സ്വാഗതം
WELCOME

News Update..

Tuesday, September 9, 2014

സഈദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു Madhyamam News Feeds

സഈദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു Madhyamam News Feeds

Link to

സഈദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

Posted: 09 Sep 2014 01:12 AM PDT

Image: 

ദുബായ്: സംശയകരമായ ബൗളിംഗിന്‍െറ പേരില്‍ പാകിസ്താന്‍ സ്പിന്നര്‍ സഈദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഐ.സി.സി സസ്പെന്‍ഡ് ചെയ്തു. ക്രിക്കറ്റില്‍ അനുവാദമില്ലാത്ത രീതിയാലാണ് അദ്ദേഹത്തിന്‍റ ബൗളിംഗെന്ന് ഐ.സി.സി വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരെ ഗല്ലില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അജ്മല്‍ അഞ്ച് വിക്കറ്റെടുത്ത് മികവ് പ്രകിടിപ്പിച്ചിരുന്നു. എന്നാല്‍, ഈ മത്സരത്തില്‍ അജ്മലിന്‍െറ ബൗളിംഗ് ആക്ഷനില്‍ സംശയമുന്നയിച്ച് അമ്പയര്‍മാര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബ്രിസ്ബെയ്നിലെ ദേശീയ ക്രിക്കറ്റ് സെന്‍ററില്‍ നടന്ന വിശദമായ പരിശോധനക്കു ശേഷമാണ് ഐ.സി.സി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. 35 മത്സരങ്ങളില്‍ നിന്ന് 178 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് അജ്മല്‍.
 

ഡല്‍ഹി സര്‍ക്കാര്‍: ഒക്ടോബര്‍ 10 നകം തീരുമാനമെടുക്കണം -സുപ്രീംകോടതി

Posted: 09 Sep 2014 12:43 AM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയില്ളെങ്കില്‍ കുതിരക്കച്ചവടം നടക്കുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ഒക്ടോബര്‍ 10 നകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഡല്‍ഹി നിയമസഭ പിരിച്ച് വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എ.എ.പി എം.എല്‍.എയെ  ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ ഷേര്‍ സിങ്ങ് ദാഗര്‍ പണംനല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കണമെന്ന് എ.എ.പി ആവശ്യപ്പെട്ടെങ്കിലും കോടതി സ്വീകരിച്ചില്ല. വീഡിയോ  ഇപ്പോള്‍ പരിശോധിക്കാന്‍ മുതിരുന്നില്ളെന്നും കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
 

പുതിയ ആശയസമരത്തിന് എസ്.എന്‍.ഡി.പി തയാറെങ്കില്‍ താനും കൂടെയുണ്ടാകുമെന്ന് സി.എന്‍. ജയദേവന്‍ എം.പി

Posted: 09 Sep 2014 12:22 AM PDT

കൊടുങ്ങല്ലൂര്‍: ജാതീയതക്കും ഒപ്പം സമ്പത്തിന്‍െറ കേന്ദ്രീകരണത്തിനുമെതിരായ പുതിയൊരു ആശയസമരത്തിന് എസ്.എന്‍.ഡി.പി തയാറാകണമെന്നും അങ്ങനെയെങ്കില്‍ താനും കൂടെയുണ്ടാകുമെന്നും സി.പി.ഐ നേതാവ് സി.എന്‍. ജയദേവന്‍ എം.പി. എസ്.എന്‍.ഡി.പി കൊടുങ്ങല്ലൂര്‍ യൂനിയന്‍െറ ഗുരുജയന്തി ഘോഷയാത്രയോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ പ്രശ്നം സാമ്പത്തികമാണെന്ന് ജയദേവന്‍ അഭിപ്രായപ്പെട്ടു. അദാനി, അംബാനിമാരെ പോലെയുള്ളവര്‍ സമ്പത്ത് കുന്നുകൂട്ടുമ്പോള്‍ മറുവശത്ത് ദരിദ്രരുടെ എണ്ണം ഏറുകയാണ്. ശ്രീനാരായണ ഗുരുദേവനെ സാമൂഹിക വിപ്ളവകാരിയായി കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. മനസ്സുകളിലെ മാറ്റമാണ് ഗുരു ലക്ഷ്യമിട്ടത്. അധ$സ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ക്ക് വെളിച്ചം പകരുകയായിരുന്നു ഗുരു ചെയ്തത്. ജാതിവ്യവസ്ഥക്കെതിരായ സമരം വര്‍ഗസമരം തന്നെയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂനിയന്‍ പ്രസിഡന്‍റ് ഉമേഷ് ചള്ളിയില്‍ അധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി ബേബിറാം, യൂനിയന്‍ സെക്രട്ടറിപി.കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.ഐ. നാരായണന്‍കുട്ടി ശാന്തി പ്രാര്‍ഥന നിര്‍വഹിച്ചു. ദേവസ്വം മാനേജര്‍ സുനില്‍ കര്‍ത്ത ദീപം തെളിച്ചു. ഐ.ആര്‍. കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും സി.ബി. ജയലക്ഷ്മി ടീച്ചര്‍ നന്ദിയും പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ കൊടുങ്ങല്ലൂരിലെ ശക്തി വിളിച്ചോതിയ ഘോഷയാത്രയില്‍ സ്ത്രീകളുള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. പീതവര്‍ണവും താളമേളങ്ങളും നിശ്ചലദൃശ്യങ്ങളും മറ്റും ഘോഷയാത്ര ആകര്‍ഷകമാക്കി.
കയ്പമംഗലത്ത്
കയ്പമംഗലം: എസ്.എന്‍.ഡി.പി.യോഗം പെരിഞ്ഞനം ഈസ്റ്റ് ശാഖയില്‍ നടന്ന ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം കൊടുങ്ങല്ലൂര്‍ യൂനിയന്‍ സെക്രട്ടറി പി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. മൂന്ന് രോഗികള്‍ക്ക് ചികിത്സാ സഹായവും വിദ്യാര്‍ഥിക്ക് പഠനസഹായവും വിതരണം ചെയ്തു. ശാഖാ പ്രസിഡന്‍റ് ഇ.ആര്‍. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. സുബ്രഹ്മണ്യന്‍, എം.കെ. സത്യനാഥന്‍, ബേബിറാം, കെ.കെ. ശശീന്ദ്രബാബു, ഷൈലജ പ്രതാപന്‍, കെ.കെ കുട്ടന്‍, കെ.എസ്. ജയചന്ദ്രന്‍, സി.എസ്. ഹരിശങ്കര്‍, ഇ.ആര്‍. ധര്‍മപാലന്‍, എം.കെ മോഹന്‍ദാസ്, ശാഖാ സെക്രട്ടറി പി.ഡി ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
കയ്പമംഗലം ബീച്ച് ശാഖയില്‍ ഗുരുപൂജ, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ നടത്തി. പി.വി സുധീപ് ഉദ്ഘാടനം ചെയ്തു.
ചളിങ്ങാട് 3581 ശാഖയില്‍ നടന്ന ചടങ്ങില്‍ ശാഖാ പ്രസിഡന്‍റ് മോഹനന്‍ കണ്ടങ്ങത്ത് പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗുരുപൂജയും പ്രസാദ വിതരണവും ഉണ്ടായിരുന്നു. കൃഷ്്ണന്‍ താണിയത്ത്, സുഗതന്‍ കണ്ടങ്ങത്ത്, സുന്ദരന്‍ കല്ലിക്കാട്ട്, ബിനോയ് പാണപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
കയ്പമംഗലം 3077 ശാഖയില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡണ്ട് രാജീവ് പുത്തൂര് പതാക ഉയര്‍ത്തി. ഗുരുപൂജ, പ്രാര്‍ഥനാ യോഗം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവയും ഉണ്ടായിരുന്നു. സന്തോഷ് വടക്കേടത്ത്, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മതിലകത്ത്
എസ്.എന്‍.ഡി.പി യോഗം മതിലകം 2272 നമ്പര്‍ ശാഖയില്‍ ഗുരുദേവജയന്തിയോടനുബന്ധിച്ച് അരിവിതരണം, ഗുരുപൂജ, സമൂഹ പ്രാര്‍ഥന, ഘോഷയാത്ര എന്നിവ നടന്നു. ശാഖാ മന്ദിരത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ ആനയും കാവടിയും താളമേളങ്ങളും അണിനിരന്നു. ശാഖാ പ്രസിഡന്‍റ് നെടുംപറമ്പില്‍ പ്രകാശന്‍, സെക്രട്ടറി സനില്‍ ചിറയില്‍ പ്രജിത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പെരിഞ്ഞനത്ത്
പെരിഞ്ഞനം: കുറ്റിലക്കടവ് ശാഖയില്‍ ഗുരുദേവജയന്തിയാഘോഷം നടത്തി. ഗുരുവന്ദനം, അര്‍ച്ചന, മധുരപലഹാര വിതരണം, ഘോഷയാത്ര എന്നിവ നടന്നു. ശാഖാ പ്രസിഡന്‍റ് കെ.കെ ബാബുരാജ്, സുബ്രഹ്മണ്യന്‍ പള്ളിത്തറ, കെ.വി സുധാകരന്‍, കെ.വി .ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പെരിഞ്ഞനം കൊറ്റംകുളം ശാഖയില്‍ ഗുരുപൂജ, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ നടത്തി. വി.ഡി. സതീശന്‍, പി.കെ സുധാകരന്‍, പി.എസ് ബാലചന്ദ്രന്‍, കെ.കെ ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
തൃപ്രയാറില്‍
തൃപ്രയാര്‍: നാട്ടിക എസ്.എന്‍.ഡി.പി യൂനിയന്‍ ഘോഷയാത്ര സംഘടിപ്പിച്ചു. വലപ്പാട് ചന്തപ്പടിയില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. നാട്ടിക എസ്.എന്‍.ഹാള്‍ മുറ്റത്ത് സമാപിച്ചു. നാട്ടിക എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, സുധീപ് മാസ്റ്റര്‍, ജയന്തന്‍ പുത്തൂര്‍, ശ്രീജ മൗസമി, മോഹനന്‍ കണ്ണമ്പുള്ളി, പ്രകാശ് കടവില്‍, കെ.ജി. കൃഷ്ണനുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

ദലിത് ഐക്യം ഊട്ടി ഉറപ്പിച്ച് അയ്യങ്കാളി ജന്മദിനാഘോഷം

Posted: 09 Sep 2014 12:01 AM PDT

കോട്ടയം: അയ്യങ്കാളിയുടെ 152-ാമത് ജന്മദിനം ഉജ്ജ്വല പരിപാടികളോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. അധ$സ്ഥിത ജനവിഭാഗത്തെ നവോത്ഥാനപാതയിലേക്ക് നയിച്ച അയ്യങ്കാളിയുടെ ജയന്തി റാലികളോടെയും സമ്മേളനങ്ങളോടെയുമാണ് നടന്നത്. കേരള ചേരമര്‍ സംഘം കോട്ടയം താലൂക്ക് യൂനിയന്‍െറ കീഴിലുള്ള വിവിധ ശാഖകളില്‍ നടന്ന അയ്യങ്കാളി ജന്മദിനാഘോഷത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ശാഖാ കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.
കെ.പി.എം.എസ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രധാനമായും പരിപാടികള്‍. കെ.പി.എം.എസ് ടി.പി. ബാബു വിഭാഗം വൈക്കം യൂനിയന്‍െറ ആഭിമുഖ്യത്തില്‍ നടന്ന റാലി രാവിലെ 10ന് വൈക്കം വടക്കേകവലയില്‍നിന്ന് ആരംഭിച്ച് സമ്മേളന നഗരിയായ സീതാറാം ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ഹരി അധ്യക്ഷതവഹിച്ചു. കെ. അജിത് എം.എല്‍.എ ജയന്തി സന്ദേശം നല്‍കി. നീലകണ്ഠന്‍ മാസ്റ്റര്‍, പി.എം. വിനോദ്, എല്‍.എ. വാവ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വിജയന്‍, വി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുന്നല ശ്രീകുമാര്‍ വിഭാഗം വൈക്കം യൂനിയന്‍െറ നേതൃത്വത്തില്‍ വൈക്കത്ത് നടന്ന ജയന്തിദിനാഘോഷങ്ങള്‍ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. നവോത്ഥാന മൂല്യങ്ങള്‍ ഫ്യൂഡല്‍ശക്തികള്‍ക്ക് അടിയറവെക്കാന്‍ അനുവദിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകരുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കുമാണ് പ്രാധാന്യം. യൂനിയന്‍ പ്രസിഡന്‍റ് പി.പി. മോഹനന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറിയേറ്റംഗം പി. ജനാര്‍ദനന്‍ മുഖ്യപ്രഭാഷണം നടത്തി. ക്രൈംബ്രാഞ്ച് എസ്.പി സാലി പ്രതിഭാപുരസ്കാരവും എക്സൈസ് കമീഷണര്‍ കെ. രാധാകൃഷ്ണന്‍ വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്തു. പി. സജീവ് കുമാര്‍, അജിത് കല്ലറ, അഡ്വ. എ. സനീഷ് കുമാര്‍, വിദ്യാധരന്‍ കാലാപള്ളി, ടി.കെ. ഉത്തമന്‍, പി.കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
മുണ്ടക്കയം: മുണ്ടക്കയത്ത് കെ.പി.എം.എസ്, എ.കെ.സി.എച്ച്.എം.എസ് യൂനിയന്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ അയ്യങ്കാളി ജന്‍മദിനാഘോഷം നടന്നു. കല്ളേപ്പാലം ജങ്ഷനില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി, പെട്രോള്‍ പമ്പ്, മാധ്യമം, ബസ്റ്റാന്‍ഡ് കവലകള്‍ വഴി ടൗണ്‍ മൈതാനിയില്‍ സമാപിച്ചു. പൊതുസമ്മേളനം ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ശശി പച്ചിലമറ്റം അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.ജെ.തോമസ്, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി അഡ്വ.നാരായണ്‍നമ്പൂതിരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.രാജപ്പന്‍ മുഖ്യപ്രഭാഷണവും, എ.കെ.സി.എച്ച്.എം.എസ് ദേവസ്വം സെക്രട്ടറി ഡി.എം.ബാലകൃഷണന്‍ ജന്മദിനസന്ദേശവും നല്‍കി. ത്രതല പഞ്ചായത്തംഗങ്ങളായ ബി.ജയചന്ദ്രന്‍, അഡ്വ.പി.എ.സലിം, അനിത ഷാജി, സിനിമോള്‍ തടത്തില്‍, സംഘടന നേതാക്കളായ സുനില്‍ ടി, രാജ്, കുഞ്ഞുമോന്‍ ജി.വെണ്‍മാന്തറ, പ്രകാശ് പളളിക്കൂടം, സി.കെ.ലാലു, പി.ഡി.ദിലീപന്‍, അനില്‍കുമാര്‍ മുട്ടപ്പളളി, മണിരാജു, തങ്കമ്മ തങ്കപ്പന്‍, സിജു കൈതമറ്റം, വി.വി.സോമന്‍ എന്നിവര്‍ സംസാരിച്ചു.
എ.കെ.സി.എച്ച്.എം.എസ്.504 കോളനിശാഖയുടെ നേതൃത്വത്തില്‍ നടന്ന അയ്യങ്കാളി ജന്മദിനാഘോഷം സംസ്ഥാന പ്രസിഡന്‍റ് എം.കെ.വിജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാതാമ്പുഴ ഗോപി മുഖ്യപ്രഭാഷണം നടത്തി. പി.ടി.രാഘവന്‍ അധ്യക്ഷത വഹിച്ചു.
കൊക്കയാര്‍: അയ്യങ്കാളി ജന്മദിനാഘോഷം സാധുജനപരിപാലന സംഘം കൊക്കയാര്‍ ശാഖയുടെ നേതൃത്വത്തില്‍ നാരകംപുഴയില്‍ നടന്നു. ശാഖ പ്രസിഡന്‍റ് എ.പി.രാജന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്‍റ് കെ.ആര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.സുകുമാരന്‍, എന്‍.കെ.കരണാകരന്‍, വി.ജെ.സുരേഷ് കുമാര്‍, ഓലിക്കല്‍ സുരേഷ്,പി.സി.രാജന്‍, ആരുവേലി വര്‍ക്കി, പി.കെ.തങ്കച്ചന്‍, പി.കെ.ബാബു,എന്നിവര്‍ സംസാരിച്ചു.
ചങ്ങനാശേരി: കെ.പി.എം.എസ് താലൂക്ക് യൂനിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ 152ാമത് ജയന്തി ആഘോഷിച്ചു. യൂനിയന്‍ പ്രസിഡന്‍റ് പ്രകാശ് വാഴപ്പള്ളി ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സെക്രട്ടറി സി.കെ.ബിജുക്കുട്ടന്‍ സന്ദേശം നല്‍കി.
വൈസ് പ്രസിഡന്‍റ് അനില്‍ വെട്ടിത്തുരുത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ബാബുരാജ്, അസി.സെക്രട്ടറി മുരളീധരന്‍ നാലുകോടി, കെ.പി.എം.എഫ് യൂനിയന്‍ പ്രസിഡന്‍റ് ജഗദമ്മ രാജപ്പന്‍, സെക്രട്ടറി രാധ ബിജു, ട്രഷറര്‍ തങ്കമ്മ വെള്ളാവൂര്‍, കെ.പി.വൈ.എം യൂനിയന്‍ പ്രസിഡന്‍റ് ശ്യാംകുമാര്‍, യൂനിയന്‍ സെക്രട്ടറി വിനോദ് ചെമ്പുംപുറം, ട്രഷറര്‍ എസ്.ആതിര, പഞ്ചമി സ്വയം സഹായസംഘം യൂനിയന്‍ കോഓഡിനേറ്റര്‍ ഗീതമ്മ മോഹനകുമാര്‍ എന്നിവര്‍ സംസാരിച്ചു.
എ.കെ.സി.എച്ച്.എം.എസ് 60ാം നമ്പര്‍ പെരുന്ന പാറാട്ട് ശാഖയുടെ നേതൃത്വത്തില്‍ ബാലസുബ്രഹ്മണ്യ ക്ഷേത്ര മൈതാനത്ത് അയ്യങ്കാളിയുടെ ജന്മദിനാഘോഷം നടത്തി. പ്രസിഡന്‍റ് ദാമോദരന്‍ അട്ടിച്ചിറ അധ്യക്ഷത വഹിച്ചു. പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു.
എ.കെ.സി.എച്ച്.എം.എസിന്‍െറ നേതൃത്വത്തില്‍ നടന്ന അയ്യങ്കാളി ജന്മദിനാഘോഷത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്‍റ് വി. ആര്‍.രാജു നിര്‍വഹിച്ചു. ശാഖ പ്രസിഡന്‍റ് വിനോദ് അധ്യക്ഷത വഹിച്ചു. മഹാസഭ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ.സജീവ് മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി സുദര്‍ശനകുമാര്‍, മഹാസഭ വൈസ് പ്രസിഡന്‍റ് സി.ഡി.മോഹനന്‍, ട്രഷറര്‍ കെ.കെ.രാജന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ശശികുമാര്‍ വരാപ്പുഴ, വി.ടി. രഘു, തിരുവല്ല യൂനിയന്‍ ട്രഷറര്‍ ഗോപാലന്‍ വെളുത്തേടത്തുപറമ്പില്‍, പി.എം.പ്രകാശ്, കെ.കെ.സജു, രാജേഷ്, അനില്‍കുമാര്‍, രവി എന്നിവര്‍ സംസാരിച്ചു.

കല്‍ക്കരിപ്പാടം: സി.ബി.ഐ ഡയറക്ടര്‍ വിശദീകരണം നല്‍കണം -സുപ്രീംകോടതി

Posted: 08 Sep 2014 11:53 PM PDT

Image: 

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി ആരോപിക്കപ്പെട്ട കമ്പനി ഉടമകളുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി.
കമ്പനി ഉടമകളുമായി കൂടിക്കാഴ്ച നടത്തിയ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് സെപ്റ്റംബര്‍ 19 ന് വീണ്ടും പരിഗണിക്കും.
കല്‍ക്കരി കേസിന്‍െറ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും സിന്‍ഹയെ  മാറ്റണമെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. കമ്പനി പ്രതിനിധികളുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തിയതിന്‍്റെ തെളിവുകളും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഒൗദ്യോഗിക വസതിയിലെ സന്ദര്‍ശക രജിസ്റ്ററിന്‍്റെ പകര്‍പ്പാണ് സിന്‍ഹക്കെതിരെ തെളിവായത്. നേരത്തെ 2 ജി കേസില്‍ ആരോപണ വിധേയരായ കമ്പനി പ്രതിനിധികളുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു. റിലയന്‍സ് ഉദ്യോഗസ്ഥര്‍ നിരവധി തവണ സിന്‍ഹയുടെ വസതിയിലത്തെിയതിന്‍്റെ രേഖകളും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി റദ്ദാക്കിയത് 120 സര്‍വീസുകള്‍

Posted: 08 Sep 2014 11:51 PM PDT

തൊടുപുഴ: ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ജില്ലയിലെ വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍നിന്നായി തിരുവോണനാളിലും തിങ്കളാഴ്ചയുമായി റദ്ദാക്കിയത് 120ഓളം സര്‍വീസുകള്‍. അഞ്ച് ഡിപ്പോകളിലായി നിലവില്‍ 170ഓളം കണ്ടക്ടര്‍മാരുടെ കുറവുണ്ട്. ഇതിന് പുറമെ ജീവനക്കാരുടെ ഓണാവധി കൂടിയായതോടെയാണ് ഇത്രയധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നത്.
അവധികള്‍ വെട്ടിക്കുറച്ചും ഉള്ള ജീവനക്കാരെക്കൊണ്ട് കൂടുതല്‍ ജോലിയെടുപ്പിച്ചും സര്‍വീസ് മുടങ്ങുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചതായി ഡിപ്പോ അധികൃതര്‍ പറയുന്നു. അതേസമയം, ഓണനാളില്‍ പോലും വീട്ടില്‍ പോകാന്‍ കഴിയാതെ നാലും അഞ്ചും ഡ്യൂട്ടികള്‍ ഒരുമിച്ചുചെയ്യേണ്ട ഗതികേടിലായിരുന്നു തങ്ങളെന്നാണ് പല ജീവനക്കാരുടെയും പരാതി. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ ജില്ലയിലെ പല ഡിപ്പോകളിലും റെക്കോഡ് വരുമാനം ലഭിച്ചിരുന്നു.
എന്നാല്‍, തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നത് വരുമാനത്തെ ബാധിച്ചു. പ്രധാന സര്‍വീസുകളെല്ലാം മുടക്കം കൂടാതെ നടത്താനായെന്ന് അധികൃതര്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയവയില്‍ കൂടുതലും. അതുകൊണ്ടുതന്നെ അവധി ദിനങ്ങളില്‍ ഇത്തരം മേഖലകളില്‍ യാത്രാക്ളേശവും രൂക്ഷമായിരുന്നു.
കണ്ടക്ടര്‍മാരുടെ കുറവു മൂലം പല ഡിപ്പോകളിലും ദിവസവും എട്ടും പത്തും സര്‍വീസുകള്‍ പതിവായി റദ്ദാക്കുന്നതിനിടെയാണ് വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്ന കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നത്. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം നികത്താന്‍ മാര്‍ഗങ്ങള്‍ ആരായുന്ന കോര്‍പറേഷന്‍ അധികൃതര്‍ കണ്ടക്ടര്‍മാരുടെ കുറവ് നികത്തണമെന്ന ആവശ്യം ഇനിയും ചെവിക്കൊണ്ടിട്ടില്ല. ഇതുമൂലം ഓരോ ഡിപ്പോക്കും പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
തൊടുപുഴ ഡിപ്പോയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 17 സര്‍വീസുകള്‍ റദ്ദാക്കി. മൂലമറ്റത്ത് രണ്ട് ദിവസങ്ങളിലായി 11, മൂന്നാറില്‍ നാല്, കുമളിയില്‍ 49, കട്ടപ്പനയില്‍ 36 എന്നിങ്ങനെ സര്‍വീസുകളാണ് റദ്ദാക്കിയത്. നേരത്തേതന്നെ തൊടുപുഴയില്‍ 70, മൂലമറ്റത്ത് 20, കുമളിയില്‍ 30, കട്ടപ്പനയില്‍ 40 എന്നിങ്ങനെ കണ്ടക്ടര്‍മാരുടെ കുറവുണ്ട്. കണ്ടക്ടര്‍മാരെ നിയമിക്കുന്നതില്‍ കോര്‍പറേഷന്‍െറ അലംഭാവം മൂലം ഉള്ളവര്‍ ഇരട്ടിയിലധികം ജോലി ചെയ്യേണ്ട അവസ്ഥയാണ്. നിയമനം ലഭിക്കുന്നവര്‍ തന്നെ മറ്റ് ജോലികള്‍ ലഭിക്കുമ്പോള്‍ കണ്ടക്ടര്‍ ജോലി ഉപേക്ഷിക്കുന്നു. കണ്ടക്ടര്‍മാരുടെ കുറവ് ജില്ലയിലെ ഡിപ്പോകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലുള്ളവര്‍ മൂന്നും നാലും ഡ്യൂട്ടികള്‍ ഒരുമിച്ച് ചെയ്താണ് ഒരുവിധമെങ്കിലും സര്‍വീസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. കണ്ടക്ടര്‍മാരില്ലാതെ സര്‍വീസ് മുടങ്ങുന്നതുമൂലം തൊടുപുഴ ഡിപ്പോക്ക് മാത്രം പ്രതിമാസം 45 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്.
കണ്ടക്ടര്‍മാരില്ലാത്തിനാല്‍ 63 പ്രതിദിന സര്‍വീസുകളില്‍ 40ഓളം മാത്രമെ ഡിപ്പോയില്‍നിന്ന് പലപ്പോഴും നടത്തുന്നുള്ളൂ. ഓരോ ദിവസവും ശരാശരി 16 സര്‍വീസുകള്‍ റദ്ദാക്കുന്നു. പ്രതിദിനം ശരാശരി 9000ത്തിനും 10000ത്തിനും ഇടയില്‍ രൂപ വരുമാനം ലഭിക്കുന്ന സര്‍വീസുകളാണ് കണ്ടക്ടര്‍മാരുടെ കുറവ് മൂലം റദ്ദാക്കേണ്ടിവരുന്നത്. മാസങ്ങളായി ഇതാണ് അവസ്ഥ. 210 കണ്ടക്ടര്‍മാര്‍ വേണ്ടിടത്ത് എംപാനലുകാരും സ്ഥിരം ജീവനക്കാരുമടക്കം 140ഓളം പേര്‍ മാത്രമാണ് തൊടുപുഴ ഡിപ്പോയിലുള്ളത്. റദ്ദാക്കിയ സര്‍വീസുകള്‍ പുന$സ്ഥാപിക്കാന്‍ ബുധനാഴ്ചയെങ്കിലും ആകുമെന്നാണ് സൂചന.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കൂട്ട അവധി: ജനം പെരുവഴിയില്‍

Posted: 08 Sep 2014 11:47 PM PDT

കൊച്ചി: ജീവനക്കാര്‍ക്ക് കൂട്ട അവധി അനുവദിച്ച കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തിരുവോണനാളില്‍ ജനത്തെ പെരുവഴിയിലാക്കി. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ അവധി അനുവദിച്ചതോടെ സര്‍വീസുകള്‍ ഭാഗികമായി നിലച്ചു. ജില്ലയില്‍ പതിവ് സര്‍വീസുകളില്‍ പകുതിയിലേറെയും കുറവുവരുത്തി.
എറണാകുളം ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി റദ്ദാക്കിയത്.
അതേസമയം, ഡിപ്പോയില്‍ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളായതിനാലാണ് അവധി നല്‍കേണ്ടി വന്നതെന്നും ഇത് അസാധാരണ നടപടിയല്ളെന്നുമാണ് അധികൃതരുടെ വിശദീകരണം. സാധാരണഗതിയില്‍ തിരുകൊച്ചി ഉള്‍പ്പെടെ 80 ഓളം ഓര്‍ഡിനറി സര്‍വീസ് നടത്തുന്ന എറണാകുളം ഡിപ്പോയില്‍ തിരുവോണ ദിവസം മൊത്തം 50 ല്‍ താഴെ മാത്രമാണ് സര്‍വീസ് നടന്നത്.
40 എ.സി ബസ് സര്‍വീസുകളില്‍ ഭൂരിപക്ഷവും സര്‍വീസ് ഒഴിവാക്കിയപ്പോള്‍ തിരുകൊച്ചി 12, ഓര്‍ഡിനറി 13 സര്‍വീസുകള്‍ നടത്തിയതായാണ് കണക്ക്. ഗുരുവായൂരിലേക്ക് ഒരു സര്‍വീസും മൂന്ന് സര്‍വീസ് പതിവുള്ള പാലാ-എരുമേലി ഭാഗത്തേക്ക് ഒരു സര്‍വീസും മാത്രമാണ് കെ.എസ്.ആര്‍.ടി.സി നടത്തിയത്.
തിങ്കളാഴ്ച 20 തിരുകൊച്ചി ബസുകളും 34 എ.സി ജനുറം ബസുകളും മൂന്ന് നോണ്‍ എ.സി ബസുകളും സര്‍വീസ് നടത്തി. എന്നാല്‍, ഓര്‍ഡിനറി ബസുകളില്‍ ഭൂരിഭാഗവും തിങ്കളാഴ്ച ഓടിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
ഓണത്തിന് സാധാരണയായി നാലു ദിവസത്തെ അവധിയാണ് അനുവദിക്കുന്നത്. ഇതില്‍ രണ്ടു ദിവസം എന്ന കണക്കില്‍ മാത്രമാണ് നിലവില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയത്. ഇവരില്‍ ചിലര്‍ ഓണത്തിനുമുമ്പ് അവധിയില്‍ പോയ ശേഷം ജോലിക്കത്തെിയിരുന്നു.
എന്നാല്‍, വിശ്രമത്തിലുള്ളവരും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവരും ജോലിക്കത്തൊതിരുന്നതാണ് അപ്രതീക്ഷിത തിരിച്ചടിയായതെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. വരുംദിവസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാന്‍ അവധിയിലുള്ളവരെ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഗുരുജയന്തി ഘോഷയാത്രയില്‍ നഗരം മഞ്ഞക്കടലായി

Posted: 08 Sep 2014 11:29 PM PDT

ചേര്‍ത്തല: നഗരവും ദേശീയപാതയും ശ്രീനാരായണഗുരു ജയന്തി ഘോഷയാത്രയില്‍ മഞ്ഞക്കടലായി. ശ്രീനാരായണഗുരുവിന്‍െറ 160ാമത് ജയന്തി ദിനാഘോഷത്തിന്‍െറ ഭാഗമായി എസ്.എന്‍.ഡി.പി താലൂക്ക് യൂനിയന്‍െറ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ മഞ്ഞ വസ്ത്രമണിഞ്ഞ സ്ത്രീകളും കുട്ടികളും പങ്കെടുത്തു. പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്രയില്‍ ചെണ്ടമേളം, പഞ്ചാരിമേളം, അമ്മന്‍കുടം, ഗരുഡന്‍ പയറ്റ്, നിലക്കാവടി, ബാന്‍ഡ്മേളം, നിശ്ചലദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു.
എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂനിയന്‍െറ നേതൃത്വത്തില്‍ ജയന്തി ദിനാഘോഷത്തിന്‍െറ ഭാഗമായി മാരാരിക്കുളം കളിത്തട്ട് ജങ്ഷനില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര വര്‍ണമനോഹരമായിരുന്നു.
ചെണ്ടമേളം, ദഫ്മുട്ട്, അമ്മന്‍കുടം, ബാന്‍ഡ്മേളം, നിശ്ചലദൃശ്യങ്ങള്‍ എന്നിവയും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് അലങ്കാരമേകി. കെ.കെ. മഹേശന്‍, വി.എം. പുരുഷോത്തമന്‍, പ്രീതി നടേശന്‍ എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് എസ്.എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.

സി.പി.എം സര്‍വേക്കെതിരെ മുസ്ലിം ലീഗ്

Posted: 08 Sep 2014 11:24 PM PDT

Image: 

കോഴിക്കോട്: ഓണത്തിനിടെ സി.പി.എം നടത്തുന്ന കുടുംബ സര്‍വേക്കെതിരെ മുസ്ലിം ലീഗ്. സര്‍വേ വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും മൗലികാവകാശ പ്രശ്നമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി. നേരത്തേ ആധാറിനെ എതിര്‍ത്ത സി.പി.എം ഒരു കുടുംബവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ശേഖരിക്കുന്ന സര്‍വേയുമായി രംഗത്തത്തെിയത് രാഷ്ട്രീയ ലക്ഷ്യം മാത്രം വെച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിയും കൂലിയുമടക്കം ചോദിച്ചുള്ള സി.പി.എം സര്‍വേ നേരത്തേ വാര്‍ത്തയായിരുന്നു. പാര്‍ട്ടി അംഗങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാനും പാര്‍ട്ടിയുടെ ജനകീയത വീണ്ടെടുക്കാനും തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുമാണ് പാര്‍ട്ടി സര്‍വേ നടത്തുന്നത്. മുഴുവന്‍ വീടുകളിലും കയറിയിറങ്ങി വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. 21 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ ജാതിയുമായി ബന്ധപ്പെട്ടതാണ്. മിശ്രവിവാഹിതരാണോ എന്ന് അറിയാനാണ് ഈ ചോദ്യമെന്നാണ് വിശദീകരണം

ഹിന്ദുമതം, ഇസ്ലാംമതം, ക്രിസ്തുമതം, മറ്റുള്ളവ എന്നിങ്ങനെയാണ് ചോദ്യം. ഇതിന് അനുബന്ധമായി ജാതിരഹിത വിവാഹങ്ങളുടെ എണ്ണം, മതരഹിത വിവാഹങ്ങളുടെ എണ്ണം എന്നിവ വേര്‍തിരിച്ചും ചോദിച്ചിട്ടുണ്ട്. ആറ് മുതല്‍ 10 വരെയുള്ള ചോദ്യങ്ങളാണ് കൂലിയുമായി ബന്ധപ്പെട്ടത്. തൊഴിലുള്ളവര്‍, ഇല്ലാത്തവര്‍, വിദ്യാര്‍ഥികള്‍, വിദേശത്ത് തൊഴില്‍ ചെയ്യന്നവര്‍, വിദേശത്തുനിന്ന് തിരിച്ചുവന്നവര്‍ എന്നീ വിഭാഗങ്ങളാക്കി തിരിച്ചാണ് ചോദ്യം.

കുടുംബവരുമാനം, ശമ്പളം, കൃഷി, കച്ചവടം, കൂലിവേല, സ്വയംതൊഴില്‍, പെന്‍ഷന്‍ എന്നിങ്ങനെ പ്രത്യേകേ വരുമാന സ്രോതസ്സുകള്‍ ചോദിച്ചിട്ടുണ്ട്. കൈവശമുള്ള ഭൂമി, വാഹനം, ഫോണ്‍ കണക്ഷന്‍ തുടങ്ങിയ ചോദ്യങ്ങളുമുണ്ട്. 26ാമത്തെ ചോദ്യം മുതലാണ് രാഷ്ട്രീയം വരുന്നത്. മറ്റ് പാര്‍ട്ടിയിലേക്ക് പോയവര്‍, ഏത് പാര്‍ട്ടിയിലേക്കാണ് പോയത്, പുതുതായി പാര്‍ട്ടിയില്‍ വന്നവര്‍, നിഷ്ക്രിയരായവര്‍ എന്നിങ്ങനെയാണ് കോളങ്ങള്‍. മറ്റ് പാര്‍ട്ടിയില്‍നിന്ന് സി.പി.എമ്മിലേക്ക് വന്നവരുടെ രാഷ്ട്രീയ ഇടപെടലുകള്‍, സി.പി.എം അംഗങ്ങളുള്ള വീടുകളുടെ എണ്ണം, വീടുകളില്‍ വരുത്തുന്ന പത്രങ്ങള്‍ തുടങ്ങിയ വിവരങ്ങളോടെ സര്‍വേ പൂര്‍ണമാകുന്നു. ഈമാസം 15നകം സര്‍വേ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. പരിശീലനം നല്‍കിയ സ്ക്വാഡംഗങ്ങളാണ് സര്‍വേ നടത്തുന്നത്.

 

കശ്മീര്‍ പ്രളയം: മരിച്ചവരുടെ എണ്ണം 200 ആയി

Posted: 08 Sep 2014 11:23 PM PDT

Image: 

ശ്രീനഗര്‍: കശ്മീരിലെ ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 200 ആയി. 23,500 പേരെ സുരക്ഷാ സേന  രക്ഷപ്പെടുത്തി. ആയിരക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉധംപൂര്‍ ജില്ലയിലെ പഞ്ചേരി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ 27 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് 20,000 സൈനികരെയും 65 മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തേക്ക് മഴ മാറിനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ സൈന്യം രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മഴ കുറഞ്ഞതോടെ ഝലം നദിയിലെ ജലനിരപ്പ് താഴ്ന്നു. 2500 ലേറെ ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിലും വെള്ളം കയറിയിട്ടുണ്ട്. ടെലിഫോണ്‍സംവിധാനങ്ങള്‍ നിലച്ചത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. പ്രശ്നത്തെ മറികടക്കാന്‍ സാറ്റലൈറ്റ് ഫോണ്‍ സംവിധാനങ്ങളും വൈഫൈ സംവിധാങ്ങളും ഉപയോഗപ്പെടുത്താന്‍ സുരക്ഷാസേന ശ്രമിക്കുന്നുണ്ട്.

നാട് ആഘോഷിച്ചു; നല്ളോണം

Posted: 08 Sep 2014 10:45 PM PDT

കല്‍പറ്റ: മഴയില്‍ പൊലിമ അല്‍പം കുറഞ്ഞെങ്കിലും നല്ല നാളുകളുടെ ഓര്‍മകളുമായി നാടെങ്ങും ഓണം ആഘോഷിച്ചു. മൈതാനങ്ങളിലും ഗ്രൗണ്ടുകളിലും നടത്താന്‍ നിശ്ചയിച്ച പല ഓണപ്പരിപാടികളും മഴ മൂലം ഓഡിറ്റോറിയങ്ങളിലേക്ക് മാറ്റേണ്ടിവന്നു. മുണ്ടേരി സൃഷ്ടി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.
കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി 20ല്‍പരം ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. മുണ്ടേരി ബഡ്സ് സ്കൂളിലെ അധ്യാപകരെ ആദരിച്ചു. സ്കൂളില്‍ ഓണസദ്യ നല്‍കി. മത്സര വിജയികള്‍ക്കും നറുക്കെടുപ്പ് വിജയികള്‍ക്കും കല്‍പറ്റ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫ് സമ്മാനങ്ങള്‍ നല്‍കി. പൂക്കള മത്സരത്തില്‍ സ്നേഹതീരം, ശാന്തിനഗര്‍, എച്ച്.എസ് എന്നീ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. വടം വലിയില്‍ വൈറ്റ് ഹൗസ് മുണ്ടേരി വിജയികളായി.
വൈത്തിരി: ആശുപത്രിയിലായ കിടപ്പു രോഗികള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും ഓണനാളില്‍ കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ വൈത്തിരി യൂനിറ്റ് പ്രവര്‍ത്തകര്‍ ഓണസദ്യ നല്‍കി. ഗാനാലാപനവുമുണ്ടായി.
ആശുപത്രിയില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഒപ്പം നടന്നു. നന്മ പ്രസിഡന്‍റ് എസ്. ചിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഗഗാറിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വിത്സണ്‍ സാമുവല്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി എ.കെ. പ്രമോദ്, ബ്ളോക് പഞ്ചായത്ത് അംഗം സലീം മേമന, ഗ്രാമപഞ്ചായത്ത് അംഗം വര്‍ഗീസ് അറക്കല്‍, ഡോ. ഷീല, സിസ്റ്റര്‍ മോണിക്ക എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ. ദാസ് സ്വാഗതവും ട്രഷറര്‍ ഉദയകുമാര്‍ നന്ദിയും പറഞ്ഞു. സൗമിനി വില്‍സണ്‍, കെ. ദാസ്, ഉദയകുമാര്‍, ബാലകൃഷ്ണന്‍, ഗായത്രി ഉദയകുമാര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.
മേപ്പാടി: അഖില ഭാരത അയ്യപ്പ സേവാസംഘം മേപ്പാടി ശാഖയുടെ ആഭിമുഖ്യത്തില്‍ ഓണപ്പുടവ വിതരണം ചെയ്തു. മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങ് മുത്തുസ്വാമി ഉദ്ഘാടനം ചെയ്തു. കെ. ബാബു, സി. സഹദേവന്‍, അനീഷ്, എന്‍.പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണം വിളംബര ഘോഷയാത്ര നടത്തി. കഴിഞ്ഞ ലോകകപ്പ് ഫുട്ബാള്‍ പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.ജി. സുനില്‍, അരുണ്‍ മത്യാസ്, എന്‍.പി. ചന്ദ്രന്‍, മുസ്തഫ ഹാജി, കെ.എച്ച്. മുഹമ്മദ്, പി. മുനീര്‍ എന്നിവര്‍ സംസാരിച്ചു.
മേപ്പാടി പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്‍െറ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് റംല കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. ഡോ. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഗോകുല്‍ദാസ് കോട്ടയില്‍, ആന്‍സി ബേബി, ബാബു സെബാസ്റ്റ്യന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഷീബ സ്വാഗതം പറഞ്ഞു.
പനമരം: സി.എച്ച് സെന്‍റര്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പനമരം ഗവ. ആശുപത്രിയിലെ രോഗികള്‍ക്ക് ഓണസദ്യ നല്‍കി.
പനമരം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അസ്മത്ത് വിതരണം ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്‍റര്‍ ചെയര്‍മാന്‍ ഷാജഹാന്‍ കോവ, കണ്ണോളി മുഹമ്മദ്, ഷബ്നാസ്, ജാബിര്‍, സുബൈര്‍, ഡോ. ദാഹിര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 50 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്തു. പനമരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.എം. ഷാജി എം.എല്‍.എ വിതരണം നിര്‍വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്‍റ് എം.കെ. അബൂബക്കര്‍, കെ.ടി. സുബൈര്‍, പി.കെ. കുഞ്ഞമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരി: ലഹരി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി സുല്‍ത്താന്‍ ബത്തേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഓണാഘോഷം 'പൂവിളി-2014' ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബത്തേരി നിയോജക മണ്ഡലം മദ്യവിരുദ്ധ മേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പഠന റിപ്പോര്‍ട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മനോജ്കുമാര്‍ എം.എല്‍.എക്ക് നല്‍കി. ലഹരി വിരുദ്ധ പ്രചാരണത്തിനുവേണ്ടി ആവിഷ്കരിച്ച 'ഫ്ളാഷ് മോബ്' നൃത്ത പരിപാടി ഓണാഘോഷത്തിന് വ്യതിരിക്തത നല്‍കി.
പി.ടി.എ പ്രസിഡന്‍റ് കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ശശി, സ്കൂള്‍ സൂപ്രണ്ട് ശ്രീകുമാര്‍, സ്റ്റാഫ് സെക്രട്ടറി വി. മുജീബ് എന്നിവര്‍ സംസാരിച്ചു.

റെസിഡന്‍റ്സ് അസോസിയേഷനുകള്‍ രംഗത്തിറങ്ങി; നാടും നഗരവും ഓണമാഘോഷിച്ചു

Posted: 08 Sep 2014 10:43 PM PDT

കോഴിക്കോട്: ജാതി-മത ഭേദമെന്യേ നാടും നഗരവും ഓണമാഘോഷിച്ചു. അത്തം പത്തിന്‍െറ പുലരിയില്‍ ഓണക്കോടിയുടുത്ത്, പൂക്കളങ്ങള്‍ തീര്‍ത്ത് വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി മലയാളികള്‍ തിരുവോണനാളിനെ സജീവമാക്കി. കുടുംബസന്ദര്‍ശനങ്ങളും സാഹോദര്യം പുതുക്കലും ആഘോഷത്തെ അര്‍ഥപൂര്‍ണമാക്കി. റെസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നാടെങ്ങും ഗൃഹാങ്കണ പൂക്കളമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രാദേശികാടിസ്ഥാനത്തില്‍ കലാപരിപാടികളും കായിക മത്സരങ്ങളുമുണ്ടായിരുന്നു.
എടക്കാട് ഗണപതികാവ് റെസിഡന്‍റ്സ് അസോസിയേഷന്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് ടി.വി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി.ഇ. ഗൗതമന്‍ ആദ്യ കിറ്റ് ഏറ്റുവാങ്ങി. സെക്രട്ടറി പി.എം. കരുണാകരന്‍, ട്രഷറര്‍ എന്‍.പി. ആനന്ദകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് ശാന്താ അരവിന്ദന്‍, കെ. ഷാജി, കെ. സുലോചന, എം. രാജേന്ദ്രന്‍, കെ. രാജഗോപാലന്‍, സി. വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
ഹെഡ്പോസ്റ്റോഫിസ് പോസ്റ്റല്‍ റിക്രിയേഷന്‍ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരം, കായികമത്സരം, കലാസായാഹ്നം, ഓണസദ്യ എന്നിവയുണ്ടായിരുന്നു. കലാസായാഹ്നം പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പി. ജയദേവന്‍ ഉദ്ഘാടനം ചെയ്തു. യുവകവിയും പത്രപ്രവര്‍ത്തകനുമായ ഒ.പി. സുരേഷ്, ഉത്തരമേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കേണല്‍ രാമുലു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കോഴിക്കോട് ഹെഡ്പോസ്റ്റോഫിസ് സീനിയര്‍ പോസ്റ്റ്മാസ്റ്റര്‍ വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് ആനക്കുളം കൂര്യാല്‍ റെസിഡന്‍റ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയികളായ കെ.പി. ബാലകൃഷ്ണപിള്ളക്കും രണ്ടാം സ്ഥാനം നേടിയ ദേവിക സുനില്‍കുമാറിനുമുള്ള കാഷ് പ്രൈസുകള്‍ വാര്‍ഡ് കൗണ്‍സിലര്‍ പൊറ്റങ്ങാടി കിഷന്‍ചന്ദ് വിതരണം ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്‍റ് പി.വി. പ്രേംചന്ദ് അധ്യക്ഷത വഹിച്ചു. എന്‍.സി. ജയന്ത്, വി.പി. മുഹമ്മദ്, പ്രവീണ്‍കുമാര്‍, ശരവണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് ശാന്തി സുധാകരന്‍ സ്വാഗതവും ജോ. സെക്രട്ടറി നളിനി ജയന്‍ നന്ദിയും പറഞ്ഞു.
വെസ്റ്റ്ഹില്‍ ചുങ്കം-സണ്‍ഡേ ഫ്രന്‍റ്സിന്‍െറ ആഭിമുഖ്യത്തില്‍ ഓണത്തിന് 101 കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തി. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.പി. സലീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.എന്‍. ഗീതേഷ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആശംസാപ്രസംഗം നടത്തി. പരിപാടിയോടനുബന്ധിച്ച് ക്ളബ് അംഗങ്ങളുടെ അമ്മമാരെ ഓണക്കോടി കൊടുത്ത് ആദരിക്കുകയുംചെയ്തു. സെക്രട്ടറി ടി. സക്കീര്‍ ഹുസൈന്‍ സ്വാഗതവും ജോയന്‍റ് സെക്രട്ടറി എരോത്ത് സന്തോഷ് നന്ദിയും പറഞ്ഞു.
മലാപ്പറമ്പ് ദേശോദ്ധാരണി വായനശാലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കളമത്സരത്തില്‍ കെ. രമ്യ, പി. അനൂപ്, വിനീത പ്രകാശ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വായനശാലയില്‍ നടത്തിയ ചടങ്ങില്‍ ബിജു ചാലില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്‍റ് പി.എ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുനില്‍കുമാര്‍ സ്വാഗതവും തയ്യില്‍ അനൂപ് നന്ദിയും പറഞ്ഞു.
ചാത്തനാറമ്പ് ചെറുകാട് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കമ്പവലി, കസേരകളി, ഉറിയടി, ലെമണ്‍ സ്പൂണ്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തി. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു മോഹനന്‍ മുഖ്യാതിഥിയായി. വാര്‍ഡംഗം സി. വിനോദരന്‍, പി.ഷംസുദ്ദീന്‍, ടി.ടി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
കൊമ്മേരി റെസിഡന്‍റ്സ് അസോസിയേഷന്‍ ഓണാഘോഷത്തോടനുബന്ധിച്ച് തിരുവോണനാളില്‍ ഗൃഹാങ്കണ പൂക്കളമത്സരം നടത്തി. രാജന്‍ ഒന്നാം സ്ഥാനവും നോബിന്‍രാജ് രണ്ടാം സ്ഥാനവും കെ.എം. രമേഷ്കുമാര്‍, രാമനുണ്ണി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
വെള്ളിമാട്കുന്ന്: പൂളക്കടവ് 'കടവ്' റെസിഡന്‍റ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഗൃഹാങ്കണ പൂക്കളമത്സരം സംഘടിപ്പിച്ചു. ചെറാലൊടിപ്പറമ്പിലെ സാബുകുമാര്‍, എടക്കണ്ടിപ്പറമ്പിലെ എന്‍സിലിന്‍ പ്രമോദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പൂളക്കടവ് റോഡില്‍ ഓണത്തോടനുബന്ധിച്ച് കായികമത്സരങ്ങള്‍ സംഘടിപ്പിച്ചു.

വിദേശികളുടെ വേതന അനുപാതം ഉയര്‍ത്താന്‍ തൊഴില്‍ മന്ത്രാലയ നീക്കം

Posted: 08 Sep 2014 10:33 PM PDT

Image: 

റിയാദ്: സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ വേതന അനുപാതം ഉയര്‍ത്താന്‍ മന്ത്രാലയം ലക്ഷ്യമിടുന്നതായി റിയാദ് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും സൗദി ലേബര്‍ മാര്‍ക്കറ്റ് കമ്മിറ്റി മേധാവിയുമായ എന്‍ജി. മന്‍സൂര്‍ ശത്രി അറിയിച്ചു. സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികളുടെ വേതന അനുപാതം പ്രതീക്ഷിക്കുന്നതിലും താഴെയാണ്. ഇന്‍ഷൂറന്‍സ് സംബന്ധിച്ച അവബോധം കുറഞ്ഞതാണ് കാരണം. ഇന്‍ഷൂറന്‍സ് വിഹിതത്തില്‍ പ്രതിമാസം പിടിക്കുന്ന തുക കുറക്കായഥാര്‍ഥ വേതനം ഗോസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുകയാണ്. സ്വദേശിവത്കരണവും സ്ത്രീ സംവരണവും മൂലം സ്വദേശികളുടെ വേതനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വര്‍ധനവുണ്ടായിട്ടുണ്ട്. തൊഴില്‍ മേഖലയില്‍ സ്വദേശി യുവാക്കള്‍ക്ക് ആവശ്യം വര്‍ധിച്ചിട്ടുമുണ്ട്. അതേസമയം സ്വകാര്യമേഖലയില്‍ ഡിമാന്‍റുള്ള അഡ്മിനിസ്ട്രേഷന്‍, ടെക്നിക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ മേഖലക്ക് തുല്യമായ വേതനം ലഭിക്കുന്ന ഉയര്‍ന്ന തസ്തികകളില്‍ അപേക്ഷിക്കുന്നതില്‍ സ്വദേശികള്‍ താല്‍പര്യം കാട്ടുന്നില്ല.
10,75000 സ്വദേശികളാണ് നിലവില്‍ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നതെന്ന് ശത്രി പറഞ്ഞു. ഇത് സര്‍ക്കാര്‍ മേഖലയിലുള്ള ജീവനക്കാരുടെ എണ്ണത്തേക്കാള്‍ അഞ്ചു ലക്ഷം കൂടുതലാണ്. പൊതുവില്‍ സ്വദേശികളുടെ വേതന അനുപാതം വിദേശികളുടേതിനെക്കാള്‍ കമ്മിയാണ്. സ്വദേശികളില്‍ പലരും തൊഴില്‍ മേഖലയില്‍ തുടക്കക്കാരാണെന്നതാണ് പ്രധാന കാരണം. വേതന വ്യവസ്ഥയില്‍ സ്വദേശി- വിദേശി അനുപാതത്തിലെ വിടവ് നികത്താനാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴില്‍ കമ്പോളം മെച്ചപ്പെടുത്തുന്നതിന് വിദേശികളുടെ വേതന അനുപാതത്തില്‍ വര്‍ധനവുണ്ടാകണം.
ഏത് തസ്തികയില്‍ അപേക്ഷിക്കുമ്പോഴും ഇരുകൂട്ടര്‍ക്കുമിടയില്‍ ഉണ്ടാകുന്ന മത്സരം നീതിപരമായിരിക്കണം. വേതനകാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ തൊഴിലുടമ വിവേചനത്തോടെ പെരുമാറുന്നത് ഒഴിവാക്കണം. സ്വദേശിയെക്കാള്‍ വിദേശിയെ പരിഗണിക്കുന്ന അവസ്ഥയും മാറേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴില്‍ കമ്പോളത്തിന്‍െറ വ്യവസ്ഥാപിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൊഴില്‍ മന്ത്രാലയവുമായി പങ്കുവെക്കുകയും വിഷയത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയുമാണ് താന്‍ നേതൃത്വം കൊടുക്കുന്ന കമ്മിററിയുടെ ദൗത്യമെന്ന് ഒരു ചോദ്യത്തിനുത്തരമായി  അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയ വൃത്തങ്ങളുമായി രണ്ട് മാസത്തിലൊരിക്കല്‍ കമ്മിററിയുടെ യോഗം ചേരാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികളുടെ വേതനത്തില്‍ 40 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012 വര്‍ഷത്തില്‍ മൊത്തം വേതന ഇനത്തില്‍ വിദേശികള്‍ കൈപ്പറ്റിയത് 8,394 ബില്യണ്‍ റിയാലായിരുന്നു.
 2013 വര്‍ഷത്തില്‍ അത് 3,296 ബില്യന്‍ റിയാലായി വര്‍ധിച്ചു. അതേസമയം വിദേശ തൊഴിലാളികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2012 വര്‍ഷത്തില്‍ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണം 7350000 ആയിരുന്നിടത്ത് 2013 ല്‍ 8021000 ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനകത്തെ വര്‍ധനവ് 86000 ആണ്. വിദേശികളുടെ ശരാശരി മാസവേതനത്തില്‍ 25 ശതമാനത്തിന്‍െറ വര്‍ധനവുണ്ടായതായാണ് മന്ത്രാലയത്തിന്‍െറ കണക്കുകള്‍. സ്വകാര്യമേഖലയിലെ സ്വദേശി അനുപാതത്തിലും വര്‍ധന വ്യക്തമാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെയുണ്ടായത് 332000 പേരുടെ വര്‍ധനയാണ്. 2012 വര്‍ഷത്തില്‍ സ്വദേശി ജീവനക്കാരുടെ  എണ്ണം 1130000 ആയിരുന്നത് 2013 ല്‍ 1470000 ആയി ഉയര്‍ന്നു. 2012 വര്‍ഷത്തില്‍ 940 റിയാലായിരുന്നിടത്ത് 2013 ല്‍ 1176 ആയി ഉയര്‍ന്നു. അതേസമയം സ്വദേശികളുടെ ശരാശരി മാസവേതനത്തില്‍ ഒരു ശതമാനത്തിന്‍െറ ഇടിവാണുണ്ടായത്.  അതായത് 2012 വര്‍ഷത്തില്‍ 4801 റിയാല്‍ വേതനമുണ്ടായിരുന്നിടത്ത് 2013 ല്‍ അത് 4748 റിയാലിലേക്ക് താഴുകയായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രളയത്തില്‍ കുടുങ്ങിയത്‌ 369 മലയാളികള്‍; ചെന്നിത്തല ഡല്‍ഹിയിലേക്ക്‌

Posted: 08 Sep 2014 10:04 PM PDT

Image: 

ന്യൂഡല്‍ഹി: ജമ്മുകശ്‌മീരിലെ പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായി വിവരം ലഭിച്ചു. ഇവരില്‍ 76 പേര്‍ സുരക്ഷിതരായി ഡല്‍ഹിയിലെത്തി. മലയാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഡല്‍ഹിയിലേക്ക്‌ തിരിച്ചു.

150 പേര്‍ ശ്രീനഗറിലെ ദാല്‍ഗേറ്റിലുള്ള ഹോട്ടലില്‍ സുരക്ഷിതരാണെന്ന്‌ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ അറിയിച്ചു. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ്‌ ഇവര്‍. അടൂര്‍ പ്രകാശിന്‌ ഇതു സബന്ധിച്ച്‌ മൊബൈല്‍ സന്ദേശം ലഭിക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന്‌ 80 പേരെ ഇന്ന്‌ ഡല്‍ഹിയിലെത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടു മലയാളി സൈനികരെ രക്ഷപ്പെടുത്തി.
 

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

Posted: 08 Sep 2014 10:00 PM PDT

Image: 

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2575 രൂപയായി. അഗോള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെയും വില കുറഞ്ഞത്. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 20,720 രൂപയായിരുന്നു.

സ്വദേശികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; ആരോഗ്യ സേവനം മെച്ചപ്പെടുത്താന്‍ പദ്ധതി

Posted: 08 Sep 2014 09:41 PM PDT

Image: 

മനാമ: പുതിയ അധ്യയന വര്‍ഷം ആരംഭിച്ച പശ്ചാതലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതര സ്റ്റാഫുകള്‍ക്കും മന്ത്രിസഭ ആശംസകള്‍ അറിയിച്ചു. അറിവും വിജ്ഞാനവും കരസ്ഥമാക്കി രാജ്യത്തിന്‍െറ വളര്‍ച്ചയിലും പുരോഗതിയിലും പങ്കാളികളാകാന്‍ മുന്നോട്ട് വരാന്‍ വിദ്യാര്‍ഥി സമൂഹവും അവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കാന്‍ രക്ഷിതാക്കളും അധ്യാപകരും തയാറാകണമെന്നും കാബിനറ്റ് ഉണര്‍ത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ സൗദി സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്ച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടാന്‍ വഴിവെക്കുന്നതാണ്. സൗദിയും ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന പുതിയ കോസ്വെ ഹമദ് രാജാവിന്‍െറ പേരില്‍ പണിയാനുള്ള അബ്ദുല്ല രാജാവിന്‍െറ തീരുമാനം സന്തോഷമുളവാക്കുന്നതാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക-നിക്ഷേപ-രാഷ്ട്രീയ-സാംസ്കാരിക ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് ഈ തീരുമാനം ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിസഭ വ്യക്തമാക്കി.
ചൈനയും ബഹ്റൈനും തമ്മില്‍ വിവിധ മേഖലകളിലുള്ള ബന്ധം ശക്തമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്  പ്രധാനമന്ത്രി വ്യവസായ-വാണിജ്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചു. ഹമദ് രാജാവിന്‍െറ ചൈന സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചിരുന്നത്. ഗുരുതരമായ രോഗികള്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്തുന്നതിന് മെച്ചപ്പെട്ട വിദഗ്ധരായ ഡോക്ടര്‍മാരെ കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഗുരുതര രോഗം ബാധിച്ചവരെ രാജ്യത്തിന് പുറത്തുകൊണ്ടുപോയി ചികിത്സിക്കുന്നതിന് വന്‍സംഖ്യയാണ് ചെലവ് വരുന്നത്. ചെലവ് കുറക്കുന്നതിനും യാത്രാബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഈയൊരു തീരുമാനം ലക്ഷ്യമിടുന്നു. ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്താന്‍ ആരോഗ്യ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയില്‍ നിന്ന് സ്വദേശികളെ ഒഴിവാക്കി നിര്‍ത്തുന്നതിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍ വിപണിയെക്കുറിച്ചുള്ള എല്‍.എം.ആര്‍.എ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഗുദൈബിയ പാലസില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു.
 

ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു

Posted: 08 Sep 2014 09:36 PM PDT

Image: 

ബാഗ്ദാദ്: ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. ഹൈദര്‍ അല്‍ അബ്ബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന് ഇറാഖ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. തിങ്കളാഴ്ച രാത്രി നടന്ന പാര്‍ലമെന്‍റ് യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അബാദി ഇറാഖ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

മന്ത്രിസഭയില്‍ ആഭ്യന്തര-പ്രതിരോധ വകുപ്പുകള്‍ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഇതിനായി അബ്ബാദി ഒരാഴ്ച സമയം ചോദിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നൂരി അല്‍ മാലികി, മുന്‍ പ്രധാനമന്ത്രി  ഇയാദ് അല്ലാവി, മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ ഉസാമ അല്‍ നുജൈഫി എന്നിവരെ രാജ്യത്തിന്‍െറ സഹ വൈസ്പ്രസിഡന്‍റുമാരായി നിയമിച്ച് സര്‍ക്കാറിന്‍െറ ഭാഗമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇബ്രാഹിം ജഫാരി വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ആഭ്യന്തര സംഘര്‍ഷം മൂര്‍ഛിച്ച ഇറാഖില്‍ പുതിയ സര്‍ക്കാറിന് വിവിധ പ്രതിസന്ധികളാണ് നേരിടേണ്ടി വരിക. ഐ.എസ് തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതാണ് സര്‍ക്കാറിനു മുന്നിലുള്ള ഏറ്റവും വലിയ തലവേദന.
 

അല്‍ ജസീറ പ്രവര്‍ത്തകരുടെ മോചന കാമ്പയിന് ദശലക്ഷങ്ങളുടെ പിന്തുണ

Posted: 08 Sep 2014 09:33 PM PDT

Image: 

ദോഹ: കഴിഞ്ഞ ജൂലൈയില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് കൈറോയിലെ ജയിലില്‍ കഴിയുന്ന അല്‍ജസീറ  മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനായി നടത്തുന്ന കാമ്പയിന് ഓണ്‍ലൈനില്‍ ദശലക്ഷങ്ങളുടെ പിന്തുണ. ട്വിറ്ററില്‍ ഫ്രീ എ.ജെ സ്റ്റാഫ് എന്ന ഹാഷ്ടാഗില്‍ 141 ദശലക്ഷം പേരാണ് അല്‍ജസീറ  മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനായി ശബ്ദമുയര്‍ത്തിയത്. അല്‍ ജസീറ ഇംഗ്ളീഷ് റിപ്പോര്‍ട്ടര്‍ ആസ്ട്രേലിയക്കാരനായ പീറ്റര്‍ ഗ്രെസ്റ്റേ, അല്‍ജസീറ കൈറോ ബ്യൂറോ ചീഫും കനേഡിയന്‍-ഈജിപ്ഷ്യന്‍ പൗരനായ മുഹമ്മദ് ആദില്‍ ഫഹ്മി, പ്രൊഡ്യൂസറായ ബാഹിര്‍ മുഹമ്മദ് എന്നിവരെ കഴിഞ്ഞ ഡിസംബര്‍ 29നാണ് കൈറോയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് സൈനികര്‍ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയില്‍ കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലാണ് അല്‍ജസീറ മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനായി കാമ്പയിന്‍ തുടങ്ങിയത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ക്രിസ്റ്റ്യന്‍ അമന്‍പൗര്‍ സി.എന്‍.എന്നില്‍ നടത്തുന്ന അമന്‍പൗര്‍ ഓണ്‍ സി.എന്‍.എന്‍ എന്ന പരിപാടിയിലൂടെ കാമ്പയിന് പിന്തുണ നല്‍കിയതോടെയാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. വൈറ്റ് ഹൗസ്, ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം, കോമണ്‍വെല്‍ത്ത്, യൂറോപ്യന്‍ യൂനിയന്‍, ആസ്ട്രേലിയന്‍ സര്‍ക്കാര്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ ഒൗദ്യോഗിക സ്ഥാപനങ്ങളും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍, കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്സ്, ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി 150 ഓളം മനുഷ്യാവകാശ സംഘടനകളും പത്ര പ്രസ്താവനയിലൂടെയും അറിയിപ്പുകളിലൂടെയും അല്‍ജസീറ  മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ടിരുന്നു.
കാമ്പയിന്‍െറ ഭാഗമായി നാല്‍പതോളം മാധ്യമപ്രവര്‍ത്തകര്‍ അല്‍ജസീറ മാധ്യമ പ്രവര്‍ത്തകരുടെ മോചനത്തിനായി ഈജിപ്ത് അധികൃതര്‍ക്ക് നേരിട്ട് കത്തെഴുതുകയും ചെയ്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ലാറി കിങ്, പിയേഴ്സ് മോര്‍ഗന്‍, ബ്രയാന്‍ സ്റ്റെല്‍ട്ടര്‍, അലക്സ് തോംപ്സണ്‍ തുടങ്ങി മാധ്യമ പ്രവര്‍ത്തകരും ഈജിപ്തിന് മേല്‍ സമ്മര്‍ദവുമായത്തെി.
ബി.ബി.സി, സി.എന്‍.എന്‍, ഐ.ടി. എന്‍, ചാനല്‍ ഫോര്‍ ബ്രിട്ടന്‍, ടൊറന്‍േറാ സ്റ്റാര്‍ ഓഫ് കാനഡ തുടങ്ങിയ സ്ഥാപനങ്ങളും മോചനത്തിനായി വാദിച്ചു.
 

യു.എസ് ഓപണ്‍ കിരീടം മരിന്‍ സിലിച്ചിന്

Posted: 08 Sep 2014 09:01 PM PDT

Image: 

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നിസ് പുരുഷ കിരീടം ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിന്.ജപ്പാന്‍െറ കെയ് നിഷികോരിയെ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിലിച്ച് കന്നി ഗ്രാന്‍സ്ളാം നേടിയത്. സ്കോര്‍: 6-3, 6-3, 6-3.  2010 ല്‍ ആസ്ട്രേലിയന്‍ ഓപണിലെ സെമിഫൈനല്‍ പ്രവേശമായിരുന്നു ഇതുവരെ സിലിച്ചിന്‍്റെ  മികച്ച ഗ്രാന്‍സ്ളാം പ്രകടനം. ജയത്തോടെ സിലിച്ച് ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തത്തെി.

ഗ്രാന്‍സ്ളാം ഫൈനലില്‍ കളിക്കുന്ന ആദ്യ ഏഷ്യക്കാരനായിരുന്നു ജപ്പാന്‍റെ കെയ് നിഷികോരി.ലോക ഒന്നാം നമ്പര്‍താരം നൊവാക് ദ്യോകോവിചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് മറികടന്നാണ് പത്താം സീഡായ നിഷികോരി ഏതെങ്കിലുമൊരു ഗ്രാന്‍സ്ളാം ഫൈനല്‍ കളിക്കുന്ന ആദ്യ ഏഷ്യക്കാരനായത്. ലോക മൂന്നാം നമ്പര്‍ റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് സിലിച്ച് നിഷികോരിയുമായുള്ള അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്.

ഒത്തുചേര്‍ന്നവര്‍ 2623 മേരികള്‍; ചരിത്രമായി സംഗമം

Posted: 08 Sep 2014 07:13 PM PDT

Image: 

കുറവിലങ്ങാട്(കോട്ടയം): കൈക്കുഞ്ഞായ കുഞ്ഞുമേരി മുതല്‍  മറിയം മുത്തശ്ശിവരെ 2623 മേരികള്‍; പേരിന്‍െറ പേരിലുള്ള കൂട്ടായ്മയങ്ങനെ ചരിത്രമായി. പിറവിത്തിരുന്നാളിന്‍െറ ഭാഗമായി കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയിലാണ് മേരിനാമധാരികളുടെ സംഗമം അരങ്ങേറിയത്.  എണ്ണത്തിനപ്പുറം ഭക്തിയുടെയും വിശ്വാസത്തിന്‍െറയും നേരനുഭവത്തിലാണ് വിശ്വാസസമൂഹം  അമ്മക്കരികെ ഒത്തുചേര്‍ന്നത്.  
മുത്തശ്ശിയുടെ പേരിലൂടെ മേരിയായവര്‍ മുതല്‍ മുത്തിയമ്മയോടുള്ള അനുഗ്രഹസ്മരണാര്‍ഥം മേരിയെന്ന പേരുസ്വീകരിച്ചവര്‍ വരെ ഒത്തുകൂടിയപ്പോള്‍ നാലുതലമുറകള്‍ ഇതില്‍  കണ്ണികളായി. വിവാഹം ചെയ്ത് ദൂരസ്ഥലങ്ങളിലേക്ക് പോയ മേരിമാര്‍ സംഗമത്തിലേക്ക് എത്തിയതോടെ പല വീടുകള്‍ക്കും കുടുംബസംഗമത്തിന്‍െറ ആഘോഷ വേളയുമായി. വിദേശങ്ങളിലുള്ള മേരിമാരടക്കം സംഗമത്തിനത്തെി.
മറിയം, മേരി, നിര്‍മല, വിമല, മരിയ എന്നിങ്ങനെ കന്യാമറിയത്തിന്‍െറ  നാമം സ്വീകരിച്ചവരാണ് സംഗമത്തിനത്തെിയത്. ഓരോ മേരിമാരും 21 കള്ളപ്പവും പുഷ്പങ്ങളും  നേര്‍ച്ചയായി സമര്‍പ്പിച്ചു.  ഈ അപ്പങ്ങള്‍ നോമ്പ് വീടല്‍ സദ്യയില്‍ വിളമ്പി. . സംഗമത്തിനത്തെിയവര്‍ക്ക്  നെവേന അടങ്ങിയ പുസ്തകം ഉപഹാരമായി നല്‍കി.
 2009ലാണ് എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് മേരിനാമധാരി സംഗമം ഇവിടെ ആരംഭിച്ചത്. ആദ്യം സംഗമത്തിനത്തെുന്നവരുടെ എണ്ണം  കുറവായിരുന്നെങ്കിലും ഇപ്പോള്‍  രണ്ടായിരം കടന്നു. മേരിനാമധാരികള്‍ക്കായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാടിന്‍െറ  കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകളും നടത്തി. ഫൊറോന വികാരി ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍, ഫാ. പോള്‍ പാറക്കല്‍, ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പെരുന്നാളിനോടനുബന്ധിച്ച് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ഫാ. അലക്സാണ്ടര്‍ കോഴിക്കോട്ട്, ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. ഗര്‍വാസീസ് ആനിത്തോട്ടം എന്നിവര്‍ സഹകാര്‍മികരായി.

കണ്ണൂരിനിത് പുതിയ കലികാലം

Posted: 08 Sep 2014 07:09 PM PDT

Image: 

കേരള പൊലീസിന്‍െറ തലപ്പത്തിരുന്ന ശേഷം രണ്ടായിരാമാണ്ടില്‍ വിരമിച്ച ഡി.ജി.പി പി.ആര്‍ ചന്ദ്രന്‍ മറന്നുപോകാത്ത സര്‍വീസ് അനുഭവമുണ്ട് കണ്ണൂര്‍ ജില്ലയില്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ ദിവസം ബൂത്ത് പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ ബോംബേറില്‍ പരിക്കേറ്റ അസ്നയുടെ വീടും സ്കൂളും കാണാന്‍ പുറപ്പെട്ട ഡി.ജി.പിയുടെ അകമ്പടിവാഹനങ്ങള്‍ക്ക് മുന്നില്‍ കൊടുവാളും കൈബോംബുമായി ഒരുപറ്റം ചെറുപ്പക്കാര്‍ ചാടി വീണു. ‘ഇത്  കണ്ണൂരാണ് ഓര്‍ത്തോളൂ’എന്ന് ആക്രോശിച്ച്  മടങ്ങുകയും ചെയ്തു. അന്നത്തെ ഐ.ജി അല്‍ഫോണ്‍സ് ലൂയിസ് ഇറയിലും ഡി.ഐ.ജി. മുഹമ്മദ് യാസീനും ഉള്‍പ്പെട്ട കാക്കിപ്പടയുടെ മുന്നില്‍ എന്തും നേരിടാനെന്ന നിലയില്‍ ചാടിവീണത് സംഘ്പരിവാര്‍ സേനയായിരുന്നു. ഡി.ജി.പി.യായി ചുമതലയേറ്റെടുത്ത് മൂന്നു മാസത്തിനകം  ചന്ദ്രനുണ്ടായ അനുഭവം കണ്ണൂരില്‍ സേവനമര്‍പ്പിച്ച് ഇപ്പോള്‍ കേരള പൊലീസിന്‍െറ താക്കോല്‍സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലര്‍ക്കുമറിയാം. അതുകൊണ്ടാവണം, വീണ്ടുമൊരു പൊല്ലാപ്പിലേക്ക് പോകാനിഷ്ടപ്പെടാതെ ഒരു പ്രമാദ കൊലപാതകം സി.ബി.ഐ.ക്ക് വിടാനുള്ള ശിപാര്‍ശ സേനയില്‍നിന്ന് മുളപൊട്ടിയത്.
ആര്‍.എസ്.എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ് സെപ്റ്റംബര്‍ ഒന്നിന്  കൊല്ലപ്പെട്ടതിനുശേഷം സംഘ്പരിവാര്‍ പാലിച്ച  ആത്മസംയമനം ആരെ പേടിച്ചിട്ടാണ് എന്നൊരു ചോദ്യമുണ്ട്.  സി.പി.എം പോലും  ഇന്നല്ളെങ്കില്‍ നാളെ പ്രതികാരമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്്. പക്ഷേ, സംഘ്പരിവാര്‍ പറയുന്നു, തിരിച്ചടി  ജനാധിപത്യ മാര്‍ഗത്തിലൂടെ തന്നെയായിരിക്കും എന്ന്. സമാധാന കമ്മിറ്റി യോഗം ബഹിഷ്കരിച്ച ശേഷം തങ്ങള്‍ തിരിച്ചടിക്കുന്നില്ളെന്ന് പറയുന്നതില്‍ ഒരു രാഷ്ട്രീയ തന്ത്രമുണ്ട്. സമാധാന നിലപാട് തങ്ങളുടെ മാത്രം ഒൗദാര്യമാണ് എന്നതാണ് ഇതിലടങ്ങിയ സന്ദേശം. കണ്ണൂരിന്‍െറ മണ്ണും വിണ്ണും പുതിയ വിത്തിറക്കി  നില്‍ക്കുന്നതിന്‍െറ സൂത്രവാക്യമാണീ സമാധാന പ്രഖ്യാപനം എന്നും കരുതാം.
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതാണ്. 2009ല്‍ 40,391 വോട്ട് നേടിയ വടകരയില്‍ ഇത്തവണ 76,313 വോട്ടിലേക്ക് ബി.ജെ.പി.ഉയര്‍ന്നപ്പോള്‍ അതിന്‍െറ മുന്നിലൊന്ന് വോട്ടും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി (11,780) കൂത്തുപറമ്പ് (11,780) മണ്ഡലങ്ങളില്‍ നിന്നായിരുന്നു.  കണ്ണൂര്‍ മണ്ഡലത്തില്‍ 2009ല്‍ 27,123 വോട്ട് കൊണ്ട്  തൃപ്തിപ്പെടാന്‍ ഇടയായത് കെ. സുധാകരന് വോട്ട് ചോര്‍ന്നതുകൊണ്ടായിരുന്നുവെന്ന നേര് മുന്നില്‍ വെച്ചാലും, ഇക്കുറി 51,636 വോട്ട് നേടിയത് വിസ്മയകരമാണ്. കാരണം, ബി.ജെ.പിക്കുള്ളിലെ കടുത്ത ആഭ്യന്തര പ്രതിസന്ധിക്കിടയില്‍ ഇരട്ടി വോട്ട് വര്‍ധിച്ചു.  മുന്‍ ജില്ലാ പ്രസിഡന്‍റ് ഒ.കെ. വാസുമാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മോദി ഗ്രൂപ്പായി വേര്‍പിരിഞ്ഞതും പിന്നീടവര്‍ സി.പി.എമ്മിലേക്ക് പോയതും ചെറിയ പ്രതിസന്ധിയൊന്നുമല്ല ഉണ്ടാക്കിയത്. കാസര്‍കോട് മണ്ഡലത്തില്‍ കിട്ടിയ 1,72,826 വോട്ടിന്‍െറ ശക്തി ബി.ജെ.പി.ബെല്‍റ്റുകളായ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍മാത്രം പരിമിതമായിരുന്നില്ല. ഇടതുമുന്നണിയെ വിജയിപ്പിച്ച സി.പി.എമ്മിന്‍െറ ശക്തികേന്ദ്രങ്ങളായ കല്യാശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, ഉദുമ എന്നീ നാല് അസംബ്ളി മണ്ഡലങ്ങളില്‍ മാത്രം ബി.ജെ.പി.84,788 വോട്ട് നേടി. കൊലപാതക രാഷ്ട്രീയത്തില്‍ കൊണ്ടും കൊടുത്തും നേടിയെടുത്ത ശക്തിയെ ബാലറ്റ്യുദ്ധത്തില്‍ വശീകരിച്ചു നിലനിര്‍ത്താനാവുമെന്ന് തെളിയിച്ച ഈ ജനവിധി മുന്നിലുള്ളതുകൊണ്ടാണ് സംഘ്പരിവാര്‍ ഇപ്പോള്‍ മിണ്ടാതിരിക്കാന്‍ തീരുമാനിച്ചത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതുതന്നെ കാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് പഴയ നാടുവാഴിത്ത ഗമയുള്ള പാര്‍ട്ടിഗ്രാമങ്ങളെ പിടിച്ചുനിര്‍ത്തുന്ന പ്രധാന ഘടകം. സി.പി.എമ്മിന് പ്രതിപക്ഷമില്ലാത്ത പഞ്ചായത്തുകളുടെ എണ്ണം കുറച്ചു കൊണ്ടുവരുക എന്നതാണ് സംഘ്പരിവാറിന്‍െറ ലക്ഷ്യം. അറുപതുകളില്‍  കാസര്‍കോട് ചന്ദ്രഗിരിമുതല്‍ മാഹിവരെ നീണ്ടുകിടന്ന ആര്‍.എസ്.എസ് ജില്ലാ ഘടന ഇപ്പോള്‍ മൂന്ന് ജില്ലകളുടെ വിഭാഗ് പദവിയില്‍ ഉയര്‍ന്നു നില്‍ക്കുകയാണ് കണ്ണൂര്‍ ജില്ലയില്‍. ചന്ദ്രഗിരിമുതല്‍  കാഞ്ഞങ്ങാട് വരെയുള്ള ഭാഗം കണ്ണൂരില്‍നിന്ന് പിരിഞ്ഞുപോയിട്ടും കാഞ്ഞങ്ങാട് മുതല്‍  പയ്യന്നൂര്‍വരെ ഒരു ജില്ലയും, പയ്യന്നൂര്‍ മുതല്‍ വളപട്ടണം വരെ രണ്ടാമത്തെ ജില്ലയും വളപട്ടണം മുതല്‍ മാഹി വരെ മൂന്നാം ജില്ലയും ആര്‍.എസ്.എസ് കണ്ണൂര്‍ വിഭാഗില്‍ വികസിച്ചു. 400 ഓളം ശാഖകളിലായി മിക്ക പഞ്ചായത്തുകളിലും വേരുപിടിച്ചു. സി.പി.എമ്മിന് എതിര്‍വാക്കില്ലാത്ത ഡസനോളം ഗ്രാമപഞ്ചായത്തുകള്‍ ജില്ലയിലുണ്ടായിരുന്നു. അതില്‍ പലതിലും ശാഖകള്‍ നിലവില്‍ വന്നു. സി.പി.എമ്മിന്‍െറ മോസ്കോ എന്നറിയപ്പെടുന്ന ആന്തൂരിനെ ‘മിലന്‍’ ശാഖയായി രൂപപ്പെടുത്തുന്ന സേവകരെ സംഘടിപ്പിച്ചു കഴിഞ്ഞു.
പാര്‍ട്ടിഗ്രാമം എന്ന തത്ത്വം തന്നെ നിലനിര്‍ത്തുന്നത് പഞ്ചായത്ത് ഭരണത്തിലാണ്. പഞ്ചായത്തിന്‍െറ ഓരോ വാര്‍ഡുകളുടെയും അതിരുകളില്‍ അവരവരുടെ ഗ്രാമധ്വജം ഉയര്‍ന്നു നില്‍ക്കുന്നു. അതിനാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അണികളെ വിഹ്വലമായ അന്തരീക്ഷത്തിലകപ്പെടുത്തരുത് എന്നാണ് സംഘ്പരിവാറിന്‍െറ നിലപാട്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നിര്‍ഭയമായി ഇറങ്ങാന്‍ കഴിഞ്ഞാല്‍ ഇനിയും കുറേ പേര്‍ സി.പി.എമ്മില്‍നിന്ന് ഒഴുകിവരുമെന്ന് സംഘ്പരിവാര്‍ കരുതുന്നു. ക്ഷേത്ര സംസ്കാരത്തില്‍ അള്ളിപ്പിടിച്ചു നിന്നാണ് ആര്‍.എസ്.എസ് ജില്ലയിലെ സി.പി.എം ഗ്രാമങ്ങളില്‍ വേരൂന്നിയത്. ആര്‍.എസ്.എസിന്‍െറ ക്ഷേത്രാരാധനാഭ്രമത്തിലേക്ക് തങ്ങളുടെ അനുഭാവികള്‍ ഇഴുകിച്ചേരുകയാണെന്ന് വന്നപ്പോള്‍ ക്ഷേത്രാരാധന വകവെച്ചു കൊടുക്കാന്‍ സി.പി.എം നിര്‍ബന്ധിതമായി. അങ്ങനെ പാര്‍ട്ടിയുടെ മേല്‍നോട്ടത്തിലുള്ള ഉത്സവങ്ങളും മുത്തപ്പന്‍ വെള്ളാട്ടവും കാഴ്ചവരവുകളുമെല്ലാം ഇവിടെ സജീവം.
 ആത്മസംയമനത്തിന്‍െറ വഴി പരീക്ഷിച്ചു പരാജയപ്പെട്ട മുന്‍ അനുഭവം സംഘ്പരിവാറിനുണ്ട്. ബി.ജെ.പി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ 1996 മേയ് 25ന് കൊല്ലപ്പെട്ടപ്പോള്‍ തിരിച്ചടി ഇല്ല എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, തിരിച്ചടിക്കാത്തിടത്തോളം പാര്‍ട്ടിക്ക് നിലനില്‍പില്ല  എന്ന പാഠമാണ് അന്നവര്‍ പഠിച്ചത്. പന്ന്യന്നൂര്‍ ചന്ദ്രന്‍ കൊല്ലപ്പെട്ടിട്ട്  ഒന്നര വര്‍ഷം ഒരു അക്രമവും നടത്താന്‍ സംഘ്പരിവാര്‍ തുനിഞ്ഞില്ല. പക്ഷേ, ചന്ദ്രന്‍െറ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടന്ന എസ്.പി.ഓഫിസ് മാര്‍ച്ചില്‍ ഇരുനൂറുപേരെ പോലും അണിനിരത്താനാവാത്ത കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. 1997 ഒക്ടോബറില്‍ സി.പി.എം കിഴക്കേ കതിരൂര്‍ ബ്രാഞ്ച്  സെക്രട്ടറി എം.കെ.സുരേന്ദ്രനെ കൊലപ്പെടുത്തി തിരിച്ചടികള്‍ തുടങ്ങി.  1998 നവംബര്‍ ഒന്നിന്‍െറ കേരളപ്പിറവി ദിനം കണ്ണൂരിന്‍െറ രക്തത്തില്‍ ചാലിച്ചാണ് കടന്നുപോയത്. നവംബര്‍ ഒന്നു മുതല്‍ 36 മണിക്കൂറിനകം നാല് കൊലപാതകങ്ങളാണ് ഇരു ഭാഗത്തുമായി നടന്നത്. തൊട്ടടുത്ത വര്‍ഷം 1999 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടപ്പോള്‍ അതിന്‍െറ തുടര്‍ച്ചയായി ഇരു ഭാഗത്തുനിന്നും ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഇനിയൊരു തിരിച്ചടി ഇല്ല എന്ന് പറഞ്ഞാല്‍ അത് ഏത് രീതിയിലുമാവാം.  ഉടനെ ഇല്ളെന്നു മാത്രമേ കരുതേണ്ടതുള്ളു. ഇനി തിരിച്ചടി ഇല്ല എന്നു പറയുമ്പോള്‍ അത്രത്തോളം ഈ നാടിന് സന്തോഷമാണ്. ആശ്വാസകരമായ ഈ നിലപാട് പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ രൂപപ്പെട്ട പുതിയ ചില അടിയൊഴുക്കുകളുടെ ഭാഗമാണെന്നറിയുമ്പോഴാണ് സന്ദേഹം കൂടുന്നത്.
നാളെ: കേന്ദ്രവും കേരളവും കണ്ണൂരില്‍ ഒന്നിക്കുമ്പോള്‍.....

കാരാപ്പുഴ ആദിവാസികളുടെ ദുരന്തഭൂമി

Posted: 08 Sep 2014 06:54 PM PDT

Image: 
Subtitle: 
ആദിവാസി പുനരധിവാസത്തിലെ വഞ്ചനകള്‍ 4

വയനാട്ടിലെ അമ്പലവയലിലാണ് ചീങ്ങേരി, കാരാപ്പുഴ പുനരധിവാസ കേന്ദ്രങ്ങള്‍. 1979ല്‍ ചീങ്ങേരിയില്‍  100 ആദിവാസി കുടുംബങ്ങളെയാണ് കുടിയിരുത്തിയത് -526 ഏക്കറില്‍. മറ്റു സ്ഥലങ്ങളിലെപ്പോലെ ഓരോ ആദിവാസി കുടുംബത്തിനും അഞ്ചേക്കര്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഫാമിനോട് ചേര്‍ന്ന 180 ഏക്കര്‍ പാറ അന്ന്  ചീങ്ങേരി ഊരിന്‍െറ ഭാഗമായിരുന്നു. ഇത് ആദിവാസി ഭൂമിയായിരുന്നു. കൃഷിചെയ്യാന്‍ കഴിയാത്തതിനാലാണ് റവന്യൂ പുറമ്പോക്കായി പ്രഖ്യാപിച്ചത്. ഇതിന്ന് ആദിവാസി ജീവിതത്തിന് വലിയ ഭീഷണിയായിരിക്കുന്നു. അമ്പലവയല്‍ ക്വാറികളുടെ കേന്ദ്രമേഖലയാണ് ആദിവാസി ഭൂമി. നീരുറവകള്‍ നഷ്ടമായി. വീടുകള്‍ തകര്‍ന്നു. പാറതെറിച്ചുവീണ് മരണം പോലും ഉണ്ടായി. അംഗവൈകല്യം സംഭവിച്ചവരുണ്ട്.  സര്‍ക്കാര്‍ ഇക്കാര്യത്തില്‍  ഒരു നടപടിയും സ്വീകരിച്ചില്ളെന്നാണ്  മൂപ്പന്‍െറ അഭിപ്രായം.
റീസര്‍വേയില്‍ പുറമ്പോക്കായി പ്രഖ്യാപിച്ചതോടെ ക്വാറി മാഫിയ ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.  റവന്യൂ, ജിയോളജി, ഗ്രാമപഞ്ചായത്ത് തുടങ്ങിയവരും മലിനീകരണ നിയന്ത്രണ ബോര്‍ഡും മാഫിയക്ക് സഹായം നല്‍കിയതോടെ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കരിങ്കല്‍ ക്വാറികള്‍ ചീങ്ങേരിയെ കീഴടക്കിത്തുടങ്ങി.ആദിവാസികള്‍ക്ക് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ശേഷിയില്ല. നിശ്ശബ്ദം സഹിക്കുകയേ വഴിയുള്ളൂ.
ആദ്യകാലത്ത് ഫാമില്‍ മികച്ച ഉല്‍പാദനമുണ്ടായി. 182 ഏക്കറിലാണ് കൃഷി തുടങ്ങിയത്. 100 ഏക്കറില്‍ കാപ്പി, 50 ഏക്കറില്‍ പഴവര്‍ഗങ്ങള്‍, ബാക്കി സ്ഥലത്ത് കുരുമുളകും. അക്കാലത്ത് ആധുനികകൃഷി നടത്താനുള്ള അടിസ്ഥാന സൗകര്യം ഫാമിലുണ്ടായിരുന്നു. ആദിവാസികള്‍ക്ക് കാര്‍ഷികമേഖലയില്‍ തൊഴിലും ലഭിച്ചു. എന്നാല്‍, 1990കളോടെ ഫാം നഷ്ടത്തിലായി. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും ഇതിന് ആക്കംകൂട്ടി. ആദിവാസികള്‍ അഞ്ചേക്കര്‍ പതിച്ചുനല്‍കുമെന്ന വാഗ്ദാനം പാലിച്ചതുമില്ല.
15ാം വയസ്സില്‍ അച്ഛനോടൊപ്പം  കൃഷിക്കത്തെിയ ജാനു ഇപ്പോഴും ഫാമിലുണ്ട്. ഫാമിന്‍െറ ഉയര്‍ച്ച താഴ്ചകളില്‍ ഇവരുമുണ്ടായിരുന്നു. ആദ്യകാലത്ത് മൂന്നുരൂപയായിരുന്നു കൂലിയെന്ന് ജാനു പറയുന്നു. നടീല്‍ വസ്തുക്കളടക്കം ഉല്‍പാദിപ്പിച്ചിരുന്ന ഫാമാണിത്. ഇന്ന് സ്വകാര്യ നഴ്സറികളില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ വിത്തും തൈകളും കൃഷിവകുപ്പ് വാങ്ങി വിതരണം ചെയ്യുമ്പോഴും ആദിവാസികളുടെ ഫാമിനായി നയാപൈസ നല്‍കുന്നില്ല.  ഇന്‍ഷുറന്‍സ് തുക അടക്കാത്തതിനാല്‍  ഫാമിലെ വാഹനങ്ങള്‍ പുറത്തിറക്കുന്നില്ല. ജില്ലാ പഞ്ചായത്ത് നേരത്തേ കൃഷിഭവന്‍ വഴി കുരുമുളക് തൈകള്‍ ഇവിടെനിന്ന് എടുത്ത് വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ അതും ഇല്ല.
പുനരധിവാസത്തിന്‍െറ ഭാഗമായി ഭൂമി വീതിച്ചുനല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഫാം 182 ഏക്കര്‍ കൃഷിവകുപ്പിന് കൈമാറി. ആദിവാസികള്‍ക്ക് ഈ ഭൂമി ലഭിച്ചതുമില്ല. ആദ്യം ഫാമിലത്തെിയ 100 കുടുംബങ്ങളുടെ എണ്ണം ഇന്ന് 485 ആയി. ഇവരിലൊരു ഭാഗത്തിന് സ്വന്തമായി ഒരു സെന്‍റ് ഭൂമിയില്ല. കാര്‍ഷികമേഖലയില്‍ തൊഴില്‍ ഇല്ലാത്തതിനാല്‍ കുടകിലെ ഇഞ്ചിപ്പാടങ്ങളില്‍ തൊഴില്‍ കണ്ടത്തെുന്നവരാണ് ചീങ്ങേരിയിലെ ആദിവാസികള്‍.
ടി.ആര്‍.ഡി.എം ചീങ്ങേരിയില്‍ ആകെ 336 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. 153 പേരുടെ ഭവനനിര്‍മാണവും പൂര്‍ത്തിയാക്കിയെന്നാണ് വാദം. മറ്റ് അടിസ്ഥാനസൗകര്യ വികസനമൊന്നും നടപ്പാക്കിയിട്ടില്ല. പ്രാക്തന ഗോത്രവര്‍ഗ പദ്ധതിയില്‍ ചില കാട്ടുനായ്ക്കര്‍ കുടുംബങ്ങള്‍ക്കും വീട് ലഭിച്ചു. ആറളത്ത് സംഭവിച്ചതുപോലെ ഇവിടെയും ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കാനാണ് 182 ഏക്കര്‍ ഫാമായി നിലനിര്‍ത്തിയത്.  എന്നാല്‍, ഇതുകൊണ്ട് ആദിവാസികള്‍ക്ക് തൊഴിലൊന്നും ലഭിച്ചില്ളെന്നാണ് മൂപ്പന്‍ പറയുന്നത്. ഫാമില്‍ കൃഷികളെല്ലാം നശിച്ച അവസ്ഥയിലാണ്. കരുത്തുള്ളൊരു വാഴപോലും ഇവിടെയില്ല.  എന്നാല്‍, 38 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നാണ് ഇവിടെ പണിയെടുക്കുന്നവരുടെ വാദം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പുറത്തുനിന്നുള്ളവരും ഫാമിലത്തെി ജോലിചെയ്യുന്നതായി ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, ഇതൊന്നും ഫാമില്‍ കാണാനില്ല. നടീല്‍ വസ്തുക്കളൊന്നും ഇവിടെയില്ല. തകര്‍ന്ന ഫാം പുനരുജ്ജീവിപ്പിക്കുന്നതിനേക്കാള്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നാണ് പുനരധിവാസ മേഖലയിലെ ആദിവാസികള്‍ ആവശ്യപ്പെടുന്നത്. ഒരേക്കര്‍ വീതം വിതരണംചെയ്താല്‍ 182 കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കും. ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നതിന് ഫാം നിലനിര്‍ത്തുന്നത് എന്തിനാണെന്നാണ് ആദിവാസികളുടത്തെന്നെ ചോദ്യം.
കാരാപ്പുഴ ആദിവാസികളുടെ ദുരന്ത ഭൂമിയാണ്. വികസനത്തിന്‍െറ ഇരകളാണ് കാരാപ്പുഴയിലെ ആദിവാസികള്‍. 1978-79 കാലത്ത് കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ടവര്‍. സ്വന്തം ജീവിതം ചിതറിത്തെറിക്കുന്നത് നിസ്സഹായരായി  സഹിക്കേണ്ടിവന്നവര്‍. നഷ്ടപരിഹാരവും പുനരധിവാസവും ലഭിക്കാത്തവര്‍.  2004 മാര്‍ച്ചില്‍ 84 കുടുംബങ്ങള്‍ക്ക് 75 സെന്‍റ് വീതവും 2005 ഒക്ടോബറില്‍ ഒരേക്കര്‍ വീതം 21 കുടുംബങ്ങള്‍ക്കും പട്ടയമേളയില്‍ 23 കുടുംബങ്ങള്‍ക്ക് 1.9 ഏക്കര്‍ഭൂമിയും വിതരണം ചെയ്തുവെന്നാണ് ടി.ആര്‍.ഡി.എമ്മിന്‍െറ കണക്കുപുസ്തകത്തിലുള്ളത്. ഒടുവില്‍ പട്ടയം നല്‍കിയ കാട്ടുനായ്ക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രാക്ത ഗോത്രവര്‍ഗ പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ വീടുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇവര്‍ക്ക് തൊഴിലൊന്നും ഈ മേഖലയില്‍ ലഭ്യമല്ല. ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലം അതിജീവനം അസാധ്യമാക്കുന്നു. ഈ കോളനികള്‍ പൂര്‍ണമായും മദ്യത്തിന് കീഴടങ്ങിയെന്ന് ചിലരുടെ സാക്ഷ്യം.   20 സെന്‍റ് ഭൂമിയാണ് സര്‍ക്കാര്‍ നല്‍കിയത്. പണ്ട് വയല്‍ കൃഷിയുണ്ടായിരുന്നു. ഇപ്പോള്‍ നിത്യജീവിതത്തിന് മാര്‍ഗമില്ളെന്ന് കോളനിനിവാസികള്‍ പറയുന്നു. അഭയാര്‍ഥികളെപ്പോലെ ഇവര്‍ ജീവിതം തള്ളിനീക്കുന്നു. അതിനാല്‍, കാട്ടു നായ്ക്കര്‍ കടുത്ത പട്ടിണിയിലാണ്. ഭവനനിര്‍മാണത്തിന്‍െറ പട്ടികയില്‍ കാരാപ്പുഴ പുനരധിവാസ മേഖല ഉള്‍പ്പെട്ടില്ല. എന്നാല്‍, 128 കുടുംബങ്ങളെ ടി.ആര്‍.ഡി.എം  ഉദ്യോഗസ്ഥര്‍ പിന്നീട് അന്വേഷിച്ചില്ല. കാരാപ്പുഴയിലെ ആദിവാസികള്‍ക്ക് ജീവിതോപാധി പദ്ധതികളൊന്നും ലഭിച്ചില്ല. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ ആദിവാസികളെ ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ഇക്കാര്യം നിഷേധിക്കുകയാണ്. അദ്ദേഹത്തിന്‍െറ അഭിപ്രായത്തില്‍ ആദിവാസികള്‍ പല കോളനികളിലായി കാരാപ്പുഴയിലുണ്ട്.   

(അവസാനിച്ചു)

ലവ് ജിഹാദ്: ഹിറ്റ്ലര്‍ മുതല്‍ ഗിരിരാജ് കിഷോര്‍ വരെ

Posted: 08 Sep 2014 06:51 PM PDT

Image: 

കാമാതുരമായ യൗവനത്തിന്‍െറ രാഷ്ട്രീയത്തെക്കുറിച്ച് ആധുനിക കാലത്ത് സിദ്ധാന്തങ്ങള്‍ കരുപ്പിടിപ്പിച്ച സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലറെ ഓര്‍ത്തുപോകുന്ന സന്ദര്‍ഭമാണിത്. ജൂതജനതയോടുള്ള വിദ്വേഷം വളര്‍ത്താന്‍ ആ സ്വേച്ഛാധിപതി തങ്ങളുടെ പെണ്‍കുട്ടികളെക്കുറിച്ച് ജര്‍മന്‍ ജനതക്ക് നല്‍കിയ താക്കീതുകള്‍ക്ക് മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ സംഘ്പരിവാര്‍ ഇന്ന് വ്യാപകമായി നടത്തുന്ന ‘ലവ് ജിഹാദ്’ കുപ്രചാരണങ്ങളുമായി എന്തുമാത്രം സമാനതകളുണ്ടെന്നറിയുമ്പോള്‍ നാം ഞെട്ടുകയാണ്. ഹിറ്റ്ലര്‍ അന്ന് ജൂതയുവാക്കള്‍ക്കെതിരെ വിഷം ചീറ്റിയത് ഇങ്ങനെ: ‘തങ്ങള്‍ ആധിപത്യമുറപ്പിച്ച ജനതയുടെ വംശഗുണങ്ങളുടെ അടിത്തറ മാന്താന്‍ ജൂതന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ജര്‍മന്‍ പെണ്‍കുട്ടികള്‍ക്കുമേല്‍ ജാരക്കണ്ണുകളുമായി പുളച്ചുനടക്കുന്ന കറുപ്പുമുടിക്കാരായ ജൂത ചെറുപ്പക്കാരെ ശ്രദ്ധിച്ചോളൂ. നിഷ്കളങ്കരായ നമ്മുടെ കുട്ടികളെ വഴിപിഴപ്പിക്കാനും ആര്യരക്തം മലിനമാക്കാനുമാണവര്‍ നടക്കുന്നത്. മറ്റു ജനവിഭാഗങ്ങളും തങ്ങളും തമ്മിലുള്ള ഗുണാന്തരം കുറക്കാനാണ് ജൂതന്‍െറ ശ്രമം. നീഗ്രോകളെ റൈന്‍ലന്‍ഡിലേക്കു കൊണ്ടുവന്നത് ജൂതനായിരുന്നു. വെളുത്തവരെ പിഴപ്പിച്ച് തന്തയില്ലാത്ത വംശം സൃഷ്ടിക്കുകതന്നെയായിരുന്നു അവരുടെ ലക്ഷ്യം. വംശസങ്കരത്തിലൂടെ ആര്യസമൂഹത്തിന്‍െറ സാംസ്കാരികവും രാഷ്ട്രീയവുമായ നിലവാരം തകര്‍ത്ത് അവര്‍ക്കുമേല്‍ ആധിപത്യം നേടാനാണ് അവര്‍ ശ്രമിച്ചത്. ആര്യജനത അതിന്‍െറ വംശശുദ്ധി നിലനില്‍ക്കുവോളം, നീലരക്തത്തിന്‍െറ മഹത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുവോളം കീഴടക്കാവുന്നതല്ല. ഒരു ജാരജനതക്കു മുകളിലല്ലാതെ തങ്ങള്‍ക്കൊരിക്കലും ആധിപത്യമുറപ്പിക്കാനാവില്ളെന്ന് ജൂതനറിയാം (മൈന്‍ കാംഫ്).
വി.എച്ച്.പി നേതാവ് ഗിരിരാജ് കിഷോറും ഗോരഖ്പൂരില്‍നിന്നുള്ള ബി.ജെ.പി എം.പി യോഗി ആദിത്യനാഥുമൊക്കെ എട്ട് പതിറ്റാണ്ടുമുമ്പ് ഹിറ്റ്ലര്‍ ഉന്നയിച്ച അതേ ആരോപണമാണ് ഇപ്പോള്‍ വ്യാപകമായി ഉന്നയിക്കുന്നതും പ്രചാരണമായി കൊണ്ടുനടക്കുന്നതും. ആര്യരക്തം മലിനപ്പെടുത്തി ജര്‍മനിയുടെമേല്‍ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയാണ് ജൂതരുടെ ലക്ഷ്യമെന്നാണ്് ഹിറ്റ്ലര്‍ പ്രചരിപ്പിച്ചതെങ്കില്‍ ഹിന്ദുപെണ്‍കുട്ടികളെ മതംമാറ്റി ജനസംഖ്യ വര്‍ധിപ്പിച്ച് തങ്ങളുടേതായ ഭരണം സ്ഥാപിക്കുകയാണ് മുസ്ലിംകളുടെ ലക്ഷ്യമെന്ന് ആര്‍.എസ്.എസ് പേടിപ്പെടുത്തുന്നു. വിഷധൂളികള്‍ തമ്മിലുള്ള സമാനതകള്‍ ആരെയും അദ്ഭുതപ്പെടുത്താം. ആര്യ യുവാക്കള്‍ക്കില്ലാത്ത എന്തു വശ്യതയാണ് ജൂത യുവാക്കള്‍ക്കുള്ളതെന്ന ചോദ്യം നാസി ഗുരു നേരിടേണ്ടിവന്നിട്ടില്ലായിരിക്കാം. എന്നാല്‍ ഗിരിരാജ് കിഷോര്‍ മാധ്യമ പ്രവര്‍ത്തക സബാ നഖ്വിക്ക് മുന്നില്‍ സ്വയം നിരത്തിയ വിശദീകരണത്തില്‍ കൗതുകമൂറുന്ന ഒരു തിയറിയുണ്ട്: മുസ്ലിം യുവാക്കള്‍ സുന്നത്ത് കര്‍മം ചെയ്യുന്നതുകൊണ്ട് ഹൈന്ദവ കന്യകമാര്‍ക്ക് പരമാവധി ആനന്ദം പ്രദാനം ചെയ്യാന്‍ സാധിക്കുന്നു. അതുകൊണ്ടാണ് അവരുടെ വലയില്‍ പെട്ടെന്ന് വീണുപോകുന്നത്.  (ഒൗട്ട്ലുക്ക് വാരിക, സെപ്റ്റംബര്‍ എട്ട്, 2014). സ്വസമുദായത്തിലെ യുവതീയുവാക്കളെ ഒരാചാര്യന് ഇതിലപ്പുറം എങ്ങനെ അപമാനിക്കാന്‍ കഴിയും? എണ്‍പത്തഞ്ചുശതമാനം വരുന്ന ഭൂരിപക്ഷ സമൂഹത്തിലെ യുവാക്കളെ ഷണ്ഡന്മാരായി ചിത്രീകരിച്ചുതന്നെ വേണോ ഹിന്ദുത്വവാദികള്‍ക്ക് അധികാരം കൈയടക്കാന്‍ എന്ന ചോദ്യം ഉയരേണ്ടത് ആ വിഭാഗത്തില്‍നിന്നു തന്നെയാണ്. തന്‍െറ സിദ്ധാന്തം ശരിയാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ എന്തുകൊണ്ട് മുസ്ലിംകള്‍ നടത്തുന്ന ‘ഓപറേഷന്‍’’ സ്വസമുദായത്തിലും ആചാര്യന് ശിപാര്‍ശ ചെയ്തുകൂടാ? ഒരു സമൂഹത്തെ രാക്ഷസീയവത്കരിക്കുന്നതിനും  അപരവത്കരിക്കുന്നതിനും അതുവഴി ശത്രുത ഊതിക്കത്തിക്കുന്നതിനും നടത്തുന്ന ഹീനശ്രമങ്ങള്‍ അപഹാസ്യങ്ങളില്‍നിന്ന് അപഹാസ്യങ്ങളിലേക്ക് നയിക്കുമ്പോള്‍ സ്വന്തം കുപ്പായത്തിലേക്കാണ് തുപ്പല്‍ തെറിക്കുന്നതെന്നത് ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോവുന്നു. സെപ്റ്റംബര്‍ ഒന്നിനു ആഗ്രയില്‍ ചേര്‍ന്ന അഖില ഭാരതീയ വൈശ്യ ഏകതാ പരിഷത് യോഗം കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി വിലക്കാന്‍ തീരുമാനിച്ചിരിക്കയാണത്രെ. കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയും നഗരവാസികളായ വ്യവസായ-വാണിജ്യപ്രമുഖരും പങ്കെടുത്ത വാര്‍ഷിക യോഗത്തിലാണീ തീരുമാനം. യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തിനു സവിശേഷ അധികാരങ്ങള്‍ വകവെച്ചുകൊടുക്കുന്നതുകൊണ്ട് ഹിന്ദുപെണ്‍കുട്ടികളുടെ മാനം രക്ഷിക്കുന്നതിന് ഇതല്ലാതെ മാര്‍ഗമില്ളെന്ന് വിദ്യാസമ്പന്നരുടെ കൂട്ടായ്മ പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ വിദ്വേഷത്തിന്‍െറ പ്രത്യയശാസ്ത്രം നമ്മുടെ സാമൂഹികഗാത്രത്തെ എത്ര ആഴത്തിലാണ് ഗ്രസിച്ചിരിക്കുന്നതെന്ന് കണ്ട് നിഷ്പക്ഷമതികള്‍ നടുങ്ങുന്നു. സ്വന്തം മക്കളില്‍ മാതാപിതാക്കള്‍ക്ക് അവിശ്വാസം രേഖപ്പെടുത്താന്‍ ഇനിനെക്കാള്‍ മെച്ചപ്പെട്ട മാര്‍ഗമുണ്ടോ?
സഹവര്‍ത്തിത്വത്തിനും സാമുദായിക മൈത്രിക്കും പുകള്‍പെറ്റ പ്രബുദ്ധ കേരളത്തില്‍നിന്നാണ് ദേശീയതലത്തില്‍ ഇപ്പോള്‍ ചൂടുപിടിച്ച ‘ലവ് ജിഹാദ് ’ കുപ്രചാരണത്തിന് നാന്ദികുറിച്ചതെന്ന വസ്തുത നമ്മെ ലജ്ജിപ്പിക്കേണ്ടതുണ്ട്. മുസ്ലിം യുവാക്കള്‍ ഹിന്ദു-ക്രൈസ്തവ യുവതികളെ പ്രേമം നടിച്ച് പാട്ടിലാക്കുന്നെന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളെ  ഇതുവഴി മതം മാറ്റിയെന്നും സംഘ്പരിവാര്‍ സംഘടനകള്‍ കല്ലുവെച്ച നുണ പ്രചരിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളടക്കം അന്നത് ഏറ്റുപിടിച്ചത് നിഷ്കളങ്കരായ അച്ഛനമ്മമാരുടെ മനസ്സില്‍ അനാവശ്യ ഭീതി പരത്തി. അതിനിടയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ സഭക്കകത്തും പുറത്തും നടത്തിയ ചില പ്രസ്താവനകള്‍ ക്ഷുദ്രശക്തികള്‍ തങ്ങളുടെ കുത്സിത അജണ്ടക്കനുസൃതമായി ഉപയോഗപ്പെടുത്തിയത്  അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കി. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ന് ഹിന്ദുത്വ ശക്തികള്‍ തങ്ങളുടെ വര്‍ഗീയ ലക്ഷ്യത്തിനായി വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ 2009 ഡിസംബര്‍ ഒമ്പതിന് നടത്തിയ നിരുത്തരവാദപരമെന്ന് വിശേഷിപ്പിക്കാവുന്ന ചില നിരീക്ഷണങ്ങളാണ്. വിവിധ ജില്ലാ പൊലീസ് മേധാവികള്‍ നല്‍കിയ വസ്തുനിഷ്ഠമോ ആധികാരികമോ അല്ലാത്ത റിപ്പോര്‍ട്ടുകള്‍ മുന്നില്‍വെച്ച് കോടതി നടത്തിയ പരാമര്‍ശങ്ങളാണ് ‘ലവ് ജിഹാദ്’ ആയുധമാക്കി രാജ്യത്താകമാനം വര്‍ഗീയ ധ്രുവീകരണത്തിന് ഹിന്ദുത്വശക്തികള്‍ക്ക് പ്രചോദനമാവുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രണയത്തിന്‍െറ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ജനങ്ങളും സര്‍ക്കാറും ഇത് ഗൗരവമായി കാണണമെന്നുമാണ് ജസ്റ്റിസ് ശങ്കരന്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയത്. കേരളത്തില്‍ നാലുവര്‍ഷത്തിനുള്ളില്‍ വിവാഹത്തിന്‍െറ പേരില്‍ നാലായിരം മതപരിവര്‍ത്തനങ്ങള്‍ നടന്നെന്നാണ് അന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലവ് ജിഹാദ് എന്ന പേരില്‍ ഒരു സംഘടനയുള്ളതായി തങ്ങള്‍ക്ക് വിവരമില്ളെന്നും അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നും ഡി.ജി.പിയുടെ അന്തിമ റിപ്പോര്‍ട്ട് കാണേണ്ടിവന്നു ന്യായാസനത്തിന് ബോധം ഉദിക്കാന്‍. അതോടെ,  ലവ് ജിഹാദിന്‍െറ കാര്യത്തില്‍ കോടതി ഒരു നിഗമനത്തിലും എത്തിയിട്ടില്ളെന്ന്  ജസ്റ്റിസ് ശങ്കരന് തെളിച്ചുപറയേണ്ടിവന്നു.  പക്ഷേ ഹിന്ദുത്വശക്തികള്‍ ആ ഭാഗം ഇപ്പോള്‍ മന$പൂര്‍വം വിസ്മരിക്കുകയാണ്. ലവ് ജിഹാദ് എന്ന പേരില്‍ സംഘടനയോ പ്രസ്ഥാനമോ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷമെങ്കിലും ഇവ്വിഷയകമായ വിവാദത്തിന് വിരാമം വീഴേണ്ടതായിരുന്നു.  എന്നാല്‍, ഇന്ന് ബി.ജെ.പി ദേശീയ നേതാക്കളടക്കം കേരള ഹൈകോടതി ലവ് ജിഹാദിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും മതംമാറ്റം തടയാന്‍ നിയമനിര്‍മാണത്തിനുപോലും ആവശ്യപ്പെടുകയാണുണ്ടായതെന്നും പ്രചരിപ്പിക്കുകയാണ്. ‘ഡെക്കാന്‍ ക്രോണിക്ക്ള്‍’ പത്രത്തിലെ ഒരു ചര്‍ച്ചയില്‍ ബി.ജെ.പി സെക്രട്ടറി ശ്രീകാന്ത് ശര്‍മ കേരള ഹൈകോടതിയെ ഉദ്ധരിച്ചാണ് ഉത്തര്‍ പ്രദേശില്‍ തങ്ങള്‍ നടത്തുന്ന ‘ലവ് ജിഹാദ്’ കാമ്പയിന് ന്യായീകരണം കണ്ടത്തെുന്നത്. ആത്മീയതയുമായി ബന്ധപ്പെട്ട, ആദര്‍ശമാനങ്ങളുള്ള ‘ജിഹാദ് ’എന്ന പദം ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍നിര്‍ത്താന്‍ ഉപയോഗിക്കുന്നതിലെ നെറികേടിനെക്കുറിച്ച് അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന ഹൈകോടതിയെ സമീപിച്ചപ്പോള്‍ ലവ് ജിഹാദ് എന്ന പ്രയോഗം തങ്ങളുടെ കണ്ടത്തെലല്ല എന്ന് പറഞ്ഞ് നീതിപീഠം സ്വയം കൈ കഴുകിയത് വിദ്വേഷപ്രചാരകര്‍ കണ്ടില്ളെന്ന് നടിക്കുന്നു.
ആര്‍.എസ്.എസിനും ബി.ജെ.പിക്കും വേണ്ടത് ഹിന്ദുവോട്ടിന്‍െറ ഏകോപനമാണ്. രാമക്ഷേത്രവും നരേന്ദ്ര മോദിയും മാറിയ ചെക്കാണെന്ന് തിരിച്ചറിഞ്ഞ നേതാക്കളുടെ മുന്നില്‍ അധികാരം പിടിച്ചെടുക്കാന്‍ ഇനിയുള്ള ഏക മാര്‍ഗം ശക്തമായ വര്‍ഗീയ ധ്രുവീകരണമാണ്. അതിന് ഏതുവിധേനയും ഹിന്ദുക്കളെ മുസ്ലിംകള്‍ക്കെതിരെ തിരിക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍  മനസ്സിലാക്കുന്നു. സ്വന്തം പെണ്‍മക്കളുടെ കാര്യത്തില്‍ ഏത് അച്ഛനമ്മമാര്‍ക്കുമുള്ള ഉത്കണ്ഠയില്‍ വര്‍ഗീയം കലര്‍ത്തി സമാജത്തെ മുഴുവന്‍ പോര്‍ക്കളത്തിലിറക്കുകയാണ് ലവ് ജിഹാദ് വിരുദ്ധ കാമ്പയിന്‍െറ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടാണ് വായ തുറന്നാല്‍ കൊടിയ വിഷം മാത്രം വമിക്കുന്ന ഗോരഖ്പൂര്‍ എം.പിക്കു പ്രചാരണ ചുമതല നല്‍കിയിരിക്കുന്നത്. തങ്ങളുടെ സമുദായത്തിലെ ഒരു പെണ്‍കുട്ടിയെ പ്രേമിച്ചുതട്ടിയെടുത്താല്‍ നൂറ് മുസ്ലിം പെണ്‍കുട്ടികളെ തങ്ങള്‍ തട്ടിയെടുക്കുമെന്ന് ആക്രോശിക്കുന്ന ഈ അവിവേകിയുടെ വാക്കുകളെ തള്ളിപ്പറയാന്‍ ഇതുവരെ ഒരു പാര്‍ട്ടി നേതാവും മുന്നോട്ടുവന്നിട്ടില്ല. ഹിന്ദുത്വയുടെ വിപദ്കരമായ നീക്കങ്ങള്‍ക്കെ തിരെ മനുഷ്യാവകാശ, സ്ത്രീ സംഘടനകള്‍ പ്രകടിപ്പിച്ച ആശങ്ക രാജ്യത്തിന്‍െറ മൊത്തം ആശങ്കയാണ്. ഹിന്ദുത്വ വിതക്കുന്ന വിത്തുകള്‍ കൊയ്യാന്‍ തുടങ്ങിയാല്‍ രാജ്യം മുഴുവനും മുസഫര്‍ നഗറുകള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് സമാധാനകാംക്ഷികള്‍ ഭയപ്പെടുന്നു. കാരണം, കല്ലുവെച്ച നുണകളാണ് വര്‍ഗീയ വ്യാപനത്തിനായി ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്. ഉത്തരവാദപ്പെട്ട ഒരു ടി.വി ചാനല്‍ പടിഞ്ഞാറന്‍ യു.പിയില്‍ നടന്ന ലൈംഗിക പീഡനങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം തെളിയിക്കുന്നത് 95ശതമാനം കേസിലും സ്വസമുദായത്തിലെ അംഗങ്ങളാണ് ക്രൂരകൃത്യങ്ങളിലേര്‍പ്പെടുന്നതെന്നാണ്. യു.പിയിലെ ഒമ്പത് ജില്ലകളിലായി നടന്ന 334 ബലാത്സംഗക്കേസുകളില്‍ 25 സംഭവങ്ങളില്‍ മാത്രമാണ് മുസ്ലിം ചെറുപ്പക്കാര്‍ പ്രതികളായത്.  96കേസുകളില്‍ പ്രതികളും ഇരകളും മുസ്ലിം സമുദായത്തില്‍നിന്നുള്ളവരാണ്. 109സംഭവങ്ങളില്‍ ഹിന്ദുയുവാക്കള്‍ ഹിന്ദുയുവതികളെ പീഡിപ്പിച്ചതായാണ് വിവരം. പക്ഷേ, ബി.ജെ.പി പ്രചരിപ്പിക്കുന്നത് പ്രേമിച്ചും കുട്ട ബലാത്സംഗം നടത്തിയും മുസ്ലിംയുവാക്കള്‍ ഹിന്ദു യുവതികളെ തങ്ങളുടെ വലയില്‍ കുടുക്കുന്നെന്നാണ്. എന്നാല്‍, ലവ് ജിഹാദിനെതിരായ ബി.ജെ.പി പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ട്വിറ്റര്‍ വിവാദങ്ങളിലൂടെ പുറത്തുവന്ന ചെറിയ വിചാരണ പോലും പാര്‍ട്ടി നേതൃത്വത്തെ മൗനികളാക്കി. മുസ്ലിം സ്ത്രീകളെ പ്രേമിച്ച് വിവാഹം ചെയ്യുന്നതാണ് ലവ് ജിഹാദെങ്കില്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ് ആദ്യം  നടപടി എടുക്കേണ്ടതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ മുസ്ലിം മുഖങ്ങളായ രണ്ട് ഭാരവാഹികള്‍-പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്വിയും പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈനും വിവാഹം ചെയ്തത് ഹിന്ദുസ്ത്രീകളെയാണ്. ലവ് ജിഹാദിന്‍െറ ഉത്തമ മാതൃകകള്‍! തീര്‍ന്നില്ല, പാര്‍ട്ടിയുടെ താരമുഖമായ, മഥുര എം.പി ഹേമമാലിനി ഇപ്പോഴത്തെ വിവാദത്തില്‍ ദീക്ഷിക്കുന്ന മൗനം കാപട്യത്തിന്‍േറതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഭാര്യയും മക്കളുമുള്ള അന്നത്തെ സൂപ്പര്‍താരം ധര്‍മേന്ദ്രയെ വിവാഹം ചെയ്യുന്നതിന് സ്വയം മുസ്ലിമായി നിയമതടസ്സം മറികടന്ന ചരിത്രം ഹേമമാലിനി മറന്നാലും രാജ്യം മറക്കില്ല. ധര്‍മേന്ദ്രയും മതംമാറി മുസ്ലിം പേര് സ്വീകരിച്ചത് ലവ് ജിഹാദിന്‍െറ ഹിന്ദുത്വവാദികള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒരേടല്ളേ?

വിചാരണത്തടവുകാര്‍ക്ക് പാതി നീതി

Posted: 08 Sep 2014 06:46 PM PDT

Image: 

ഇന്ത്യയിലെ ലക്ഷക്കണക്കിന് വിചാരണത്തടവുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സന്തോഷവാര്‍ത്തയാണ് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി ഇറക്കിയ ഉത്തരവ്. തങ്ങള്‍ക്കെതിരായ കേസില്‍ പരമാവധി എത്രകാലത്തേക്ക് ശിക്ഷിക്കപ്പെടാമോ അതിന്‍െറ പകുതിയെങ്കിലും തടവനുഭവിച്ചവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അടക്കമുള്ള ബെഞ്ച് കല്‍പിച്ചിരിക്കുന്നത്. ഇത് നടപ്പാക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്: നീതിന്യായ അധികൃതര്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആഴ്ചതോറും ജയിലുകള്‍ സന്ദര്‍ശിച്ച് അര്‍ഹരായവരെ വിട്ടയക്കാന്‍ അവിടെവെച്ചുതന്നെ ഉത്തരവുനല്‍കും; ഇത്തരം നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നിശ്ചിത സമയപരിധിക്കുള്ളില്‍ ഹൈകോടതിക്കും സുപ്രീംകോടതിക്കും നല്‍കിക്കൊണ്ടിരിക്കും. രാജ്യത്തെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്ന വിദേശികളെ വിട്ടയക്കണമെന്ന ഒരു ഹരജി പരിഗണിക്കെയാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ ഈ നടപടിയിലേക്ക് കടന്നത്.
നമ്മുടെ നീതി നടത്തിപ്പിലെ കാലവിളംബം നീതി നിഷേധമാകുന്നതിന്‍െറ ഉദാഹരണം കൂടി ഇതിലുണ്ട്. അസംകാരനായ മചങ് ലാലുങ്ങിന്‍െറ അനുഭവം രാജ്യത്തെ ഞെട്ടിച്ചത് 2005ലാണ്. ‘നാശനഷ്ടം വരുത്തി’ എന്ന കുറ്റം ചുമത്തി 1951ല്‍ അയാളെ തടങ്കലിലിട്ടു. 2005ല്‍ 77ാം വയസ്സില്‍ തെളിവില്ലാതെ വെറുതെവിട്ടു. 55 വര്‍ഷം നിരപരാധിയെ വിചാരണയില്ലാതെ തടവിലിട്ടത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. അക്കാലത്തുതന്നെ ലക്ഷക്കണക്കിന് പേര്‍ (അതില്‍ കുറെ നിരപരാധികളുംപെടും) വിചാരണത്തടങ്കലില്‍ 10ഉം കൂടുതലും വര്‍ഷം ചെലവിട്ടിരുന്നു. വധശിക്ഷ ലഭിക്കാവുന്ന കേസുകളിലൊഴിച്ച് പകുതി തടവനുഭവിച്ചവരെ വിട്ടയക്കാമെന്ന ഭേദഗതി (സി.ആര്‍.പി.സി 436-എ) ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്‍ വരുത്തിയത് ആ വര്‍ഷമാണ്. നിയമം മൂലം വ്യവസ്ഥ ചെയ്തിട്ടുപോലും അത് ഇത്രകാലവും നടപ്പായില്ല എന്നത്, നമ്മുടെ വ്യവസ്ഥിതി എത്രത്തോളം നിസ്സാരമായാണ് പൗരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഗണിച്ചതെന്നുകൂടി തെളിയിക്കുന്നുണ്ട്. ഇപ്പോള്‍ സുപ്രീംകോടതി ചൂണ്ടിക്കാണിച്ച പോലെ പുതിയ നിയമമോ ഉത്തരവോ ആവശ്യമില്ലാത്ത ഒന്നാണ് വിചാരണത്തടവുകാരില്‍ ലക്ഷങ്ങളെ വിട്ടയക്കുക എന്നത്. എന്നിട്ടും, വിട്ടയക്കാന്‍ അര്‍ഹതപ്പെട്ടവരെ പിന്നെയും തടങ്കലില്‍ പാര്‍പ്പിച്ചത് ഗുരുതരമായ വീഴ്ച തന്നെയാണ്. അവര്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്നുണ്ട്. 2005ല്‍ 436-എ വകുപ്പു ഭേദഗതിക്കുശേഷം അന്നത്തെ യു.പി.എ സര്‍ക്കാര്‍ ആകെചെയ്തത് സംസ്ഥാനങ്ങള്‍ക്കും ഹൈകോടതികള്‍ക്കും കത്തെഴുതുകയാണ്; ജില്ലകള്‍ തോറും റിവ്യൂ കമ്മിറ്റികള്‍ സ്ഥാപിക്കാന്‍. കഴിഞ്ഞു, പിന്നെ ഒന്നുമുണ്ടായില്ല. നിയമം നടപ്പാക്കാന്‍ നടപടിയുണ്ടായില്ല. പുതിയ സര്‍ക്കാര്‍ ഭരണമേറ്റശേഷം ഇക്കാര്യത്തില്‍ ചില നല്ല ചുവടുവെപ്പുകള്‍ ഉണ്ടായി. ആഗസ്റ്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്‍െറ മുന്‍കൈയില്‍ ആഭ്യന്തര-നിയമവകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി. സുപ്രീംകോടതിയുടെ ഇടപെടല്‍കൂടിയായതോടെ നീതി നടപ്പാകാന്‍ പോകുന്നു.
വൈകിയിട്ടാണെങ്കിലും നീതി പുലരുന്നു എന്നത് നല്ല കാര്യം. 2012ലെ കണക്കനുസരിച്ച് 3,85,135 തടവുകാരില്‍ 2,54,857 (66.2 ശതമാനം) വിചാരണ കാത്തുകഴിയുന്നവരാണ്. ഇതില്‍തന്നെ വലിയൊരു ഭാഗം ശിക്ഷാകാലാവധിയുടെ പകുതിയിലേറെ തടവനുഭവിച്ചവരാണ്. അവരെ വിട്ടയക്കുന്നതോടെ നീതി പുലര്‍ന്നു എന്നു പറയാനാവില്ല. ഒരുപാട്  തടവുകാര്‍ കള്ളക്കേസില്‍ ചേര്‍ക്കപ്പെട്ടവരായുണ്ട്. വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നശേഷം നിരപരാധികളെന്നുകണ്ട് വിട്ടയക്കപ്പെടുമ്പോള്‍ ആയുസ്സിന്‍െറ നഷ്ടത്തിന് പരിഹാരമുണ്ടാകണം. നിയമം ലംഘിച്ച് വ്യാജക്കേസുകള്‍ നിര്‍മിക്കുന്ന അധികൃതരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വ്യവസ്ഥ വേണം. തടവുകാര്‍ക്കെല്ലാം അവരുടെ നിയമപരമായ അവകാശങ്ങളെപ്പറ്റി അറിവുനല്‍കാന്‍ നടപടി വേണം. ദുരുദ്ദേശ്യപൂര്‍വം വിചാരണ നീട്ടിക്കൊണ്ടുപോകുന്ന പതിവ് ഇല്ലാതാകണം. ‘ജയിലല്ല, ജാമ്യമാണ് നിയമം’ എന്ന പ്രഖ്യാപിത ചട്ടം നടപ്പാകണം. വിചാരണത്തടവുകാര്‍ക്ക് അവകാശപ്പെട്ട ജയില്‍മുക്തി വര്‍ഷങ്ങളോളം നീണ്ടുപോയതില്‍ മനുഷ്യാവകാശ കമീഷന്‍പോലുള്ള സ്ഥാപനങ്ങള്‍ക്കുകൂടി പങ്കുണ്ട്. നിയമപരമായി കിട്ടേണ്ട അവകാശം വാങ്ങിക്കൊടുക്കാന്‍ മനുഷ്യാവകാശ കമീഷന് എന്തായിരുന്നു തടസ്സമെന്ന് പരിശോധിക്കാന്‍കൂടി പുതിയ സംഭവവികാസം സന്ദര്‍ഭമൊരുക്കുന്നു. സുപ്രീംകോടതിയുടെ ഇടപെടല്‍ വിചാരണത്തടവുകാര്‍ക്ക് താല്‍ക്കാലിക നീതി നല്‍കും. എന്നാല്‍, വിചാരണ പ്രക്രിയ വേഗത്തിലാകുമ്പോഴേ നീതി പൂര്‍ണമാവൂ.

ഹാട്രിക് സെറീന

Posted: 08 Sep 2014 12:52 PM PDT

Image: 
Subtitle: 
യു.എസ് ഓപണില്‍ സെറീനക്ക് ഹാട്രിക് കിരീടം

ന്യൂയോര്‍ക്: പ്രായം തളര്‍ത്താത്ത പടക്കുതിരയായ യു.എസ്.എയുടെ സെറീന വില്യംസിന് 18ാം ഗ്രാന്‍ഡ്സ്ളാം കിരീടവും ആറാം യു.എസ് ഓപണ്‍ കിരീടവും. വനിതാ വിഭാഗം ഫൈനലില്‍ ഡെന്‍മാര്‍കിന്‍െറ കരോലിന്‍ വോസ്നിയാക്കിയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് (6-3, 6-3) സെറീന ജേത്രിയായത്. 33കാരിയായ സെറീനക്ക് യു.എസ് ഓപണിലെ ഹാട്രിക് നേട്ടം കൂടിയാണിത്. 18 ഗ്രാന്‍ഡ്സ്ളാം സ്വന്തമാക്കിയതോടെ ക്രിസ് എവര്‍ട്ട്, മാര്‍ട്ടിന നവ്രതിലോവ എന്നിവര്‍ക്കൊപ്പം ഗ്രാന്‍ഡ്സ്ളാം നേട്ടത്തില്‍ നാലാംസ്ഥാനവും ഈ താരം സ്വന്തമാക്കി.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റുകളിലും പ്രീക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം പോകാനാവാതിരുന്ന സെറീന, യു.എസ് ഓപണില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് കിരീടനേട്ടം കുറിച്ചത്. ഫ്ളെഷിങ് മെഡോസില്‍ ഹാട്രിക് നേടിയതോടെ ക്രിസ് എവര്‍ട്ടിന്‍െറ ഹാട്രിക് റെക്കോഡിനൊപ്പമത്തൊനുമായി. ആറ് കിരീടമെന്ന എവര്‍ട്ടിന്‍െറ നേട്ടത്തിനും ഒപ്പമത്തെി. മാര്‍ട്ടിനക്കും നവ്രതിലോവയുടെയും ക്രിസ് എവര്‍ട്ടിന്‍െറയും മികവിനൊപ്പമത്തൊനായതില്‍ സന്തോഷമുണ്ടെന്ന് സെറീന മത്സരശേഷം പറഞ്ഞു. പ്രിയകൂട്ടുകാരി കൂടിയായ വോസ്നിയാക്കിക്ക് ഉടന്‍ തന്നെ ഗ്രാന്‍ഡ്സ്ളാം നേടാന്‍ കഴിയട്ടെ എന്നും സെറീന ആശംസിച്ചു.
  മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ വോസ്നിയാക്കി ഫൈനലില്‍ കാര്യമായ ശ്രമം നടത്തിയെങ്കിലും സെറീനയുടെ മികവിന് മുന്നില്‍ മുട്ടുകുത്തി.
ആദ്യ ഗെയിമില്‍ തന്നെ എയ്സിലൂടെ ബ്രേക്പോയന്‍റ് സേവ് ചെയ്ത സെറീനക്ക് ഡാനിഷ് താരത്തിന്‍െറ ഇരട്ടപ്പിഴവുകളും തുണയായി. പിന്നീട് 5-2ന് മുന്നിലത്തെിയ ആതിഥേയതാരം 6-3ന് ആദ്യസെറ്റ് കൈയിലാക്കി. രണ്ടാം സെറ്റില്‍ തന്‍െറ പ്രതിരോധമികവ് പുറത്തെടുത്തെങ്കിലും സെറീനയുടെ പവര്‍ ഷോട്ടുകളും വിന്നറുകളും കളിയുടെ ഗതിമാറ്റി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP