സ്വാഗതം
WELCOME

News Update..

Saturday, September 6, 2014

മദ്യനിരോധം: ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക് Madhyamam News Feeds

മദ്യനിരോധം: ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക് Madhyamam News Feeds

Link to

മദ്യനിരോധം: ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക്

Posted: 06 Sep 2014 12:31 AM PDT

Image: 

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സര്‍ക്കാറിന്‍െറ മദ്യനയം ശരിവെച്ച ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ഉടമകള്‍ തിങ്കളാഴ്ച അപ്പീല്‍ നല്‍കുന്നത്. ബാറുടമകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വയോ  കപില്‍ സിബലോ ഹാജരാകും.

2015 മാര്‍ച്ച് 31വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. ബീവറേജസ് കോര്‍പറേഷനെയും ഫൈവ്സ്റ്റാര്‍ ഹോട്ടലുകളെയും മദ്യം വില്‍ക്കാന്‍ അനുവദിച്ച് ത്രീസ്റ്റാര്‍-ടുസ്റ്റാര്‍ ബാറുകള്‍ പൂട്ടുന്നത് നീതിയല്ല. സംസ്ഥാനത്തിന്‍െറ ഈ നയം വിവേചനപരമാണെന്നും ബാറുടമകള്‍ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. നയം സര്‍ക്കാര്‍ നിയമമാക്കിയതിനാല്‍ ഇടപെടാന്‍ സാധിക്കില്ല എന്നായിരുന്നു കോടതി വിധിച്ചത്. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, പി.ബി സുരേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍േറതായിരുന്നു വിധി.

നിയമപരമായാണ് സര്‍ക്കാര്‍ ബാറുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതെന്നും അതിനാല്‍ വരുന്ന 12നുള്ളില്‍ 312 ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാറിന് തടസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മനോജ് വധക്കേസ്: സി.ബി.ഐ അന്വേഷിക്കും -ചെന്നിത്തല

Posted: 05 Sep 2014 11:54 PM PDT

Image: 

തിരുവനന്തപുരം: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.ബി.ഐക്ക് വിടുന്നതാണ് ഉചിതമെന്ന പൊലീസ് മേധാവിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കുറ്റവാളികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. വധത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. കുറ്റവാളികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്നാണ് കരുതുന്നത് -ചെന്നിത്തല പറഞ്ഞു.

ഇതില്‍ ഏതെങ്കിലും പാര്‍ട്ടിയെ കുറ്റപ്പെടുത്താനാവില്ല. അതേസമയം എഫ്.ഐ.ആറില്‍ പേര് ചേര്‍ക്കപ്പെട്ടതിനാലാണ് സി.പി.എമ്മിന് ബന്ധമുണ്ടെന്ന് പറയുന്നത്. എന്നാല്‍ ഇക്കാര്യം വിശദമായ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.  കറ്റുകൃത്യം കണ്ണൂരിലെ ക്രമസമാധാനത്തെ ബാധിക്കുമെന്ന് കണ്ടതിനാലാണ് കേസ് സി.ബി.ഐക്ക് വിടുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 

 

തിരുവോണം പടിവാതുക്കല്‍; തിരക്കിലമര്‍ന്ന് തലസ്ഥാനം

Posted: 05 Sep 2014 11:34 PM PDT

തിരുവനന്തപുരം: നാടുംനഗരവും ഓണത്തിരക്കിലായതോടെ തലസ്ഥാനം മേളകളുടെ ആഘോഷത്തിമിര്‍പ്പില്‍. ഉപ്പ് തൊട്ട് കര്‍പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും തുടങ്ങി വാഹനങ്ങള്‍ വരെ വാങ്ങാന്‍ ഓണ മേളകളാണിപ്പോള്‍.
സംസ്ഥാന സര്‍ക്കാറിന്‍െറ ഓണാഘോഷ പരിപാടികളുടെ മുഖ്യവേദിയായ കനകക്കുന്ന് തന്നെയാണ് ഓണമേളകളുടെയും കേന്ദ്രം. ടൂറിസം വകുപ്പ് വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം ട്രേഡ് ഫെയര്‍ എക്സിബിഷന് ബുധനാഴ്ച തുടക്കമായി. വിവിധ പൊതു മേഖലാ സ്ഥാപനങ്ങളുടേതടക്കം നൂറിലധികം സ്റ്റാളുകളാണ് കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ സജീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായതോടെ മേളയും സജീവമായി.
കനകക്കുന്നിന് തൊട്ടടുത്തുതന്നെ സര്‍ക്കാറിന്‍െറ ഹാന്‍റിക്രാഫ്റ്റ് അപെക്സ് കോഓപറേറ്റീവ് സൊസൈറ്റിയായ സുരഭിയുടെ ആഭിമുഖ്യത്തില്‍ കരകൗശല വസ്തുക്കളുടെ പ്രദര്‍ശന വിപണന മേളയും രണ്ടാഴ്ചയായി നടന്നുവരുന്നു. വിവിധയിനം കരകൗശല വസ്തുക്കള്‍ക്ക് പുറമെ ഗൃഹോപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും വിപുലമായ ശേഖരവും ഇവിടെയുണ്ട്. ജവഹര്‍ ബാലഭവനില്‍ സംസ്ഥാന കയര്‍ കോര്‍പറേഷന്‍െറ കയറുല്‍പന്നങ്ങളുടെ വിപണനവും റബ്കോയുടെ ആഭിമുഖ്യത്തിന്‍ ഗൃഹോപകരണങ്ങളുടെ മേളയും സംഘടിപ്പിച്ചിട്ടുണ്ട്.
കനകക്കുന്ന് കഴിഞ്ഞാല്‍ പിന്നെ കിഴക്കേകോട്ടയാണ് ഓണമേളകളുടെ അടുത്തകേന്ദ്രം. പുത്തരിക്കണ്ടം മൈതാനത്തെ കുടുംബശ്രീയുടെ ഓണച്ചന്തയും നാടന്‍ ഭക്ഷണകേന്ദ്രവും ഇന്ന് സമാപിക്കും. മറ്റ് നിരവധി സ്വയം സഹായസംഘങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ കിഴക്കേകോട്ടയിലുണ്ട്.
പരമ്പരാഗത കേരളീയ വസ്ത്രങ്ങളായ മുണ്ടും സെറ്റ്സാരിയുമടക്കമുള്ളവയുടെ വിപണിയാണ് ഓണക്കാലത്ത് കച്ചവടം പൊടിപൊടിക്കുന്ന മറ്റൊരു മേഖല. വസ്ത്രരംഗത്തും മേളകള്‍ക്ക് കുറവൊന്നുമില്ല. ആയൂര്‍വേദ കോളജ് ജംങ്ഷനിലെ ഖാദി-ഗ്രാമോദ്യോഗ് ഭവന് പുറമെ സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ നഗരത്തില്‍ പലയിടങ്ങളിലായി നടത്തുന്ന മേളകളും സജീവമാണ്. കൈത്തറി വസ്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ശതമാനം റിബേറ്റ് നല്‍കുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. സംസ്ഥാന കൈത്തറി-ടെക്സ്റ്റയില്‍സ് വകുപ്പിന്‍െറ കീഴില്‍ വി.ജെ.ടി ഹാളിലും പ്രദര്‍ശന വിപണന മേള നടക്കുന്നു.
പഴം-പച്ചക്കറി വിപണിയിലെ പൊള്ളുന്ന വിലകാരണം കൃഷി വകുപ്പിന്‍െറ പഴം-പച്ചക്കറി വിപണികളിലും തിരക്കിന് കുറവില്ല. പാളയത്തും കിഴക്കേകോട്ടയിലുമുള്ള ഹോര്‍ട്ടികോര്‍പിന്‍െറ സ്ഥിരം വിപണന കേന്ദ്രങ്ങള്‍ക്ക് പുറമെ പബ്ളിക് ഓഫിസ് പരിസരത്തെ വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലിന്‍െറ പഴം-പച്ചക്കറി മേളയിലും വന്‍ ജനത്തിരക്കുണ്ട്. സപൈ്ളകോയുടെ ഓണം-റമദാന്‍ പീപ്പിള്‍ ബസാറുകളും തിരക്കിലാണ്.
വിവിധ വ്യാപാര സ്ഥാപനങ്ങളിലും വിലക്കുറവും സമ്മാനങ്ങളുമൊക്കെയായി ഓണം മേളകള്‍ തന്നെ. പാളയം എല്‍.എം.എസ് കോമ്പൗണ്ടില്‍ ഓണം ഫെയര്‍ ഫെയര്‍ എന്ന പേരില്‍ ലയണ്‍സ് ക്ളബിന്‍െറ ഓണം മേളയുമുണ്ട്. തെരുവ് കച്ചവടങ്ങള്‍ക്കും കുറവൊന്നുമില്ല.
കനകക്കുന്നിലെയും കിഴക്കേകോട്ടയിലെയും നടപ്പാതകള്‍ വഴിയോര കച്ചവടക്കാരുടെ കേന്ദ്രമായി ഇതിനോടകം മാറിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഓണവിപണി ലക്ഷ്യമിട്ടത്തെിയ കച്ചവടക്കാരുമായതോടെ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ ഓണത്തിരക്കില്‍ വീര്‍പ്പുമുട്ടുന്നു.

ഓണത്തെ വരവേല്‍ക്കാന്‍ പ്രവാസികളൊരുങ്ങി

Posted: 05 Sep 2014 11:33 PM PDT

Image: 

ദോഹ: മരുഭൂമിയിലെ മലയാളികള്‍ ഏറിയ ഗൃഹാതുരതയോടെ ആവുംമട്ടില്‍ ഓണം ആഘോഷിക്കാനൊരുങ്ങി. ഓണപ്പൊട്ടനും പുലികളിയുമില്ളെങ്കിലും ഓണക്കോടിയുടുത്തും ഓണസദ്യയൊരുക്കിയും ആഘോഷം കെങ്കേമമാക്കാനുളള തയ്യാറെടുപ്പിലാണ് ഖത്തറിലെ പ്രവാസി മലയാളികള്‍. പ്രവാസി മലയാളികളുടെ ഓണാഘോഷത്തെ വരവേല്‍ക്കാന്‍ പൂക്കളും ഓണപ്പുടവയും കേരളത്തിന്‍െറ തനത് ഓണ വിഭവങ്ങളുമായി വിപണിയും ഒരുങ്ങി.  
ഓണ വസ്ത്രങ്ങളുടെയും വിവിധ തരം ഓണ വിഭവങ്ങളുടെയും പരസ്യങ്ങളുമായി ഹൈപ്പര്‍മാര്‍റ്റുകളും ഹോട്ടലുകളും ദിവസങ്ങള്‍ക്ക് മുമ്പേ രംഗത്തുണ്ട്. ഓണം പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കും കച്ചവട സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ടു. മലയാളി മാനേജ്മെന്‍റിലുളള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഓണം വിഭവങ്ങള്‍ക്ക് പ്രത്യേക വിലക്കിഴവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികളെ ആകര്‍ഷിക്കാന്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണ മല്‍സരങ്ങളും ഓണാഘോഷ പരിപാടികളുമുണ്ട്. മല്‍സര വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട് പലരും. ഇന്നും നാളെയുമായി മാവേലി വരവേല്‍പ്പ്, പൂക്കള മത്സരം, പായസ മല്‍സരം തുടങ്ങിയ വിവിധ പരിപാടികള്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടക്കുന്നുണ്ട്.
ബാച്ചിലര്‍മാരെ മുന്നില്‍ കണ്ട് ഹോട്ടലുകള്‍ ഓണസദ്യയുമായി രംഗത്തുണ്ട്. പ്രദേശിക പത്രങ്ങളിലും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും പരസ്യം നല്‍കിയാണ് ഇവര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുത്. 25 മുതല്‍ 35 വരെ വിഭവങ്ങളുളള ഓണസദ്യകളാണ് ഹോട്ടലുകള്‍ ഓഫര്‍ ചെയ്യുത്. 30 റിയാല്‍ മുതല്‍ 42 റിയാല്‍ വരെയാണ് ഒരു ഓണസദ്യയുടെ വില. അര ലിറ്റര്‍ അട പ്രദമന് 18 റിയാല്‍ വരെയുണ്ട്. തിരിക്ക് കുറക്കാന്‍ ഹോട്ടലുകള്‍ മുന്‍കൂര്‍ ഓര്‍ഡറുകളാണ് സ്വീകരിക്കുന്നത്. പലപ്പോഴും മുന്‍കൂട്ടി ഓഡര്‍ ചെയ്യാത്തവര്‍ക്ക് ഓണസദ്യ ലഭിക്കാതെ വരാറുണ്ട്. ഇത് മുില്‍ കണ്ട് പലരും നേരത്തെ തന്നെ സദ്യക്ക് ഓഡര്‍ ചെയ്തു കഴിഞ്ഞു. രാവിലെ ജോലിക്ക് പോകേണ്ടതിനാല്‍ ചില ബാച്ചിലര്‍ ഫ്ളാറ്റുകളില്‍ തലെ ദിവസം രാത്രിതന്നെ ഓണ സദ്യ ഒരുക്കുന്ന പതിവുമുണ്ട്. കുടുംബങ്ങള്‍ അന്യ സംസ്ഥാനക്കാരും രാജ്യക്കാരുമായ സുഹ്യത്തുക്കളെ ഓണസദ്യക്കായി വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ ബാച്ചിലര്‍മാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ച് മലയാളത്തിന്‍െറ വിഭവസമൃദ്ധി സുഹ്യത്തുക്കളെ ആസ്വദിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്.
പ്രവാസ ലോകത്തെ സംഘടനകള്‍ക്കിടയില്‍ ഏത് ആഘോഷവും പോലെ ഇനി വരും മാസങ്ങള്‍ ഓണാഘോഷ ചടങ്ങുകളുടേതായിരിക്കും.
വിവിധ പ്രവാസി സംഘടനകള്‍ ഓണഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മാവേലി വരവേല്‍പ്പ്, പൂക്കള മല്‍സരം, പുലിക്കളി, വിവിധ കലാ പരിപാടികള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് വിവിധ സംഘടനകള്‍ ഒരുക്കുന്നത്. ഒപ്പം വിഭവസമൃദ്ധമായ സദ്യയും.
ചില സംഘടനകള്‍ സദ്യ സ്വയം ഒരുക്കുമ്പോള്‍ മറ്റ് ചിലര്‍ ഹോട്ടലുകളെയാണ് ഓണസദ്യക്കായി ആശ്രയിക്കുന്നത്. അടുത്ത മാസം ഈദ് കൂടി കടന്നുവരുന്നതോടെ തലക്കെട്ടുകള്‍ ഈദ് ഓണം ആഘോഷങ്ങളായി മാറും.
ഒപ്പം കേരളത്തിന്‍െറ മാനവിക സൗഹ്യദത്തിന്‍െറ വിളമ്പരവും കൂടിയാകും മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷങ്ങള്‍.
 

