സ്വാഗതം
WELCOME

News Update..

Wednesday, September 17, 2014

വെല്ലുവിളിയുമായി മമ്മൂട്ടി ദുബൈയിലും മരം നട്ടു Madhyamam News Feeds

വെല്ലുവിളിയുമായി മമ്മൂട്ടി ദുബൈയിലും മരം നട്ടു Madhyamam News Feeds

Link to

വെല്ലുവിളിയുമായി മമ്മൂട്ടി ദുബൈയിലും മരം നട്ടു

Posted: 16 Sep 2014 11:38 PM PDT

Image: 

ദുബൈ:  നടന്‍ മമ്മൂട്ടിയുടെ ‘മൈ ട്രീ ചാലഞ്ച്’ കടല്‍ കടന്ന് ദുബൈയിലുമത്തെി. മരങ്ങളോട് നാടെങ്ങും വെല്ലുവിളി മുഴങ്ങുമ്പോള്‍ മരങ്ങള്‍ക്കു വേണ്ടിയുള്ള വെല്ലുവിളിയുമായി മമ്മൂട്ടി തുടങ്ങിയ ഉദ്യമത്തിന് ലഭിക്കുന്ന വന്‍ സ്വീകാര്യതക്കൊപ്പം ദുബൈയും അണിചേരുകയാണ് .താന്‍ ദുബൈയിലത്തെിയാല്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്‍റ് ഹയാത്തിന്‍െറ മുറ്റത്ത് പുളിമരത്തൈ നട്ട് മമ്മൂട്ടി നയം വ്യക്തമാക്കി "ഇത് വെല്ലുവിളിയല്ല. വെല്ലുവിളി ഏറ്റെടുക്കാനുള്ള അപേക്ഷയാണ്. ഞാന്‍ പച്ചപ്പില്‍ വിശ്വസിക്കുന്നു. പ്രകൃതിയുടെ നാശം കാരണം ഭൂഗോളം തന്നെ ഒരുപാട് ഭീഷണി നേരിടുന്നു. ഇതിനെതിരെ നാം ഉണരേണ്ട സമയമാണിത്".
ഹയാത്ത് ഗ്രൂപ്പിന്‍െറ മറ്റു ഹോട്ടലുകളും മമ്മൂട്ടിയുടെ മരം നടാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നതായി ജനറല്‍ മാനേജര്‍ ജോണ്‍ ബവറേജ് പറഞ്ഞു. ദുബൈയിലെ പരിസ്ഥിതി വകുപ്പും മറ്റു പ്രകൃതി സ്നേഹികളും ഈ സദുദ്യമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  
മരുഭൂമിയില്‍ പച്ചപ്പുണ്ടാക്കി അദ്ഭുതം കാട്ടുന്ന ദുബൈ സര്‍ക്കാരിന്‍െറ ശ്രമങ്ങളെ ശ്ളാഘിച്ച മമ്മൂട്ടി  ഹരിതവല്‍ക്കരണം ഇനിയും ഊര്‍ജിതമാക്കിയാല്‍ മരുഭൂമിയെ വനമാക്കാമെന്ന് അഭിപ്രായപ്പെട്ടു.
പുതിയ ഉദ്യമത്തെക്കുറിച്ച് കേട്ടറിഞ്ഞ ദുബൈ സര്‍ക്കാരിന്‍െറ ഭാഗമായ ഗ്രാന്‍റ് ഹയാത്ത് ഹോട്ടല്‍ അധികൃതര്‍ തന്നെ ബന്ധപ്പെടുകയായിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു.  വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെന്ന് പറഞ്ഞ് അവര്‍ തനിക്ക് ഇ മെയില്‍ അയച്ചു. ഈ സദുദ്യമത്തിന് ഇന്ത്യക്ക് പുറത്തും സ്വീകാര്യത ലഭിക്കുന്നത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ തൈ നടല്‍ മൈ ട്രീ ചാലഞ്ചിന്‍െറ ആദ്യ അന്താരാഷ്ട്ര പ്രവേശമായി കാണാം. തമിഴ്നാട്ടില്‍ താരങ്ങളായ സൂര്യയും വിജയും അവരുടെ ആരാധകരുമെല്ലാം മരം നടാനുള്ള വെല്ലുവിളി ഏറ്റെടുത്തുകഴിഞ്ഞു.  സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരും പ്രകൃതി സ്നേഹികളും അല്ലാത്തവരുമെല്ലാം മരം വെക്കുന്നതിന്‍െറയും നാട്ടില്‍ പച്ചപ്പുണ്ടാകുന്നതിന്‍െറയും ആവശ്യകതയെപറ്റി ബോധവാന്‍മാരാവുകയും അവര്‍ അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. ഇവരെ അനുകരിക്കാന്‍ സാധാരണക്കാരും ശ്രമിക്കും-മമ്മൂട്ടി പറഞ്ഞു. ഈ വെല്ലുവിളി സ്വീകരിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഏറ്റെടുത്തവരോട് നന്ദി പറയുന്നു.
ഇതൊരു മത്സരമോ യുദ്ധമോ അല്ല. നമ്മുടെ പ്രകൃതിക്കും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയാണ്. എല്ലാവരും മരം വെട്ടുന്നതിനെക്കുറിച്ചും ഭൂമി ഇടിയുന്നതിനെപ്പറ്റിയുമെല്ലാം പരാതി പറയുന്നതല്ലാതെ അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒരു പ്രവര്‍ത്തനവും ആരും നടത്തുന്നില്ല. മരം വെട്ടരുത് എന്നു പറയുന്നതല്ലാതെ മരം വെച്ചുപിടിപ്പിക്കുന്നില്ല. മൂന്നേകാല്‍ കോടിയോളം ജനം കേരളത്തിലുണ്ട്. ഓരോരുത്തരും ഒരു മരം നട്ട് അതിനെ പരിരക്ഷിച്ചാല്‍ ആ മൂന്നേകാല്‍ കോടി മരം മതി കേരളത്തിന്. കേരളത്തില്‍ എല്ലാവരും വലിയ ആവേശത്തോടെയാണ് ഈ പരിപാടി ഏറ്റെടുത്തിരിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. സ്കൂള്‍ കുട്ടികളും സാംസ്കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും രാഷ്ട്രീയക്കാരും വരെ ഇതിന് പിന്തുണയുമായി വരുന്നുണ്ട്. എല്ലാവരെയും നമ്മള്‍ സമീപിക്കുന്നുണ്ട്. തൈ നട്ടാല്‍ മാത്രം പോര അവ സംരക്ഷിക്കാനും ശ്രമിക്കണം. എന്നാലേ കാര്യമുള്ളൂ. പൊതുസ്ഥലത്ത് മരം നടാന്‍ അനുമതി തരാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി അറിയിച്ചു.
അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ഐസ് ബക്കറ്റ് ചാലഞ്ചിന്‍െറ ചുവടുപിടിച്ചാണ് ഭൂമിക്കുവേണ്ടി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു ശ്രമം തുടങ്ങിയത്. ഷാറൂഖ്ാന്‍, വിജയ്, സൂര്യ  എന്നിവരെ വെല്ലുവിളിച്ചാണ് മമ്മുട്ടി ട്രീ ചാലഞ്ചിന് വിത്തെറിഞ്ഞത്. ഇതിന്‍െറ പ്രചാരണത്തിനായി ആഗസ്റ്റ് 28ന് തുടങ്ങിയ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജിന് ഇതിനകം ലഭിച്ച ലൈക്കുകള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക് കടക്കുകയാണ്. നാടിന്‍െറ നാനാഭാഗങ്ങളില്‍ ഇതിന്‍െറ ഭാഗമായി നടക്കുന്ന മരം നടലിന്‍െറ ചിത്രങ്ങളും വീഡിയോകളും ഈ പേജില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.

ബോക്സിങ് താരം മനോജ് കുമാറിന് അര്‍ജുന

Posted: 16 Sep 2014 11:36 PM PDT

Image: 

ന്യൂഡല്‍ഹി: ബോക്സിങ് താരം മനോജ് കുമാറിന് അര്‍ജുന പുരസ്കാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. അര്‍ജുന പുരസ്കാര പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി മനോജ് കുമാര്‍ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമടക്കം മെഡല്‍ നേടിയ മനോജ് കുമാറിന് അര്‍ജുന പുരസ്കാരം നല്‍കാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ നേടിയിട്ടും മനോജിന് കഴിഞ്ഞ വര്‍ഷം അര്‍ജുന നല്‍കിയിരുന്നില്ല. ഏഷ്യന്‍ ഗെയിംസില്‍ മനോജ് കുമാര്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ ബോക്സിങ് താരം ജയ് ഭഗവാന്‍, അനക അലങ്കമണി തുടങ്ങിയവരെ ശിപാര്‍ശ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ഹോക്കി ഫെഡറേഷന്‍ സമര്‍പ്പിച്ച ഏഴംഗ പട്ടികയില്‍ നിന്ന് ഒരാളെയും തെരഞ്ഞെടുക്കാത്തതും വിവാദത്തിനിടയാക്കിയിരുന്നു.
 

മദ്യനയം വന്‍കിടക്കാരെ സഹായിക്കാനെന്ന് ബാറുടമകള്‍

Posted: 16 Sep 2014 11:26 PM PDT

Image: 

കൊച്ചി: മദ്യനയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ ബാറുടമകള്‍ ഹൈകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി. മദ്യനയം അന്താരാഷ്ട്ര കുത്തകകളെയും വന്‍കിടക്കാരെയും സഹായിക്കാനാണെന്ന് ബാറുടമകള്‍ വാദിച്ചു.
ബാറുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട് ലെറ്റുകളും അടച്ചുപൂട്ടണം. 60 ശതമാനം ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ആനുപാതികമായി ബിവറേജ് ഒൗട്ട് ലെറ്റുകളും പൂട്ടണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടു. മദ്യനയത്തിന്‍െറ സാധുത കോടതിക്ക് പരിശോധിക്കാമെന്നും ബാറുടമകള്‍ കോടതിയെ അറിയിച്ചു.
മദ്യനയം ഭരണഘടനാ വിരുദ്ധമല്ളെന്നും മദ്യവില്‍പന മൗലിക അവകാശമല്ളെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പഞ്ച നക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ പൂട്ടിയതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി നാളെ പരിഗണിക്കും.
 

വെള്ളക്കരം കുത്തനെ കൂട്ടാന്‍ തീരുമാനം

Posted: 16 Sep 2014 11:22 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമാവും. നേരത്തെ കിലോ ലിറ്ററിന് നാലു രൂപയായിരുന്നത് ഇനി മുതല്‍ ആറു രൂപയാവും. അധികമായി ഉപയോഗിക്കുന്ന ഓരോ ലിറ്ററിനും രണ്ടു രൂപ വീതം കൂടും.  സാമ്പത്തിക പ്രയാസം മറികടക്കാന്‍ ചില കടുത്ത തീരുമാനങ്ങള്‍ മന്ത്രിസഭ കൈകൊള്ളുമെന്നാണ് സൂചന.

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted: 16 Sep 2014 10:43 PM PDT

Image: 

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കശ്മീര്‍ താഴ് വരയിലെ മാച്ചി സെക്ടറിലാണ് സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് എ.കെ-47 തോക്കുകളും സ്ഫോടകവസ്തുക്കളും തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതായി സൈനിക വക്താവ് അറിയിച്ചു.

പ്രളയത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാളിത്തമാണ് സേനക്കുള്ളത്. അതിര്‍ത്തിയില്‍ സൈന്യം ജാഗരൂകരാണെന്നും വക്താവ് അറിയിച്ചു.
 

കൊല്ലം മെഡിക്കല്‍ കോളജ് സജീവ ആലോചനയില്‍ –മന്ത്രി ശിവകുമാര്‍

Posted: 16 Sep 2014 10:38 PM PDT

കൊല്ലം: കൊല്ലത്ത് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്ന കാര്യം സര്‍ക്കാറിന്‍െറ സജീവ ആലോചനയിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം എത്രയുംവേഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി വി.എസ്. ശിവകുമാര്‍. മന്ത്രി ഷിബു ബേബിജോണിന്‍െറ നേതൃത്വത്തിലാവും യോഗംചേരുക. സ്ഥലം ലഭ്യമാകുന്ന മുറക്ക് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടികള്‍ ആരംഭിക്കും.
നിലവില്‍ മെഡിക്കല്‍ കോളജിനായി ഉയര്‍ന്നുകേള്‍ക്കുന്ന സ്ഥലങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവ.വിക്ടോറിയ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്‍െറയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ബ്ളോക്കിലേക്ക് ജനറേറ്റര്‍ വാങ്ങുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചതായും ഒരു മാസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനുള്ള ഫണ്ടിന്‍െറ കാര്യവും പരിഗണിക്കും. പുതിയ ഒ.പി ബ്ളോക്കിനായി നിലവില്‍ അനുവദിച്ച രണ്ടുകോടിക്ക് പുറമേ ഒരു കോടി കൂടി അനുവദിക്കും.
ഗര്‍ഭിണികളെ ആശുപത്രിയിലത്തെിക്കുന്നതിനും തിരികെ വീടുകളിലത്തെിക്കുന്നതിനും 108 മാതൃകയില്‍ 287 ജനനി സുരക്ഷ എക്സ്പ്രസുകള്‍ വാങ്ങും. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവ ചികിത്സക്കത്തെുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാതൃശിശു മരണ നിരക്ക് കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിന്‍െറ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. മെഡിക്കല്‍ കോളജിന് ജില്ലയില്‍ മൂന്നിടത്ത് സ്ഥലം ലഭ്യമാണെന്നും പ്രഖ്യാപനമുണ്ടായാല്‍ ജില്ലയിലെ എല്ലാ ജനപ്രതിനിധികളും ഒറ്റക്കെട്ടായി പദ്ധതി യാഥാര്‍ഥ്യത്തിലത്തെിക്കാന്‍ രംഗത്തുണ്ടാകുമെന്നും യോഗത്തില്‍ സംസാരിക്കവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജയമോഹന്‍ പറഞ്ഞു.
പി.കെ. ഗുരുദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എന്‍. ബാലഗോപാല്‍ എം.പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജഗദമ്മ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായാ സുരേഷ്, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.ഗോപാലകൃഷ്ണപിള്ള, കാരുവള്ളില്‍ ശശി, അഡ്വ.സി.പി സുധീഷ്കുമാര്‍, എസ്.എല്‍. സജികുമാര്‍, എന്‍.ആര്‍.എച്ച്.എം മിഷന്‍ ഡയറക്ടര്‍ മിന്‍ഹാജ് ആലം, ഡെപ്യൂട്ടി ഡി.എം.ഒ കെ.ഷാജി, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ.സബീന സുന്ദരേശ്, മിനി സത്യന്‍, ജോര്‍ജ് പട്ടത്താനം, ഹബീബ് സേട്ട്, തടത്തിവിള രാധാകൃഷ്ണന്‍, ഈച്ചംമൂട്ടില്‍ നിയാസ് മുഹമ്മദ്, രുഗ്മിണിയമ്മ, രാധാമണി

വനിതാ വീവേഴ്സ് സൊസൈറ്റി പൂട്ടിയിട്ട് വര്‍ഷങ്ങള്‍; തൊഴിലാളികള്‍ ദുരിതത്തില്‍

Posted: 16 Sep 2014 10:36 PM PDT

വിഴിഞ്ഞം: വെങ്ങാനൂര്‍ ഹരിജന്‍ വനിതാ ഹാന്‍ഡ്ലൂം വീവേഴ്സ് സൊസൈറ്റി പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളാകുന്നു. സ്ഥാപനത്തെ ആശ്രയിച്ചുകഴിഞ്ഞ നൂറോളം നിര്‍ധനകുടുംബങ്ങള്‍ പട്ടിണിയില്‍.
ബാധ്യത തിട്ടപ്പെടുത്തി കമ്പനി സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികളാണ് സൊസൈറ്റിയില്‍ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇത് വീണ്ടും പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ അധികൃതര്‍ക്ക് മെമ്മോറാണ്ടം നല്‍കിയിരിക്കുകയാണ്.
സൊസൈറ്റിയുടെ മുന്‍കാലങ്ങളിലെ പ്രവര്‍ത്തനമികവും ഇതിനെ ആശ്രയിച്ച് കഴിഞ്ഞ തൊഴിലാളികളുടെ ദുരിതവും കണക്കിലെടുത്ത് പുനരുദ്ധാരണപ്രവര്‍ത്തനം നടത്താനുള്ള ശിപാര്‍ശ വ്യവസായ സഹകരണസംഘം രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ കാവ്വിളയിലാണ് സൊസൈറ്റി സ്ഥിതിചെയ്യുന്നത്. 30 വര്‍ഷം മുമ്പായിരുന്നു സൊസൈറ്റി സ്ഥാപിച്ചത്. പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷം കഴിഞ്ഞു. വനിതകള്‍ക്ക് തൊഴില്‍പരിശീലനം, അവിടെതന്നെ തൊഴില്‍ ചെയ്യാനുള്ള സാഹചര്യം എന്നിവ ലക്ഷ്യമിട്ടാണ് സ്ഥാപനം തുടങ്ങിയത്. നൂറിലേറെ വനിതകള്‍ ഇവിടെ ജോലിചെയ്തിരുന്നു. 75 സെന്‍റില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിന് തറികള്‍, ഷോറൂം, ഓഫിസ് കെട്ടിടം തുടങ്ങിയവ സ്വന്തമായുണ്ട്. മെച്ചപ്പെട്ട ലാഭത്തില്‍ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന സ്ഥാപനമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള പച്ചനിറത്തിലുള്ള ബെഡ്ഷീറ്റുകള്‍, സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള കസേര-മേശവിരിപ്പുകള്‍, ഷാളുകള്‍, മുണ്ട്, ഷര്‍ട്ട്, സാരി തുടങ്ങിയവ ഇവിടെ നിര്‍മിച്ചിരുന്നു.
ഭരണസമിതിയിലെ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും സാമ്പത്തികക്രമക്കേടുകളുമാണ് സൊസൈറ്റിയെ തകര്‍ച്ചയിലാക്കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം നിര്‍വഹിച്ചെങ്കിലും ചില ആരോപണങ്ങളുമായി ബന്ധപ്പെട്ട് ആ പ്രവര്‍ത്തനങ്ങളും വഴിയിലാവുകയായിരുന്നു. തുടര്‍ന്ന് 2011 ഓടെ സ്ഥാപനം പൂട്ടി.
സ്വത്ത്വക തിട്ടപ്പെടുത്തി സ്ഥാപനം കണ്ടുകെട്ടുന്നതിന് ലിക്യുഡേറ്ററെയും നിയമിച്ചു. ഭൂരിഭാഗം തറികളും തുരുമ്പെടുത്ത് നശിച്ചു. കെട്ടിടത്തിന്‍െറ ചുറ്റും കാടുപിടിച്ച് ചുറ്റുമതില്‍ തകര്‍ന്നു. സൊസൈറ്റി സ്ഥലത്തുള്ള നാളികേരവും മറ്റ് ആദായങ്ങളും മുന്‍ ഭരണസമിതി അംഗങ്ങള്‍ എടുക്കുന്നതായി ആക്ഷേപമുണ്ട്.
രാത്രികാലങ്ങളില്‍ ഈ സ്ഥലം സാമൂഹികവിരുദ്ധരുടെ താവള മാണെന്ന് നാട്ടുകാര്‍ പറയുന്നു. വ്യവസായ-സഹകരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും താല്‍പര്യമില്ലായ്മയുമാണ് സ്ഥാപനത്തിന്‍െറ പുനരുദ്ധാരണത്തിന് തടസ്സമെന്നാണ് സൂചന.
പുതിയ ഭരണസമിതി രൂപവത്കരിച്ച് സൊസൈറ്റി പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണമെന്ന് തൊഴിലാളികളും ആവശ്യപ്പെടുന്നു.

ജങ്കാര്‍ അധികാരികള്‍ക്ക് കറവപ്പശു –എം.സി. ജോസഫൈന്‍

Posted: 16 Sep 2014 10:33 PM PDT

കൊടുങ്ങല്ലൂര്‍: ആയിരക്കണക്കിന് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം മാസങ്ങളായി നിഷേധിച്ച ജില്ലാ പഞ്ചായത്ത് അധികാരികള്‍ക്കും കോണ്‍ഗ്രസിനും തീരദേശജനത തിരിച്ചടി നല്‍കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്‍. ജങ്കാര്‍ സമരകേന്ദ്രത്തില്‍ നിരാഹാരം നടത്തിയ അഴീക്കോട് -എടവിലങ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം ഡയറക്ടര്‍ ഇ.ആര്‍. ഷാജി, പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കെ.കെ. സജീവന്‍ എന്നിവര്‍ക്ക് നാരങ്ങാനീര് നല്‍കിയശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ജങ്കാറിന്‍െറ പ്രൊപ്പല്ലറും ഷാഫ്റ്റും ഗിയര്‍ ബോക്സും അടങ്ങുന്ന യന്ത്രഭാഗം വൈപ്പിന്‍കരയിലെ ഏതെങ്കിലും ബോട്ട് മെക്കാനിക്കിന് രണ്ടുദിവസം കൊണ്ട് ശരിയാക്കാം. ഇതിനാണോ ലക്ഷങ്ങള്‍ ചെലവ് വന്നതായി കള്ളക്കണക്ക് ഉണ്ടാക്കിയതെന്ന് അവര്‍ ചോദിച്ചു. ജങ്കാറിനെ കറവപ്പശുവായാണ് അധികാരികള്‍ കാണുന്നത്. ജനങ്ങളുടെ യാത്രാദുരിതം ഇവര്‍ക്ക് പ്രശ്നമല്ല. കേരളത്തിലെ റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കുകയാണ്. സര്‍വീസ് പുനരാരംഭിച്ചാലും ജങ്കാറിന്‍െറ പേരില്‍ നടത്തിയ അഴിമതിക്കെതിരായ പോരാട്ടം തുടരണമെന്നും ജോസഫൈന്‍ പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ പി.കെ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. നാട്ടിക റൂറല്‍ ബാങ്ക് ഡയറക്ടര്‍ എ.പി. ജയന്‍, പെരിഞ്ഞനം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കെ.പി. ഷാജി എന്നിവര്‍ നിരാഹാരസമരം ആരംഭിച്ചു. സമരത്തെ അഭിവാദ്യം ചെയ്ത് കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ബി. മഹേശ്വരി, മതിലകം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പ ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്തംഗം ജമീല അബൂബക്കര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഇ.വി. രമേശന്‍, എം.വി. ഇന്ദിര, സമരസമിതി കണ്‍വീനര്‍ കെ.എസ്. സതീഷ് കുമാര്‍, എം.എസ്. നാരായണന്‍, ഷായി അയ്യാരില്‍, നൗഷാദ്, മജീദ്, എസ്.എം. സുബൈദ, ഇന്ദിര വിദ്യാസാഗര്‍, അഷ്റഫ് പൂവതിങ്കല്‍, ഇ.ജെ. ഹീര, സി.വി. സുമംഗല എന്നിവര്‍ സംസാരിച്ചു.

'പരനാറി' പ്രയോഗവുമായി എം.വി ജയരാജനും

Posted: 16 Sep 2014 10:32 PM PDT

Image: 

കോഴിക്കോട്: വിവാദ പദപ്രയോഗവുമായി സി.പി.എം നേതാവ് എം.വി ജയരാജന്‍ വീണ്ടും. കാസര്‍കോഡ് ഉദുമയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അനുചിത പരാമര്‍ശം നടത്തി ജയരാജന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു.

കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെ പോലെ 'പരനാറി' വേറേയില്ല എന്നാണ് ജയരാജന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായപ്പോള്‍ ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചില്ളെന്ന് വിശദീകരണവും നല്‍കി.

ഹൈകോടതി ജഡ്ജിയെ 'ശുംഭന്‍' എന്ന് വിളിച്ചു വിവാദത്തില്‍ കുടുങ്ങിയ സി.പി.എം നേതാവ് മാപ്പ് പറഞ്ഞാണ് മുന്‍പ് കോടതി നടപടിയില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നെയും ജയരാജന്‍െറ നാവില്‍ നിന്ന് അധിക്ഷേപ പരാമര്‍ശങ്ങള്‍ പല തവണയുണ്ടായി.

എല്‍.ഡി.എഫ് വിട്ട എന്‍.കെ പ്രേമചന്ദ്രനെ പാര്‍ട്ടി സെക്രട്ടറി വിളിച്ച അതേ പദമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ജയരാജന്‍ എടുത്ത് പ്രയോഗിച്ചത്. കൊല്ലത്ത് എം.എ ബേബി തോല്‍ക്കാന്‍ പിണറായിയുടെ പരാമര്‍ശം കാരണമായെന്ന് പാര്‍ട്ടിയില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു.

ചാമ്പ്യന്‍സ് ലീഗ്: റയലിനും ലിവര്‍പൂളിനും ജയം

Posted: 16 Sep 2014 10:05 PM PDT

Image: 

മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് സ്വിസ് ക്ളബ് ബേസലിനെ റയല്‍ പരാജയപ്പെടുത്തിയത്. അതേസമയം, നിലവിലെ റണ്ണറപ്പായ അത്ലറ്റികോ മഡ്രിഡ് ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി. ഇംഗ്ളീഷ് ക്ളബ് ലിവര്‍പൂള്‍ ജയത്തോടെ തുടങ്ങിയപ്പോള്‍ ആഴ്സനല്‍ പരാജയം നേരിട്ടു.

പതിനാലാം മിനിട്ടില്‍ എഫ്.സി ബേസല്‍ താരം മാരെക് സൂച്ചിയുടെ സെല്‍ഫ് ഗോളിലൂടെയാണ്  ഗോള്‍ മഴ തുടങ്ങിയത്. പിന്നീട് സൂപ്പര്‍ താരങ്ങളായ ഗാരെത് ബെയ്ല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോഡ്രിഗസ് എന്നിവര്‍ ബേസല്‍ വല നിറച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഡാര്‍ലിസ് ഗോണ്‍സാലസ് ബേസലിന്‍െറ ആശ്വാസഗോള്‍ നേടി. എഴുപത്തൊമ്പതാം മിനിട്ടില്‍ പകുതിയില്‍ കരീം ബെന്‍സേമയുടെ വകയായിരുന്നു റയലിന്‍െറ അഞ്ചാം ഗോള്‍.
താരതമ്യനേ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ പ്രയാസപ്പെട്ടാണ് ലിവര്‍പൂളിന്‍്റെ ജയം. ആവേശകരമായ മത്സരത്തിനൊടുവില്‍ സ്റ്റീവന്‍ ജെറാഡിന്‍െറ ഗോളിലൂടെയാണ് ലിവര്‍പൂള്‍ വിജയം നേടിയത്. എണ്‍പത്തിരണ്ടാം മിനിട്ടില്‍ മരിയോ ബലോട്ടെല്ലി ലിവര്‍പൂളിനെ മുന്നിലത്തെിച്ചങ്കെിലും ഇഞ്ചുറി ടൈമില്‍ ലുഡോഗോററ്റ്സ് സമനില പിടിച്ചു. കളിതീരാന്‍ സെക്കന്‍്റുകള്‍ മാത്രം ശേഷിക്കെ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാഡ് ലിവര്‍പൂളിന്‍്റെ വിജയഗോള്‍ നേടി.

അതേസമയം,  അത്ലറ്റികോ മഡ്രിഡ് ഗ്രീക്ക് ക്ളബ് ഒളിമ്പ്യാക്കസിനു മുന്നില്‍ തോല്‍വി വഴങ്ങി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 3-2 നായിരുന്നു അത്ലറ്റികോയുടെ തോല്‍വി. എന്നാല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടും ആര്‍സനലും തമ്മിലുള്ള മല്‍സരം കരുത്തന്മാരുടെ പോരാട്ടമായി. ഇരുടീമും കളംനിറഞ്ഞു കളിച്ചങ്കെിലും രണ്ട് ഗോളിന് ബൊറൂസിയ വിജയം നേടി. ഇറ്റാലിയന്‍ താരം സിറൊ ഇമ്മൊബൈലും പിയറി എമറിക് ഒബമയാങ്ങുമാണ് ജര്‍മന്‍ ടീമിനായി ഗോള്‍ നേടിയത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,400 രൂപ

Posted: 16 Sep 2014 09:59 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,400 രൂപ. ഗ്രാമിന് 2,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പവന്‍വില 20,600 രൂപയില്‍ നിന്ന് 20,400 രൂപയിലെത്തിയത്. ഈ വില ബുധനാഴ്ചയും തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒൗണ്‍സിന് 1.20 ഡോളര്‍ കൂടി 1,236.40 ഡോളറിലെത്തി.

കുടിവെള്ളപ്രശ്നത്തിന് അടിയന്തര പരിഹാരം കാണും –മന്ത്രി

Posted: 16 Sep 2014 09:50 PM PDT

കോട്ടയം: മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ളപ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അധികതുകയുള്ള ബില്ലുകള്‍ പുന$പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പല ഉപഭോക്താക്കള്‍ക്കും മാസങ്ങളായി കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണ്.
കോട്ടയം മുനിസിപ്പാലിറ്റിയിലെയും പനച്ചിക്കാട്, വിജയപുരം ഗ്രാമപഞ്ചായത്തുകളിലെയും കുടിവെള്ളപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത വാട്ടര്‍ കണക്ഷനുകള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കും. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ പൈപ്പുകളുടെ വാല്‍വുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ മാത്രമാകണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
അതോറിറ്റി അറിയാതെ വാല്‍വുകള്‍ സ്ഥാപിച്ച് വെള്ളം വഴിതിരിച്ചുവിടുന്നതായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണിത്.
അടിയന്തര പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ ക്രൈസിസ് മാനേജ്മെന്‍റ് ടീം രൂപവത്കരിച്ച് മുന്നറിയിപ്പുകള്‍ നല്‍കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പണം മുടക്കിയ വാട്ടര്‍ പ്രോജക്ടുകള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണം.
ജലക്ഷാമം രൂക്ഷമായ പനച്ചിക്കാട് പഞ്ചായത്തില്‍ വെള്ളൂപ്പറമ്പ് മുതല്‍ കൊല്ലാടുവരെ പുതിയ പൈപ് ലൈന്‍ സ്ഥാപിക്കും. ടി.ബി റോഡിലെ കുടിവെള്ളപ്രശ്നം പരിശോധിക്കാന്‍ സൂപ്രണ്ടിങ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.
കൊല്ലാട് വാട്ടര്‍ ടാങ്കിന് ചുറ്റും മണ്ണൊലിച്ചുണ്ടായ അപകടാവസ്ഥ ഉടന്‍ പരിഹരിക്കും. മറിയപ്പള്ളി, നാട്ടകം, പാറമട, മാങ്ങാനംകുരിശ്, സംക്രാന്തി, കാലടിമന, പേരൂര്‍ റോഡ്, കുമാരനല്ലൂര്‍, പാക്കില്‍, ദേവലോകം ഭാഗങ്ങളില്‍ പൈപ് പൊട്ടി ജലവിതരണം പതിവായി നിലക്കുന്നത് അടിയന്തരമായി പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.
തൂമ്പില്‍ പാലം മുതല്‍ തിരുവാതുക്കല്‍ വരെ പൈപ് ലൈന്‍ ഉടന്‍ പൂര്‍ത്തിയാക്കും. പുത്തനങ്ങാടിയിലും സെമിനാരി കുന്നിനടുത്ത സര്‍ക്കാര്‍ വക സ്ഥലത്തും പുതിയ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കും. മുണ്ടകത്തിക്കടവില്‍ മുനിസിപ്പാലിറ്റി ഫണ്ട് നല്‍കി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയും ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും.
ടാങ്കുകളുടെ കാര്യക്ഷമതയും സുരക്ഷയും പരിശോധിച്ച് കൂടുതല്‍ ജലം സംഭരിക്കാനും കൊട്ടാരംകുളം, ഇലക്ട്രോ കെമിക്കലിന്‍െറ കിണര്‍ എന്നീ ജലസംഭരണികള്‍ ഉപയോഗപ്പെടത്താനും തീരുമാനമായി. കോട്ടയം മുനിസിപ്പല്‍ ഓഫിസിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്കും അടിയന്തര പരിഹാരം കാണും.
ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, ജല അതോറിറ്റി എം.ഡി അശോക് കുമാര്‍സിങ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വി.കെ. അനില്‍ കുമാര്‍, ജൂലിയസ് ചാക്കോ, ജാന്‍സി ജയിംസ്, സിന്‍സി പാറയില്‍, എ.ഡി.എം ടി.വി. സുഭാഷ്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.കെ. മണി, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.എ. എബ്രഹാം, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.വി. തെരേസ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ജല, വൈദ്യുത സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

Posted: 16 Sep 2014 09:44 PM PDT

Image: 

മസ്കത്ത്: ജല, വൈദ്യുതി വിതരണ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ സ്വദേശികളുടെ തോത് വര്‍ധിപ്പിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്റി നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കാനാണ് പുതിയ തീരുമാനം. ഈ മേഖലയിലെ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികകള്‍ സ്വദേശിവത്കരിക്കണം. ഓപറേഷന്‍, മെയിന്‍റനന്‍സ്, ടെക്നിക്കല്‍ മാനേജര്‍മാരുടെ തസ്തികകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വദേശിവത്കരിക്കണം. അഡ്മിനിസ്ട്രേറ്റിവ്, ഫൈനാന്‍സ് മാനേജര്‍മാരുടെ തസ്തികകള്‍ രണ്ടു വര്‍ഷത്തിനുള്ളിലാണ് സ്വദേശിവത്കരിക്കേണ്ടത്.
ജല, വൈദ്യുത സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെ സ്വദേശിവത്കരണ തോത് 2015 ആകുമ്പോള്‍ 78 ശതമാനമായി ഉയര്‍ത്തണം. 2019ല്‍ ഈ മേഖലയിലെ സ്വദേശിവത്കരണം 95 ശതമാനമായി ഉയര്‍ത്തണം. 2015ല്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാര്‍, ഷിഫ്റ്റ് സൂപ്പര്‍വൈസര്‍, വിദഗ്ധ തൊഴിലാളികള്‍ എന്നീ തസ്തികകള്‍ 100 ശതമാനം സ്വദേശിവത്കരിക്കണം. അടുത്ത വര്‍ഷം ടെക്നീഷ്യന്‍ തസ്തിക 76 ശതമാനം സ്വദേശിവത്കരിക്കണം. വൈദ്യുതി വിതരണ കമ്പനികളില്‍ അടുത്ത വര്‍ഷം ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, ഫൈനാന്‍സ് മാനേജര്‍, അഡ്മിനിസ്ട്രേറ്റിവ് മാനേജര്‍ തസ്തികകളും പൂര്‍ണമായി സ്വദേശിവത്കരിക്കണം. സീനിയര്‍ മാനേജര്‍ അടക്കം ഓപറേഷന്‍, മെയിന്‍റനന്‍സ്, ടെക്നിക്കല്‍ മാനേജര്‍ തസ്തികകളില്‍ അടുത്ത വര്‍ഷം 90 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഇതേ കമ്പനികളില്‍ ഡപ്യൂട്ടി മാനേജര്‍, വകുപ്പു തലവന്‍ തസ്തികയില്‍ പൂര്‍ണമായ സ്വദേശിവത്കരണവും എന്‍ജിനീയര്‍ തസ്തികയില്‍ 95 ശതമാനവും ടെക്നിക്കല്‍ മേഖലയില്‍ 90 ശതമാനവും വിദഗ്ധ തൊഴിലാളി മേഖലയില്‍ 50 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കണം. പുതിയ വൈദ്യുതി സ്റ്റേഷനുകളിലും ജല ശുദ്ധീകരണ പദ്ധതികളിലും അടുത്ത വര്‍ഷം 63 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണം. അസിസ്റ്റന്‍റ് എന്‍ജിനീയര്‍, ഷിഫ്റ്റ് സൂപ്പര്‍വിഷന്‍ മേഖലകളില്‍ 73 ശതമാനവും ടെക്നീഷ്യന്‍ മേഖലയില്‍ 83 ശതമാനവും ലേബര്‍ ഫോഴ്സില്‍ 100 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കണം. കലക്ഷന്‍ കമ്പനികളില്‍ മീറ്റര്‍ റീഡര്‍മാരുടെ തസ്തിക പൂര്‍ണമായി സ്വദേശിവത്കരിക്കണം.  ജോലിക്കാരും സഹായികളും പൂര്‍ണമായി ഒമാനികളാവണം. മാനേജര്‍, സൂപ്പര്‍വൈസര്‍ മേഖലയില്‍ 55 ശതമാനവും അക്കൗണ്ടന്‍റ്, കാഷ്യര്‍ മേഖലയില്‍ 87 ശതമാനവും സ്വദേശിവത്കരിക്കണം.

അങ്കണവാടിയുടെ മുറ്റത്ത് മദ്യവില്‍പനശാല

Posted: 16 Sep 2014 09:39 PM PDT

വടശേരിക്കര: അങ്കണവാടിയുടെ മുറ്റത്ത് മദ്യവില്‍പനശാല പ്രവര്‍ത്തിക്കുന്നതുമൂലം കുഞ്ഞുങ്ങള്‍ ക്ളാസിനത്തെുന്നത് മാലിന്യക്കൂന മറികടന്ന്.
പെരുനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിക്ക് സമീപം ബീവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാല പ്രവര്‍ത്തിക്കുന്നതിനാലാണ് അങ്കണവാടിയിലേക്കുള്ള പ്രധാന വഴി ഉപേക്ഷിച്ച് കുട്ടികള്‍ക്ക് പിന്‍വാതില്‍ വഴി എത്തേണ്ടി വരുന്നത്.
പെരുനാട് മാര്‍ക്കറ്റിനുള്ളില്‍ അങ്കണവാടി കെട്ടിടത്തിന്‍െറ തൊട്ടടുത്ത സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിനുള്ളിലാണ് മദ്യവില്‍പനശാല പ്രവര്‍ത്തിക്കുന്നത്. ഇതിന് മുന്നില്‍ കൂടിയുള്ള അങ്കണവാടിയിലേക്കുള്ള പ്രധാന വഴിയില്‍ രാവിലെതന്നെ മദ്യം വാങ്ങാനത്തെുന്നവരുടെ ക്യൂ രൂപപ്പെടും. ഇതുമൂലം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതുവഴി കടക്കാനാകാത്ത സ്ഥിതിവന്നതോടെയാണ് മാര്‍ക്കറ്റിന് പിന്നിലെ മാലിന്യങ്ങള്‍ തള്ളുന്ന, മദ്യപരുാരുടെ തുറന്ന മൂത്രപ്പുര വഴി അങ്കണവാടിയിലേക്കുള്ള പിന്‍വാതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അങ്കണവാടി കെട്ടിടത്തിന് പത്തുമീറ്ററിനുള്ളില്‍ മദ്യവില്‍പനശാല വരുന്നതിനെതിരെ തുടക്കത്തില്‍ ചെറിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നീട് കെട്ടടങ്ങി. അഞ്ചുവയസ്സില്‍ താഴെയുള്ള കൊച്ചുകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം മദ്യശാല പ്രവര്‍ത്തിക്കുകയും കുട്ടികളുടെ വളര്‍ച്ചയെയും കാഴ്ചപ്പാടിനെയും ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്യശാലക്കും തമ്മില്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന ദൂരപരിധി മാനദണ്ഡങ്ങള്‍ കൊച്ചുകുഞ്ഞുങ്ങളുടെ ബാലവാടിക്ക് ബാധകമല്ളെന്നാണ് അധികൃതരുടെ നിലപാട്. അങ്കണവാടിയുടെ സമീപം മദ്യശാല സ്ഥാപിക്കാന്‍ തീരുമാനമെടുത്ത കാലത്ത് ഈ നിയമത്തിന്‍െറ പരിധിയില്‍ അങ്കണവാടി വരില്ളെന്ന അറിയിപ്പാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. ഈ വിഷയത്തില്‍ വ്യക്തമായ ധാരണ ഇല്ളെന്നും നാട്ടുകാര്‍ക്ക് പരാതി ഇല്ളെങ്കില്‍ നടപടിയെടുക്കാന്‍ കഴിയില്ളെന്നുമാണ് അങ്കണവാടികളുടെ നിയന്ത്രണ ചുമതലയുള്ള ജില്ലാ സാമൂഹിക നീതി ഓഫിസിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പിഞ്ചുകുഞ്ഞുങ്ങളുടെ പ്രശ്നത്തിലിടപെടാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് താല്‍പര്യമില്ലാത്ത മട്ടാണ്.

കട്ടത് ഒരു കോടിയുടെ കറന്‍റ്

Posted: 16 Sep 2014 09:32 PM PDT

തൊടുപുഴ: ജില്ലയില്‍ അഞ്ച് മാസത്തിനിടെ നടന്നത് ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെ വൈദ്യുതി മോഷണ വിരുദ്ധ സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 1,03,45,856 രൂപ പിഴ ഈടാക്കി.
അഞ്ചു മാസത്തിനിടെ 976 മിന്നല്‍ പരിശോധനകളാണ് സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ നടന്നത്. ഇതില്‍ 136 വൈദ്യുതി ദുരുപയോഗകേസുകള്‍ കണ്ടത്തെി. മേയിലാണ് ഏറ്റവും കൂടുതല്‍ മോഷണം കണ്ടത്തെിയത്.
മേയില്‍ മാത്രം 26 ലക്ഷം രൂപ പിഴ ഇനത്തില്‍ വൈദ്യുതി ബോര്‍ഡിന് ലഭിച്ചു.
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയാണ് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതെന്ന് വാഴത്തോപ്പിലെ വൈദ്യുതി മോഷണ വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. കൃഷിക്ക് ഒരു യൂനിറ്റിന് 60 പൈസയാണ് വൈദ്യുതി ബോര്‍ഡ് ഇളവ് നല്‍കുന്നത്.
എന്നാല്‍, കാര്‍ഷിക വൈദ്യുതി വിനിയോഗത്തിന്‍െറ മറവില്‍ ഹൈറേഞ്ച് മേഖലയിലടക്കം ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടക്കുന്നുണ്ട്.
കൃഷിയാവശ്യത്തിനായി എടുക്കുന്ന വൈദ്യുതി വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കൊണ്ടുപോകുന്ന നിരവധി സംഭവങ്ങള്‍ പരിശോധനയില്‍ കണ്ടത്തെി. 80 ശതമാനത്തോളം വൈദ്യുതി മോഷണങ്ങള്‍ ഗാര്‍ഹിക മേഖലകളിലും 20 ശതമാനം വ്യവസായ, വാണിജ്യ മേഖലകളിലും നടക്കുന്നു.
മീറ്ററിലേക്കുള്ള ബന്ധം വിച്ഛേദിച്ച് പോസ്റ്റില്‍നിന്ന് വൈദ്യുതി നേരിട്ട് വീടുകളിലേക്കെടുക്കുന്ന പ്രവണത കൂടിവരുന്നതായി പരിശോധനയില്‍ കണ്ടത്തെി. ഗ്രാമപ്രദേശങ്ങളിലും മറ്റുമാണ് ലൈനുകളില്‍നിന്ന് വൈദ്യുതി നേരിട്ട് മോഷ്ടിക്കുന്നത് സംഭവങ്ങള്‍ കൂടുതലും നടക്കുന്നത്. കൃത്രിമ മാര്‍ഗങ്ങളിലൂടെ മീറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതാക്കുന്ന സംഭവങ്ങളും നിരവധിയാണ്.
എസ്റ്റേറ്റുകള്‍, ഫാക്ടറികള്‍, വന്‍കിട കെട്ടിടനിര്‍മാണങ്ങള്‍ എന്നിവിടങ്ങളില്‍ നിയമം ലംഘിച്ചാണ് പകുതിയിലേറെയും വൈദ്യുതി ഉപയോഗിക്കുന്നത്.
കെട്ടിടനിര്‍മാണത്തിനും മറ്റും കെ.എസ്.ഇ.ബിയില്‍ അപേക്ഷ നല്‍കി വൈദ്യുതി എടുക്കണമെന്നാണ് നിയമമെങ്കിലും പലരും സമീപ വീടുകളില്‍നിന്ന് രാപകല്‍ ഭേദമില്ലാതെ വൈദ്യുതി എടുക്കുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
ജാമ്യം പോലും ലഭിക്കാത്ത കുറ്റമായതിനാല്‍ പലരും വന്‍ തുക പിഴ നല്‍കി തടവില്‍നിന്ന് ഒഴിവാകുകയാണ് പതിവ്. പിന്നീടും ഇവര്‍ മോഷണം ആവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യണമെന്നാണ് നിയമം.
വൈദ്യുതി മോഷണത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അരലക്ഷം രൂപവരെ പാരിതോഷികം നല്‍കുമെന്ന കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫിസര്‍ എ.ഡി.ജി.പി ഋഷിരാജ് സിങ്ങിന്‍െറ പ്രഖ്യാപനം വൈദ്യുതി മോഷണം തടയാന്‍ സഹായകമാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വന്‍ മോഷണങ്ങളെക്കുറിച്ച് സുചന നല്‍കുന്നവര്‍ക്കാകും തുക ലഭിക്കുക. മോഷ്ടാക്കളില്‍നിന്ന് പിഴ ഈടാക്കി കേസ് തീര്‍പ്പാക്കിയ ശേഷം പാരിതോഷികം നല്‍കും.
പലപ്പോഴും കുറ്റകൃത്യങ്ങള്‍ കണ്ടത്തെി നടപടി എടുക്കുന്നത് സാഹസികമായ ജോലിയാണ്. പരിശോധനക്കിടെ വാക്കേറ്റവും കൈയേറ്റവും വരെ ഉണ്ടായിട്ടുള്ളതായി ജില്ലയിലെ വൈദ്യുതി മോഷണ വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ പറയുന്നു.
അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി.എന്‍ജിനീയര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. ജില്ലയില്‍ എല്ലാ ദിവസവും പരിശോധന നടത്തിവരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയിലെ വൈദ്യുതി മോഷണങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 04862 235281 എന്ന നമ്പറില്‍ അറിയിക്കണം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

കശ്മീരിന് 250,000 ഡോളറിന്‍െറ യു.എസ് സഹായം

Posted: 16 Sep 2014 09:28 PM PDT

Image: 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളിലെ പുനരുദ്ധാരണത്തിനായി 250,000 യു.എസ് ഡോളറിന്‍െറ സാമ്പത്തിക സഹായം അമേരിക്ക വാഗ്ദാനം ചെയ്തു. ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം കൂടാതെ മറ്റ് സഹായങ്ങളും നല്‍കുമെന്ന് അമേരിക്കന്‍ അംബാസഡര്‍ കാതലീന്‍ സ്റ്റീഫന്‍സ് അറിയിച്ചു. സന്നദ്ധ സംഘടനകള്‍ വഴിയാണ് യു.എസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് (യു.എസ്.എ.ഐ.ഡി) സഹായം ലഭ്യമാക്കുക. പ്രളയബാധിത മേഖലയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും കാതലിന്‍ പറഞ്ഞു.

സേവ് ദ് ചില്‍ഡ്രന്‍ ഇന്ത്യ, കെയര്‍ ഇന്ത്യ, പ്ളാന്‍ ഇന്ത്യ എന്നിവയടക്കമുള്ള സന്നദ്ധ സംഘടനകള്‍ക്കാണ് സാമ്പത്തിക സഹായം കൈമാറുക. താത്കാലിക പാര്‍പ്പിടം, ഭക്ഷണേതര വസ്തുക്കള്‍ എന്നിവ അടിയന്തരമായി വിതരണം ചെയ്യുന്നതിനാണ് സഹായം നല്‍കുന്നത്. കശ്മീരിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രളയത്തില്‍ അകപ്പെട്ടതായും അമേരിക്കന്‍ എംബസി അറിയിച്ചു.

ഇ-മണല്‍: സെപ്റ്റംബര്‍ 25 വരെ എസ്.എം.എസ് അയക്കാം

Posted: 16 Sep 2014 09:26 PM PDT

കണ്ണൂര്‍: ഇ-മണല്‍ ബുക്കിങ്ങിന് എസ്.എം.എസ് അയക്കുന്നതിന്‍െറ സമയപരിധി സെപ്റ്റംബര്‍ 25 വരെ നീട്ടി. ഇന്നലെ അവസാന ദിനമായിരുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ സമയം നല്‍കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
എസ്.എം.എസ് സംവിധാനത്തില്‍ ചില സാങ്കേതിക പിഴവുകളുണ്ടായതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമയം നീട്ടുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എസ്.എം.എസ് അയക്കുന്നതു സംബന്ധിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും അവരുടെ മൊബൈല്‍ ഫോണില്‍ വിവരങ്ങള്‍ എത്താതിരുന്നതും തുടര്‍ച്ചയായി വന്ന അവധി ദിവസങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും 'മാധ്യമം' റിപ്പോര്‍ട്ടു ചെയ്തിരുന്നു.
2013 ഡിസംബറിനു മുമ്പ് ബുക്കിങ് നടത്തിയവര്‍ക്കാണ് ഇപ്പോഴും മണല്‍ ആവശ്യമുണ്ടെങ്കില്‍ എസ്.എം.എസ് അയക്കണമെന്നു കാണിച്ച് അറിയിപ്പ് ലഭിച്ചത്. ഇന്നലെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്.
ബുക്കിങ് നഷ്ടമാകാതിരിക്കാന്‍ നൂറു കണക്കിനുപേരാണ് ഇന്നലെ രാവിലെ മുതല്‍ കലക്ടറേറ്റിലെ ഇ-മണല്‍ കൗണ്ടറിലത്തെിയത്. എട്ടു മണിയോടെ തന്നെ ആളുകള്‍ ക്യൂ തുടങ്ങിയിരുന്നു.
പത്തു മണിയോടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഓഫിസിനകത്തേക്കു കടക്കാന്‍ പോലുമാകാത്ത തിരക്കായിരുന്നു.
നേരത്തെ ബുക്ക് ചെയ്തപ്പോള്‍ ലഭിച്ച ടോക്കണ്‍ നമ്പര്‍ സഹിതം ഉദ്യോഗസ്ഥര്‍ പ്രത്യേകം അച്ചടിച്ച ഫോമില്‍ ഫോണ്‍ നമ്പറടക്കം എഴുതി വാങ്ങുകയായിരുന്നു.
അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും നിരാശയായിരുന്നു ഫലം. നിരവധി പേര്‍ എത്തിയെങ്കിലും അക്ഷയ സെന്‍ററില്‍ നിന്നും ആളുകളെ കലക്ടറേറ്റിലേക്കു തന്നെ പറഞ്ഞയക്കുകയായിരുന്നു. എസ്.എം.എസ് സംബന്ധിച്ച് ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് കലക്ടറേറ്റിലെ ഇ- മണല്‍ സേവന കേന്ദ്രത്തില്‍ നേരിട്ട് സമീപിക്കാമെന്ന് ജില്ലാ കലക്ടര്‍ അറയിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം എസ്.എം.എസ് അയക്കാന്‍ കഴിയാത്തവര്‍ക്കും സേവന കേന്ദ്രത്തെ സമീപിക്കാം.
സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നേരിട്ട് ഹാജരായവര്‍ ഇനിയും ഹാജരാവേണ്ടതില്ല.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തവരും മണലിന്‍െറ ആവശ്യം നിലവില്‍ കഴിഞ്ഞവരും ക്യൂവില്‍ ഉള്ളതിനാല്‍ നിലവില്‍ മണല്‍ ലഭിക്കുവാനുള്ള അപേക്ഷകര്‍ക്ക് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഏലൂര്‍ നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും രാജിവെച്ചു

Posted: 16 Sep 2014 09:23 PM PDT

കളമശ്ശേരി: കെ.പി.സി.സിയുടെ അന്ത്യശാസനയെ തുടര്‍ന്ന് ഏലൂര്‍ നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും രാജിവെച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് ചെയര്‍മാന്‍ ജോസഫ് ആന്‍റണിയും വൈസ് ചെയര്‍പേഴ്സണ്‍ സുബൈദ നൂറുദ്ദീനും നഗരസഭാ സെക്രട്ടറി ഉമാദേവിക്ക് രാജി നല്‍കിയത്.
കാല്‍ ഒടിഞ്ഞ് ചികിത്സയിലിരുന്ന സുബൈദ നൂറുദ്ദീന്‍ കാറിലത്തെി കാറിലിരുന്നാണ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. പഞ്ചായത്തില്‍നിന്ന് നഗരസഭയായി മാറിയ ഏലൂരില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ച യു.ഡി.എഫില്‍നിന്ന് കോണ്‍ഗ്രസിലെ ലിസി ജോര്‍ജാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെതന്നെ ഷൈജ ബെന്നിയാണ് വൈസ് ചെയര്‍പേഴ്സണായത്. എന്നാല്‍, രണ്ടുവര്‍ഷം തികയുംമുമ്പേ ഭരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഇരുവര്‍ക്കും എതിരെ വിമര്‍ശം ഉയര്‍ന്നു.
എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വോട്ടിനിടുംമുമ്പേ ഇരുവരും രാജിവെക്കുകയായിരുന്നു. തുടര്‍ന്നാണ് 2012 ഒക്ടോബര്‍ 16ന് ഐ ഗ്രൂപ്പുകാരായ ജോസഫ് ആന്‍റണിയും സുബൈദ നൂറുദ്ദീനും അധികാരത്തിലത്തെിയത്.
ഒന്നരവര്‍ഷത്തിനുശേഷം ഇരുവരും ഒഴിഞ്ഞുകൊടുത്തേക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുമുന്നില്‍ ധാരണയുണ്ടാക്കിയിരുന്നതായാണ് ഒരുവിഭാഗം പറയുന്നത്. എന്നാല്‍, കാലാവധി തികഞ്ഞിട്ടും രാജിവെക്കാതെ വന്നതോടെയാണ് എ വിഭാഗത്തിന് മുന്‍തൂക്കമുള്ള ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ കെ.പി.സി.സി നേതൃത്വത്തെ സമീപിച്ചത്.
ഇതേതുടര്‍ന്ന് നേതൃത്വ ഇടപെടലിലാണ് ഇരുവരുടെയും രാജി. 31 ഡിവിഷനുകള്‍ ഉള്ള ഏലൂര്‍ നഗരസഭയില്‍ യു.ഡി.എഫിന് 14 ഉം എല്‍.ഡി.എഫിന് 13 ഉം ബി.ജെ.പിക്ക് മൂന്നും ഒരു സ്വതന്ത്രയുമാണ് ഉള്ളത്.
ഇതില്‍ ബി.ജെ.പി സ്വതന്ത്ര നിലപാടെടുത്ത് വരുന്നതുകൊണ്ടാണ് യു.ഡി.എഫ് ഭരണം തുടരുന്നത്. ചെയര്‍മാനും വൈസ് ചെയര്‍മാനും രാജിവെച്ചതോടെ എ വിഭാഗത്തില്‍നിന്നുള്ള അബ്ദുല്‍ റസാഖിന്‍െറ പേരാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ഇവരുടെ ഗ്രൂപ്പില്‍തന്നെ മറ്റുചിലരും സ്ഥാനത്തിന് ചരടുവലി ആരംഭിച്ചതായാണ് അറിയുന്നത്.

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും –മന്ത്രി വി.എസ്. ശിവകുമാര്‍

Posted: 16 Sep 2014 09:20 PM PDT

അരൂര്‍: പതിനെട്ട് വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുനല്‍കുന്ന ആരോഗ്യ കിരണ്‍ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. അര്‍റഹ്മ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ കീഴില്‍ ചന്തിരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫാര്‍മസി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചുശതമാനം മുതല്‍ 20 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ വില്‍പന നടത്തുന്ന ഫാര്‍മസിയാണിത്. ആരോഗ്യരംഗത്ത് പുതിയ ആശയങ്ങളുമായി, കാരുണ്യ സഹായപദ്ധതികളുമായി പ്രവര്‍ത്തിക്കുന്ന അര്‍റഹ്മ പോലെയുള്ള സന്നദ്ധസംഘടനകളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സൊസൈറ്റിയുടെ കീഴിലുള്ള ലൈഫ്കെയര്‍ പോളിക്ളിനിക്കിന്‍െറ ഉദ്ഘാടനം എ.എം. ആരിഫ് എം.എല്‍.എ നിര്‍വഹിച്ചു. പത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭിക്കും. കമ്പ്യൂട്ടറൈസ്ഡ് ലബോറട്ടറി, അള്‍ട്രാസൗണ്ട് സ്കാനിങ് എന്നീ സൗകര്യങ്ങളും ഇവി
ടെയുണ്ട്.
നിര്‍ധനര്‍ക്ക് സൗജന്യ ചികിത്സയും ലഭിക്കുന്ന ലൈഫ് കെയര്‍ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. സ്പെഷലിസ്റ്റ്സ് അസോസിയേഷനുമായി സഹകരിച്ചാണ് അര്‍റഹ്മ ജീവന്‍സുരക്ഷ പദ്ധതി നടപ്പാക്കുന്നത്.
സൊസൈറ്റി സമൂഹത്തിന് നല്‍കാന്‍ ലക്ഷ്യമിടുന്ന മറ്റ് സഹായപദ്ധതികളെക്കുറിച്ച് സൊസൈറ്റി വൈസ് പ്രസിഡന്‍റ് വി.ബി. അബ്ദുല്‍ അസീസ് വിശദീകരിച്ചു. അര്‍റഹ്മ പ്രസിഡന്‍റ് കെ.എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.എ. അബ്ദുല്‍ ഖാദര്‍ ഹാജി, കെ.പി.സി.സി സെക്രട്ടറി എം.കെ. അബ്ദുല്‍ ഗഫൂര്‍ ഹാജി, ഡി.സി.സി വൈസ് പ്രസിഡന്‍റ് ടി.ജി. പത്മനാഭന്‍ നായര്‍, മുസ്ലിംലീഗ് അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് പി.കെ. ഫസലുദ്ദീന്‍, എരമല്ലൂര്‍ സെന്‍റ് ഫ്രാന്‍സിസ് പള്ളി വികാരി ഫാ. ഡൊമിനിക് അലുവപ്പറമ്പില്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ് കണ്ണാടന്‍, അരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. പുഷ്പന്‍, ജില്ലാപഞ്ചായത്ത് അംഗം കെ. ഉമേശന്‍, ബ്ളോക് പഞ്ചായത്തംഗം മേരി ദാസന്‍, പഞ്ചായത്തംഗം ഉഷാകുമാരി, അരൂര്‍ മഹല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് സി.എ. ജാഫര്‍, ലൈഫ് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സന്ദീപ് പ്രഭാകരന്‍, ചന്തിരൂര്‍ മഹല്‍ ഇമാം അഹമ്മദ്കുട്ടി ഫൈസി, മസ്ജിദുല്‍ അമാന്‍ ഇമാം അബ്ദുല്‍ അസീസ് ബാഖവി എന്നിവര്‍ സംസാരിച്ചു.

തൊഴില്‍ കരാര്‍: ഇന്ത്യന്‍ ജോലിക്കാരുടെ കൂലി വര്‍ധിപ്പിക്കരുത് - കോണ്‍ട്രാക്റ്റിങ് കമ്മിറ്റി

Posted: 16 Sep 2014 09:17 PM PDT

Image: 

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവെച്ച തൊഴില്‍ കരാറിന്‍െറ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജോലിക്കാരുടെ കൂലി വര്‍ധിപ്പിക്കരുതെന്ന് സൗദി കോണ്‍ട്രാക്ടിങ് കമ്മിറ്റി തൊഴില്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. ഏതെങ്കിലും രാജ്യത്തുനിന്നുള്ള തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളും സമാനമായ ആവശ്യം ഉന്നയിക്കുകയും അത് സൗദി സാമ്പത്തികമേഖലയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കരാര്‍ കമ്പനികളെയും നിര്‍മാണ മേഖലയെയുമാണ് കൂലി വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുക.
സൗദിയിലെ കോണ്‍ട്രാക്ടിങ് മേഖലയില്‍ ആവശ്യത്തിന് ജോലിക്കാരെ ലഭിക്കുന്നില്ളെന്നും ഇതിനു പുറമെയാണ് ശമ്പളവര്‍ധനയുടെ പ്രയാസമെന്നും റിയാദ് ചേമ്പറിലെ കരാര്‍ സമിതി മേധാവി ഫഹദ് അല്‍ഹമ്മാദി പറഞ്ഞു. 40 ശതമാനത്തിലധികം കരാര്‍ കമ്പനികളും ഏറ്റെടുത്ത പദ്ധതി പൂര്‍ത്തീകരിക്കാനാവാതെ പ്രയാസപ്പെടുകയാണ്. വിദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയാണ് കരാര്‍, നിര്‍മാണ രംഗം. 93 ശതമാനം വിദേശികളുള്ള ഈ മേഖലയിലേക്ക് സ്വദേശികള്‍ കടന്നുവരാന്‍ ആഗ്രഹിക്കാത്തത് ജോലി ഭാരവും പ്രയാസകരമായ തൊഴില്‍സാഹചര്യവും പരിഗണിച്ചാണ്.
ഇന്ത്യയില്‍ നിന്നു 20 ലക്ഷത്തിലധികം ജോലിക്കാരുണ്ട് സൗദിയില്‍ എന്നാണ് കണക്ക്. ഇന്ത്യന്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് മുമ്പ് ശരാശരി 700 റിയാല്‍ ശമ്പളമുണ്ടായിരുന്നത് ഇപ്പോള്‍ 1200നും 1700 റിയാലിനുമിടക്കാണ്്. 71 ശതമാനമാണ് ഈ രംഗത്തെ ശമ്പളവര്‍ധന. അതേസമയം ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് 1700നും 3500നുമിടക്കാണ് ശരാശരി ശമ്പളം. ഇന്ത്യയുമായി ഒപ്പുവെച്ച തൊഴില്‍ കരാറിന്‍െറയും ഇന്ത്യന്‍ സമ്മര്‍ദത്തിന്‍െറയും ഭാഗമായി ഈ നിരക്ക് ഇനിയും വര്‍ധിപ്പിച്ചാല്‍ അത് സൗദി നിര്‍മാണ മേഖലക്ക് കടുത്ത പ്രഹരമായിരിക്കുമെന്ന് കിഴക്കന്‍ പ്രവിശ്യ ചേമ്പറിലെ കോണ്‍ട്രാക്ടിങ് കമ്മിറ്റി മേധാവി അബ്ദുല്‍ ഹകീം അല്‍അമ്മാര്‍ പറഞ്ഞു. ഈ വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യാന്‍ സൗദിയിലെ കോണ്‍ട്രാക്ടിങ് കമ്പനി മേധാവികളുടെ യോഗം റിയാദില്‍ ചേരുമെന്നും അല്‍അമ്മാര്‍ പറഞ്ഞു.
തൊഴില്‍ കരാറിന്‍െറ വെളിച്ചത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ജോലിക്കാര്‍ക്ക് കൂലി കൂട്ടി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടിങ് നിര്‍ത്തിവെക്കണമെന്നും പകരം നിലവില്‍ നിര്‍ത്തിവെച്ച ബംഗ്ളാദേശ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ റിക്രൂട്ടിങ് നടത്തണമെന്നും കോണ്‍ട്രാക്ടിങ് കമ്മിറ്റി മേധാവി നിര്‍ദേശിച്ചു.

ഡി.സി.സി യോഗത്തില്‍ ചേരിതിരിഞ്ഞ് ബഹളം

Posted: 16 Sep 2014 09:12 PM PDT

പാലക്കാട്: ഗവ. മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിന്‍െറ പേരില്‍ നേതാക്കളുടെ കൂറ്റന്‍ ചിത്രങ്ങളടങ്ങിയ ബഹുവര്‍ണ ഫ്ളക്സ് ബോര്‍ഡുകള്‍ നഗരം മുഴുവന്‍ നാട്ടിയതിനെ ചൊല്ലി ഡി.സി.സി നേതൃയോഗത്തില്‍ ചേരിതിരിഞ്ഞ് ബഹളം.
ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരെയുള്ള കെ.പി.സി.സി തീരുമാനം ശരിയല്ളെന്ന് യോഗത്തില്‍ വ്യക്തമാക്കിയ കെ.പി.സി.സി സെക്രട്ടറിക്ക് എതിര്‍പ്പ് രൂക്ഷമായപ്പോള്‍ പ്രസംഗം അവസാനിപ്പിക്കേണ്ടിവന്നു. മുതിര്‍ന്ന നേതാവും ജില്ലയിലെ എ ഗ്രൂപ് വക്താക്കളില്‍ ഒരാളുമായ കെ.എ. ചന്ദ്രനെതിരെ അതേ ഗ്രൂപ്പുകാരനായി അറിയപ്പെടുന്ന കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍ അണിനിരന്നത് പ്രസ്തുത ഗ്രൂപ്പിലെ ഭിന്നത മറനീക്കിയപ്പോള്‍ ഐ ഗ്രൂപ് ഒന്നടങ്കം സുധീരന്‍െറ നിലപാടിനെ പിന്തുണച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍കൂടിയായ എ ഗ്രൂപ് നേതാവിന്‍െറ പോലും പിന്തുണ കെ.പി.സി.സി സെക്രട്ടറിക്ക് ലഭിക്കാതെ പോയതും ശ്രദ്ധിക്കപ്പെട്ടു.
ആദ്യവട്ടം നിശ്ചയിക്കപ്പെട്ട മെഡിക്കല്‍ കോളജ് ഉദ്ഘാടനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 19ന് ഉദ്ഘാടനം ചെയ്യാനാണ് പുതിയ തീരുമാനം. പി.എസ്.സി മുഖേനയല്ലാതെ നടത്തിയ 142 നിയമനങ്ങള്‍ വിവാദമാവുകയും അതില്‍ ഹൈകോടതി ഇടപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മെഡിക്കല്‍ കോളജിന്‍െറ ഉദ്ഘാടനം നടക്കുന്നത്. ഇതിന് മുന്നോടിയായി നഗരത്തില്‍ കൊണ്ടുപിടിച്ച് നടക്കുന്ന ഫ്ളക്സ് ബോര്‍ഡ് പബ്ളിസിറ്റിയാണ് ഡി.സി.സി യോഗത്തെ പ്രക്ഷുബ്ധമാക്കിയത്. പാവപ്പെട്ടവര്‍ക്ക് അരി നല്‍കുന്ന റേഷന്‍ കടക്കാരനും സര്‍ക്കാര്‍ തീരുമാനപ്രകാരം അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന തഹസില്‍ദാറും ഈ ജോലികളുടെ പേരില്‍ സ്വന്തം ചിത്രം വെച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ നാടുനീളെ പ്രദര്‍ശിപ്പിക്കുന്നതിനോടാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ കെ.എ. ചന്ദ്രന്‍ മെഡിക്കല്‍ കോളജ് 'ഫ്ളക്സ് മാമാങ്ക'ത്തെ വിശേഷിപ്പിച്ചിത്. ഈ പ്രചാരണം അമിതമായിപ്പോയെന്നും ചന്ദ്രന്‍ വ്യക്തമാക്കി.
മുന്‍ മന്ത്രി വി.സി. കബീര്‍ ഇതിനെ പിന്താങ്ങിയ ഘട്ടത്തിലാണ് കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍ സുധീരനെതിരെ പ്രതികരിച്ചത്. ഫ്ളക്സ് ബോര്‍ഡിനെതിരായ കുറ്റപ്പെടുത്തലുകളില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും മെഡിക്കല്‍ കോളജിനുവേണ്ടി പ്രചാരണം ആവശ്യമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറയുന്നതുപോലെ എല്ലാ കാര്യങ്ങളും ചെയ്യാനാവില്ളെന്നും ചന്ദ്രന്‍ പറഞ്ഞതാണ് പിന്നീടുണ്ടായ ബഹളത്തിന് വഴിവെച്ചതത്രെ. ഡി.സി.സി സെക്രട്ടറിയും ഐ ഗ്രൂപ്പുകാരനുമായ എ. തങ്കപ്പന്‍ ചന്ദ്രന്‍െറ പരാമര്‍ശങ്ങള്‍ ശരിയല്ളെന്ന് ചൂണ്ടിക്കാട്ടി.
കെ.പി.സി.സി ഭാരവാഹിയായ ഒരാള്‍ കെ.പി.സി.സി തീരുമാനത്തിനെതിരെ ഡി.സി.സി യോഗത്തില്‍ സംസാരിക്കുന്നതിന്‍െറ പാപ്പരത്തം ചൂണ്ടിക്കാണിച്ച തങ്കപ്പന്‍, സുധീരനെതിരെ അഭിപ്രായമുണ്ടെങ്കില്‍ അത് കെ.പി.സി.സി യോഗത്തില്‍ പറയാന്‍ ധൈര്യം കാണിക്കണമെന്ന് തുറന്നടിച്ചു. ഐ ഗ്രൂപ്പുകാരായ കെ.എ. അബ്ബാസ്, തൃപ്പാളൂര്‍ ഗോപി തുടങ്ങിയവരും കെ.പി.സി.സി വിരുദ്ധ പരാമര്‍ശത്തിനെതിരെ രോഷംകൊണ്ടു. മെഡിക്കല്‍ കോളജ് ആരുടെയെങ്കിലും വീട്ടില്‍നിന്ന് കൊണ്ടുവന്നതാണെന്ന ധാരണ വേണ്ടെന്ന പരാമര്‍ശവും യോഗത്തിലുണ്ടായി.
സി.പി. മുഹമ്മദ് തന്‍െറ പ്രസംഗത്തില്‍ വിഷയത്തെപ്പറ്റി മൗനം പാലിച്ചപ്പോള്‍ കെ. അച്യുതന്‍ എം.എല്‍.എ പ്രസംഗം തന്നെ വേണ്ടെന്നുവെച്ചു. എ ഗ്രൂപ്പുകാരായ ചിലര്‍ കെ.പി.സി.സി സെക്രട്ടറിയെ പിന്തുണക്കാന്‍ നടത്തിയ ശ്രമം കാര്യമായ ഫലം ചെയ്തതുമില്ല. ബഹളം തുടരവെ സി. ചന്ദ്രന് പ്രസംഗം പൂര്‍ത്തിയാക്കാനായില്ല. എ ഗ്രൂപ് നേതാവും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ എ. രാമസ്വാമിയും മൗനംപാലിച്ചു. ബോധപൂര്‍വമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന നിലപാടായിരുന്ന അവസാനം പ്രസംഗിച്ച ഷാഫി പറമ്പില്‍ എം.എല്‍.എ കൈക്കൊണ്ടത്.
ഫ്ളക്സ് ബോര്‍ഡിനെ ചൊല്ലി ബഹളം ഉണ്ടായെന്ന് ഇരു ഗ്രൂപ്പുകളും സമ്മതിക്കുന്നു. അതേസമയം, പത്രം ഓഫിസുകളിലത്തെിയ കുറിപ്പ് ഡി.സി.സിയില്‍ ഒന്നും സംഭവിച്ചില്ളെന്ന മട്ടില്‍ ഉള്ളതായിരുന്നു. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി നാശം വരുത്തുന്നതിനെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാന്‍ ഉദ്യോഗസ്ഥരോട് നേതൃയോഗം ആവശ്യപ്പെട്ടതായി കുറിപ്പില്‍ പറയുന്നു. ജില്ലയില്‍ ഇപ്പോഴും ചില ഒറ്റപ്പെട്ട പലിശക്കാരുടെ ശല്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച യോഗം മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കാന്‍ നേതൃത്വം നല്‍കിയ സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചു.
നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പി.വി. രാജേഷിനെ യോഗം അനുമോദിച്ചു. ബൂത്ത് പ്രസിഡന്‍റുമാരുടെയും ബ്ളോക്ക്- മണ്ഡലം ഭാരവാഹികളുടെയും യോഗം സെപ്റ്റംബര്‍ 23ന് രാവിലെ 10ന് ടൗണ്‍ ഹാളില്‍ നടത്താനും ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

സാങ്കേതികാനുമതിയായില്ല; വികസനപ്രവര്‍ത്തനങ്ങള്‍ വൈകുന്നതായി ആക്ഷേപം

Posted: 16 Sep 2014 09:03 PM PDT

മലപ്പുറം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വികസന പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കുന്നത് വൈകുന്നത് മൂലം നിര്‍മാണപ്രവര്‍ത്തനങ്ങളടക്കമുള്ള വികസനപദ്ധതികള്‍ വൈകുന്നതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ആക്ഷേപം.
അംഗീകാരം നല്‍കിയ പദ്ധതികള്‍ക്ക് മുഴുവന്‍ സെപ്റ്റംബര്‍ 30നുള്ളില്‍ സാങ്കേതികാനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും ഇതുവരെ ഒരുപദ്ധതിക്കും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ളെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജൂലൈ മൂന്നാം വാരത്തില്‍ നടന്ന യോഗത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയത്.
സെപ്റ്റംബര്‍ 30നുള്ളില്‍ സാങ്കേതികാനുമതി ലഭിക്കുകയും ഒക്ടോബര്‍ 15നകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്താലേ മാര്‍ച്ചില്‍ പകുതി പദ്ധതികളെങ്കിലും നടപ്പാക്കാനാകൂ. 30നകം എല്ലാപദ്ധതികള്‍ക്കും അനുമതി നല്‍കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റമമ്പാട് നിര്‍ദേശം നല്‍കി. ജില്ലയുടെ പടിഞ്ഞാറന്‍മേഖലയില്‍ ഹൃദ്രോഗത്തിന് ചികിത്സ ലഭ്യമല്ളെന്നും ഇത് കണക്കിലെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ ലഭിക്കാന്‍ പ്രയാസമാണെന്ന് പ്രസിഡന്‍റ് മറുപടി നല്‍കി. തല്‍ക്കാലം പകരം സംവിധാനം ഒരുക്കാമെന്നും അറിയിച്ചു.
ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റികളില്‍ ജില്ലാപഞ്ചായത്തിന്‍െറ ആരോഗ്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളെയും എസ്.സി, എസ്.ടി അംഗങ്ങളെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഈ വര്‍ഷത്തെ കേരളോത്സവം നവംബര്‍ ആദ്യവാരത്തില്‍ വണ്ടൂര്‍ ബ്ളോക്കില്‍ നടത്തും. യുജനക്ഷേമ ബോര്‍ഡും ജില്ലാപഞ്ചായത്തും രണ്ടുലക്ഷം രൂപ വീതം നല്‍കും.
ഒക്ടോബര്‍ 10ന് വണ്ടൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ സംഘാടകസമിതി രൂപവത്കരണ യോഗം ചേരും.
ഭക്ഷ്യവസ്തുക്കളില്‍ വന്‍തോതില്‍ മായം കലര്‍ത്തുന്നതിനെതിനെ നടപടി വേണമെന്ന് യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അടുത്തകാലത്തായി പച്ചക്കറികളിലടക്കം മാരക വിഷങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് പരിശോധിക്കാന്‍ സംവിധാനമുണ്ടെങ്കിലും കാര്യക്ഷമമല്ല. വൃക്കരോഗങ്ങളും കാന്‍സറുമടക്കം വര്‍ധിച്ച സാഹചര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും എല്ലാപഞ്ചായത്തിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകര്‍ശനമാക്കണമെന്നും കെ.എം. ഗഫൂര്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

മൂന്നാഴ്ചയായി ഈ പിതാവ് അലയുന്നു; പ്രിയ മകനെയും തേടി

Posted: 16 Sep 2014 09:01 PM PDT

Image: 

കുവൈത്ത് സിറ്റി: നാഗര്‍കോവില്‍ സ്വദേശി ഖലീല്‍ റഹ്മാന്‍ മൂന്നാഴ്ചയോളമായി നിര്‍ത്താതെയുള്ള ഓട്ടത്തിലാണ്. രക്ത സമ്മര്‍ദവും മറ്റ് അസുഖങ്ങളും മാറ്റിവെച്ച് പൊലീസ് സ്റ്റേഷനുകളും ആശുപത്രികളും എംബസിയും കയറിയിറങ്ങുകയാണ്. കുവൈത്തിന്‍െറ ഓരോ പ്രദേശത്തേക്കുമുള്ള യാത്രയിലാണ് ഈ മനുഷ്യന്‍. മൂന്നാഴ്ച മുമ്പ് ഒരു വൈകുന്നേരം മുതല്‍ കാണാതായുള്ള ഏക മകന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് ഈ മനുഷ്യന്‍. അറബി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുമ്പോഴും ഓരോ സ്ഥലത്തും മകന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈ പിതാവ് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഒൗദ്യോഗിക കേന്ദ്രങ്ങളില്‍ പരാതി നല്‍കുകയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അന്വേഷണം നടത്തുകയും ചെയ്തെങ്കിലും മകനെ കണ്ടത്തൊനായിട്ടില്ല.
ഫഹാഹീലിലെ നജാദ് അല്‍ വതനിയ എന്ന ടാക്സി കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന അന്‍സാദിനെ ആഗസ്റ്റ് 31 മുതലാണ് കാണാതായത്. വണ്ടിയുടെയും മുറിയുടെയും താക്കോലും യൂനിഫോമും ഷൂസും അടക്കം മുറിയില്‍ വെച്ച് പുറത്തുപോയ ഈ യുവാവിനെ കുറിച്ച് പിന്നീട് വിവരം ഒന്നും ലഭ്യമല്ല. ഓടിച്ചിരുന്ന ടാക്സി കാര്‍ ഫ്ളാറ്റിന് സമീപം സുരക്ഷിതമായി പാര്‍ക്ക് ചെയ്തിരുന്നു. ആഗസ്റ്റ് 31ന് വൈകുന്നേരം മുതല്‍ അന്‍സാദ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പ്രവര്‍ത്തന രഹിതമാണ്.
ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ മകന് ദുശ്ശീലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ളെന്ന് പിതാവ് ഖലീല്‍ റഹ്മാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും തന്നെ വന്നു കാണാറുണ്ടായിരുന്നു. ദിവസവും നാട്ടില്‍ ഉമ്മയെയും സഹോദരിയെയും വിളിച്ചു സംസാരിക്കുമായിരുന്നു.
അടുത്ത മാസം അവധിക്ക് നാട്ടില്‍ പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി മകനെ കാണാതായതെന്നും ഖലീല്‍ പറഞ്ഞു.
അന്‍സാദിനെ കാണാതായ വിവരം അറിഞ്ഞത് മുതല്‍ ഉമ്മ ഹസന്‍ ബാനു ആശുപത്രിയിലാണ്. അറബി വീട്ടിലെ ഡ്രൈവര്‍ ജോലിക്കിടെ മകന് വേണ്ടിയുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
കുവൈത്തിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലെല്ലാം കയറി മകനെ തിരക്കി കഴിഞ്ഞു. ആശുപത്രികളിലും പരിശോധന നടത്തി. നാര്‍ക്കോട്ടിക് വിഭാഗത്തിലും സി.ഐ.ഡിയിലും എല്ലാം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പോയതായി ഇദ്ദേഹം പറയുന്നു. ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. രക്ത സമ്മര്‍ദത്തിനുള്ള മരുന്നും കഴിച്ചാണ് മകനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നത്. മകന്‍െറ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് ശേഖരിച്ചിരുന്നു. ഇതില്‍ ആഗസ്റ്റ് 31ന് ശേഷം ആരെയും വിളിച്ചതായി കാണുന്നില്ല. പാസ്പോര്‍ട്ട് ഖഫീലിന്‍െറ കൈവശമുള്ളതിനാല്‍ കുവൈത്ത് വിട്ടുപോകാനും സാധ്യതയില്ല.
കെ.കെ.എം.സി.സി ഏരിയ പ്രസിഡന്‍റ് കരീം നീലിയത്തും കുവൈത്തിലെ മലയാളി ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ യാത്ര കുവൈത്തും ഖലീലിന് പിന്തുണയായി രംഗത്തുണ്ട്.
പൊലീസ് സ്റ്റേഷനുകളിലും മൊബൈല്‍ ഫോണ്‍ കമ്പനികളിലും എംബസിയിലും വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ചത് കരീം നീലിയത്ത് ആണ്. മകനെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ 55129385, 55036591 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഖലീല്‍ റഹ്മാന്‍ അഭ്യര്‍ഥിച്ചു.

മക്കളെപ്പോലെ സ്നേഹിച്ചവര്‍ തന്നെ കൊലയാളികളായി

Posted: 16 Sep 2014 08:58 PM PDT

കല്‍പറ്റ: തൃക്കൈപ്പറ്റയിലെ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതകത്തിന് പിന്നില്‍ മക്കളെപ്പോലെ സ്നേഹിച്ചവര്‍. ചിന്നമ്മയുടെ അകന്ന ബന്ധുക്കളായ എരുമാട് കുന്നലത്ത് വീട്ടില്‍ ഒൗസേപ്പ് എന്ന ജില്‍സണ്‍, സഹോദരന്‍ സില്‍ജോ, തൃക്കൈപ്പറ്റ കയ്യാനിക്കല്‍ വിപിന്‍ വര്‍ഗീസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസിന്‍െറ ശാസ്ത്രീയമായ അന്വേഷണമാണ് കൊലനടന്നതിന്‍െറ മൂന്നാം ദിവസം തന്നെ പ്രതികളെ പിടികൂടാനായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്നമ്മയുടെ വീടിനടുത്തായിരുന്നു പ്രതികളെല്ലാവരും താമസിച്ചിരുന്നത്.
ഇവരെല്ലാവരും ചിന്നമ്മയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. വീട്ടിലെ പണികളും മറ്റും നടത്താനായി ഇവരെയായിരുന്നു ചിന്നമ്മ ആശ്രയിച്ചിരുന്നത്. പല ദിവസങ്ങളിലും ഭക്ഷണമടക്കം നല്‍കി സ്വന്തം മക്കളെപ്പോലെയാണ് ഇവരെ ചിന്നമ്മ കണ്ടിരുന്നത്.
മീനങ്ങാടി രൂപതാ മാര്‍തോമ മറിയം വനിതാ സമാജം ജില്ലാ സെക്രട്ടറിയായിരുന്നു ചിന്നമ്മ. കൊലപാതകം നടന്ന സെപ്റ്റംബര്‍ 12ന് കവര്‍ച്ച നടത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ ചിന്നമ്മയുടെ വീട്ടിലത്തെുകയായിരുന്നു. ഇവര്‍ക്ക് ചായ കൊടുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു.
രാത്രിയായതിനാല്‍ താമസിക്കാനും സൗകര്യം നല്‍കി. കിടന്നുറങ്ങുന്ന സമയത്ത് വീട്ടിലുള്ള ആഭരണങ്ങളും പണവും കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനുള്ള ശ്രമത്തിനിടെ ചിന്നമ്മ ഉറക്കമുണര്‍ന്നു. തങ്ങളെ തിരിച്ചറിഞ്ഞുവെന്ന് ഉറപ്പായ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന അരിവാള്‍, കല്ല് എന്നിവ ഉപയോഗിച്ച് കഴുത്തിനും മറ്റും വെട്ടുകയും കുത്തുകയുമായിരുന്നു.
കൊല്ലാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ളെങ്കിലും തങ്ങളെ തിരിച്ചറിഞ്ഞതോടെ പ്രതികള്‍ ചിന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പദ്ധതി തെറ്റിയതോടെ പരിഭ്രാന്തരായ പ്രതികള്‍ കൈയില്‍ കിട്ടിയ മാലയും മോതിരവുമെടുത്ത് രക്ഷപ്പെടുകയായിരുന്നു. ചിന്നമ്മയുടെ വീടുമായി അടുത്ത ബന്ധമുള്ളവരാണ് കൊലക്ക് പിന്നിലെന്നാണ് അന്വേഷണ സംഘം ആദ്യം സംശയിച്ചത്. ഇതിനാല്‍ ഏറെ പ്രായം ചെന്നവരുടെയും യുവാക്കളുടേതുമടക്കമുള്ള പട്ടിക പൊലീസ് തയാറാക്കി.
കല്‍പറ്റ ഡിവൈ.എസ്.പി കെ.എസ്. സാബു, സി.ഐ സി.കെ. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. എരുമാടുവെച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആദ്യം പരസ്പര വിരുദ്ധമായ മറുപടിയാണ് ചോദ്യം ചെയ്യലില്‍ നല്‍കിയത്. പിന്നീട് കുറ്റം ഏറ്റുപറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ തൃക്കൈപ്പറ്റയിലെ ചിന്നമ്മയുടെ വീട്ടില്‍ പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഏറെ പേര്‍ പ്രതികളെ കാണാന്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. കൊല്ലാനുപയോഗിച്ച അരിവാള്‍, കത്തി, കല്ലുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏഴു വര്‍ഷമായി തനിച്ച് താമസിക്കുന്ന ചിന്നമ്മയുടെ വീട്ടില്‍ സ്വര്‍ണവും ആഭരണങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് പ്രതികള്‍ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എസ്. പ്രകാശന്‍, പി.ആര്‍. വേലായുധന്‍, സജിമോന്‍, വി.കെ. ഏലിയാസ്, രാജു, മുഹമ്മദ്കുട്ടി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രമോദ്, രജീഷ്, ഷൈന്‍, സിനു ജോര്‍ജ്, രാജേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
തൃക്കൈപ്പറ്റ ഓലിക്കുഴിയില്‍ പരേതനായ മാത്യുവിന്‍െറ ഭാര്യ ചിന്നമ്മ സെപ്റ്റംബര്‍ 12നാണ് വീടിനകത്ത് കൊല്ലപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. മക്കളായ മേഴ്സിയും ലൗലിയും വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹങ്ങളിലാണ് താമസം.
കൊല്ലപ്പെട്ടതിന്‍െറ പിറ്റേ ദിവസം വീട്ടില്‍ ഫോണെടുക്കാത്തതിനെ തുടര്‍ന്ന് ലൗലിയും ഭര്‍ത്താവും വീട്ടിലത്തെി അന്വേഷിച്ചപ്പോഴാണ് വീടിനകത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ ചിന്നമ്മയെ കണ്ടത്തെുന്നത്.

മോര്‍ട്ടാര്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍; ആരോപണം ഹമാസ് തള്ളി

Posted: 16 Sep 2014 08:55 PM PDT

Image: 

ജറുസലേം: ആഗസ്റ്റിലെ വെടിനിര്‍ത്തല്‍ കരാറിന് വിരുദ്ധമായി ഹമാസ് മോര്‍ട്ടാര്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ ആരോപണം. ചൊവ്വാഴ്ച വൈകിട്ട് തെക്കന്‍ ഇസ്രയേലിലെ എഷ്കോലിനും സോട്ട് നെഗോവിനും ഇടക്കാണ് മോര്‍ട്ടാര്‍ ആക്രമണം നടന്നതെന്നാണ് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ ആരോപിച്ചത്. മോര്‍ട്ടാര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹമാസ് അധികൃതര്‍ തയാറായിട്ടില്ളെന്ന് ഇസ്രയേല്‍ റേഡിയോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ, ആക്രമണം നടന്ന ഉടന്‍ തന്നെ കാരണക്കാരെ അറസ്റ്റ് ചെയ്യാന്‍ ഹമാസ് നടപടി സ്വീകരിച്ചതായി ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചെന്ന് ഇസ്രയേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇസ്രയേലിന് നേരെ ആക്രമണം നടന്നതായുള്ള ആരോപണത്തെ ഹമാസ് തള്ളിക്കളഞ്ഞു. ഗാസയില്‍ നിന്ന് മോര്‍ട്ടാര്‍ ആക്രമണം നടന്നതായി യാതൊരു സൂചനയുമില്ളെന്നും ഹമാസ് വക്താവ് സമി അബു സുഹ് രി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ അനുസരിക്കാന്‍ ഫലസ്തീന്‍ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴ് ആഴ്ചകള്‍ നീണ്ട ഇസ്രയേല്‍ ആക്രമണത്തിന് അറുതി വരുത്തി ആഗസ്റ്റ് 26നാണ് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം  2140 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍ ഭാഗത്ത് 72 പേര്‍ കൊല്ലപ്പെട്ടിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP