പഞ്ചായത്തു പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ വണങ്ങിയില്ല; തമിഴ്നാട്ടില്‍ 17 കാരന്റെ കൈവെട്ടി Madhyamam News Feeds |
- പഞ്ചായത്തു പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ വണങ്ങിയില്ല; തമിഴ്നാട്ടില്‍ 17 കാരന്റെ കൈവെട്ടി
- കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസ് വാങ്ങാന്‍ 200 കോടി നല്‍കും -മുഖ്യമന്ത്രി
- ആഫ്രിക്കന്‍ വംശജനെതിരെ 'നീഗ്രോ' പരാമര്‍ശം; ഗോവ സര്‍ക്കാര്‍ വിവാദത്തില്‍
- പണമില്ലാതെ പുലികള്‍; സംഘങ്ങള്‍ കുറഞ്ഞേക്കും
- ബാര്‍പ്രശ്നം: തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കംമൂലം- കെ.പി.എ മജീദ്
- കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല; വെണ്ണക്കരയില്‍ കാലിക്കുടങ്ങള്‍ മാത്രം
- ബോളിവുഡ് സിനിമകള്‍ക്ക് വിലക്ക്; മണിപ്പൂരികള്‍ക്ക് ‘മേരികോം’ കാണാനാവില്ല
- പൊരിവെയിലില്‍ ജില്ലാ ആസ്ഥാനത്ത് സമര പരമ്പര
- ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ രാജിസന്നദ്ധത അറിയിച്ചു
- പന്തളത്ത് വീണ്ടും മോഷണം
പഞ്ചായത്തു പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ വണങ്ങിയില്ല; തമിഴ്നാട്ടില്‍ 17 കാരന്റെ കൈവെട്ടി Posted: 21 Aug 2014 01:15 AM PDT Image: മധുര: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് തമിഴ്നാട്ടില്‍ 17 കാരന്റെ കൈ അരിഞ്ഞു. വിരുതുനഗര്‍ ജില്ലയില്‍ ആണ് ഈ നികൃഷ്ട സംഭവം. നരിക്കുടി പഞ്ചായത്തിലെ രാജദുരൈ എന്നയാളുടെ മകനായ കാര്‍ത്തികിന്റെ കൈ ആണ് വെട്ടിയത്. പഞ്ചായത്തു പ്രസിഡന്‍റായ ദേവിയുടെ ഭര്‍ത്താവ് കൃഷ്ണനും സംഘവും കടന്നുവരവെ പ്ളാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്ന കാര്‍ത്തിക് എഴുന്നേറ്റ് നിന്നില്ലെന്നും ഇതെ തുടര്‍ന്ന് കൃഷ്ണന്‍ പ്രശ്നമുണ്ടാക്കിയെങ്കിലും നാട്ടുകാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, മകന്‍ ആക്രമിക്കപ്പെടുമെന്ന് ഭയന്ന കാര്‍ത്തികന്റെ അമ്മ കുറച്ചുനാള്‍ ഗ്രാമത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉപദേശിച്ചു. കാര്‍ത്തിക് ജോലി ചെയ്യുന്ന ശിവഗംഗയിലേക്ക് പോവും വഴി കൃഷ്ണനും സഹോദരങ്ങളായ കണ്ണനും കുമാറും ആക്രമിക്കുകയായിരുന്നു. വഴിയിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ഇടതു കൈ ഛേദിച്ചതായി പൊലീസ് പറഞ്ഞു. കൈ ഇല്ലാത്ത നിലയില്‍ അബോധാവസ്ഥയില്‍ കിടന്ന കാര്‍ത്തികിനെ ഗ്രാമവാസികള്‍ കണ്ടെത്തി ഉടന്‍ മധുരയിലെ രാജാജി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിനകം എത്തിക്കുകയാണെങ്കില്‍ കൈ തുന്നിപ്പിടിപ്പിക്കാമെന്ന് ഡോകട്ര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രി ഏറെ വൈകും വരെ നടത്തിയ തിരച്ചിലിനൊടുവില്‍ അക്രമികള്‍ ദൂരേക്ക് വലിച്ചെറിഞ്ഞ കൈ കണ്ടെത്തിയെങ്കിലും സമയം വൈകിപ്പോയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അക്രമികള്‍ക്കെതിരെ മുക്കുളം പൊലീസ് കേസ് എടുത്തു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. |
കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസ് വാങ്ങാന്‍ 200 കോടി നല്‍കും -മുഖ്യമന്ത്രി Posted: 21 Aug 2014 12:43 AM PDT Image: തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസ് വാങ്ങാന്‍ 200 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിന് പുറമേ കെ.എസ്.ആര്‍.ടി.സിക്ക് 300 കോടി രൂപയുടെ വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന കെ.എസ്.ആര്‍ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനമായില്ല. സിവില്‍ സപൈ്ളസ് കോര്‍പറേഷന് 50 കോടി രൂപ നല്‍കും. ബി.പി.എല്ലുകാര്‍ക്ക് ഓണക്കിറ്റില്‍ മാറ്റമുണ്ടാകില്ല. വൈദ്യുതി സബ്സിഡിയില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ തന്നെ രാജി സന്നദ്ധത അറിയിച്ചിട്ടില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
ആഫ്രിക്കന്‍ വംശജനെതിരെ 'നീഗ്രോ' പരാമര്‍ശം; ഗോവ സര്‍ക്കാര്‍ വിവാദത്തില്‍ Posted: 21 Aug 2014 12:39 AM PDT Image: ന്യൂഡല്‍ഹി: വംശീയ പരാമര്‍ശത്തെത്തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. ഗോവയിലെ കലാന്‍ഗൂട ബീച്ചില്‍ കഴിഞ്ഞ മെയ് എട്ടിന് അറസ്റ്റിലായ ആഫ്രിക്കന്‍ വംശജനെപ്പറ്റിയുള്ള റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശമുള്ളത്. 'അജ്ഞാതനായ ആഫ്രിക്കന്‍ നീഗ്രോ' എന്നാണ് സര്‍ക്കാര്‍ രേഖകളിലുള്ള പരാമര്‍ശം. മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ എഴുതി നല്‍കിയ മറുപടിയുടെ കൂടെയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത്. സാംസ്കാരിക അധഃപതനമാണ് സര്‍ക്കാറിന്‍െറ പരാമര്‍ശത്തിലൂടെ വെളിവാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. എങ്ങനെ നന്നായി പെരുമാറണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പഠിപ്പിച്ചുകൊടുക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. 2013 നവംബറില്‍ രണ്ട് നിയമസഭാംഗങ്ങള്‍ നൈജീരിയന്‍ പൗരന്‍മാരെ 'വന്യമൃഗങ്ങളെ'ന്നും 'അര്‍ബുദ'മെന്നും പരാമര്‍ശിച്ചത് വിവാദമായിരുന്നു. |
പണമില്ലാതെ പുലികള്‍; സംഘങ്ങള്‍ കുറഞ്ഞേക്കും Posted: 21 Aug 2014 12:04 AM PDT തൃശൂര്‍: പുലിക്കളിയില്‍ പങ്കെടുക്കുന്ന ദേശങ്ങള്‍ക്കുള്ള കോര്‍പറേഷന്‍ വിഹിതം വര്‍ധിപ്പിച്ചു. ഈവര്‍ഷം 80,000 രൂപ വീതം നല്‍കുമെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 65,000 രൂപയാണ് നല്‍കിയിരുന്നത്. പുലിക്കളി നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം അടുത്ത വര്‍ഷം ഇത് ഒരുലക്ഷം രൂപയാക്കുന്നത് പരിഗണിക്കുമെന്നും മേയര്‍ വ്യക്തമാക്കി. |
ബാര്‍പ്രശ്നം: തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കംമൂലം- കെ.പി.എ മജീദ് Posted: 21 Aug 2014 12:01 AM PDT Image: കോഴിക്കോട്: പൂട്ടിക്കിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാറിനെ വിലക്ക് വാങ്ങാന്‍ കഴിവുള്ളവരാണ് കേരളത്തിലെ മദ്യലോബി. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്നും ഇതാണ് ലീഗിന്‍െറ നിലപാടെന്നും മജീദ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാര്‍ പ്രശ്നത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന് ശക്തമായ പിന്തുണയാണ് ലീഗ് നല്‍കുന്നത്. ബാര്‍ പ്രശ്നമടക്കം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. |
കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല; വെണ്ണക്കരയില്‍ കാലിക്കുടങ്ങള്‍ മാത്രം Posted: 20 Aug 2014 11:59 PM PDT പാലക്കാട്: വെണ്ണക്കരയിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ഇനിയും പരിഹാരമില്ല. രൂക്ഷമായ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ തെരുവിലിറങ്ങിയിട്ടും അധികൃതര്‍ മൗനത്തില്‍. |
ബോളിവുഡ് സിനിമകള്‍ക്ക് വിലക്ക്; മണിപ്പൂരികള്‍ക്ക് ‘മേരികോം’ കാണാനാവില്ല Posted: 20 Aug 2014 11:53 PM PDT Image: മുംബൈ: പ്രമുഖ ബോക്സിംങ് താരം മേരി കോമിന്റെ ജീവിതം ഇതിവൃത്തമാക്കിയെടുത്ത ചിത്രം കാണാനാവാതെ സ്വന്തം നാട്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കു മൂലമാണ് അടുത്ത മാസം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മോരി കോമിന്റെ കുടംബാംഗങ്ങളും സുഹൃത്തുക്കളും അടക്കമുള്ള മണിപ്പൂരികള്‍ക്ക് അന്യമാവുന്നത്. തീവ്രവാദ ഗ്രൂപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് 2000 മുതല്‍ മണിപ്പൂരില്‍ ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. എങ്കിലും മേരികോം പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. പ്രദര്‍ശനത്തിനുള്ള തടസ്സം നീക്കിക്കിട്ടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിന്ദി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്ന പക്ഷം ചിത്രം മണിപ്പൂരി ഭാഷയില്‍ എടുക്കുന്നതിനെ കുറിച്ചും നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം രാജ്യത്ത് പ്രദര്‍ശനത്തിനെത്തും. അഞ്ചു തവണ ലോക ബോക്സിംങ് ചാമ്പ്യന്‍ പട്ടം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മോരി കോമിനെ തിരശ്ശീലയില്‍ പ്രതിനിധീകരിക്കുന്നത് പ്രമുഖ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്. |
പൊരിവെയിലില്‍ ജില്ലാ ആസ്ഥാനത്ത് സമര പരമ്പര Posted: 20 Aug 2014 11:33 PM PDT മലപ്പുറം: മഴമാറി വെയിലിന് കനംവെച്ച ബുധനാഴ്ച ജില്ലാ ആസ്ഥാനത്ത് സമര പരമ്പര. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ കലക്ടറേറ്റിന് മുന്നിലും ജില്ലാ വിദ്യാഭ്യാസ ഓഫിസിന് മുന്നിലുമായി സമരങ്ങള്‍ അരങ്ങേറിയപ്പോള്‍ ഉച്ച തിരിയുവോളം കലക്ടറേറ്റിന് മുന്‍വശത്തെ ഗേറ്റ് കൊട്ടിയടച്ച് പൊലീസ് കാവലും നിന്നു. അതിനിടെ സിവില്‍സ്റ്റേഷന്‍ വളപ്പില്‍നിന്ന് എഫ്.എസ്.സി.ടി.ഒയുടെ നേതൃത്വത്തിലും മുദ്രാവാക്യമുയര്‍ന്നു. അവസാനം നടന്ന സമരമാകട്ടെ മന്ത്രിയുടെ കോലം കത്തിക്കലിലും പ്രവര്‍ത്തകരുടെ അറസ്റ്റിലും കലാശിക്കുകയും ചെയ്തു |
ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ രാജിസന്നദ്ധത അറിയിച്ചു Posted: 20 Aug 2014 11:31 PM PDT Image: തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ ലാല്‍ വര്‍ഗീസ് കല്‍പകവാടി മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചു. കേരളത്തിലെ കര്‍ഷകരെ തഴയുന്നുവെന്നും ഓണച്ചന്തകള്‍ക്കായി മുന്നൊരുക്കം നടക്കുന്നില്ലെന്നും ആരോപിച്ചാണ് ചെയര്‍മാന്‍ രാജിക്ക് തയാറായിരിക്കുന്നത്. കേരളത്തിലെ കര്‍ഷകരെ തഴഞ്ഞ് ഹോര്‍ട്ടികോര്‍പ് തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യുകയാണെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ എം.ഡിക്ക് ഗൂഢലക്ഷ്യമുണ്ടെന്നും ലാല്‍ കല്‍പകവാടി ആരോപിച്ചു. ഓണവിപണിയില്‍ സജീവമായി ഇടപെടേണ്ട ഹോര്‍ട്ടികോര്‍പിലെ പുതിയ പ്രതിസന്ധി വിപണിയെ ബാധിച്ചേക്കും. |
Posted: 20 Aug 2014 11:27 PM PDT പന്തളം: സബ് ട്രഷറി ജീവനക്കാരന്‍െറ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പന്തളം മുടിയൂര്‍ക്കോണം, തുണ്ടില്‍ തെക്കേതില്‍ ടി.ജെ. ലാലുവിന്‍െറ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മോഷണം നടന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment