ്ങന്നൂര്‍ റൂട്ടില്‍ ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മേളയുടെ നടത്തിപ്പ് സുഗമമാക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 10 ഡിവൈ.എസ്.പി, 15 സി.ഐ., 100 എസ്.ഐ, 750 പൊലീസുകാര്‍, 100 മഫ്ടി പൊലീസുകാര്‍ എന്നിവരെ നിയോഗിച്ചിരുന്നു. മൂന്ന് വീതം പള്ളിയോടങ്ങളുള്ള ഓരോ ബാച്ചിന്‍െറ ഘോഷയാത്രയോടെയാണ് ജലമേളക്ക് തുടക്കമായത്. അതുകഴിഞ്ഞ് 51 വള്ളങ്ങളെയും മൂന്ന് ബാച്ചുകളായിത്തിരിച്ച് ആദ്യപാദ മത്സരം നടന്നു. വെച്ചുപാട്ട് പാടി, താളമിട്ട് ഒരുമിച്ച് താഴേക്ക് പോയി. ഫിനിഷ് ചെയ്യണമെന്നതാണ് ഇത്തവണത്തെ രീതി. ജലമേളയുടെ ആരംഭകാലത്ത് വെച്ചുപാട്ടിന്‍െറ താളത്തില്‍ തുഴഞ്ഞിരുന്ന പള്ളിയോടങ്ങള്‍ ഈയിടെ പരമ്പരാഗത ശൈലിയില്‍നിന്ന് വ്യതിചലിച്ചുതുടങ്ങിയിരുന്നു. ഇത് ജലമേളയുടെ സൗന്ദര്യം കുറച്ചെന്ന് അഭിപ്രായം ഉയര്‍ന്നതിനാലാണ് പരമ്പരാഗത ശൈലിതന്നെ തുടരാന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. തുടങ്ങാന്‍ വൈകിയതിനാല്‍ സന്ധ്യയോടെയാണ് മത്സരങ്ങള്‍ അവസാനിച്ചത്. അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംഘാടകരുടെയും ഫയര്‍ഫോഴ്സിന്‍െറയും മറ്റും രക്ഷാബോട്ടുകള്‍ നദിയിലുണ്ടായിരുന്നു. തുടക്കത്തില്‍തന്നെ പുല്ലൂപ്രത്തിന്‍െറ പള്ളിയോടം മറിഞ്ഞെങ്കിലും അപകടമുണ്ടായില്ല. |
കുറിച്ചി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ Posted: 10 Sep 2014 10:46 PM PDT ചങ്ങനാശേരി: ശ്രീനാരായണ ഗുരുവിന്‍െറയും അയ്യങ്കാളിയുടെയും ജയന്തി ആഘോഷങ്ങള്‍ക്ക് ആശംസ നേര്‍ന്ന് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് കുറിച്ചി പഞ്ചായത്തില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ സചിവോത്തമപുരം കോളനി അസോസിയേഷനും യൂത്ത്മൂവ്മെന്‍റും ആഹ്വാനം ചെയ്തു. പഞ്ചായത്തിലെ വ്യാപാര, വാണിജ്യ ശാലകള്‍ തുറക്കാതെയും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് പി.എസ്.സുധീഷ്, സെക്രട്ടറി പി.എസ്. പ്രേംസാഗര്‍, യൂത്ത്മൂവ്മെന്‍റ് പ്രസിഡന്‍റ് കെ. ബാജിഷ്, സെക്രട്ടറി വിഷ്ണു സി. വിജയന്‍ എന്നിവര്‍ അറിയിച്ചു. അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ ബാലവേദിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ഇവയില്‍ ഭൂരിഭാഗവും കഴിഞ്ഞ രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ചില ഫ്ളക്സ് ബോര്‍ഡുകള്‍ പൂര്‍ണമായി തകര്‍ത്ത നിലയിലും മറ്റു ചിലതില്‍ ബാലവേദി ഭാരവാഹികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മുറിച്ചു മാറ്റിയ നിലയിലുമാണെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സംഘാടകരുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം നടത്തി. ചിങ്ങവനം പൊലീസ് കേസെടുത്തു. അയ്യങ്കാളിയുടെ ജന്മദിനാഘോഷത്തിന്‍െറ ഭാഗമായി മില്ലുകവല ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ച സാമൂഹികവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മഹാത്മ പുരുഷ സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. അനൂപ് വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി.ബി. ജയന്‍ അധ്യക്ഷത വഹിച്ചു. ടി.എസ്. അശോകന്‍, സി.എം. വിശ്വംഭരന്‍, പ്രഭുലാല്‍, സതീഷ് തമ്പി, ലാലു, കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു. |
തമിഴ് പാര്‍ട്ടികളുമായി തുറന്ന ചര്‍ച്ച നടത്തും -രാജപക്സെ Posted: 10 Sep 2014 10:45 PM PDT ജാഫ്ന: ഭരണഘടനയിലെ 13ാം ഭേദഗതിയെ സംബന്ധിച്ച് തമിഴ് പാര്‍ട്ടികളുമായി തുറന്ന ചര്‍ച്ചക്ക് തയാറെന്ന് ശ്രിലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെ. ഇതിനായി പ്രമുഖ തമിഴ് പാര്‍ട്ടിസഖ്യമായ തമിഴ് നാഷനല്‍ അലയന്‍സുമായി (ടി.എന്‍.എ) ചര്‍ച്ചക്ക് തയാറാണെന്നും രാജപക്സെ പറഞ്ഞു. 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഖലക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നാണ് 13ാം ഭേദഗതിയില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ വടക്ക് - കിഴക്കന്‍ പ്രവിശ്യയിലെ തമിഴ് ഭൂരിപക്ഷ മേഖലയിലെ ആറുനേതാക്കളുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയില്‍ രാജപക്സെക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. ആരുമായും കൂടിക്കാഴ്ച നടത്താന്‍ താന്‍ തയാറാണെന്നും രാജപക്സെ വ്യക്തമാക്കി. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ വെച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.13ാം ഭേദഗതി നടപ്പാക്കണമെന്ന് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. |
