ഓട്ടോ, ടാക്സി പണിമുടക്ക് പൂര്‍ണം; യാത്രക്കാര്‍ വലഞ്ഞു Posted: 12 Sep 2014 11:46 PM PDT തിരുവനന്തപുരം: നിരക്ക്വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ, ടാക്സി തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയായിരുന്നു പണിമുടക്ക്. തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പ്രീപെയ്ഡ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചില്ല. റെയില്‍വേ, ബസ്സ്റ്റേഷനുകളില്‍ വന്നിറങ്ങിയ ദീര്‍ഘദൂര യാത്രക്കാരെ പണിമുടക്ക് വലച്ചു. ഏറ്റവുമധികം ദുരിതത്തിലായത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവരാണ്. ടാക്സികള്‍ ഓടാതിരുന്നതിനാല്‍ എയര്‍പോര്‍ട്ടിലേക്ക് പോകേണ്ടവരും അവിടെ നിന്ന് യാത്രചെയ്യേണ്ടവരും വലഞ്ഞു. എന്നാല്‍ നഗരത്തിന് പുറത്തുള്ള ചില സ്ഥലങ്ങളില്‍ ഓട്ടോകളും ടാക്സികളും നിരത്തിലി റങ്ങി. അതിന്‍െറ പേരില്‍ ചിലയിടങ്ങളില്‍ വാക്കുതര്‍ക്കവുമുണ്ടായി. ഇന്ധനവില വര്‍ധിച്ചിട്ടും യാത്രാനിരക്കുകള്‍ കൂട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. നിരക്ക് വര്‍ധിപ്പിച്ചില്ളെങ്കില്‍ സെപ്റ്റംബര്‍ 25 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകളില്‍ വ്യാഴാഴ്ചയായിരുന്നു പണിമുടക്ക്. തലസ്ഥാനത്ത് ഓണാഘോഷത്തിന്‍െറ സമാപനം കണക്കിലെടുത്താണ് പണിമുടക്ക് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. പണിമുടക്കിയ തൊഴിലാളികള്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കണ്‍വീനര്‍ പട്ടം ശശിധരന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, ബി. സത്യന്‍, വിവിധ യൂനിയനുകളുടെ ഭാരവാഹികളായ കെ. ജയമോഹന്‍, ആറ്റിങ്ങല്‍ അജിത്, സി. ജ്യോതിഷ് കുമാര്‍, കവടിയാര്‍ ധര്‍മന്‍, ഷിഹാബുദീന്‍ കരിയത്ത്, നാലാഞ്ചിറ ഹരി, ബാലരാമപുരം കബീര്‍ എന്നിവര്‍ സംസാരിച്ചു. |
സേവനപാതയില്‍ പുതിയ സംരംഭങ്ങളുമായി വിക്ടോറിയ ആശുപത്രി Posted: 12 Sep 2014 11:39 PM PDT കൊല്ലം: വിക്ടോറിയ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച നാലുനില കെട്ടിടത്തിന്‍െറയും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ലാബിന്‍െറയും ഉദ്ഘാടനം ഈമാസം 16ന് രാവിലെ 10.30ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. പി.കെ. ഗുരുദാസന്‍ എം.എല്‍.എ, എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.എന്‍. ബാലഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ എന്നിവര്‍ സംബന്ധിക്കും. എന്‍.ആര്‍.എച്ച്.എമ്മില്‍ നിന്ന് ഏഴ് കോടി മുടക്കി 1863 സ്ക്വയര്‍ മീറ്ററില്‍ അത്യാധുനിക സംവിധാനത്തോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പുതിയ ബ്ളോക്കിന്‍െറ ഒന്നും മൂന്നും നിലകളില്‍ വാര്‍ഡുകളും രണ്ടാംനിലയില്‍ ആധുനിക പ്രസവമുറിയും, നാലാംനിലയില്‍ പുതിയ ഓപറേഷന്‍ തിയറ്റര്‍ കോംപ്ളക്സും പോസ്റ്റ് ഓപറേഷന്‍ വാര്‍ഡുമാണ് സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തില്‍ അഗ്നിശമന സംവിധാനവും ലിഫ്റ്റ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യത്തിന്‍െറ അമ്മയും കുഞ്ഞും പദ്ധതിയുടെ കോര്‍പസ് ഗ്രാന്‍ായ 35 ലക്ഷം രൂപ മുടക്കിയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക സംവിധാനത്തോടെയുള്ള ലാബ് ക്രമീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററിന്‍െറ (ഡി.ഇ.ഐ.സി) ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വിവിധ വാര്‍ഡുകളിലായി 273 കിടക്കകളുള്ള ആശുപത്രിയിലെ ഒ.പിയില്‍ പ്രതിമാസ ശരാശരി 15500 ഉം, ഐ.പി 1300 ഉം പ്രതിമാസ ശരാശരി പ്രസവം 515മാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും പ്രസവമുറിയും നൂതന ഉപകരണങ്ങളോടുകൂടിയ ഓപറേഷന്‍ തിയറ്ററുമാണ് ആശുപത്രിയിലുള്ളത്. നവജാത ശിശുക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക ന്യൂബോണ്‍ കെയര്‍ യൂനിറ്റും 18 വയസ്സുവരെയുള്ളവരുടെ ജന്മവൈകല്യങ്ങള്‍, ബാല്യകാല രോഗങ്ങള്‍, എന്നിവക്ക് മതിയായ ചികിത്സ നല്‍കാനുള്ള ഡി.ഐ.ഇ.സി, മാനസിക-ശാരീരിക വൈകല്യം നേരിടുന്നവര്‍ക്കുള്ള ഓട്ടിസം ക്ളിനിക്, കൗമാരക്കാര്‍ക്ക് വേണ്ടി കൗമാര സൗഹൃദ ക്ളിനിക്, ഗര്‍ഭിണികളിലെ എച്ച്.ഐ.വി ബാധിതരെ നിര്‍ണയിക്കാനുള്ള ടെസ്റ്റും കൗണ്‍സലിങ്ങിനുമുള്ള എൈ.സി.റ്റി.സി ലാബും ശീതീകരണ സംവിധാനത്തോടെയുള്ള ഡ്രഗ്സ് സ്റ്റോറും ആശുപത്രിയിലുണ്ട്. എന്‍.ആര്‍.എച്ച്.എം ഫണ്ടുപയോഗിച്ച് ഒ.പി കൗണ്ടര്‍, ടോയിലറ്റ്, വെയിറ്റിങ് ഏരിയ, ഇന്‍റര്‍കോം, പബ്ളിക് അഡ്രസിങ് സിസ്റ്റം തുടങ്ങിയവയും ഏര്‍പ്പെടുത്തി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്‍െറയും സംസ്ഥാന ആരോഗ്യവകുപ്പിന്‍െറയും ആഭിമുഖ്യത്തില്‍ ആരംഭിച്ച് പ്രത്യേക ന്യൂബോണ്‍ കെയര്‍ യൂനിറ്റ് വഴി 615 നവജാത ശിശുക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനായി. ഡി.ഐ.ഇ.സി വഴി 5000 ഓളം കുട്ടികള്‍ക്ക് സൗജന്യമായി മരുന്നുകളും മറ്റ് ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കി. ഓട്ടിസം ക്ളിനിക് വഴി ഓട്ടിസം ബാധിച്ച 128 കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യമുള്ള 272 കുട്ടികള്‍ക്കും വളര്‍ച്ചാമാന്ദ്യമുള്ള 108 കുട്ടികള്‍ക്കും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ പ്രവൃത്തിദിവസങ്ങളിലും ക്ളിനിക് പ്രവര്‍ത്തിക്കുന്നുണ്ട്. വിക്ടോറിയിലെ വന്ധ്യതാ ക്ളിനിക് വഴി 161 രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. കൗമാര സൗഹൃദ ക്ളിനിക് വഴി 500 ഓളം കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും വിദഗ്ദചികിത്സയും നല്‍കാനായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍, ഡെപ്യൂട്ടി ഡി.എം.ഒ കെ.ഷാജി, ഡോ.സബീന, മായാ സുരേഷ് എന്നിവര്‍ പങ്കെടുത്തു. |
തോട്ടത്തില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ രണ്ട് മാസത്തിനകം നിര്‍വീര്യമാക്കും Posted: 12 Sep 2014 11:33 PM PDT പാലക്കാട്: പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ അധീനതയില്‍ മണ്ണാര്‍ക്കാടിനടുത്ത് തത്തേങ്ങലത്തുള്ള ഓഫിസില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ രണ്ട് മാസത്തിനകം നിര്‍വീര്യമാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതനുസിച്ചായിരുന്നു യോഗം. 314 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് രണ്ട് മാസത്തിനുള്ളില്‍ നിര്‍വീര്യമാക്കി നീക്കം ചെയ്യാനാണ് തീരുമാനം. സമീപവാസികളുടെ ആശങ്കയകറ്റി ബോധവത്കരിച്ച ശേഷമേ നിര്‍വീര്യമാക്കല്‍ ആരംഭിക്കുകയുള്ളൂവെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമാക്കിയ അതേ മാര്‍ഗമാണ് ഇവിടെയും സ്വീകരിക്കുകയെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു. മണ്ണാര്‍ക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഹമ്മദ് അഷറഫ്, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. മുഹമ്മദാലി, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.ബി. ബാലകൃഷ്ണന്‍, എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് ഐഹല്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ശാസ്ത്രജ്ഞരായ ഡോ. ഷാഹുല്‍ ഹമീദ്, ഡോ. മുഹമ്മദ് നഹാസ്, ഡോ. രമിത്ത്, ഒറ്റപ്പാലം സബ് കലക്ടര്‍ നൂഹ് ബാവ, ഡിവൈ.എസ്.പി മുഹമ്മദ് കാസിം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. |
സ്കൂള്‍ കെട്ടിടം പൊളിക്കുന്നത് പഞ്ചായത്ത് തടഞ്ഞു Posted: 12 Sep 2014 11:28 PM PDT പെരുമ്പടപ്പ്: പുന്നയൂര്‍ക്കുളം ഗവ. എല്‍.പി സ്കൂള്‍ കെട്ടിടം പൊളിക്കാനുള്ള ഉടമയുടെ ശ്രമം പഞ്ചായത്ത് തടഞ്ഞു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടം കൈയേറി ഭാഗികമായി പൊളിച്ചു എന്ന് കാണിച്ച് സെക്രട്ടറി സ്വകാര്യ വ്യക്തിക്കെതിരെ വടക്കേകാട് പൊലീസില്‍ പരാതി നല്‍കി. ഉടമകളായ സഹോദരങ്ങള്‍ ഓഫിസിലത്തെി ബഹളം വെച്ചതായും പഞ്ചായത്ത് സെക്രട്ടറി കെ. തങ്കമണി പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പറമ്പിലുള്ള ഭാഗത്തെ കെട്ടിടം മാത്രം പൊളിച്ചെന്നാണ് സ്ഥലമുടമകളുടെ വാദം. പുന്നയൂര്‍ക്കുളം സ്വദേശികളായ സഹോദരങ്ങളുടെ 30 സെന്‍േറാളം സ്ഥലത്തെ വാടകക്കെട്ടിടത്തിലാണ് 90 വര്‍ഷത്തോളമായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 10 സെന്‍റ് ഭൂമിയും അതിലുള്ള കെട്ടിടവും പഞ്ചായത്ത് അടുത്തിടെ 15 ലക്ഷം നല്‍കി വാങ്ങിയിരുന്നു. കെട്ടിടം പുതുക്കിപ്പണിയാന്‍ അഞ്ചുലക്ഷം നീക്കിവെച്ചിട്ടുണ്ടെന്നും അതുവരെ സ്കൂള്‍ പൊളിക്കരുതെന്നും ഉടമയോട് ആവശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എന്നാല്‍, ഇത് ലംഘിച്ച് കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ കെട്ടിടത്തിന്‍െറ ഓഫിസ് മുറി ഉള്‍പ്പെടെ പകുതി ഭാഗം പൊളിച്ചു. മഴവെള്ളം ക്ളാസ് മുറികളിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് ഇവിടം പഞ്ചായത്ത് അടച്ചുകെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഉടമ പണിക്കാരുമായി എത്തി ബാക്കി ഭാഗത്തെ ഓട് മാറ്റി സ്കൂള്‍ കെട്ടിടം പൊളിക്കാന്‍ തുടങ്ങുകയായിരുന്നു. പഞ്ചായത്ത് ഇടപെട്ടതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്. ഓഫിസും ക്ളാസ് മുറിയും ഉള്ള ഭാഗത്തെ ഓടാണ് ഇറക്കിയിട്ടുള്ളത്. മഴ പെയ്താല്‍ സ്കൂളിനകത്തേക്ക് വെള്ളം കയറും. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കെട്ടിടം അപകടാവസ്ഥയിലാണ്. |
വി. മുരളീധരന്‍െറ തലശേരി പ്രസംഗം വിവാദത്തിലേക്ക് Posted: 12 Sep 2014 11:23 PM PDT കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ തലശേരിയില്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. കതിരൂര്‍ മനോജ് വധത്തെ തുടര്‍ന്ന് ബി.ജെ.പി സംഘടിപ്പിച്ച ജനശക്തി സംഗമത്തിലായിരുന്നു മുരളീധരന്‍െറ വിവാദ പ്രസംഗം. ആത്മസംയമനം വലിച്ചെറിഞ്ഞ് നീതി നടപ്പാക്കാന്‍ ഒരു നിമിഷം മതിയെന്നാണ് മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയത്. പാര്‍ട്ടിയുടെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്. അത്തരം സാഹചര്യം ഉണ്ടാക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്തെത്തി. അടിയും തിരിച്ചടിയും കണ്ണൂരില്‍ സ്വഭാവികമെന്ന് രമേശ് പറഞ്ഞു. പാര്‍ട്ടിയുടെ നിര്‍ദേശമെന്നാണ് വി. മുരളീധരന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. കൊലപാതകത്തിന് വേണ്ടിയുള്ള പരസ്യ ആഹ്വാനമാണ് വി. മുരളീധരന്‍ നടത്തിയതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്ത് ആക്രമണങ്ങള്‍ നടത്തുന്നതിന്‍െറ തെളിവാണിത്. സംസ്ഥാനത്തൊട്ടാകെ അക്രമങ്ങളും കൊലപാതകങ്ങളും ബി.ജെ.പി നടത്തുന്നതായും ജയരാജന്‍ ആരോപിച്ചു. |
കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയുടെ ദുരിതം തീരുന്നില്ല Posted: 12 Sep 2014 11:18 PM PDT പത്തനംതിട്ട: സര്‍വീസുകളുടെ അനുപാതത്തിന് ബസുകളും ജീവനക്കാരുമില്ലാത്തതുമൂലം പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. 82 ഷെഡ്യൂള്‍ നടത്താന്‍ 85 ബസുകളാണ് ഡിപ്പോയിലുള്ളത്. പഴക്കം ചെന്നതുമൂലം ഇതില്‍ പലതും കട്ടപ്പുറത്തായിരിക്കും. ഇതില്‍ 25 ബസുകള്‍ കാലാവധി കഴിഞ്ഞതാണ്. സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്പാസഞ്ചര്‍ ബസുകളില്‍ പലതും പഴക്കം ചെന്നതാണ്. സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്പാസഞ്ചര്‍ ബസുകളില്‍ പലതും പഴക്കംമൂലം ഓര്‍ഡിനറി സര്‍വീസിലേക്ക് മാറ്റേണ്ടതാണ്. പകരം ബസില്ലാത്തതുകൊണ്ട് ഫാസ്റ്റ് ആയിതന്നെ സര്‍വീസ് നടത്തുകയാണ്. കോയമ്പത്തൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നീ റൂട്ടുകളിലാണ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് നടത്തുന്നത്. 24 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളും പത്തനംതിട്ടയില്‍നിന്ന് ഓപറേറ്റ് ചെയ്യുന്നു.82 ഷെഡ്യൂളുകളില്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും 65 എണ്ണത്തിനു പോകേണ്ട ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമേ ഡിപ്പോയിലുള്ളൂ. 20 ഡ്രൈവര്‍മാരുടെയും 20 കണ്ടക്ടര്‍മാരുടെയും കുറവ് ഇവിടെയുണ്ട്. ജീവനക്കാരില്ലാത്തതിനാല്‍ പല ബസുകളുടെയും സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവരുന്നു. ഡിപ്പോയിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും അപര്യാപ്തത എം പാനല്‍ ജീവനക്കാരെ നിയോഗിച്ച് അടിയന്തരമായി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം കലക്ടറേറ്റില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍, നടപടിയൊന്നും ഉണ്ടായില്ല. പത്തനംതിട്ട ഡിപ്പോയിലെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമായി 12 നിര്‍ദേശങ്ങള്‍ അന്ന് കെ.എസ്.ടി വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) മന്ത്രി സമര്‍പ്പിച്ചിരുന്നു. പത്തനംതിട്ട-തൊടുപുഴ, ആങ്ങമൂഴി-അടൂര്‍ റൂട്ടുകളില്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കുക, മധുര, പളനി എന്നിവിടങ്ങളിലേക്ക് സംസ്ഥാനാന്തര സര്‍വീസ് നടത്തുക, പത്തനംതിട്ട-മൂന്നാര്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുക എന്നിവ ഇതിലെ പ്രധാന ആവശ്യങ്ങളായിരുന്നു. പഴയ ബസുകള്‍ക്ക് പകരം പുതിയ ബസ് നല്‍കുക, ടയര്‍, സ്പെയര്‍ പാര്‍ട്സ് എന്നിവയുടെ ക്ഷാമം പരിഹരിക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക തുടങ്ങിയവയും യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തര നടപടി മന്ത്രി വാഗ്ദാനം ചെയ്തെങ്കിലും പരിഹാരം ഇപ്പോഴും ഉണ്ടായിട്ടില്ല. |
സി.പി.എമ്മിനൊപ്പം ബി.ജെ.പിയും സംയമനം പാലിക്കണം -ചെന്നിത്തല Posted: 12 Sep 2014 11:18 PM PDT ന്യൂഡല്‍ഹി: കണ്ണൂരില്‍ സി.പി.എമ്മിനൊപ്പം ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എങ്കില്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും. വേറൊരു പാര്‍ട്ടിക്കാരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ളെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് കശ്മീരില്‍ കുടുങ്ങിയ 291 മലയാളികള്‍ തിരിച്ചെത്തിയതായി ചെന്നിത്തല പറഞ്ഞു. റോയല്‍ ബട്ടു ഹോട്ടലില്‍ കുടുങ്ങിയ 120 പേര്‍ വൈകാതെ ഡല്‍ഹിയില്‍ തിരിച്ചെത്തും. സര്‍ക്കാര്‍ കണക്ക് പ്രകാരം 20 പേര്‍ മാത്രമെ ഇനി കശ്മീരില്‍ നിന്ന് തിരിച്ചെത്താനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊള്ള പലിശക്കാര്‍ക്കെതിരായ ഓപ്പറേഷന്‍ കുബേരയുമായി പൊലീസ് മുന്നോട്ടുപോകുമെന്നു ചെന്നിത്തല അറിയിച്ചു. ബ്ളേഡ് മാഫിയക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
കാഞ്ഞിരപ്പള്ളിയുടെ വികസനക്കുരുക്കഴിക്കാന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു Posted: 12 Sep 2014 11:13 PM PDT കാഞ്ഞിരപ്പള്ളി: വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം കണ്ടത്തൊന്‍ എന്‍. ജയരാജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം നടത്തി. ദേശിയപാതക്ക് സമാന്തരമായി ബൈപാസ് നിര്‍മാണം, ഐ.എച്ച്.ആര്‍.ഡി കോളജിന് കെട്ടിടം, ഫയര്‍ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍, സ്കില്‍ പാര്‍ക്ക് എന്നിവക്ക് സ്ഥലം കണ്ടത്തെുക എന്നതാണ് ലക്ഷ്യം. ഇതിനായി സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. യോഗത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.ജയചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എ. ഷമീര്‍, ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ജോസഫ്. പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷനും റവന്യൂ വകുപ്പിന്‍െറ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനും സ്ഥലം കണ്ടത്തെി ഉടന്‍ കെട്ടിടം നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ അടങ്ങിയ പ്രത്യേക സമിതിയെ നിയോഗിച്ചു. ഫയര്‍ സ്റ്റേഷനായി കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തിന്‍െറ അതിര്‍ത്തിയില്‍ ചിറക്കടവ് പഞ്ചായത്തില്‍ പുറമ്പോക്ക് ഭൂമി കണ്ടത്തെിയിട്ടുണ്ട്. ഇത് അളന്ന് തിട്ടപ്പെടുത്താന്‍ എം.എല്‍.എ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേന വിഭാഗത്തിലെ ജീവനക്കാര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിയുകയാണ്. പൊലീസ് സ്റ്റേഷനുവേണ്ടി, മുമ്പ് കടബാധ്യതയാല്‍ പൂട്ടിയ സഹകരണ കോളജിന്‍െറ സ്ഥലം ഉപാധികളോടെ ഏറ്റെടുത്ത് ഇവിടെ കെട്ടിടം നിര്‍മിക്കാനാണ് നീക്കം. ഇതിന് സ്ഥാപന ഉടമകളുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. ഐ.എച്ച്.ആര്‍.ഡി കോളജ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ അനുവദിച്ചപ്പോള്‍ മുതല്‍ കോളജിനായി സ്ഥലം കണ്ടത്തൊന്‍ ശ്രമങ്ങള്‍ ആരംഭിച്ചതാണ്. എന്നാല്‍, ഇതുവരെ കണ്ടത്തൊനായില്ല. നിലവില്‍ പേട്ട ഗവ.ഹൈസ്കൂളിന്‍െറ ഒഴിഞ്ഞ കെട്ടിടത്തിലും പുത്തനങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തില്‍ വാടകക്കുമാണ് കോളജിന്‍െറ പ്രവര്‍ത്തനം. ബ്ളോക് പഞ്ചായത്ത് ഓഫിസിന് സമീപം കോളജിനായി സ്ഥലം നല്‍കാമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. പേട്ട ഗവ.ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കോളജ് നിര്‍മിക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ സ്ഥലം ലഭ്യമാണ്. എന്നാല്‍, സ്കൂള്‍ പരിസരത്ത് കോളജ് പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ സ്കൂള്‍ പി.ടി.എ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇക്കാര്യത്തില്‍ തുടര്‍ന്ന് ചര്‍ച്ച നടത്താന്‍ പ്രത്യേക സമിതിയെ യോഗം ചുമതലപ്പെടുത്തി. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മാണം ആരംഭിച്ച പ്രധാന ബൈപാസ് നിയമക്കുരുക്കിലായ സാഹചര്യത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ അംഞ്ചഗ സമിതിയെ നിയോഗിച്ചു. പഞ്ചായത്ത് വളവില്‍നിന്ന് ആരംഭിച്ച് പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിനരികില്‍ എത്തുന്നവിധമുള്ള ബൈപാസ് സ്വകാര്യവ്യക്തി സ്ഥലം നല്‍കാന്‍ തയാറല്ളെന്ന് കാട്ടി ഹൈകോടതിയെ സമീപിച്ചതോടെ പാതി വഴിയില്‍ നിലച്ചിരുന്നു.എല്ലാ നിയോജകമണ്ഡലങ്ങളിലും അനുവദിച്ച സ്കില്‍ പാര്‍ക്ക് കാഞ്ഞിരപ്പള്ളിക്കും ലഭിച്ചെങ്കിലും എവിടെ സ്ഥാപിക്കുമെന്ന ആശങ്കയിലായിരുന്നു അധികൃതര്‍. ഒടുവില്‍ ഖരമാലിന്യ സംസ്കരണപ്ളാന്‍റ് നിര്‍മിക്കാന്‍ വിഴിക്കിത്തോട്ടില്‍ പഞ്ചായത്ത് വാങ്ങിയ ഒന്നരയേക്കര്‍ ഭൂമി സ്കില്‍ പാര്‍ക്കിനായി വിനിയോഗിക്കാനാണ് തീരുമാനം. നേരത്തേ ഖരമാലിന്യ പ്ളാന്‍റ് ജനവാസ മേഖലയില്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയതോടെ പഞ്ചായത്ത് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഈ സ്ഥലം സ്കില്‍ പാര്‍ക്കിനായി നല്‍കുന്നതോടെ മേഖലയിലെ വികസന പ്രതീക്ഷകളും ഉയരുകയാണ്. കാഞ്ഞിരപ്പള്ളിയില്‍ മീഡിയ സെന്‍റര്‍ നിര്‍മിക്കാനായി നിര്‍ദിഷ്ട മിനി ബൈപാസിനരികില്‍ സ്ഥലം നല്‍കാന്‍ തീരുമാനമായി. പേട്ടക്കവലയില്‍നിന്ന് കുരിശുങ്കല്‍ ജങ്ഷന്‍വരെ ചിറ്റാര്‍ പുഴക്കരികിലൂടെ നിര്‍മിക്കുന്ന മിനി ബൈപാസിന്‍െറ അരികിലാണ് ഇതിന് സ്ഥലം കണ്ടത്തെിയിരിക്കുന്നത്. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ പഞ്ചായത്ത് പ്രസിഡന്‍റ് താലൂക്ക് സര്‍വേയര്‍ക്ക് കത്ത് നല്‍കി. കെട്ടിടനിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചിട്ടുണ്ട്. |
കുളമ്പുരോഗ പ്രതിരോധം മുടന്തുന്നു Posted: 12 Sep 2014 11:08 PM PDT തൊടുപുഴ: കാലാവസ്ഥ വ്യതിയാനവും ജീവനക്കാരുടെ അഭാവവും മൂലം ജില്ലയിലെ കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് നടപടി താളംതെറ്റുന്നു. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കേണ്ട കുത്തിവെപ്പ് ജില്ലയില്‍ ഇതുവരെ 41 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഉദ്ദേശിച്ച ഫലപ്രാപ്തി എത്താഞ്ഞതിനത്തെുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കുത്തിവെപ്പ് സെപ്റ്റംബര്‍ 20 വരെ നീട്ടി. ഈ സമയപരിധിക്കുള്ളിലും 50 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. കനത്ത മഴയും ജില്ലയുടെ ഭൂപ്രകൃതിയും ജീവനക്കാരുടെ കുറവുമാണ് കുളമ്പുരോഗ പ്രതിരോധം താളംതെറ്റാന്‍ കാരണം. ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരുടെ സമരവും വെല്ലുവിളിയായി. ആഗസ്റ്റ് ഒന്നിന് കുത്തിവെപ്പ് ആരംഭിച്ചത് മുതല്‍ ഒരാഴ്ച ഇന്‍സ്പെക്ടര്‍മാര്‍ സമരത്തിലായിരുന്നു. സ്ക്വാഡുകളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലത്തെി കുത്തിവെപ്പ് നടത്തുന്ന രീതിയാണ് ഇപ്പോള്‍ അവംലബിക്കുന്നത്. ഒരു പഞ്ചായത്തില്‍ രണ്ട് സ്ക്വാഡുകളായാണ് കുത്തിവെപ്പ്. ലോറേഞ്ചില്‍ വളരെ പെട്ടെന്ന് വീടുകളിലത്തെി കുത്തിവെപ്പ് നടത്താമെങ്കിലും ഹൈറേഞ്ചില്‍ യാത്ര ഏറെ ദുഷ്കരമാണ്. കിലോമീറ്ററുകളോളം വാഹനത്തിലും കാല്‍നടയായും സഞ്ചരിച്ച് വേണം വിവിധ സ്ഥലങ്ങളിലത്തൊന്‍. 146 സ്ക്വാഡുകള്‍ വേണ്ടിടത്ത് 120 പേരാണ് ഇപ്പോഴുള്ളത്. ചിലയിടങ്ങളില്‍ കര്‍ഷകരുടെ വീട്ടിലത്തെുമ്പോള്‍ കുത്തിവെച്ചാല്‍ പശുക്കള്‍ക്ക് പാല്‍ കുറയുമെന്നു പറഞ്ഞു സമ്മതിക്കാറില്ളെന്നും അധികൃതര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ക്യാമ്പ് നടത്തി ഉരുക്കളെ വാക്സിന്‍ ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും ഭൂരിപക്ഷം പേരും എത്താത്തതിനെ തുടര്‍ന്ന് നടന്നില്ല. ഹൈറേഞ്ചിന്‍െറ പല സ്ഥലങ്ങളിലും ഉരുക്കളെ കിലോമീറ്ററുകള്‍ നടത്തി കൊണ്ടുവരേണ്ട സാഹചര്യമായിരുന്നു കര്‍ഷകര്‍ക്ക്. തുടര്‍ന്നാണ് ക്യാമ്പ് അംഗങ്ങള്‍ വീടുകളിലത്തെി കുത്തിവെപ്പ് നടത്തിയത്. കഴിഞ്ഞ വര്‍ഷം മറയൂര്‍, കാന്തല്ലുര്‍ മേഖലകളിലാണ് കുളമ്പുരോഗം പടര്‍ന്നത്. ഇത്തവണ രോഗം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ തവണ അതിര്‍ത്തി മേഖലകളിലും വനപ്രദേശങ്ങളിലും വ്യാപകമായി കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴത്തെ പ്രതിരോധ കുത്തിവെപ്പില്‍ വനം വകുപ്പിന്‍െറയും സഹായം ലഭിക്കുന്നുണ്ടെന്ന് മൃഗ സംരക്ഷണ വിഭാഗം അധികൃതര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് 2009ല്‍ നടത്തിയ കണക്കെടുപ്പിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോഴും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. എന്നാല്‍, 2009ലെ മൃഗസമ്പത്ത് ഇപ്പോള്‍ ഏതാണ്ട് പകുതിയോളമായി കുറഞ്ഞിരിക്കുകയാണ്. തീറ്റപ്പുല്ലിന്‍െറ ലഭ്യതക്കുറവും രോഗവും മൂലം പലരും കാലികളെ വിറ്റതുമാണ് മൃഗസമ്പത്ത് കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണ കുളമ്പുരോഗം വ്യാപകമായി കണ്ടത്തെിയ പുറപ്പുഴ, കുമാരമംഗലം എന്നിവിടങ്ങളില്‍ കുത്തിവെപ്പ് പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 20നുമുമ്പ് പ്രതിരോധ കുത്തിവെപ്പ് പരമാവധി പൂര്‍ത്തിയാക്കാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. |
വികസനത്തില്‍ പട്ടികവര്‍ഗക്കാര്‍ക്ക് പങ്കാളിത്തം നല്‍കാന്‍ സര്‍വേ Posted: 12 Sep 2014 11:03 PM PDT കാസര്‍കോട്: പട്ടികവിഭാഗക്കാര്‍ക്ക് ആവശ്യമായ വികസനം നടപ്പാക്കാനും വികസന പദ്ധതിയില്‍ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും പട്ടികവര്‍ഗ വികസന വകുപ്പിന്‍െറയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ സൂക്ഷ്മതല പങ്കാളിത്ത ആസൂത്രണം നടപ്പാക്കുന്നു. ഇതിന്‍െറ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 1004 ഊരുകളില്‍ കുടുംബശ്രീ സമഗ്ര സര്‍വേ നടത്തും. പട്ടികവര്‍ഗ ഊരുകളിലെ സാമൂഹികവിഭവജലവിഭവകൃഷിവിദ്യാഭ്യാസ ഭൂപട നിര്‍മാണം, സഞ്ചാര ഭൂപട നിര്‍മാണം, ചരിത്രപഠനം, ഋതുഭേദ കലണ്ടര്‍ തയാറാക്കല്‍, സ്ഥാപന പഠനം തുടങ്ങിയ പഠനങ്ങളും വിവരങ്ങളും ശേഖരിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗക്കാരുടെ നിലവിലെ വികസന ആവശ്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയാറാക്കി നടപ്പാക്കുക എന്നതാണ് ലക്ഷ്യം. വികസന പ്രക്രിയയില്‍ പ്രാതിനിധ്യം ലഭിക്കാത്ത പട്ടികവര്‍ഗക്കാരുടെ അനുഭവങ്ങള്‍, നാട്ടറിവുകള്‍ തുടങ്ങിയവ ആസൂത്രണ പദ്ധതി തയാറാക്കുമ്പോള്‍ കണക്കിലെടുക്കും. സര്‍വേക്കായി ജില്ലയില്‍ രണ്ട് ജില്ലാതല കോഓഡിനേറ്റര്‍മാര്‍, ബ്ളോക്തലത്തില്‍ നാല് കോഓഡിനേറ്റര്‍മാര്‍, ഗ്രാമപഞ്ചായത്ത് തലത്തില്‍ 72 കോഓഡിനേറ്റര്‍മാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം അഞ്ച് ദിവസത്തെ ആനിമേറ്റര്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ഓരോ ഊരിലും രണ്ട് വീതം ആനിമേറ്റര്‍മാരാണ് വിവരം ശേഖരിക്കുക. ജില്ലയില്‍ തുളു ഭാഷക്കാരായ ആനിമേറ്റര്‍മാരെയും നിയോഗിക്കും. മൂന്നുമാസത്തിനകം വിവര ശേഖരണ പ്രവൃത്തി പൂര്‍ത്തീകരിക്കും. വിവര ശേഖരണത്തിനുശേഷം ഊരുകൂട്ടത്തില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ ക്രോഡീകരണം നടത്തും. ഊരുകളില്‍ എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന സമഗ്രവും സുസ്ഥിരവുമായ പദ്ധതികളാണ് ആവിഷ്കരിക്കുക. |
വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്സുകള്‍ കാട് കയറി നശിക്കുന്നു Posted: 12 Sep 2014 10:54 PM PDT അഞ്ചരക്കണ്ടി: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പത്തോളം സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ നശിക്കുന്നു. കീഴല്ലൂര്‍ ഡാമിന് മുന്‍വശത്തെ സെക്ഷന്‍ ഓഫിസ് ക്വാര്‍ട്ടേഴ്സും മൈലാടി ശുദ്ധജല കേന്ദ്രത്തിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്സുകളുമാണ് കാട് കയറിയും പഴകി ദ്രവിച്ചും നശിക്കുന്നത്. 1971ലാണ് വാട്ടര്‍ അതോറിറ്റിയുടെ ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ക്വാര്‍ട്ടേഴ്സ് നിര്‍മിച്ചത്. പൊളിഞ്ഞ്വീഴാറായ കെട്ടിടത്തില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ ജീവനക്കാര്‍ താമസിക്കുന്നത്. കീഴല്ലൂര്‍ സബ്ഡിവിഷന്‍ ഓഫിസായി പ്രവര്‍ത്തിച്ച സമയത്ത് എല്ലാ ക്വാര്‍ട്ടേഴ്സുകളിലും ജീവനക്കാരുണ്ടായിരുന്നു. എന്നാല്‍, പിന്നീട് സെക്ഷന്‍ ഓഫിസായി മാറിയതോടെ ജീവനക്കാരുടെ എണ്ണം കുറയുകയും ക്വാര്‍ട്ടേഴ്സുകള്‍ അനാഥമാവുകയും ചെയ്തു. മൈലാടിയിലെ ക്വാര്‍ട്ടേഴ്സ് മാസങ്ങള്‍ക്ക് മുമ്പ് കത്തിനശിച്ചിരുന്നു. കീഴല്ലൂരിലെ ക്വാര്‍ട്ടേഴ്സിന്‍െറ മേല്‍ക്കൂരയും ഓടുമൊക്കെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മൂന്ന് ഏക്കറോളം വരുന്ന വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്താണ് ഓഫിസും ക്വാര്‍ട്ടേഴ്സും പ്രവര്‍ത്തിക്കുന്നത്. കാടുകയറിയ സ്ഥലം ശുചിയാക്കാനോ വെട്ടിതെളിക്കാനോ അധികൃതര്‍ തയാറാകുന്നില്ല. ഓഫിസിന് സമീപം കൂട്ടിയിട്ട പഴയ പൈപ്പുകളും വാല്‍വുകളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണുള്ളത്. |
ചേരാനല്ലൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു Posted: 12 Sep 2014 10:49 PM PDT കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സ്ത്രീയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ചേരാനല്ലൂര്‍ സ്വദേശിനി ലീബദാ രതീഷാണ് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ലീബയെ മര്‍ദിച്ച എസ്.ഐക്കെതിരെയും വനിതാ കോണ്‍സ്റ്റബ്ളിനെതിരെയും നടപടിയെടുക്കാതെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായി സിറ്റി പൊലീസ് അസി. കമീഷണര്‍ റെക്സ് ബോബി അര്‍വിന്‍ ചര്‍ച്ച നടത്തി. സംഭവത്തെക്കുറിച്ച് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അസി. കമീഷണര്‍ പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടിയെടുക്കുമെന്ന് കമീഷണര്‍ കെ.ജി. ജയിംസ് അറിയിച്ചു. പൊലീസ് കംപ്ളയ്ന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് ലീബയെ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തി. ജോലിക്കുനിന്ന ഡോക്ടറുടെ വീട്ടില്‍നിന്ന് ആഭരണം മോഷ്ടിച്ചെന്ന പരാതിയില്‍ ആഗസ്റ്റ് 23ന് ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ലീബയെ രണ്ടുദിവസം സ്റ്റേഷനില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ടുതവണയായി അഞ്ചുദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തെങ്കിലും മോഷണം പോയെന്ന് പറയപ്പെടുന്ന ആഭരണം കണ്ടത്തൊന്‍ പൊലീസിനായില്ല. തുടര്‍ന്ന്, ജാമ്യം ലഭിച്ച ലീബയെ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ ലീബയെ വെള്ളിയാഴ്ച എം.ആര്‍.ഐ സ്കാനിങ്ങിന് വിധേയയാക്കി. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ ആചരിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ചേരാനല്ലൂരില്‍ പ്രകടനം നടത്തി. കെ.ജെ. ഡിവൈന്‍, നിതിന്‍ തോമസ്, ജോളി എംബ്ളാശേരി, എം.ആര്‍. ആന്‍റണി, ടി.യു. രതീഷ്, സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. |
കശ്മീരില്‍ കുടുങ്ങിയ ചേര്‍ത്തല സ്വദേശികള്‍ ഇന്നത്തെും Posted: 12 Sep 2014 10:42 PM PDT തുറവൂര്‍: ആശങ്ക ഒഴിഞ്ഞു. കശ്മീരില്‍ കുടുങ്ങിയ ചേര്‍ത്തല സ്വദേശികള്‍ ശനിയാഴ്ച നാട്ടില്‍ തിരിച്ചത്തെും. ചേര്‍ത്തല തുറവൂര്‍ തട്ടപറമ്പില്‍ നാസര്‍ (45), തുറവൂര്‍ ചാലാപ്പള്ളി നസീര്‍ (32), കളേഴത്ത് നിസ്വിന്‍ ഇഖ്ബാല്‍, ചന്തിരൂര്‍ സ്വദേശി യൂസഫ് എന്നിവരാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ആശങ്കക്ക് അറുതിവരുത്തി തിരിച്ചത്തെുന്നത്. കഴിഞ്ഞ അഞ്ചിനാണ് ഇവര്‍ കശ്മീരിലേക്ക് വിനോദയാത്ര പോയത്. മലബാര്‍ ട്രാവല്‍സിന്‍െറ അഞ്ചുദിവസത്തെ ടൂര്‍ പാക്കേജിലാണ് നെടുമ്പാശ്ശേരിയില്‍നിന്ന് വിമാനമാര്‍ഗം യാത്രതിരിച്ചത്. കശ്മീരിലെ ശ്രീനഗറില്‍ കംഫര്‍ട്ട് റലയിനര്‍ ഹോട്ടലില്‍ കഴിയവെ പ്രളയക്കെടുതിയില്‍ കുടുങ്ങുകയായിരുന്നു. കശ്മീരിലെ പ്രളയക്കെടുതിയെക്കുറിച്ച് വാര്‍ത്ത പുറത്തുവന്നതോടെ വീട്ടുകാരും ബന്ധുക്കളും ആശങ്കയിലായി. ഏഴാംതീയതി വരെ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ഇവരെ ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. പിന്നീട് ഒരു വിവരവും ഇല്ലാത്ത അവസ്ഥയായി. ഇതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. രണ്ടുദിവസം കഴിഞ്ഞാണ് മിലിട്ടറിയുടെ ഹെല്‍പ്ഡെസ്ക് വഴി ഇവരുമായി സംസാരിക്കാന്‍ കഴിഞ്ഞത്. എങ്കിലും പൂര്‍ണമായ വിവരം ലഭിച്ചില്ല. വെള്ളിയാഴ്ച ഉച്ചയോടെ നാലുപേരും അവരുടെ വീട്ടുകാരും ബന്ധുക്കളുമായി സംസാരിച്ചു. മിലിട്ടറിയുടെ കീഴിലുള്ള രാജ്ഭവന്‍ ക്യാമ്പില്‍ കഴിയുകയായിരുന്നെന്നും മിലിട്ടറിയുടെ ഹെലികോപ്ടറില്‍ ശ്രീനഗറിലെ വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുകയാണെന്നും രാത്രിയില്‍ മുംബൈയിലും ശനിയാഴ്ച കേരളത്തില്‍ എത്തുമെന്നുമാണ് വീട്ടുകാരെ അറിയിച്ചത്. |
അപകടക്കെണിയൊരുക്കി റോഡരികില്‍ കാലിമേക്കല്‍ Posted: 12 Sep 2014 10:05 PM PDT പനമരം: റോഡരികില്‍ കന്നുകാലികളെ കെട്ടി വാഹനങ്ങളെ അപകടക്കെണിയിലാക്കുന്നവര്‍ക്കെതിരെ നടപടിയില്ളെന്ന് ആക്ഷേപം. വാഹനത്തിരക്കേറിയ പനമരം-നാലാംമൈല്‍ റോഡിലും പനമരം-ബീനാച്ചി റോഡിലുമാണ് മേയാന്‍ വേണ്ടി കാലികളെ കെട്ടിയിടുന്നത്. പനമരം-നാലാംമൈല്‍ റോഡില്‍ അഞ്ചുകുന്നിലും ഏഴാംമൈലിനും ഇടയിലാണ് കന്നുകാലികളെ സ്ഥിരമായി കെട്ടുന്നത്. കാള, ആട്, പോത്ത് എന്നിവയൊക്കെ ഇവിടെ സ്ഥിരമായി കാണാം. റോഡിരില്‍ കാട് വളര്‍ന്നു നില്‍ക്കുന്ന ഇടങ്ങളിലാണ് കൂടുതലായി കാലികളെ കെട്ടുന്നത്. പുല്ലുതിന്നുന്നതിനിടയില്‍ പെട്ടെന്ന് കാലികള്‍ റോഡിലേക്ക് ചാടുന്നതാണ് വാഹനങ്ങള്‍ക്ക് വിനയാകുന്നത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ പത്തോളം ബൈക്ക് യാത്രികര്‍ ഈ രീതിയില്‍ അപകടത്തില്‍പെട്ടു. ഇതു സംബന്ധിച്ച് പരിസരവാസികളില്‍ ചിലര്‍ പൊലീസില്‍ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന്, കാലികളുടെ ഉടമകളെ അധികാരികള്‍ താക്കീത് ചെയ്തെങ്കിലും ഇടവേളക്കു ശേഷം നിയമലംഘനം ആവര്‍ത്തിക്കുകയാണ്. പനമരം-ബീനാച്ചി റോഡില്‍ കേണിച്ചിറക്കടുത്ത എടക്കാട്, കല്‍പനക്കും മടൂര്‍ക്കവലക്കും ഇടയിലുള്ള ഭാഗം സി.സി കയറ്റം എന്നിവിടങ്ങളിലൊക്കെ പതിവായി കാലികളെ കെട്ടുന്നുണ്ട്. കല്‍പനക്കും സി.സിക്കും ഇടയിലുള്ള ഭാഗത്ത് വാഹനങ്ങള്‍ക്ക് സാധാരണ വേഗം കൂടുതലാണ്. ഇതിനിടയില്‍ കാലികളെ തട്ടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുന്നത് അപകട സാധ്യത ഉണ്ടാക്കുകയാണ്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,400 രൂപ Posted: 12 Sep 2014 10:03 PM PDT കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,400 രൂപ. ഗ്രാമിന് 2,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയാണ് പവന്‍വില 20,600 രൂപയില്‍ നിന്ന് 20,400 രൂപയിലെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 1.90 ഡോളര്‍ താഴ്ന്ന് 1,228 ഡോളറിലെത്തി. |
സ്റ്റേഡിയത്തിന് ഒളിമ്പ്യന്‍ റഹ്മാന്‍െറ പേര് നല്‍കും Posted: 12 Sep 2014 10:00 PM PDT കോഴിക്കോട്: ദേശീയ ഗെയിംസിന്‍െറ ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ വേദിക്ക് ഒളിമ്പ്യന്‍ റഹ്മാന്‍െറ പേരിടുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന 'സ്പീഡ്' രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കോഴിക്കോട്ടുകാരനായ ഒളിമ്പ്യനെ ദേശീയ ഗെയിംസ് സംഘാടകര്‍ തഴഞ്ഞതായി പലയിടത്തുനിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം എന്ന് നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കരഘോഷങ്ങള്‍ക്കിടയില്‍ മന്ത്രി വ്യക്തമാക്കി. നഗരസഭയുടെ അധീനതയിലുള്ള സ്റ്റേഡിയത്തിന് ഇ.എം.എസ് സ്റ്റേഡിയം എന്ന് നേരത്തേ പേരിട്ടിരുന്നു. ദേശീയ ഗെയിംസിലെ മത്സരങ്ങള്‍ നടക്കുന്ന എല്ലാ വേദികള്‍ക്കും സംഘാടകര്‍ പ്രത്യേക പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്ന ഇ.എം.എസ് സ്റ്റേഡിയത്തിന് 'പീറ്റര്‍ തങ്കരാജ് പ്ളാസ' എന്നും മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തിന് പി.കെ. ബാനര്‍ജി സ്റ്റേഡിയം എന്നുമാണ് ദേശീയ ഗെയിംസ് സംഘാടകര്‍ നിശ്ചയിച്ച പേര്. മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിനെ ആദ്യമായി സെമിഫൈനല്‍ വരെ എത്തിച്ച ടീമിലെ അംഗവും കോഴിക്കോട്ടുകാരനുമായ ഒളിമ്പ്യന്‍ റഹ്മാനെ സംഘാടകര്‍ മറന്നതിനെതിരെ കായിക പ്രേമികളില്‍നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് താല്‍ക്കാലികമായെങ്കിലും ഫുട്ബാള്‍ വേദിക്ക് ഒളിമ്പ്യന്‍െറ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ, ദേശീയ ഗെയിംസ് കാലയളവില്‍ ഇ.എം.എസ് സ്റ്റേഡിയത്തിന് പീറ്റര്‍ തങ്കരാജ് പ്ളാസ എന്നും ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം എന്നും രണ്ട് പേരുകള്‍കൂടി ഉണ്ടാകും. |
ഐ.എസ് വിരുദ്ധ യുദ്ധത്തിന് അറബ് പിന്തുണ: തിങ്കളാഴ്ച പാരീസില്‍ യോഗം Posted: 12 Sep 2014 09:37 PM PDT പാരിസ് : ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തകര്‍ക്കാനുള്ള യുദ്ധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ തിങ്കളാഴ്ച പാരീസില്‍ ഉന്നത തല യോഗം ചേരും. അമേരിക്കന്‍ നേതൃത്വത്തിലുള്ള ഐ.എസ് വിരുദ്ധ മുന്നണിയില്‍ പങ്കാളിയാകാന്‍ ഫ്രാന്‍സ് തീരുമാനിച്ച സാഹചര്യത്തിലാണിത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇതിനകം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 10 അറബ് രാഷ്ട്രങ്ങള്‍ ഐ.എസ് വിരുദ്ധ യുദ്ധത്തില്‍ അമേരിക്കക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈജിപ്ത്, ഇറാഖ്, ജോര്‍ദ്ദാന്‍, ലെബനന്‍, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് പരസ്യ പിന്തുണ അറിയിച്ചത്. ജിദ്ദയില്‍ ജോണ്‍ കെറിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തുര്‍ക്കി പങ്കെടുത്തെങ്കിലും പരസ്യ പ്രസ്താവനയില്‍ ഒപ്പ് വെച്ചില്ല. ഐ.എസ് തടങ്കലില്‍ ആക്കിയ 50 ഓളം തുര്‍ക്കി പൌരന്മാരുടെ ജീവന്‍ പണയപ്പെടുത്താന്‍ ആവില്ലെന്ന നിലപാടിലാണ് തുര്‍ക്കി. ഐ.എസിനെതിരായ യുദ്ധത്തില്‍ തുര്‍ക്കിയിലെ വ്യോമ താവളങ്ങള്‍ അനുവദിക്കാന്‍ ആകില്ലെന്നും തുര്‍ക്കി അറിയിച്ചു . ജിദ്ദയില്‍ നിന്ന് അങ്കാറയില്‍ എത്തിയ ജോണ്‍ കെറി ഇന്നു കെയ്‌റോയില്‍ അറബ് ലീഗ് നേതാക്കളെ കാണും. കെറി തിരിച്ചെത്തിയ ശേഷം യുദ്ധം തുടങ്ങാനാണ് പെന്റഗണ്‍ തയ്യാറെടുക്കുന്നത്. അമേരിക്ക ഐ.എസിനെതിരെ യുദ്ധം ആരംഭിച്ചു കഴിഞ്ഞെന്നാണ് വൈറ്റ് ഹൌസ് വക്താവ് ജോണ്‍ ഏണസ്റ്റ് വെള്ളിയാഴ്ച പറഞ്ഞത് . പെന്റഗണ്‍ വക്താവ് ജോണ്‍ കിബ്രി ഇതു ശരി വെക്കുകയും ചെയ്തു. എന്നാല്‍ യുദ്ധം എന്ന വാക്ക് ഉപയോഗിക്കാതെ തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനുള്ള ആഗോള പ്രയത്‌നമാണ് അമേരിക്കയുടെതെന്നു ജോണ്‍ കെറി പറഞ്ഞു. സിറിയയിലെ അസദ് ഭരണകൂടത്തെ ഇറാന്‍ പിന്താങ്ങുന്നതിനാല്‍ ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ അവര്‍ പങ്കെടുക്കുന്നത് അനുചിതമകുമെന്നു കെറി പറഞ്ഞു. ഇറാഖില്‍ നിന്ന് ഐ.എസ്സിനെ തുരത്താന്‍ ഇറാന്‍ സൈന്യത്തെ നല്‍കിയിട്ടുണ്ടെന്നും ജോണ്‍ കെറി വെളിപ്പെടുത്തി . ഇതേ സമയം സിറിയയിലെ ചില വിമത ഗ്രൂപ്പുകള്‍ ഇതിനകം ഐ.എസ്സുമായി സഖ്യത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട് . പരസ്പരം ആക്രമിക്കരുതെന്ന് അവര്‍ ഉടമ്പടി ഒപ്പ് വെച്ചു . ഐ.എസ്സിനെ നേരിടാന്‍ ഇവര്‍ക്ക് ആയുധം നല്കാന്‍ അമേരിക്കക്ക് പരിപാടി ഉണ്ടായിരുന്നു. |
ഫിജിയന്‍ സമാധാന സേനാംഗങ്ങളുടെ മോചനത്തിന് മുമ്പില്‍ നിന്നത് ഖത്തര്‍ Posted: 12 Sep 2014 09:28 PM PDT ദോഹ: തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യു.എന്‍ സമാധാന സേനയിലെ 45 ഫിജി സ്വദേശികളെ മോചിപ്പിക്കാന്‍ രാജ്യം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിറിയന്‍ വിമതരുമായി ബന്ധമുള്ള അല്‍ഖൈ്വദ തീവ്ര വാദികളാണ് കഴിഞ്ഞ മാസം ഗോലാന്‍ കുന്നുകളില്‍ വച്ച് സേനാംഗങ്ങളെ തട്ടിക്കൊണ്ടുപോയത്. ഖത്തറിന്‍െറ സന്ദര്‍ഭോചിതവും വിദഗ്ധവുമായ ഇടപെടലാണ് സേനാംഗങ്ങളുടെ മോചനത്തിന് വഴിയൊരുക്കിയതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മന്ത്രാലയം അറിയിച്ചു. മോചനവിവരം സ്ഥിരീകരിച്ച് കൊണ്ട് യു.എന്നും വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. ഇസ്രായേലും സിറിയയും തമ്മില്‍ 1974ലുണ്ടാക്കിയ യുദ്ധകരാര്‍ മോണിറ്ററിങ്ങ് നടത്തുന്നതിനായി നിയോഗിക്കപ്പെട്ട സേനാംംഗങ്ങളെയാണ് ഗോലാന്‍ കുന്നുകളില്‍ വെച്ച് തീവ്രവാദികള്‍ ബന്ദികളാക്കിയത്. സേനാംഗങ്ങളുടെ മോചന വാര്‍ത്ത യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. ഇവരുടെ മോചനത്തിനായി സഹായിച്ച എല്ലാ രാജ്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സൈനികരുടെ മോചനത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് ഖത്തറിനുണ്ടായിരുന്നത്. ഫിജി ഗവണ്‍െമന്‍റിന്‍െറ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഖത്തര്‍ മോചനത്തിനായി മാധ്യസഥത വഹിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചിതരായവരെ സിറിയയും ഇസ്രയേലും നിയന്ത്രിക്കുന്ന ഗോലന്‍ കുന്നിനടുത്തുള്ള ക്രോസിങ്ങില്‍ വെച്ച് ഫലിപ്പീന്‍സിന് കൈമാറി. സമാധാനസേനാംഗങ്ങളുടെ മോചനത്തിനായി സഹായം ചെയ്ത എല്ലാവരെയും ഖത്തര്‍ പ്രസ്താവ നയില്‍ അഭിനന്ദിച്ചു. മാനവികതയുടെ പക്ഷം നില്‍ക്കുന്നത് കൊണ്ടാണ് ഖത്തറിന് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്നതെന്ന് മന്ത്രാലയം പറഞ്ഞു. ഇതേ രീതിയിലുള്ള പ്രശ്നങ്ങളില്‍ ഇനിയും ഇടപെടുമെന്നും മന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബന്ദിയായ പീററര്‍ തിയോ കര്‍ട്ടിസിന്‍െറ മോചനത്തിലും ഖത്തര്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നു. |
കശ്മീരില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് പുനഃസ്ഥാപിച്ചു Posted: 12 Sep 2014 09:18 PM PDT ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത പ്രളയത്തെ തുടര്‍ന്ന് തകരാറിലായ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. 80 ശതമാനം സ്ഥലങ്ങളിലെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകളും പ്രവര്‍ത്തനസജ്ജമായി. കൂടാതെ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എയര്‍സെല്‍ എന്നീ കമ്പനികളും തകരാറുകള്‍ പരിഹരിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീനഗറിലെ പ്രളയത്തില്‍ മുങ്ങിപ്പോയ 55 ടവറുകളും പ്രവര്‍ത്തനസജ്ജമായി. ഓള്‍ ഇന്ത്യ റേഡിയോയുടെ കശ്മീര്‍ ചാനല്‍ പ്രക്ഷേപണം തുടങ്ങി. തെക്കന്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളെയാണ് പ്രളയം പ്രതികൂലമായി ബാധിച്ചത്. അതിനാല്‍ വടക്കന്‍ കശ്മീരിലെ ടവറുകളില്‍ നിന്നാണ് സിഗ്നല്‍ ലഭ്യമാക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. 1,200 സിംകാര്‍ഡുകള്‍ ബി.എസ്.എന്‍.എല്‍ വെള്ളിയാഴ്ച സൗജന്യമായി വിതരണം ചെയ്തു. കശ്മീരില്‍ പ്രളയത്തില്‍ അകപ്പെട്ട 1,25,000 പേരെ ഇതുവരെ സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. |
ജുബൈലില്‍ 22 ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ ദുരിതത്തില്‍ Posted: 12 Sep 2014 09:14 PM PDT ജുബൈല്‍: ജോലിയും ശമ്പളവും ഇല്ലാതെ 22 ഇന്ത്യന്‍ തൊഴിലാളികള്‍ ജുബൈലില്‍ ദുരിതത്തില്‍ കഴിയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നത്തെിയ രണ്ടു കമ്പനികളുടെ പതിനാലും എട്ടും വീതം തൊഴിലാളികളാണ് മാസങ്ങളായി ശമ്പളവും മറ്റാനുകൂല്യങ്ങളുമില്ലാതെ കഴിയുന്നത്. ജുബൈല്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയെങ്കിലും ഫലം വൈകുന്നതിനാല്‍ വെള്ളിയാഴ്ച ഇവര്‍ ഇന്ത്യന്‍ എംബസി സഹായ കേന്ദ്രത്തില്‍ അപേക്ഷയുമായി എത്തി. നാട്ടില്‍ നിന്ന് ഒരുലക്ഷവും അതിലേറെയും ചെലവാക്കിയാണ് തൊഴിലാളികള്‍ സൗദിയില്‍ എത്തിയത്. ഭുരിപക്ഷത്തിനും ഇഖാമയോ ഇന്‍ഷുറന്‍സ് കാര്‍ഡോ ഇതുവരെ കിട്ടിയിട്ടില്ല. ഇങ്ങനെ പതിനെട്ടു മാസമായി കഴിയുന്നവരുമുണ്ട്. ശമ്പളം ചോദിച്ചാല്‍ കമ്പനിയുടെ ഇന്ത്യക്കാരനായ മാനേജറും സ്പോണ്‍സറും ചേര്‍ന്ന് മര്‍ദിക്കുക യാണെന്ന് പരാതിയില്‍ പറയുന്നു. ഇഖമയുള്ള ചിലര്‍ മറ്റു ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ട് ഭക്ഷണ സാധനങ്ങള്‍ വാങ്ങി എല്ലാരും കൂടി വിശപ്പടക്കേണ്ട സാഹചര്യമാണുള്ളത്. ലേബര്‍ കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് കേസ് പരിഗണിച്ചെങ്കിലും സ്പോണ്‍സര്‍ ഹാജരാവാത്തതുമൂലം 15ലേക്ക് മാറ്റിവെച്ചു. അന്നേദിവസം ലേബര്‍ കോടതിയില്‍ ഹാജരാവുമ്പോള്‍ തങ്ങളുടെ ഭാഗം ശരിയായ വിധം അവതരിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം ആവശ്യപെട്ടാണ് ഇവര്‍ ജുബൈല്‍ സഹായ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ദുരിതം മനസിലാക്കിയ ജുബൈല്‍ നവയുഗം പ്രവര്‍ത്തകര്‍ ഇവരെ സഹായ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. സഹായ കേന്ദ്രത്തിന്‍െറ ചുമതലയുള്ള ജയന്‍ വാര്യര്‍ ഇവരുടെ പ്രശ്നം വിശദമായി ചോദിച്ചു മനസിലാക്കുകയും റിയാദിലെ ഇന്ത്യന്‍ എംബസിയെ രേഖാമൂലം വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നതാണെന്നും സഹായ കേന്ദ്രം പ്രതിനിധികള്‍ പറഞ്ഞു. |
ജയില്‍ അന്തേവാസികള്‍ക്ക് പഠന സൗകര്യമൊരുക്കി അബൂദബി പൊലീസ് Posted: 12 Sep 2014 09:03 PM PDT അബൂദബി: ശിക്ഷാ കാലാവധിക്ക് ശേഷം മാന്യമായ തൊഴില്‍ ചെയ്ത് ജീവിക്കാനുതകും വിധം ജയില്‍ അന്തേവാസികള്‍ക്ക് പഠന സൗകര്യമൊരുക്കുന്ന അബൂദബി പൊലീസിന്‍െറ പദ്ധതി ശ്രദ്ധേയമാകുന്നു. ജയില്‍ അന്തേവാസികള്‍ക്കായി കെമിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് എന്നീ കോഴ്സുകളും നമ്പര്‍ പ്ളേറ്റ് നിര്‍മാണവുമാണ് പൊലീസ് സംവിധാനിച്ചിരിക്കുന്നത്. ഇത്തരം കോഴ്സുകളില്‍ ചേരുന്ന അന്തേവാസികളുടെ എണ്ണത്തില്‍ വര്‍ധനയും പ്രകടമാണ്. ഈ വര്‍ഷം 1302 അന്തേവാസികളാണ് കോഴ്സുകളില്‍ ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ചേര്‍ന്നവരുടെ എണ്ണം 1277 ആയിരുന്നു. രണ്ട് ശതമാനം വര്‍ധനയാണ് ഒരുവര്‍ഷത്തിനിടെയുണ്ടായിരിക്കുന്നതെന്ന് ജയില്‍ വകുപ്പ് മേധാവി കേണല്‍ മുഹമ്മദ് സൈഫ് മതാര്‍ അല്‍ സഅബി പറഞ്ഞു. ഹയര്‍ കോളജസ് ഓഫ് ടെക്നോളജിയുമായി ചേര്‍ന്നാണ് അബൂദബി പൊലീസ് പഠന പദ്ധതികള്‍ നടപ്പാക്കുന്നത്. രണ്ടുവര്‍ഷം നീളുന്ന കോഴ്സിലൂടെ തടവുകാരുടെ സമൂല പരിവര്‍ത്തനമാണ് പൊലീസ് ലക്ഷ്യമിടുന്നത്. രണ്ടു സെമസ്റ്ററുകളാണ് കോഴ്സിന്. ഒരാഴ്ച 25 മണിക്കൂര്‍ ക്ളാസാണുണ്ടാവുക. ശിക്ഷാ കാലാവധി കഴിയുമ്പോള്‍ മികച്ച ജോലി കരസ്ഥമാക്കാന്‍ തടവുകാരെ ഈ കോഴ്സുകള്‍ സഹായിക്കുന്നു. പൂര്‍വ പശ്ചാത്തലം മറന്ന് സാമൂഹിക, കുടുംബ ജീവിതം നയിക്കാനും ഇത് അവരെ പ്രേരിപ്പിക്കുന്നു. കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ജയില്‍ മോചനം സംഭവിക്കുകയാണെങ്കില്‍ ഇതേ കോളജില്‍ തന്നെ തുടര്‍പഠനത്തിന് അവസരമുണ്ടാകും. കോഴ്സിന് ചേരാന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന നിബന്ധന വെച്ചിട്ടില്ല. കെമിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് കോഴ്സുകള്‍ പൂര്‍ത്തിയാക്കി പുറത്തുവരുന്നവര്‍ക്ക് എണ്ണ കമ്പനികളിലും ഇലക്ട്രിക്കല്‍ കമ്പനികളും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാ വിധ പുസ്തകങ്ങളുമടങ്ങുന്ന ലൈബ്രറി ജയിലില്‍ ഒരുക്കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും ദിവസവും രണ്ട് മണിക്കൂര്‍ ലൈബ്രറിയില്‍ ചെലവഴിക്കാന്‍ സൗകര്യം നല്‍കുന്നു. തടവുകാര്‍ക്ക് ഇംഗ്ളീഷ് ഭാഷയില്‍ പരിശീലനം നല്‍കാന്‍ കോച്ചിങ് ക്ളാസുകളും സംവിധാനിച്ചിട്ടുണ്ട്. ഐ.ഇ.എല്‍.ടി.എസ് ടെസ്റ്റിനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കുന്നു. ജയിലിലെ വാഹന നമ്പര്‍ പ്ളേറ്റ് നിര്‍മാണ ഫാക്ടറിയില്‍ തടവുകാര്‍ക്ക് ജോലി ചെയ്യാന്‍ അവസരമുണ്ട്. പ്രതിദിനം 3000 നമ്പര്‍ പ്ളേറ്റുകള്‍ ഇവിടെ നിര്‍മിക്കുന്നു. ജോലിക്കനുസരിച്ച് പ്രതിഫലവും ഇവര്‍ക്ക് നല്‍കുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. |
സ്വര്‍ണ വില താഴേക്ക്; ജ്വല്ലറികളില്‍ തിരക്ക് Posted: 12 Sep 2014 08:58 PM PDT മസ്കത്ത്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ വില കുറഞ്ഞതോടെ ഒമാനിലെ ജ്വല്ലറികളില്‍ തിരക്ക് വര്‍ധിച്ചു. ഗ്രാമിന് 15 റിയാല്‍ 200 ബൈസയാണ് മസ്കത്തിലെ ജ്വല്ലറികള്‍ വെള്ളിയാഴ്ച ഈടാക്കിയത്. രണ്ടാഴ്ചക്കുള്ളില്‍ ഒരു റിയാലാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരാഴ്ചക്ക് മുമ്പ് 15 റിയാല്‍ 900 ബൈസയാണ് ജ്വല്ലറികള്‍ ഈടാക്കിയത്. ഇത് പെട്ടെന്ന് കുറഞ്ഞ് 15 റിയാല്‍ 200 ബൈസയിലത്തെുകയായിരുന്നു. ഇതോടെ ജ്വല്ലറികളികളില്‍ തിരക്ക് വര്‍ധിച്ചു. മസ്കത്തിലെ പ്രധാന ജ്വല്ലറികളായ മലബാര്‍ ഗോള്‍ഡ്, ദുബൈ ഗോള്‍ഡ്, സ്കൈ ജ്വല്ലറി, എലൈറ്റ് ജ്വല്ലറി, ആലുക്കാസ് ജ്വല്ലറി, അറ്റ്ലസ് ജ്വല്ലറി തുടങ്ങിയയിടങ്ങളില്‍ വെള്ളിയാഴ്ച തിരക്ക് അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച 15റിയാല്‍ 300 ബൈസയാണ് ജ്വല്ലറികള്‍ ഈടാക്കിയത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ സ്വര്‍ണത്തിനുള്ളതെന്ന് ദുബൈ ഗോള്‍ഡ് മാനേജര്‍ ബഷീര്‍ അഹമദ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ 14.600 വരെ കുറഞ്ഞിരുന്നു. അത് പിന്നീട് ക്രമേണ വര്‍ധിച്ച് ജൂണ്‍, ജൂലൈ മാസത്തില്‍ 16.800 വരെ എത്തിയതായി അദ്ദേഹം പറഞ്ഞു. ജൂലൈക്കുശേഷം പിന്നീട് വില കുറയുകയയായിരുന്നു. വില കുറഞ്ഞതോടെ സ്ഥാപനത്തില്‍ നല്ല തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ വില ഉടന്‍ ഉയരാനാണ് സാധ്യതയെന്ന് ദുബൈ ഗോള്‍ഡ് ചെയര്‍മാന്‍ മുഹമ്മദലി പറഞ്ഞു. സ്വര്‍ണ വില കുറഞ്ഞതോടെ ജ്വല്ലറിയില്‍ നല്ല തിരക്കനുഭപ്പെടാന്‍ തുടങ്ങിയതായി മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജര്‍ നജീബ് പറഞ്ഞു. തങ്ങളുടെ സ്ഥാപനത്തില്‍ വള ഉത്സവം നടക്കുന്നത് ഉപഭോക്താക്കളുടെ താല്‍പര്യം വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 250 ലധികം വളകളാണ് ഇപ്പോള്‍ വില്‍പനക്കത്തെിയത്. വള ഉത്സവം ഏതാനും ദിവസം കൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെട്ടതാണ് സ്വര്‍ണ വില കുറയാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ ശക്തമായതോടെ ഡോളര്‍ ശക്തമാവാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഡോളറിന് ഇന്നലെ ലഭിച്ചത്. ഡോളര്‍ ശക്തമാവാന്‍ തുടങ്ങിയതോടെ ഉപഭോക്താക്കള്‍ സ്വര്‍ണം വിറ്റ് ഡോളര്‍ വാങ്ങി കൂട്ടാന്‍ തുടങ്ങിയതാണ് വില കുറയാന്‍ കാരണം. യൂറോയുടെ വില ഇടിഞ്ഞതും ഡോളര്‍ ശക്തമാവാന്‍ കാരണമായി. സ്വര്‍ണ വില ഇനിയും കുറഞ്ഞേക്കാമെങ്കിലും എന്നാല്‍ വല്ലാതെ താഴാന്‍ സാധ്യതയില്ളെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഒരു ഒൗണ്‍സ് സ്വര്‍ണത്തിന് 1400 മുതല്‍ 1600 വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നത്. ഡോളര്‍ ശക്തമായതോടെ എണ്ണ വിലയും കുറഞ്ഞിട്ടുണ്ട്. |
ഹമദ് ടൗണിലെ മോഷണം: പ്രതികള്‍ പിടിയില്‍ Posted: 12 Sep 2014 08:53 PM PDT മനാമ: രണ്ടാഴ്ച മുമ്പ് ഹമദ് ടൗണിലെ മലയാളിയുടെ കോള്‍ഡ് സ്റ്റോറില്‍ നടന്ന മോഷണത്തിലെ പ്രതികള്‍ പിടിയില്‍. ബൂരി റൗണ്ട് എബൗട്ടില്‍ അഹ്ലി ബാങ്കിന് സമീപം കാസര്‍കോട് സ്വദേശി നദീര്‍, ബന്ധു എര്‍മുല്ലഖാന്‍ എന്നിവര്‍ നടത്തുന്ന വാദി അല്‍ബദീഅ ഫുഡ്സ്റ്റഫില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് രണ്ട് കുട്ടി മോഷ്ടാക്കള്‍ പൊലീസ് പിടിയിലായത്. ദിമിസ്താന്‍ സ്വദേശികളായ കൗമാര പ്രായക്കാരാണ് മോഷ്ടാക്കളെന്ന് വ്യക്തമായിട്ടുണ്ട്. മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ ഇവര്‍ തങ്ങള്‍ നടത്തിയ മറ്റു മോഷണങ്ങളും പൊലീസിന്‍െറ ചോദ്യം ചെയ്യലില്‍ ഏറ്റുപറയുകയായിരുന്നു. ഇവരുടെ കൂടെയുള്ള മറ്റു ചിലരെ കൂടി പിടികൂടാനുള്ളതിനാല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റുള്ളവരെ കൂടി പിടികൂടിയാല്‍ മാത്രമേ സാധനങ്ങളും പണവും എന്ത് ചെയ്തു എന്നതിനെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആഗസ്റ്റ് 31നാണ് വാദി അല്‍ബദീഅ ഫുഡ്സ്റ്റഫില്‍ മോഷണം നടന്നത്. പണവും രേഖകളും ഫോണ്‍ കാര്‍ഡുകളും സൂക്ഷിച്ച മേശവലിപ്പ് തന്നെ മോഷ്ടാക്കള്‍ കൊണ്ടുപോവുകയായിരുന്നു. 450 ദിനാര്‍, സിഗരറ്റ്, ടെലിഫോണ്‍ റിചാര്‍ജ് കാര്‍ഡ്, മൊബൈല്‍ ഫോണ്‍ ആക്സസറീസ് തുടങ്ങിയവ ഉള്‍പ്പെടെ മൊത്തം 1200 ദിനാറിന്‍െറ നഷ്ടമാണുണ്ടായത്. രാത്രി 12.30ഓടെയാണ് ഷോപ്പ് അടച്ചത്. നാല് മണിക്ക് വെള്ള നിറത്തിലുള്ള കാറില്‍ ഒരാര്‍ ഇവിടുന്ന് കയറിപ്പോകുന്നത് സമീപത്തെ അബൂഫൈസല്‍ റസ്റ്റോറന്‍റിലെ ജീവനക്കാര്‍ കണ്ടിരുന്നത്രെ. ഷട്ടര്‍ ലോക്ക് തകര്‍ക്കുകയും ഗ്ളാസ് വാതില്‍ വ്യാജ താക്കോലിട്ട് തുറക്കുകയും ചെയ്ത ശേഷമാണ് മോഷ്ടാവ് അകത്തു കടന്നത്. |
ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പ് തുടങ്ങി Posted: 12 Sep 2014 08:29 PM PDT ന്യൂഡല്‍ഹി: ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേപോലെ നിര്‍ണായകമാവുന്ന മൂന്ന് ലോക്സഭ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുലായംസിങ് യാദവ്, കെ. ചന്ദ്രശേഖരറാവു എന്നിവര്‍ രാജിവെച്ച സീറ്റുകള്‍ യഥാക്രമം വഡോദര, മെയ്ന്‍പുരി, മേഡക് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനുപുറമെ യു.പി, രാജസ്ഥാന്‍, അസം, ഗുജറാത്ത്, ത്രിപുര, പശ്ചിമബംഗാള്‍, ആന്ധ്ര, ഛത്തിസ്ഗഢ്, സിക്കിം സംസ്ഥാനങ്ങളിലെ 33 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. യു.പിയില്‍ 11 നിയമസഭ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. ഇതില്‍10ഉം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ച മണ്ഡലങ്ങളാണ്. സെപ്റ്റംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നില പൊതുവെ പരുങ്ങലിലായിരുന്നു എന്നതിനാല്‍ ഇത്തവണ ബി.ജെ.പി നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലാണ്. |
നൈജീരിയയില്‍ 120 ബോക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു Posted: 12 Sep 2014 08:08 PM PDT അബൂജ: നൈജീരിയയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 120 ബോക്കോഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ ശക്തികേന്ദ്രമായ ബോര്‍ണോ സ്റ്റേറ്റിലെ മൈദഗുരിക്കടുത്തുള്ള കോണ്‍ഡുഗയിലാണ് പോരാട്ടം നടന്നത്. നിരവധി തീവ്രവാദികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. പ്രാദേശിക നഗരം കീഴടക്കാന്‍ ശ്രമിച്ച ഇരുന്നൂറോളം വരുന്ന ബോക്കോഹറം സംഘത്തിനു നേരെ നൈജീരിയന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. കര മാര്‍ഗവും -വ്യോമ മാര്‍ഗവുമായിരുന്നു ആക്രമണം നടത്തിയത്. ആക്രമണം പുലര്‍ച്ചെ നാലുമുതല്‍ ഉച്ചക്ക് 12 വരെ നീണ്ടു നിന്നു. നിരവധി റൈഫിളുകളും ഗ്രനേഡുകളും വിമാനവേധ തോക്കുകളും വാഹനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബോക്കോ ഹറാമിനെതിരായ ആക്രമണം നൈജിരിയന്‍ സൈന്യം സമീപ ദിവസങ്ങളില്‍ ശക്തമാക്കിയിട്ടുണ്ട്. |
No comments:
Post a Comment