മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കില്ല-മുഖ്യമന്ത്രി Posted: 02 Sep 2014 12:31 AM PDT തിരുവനന്തപുരം: അധ്യാപക ദിനത്തില്‍ മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് സംസ്ഥാനത്തെ സ്കൂളുകളില്‍ നിര്‍ബന്ധമാക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യാഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അധ്യാപക ദിനത്തോടനുബന്ധിച്ച് മോദി നടത്തുന്ന പ്രസംഗം കേള്‍ക്കാന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ സൗകര്യമൊരുക്കണമെന്ന് കേന്ദ്രത്തിന്‍െറ ഉത്തരവുണ്ടായിരുന്നു. |
പാപ്പിനിശ്ശേരി ബദല്‍ റോഡുകള്‍ രണ്ട് ദിവസത്തിനകം നന്നാക്കും Posted: 02 Sep 2014 12:20 AM PDT കണ്ണൂര്‍: പാപ്പിനിശ്ശേരി മേല്‍പാലം പ്രവൃത്തിയുടെ ഭാഗമായി തീരുമാനിച്ച ബദല്‍ റോഡുകളുടെ അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനകം നടത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം കെ.എസ്.ടി.പിക്ക് നിര്‍ദേശം നല്‍കി. പഴഞ്ചിറപ്പള്ളി-റെയില്‍വേ സ്റ്റേഷന്‍ ലിജിമ റോഡ്, വെള്ളാഞ്ചിറ റോഡ്, ഇരിണാവ് ഗേറ്റ്-കരിക്കാട്ട് മുത്തപ്പന്‍ ക്ഷേത്രം റോഡ് എന്നിവയാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുക. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ റെയില്‍വേ ഗേറ്റ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ച് മേല്‍പാലം ജോലി വേഗത്തിലാക്കാനും യോഗം നിര്‍ദേശം നല്‍കി. മാര്‍ക്കറ്റിന് മുന്നിലൂടെയുള്ള റോഡില്‍ ഗേറ്റിനും റെയില്‍വേ സേ്റ്റേഷനുമിടയിലുള്ള റെയില്‍വേ റോഡിലും കെ.എസ്.ടി.പി അറ്റകുറ്റപ്പണി നടത്തും. ഇതിനുള്ള അനുമതിക്കായി റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ക്ക് ജില്ലാ കലക്ടര്‍ കത്തയക്കും. താല്‍ക്കാലിക പെര്‍മിറ്റ് അനുവദിച്ച ബസുകള്‍ നിശ്ചിത റൂട്ടില്‍ തന്നെ സര്‍വീസ് നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആര്‍.ടി.ഒക്ക് യോഗം നിര്‍ദേശം നല്‍കി. പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ കെ.എസ്.ടി.പി എത്രയും വേഗം ചെയ്യണമെന്ന് എം.എല്‍.എ മാരായ കെ.എം. ഷാജിയും ടി.വി. രാജേഷും ആവശ്യപ്പെട്ടു. ഇരിണാവ് ജങ്ഷന്‍ മുതല്‍ കച്ചേരിത്തറ വരെയുള്ള ഭാഗത്ത് ബസ് യാത്രാ പ്രശ്നം രൂക്ഷമാണെന്ന് വ്യാപക പരാതിയുണ്ടെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. സ്പെഷല്‍ പെര്‍മിറ്റ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും കലക്ടര്‍ പറഞ്ഞു. രാവിലെയും വൈകിട്ടും സ്കൂള്‍-ഓഫീസ് സമയത്ത് ഈ ഭാഗത്ത് കൂടുതല്‍ സര്‍വീസ് നടത്തുന്നത് സാധ്യമാകുമോ എന്ന് പരിശോധിക്കും. യോഗത്തില്‍ എം.എല്‍.എമാരായ കെ.എം. ഷാജി, ടി.വി. രാജേഷ്, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. നാരായണന്‍, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ഗോവിന്ദന്‍, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. റീന, വി.പി. വമ്പന്‍, ഡിവൈ.എസ്.പി ടി.പി. പ്രേമരാജന്‍, ബസ് ഉടമകളുടെ പ്രതിനിധികളായ സെബാസ്റ്റ്യന്‍, എം.വി. വത്സലന്‍, റെയില്‍വേ, കെ.എസ്.ടി.പി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
ശുദ്ധജല തടാകത്തിന്‍െറ സംരക്ഷണക്കുന്ന് ഇടിച്ചുനിരത്തി റോഡ് വെട്ടി Posted: 02 Sep 2014 12:10 AM PDT ശാസ്താംകോട്ട: ശുദ്ധജല തടാകത്തിന്‍െറ സംരക്ഷണക്കുന്നുകളില്‍ ഒന്ന് യന്ത്രസഹായത്തോടെ അവധി ദിവസം ഇടിച്ചുനിരത്തി കൈയേറ്റക്കാര്‍ നിര്‍മിച്ച കെട്ടിടത്തിലേക്ക് റോഡ് വെട്ടി. പൊലീസ് സ്റ്റേഷന്‍, താലൂക്ക് ഓഫിസ്, മജിസ്ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി എന്നിവക്ക് വാരകള്‍ അകലെയാണ് ഈ നിയമലംഘനം നടന്നത്. ദൂരപരിധി ലംഘിച്ച് തടാകതീരത്ത് കെട്ടിടം നിര്‍മിച്ചതിന് ഭൂവിനിയോഗ നിയമപ്രകാരം ചില അഭിഭാഷകര്‍ നിയമനടപടിക്ക് വിധേയരായിരുന്നു. തടാകതീരത്ത് സര്‍ക്കാര്‍ പുറമ്പോക്കും ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയുമല്ലാതെ സ്വകാര്യസ്ഥലം ഇല്ളെന്നിരിക്കെയാണ് ഇവിടം കൈയേറി വക്കീല്‍ ഓഫിസുകള്‍ പണിതത്. കോടതി സമുച്ചയം തടാകതീരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച് മാറ്റിയതിനെ തുടര്‍ന്നായിരുന്നു അഭിഭാഷകരുടെ ഓഫിസ് നിര്‍മാണം. ഇതിലേക്കുള്ള വഴിക്കാണ് തടാകത്തിന്‍െറ 32 സംരക്ഷണക്കുന്നുകളില്‍ ഒരെണ്ണം ഞായറാഴ്ച ഇടിച്ചുനിരത്തിയത്. ഇതിനെ എതിര്‍ത്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിലും താലൂക്ക് ഓഫിസിലും വിവരമറിയിച്ചെങ്കിലും ആരും എത്തിയില്ളെന്ന് ആക്ഷേപമുണ്ട്. തടാകതീരത്ത് ഖനന, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ളെന്ന കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥരുടെ ഒത്തുകളി. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയ തീയതിയിലാണ് കൈയേറ്റക്കാര്‍ക്കുവേണ്ടി സംരക്ഷണക്കുന്ന് ഇടിച്ചതെന്ന് തടാക സംരക്ഷണ സമരസമിതി നേതാക്കളായ കെ. കരുണാകരന്‍പിള്ള, എസ്. ബാബുജി, വി.എസ്. ശ്രീകണ്ഠന്‍നായര്‍ എന്നിവര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് വകുപ്പുതല, വിജിലന്‍സ് അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. |
സ്വകാര്യബസുകള്‍ക്ക് ‘സ്റ്റാര്‍റേറ്റിങ്’ കൊണ്ടുവരും –തിരുവഞ്ചൂര്‍ Posted: 01 Sep 2014 11:54 PM PDT തിരുവനന്തപുരം: സുരക്ഷിത യാത്രയൊരുക്കാന്‍ സ്വകാര്യബസുകള്‍ക്ക് 'സ്റ്റാര്‍റേറ്റിങ്' നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമലംഘനവും നിയമപാലനവും ഒരുപോലെ കാണാനാവില്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനാല്‍ ഗതാഗത നിയമലംഘനം നടത്തുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ അതോറിറ്റിയും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സുരക്ഷാനിയമങ്ങളും പാലിക്കുന്ന വാഹനങ്ങള്‍ക്ക് ത്രീസ്റ്റാറും അതിന് താഴേക്ക് മറ്റുള്ള റേറ്റിങ്ങും നല്‍കും. സീറോ റേറ്റിങ്ങിലേക്ക് എത്തുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. പിന്നീട് വീണ്ടും അത് ആവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് മറ്റും കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് സര്‍വീസ് നടത്തുന്നത്. അത് കര്‍ശനമായി നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖ, മേയര്‍ കെ. ചന്ദ്രിക, കലക്ടര്‍ ഡോ. ബിജുപ്രഭാകര്‍, ഗായകന്‍ ജി. വേണുഗോപാല്‍, ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍, പി.കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആഗസ്റ്റ് 18ന് കാസര്‍കോട്ട് നിന്നാണ് യാത്ര ആരംഭിച്ചത്. |
സര്‍ക്കാറിന് മാണി ഗ്രൂപ്പിന്‍െറ രൂക്ഷ വിമര്‍ശം Posted: 01 Sep 2014 11:45 PM PDT കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശം. പ്ളസ്ടു, ടൈറ്റാനിയം, പാമോലിന്‍ കേസുകളിലെ കോടതി വിധി സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് മദ്യനയം വഷളാക്കിയത്. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. |
ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ ഒരുക്കമായി Posted: 01 Sep 2014 11:41 PM PDT തൃശൂര്‍: ദേശീയ ഗെയിംസിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഗെയംസിന്‍െറ പ്രചാരണത്തിന് പുത്തന്‍ പദ്ധതികളാണ് ജില്ലാ ഭരണകൂടം തയാറാക്കുന്നത്. 35ാമത് ഗെയിംസ് ജനുവരി 31നാണ് തുടങ്ങുക. ഒരു മാസം മുമ്പ് തന്നെ ജില്ലയിലെമ്പാടും ഗെയിംസിന്‍െറ ആവേശവും ആരവവും എത്തിക്കും. വനിത ഫുട്ബാള്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും ബോക്സിങ് തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഷൂട്ടിങ് രാമവര്‍മപുരം പൊലീസ് അക്കാദമിയിലും ജൂഡോ, വെയ്റ്റ് ലിഫ്റ്റിങ് എന്നിവ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാകും നടക്കുക. ഗെയിംസില്‍ പങ്കെടുക്കാന്‍ ജില്ലയിലത്തെുന്ന 1360 കായിക താരങ്ങള്‍ക്ക് മുളങ്കുന്നത്തുകാവ് കില, രാമവര്‍മപുരം പൊലീസ് അക്കാദമി, ഡയറ്റ് എന്നിവിടങ്ങളില്‍ താമസസൗകര്യം ഏര്‍പ്പെടുത്തും. ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കും. കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് മണ്ണുത്തി വെറ്ററിനറി കോളജ്, കേരള വര്‍മ കോളജ്, സെന്‍റ് തോമസ് കോളജ്, ഗവ. എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടുകള്‍ ഉപയോഗിക്കാമെന്ന് യോഗം നിര്‍ദേശിച്ചു. ഇതിന് ബന്ധപ്പെട്ടവരില്‍നിന്ന് അനുമതി തേടും. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ സ്കൂളുകളില്‍നിന്ന് ദീപശിഖാപ്രയാണം നടത്തണമെന്ന നിര്‍ദേശം യോഗത്തിലുണ്ടായി. ജില്ലാ സ്പോര്‍ട്സ് അസോസിയേഷനും മറ്റും അതത് ഇനങ്ങള്‍ സംബന്ധിച്ച പ്രചാരണം സജീവമാക്കും. കൂടാതെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലെ സ്ഥലങ്ങളിലും ഗെയിംസ് സംബന്ധിച്ച പ്രചാരണം ഊര്‍ജിതമാക്കും. ഗെയിംസിന്‍െറ നടത്തിപ്പിന് ജില്ലാതല ഓര്‍ഗനൈസിങ് കമ്മിറ്റിയും എം.എല്‍.എമാര്‍ ചെയര്‍മാനും ജില്ലാ മേധാവികള്‍ കണ്‍വീനറുമായ ഒമ്പത് ഉപകമ്മിറ്റികളും രൂപവത്കരിച്ചു. കലക്ടര്‍ എം.എസ്. ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റിട്ട. സ്പോര്‍ട്സ് കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ സതീഷ് ബാബു, റിട്ട. പ്രോജക്ട് ഓഫിസര്‍ വി.കെ. പ്രഭാകരന്‍, റിട്ട. പൊലീസ് സൂപ്രണ്ട് സി.കെ. ശങ്കര നാരായണന്‍ തുടങ്ങിയവരും ഫുട്ബാള്‍ താരം ഐ.എം. വിജയന്‍, സി.വി. പാപ്പച്ചന്‍, ജില്ലാ ജൂഡോ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. രാധാകൃഷ്ണന്‍, എം. പീതാംബരന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.ഡി. ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. |
മംഗലം തെക്കുംചെറോട് പാടശേഖരത്തില്‍ 85 ഏക്കറോളം നെല്‍കൃഷി നശിച്ചു Posted: 01 Sep 2014 11:30 PM PDT പഴയലക്കിടി: തുടര്‍ച്ചയായി പെയ്ത മഴയില്‍ ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ മംഗലം തെക്കുംചെറോട് പാടശേഖരത്തിലെ 85 ഏക്കറോളം നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി നശിച്ചു. നാല് ദിവസമായി തോരാതെ പെയ്ത മഴയാണ് ഇത്രയേറെ നെല്‍കൃഷി നശിക്കാന്‍ കാരണം. കുട്ടാടംപാടം, പടിഞ്ഞാറെപ്പാടം, ചൂലുംപൊറ്റ മേഖലകളിലെ അമ്പതോളം വരുന്ന ചെറുകിട കര്‍ഷകരുടെ നെല്‍കൃഷിയാണ് നശിച്ചത്. ഈയാഴ്ച കൊയ്തെടുക്കേണ്ടതായിരുന്നു നെല്ല്. എന്നാല്‍, നെല്ല് വെള്ളത്തിലായതോടെ മുളപൊട്ടി തുടങ്ങി. ഓണത്തിന് കൊയ്തെടുക്കാനായി ലക്കിടി കൃഷിഭവനില്‍ നിന്ന് നല്‍കിയ കാഞ്ചന വിത്താണ് കൃഷിയിറക്കിയിരുന്നത്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കൊയ്ത്ത് യന്ത്രം ഇറക്കി അവശേഷിക്കുന്നവ കൊയ്തെടുക്കാനും കഴിയാത്ത അവസ്ഥയാണ്. ഒരു ഏക്കറിന് 25,000 രൂപ ചെലവ് ചെയ്താണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. ഇതിനുപുറമെ പന്നി ശല്യവും വ്യാപകമാണെന്ന് കര്‍ഷകര്‍ പറയുന്നു. വിവിധ ഗ്രാമീണ ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്താണ് പലരും കൃഷി ഇറക്കിയിട്ടുള്ളതെന്ന് പാടശേഖര സമിതി പ്രസിഡന്‍റ് സുരേന്ദ്രന്‍ പറഞ്ഞു. സമീപത്തുകൂടി ഒഴുകുന്ന മുളഞ്ഞൂര്‍തോട്ടം കരകവിഞ്ഞതോടെയാണ് നെല്‍കൃഷി ഭാഗികമായി വെള്ളത്തിനടിയിലായത്. സുരേന്ദ്രന്‍, നാരായണന്‍ എഴുത്തച്ഛന്‍, പാഞ്ചാലി, ഉണ്ണികൃഷ്ണന്‍, സുകുമാരന്‍, ഇബ്രാഹിം, അബ്ദുല്‍ അസീസ്, കാസിം, ശ്രീദേവിയമ്മ എന്നിവരുടെ കൃഷിയാണ് നശിച്ചത്. |
മലപ്പുറം താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം –മന്ത്രി ശിവകുമാര്‍ Posted: 01 Sep 2014 11:23 PM PDT മലപ്പുറം: മലപ്പുറം ഗവ. താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുമെന്നും ഇതിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിക്കുമെന്നും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. അത്യാഹിത വിഭാഗത്തിലേക്ക് ഡോക്ടറെ അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് ആശുപത്രിയുടെ മാതൃ-ശിശു ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കുന്ന കാരുണ്യ ഫാര്‍മസി അടുത്ത ഘട്ടത്തില്‍ മലപ്പുറം താലൂക്കാശുപത്രിയിലും തുടങ്ങും. സംസ്ഥാനത്ത് 35 ഓളം ആശുപത്രികളില്‍ ഇത് ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഉടന്‍ കാരുണ്യ ഫാര്‍മസി ആരംഭിക്കും. തുടര്‍ന്നായിരിക്കും മലപ്പുറത്ത് ആരംഭിക്കുക. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയുടെ ആരോഗ്യ പരിപാലനരംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, സ്ഥിരംസമിതി അധ്യക്ഷരായ പരി അബ്ദുല്‍ മജീദ്, അഡ്വ. എന്‍.കെ. അബ്ദുല്‍ മജീദ്, സി.എച്ച്. ജമീല, ഇരിയക്കുളം ഹഫ്സത്ത്, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. കെ. മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ എന്‍ജിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. |
വിദ്യാലയ മികവുകള്‍ക്കായി ബി.ആര്‍.സിയുടെ "ഫോക്കസ് 2015' Posted: 01 Sep 2014 11:17 PM PDT പത്തനംതിട്ട: അണ്‍ ഇക്കണോമിക് സ്കൂളുകളെ ശാക്തീകരിക്കുന്നതിനും പ്രൈമറി, അപ്പര്‍പ്രൈമറി വിദ്യാലയങ്ങളിലെ പഠനമികവ് ഉയര്‍ത്തുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും (എസ്.എസ്.എ) സംയുക്തമായി നടത്തുന്ന 'ഫോക്കസ് 2015 ന്‍െറ' ആസൂത്രണയോഗം പത്തനംതിട്ട ബി.ആര്‍.സി.കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സ്കൂളുകളുടെ ഭൗതികവും അക്കാദമികവുമായ ഗുണനിലവാരം ഉറപ്പാക്കാനും സ്കൂളുകളുടെ ഉന്നമനത്തിന് സമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും വേണ്ട കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി. ഇംഗ്ളണ്ടിലെ രണ്ട്് സ്കൂളുകളിലെ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാനും ഇലക്ട്രോണിക് മീഡിയയിലൂടെ ആശയവിനിമയം നടത്താനും ഫോക്കസ് സ്കൂളുകളിലെ കുട്ടികള്‍ക്ക് അവസരം നല്‍കും. ഓരോ സ്കൂളിന്‍െറയും ആവശ്യമനുസരിച്ച് ഇംഗ്ളീഷ് ക്ളിനിക്കുകള്‍, ഇംഗ്ളീഷ് റിയാലിറ്റി ഷോകള്‍, ഗണിതകളരി, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം എന്നിവ നടത്തും. പ്രീ പ്രൈമറി-അങ്കണവാടി രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ നല്‍കും. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും കുട്ടികള്‍ക്ക് പഠനകളരികളും സംഘടിപ്പിക്കും. കേരളത്തിനും രാജ്യത്തിനും പുറത്തുള്ള വിദ്യാലയങ്ങളിലെ മികവുകള്‍ അധ്യാപരുമായി വിനിമയം ചെയ്യും. ഓരോ സ്കൂളിലും മെന്‍ഡര്‍മാരെ നിശ്ചയിക്കും. രക്ഷിതാക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ബി.പി.ഓയെ ഫോണിലൂടെയും നേരിട്ടും അറിയിക്കാനുള്ള അവസരമൊരുക്കും. ജില്ലയില്‍ ആദ്യമായാണ് ബി.ആര്‍.സി.തലത്തില്‍ ഇത്തരമൊരു ആസൂത്രണം നടക്കുന്നത്. ബി.പി.ഒ ഷാജി എ.സലാം കര്‍മപരിപാടികള്‍ വിശദീകരിച്ചു. എ.ഇ.ഒ വി.എന്‍. ബാബു അധ്യക്ഷത വഹിച്ചു. |
മീനച്ചിലാറിനായി നാട് കൈകോര്‍ത്തു Posted: 01 Sep 2014 11:10 PM PDT പാലാ: മീനച്ചിലാറിന്‍െറ ശുദ്ധജല ശ്രോതസ്സുകളും പൊതുസ്ഥലങ്ങളും മാലിന്യമുക്തമാക്കുന്നതിന്‍െറ ഭാഗമായി മീനച്ചിലാര്‍ ദിനം ആചരിച്ചു. മുത്തോലിയില്‍ ആറ്റുതീരത്തെ ഉദ്യാനത്തില്‍ തയാറാക്കിയ പരിപാടിയില്‍ നൂറുകണക്കിന് മീനച്ചിലാര്‍ സംരക്ഷകര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി ദിനാചരണം ഉദ്ഘാടനം നിര്‍വഹിച്ചു. കിഴതടിയൂര്‍ ബാങ്കിന്‍െറ കീഴിലുള്ള സഫലം-55ന്‍െറ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറസ്ട്രി, വിവിധ സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പ്രഥമ മീനച്ചിലാര്‍ ദിനാചരണത്തിന്‍െറ സ്മരണ നിലനിര്‍ത്താന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ ഇലഞ്ഞിത്തൈ നട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് മീനച്ചിലാര്‍ പുനര്‍ജനി സംരക്ഷണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്‍റ് ജോര്‍ജ് സി. കാപ്പന്‍ അധ്യക്ഷത വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് പാലമറ്റം, സഫലം സെക്രട്ടറി ഡോ. രാജു ഡി. കൃഷ്ണപുരം, നഗരസഭാ കൗണ്‍സിലര്‍ സാബു എബ്രഹാം, എമ്മാനുവല്‍ കോലടി, ബീന മംഗലത്തില്‍, സെബി പറമുണ്ട, സജി വട്ടക്കാനായില്‍, പുനര്‍ജനി പ്രസിഡന്‍റ് കെ.പി. ആഗസ്തി, ഇ.പി. കുമാരന്‍, ഷിബു തെക്കേമറ്റം, ശ്രീജിത് പാലാ, കെ.ആര്‍. സൂരജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഹരിതതീരം പദ്ധതിയുമായി സംയോജിപ്പിച്ചാണ് ദിനാചരണം നടത്തിയത്. കൈവഴികളും തോടുകളും പൊതുനിരത്തുകളും മാലിന്യമുക്തമാക്കി മീനച്ചിലാറിന്‍െറ തീരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. |
No comments:
Post a Comment