ഇടുക്കിയില്‍ കുന്നുകള്‍ മറയുന്നു Posted: 10 Sep 2014 10:42 PM PDT തൊടുപുഴ: നിയമങ്ങളെ വെല്ലുവിളിച്ച് ജില്ലയില്‍ കുന്നിടിക്കല്‍ വ്യാപകമാകുന്നു. വീട് നിര്‍മാണത്തിന്‍െറ പേരിലും റോഡ് വീതി കൂട്ടുന്നതിന്‍െറ മറവിലുമാണ് വന്‍ തോതില്‍ കുന്നുകള്‍ നിരത്തി മണ്ണെടുക്കുന്നത്. അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയാലും ദിവസങ്ങള്‍ക്കുള്ളില്‍ മണ്ണ് മാഫിയ പൂര്‍വാധികം ശക്തിയോടെ മണ്ണെടുപ്പ് തുടരുകയാണ് പതിവ്. മൂന്നാര്‍, അടിമാലി, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലാണ് വന്‍ മലകള്‍ മണ്ണ് മാഫിയ ഇടിച്ച് നിരത്തുന്നത്. തൊടുപുഴ മേഖലയില്‍ ആലക്കോട്, നാളിയാനി, പൂമാല, കുമാരമംഗലം മേഖലകളിലാണ് മണ്ണെടുപ്പ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരാതിയുമായി പ്രദേശവാസികള്‍ രംഗത്തത്തെിയാല്‍ ഇവരെ മണ്ണ് മാഫിയ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. ലോ റേഞ്ചായതിനാല്‍ മലയിടിച്ചുള്ള മണ്ണെടുപ്പിനേക്കാള്‍ പാടം നികത്തിയുള്ള കൈയേറ്റമാണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും അരങ്ങേറുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. കുമളി ആനവാച്ചാലിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനായി ആയിരക്കണക്കിന് ലോഡ് മണ്ണാണ് സമീപപ്രദേശങ്ങളായ ചെളിമട, അമരാവതി, അട്ടപ്പള്ളം പ്രദേശങ്ങളില്‍ നിന്ന് മലയിടിച്ച് എടുത്തത്. 2000 ലോഡിന് മുകളില്‍ മണ്ണ് ഇവിടങ്ങളില്‍നിന്ന് എടുത്തതായാണ് വിവരം. ഇതിനിടെ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി വന്നതിനത്തെുടര്‍ന്ന് താല്‍ക്കാലികമായി ഗ്രൗണ്ട് നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാറില്‍ 62ാം മൈലില്‍ കോളജ് നിര്‍മാണത്തിനായി ഒരേക്കര്‍ സ്ഥലത്തെ മലയിടിച്ച് മണ്ണെടുത്തത് വിവാദമായിരുന്നു. ഇപ്പോള്‍ എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ സ്ഥലത്ത് മണ്ണിടിക്കലിന് സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്. കട്ടപ്പന മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. കട്ടപ്പന ടൗണ്‍, കുന്തളംപാറ, വെള്ളയാംകുടി, പാറക്കടവ്, ഇരട്ടയാര്‍, കാഞ്ചിയാര്‍ എന്നിവിടങ്ങളില്‍ വന്‍തോതിലാണ് മണ്ണിടിക്കല്‍ നടക്കുന്നത്. കട്ടപ്പന ടൗണില്‍ കെട്ടിട നിര്‍മാണത്തിന് വേണ്ടി 50 അടി ഉയരത്തില്‍ വരെ മണ്ണെടുത്തിരുന്നു. വ്യാപക മണ്ണിടിക്കലിനത്തെുടര്‍ന്ന് കട്ടപ്പന മേഖലയില്‍ മാത്രം പതിനഞ്ചോളം ഇടങ്ങളില്‍ വില്ളേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. അടിമാലി, ഇരുമ്പുപാലം മേഖലകളില്‍ മണ്ണെടുപ്പ് വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. അടിമാലി ടൗണ്‍, ഇരുമ്പുപാലം, ഇരുന്നൂറേക്കര്‍, പള്ളിവാസല്‍, പാറത്തോട്, പണിക്കന്‍കുടി, കമ്പിളികണ്ടം എന്നിവിടങ്ങല്‍ മണ്ണ് മാഫിയ സജീവമാണ്. ഇരുമ്പുപാലത്ത് ദേശീയ പാതക്കരികില്‍ മണ്ണെടുപ്പിനത്തെുടര്‍ന്ന് വന്‍ മല ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. വീട് വെക്കുന്നതിനായി മണ്ണെടുക്കാന്‍ നല്‍കിയ അനുമതിയുടെ മറവില്‍ നൂറുകണക്കിന് ലോഡ് മണ്ണ് മലയിടിച്ച് എടുത്തതാണ് മലയിടിയാന്‍ കാരണമായത്. ദേശീയ പാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കുന്നതിനിടെയും ഇവിടെനിന്ന് മലയിടിച്ച് മണ്ണ് കടത്താന്‍ ശ്രമിച്ചത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.ആറുമാസത്തിനിടെ അടിമാലിയില്‍ 500 ഹെക്ടറിന് മുകളില്‍ മലയിടിച്ച് മണ്ണ് എടുത്തതായാണ് വിവരം. ഇതുകൂടാതെ പള്ളിവാസലിലെ റിസോര്‍ട്ട് നിര്‍മാണത്തിനായും പ്രദേശത്തുനിന്ന് വന്‍ തോതില്‍ മണ്ണെടുത്തിട്ടുണ്ട്. കൊന്നത്തടി മേഖലയില്‍ വയല്‍ നികത്തലും വ്യാപകമാണ്. മൂന്നാറില്‍ ദേശീയ പാതാ വികസനത്തിന്‍െറ പേരിലും കെട്ടിട നിര്‍മാണത്തിന്‍െറ പേരിലും വന്‍ മലകളാണ് അപ്രത്യക്ഷമാകുന്നത്. ദേവികുളം, മൂന്നാര്‍, മൂന്നാര്‍ കോളനി, ഉദുമല്‍പേട്ട എന്നിവിടങ്ങളിലും വ്യാപക മണ്ണിടിക്കലാണ് നടക്കുന്നത്. മൂന്നാറില്‍ മണ്ണെടുപ്പിനെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീണ് പ്രധാന പാതകളിലെല്ലാം ഗതാഗത തടസ്സം പതിവ് സംഭവമാണ്. മൂന്നാര്‍ കോളനിയില്‍ കെട്ടിട നിര്‍മാണത്തിനായി മലയിടിച്ച് വന്‍തോതിലാണ് മണ്ണെടുത്തത്. നാട്ടുകാര്‍ പരാതിയുമായി രംഗത്തത്തെിയാലും അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കാത്തത് മണ്ണെടുപ്പ് മാഫിയയുടെ വളര്‍ച്ചക്ക് സഹായകമാകുകയാണ്. കനത്ത മഴ പെയ്തതിനത്തെുടര്‍ന്ന് മാഫിയകള്‍ ഇപ്പോള്‍ മണ്ണിടിക്കലില്‍നിന്ന് പിന്തിരിഞ്ഞിട്ടുണ്ടെങ്കിലും ഇവര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചത്തെും. അടിയന്തരമായി അധികൃതരുടെ ഇടപെടല്‍ ഉണ്ടായില്ളെങ്കില്‍ ഇടുക്കിയിലെ മലകള്‍ മുഴുവന്‍ മാഫിയ തരിശുനിലങ്ങളാക്കി വില്‍പനക്ക് വെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. |
കുടിശ്ശിക വരുത്തിയാല്‍ കുടിവെള്ളം മുട്ടും Posted: 10 Sep 2014 10:39 PM PDT കൊച്ചി: വെള്ളക്കരം അടക്കാത്തവര്‍ക്കെതിരെ കേരള ജല അതോറിറ്റി കര്‍ശന നടപടിക്കൊരുങ്ങുന്നു. പിഴയില്ലാതെ അടക്കാനുള്ള അവസാന തീയതി കഴിഞ്ഞാല്‍, വെള്ളക്കരം അടക്കാത്ത ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കാനാണ് തീരുമാനം. ഈ മാസം 15 മുതല്‍ ഇത് നടപ്പാക്കും. പണമടക്കാനുള്ള തീയതി പിന്നിട്ടാല്‍, തൊട്ടടുത്ത ദിവസം തന്നെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാവസായിക, ഗാര്‍ഹികേതര, ഗാര്‍ഹിക കണക്ഷനുകളടക്കം എല്ലാ കണക്ഷനുകള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കും. വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിട്ടും പണമടക്കാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെ നടപടികളും ഉണ്ടാകും. ജല അതോറിറ്റി വകുപ്പിന്‍െറ കുടിശ്ശിക കുറക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായാണ് പുതിയ നടപടികള്‍. എറണാകുളം പി.എച്ച് ഡിവിഷന് കീഴിലെ വാട്ടര്‍ വര്‍ക്സ് സബ് ഡിവിഷന്‍, കരുവേലിപ്പടി, പള്ളിമുക്ക്, കടവന്ത്ര, കലൂര്‍ എന്നിവിടങ്ങളിലെ കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്ഷനാകും ആദ്യം വിച്ഛേദിക്കുക. മുളവുകാട്, ചേരാനല്ലൂര്‍, കടമക്കുടി, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലെ കണക്ഷനുകളും വിച്ഛേദിക്കും. തകരാറിലുള്ള മീറ്ററുകള്‍ യഥാസമയം ഉദ്യോഗസ്ഥരെ അറിയിച്ച് മാറ്റിസ്ഥാപിക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവരുടെ കണക്ഷനും വിച്ഛേദിക്കും. ബില്‍ ലഭിക്കാത്ത പക്ഷം അക്കാര്യം ബന്ധപ്പെട്ട ഡിവിഷന്‍ ഓഫിസുകളില്‍ അറിയിക്കണം. ബില്‍ ലഭിച്ചില്ല എന്നത് പണമടക്കാതിരിക്കാനുള്ള കാരണമായി കണക്കാക്കില്ളെന്നും അധികൃതര്‍ അറിയിച്ചു. സ്പോട്ട് ബില്ലിങ് നടപ്പിലാക്കിയതിനുശേഷം രണ്ടു മാസത്തിലൊരിക്കല്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെ ഈ മാസം ഒന്നു മുതല്‍ ജല അതോറിറ്റി വെള്ളക്കര കുടിശ്ശിക നിവാരണ യജ്ഞം ആരംഭിച്ചു. ഒക്ടോബര്‍ 31 വരെയാണ് യജ്ഞം. ഈ സാമ്പത്തിക വര്‍ഷം എറണാകുളം ഡിവിഷന് കീഴില്‍ 90 കോടി രൂപ പിരിച്ചെടുക്കാനാണ് അതോറിറ്റി ആലോചിക്കുന്നത്. തവണകളായി പണമടക്കാനുള്ള അവസരം ഇനിയുണ്ടാകില്ളെ്ളന്നും ഉപഭോക്താക്കള്‍ വെള്ളക്കരം കുടിശ്ശിക തീര്‍ത്ത് നടപടികളില്‍നിന്ന് ഒഴിവാകണമെന്നും എക്സി. എന്‍ജിനീയര്‍ ബി. മോഹനന്‍ അറിയിച്ചു. |
പെയ്ന്‍റ് കമ്പനിയിലെ തീപിടിത്തം: കാരണം വ്യക്തമായില്ല Posted: 10 Sep 2014 10:33 PM PDT അരൂര്‍: വ്യവസായ കേന്ദ്രത്തിലെ വരുണ പെയ്ന്‍റ് കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തിന്‍െറ കാരണം ഇതുവരെ വ്യക്തമായിട്ടില്ളെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. പെയ്ന്‍റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ് പൂര്‍ണമായും കത്തിനശിച്ചത്. ടൈറ്റാനിയം ഡയോക്സൈഡ് ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അസംസ്കൃത വസ്തുക്കളാണ് നശിച്ചത്. വലിയ ഡ്രമ്മുകളില്‍ സൂക്ഷിച്ചിരുന്ന അസംസ്കൃത വസ്തുക്കള്‍ക്ക് തീപിടിച്ചപ്പോഴാണ് അമിട്ടുപൊട്ടുന്ന ശബ്ദമുണ്ടായത്. ഇതോടെ കമ്പനിക്ക് സമീപത്തേക്ക് ഓടിക്കൂടിയ ജനങ്ങളെ മാറ്റിനിര്‍ത്താന്‍ പൊലീസിന് ഏറെ പാടുപെടേണ്ടിവന്നു. ജനങ്ങളെ പൂര്‍ണമായും മാറ്റിയതോടെയാണ് അഗ്നിശമനസേനയുടെ വാഹനങ്ങള്‍ക്ക് സ്ഥലത്തേക്ക് കടക്കാനായത്. തീപടര്‍ന്ന സ്ഥലത്ത് സ്ഫോടന ശബ്ദം രണ്ടുതവണ കേട്ടതോടെ അഗ്നിശമന സേനാംഗങ്ങളും ഭയപ്പാടിലായി. ജീവന്‍ പണയംവെച്ചാണ് സേനാംഗങ്ങള്‍ വെള്ളം പമ്പുചെയ്തത്. അഗ്നിശമനസേനയുടെ പത്ത് വാഹനങ്ങളിലുണ്ടായിരുന്ന വെള്ളം പൂര്‍ണമായും പമ്പുചെയ്തു. നഷ്ടത്തിന്‍െറ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളുവെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥന്‍ പറഞ്ഞു. അഗ്നിക്കിരയായ കമ്പനിയുടെ ഭാഗം ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വിഭാഗം, വ്യവസായ വകുപ്പ് എന്നീ ഉദ്യോഗസ്ഥരും ഇന്‍ഷുറന്‍സ് കമ്പനി അധികൃതരും പരിശോധിച്ചു. മണിക്കൂറുകളോളം പരിശോധന നീണ്ടു. എ.എം. ആരിഫ് എം.എല്‍.എ, ആലപ്പുഴ സബ്കലക്ടര്‍ ബി. ബാലമുരളി എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. തീപടര്‍ന്ന ഭാഗത്തെ മേച്ചില്‍ ഷീറ്റുകളെല്ലാം പൊട്ടിച്ചിതറി. കമ്പനിയുടെ ഓഫിസ് ഭാഗത്തേക്ക് തീ പടരാതിരുന്നതിനാല്‍ രേഖകളൊന്നും നഷ്ടമായില്ല. മൂന്നുപതിറ്റാണ്ടായി അരൂര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയ്ന്‍റ് കമ്പനിയാണിത്. |
യൂത്ത് ലീഗിന് ചെന്നിത്തലയുടെ മറുപടി Posted: 10 Sep 2014 10:17 PM PDT ന്യൂഡല്‍ഹി: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടത് ധൃതിപിടിച്ചല്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡി.ജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ഷുക്കൂര്‍ വധം സി.ബി.ഐക്ക് വിട്ടെങ്കിലും കേസ് സി.ബി.ഐ ഏറ്റെടുത്തില്ളെന്നും ചെന്നിത്തല പറഞ്ഞു. മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടത് ധൃതിപിടിച്ച തീരുമാനമായെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രതികരിച്ചിരുന്നു. എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്‍െറയും ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറയും കൊലപാതകങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. |
മനോജ് വധം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതൃത്വം Posted: 10 Sep 2014 10:16 PM PDT ന്യൂഡല്‍ഹി: തലശ്ശേരി കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന ഘടകം. മനോജിന്‍െറ വധം രാഷ്ട്രീയ കൊലപാതകമല്ലെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും വ്യക്തമാക്കി സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോക്ക് റിപ്പോര്‍ട്ടു നല്‍കി.പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സി.പി.എമ്മിന്‍െറ അടവുനയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ആരംഭിച്ച പി.ബി യോഗത്തിലാണ് സംസ്ഥാനഘടകം ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതക രാഷ്ട്രീയം ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മനോജ് വധത്തെക്കുറിച്ച് പി.ബി സംസ്ഥാന ഘടകത്തിന്‍െറ റിപ്പോര്‍ട്ട് തേടിയത്. |
കശ്മീരില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി; രക്ഷാദൗത്യം ഊര്‍ജിതം Posted: 10 Sep 2014 10:00 PM PDT ശ്രീനഗര്‍: കശ്മീരില്‍ 200ഓളം പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ ശ്രീനഗറില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി.നഗരത്തിന്‍െറ ചില ഭാഗങ്ങളില്‍ ഫോണ്‍ലൈനുകള്‍ പുന:സ്ഥാപിച്ചിട്ടുണ്ട്. ശ്രീനഗര്‍-ലേ പാതയിലൂടെ വണ്ടികള്‍ ഓടിത്തുടങ്ങി. കത്ര-ഉധംപുര്‍ തീവണ്ടിഗതാഗതവും പുനരാരംഭിച്ചു. എന്നാല്‍, കഴിഞ്ഞ അറുപതു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ ആറു ലക്ഷം പേരോളം സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തിന്‍െറയും വ്യോമസേനയുടെയും ശ്രമഫലമായി 49,000ത്തിലധികം പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടതോടെ വ്യോമസേനയുടെ 61 ഹെലികോപ്റ്ററുകള്‍ ദുരിതാശ്വാസ സാമഗ്രികളും കുടിവെള്ളക്കുപ്പികളും മരുന്നുകളുമായി രാവുംപകലും രക്ഷാപ്രവര്‍ത്തനം നടത്തി. അതിനിടെ, രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ട് എന്‍.ഡി.ആര്‍.എഫ് ജവാന്മാരെ ശ്രീനഗറിലെ രോഷാകുലരായ പ്രദേശവാസികള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആളുകള്‍ കുടുങ്ങിക്കിടന്ന ചിലയിടങ്ങളില്‍ സഹായം എത്താത്തതില്‍ കോപാകുലരായാണ് തദ്ദേശവാസികള്‍ ആക്രമിച്ചത്. രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിക്കൊണ്ട് മറ്റു ചിലരെ ആക്ഷേപിക്കുകയും ചെയ്തു. പരിക്കേറ്റ ജവാനെ വ്യോമസേന ചണ്ഡിഗഢിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണത്തിനിടെ സൈനികരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനമേര്‍പ്പെടുത്താന്‍ എന്‍.ഡി.ആര്‍.എഫും മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും കാബിനറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സി.ആര്‍.പി.എഫിന്‍െറ കാവലുണ്ടെങ്കിലും ബോട്ടുകളിലെ സ്ഥലപരിമിതി കാരണം സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. സുരക്ഷാഭടന്മാരെക്കൂടി പ്രളയബാധിതര്‍ക്കൊപ്പം കൊണ്ടുവരുമ്പോള്‍ ബോട്ടിലുള്ള ഇടം കുറയുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനായി എന്‍.ഡി.ആര്‍.എഫ് മേധാവി ഒ.പി. സിങ്ങിനെ ശ്രീനഗറിലേക്ക് അയച്ചിട്ടുണ്ട്. 19 സംഘങ്ങളെയും 150 ബോട്ടുകളുമാണ് എന്‍.ഡി.ആര്‍.എഫ് വിന്യസിച്ചിരിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ വിമാനനിരക്ക് കുറക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ദുരിതം വഴിമാറും വരെ ശ്രീനഗര്‍-ഡല്‍ഹി, ലെ--ഡല്‍ഹി മേഖലകളില്‍ 2,800നും 3,000നുമിടയിലുള്ള നിരക്കേ ഈടാക്കാവൂ എന്ന ഡി.ജി.സി.എ മേധാവി പ്രഭാത് കുമാറിന്‍െറ നിര്‍ദേശം വിമാനക്കമ്പനികള്‍ അംഗീകരിച്ചിട്ടുണ്ട്. വിമാനത്തില്‍ കയറുമ്പോള്‍ കൈയില്‍ യാത്രാക്കൂലിയില്ളെങ്കില്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നശേഷം മാത്രമേ ഈടാക്കാവൂ എന്നും നിര്‍ദേശമുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്നും ഡി.ജി.സി.എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ ജമ്മുവില്‍നിന്നും 80 കിലോമീറ്റര്‍ അകലെ പാക് അതിര്‍ത്തിക്കടുത്തുള്ള അഖ്നൂരിലെ സൈനിക ബങ്കറുകള്‍ ചളിനിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായി. ബങ്കറുകളിലെ ആയുധങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അതിര്‍ത്തിയില്‍ പലയിടത്തും ഇരുമ്പുവേലി തകര്‍ന്നത് ആശങ്കക്കിടയാക്കി. ലോകത്തിലെതന്നെ ഏറ്റവും സൈനിക സാന്നിധ്യമുള്ള മേഖലയാണ് ഇന്ത്യ- പാക് അതിര്‍ത്തി. ഏതാണ്ട് 1,700 കിലോമീറ്റര്‍ ദൂരത്തിലാണ് ഇവിടത്തെ നിയന്ത്രണരേഖയുള്ളത്. ജനങ്ങള്‍ക്ക് ദുരിതാശ്വാസമത്തെിക്കുകയും അതേസമയം അതിര്‍ത്തി കാക്കുകയും വേണമെന്ന ഇരട്ടജോലിയാണ് ഇപ്പോള്‍ ഇവിടത്തെ സൈനികര്‍ക്ക്. തകര്‍ന്ന വേലി പഴയപടിയാക്കുക എന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. |
ഭൂമിക്കായി മുത്തങ്ങയില്‍ ആദിവാസികളുടെ നില്‍പ് സമരം Posted: 10 Sep 2014 09:42 PM PDT സുല്‍ത്താന്‍ ബത്തേരി: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഏകദിന നില്‍പ് സമരം നടത്തി. സെക്രട്ടേറിയറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തുന്ന അനിശ്ചിതകാല നില്‍പ് സമരത്തിന്‍െറ ഭാഗമായായിരുന്നു സമരം. തകരപ്പാടി ജോഗി സ്മാരകത്തില്‍ പൂജക്കും പുഷ്പാര്‍ച്ചനക്കും ശേഷം മുത്തങ്ങ റേഞ്ച് ഓഫിസ് പരിസരത്തേക്ക് മാര്‍ച്ച് നടത്തി. മുത്തങ്ങ സമരഭൂമിയില്‍നിന്ന് കുടിയൊഴിക്കപ്പെട്ട 500ഓളം ആദിവാസികളാണ് സമരത്തില്‍ പങ്കെടുത്തത്. ദേശീയപാതയോരത്ത് സമരക്കാര്‍ അണിനിരന്നു. ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു സമരം ഉദ്ഘാടനം ചെയ്തു. ആദിവാസികളെ എല്ലാ കാലവും വഞ്ചിക്കാനാവില്ളെന്ന് ഭരണകൂടം ഇനിയെങ്കിലും തിരിച്ചറിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നില്‍പ് സമരം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇത് പ്രതീകാത്മക സമരമല്ല. ഗോത്രസമൂഹം എന്നൊക്കെ അവകാശത്തിനായി എഴുന്നേറ്റ് നിന്നോ അപ്പോഴെല്ലാം ഭരണകൂടം തിരിച്ചടിച്ചിട്ടുണ്ട്. മുത്തങ്ങ വനഭൂമി റിസര്‍വ് വനമല്ല. ഇതിനാലാണ് അവിടെ സമരം നടത്തിയവര്‍ക്കെതിരായ കേസ് പിന്‍വലിച്ചത്. ഭൂമി ലഭിക്കാതെ സമരം പിന്‍വലിക്കില്ളെന്നും ജാനു പറഞ്ഞു. എം. ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു. രമേശ് കോയാലിപ്പുര, ചന്ദ്രന്‍ കാര്യമ്പാടി എന്നിവര്‍ സംസാരിച്ചു. മുത്തങ്ങയില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വനഭൂമി നല്‍കി പുനരധിവസിപ്പിക്കുക, ചീങ്ങേരി പ്രിയദര്‍ശിനി, സുഗന്ധഗിരി, പൂക്കോട് പദ്ധതികളുടെ ഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കുക, 2001ലെ ആദിവാസി കരാര്‍ നടപ്പാക്കി മുഴുവന്‍ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി നല്‍കുക, കേന്ദ്രസര്‍ക്കാര്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ കൈമാറിയ വനഭൂമിയിലെ വെറ്ററിനറി യൂനിവേഴ്സിറ്റിയുടെ നിര്‍മാണം നിര്‍ത്തിവെക്കുക, ആദിവാസികള്‍ക്കുള്ള ഭൂമിയില്‍നിന്ന് യൂനിവേഴ്സിറ്റി മാറ്റി സ്ഥാപിക്കുക, വനാവകാശം പൂര്‍ണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. |
ഏക പഞ്ചനക്ഷത്രമൊഴികെ ജില്ലയിലെ 24 ബാറുകള്‍ക്കും ഇന്ന് പൂട്ട് വീണേക്കും Posted: 10 Sep 2014 09:38 PM PDT കോഴിക്കോട്: ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 25 ബാറുകളില്‍ ഏക പഞ്ചനക്ഷത്രം ഒഴികെയുള്ള 24നും വ്യാഴാഴ്ച രാത്രി 11ഓടെ പൂട്ട് വീണേക്കും. ആകെയുള്ള 30ല്‍ അഞ്ചെണ്ണം, നിലവാരമില്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് പൂട്ടിയിരുന്നു. പി.ടി. ഉഷ റോഡിലെ ഹോട്ടല്‍ 'ഗേറ്റ്വേ' എന്ന പഴയ താജ് റെസിഡന്‍സിക്ക് മാത്രമേ പഞ്ചനക്ഷത്ര പദവിയുള്ളൂ. നാല് നക്ഷത്ര പദവിയുള്ള മലബാര്‍ പാലസ്, ഇരട്ട നക്ഷത്രക്കാരായ ഹോട്ടല്‍ അളകാപുരി, ബീച്ചിലെ സീക്വീന്‍, ഏകനക്ഷത്ര പദവിയുള്ള ശാസ്താപുരി എന്നിവയടക്കം നഗരത്തിലെ 14 ബാറുകളും രാമനാട്ടുകര, കൊയിലാണ്ടി, പയ്യോളി, വടകര, കോടഞ്ചേരി, താമരശ്ശേരി, മുക്കം എന്നിവിടങ്ങളിലെ ബാറുകളും സുപ്രീം കോടതിവിധി സര്‍ക്കാരിനനുകൂലമായല്‍ വ്യാഴാഴ്ച രാത്രി 11ന് അടച്ചുപൂട്ടും. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനടുത്ത അമൃത ബാര്‍, റെയില്‍വേ സ്റ്റേഷനടുത്ത ക്വീന്‍സ് ബാര്‍, ബീച്ചിലെ സീക്വീന്‍സ്, പാര്‍ക്ക് റെസിഡന്‍സി, വടകരയിലെ ശ്രീമണി എന്നീ അഞ്ച് ബാറുകള്‍ ഏപ്രില്‍ ഒന്നിന് പൂട്ടിയിരുന്നു. പഴയകാല ബാറായ മഹാറാണി, ബീച്ച് ഹോട്ടല്‍ ബാര്‍, വോള്‍ഗ, മരിയ എന്നിവയടക്കം ഇന്ന് പൂട്ട് വീഴുന്ന ബാറുകളില്‍ പലതും ഒരേ ഉടമയുടെ കീഴിലുള്ളവയാണ്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് തടസ്സമില്ലാത്തതിനാല്‍ കിഡ്സണ്‍ കോര്‍ണറിലെ കെ.ടി.ഡി.സി ബിയര്‍ പാര്‍ലര്‍ ഇനിയും സാധാരണപോലെ പ്രവര്‍ത്തിക്കും. അടച്ചുപൂട്ടുന്ന ബാറുകളില്‍ ബിയര്‍ പാര്‍ലര്‍ തുടങ്ങാന്‍ പല ഉടമകളും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പഞ്ചനക്ഷത്രമൊഴികെ മൊത്തം 730 ബാറുകളാണുള്ളത്. നിലവാരമില്ളെന്ന് കണ്ട് 418 ബാറുകള്‍ക്ക് ഈ വര്‍ഷം ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. അവശേഷിക്കുന്ന 312 ബാറുകളാണ് ഇന്ന് രാത്രിയോടെ അടച്ചുപൂട്ടിയേക്കുക. രാത്രി 11നുതന്നെ ബാറുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് എക്സൈസ് അധികൃതര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ക്ളബുകളുടെ ബാര്‍ ലൈസന്‍സ് പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നയപരമായ തീരുമാനം എടുത്തിട്ടില്ല. നഗരത്തിലെ വിവിധ ക്ളബുകളില്‍ ഇപ്പോഴും മദ്യം വിളമ്പുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവിടുകയും ഉന്നതരുടെ ശിപാര്‍ശ സംഘടിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ക്ളബുകളില്‍ അംഗമാകാനാകൂ. ഏതാണ്ടെല്ലാ ക്ളബുകളിലും അംഗങ്ങള്‍ക്ക് അതിഥികളെ സല്‍ക്കരിക്കാനും സൗകര്യമുണ്ട്. ബാറുകള്‍ അടച്ചുപൂട്ടുന്നതോടെ പല ക്ളബുകളിലും പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നുണ്ട്. ക്ളബുകളുടെ മറവില്‍ നടത്തുന്ന മദ്യവില്‍പന അവസാനിപ്പിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ ഇടപെടുത്താനും ശ്രമം നടക്കുന്നു. |
നിസ്വയില്‍ കാറ്റിലും മഴയിലും കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു Posted: 10 Sep 2014 09:06 PM PDT നിസ്വ (മസ്കത്ത്): മസ്കത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ നിസ്വയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കെട്ടിടം തകര്‍ന്നുവീണ് മലയാളി മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശി ഹരികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ രണ്ട് ബംഗ്ളാദേശ് സ്വദേശികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ നിസ്വക്ക് സമീപമുള്ള വ്യവസായ മേഖലയായ കര്‍സയിലായിരുന്നു അപകടം. ഇവിടെ ഹരികുമാറിന്‍െറ ഉടമസ്ഥതയിലുള്ള അല്‍ റവായി വേള്‍ഡ് അലൂമിനിയം ഇന്‍ഡസ്ട്രി എന്ന സ്ഥാപനമാണ് തകര്‍ന്നത്. മേല്‍ക്കൂരയിലെ അലൂമിനിയം ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോവുകയും ഭിത്തി തകര്‍ന്നു വീഴുകയുമായിരുന്നു. തലയില്‍ സിമന്‍റ് കട്ട വീണ് ഹരികുമാറിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലത്തെിക്കും മുമ്പേ മരിച്ചു. ഹരികുമാറിന്‍െറ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ബംഗാളികള്‍. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹരികുമാറിന്‍െറ കുടുംബം നിസ്വയിലുണ്ട്. മക്കളായ സഹയും യയിയും നിസ്വ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. |
ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്നത് വെല്ലുവിളിയെന്ന് ബാങ്ക് പ്രതിനിധികള്‍ ഇനാമുറഹ്മാന്‍ Posted: 10 Sep 2014 08:32 PM PDT ദമ്മാം: ചെറുകിട, ഇടത്തരം വ്യാപാരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വെല്ലുവിളിയാണെന്നും കൃത്യമായ തിരിച്ചടവ് പലപ്പോഴും ലഭിക്കാറില്ളെന്നും ആക്ഷേപം. യുവ സംരംഭക കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ദമ്മാമില്‍ നടന്ന സംരംഭകരുടെയും ബാങ്ക് പ്രതിനിധികളുടെയും യോഗത്തിലാണ് ഈ പരാതി ഉയര്‍ന്നത്. സൗദി ക്രെഡിറ്റ് ബാങ്ക്, നാഷണല്‍ ബാങ്ക്, റിയാദ് ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മികച്ച നിലവാരത്തില്‍ ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകാത്തതിനാല്‍ പലപ്പോഴും വായ്പ തിരിച്ചടക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളതെന്ന് യോഗം വിലയിരുത്തി. നടത്തിപ്പിലെ അപാകതകള്‍, തൊഴിലാളികളുടെ അപര്യാപ്തത, സാങ്കേതിക വിദ്യയിലുള്ള അറിവിന്‍െറ അഭാവം, വരവില്‍ കവിഞ്ഞ ചെലവുകള്‍, കൃത്യമായ അക്കൗണ്ടിങ്ങിന്‍െറ കുറവ് തുടങ്ങിയ കാരണങ്ങളാലാണ് മിക്ക സംരംഭങ്ങളും പ്രതിസന്ധിയിലാകുന്നത്. വായ്പയായി ലഭിക്കുന്ന ഫണ്ടുകൊണ്ട് തുടങ്ങുന്ന സംരംഭങ്ങള്‍ പലതും ഈ രീതിയില്‍ മുടന്തിയാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വെല്ലുവിളിയാണെന്ന് ബാങ്ക് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വിവിധ മേഖലയിലുള്ള യുവ സംരംഭകര്‍ക്ക് പലിശ രഹിത സാമ്പത്തികസഹായമാണ് ബാങ്കുകള്‍ നല്‍കുന്നത്. എന്നാല്‍, പലപ്പോഴും ഇത്തരം സംരംഭങ്ങള്‍ ഉദ്ദേശിക്കുന്ന നിലവാരത്തിലേക്ക് ഉയരാതെ പോകുന്നു. തൊഴിലാളികളുടെ അഭാവമാണ് പല സംരംഭങ്ങളും മുടന്തി നീങ്ങാന്‍ കാരണമായി മിക്ക പ്രതിനിധികളും ചൂണ്ടിക്കാട്ടിയത്. പുതിയ സംരംഭങ്ങള്‍, പദ്ധതികള്‍, ടാക്സി സര്‍വീസ്, വ്യക്തിഗത വായ്പ തുടങ്ങിയ മേഖലകളിലാണ് വായ്പകള്‍ അനുവദിക്കുന്നത്. 50000 റിയാല്‍ മുതല്‍ മൂന്നു ലക്ഷം വരെ വായ്പയായി നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 405 ദശലക്ഷം റിയാലാണ് വായ്പയായി നല്‍കിയത്. വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് മദ്ഹ ബിന്‍ ഫരീദ് അല്‍ ശമ്മരി, അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ അവാദ്, ഉമര്‍ ബിന്‍ സഈദ്, നായിഫ് അല്‍ഖഹ്താനി എന്നിവര്‍ സംസാരിച്ചു. |
കുതിരകള്‍ മുതല്‍ കൈത്തോക്കുകള്‍ വരെ; അഡിഹെക്സിന് അബൂദബിയില്‍ തുടക്കം Posted: 10 Sep 2014 08:21 PM PDT അബൂദബി: 12ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനത്തിന് അബൂദബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ തുടക്കമായി. അറേബ്യന്‍ കുതിരകള്‍ മുതല്‍ സ്വദേശികള്‍ നിര്‍മിച്ച കൈത്തോക്കുകള്‍ വരെ അണിനിരത്തിയിരിക്കുന്ന മേള നാലുദിവസം നീളും. വേട്ടക്ക് ഉപയോഗിക്കുന്ന വിവിധയിനം ഉപകരണങ്ങളും മൃഗങ്ങളും പക്ഷികളും പ്രദര്‍ശനത്തിനത്തെിച്ചിട്ടുണ്ട്. വിവിധയിനം പ്രാപ്പിടിയന്മാര്‍ തന്നെയാണ് പ്രദര്‍ശനത്തിന്‍െറ പ്രധാന ആകര്‍ഷണം. യു.എ.ഇയില്‍ നിന്നുള്ളവക്ക് പുറമെ ജര്‍മനി, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നും പ്രാപ്പിടിയന്മാരെ എത്തിച്ചിട്ടുണ്ട്. 10,000 ദിര്‍ഹം വരെയാണ് ഇവയുടെ വില. പ്രാപ്പിടിയന്മാരെ വാങ്ങുന്നതിന് മുമ്പ് അബൂദബി ഫാല്‍കണ്‍ ഹോസ്പിറ്റല്‍ ഒരുക്കിയ സ്റ്റാളില്‍ ആരോഗ്യ പരിശോധന നടത്താന്‍ സൗകര്യമുണ്ട്. അറേബ്യന്‍ കുതിരകളുടെ പ്രദര്‍ശന സ്റ്റാളാണ് മേളയിലെ ഏറ്റവും വലുത്. ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഗ്ളോബല്‍ അറേബ്യന്‍ ഹോഴ്സ് ഫ്ളാറ്റ് റേസിങ് ഫെസ്റ്റിവലിന്‍െറ സ്റ്റാളാണിത്. സങ്കര ഇനം അറേബ്യന്‍ കുതിരകളുടെ വൈവിധ്യമാര്‍ന്ന നിര ഇവിടെ കാണാം. കുതിരയോട്ട രംഗത്തെ അന്താരാഷ്ട്ര വിദഗ്ധരും മേളയുടെ ഭാഗമായി ഇവിടെയത്തെും. ഇവരുമായി സംവദിക്കാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഇത്തവണ നിരവധി കമ്പനികള്‍ മേളക്കത്തെിയിട്ടുണ്ട്. സൗദി വൈല്‍ഡ് ലൈഫ് അതോറിറ്റി ആദ്യമായാണത്തെുന്നത്. സൗദിയിലെ ഫഹദ് ബിന്‍ സുല്‍ത്താന്‍ ഫാല്‍ക്കണ്‍ സെന്‍റര്‍ രണ്ടാം തവണയും. പ്രാപ്പിടിയന്മാരുടെ ചികിത്സക്കും പരിചരണത്തിനും അത്യാധുനിക സൗകര്യങ്ങളുള്ള ജി.സി.സിയിലെ പ്രമുഖ സ്ഥാപനമാണിത്. 25,000 ലധികം പ്രാപ്പിടിയന്മാരെ ഇതിനകം ഇവിടെ ചികിത്സിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് ഇത്തവണ ആറ് കമ്പനികളാണത്തെിയിരിക്കുന്നത്. അല്‍ ഗന്നാസ് കമ്പനി വേട്ടക്കുള്ള വിവിധയിനം തോക്കുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. വേട്ടക്ക് പോകുമ്പോഴുള്ള ടെന്‍റുകളും ലൈറ്റുകളും മറ്റ് ഉപകരണങ്ങളുമായാണ് റമദാന്‍ കമ്പനി എത്തിയിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ള അല്‍ ഹാശിമിയ ഫാല്‍ക്കണ്‍റി കമ്പനി പ്രാപ്പിടിയന്മാരെ പരിചരിക്കുന്നതിനുള്ള വിവിധയിനം ഉപകരണങ്ങള്‍ അണിനിരത്തിയിരിക്കുന്നു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി ലക്ഷക്കണക്കിന് ദിര്‍ഹം സമ്മാനത്തുകയുള്ള മത്സരങ്ങളും മേളയോടനുബന്ധിച്ച് നടക്കുന്നുണ്ട്. വേട്ടനായ്ക്കളുടെയും പ്രാപ്പിടിയന്മാരുടെയും സൗന്ദര്യ മത്സരം, ഫോട്ടോഗ്രാഫി മത്സരം, പെയിന്‍റിങ് മത്സരം തുടങ്ങിയവയാണ് പ്രധാനം. രാവിലെ 11 മുതല്‍ രാത്രി 9.30 വരെ വിവിധ പ്രദര്‍ശനങ്ങള്‍ നടക്കും. യു.എ.ഇ സായുധ സേന അവതരിപ്പിക്കുന്ന കുതിരകളുടെ ചാട്ട പ്രദര്‍ശനം ഇത്തവണത്തെ പ്രത്യേകതയാണ്. അല്‍ഐന്‍ മൃഗശാലയുടെ തത്ത പ്രദര്‍ശനം, അബൂദബി പൊലീസിന്‍െറ ഡോഗ് ഷോ, ഒട്ടക ലേലം എന്നിവയും ആളുകളെ ആകര്‍ഷിക്കുന്നു. സ്വദേശി പാരമ്പര്യം വ്യക്തമാക്കുന്ന കലാപരിപാടികളും ദിവസവും അരങ്ങിലത്തെുന്നു. പണ്ടുകാലത്ത് മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന വിവിധയിനം ബോട്ടുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനത്തെിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി വല നെയ്യുന്നവര്‍, പരമ്പരാഗത അറേബ്യന്‍ മജ്ലിസ്, ശീഷ ഉപകരണങ്ങള്‍ തുടങ്ങിയവ യു.എ.ഇയുടെ സാംസ്കാരിക വൈവിധ്യം വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 18 ശതമാനം അധികം സ്ഥലത്ത് 17,000 ചതുരശ്രമീറ്ററിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഒമ്പത് വിഭാഗങ്ങളിലായി 48 രാജ്യങ്ങളില്‍ നിന്ന് 640 കമ്പനികള്‍ ഇത്തവണയത്തെിയിട്ടുണ്ട്. 120 പ്രദര്‍ശകര്‍ സ്വദേശികളാണ്. കഴിഞ്ഞവര്‍ഷം 118,996 സന്ദര്‍ശകരാണ് പ്രദര്‍ശനത്തിനത്തെിയത്. ഇത്തവണ ഇതിലും കൂടുതല്‍ ആളുകളത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. 10 ദിര്‍ഹമാണ് പ്രവേശ ഫീസ്. |
കശ്മീര്‍ പ്രളയം: സഹോദരനായ സൈനികനെക്കുറിച്ച് വിവരമില്ലാതെ വിനുവും ബിന്ദുവും Posted: 10 Sep 2014 08:06 PM PDT മനാമ: കശ്മീരിലുണ്ടായ പ്രളയത്തില്‍ സൈനികനായ സഹോദരനെക്കുറിച്ച് വിവരങ്ങളറിയാതെ ബഹ്റൈനിലുള്ള വടകര വള്ളിക്കാട്ടെ വിനുവും ബിന്ദുവും പ്രയാസത്തില്‍. ശ്രീനഗറില്‍ സൈനിക സേവനം നടത്തുന്ന വിജേഷിനെക്കുറിച്ച് കഴിഞ്ഞ നാലു ദിവസങ്ങളിലായി വിവരങ്ങളൊന്നും ലഭിക്കാത്തതാണ് ഇവരെ ആശങ്കാകുലരാക്കുന്നത്. ബഹ്റൈനില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ് വിനു. സഹോദരി ബിന്ദു ഭര്‍ത്താവ് രാമചന്ദ്രനോടൊപ്പമാണുള്ളത്. പ്രളയം തുടങ്ങുന്നതിന്‍െറ തലേദിവസം വിജേഷ് തന്നെ വിളിച്ചിരുന്നതായി ബിന്ദു പറഞ്ഞു. കാലാവസ്ഥ മോശമായി വരികയാണെന്ന് അന്ന് പറഞ്ഞിരുന്നു. പിന്നീട് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറായതോടെ ബന്ധപ്പെടാനായില്ല. കഴിഞ്ഞ നാലു ദിവസമായി ഫോണില്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. ഡല്‍ഹിയിലെ ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ളെന്ന് ബിന്ദുവിന്‍െറ ഭര്‍ത്താവ് രാമചന്ദ്രന്‍ പറഞ്ഞു. വിജേഷ് കഴിഞ്ഞ ശനിയാഴ്ച തന്നെ വിളിച്ചിരുന്നതായി വിനു പറഞ്ഞു. വൈദ്യുതി തകാറായതിനാല്‍ വിജേഷിന്‍െറ ഫോണില്‍ ചാര്‍ജില്ലാത്തതിനാല്‍ മറ്റൊരാളുടെ ഫോണിലായിരുന്നു വിളിച്ചത്. പിന്നീട് വിവരങ്ങളൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഡല്‍ഹി കേരള ഹൗസിലെ നമ്പറില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. ഒരുതവണ ഫോണ്‍ എടുത്തയാള്‍ ശ്രീനഗറിലെ നമ്പര്‍ നല്‍കി. അതില്‍ വിളിച്ചിട്ട് കിട്ടിയതുമില്ല. കേരള ഹൗസിന്‍െറ തന്നെ പ്രസിദ്ധപ്പെടുത്തിയ ഇ-മെയില്‍ വിലാസത്തില്‍ പരാതി അയച്ചിട്ടും മറുപടി ലഭിച്ചില്ളെന്ന് വിനു കൂട്ടിച്ചേര്‍ത്തു. നേരത്തെ ഹരിയാനയിലായിരുന്ന വിജേഷ് ആറ് മാസം മുമ്പാണ് ശ്രീനഗറിലേക്ക് മാറിയത്. രണ്ട് മാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചുപോയതാണ്. നാട്ടിലുള്ള ഭാര്യ ബിന്ദ്യ കുട്ടിയെയും മാറോടണച്ച് പ്രാര്‍ഥനയില്‍ മുഴുകി ദിനങ്ങള്‍ തള്ളിനീക്കുകയാണ്. കാലാവസ്ഥ തെളിഞ്ഞു വരുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. സഹോദരന് ആപത്തൊന്നും വരുത്തരുതേയെന്ന പ്രാര്‍ഥനയിലാണ് ബഹ്റൈനിലുള്ള വിനുവും ബിന്ദുവും രാമചന്ദ്രനും. അതിനിടെ, കശ്മീരില്‍ അകപ്പെട്ട ബഹ്റൈനി വിദ്യാര്‍ഥി 23കാരനായ ഹുസൈന്‍ മഹ്ദി ഇബ്രാഹിമിനെക്കുറിച്ച് വിവരം ലഭിക്കാതെ പ്രയാസത്തിലാണ് കുടുംബം. ബാംഗ്ളൂരില്‍ പഠിക്കുന്ന ഹുസൈന്‍ സുഹൃത്തിനൊപ്പമാണ് കശ്മീര്‍ സന്ദര്‍ശനത്തിന് പോയത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കപ്പെടുത്തുന്നത്. ഇന്ത്യയിലെ ബഹ്റൈന്‍ എംബസി മുഖേന ഹുസൈനെക്കുറിച്ച വിവരങ്ങള്‍ അറിയാന്‍ കുടുംബം ശ്രമം നടത്തുന്നുണ്ട്. ഇംഗ്ളീഷ് ഭാഷാ പഠനത്തിനായി ആറു മാസം മുമ്പാണ് ഹുസൈന്‍ ബാംഗ്ളൂരില്‍ പോയത്. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച ശ്രീനഗറില്‍ കാണാതായിരുന്ന ബഹ്റൈനി ദമ്പതികളെ രക്ഷപ്പെടുത്തിയതായി ഡല്‍ഹിയിലെ ബഹ്റൈന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. |
ഐ.എസിനെ തുടച്ചുനീക്കും -ഒബാമ Posted: 10 Sep 2014 07:41 PM PDT വാഷിങ്ടണ്‍: സുന്നി സായുധ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികളെ തുടച്ചുനീക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഐ.എസിനെ തകര്‍ക്കാന്‍ ഇറാഖിനു പുറമെ സിറിയയിലും വ്യോമാക്രമണം നടത്തും. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഒബാമ ഇക്കാര്യം പ്രഖ്യാപിച്ചത്. ഭീകരര്‍ എവിടെയാണെങ്കിലും അമേരിക്കക്ക് ഭീഷണിയാണെങ്കില്‍ അവരെ വേട്ടയാടും. സിറിയയിലും ഐ.എസിനെതിരെ ആക്രമണത്തിന് മടിക്കില്ല. അമേരിക്കക്ക് ഭീഷണിയാണെങ്കില്‍ സുരക്ഷിതമായ സ്വര്‍ഗമല്ല ഭൂമിയെന്ന് ഭീകരരെ ബോധ്യപ്പെടുത്തുമെന്നും ഒബാമ പറഞ്ഞു. ഐ.എസിനെതിരെ വ്യവസ്ഥാപിതമായ പോരാട്ടത്തിന് അമേരിക്ക നേതൃത്വം നല്‍കും. ഇറാഖില്‍ ഐ.എസ് വിമതരെ നേരിടുന്ന സുരക്ഷാ സൈന്യത്തിന് സഹായം ചെയ്യാന്‍ 500 യുഎസ് സൈനികരെ അയക്കും. തങ്ങളുടെ പൗരന്മാരെയും സന്നദ്ധ സേവകരെയും സംരക്ഷിക്കുന്നതിനപ്പുറം ആക്രമണം നീട്ടിക്കൊണ്ടുപോയി ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും ഒബാമ പറഞ്ഞു. അതേസമയം ഐ.എസിനെതിരെ കരയുദ്ധത്തിന് സൈന്യത്തെ അയക്കില്ളെന്ന് ഒബാമ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഇറാഖിലും അഫ്ഗാനിസ്താനിലും നടത്തിയ ആക്രമണത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും സൈനിക നടപടി. വ്യോമാക്രമണത്തിലൂടെയും അതത് നാടുകളിലെ സൈന്യത്തിന്‍െറയും സഹായത്തോടെ ഐ.എസിനെ തകര്‍ക്കുന്ന തന്ത്രമായിരിക്കും സ്വീകരിക്കുക. തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ ഈ രീതിയായിരിക്കും കുടുതല്‍ വിജയകരമെന്നും ഒബാമ പറഞ്ഞു. സിറിയയില്‍ ഐ.എസിനെതിരെയും ബശാര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെയും പോരാടുന്ന വിമതര്‍ക്ക് പരിശീലനവും ആയുധവും നല്‍കുന്നതിന് ഒബാമ കോണ്‍ഗ്രസിന്‍െറ അനുമതി തേടി. ഐ.എസ് ഇസ്ലാമിന് എതിരാണ്. ഒരു മതവും നിരപരാധികളെ കൊല്ലാന്‍ പറയുന്നില്ല. ഐ എസ്സിന് വരുന്ന ഫണ്ട് തടയും. അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ അനുമതി ഇല്ലാതെ തന്നെ യു.എസ്സിന്‍െറ സുരക്ഷക്ക് നടപടികള്‍ പ്രഖ്യാപിക്കാന്‍ തനിക്ക് അധികാരം ഉണ്ടെന്നും ഒബാമ പറഞ്ഞു . |
No comments:
Post a Comment