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന ഗുണ്ടാതലവന്‍ പിടിയില്‍

Posted: 05 Sep 2014 11:27 PM PDT

കരുനാഗപ്പള്ളി: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാനിയും ഗുണ്ടാതലവനുമായയാളെ ഒന്നരകിലോ കഞ്ചാവുമായി പിടികൂടി. മാവേലിക്കര തെക്കേക്കര പുന്നമൂട് എബനേസര്‍ പുത്തന്‍വീട്ടില്‍ ജൂലി വി. തോമസ് (27) നെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി, ചവറ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്നുണ്ടെന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണര്‍, കരുനാഗപ്പള്ളി എ.സി.പി എന്നിവര്‍ക്ക് രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
എസ്.ഐ ജി. ഗോപകുമാറിന്‍െറ അന്വേഷണത്തില്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്്് കിഴക്ക് ഭാഗത്തുള്ള കോളജ് വിദ്യാര്‍ഥിയാണെന്നും സാധനം എത്തിക്കണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയാണ് അറസ്റ്റ്. തേവര്‍കാവിന് സമീപം മാര്‍ക്കറ്റ് റോഡില്‍ ബൈക്കില്‍ കഞ്ചാവുമായി എത്തിയ ജൂലിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ഗുണ്ടാതലവന്‍ ലിജു ഉമ്മന്‍െറ സഹോദരനാണ് ജൂലിയെന്ന് പൊലീസ് പറഞ്ഞു. കായംകുളം, ഹരിപ്പാട്, മാവേലിക്കര കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്നത് ജൂലിയാണ്. ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് ഈടാക്കുന്നത്. ആന്ധ്രപ്രദേശിലെ ഷോളവാരം, വിശാഖപട്ടണം എന്നിവിടങ്ങളില്‍നിന്നും ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അസി. എസ്.ഐ രാധാകൃഷ്ണപിള്ള, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രസന്നന്‍, എം.എസ്. നാഥ്, ജയകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുമേഷ്, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഞ്ചാവ് വില്‍പന കടത്ത് വിവരം 9497987035, 9497987035 എന്നീ നമ്പറില്‍ അറിയിക്കാവുന്നതാണ്.

കുറ്റക്കാരെ മാറ്റിനിര്‍ത്തി അന്വേഷണം നടക്കുന്നതായി ദേവസ്വം ഭരണസമിതി

Posted: 05 Sep 2014 11:20 PM PDT

ഗുരുവായൂര്‍: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം നടപടി സ്വീകരിച്ചതായി ഭരണസമിതി. കുറ്റക്കാരായവരെ മാറ്റിനിര്‍ത്തി അന്വേഷണം നടക്കുന്നതായും ദേവസ്വം ഭരണസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും വിശദീകരിച്ചു. അപാകതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ഭക്തര്‍ക്ക് ആശങ്ക വേണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നു. 2007 മുതല്‍ 2014 വരെയുള്ള ദേവസ്വം വരവുചെലവുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിശിതമായ വിമര്‍ശമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ഭരണസമിതികളുടെ കാലത്താണ് റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെട്ടിരുന്ന ക്രമക്കേടുകള്‍ നടന്നിരുന്നത്. ധനാപഹരണം നടന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ എന്‍. രാജു, കെ. ശിവശങ്കരന്‍, അഡ്വ. എം. ജനാര്‍ദനന്‍, അഡ്വ. എ. സുരേശന്‍, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന കലക്ടര്‍ എം.എസ്. ജയ എന്നിവര്‍ പങ്കെടുത്തു.

പൂവിളിയുമായി തിരുവോണത്തിലേക്ക്

Posted: 05 Sep 2014 11:12 PM PDT

പാലക്കാട്: നന്മയുടെയും സമ്പല്‍ സമൃദ്ധിയുടെയും സന്ദേശവുമായത്തെുന്ന ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. തിരുവോണത്തിന് ഒരു നാള്‍ ബാക്കി നില്‍ക്കെ പൂക്കളമിട്ടും മത്സരങ്ങള്‍ നടത്തിയും സദ്യ വിളമ്പിയും നിര്‍ധനര്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കിയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ നടന്നു.
മലമ്പുഴ ഗാര്‍ഡനില്‍ ജോലി ചെയ്യുന്ന എസ്.ടി.യു തൊഴിലാളികളുടെ കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.എം. ഹമീദ് മുഖ്യപ്രഭാഷണം നടത്തി. എം.എസ്. നാസര്‍, ടി.എ. അബൂബക്കര്‍, സെയ്ദ് അലവി പൂളക്കാട്, മുഹമ്മദലി പുതുനഗരം, കെ.കെ. അബ്ദുസലാം, ഹക്കീം ഒലവക്കോട്, എം. അബ്ദുല്ല, മുഹമ്മദ് ഷബീര്‍ മുണ്ടൂര്‍, കാസിം മേപ്പറമ്പ്, അലി മോന്‍ എന്നിവര്‍ സംസാരിച്ചു.

പാലക്കാട്: എസ്.എന്‍.ഡി.പി യൂനിയന്‍ വനിതാ സംഘത്തിന്‍െറ നേതൃത്വത്തില്‍ ഓണസദ്യ നടത്തി. വനിതാസംഘം പ്രസിഡന്‍റ് പ്രേമകുമാരി ശിവദാസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ആര്‍. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ആര്‍. ഭാസ്കരന്‍, എ. ഗംഗാധരന്‍, യു. പ്രഭാകരന്‍, ബി. വിശ്വനാഥന്‍, അരവിന്ദാക്ഷന്‍, പ്രകാശന്‍ രവീന്ദ്രന്‍, അനന്തകൃഷ്ണന്‍, ശുദ്ധോധനന്‍, പ്രജീഷ് പ്ളാക്കല്‍, വി. സുരേഷ്, പത്മാവതി എന്നിവര്‍ സംസാരിച്ചു.

ആലത്തൂര്‍: കാവശ്ശേരി നൊച്ചിപറമ്പ് അങ്കണവാടിയില്‍ അമ്മമാരുടെയും കൗമാരക്കാരുടെയും നേതൃത്വത്തില്‍ നടന്ന ഓണസദ്യ വാര്‍ഡ് അംഗം സിന്ധു ഉദ്ഘാടനം ചെയ്തു. അങ്കണവാടി പ്രവര്‍ത്തകരായ വിജയം, സുന്ദരി എന്നിവര്‍ നേതൃത്വം നല്‍കി.
ആലത്തൂര്‍: കാവശേരി നവപുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബും നെഹറു യുവകേന്ദ്രയും സംയുക്തമായി ആറുമുതല്‍ ഒമ്പതുവരെ ഓണോത്സവം സംഘടിപ്പിക്കും. വടംവലി മത്സരം, കുട്ടികളുടെ കലാപരിപാടികള്‍, കലാകായിക മത്സരം, സംഗീതസായാഹ്നം, പൂക്കളമത്സരം, ഉറിയടി മത്സരം, വനിതാവടംവലി മത്സരം എന്നിവ ഉണ്ടായിരിക്കും.
ഒമ്പതിന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്യും.
പത്തിരിപ്പാല: ഒരുമ വെല്‍ഫെയര്‍ സൊസൈറ്റി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം സംഗീതജ്ഞന്‍ മാങ്കുറുശ്ശി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അനസ് സക്കീര്‍ അധ്യക്ഷത വഹിച്ചു.
നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ശംസുദ്ദീന്‍ മാങ്കുറുശ്ശി, റഹീമ റസാഖ്, ഹജാറ ഇബ്രാഹീം, സഹീദ, അജിത എന്നിവര്‍ സംസാരിച്ചു. സഹീദ സ്വാഗതവും അജിത നന്ദിയും പറഞ്ഞു.

കൊല്ലങ്കോട് : ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പൂരാട ദിനത്തില്‍ 30ലധികം പൂക്കള മത്സരങ്ങള്‍ നടന്നു. അയല്‍ക്കൂട്ടങ്ങള്‍ മുതല്‍ ആശുപത്രികളില്‍ വരെയാണ് പൂക്കളമത്സരം സംഘടിപ്പിച്ചു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി സദ്യയും പൂക്കളമിടലും നടന്നു. പലയിടത്തും അധ്യാപക ദിനാഘോഷവും ഇതോടൊപ്പം നടത്തി. സായ് ആശുപത്രിയിലും നഴ്സിങ് സ്ക്കൂളിലും നടത്തിയ പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.
വടക്കഞ്ചേരി: കെ.എസ്.എഫ്.ഇ ശാഖയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. മാനേജര്‍ ഷഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സത്യനാഥന്‍, സുര്‍ജിത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ നടന്നു.

പത്തിരിപ്പാല: മങ്കര പൊലീസ് സ്റ്റേഷനില്‍ പൂക്കളമിട്ട് ഓണാഘോഷം നടന്നു.
സ്റ്റേഷനിലെ 20ഓളം പൊലീസുകാരും വനിതാ പൊലീസുകാരും ഓണാഘോഷത്തില്‍ പങ്കെടുത്തു. എസ്.ഐ ദേവദാസ് ഉദ്ഘാടനം ചെയ്തു. കെ.വി. ഷിജിത് അധ്യക്ഷത വഹിച്ചു. എ.എസ്.ഐ ജയപ്രകാശ്, ശ്രീധരന്‍, ഫിറോസ് എന്നിവര്‍ സംസാരിച്ചു.
വണ്ടിത്താവളം: പെരുമാട്ടി ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ ചികിത്സാ പദ്ധതിയുടെ ഭാഗമായി കിടപ്പിലായ 81 രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മുന്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ടി.കെ. പത്മനാഭനുണ്ണി ഓണക്കിറ്റ് വിതരണം ചെയ്തു.
ഷീബ രാധാകൃഷ്ണന്‍, കെ. നാരായണന്‍ കുട്ടി, ആര്‍. ഷര്‍മിള, വിനോദ് ബാബു, ഡോ. ബിപിന്‍ ചാക്കോ, കെ.ജി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ല -കെ.ആര്‍.ഗൗരിയമ്മ

Posted: 05 Sep 2014 11:07 PM PDT

Image: 

ആലപ്പുഴ: ബാറുകള്‍ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ളെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ. സര്‍ക്കാരിന്‍്റെ വീണ്ട് വിചാരമില്ലാത്ത മദ്യനയം പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.

 

എയര്‍പോര്‍ട്ട് റോഡരികില്‍ കാലഹരണപ്പെട്ട മരുന്നുകള്‍ തള്ളി

Posted: 05 Sep 2014 11:06 PM PDT

കരിപ്പൂര്‍: എയര്‍പോര്‍ട്ട് റോഡരികില്‍ ഉപയോഗശൂന്യമായ മരുന്നുകള്‍ തള്ളിയ നിലയില്‍ കണ്ടത്തെി. കൊളത്തൂര്‍ ജങ്ഷനില്‍നിന്ന് വിളിപ്പാടകലെ ഹജ്ജ് ഹൗസിന് താഴെ ജനവാസ കേന്ദ്രത്തിലാണ് മരുന്നുകള്‍ തള്ളിയത്.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകളാണ് തള്ളിയത്. ടാബ്ലെറ്റുകളും ഇന്‍ജക്ഷന് ഉപയോഗിക്കുന്ന മരുന്നുകളും ഇതില്‍ ഉള്‍പ്പെടും. എല്ലാ മരുന്നുകളും കാലാവധി കഴിഞ്ഞവയാണ്. ചാക്കില്‍ കൊണ്ടുവന്ന് തള്ളിയ മരുന്ന് റോഡരികില്‍ പരന്നുകിടക്കുകയാണ്. ഇവ കുട്ടികളും മറ്റും എടുത്തുപയോഗിക്കാന്‍ സാധ്യതയേറെയാണ്.
മരുന്ന് എത്തിയത് കോഴിക്കോട്ട് നിന്നാണെന്നാണ് സൂചന. ഫ്യൂസായ ഒട്ടേറെ ട്യൂബ് ലൈറ്റും മരുന്നിനൊപ്പം തള്ളിയിട്ടുണ്ട്. നാട്ടുകാര്‍ പൊലീസിലും ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കും വിവരമറിയിച്ചിട്ടുണ്ട്.
എന്നാല്‍, മരുന്നുകള്‍ നശിപ്പിക്കാനോ എടുത്തുമാറ്റാനോ ആരും തയാറായിട്ടില്ല.

വൈവിധ്യമാര്‍ന്ന ഓണാഘോഷമൊരുക്കി ജില്ല...

Posted: 05 Sep 2014 10:58 PM PDT

പത്തനംതിട്ട: ഓണാഘോഷമെന്നാല്‍ വള്ളംകളിയെന്ന
ജില്ലയിലെ സ്ഥിരം പല്ലവി മാറുകയാണ് ഇത്തവണ. വൈവിധ്യമായ ഓണാഘോഷമാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
ടൂറിസം മേഖലയില്‍
പുതിയ കാല്‍വെപ്പ് നടത്തിയിരിക്കുന്ന ജില്ലയില്‍ പുറത്തുനിന്നുള്ളവരെ ആകര്‍ഷിക്കാനുള്ള തയാറെടുപ്പുകള്‍ ഏറെയുണ്ട്.
കൊട്ടവഞ്ചിയാത്രയും ഗജവിജ്ഞാനോത്സവവുമാണ് അതില്‍ പ്രധാനം.
ക്ളബുകളുടെ പതിവ് ഓണാഘോഷങ്ങള്‍ക്ക്
പുറമെ ടൂറിസം, വനം വകുപ്പുകള്‍ വ്യത്യസ്തമായ പരിപാടികള്‍
ഒരുക്കിയിതോടെയാണ്
ജില്ലയുടെ ഓണാഘോഷം ആകര്‍ഷകമായത്. ആഘോഷിക്കാന്‍ പരിപാടികള്‍ നിരവധിയുണ്ടെങ്കിലും തോരാതെ പെയ്യുന്ന മഴ എല്ലാത്തിനും തടസ്സമാകുന്നു. വ്യാഴാഴ്ച മാനം തെളിഞ്ഞതോടെ ഉഷാറായ ഒ
ാണവിപണി വെള്ളിയാഴ്ച വീണ്ടും മഴയില്‍ കുതിര്‍ന്ന നിലയിലായി. ഉത്രാടദിനമായ ശനിയാഴ്ചമുതലാണ് ഒരുക്കം തീര്‍ത്ത് ഓണാഘോഷത്തിലേക്ക് ജനം കടക്കുന്നത്.

നെയ്മറിന്‍െറ ഗോളില്‍ ബ്രസീലിന് ജയം

Posted: 05 Sep 2014 10:53 PM PDT

Image: 

റോം: ക്യാപ്റ്റന്‍ നെയ്മര്‍ 83ാം മിനിറ്റില്‍ നേടിയ ഫ്രീകിക്ക് ഗോളില്‍ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് ജയം. ലോകകപ്പില്‍ പരിക്ക് പറ്റി വിശ്രമത്തിലായിരുന്ന നെയ്മര്‍ തിരിച്ചുവന്ന മത്സരമായിരുന്നു ഇന്നത്തേത്. കൊളംബിയക്കെതിരായ മത്സരത്തില്‍ തന്നെയായിരുന്നു നെയ്മറിന് ഗുരുതരമായ പരിക്ക് പറ്റിയത്. മത്സരത്തില്‍ മികച്ച കളിയാണ് കൊളംബിയ പുറത്തെടുത്തത്.

ലോകകപ്പിന് ശേഷം ലൂയി ഫിലിപ് സ്കോളാരിയില്‍ നിന്ന് പരിശീലകസ്ഥാനം ഏറ്റെടുത്ത് ദുംഗയുടെ ആദ്യ മത്സരമായിരുന്നു ഇത്. ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനോട് തോറ്റായിരുന്നു കൊളംബിയ പുറത്തായത്. പിന്നീട് ജര്‍മനിയോട് 7-1ന് ബ്രസീല്‍ തകര്‍ന്നിരുന്നു.

മൂലേടം മേല്‍പ്പാലം നാടിന് ഓണസമ്മാനം

Posted: 05 Sep 2014 10:52 PM PDT

കോട്ടയം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മൂലേടം റെയില്‍വേ മേല്‍പാലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് തുറന്നുകൊടുത്തു. സ്വപ്നസാക്ഷാത്കാര ഉത്സവാന്തരീക്ഷത്തില്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകള്‍ സാക്ഷിയായി. നിറഞ്ഞ കൈയടികള്‍ക്കിടെ ഈവര്‍ഷം തന്നെ കുമാരനല്ലൂര്‍ മേല്‍പാലത്തിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ടൂ വീലറുകള്‍ക്കും ത്രീ വീലറുകള്‍ക്കും ടോള്‍ ഏര്‍പ്പെടുത്തില്ളെന്നും പാലത്തിന് കിഴക്കുഭാഗത്തെ ജനങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് ടോളില്ലാത്ത സംവിധാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ റെയില്‍വേ ക്രോസുകളിലും മേല്‍പാലം വേണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. സബര്‍ബന്‍ റെയില്‍ സംവിധാനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് അണ്ടര്‍ പാസോ മേല്‍പാലമോ ആവശ്യമായിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേല്‍പാലത്തിന് സമീപം നടന്ന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. 13 റെയില്‍വേ മേല്‍പാലങ്ങള്‍ നിലവിലുണ്ട്. നാലെണ്ണം കൂടി പൂര്‍ത്തിയാകുമ്പോള്‍ അത് 17 ആകുമെന്നും സര്‍ക്കാര്‍ കൈവരിച്ച നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു.
2011-12 ബജറ്റില്‍ ഉള്‍പ്പെടുത്തി മൂലേടം മേല്‍പാലത്തിന്‍െറ പണി പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ മികച്ച സഹകരണം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
17.80 കോടി ഇതിനായി ചെലവഴിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ.എം. മാണി ഉപഹാരം നല്‍കി.
മന്ത്രി ആര്യാടന്‍ മുഹമ്മദ് വിശിഷ്ടാതിഥിയായിരുന്നു. ജനകീയ പിന്തുണകൊണ്ട് മാത്രമെ ജനങ്ങള്‍ക്ക് ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. അതിന് ഏറ്റവും നല്ല ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മേല്‍പാലങ്ങളാണ് കോട്ടയത്ത് ഒരേസമയം പണി ആരംഭിച്ചതെന്നും അതില്‍ മൂലേടം തുറന്നുനല്‍കാനായെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കുമാരനല്ലൂര്‍ മേല്‍പാലം ഈവര്‍ഷം തുറന്നുനല്‍കും.
ജോസ് കെ. മാണി എം.പി മുഖ്യാതിഥിയായി. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജീന ജേക്കബ്, മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സൂസന്‍ കുഞ്ഞുമോന്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, അംഗങ്ങളായ വി.കെ. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് നന്ദി പറഞ്ഞു. ആര്‍പ്പുവിളികളോടെയാണ് തടിച്ചുകൂടിയ ആയിരങ്ങള്‍ മുഖ്യമന്ത്രിയെ ഉദ്ഘാടന സ്ഥലത്തേക്ക് ആനയിച്ചത്.

അടിസ്ഥാന സൗകര്യം: സ്കൂളുകള്‍ക്ക് വട്ടപ്പൂജ്യം

Posted: 05 Sep 2014 10:46 PM PDT

തൊടുപുഴ: വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ജില്ലയിലെ സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. പല സ്കൂളുകള്‍ക്കും മൂത്രപ്പുരകളോ ശുചിമുറികളോ ഇല്ലാത്ത സ്ഥിതിയാണ്. ജില്ലയില്‍ 307 മൂത്രപ്പുരകളുടെയും 244 ടോയ്ലറ്റുകളുടെയും കുറവുണ്ടെന്നാണ് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. 20 മുതല്‍ 40 വരെ കുട്ടികള്‍ക്ക് ഒരു മൂത്രപ്പുരയും 80 മുതല്‍ 120 വരെ കുട്ടികള്‍ക്ക് ഒരു ടോയ്ലറ്റും എന്ന അനുപാതത്തിലാണ് വേണ്ടത്. ഇത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി വേണം. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് കീഴില്‍ എല്ലാ സ്കൂളുകളിലുമായി 73 മൂത്രപ്പുരകളുടെയും 24 ടോയ്ലറ്റുകളുടെയും കുറവുണ്ട്. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് കീഴില്‍ 123 മൂത്രപ്പുരകളുടെയും 102 ടോയ്ലറ്റുകളുടെയും കുറവാണുള്ളത്.
അടിമാലി എ.ഇ.ഒക്ക് കീഴില്‍ രണ്ട് മുത്രപ്പുരകളുടെയും ഒരു ടോയ്ലറ്റിന്‍െറയും നെടുങ്കണ്ടം എ.ഇ.ഒക്ക് കീഴില്‍ 35 മൂത്രപ്പുരകളുടെയും 37 ടോയ്ലറ്റുകളുടെയും കുറവുണ്ട്. മുന്നാര്‍ എ.ഇ.ഒക്ക് കീഴില്‍ 20 മൂത്രപ്പുരകളാണ് കുറവുള്ളത്. പീരുമേട് എ.ഇ.ഒക്ക് കീഴില്‍ 57 മൂത്രപ്പുരകളുടെയും 56 ടോയ്ലറ്റുകളുടെയും തൊടുപുഴയില്‍ മൂന്ന് ടോയ്ലറ്റുകളുടെയും മൂന്ന് മൂത്രപ്പുരകളുടെയും കുറവാണ് ഉള്ളത്. കട്ടപ്പന എ. ഇ.ഒക്ക് കീഴില്‍ 11 മൂത്രപ്പുരകളുടെയും 21 ടോയ്ലറ്റുകളുടെയും കുറവുണ്ട്. അറക്കുളത്ത് മാത്രമാണ് ടോയ്ലറ്റുകളുടെയും മൂത്രപ്പുരകളുടെയും കുറവ് റിപ്പോര്‍ട്ട് ചെയ്യാത്തത്. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലായി ആകെ സ്കൂളുകള്‍ 494 ആണ്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 95 എല്‍.പി സ്കൂളുകളും 44 യു.പി സ്കൂളും 80 ഹൈസ്കൂളുമാണ് ഉള്ളത്. ജില്ലയില്‍ 125 എല്‍.പി സ്കൂളും 60 യു.പി സ്കൂളും 70 ഹൈസ്കൂളുമാണ് എയ്ഡഡ് വിഭാഗത്തിലുള്ളത്. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ ആറ് എല്‍.പി സ്കൂളുകളും നാല് യു.പി സ്കൂളും പത്ത് ഹൈസ്കൂളും ഉള്‍പ്പെടും.
പല സര്‍ക്കാര്‍ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ നാമമാത്രമാണ്. പല സ്ഥലത്തും ടോയ്ലറ്റുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. അറ്റകുറ്റപ്പണി നടത്തുന്നതിനോ വൃത്തിയാക്കുന്നതിനോ സ്കൂള്‍ അധികൃതരും തയാറാകാറില്ല. സേവനവാരവുമായി ബന്ധപ്പെട്ടാണ് പല സ്കൂളുകളും വൃത്തിയാക്കുന്നത്. ടോയ്ലറ്റുകള്‍ വൃത്തിയാക്കുന്നതിന് വിദ്യാര്‍ഥികളെ തന്നെ ചുമതലപ്പെടുത്തുകയാണ് പതിവ്. ഇതിന് പുറമെ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം സര്‍ക്കാര്‍ സ്കൂളുകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്. ഒരു മാസത്തിനിടെ നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്കൂളുകളില്‍ രാത്രികാലങ്ങളില്‍ കയറിക്കൂടി മദ്യപിച്ച് ജനല്‍ച്ചില്ലുകളും ടോയ്ലറ്റുകളും അടിച്ച് തകര്‍ക്കുന്നതും ഇവരുടെ പ്രധാന വിനോദമാണ്. അടിയന്തര നടപടി എടുക്കേണ്ട പൊലീസ് നിസ്സംഗത പാലിക്കുന്നതും ഇവര്‍ക്ക് വളമാകുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സ്കൂളുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും ഡി.ഡി.ഇ അനില ജോര്‍ജ് പറഞ്ഞു.

അപകട ഡ്രൈവിങ്: 87 ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

Posted: 05 Sep 2014 10:40 PM PDT

കൊച്ചി: അലസവും അപകടകരവുമായ ഡ്രൈവിങ്ങിന്‍െറ പേരില്‍ കൊച്ചി നഗരത്തില്‍ 87 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഓവര്‍ടേക്കിങ് നടത്തിയ 25 സ്വകാര്യബസുകളുടെ പെര്‍മിറ്റുകളും ഇവ ഓടിച്ചിരുന്ന 25 ഡ്രൈവര്‍മാരുടെ ലൈസന്‍സുകളും സസ്പെന്‍ഡ് ചെയ്യും. ഇവ സസ്പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ നിര്‍ദേശിച്ച് ആര്‍.ടി.ഒക്ക് കൈമാറിയിട്ടുണ്ടെന്നും അസി. ട്രാഫിക് കമീഷണര്‍ ബേബി വിനോദ് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആഗസ്റ്റ് 18 മുതല്‍ 29 വരെ ദിവസങ്ങളിലെ കണക്കാണിത്. നഗരത്തില്‍ ഓവര്‍ടേക്കിങ് നിരോധിച്ച ഹൈകോടതി ഇതുസംബന്ധിച്ച് പൊലീസ് സ്വീകരിച്ച നടപടി അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. വിവിധ ട്രാഫിക് ചട്ടലംഘനങ്ങള്‍ നടത്തിയതിന് 465 ബസ് ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പെറ്റിക്കേസ് എടുത്തിട്ടുണ്ട്. സ്വകാര്യബസുകള്‍ക്കെതിരെ മാത്രം ഈ കാലയളവില്‍ 638 കേസാണ് എടുത്തിട്ടുള്ളത്. ഒമ്പത് പെറ്റിക്കേസുകളടക്കം മറ്റ് ബസുകള്‍ക്കെതിരെ 11 കേസെടുത്തിട്ടുണ്ട്്. ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ 3886 ഉം മുച്ചക്ര വാഹനങ്ങള്‍ക്കെതിരെ 1039 ഉം നാലുചക്രവാഹനങ്ങള്‍ക്കെതിരെ 5366 ഉം കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1503 മറ്റിതര വാഹനങ്ങള്‍ക്കെതിരെയുള്‍പ്പെടെ ആകെ 12443 കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 90 ശതമാനത്തിലേറെയും പെറ്റിക്കേസുകളാണ്. നഗരത്തെ വാഹനാപകടങ്ങളില്‍നിന്ന് മുക്തമാക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. കൊച്ചി നഗരപരിധിയെ 25 ട്രാഫിക് വിഭാഗങ്ങളായി തിരിച്ച് രണ്ട് എസ്.ഐ, എ.എസ്.ഐമാരെ വീതം 50 ഉദ്യോഗസ്ഥരെ വീതം നിയമിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ നിരന്തരം വാഹന പരിശോധനയും പൊലീസ് പട്രോളിങ്ങും നടത്തുന്നുണ്ട്. നിയമലംഘകര്‍ക്കെതിരെ നടപടിക്ക് സ്റ്റേഷന്‍ ഓഫിസര്‍മാരടക്കം കര്‍ശന നിര്‍ദേശം നല്‍കി. അമിതവേഗവും അപകടകരമായ ഓവര്‍ടേക്കിങ്ങും പിടികൂടാന്‍ ദേശീയപാതയിലെ മുട്ടം മുതല്‍ അരൂര്‍വരെ ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുള്ളതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
തകര്‍ന്ന റോഡുകള്‍ ബിറ്റുമിന്‍ കോള്‍ഡ്മിക്സ് (ഷെല്‍മാക്) ഉപയോഗിച്ച് നികത്തി ഗതാഗത യോഗ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടുതല്‍ ആഴത്തില്‍ റോഡ് തകര്‍ന്ന ഭാഗങ്ങളില്‍ ബിറ്റുമിന്‍ ഹോട്ട്മിക്സ് ഉപയോഗിച്ച് നന്നാക്കേണ്ടതുണ്ടെന്നും ഇത് മഴമാറിയിട്ട് മാത്രമേ പ്രായോഗികമാകൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. വലിയ കേടുപാടുകള്‍ ബിറ്റുമിന്‍ കോള്‍ഡ് മിക്സ് ഉപയോഗിച്ച് നികത്തുന്നത് ഫലപ്രദമാവില്ല. കോണ്‍ക്രീറ്റ് ടൈലുകള്‍ ഉപയോഗിച്ച് പ്രധാന ജങ്ഷനുകളിലെ റോഡുകള്‍ നന്നാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വൈറ്റില, പാലാരിവട്ടം, കുമ്പളം ടോള്‍ പ്ളാസ ഭാഗം എന്നിവിടങ്ങളില്‍ കോണ്‍ക്രീറ്റ് ടൈലുകള്‍ ഉപയോഗിച്ച അറ്റകുറ്റപ്പണി പൂര്‍ത്തിയായതായും സത്യവാങ്മൂലത്തില്‍ പറയുന്നു. എറണാകുളം ഡിസ്ട്രിക്ട് റെസിഡന്‍റ്സ് അപെക്സ് കൗണ്‍സില്‍ പ്രസിഡന്‍റ് രംഗദാസപ്രഭു നല്‍കിയ ഹരജിയിലാണ് പൊലീസിന്‍െറയും സര്‍ക്കാറിന്‍െറയും വിശദീകരണം. റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി പരിഗണിച്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് കേസ് 16 ന് പരിഗണിക്കാന്‍ മാറ്റി.

സൗജന്യചികിത്സ നിഷേധിച്ച മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ അന്വേഷണം നടത്തണം –എം.പി

Posted: 05 Sep 2014 10:31 PM PDT

ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി എത്തിയ നിര്‍ധനനായ മത്സ്യത്തൊഴിലാളി യുവാവിന് സൗജന്യചികിത്സ നിഷേധിച്ച മെഡിക്കല്‍ ഓഫിസര്‍ക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പി ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി.
ആഗസ്റ്റ് 28ന് തെരുവുനായയുടെ കടിയേറ്റ ആലപ്പുഴ വാടക്കല്‍ സ്വദേശി ജാക്സണാണ് ഈ അവസ്ഥ നേരിടേണ്ടിവന്നത്. മേല്‍അധികാരികള്‍ കുത്തിവെപ്പ് എടുക്കുന്നതിനുള്ള മരുന്ന് ആശുപത്രിയില്‍നിന്ന് നല്‍കാന്‍ നിര്‍ദേശിച്ചിട്ടും മെഡിക്കല്‍ ഓഫിസര്‍ നിരസിക്കുകയും തുടര്‍ന്ന് ഒരു പ്രത്യേക കമ്പനിയുടെ മരുന്ന് തന്നെ വാങ്ങിനല്‍കാന്‍ ആവശ്യപ്പെടുകയും സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വാങ്ങി നല്‍കിയതിനുശേഷമാണ് കുത്തിവെപ്പ് എടുത്തതെന്നുമാണ് പരാതി. സര്‍ക്കാര്‍ ലഭ്യമാക്കുന്ന മരുന്നുകള്‍ ആശുപത്രിയില്‍ ഉണ്ടായിരിക്കെ സ്വകാര്യ സ്ഥാപനത്തിലേക്ക് രോഗികളെ പതിവായി പറഞ്ഞയക്കുന്ന ഡോക്ടറുടെ സമീപനം സംബന്ധിച്ച് അന്വേഷിക്കണമെന്നും നിര്‍ധനരായ രോഗികള്‍ക്കുണ്ടാകുന്ന ഇത്തരം തിക്താനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.

വാഹനാപകടം: ഐശ്വര്യക്ക് ചികിത്സാ ധനസഹായവുമായി മന്ത്രി

Posted: 05 Sep 2014 10:26 PM PDT

കല്‍പറ്റ: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തിരുനെല്ലി ആനക്യാമ്പ് കോളനിയിലെ ഭാസ്കരന്‍–ജാനു ദമ്പതികളുടെ മകള്‍ ആറു വയസ്സുകാരി ഐശ്വര്യയുടെ ചികിത്സക്ക് പട്ടികവര്‍ഗക്ഷേമ–യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി ഒരു ലക്ഷം രൂപ അനുവദിച്ചു.
മന്ത്രിയുടെ ഓഫിസ് അറിയിച്ചതാണ് ഇക്കാര്യം. പട്ടികവര്‍ഗ വികസന വകുപ്പിന്‍െറ സമഗ്ര ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ നല്‍കണമെന്നും മന്ത്രി പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
തോല്‍പെട്ടി സി.എ.എല്‍.പി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിയായ ഐശ്വര്യ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഐശ്വര്യ, പ്രാക്തന ഗോത്രവര്‍ഗ വിഭാഗമായ കാട്ടുനായ്ക്ക വിഭാഗക്കാരിയാണ്. നാട്ടുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ചികിത്സാ സഹായ കമ്മിറ്റി മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
മാനന്തവാടി ബസ്സ്റ്റാന്‍ഡില്‍ കഴിഞ്ഞ ജൂലൈ 16ന് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാനന്തവാടി കോണ്‍വെന്‍റ്കുന്ന് കോളനിയിലെ മണിക്ക് ചികിത്സാ സഹായമായി 50,000 രൂപയും അനുവദിച്ചു.
ലോട്ടറി വില്‍പനക്കാരനായ മണി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള അരമ്പറ്റക്കുന്ന് തിരുമംഗലംകുന്ന് കോളനിയിലെ രാഘവന്‍, കിഡ്നി രോഗം ബാധിച്ച പള്ളിക്കുന്ന് മല്ലിശ്ശേരിക്കുന്ന് കോളനിയിലെ എം. രാമന്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വിവിധരോഗം ബാധിച്ച നാലുപേര്‍ക്ക് 25,000 രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തലപ്പുഴ പൊറ്റമ്മല്‍ ഉമ്മര്‍, തിരുനെല്ലി അപ്പപ്പാറ ദമ്പട്ട ദാമോദരന്‍, തിരുനെല്ലി അപ്പപ്പാറ അരമംഗലം ജയലക്ഷ്മി, മാനന്തവാടി ക്ളബ്ബ്കുന്ന് കോണിക്കല്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കാണ് സഹായധനം അനുവദിച്ചത്.

ഓണാഘോഷത്തിന് ഇന്ന് തുടക്കം

Posted: 05 Sep 2014 10:22 PM PDT

കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഓണാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ബീച്ചിലെ പ്രധാന വേദിയില്‍ വൈകിട്ട് അഞ്ചരക്ക് പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.പിമാരായ എം.കെ. രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ. ഷാനവാസ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ബീച്ചിന് പുറമെ നഗരത്തിലെ 14 വേദികളിലും കലാ-സാംസ്കാരിക പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറുന്നുണ്ട്. ഇതിനു പുറമെ ഇത്തവണ കൊയിലാണ്ടിയിലും വടകരയിലും ഓണാഘോഷം നടക്കുന്നുണ്ട്.
ബീച്ചിലെ പ്രധാനവേദിയില്‍ ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം കലാമണ്ഡലം സത്യവ്രതനും സംഘവും ഒരുക്കുന്ന ഓണപ്പൂവിളിയും ചെന്നൈ ഭാര്‍ഗവി പിള്ളയും സംഘവും ഒരുക്കുന്ന ഗാനമേളയും നടക്കും. ടൗണ്‍ഹാളില്‍ ആറരക്ക് ഉമ്പായിയുടെ ഗസല്‍ ഒരുക്കുന്നുണ്ട്.
ബീച്ചിലെ പ്രധാന വേദിയില്‍ ഞായറാഴ്ച തഞ്ചാവൂര്‍ സൗത് സോണ്‍ കള്‍ചറല്‍ സെന്‍ററിന്‍െറ നാടോടി കലോത്സവം, എട്ടിന് കോഴിക്കോട് സ്വരരഞ്ജിനിയുടെ ഗാനമേള, തിരുവനന്തപുരം സോപാനം ഗ്രൂപ്പിന്‍െറ നാടന്‍പാട്ടുകള്‍, ഒമ്പതിന് മുംബൈ ജോനിറ്റ ഗാന്ധിയും സംഘവും അവതരിപ്പിക്കുന്ന ബോളിവുഡ് മസ്ത, 10ന് ബംഗളൂരു സംഘത്തിന്‍െറ ലഗോരി, ഡി.ജെ.ശേഖറും ലക്ഷ്മി ഗോപാലസ്വാമിയും ഷംന കാസിമും ഒരുക്കുന്ന മെഗാഷോയും അരങ്ങേറും.
സാമൂതിരി ഹാളിലെ ശാസ്ത്രീയ സംഗീതവേദിയില്‍ എട്ടിന് ഏഴു മണിക്ക് അംബികാപുരം ശിവരാമന്‍, ഒമ്പതിന് സുധാ രഞ്ജിത്ത്, 10ന് ഡോ. ഭാഗ്യലക്ഷ്മി എന്നിവര്‍ കച്ചേരി അവതരിപ്പിക്കും.
ജൂബിലി ഹാളിലെ ശാസ്ത്രീയ നൃത്തവേദിയില്‍ ഏഴിന് സീതാ ശശിധരന്‍, എട്ടിന് ജയപ്രഭ മേനോന്‍, ഒമ്പതിന് പല്ലവി കൃഷ്ണന്‍, 10ന് കുമാരിമാരായ പാര്‍വതി രാജ്, ഗായത്രി മുരളീധരന്‍, ലിസി മുരളീധരന്‍, 11ന് ഗായത്രി സുബ്രഹ്മണ്യന്‍ എന്നിവരും നൃത്തസംഗീത വിരുന്നൊരുക്കും.
മാനാഞ്ചിറ മൈതാനത്തെ നാടോടി കലോത്സവ വേദിയില്‍ ഏഴിന് വൈകീട്ട് ഏഴരക്ക് അരങ്ങ് കൊയിലാണ്ടിയുടെ നാടന്‍പാട്ടുകള്‍, എട്ടിന് പാലക്കാട്ടെ വാസുദേവനും സംഘവും ഒരുക്കുന്ന മുടിയാട്ട്, ഒമ്പതിന് കണ്ണൂരിലെ കാവ് ഗ്രാമവേദിയുടെ നാട്ടറിവ് പാട്ട്, 10ന് കീഴില്ലം ഉണ്ണികൃഷ്ണന്‍െറ മുടിയേറ്റ്, 11ന് തെയ്യം എന്നിവ ഒരുക്കും.
ടൗണ്‍ഹാളില്‍ (ചേമഞ്ചേരി നാരായണന്‍ നായര്‍ നഗര്‍) ഏഴിന് 6.30ന് എം.കെ. രാഘവന്‍ എം.പി നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഏഴു മണിക്ക് അഞ്ജലി തിയറ്റേഴ്സിന്‍െറ ദൂരക്കാഴ്ചകള്‍, എട്ടിന് തിരുവനന്തപുരം സൂര്യയുടെ ടോര്‍ച്ച്, ഒമ്പതിന് പൂക്കാട് കലാലയത്തിന്‍െറ ഹായ് അജസുന്ദരി, ഒമ്പതിന് മാഹി നാടകപുരയുടെ മലാല, 10ന് ഖാന്‍ഖാവില്‍ നിലയത്തിന്‍െറ നിഷ്കളങ്കന്‍, 11ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍െറ സുന്ദരികളും സുന്ദരന്മാരും എന്നീ നാടകങ്ങള്‍ അരങ്ങേറും.
കെ.പി. കേശവമേനോന്‍ ഹാളിലെ സാഹിത്യോത്സവം ഒമ്പതിന് 3.30ന് യു.എ. ഖാദര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉറൂബ് സാഹിത്യത്തെക്കുറിച്ചുളള ചര്‍ച്ച നടക്കും.
10ന് കാവ്യ സായാഹ്നം കെ.ഇ.എന്‍ ഉദ്ഘാടനം ചെയ്യും. ടാഗോര്‍ ഹാളില്‍ ഏഴിന് 6.30ന് രമേശ് നാരായണന്‍, ഒമ്പതിന് അനില്‍ ദാസ്, 10ന് ഗുലാം അല്‍ നാസര്‍ എന്നിവരുടെ ഗസല്‍ കച്ചേരി നടക്കും.
ഗുജറാത്തി ഹാളിലെ വേദിയില്‍ ഏഴിന് 6.30ന് മാജിക് ഷോ, തെയ്യം, എട്ടിന് ദേവി മേനോന്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ, ഒമ്പതിന് ഒപ്പന, ദഫ്മുട്ട്, മാപ്പിളപ്പാട്ട്, 10ന് ഫ്യൂഷന്‍ ഡാന്‍സ് ഷോ, മൈം, 11ന് വിമന്‍സ് ഓര്‍ക്കസ്ട്ര, കഥാപ്രസംഗം എന്നിവയും ആയോധനകലാ വേദിയില്‍ കളരിപ്പയറ്റ്, കമ്പവലി, യോഗ പ്രദര്‍ശനം, ബോക്സിങ്, സെലിബ്രിറ്റി ഫുട്ബാള്‍ എന്നിവയും ചിത്രകലാ അക്കാദമിയില്‍ ചിത്രകലാ ക്യാമ്പും നടക്കും.

വെള്ളപ്പൊക്കം: കശ്മീരില്‍ മരണം 100 കവിഞ്ഞു

Posted: 05 Sep 2014 10:18 PM PDT

Image: 

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും  മരണം 100 കവിഞ്ഞു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്.

പ്രദേശത്ത് സൈന്യത്തിന്‍െറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പാലങ്ങളും കെട്ടിടങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലിനത്തെുടര്‍ന്ന് ജമ്മുവിലെ ഖത്രയിലേക്കുള്ള ട്രെയിന്‍ റദ്ദാക്കി. കശ്മീരിലെ പത്ത് ജില്ലകളും വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിക്കുകയാണ്.

ശ്രീനഗര്‍-ജമ്മു, ശ്രീനഗര്‍-ലേ റോഡുകള്‍ ഉരുള്‍പൊട്ടലിനത്തെുടര്‍ന്ന് രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഭൂരിഭാഗം നദികളും അപകടകരമാംവിധം നിറഞ്ഞുകവിഞ്ഞതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 6,000 പേരെ സൈന്യത്തിന്‍െറ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. 20 ഗ്രാമങ്ങളില്‍ നിന്ന് 3,000 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയിലത്തെി

Posted: 05 Sep 2014 10:03 PM PDT

Image: 

മക്ക: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. കഴിഞ്ഞ 27നു മദീനയില്‍ എത്തിയ ആദ്യ ബാച്ച് തീര്‍ഥാടകരാണ് വെള്ളിയാഴ്ച  പ്രവാചക നഗരിയില്‍ നിന്നു മക്കയിലത്തെിയത്. രാവിലെ സുബ്ഹി നമസ്കാരത്തിന് ശേഷം മദീനയില്‍ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം അഞ്ചോടെയാണ് മക്കയിലത്തെിച്ചേര്‍ന്നത്.  കൊല്‍ക്കത്ത, ഡല്‍ഹി, മംഗലാപുരം, ഗയ , ഗുവാഹത്തി, ലഖ്നൗ , ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 2471 ഹാജിമാരാണ് എത്തിയത്. ഗ്രീന്‍  കാറ്റഗറിയിലുള്ള 1213 തീര്‍ഥാടകര്‍ മക്കയിലെ മിസ്ഫല, അജ്യാദ്, ജുമൈസ, അഫാഇര്‍ ഭാഗങ്ങളിലാണ് താമസം. ബാക്കിയുള്ളവര്‍ അസീസിയ്യയിലാണ് താമസിക്കുക.
മക്കയില്‍ എത്തിയ ആദ്യസംഘത്തെ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും വിവിധ സംഘടന വളണ്ടിയര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ വളണ്ടിയര്‍മാര്‍ ഈത്തപ്പഴവും മുസല്ലയും ഉപഹാരമായി നല്‍കി. കെ.എം.സി.സി ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു. കെ.എം.സി.സി വളണ്ടിയര്‍മാരുടെ സ്വീകരണത്തിന് സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാര്‍ പാലോളി മുഹമ്മദലി, സുലൈമാന്‍ മാളിയേക്കല്‍, കുഞ്ഞിമോന്‍ കാക്കിയ, കെ.എം.എ ലത്തീഫ്, നാസര്‍ കിന്‍സാറ, മുജീബ് പൂക്കോട്ടൂര്‍, ഹംസ സലാം കൂട്ടിലങ്ങാടി, കരീം മൗലവി, ഹാരിസ് പെരുവള്ളൂര്‍, കരീം ബാഖവി, മൊയ്തീന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
ഐ.സി.എഫ് പ്രസിഡന്‍റ് സൈദലവി സഖാഫി കിഴിശ്ശേരി, സെക്രട്ടറി ജലീല്‍ വെളിമുക്ക് , കുഞ്ഞാപ്പു ഹാജി പട്ടര്‍കടവ്, ഉസ്മാന്‍ കുറുകത്താണി , നജിം തിരുവനന്തപുരം, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, സിറാജ് വില്യാപ്പള്ളി, മുഹമ്മദലി വലിയോറ, മുസ്സമ്മില്‍ താഴെ ചൊവ്വ, ശമീം മൂര്‍ക്കനാട് എന്നിവര്‍ നേതൃത്വം നല്‍കി.

കേരളത്തില്‍ നിന്ന് പച്ചക്കറി ഇറക്കുമതിയില്‍ വന്‍ വര്‍ധന

Posted: 05 Sep 2014 09:32 PM PDT

Image: 

ദുബൈ: ഗള്‍ഫ് നാടുകളിലെ ഓണസദ്യക്കുള്ള രുചിക്കൂട്ടൊരുക്കാന്‍ ഇക്കുറി കേരളത്തില്‍ നിന്നും  പഴം,പച്ചക്കറി  ഇറക്കുമതിയില്‍ റെക്കോഡ് വര്‍ധന.   കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വന്‍തോതിലാണ് പച്ചക്കറിയും പഴവര്‍ഗങ്ങളും എത്തിയതെന്ന് ഈ രംഗത്തെ വ്യാപാരികള്‍  വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്ന് ഈ ഓണത്തിനു 30 മുതല്‍  40 ശതമാനം വരെ കയറ്റുമതി വര്‍ധനയാണ് ഉണ്ടായത്. മറ്റു രാജ്യങ്ങളില്‍ നിന്നിറക്കുന്ന പച്ചക്കറികളേക്കാള്‍ ആവശ്യക്കാര്‍ കേരളത്തില്‍ നിന്നുള്ള നാടന്‍ ഇനങ്ങള്‍ക്കാണെന്നതിനാലാണിത്.
   മുന്‍ വര്‍ഷങ്ങളില്‍ ശ്രീലങ്ക,ഒമാന്‍ എന്നിവിടങ്ങളില്‍  നിന്നുമാണ് പച്ചക്കറി കൂടുതലായി ഇറക്കിയിരുന്നത്. സീസണല്ലാത്ത സമയങ്ങളില്‍ കേരളത്തില്‍ നിന്ന് 70 മുതല്‍ 80 ടണ്‍ വരെ പച്ചക്കറിയാണ് എത്താറെങ്കിലും ഓണം അടുത്തതോടെ ഇത് ഇരട്ടിയലധികമായി. കഴിഞ്ഞ രണ്ടാഴ്ചയായി കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രം ദിനംപ്രതി 200 ടണ്ണോളം പച്ചക്കറിയാണ് കയറ്റിഅയക്കുന്നത്. ഇന്നും നാളെയുമായി  കയറ്റുമതി ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വിഷുവിന് 150 ടണ്‍ പച്ചക്കറി വരെ ദിവസവും കയറ്റിപ്പോയിരുന്നു.      ഓണ വിപണിയിലെ പ്രധാന വിഭവങ്ങളായ ഇടിചക്ക,വെള്ളരി, മുരിങ്ങക്കായ,പാവക്ക,മത്തന്‍, കാബേജ്, കൂര്‍ക്ക, പച്ചക്കായ, പയര്‍, ചേന, പാവക്ക, വഴുതനങ്ങ,ചക്ക,വാഴപ്പഴം, വാഴയില,വാഴക്കൂമ്പ്,പപ്പടം  തുടങ്ങിയവ  കയറ്റുമതിയില്‍ പെടുന്നതായാണ് കേരളത്തില്‍ നിന്നുമുള്ള ഏജന്‍റുമാര്‍ പറയുന്നത്. നേന്ത്രക്കായ കൂടുതല്‍ കയറിപ്പോകുന്നുണ്ട്. തിരുവനന്തപുരം വഴി പൊതിച്ചതേങ്ങയും ഓണം  സ്പെഷലായി കയറി വരുന്നു. ഉപ്പേരിക്കും ശര്‍ക്കര വരട്ടിക്കും പുറമേ ഇഞ്ചിക്കറിയും പായസക്കൂട്ടും  ഓണക്കോടിയും  ഇത്തവണ ഗള്‍ഫ് മലയാളികളുടെ ഓണത്തിന് പൊലിമ കൂട്ടാന്‍ വിമാനംകയറി.
ദുബൈ, ഷാര്‍ജ, അബൂദബി, ജിദ്ദ, ദമാം, കുവൈത്ത്, മസ്കത് എന്നീ ഗള്‍ഫ് നാടുകളിലേക്കാണ് ഓണം  ലക്ഷ്യമിട്ട് ഏറ്റവും കൂടുതല്‍ പച്ചക്കറി കയറ്റുമതി നടന്നത്. നാലുദിവസമായി കോഴിക്കോട് വിമാനത്താവളത്തിലൂടെ 2.85 ലക്ഷവും കൊച്ചിയിലൂടെ 5.14 ലക്ഷവും തിരുവനന്തപുരംവഴി 3.93 ലക്ഷവും കിലോ പച്ചക്കറി ഗള്‍ഫ് വിപണിയിലേക്കു പറന്നുവെന്നാണ്  കയറ്റുമതി കണക്ക് വ്യക്തമാകുന്നത്.
മൂന്നു വിമാനത്താവളം കൂടി വഴി ി 17,000 കിലോ വാഴയിലയാണു ഗള്‍ഫ് നാടുകളില്‍ ഓണസദ്യവിളമ്പാന്‍ എത്തിയത്
ഓണമായതിനാല്‍ ജനറല്‍ കാര്‍ഗോയുടെ അളവ് കുറച്ചശേഷം പച്ചക്കറി കയറ്റുമതിക്കാണ് ഏജന്‍സികള്‍ കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്നത്.
 ആവശ്യാനുസരണം കാര്‍ഗോ സൗകര്യം ഇല്ലാത്തതിനാല്‍ കയറ്റുമതിയില്‍ തടസ്സം നേരിടുന്നതായും ഏജന്‍സികള്‍ പറയുന്നു. കേരളത്തിലെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചു  70 ഏജന്‍റുമാരാണ് കയറ്റുമതി രംഗത്തുള്ളത്.
മലയാളികള്‍ ഏറെയുണ്ടെങ്കിലും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പച്ചക്കറി കയറ്റുമതി കുറവാണ്. ഇവിടങ്ങളില്‍ ഗുണനിലവാര മാനദണ്ഡം ഉയര്‍ത്തിയതും പരിശോധന കര്‍ശനമാക്കിയതുമാണു കാരണം. സംസ്ഥാനത്തെ കാര്‍ഷിക മേഖല തളര്‍ച്ച നേരിടുമ്പോള്‍ ഓണക്കാലത്തുള്ള കയറ്റുമതി ഏറെ ആശ്വാസകരമാണെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

പതിനഞ്ചുകാരിയെ പീഡിപ്പിച്ച മലയാളി ശിവസേനാ നേതാവ് അറസ്റ്റില്‍

Posted: 05 Sep 2014 09:25 PM PDT

Image: 

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിവസേന നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയും ശിവസേന മീര ഭയിന്ദര്‍ മുന്‍ ഉപപ്രമുഖുമായ വാസുദേവന്‍ നമ്പ്യാരാണ് അറസ്റ്റിലായത്. വാസുദേവ്  നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടി മാസമത്തൊതെ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ ഏഴുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സംഭവം മറച്ചുവെച്ചിരിക്കുകയായിരുന്നു. പീഡനം പുറത്തു പറഞ്ഞാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്.

വിദേശ സസ്യങ്ങള്‍ കേരള വനത്തില്‍ വ്യാപിക്കുന്നു

Posted: 05 Sep 2014 07:11 PM PDT

Image: 
Subtitle: 
സ്വാഭാവിക വനം മുച്ചൂടും നശിക്കുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍: വൈദേശിക സസ്യങ്ങളുടെ വ്യാപനം കേരളത്തിലെ പ്രധാന വനമേഖലകളില്‍ വലിയ ഭീഷണിയായതായി വിദഗ്ധരുടെ മുന്നറിയിപ്പ്. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ പഠനത്തിലാണ് വിദേശ സസ്യ ജനുസ്സുകളുടെ കടന്നുവരവിന്‍െറ പരപ്പും അത് ജൈവസമ്പത്തിനുണ്ടാക്കുന്ന ആഘാതവും വ്യക്തമാക്കുന്നത്. നീലഗിരി ജൈവ മേഖലയില്‍ ഉള്‍പ്പെടുന്ന, ഏഷ്യന്‍ ആനകളുടെ പ്രധാന വിഹാര കേന്ദ്രമായ വയനാട് വന്യജീവി സങ്കേതത്തിലടക്കം വൈദേശിക സാന്നിധ്യം കൂടുതലാണ്. ഇത് ഇല്ലാതാക്കാനുള്ള പുതിയ പദ്ധതികള്‍ ഇപ്പോള്‍ വനംവകുപ്പിനു മുന്നിലത്തെിയിട്ടുണ്ട്. സംസ്ഥാനത്തെ വനസമ്പത്തില്‍ പകുതിയോളം വൈദേശിക സസ്യവര്‍ഗങ്ങളുടെ പിടിയിലാണെന്ന ഞെട്ടിക്കുന്ന വിവരമുണ്ട്. ഇതില്‍ വലിയൊരു വിസ്തൃതിയില്‍ വനംവകുപ്പ് തന്നെയാണ് വിദേശ ചെടികള്‍ നട്ടുവളര്‍ത്തിയതെന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. ഗൗരവമായ  വിഷയം ഇതുവരെ പുറത്തുവന്നിട്ടില്ല.
വൈദേശിക സസ്യങ്ങള്‍ വ്യാപിക്കുന്നതിനാല്‍ സ്വാഭാവിക സസ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യം വരുന്നു. വനത്തിലെ അനേകം ജീവജാലങ്ങളുടെ ഭക്ഷണമടക്കമുള്ള സ്രോതസ്സുകളും ഇത് ഇല്ലാതാക്കുകയാണ്. പുല്ല് ഉള്‍പ്പെടെ വിദേശ മരങ്ങളുടെ പരിസരങ്ങളില്‍ ഇല്ലാതാവുന്നു. മുത്തങ്ങ പോലെ ജൈവസമ്പത്തിന്‍െറ സമൃദ്ധിയിലടക്കം വൈദേശിക ഇനത്തില്‍പെട്ട മഞ്ഞക്കൊന്നയുടെ അധിനിവേശം എങ്ങനെ തടയാമെന്ന ആലോചന നടക്കുകയാണ്. വിദേശി എന്നതിനപ്പുറം കൂടുതലായി അധിനിവേശ സ്വഭാവം പുലര്‍ത്തുന്നു എന്ന പ്രത്യേകതയും ‘സെന്ന സ്പെക്ടാബിലിസ്’ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മഞ്ഞക്കൊന്നക്കുണ്ട്. അധികം വലുപ്പമില്ലാത്ത ഇലകളും മഞ്ഞ പൂക്കളുമുള്ള ചെടിയുടെ പടര്‍ന്നുപിടിക്കാനുള്ള പ്രത്യേകതയും വനത്തിന് ഭീഷണിയാകുന്നു.  നാലു ലക്ഷത്തോളം മഞ്ഞക്കൊന്നകള്‍ വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം ഉണ്ടെന്നാണ് വനം വകുപ്പിന്‍െറ ഏകദേശ കണക്ക്. ഇത് വെട്ടിമാറ്റാനാവുമോ അതോ ഉണക്കിക്കളയണോ എന്ന ചിന്തയും ഗവേഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പൂത്തുലയും മുമ്പ് നിഗ്രഹം നടത്തിയാല്‍ അത് ഈ രംഗത്ത് കേരളത്തിലെ ആദ്യ സംഭവമാകും. കൃഷിയിടങ്ങളില്‍ കുരുമുളക് വള്ളി പടര്‍ത്താന്‍ കര്‍ഷകര്‍ ഇത് നട്ടുവളര്‍ത്തിയിട്ടുണ്ട്. ചതുപ്പും വയലുകളും വറ്റിച്ച് ഇത് വളരുകയാണ്. അമേരിക്കയിലാണ് ‘സെന്ന സ്പെക്ടാബിലിസി’ന്‍െറ ഉറവിടമെന്നാണ് ശാസ്ത്രമതം. സാമൂഹിക വനവിഭാഗത്തിന്‍െറ നഴ്സറികളിലാണത്രെ ഇത് തലപൊക്കിയത്. ഈ വിദേശി ഉല്‍പന്നം എങ്ങനെ ഇവിടെ വന്നു എന്നു ചോദിച്ചാല്‍ വനപാലകരും കറങ്ങും.  യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങി വിവിധ മരങ്ങള്‍ കാടും പുല്‍മേടുകളും കീഴടക്കിയിട്ടുണ്ട്. അരിപ്പൂവിന്‍െറ (കൊങ്ങിണി) വ്യാപനം വന്യജീവികള്‍ക്ക് വിലങ്ങുതടിയാണ്. കാട്ടിലൂടെ സഞ്ചരിക്കാന്‍  കഴിയാത്ത അവസ്ഥ. ആനകള്‍ക്ക് ഈ ചെടിക്കൂട്ടത്തെ പേടിയാണ്. ലെന്‍ഡാന കാമറ എന്ന ശാസ്ത്രീയ നാമമുള്ള ഈ മുള്‍പടര്‍പ്പ് തെക്ക്-മധ്യ അമേരിക്കന്‍ ജനുസ്സാണ്. കേരള വന ഗവേഷണ കേന്ദ്രം ആപത്ത് ചൂണ്ടിക്കാണിച്ച് രംഗത്തുവന്നിട്ടുണ്ട്. മഞ്ഞക്കൊന്നയെ കീഴടക്കാനായി  വന ഗവേഷണ കേന്ദ്രം എന്‍റമോളജി വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ഡോ. ടി.വി. സജീവിന്‍െറ നേതൃത്വത്തിലാണ് ആദ്യ ചുവടുവെപ്പ്. പുഷ്പിക്കുന്നത് ഒഴിവാക്കി വ്യാപനം തടയാനാവുമോ എന്ന ദൗത്യവും ഗവേഷകര്‍ ആലോചിക്കുന്നു.
 

സ്കൂളില്‍ പോകാനാവാതെ മുസഫര്‍നഗറിലെ കുട്ടികള്‍

Posted: 05 Sep 2014 06:57 PM PDT

Image: 

മുസഫര്‍നഗര്‍: അധ്യാപകദിനത്തില്‍ രാജ്യം മുഴുവന്‍ കുട്ടികളെ ക്ളാസുമുറികളില്‍ പിടിച്ചിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍പ്പിച്ചതൊന്നും മുസഫര്‍നഗറിലെ ഒരുകൂട്ടം കുട്ടികള്‍ അറിഞ്ഞില്ല. അവര്‍ സ്കൂളിന്‍െറ പടി കടന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു. മുസഫര്‍നഗര്‍ കത്തിയെരിഞ്ഞപ്പോള്‍ ശാഹിബ എന്ന 11കാരി  ഫുഗാന ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു. സ്വന്തം ഗ്രാമത്തില്‍നിന്ന് ഓടി രക്ഷപ്പെടേണ്ടി വന്ന ശാഹിബയും കുടുംബവും അകലെ പര്‍സോളി ഗ്രാമത്തില്‍  കലാപബാധിതരുടെ പുനരധിവാസത്തിനായി ചില സന്നദ്ധ സംഘടനകള്‍  വാങ്ങിയ സഥലത്ത് കൂടില്‍ കെട്ടി കഴിയുകയാണ്.  സ്കൂളില്‍ പോകണമെന്ന് അതിയായ  ആഗ്രഹമുണ്ട് ശാഹിബക്ക്. പരീക്ഷകളില്‍ പലകുറി ക്ളാസില്‍ ഒന്നാമതത്തെിയിട്ടുണ്ട് അവള്‍. പക്ഷേ, ക്യാമ്പിന് സമീപത്തെ സ്കൂളുകളില്‍ ചെന്നപ്പോള്‍ ടി.സി ഇല്ളെന്നു പറഞ്ഞ്  പ്രവേശം നല്‍കാന്‍ സ്കൂള്‍ അധികാരികള്‍ തയാറായില്ല. ടി.സി വാങ്ങാനായി മകളുടെ സ്കൂളില്‍ ഒരു വട്ടം ചെല്ലാന്‍ ശാഹിബയുടെ മാതാപതാക്കള്‍ക്ക് ഭയമാണ്. തങ്ങളെ ആട്ടിയോടിച്ചവര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി തുടരുമ്പോള്‍  എങ്ങനെ അവിടെ ചെല്ലാന്‍  കഴിയുമെന്നാണ് ശാഹിബയുടെ ഉമ്മയുടെ ചോദ്യം. അരക്ഷിതാവസ്ഥയുടെ പടുകുഴിയിലകപ്പെട്ട മാതാപിതാക്കള്‍ തല്‍ക്കാലം മകള്‍ വീട്ടിലിരിക്കട്ടെയെന്ന് തീരമാനിച്ചതോടെ ശാഹിബയുടെ പഠനവും അവസാനിച്ചു. പൈലറ്റ്  ജോലിയാണ് 16കാരന്‍ ഫുര്‍ഗാന്‍ കൊതിച്ചത്. കലാപത്തിനൊടുവില്‍ കുടുംബം അഭയാര്‍ഥികളായപ്പോള്‍ ഫുര്‍ഗാന്‍െറ സ്വപ്നവും ചിറകൊടിഞ്ഞു. കഴിഞ്ഞ വര്‍ഷം 10ാം ക്ളാസ് പരീക്ഷയെഴുതേണ്ടിയിരുന്ന ഫുര്‍ഗാന് അതിനു സാധിച്ചില്ല. സമീപത്തെ സ്കൂളുകളില്‍ ടി.സി സഹിതം ചെന്നിട്ടും പ്രവേശം നല്‍കിയില്ലത്രെ. സ്കൂളില്‍ പ്രവേശം നിഷേധിക്കപ്പെട്ടപ്പോള്‍  ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ തന്‍െറ രണ്ട് ആണ്‍കുട്ടികളെ  കൂലിവേലക്ക്  വിടേണ്ടിവന്നെന്ന് ലാക് ഗ്രാമത്തിലെ മുഹമ്മദ് നവാസ് പറഞ്ഞു. ഇത്തരത്തില്‍ പഠനം മുടങ്ങിയ നിരവധി കുട്ടികള്‍ അഭയാര്‍ഥി കുടുംബങ്ങളിലുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അക്റം പറയുന്നു. അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച് ശിശുക്ഷേമ സമിതി കുട്ടികളുടെ പഠനം മുടങ്ങുന്നതിനെക്കുറിച്ച്  മാസങ്ങള്‍ക്കു മുമ്പ് യു.പി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. തുടര്‍ന്ന്, ക്യാമ്പിലുള്ള കുട്ടികള്‍ പ്രവേശം നല്‍കാന്‍ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും സ്വകാര്യ സ്കൂളുകള്‍ പാലിച്ചില്ല. എല്ലാം നഷ്ടപ്പെട്ട് വഴിയാധാരമാക്കപ്പെട്ടവര്‍ വീണ്ടുമൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള വെപ്രാളത്തില്‍ കുട്ടികളുടെ പഠനത്തിന് വേണ്ടത്ര താല്‍പര്യമെടുക്കാന്‍ കഴിയാതെ പോയതും കുട്ടികളുടെ ഭാവി ഇരുട്ടിലാക്കിയെന്ന് അക്റം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം നിയമം മൂലം അവകാശമാക്കിയ നാട്ടിലാണ് ഭരണകൂടത്തിന്‍െറ വീഴ്ച മൂലമുണ്ടായ കലാപത്തിനൊടുവില്‍, പെരുവഴിയിലേക്ക് എടുത്തെറിയപ്പെട്ട ഒരു കൂട്ടം കുട്ടികള്‍ക്ക് അറിവിന്‍െറ അക്ഷരവെളിച്ചം നിഷേധിക്കപ്പെടുന്നത്.

ഹോങ്കോങ്ങില്‍ ജനാധിപത്യത്തിന് ചുവപ്പുകൊടി

Posted: 05 Sep 2014 06:52 PM PDT

Image: 

1997ലാണ് പാട്ടക്കരാര്‍ അവസാനിച്ച് ബ്രിട്ടീഷ് വാഴ്ചയില്‍നിന്ന് ചൈനയുടെ അധികാരസീമയിലേക്ക് ഹോങ്കോങ് തിരിച്ചുവരുന്നത്. ദീര്‍ഘകാലം ജനാധിപത്യത്തിന്‍െറ സ്വാച്ഛന്ദ്യം അനുഭവിച്ച ഒരു രാജ്യം എന്നനിലക്ക് പെട്ടെന്ന് കമ്യൂണിസ്റ്റ് സര്‍വാധിപത്യത്തിന്‍െറ പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ ഹോങ്കോങ്ങിന്‍െറ മേല്‍ അടിച്ചേല്‍പിക്കാതിരിക്കാനുള്ള വിവേകം ചൈനീസ് അധികാരികള്‍ അന്ന് കാണിക്കുകയുണ്ടായി. എന്നാല്‍, പതിയെയാണെങ്കിലും ഹോങ്കോങ്ങിന്‍െറ ഭരണത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ചുമത്തുന്ന നിയമങ്ങള്‍ നടപ്പാക്കിവരുകയാണ് ചൈന. 7.2 ദശലക്ഷം ജനസംഖ്യയുള്ള ഈ മുന്‍ ബ്രിട്ടീഷ് കോളനിയുടെ രാഷ്ട്രീയ ഭാവിയെച്ചൊല്ലി ചൈനക്കും ജനാധിപത്യ ഗ്രൂപ്പുകള്‍ക്കുമിടയിലുള്ള വീക്ഷണ വൈരുധ്യങ്ങള്‍ക്ക് ആഴംകൂട്ടുന്ന നീക്കങ്ങളാണ് ബെയ്ജിങ്ങിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഹോങ്കോങ് ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് 2017ല്‍ നടക്കാന്‍ പോവുകയാണ്. ഭരണാധികാരിയെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കണമെന്ന ജനാധിപത്യവാദികളുടെ ആവശ്യം ചൈനീസ് അധികൃതര്‍ തള്ളി.  
ഈ ആവശ്യം ഉന്നയിച്ച് ഹോങ്കോങ്ങില്‍ നടന്നുകൊണ്ടിരുന്ന റാലികളൊന്നും ചൈനീസ് ഭരണാധികാരികള്‍ മുഖവിലക്കെടുത്തിട്ടില്ല. നാഷനല്‍ പീപ്പ്ള്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റിയായിരിക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക. രാജ്യത്തെയും ഹോങ്കോങ്ങിനെയും സ്നേഹിക്കുന്നവരായിരിക്കണം സ്ഥാനാര്‍ഥികളെന്നതടക്കമുള്ള നാമനിര്‍ദേശ മാര്‍ഗദര്‍ശനത്തിലെ നിബന്ധനകള്‍ ഇപ്പോഴെന്നപോലെ ഭാവിയിലും ഹോങ്കോങ്ങിന്‍െറ വിശാലമായ സുസ്ഥിരതക്ക് ഉറപ്പുനല്‍കുന്നതാണെന്ന് ബെയ്ജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ഡെ. സെക്രട്ടറി ജനറല്‍ ലീഫീ പ്രസ്താവിക്കുകയുണ്ടായി. പക്ഷേ, നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ ചൈനീസ് സര്‍ക്കാറിനോട് ആഭിമുഖ്യമില്ലാത്തവരുടെ സ്ഥാനാര്‍ഥിത്വം തള്ളപ്പെടുമെന്നാണ് ഹോങ്കോങ്ങിലെ ജനാധിപത്യ ഗ്രൂപ്പുകളുടെ ആശങ്ക. വന്‍കരയില്‍നിന്ന് ഭിന്നമായി കൂടുതല്‍ സ്വാതന്ത്ര്യവും ഉദാരതയും അനുഭവിക്കുന്ന ഹോങ്കോങ്ങിലെ സിവില്‍ സമൂഹ പ്രസ്ഥാനങ്ങള്‍ ചൈനയുമായി ഏറ്റുമുട്ടലിന്‍െറ പാതയിലാണിപ്പോള്‍.
നഗര ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അനിയന്ത്രിതമായ അവകാശം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സജീവമായ പ്രചാരണ യജ്ഞങ്ങളില്‍ വ്യാപൃതരാണ് ഹോങ്കോങ്ങിലെ പ്രതിപക്ഷ കൂട്ടായ്മകളും രാഷ്ട്രീയ പാര്‍ട്ടികളും. ബെയ്ജിങ് ചുമത്തുന്ന നിയന്ത്രണങ്ങള്‍ അവര്‍ പരിഹാസ്യമാക്കി തള്ളുന്നു. ബ്രിട്ടീഷ് വാഴ്ച അവസാനിച്ചപ്പോള്‍ ചൈന നല്‍കിയ ‘ഒരു വ്യക്തി ഒരു വോട്ട്’ എന്ന വാഗ്ദാനത്തിനുതന്നെ എതിരാണ് പുതിയ നീക്കങ്ങളെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഹോങ്കോങ് ജനതയോട് ചൈനീസ് അധികൃതര്‍ ഇതുവരെ കള്ളം പറയുകയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നാണ് അവരുടെ കണ്ടത്തെല്‍. തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന നിരാശയിലാണവര്‍.
തുറന്ന തെരഞ്ഞെടുപ്പിനുവേണ്ടി രംഗത്തുള്ള മുഖ്യ ഗ്രൂപ്പായ ‘ഒക്യുപ്പൈ സെന്‍ട്രല്‍’ നഗരത്തിലെ വ്യാപാര ഹൃദയഭാഗങ്ങളില്‍ നിയമലംഘന പ്രതിഷേധ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തുവരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ആയിരക്കണക്കിനാളുകള്‍ ബെയ്ജിങ് പദ്ധതിയെ എതിര്‍ത്തുകൊണ്ട് കൂറ്റന്‍ റാലികള്‍ സംഘടിപ്പിക്കുകയുണ്ടായി. ‘ഇനിയും വിധേയപ്രജകളായി നിലനില്‍ക്കാന്‍ ഞങ്ങളെ കിട്ടില്ല.’ ‘ഒക്യുപ്പൈ സെന്‍ട്രലി’ന്‍െറ സഹസ്ഥാപകനായ ബെന്നിതായ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: ‘ഇവിടെ ഒരുമിച്ചുകൂടിയ ജനക്കൂട്ടം പൗരാവകാശത്തിന് നിലകൊള്ളുന്ന നിര്‍ഭയരായ ചെറുത്തുനില്‍പുകാരാണെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഹോങ്കോങ് ഇന്ന് പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നിയമലംഘനത്തിന്‍െറയും ചെറുത്തുനില്‍പിന്‍െറയും യുഗം.’
ഒക്യുപ്പൈ സെന്‍ട്രല്‍ മാത്രമല്ല രംഗത്തുള്ളത്. ഇതര കൂട്ടായ്മകളും പ്രതിഷേധവുമായി സജീവമാണ്. ഹോങ്കോങ് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ക്ളാസുകള്‍ ബഹിഷ്കരിക്കാന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്യുകയുണ്ടായി. ഹോങ്കോങ്ങിന് നല്‍കുന്ന രാഷ്ട്രീയ ഇളവുകള്‍ ചൈനയിലും ഉദാരീകരണത്തിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ ത്വരിപ്പിക്കുമെന്ന ഭീതിയിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. 1989ലെ ടിയാനന്‍മെന്‍ ചത്വര പ്രക്ഷോഭം ഇപ്പോഴും ചൈനീസ് ഭരണാധികാരികളെ പേക്കിനാവായി അലോസരപ്പെടുത്തുന്നുണ്ട്.  ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയമായ ഏതൊരു ദൗര്‍ബല്യ പ്രകടനവും കൂടുതല്‍ ആവശ്യങ്ങളുമായി രംഗത്തുവരാന്‍ ഹോങ്കോങ്ങിന് പ്രോത്സാഹനമാകുമെന്നാണ് ചൈനയുടെ ആശങ്ക. അത് പാര്‍ട്ടി വാഴ്ചയെ വെല്ലുവിളിക്കാന്‍ വന്‍കരയിലെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും വര്‍ധിപ്പിക്കും. പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത് മുതല്‍ പാര്‍ട്ടി നിയന്ത്രണത്തിനതീതമായ നിയമവാഴ്ചക്കും സിവില്‍ സമൂഹത്തിനും വേണ്ടി വാദിക്കുന്ന വിമത ശബ്ദങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തിവരുകയാണ് പ്രസിഡന്‍റ് ഷി ജിങ്പിങ്.
ഹോങ്കോങ് തങ്ങളുടെ അധികാരത്തിനു കീഴില്‍ വന്നപ്പോഴും പടിഞ്ഞാറന്‍ നാടുകളിലേതിന് തുല്യമായ സ്വാതന്ത്ര്യത്തെ ഒറ്റയടിക്ക് ഹനിക്കാന്‍ ചൈനീസ് അധികാരികള്‍ ധൃഷ്ടരാവുകയുണ്ടായില്ല. ‘ഒറ്റരാജ്യം രണ്ട് വ്യവസ്ഥകള്‍’ എന്ന അയഞ്ഞ ഒരു ക്രമീകരണത്തിന് ചൈന വഴങ്ങുകയായിരുന്നു. ഹോങ്കോങ്ങിലെ ഗണ്യമായ സ്വയംഭരണ വ്യവസ്ഥ അന്നുമുതല്‍ക്കേ ചൈനയിലെ പൗരാവകാശ പ്രസ്ഥാനക്കാര്‍ മാറ്റത്തിനുള്ള പ്രചോദനമായി കാണുന്നുണ്ടായിരുന്നു. നാഷനല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസിന്‍െറ പ്രഖ്യാപനത്തിന് മുമ്പുതന്നെ ബെയ്ജിങ്ങിലെ പ്രമുഖ വിമതനായ ഹൂജിയാനടക്കം പലരും വീട്ടുതടങ്കലിലാവുകയുണ്ടായി. ബെയ്ജിങ്ങിന് പുറമെ ഏറ്റവും വലിയ ചൈനീസ് നഗരമായ ഹോങ്കോങ്ങില്‍ മാത്രമാണ് അല്‍പമെങ്കിലും അഭിപ്രായസ്വാതന്ത്ര്യവും നീതിന്യായ സ്വാതന്ത്ര്യവും നിലനില്‍ക്കുന്നത്. അതിനാല്‍, ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യാവകാശ പ്രകടനങ്ങളുടെ ഫലം ജനാധിപത്യത്തിനുവേണ്ടിയുള്ള ചൈനയിലെ ഭാവിസമരങ്ങളെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായിരിക്കുമെന്നാണ് ഹൂജിയായുടെ പ്രതീക്ഷ. എന്നാല്‍, പടിഞ്ഞാറിന്‍െറ പിണിയാളുകളായ ഹോങ്കോങ് ജനാധിപത്യ ഗ്രൂപ്പുകള്‍ ജനങ്ങളില്‍ അനാവശ്യമായ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയാണെന്ന് ചൈനീസ് അധികൃതര്‍ ആരോപിക്കുന്നു.
1200 അംഗങ്ങളുള്ള പ്രത്യേക കമ്മിറ്റിയാണ് നിലവിലെ നിയമമനുസരിച്ച് ഹോങ്കോങ്ങിന്‍െറ മുഖ്യ ഭരണാധികാരിയെ തെരഞ്ഞെടുക്കുക. ഈ കമ്മിറ്റിയിലെ അംഗങ്ങളാകട്ടെ, ബെയ്ജിങ്ങിനോട് കൂറുപുലര്‍ത്തുന്ന നിയോജകമണ്ഡലങ്ങളില്‍നിന്നും സിറ്റിയിലെ മേലേക്കിട ബിസിനസ് സമൂഹത്തില്‍നിന്നും നിയമിക്കപ്പെടുന്നവരാണ്.  നിലവിലുള്ള കമ്മിറ്റിയെപ്പോലത്തെന്നെ പുതിയ കമ്മിറ്റിയും ബെയ്ജിങ്ങിന് ഇഷ്ടപ്പെടാത്ത സ്ഥാനാര്‍ഥികളെ പുറംതള്ളുമെന്നാണ്  ഹോങ്കോങ് ജനാധിപത്യ ഗ്രൂപ്പുകള്‍ വിശ്വസിക്കുന്നത്. അതിന്‍െറ ഘടനതന്നെ ജനാധിപത്യവാദികളുടെ നാമനിര്‍ദേശത്തിനുള്ള അവസരം നിഷേധിക്കുന്നവിധമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള കമ്മിറ്റിയില്‍ എട്ടില്‍ ഒന്നിന്‍െറ പിന്തുണയാണ് സ്ഥാനാര്‍ഥിക്ക് ലഭിക്കേണ്ടതെങ്കില്‍ പുതിയ മാര്‍ഗനിര്‍ദേശക ചട്ടപ്രകാരം 50 ശതമാനത്തിന്‍െറ പിന്തുണ കിട്ടണം എന്നതാണ് അവസ്ഥ.
ചൈനയുടെ നിര്‍ദിഷ്ട നിയമം ഒരു തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലായി 70 അംഗ ഹോങ്കോങ് പാര്‍ലമെന്‍റ് പാസാക്കേണ്ടതുണ്ട്. മൂന്നിലൊന്ന് ഭൂരിപക്ഷം കിട്ടിയാലേ ഈ ബില്‍ പാസാവുകയുള്ളൂ. ജനാധിപത്യ വാദികളായ 27 അംഗങ്ങള്‍ ബില്‍ പാസാക്കാന്‍ അനുവദിക്കുകയില്ളെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അട്ടിമറി നിര്‍ദേശത്തെ തങ്ങള്‍ വീറ്റോ ചെയ്യുമെന്നാണ് ഹോങ്കോങ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചെയര്‍പേഴ്സന്‍ എമിലി ലാ പ്രസ്താവിച്ചത്. സുസ്ഥിരതക്ക് കേളികേട്ട ഹോങ്കോങ്ങിന്‍െറ ബിസിനസ് വളര്‍ച്ചയെ പ്രക്ഷോഭങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് ചൈനീസ് അനുകൂലിയായ നിലവിലെ ഭരണാധികാരി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, പ്രകടനങ്ങള്‍ സമാധാനപരമായ നിയമലംഘനത്തിനപ്പുറം അതിരുവിടുകയില്ളെന്നാണ് ‘ഒക്യുപ്പൈ സെന്‍ട്രല്‍’ വക്താക്കളുടെ മറുപടി. കമ്യൂണിസ്റ്റ് ബ്ളോക് ഒന്നാകെ തകര്‍ന്നുവീണപ്പോഴും പിടിച്ചുനിന്ന രണ്ട് രാജ്യങ്ങളാണ് ചൈനയും ഉത്തര കൊറിയയും. ചൈന മുതലാളിത്ത പാതയിലേക്ക് വികസിച്ചപ്പോഴും കമ്യൂണിസ്റ്റ് ഏകാധിപത്യ കാര്‍ക്കശ്യത്തെ മുതലാളിത്ത വളര്‍ച്ചക്ക് മുതല്‍കൂട്ടാനാണ് മിടുക്ക് കാണിച്ചത്. ചൈനക്ക് ഹോങ്കോങ് വെല്ലുവിളിയും ബാധ്യതയുമായി മാറുകയാണോ?. ജനാധിപത്യം ഹോങ്കോങ്ങിലൂടെ വന്മതില്‍ ചാടിക്കടന്നത്തെുന്ന ചരിത്രമുഹൂര്‍ത്തം കാത്തിരിക്കുകയായിരിക്കുമോ ചൈന? അതോ ടിയാനന്‍മെന്‍ സ്ക്വയറിന്‍െറ കാലൊച്ചകള്‍ ഹോങ്കോങ്ങിലേക്കും അടുത്തുവരുകയാണോ?          
 

ഐ.എസ്, അല്‍ഖാഇദ ഭീതിപരത്തുന്നതാര്?

Posted: 05 Sep 2014 06:48 PM PDT

Image: 

വടക്കന്‍ ഇറാഖിലും സിറിയയിലുമായി പൊടുന്നനെ രംഗപ്രവേശം ചെയ്ത ഐ.എസ്.ഐ.എസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ എന്ന സുന്നി തീവ്ര സായുധ സംഘത്തിന്‍െറ അപ്രതീക്ഷിത മുന്നേറ്റവും, അത് പ്രതിരോധിക്കാന്‍ സൈനികമായി ഇടപെടണമെന്ന ഇറാഖിന്‍െറ ആവശ്യത്തോട് തുടക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സ്വീകരിച്ച നിഷേധാത്മക നിലപാടും അങ്ങേയറ്റം ദുരൂഹമായിരുന്നെങ്കില്‍, ഇപ്പോള്‍ ഐ.എസിനെതിരെ നാറ്റോയുടെ സൈനിക ഇടപെടലിനുള്ള സാധ്യതയെക്കുറിച്ച വാര്‍ത്തകള്‍ ആ ദുരൂഹത തെല്ലും കുറക്കാന്‍ പര്യാപ്തമായിട്ടില്ല. അമേരിക്കയിലെ ഗ്വണ്ടാനമോ തടവറയില്‍നിന്ന് പുറത്തുകടന്ന അബൂബക്റുല്‍ ബഗ്ദാദിക്ക് ഇറാഖില്‍ മടങ്ങിയത്തെി പതിനായിരത്തോളം സുശിക്ഷിത ഭടന്മാരടങ്ങുന്ന സൈനിക വിഭാഗത്തെ കെട്ടിപ്പടുക്കാന്‍ എങ്ങനെ കഴിഞ്ഞു, മുസ്ലിം ലോകത്തിന്‍െറ സ്വയംപ്രഖ്യാപിത ഖലീഫക്ക് ആര് ധനസഹായം ചെയ്യുന്നു, ഇറാഖ് പ്രതിസന്ധിയുടെ പരിഹാരമായി സുന്നി-ശിയാ-കുര്‍ദ് സ്വയംഭരണ മേഖലകളുടെ ഫെഡറേഷന്‍ എന്ന ആശയം മുന്നോട്ടുവെച്ച അമേരിക്ക പിന്നീടതില്‍നിന്ന് പിന്മാറിയതെന്തുകൊണ്ട്, ബഗ്ദാദിയുടെ പട്ടാളം രണ്ട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ വധിക്കുകയും ഒരു ബ്രിട്ടീഷ് പൗരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ മാത്രം നാറ്റോ ഉച്ചകോടി അടിയന്തരമായി സമ്മേളിച്ചതിന്‍െറ പിന്നിലെ സാഹചര്യമെന്ത് എന്നിത്യാദി ചോദ്യങ്ങള്‍ തൃപ്തികരമായ ഉത്തരം കാത്തുകഴിയുകയാണ്. കൃത്യമായി പറഞ്ഞാല്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇറാഖിന്‍െറ കുവൈത്ത് അധിനിവേശത്തോടെ ആരംഭിച്ചതും 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തോടെ ശക്തിപ്പെട്ടതുമായ സാമ്രാജ്യത്വ-സയണിസ്റ്റ് കുതന്ത്രങ്ങളാണ് മുസ്ലിം ലോകത്തെ ശിഥിലമാക്കാനും തമ്മിലടിപ്പിച്ച് ചോരയില്‍ മുക്കിക്കൊല്ലാനും, സര്‍വലോക കാരുണ്യമായി അവതരിച്ച ഒരു മതത്തെ ലോകത്തിന്‍െറ മുന്നില്‍ ശാപവും ശത്രുവുമായി അവതരിപ്പിക്കാനും വഴിയൊരുക്കുന്നതെന്ന് വിലയിരുത്താതെ വയ്യ. ശിയാ-സുന്നി-സലഫി വിഭാഗങ്ങളുടെ പേരില്‍ ദിനേനയെന്നോണം മുളച്ചുപൊങ്ങുന്ന തീവ്രവാദി ഗ്രൂപ്പുകളെയും അവയുടെ ആശയാദര്‍ശങ്ങളെയും ചെയ്തികളെയും കുറിച്ചെല്ലാം ലോകത്തിന് ‘വിവരം’ നല്‍കുന്നത് പാശ്ചാത്യ മീഡിയയാണ്. ആ മീഡിയയുടെ പ്രഥമ ലക്ഷ്യം സാമ്രാജ്യത്വ, സയണിസ്റ്റ് താല്‍പര്യങ്ങളുടെ സംരക്ഷണമാണെന്നതും പച്ചയായ പരമാര്‍ഥമാണ്.
ഏറ്റവും പുതിയതാണ് ഉസാമ ബിന്‍ലാദിന്‍ സ്ഥാപിച്ച അല്‍ഖാഇദ ഇന്ത്യയിലെ കശ്മീര്‍, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായ വാര്‍ത്ത. ബിന്‍ലാദിന്‍െറ പിന്‍ഗാമി അയ്മന്‍ അല്‍സവാഹിരിയുടേതെന്ന് പറയപ്പെടുന്ന 55 മിനിറ്റ് നീണ്ട ഒരു വിഡിയോ ആഹ്വാനമാണ് വാര്‍ത്തക്കാധാരം. ഇന്ത്യക്ക് പ്രത്യേകമായി ‘ഖാഇദത്ത് അല്‍ജിഹാദി’ന് രൂപംനല്‍കിയിട്ടുണ്ടെന്നും മേല്‍പറഞ്ഞ സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ വിഷമതകള്‍ക്ക് ഇതോടെ പരിഹാരമാവുമെന്നും അയ്മന്‍ പറയുന്നുണ്ടുപോല്‍. ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിന്‍െറയും ജിഹാദിന്‍െറയും കൊടി പറത്താന്‍ അയാള്‍ ആഹ്വാനംചെയ്യുന്നുമുണ്ടത്രെ. വിഡിയോയുടെ ആധികാരികത ഉടനടി ഉറപ്പുവരുത്താന്‍  ഇന്ത്യന്‍ ഇന്‍റലിജന്‍സിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാനും ബന്ധപ്പെട്ടവര്‍ക്കെല്ലാം ഉത്തരവ് നല്‍കിയിരിക്കുന്നു. രാജ്യത്തിന്‍െറ ഭദ്രതയും സുരക്ഷയും ഉറപ്പുവരുത്താന്‍ അങ്ങേയറ്റത്തെ ജാഗരൂകത അനുപേക്ഷ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്ക് അകത്തും പുറത്തും ശത്രുക്കളുണ്ടെന്ന കാര്യത്തിലുമില്ല അഭിപ്രായ വ്യത്യാസം. എന്നാല്‍, തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്‍െറ പ്രതിനിധിയായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റിട്ട് വെറും 100 ദിവസങ്ങള്‍ പിന്നിട്ടിരിക്കെ ഇന്ത്യയുടെ ഇസ്ലാമീകരണത്തെക്കുറിച്ച ഇത്തരമൊരു വാര്‍ത്ത എവിടെനിന്ന്, എന്തുകൊണ്ട് വന്നു എന്ന കാര്യവും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. സാമുദായിക ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കാനും നിലനിര്‍ത്താനും വെമ്പുന്ന ശക്തികള്‍ മുമ്പെന്നെത്തേക്കാളും സജീവമായ സാഹചര്യത്തില്‍ അമേരിക്കയുടെയും ഇസ്രായേലിന്‍െറയും മുഖ്യ ശത്രുവായ അല്‍ഖാഇദ ഇന്ത്യയിലേക്ക് കൂടി കടന്നുവരാന്‍ യത്നിക്കുന്നുവെന്ന വാര്‍ത്തയുടെ സ്രോതസ്സുകളെ സംശയിക്കാതിരിക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍ അയ്മന്‍ അല്‍സവാഹിരിയുടേതായി പുറത്തുവന്ന പ്രസ്താവനയെ മുസ്ലിം സംഘടനകളുടെ പൊതുവേദിയായ അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറയുടെ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്ലാംഖാന്‍ അപലപിച്ചത് അവസരോചിതവും പ്രസക്തവുമായി. അല്‍ഖാഇദ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചാല്‍ സ്വന്തം രാജ്യത്തോട് കൂറുള്ള മുസ്ലിം പൗര സമൂഹം അതിനെതിരെ പോരാടുമെന്ന് മുശാവറ പ്രഖ്യാപിച്ചതാണ് സമുദായത്തിന്‍െറ പൊതുവികാരം. ജനാധിപത്യ ഇന്ത്യയില്‍ എന്ത് പറയണമെന്നും എന്ത് ചെയ്യണമെന്നും എങ്ങനെ നീങ്ങണമെന്നും മുസ്ലിംകള്‍ക്കറിയാം. രാജ്യത്തിന്‍െറ നേരെ വിദേശാക്രമണം നടന്നപ്പോഴൊക്കെ ദേശക്കൂറ് സംശയാതീതമായി തെളിയിച്ചവരാണവര്‍. മതം എന്താണെന്നും എന്ത് പറയുന്നുവെന്നും അല്‍ഖാഇദയോ ലശ്കറെ ത്വയ്യിബയോ ഐ.എസോ അവരെ പഠിപ്പിച്ചിട്ടുവേണ്ട. സ്വന്തം സമൂഹത്തിന് നാശം മാത്രം വിതച്ചവരും വിതച്ചുകൊണ്ടിരിക്കുന്നവരുമായ അത്തരം കൂട്ടായ്മകളെ മുസ്ലിം ലോകം പൊതുവത്തെന്നെ തള്ളിപ്പറയുകയാണ് ചെയ്തിട്ടുള്ളതെന്നും സ്മരണീയമാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP