വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് Madhyamam News Feeds |
- വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
- സ്കൂള്‍ പാഠപുസ്തകങ്ങള്‍ എത്തിയില്ല; ഓണപ്പരീക്ഷ ഇന്ന് തുടങ്ങും
- കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ലോറി തടഞ്ഞു
- പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം വ്യക്തമായ നിലപാട് അറിയിച്ചില്ല
- ഉപതെരഞ്ഞെടുപ്പ്: ബീഹാറില്‍ ലാലു-നിതീഷ് സഖ്യത്തിന് മുന്നേറ്റം
- ‘ആരോഗ്യസ്പര്‍ശം’ പദ്ധതിക്ക് തുടക്കം
- തന്‍െറ വാദം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സുധീരന്‍
- ഡോറില്ലാതെ ജില്ലയില്‍ സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു
- ജില്ലയെ പരിധിക്ക് പുറത്താക്കി ബി.എസ്.എന്‍.എല്‍; ക്ഷമയുടെ പരിധിവിട്ട് ഉപഭോക്താക്കള്‍
- വലിയപറമ്പില്‍ പുള്ളിഞണ്ട് ചാകര
വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് Posted: 25 Aug 2014 12:30 AM PDT Image: മസ്കത്ത്: റൂവിയിലും ബര്‍ക്കയിലുമുണ്ടായ വാഹനാപകടങ്ങളില്‍ വിദേശിയും നാല് ഒമാനികളും മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു റൂവിയിലെ അപകടം. റൂവി ഫൈ്ളഓവര്‍ ഇറങ്ങി സീബ് ഭാഗത്തേക്ക് പോവുകയായിരുന്ന ലെക്സസ് കാര്‍ ഒ.കെ സെന്‍ററിന് സമീപം നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന സലൂണ്‍ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൊട്ടുപിന്നാലെ വന്ന അഞ്ച് വാഹനങ്ങളും അപകടത്തില്‍ പെട്ടത് സ്ഥിതി രൂക്ഷമാക്കി. അപകടത്തെ തുടര്‍ന്ന് ഫൈ്ളഓവറിന് മുകളിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് ഏറെ നേരം കഴിഞ്ഞിട്ടാണ് അയഞ്ഞത്. |
സ്കൂള്‍ പാഠപുസ്തകങ്ങള്‍ എത്തിയില്ല; ഓണപ്പരീക്ഷ ഇന്ന് തുടങ്ങും Posted: 25 Aug 2014 12:13 AM PDT തൃശൂര്‍: പാഠപുസ്തകങ്ങളില്ലാതെ കുട്ടികള്‍ ഇന്നു മുതല്‍ ഓണപ്പരീക്ഷയെഴുതാന്‍ തുടങ്ങുന്നു. വിവിധ ഉപജില്ലകളില്‍ 500 മുതല്‍ 10,000 വരെ പുസ്തകങ്ങള്‍ വരെ ഇപ്പോഴും കിട്ടാനുണ്ടെന്നാണ് വിദ്യഭ്യാസ ഉപജില്ലാ മേധാവികളുടെ കണക്ക്. |
കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ലോറി തടഞ്ഞു Posted: 25 Aug 2014 12:01 AM PDT കൊഴിഞ്ഞാമ്പാറ: കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കല്ല് കടത്തിയിരുന്ന ലോറി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞു. |
പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം വ്യക്തമായ നിലപാട് അറിയിച്ചില്ല Posted: 24 Aug 2014 11:56 PM PDT Image: ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനെ വ്യക്തമായ നിലാപാട് അറിയിച്ചില്ല. ബുധനാഴ്ചക്കകം പരിസ്ഥിതിമന്ത്രാലയം നിലപാട് വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം പരിസ്ഥിതി സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പരാമര്‍ശിക്കാതെ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം ഹരിത ട്രൈബ്യൂണല്‍ തള്ളി. വ്യക്തമായ നിലപാട് അറിയിക്കുന്നതില്‍ മന്ത്രാലയം പരാജയപ്പെട്ടെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. |
ഉപതെരഞ്ഞെടുപ്പ്: ബീഹാറില്‍ ലാലു-നിതീഷ് സഖ്യത്തിന് മുന്നേറ്റം Posted: 24 Aug 2014 11:47 PM PDT Image: പട്ന: നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍െറ ഫലം പുറത്തുവരുമ്പോള്‍ ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും നേതൃത്വം നല്‍കുന്ന സഖ്യം മുന്നിട്ടു നില്‍ക്കുന്നു. ആര്‍.ജെ.ഡി രണ്ട് സീറ്റിലും ബി.ജെ.പി ഒരു സീറ്റിലും ഇവിടെ വിജയിച്ചു. സംസ്ഥാനത്ത് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ 'സെമിഫൈനലാ'യാണ് ഇതിനെ രാഷ്ട്രീയവൃത്തങ്ങള്‍ കാണുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കര്‍ണാടകയിലെ ബെല്ലാരിയിലും സികോഡി സദല്‍ഗയിലും പഞ്ചാബിലെ പട്യാലയിലും കോണ്‍ഗ്രസ് വിജയിച്ചു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ബെല്ലാരിയില്‍ കോണ്‍ഗ്രസിന്‍െറ എന്‍.വൈ ഗോപാലകൃഷ്ണന്‍ 33, 144 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പട്യാലയില്‍ കോണ്‍ഗ്രസിന്‍െറ പ്രണീത് കൗര്‍ വിജയിച്ചു. അകാലിദള്‍ സ്ഥാനാര്‍ത്ഥിയെയാണ് തോല്‍പ്പിച്ചത്. ഇവിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച പണം നഷ്ടമായി. മധ്യപ്രദേശിലെ അഗറില്‍ ബി.ജെ.പിയുടെ ഗോപാല്‍ പാര്‍മര്‍ കോണ്‍ഗ്രസിന്‍െറ രാജ്കുമാര്‍ ഗോറിനെ 27,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. |
‘ആരോഗ്യസ്പര്‍ശം’ പദ്ധതിക്ക് തുടക്കം Posted: 24 Aug 2014 11:47 PM PDT മലപ്പുറം: സംസ്ഥാനത്തെ എല്ലാ താലൂക്കാശുപത്രികളിലും ഡയാലിസിസ് സെന്‍ററുകള്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍. കാരുണ്യ ബെനവലന്‍റ് ഫണ്ടുപയോഗിച്ച് 27 ആശുപത്രികളില്‍ സെന്‍ററുകള്‍ ഉടന്‍ ആരംഭിക്കും. കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയും കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന 'ആരോഗ്യസ്പര്‍ശം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. കെ.പി.എം.ടി.എ സംസ്ഥാന സെക്രട്ടറി ഷരീഫ് പാലോളി പദ്ധതി വിശദീകരിച്ചു. |
തന്‍െറ വാദം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സുധീരന്‍ Posted: 24 Aug 2014 11:36 PM PDT Image: തിരുവനന്തപുരം: സര്‍ക്കാറിന്‍െറ മദ്യനയം ഹൈകോടതിയെ ശ്രദ്ധയില്‍പെടുത്തുന്നതില്‍ അഡ്വക്കറ്റ് ജനറലിന് വീഴ്ച പറ്റിയെന്ന തന്‍െറ ആക്ഷേപം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഒരു വ്യക്തിയെ അല്ല വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും താല്പര്യമില്ളെന്നും സുധീരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. മദ്യദുരന്തം ഒഴിവാക്കാന്‍ നടപടിയെടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. മദ്യനിരോധം മൂലം മദ്യദുരന്തമുണ്ടായെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഏതു കോണില്‍ നിന്നും പ്രതീക്ഷിക്കാം. അതിനാല്‍ സര്‍ക്കാര്‍ തുടര്‍ന്നും ജാഗ്രത പാലിക്കണമെന്നും സുധീരന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കിയ 'ക്ളീന്‍ കാമ്പസ് സേവ് കാമ്പസ്' പോലെയുള്ള പദ്ധതികള്‍ സമൂഹത്തില്‍ നല്ല അന്തരീക്ഷമുണ്ടാക്കി. ഇത് നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വീകരിച്ച നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. പ്രതിപക്ഷവും മറ്റു കക്ഷികളും യു.ഡി.എഫിന്‍െറ മദ്യനയത്തോട് പോസിറ്റീവായി പ്രതികരിച്ചുവെന്നും സുധീരന്‍ വ്യക്തമാക്കി. വീഞ്ഞിനെ കുറിച്ചുള്ള വെള്ളാപള്ളിയുടെ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടില്ല. പള്ളികളില്‍ വീഞ്ഞ് ഉപയോഗിക്കുന്നത് ക്രൈസ്തവ ആചാരത്തിന്‍െറയും വിശ്വാസത്തിന്‍െറയും ഭാഗമാണ്. അതിനെകുറിച്ച് സഭയാണ് തീരുമാനമെടുക്കേണ്ടത്. അതേകുറിച്ച് അഭിപ്രായം പ്രകടനം നടത്തുന്നത് ശരിയല്ല. വെളളാപള്ളി തന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്‍െറ സന്തോഷത്തിലും പ്രയാസത്തിലും നഷ്ടത്തിലും താന്‍ കൂടെ ചേരുന്നു -സുധീരന്‍ പറഞ്ഞു. |
ഡോറില്ലാതെ ജില്ലയില്‍ സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു Posted: 24 Aug 2014 11:07 PM PDT കോട്ടയം: അപകടത്തിലേക്ക് തുറന്നിട്ട് ഡോറില്ലാതെ ജില്ലയില്‍ സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു. ഡോറില്ലാത്ത ബസുകളില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥികള്‍ അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടും ഇതിനെതിരെ പൊലീസും മേട്ടോര്‍വാഹനവകുപ്പും നടപടിയെടുക്കില്ളെന്ന ആക്ഷേപവും ശക്തമാണ്. നഗരസര്‍വീസ ്നടത്തുന്ന ബസുകള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളിലേക്കും ഹൈറേഞ്ച് മേഖലയിലേക്കും സര്‍വീസ ്നടത്തുന്ന പല ബസുകളും ഡോറില്ലാതെയാണ് ഓടുന്നത്. വിദ്യാര്‍ഥികളും സ്ത്രീകളുംഅടക്കമുള്ളവരാണ് അപകടങ്ങളില്‍ പെടുന്നവരില്‍ അധികവും. വാതിലില്ലാത്ത സ്വകാര്യബസില്‍നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പുത്തനങ്ങാടി വാളത്താറ്റില്‍ പി.ജി. രവിയുടെ ഭാര്യ എ.വി. സുജാതയാണ് (46) കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. കഴിഞ്ഞ 14ന് രാവിലെ ഒമ്പതിന് തിരുവാതുക്കല്‍ ബസ്ബേയിലായിരുന്നു അപകടം. കുമരകം കോട്ടയം - തിരുവാതുക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'നിധീരിക്കല്‍' ബസ് അമിത വേഗത്തില്‍ ബേയിലേക്ക് കയറുന്നതിനിടെ ഇവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. |
ജില്ലയെ പരിധിക്ക് പുറത്താക്കി ബി.എസ്.എന്‍.എല്‍; ക്ഷമയുടെ പരിധിവിട്ട് ഉപഭോക്താക്കള്‍ Posted: 24 Aug 2014 11:01 PM PDT കുമളി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ വട്ടംകറക്കി ബി.എസ്.എന്‍.എല്‍ ജില്ലയെ 'പരിധിക്ക് പുറത്താക്കുന്നു'. മൊബൈല്‍ ഫോണ്‍ രംഗത്ത് ത്രീജിയില്‍നിന്ന് ഫോര്‍ ജിയിലേക്ക് നീങ്ങുമ്പോഴും കൈയില്‍ കിട്ടിയ മൊബൈല്‍ കണക്ഷന്‍ കാഴ്ചവസ്തുവായതിന്‍െറ നിരാശയിലാണ് ജില്ലയിലെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍. |
വലിയപറമ്പില്‍ പുള്ളിഞണ്ട് ചാകര Posted: 24 Aug 2014 10:55 PM PDT തൃക്കരിപ്പൂര്‍: വലിയപറമ്പ തീരത്ത് പുള്ളിഞണ്ടിന്‍െറ ചാകര. പഞ്ചായത്തിലെ വലിയപറമ്പ് കടപ്പുറത്താണ് കുറച്ചുദിവസങ്ങളായി പുള്ളി ഞണ്ടിന്‍െറ ചാകര പ്രത്യക്ഷപ്പെട്ടത്. സാധാരണയായി മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് ഞണ്ടുകളെ കൂടുതലും ലഭിക്കാറുള്ളത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment