ഉരുള്‍പൊട്ടി കൃഷിനാശം; വാഹനങ്ങള്‍ തകര്‍ന്നു Madhyamam News Feeds |
- ഉരുള്‍പൊട്ടി കൃഷിനാശം; വാഹനങ്ങള്‍ തകര്‍ന്നു
- മഴ: നിരവധി വീടുകള്‍ തകര്‍ന്നു
- ജില്ലയില്‍ കനത്ത മഴ; വ്യാപക നാശം
- പി.ടി.എ റഹീമിന്‍െറ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു
- ഇന്തോനേഷ്യയില്‍ ബോട്ടപകടം; 34 മരണം
- കാട്ടുനായ്ക്ക ഭവനനിര്‍മാണ പദ്ധതിയില്‍ വന്‍ അഴിമതി
- സ്വിസ് പൗരനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
- പാഠപുസ്തക അച്ചടി: സര്‍വകലാശാലക്ക് 25ലക്ഷത്തിന്‍െറ നഷ്ടം
- ലങ്കയിലേക്ക് സേനയെ അയച്ചത് രാജീവിന്‍െറ സ്വന്തം തീരുമാനം -നട്‌വര്‍ സിങ്
- ജയലളിത മോദിക്ക് പ്രണയലേഖനം എഴുതുകയാണെന്ന് ലങ്കന്‍ സേനയുടെ വെബ്സൈറ്റ്
ഉരുള്‍പൊട്ടി കൃഷിനാശം; വാഹനങ്ങള്‍ തകര്‍ന്നു Posted: 31 Jul 2014 11:55 PM PDT ഇരിട്ടി: കനത്ത മഴയില്‍ അയ്യംകുന്ന് പഞ്ചായത്തില്‍ മുടിക്കയത്തെ പുല്ലമ്പാറ തട്ടില്‍ ഉരുള്‍പൊട്ടി മണ്ണൊലിച്ച് കൃഷിനാശമുണ്ടായി. |
Posted: 31 Jul 2014 11:39 PM PDT പാലക്കാട്: മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. കോണ്‍ക്രീറ്റ് വീട് ഉള്‍പ്പടെ പതിനാലോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നഗരത്തിലെ അഴുക്കുചാലുകള്‍ കരകവിഞ്ഞ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. തോട് കരകവിഞ്ഞ് ഒലവക്കോട് നാല് വീടുകള്‍ വെള്ളത്തിലായി. കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങി. വടക്കഞ്ചേരിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. മുണ്ടൂര്‍ എഴക്കാട് ഒന്നര വയസ്സുള്ള കുട്ടിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. |
ജില്ലയില്‍ കനത്ത മഴ; വ്യാപക നാശം Posted: 31 Jul 2014 11:22 PM PDT മലപ്പുറം: ജില്ലയില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപകനാശം. ബുധനാഴ്ച ഉച്ചയോടെ ശക്തിയായ മഴ വ്യാഴാഴ്ച രാത്രിയിലും കനത്തുപെയ്തു. 37.7 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഏറനാട്, പൊന്നാനി, നിലമ്പൂര്‍ താലൂക്കുകളിലായി ഒരു വീട് പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വ്യാഴാഴ്ച പകല്‍ വീശിയ ചുഴലിക്കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി. |
പി.ടി.എ റഹീമിന്‍െറ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു Posted: 31 Jul 2014 11:12 PM PDT Image: ന്യൂഡല്‍ഹി: പി.ടി.എ റഹീം എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഇരട്ടപദവിയായി കാണാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. റഹീമിനെ എം.എല്‍.എ ആയി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് കുന്ദമംഗലം മണ്ഡലത്തില്‍ മത്സരിച്ച എതിര്‍ സ്ഥാനാര്‍ത്ഥി യു.സി.രാമന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുമ്പോള്‍ തന്നെയാണ് പി.ടി.എ റഹീം തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇത് ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഹരജിയിലെ ആരോപണം. എന്നാല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്ക് റഹീം ആനുകൂല്യങ്ങളൊന്നും കൈപ്പറ്റുന്നില്ലെന്നും അതിനാല്‍ റഹീമിന്‍െറ തെരഞ്ഞെടുപ്പ് അസാധുവാകില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഹജ്ജ് കമ്മിറ്റി സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് കാണിച്ച് ഹൈകോടതി യു.സി രാമന്‍െറ ഹരജി നേരത്തെ തള്ളിയിരുന്നു. റഹീമിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടിയും ഹരജിക്കാരന്‍ ചോദ്യം ചെയ്തിരുന്നു. |
ഇന്തോനേഷ്യയില്‍ ബോട്ടപകടം; 34 മരണം Posted: 31 Jul 2014 11:09 PM PDT Image: ജക്കാര്‍ത്ത: ഈദുല്‍ ഫിത്ര്‍ ആഘോഷത്തിനിടെ ഗ്രാമീണര്‍ കയറിയ ബോട്ട് മറിഞ്ഞ് ഇന്തോനേഷ്യയില്‍ 34 പേര്‍ മരിച്ചതായി സൂചന. വടക്കന്‍ സുമാത്രയിലെ ബാരോമ്പാന്‍ നദിയില്‍ വ്യാഴാഴ്ച ആണ് അപകടം. 48 ഗ്രാമീണരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇതുവരെയായി 17 മൃതദേഹങ്ങള്‍ കണ്ടത്തെി. ഏഴു മാസത്തിനും 11 വയസിനും ഇടയില്‍ ഉള്ള ആറു കുട്ടികളും മരിച്ചവരില്‍പെടുന്നു. മൂന്നു ദിവസത്തിനിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ബോട്ടപകടം ആണിത്. ചൊവ്വാഴ്ച 70 പേര്‍ സഞ്ചരിച്ച ബോട്ട് കാപുവാസ് നദിയില്‍ മറിഞ്ഞ് 17 പേര്‍ മരിച്ചിരുന്നു. ഇന്തോനേഷ്യയില്‍ ഗതാഗതത്തിന് ബോട്ട് ആണ് സാര്‍വത്രികമായി ഉപയോഗിക്കുന്നത്. മോശം സുരക്ഷയും യാത്രക്കാരെ കൂടുതല്‍ കയറ്റുന്നതുമൂലം ബോട്ടപകടങ്ങള്‍ ഇവിടെ സാധാരണമാണ്. |
കാട്ടുനായ്ക്ക ഭവനനിര്‍മാണ പദ്ധതിയില്‍ വന്‍ അഴിമതി Posted: 31 Jul 2014 11:08 PM PDT പുല്‍പള്ളി: കാട്ടുനായ്ക്ക പാക്കേജ് പ്രകാരം കോടികള്‍ ചെലവഴിച്ച് ജില്ലയില്‍ നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയില്‍ വന്‍ അഴിമതി. പദ്ധതി ഉദ്യോഗസ്ഥ-കരാര്‍ ലോബിക്ക് ചാകരയായി മാറുകയാണ്. |
സ്വിസ് പൗരനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു Posted: 31 Jul 2014 11:05 PM PDT Image: കൊടുങ്ങല്ലൂര്‍: തിങ്കളാഴ്ച തൃപ്രയാറില്‍ നടന്ന മാവോവാദി സിനോജ് അനുസ്മരണത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ സ്വിറ്റ്സര്‍ലാന്‍ഡ് പൗരന്‍ ജൊനാഥന്‍ വാലന്‍റീന്‍ ഫെര്‍ണാണ്ടസ് ജീന്‍ ക്ളോഡിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്കുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച കൊടുങ്ങല്ലൂര്‍ കോടതി രാവിലെ 11.45നാണ് ഇയാളെ ശനിയാഴ്ച വൈകുന്നേരം അഞ്ച് വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. അഭിഭാഷകന്‍െറ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് മജിസ്ട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. അഡ്വ. മുഹമ്മദ് സഗീറാണ് ജൊനാഥനു വേണ്ടി ഹാജരായത്. അഡ്വ. പി.വി. ഗിരിയും ഉണ്ടായിരുന്നു. അതേസമയം, ജൊനാഥന്‍ നല്‍കിയ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് കൊടുങ്ങല്ലൂര്‍ കോടതി മാറ്റിവെച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് അഡ്വ. മുഹമ്മദ് സഗീര്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. ഇതില്‍ വാദം കേട്ട ശേഷമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. അതിനു മുമ്പ് വലപ്പാട് സി.ഐ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. തിങ്കളാഴ്ച ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് റിമാന്‍റ് ചെയ്തിരുന്ന ജൊനാഥനെ വ്യാഴാഴ്ച വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇരിങ്ങാലക്കുടയില്‍ സൗകര്യങ്ങള്‍ പോരെന്ന ജയില്‍ അധികൃതരുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ മാറ്റിയത്. |
പാഠപുസ്തക അച്ചടി: സര്‍വകലാശാലക്ക് 25ലക്ഷത്തിന്‍െറ നഷ്ടം Posted: 31 Jul 2014 10:59 PM PDT തേഞ്ഞിപ്പലം: ഡിഗ്രി പാഠപുസ്തക അച്ചടി കരാര്‍ വിദേശ പ്രസാധകര്‍ക്ക് നല്‍കിയതിലൂടെ കാലിക്കറ്റ് സര്‍വകലാശാലക്ക് 25ലക്ഷത്തിന്‍െറ വരുമാന നഷ്ടം. ഡിഗ്രി പഠനബോര്‍ഡിന്‍െറ തീരുമാനമാണ് നഷ്ടത്തിന് ഇടയാക്കിയത്. |
ലങ്കയിലേക്ക് സേനയെ അയച്ചത് രാജീവിന്‍െറ സ്വന്തം തീരുമാനം -നട്‌വര്‍ സിങ് Posted: 31 Jul 2014 10:27 PM PDT Image: ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന നട്‌വര്‍ സിങ് രംഗത്ത്. 1987ല്‍ ശ്രീലങ്കയിലേക്ക് സമാധാനസേനയെ അയക്കാനുള്ള മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ തീരുമാനം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് നട്വര്‍ സിങ് അവകാശപ്പെടുന്നു. ആഭ്യന്തര യുദ്ധം അമര്‍ച്ച ചെയ്യാന്‍ ലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കുമ്പോള്‍ രാജീവ് ഗാന്ധിക്ക് വ്യക്തമായ ഒരു പദ്ധതി പോലും ഇല്ലായിരുന്നു. സേനയെ അയക്കാനുള്ള തീരുമാനം രാജീവിന്‍േറത് മാത്രമായിരുന്നുവെന്നും നട് വര്‍ സിങ് വെളിപ്പെടുത്തുന്നു. സമാധാനസേനയെ അയച്ച രാജീവിന് സ്വന്തം ജീവന്‍ കൊണ്ടാണ് പിന്നീട് പ്രായശ്ചിത്തം ചെയ്യേണ്ടി വന്നതെന്നും "വണ്‍ ലൈഫ് ഇസ് നോട്ട് ഇനഫ്" എന്ന ആത്മകഥയില്‍ നട് വര്‍ വിവരിക്കുന്നു. ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ മകന്‍ രാഹുല്‍ ഗാന്ധി എതിര്‍ത്തെന്ന നട് വറിന്‍െറ ആത്മകഥയിലെ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനോട് പ്രതികരിച്ച സോണിയ, ആരോപണത്തിന് താന്‍ എഴുതാന്‍ പോകുന്ന പുസ്തകത്തിലൂടെ മറുപടി പറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. |
ജയലളിത മോദിക്ക് പ്രണയലേഖനം എഴുതുകയാണെന്ന് ലങ്കന്‍ സേനയുടെ വെബ്സൈറ്റ് Posted: 31 Jul 2014 10:26 PM PDT Image: കൊളംബോ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തുകള്‍ പ്രണയലേഖനങ്ങളാണെന്ന് വെബ്സൈറ്റ് പരിഹസിക്കുന്നു. ബോട്ടുടമകളുടെ നിര്‍ബന്ധം കാരണമാണ് ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ വരുന്നത്. ഇന്ത്യന്‍ തീരത്ത് മീന്‍ ലഭിക്കാത്തതിനാലാണ് അവര്‍ ഇങ്ങനെ ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു. വെബ്സൈറ്റിന്‍െറ ഹോംപേജില്‍ തന്നെയാണ് ലേഖനവും ഫോട്ടോയും പ്രത്യക്ഷപ്പെട്ടത്. ഈയിടെ ലങ്ക സന്ദര്‍ശിച്ച ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യ-ശ്രീലങ്ക ബന്ധത്തില്‍ തമിഴ്നാടിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്തെങ്കിലും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതിന് ലങ്കന്‍ പ്രസിഡന്‍റിന് സംഘം നന്ദി അറിയിച്ചിട്ടുണ്ടെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു. ദുശ്ശാഠ്യം അവസാനിപ്പിക്കാന്‍ ജയലളിതയെ ആരെങ്കിലും ഉപദേശിക്കണം. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യം ഇല്ലെങ്കില്‍ അവര്‍ക്ക് ജീവിക്കാനുള്ള വേറെ വഴി ജയലളിത ഉണ്ടാക്കിക്കൊടുക്കണം. നരേന്ദ്ര മോദിയെ ഓര്‍ത്തുകൊണ്ട് ജയലളിത കത്തെഴുതുകയാണെന്ന രീതിയില്‍ ഒരു ചിത്രവും ലേഖനത്തിന്‍െറ കൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ലേഖനത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാറിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കല്ലെന്നും വെബ്സൈറ്റ് സൂചിപ്പിക്കുന്നു. വെബ്സൈറ്റില്‍ സ്വതന്ത്ര അഭിപ്രായം എഴുതുന്ന പംക്തിയിലാണ് ഈ ലേഖനം ഉള്‍പ്പെടുത്തിയത്. എന്നാല്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജയലളിതക്കെതിരെ തിരിയാന്‍ ലേഖനം കാരണമായേക്കും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment