ഭീകരത പ്രതിരോധം: സൗദിക്ക് യു.എന്‍ പ്രശംസ Posted: 15 Aug 2014 01:30 AM PDT Subtitle: ഭീകരത വിരുദ്ധ കേന്ദ്രത്തിനു നൂറു ദശലക്ഷം ഡോളര്‍ സൗദി സംഭാവന കൈമാറി ന്യൂയോര്‍ക്ക്: തീവ്രവാദ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ നല്‍കുന്ന പിന്തുണ പ്രോത്സാഹജനകമാണെന്നും ഇതര ലോകരാഷ്ട്രങ്ങളെ ഈ വഴിയിലേക്കു പ്രേരിപ്പിക്കാന്‍ സൗദിയുടെ നീക്കങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് സൗദി മുന്‍കൈയില്‍ രൂപവത്കരിച്ച ഭീകരവാദ പ്രതിരോധ കേന്ദ്രത്തിനുള്ള നൂറു ദശലക്ഷം ഡോളറിന്‍െറ അധികസഹായ ഫണ്ട് സ്വീകരിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥാനപതി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ സംഭാവനതുകയുടെ ചെക്ക് യു.എന്‍ കാര്യദര്‍ശിക്കു കൈമാറി. അബ്ദുല്ല രാജാവിനു നന്ദി പറഞ്ഞ ബാന്‍ കി മൂണ്‍ കഴിഞ്ഞ മാസം ജിദ്ദയില്‍ നടത്തിയ സന്ദര്‍ശനം അനുസ്മരിച്ചു. ഭീകരത പ്രതിരോധകേന്ദ്രം അബ്ദുല്ല രാജാവിന്‍െറ മാനസസന്തതിയാണ്. 2005 ല്‍ അത് നിര്‍ദേശിക്കുകയും 2011ല്‍ സാക്ഷാത്കരിക്കുകയും ചെയ്തു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നൂറോളം ഭീകരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നേതൃത്വം നല്‍കുന്നുണ്ട്. യു.എന്‍ ജനറല്‍ അസംബ്ളിയും അംഗരാജ്യങ്ങളുമൊക്കെ സൗദിയുടെ യത്നത്തെ ശ്ളാഘിച്ചു. അമേരിക്കയും ബ്രിട്ടനം ഇതിനോടു സഹകരിക്കാന്‍ തയാറായി. മറ്റു അംഗരാജ്യങ്ങളെ അവര്‍ ഇതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു. പശ്ചിമേഷ്യന്‍ മേഖലയിലും ആഗോളതലത്തിലും ഭീകരത പല വിധത്തില്‍ ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലുള്ള സൗദി മുന്‍കൈ ശ്രദ്ധേയമാണെന്നും ലോകത്തെ ഇതര രാജ്യങ്ങളും സംഘടനകളുമായി കൈകോര്‍ത്ത് ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ കേന്ദ്രം സജീവമായി രംഗത്തുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദം സൗദിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നതിന്‍െറ പ്രത്യക്ഷ തെളിവാണ് ഈ സംഭാവനയെന്ന് യു.എന്നിലെ സൗദി സ്ഥാനപതി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ പറഞ്ഞു. ഇതിനെതിരായി ലോകരാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും യോജിച്ച മുന്നേറ്റം സാധ്യമാക്കണം. ഭീകരതക്ക് മതമോ സമുദായമോ ഇല്ല, അതിനുമുന്നില്‍ മനുഷ്യത്വത്തിനോ നീതിക്കോ സ്ഥാനമില്ല. ഭീകരതയുടെ ദുരിതം അനുഭവിച്ചവരാണ് ഞങ്ങളെന്നും അതിന്‍െറ വെല്ലുവിളി നേരിടാത്തവരാണ് ഇക്കാര്യത്തില്‍ അമാന്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവിരുദ്ധ കേന്ദ്രത്തിന്‍െറ ഉപദേശകസമിതി അധ്യക്ഷന്‍ അബ്ദുല്ല ബിന്‍ യഹ്യ അല്‍മുഅല്ലിമിയും സംബന്ധിച്ചു. |
നിരോധിത കീടനാശിനി പ്രയോഗം: മൂന്നുവയസ്സുകാരി കൂടി മരിച്ചു Posted: 15 Aug 2014 01:05 AM PDT ദുബൈ: നിരോധിത കീടനാശിനിയായ അലൂമിനിയം ഫോസ്ഫൈഡ് ശ്വസിച്ച് അവശനിലയില്‍ ദുബൈ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഫിലിപ്പീന്‍സ് സ്വദേശിയായ മൂന്ന് വയസ്സുകാരി മരിച്ചു. ഇതോടെ സംഭവത്തില്‍ മരിക്കുന്നവരുടെ എണ്ണം രണ്ടായി. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫിലിപ്പീന്‍സ് സ്വദേശി തന്നെയായ യുവാവ് നേരത്തെ മരിച്ചിരുന്നു. മരണത്തിന് ഇടയാക്കുംവിധം താമസ സ്ഥലത്ത് കീടനാശിനി പ്രയോഗിച്ച നാലുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. അതേസമയം, സമാന സംഭവത്തില്‍ ഷാര്‍ജയില്‍ അവശനിലയിലായ മൂന്ന് തൊഴിലാളികളെ ബുധനാഴ്ച കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഖിസൈസിലെ അപാര്‍ട്മെന്‍റില്‍ ജൂലൈ 29നാണ് സംഭവം നടന്നത്. മൂട്ടയെ കൊല്ലാന്‍ മുറിയില്‍ വെച്ച ‘ബോംബ്’ എന്നറിയപ്പെടുന്ന അലൂമിനിയം ഫോസ്ഫൈഡാണ് രണ്ട് പേരുടെ മരണത്തിന് കാരണമായത്. മുറിയില്‍ അലൂമിനിയം ഫോസ്ഫൈഡ് വെച്ച ശേഷം ദക്ഷിണേഷ്യക്കാരന്‍ നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. എയര്‍കണ്ടീഷന്‍ യൂനിറ്റിലൂടെ പടര്‍ന്ന വിഷ വാതകം ശ്വസിച്ച് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഫിലിപ്പീന്‍സ് സ്വദേശിയടക്കം ആറുപേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഫിലിപ്പീന്‍സുകാരനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ ആശുപത്രിയിലെ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി ഒന്നും കണ്ടത്തെിയില്ല. തുടര്‍ന്ന് ദുബൈ നഗരസഭയിലെ ഭക്ഷ്യനിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ് താമസ സ്ഥലത്തത്തെി. ഇവിടെ കീടനാശിനിയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. അടച്ചിട്ട മുറി തുറന്ന് പരിശോധിച്ചപ്പോള്‍ അലൂമിനിയം ഫോസ്ഫൈഡ് കണ്ടത്തെുകയായിരുന്നു. നാട്ടിലേക്ക് വിമാനം കയറും മുമ്പ് മുറിയുടെ ഉടമയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് അലൂമിനിയം ഫോസ്ഫൈഡ് കൈമാറിയ മൂന്നുപേരെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലാകാനുള്ള അഞ്ചാമനാണ് അലൂമിനിയം ഫോസ്ഫൈഡിന്‍െറ ഉറവിടമെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. അതേസമയം, ഷാര്‍ജയിലെ സജ ലേബര്‍ ക്യാമ്പില്‍ ബുധനാഴ്ച കീടനാശിനി ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വയറുവേദനയും ഛര്‍ദിയും മൂലം അവശനിലയിലായ ഇവരെ ഷാര്‍ജ പൊലീസാണ് കുവൈത്ത് ആശുപത്രിയിലത്തെിച്ചത്. അടുത്ത മുറിയില്‍ സഹപ്രവര്‍ത്തകന്‍ വെച്ച കീടനാശിനിയാണ് അസ്വസ്ഥതക്ക് കാരണമായതെന്ന് ഇവര്‍ പറഞ്ഞു. കീടനാശിനി വെച്ച ശേഷം മുറി പൂട്ടി ഇയാള്‍ അതിരാവിലെ ജോലിക്ക് പോയതായിരുന്നു. തൊഴിലാളികളുടെ പരാതി പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. |
എന്നും കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് കരുതരുത്-കത്തോലിക്ക സഭ Posted: 15 Aug 2014 12:20 AM PDT കൊച്ചി: സംസ്ഥാന സര്‍ക്കാറിനെതിരെ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്തോലിക്ക സഭയുടെ കത്ത്. കത്തോലിക്ക സഭാംഗങ്ങള്‍ എന്നും കോണ്‍ഗ്രസിന് മാത്രം വോട്ടുചെയ്യുമെന്ന് കരുതരുതെന്ന് കത്തില്‍ ഓര്‍മിപ്പിക്കുന്നു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കത്ത് അയച്ചത്. ദേശീയ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുകയാണ്. കേരളത്തിലും അതിന്‍്റെ പ്രതിഫലനങ്ങള്‍ കാണുന്നുണ്ട്. തൃശൂര്‍. ചാലക്കുടി, ഇടുക്കി ലോകസഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ പിന്തുണച്ചു. ഈ മണ്ഡലങ്ങളിലെ തോല്‍വി കോണ്‍ഗ്രസിനുളള മുന്നറിയിപ്പാണ്. സാധാരണക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസ് സംവിധാനം കാര്യക്ഷമമല്ല. എന്നാല്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ളെന്നും കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഖിലേന്ത്യാ നേതൃത്വം ഇടപെടണമെന്നും കത്തില്‍ആവശ്യപ്പെടുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണ്. ചില നേതാക്കളുടെ പ്രസ്താവനകള്‍ സഭാ വിശ്വാസികളെ വൃണപ്പെടുത്തുന്നു. അഹങ്കാരികളായ നേതാക്കളെ നിലക്കുനിര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ കത്തില്‍ കടുത്ത വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരാണ് കേരളത്തിലെ കത്തോലിക്കാ സമുദായം. എന്നാല്‍ ഇപ്പോള്‍ ഈ സംഭാവനകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസം ചിലര്‍ കുടുംബസ്വത്തു പോലെയാണ് കൈകാര്യം ചെയ്യുന്നത്. സര്‍വകലാശാലകളുടെ ഭരണം ചില സമുദായങ്ങള്‍ കൈയ്യാളുകയാണെന്നും കത്തില്‍ പറയുന്നു. കേരളത്തിന്‍്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനും ബിഷപ് കത്തിന്‍്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. |
കൗമാര ഒളിമ്പിക്സിന് നാളെ തുടക്കം Posted: 14 Aug 2014 11:45 PM PDT Subtitle: ഈ മാസം 28 വരെ ചൈനയിലെ നാന്‍ജിങ്ങിലാണ് യൂത്ത് ഒളിമ്പിക്സ്, കെ.ടി. നീനയും മെയ്മോന്‍ പൗലോസും മലയാളി സാന്നിധ്യം നാന്‍ജിങ് (ചൈന): കിഴക്കന്‍ ചൈനയിലെ ചരിത്രമുറങ്ങുന്ന നാന്‍ജിങ് നഗരത്തില്‍ പുതുചരിത്രമെഴുതാന്‍ കൗമാരതാരങ്ങള്‍ ഒരുങ്ങുന്നു. രണ്ടാമത് യൂത്ത് ഒളിമ്പിക്സിന് നാന്‍ജിങ്ങിലെ 35 വേദികളില്‍ നാളെ തുടക്കമാവും. ഈ മാസം 28 വരെ നീളുന്ന കായിക മാമാങ്കത്തില്‍ 3700ഓളം അത്ലറ്റുകള്‍ മാറ്റുരക്കും. 28 ഇനങ്ങളില്‍ 222 മെഡലുകള്‍ നിശ്ചയിക്കുന്ന മേളയില്‍ 204 രാജ്യങ്ങള്‍ മത്സരത്തിനിറങ്ങും. ഇന്ത്യയില്‍നിന്ന് മലയാളി താരങ്ങളടക്കം 32 പേരാണ് പങ്കെടുക്കുക. ഒളിമ്പിക് സ്പോര്‍ട്സ് സെന്‍ററാണ് മുഖ്യവേദി. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഇവിടെ അരങ്ങേറും. അത്ലറ്റിക്സ്, ജിംനാസ്റ്റിക്സ്, നീന്തല്‍, ഡൈവിങ് തുടങ്ങിയ ഇനങ്ങള്‍ക്ക് ഒളിമ്പിക് സ്പോര്‍ട്സ് സെന്‍ററാണ് വേദിയാവുക. അത്ലറ്റിക്സില്‍ മത്സരിക്കുന്ന കെ.ടി. നീന, മെയ്മോന്‍ പൗലോസ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ മലയാളികള്‍. തൃശൂര്‍ സായിയില്‍ പരിശീലിക്കുന്ന മെയ്മോന്‍ 110 മീറ്റര്‍ ഹര്‍ഡ്ല്‍സിലും പാലക്കാട്ടുകാരി നീന അഞ്ച് കിലോമീറ്റര്‍ നടത്തത്തിലും ട്രാക്കിലിറങ്ങും. കുട്ടി ഒളിമ്പിക്സിന്‍െറ ഉദയം കൗമാരക്കാരുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ വേട്ടയുടെ കഥകള്‍ കൗതുകവാര്‍ത്തകളായി നാം ആസ്വദിക്കാറുണ്ടെങ്കിലും അതൊക്കെ ഡൈവിങ്ങിലും നീന്തലിലും ജിംനാസ്റ്റിക്സിലും മാത്രം ഒതുങ്ങിനിന്നിരുന്നു. വല്യേട്ടന്മാര്‍ക്കൊപ്പം മാറ്റുരക്കാനാകാതെ കൗമാരക്കാര്‍ മറ്റു മത്സരങ്ങള്‍ സങ്കടത്തോടെ കണ്ടിരുന്ന നാളുകളായിരുന്നു. ഈ വിഷയം 1998ല്‍ ആസ്ട്രേലിയക്കാരനായ യോഹാന്‍ റോസന്‍ സോഫ് എന്ന ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റിയംഗം, സിഡ്നി ഒളിമ്പിക്സ് മത്സരങ്ങള്‍ അനുവദിച്ച 1990ലെ വിയന ഒളിമ്പിക്സ് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നു. വിന്‍റര്‍, സമ്മര്‍ ഒളിമ്പിക്സിന്‍െറ മാതൃകയില്‍ ഒരു ‘മിനി’ ഒളിമ്പിക്സ് ആരംഭിക്കണമെന്ന അന്നത്തെ സാര്‍വദേശീയ ഒളിമ്പിക് സമിതി അധ്യക്ഷന്‍ ഡോക്ടര്‍ ഷാക്റോഗിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുകയായിരുന്നു. ഇതൊരു നല്ല ആശയമാണെന്ന് മനസ്സിലാക്കിയ ബെല്‍ജിയക്കാരനായ ഷാക്റോഗ് അദ്ദേഹത്തിന്‍െറ പിന്‍ഗാമിയായിട്ടത്തെിയ ജര്‍മന്‍കാരന്‍, ഡോ. തോമസ് ബഹും കൂടി ഇതിലേക്കായി ഒരു പ്രത്യേക ഒളിമ്പിക് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേര്‍ന്നു. പങ്കെടുത്തവരുടെയൊക്കെ പിന്തുണ അതില്‍ നേടിയെടുക്കുകയും ചെയ്തു. അങ്ങനെ ഒന്നാമത്തെ യൂത്ത് ഒളിമ്പിക്സിന്‍െറ മുന്നോടിയായി 2007ല്‍ ആസ്ട്രേലിയന്‍ യൂത്ത് ഫെസ്റ്റിവലിന്‍െറ ഭാഗമായി ഒരു അന്താരാഷ്ട്ര യുവജന മേള സിഡ്നിയിലെ ഒളിമ്പിക് വേദികളില്‍ അരങ്ങേറി. അത് വന്‍ വിജയമായതിനെ തുടര്‍ന്ന് യൂത്ത് ഒളിമ്പിക്സ് നടത്താന്‍ സന്നദ്ധതയുള്ള രാജ്യങ്ങളെ സമ്മതപത്രം സമര്‍പ്പിക്കാന്‍ ഒളിമ്പിക് കമ്മിറ്റി നിര്‍ദേശം നല്‍കി. ഇസ്തംബൂളും മോസ്കോയും സിങ്കപ്പൂരുമാണ് ആദ്യം അപേക്ഷ നല്‍കിയത്. അവസാനം മോസ്കോയും സിങ്കപ്പൂരും അവശേഷിച്ചു. ഒടുവില്‍ സിങ്കപ്പൂര്‍ പ്രഥമ ലോക യൂത്ത് ഒളിമ്പിക്സിന്‍െറ വേദിയായി.205 രാജ്യങ്ങളിലായി 3522 കായികതാരങ്ങളായിരുന്നു 2010ലെ പ്രഥമ യൂത്ത് ഒളിമ്പിക്സില്‍ പങ്കാളികളായത്. ഒരാളുമായി ഭൂട്ടാന്‍ അവരുടെ പങ്കാളിത്തമറിയിച്ചു. 30 സ്വര്‍ണം, 17 വെള്ളി, അഞ്ച് വെങ്കല മെഡലുകളുമായി ചൈന ആദ്യത്തെ കൗമാരക്കാരുടെ സാര്‍വദേശീയ മേളയില്‍ ജേതാക്കളായപ്പോള്‍ മൊത്തം 43 മെഡലുകളുമായി റഷ്യ രണ്ടാം സ്ഥാനക്കാരായി. സ്വര്‍ണമെഡലുകള്‍ക്കൊന്നും അവകാശികളാകാനായില്ളെങ്കിലും ആറ് വെള്ളിമെഡലും രണ്ട് ഓട്ടുമെഡലുകളുമായി ഇന്ത്യ ആദ്യ മത്സരത്തില്‍ത്തന്നെ, സാന്നിധ്യമറിയിക്കുകയും മെഡല്‍ പട്ടികയില്‍ 58ാം സ്ഥാനത്ത് എത്തുകയും ചെയ്തു. സിങ്കപ്പൂരിലെ ഇന്ത്യന്‍ മെഡലുകള്‍ ആദ്യ യൂത്ത് ഒളിമ്പിക്സില്‍ത്തന്നെ മലയാളികളുടെ മുന്നേറ്റം കാണാനായി. ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ കലാശക്കളിക്കത്തെിയ തിരുവനന്തപുരത്തുകാരന്‍ എച്ച്.എസ്. പ്രണോയ് അവസാനനിമിഷംവരെ പൊരുതിയശേഷം, തായ്വാന്‍കാരനോട് കീഴടങ്ങി. ബാഡ്മിന്‍റണില്‍ വെള്ളിമെഡല്‍ നേടിയെടുത്തു. ടെന്നിസില്‍ യൂക്കി ബാംബ്രി ഗുസ്തിയില്‍ പൂജാ സണ്‍ഡ അത്ലറ്റിക്സില്‍ അരുണ്‍ അര്‍ജുന്‍ (ഡിസ്കസ്), ദുര്‍ഗേഷ്കുമാര്‍ (400 മീ. ഹര്‍ഡില്‍സ്), ശിവ്ഗ്രാഷ (ബോക്സിങ്) എന്നിവരും വെള്ളി നേടി. സത്യവ്രത് കഡ്ഡിയന് ഗുസ്തിയില്‍ വെള്ളി കിട്ടി. വികാസ് കൃഷ്ണ യാദവ് (ബോക്സിങ്), സ്നേഹ ടാക്കൂര്‍ (ജൂഡോ) എന്നിവര്‍ ഓട്ടുമെഡലും സമ്മാനിച്ചു. രണ്ടാമത്തെ ആതിഥേയത്തിനുവേണ്ടി മത്സരിച്ചത് പോളണ്ടിലെ ‘പോസ്നാന്‍’ നഗരവും ചൈനയിലെ ചരിത്രനഗരമായ നാന്‍ജിങ്ങുമായിരുന്നു. ഒടുവില്‍ പ്രാചീന ചൈനയുടെ തലസ്ഥാന നഗരംകൂടിയായിരുന്ന നാന്‍ജിങ്ങിന് 47 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 42 വോട്ടുകള്‍ നേടാനായ പോസ്നാന്‍ കീഴടങ്ങി. അങ്ങനെ ബെയ്ജിങ്ങിലെ ഒളിമ്പിക്സിനുശേഷം ഗോന്‍ചോയിലെ ഏഷ്യന്‍ ഗെയിംസിനും ഷെന്‍ചനിലെ യൂനിവേഴ്സിയാഡിനും ശേഷം ജനകീയ ചൈന തുടര്‍ച്ചയായ സാര്‍വദേശീയ മത്സരത്തില്‍ നാന്‍ജിങ്ങില്‍ വേദിയൊരുക്കുകയാണ്. |
ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍മാലിക്കി രാജിവെച്ചു Posted: 14 Aug 2014 11:24 PM PDT ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി രാജിവെച്ചു. പുതിയ സര്‍ക്കാറിന്‍്റെ രൂപീകരണം എളുപ്പമാക്കുന്നതിനാണ് രാജിയെന്ന് മാലിക്കി പറഞ്ഞു. ഇറാഖിനകത്തു നിന്നും അന്താരാഷ്ട്ര തലത്തില്‍നിന്നും സമ്മദര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് രാജി. ഇറാഖി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് മാലികി രാജിക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഹൈദര്‍ അല്‍ അബാദിക്കു വേണ്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയാണ്. രാജ്യത്തിന്‍്റെ ഐക്യം കാത്തുസൂക്ഷിക്കാനണ് തന്‍്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു. |
ജനവികാരം പരിഗണിച്ചില്ലെങ്കില്‍ യു.പി.എയുടെ അനുഭവമുണ്ടാകും -സുധീരന്‍ Posted: 14 Aug 2014 11:23 PM PDT തിരുവനന്തപുരം: ബാര്‍വിഷയത്തില്‍ സര്‍ക്കാറിന് മുന്നറിയുപ്പുമായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ജനവികാരം പരിഗണിച്ചില്ലെ ങ്കില്‍ സംസ്ഥാന സര്‍ക്കാറിനും യു.പി.എ സര്‍ക്കാറിന്‍്റെ ഗതിവരും. സ്ഥാപിത താല്‍പര്യമല്ല ജനവികാരമാണ് സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ആഞ്ഞടിച്ച് കഴിഞ്ഞ ദിവസവും കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ രംഗത്ത് വന്നിരുന്നു. അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ കോടതി മുഖാന്തരം തുറക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹൈകോടതിയില്‍ കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍്റിന്‍്റെ അഭിപ്രായം കോടതിയില്‍ പറയാന്‍ കഴിയില്ളെന്ന എക്സൈസ് മന്ത്രി കെ. ബാബുവിന്‍്റെ പ്രസ്താവനക്കെതിരെയും സുധീരന്‍ രൂഷമായാണ് പ്രതികരിച്ചത്. കെ.പി.സി.സി ജനറല്‍ ബോഡിയുടെ പൊതുവികാരമാണതാന്‍ പ്രകടിപ്പിച്ചത്. കെ.പി.സി.സിയുടെയും ജനങ്ങളുടെയും അഭിപ്രായവും പൊതുവികാരവും മാനിക്കേണ്ടെങ്കില്‍ പിന്നെ ആരുടെ താല്‍പര്യമാണ് പരിഗണിക്കേണ്ടത്. ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് പാര്‍ട്ടി -സര്‍ക്കാര്‍ ഏകോപനസമിതിയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. |
പുത്തന്‍ഉണര്‍വായി ‘റണ്‍ഫോര്‍ ഫ്രീഡം’ മിനി മാരത്തോണ്‍ Posted: 14 Aug 2014 10:33 PM PDT കോട്ടയം: ‘മാധ്യമ’വും ‘ടീന്‍ ഇന്ത്യ’യും ചേര്‍ന്ന് സംഘടിപ്പിച്ച ‘റണ്‍ഫോര്‍ ഫ്രീഡം മിനി മാരത്തോണ്‍’ അക്ഷരനഗരിക്ക് പുത്തന്‍ഉണര്‍വായി. സ്വാതന്ത്ര്യദിന പുലരിയില്‍ നടന്ന കൗമാരകുതിപ്പിന് വിവിധ സ്കൂളുകളില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടിന് നെഹ് റു സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ പാറമ്പുഴ ഹോളിഫാമിലി എച്ച്.എസിലെ കായികാധ്യാപിക മിനി എം. മാത്യു മാരത്തോണിന് ഫ്ളാഗ് ഓഫ് ചെയ്തു. നെഹ് റു സ്റ്റേഡിയത്തില്‍നിന്ന് നഗരംചുറ്റി തിരുനക്കര ഗാന്ധി സ്ക്വയറിലാണ് മാരത്തണ്‍ സമാപിച്ചത്. കൂവപ്പള്ളി ടെക്നിക്കല്‍ ഹൈസ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥി മുഹമ്മദ് സലാഹുദ്ദീന്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഈരാറ്റുപേട്ട അല്‍-മനാര്‍ സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥി ജോജി കെ. സാംസണ്‍ രണ്ടാംസ്ഥാനവും കോട്ടയം ചുങ്കം സി.എം.എസ് സ്കൂളിലെ ഷഹബാസ് മൂന്നാംസ്ഥാനവും നേടി. ഗാന്ധി സ്ക്വയറില്‍ നടന്ന സമ്മാനദാന സമ്മേളനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അയ്മനം ബാബു ഉദ്ഘാടനം ചെയ്തു. മാധ്യമം കോട്ടയം റസിഡന്‍റ് മാനേജര്‍ വി.കെ. അലി അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ഡോ. ടി.പി സൈനുദ്ദീന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ടീന്‍ ഇന്ത്യ രക്ഷാധികാരി പി.എ. നൗഷാദ് സമാപനപ്രഭാഷണം നടത്തി. ടീന്‍ ഇന്ത്യ സംസ്ഥാന സമിതിയംഗം ടി.എ ഷക്കീര്‍, ജില്ലാസമിതിയംഗം ഷാജഹാന്‍ യൂനുസ് സ്വാഗതവും മാധ്യമം കോട്ടയം ന്യൂസ് സി.എ.എം കരീം നന്ദിയും പറഞ്ഞു. ജില്ലാ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിഭാവും പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സും മാരത്തോണിനെ അനുഗമിച്ചു. കൊല്ലം ജില്ലയിലെ ‘റണ്‍ഫോര്‍ ഫ്രീഡം മിനി മാരത്തോണ്‍’ കരുനാഗപ്പള്ളി ഗവ. എച്ച്.എസ് സ്കൂളില്‍ നഗരസഭാ ചെയര്‍മാന്‍ എം. അന്‍സാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മാരത്തോണില്‍ ഒന്നാംസ്ഥാനം പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥി അല്‍ അമീന്‍ നേടി. കരുനാഗപ്പള്ളി ബി.എച്ച്.എസ്.എസിലെ ശരത് രണ്ടും തഴവ എ.വി സര്‍ക്കാര്‍ ബോയ്സ് സ്കൂളിലെ ഹരികൃഷ്ണ മൂന്നും സ്ഥാനങ്ങള്‍ നേടി. രാവിലെ എട്ട് മണിക്ക് നടന്ന ചടങ്ങളില്‍ മാധ്യമം കൊല്ലം ബ്യൂറോ ചീഫ് അജിത് ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഫുട്ബാള്‍ താരം കെ. അജയന്‍ സമ്മാനം നല്‍കി. ടീം ഇന്ത്യ രക്ഷാധികാരി ടി.എം ഷെരീഫ് സമാപന പ്രഭാക്ഷണം നടത്തി. കണ്‍വീനര്‍ എം. നജീബ് ഓച്ചിറ സ്വാഗതം പറഞ്ഞു. |
ചരിത്രമുറങ്ങും മുത്തുകള്‍ തേടി അവര്‍ വീണ്ടും യാത്രയായി Posted: 14 Aug 2014 10:20 PM PDT Subtitle: 26ാമത് മുത്തുവാരല്‍ ഉല്‍സവത്തിന് തുടക്കമായി; സംഘത്തിന് ആവേശകരമായ യാത്രയയപ്പ് കുവൈത്ത് സിറ്റി: പാരമ്പര്യത്തിന്‍െറയും പൈതൃകത്തിന്‍െറയും ചരിത്രമുറങ്ങുന്ന മുത്തുകള്‍ തേടി അവര്‍ വീണ്ടും യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനും തയാറെടുപ്പിനുമൊടുവില്‍ കപ്പലുകള്‍ യാത്രയാവുമ്പോള്‍ തീരത്തുനിന്ന് ആര്‍പ്പുവളികളുയര്‍ന്നു. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ പ്രതിനിധിയായി തൊഴില്‍-സാമൂഹിക മന്ത്രി ഹിന്ദ് അല്‍ സബീഹ് ചടങ്ങിനത്തെിയിരുന്നു. കടല്‍ തീരത്ത് തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ധുമിത്രാദികളുടെ പ്രാര്‍ഥനയുടെ കരുത്തില്‍ 200 യുവാക്കളടങ്ങിയ സംഘമാണ് 11 പായക്കപ്പലുകളിലേറി ഖൈറാന്‍ ദ്വീപ് ലക്ഷ്യമാക്കി നീങ്ങിയത്. കുവൈത്തികളെ കൂടാതെ ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരും സംഘത്തിലുണ്ട്. സാല്‍മിയ സീ സ്പോര്‍ട്സ് ക്ളബില്‍നിന്നാണ് 26ാം മുത്തുവാരല്‍ ഉല്‍സവത്തിന് തുടക്കം കുറിച്ച് മുങ്ങല്‍ വിദഗ്ധര്‍ യാത്ര തുടങ്ങിയത്. ഇനി എട്ടുനാള്‍ അവര്‍ ഖൈറാന്‍ ദ്വീപിലായിരിക്കും. പകല്‍ കടലിന്‍െറ അഗാധതയിലേക്ക് മുങ്ങിച്ചെന്ന് മുത്തുകള്‍ ശേഖരിക്കുന്ന സംഘം രാത്രി പാരമ്പര്യനൃത്തത്തിന്‍െറയും സംഗീതത്തിന്‍െറയും അകമ്പടിയോടെ ആഘോഷിക്കും. കടലില്‍ നിന്ന് മുങ്ങിയെടുക്കുന്ന മുത്തുകള്‍ അവര്‍ക്ക് കേവലം മുത്തുകളല്ല. എണ്ണപ്പണക്കൊഴുപ്പില്‍ വിസ്മൃതമായ പഴയകാലത്തെ ബുദ്ധിമുട്ടേറിയ ജീവിതരീതിയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. എണ്ണപ്പണം കുമിഞ്ഞുകൂടുന്നതിനു മുമ്പ് സ്വദേശികളുടെ പ്രധാന ജോലിയും വരുമാന മാര്‍ഗവുമായിരുന്നു ഏറെ പ്രയാസമേറിയതും അപകടം നിറഞ്ഞതുമായ മുത്തുവാരല്‍. അന്ന് വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളതായിരുന്നു കൃത്രിമത്വം തൊട്ടുതീണ്ടാത്ത ഈ മുത്തുകള്‍. പിന്നീട് കൃത്രിമ മുത്തുകള്‍ രംഗം കൈയടക്കിയതോടെയാണ് യഥാര്‍ഥ മുത്തുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞത്. രണ്ടു പതിറ്റാണ്ട് മുമ്പാണ് മുത്തുവാരല്‍ ഉല്‍സവമാക്കി ആഘോഷിക്കാന്‍ തുടങ്ങിയത്. പാരമ്പര്യ മഹിമയിലും പൈതൃക സംരക്ഷണത്തിലും ഏറെ അഭിമാനിക്കുന്നവരാണ് കുവൈത്തികള്‍. അതുകൊണ്ടുതന്നെ വര്‍ഷം തോറും അരങ്ങേറുന്ന മുത്തുവാരല്‍ ഉത്സവത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യവും ഏറെയാണ്. വ്യാഴാഴ്ച രാവിലെ തന്നെ സാല്‍മിയയിലെ കടല്‍ തീരത്ത് എത്തിച്ചേര്‍ന്ന സ്വദേശികളുടെ മുഖങ്ങളിലെല്ലാം ഈ അഭിമാനബോധം കാണാമായിരുന്നു. എണ്ണ സമ്മാനിച്ച പണക്കൊഴുപ്പില്‍ രാജ്യം സമ്പന്നതയില്‍ കുളിച്ചുനില്‍ക്കുമ്പോഴും അതിനുമുമ്പുള്ള വറുതിയുടെ കാലത്തെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ മുത്തുവാരല്‍ പാരമ്പര്യത്തെ മറക്കാനാവില്ളെന്ന് കരുതുന്ന പഴയ തലമുറക്കൊപ്പം പുതുതലമുറയും പങ്കുചേരുന്ന കാഴ്ചയായിരുന്നു സാല്‍മിയ തീരത്ത്. ഈ മാസം 21നാണ് ഇവര്‍ മുത്തുകളുടെ ശേഖരവുമായി തിരിച്ചത്തെുക. പൈതൃക ശേഷിപ്പുമായി എത്തുന്ന ഇവര്‍ക്ക് യുദ്ധം ജയിച്ചത്തെുന്ന യോദ്ധാക്കള്‍ക്ക് നല്‍കുന്ന സ്വീകരണമാവും തീരത്ത് കണ്ണുനട്ടിരിക്കുന്ന ബന്ധുമിത്രാദികളും നാട്ടുകാരും നല്‍കുക. ശേഷം മുത്തുകളുമായി അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെ സന്ദര്‍ശിക്കുന്ന ഇവര്‍ അവ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ഉത്സവത്തിന് തിരശ്ശീല വീഴുമെങ്കിലും പഴമയിലേക്ക് ഊളിയിട്ടിറങ്ങുന്നവര്‍ക്ക് അതൊരു തുടക്കമാവും. അടുത്ത തവണത്തെ ഉത്സവത്തിനുള്ള കാത്തിരിപ്പിന്‍െറ തുടക്കം. സീ സ്പോര്‍ട്സ് ക്ളബിലെ സമുദ്ര പുരാവസ്തു സംരക്ഷണ സമിതി ചെയര്‍മാന്‍ ഫഹദ് അല്‍ഫഹദ്, വൈസ് ചെയര്‍മാന്‍ അലി അല്‍ഖബന്ദി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. |
ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുമെന്ന് ഉമ്മന്‍ചാണ്ടി Posted: 14 Aug 2014 09:10 PM PDT തിരുവനന്തപുരം: രാജ്യം കൈവരിച്ചതില്‍ കൂടുതല്‍ നേട്ടങ്ങള്‍ കേരളം നേടിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിലാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്. ഏതാനും വര്‍ഷങ്ങളിലായി ഏഴ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച കേരളം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ അഞ്ച് പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കും. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം തുടങ്ങും. ഇതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട് കണ്ടെ ത്തും. സംസ്ഥാന ക്യാന്‍സര്‍ കര്‍മ സുരക്ഷാ മാതൃകയായ "സുകൃതം" പദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ പാവപ്പെട്ട 25,000 കുടുംബങ്ങള്‍ക്ക് വീടുകള്‍ സൗജന്യമായി നിര്‍മിച്ചു നല്‍കും. ഒരു വീടിന് മൂന്നു ലക്ഷം രൂപ ചെലവുവരും. കോളജ്, സര്‍വകലാശാല എന്നിവിടങ്ങളിലെ കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പും മൊബൈല്‍ ആപ്ളിക്കേഷനുകളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വന്‍കുതിപ്പിലേക്ക് നയിക്കുന്ന നവരത്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വരും ദശകം ലക്ഷ്യമിട്ട് "വിഷന്‍ 2030" പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് മറ്റൊരു സംസ്ഥാന സര്‍ക്കാരിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. യുവാക്കള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. |
മന്ത്രി മഞ്ഞളാംകുഴി അലിക്ക് കരിങ്കൊടി Posted: 14 Aug 2014 08:32 PM PDT കണ്ണൂര്‍: സ്വാതന്ത്ര്യദിന പരേഡിനിടെ മന്ത്രി മഞ്ഞളാംകുഴി അലിക്ക് കരിങ്കൊടി. കേരള സ്റ്റേറ്റ് പട്ടിക സമാജം പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ആറളം ഫാം അടക്കമുള്ള പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ദേശീയപതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കാന്‍ പ്രസംഗപീഠത്തിലേക്ക് എത്തുന്നതിനിടെയാണ് സംഭവം. പ്രസംഗവേദിക്ക് സമീപം നിന്ന പ്രതിഷേധക്കാര്‍ മന്ത്രിയെ കരിങ്കൊടി ഉയര്‍ത്തി കാണിക്കുകയായിരുന്നു. ആറു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുരക്ഷാവീഴ്ചയെകുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |
No comments:
Post a Comment