അനാഥാലയ വിവാദം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Posted: 31 Aug 2014 12:22 AM PDT ന്യൂഡല്‍ഹി: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെപ്പറ്റി അന്വേഷിച്ച അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അമിക്കസ് ക്യൂറി അപര്‍ണ ഭട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എച്ച്.എല്‍ ദത്തിന്‍്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസയച്ചത്. |
മോദി സര്‍ക്കാറിനെ ഒരുവര്‍ഷത്തേക്ക് വിമര്‍ശിക്കരുതെന്ന് ആര്‍.എസ്.എസ് നിര്‍ദേശം Posted: 31 Aug 2014 12:12 AM PDT ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വിമര്‍ശങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസിന്‍്റെ നിര്‍ദേശം. സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ തിടുക്കം കാട്ടരുതെന്നും ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ സംഘ്പരിവാറിന് നിര്‍ദേശം നല്‍കി. വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം അടക്കമുള്ള വിഷയങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലാണിത്. ഇന്‍ഷുറന്‍സ്, റെയില്‍വെ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെയും തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെയും ഭാരതീയ മസ്ദൂര്‍ സംഘ് രംഗത്തത്തെിയിരുന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിഷയത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ചും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. |
സെന്‍ട്രല്‍ സ്റ്റേഡിയം കുത്തിപ്പൊളിച്ച് സ്റ്റേജ് ഷോക്ക് പന്തലൊരുക്കുന്നു Posted: 30 Aug 2014 11:28 PM PDT ഓണം വാരാഘോഷം തിരുവനന്തപുരം: ഓണം വാരാഘോഷ ഭാഗമായി സ്വകാര്യസ്ഥാപനങ്ങളുടെ സ്റ്റേജ് ഷോക്കായി സെന്‍ട്രല്‍ സ്റ്റേഡിയം കുത്തിപ്പൊളിച്ച് നിര്‍മാണം. ദിനംപ്രതി നിരവധി കായികതാരങ്ങള്‍ പരിശീലനം നടത്തുകയും വ്യായാമത്തിനത്തെുകയും ചെയ്യുന്ന സ്റ്റേഡിയത്തിലാണ് നിര്‍മാണം നടക്കുന്നത്. ഓണം കഴിയുന്നതുവരെ കായികതാരങ്ങളുടെ പരിശീലനവും വ്യായാമവും ഇതോടെ മുടങ്ങുമെന്ന് ഉറപ്പായി. ബൂട്ടിട്ട് കളിക്കാന്‍ പോലും അനുവദിക്കാത്ത ഗ്രൗണ്ടിന്‍െറ വശത്തുകൂടിയാണ് സാധനസാമഗ്രികള്‍ കയറ്റിയ വലിയ ലോറികളത്തെുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തില്‍ കഴിഞ്ഞ വര്‍ഷവും ഓണാഘോഷ പരിപാടികള്‍ക്കായി മൈതാനം കുത്തിപ്പൊളിച്ചിരുന്നു. ആഘോഷങ്ങള്‍ സമാപിച്ചാല്‍ പൂര്‍വസ്ഥിതിയിലാക്കി തിരികെ നല്‍കാം എന്ന കരാറിന്‍െറ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം ടൂറിസം വകുപ്പിന് വിട്ടുനല്‍കിയത്. എന്നാല്‍, ആഘോഷങ്ങള്‍ അവസാനിപ്പിച്ച് സ്റ്റേജും പന്തലും അഴിച്ചുമാറ്റിയതല്ലാതെ സ്റ്റേഡിയം വൃത്തിയാക്കാന്‍ പോലും ടൂറിസം വകുപ്പ് തയാറായില്ല. ഓണാഘോഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി കൂറ്റന്‍വേദി നിര്‍മിച്ചതും സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു. ഇതിന്‍െറയെല്ലാം ഭാഗമായി വാഹനങ്ങള്‍ കയറിയിറങ്ങി ട്രാക് ചളിക്കുളമായിരുന്നു. ചളി കെട്ടിക്കിടക്കുന്നിടത്ത് അല്‍പം മണ്ണു കൊണ്ടുവന്നിടുക മാത്രമാണ് അധികൃതര്‍ ചെയ്തത്. ഈ സ്ഥലത്ത് ഇപ്പോഴും മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കുകയും കായികതാരങ്ങള്‍ തെന്നിവീഴുകയും ചെയ്യുന്ന അവസ്ഥയാണ്. ശേഷം ബോബി ചെമ്മണ്ണൂരിന്‍െറ രക്തദാനസേന രൂപവത്കരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കിയിരുന്നു. റവന്യൂ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഭൂരഹിതര്‍ക്കുള്ള മൂന്നര സെന്‍റ് ഭൂമി നല്‍കുന്ന പരിപാടിക്കായി സ്റ്റേഡിയം വീണ്ടും കുത്തിപ്പൊളിച്ചിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അനുമതിപോലുമില്ലാതെയാണ് ഇതിനായി സ്റ്റേഡിയത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത്തരം പരിപാടികളെല്ലാം അവസാനിക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ കുഴികളും കമ്പിക്കഷ്ണങ്ങളും ആണികളും നിറയും. ഗാലറികള്‍ മാലിന്യക്കൂമ്പാരമാകും. ഇതൊന്നും അധികൃതര്‍ കണ്ടില്ളെന്ന് വെക്കുകയാണ്. സാധാരണ ഓണാഘോഷമടക്കമുള്ള പരിപാടികള്‍ നടത്താറുള്ളത് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലാണ്. എന്നാല്‍, ദേശീയ ഗെയിംസിനായി ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിന്‍െറ ദുര്‍ഗതി ആരംഭിച്ചത്. വിവിധ കായിക അസോസിയേഷനുകള്‍ നടത്തുന്ന ക്യാമ്പുകള്‍ക്കും കായിക മത്സരങ്ങള്‍ക്കും ഉപയോഗിക്കുന്ന സ്റ്റേഡിയമാണിത്. കായികവിദ്യാര്‍ഥികളുടെ പരിശീലനകേന്ദ്രവുമാണ്. 60ഓളം അത്ലറ്റിക് ഇനങ്ങളിലും വോളിബാള്‍, ബാസ്കറ്റ്ബാള്‍, സൈക്കിള്‍പോളോ തുടങ്ങി ഗെയിംസ് ഇനങ്ങളിലും ഇവിടെ വിദ്യാര്‍ഥികള്‍ പരിശീലനം നടത്തുന്നുണ്ട്. ദേശീയ ഗെയിസിന്‍െറ ഭാഗമായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായി നവീകരിക്കേണ്ടതാണ് ഇത്. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെയാണ് അധികൃതര്‍ സ്റ്റേഡിയത്തിന്‍െറ നാശത്തിന് കൂട്ടുനില്‍ക്കുന്നത്. സാധാരണയായി റിപ്പബ്ളിക് ഡേ, സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ സ്റ്റേഡിയം വിട്ടുകൊടുക്കാറ്. ഇത്തരം ആഘോഷങ്ങളാകട്ടെ സ്റ്റേഡിയത്തിലെ ട്രാക്കിനെയോ ഫീല്‍ഡിനെയോ ബാധിക്കാറില്ല. കെ.ബി. ഗണേഷ്കുമാര്‍ കായികമന്ത്രിയായിരുന്നപ്പോള്‍ സ്റ്റേഡിയങ്ങള്‍ കായികേതര ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കില്ളെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ മറികടന്നാണ് നഗരത്തിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ സെന്‍ട്രല്‍ സ്റ്റേഡിയം കുത്തിപ്പൊളിക്കുന്നത്. കായികേതര ആവശ്യങ്ങള്‍ക്ക് സ്റ്റേഡിയം ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. |
ഓണവിപണിയില്‍ സംയുക്ത പരിശോധന; ഏഴുപേര്‍ക്കെതിരെ കേസ് Posted: 30 Aug 2014 11:22 PM PDT കൊല്ലം: ഓണവിപണിയില്‍ വിലനിലവാരവും ഗുണനിലവാരവും പരിശോധിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു.സിവില്‍ സപൈ്ളസ്, റവന്യു, ലീഗല്‍ മെട്രോളജി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്തപരിശോധനക്കത്തെിയത്. കൊട്ടിയം, ചാത്തന്നൂര്‍, പരവൂര്‍, പാരിപ്പള്ളി, കുണ്ടറ, ചന്ദനത്തോപ്പ്, മൂന്നാംകുറ്റി, കൊല്ലം എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, പലചരക്ക്, പച്ചക്കറി, ഫ്രൂട്ട്സ് കടകള്‍ തുടങ്ങിയ വാണിജ്യകേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ചന്ദനത്തോപ്പിലെ പച്ചക്കറിക്കടയില്‍ പലയിനത്തിലും ബില്ലിങ് മെഷീനില്‍ രേഖപ്പെടുത്തിയിട്ടുള്ള വില കമ്പോളത്തിലെ വില തന്നെയായിരുന്നെങ്കിലും എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലകള്‍ ഓരോ ഇനത്തിലും 10 മുതല്‍ 18 രൂപ വരെ അധികമായിരുന്നു. ഇതിന്‍െറ കാരണമന്വേഷിച്ചപ്പോള്‍ പഴയ നിരക്കിലുള്ള ബോര്‍ഡാണെന്നതും തിരുത്താനായില്ളെന്നുമായിരുന്നു വ്യാപാരിയുടെ വിശദീകരണം. 10 ദിവസം മുമ്പുള്ള വിലയായിരുന്നു ബോര്‍ഡിലുണ്ടായിരുന്നതെന്ന് തീയതി നോക്കിയതില്‍നിന്ന് വ്യക്തമായതോടെ പരിശോധകസംഘത്തിന്‍െറ സാന്നിധ്യത്തില്‍ ബോര്‍ഡ് തിരുത്തി എഴുതിപ്പിച്ചു. കല്ലുവാതുക്കലിലെ ഒരു തമിഴ് വ്യാപാരിയുടെ കടയില്‍ കണ്ട ശര്‍ക്കരപുരട്ടി ചീത്തയായതും കട്ടപിടിച്ചതുമാണെന്ന് കണ്ടത്തെി. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയതിനെതുടര്‍ന്ന് വ്യാപാരി തന്നെ ആ സാധനം നീക്കംചെയ്തു.180- 200 രൂപ വില്‍പന വിലയുണ്ടായിരുന്ന ആപ്പിള്‍ ഇപ്പോള്‍ 80-100 രൂപക്ക് ലഭ്യമാണെങ്കിലും ചിലയിടങ്ങളില്‍ 120 രൂപ വരെ വാങ്ങുന്നതായും കണ്ടത്തെി. പലയിടത്തും ഇലക്ട്രോണിക് ത്രാസുകള്‍ പതിക്കാതെയാണ് ഉപയോഗിക്കുന്നതെന്നു കണ്ടു. ഇവര്‍ക്ക് നോട്ടീസ് നല്‍കി. പതിക്കാതെയും കൃത്യമല്ലാതെയും ഉപയോഗിച്ചകണ്ട രണ്ട് ത്രാസുകള്‍ കസ്റ്റഡിയിലെടുത്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്നവരും വിലകള്‍ രേഖപ്പെടുത്താതെ വ്യാപാരം നടത്തിവന്നവരുമായ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. അളവുതൂക്ക ക്രമക്കേടുകള്‍ കണ്ടത്തെിയവരില്‍നിന്ന് 4,000 രൂപ പിഴ ഈടാക്കി.പരിശോധനയില്‍ ജില്ലാ സപൈ്ള ഓഫിസര്‍ ശ്രീജയന്‍, താലൂക്ക് സപൈ്ള ഓഫിസര്‍ വൈ. ആസാദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ജോണ്‍സണ്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ വി. ശശിധരന്‍പിള്ള, സി. കോശി, എം.പി പോള്‍, ജെ. സുജി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാരായ എന്‍. സുമതി, ജി.എല്‍ സുനിത, ഇന്‍സ്പെക്ടിങ് അസിസ്റ്റന്‍റ് ബി. മണികണ്ഠന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. |
ഡോക്ടറെ കൈയേറ്റം ചെയ്തതിന് നാലുപേര്‍ അറസ്റ്റില്‍ Posted: 30 Aug 2014 11:17 PM PDT ചാവക്കാട്: താലൂക്കാശുപത്രിയില്‍ പ്രസവത്തത്തെുടര്‍ന്ന് ഹാജറ എന്ന യുവതി മരിച്ചതിന് ഉത്തരവാദിയെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റ് ഡോ. എസ്. ശാന്തിയെ കൈയേറ്റം ചെയ്തതിന് ഹാജറയുടെ ഭര്‍ത്താവും സഹോദരങ്ങളും അറസ്റ്റില്‍. ഹാജറയുടെ ഭര്‍ത്താവ് വട്ടംപറമ്പില്‍ നൗഷാദ് (42), സഹോദരന്‍ സുബൈര്‍, ഇയാളുടെ ഭാര്യയും നഗരസഭ കൗണ്‍സിലറുമായ ലൈല, മറ്റൊരു സഹോദരന്‍ സുദീറിന്‍െറ ഭാര്യ ജമീല (27) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് ഏഴോടെ സി.ഐ സിബിച്ചന്‍ ജോസഫ്, എ.സ്.ഐമാരായ പി.വി. പ്രഭാകരന്‍, വി. സുബ്രഹമണ്യന്‍, വനിതാ സി.പി.ഒ സൈറാ ബാനു, സി.പി.ഒ രണ്‍ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. അറസ്റ്റിലായവരെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോ. ശാന്തി ചാവക്കാട് സി.ഐ ഓഫിസിലത്തെി തിരിച്ചറിഞ്ഞു. മൊത്തം 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടില്‍ അതിക്രമിച്ച് കയറാന്‍ അന്യായമായി കൂട്ടംചേരല്‍, തടഞ്ഞുനിര്‍ത്തല്‍, കല്ലുകൊണ്ടും കൈകൊണ്ടും ഉപദ്രവമേല്‍പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. |
ഇറാഖില്‍ വിമതര്‍ക്ക് നേരെ യു.എസ് ആക്രമണം ശക്തമാക്കുന്നു Posted: 30 Aug 2014 11:05 PM PDT ബഗ്ദാദ്: ഇറാഖിലെ മൂസില്‍ ഡാമിനടുത്ത് അമേര്‍ലി പട്ടണം പിടിച്ചെടുത്ത സുന്നി സായുധ വിഭാഗമായ ഇസ്ളാമിക് സ്റ്റേറ്റ് വിമതര്‍ക്ക് നേരെ അമേരിക്ക ആക്രമണം ശക്തമാക്കി. വിമതര്‍ തമ്പടിച്ച അമേര്‍ലി പട്ടണത്തിന് നേരെയാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. പട്ടണം തിരിച്ചുപിടിച്ച് ജനങ്ങള്‍ക്ക് സഹായമത്തെിക്കലാണ് ലക്ഷ്യമെന്ന് ആക്രമണത്തെ കുറിച്ച് അമേരിക്കന്‍ ഒൗദ്യോഗിക വൃത്തം പ്രതികരിച്ചു. അമേര്‍ലി കയ്യടക്കിയ വിമതര്‍ രണ്ടുമാസത്തിലേറെയായി പട്ടണത്തിലേക്കുള്ള ഭക്ഷണവും വെള്ളവും തടഞ്ഞ് വെച്ചിരിക്കുന്നതിനാല്‍ ആയിരക്കണക്കിന് ശിയാക്കളാണ് ദുരിതം അനുഭവിക്കുന്നത്. ഇറാഖ് സര്‍ക്കാറിന്‍െറ അഭ്യാര്‍ഥന പ്രകാരമാണ് യു.എസ് സൈന്യം വിമതര്‍ കയ്യടക്കിയ പ്രദേശങ്ങളില്‍ സഹായമത്തെിക്കുന്നതെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാഖ്, കുര്‍ദിഷ് സഹായത്തോടെയാണ് കഴിഞ്ഞ ആഴ്ചയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയത്. എന്നാല്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ വിമതര്‍ കഴുത്തറത്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആക്രമണം താല്കാലികമായി നിര്‍ത്തി വെച്ചിരുന്നു. |
പുനലൂര്‍–മൂവാറ്റുപുഴ റോഡ് സ്ഥലം ഏറ്റെടുക്കല്‍ വേഗമാക്കാന്‍ നിര്‍ദേശം Posted: 30 Aug 2014 10:46 PM PDT പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസന ഭാഗമായി ജില്ലയിലെ സ്ഥലമെടുപ്പ് വേഗമാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം നിര്‍ദേശം നല്‍കി. ഇതുപ്രകാരം കലക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിക്കും. സ്ഥലമെടുപ്പ് വേഗമാക്കി റോഡ് വികസനം യാഥാര്‍ഥ്യമാക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് അഡ്വ. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ നിര്‍ദേശിച്ചു. ഓണക്കാലത്ത് വില നിയന്ത്രണത്തിന് നടപടി വേണമെന്ന് എം.എല്‍.എമാരായ അഡ്വ. കെ.ശിവദാസന്‍ നായരും അഡ്വ. മാത്യു ടി. തോമസും ആവശ്യപ്പെട്ടു. ഇതുപ്രകാരം ബന്ധപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച രാവിലെ 11ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേരും. റോഡുകളുടെ അറ്റകുറ്റപ്പണി ഓണത്തിനുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. തിരുവല്ല ബൈപാസ് നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ എം.സി റോഡ് വികസനത്തില്‍ ഉള്‍പ്പെടുത്തി മഴുവങ്ങാട് ചിറ മുതല്‍ രാമന്‍ചിറ വരെ ഭാഗം ഹെവി മെയിന്‍റനന്‍സ് നടത്തണമെന്നും പന്നിക്കുഴി പാലം മുന്‍ഗണന നല്‍കി ആദ്യഘട്ടത്തില്‍ നിര്‍മിക്കണമെന്നും മാത്യു ടി. തോമസ് നിര്‍ദേശിച്ചു. അടൂര്‍ റവന്യൂ ടവറിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനും നടപടി വേണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം കൃഷിനാശം സംഭവിച്ചവര്‍ക്ക് ധനസഹായം ലഭ്യമാക്കണം. പന്തളം, കടക്കാട് ഭാഗത്തെ ഓട സ്ളാബിട്ട് മൂടിയില്ളെങ്കില്‍ അപകട സാധ്യതയുണ്ട്. പൊതുമരാമത്ത് നിരത്തുവിഭാഗം റോഡിന്‍െറ വശങ്ങളിലെ കാടുകള്‍ നീക്കണം. കീരുകുഴി-കുരമ്പാല, കീരുകുഴി-ചന്ദനപ്പള്ളി, കൊടുമണ്‍-ആനന്ദപ്പള്ളി റോഡുകളിലെ കലുങ്ക് പുനര്‍ നിര്‍മിക്കണം. ഏഴുകുളം-കൈപ്പട്ടൂര്‍ റോഡ് അറ്റകുറ്റപ്പണി നടത്തണം. കടമ്പനാട്-നെല്ലിമുകള്‍ തോടിന്‍െറയും ഏനാത്ത് ജങ്ഷനിലെ തോടിന്‍െറയും വശങ്ങള്‍ കെട്ടണം. അച്ചന്‍കോവില്‍, കല്ലട ആറുകളുടെ തീരം സംരക്ഷിക്കണം. പന്തളത്ത് ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് എല്ലാ സൗകര്യവും ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. അടൂര്‍ ഗവ. ആശുപത്രിയില്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ഉടന്‍ ആരംഭിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു. അടൂര്‍ ഗവ. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം ഉടന്‍ നടത്തും. പള്ളിക്കല്‍ പഞ്ചായത്തിലെ വ്യാപകമായ കല്ലുവെട്ട് സംബന്ധിച്ച് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. പാചക വാതക ഏജന്‍സികള്‍ എല്‍.പി.ജി സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുന്നതിന് പണം ഈടാക്കിയാല്‍ രസീത് നല്‍കണം. കോട്ടാങ്ങല്‍ കിടികെട്ടിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ് ലൈന്‍ നീട്ടല്‍ തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ പണി പൂര്‍ത്തിയാക്കും. റാന്നിയിലെ ഗതാഗതതടസ്സം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവല്ല ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. തിരുവല്ലയില്‍ റെയില്‍വേ മേല്‍പാലം പണിക്ക് റോഡില്‍ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന നിര്‍മാണ വസ്തുക്കള്‍ ഉടന്‍ നീക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് നിര്‍ദേശിച്ചു. തിരുമൂലപുരം, ചെങ്ങരൂര്‍ എന്നീ സ്ഥലങ്ങളില്‍ സ്കൂള്‍ സമയം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ നിര്‍ത്തുന്നതിന് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവല്ലയിലെ ഗതാഗതതടസ്സം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈ.എസ്.പിയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. ഓണക്കാലത്ത് തിരുവല്ലയിലെ ഗതാഗത നിയന്ത്രണത്തിനായി കൂടുതല്‍ പൊലീസുകാരെ ലഭ്യമാക്കും. പോളച്ചിറ കുളനട ജലാശയത്തിന്‍െറ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കെ.ശിവദാസന്‍ നായര്‍ നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക സര്‍വേ ടീമിനെ നിയോഗിക്കും. സുബല പാര്‍ക്ക് വികസനത്തിനായി പ്രൊപ്പോസല്‍ തയാറാക്കി നല്‍കണമെന്നും പറഞ്ഞു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് പണം അനുവദിക്കാന്‍ ധനവകുപ്പില്‍നിന്ന് അനുമതിയായി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സജി ചാക്കോ പറഞ്ഞു. കോഴഞ്ചേരിയിലെ ബിവറേജസ് മദ്യശാല ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്ന് മാറ്റണം. കലക്ടറേറ്റില്‍ പുതിയ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കുമെന്ന് അധ്യക്ഷത വഹിച്ച കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ഫയര്‍ഫോഴ്സിന് 20 ലൈഫ് ജാക്കറ്റുകളും ആറ് യന്ത്രവാളുകളും നല്‍കും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ലഭിച്ച പരാതികളില്‍ 90 ശതമാനത്തിലേറെ പരിഹരിച്ചെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, എ.ഡി.എം എം.സുരേഷ് കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ എന്‍. ശശികുമാര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ ടി. സുരേഷ് ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
ഒമ്പതുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ബസുകളുടെ നെട്ടോട്ടം Posted: 30 Aug 2014 10:41 PM PDT മുണ്ടക്കയം: തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററില്‍ കഴിയുന്ന കോരുത്തോട് കുഴിമാവ് ഗവ. സ്കൂളിലെ നാലാംക്ളാസ് വിദ്യാര്‍ഥിനി അമൃത കെ.അനീഷിന്‍െറ ജീവന്‍ രക്ഷിക്കാനായി സ്വകാര്യ ബസുകള്‍ വരുമാനം ഉപേക്ഷിച്ച് നേടിയത് ഇരുപത്തി അയ്യായിരം രൂപ. മേഖലയില്‍ സര്‍വീസ് നടത്തുന്ന ഷൈബു, ബര്‍സഅത്ത് എന്നീ സ്വകാര്യ ബസുകളാണ് ബുധനാഴ്ചത്തെ വരുമാനം നല്‍കിയത്. ഡീസല്‍ തുക മാത്രമാണ് എടുത്തത്. ജോലിയുടെ കൂലിയും ബസിലെ ജീവനക്കാര്‍ ചികിത്സക്കായി നല്‍കി. ജീവനക്കാര്‍ യാത്രക്കാരോട് വിവരം ധരിപ്പിച്ചതോടെ എല്ലാവരും മനസ്സറിഞ്ഞ് ടിക്കറ്റിലൂടെ സംഭാവനയായി നല്‍കി. സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ അഞ്ചുരൂപ മുതല്‍ അഞ്ഞൂറുരൂപ വരെ ടിക്കറ്റ് ചാര്‍ജ് നല്‍കി കൂട്ടായ്മയില്‍ പങ്കാളികളായി. ഇവര്‍ സമാഹരിച്ച തുക എസ്.ഐ ഡി.എസ്.ഇന്ദ്രരാജ്, ബസ് നടത്തിപ്പുകാരായ അലി (ഷൈബു) അജു(ബര്‍സഅത്ത്) എന്നിവര്‍ ചേര്‍ന്ന് അമൃത ചികിത്സ സഹായ സമിതിക്ക് കകൈമാറി. |
‘ഓപറേഷന്‍ ഗുരുകുലം’ ഇടുക്കിക്ക് അന്യം Posted: 30 Aug 2014 10:36 PM PDT തൊടുപുഴ: ക്ളാസില്‍ കയറാതെ കറങ്ങി നടക്കുന്ന കുട്ടികളെ പിടികൂടാന്‍ മറ്റ് ജില്ലകളില്‍ ആവിഷ്കരിച്ച് നടപ്പാക്കിയ 'ഓപറേഷന്‍ ഗുരുകുലം' പദ്ധതി ഇടുക്കിക്ക് അന്യം. സ്കൂളില്‍ എത്തിയ ശേഷം ക്ളാസില്‍ കയറാതെ നടക്കുന്നവര്‍, മദ്യം, മയക്കുമരുന്ന് വില്‍പന സംഘത്തിന്‍െറ വലയില്‍പ്പെട്ടവര്‍ എന്നിവരെ കൈയോടെ പിടികൂടുക എന്നതാണ് പൊലീസിന്‍െറ ഓപറേഷന്‍ ഗുരുകുലം പദ്ധതി. കഴിഞ്ഞ വര്‍ഷമാണ് പദ്ധതി കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷിച്ചത്. ഇപ്പോള്‍ ഒരു വര്‍ഷം പുര്‍ത്തിയാകുമ്പോള്‍ വന്‍ വിജയമാണ് പദ്ധതിയിലൂടെ ലഭിച്ചതെന്ന് അധ്യാപകരും രക്ഷിതാക്കളും പൊലീസും സമ്മതിക്കുന്നു. എന്നാല്‍, ഇടുക്കി ജില്ലയിലെ പൊലീസ് ഇതറിഞ്ഞ മട്ടുപോലും ഭാവിക്കുന്നില്ല. മിക്കയിടത്തും ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കുമാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. എന്നാല്‍, സര്‍ക്കാര്‍തലത്തില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് ഇവര്‍ വ്യക്തമാക്കുന്നു. മലയോര ജില്ലയായ ഇടുക്കിയിലെ എന്‍ജിനീയറിങ്-പോളിടെക്നിക്-ഐ.ടി കോളജുകളിലെ കുട്ടികള്‍ ക്ളാസ് കട്ട് ചെയ്ത് കറങ്ങാന്‍ പോകുന്നത് പതിവ് സംഭവമാണ്. എന്‍ജിനീയറിങ്-പോളിടെക്നിക്ക് കോളജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഏറെയും അന്യ ജില്ലകളില്‍ നിന്നുള്ളവരാണ്. ക്ളാസ് കട്ട് ചെയ്ത് മുങ്ങുന്നത് പലപ്പോഴും കോളജ് അധികൃതരോ രക്ഷിതാക്കളൊ അറിയാറില്ല. പദ്ധതി നടപ്പാക്കിയാല്‍ 'മുങ്ങല്‍' വിദഗ്ധരെ പിടികൂടാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ളാസില്‍ കയറാതെ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ കൈയോടെ പിടികൂടികൂടാനും നേര്‍വഴിക്ക് നടത്താനും ഷാഡോ പൊലീസിന് കഴിയും. ഇതിന് പ്രത്യേക സംഘത്തെ മറ്റു ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സോഫ്റ്റ്വെയറും രൂപവത്കരിച്ചിരുന്നു. രാവിലെ 10.30 ന് മുമ്പ് സ്കൂളുകളിലെ ഹാജര്‍ നില രേഖപ്പെടുത്തിയ ശേഷം ക്ളാസില്‍ എത്താത്ത വിരുതന്മാരുടെ വിവരങ്ങള്‍ അവരുടെ മാതാപിതാക്കളുടെ ഫോണിലേക്ക് എസ്.എം.എസ് ആയി നല്‍കുന്ന വിധത്തിലാണ് സോഫ്റ്റ്വെയര്‍ സംവിധാനം. മാതാപിതാക്കളുടെ മൊബൈലിലേക്ക് എസ്.എം.എസ് അലര്‍ട്ട് ലഭിക്കുന്നതിനുള്ള പ്രത്യേക സംവിധാനവുമുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഹാജര്‍ നില പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനെയാണ് എല്‍പിച്ചിരിക്കുന്നത്. പാരലല്‍ കോളജ്, ഐ.ടി.ഐകള്‍ എന്നിവിടങ്ങളിലെ ഹാജര്‍നില കൃത്യമായി അറിയുന്നതിനായി പ്രത്യേക ഇ-മെയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ഹാജര്‍നില ഒരോ ദിവസവും 10.30 ന് മുമ്പായി പ്രത്യേകം തയാറാക്കിയിരിക്കുന്ന ഇ-മെയില്‍ അഡ്രസിലേക്ക് അയച്ചുകൊടുക്കണമെന്നാണ് നിര്‍ദേശം. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ രാവിലെ 10.45 ഓടെ സ്കൂളിലെ മറ്റനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹാജര്‍ നിലകള്‍ ക്രോഡീകരിച്ച് 11 ഓടെ മാതാപിതാക്കളുടെ മൊബൈലിലേക്ക് എസ.്എം.എസ് അലര്‍ട്ട് എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ പദ്ധതിക്കൊപ്പം ¥്രെപമറി ക്ളാസുകള്‍ മുതല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുകയില ഉല്‍പങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും വിവരങ്ങള്‍ കൈമാറാനാകും. വിവരങ്ങള്‍ കൈമാറാന്‍ ഫോണ്‍ വിളിക്കുന്നവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങി തിരിച്ചറിയല്‍ സൂചനകള്‍ നല്‍കേണ്ടതില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ വനിതാ സെല്ലിന്‍െറ നേതൃത്വത്തില്‍ കൗണ്‍സലിങ്ങും നല്‍കും. പദ്ധതി ഇടുക്കിയില്‍ നടപ്പാക്കിയാല്‍ സ്കൂള്‍-കോളജുകളിലെ ഹാജര്‍നില ഉയരുമെന്നും അഭിപ്രായമുണ്ട്. |
ദിഡുമ അണക്കെട്ടിന്‍െറ തകര്‍ച്ച പൂര്‍ണം Posted: 30 Aug 2014 10:30 PM PDT കുമ്പള: ജില്ലയിലെ വലിയ പാടശേഖരങ്ങളിലൊന്നായ ബംബ്രാണയിലെ നെല്‍വയലില്‍ ജലസേചനത്തിനും കൃഷിയെ ഉപ്പുവെള്ളത്തില്‍നിന്ന് സംരക്ഷിക്കുന്നതിനും 37 വര്‍ഷം മുമ്പ് ദിഡുമയില്‍ തോടിന് കുറുകെ നിര്‍മിച്ച അണക്കെട്ടിന്‍െറ തകര്‍ച്ച പൂര്‍ണമായി. പലകകള്‍ ദ്രവിച്ച് ഉപ്പുവെള്ളം കയറുന്നതും അണക്കെട്ടിന്‍െറ വിള്ളലും സംബന്ധിച്ച് ആഗസ്റ്റ് 26ന് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വര്‍ഷങ്ങളായി ഉപ്പുവെള്ളം കയറുന്നതുകൊണ്ടുള്ള കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കെ സൂനാമി ഫണ്ട് ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് രൂപ പാഴായിട്ടും ഈ അണക്കെട്ട് ശരിയാക്കാന്‍ അധികൃതര്‍ തയാറായില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദിനേന നൂറുകണക്കിനാളുകള്‍ നടന്നുപോകുന്ന നടപ്പാതയുടെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കവുങ്ങിന്‍തടി ചേര്‍ത്തുകെട്ടി സമാന്തര പാലം നിര്‍മിച്ചിരിക്കുകയാണ്. വേനലിന് മുമ്പേ അണക്കെട്ട് പൊളിച്ച് കെട്ടുറപ്പുള്ള അണക്കെട്ടും വാഹനങ്ങള്‍ കടന്നുപോവാന്‍ പാകത്തിലുള്ള പാലവും നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. |
No comments:
Post a Comment