സ്വാഗതം
WELCOME

News Update..

Thursday, September 25, 2014

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം Madhyamam News Feeds

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം Madhyamam News Feeds

Link to

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം

Posted: 25 Sep 2014 01:15 AM PDT

Image: 

ന്യൂഡല്‍ഹി : മുപ്പതു രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വന്‍  വ്യവസായികളെ സാക്ഷി നിര്‍ത്തി  ബി.ജെ.പി സര്‍ക്കാരിന്‍റെ നൂതന പദ്ധതിയായ  ‘മേക്ക് ഇന്‍ ഇന്ത്യ’  വിജ്ഞാന്‍ ഭവനില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പുതിയ നിക്ഷേപങ്ങള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കുമായുള്ള ദേശീയ പദ്ധതി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പാണ് നടപ്പാക്കുന്നത്.

ചുവപ്പ് നാടക്ക് ഇനി വിട;ഇനി ചുവന്ന പരവതാനി -സുദീര്‍ഘമായ ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. ലോകത്ത് എവിടെയും നിങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാം. ഇന്ത്യയില്‍ നിര്‍മിക്കണം . ഇന്ത്യയിലേക്ക് വരൂ, ഇവിടെ നിര്‍മിക്കൂ. ഇന്ത്യയെ നിര്‍മാണ ഹബ് ആക്കി മാറ്റൂ -മോദി അഭ്യര്‍ഥിച്ചു.

സുഗമമായി വ്യവസായം നടത്താന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കും. ലൈസന്‍സിങ് ഉദാരമാക്കും. വാണിജ്യ ഇടനാഴികളും സ്മാര്‍ട്ട് സിറ്റികളും അതിവേഗ മെട്രോകളും ഉണ്ടാക്കും. എഫ്.ഡി.ഐ എന്നാല്‍ ഫസ്റ്റ് ഡെവലപ്പ് ഇന്ത്യ എന്നാണെന്ന് മോദി വിശേഷിപ്പിച്ചു. പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമാണ് തന്‍റെ സര്‍ക്കാര്‍. എല്ലാ വിഭാഗങ്ങള്‍ക്കിടയിലും പരസ്പര വിശ്വാസത്തിന്‍റെ അന്തരീക്ഷം ഉണ്ടാകണം. ഇന്ത്യയില്‍ നിന്ന് ഒരു വ്യവസായിയും നിര്‍ബന്ധിതമായി പുറത്തേക്കു പോകാനുള്ള സാഹചര്യം ഉണ്ടാകില്ളെന്നും പ്രധാനമന്ത്രി പറഞ്ഞു.

25 നിര്‍മാണ മേഖലകളില്‍ പുതിയ വ്യവസായം തുടങ്ങാന്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് മേക്ക് ഇന്‍  ഇന്ത്യ. നിര്‍മാണ മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. ഐ ടി, പ്രതിരോധം ,മരുന്ന് നിര്‍മാണം,ബയോ ടെക്നോളജി, ടൂറിസം , ഭക്ഷ്യ സംസ്കരണം,തുണി,ഇലക്ട്രോണിക്സ് , തുടങ്ങിയവയാണ് മേഖലകള്‍. 48 മണിക്കൂറിനകം നിക്ഷേപകന്‍റെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധ സമിതിക്കു രൂപം നല്‍കും .
പ്രമുഖ വ്യവസായികളായ അസിം പ്രേംജി (വിപ്രോ) , കുമാരമംഗലം ബിര്‍ല (ആദിത്യ ബിര്‍ല) മുകേഷ് അംബാനി (റിലയനസ് ), ചന്ദ കൊച്ചാര്‍(ഐ.സി.ഐ.സി.ഐ ),ഫില്‍ ഷാ (ലോക്ഹീഡ് )സൈറസ് മിസ്ത്രി (ടാറ്റാ ) തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. 

സര്‍വീസുകള്‍ താളം തെറ്റി

Posted: 25 Sep 2014 12:38 AM PDT

മലപ്പുറം: ഡീസല്‍ പ്രതിസന്ധി മൂലം മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സര്‍വീസുകള്‍ താളംതെറ്റി. രാവിലെ രണ്ടു സര്‍വീസുകള്‍ റദ്ദാക്കി. നിരവധി ബസുകള്‍ സമയക്രമം തെറ്റിയാണ് ഓടിയത്. രാവിലെ നിലമ്പൂരില്‍നിന്ന് 2,000 ലിറ്റര്‍ ഡീസല്‍ കൊണ്ടുവന്ന് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയെങ്കിലും ഉച്ചയോടെ ഇതും തീര്‍ന്നു. വൈകുന്നേരമാണ് ഡീസല്‍ എത്തിയത്. ഇന്ധനം തീരാറായ വിവരം ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതരെ ഡിപ്പോയില്‍നിന്ന് അറിയിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം.
ഡീസല്‍ തീര്‍ന്ന കാര്യം മനസ്സിലാക്കി രാത്രി തന്നെ നിലമ്പൂരില്‍നിന്ന് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അവിടെ വൈദ്യുതി തടസ്സപ്പെട്ടത് കാരണം രാവിലെയാണ് നിറക്കാനായത്. ഇതോടെ രാവിലെ 5.45നുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ്, 6.15നുള്ള കോഴിക്കോട്-ചാലിയം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. തൃശൂരില്‍നിന്ന് ഇന്ധനം നിറക്കാന്‍ നിര്‍ദേശിച്ചാണ് തിരുവനന്തപുരം, എറണാകുളം സര്‍വീസുകള്‍ അയച്ചത്. എട്ടിന് സ്റ്റാന്‍ഡില്‍ കയറിയ കോഴിക്കോട്-പാലക്കാട് വണ്ടി യാത്രക്കാരുമായി ഡീസലടിക്കാന്‍ ക്യൂവില്‍നിന്നു. ഒരു മണിക്കൂര്‍ സമയമെടുക്കുമെന്ന് മനസ്സിലാക്കിയ അധികൃതര്‍ 8.10ന്‍െറ മലപ്പുറം-പാലക്കാട് സര്‍വീസില്‍ കോഴിക്കോട്നിന്ന് വന്ന ബസ്സിലുള്ളവരെ കയറ്റി നേരത്തേ അയച്ചു. 8.10ന്‍െറ ബസ് പ്രതീക്ഷച്ചത്തെിയ യാത്രക്കാര്‍ ഇത് നേരത്തേ പോയതറിഞ്ഞ് ബഹളം വെക്കുകയും ചെയ്തു. ഇന്ധനം നിറക്കാന്‍ കാത്തുനിന്ന് പല ബസുകളുടെയും സമയം തെറ്റി. ഉച്ചയായപ്പോഴേക്കും നിലമ്പൂരില്‍നിന്ന് കൊണ്ടുവന്ന ഡീസലും തീര്‍ന്നു. വൈകീട്ട് നാലിനുശേഷമാണ് ആവശ്യമായ ഇന്ധനവുമായി ടാങ്കറുകള്‍ മലപ്പുറം ഡിപ്പോയിലത്തെിയത്.

ഡി.ജി.പിയുടെ നിര്‍ദേശം മറികടന്ന് വാഹന പരിശോധന

Posted: 24 Sep 2014 11:56 PM PDT

കോഴിക്കോട്: ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം മറികടന്ന് ഹൈവേ പൊലീസ് നടത്തുന്ന വാഹന പരിശോധന യാത്രക്കാര്‍ക്ക് പീഡനമാകുന്നു. അപകടത്തില്‍പെടുന്ന പൊതുജനങ്ങളെ രക്ഷിക്കുകയും റോഡപകടങ്ങള്‍ ഉണ്ടാകാതെ നോക്കുകയുമാണ് ഹൈവേ പൊലീസിന്‍െറ പ്രധാന ചുമതലയെങ്കില്‍ വളവുകളിലും തിരക്കൊഴിഞ്ഞ ഇടങ്ങളിലും മറഞ്ഞുനിന്ന് വാഹനം പരിശോധിച്ച് പിഴ ഈടാക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യം.
ഡി.ജി.പി കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവിനെക്കുറിച്ച് ഒരറിവുമില്ലാതെ യാത്രക്കാരോട് തട്ടിക്കയറുന്ന പ്രവണതയും വര്‍ധിച്ചു. ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കാത്തതിന്‍െറ പേരില്‍ ബുധനാഴ്ച രാമനാട്ടുകര ബൈപാസിലെ അറപ്പുഴ ടോള്‍ ബൂത്തിന് സമീപം യുവാവിനെ ഹൈവേ പൊലീസ് സംഘം ഏറെനേരം തടഞ്ഞുവെച്ചു. ലൈസന്‍സിന്‍െറ അറ്റസ്റ്റ്ചെയ്ത കോപ്പി കാണിച്ചിട്ടും എസ്.ഐ യുവാവിനെ വിടാന്‍ തയാറായില്ല. ഒടുവില്‍ ഉത്തരമേഖല എ.ഡി.ജി.പി ഇടപെട്ടതോടെയാണ് യുവാവിന് മോചനമായത്.
ഡി.ജി.പിയുടെ സര്‍ക്കുലര്‍ മറികടന്ന് പ്രവര്‍ത്തിച്ച ഹൈവേ പൊലീസ് എസ്.ഐ പി. പ്രകാശനെ എ.ഡി.ജി.പി താക്കീത് ചെയ്തു.
ഡ്രൈവിങ് ലൈസന്‍സടക്കം രേഖകളുടെ ഒറിജിനല്‍ കൈവശമില്ളെങ്കില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി പരിശോധന ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടാല്‍ അടുത്ത പൊലീസ് സ്റ്റേഷനുകളില്‍ ഒറിജിനല്‍ കാണിക്കുകയോ അറ്റസ്റ്റഡ് കോപ്പി 15 ദിവസത്തിനകം തപാലില്‍ അയച്ചാല്‍ മതിയെന്നും 1989ലെ റോഡ് റഗുലേഷന്‍സ് ആക്ടില്‍ പറയുന്നു. ഇതനുസരിച്ച് ഡി.ജി.പി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നേരത്തെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഒറിജിനല്‍ രേഖകള്‍ക്ക് പകരം അറ്റസ്റ്റഡ് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കരുതെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.
ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം ഒറിജിനല്‍ രേഖകള്‍ യാത്രക്കാരന്‍െറ താമസ സ്ഥലത്തിനടുത്ത പൊലീസ് സ്റ്റേഷനില്‍ കാണിച്ചാല്‍ മതിയെന്നും ഡി.ജി.പിയുടെ സര്‍ക്കുലറിലുണ്ട്.
ഇതനുസരിച്ച് എറണാകുളം സ്വദേശി വാഹന പരിശോധനക്കിടെ കോഴിക്കോട്ട് പിടിക്കപ്പെട്ടാല്‍, 15 ദിവസത്തിനകം സ്വന്തം പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനില്‍ രേഖ ഹാജരാക്കിയാല്‍ മതി.
ഈ സര്‍ക്കുലര്‍ നിലവിലിരിക്കെയാണ് അറപ്പുഴയില്‍ യുവാവിനെ തടഞ്ഞുവെച്ച് ഹൈവേ പൊലീസ് പീഡിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ച് യാത്രചെയ്ത യുവാവ്, ബൈക്കിന്‍െറ ആര്‍.സി, ഇന്‍ഷുറന്‍സ്, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനല്‍ കാണിച്ചപ്പോള്‍, ലൈസന്‍സിന്‍െറ ഒറിജിനല്‍ ആവശ്യപ്പെട്ട് എസ്.ഐ തടഞ്ഞുവെക്കുകയായിരുന്നു.
ഡി.ജി.പിയുടെ സര്‍ക്കുലറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തട്ടിക്കയറിയ എസ്.ഐ, തന്നെ നിയമം പഠിപ്പിക്കേണ്ടെന്നും പിഴ അടക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഉത്തരമേഖല എ.ഡി.ജി.പി പ്രശ്നത്തില്‍ ഇടപെട്ടത്.
വളവുകളിലും മറ്റും ഒളിഞ്ഞുനില്‍ക്കാതെ, ഹൈവേ പട്രോള്‍ സംഘം ആള്‍തിരക്കുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടി ചെയ്യണമെന്ന് ഡി.ജി.പിയുടെ 7/2009 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.
വാഹനങ്ങളുടെ റെക്കോഡ് പരിശോധിക്കുക എന്നതല്ല, മറിച്ച് തെറ്റായ ഡ്രൈവിങ് കണ്ടുപിടിക്കുകയാണ് വാഹനം പരിശോധിക്കുന്നതിന്‍െറ ഉദ്ദേശ്യമെന്നും അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവരെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കുകയാണ് പ്രധാന ചുമതലയെന്നും ഇതേ സര്‍ക്കുലറില്‍ പറയുന്നു.
വാഹന പരിശോധന നടത്തുമ്പോള്‍ ചാര്‍ജുള്ള ഓഫിസര്‍ ഒരു വാഹന ഡ്രൈവറെയും പൊലീസ് വാഹനത്തിന്‍െറ അടുത്തേക്ക് വിളിച്ചുവരുത്തരുതെന്നും ഡ്രൈവറുടെ അടുത്തേക്ക് ചെന്ന് കുറ്റകൃത്യം ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറിലുണ്ട്.
വാഹനം ഓടിക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന് ഡി.ജി.പിയുടെ 10/09 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.
കുറ്റം ചെയ്തെന്ന് കണ്ടാലും ഡ്രൈവറെ സര്‍ എന്നോ മാഡം എന്നോ, സുഹൃത്തേ എന്നോ അഭിസംബോധന ചെയ്യണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ പൊലീസ് യാത്രക്കാരോട് തട്ടിക്കയറുന്ന പ്രവണതയും വര്‍ധിച്ചു.

ഐ.എസിനെതിരായ ആക്രമണത്തില്‍ സൗദിക്ക് സജീവ പങ്കാളിത്തം

Posted: 24 Sep 2014 11:28 PM PDT

Image: 

റിയാദ്: മധ്യപൗരസ്ത്യ മേഖലയില്‍ സമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്ന തീവ്രവാദ സംഘമായ ഐ.എസിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ സൗദി അറേബ്യ സജീവമായി പങ്കാളിത്തം വഹിച്ചതായി പ്രതിരോധ വകുപ്പിന്‍െറ കൂടി ചുമതല വഹിക്കുന്ന അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും വിദേശകാര്യ മന്ത്രി അമീര്‍ സഊദ് അല്‍ഫൈസലും വ്യക്തമാക്കി. സൗദിക്ക് പുറമെ, യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ജോര്‍ദാനും സിറിയയിലെ ഐ.എസ് താവളമായ റഖക്ക് നേരെയുള്ള വ്യോമാക്രമണത്തില്‍ പങ്കെടുത്തു. ഐ.എസിനെതിരായ യുദ്ധം അമേരിക്കയുടെ മാത്രം ദൗത്യമല്ളെന്നും മേഖലയിലെ സഖ്യരാജ്യങ്ങളും തീവ്രവാദത്തിനെതിരെ പോരാടാന്‍ അമേരിക്കയോട് സഹകരിക്കുന്ന ഇതര രാജ്യങ്ങളും ആക്രമണത്തില്‍ അണി നിരന്നിട്ടുണ്ടെന്നും ബാറാക് ഒബാമ വ്യക്തമാക്കി.
ഈ മാസം 12ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ ചേര്‍ന്ന യോഗത്തില്‍ മേഖലയിലെ പത്ത് രാജ്യങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനത്തിന്‍െറ ഭാഗമായാണ് ഐ.എസ് താവളങ്ങള്‍ക്കെതിരെ ആക്രമണം ആരംഭിച്ചത്. തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ സൗദി അറേബ്യ ഒരിക്കലും സംശയിച്ചുനില്‍ക്കില്ളെന്ന് വിദേശകാര്യ മന്ത്രി അമീര്‍ സഊദ് അല്‍ഫൈസല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. സൗദി റോയല്‍ എയര്‍ഫോഴ്സിലെ വൈമാനികരും ഭടന്മാരും തങ്ങളുടെ ദൗത്യം ഭംഗിയായി നിറവേറ്റിയതായി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കി കളങ്കം വരുത്തുകയും മേഖലയിലെ സമാധാനത്തിനും സമാധാനം കാംക്ഷിക്കുന്ന രാജ്യങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ഐ.എസിനെതിരെ പോരാടുന്നത് ധാര്‍മിക ബാധ്യതയാണെന്ന് കിരീടാവകാശി പറഞ്ഞു.
ഐ.എസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ സൗദി സൈനിക വിമാനങ്ങള്‍ സുരക്ഷിതമായി അതിന്‍െറ താവളങ്ങളില്‍ തിരിച്ചത്തെിയതായും പ്രതിരോധ മന്ത്രി പറഞ്ഞു.
 

ചൊവ്വാ ദൗത്യത്തിന്‍െറ പ്രസക്തി

Posted: 24 Sep 2014 11:17 PM PDT

Image: 

സി.വി. രാമനോട് അദ്ദേഹത്തിന്‍െറ ഗവേഷണ വിദ്യാര്‍ഥികളില്‍ ഒരാള്‍ ഒരിക്കല്‍ വേദനയോടെ പറഞ്ഞുവത്രേ: ‘കേംബ്രിജിലെയും മറ്റും ലാബുകളില്‍ 10 കിലോ വാട്ട് പവറുള്ള പ്രകാശസ്രോതസ്സുകളുപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. നമുക്കാകട്ടെ ഒരു കിലോ വാട്ടിന്‍െറ സ്രോതസ്സേ ഉള്ളൂ. നമുക്കെങ്ങനെ അവരോട് കിടപിടിക്കാനാകും?’
രാമന്‍ പറഞ്ഞ മറുപടി ഇതായിരുന്നു: ‘നമ്മുടെ ഒരു കിലോ വാട്ട് പവറിനോട് ഒമ്പത് കിലോവാട്ട് മസ്തിഷ്ക പവര്‍ കൂടി ചേര്‍ത്താല്‍ മതിയല്ളോ.’ അങ്ങനെ രാമനും കുട്ടികളും ലോകത്തിന്‍െറ മുന്നണിയില്‍തന്നെ എത്തി. അക്ഷരാര്‍ഥത്തില്‍ അതുതന്നെയാണ് ഇപ്പോള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ വീണ്ടും ചെയ്തിരിക്കുന്നത്. കുറഞ്ഞ പവര്‍ ഉള്ള ഒരു പി.എസ്.എല്‍.വി റോക്കറ്റും അതിന്‍െറ ഒമ്പത് ഇരട്ടി മസ്തിഷ്ക പവറും ചേര്‍ത്ത് പത്തിരട്ടി ശക്തിയുള്ള അമേരിക്കയുടെ റോക്കറ്റിനുമേല്‍ വിജയം നേടാന്‍ നമുക്കു കഴിഞ്ഞിരിക്കുന്നു.
എന്താണ് നാം നേടിയത്? ചൊവ്വയില്‍ സ്വന്തമായി വാഹനം എത്തിക്കുന്ന നാലാമത്തെ രാജ്യമാണിപ്പോള്‍ ഇന്ത്യ. നമുക്ക് മുന്നേ അതിന് കഴിഞ്ഞവര്‍ യു.എസ്സും റഷ്യയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും മാത്രം. ചൈനയും ജപ്പാനും ശ്രമിച്ചു പരാജയപ്പെട്ടുപോയി. മുന്‍ പറഞ്ഞ രാജ്യങ്ങള്‍ക്കെല്ലാം നമ്മളുടേതിനേക്കള്‍ പതിന്മടങ്ങ് ശക്തിയുള്ള റോക്കറ്റ് ഉണ്ട്. അതുകൊണ്ട്, അവര്‍ ചെയ്തത് ഇതാണ്: ഭൂമിയില്‍നിന്ന് വിക്ഷേപിക്കുന്ന വാഹനം ഒന്നോ, രണ്ടോ തവണ ഭൂമിയെ ചുറ്റിയശേഷം നേരെ ചൊവ്വയിലേക്ക് കുതിക്കുന്നു. നമ്മളോ, ശക്തികുറഞ്ഞവരുടെ മാര്‍ഗം സ്വീകരിച്ചു. ശക്തര്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്യുന്ന ജോലി നമ്മള്‍ കൂടുതല്‍ സമയമെടുത്തു ചെയ്തു. ഭൂമിയില്‍നിന്ന് തൊടുത്തുവിട്ട റോക്കറ്റ് ആദ്യം ഭൂമിക്കുചുറ്റും ഒരു ദീര്‍ഘവൃത്ത പഥത്തില്‍ സഞ്ചരിക്കുന്നു. അങ്ങനെ സഞ്ചരിക്കുന്നതിനിടെ ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്ത്  (അപോജിയില്‍) എത്തുമ്പോള്‍ റോക്കറ്റ് ഏതാനും മിനിറ്റ് ജ്വലിപ്പിക്കുക. അപ്പോള്‍ വാഹനത്തിന്‍െറ വേഗം കൂടും, പഥം കൂടുതല്‍ ദീര്‍ഘവൃത്തമാകും. വീണ്ടും അപോജിയില്‍ എത്തുമ്പോള്‍ റോക്കറ്റ് ജ്വലിപ്പിച്ച് പഥം ഉയര്‍ത്തും. ഈ വിധം അഞ്ചു പ്രാവശ്യം പഥം ഉയര്‍ത്തിക്കഴിയുമ്പോള്‍ ഒരു ചെറിയ തള്ളുകൊണ്ട് വാഹനത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് വിടുവിക്കാന്‍ കഴിയും. അതും അപോജി റോക്കറ്റ് തന്നെ ചെയ്യും. അതോടെ, വാഹനം സൂര്യനു ചുറ്റുമുള്ള ഒരു പഥത്തിലേക്ക് പ്രവേശിക്കും. അവിടെയും പതുക്കെ വേഗത കൂട്ടി ചൊവ്വയെ പിന്തുടരുന്ന പഥത്തിലത്തെുന്നു. ചൊവ്വയുടെ അടുത്തത്തെുന്നതോടെ വേഗത സെക്കന്‍ഡില്‍  22 കിലോമീറ്ററില്‍നിന്ന് ഒരു കിലോമീറ്ററിലേക്ക് കുറക്കണം. അല്ളെങ്കില്‍, ചൊവ്വയെ കടന്ന് അത് അപ്പുറം പോകും. വേഗത കുറക്കാനായി റോക്കറ്റിനെ നേരെ എതിര്‍ദിശയിലേക്ക് തിരിച്ച് ജ്വലിപ്പിക്കുകയാണ് വേണ്ടത്. വേഗത കുറയുമ്പോള്‍ ചൊവ്വ ഗുരുത്വാകര്‍ഷണംവഴി വാഹനത്തെ പിടിച്ചെടുക്കും. അപ്പോള്‍ ഗുരുത്വാകര്‍ഷണം കാരണം വേഗത കൂടാന്‍ തുടങ്ങും. സെക്കന്‍ഡില്‍ അഞ്ചു കിലോമീറ്ററില്‍ അധികമാകും.  അതും കുറച്ച് 3-4 കിലോമീറ്ററിലേക്ക് കൊണ്ടുവന്നാല്‍ പിന്നെ, വാഹനം ഏകദേശം 400 കിലോ മീറ്റര്‍ ഉയരത്തില്‍ ചൊവ്വയെ ചുറ്റിത്തുടങ്ങും. അപ്പോള്‍ സൗര പാനലുകള്‍ നിവര്‍ത്തണം, കാമറകളും മറ്റുപകരണങ്ങളും പ്രവര്‍ത്തിപ്പിച്ചു തുടങ്ങണം. ഇതൊന്നും അപ്പപ്പോള്‍ നിര്‍ദേശങ്ങളയച്ച് ചെയ്യാന്‍ കഴിയില്ല. കാരണം, ഒരു സന്ദേശം അവിടെ എത്താന്‍ 12 മിനിറ്റെടുക്കും. അതുകൊണ്ട് എല്ലാം മുന്‍കൂട്ടി കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്തിരിക്കുകയാണ്. ആ ഇലക്ട്രോണിക് തലച്ചോറിന്‍െറ ക്ഷമതയും പ്രോഗ്രാം തയാറാക്കിയ ശാസ്ത്രസംഘത്തിന്‍െറ ബുദ്ധി വൈഭവവുമാണ് വിജയവും പരാജയവും തീരുമാനിക്കുന്നത്.
മംഗള്‍യാന്‍ പുറപ്പെട്ട് 15 ദിവസം കഴിഞ്ഞ് പുറപ്പെട്ട അമേരിക്കയുടെ മാവെന്‍ മംഗള്‍യാനെക്കാള്‍ രണ്ടു ദിവസം മുമ്പ് അവിടെയത്തെി. പക്ഷേ, മാവെന് ചെലവായ തുകയുടെ പത്തിലൊന്നേ മംഗള്‍യാന്‍ അവിടെ എത്തിക്കാന്‍ ചെലവായുള്ളൂ. വെറും 450 കോടി രൂപ. (ഇസ്രോ എന്ന സ്ഥാപനത്തിന്‍െറ നിത്യനിദാന ചെലവുകള്‍ പരിഗണിക്കാതെ മംഗള്‍യാന്‍െറ മാത്രം ചെലവു പറയുന്നതില്‍ കാര്യമില്ല. ഇത് മാവെന്‍െറ കാര്യത്തിലും ശരിയാണെന്നു മാത്രം). ചുരുക്കത്തില്‍  നമ്മുടെ നേട്ടം ഇതൊക്കെയാണ്: ഏറ്റവും കുറഞ്ഞ ചെലവില്‍, കുറഞ്ഞ ശക്തിയുള്ള, എന്നാല്‍, നമുക്ക് എപ്പോഴും ആശ്രയിക്കാവുന്ന ഒരു റോക്കറ്റ് ഉപയോഗിച്ച് ഒരു വാഹനത്തെ ചൊവ്വയില്‍ എത്തിച്ചു. ആദ്യ ശ്രമത്തില്‍ത്തന്നെ വിജയിക്കുകയും ചെയ്തു. ശാസ്ത്രലോകത്ത് ഇന്ത്യയുടെ  യശസ്സും നമ്മുടെ ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസവും ഉയര്‍ത്താന്‍ അത് സഹായിച്ചു.
എന്നാല്‍, ചന്ദ്രനില്‍ വെള്ളം കണ്ടത്തെി എന്ന് മുമ്പു പറഞ്ഞതുപോലെ ചൊവ്വയില്‍ മീതെയ്ന്‍ കണ്ടത്തെി, അതുകൊണ്ട് അവിടെ ജീവജാലങ്ങളുണ്ട് എന്നൊന്നും ഐ.എസ്.ആര്‍.ഒ പ്രഖ്യാപിക്കരുത്. സൗരയൂഥം രൂപം കൊണ്ട് നെബുലയില്‍ത്തന്നെ അല്‍പമൊക്കെ മീതെയ്ന്‍ ഉണ്ടായിരുന്നു എന്ന് നമുക്കറിയാം. അതിലും കൂടുതല്‍ മീതെയ്ന്‍ ഉണ്ടെങ്കിലേ ജീവന്‍െറ സൂചന  ആകുന്നുള്ളൂ. അന്തരീക്ഷ പഠനമാണ് നാം പ്രധാനമായും ലക്ഷ്യമിടുന്നത്. അതില്‍ വലിയ നേട്ടം പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. കാരണം, പി.എസ്.എല്‍.വിക്ക് ഉയര്‍ത്താന്‍ കഴിയുന്ന കുറച്ച് ഭാരമേ (ഏകദേശം 15 കിലോഗ്രാം) പേലോഡ് ആയിട്ടുകൊണ്ടുപോയിട്ടുള്ളൂ. കൂടുതല്‍ മികച്ച പഠനത്തിന് അതു മതിയാവില്ല. ശക്തികൂടിയ ക്രയോജനിക് എന്‍ജിന്‍ വികസിപ്പിച്ചെടുക്കുംവരെ കൂടുതല്‍ വലിയ ഉപകരണങ്ങള്‍ ചൊവ്വയിലത്തെിക്കാന്‍ നമുക്കാവില്ല.
നാം എന്തു ചെയ്യണം?
സാങ്കേതികശേഷി നാം തെളിയിച്ചുകഴിഞ്ഞു. എന്നാല്‍, വലിയ ചെലവു ചെയ്ത് ബഹിരാകാശരംഗത്ത് മത്സരിക്കാന്‍ നമുക്കാവില്ല. അതുകൊണ്ട് നമ്മെപ്പോലുള്ള വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഉണ്ടാക്കിയെടുക്കേണ്ടത്. സമ്പത്തും ശാസ്ത്രരംഗത്തെ നേട്ടങ്ങളും പൂള്‍ ചെയ്യപ്പെടണം. മത്സരം വേണ്ടെന്നല്ല, സഹകരണത്തിനുള്ള അവസരങ്ങള്‍ കണ്ടത്തെണമെന്നു മാത്രം. ഇന്ത്യക്ക് അതില്‍ നേതൃത്വപരമായ പങ്കുവഹിക്കാന്‍ കഴിയും. നാസയോടു കിടപിടിക്കുന്ന ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രം സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് വികസിപ്പിച്ചെടുക്കണം.
ചൊവ്വാഭയം ഏറെയുള്ള ഒരു രാജ്യമാണ് നമ്മുടേത്. ജ്യോത്സ്യന്മാര്‍ ചൊവ്വയെ യുദ്ധത്തിന്‍െറ ദേവനും പാപിയും ആയാണ് ചിത്രീകരിക്കുന്നത് അതിന് ചോരയുടെ നിറമുള്ളതുകൊണ്ട് പണ്ടത്തെ ജ്യോതിഷികള്‍ അജ്ഞത മൂലം നടത്തിയ നിഗമനങ്ങളാണ്. ചുവപ്പുനിറത്തിന് കാരണം അവിടെ ധൂളി രൂപത്തില്‍ ഇരുമ്പിന്‍െറ ഓക്സൈഡുകള്‍ ധാരാളം ഉള്ളതാണെന്ന് ഇന്ന് നമുക്കറിയാം. ജ്യോതിഷം പോലുള്ള പ്രാകൃത വിശ്വാസങ്ങളെ ജനങ്ങളില്‍ ഇല്ലായ്മ ചെയ്യാനുള്ള ശാസ്ത്രബോധവത്കരണത്തിന് നല്ളൊരവസരമാണ് ചൊവ്വാ ദൗത്യവിജയം. സര്‍ക്കാര്‍ അതിന് തയാറായാല്‍ നന്നാകും.
ചൊവ്വ പഠനത്തിന്‍െറ പ്രധാന്യം
ചൊവ്വ പഠനാര്‍ഹമായ ഒരു ഗ്രഹമാണ്. ഭാവിയില്‍ അവിടെ കോളനി സ്ഥാപിക്കാം എന്ന പ്രതീക്ഷ കൊണ്ടല്ല. സൗരയൂഥത്തിന്‍െറ രൂപവത്കരണത്തെ സംബന്ധിച്ച ശരിയായ ഒരു സിദ്ധാന്തം വികസിപ്പിച്ചെടുക്കാന്‍ അത്തരം ഒരു പഠനം ഉപകരിക്കും എന്നതുകൊണ്ടാണ്. ഗ്രഹങ്ങളുടെ താരതമ്യപഠനത്തില്‍നിന്ന് നമുക്ക് ഒരു കാര്യം ബോധ്യമാകും. ബുധന്‍ നന്നെ ചെറുതാണ്. ശുക്രന്‍ അതിലും വലുത്, ഭൂമി കുറേക്കൂടി വലുത്. സ്വാഭാവികമായും ചൊവ്വ ഭൂമിയേക്കാള്‍ വലുതാകേണ്ടതായിരുന്നു. കാരണം അതിനപ്പുറമുള്ള വ്യാഴം അതി ഭീമന്‍ (ഭൂമിയുടെ 1300 ഇരട്ടി) ആണ്. ഗ്രഹരൂപവത്കരണ ഘട്ടത്തില്‍ ചൊവ്വക്ക് എന്തോ അത്യാഹിതം സംഭവിച്ചുകാണണം. അനേകായിരം നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഗ്രഹങ്ങളെ കണ്ടത്തെിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്തരം അത്യാഹിതങ്ങള്‍ മറ്റിടങ്ങളിലും സംഭവിച്ചുകൂടെന്നില്ല. വ്യാഴത്തെപ്പോലെ ഒരു ഭീമന്‍ ഗ്രഹം ആദ്യം ജനിച്ചു കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ഗ്രഹങ്ങള്‍ക്ക് കിട്ടേണ്ട പദാര്‍ഥം അത് പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ചൊവ്വക്ക് സംഭവിച്ചത് അതാണോ എന്ന് കണ്ടത്തെണം. സൗരേതര ഗ്രഹങ്ങളെ (exoplanets) കുറിച്ചുള്ള പഠനത്തില്‍ ഇത്തരം അറിവുകള്‍ പ്രയോജനകരമാകും.
സ്കൂളുകളിലും കോളജുകളിലും ജ്യോതിശാസ്ത്രവും ശാസ്ത്രത്തിന്‍െറ രീതിയും എല്ലാം ചര്‍ച്ച ചെയ്യാനുള്ള ഒരവസരമായി മംഗള്‍യാന്‍ വിജയത്തെ കാണണം.
l

ചൊവ്വയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ടു

Posted: 24 Sep 2014 11:13 PM PDT

Image: 

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ‘മംഗള്‍യാന്‍റെ’ ആദ്യഫലം പുറത്തുവന്നു.  മംഗള്‍യാന്‍ എടുത്ത ചൊവ്വാ ഗ്രഹത്തിന്‍റെ പ്രഥമ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തു വിട്ടു. മംഗള്‍യാന്‍ ഇന്നലെ പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടത്. 

മംഗള്‍യാന്‍ പകര്‍ത്തിയ പത്തോളം ചിത്രങ്ങളില്‍ ഒന്നാണിത്. 7,300 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ചിത്രമാണ് ഇതെന്നും ചിത്രങ്ങള്‍ നല്ല ക്വാളിറ്റി ഉള്ളവയാണെന്നും ഐ.എസ് .ആര്‍. ഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ബഹിരാകാശ ഗവേഷണ രംഗത്തെ നിര്‍ണായക ചുവടുവെപ്പിലേക്ക് ബുധനാഴ്ചയാണ് രാജ്യം കാലെടുത്തുവെച്ചത്. ബുധനാഴ്ച രാവിലെ 7.17 നായിരുന്നു മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.

കാമറയടക്കം അഞ്ചു നിരീക്ഷണ ഉപകരണങ്ങളാണു മംഗള്‍യാനിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥെയ്ന്‍ സാന്നിധ്യത്തിന്‍റെ അളവും ഉറവിടവും സംബന്ധിച്ചതാണ് പ്രധാന നിരീക്ഷണം.

 

അന്തിമ വിജ്ഞാപനം വരെ പശ്ചിമഘട്ടത്തില്‍ നിര്‍മാണം നടത്തരുത് –ഹരിത ട്രൈബ്യൂണൽ

Posted: 24 Sep 2014 10:40 PM PDT

Image: 

ന്യൂഡല്‍ഹി: അന്തിമ വിജ്ഞാപനം വരുന്നത് വരെ പശ്ചിമഘട്ടത്തില്‍  പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ സംരക്ഷിക്കണമെന്നും അന്തിമ വിജ്ഞാപനം വരുന്നത്​ ​വരെ  നവംബർ 13 ലെ ഉത്തരവ്​  നടപ്പിലാക്കണമെന്നും ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന്​ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയിലാണ്​  ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്.

അന്തിമ വിജ്ഞാപനം വിജ്ഞാപനം വരുന്നത്​ വരെ പശ്ചിമട്ടത്തിൽ ഒരു തരത്തിലുള്ള നിർമാണ ​പ്രവർത്തനങ്ങൾ പാടില്ലെന്നും ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു. എന്നാൽ പശ്ചിമഘട്ട സംരക്ഷണത്തിന്​ ഏത് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന കാര്യത്തില്‍ ഇടപെടില്ലെന്നും  ഇക്കാര്യം വനം പരിസ്ഥിതി മന്ത്രാലയത്തിന് തീരുമാനിക്കാമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.

കസ്​തൂരി രംഗൻ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പരിസ്ഥിതി ​ദുർബല ​പ്രദേശങ്ങളെ ഉൾപ്പെടുത്തി നവംബർ 13 ന്​ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്​ കേരളത്തിലെ 123 വില്ലേജുകളി​െല 13,000ൽ അധികം ചതുര​ശ്ര കിലോമീറ്റിൽ  സ്ഥലങ്ങൾ പരിസ്ഥിതി ദുർബല ​പ്രദേശങ്ങളുടെ പട്ടികയിൽ ഉൾ​െപട്ടിരുന്നു. ജനവാസകേന്ദ്രങ്ങൾ ഉൾപ്പെട്ടതിനാൽ പരിസ്ഥിതി ലോല ​​പ്രദേശങ്ങൾ പുന:ർ നിർണയിക്കണമെന്ന്​ കേരളം ആവശ്യപ്പെട്ടിരുന്നു.
നവംബർ 13ലെ വിജ്ഞാപന​​പ്രകാരം പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ പാറപൊട്ടിക്കൽ, മണൽ ഖനനം, കെട്ടിടസമുച്ചയങ്ങളുടെ നിർമാണം എന്നിവ വിലക്കിയിരിക്കുന്നു.
 

അല്‍ജീരിയയില്‍ ഐ.എസ് അനുകൂല സംഘടന ഫ്രഞ്ച് പൗരനെ വധിച്ചു

Posted: 24 Sep 2014 10:00 PM PDT

Image: 

അല്‍ജിയേഴ്സ്: അല്‍ജീരിയയില്‍ പിടിയിലായ ഫ്രഞ്ച് വിനോദസഞ്ചാരിയെ   ഐ.എസ് അനുകൂല സംഘടന വധിച്ചു. ഫ്രഞ്ച് പൗരനും പര്‍വതാരോഹകനുമായ ഹെര്‍വ് ഗൗര്‍ദലിനെയാണ് തലയറുത്ത് കൊന്നത്. ഫ്രഞ്ച് സര്‍ക്കാറിന് രക്തം കൊണ്ടുള്ള സന്ദേശം എന്ന പേരില്‍ ദൃശ്യങ്ങള്‍ ഓണ്‍ ലൈനില്‍ പോസ്റ്റ് ചെയ്തു.
ഗൗര്‍ദലിന്‍െറ കൊല ക്രൂരവും ഭീരുത്വപരവുമാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്ക്വ ഒലന്തെ പറഞ്ഞു. തങ്ങളുടെ പൗരനെ കൊലപ്പെടുത്തിയത് കൊണ്ട് മാത്രം ഇറാഖില്‍  ഐ.സിനെതിരെനടത്തുന്ന ആക്രമണത്തില്‍ നിന്ന് പിന്മാറില്ളെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് ഖലീഫയുടെ പോരാളികള്‍ എന്ന സംഘടന അല്‍ജീരിയില്‍ നിന്ന് ഗൗര്‍ദലിനെ തട്ടിക്കൊണ്ടു പോയത്. ഇറാഖില്‍ ഐ.എസിനെതിരെ നടത്തുന്ന ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഈ സംഘടന 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഫ്രാന്‍സ് ഇത് തള്ളിയതിനെ തുടര്‍ന്നാണ് ഗൗര്‍ദലിനെ വധിച്ചതെന്ന് സംഘടന അറിയിച്ചു.

അമേരിക്കൻ സന്ദർശനത്തിന് മോദി ഇന്നു പുറപ്പെടും

Posted: 24 Sep 2014 09:50 PM PDT

Image: 

ന്യൂഡൽഹി : അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. ചൊവ്വാ പര്യവേക്ഷണത്തിന്റെ വിജയത്തിൽ രാജ്യം  തലയുയർത്തി നിൽക്കുന്ന അഭിമാന മുഹൂർത്തത്തിലാണ് മോദിയുടെ യു എസ് യാത്ര. മുഖ്യമന്ത്രി ആയിരിക്കെ ഗുജറാത്ത്‌ വംശഹത്യയുടെ പേരിൽ ആരോപണ വിധേയനായപ്പോൾ വിസ നിഷേധിച്ച ലോകത്തിലെ മഹാശക്തി മോദിയെ വരവേൽക്കാൻ വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത് . 

പ്രസിഡന്റ്‌ ബറാക് ഒബാമ , മന്ത്രിസഭാംഗങ്ങൾ എന്നിവരുമായി ചർച്ച , യു എൻ പൊതുസഭയിൽ പ്രസംഗം ,അമേരിക്കയിലെ ഇന്ത്യൻ അസോസിയേഷനുകളുടെ യോഗം, ബഹുരാഷ്ട്ര കമ്പനികളുടെ സി ഇ ഓ മാരുമായി കൂടിക്കാഴ്ച എന്നിവയാണ് മോദിയുടെ പ്രധന പരിപാടികൾ . 
യു എൻ പൊതുസഭയെ തിങ്കളാഴ്ചയാണ് മോദി അഭിസംബോധന ചെയ്യുക . തിങ്കളാഴ്ചയാണ് ഒബാമയുടെ അത്താഴ വിരുന്ന് . ഇന്ത്യ- അമേരിക്ക ഉഭയ കക്ഷി ചർച്ചയിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി . പ്രതിരോധ സെക്രട്ടറി ചക് ഹെഗൽ , വൈസ് പ്രസിഡന്റ്‌ ജോ ബൈഡൻ എന്നിവര്‍ പങ്കെടുക്കും .
ന്യൂ യോർക്കിലെയും വാഷിങ്ങ്ടണിലെയും ഇന്ത്യക്കാരുടെ മൂന്നു യോഗങ്ങളിൽ മോദി പങ്കെടുക്കും . ഗൂഗിൾ , ബോയിംഗ് , ജനറൽ ഇലക്ട്രികൽസ് , മാസ്ടർ കാർഡ്‌ , പെപ്സി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികളെ മോദി പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട് . 

മാർട്ടിൻ ലൂതർ കിംഗ്‌ പ്രതിമ, ന്യൂ യോർക്കിലെ  ഗാന്ധി പ്രതിമ, ലിങ്കണ്‍ സ്മാരകം , സെപ്റ്റംബർ 11 സ്മാരകം എന്നിവിടങ്ങൾ മോദി സന്ദർശിക്കും . നവരാത്രി ഉത്സവം പ്രമാണിച്ച് വ്രതത്തിൽ ആയതിനാൽ ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണമുണ്ട്‌ .

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് ഇന്ന് മൂന്ന് വെങ്കലം

Posted: 24 Sep 2014 09:31 PM PDT

Image: 

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഇന്ത്യക്ക് മൂന്ന് വെങ്കലം. ഷൂട്ടിങ്ങില്‍ ഒന്നും തുഴച്ചിലില്‍ രണ്ട് വെങ്കലുവുമാണ് ഇന്ത്യ നേടിയത്.  ഷൂട്ടിങ്ങില്‍ വനിതകളുടെ ഡബിള്‍ ട്രാപ്പ്  ടീം ഇനത്തിലാണ് ശ്രേയാസി സിങ്, വര്‍ഷ വര്‍മന്‍,ഷാഗുണ്‍ ചൗധരി എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്.  ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. ഇതോടെ രണ്ട് വെള്ളിയടക്കം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 15 ആയി.

രാവിലെ തുഴച്ചിലില്‍ രണ്ട് വെങ്കല മെഡലുകള്‍ ഇന്ത്യ നേടിയിരുന്നു. പുരുഷന്മാരുടെ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലുമാണ് ഇന്ത്യ ഇന്ന് മെഡല്‍ നേടിയത്. ലൈറ്റ്വെയ്റ്റ് സിംഗിള്‍ സ്കള്‍സില്‍ സ്വരണ്‍ സിംഗിലൂടെയാണ് ആസാം ദിനം ഇന്ത്യ മെഡല്‍ നേട്ടം ആരംഭിച്ചത്. അവസാനഘട്ടത്തിലാണ് സ്വരണ്‍ സിംഗ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ഒമാന്‍ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നു

Posted: 24 Sep 2014 09:10 PM PDT

Image: 

മസ്കത്ത്: സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ഒമാന്‍ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു. 2017 ആരംഭത്തോടെ വിമാനങ്ങളുടെ എണ്ണം 50 ആക്കുകയാണ് ലക്ഷ്യമെന്ന് ഒമാന്‍ എയര്‍ സി.ഇ.ഒ പോള്‍ ഗ്രിഗറോവിച് പറഞ്ഞു. 2020ഓടെ ഇത് 70 മുതല്‍ 75 വരെയായി ഉയര്‍ത്താനും പദ്ധതിയുണ്ട്.  നിലവില്‍ 31 വിമാനങ്ങളാണ് ഒമാന്‍ എയറിനുള്ളത്. മസ്കത്ത്, സലാല വിമാനത്താവള വികസന പദ്ധതികളും രാജ്യത്തെ മറ്റു മൂന്ന് പ്രാദേശിക വിമാനത്താവളങ്ങളും പ്രവര്‍ത്തനസജ്ജമാകുന്നതോടെ വിമാനയാത്രികരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന മുന്നില്‍ക്കണ്ടാണ് വികസന പദ്ധതികള്‍ തയാറാക്കിയിരിക്കുന്നതെന്നും റൂവിയില്‍ സ്വകാര്യ ചടങ്ങിനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ വിമാനങ്ങള്‍ വാങ്ങുക, പുതിയ സര്‍വീസുകള്‍ തുടങ്ങുക, സാങ്കേതികതയിലും ബിസിനസ് രീതികളിലും സമൂലമായ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങളടങ്ങിയ 10 വര്‍ഷത്തെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലാണ് ഒമാന്‍ എയര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. ബോയിങ് 787, 800, 900 ബോയിങ് 737 വിഭാഗത്തില്‍പെടുന്ന വിമാനങ്ങളാകും പുതുതായി വാങ്ങുക. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ ഇന്ത്യയടക്കം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്യും. ഈ വര്‍ഷം ഡിസംബറില്‍ മസ്കത്തില്‍നിന്ന് മനിലയിലേക്കും ജകാര്‍ത്തയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. 60 ശതമാനം സ്വദേശിവത്കരണം ഒമാന്‍ എയറില്‍ നടപ്പാക്കിക്കഴിഞ്ഞു. ഇത് അഞ്ചു വര്‍ഷത്തിനുള്ളില്‍ 70 ശതമാനമാക്കുകയാണ് ലക്ഷ്യം. വനിതാ കാബിന്‍ ക്രൂ ജീവനക്കാരെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്. കാള്‍ സെന്‍ററില്‍ 95 ശതമാനവും എന്‍ജിനീയറിങ് വിഭാഗത്തില്‍ 60 ശതമാനവുമാണ് സ്വദേശിവത്കരണത്തിന്‍െറ തോത്. ഫൈ്ള ദുബൈ, എയര്‍ അറേബ്യ തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ബജറ്റ് എയര്‍ലൈനുകള്‍ തുടങ്ങുമെന്ന വാര്‍ത്തകള്‍ സി.ഇ.ഒ തള്ളി. നിലവില്‍ ബജറ്റ് എയര്‍ലൈനുകള്‍ക്കായുള്ള ഒരു പദ്ധതിയും നിലവിലില്ളെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പ്രത്യേക ലൈസന്‍സുകളും അനുമതിയും ആവശ്യമാണ്. ഇത് നിലവിലുള്ള ബിസിനസിനെ പിന്നോട്ടടിപ്പിക്കും. മസ്കത്ത് – ദുഖം റൂട്ടില്‍ ഒമാന്‍ എയര്‍ സര്‍വീസ് ആരംഭിച്ചതായറിയിച്ച സി.ഇ.ഒ, സൊഹാറിലേക്കും സര്‍വീസ് ആരംഭിക്കുമെന്നും പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തോടെ വിമാനമിറക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് സൊഹാറില്‍ നടക്കുന്നത്.

ദുബൈ ഗതാഗത മേഖലയില്‍ 35 വമ്പന്‍ പദ്ധതികള്‍ കൂടി

Posted: 24 Sep 2014 08:55 PM PDT

Image: 

ദുബൈ: ദുബൈയിലെ ഗതാഗത വികസനത്തിനായി 35 ലേറെ വമ്പന്‍ പദ്ധതികള്‍ തയാറായികൊണ്ടിരിക്കുകയാണെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)  ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍. ബെര്‍ലിനില്‍ നടക്കുന്ന ഗതാഗത സാങ്കേതിക വിദ്യയുടെ അന്താരാഷ്ട്ര വ്യാപാര  പ്രദര്‍ശനത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം റെയില്‍ ലീഡേഴ്സ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍.ടി.എയുടെ ഭാവി പരിപാടിയില്‍ റോഡുകളുടെയും, ഗതാഗത സംവിധാനങ്ങളുടെയും നിരന്തര വികസനം, പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തല്‍, ഓണ്‍ലൈന്‍ സേവനങ്ങളുടെയും സ്മാര്ട്ട്  ഫോണ്‍ ആപ്പുകളുടെയും വ്യാപനം എല്ലാം ഇതിലുള്‍പ്പെടുന്നു. എക്സ്പോ 2020 നു ആതിഥ്യമൊരുക്കുന്നതിനായി ആവശ്യമായ പദ്ധതികളുടെ രൂപരേഖ തെയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അല്‍ തായര്‍ വ്യക്തമാക്കി. അതിന്‍െറ ഭാഗമായി ദുബൈ മെട്രോ  റെഡ് ലൈന്‍ എക്സ്പോ നടക്കുന്ന പ്രദേശത്തേക്ക് നീട്ടും. ഇതിനായി 39 ട്രെയിനുകള്‍ കൂടുതലായി വാങ്ങും. 2020 ഓടെ, 16 പുതിയ മേഖലകളെ ബന്ധിപ്പിച്ചു കൊണ്ട് ബസ് റൂട്ടുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള ആസൂത്രണവും അതോറിട്ടി നടത്തിക്കൊണ്ടിരിക്കുകയാണ്.
51 രാജ്യങ്ങളില്‍ നിന്നായി 2700 കമ്പനികളും സ്ഥാപങ്ങളുമാണ് മേളയില്‍ പങ്കെടുക്കുന്നത്. ദുബൈയിലെ വിവിധങ്ങളായ ഗതാഗത സൗകര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന വമ്പന്‍ പവലിയനാണ് ബര്‍ലിനില്‍ ആര്‍.ടി.എ ഒരുക്കിയിരിക്കുന്നത്. ദുബൈയുടെ പൊതു ഗതാഗത രംഗത്തെ വളര്‍ച്ചയെകുറിച്ച് വിശദമായ ചിത്രം കാഴ്ചക്കാര്‍ക്ക് പവലിയന്‍ പകര്‍ന്നു നല്‍കുന്നു. സ്മാര്‍ട്ട് ഫോണ്‍ വഴി നല്‍കുന്ന 53 വ്യത്യസ്ത സേവനങ്ങളുംം പ്രദര്‍ശനത്തില്‍ ആര്‍.ടി.എ വിശദീകരിക്കുന്നു.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ശക്തമായ നേതൃത്വത്തിന് കീഴില്‍ ദുബൈ യിലെ ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 2005 മുതല്‍ 7300 കോടി ദിര്‍ഹം ചെലവഴിച്ചതായി അല്‍ തായര്‍ പറഞ്ഞു.  റയില്‍ ഗതാഗത നിര്‍മാണ, നടത്തിപ്പ് രംഗത്തെ പ്രമുഖ കമ്പനികളുടെയും അതോറിറ്റികളുടെയും മേധാവികളും ഉന്നതരുമാണ് റെയില്‍ ലീഡേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.  യൂറോപ്പിന് വെളിയിലെ ആദ്യ ഭൂതല വൈദ്യുത ട്രാം ആയ ദുബൈ ട്രാം പദ്ധതിയുടെ  ഒന്നാം ഘട്ടം നവംബര്‍ 11ന് സര്‍വീസ് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തു കിലോ മീറ്റര്‍ നീളത്തില്‍ 11സ്റ്റേഷന്‍ ഉള്‍പെടുന്നതാണ് ഇത്. ഗതാഗത സൗകര്യ വികസനത്തിന്നായി ദുബൈ് മെട്രോയുടെ രണ്ടു സ്റ്റേഷനുകളുമായി ട്രാം ബന്ധിപ്പിക്കും. 2020 ആകുന്നതോടെ ദിവസേന 66000 പേര്‍ക്ക്  യാത്ര ചെയ്യാനാകുന്ന വിധത്തിലാണ്  ട്രാം സര്‍വീസ് വിഭാവനം ചെയ്തിരിക്കുന്നത്. ട്രാം പദ്ധതി രണ്ടും മൂന്നും ഘട്ടത്തിന്‍െറ പഠനം നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
സാങ്കേതികവിദ്യയാണ് സേവനങ്ങളുടെ ഞട്ടെല്ല്. 2015 അവസാനത്തോടെ ആര്‍.ടി.എയുടെ 200  സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി ലഭ്യമാക്കും. ഗതാഗതത്തെ കുറിച്ച അന്വേഷണം, ഒഴിവുള്ള പാര്‍ക്കിങ് ലോട്ടുകള്‍ കണ്ടത്തെല്‍, ടാക്സി ബുക്കിങ് എന്നിവ  സ്മാര്‍ട്ട് ഫോണ്‍ വഴി നടത്താം-അല്‍ തായര്‍ വ്യക്തമാക്കി.
പ്രധാനപ്പെട്ട റെയില്‍ പദ്ധതികള്‍, സര്‍ക്കാര്‍ തല സാമ്പത്തിക സഹായം, ഗതാഗത നടത്തിപ്പിലുള്ള   ഊര്‍ജ ഉപഭോഗം, ഡിജിറ്റല്‍ നഗരങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്തു. പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങള്‍ അവതരിപ്പിച്ച പുതിയ സാങ്കേതിക വിദ്യകളും സംവിധാനകളും ആര്‍.ടി.എ ചെയര്‍മാന്‍െറ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നോക്കിക്കണ്ടു. ജര്‍മ്മനിയിലെ യു.എ.ഇ സ്ഥാനപതി ജുമാ മുബാറക് അല്‍ ജുനൈബിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആരോഗ്യ മുന്‍കരുതലുകളെടുക്കാന്‍ മന്ത്രാലയത്തിന്‍െറ നിര്‍ദേശം

Posted: 24 Sep 2014 08:16 PM PDT

Image: 

ദോഹ: പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്‍െറ ഭാഗമായി ഹജ്ജ് തീര്‍ഥാടകര്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ സുപ്രീം കൗണ്‍സില്‍ നിര്‍ദേശിച്ചു. ഇതിന്‍െറ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് ഹാജിമാര്‍ക്ക് നല്‍കി. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, ടോയ്ലെറ്റില്‍ പോയതിന് ശേഷം കൈകാലുകള്‍ വൃത്തിയായി കഴുകുക, തുമ്മുമ്പോള്‍ ടിഷ്യൂ ഉപയോഗിക്കുക, ഒരു തവണ ഉപയോഗിച്ച ടിഷ്യുകള്‍ നിര്‍ദേശിച്ച സ്ഥലത്ത് മാത്രം നിക്ഷേപിക്കുക, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കുന്നിന് മുമ്പ് വൃത്തിയായി കഴുകുക തുടങ്ങിയവ പാലിക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. മൃഗങ്ങളുമായുള്ള ഇടപഴകല്‍ പരമാവധി ഒഴിവാക്കാനും നിര്‍ദേശത്തിലുണ്ട്. എബോള വൈറസ് അടക്കം പകര്‍ച്ച വ്യാധികളുടെ വ്യാപനം തടയാന്‍ സ്വയം സന്നദ്ധരാവുകയാണ് ഏക മാര്‍ഗം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലമായതിനാല്‍ സ്വയം പ്രതിരോധം തന്നെയാണ് ആദ്യത്തെ പ്രതിവിധിയെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്.
 

രാഷ്ട്രീയ കൊലപാതകങ്ങള്‍ ശക്തമായി നേരിടും -മന്ത്രി രമേശ് ചെന്നിത്തല

Posted: 24 Sep 2014 08:03 PM PDT

Image: 

മനാമ: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏത് പാര്‍ട്ടി ചെയ്താലും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതില്‍ കോണ്‍ഗ്രസ്, സി.പി.എം, ആര്‍.എസ്.എസ് തുടങ്ങിയ വ്യത്യാസം കല്‍പിക്കുന്ന പ്രശ്നമില്ല. കേരളം പോലുള്ള പരിഷ്കൃത സംസ്ഥാനത്തിന് ചേര്‍ന്നതല്ല രാഷ്ട്രീയ കൊലപാതകങ്ങള്‍. സംസ്ഥാനത്ത് സമാധാനമുണ്ടാവണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശനത്തിനായി ബഹ്റൈനിലത്തെിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അന്തര്‍സംസ്ഥാന ബന്ധമുള്ളതുകൊണ്ടാണ് കണ്ണൂരിലെ മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടത്. സി.ബി.ഐ അന്വേഷണത്തെ സി.പി.എം എന്തിനാണ് ഭയക്കുന്നതെന്ന് മനസ്സിലാകുന്നില്ല. യു.എ.പി.എ ചുമത്തിയത് ആദ്യമായല്ല. കൈവെട്ടു കേസില്‍ കോടിയേരി ബാലകൃഷ്ണനാണ് ആദ്യം യു.എ.പി.എ ചുമത്തിയത്. കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ടനുസരിച്ചാണ് വകുപ്പുകള്‍ ചുമത്തുന്നത്. ബോംബ് എറിഞ്ഞ് ഭീതി പരത്തി ആക്രമണം നടത്തിയാല്‍ യു.എ.പി.എ ചുമത്താം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ആദ്യം എന്തുകൊണ്ട് സി.ബി.ഐക്ക് വിട്ടില്ളെന്ന ചോദ്യത്തിന് അന്ന് താനായിരുന്നില്ല ആഭ്യന്തര മന്ത്രിയെന്നായിരുന്നു മറുപടി. വൈകിയാണെങ്കിലും ടി.പി കേസും ഷുക്കൂര്‍ വധക്കേസും സി.ബി.ഐക്ക് വിടാന്‍ തന്നെയായിരുന്നു സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മവോയിസ്റ്റ് ഭീഷണിയില്ല. എന്നാല്‍, ചിലയിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം കാണാന്‍ കഴിയുന്നുണ്ട്. ആദിവാസി മേഖലയില്‍ കൂടുതല്‍ വികസനം നടപ്പാക്കിയും പൊലീസ് നടപടി ശക്തമാക്കിയും ഇതിനെ നേരിടുകയെന്നതാണ് സര്‍ക്കാര്‍ നയം. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തടയാന്‍ അയല്‍ സംസ്ഥാനങ്ങളുമായി സഹകരിച്ചും പദ്ധതി തയ്യാറാക്കും. മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍െറ വീഡിയോ ടേപ്പ് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാകില്ല. മാവോയിസ്റ്റ് സാന്നിധ്യവുമായി ബന്ധപ്പെട്ട് ഭീതിജനകമായ സാഹചര്യം കേരളത്തില്‍ ഇല്ളെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്ളേഡ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഇതുസംബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ ഹെല്‍പ്ലൈനില്‍ പരാതിപ്പെട്ടാല്‍ നടപടി സ്വീകരിക്കും. ഓപറേഷന്‍ കുബേര രണ്ടാം ഘട്ടത്തിലാണുള്ളത്. നേരത്തെ പിടികൂടിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം ഇനിയും പലിശ ബിസിനസില്‍ ഏര്‍പ്പെട്ടവരെ കണ്ടത്തെി നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
നിലവില്‍ ബ്ളേഡ് മാഫിയയെ സംസ്ഥാനത്തുനിന്ന് പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞതായും മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ധനസമാഹരണ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. കൊടുക്കാന്‍ കഴിയുന്നവരില്‍ നിന്ന് കൂടുതല്‍ വാങ്ങുകയെന്ന നയത്തിന്‍െറ ഭാഗമാണ് ഇപ്പോഴത്തെ നികുതി വര്‍ധന. വെള്ളക്കര വര്‍ധനയില്‍ നിന്ന് സാധാരണക്കാരെ ഒഴിവാക്കുകയും ആഡംബര നികുതി വര്‍ധിപ്പിക്കുകയും ചെയ്തതില്‍നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. നികുതി പിരിവ് കാര്യക്ഷമമാക്കാനും തീരുമാനമുണ്ട്. മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിനെ വെട്ടിക്കുറക്കുന്നതും മറ്റു സര്‍ക്കാര്‍ ചെലവുകള്‍ കുറക്കുന്നതും ചെറിയ കാര്യങ്ങളാണ്. മെട്രോ റെയില്‍ പോലുള്ള വികസന പദ്ധതികള്‍ക്ക് കൂടതല്‍ പണം ആവശ്യമായതിനാലാണ് വര്‍ധിച്ച ധനസമാഹരണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ഇത്തരം പദ്ധതികളില്‍ പ്രവാസികളുടെ പങ്കാളിത്തം വ്യപമാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൈക്ക്ള്‍ കാരിയര്‍ മുതല്‍ ചൊവ്വവരെ

Posted: 24 Sep 2014 07:42 PM PDT

Image: 

പുട്ടുകുറ്റിയെക്കാള്‍ ഏറെയൊന്നും വലുപ്പമില്ലാത്തവയാണ് ഘനയിന്ധന റോക്കറ്റുകളായ നൈക്കി-അപ്പാച്ചികള്‍. അവ സൈക്ക്ള്‍ കാരിയറില്‍ കയറ്റി പിന്നീട് രാഷ്ട്രപതിയായ അബ്ദുല്‍ കലാം തുമ്പയിലെ ടെസ്റ്റ് ഫയറിങ്ങിന് ചവിട്ടി യാത്ര ചെയ്യുന്ന കാലത്ത് അമേരിക്കയുടെ മാരിനര്‍ പേടകം ചൊവ്വയില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. അത്രയും പിന്നില്‍നിന്ന് ഓടിയാണ് ഇന്ത്യ ഒപ്പമത്തെിയിരിക്കുന്നത്. സ്ഥാപനം ഏതായാലും അതിന്‍െറ തലപ്പത്തിരിക്കുന്ന ആളാണ് നിര്‍ണായകം.
ഇന്ന് ബഹിരാകാശ വ്യാപാരം ലക്ഷംലക്ഷം കോടിയുടെ ഏര്‍പ്പാടാണ്. നാല് കൂട്ടരേ കാര്യമായി രംഗത്തുള്ളൂ. കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ നമ്മുടേതാണുതാനും. ശ്രദ്ധിച്ചാല്‍ ചാകരതന്നെ. ചുണ്ടിനും കോപ്പക്കുമിടയില്‍ കൈ വിറക്കാതിരിക്കട്ടെ.
ജ്യോതിശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ്, റോക്കറ്റ് ടെക്നോളജി, ടെലിമെട്രി എന്നിവയിലെ അന്യരുടെ കണ്ടത്തെലുകള്‍ വേണ്ടപോലെ കൂട്ടിയോജിപ്പിക്കുക മാത്രമാണ് നാം ചെയ്തത്. കാര്യമായി ഒന്നും സ്വന്തമായി കണ്ടുപിടിച്ചിട്ടില്ല.
കൃത്യസമയങ്ങളില്‍ നടക്കേണ്ട കാര്യങ്ങളെല്ലാം കമ്പ്യൂട്ടര്‍ പ്രോഗ്രാമാക്കി പേടകത്തില്‍തന്നെ വെക്കുന്നു. ക്ഷതമേറ്റില്ളെങ്കില്‍ ഒന്നും പിഴക്കില്ല. സസ്പെന്‍സും ടെന്‍ഷനും ഒക്കെ വെറുതെ.
പട്ടിയെ വലിയ മരത്തില്‍ കയറിട്ട് എന്ത് പ്രയോജനമെന്ന് ചോദിച്ചപ്പോള്‍ പണ്ടൊരാള്‍ പറഞ്ഞ മറുപടി ‘മരം കേറാന്‍ കൂടുതല്‍ നന്നായി പഠിച്ചു’ എന്നായിരുന്നുവത്രെ. ചൊവ്വ ദൗത്യത്തില്‍നിന്ന് കാര്യമായി കിട്ടിയ ഗുണം ഇത്തരം ദൗത്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ പഠിച്ചതുതന്നെ.
പിന്നെ സൗരമണ്ഡലത്തിന്‍െറ ഉല്‍പത്തിയെക്കുറിച്ചറിയാം. ഭൂമിയുടെ ഭാവിയെക്കുറിച്ചും അറിയാം. ചൊവ്വയിലും ഒരു കാലത്ത് വായുവും വെള്ളവും ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ഇപ്പോള്‍ രണ്ടുമില്ല. പേരിനല്ലാതെ, അന്തരീക്ഷമേ പോയി. അര ശതമാനമേ ബാക്കിയുള്ളൂ. എന്നിട്ടും ഭൂമിയിലുള്ള ഇതൊക്കെ ആവോളം നാശമാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കൃത മനുഷ്യര്‍ നാളെ ചൊവ്വയില്‍ ടൂറിസ്റ്റുകളായി ചെല്ലാനും ‘ഭൂമി’വാങ്ങാനും ക്യൂ നില്‍ക്കുന്നു. സ്വകാര്യ കച്ചവടക്കാര്‍ തകൃതിയായി വില്‍പന നടത്തുന്നു.
ചൊവ്വയും ചൊവ്വില്ലാതാക്കിയേ അടങ്ങൂ എന്നാണോ?
‘അമ്മായിയും കുടിച്ചു പാല്‍ക്കഞ്ഞി’ എന്ന് പറഞ്ഞപോലെയേ ഉള്ളൂ  ഇന്ത്യയുടെ ദൗത്യവിജയം എന്ന് ആരോ കളിയാക്കിക്കണ്ടൂ. പാവം, പട്ടിണിക്കാരിയായ ഈ അമ്മായിയും എപ്പോഴെങ്കിലും അല്‍പം പാല്‍ക്കഞ്ഞി കുടിച്ചാലെന്താ?
l

വേദനയുടെ ഈ മഴച്ചിത്രത്തിന് ഷഫാത് സിദ്ദീഖ് എന്നു പേര്‍

Posted: 24 Sep 2014 07:21 PM PDT

Image: 
Subtitle: 
കശ്മീര്‍ പ്രളയദുരന്തം പകര്‍ത്തുന്നതിനിടെയാണ് പത്ര ഫോട്ടോഗ്രാഫറായ ഷഫാത് മരണപ്പെട്ടത്

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ചിത്രീകരിക്കുന്നതിനിടെ വിക്ടര്‍ ജോര്‍ജ്, പാര്‍ലമെന്‍റ് ആക്രമണം പകര്‍ത്തവെ വിക്രം, അബൂജുമാഡിലെ ആദിവാസികളുടെ നേരുതേടിപ്പോയ തരുണ്‍ ഷെറാവത്ത്... ദുരന്തങ്ങളുടെയും അതിക്രമങ്ങളുടെയും തീനിലങ്ങളില്‍ ചവിട്ടിനിന്ന് നേര്‍ക്കാഴ്ചകള്‍ രേഖപ്പെടുത്തുന്നതിനിടെ രക്സാക്ഷിത്വം വരിച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ ഇനി ഒരു പേരുകൂടി. കശ്മീര്‍ പ്രളയദുരന്തം പകര്‍ത്തുന്നതിനിടെ ഝലം നദി ഏറ്റുവാങ്ങിയ ആലികഡലിലെ ഷഫാത്ത് സിദ്ദീഖ്.
ഒരു പ്രമുഖ ഹിന്ദി പത്രത്തില്‍നിന്നുള്ള നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ ഏഴിന് ലാല്‍ചൗക്കില്‍നിന്നുള്ള പ്രളയചിത്രങ്ങളെടുക്കാന്‍ ഇറങ്ങിയതാണ് ഷഫാത്.
ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചത്തെുമെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയയാളെ അഞ്ചുദിവസം കഴിഞ്ഞു മടക്കിക്കൊടുക്കുമ്പോഴും നദി ദയവുകാണിച്ചു. അദ്ദേഹം പ്രാണനേക്കാളേറെ സ്നേഹിച്ച കാമറ അപ്പോഴുമുണ്ടായിരുന്നു ആ കഴുത്തില്‍.
ദുരന്തഭൂമിയിലേക്ക് പറഞ്ഞയക്കുന്ന മാധ്യമപ്രവര്‍ത്തകരോട് സ്ഥാപനങ്ങള്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ ചിത്രംകൂടി അറിഞ്ഞാലേ ഷഫാത്തും കുടുംബവും നേരിട്ട ദുരന്തത്തിന്‍െറ ആഴം വ്യക്തമാവൂ. അപകടകരമായ കാലാവസ്ഥയില്‍ ചിത്രമെടുക്കാന്‍ പറഞ്ഞയച്ച സ്ഥാപനം ഫോട്ടോഗ്രാഫറെ കാണാതായിട്ടും ഒരന്വേഷണവും നടത്തിയില്ളെന്ന് ഷഫാത്തിന്‍െറ മാതാവ് സലീമാ ബാനുവും ഭാര്യ യാസ്മിനും പരിഭവിക്കുന്നു.
ഇതു സംബന്ധിച്ച് തിരക്കിയ മാധ്യമപ്രവര്‍ത്തകരോട്  ഷഫാത്ത് തങ്ങളുടെ സ്ഥിരം ജീവനക്കാരനല്ളെന്നും വിനോദമെന്ന നിലയില്‍ എടുത്തയക്കുന്ന ചിത്രങ്ങള്‍ക്ക് കമ്പനി പ്രതിഫലം നല്‍കാറായിരുന്നു എന്നുമുള്ള വിചിത്ര മറുപടിയാണ് പത്രത്തിന്‍െറ കശ്മീരിലെ മേധാവി  നല്‍കിയത്.
ഷഫാത്ത് പോയതോടെ വൃദ്ധരായ മാതാപിതാക്കളും രണ്ടു സഹോദരിമാരുമടങ്ങിയ കുടുംബത്തിനുമൊപ്പം വേദനിക്കുക അറിയപ്പെടാത്ത കശ്മീരിന്‍െറ ആത്മാവുകൂടിയാണെന്ന് അദ്ദേഹം പകര്‍ത്തിയ ഗ്രാമങ്ങളുടെയും സമരങ്ങളുടെയും ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പതിനെട്ടു മാസം മാത്രം പ്രായമുള്ള മകന്‍ മുഹമ്മദ് വീണ്ടുകിട്ടിയ കാമറയില്‍ തുരുതുരെ മുത്തമിടുന്നു. ഒരുപക്ഷേ, ആ ലെന്‍സിലൂടെ അബ്ബ അവനെ നോക്കി ചിരിക്കുന്നുണ്ടാവും.
 

പരീക്ഷകള്‍ മുടങ്ങി; ജീവനക്കാര്‍ക്ക് ഹാപ്പീ ഡേയ്സ്

Posted: 24 Sep 2014 06:48 PM PDT

Image: 

കോഴിക്കോട്: സിന്‍ഡിക്കേറ്റിലെ അടിപിടിക്ക് ശേഷം ആര്‍ക്കും ഒന്നും മറച്ചുവെക്കേണ്ടി വന്നില്ല. വി.സിയെ പാഠം പഠിപ്പിക്കാന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടു. ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തുകളുടെ പ്രവാഹം. നേരത്തേ തന്നെ വി.സിയുമായി ഉടക്കിനിന്ന ജീവനക്കാരെയും സിന്‍ഡിക്കേറ്റംഗങ്ങള്‍ ഒപ്പം കൂട്ടി.
വി.സി ഇറക്കുന്ന ഉത്തരവുകള്‍ ഒന്നും നടപ്പാക്കരുതെന്ന് നിര്‍ദേശിച്ച് 15 സിന്‍ഡിക്കേറ്റംഗങ്ങള്‍ ഒപ്പിട്ട കത്ത് സ്റ്റാറ്റ്യൂട്ടറി ഓഫിസര്‍മാര്‍ക്കും വിവിധ ബ്രാഞ്ച് മേധാവികള്‍ക്കും നല്‍കി. ജൂലൈ 19, ആഗസ്റ്റ് 18 ദിവസങ്ങളില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനങ്ങള്‍ക്ക് സാധുതയില്ളെന്നും സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പാക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഉത്തരവാദിയാണെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരമൊരു കത്തിന് ഒരു വിലയുമില്ല എന്നത് വേറെ കാര്യം. രജിസ്ട്രാര്‍ ഇറക്കുന്ന ഉത്തരവുകള്‍ നടപ്പാക്കേണ്ട കാര്യമേ   ജീവനക്കാര്‍ക്കുള്ളൂ. എന്തായാലും സിന്‍ഡിക്കേറ്റംഗങ്ങളുടെ കത്ത് ജോയന്‍റ് രജിസ്ട്രാര്‍മാരും ഡെപ്യൂട്ടി രജിസ്ട്രാര്‍മാരും ശിരസാവഹിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പാക്കാനാവില്ളെന്ന് ഇവര്‍ പ്രൊ-വി.സിയെ രേഖാമൂലം അറിയിച്ചു.
കത്തെഴുത്തിലൂടെ സിന്‍ഡിക്കേറ്റംഗങ്ങളുടെ ആദ്യ ജയം. ഇടത്, വലത് യൂനിയനുകളിലെ ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പ്രതിനിധികളുടെ യോഗം സിന്‍ഡിക്കേറ്റംഗങ്ങള്‍ വിളിച്ചു. വി.സിക്കെതിരെ വാട്ടര്‍ലൂ സമരം നടത്തുകയാണ് ലക്ഷ്യം. ഭരണകാര്യാലയത്തിനു മുന്നില്‍ ഭരണ, പ്രതിക്ഷ സിന്‍ഡിക്കേറ്റംഗങ്ങളും ജീവനക്കാരും കൈകോര്‍ത്തു. വിപ്ളവം ജയിക്കട്ടെയെന്ന് ആക്രോശിക്കുമ്പോള്‍ പക്ഷെ,  കേള്‍ക്കാന്‍ വി.സി അവിടെ ഉണ്ടായിരുന്നില്ല.
പരീക്ഷകള്‍ തെറ്റി, മാര്‍ക് ലിസ്റ്റുകള്‍ മുടങ്ങി
ഭരണകാര്യാലയ മുറ്റത്ത് വി.സിക്കെതിരെ കടുത്ത മുദ്രാവാക്യം മുഴങ്ങുമ്പോള്‍ ഇങ്ങിവിടെ പരീക്ഷാഭവന്‍ ഊര്‍ധ്വം വലിക്കുകയായിരുന്നു. വിവിധ പരീക്ഷകള്‍ നടത്താനും മാര്‍ക്ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കാനുമാവാതെ ജീവനക്കാര്‍ പ്രയാസപ്പെട്ടു. കാരണം മറ്റൊന്നുമല്ല. സെര്‍വറാണ് പ്രശ്നം. ഇ-ഗവേണന്‍സ് നടപ്പാക്കിയ സര്‍വകലാശാലയില്‍ എല്ലാം വിരല്‍ത്തുമ്പിലാണ്. പതിറ്റാണ്ട് പഴക്കമുള്ള സെര്‍വറാണ് ഡിജിറ്റല്‍ വിഭാഗത്തിലുള്ളത്. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഈ സെര്‍വര്‍ പോര. നാലുലക്ഷത്തോളം വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് സൂക്ഷിക്കുന്നത്. വിദ്യാര്‍ഥിയുടെ ആയുഷ്കാലം സൂക്ഷിക്കേണ്ടതാണ് വിവരങ്ങള്‍.
പരീക്ഷകള്‍ ഓരോന്നായി മുടങ്ങുന്ന സ്ഥിതിയായി. വിദൂര വിദ്യാഭ്യാസ വിഭാഗം ഡിഗ്രി നാലാം സെമസ്റ്റര്‍ പരീക്ഷ പലതവണ നീട്ടി. സെപ്റ്റംബര്‍ രണ്ടു മുതല്‍ ആരംഭിക്കേണ്ട എം.ബി.എ ഒന്നാംസെമസ്റ്റര്‍ റെഗുലര്‍, സപ്ളിമെന്‍ററി പരീക്ഷയും നീട്ടി. നോര്‍ക്കയില്‍നിന്നും വിവിധ ഏജന്‍സികളില്‍നിന്നും സര്‍വകലാശാലയിലത്തെുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും മുടങ്ങി. വിദേശ തൊഴിലന്വേഷകരെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്. 2014ല്‍ ഫലം പ്രസിദ്ധീകരിച്ച പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് തയാറാക്കലും നിലച്ചു. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും സ്തംഭനാവസ്ഥയിലേക്ക് നീങ്ങി. ഡിജിറ്റല്‍ വിഭാഗം അടച്ചുപൂട്ടുകയാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി പരീക്ഷാ കണ്‍ട്രോളര്‍  വി.സിക്ക് കത്ത് നല്‍കി.
സെര്‍വര്‍ കുരുക്ക്
കൊച്ചി ആസ്ഥാനമായുള്ള നെറ്റ് ലിങ്ക് ബിസിനസ് കണ്‍സള്‍ട്ടന്‍സിയില്‍നിന്ന് 11 സെര്‍വറുകള്‍ വാങ്ങാന്‍ സിന്‍ഡിക്കേറ്റ് ഒരിക്കല്‍ തീരുമാനിച്ചു. 52.30 ലക്ഷത്തിന്‍െറ ടെണ്ടറും അംഗീകരിച്ചു. കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്താതെയാണ് ടെണ്ടര്‍ അംഗീകരിച്ചതെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലിയുടെ നേതൃത്വത്തില്‍ ആറ് സെനറ്റംഗങ്ങള്‍ വി.സിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് ടെണ്ടര്‍ വി.സി റദ്ദാക്കി. സെര്‍വര്‍ ആവശ്യം ശക്തമായതോടെ അതേ കമ്പനിയുമായി വീണ്ടും ബന്ധപ്പെട്ടു. ദീര്‍ഘിപ്പിച്ച വാറന്‍റി ഇനത്തില്‍ 7,86,520 രൂപ ഉള്‍പ്പടെ 62,96,269 രൂപക്ക് ഇ-ടെന്‍റര്‍ നിര്‍ദേശിച്ചു. ആദ്യത്തേതിനേക്കാള്‍ കൂടിയ തുകക്ക് അതേ കമ്പനിയുമായി കരാര്‍ ഉറപ്പിച്ചത് സിന്‍ഡിക്കേറ്റംഗങ്ങള്‍ എതിര്‍ത്തു. സിന്‍ഡിക്കേറ്റ് അനുമതി ലഭിക്കാഞ്ഞതോടെ അനുമതി തേടി ഉന്നത വിദ്യാഭ്യാസ വകുപ്പിന് വി.സി കത്തയച്ചു. അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗങ്ങളും സര്‍ക്കാറിന് കത്തെഴുതി. അഴിമതി നടന്നുവെന്ന് കാണിച്ച് എം.എസ്.എഫ് പ്രസിഡന്‍റിന്‍െറ കത്ത് വേറെയും.
പരീക്ഷകള്‍ മുടങ്ങിയതോടെ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി ജോര്‍ജുകുട്ടി നേരിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍െറ ഓഫിസിലത്തെി. ഇ-ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോവാന്‍ അഡീ. ചീഫ് സെക്രട്ടറി രേഖാമൂലം കത്ത് നല്‍കി.
കത്തുമായി സര്‍വകലാശാലയില്‍ എത്തുമ്പോഴേക്കും 51.95 ലക്ഷത്തിന് സെര്‍വറുകള്‍ ലഭ്യമാക്കാന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ കരാറുണ്ടാക്കി. കൊച്ചിയിലെ അതേ കമ്പനി അധികൃതരുമായി ഉണ്ടാക്കിയ കരാര്‍ രജിസ്ട്രാര്‍ക്ക് നല്‍കി. കത്തിന്‍െറ അടിസ്ഥാനത്തില്‍ കമ്പനിയുമായി പി.വി.സി ബന്ധപ്പെട്ടു. ദീര്‍ഘിപ്പിച്ച വാറന്‍റി ഒഴിവാക്കി  51.95 ലക്ഷത്തിന് സെര്‍വര്‍ വാങ്ങാന്‍ തീരുമാനിച്ചു. സെര്‍വര്‍ കുരുക്ക് അഴിയുമ്പോഴേക്കും പരീക്ഷകള്‍ പലതും മുടങ്ങി. ഒന്നര മാസത്തിനകമാണ് സെര്‍വര്‍ സ്ഥാപിക്കുക. അതുവരെ പരീക്ഷാഭവനെ നോക്കേണ്ടതില്ല.
പോരിന്‍െറ തുടക്കം
ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളാണ് വി.സിയുമായി ആദ്യം ഉടക്കുന്നത്. ഭരണകാര്യാലയത്തിലെ അസി. സെക്ഷന്‍ ഓഫിസര്‍ എം. സ്മിതയുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ടാണിത്. കോളജ് അധ്യാപകരുടെ അംഗീകാരവുമായി ബന്ധപ്പെട്ട ഫയലുകള്‍ നല്‍കാതെ ജീവനക്കാരി അപമാനിച്ചെന്നാണ് ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളുടെ പരാതി. സിന്‍ഡിക്കേറ്റ് സ്ഥിരം സമിതി യോഗത്തിലും ജീവനക്കാരി അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ലീഗിലെ ഏഴംഗങ്ങള്‍ വി.സിക്ക് പരാതി നല്‍കി.
ലീഗിന് സ്വാധീനമുള്ള കോളജുകളിലെ ഫയലുകളാണ് ജീവനക്കാരി മുക്കിയതത്രെ. ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടത്. പിറ്റേന്ന് ജീവനക്കാരിക്ക് സസ്പെന്‍ഷനും കിട്ടി.
എന്നാല്‍, അനാവശ്യ കാര്യങ്ങള്‍ക്കായി രണ്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍ നിര്‍ബന്ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരി പി.വി.സിക്ക് പരാതി നല്‍കി. ലീഗ് സിന്‍ഡിക്കേറ്റംഗങ്ങള്‍ ഫോണില്‍ വിളിച്ചാണ് ചട്ടവിരുദ്ധ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതെന്നാണ് ജീവനക്കാരി പരാതിപ്പെട്ടത്. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇതോടെ, ലീഗ് സിന്‍ഡിക്കേറ്റംഗങ്ങള്‍ പൂര്‍ണമായും വി.സിയില്‍നിന്ന് അകന്നു. ജീവനക്കാരന്‍െറ സസ്പെന്‍ഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗം അഡ്വ. പി.എം. നിയാസും വി.സിയുമായി ഉടക്കിയത്. സി.പി.എം അനുകൂല എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്‍റ് പി. ഒമറിന്‍െറ സസ്പെന്‍ഷന്‍ അന്വേഷിക്കാന്‍ പി.എം. നിയാസിനെ വി.സി ചുമതലപ്പെടുത്തി. ജീവനക്കാരന്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നും മാപ്പ് നല്‍കി തിരിച്ചെടുക്കാമെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് അംഗീകരിക്കാതെ വി.സി നിയമോപദേശത്തിന് വിട്ടു. സിന്‍ഡിക്കേറ്റംഗത്തെ അപമാനിച്ചെന്ന് ആരോപിച്ച് പി.എം. നിയാസ് ജീവനക്കാര്‍ക്കൊപ്പം വി.സിക്കെതിരായ സമരത്തില്‍ പങ്കെടുത്തു. ലീഗ് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസിലെ പി.എം. നിയാസും പി.കെ. സുപ്രനും ചേര്‍ന്ന് മെല്ളെ വി.സി വിരുദ്ധ മുന്നണിയുണ്ടായി.
ആദ്യ പണി കാസ് ലാബിന്
വി.സിയുടെ സ്വപ്നപദ്ധതിയായ കാസ് ലാബ് എന്ന ഭരണകാര്യാലയ സമുച്ചയത്തിനാണ് ആദ്യ പണി കൊടുത്തത്. 40 കോടിയുടെ പദ്ധതി അനാവശ്യമാണെന്നും ഉപേക്ഷിക്കണമെന്നും ലീഗ് സിന്‍ഡിക്കേറ്റംഗം ഒ. അബ്ദുല്‍ അലി കണ്‍വീനറായ മരാമത്ത് സ്ഥിരം സമിതി തീരുമാനിച്ചു. പദ്ധതി വിഭാവനം ചെയ്യുന്നതിനേക്കാള്‍ മികച്ച സൗകര്യം സര്‍വകലാശാലയില്‍ നിലവിലുണ്ടെന്ന് കണക്ക് സഹിതമാണ് സമിതി നിരത്തിയത്. ഒരു കോടിയുടെ ഗേറ്റ് പോലുള്ളതാണ് കാസ്ലാബെന്നും പദ്ധതി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും സമിതി ശിപാര്‍ശ ചെയ്തു.                            (തുടരും)

അഭിമാനത്തിന്‍െറ ചരിത്രപഥത്തില്‍

Posted: 24 Sep 2014 06:41 PM PDT

Image: 

ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര പര്യവേക്ഷണ പേടകമായ മംഗള്‍യാന്‍ ബുധനാഴ്ച പുലര്‍ച്ചെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിയതോടെ ഈ രംഗത്ത് അപൂര്‍വനേട്ടം കൈവരിക്കുന്ന ആദ്യത്തെ ഏഷ്യന്‍ രാജ്യം എന്ന നിലയില്‍ രാജ്യത്തിന്‍െറ യശസ്സ് വാനോളം ഉയര്‍ന്നിരിക്കുന്നു. പ്രഥമ ചൊവ്വാദൗത്യംതന്നെ വിജയത്തിലത്തെിക്കാന്‍ സാധിച്ചുവെന്ന മറ്റൊരു അപൂര്‍വതയും ഈ നേട്ടത്തിനു മാറ്റുകൂട്ടുന്നു. ഈ മേഖലയില്‍ വിജയച്ചുവടുവെപ്പ് നടത്തിയ നാലാമത്തെ രാജ്യം എന്ന കീര്‍ത്തിയാണ് നമുക്ക് കൈവരിക്കാനായത്. അമേരിക്ക, റഷ്യ, യൂറോപ് എന്നീ ശക്തികളോടൊപ്പമാണ് ഇനി നമ്മുടെ സ്ഥാനം. ചൈനക്കും ജപ്പാനും കൈവരിക്കാനാവാത്തതാണ് നമ്മുടെ കാല്‍ച്ചുവട്ടിലത്തെിയത്. 2013 നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് പി.എസ്.എല്‍.വി-സി റോക്കറ്റില്‍ വിക്ഷേപിക്കപ്പെട്ട മംഗള്‍യാന്‍ പേടകം 67 കോടി കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് ചൊവ്വയുടെ ഗുരുത്വാകര്‍ഷണ സ്വാധീന മണ്ഡലത്തില്‍ എത്തുന്നതുവരെ രാജ്യമൊന്നടങ്കം അത്യാകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചൊവ്വയുടെ ഭ്രമണപഥത്തെ സുഗമമായി പുണരാന്‍ സാധിക്കുമോ എന്ന് പരീക്ഷിക്കാന്‍ തിങ്കളാഴ്ച ‘ലാം’ (ലിക്വിഡ് അപ്പോജി മോട്ടോര്‍) ജ്വലിപ്പിച്ചപ്പോള്‍ ലഭിച്ച ആത്മവിശ്വാസം ദൗത്യം പൂര്‍ണ വിജയത്തിലേക്കാണെന്ന സൂചന കൈമാറിയിരുന്നു. ചൊവ്വ എന്ന ചുവന്നഗ്രഹത്തെക്കുറിച്ചുള്ള പരിമിതമായ അറിവുകള്‍ വെച്ചുള്ള പഠനങ്ങളും പര്യവേക്ഷണങ്ങളും വികസിത, വികസ്വര രാജ്യങ്ങള്‍ക്ക് അമ്പതോളം പര്യവേക്ഷണ ദൗത്യങ്ങള്‍ നടത്താന്‍ പ്രേരണയായെങ്കില്‍ അവയില്‍ 21 എണ്ണം മാത്രമാണ് ഇതുവരെ വിജയം കണ്ടത് എന്നതില്‍നിന്നുതന്നെ നമ്മുടെ ആദ്യശ്രമംതന്നെ ലക്ഷ്യത്തിലത്തെിയതില്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ മുക്തകണ്ഠം അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. ഇത്തരമൊരു ശാസ്ത്രനേട്ടം മുന്നില്‍ക്കണ്ട് രണ്ടും കല്‍പിച്ചിറങ്ങിയ ശാസ്ത്ര-സാങ്കേതിക വിദഗ്ധര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന എണ്ണമറ്റ വൈതരണികളെ ഇച്ഛാശക്തികൊണ്ട് അതിജീവിക്കാനായത് അപൂര്‍വമായൊരു കൂട്ടായ്മയുടെയും ജാഗ്രതയുടെയും ഫലമായാണ്.
ബഹിരാകാശ ഗവേഷണ മേഖലയില്‍ എണ്ണിപ്പറയാവുന്ന നേട്ടങ്ങളൊന്നുമില്ലാത്ത ഇന്ത്യക്ക് ചൊവ്വ പര്യവേക്ഷണ ദൗത്യത്തിനു ധൈര്യംപകര്‍ന്നത് നമ്മുടെ ചാന്ദ്രയാന്‍ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിയായിരുന്നു. 1350 കി.ഗ്രാം ഭാരമുള്ള പേടകത്തെ ഭ്രമണപഥത്തിലത്തെിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ 450 കോടി രൂപയുടെ പദ്ധതി നാം ആവിഷ്കരിച്ചപ്പോള്‍ ലക്ഷ്യം വളരെ അകലെയായിരുന്നു. എന്നാല്‍, നിതാന്തമായ ജാഗ്രതയും പഴുതടച്ചുള്ള മുന്നൊരുക്കങ്ങളും നമ്മുടെ ശാസ്ത്രജ്ഞരുടെ നൈപുണി പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കി. മംഗള്‍യാന്‍െറ വിജയം ലോകത്തെതന്നെ അമ്പരപ്പിക്കുന്നത്, ഏറ്റവും കുറഞ്ഞ ചെലവില്‍ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചുനടപ്പാക്കാന്‍ കഴിഞ്ഞു എന്നതിലാണ്. ഈ മേഖലയിലെ അഗ്രഗണ്യരായ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ പ്രശംസിക്കുന്നത് ഈ തലത്തില്‍നിന്നാണ്. ആറുമാസം നീണ്ടുനില്‍ക്കുന്ന മംഗള്‍യാന്‍ ദൗത്യത്തിന്‍െറ മുഖ്യലക്ഷ്യം ജൈവസാന്നിധ്യത്തെക്കുറിച്ചുള്ള പഠനംതന്നെയാണ്. 1971ല്‍ യു.എസിന്‍െറ മാരിനര്‍ ഉപഗ്രഹം തുടങ്ങിവെച്ച പര്യവേക്ഷണത്തിന്‍െറ തുടര്‍ച്ച നാം ഏറ്റെടുക്കുമ്പോള്‍ ചൊവ്വയിലെ ജലശോഷണ പ്രക്രിയയെയും മീതൈലിന്‍െറ ഉറവിടത്തെയും അന്തരീക്ഷത്തെയും കാലാവസ്ഥയെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവസരമൊരുങ്ങുകയാണ്. പ്രപഞ്ചത്തിന്‍െറ ഘടനയെ കുറിച്ച് മനുഷ്യന്‍ ഇതുവരെ കരഗതമാക്കിയത് നിസ്സാരമായ അറിവുകള്‍ മാത്രമാണെന്ന് നാം തിരിച്ചറിയുമ്പോഴാണ് ഗ്രഹങ്ങളെ ഇമ്മട്ടില്‍ സംവിധാനിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന അദൃശ്യമായൊരു പരാശക്തിയുടെ അപാരമായ ഇടപെടലുകളെ കുറിച്ച് നമുക്ക് ജ്ഞാനോദയമുണ്ടാവുന്നത്.  
ഇന്ത്യ പോലൊരു വികസ്വര രാജ്യത്തിന് അടുത്തകാലംവരെ സ്വപ്നം കാണാന്‍പോലും സാധിക്കാതിരുന്ന ഒരു മേഖലയാണ് നാമിപ്പോള്‍ കീഴടക്കിയിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലയുടെ വികാസത്തിലൂടെ മാത്രമേ ഒരു രാജ്യത്തിനു പുതിയ ചുവടുവെപ്പുകള്‍ സാധ്യമാവൂ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലംതൊട്ട് രാജ്യം പ്രായോഗികബുദ്ധിയോടെയുള്ള ശാസ്ത്ര-സാങ്കേതിക നയത്തിന് രൂപംനല്‍കി. ബൗദ്ധികവും വിഭവപരവുമായ കമ്മി ഈ വഴിയില്‍ രാജ്യത്തിനു മുന്നില്‍ കടമ്പകള്‍ വലിച്ചിട്ടിരുന്നു എന്നത് കൊണ്ടുതന്നെ വന്‍ പദ്ധതികളെക്കുറിച്ച് ചിന്തിക്കാന്‍ പോലും നമുക്ക് കെല്‍പുണ്ടായിരുന്നില്ല. 450 കോടി രൂപ ചെലവിട്ട് മംഗള്‍യാന്‍ ദൗത്യം ഏറ്റെടുത്തത് പോലും ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ആഡംബരമാവില്ളേ എന്ന് ഒരു വിഭാഗത്തെക്കൊണ്ടെങ്കിലും ചിന്തിപ്പിക്കുന്ന സാഹചര്യം മറ്റൊന്നല്ല. എന്തുതന്നെയായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനമുഹൂര്‍ത്തമാണ്. ‘ദോഷ’ത്തിന്‍െറ നിദാനമായി കണ്ട ഒരു ഗ്രഹത്തെ ശാസ്ത്രനേട്ടത്തിന്‍െറ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുക്കുന്നതിലേക്കുള്ള വളര്‍ച്ച ഒരു രാജ്യത്തിന്‍െറ കുതിപ്പിന്‍െറ അടയാളപ്പെടുത്തലാണ്.

വെങ്കലയാന്‍

Posted: 24 Sep 2014 12:25 PM PDT

Image: 
Subtitle: 
ഇന്നലെ ഇന്ത്യക്ക് നേടാനായത് തുഴച്ചിലിലെ വെങ്കലം മാത്രം •ലൈറ്റ്വെയ്റ്റ് സിംഗ്ള്‍സ് സ്കള്‍സ് ഫൈനലില്‍ ദുഷ്യന്ത് ചൗഹാനാണ് വെങ്കലം നേടിയത്

ഇഞ്ചിയോണ്‍: പതിനേഴാമത് ഏഷ്യാഡില്‍ ഓളപ്പരപ്പില്‍നിന്ന് ഇന്ത്യക്കൊരു മെഡല്‍ പിറന്നു. പുരുഷന്മാരുടെ തുഴച്ചില്‍ ലൈറ്റ്വെയ്റ്റ് സിംഗ്ള്‍സ് സ്കള്‍സ് ഫൈനലില്‍ ദുഷ്യന്ത് ചൗഹാന്‍ വെങ്കല മെഡല്‍ നേടി ഗെയിംസിന്‍െറ അഞ്ചാംദിനം ഇന്ത്യയുടെ അഭിമാനം കാത്തു. അവസാന കുതിപ്പില്‍ പിഴച്ചില്ലായിരുന്നെങ്കില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടേണ്ടിയിരുന്ന പ്രകടനമാണ് ഇഞ്ചിയോണിലെ റോവിങ് സെന്‍ററായ ചുങ്ജു ടാങ്ഗേം തടാകത്തില്‍ ദുഷ്യന്ത് നടത്തിയത്.
 2000 മീറ്റര്‍ മത്സരം ഏഴു മിനിറ്റ് 26.57 സെക്കഡില്‍ ഇന്ത്യന്‍ താരം പൂര്‍ത്തിയാക്കി. ഹോങ്കോങ്ങിന്‍െറ ഹൊയ് ക്വാന്‍ ലോക് സ്വര്‍ണം നേടിയപ്പോള്‍ ദക്ഷിണ കൊറിയയുടെ ഹക്ബിയോം ലീ വെള്ളി സ്വന്തമാക്കി. സ്വന്തം ഭാരം 78 കിലോഗ്രാമില്‍നിന്ന് 72 ആക്കി കുറച്ചാണ് ദുഷ്യന്ത് ലൈറ്റ്വെയ്റ്റ് ഇനത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്. ഫൈനലില്‍ ആദ്യ 500 മീറ്ററുകള്‍ക്കു ശേഷം ക്വാന്‍ ലോകിന് പിന്നില്‍ 1.57 സെക്കന്‍ഡിന്‍െറ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ താരം.
തുടര്‍ന്ന്, 1000 മീറ്ററിലത്തെിയപ്പോഴേക്കും മുന്നേറിയ ദുഷ്യന്ത് 1.21 സെക്കന്‍ഡിന്‍െറ ലീഡ് പിടിച്ചു. എന്നാല്‍, അടുത്ത 500 മീറ്ററില്‍ ഇന്ത്യന്‍ താരത്തിന്‍െറ ലീഡിന് പിന്നാലെ തുഴയെറിഞ്ഞ ഹോങ്കോങ് താരം വ്യത്യാസം 0.64 സെക്കന്‍ഡായി കുറച്ചു.
അപ്പോഴും മൂന്നാം സ്ഥാനത്തായിരുന്ന ലീയില്‍നിന്ന് 2.21 സെക്കന്‍ഡിന് മുന്നിലായിരുന്നു ദുഷ്യന്ത്.
എന്നാല്‍, തുടര്‍ന്ന്  മത്സരനിയന്ത്രണം നഷ്ടമായ ഇന്ത്യന്‍ താരത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മറ്റു രണ്ടു പേരും ആദ്യ മെഡലുകളിലേക്ക് ഫിനിഷ് ചെയ്തു.
സ്വര്‍ണം നേടാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും തന്‍െറ ലെയ്നിനെ പ്രധാനമായും ബാധിച്ച കനത്ത കാറ്റ് തടസ്സമാകുകയായിരുന്നെന്ന് മത്സരശേഷം ദുഷ്യന്ത് വ്യക്തമാക്കി. വെങ്കല മെഡല്‍ നേട്ടത്തില്‍ സന്തുഷ്ടനാണെന്നും താരം പറഞ്ഞു.
ഇഞ്ചിയോണ്‍ ഗെയിംസില്‍ ഇന്ത്യക്ക് തുഴച്ചിലില്‍ ലഭിക്കുന്ന ആദ്യ മെഡലാണിത്. 2010ല്‍ ഗ്വാങ്ചോയില്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ സമാനതകളില്ലാത്ത പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചിരുന്നു.

 

ക്വാര്‍ട്ടറിലേക്ക് സ്മാഷുതിര്‍ത്ത് ഇന്ത്യ

Posted: 24 Sep 2014 12:23 PM PDT

Image: 

ഇഞ്ചിയോണ്‍: മാലദ്വീപിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത ഇന്ത്യയുടെ പുരുഷ വോളിബാള്‍ ടീം ഏഷ്യന്‍ ഗെയിംസിന്‍െറ ക്വാര്‍ട്ടറില്‍. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെ കീഴടക്കിയ ഇന്ത്യ ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് അവസാന എട്ടില്‍ സ്ഥാനമുറപ്പിച്ചത്. സ്കോര്‍: 25-0, 25-19, 25-17. ഏഷ്യയിലെ രണ്ടാം നമ്പറും കഴിഞ്ഞവര്‍ഷത്തെ വെള്ളിമെഡല്‍ ജേതാക്കളുമായ ഇറാനാണ് അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. അതേസമയം, വനിതകള്‍ക്ക് വീണ്ടും തോല്‍വിയായിരുന്നു ഫലം. തായ്ലന്‍ഡാണ് ഇന്ത്യന്‍ പെണ്‍കൊടികളെ തറപറ്റിച്ചത്. സ്കോര്‍: 25-19, 25-12, 25-11.  
ലോകറാങ്കിങ്ങില്‍ 85ാം സ്ഥാനക്കാരായ മാലദ്വീപിനെതിരെ 37ാം സ്ഥാനക്കാരനായ ഇന്ത്യ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് വിജയത്തിന്‍െറ സ്മാഷുതിര്‍ത്തത്. ആക്രമണത്തിലെ കുന്തമുനയും ആറടി ഒമ്പത് ഇഞ്ചുകാരനുമായ വൈഷ്ണവിന് വിശ്രമം നല്‍കിയ പോരാട്ടത്തില്‍ കോച്ച് ജി. ശ്രീധരന്‍െറ തുറുപ്പുശീട്ടായത് ലവ്മീത് കട്ടാരിയായിരുന്നു. ഈ രാജസ്ഥാന്‍ താരത്തിന്‍െറ കിടിലന്‍ അടികള്‍ക്കുമുന്നില്‍ ദ്വീപ് രാഷ്ട്രത്തിലെ കളിക്കാര്‍ക്ക് അടിപതറി. 21കാരനായ ലവ്മീതിന്‍െറ ബ്ളോക്കുകളും എതിരാളികള്‍ക്ക് മുന്നില്‍ മതിലായി മാറി. ഇന്ത്യന്‍ റെയില്‍വേ താരമായ പ്രഭാകരനും ഉണര്‍ന്നു കളിച്ചു. ക്യാപ്റ്റന്‍ നവ്ജിത് സിങ്ങും മുന്‍നായകന്‍ ഗുരിന്ദര്‍ സിങ്ങും കളംനിറഞ്ഞുകളിച്ചു. സെറ്ററും ജി. ശ്രീധരന്‍െറ പ്രിയശിഷ്യനുമായ നവീന്‍ രാജ ജേക്കബിന്‍െറ ലിഫ്റ്റുകളും അപ്രതീക്ഷിത ഡ്രോപ്പുകളും മാലദ്വീപിന്‍െറ മുറിവില്‍ ഉപ്പുപുരട്ടി. ലിബറോയായ കനകരാജിന് ഇന്നലെ കാര്യമായ ജോലിയുണ്ടായിരുന്നില്ല.
ദുര്‍ബലരാണെങ്കിലും ആദ്യ സെറ്റിന്‍െറ തുടക്കത്തില്‍ മാലദ്വീപുകാര്‍ പൊരുതിത്തുടങ്ങിയിരുന്നു. 4-4ന് ഇന്ത്യക്കൊപ്പമത്തെിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടു. 10 പോയന്‍റ് മാത്രം എതിരാളികള്‍ക്ക് വിട്ടുകൊടുത്ത് നവ്ജിത് സിങ്ങും കൂട്ടരും ഒന്നാം സെറ്റ് കൈയടക്കി. രണ്ടാം സെറ്റില്‍ മാലദ്വീപുകാര്‍ 19 പോയന്‍റ് വരെയത്തെി. ഇന്ത്യയുടെ അലസമായ സമീപനം എതിരാളികള്‍ക്ക് ചില പോയന്‍റുകള്‍ സമ്മാനിച്ചു. മൂന്നാം സെറ്റില്‍ 4-3ന് നേരിയ ലീഡ് നേടിയ ശ്രീധരന്‍െറ കുട്ടികള്‍ പിന്നീട് വിജയത്തിലേക്ക് കുതിച്ചു. 7-4ലേക്ക് കുതിച്ച ഇന്ത്യക്ക് നവ്ജീതിന്‍െറ അത്യുഗ്രന്‍ സെര്‍വുകളും സ്മാഷും തുണയായി. 20-12ന് ഇന്ത്യ മുന്നിലത്തെിയതോടെ പിന്നീട് എല്ലാം ചടങ്ങായി മാറി. 25-17ന് സെറ്റും മത്സരവും ഇന്ത്യക്ക് സ്വന്തം.
മികച്ച വിജയമാണിതെന്ന് കോച്ച് ശ്രീധരന്‍ മത്സരശേഷം പറഞ്ഞു. തന്‍െറ കുട്ടികള്‍ വരാനിരിക്കുന്ന പോരാട്ടങ്ങളില്‍ മികവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച്. ടീം ഒറ്റക്കെട്ടായി പൊരുതിയതിനും ശ്രീധരന് സന്തോഷമേറെയാണ്. എതിരാളികളും നന്നായി കളിച്ചെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം. ഇറാനെതിരെ ഇന്ന് നടക്കുന്ന മത്സരം ടീമിനെ സംബന്ധിച്ചിടത്തോളം വമ്പന്‍ പോരാട്ടമാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

ടെന്നിസ്: നതാഷ തോറ്റു; ഋഷിക–ശ്വേത സഖ്യം പ്രീക്വാര്‍ട്ടറില്‍

Posted: 24 Sep 2014 12:21 PM PDT

Image: 

ഇഞ്ചിയോണ്‍: വനിതാവിഭാഗം ടെന്നിസ് മത്സരത്തില്‍ നതാഷ പല്‍ഹ പുറത്തായെങ്കിലും ഡബ്ള്‍സില്‍  ഇന്ത്യന്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ശ്വേത റാണ-ഋഷിക സൂങ്കാര സഖ്യം പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതാവിഭാഗം സിംഗ്ള്‍സ് മത്സരത്തില്‍ തായ്ലന്‍ഡിന്‍െറ നൊപ്പവാന്‍ ലെര്‍ച്ചീവകാറനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് രണ്ടാം റൗണ്ടില്‍ നതാഷ പരാജയപ്പെട്ടത്. സ്കോര്‍ (5-7, 3-6). ഡബ്ള്‍സില്‍ 57 മിനിട്ട് മാത്രം നീണ്ട മത്സരത്തില്‍ പാകിസ്താന്‍ ടീമിനെ  നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-0) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഋക്ഷിക-ശ്വേത സഖ്യം ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തിയത്.  ഇന്ത്യന്‍  മെഡല്‍ പ്രതീക്ഷകളായ സാനിയ, അങ്കിത റെയ്ന, സനംസിങ്, യുകി ബാംബ്രി  എന്നിവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഓട്ടോ, ടാക്സി പണിമുടക്ക് ആരംഭിച്ചു

Posted: 24 Sep 2014 12:07 PM PDT

Image: 

കോഴിക്കോട്: സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച ഓട്ടോ, ടാക്സി പണിമുടക്ക് ആരംഭിച്ചു. ഐ.എന്‍.ടി.യു.സി ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്. ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചതിനാല്‍ ഐ.എന്‍.ടി.യു.സി സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടും സമരം തുടരുന്നതെന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇന്നലെ ഓട്ടോ, ടാക്സി നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ഓട്ടോക്ക് മിനിമം 20 രൂപയും ടാക്സിക്ക് മിനിമം 150 രൂപയും ആയാണ് നിരക്ക് വര്‍ധിപ്പിച്ചത്.
 

ഹജ്ജ് വേളയില്‍ പ്രകടനങ്ങള്‍ അനുവദിക്കില്ലെന്ന് സൗദി

Posted: 24 Sep 2014 11:57 AM PDT

Image: 
Subtitle: 
അനധികൃത പ്രവേശം തടയാന്‍ നിരീക്ഷണ കാമറകളും

ജിദ്ദ: ഹജ്ജ് മതപരമായ നിര്‍ബന്ധ അനുഷ്ഠാനമാണെന്നും അതിനെ രാഷ്ട്രീയമോ മറ്റോ ആയ ബാഹ്യതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഹജ്ജ് സുരക്ഷക്കായുള്ള സംയുക്തസേനാവിഭാഗം തലവനും മക്ക പൊലീസ് ഡയറക്ടര്‍ ജനറലുമായ കേണല്‍ അബ്ദുല്‍അസീസ് അസ്സൂലി പ്രസ്താവിച്ചു. രാഷ്ട്രീയ പ്രകടനങ്ങള്‍ക്കോ മതപരവും വിഭാഗീയവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കാനോ ഹജ്ജിനിടെ അവസരം നല്‍കില്ലെന്നും ഇക്കാര്യത്തില്‍ സേനാവിഭാഗങ്ങള്‍ക്ക് കര്‍ക്കശ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിക്കാന്‍ മിനായില്‍ വിളിച്ചുചേര്‍ത്ത വിവിധ സേനാവിഭാഗം തലവന്മാരുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് തീര്‍ഥാടകരുടെയും പുണ്യസ്ഥലങ്ങളുടെയും സുരക്ഷിതത്വത്തിനു ഹജ്ജ് ഉന്നതാധികാര സമിതി ചെയര്‍മാന്‍ കൂടിയായ ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറയും കേന്ദ്ര ഹജ്ജ് കൗണ്‍സില്‍ അധ്യക്ഷനായ മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ലയുടെയും നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സേനാതലവന്‍ വിശദീകരിച്ചു. 70,000 സൈനികരെ പൊതുസുരക്ഷാവിഭാഗം ഹജ്ജിനായി വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ഹജ്ജ്കാലത്ത് പിടിയിലായ 4000 നിയമലംഘകര്‍ക്ക് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള സേവനങ്ങളെല്ലാം നിര്‍ത്തിവെച്ചിട്ടുണ്ട്. അവരെ താമസിയാതെ നിയമത്തിനു മുന്നില്‍ ഹാജരാക്കും. ഹജ്ജ് നാളുകളില്‍ ഹറം വികസനപ്രവര്‍ത്തനവുമായി ബന്ധശപ്പട്ട സ്ഥലപരിമിതികളുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ സഞ്ചാരത്തിന് കൃത്യമായ വഴികള്‍ നിര്‍ണയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജംറകളില്‍ കല്ളേറു പൂര്‍ത്തീകരിച്ച് ത്വവാഫിനായി ഹറമിലേക്ക് പുറപ്പെടുന്നവര്‍ക്കും ഹറമില്‍ നിന്നു തിരിച്ചുവരുന്നവര്‍ക്കും വേറിട്ട പാതകളാണ് നിര്‍ണയിച്ചിട്ടുള്ളതെന്നും ഇതുവഴി തിരക്കൊഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കി അതിര്‍ത്തിയിലും യു.എസ് വ്യോമാക്രമണം

Posted: 24 Sep 2014 11:42 AM PDT

Image: 

ഡമസ്കസ്: ദിവസങ്ങളായി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിമതര്‍ ഉപരോധമേര്‍പ്പെടുത്തിയ കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ കോബേനില്‍ അമേരിക്കന്‍ വ്യോമാക്രമണം. സിറിയയില്‍ ആക്രമണം ശക്തമാക്കുമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്നലെ കോബേനിലെ ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ബോംബുകള്‍ തീ തുപ്പിയത്. തുര്‍ക്കി വ്യോമാതിര്‍ത്തി കടന്നത്തെിയ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. ആക്രമണ വാര്‍ത്ത അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ വ്യോമതാവളം ഉപയോഗപ്പെടുത്തിയില്ളെന്ന് തുര്‍ക്കിയും പറഞ്ഞു. ഏതു രാഷ്ട്രമാണ് ആക്രമണം നടത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ളെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടനാ വക്താവ് റാമി അബ്ദുറഹ്മാന്‍ അറിയിച്ചു.
കോബേനില്‍ അമേരിക്കകൂടി ആക്രമണം തുടങ്ങിയതോടെ പലായനം ചെയ്യുന്ന കുര്‍ദുകളുടെ എണ്ണം 1,40,000 കവിഞ്ഞു. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും തുര്‍ക്കിയിലേക്ക് പലായനം തുടരുകയാണ്. കോബേനു പുറമെ ദെയ്ര്‍ അല്‍സൂറിലും ഇന്നലെ അമേരിക്കന്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതായി പെന്‍റഗണ്‍ അറിയിച്ചു.
ഇറാഖിലും സിറിയയിലും ആക്രമണത്തിന് വിശാല സഖ്യം രൂപവത്കരിക്കുന്നതിന്‍െറ ഭാഗമായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ന് യു.എന്‍ പൊതുസഭയെ അഭിമുഖീകരിക്കും. യു.എന്നിലത്തെുന്ന ലോക നേതാക്കളെയും അദ്ദേഹം കാണുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിഷയം സംസാരിക്കുമെന്ന് സൂചനയുണ്ട്.
40 ഓളം രാജ്യങ്ങള്‍ ഇതുവരെയായി അമേരിക്കന്‍ സഖ്യത്തില്‍ ചേര്‍ന്നതായാണ് അവകാശവാദം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP