എബോള: 821 ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍ Madhyamam News Feeds |
- എബോള: 821 ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍
- വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്തു; ഗസ്സ പുനര്‍നിര്‍മ്മിക്കാന്‍ ഖത്തര്‍
- പുതിയ മദ്യനയം അബ്കാരി നിയമമായി
- ഇന്ത്യന്‍ കള്ളനോട്ടുകളുമായി ദുബൈയില്‍ നാലുപേര്‍ പിടിയില്‍
- അലിഗഢില്‍ ഒറ്റ രാത്രി കൊണ്ട് ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാക്കി
- മകനെതിരായ ആരോപണം കെട്ടിച്ചമച്ചത് -സദാനന്ദ ഗൗഡ
- ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്റൈന്‍ സന്ദര്‍ശിക്കും
- ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം പുണ്യഭൂമിയില്‍
- എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈത്ത് -മംഗലാപുരം സര്‍വീസ് പുനരാരംഭിക്കുന്നു
- യു.എസ് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് അമ്മയുടെ അഭ്യര്‍ഥന
എബോള: 821 ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍ Posted: 28 Aug 2014 12:41 AM PDT Image: ന്യൂഡല്‍ഹി: എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ 821 യാത്രക്കാര്‍ നിരീക്ഷണത്തില്‍. ഇതില്‍ കൂടുതല്‍ പേരും മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എബോള ബാധയെ പ്രതിരോധിക്കുന്നതിനുള്ള ഇന്‍റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം യൂണിറ്റിന്‍െറ നിരീക്ഷണത്തില്‍ ആണ് ഇവര്‍. മുംബൈ, ഡല്‍ഹി, കൊച്ചി, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളില്‍ എബോള ബാധിത രാജ്യത്തു നിന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 148 യാത്രക്കാര്‍ എത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ, നേരത്തെ ആര്‍.എം.ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ക്ക് എബോള ബാധിച്ചിട്ടില്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചു. |
വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്തു; ഗസ്സ പുനര്‍നിര്‍മ്മിക്കാന്‍ ഖത്തര്‍ Posted: 28 Aug 2014 12:11 AM PDT Image: ദോഹ: ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും ധാരണയിലത്തെിയതിനെ ഖത്തര്‍ സ്വാഗതം ചെയ്തു. ഫലസ്തീന്‍ ജനത അനുഭവിച്ചുവരുന്ന ദുരിതത്തിന് അറുതിവരുത്താന്‍ ഈ തീരുമാനം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ തീരുമാനത്തിന്‍െറ വെളിച്ചത്തില്‍ ഫലസ്തീനില്‍ ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്തണം. വെടിനിനിര്‍ത്തല്‍ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു. |
പുതിയ മദ്യനയം അബ്കാരി നിയമമായി Posted: 28 Aug 2014 12:05 AM PDT Image: തിരുവനന്തപുരം: പുതിയ മദ്യനയം അബ്കാരി നിയമമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പുതിയ മദ്യനയം നിയമമാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള ഹൈകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മദ്യനയം നിയമമാക്കിയത്. ഇതിനായി ചട്ടങ്ങള്‍ പരിഷ്കരിച്ചു. അതേസമയം, സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാന്‍ അബ്കാരി ചട്ടം 26 പ്രകാരം എക്സൈസ് വകുപ്പ് നോട്ടീസ് നല്‍കിത്തുടങ്ങി. സെപ്തംബര്‍ 12നകം ബാറുകള്‍ പൂട്ടണമെന്നാണ് നോട്ടീസ്. പുതിയ മദ്യനയത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് കമീഷണര്‍ ഒപ്പിട്ട നോട്ടീസാണ് ബാറുകള്‍ക്ക് നല്‍കുന്നത്. നോട്ടീസ് കാലയളവില്‍ ബാറുകളുടെ മദ്യ സ്റ്റോക് പരിമിതപ്പെടുത്താന്‍ കര്‍ശനനിര്‍ദേശം നല്‍കും. ബാറുകള്‍ പൂട്ടുന്ന മുറക്ക് സ്റ്റോക്കുള്ള മദ്യം ബിവറേജസ് കോര്‍പറേഷന്‍ തിരിച്ചെടുക്കും. പൂട്ടുന്ന ബാറുകളില്‍നിന്ന് ഈടാക്കിയ ലൈസന്‍സ് ഫീസ് പ്രവര്‍ത്തിച്ച ദിവസങ്ങള്‍ക്ക് ആനുപാതികമായ തുക കുറച്ച് മടക്കിനല്‍കും. ഈയിനത്തില്‍ 40 കോടിയോളം നല്‍കേണ്ടിവരുമെന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്. ബാറുകളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ പുനരധിവാസത്തിനും ബോധവത്കരണത്തിനും ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കുമായി മദ്യത്തിന്‍െറ വില്‍പന നികുതിക്ക് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്താനും തൊഴിലാളികളുടെ പുനരധിവാസത്തിന് എക്സൈസ് കമീഷണറുടെ അധ്യക്ഷതയില്‍ ഭരണസമിതി രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്. |
ഇന്ത്യന്‍ കള്ളനോട്ടുകളുമായി ദുബൈയില്‍ നാലുപേര്‍ പിടിയില്‍ Posted: 28 Aug 2014 12:03 AM PDT Image: ദുബൈ: 47 ലക്ഷം ഇന്ത്യന്‍ രൂപയുടെ കള്ളനോട്ടുകളുമായി നാല് ദക്ഷിണേഷ്യക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈ ദേര നായിഫിലെ വ്യാപാരിക്ക് നോട്ടുകള്‍ കൈമാറാന്‍ ശ്രമിക്കവെയാണ് ഇവരെ പിടികൂടിയതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. കള്ളനോട്ടുകളാണെന്ന് സംശയം തോന്നി വ്യാപാരി തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. |
അലിഗഢില്‍ ഒറ്റ രാത്രി കൊണ്ട് ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാക്കി Posted: 27 Aug 2014 11:40 PM PDT Image: അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഒറ്റ രാത്രി കൊണ്ട് ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാക്കി മാറ്റി. സെവന്ത് ഡേ അഡ്വന്‍റിസ്റ്റ് വിഭാഗത്തിലെ 72 പേരാണ് കൂട്ടത്തോടെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്. മുന്‍പ് ഹൈന്ദവരായിരുന്ന ഇവര്‍ 1995ലാണ് ക്രിസ്തു മതത്തിലേക്ക് മാറിയത്. അന്ന് പ്രാര്‍ഥനകള്‍ക്കായി ഉപയോഗിച്ചിരുന്ന പള്ളിയില്‍ ചൊവ്വാഴ്ച ശിവന്‍െറ ചിത്രം പതിച്ച് ശുദ്ധികലശം നടത്തിയാണ് ക്ഷേത്രമാക്കി മാറ്റിയത്. അലിഗഢില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അശ് റോയിലാണ് സംഭവം. എന്നാല്‍, സംഭവത്തെ ന്യായീകരിച്ച് സംഘ നേതാക്കള്‍ രംഗത്തെത്തി. അശ് റോയിലേത് മതപരിവര്‍ത്തനമല്ല, മാതൃ ഭവനത്തിലേക്ക് മടക്കം മാത്രമാണെന്ന് സംഘ പ്രചാരകനും അലിഗഢ് ധരണ്‍ ജാഗരണ്‍ പ്രമുഖുമായ ഖേം ചന്ദ്ര പറഞ്ഞു. തെറ്റുകള്‍ മനസിലാക്കി മടങ്ങിയവരെ ഞങ്ങള്‍ സ്വീകരിച്ചു. അവര്‍ തെറ്റ് തിരുത്തുകയാണ് ചെയ്തതെന്നും ഖേം ചന്ദ്ര വ്യക്തമാക്കി. അതേസമയം, മതപരിവര്‍ത്തന വാര്‍ത്ത പ്രദേശത്ത് സംഘര്‍ഷത്തിന് വഴിവെച്ചതായി പ്രാദേശിക രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. എന്നാല്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെങ്കിലും വേണ്ട പരിഗണന അവിടെ ലഭിച്ചില്ളെന്ന് പ്രദേശവാസിയായ അനില്‍ ഗൗര്‍ പറഞ്ഞു. |
മകനെതിരായ ആരോപണം കെട്ടിച്ചമച്ചത് -സദാനന്ദ ഗൗഡ Posted: 27 Aug 2014 10:56 PM PDT Image: കൊച്ചി: തന്‍െറ മകനെതിരെയുള്ള വിവാഹാരോപണം കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. താന്‍ കേന്ദ്രമന്ത്രിയായപ്പോഴാണ് ആരോപണം ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ട്. ആരായാലും നിയമം നിയമത്തിന്‍െറ വഴിക്ക് പോകും. മന്ത്രിയെന്ന നിലക്ക് തന്‍െറ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗൗഡ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ മകന്‍ കാര്‍ത്തിക് ഗൗഡയുമായി കഴിഞ്ഞ ജൂണ്‍ അഞ്ചിന് വിവാഹം കഴിഞ്ഞെന്ന് ആരോപിച്ച് കന്നഡ നടി മൈത്രിയ ഗൗഡ രംഗത്തുവന്നിരുന്നു. സ്വാതി എന്ന പെണ്‍കുട്ടിയുമായി ബുധനാഴ്ച കാര്‍ത്തികിന്‍െറ വിവാഹം നിശ്ചയിച്ചതോടെയാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. കാര്‍ത്തികിനോടൊപ്പമുള്ള ചിത്രവുമായാണ് മൈത്രിയ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രമാണിതെന്ന് കാര്‍ത്തികിന്‍െറ കുടുംബം പറഞ്ഞിരുന്നു. |
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്റൈന്‍ സന്ദര്‍ശിക്കും Posted: 27 Aug 2014 10:35 PM PDT Image: മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലെ ഉഭയകക്ഷി, വ്യപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗാമയി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്റൈന്‍ സന്ദര്‍ശിക്കും. |
ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം പുണ്യഭൂമിയില്‍ Posted: 27 Aug 2014 10:20 PM PDT Image: മദീന: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഒൗദ്യോഗിക ഹജ്ജ് സംഘം ബുധനാഴ്ച മദീനയില്‍ വിമാനമിറങ്ങി. രാവിലെ 7.35ന് എയര്‍ ഇന്ത്യയുടെ എ.ഐ 5001 വിമാനത്തില്‍ എത്തേണ്ടിയിരുന്ന ഹാജിമാര്‍ നാലര മണിക്കൂറോളം വൈകി ഉച്ചക്ക് പന്ത്രണ്ടിനാണ് മദീനയിലെ അമീര്‍ മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആദ്യമായി പുണ്യനഗരിയിലത്തെിയ ഇന്ത്യന്‍ ഹാജിമാരെ അംബാസഡര്‍ ഹാമിദലി റാവു, കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, മദീന ഹജ്ജ് മിഷന്‍ ഓഫിസര്‍ ഷുക്കൂര്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സൗദി ഹജ്ജ് മന്ത്രാലയത്തിന്‍െറയും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരും സ്വീകരിക്കാനത്തെിയിരുന്നു. ടെര്‍മിനലിന് പുറത്ത് മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളണ്ടിയര്‍മാര്‍ തീര്‍ഥാടകര്‍ക്ക് വെള്ളവും കാരക്കയും വിതരണം ചെയ്തു. 230 പേരാണ് ആദ്യസംഘത്തിലുണ്ടായിരുന്നത്. |
എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈത്ത് -മംഗലാപുരം സര്‍വീസ് പുനരാരംഭിക്കുന്നു Posted: 27 Aug 2014 10:09 PM PDT Image: കുവൈത്ത് സിറ്റി: ഈവര്‍ഷം തുടക്കത്തില്‍ നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ കുവൈത്ത്-മംഗലാപുരം സര്‍വീസ് പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 27ന് തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിലാണ് സര്‍വീസ് വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. |
യു.എസ് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് അമ്മയുടെ അഭ്യര്‍ഥന Posted: 27 Aug 2014 09:51 PM PDT Image: വാഷിങ്ടണ്‍: ഇറാഖില്‍ ബന്ദിയാക്കപ്പെട്ട മകനെ മോചിപ്പിക്കണമെന്ന് യു.എസ് മാധ്യമപ്രവര്‍ത്തകന്‍െറ അമ്മ ഷേര്‍ളി സുന്നി സായുധ വിഭാഗമായ ഐ.എസിനോട് അപേക്ഷിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ ഇസ് ലാമിക് സ്റ്റേറ്റ് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്ലോഫിന്‍െറ മോചനത്തിനായുള്ള അഭ്യര്‍ഥന. സ്വേച്ഛാധിപതികളില്‍ നിന്ന് മുസ് ലിംകള്‍ നേരിടുന്ന യാതനകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സ്റ്റീവന്‍ സോട്ട്ലോഫ് സഞ്ചരിച്ചതെന്നും മകനെ വിട്ടയക്കണമെന്നുമാണ് ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയോട് ഷേര്‍ളി വിഡിയോയിലൂടെ അഭ്യര്‍ഥിച്ചത്. മകനോട് കരുണ കാട്ടണമെന്നും അവനെ ശിക്ഷിക്കരുതെന്നും ഷേര്‍ളി വിഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നു. രണ്ട് വര്‍ഷമായി സുന്നി വിമതരുടെ പിടിയിലായിരുന്ന മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ തിയോ കര്‍ട്ടിസ് ചൊവ്വാഴ്ച വീട്ടിലെ ത്തിയിരുന്നു. അതേസമയം, സന്നദ്ധ സേവകയായ 26കാരിയെ സുന്നി വിമതര്‍ ബന്ധിയാക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജെയിംസ് ഫോളിയെ കൊലപ്പെടുത്തിയതിന്‍െറ വിഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ സുന്നി വിമത കേന്ദ്രങ്ങളില്‍ നടത്തിവന്ന വ്യോമാക്രമണം നിര്‍ത്തിവെക്കാന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉത്തരവിട്ടിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment