മദ്യ നിരോധത്തിനെതിരെ എന്‍.എസ്.എസ് Posted: 23 Aug 2014 12:26 AM PDT കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യ നിരോധത്തിനെതിരെ എന്‍.എസ്.എസ് രംഗത്ത്. കേരളത്തില്‍ സമ്പൂര്‍ണ മദ്യം നിരോധം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രായോഗികമല്ളെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇപ്പോഴത്തെ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രതിച്ഛായ നന്നാക്കാനുള്ള മത്സരമാണ് നടക്കുന്നത്. മദ്യ വര്‍ജനമാണ് കേരളത്തിന് ആവശ്യമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. |
കേരളത്തിലെ മദ്യ നിയന്ത്രണം ലോക മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത Posted: 22 Aug 2014 11:33 PM PDT ദുബൈ: കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ആഗോള മാധ്യമങ്ങളില്‍ വന്‍ കവറേജ്. കേരളത്തില്‍ മദ്യവില്‍പ്പന നിരോധിക്കുന്നു എന്ന തലക്കെട്ടില്‍ ബി.ബി.സി വെബ്സൈറ്റ് ഏഷ്യന്‍ വാര്‍ത്തകളുടെ ഹോം പേജില്‍ തന്നെയാണ് വാര്‍ത്ത അവതരിപ്പിച്ചത്. ഇന്ത്യയില്‍ പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തില്‍ മൂന്നില്‍ നില്‍ക്കുന്ന കേരളം 10 വര്‍ഷം കൊണ്ടു പൂര്‍ണമായ മദ്യ നിരോധമാണ് ലക്ഷ്യമിടുന്നതെന്ന പറയുന്ന വാര്‍ത്ത സര്‍ക്കാര്‍ തീരുമാനങ്ങള്‍ അക്കമിട്ട് നിരത്തുന്നുമുണ്ട്. നടന്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട മദ്യ പരസ്യത്തിന്‍െറ പോസ്റ്ററാണ് വാര്‍ത്തക്കൊപ്പം കൊടുത്തത്. കൂടാതെ തന്‍െറ മദ്യപാനത്തെക്കുറിച്ച് എഴുത്തുകാരന്‍ സക്കറിയയുമായി ബി.ബി.സിയുടെ ഇന്ത്യന്‍ ലേഖകന്‍ സൗതിക് ബിശ്വാസ് നടത്തിയ പ്രത്യേക അഭിമുഖവും അനുബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.ബി.സി ടെലിവിഷനും റേഡിയോയും കേരളത്തിലെ മദ്യ വില്‍പ്പന നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ മുഖ്യവാര്‍ത്തകളില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന ഖജനാവിലേക്ക് 20 ശതമാനം റവന്യൂ നല്‍കുന്ന മദ്യവില്‍പ്പന നിര്‍ത്തുന്നതുവഴിയുള്ള വരുമാന നഷ്ടം സര്‍ക്കാര്‍ എങ്ങിനെ നികത്തുമെന്ന് വ്യക്തമല്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്തയോട് അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാജ്യക്കാരായ നൂറുകണക്കിന് വായനക്കാരാണ് ബി.ബി.സി വെബ്സൈറ്റില്‍ അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിനോദ സഞ്ചാര സംസ്ഥാനമായ കേരളം മദ്യത്തിന്‍െറ വില്‍പ്പനയൂം ഉപയോഗവും നിരോധിക്കുന്നു എന്നാണ് ‘റേഡിയോ ആസ്ട്രേലിയ’ വെബ്സൈറ്റ് നല്‍കിയ തലക്കെട്ട്. ലണ്ടനില്‍ നിന്നുള്ള ‘ദ ടെലിഗ്രാഫ്’ ഏഷ്യ വിഭാഗത്തിലെ ആദ്യ വാര്‍ത്തയും കേരള സര്‍ക്കാര്‍ തീരുമാനമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്‍ സംസ്ഥാനം 10 വര്‍ഷംകൊണ്ട് പൂര്‍ണ മദ്യനിരോധത്തിലേക്ക് എന്നാണ് ബ്രിട്ടീഷ് വാര്‍ത്ത ഏജന്‍സിയായ ‘റോയിട്ടേഴ്സ്’ നല്‍കിയ തലക്കെട്ട്. ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.പിയും നല്ല പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ഇന്‍റര്‍നാഷണല്‍ ബിസിനസ് ടൈംസ്’ ഏഷ്യ-പസിഫിക് വിഭാഗത്തിലെ മുഖ്യ വാര്‍ത്തയായാണ് കേരള തീരുമാനം അവതരിപ്പിച്ചത്. കേരളത്തിലെ മദ്യപാനികള്‍ക്ക് അന്ത്യവിളി എന്നാണ് ദ വാള്‍ സ്ട്രീറ്റ് ജേണലി’ന്‍െറ തലക്കെട്ട്. അമേരിക്കയിലെ എ.ബി.സി ന്യൂസും വാര്‍ത്ത നല്‍കി. ഗള്‍ഫില്‍ നിന്നുള്ള പ്രമുഖ പത്രങ്ങളും വെബ്സൈറ്റുകളും പ്രധാന്യത്തോടെയാണ് കേരളത്തിലെ മദ്യ നിരോധ വാര്‍ത്ത നല്‍കിയിട്ടുള്ളത്. റഷ്യന്‍ പ്രസിദ്ധീകരണമായ ‘റിയനിവോസ്റ്റി’, മലേഷ്യന്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ ‘ബെര്‍നാമ, മലേഷ്യന്‍ ഡൈജസ്റ്റ്, ന്യൂ സ്ട്രൈറ്റ്സ് ടൈംസ് എന്നീ അന്താരാഷ്ട്ര സൈറ്റുകളും വാര്‍ത്ത നല്‍കി മദ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഹോങ്കോങില്‍ നിന്നുള്ള അന്താരാഷ്ട്ര മാഗസിനായ ‘ദ ഡ്രിങ്ക് ബിസിനസ്’ ഓണ്‍ലൈന്‍ പതിപ്പില്‍ ആദ്യ വാര്‍ത്തയായാണ് കേരള സര്‍ക്കാര്‍ തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. |
മദ്യനിരോധം: കേരളത്തിന്‍െറ തീരുമാനം തെറ്റെന്ന് ജസ്റ്റിസ് കട്ജു Posted: 22 Aug 2014 11:20 PM PDT ന്യൂഡല്‍ഹി: പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാര്‍ക്കണ്ഡേയ കട്ജു. കേരളത്തിന്‍െറ തീരുമാനം തെറ്റാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ കട്ജു ചൂണ്ടിക്കാട്ടി. മദ്യനിരോധം മൂലം സാധാരണക്കാരുടെ വ്യാജമദ്യ ഉപയോഗം കൂടുമെന്നും അതുവഴി മരണങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിക്കുമെന്നും കട്ജു തന്‍്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മദ്യ ഉപയോഗം കുറക്കാനുള്ള മാര്‍ഗം ബോധവത്ക്കരണമാണ്, നിരോധമല്ല. മദ്യ നിരോധം വിപരീത ഫലമുണ്ടാക്കും. 1920 ല്‍ അമേരിക്ക ഭരണഘടനാ ഭേദഗതിയിലൂടെ മദ്യനിരോധം കൊണ്ടു വന്നതാണ്. ഇതിന്‍്റെ ഫലമായി വ്യാജമദ്യ മാഫിയകളും മറ്റും സംഘടിത ക്രിമിനല്‍ സംഘങ്ങളും പെരുകുകയാണ് ചെയ്തത്. പന്നീട് മദ്യ നിരോധം യു.എസ് പിന്‍വലിക്കുകയായിരുന്നു. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയാറാവണമെന്നും കട്ജു പറഞ്ഞു. കട്ജുവിന്‍െറ ഫേസ്ബുക് പോസ്റ്റ്: |
മുത്തുകള്‍ മാറോടണച്ച് നാടിന്‍െറ മുത്തുകള്‍ തീരമണഞ്ഞു Posted: 22 Aug 2014 11:07 PM PDT കുവൈത്ത് സിറ്റി: സമുദ്രത്തിന്‍െറ അഗാധതയില്‍നിന്ന് മുങ്ങിയെടുത്ത മുത്തുകളെക്കാള്‍ തിളക്കം അവരുടെ മുഖത്തുണ്ടായിരുന്നു. കരയില്‍ അവരെ കണ്‍പാര്‍ത്തിരുന്നവരുടെ മുഖങ്ങളും നാടിന്‍െറ മുത്തുകളെ കണ്ടമാത്രയില്‍ പൂര്‍ണചന്ദ്രനെ പോലെ തെളിഞ്ഞപ്പോള്‍ സാല്‍മിയയിലെ കടല്‍ത്തീരത്ത് ആനന്ദച്ചാകരയായി. തങ്ങളുടെ ഉറ്റവരെ കണ്ടപ്പോള്‍ കരയില്‍ തടിച്ചുകൂടിയവരുടെ കണ്ണുകളില്‍നിന്ന് ആനന്ദമുത്തുകള്‍ ഉതിര്‍ന്നുവീണു. പഴമയുടെയും പാരമ്പര്യത്തിന്‍െറയും മാധുര്യം അനുഭവിച്ചറിയാന്‍ യുവതലമുറക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സാല്‍മിയ സീ സ്പോര്‍ട്സ് ക്ളബ് സംഘടിപ്പിക്കുന്ന വാര്‍ഷിക മുത്തുവാരല്‍ ഉത്സവത്തിന്‍െറ ഭാഗമായി കടലില്‍ മുത്തുതേടിപ്പോയവരുടെ ആഘോഷത്തില്‍ മുങ്ങിയ തിരിച്ചുവരവിനാണ് തീരം സാക്ഷ്യംവഹിച്ചത്. ഈമാസം 15നാണ് 11 പായ്ക്കപ്പലുകളിലായി 200 ഓളം യുവാക്കള്‍ ഖൈറാന്‍ ദ്വീപിലേക്ക് യാത്ര തിരിച്ചത്. കുവൈത്തികളെ കൂടാതെ ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നത്തെിയവരും സംഘത്തിലുണ്ടായിരുന്നു. പകല്‍ സമുദ്രത്തിന്‍െറ അഗാധതയിലേക്ക് ഊളിയിട്ട് മടിത്തട്ടില്‍ സൂക്ഷിച്ചുവെച്ച മുത്തുകള്‍ കൊത്തിയെടുത്ത ഇവര്‍ രാത്രിയില്‍ പാരമ്പര്യനൃത്തവും നാടന്‍പാട്ടുമൊക്കെയായി ഖൈറാന്‍ ദ്വീപില്‍ ആഘോഷരാവുകള്‍ തീര്‍ത്തു. ഒരാഴ്ച നീണ്ട കടല്‍വാസത്തിനൊടുവില്‍ കരയണഞ്ഞവരെ സ്വീകരിക്കാന്‍ ബന്ധുമിത്രാദികളൊക്കെയും സന്നിഹിതരായിരുന്നു. പഴമ മണക്കുന്ന നാടന്‍ പാട്ടിന്‍െറയും താളവാദ്യങ്ങളുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. ബന്ധുമിത്രാദികളും സുഹൃത്തുക്കളും ആലിംഗനത്തോടെ വരവേറ്റ യുവാക്കളെ വീരാരാധനയോടെയാണ് കരക്കാര്‍ നോക്കിക്കണ്ടത്. ഏഴു ദിവസം കൊടും ചൂട് അവഗണിച്ച് കടലില്‍ മുങ്ങി മുത്തുകള്‍ കണ്ടെടുത്തത് മാത്രമല്ല ഈ ആരാധനക്ക് അടിസ്ഥാനം. ആധുനികതയില്‍ അലിഞ്ഞെങ്കിലും എന്നും ഗൃഹാതുരത്വത്തോടെ മാത്രം നോക്കിക്കാണുന്ന പരമ്പരാഗത രീതികളിലേക്ക് കുറച്ചുദിവസങ്ങള്‍ മാത്രമാണെങ്കിലും മടങ്ങാന്‍ അവസരം ലഭിച്ചവര്‍ എന്നതുകൂടിയാണ് മുത്തുതേടിപ്പോയവരെ വീരന്മാരാക്കുന്നത്. എണ്ണയുടെ കണ്ടുപിടിത്തത്തിന് ശേഷമുണ്ടായ കുതിപ്പില്‍ എല്ലാവരാലും മറന്നുതുടങ്ങിയ പാരമ്പര്യതൊഴില്‍ ഉല്‍സവമാക്കി ആഘോഷിക്കാന്‍ തുടങ്ങിയത് കാല്‍ നൂറ്റാണ്ട് മുമ്പാണ്. എണ്ണക്കൊഴുപ്പിന് മുമ്പുള്ള കാലത്ത് കുവൈത്തികളുടെ മുഖ്യ വരുമാന സ്രോതസ്സായിരുന്നു കടലില്‍നിന്ന് മുങ്ങിയെടുക്കുന്ന മുത്തുകളുടെ വ്യാപാരം. കൃത്രിമ മുത്തുകള്‍ വിപണി കീഴടക്കുന്നതിന് മുമ്പുള്ള കാലത്ത് ഈ മുത്തുകള്‍ക്ക് വിപണിയില്‍ പ്രിയമേറെയായിരുന്നു. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ പ്രതിനിധിയായി തൊഴില്‍-സാമൂഹിക മന്ത്രി ഹിന്ദ് അല്‍സബീഹ് മുത്തുവാരാന്‍ പോയവരെ സ്വീകരിക്കാനത്തെിയിരുന്നു. യുവാക്കള്‍ കൊണ്ടുവന്ന മുത്തുകള്‍ മന്ത്രി കൗതുകത്തോടെ നോക്കുന്നത് കാണാമായിരുന്നു. മുങ്ങിയെടുത്ത മുത്തുകള്‍ യുവാക്കള്‍ പിന്നീട് അമീറിന് മുന്നില്‍ കാഴ്ചവെക്കും. |
വര്‍ണ വിസ്മയം തീര്‍ത്ത് ത്രിമാന അത്തപ്പൂക്കളം Posted: 22 Aug 2014 10:48 PM PDT മനാമ: ഒടുവില്‍ വര്‍ണം വിതറി ത്രിമാന അത്തപ്പൂക്കളം വിരിഞ്ഞു. രാവും പകലും നിരവധി പേരുടെ മനസ്സും കരവും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു വിസ്മയക്കാഴ്ചയായി. ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍െറ തുടക്കം അങ്ങനെ ബഹ്റൈന്‍ കേരളീയ സമാജം അങ്കണത്തില്‍ നവ്യാനുഭവം തീര്‍ത്തു. ‘ശ്രാവണ പൂപ്പൊലി’ എന്ന പേരില്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി ഒരുക്കിയ ത്രിമാന മെഗാ അത്തപ്പൂക്കളം – സംഘാടകര്‍ പ്രതീക്ഷിച്ചതിലും രണ്ടു മണിക്കൂര്‍ വൈകി പൂര്‍ത്തിയാകുമ്പോള്‍ മൂന്നൂറിലധികം സമാജം അംഗങ്ങളുടെയും നൂറോളം ചിത്ര ശില്‍പ കലാകാരന്മാരുടെയും വിയര്‍പ്പും അധ്വാനവും സാര്‍ഥകമായി. അനാമോര്‍ഫിക് മാതൃകയിലാണ് ത്രിമാന അത്തപ്പൂക്കളം ഒരുക്കിയത്. പൂക്കളവും കുടചൂടി നില്‍ക്കുന്ന മാവേലിയും ചിത്ര ശലഭങ്ങളുമെല്ലാം 32 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുള്ള പടുകൂറ്റന്‍ പൂക്കളത്തില്‍ നിറഞ്ഞു നിന്നു. കണക്കുകൂട്ടലുകള്‍ തെറ്റിയപ്പോള്‍ 100 ശതമാനവും പൂക്കള്‍ മാത്രം ഉപയോഗിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ളെങ്കിലും വെല്ലുവിളി നിറഞ്ഞ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിലെ ആശ്വാസം സംഘാടകരില്‍ പ്രകടമായി. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് പൂക്കളത്തിന് ആരംഭമായതെങ്കിലും വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്ന അംഗങ്ങളുമടക്കം മുന്നൂറോളം പേര്‍ വ്യാഴാഴ്ച വൈകീട്ട് മുതല്‍ പൂക്കള്‍ ഒരുക്കുന്നതിനായി ഓണപ്പാട്ടുകളും ആര്‍പ്പോ വിളികളുമായി സമാജത്തില്‍ ഒത്തുചേര്‍ന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിവരെ അവര്‍ പൂക്കളള്‍ മുറിക്കുന്ന തിരക്കിലായിരുന്നു. 450 കിലോഗ്രാം പൂക്കളുണ്ടായിരുന്നതിനാല്‍ ഇന്നലെ പൂക്കളം ഒരുക്കുന്നതിനിടയിലും അണിയറയില്‍ പൂക്കള്‍ മുറിച്ചുകൊണ്ടിരുന്നു. ആയുഷി സിസില്‍, റീമ നായര്‍ എന്നിവര്‍ ചേര്‍ന്ന്പൂക്കളത്തില്‍ ആദ്യ പൂവിട്ടു. ആമ്പല്‍, താമര, ചെമ്പകം, മുല്ല എന്നീ നാല് സംഘങ്ങള്‍ രൂപവത്കരിച്ചാണ് പൂക്കളം ഒരുക്കിയത്. ഓരോ ഗ്രൂപ്പിലും 25 പേര്‍ വീതം നൂറോളം പേര്‍ എട്ടു മണിക്കൂര്‍ സമയമെടുത്താണ് പൂക്കളം പൂര്‍ത്തിയാക്കിയത്. സമാജം ചിത്രകലാ ക്ളബ് അംഗങ്ങളും ബഹ്റൈനിലെ പ്രമുഖ ചിത്ര, ശില്‍പകാരന്മാരുമായ ധര്‍മരാജ്, ഹീര ജോസഫ്, ജഗദീഷ് ശിവന്‍, ഹരീഷ്മേനോന്‍, സുരേഷ് അയ്യമ്പള്ളി, ദിനേശ് മാവൂര്‍, റോഷിത്ത് കോടിയേരി, ജേക്കബ്, രമേഷ് പയ്യന്നൂര്‍ എന്നിവരാണ് പൂക്കളം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയത്. പൂക്കളം കാണുന്നതിനായി ഇന്നലെ വൈകുന്നേരം മുതല്‍ സൗദി അറേബ്യയില്‍ നിന്നടക്കം നിരവധി പേരാണ് സമാജത്തില്‍ എത്തിയത്. ഡോ. രവി പിള്ളയും പൂക്കളത്തിനു ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ത്രിമാന ദൃശ്യാനുഭവം ലഭിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ‘വ്യൂ പോയിന്‍റ്’ ഒരുക്കിയിരുന്നു. പൂക്കളം ഒരുക്കുന്നതിന്‍െറ തത്സമയ ദൃശ്യങ്ങള്‍ ‘ഗോപ്രോ’ എന്ന നൂതനമായ കാമറ ഉപയോഗിച്ച് സമാജം ഫോട്ടോഗ്രാഫി ക്ളബ്ബ് പകര്‍ത്തി. പൂക്കളുടെ ഗ്രാമമായ തമിഴ്നാട്ടിലെ തോവാളയില്‍ നിന്നാണ് പൂക്കള്‍ എത്തിച്ചത്. നേരത്തെ പൂക്കളത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം മാംഗ്ളൂര്‍ മലയാളി സമാജം മുന്‍ പ്രസിഡന്‍റ് പി.ആര്‍. സോമന്‍ നിര്‍വഹിച്ചു. സമാജം പ്രസിഡന്‍റ് ജി.കെ. നായര്‍, ജന. സെക്രട്ടറി മനോജ് മാത്യു, ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ കെ.എസ്. സജുകുമാര്‍, ഓണാഘോഷ കമ്മിറ്റി ജനറല്‍ കോര്‍ഡിനേറ്റര്‍ എസ്. ജയകുമാര്‍, സുധീര്‍ മേനോന്‍, വിപിന്‍ കുമാര്‍, സേതുമാധവന്‍ പൂയത്ത് സമാജം ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈ മാസം 28ന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഇന്നസെന്‍റ് എം.പി ഉദ്ഘാടനം ചെയ്യും. മുപ്പതോളം കലാകാരന്മാരാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കായി നാട്ടില്‍ നിന്നും എത്തുന്നത്. സാംസ്കാരിക ഘോഷയാത്രകള്‍, അത്തപ്പൂക്കള മത്സരം, തിരുവാതിര മത്സരം, പായസ മത്സരം എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. നൃത്ത സംഗീത വിരുന്നുകള്‍, നാടന്‍ പാട്ട്, ഗാനമേളകള്‍, നാടകങ്ങള്‍, ദൃശ്യാവിഷ്കാരങ്ങള്‍, നാടന്‍ കായിക മേളകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ ഒരു മാസമായി സമാജത്തില്‍ നടന്നു വരുന്നു. സെപ്തംബര്‍ 12ന് നടക്കുന്ന ഓണ സദ്യയോടെയാണ് ആഘോഷ പരിപാടികള്‍ സമാപിക്കുക. |
ഇറാഖില്‍ പള്ളിക്കു നേരെ ആക്രമണം: 73 മരണം Posted: 22 Aug 2014 10:44 PM PDT ബഗ്ദാദ്: ഇറാഖില്‍ സായുധ ശിയ വിഭാഗം പള്ളിയില്‍ നടത്തിയ ആക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ ദിയാലയില്‍ സുന്നി വിഭാഗത്തിന്‍െറ പള്ളിയിലാണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ശിയ സായുധ വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന പരിപാടിക്കെതിരെ നടന്ന ബോംബാക്രമണത്തിന് പ്രതികാരമായാണ് പള്ളിയിലെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുര്‍ദുകളെയും സുന്നികളെയും ഉള്‍പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാനും സമാധാനം പുന:സ്ഥാപിക്കാനും നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പള്ളിയില്‍ ആക്രമണമുണ്ടായത്. ബാഗ്ദാദില്‍ നിന്ന് 120 കിലോ മീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ദിയാല. ആക്രമണത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ നിന്ന് സുന്നി വിഭാഗം പിന്മാറി. പള്ളിയില്‍ നടന്ന ആക്രമണത്തെ നിയുക്ത പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അപലപിച്ചു. സാധാരണക്കാരുടെയും പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ടിരുന്നവരുടെയും നേര്‍ക്ക് നടന്ന ആക്രമണത്തെ അംഗീകരിക്കാനാവില്ല. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും രാജ്യത്തെ ചുഷണം ചെയ്യാനും ശ്രമിക്കുന്ന ശത്രുക്കളുടെ നടപടിയെ കരുതിയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. |
ഐ.എന്‍.എസ് കമോര്‍ത്ത കമ്മീഷന്‍ ചെയ്തു Posted: 22 Aug 2014 10:40 PM PDT വിശാഖപട്ടണം: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതും ചാര അന്തര്‍വാഹിനി ആക്രമണത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കമോര്‍ത്ത കമ്മീഷന്‍ ചെയ്തു. വിശാഖപട്ടണം ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ് റ്റ് ലിയാണ് യുദ്ധക്കപ്പല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. പ്രതിരോധ സംവിധാനങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കുന്ന കാര്യത്തില്‍ രാജ്യം ബഹുദൂരം മുന്നിലാണെന്ന് അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു. രാജ്യത്തെ ദീര്‍ഘകാലം സേവിക്കാനുള്ള ശേഷി ഐ.എന്‍.എസ് കമോര്‍ത്തക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ സ്ഥാപനമായ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബിള്‍ഡേഴ്സ് ആന്‍റ് എന്‍ജിനീയേഴ്സ് (ജി.ആര്‍.എസ്.ഇ) ആണ് കപ്പല്‍ നിര്‍മിച്ചത്. ആയുധ സംവിധാനങ്ങള്‍ തദ്ദേശീയമായി നിര്‍മിച്ച രാജ്യത്തെ ആദ്യ നാവിക കപ്പലാണ് ഐ.എന്‍.എസ് കമോര്‍ത്ത. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡി.വി.ഡി) ആണ് കപ്പല്‍ രൂപകല്‍പന ചെയ്തത്. ഹ്രസ്വ ദൂര ഭൂതല-വ്യോമ മിസൈല്‍ (എസ്.എ.എം), ആക്ടീവ് ടൗവ്ഡ് അറെ ഡികോയ് സിസ്റ്റം (എ.ടി.ഡി.എസ്), റോക്കറ്റ് ലോഞ്ചര്‍ എന്നിവയടക്കം പുതുതലമുറ സംവിധാനങ്ങള്‍ കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഹെലികോപ്റ്റര്‍ വഹിക്കാനുള്ള ശേഷിയും ഐ.എന്‍.എസ് കമോര്‍ത്തക്കുണ്ട്. |
റയലിനെ തകര്‍ത്ത് അത്‌ലറ്റിക്കോ മഡ്രിഡിന് സ്പാനിഷ് സൂപ്പര്‍ കപ്പ് Posted: 22 Aug 2014 10:37 PM PDT മഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം അത്ലറ്റികോ മഡ്രിഡിന്. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റയല്‍ മഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് അത്ലറ്റികോ മഡ്രിഡ് കിരീടം നേടിയത്. വെള്ളിയാഴ്ച നടന്ന രണ്ടാംപാദ മത്സരത്തില്‍ മരിയോ മന്‍സൂക്കിയാണ് അത്ലറ്റികോയുടെ വിജയഗോള്‍ നേടിയത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഇരുടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു. കളി തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ അത്ലറ്റികോ ഗോള്‍ നേടി. ഗോാള്‍ മടക്കാന്‍ റയല്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അത്ലറ്റികോ പ്രതിരോധം മറികടക്കാനായില്ല. റയലിന്‍െറ ജെയിംസ് റൊഡ്രിഗസിന് ലഭിച്ച രണ്ടു ഗോള്‍ അവസരങ്ങള്‍ ബാറില്‍ തട്ടി പുറത്തേക്ക് പോയി. സൂപ്പര്‍ താരങ്ങളടങ്ങിയ റയല്‍ ടീം നിരവധി മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്. മുന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ജന്‍റീനന്‍ താരം ഏഞ്ചല്‍ ഡി മരിയയെ പുറത്തിരുത്തി. പരിക്കേറ്റ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും സൈഡ് ബഞ്ചിലിരുത്തിയാണ് റയല്‍ ഇറങ്ങിയത്. കളിയുടെ ആദ്യ പകുതിക്കിടെ മുഖത്ത് പരിക്കേറ്റ താരത്തിനെ തിരിച്ചിറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മോശമായി പെരുമാറിയ അത്ലറ്റിക്കോയുടെ പരിശീലകന്‍ ഡീഗോ സിമിയോണിയെ റഫറി സ്റ്റേഡിയത്തില്‍നിന്ന് പുറത്താക്കി. കളിയുടെ അവസാന സമയങ്ങളില്‍ ഇരു ടീമുകളും വന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലത്തൊനായില്ല. റയല്‍ മഡ്രിഡിനെതിരെ 15 വര്‍ഷത്തിന് ശേഷം നേടുന്ന ജയം അത്ലറ്റികോ പരിശീലകന്‍ സിമിയോണയുടെ തന്ത്രങ്ങളുടെ വിജയമാണ്. സ്പാനിഷ് ലീഗ് പുതിയ സീസണ്‍ ഇന്ന് തുടങ്ങാനിരിക്കെ സൂപ്പര്‍ കപ്പിലെ തോല്‍വി റയലിന് തിരിച്ചടിയാണ്. |
മഴ കനത്തു; നഗരം വെള്ളപ്പൊക്കത്തില്‍ Posted: 22 Aug 2014 10:21 PM PDT തിരുവനന്തപുരം: കോടികള്‍ മുടക്കുമുതലുള്ള പദ്ധതികളുടെ പ്രഖ്യാപനം തുടരുമ്പോഴും നഗരവാസികളുടെ ദയനീയാവസ്ഥ തുടര്‍ക്കഥയാകുന്നു. വര്‍ഷങ്ങളായി മഴ കനത്താല്‍ സര്‍വതും നഷ്ടമാകുന്ന കുര്യാത്തി കാവേരി ഗാര്‍ഡന്‍സ്, ഗംഗനഗര്‍, യമുന നഗര്‍, കരിമഠം കോളനിക്കാര്‍ക്ക് ഇത്തവണയും ഇരട്ടി ദുരിതം. പ്രധാന റോഡുകള്‍ പലതും വെള്ളത്തിനടിയിലായതോടെ നഗരത്തിലിറങ്ങുന്നതുതന്നെ ദുഷ്കരമാണിവര്‍ക്ക്. കനത്ത മഴയില്‍ ജലം ഇരച്ചുകയറിയതോടെ കുര്യാത്തി, കിള്ളിപ്പാലം, അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡുകള്‍ വെള്ളത്തിനടിയിലായി. കരിമഠം കോളനി കൂടാതെ, ഗംഗനഗര്‍, യമുന നഗര്‍, കാവേരി ഗാര്‍ഡന്‍സ്, ചാല പമ്പ് ഹൗസ് റോഡ് എന്നിവിടങ്ങളിലെ റോഡും വീടുകളും വെള്ളത്തിലാണ്. അട്ടക്കുളങ്ങര, കിള്ളിപ്പാലം റോഡില്‍ മാലിന്യ നിക്ഷേപകേന്ദ്രം ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ മലിനജലം കൂടി ഒഴുകിയത്തെിയതോടെ പുറത്തിറങ്ങാന്‍ സാധിക്കാത്തത്ര ദുരിതത്തിലാണ് നാട്ടുകാര്‍. ഈ ഭാഗത്തെ റോഡുകളിലൂടെയുള്ള യാത്രയും തടസ്സപ്പെട്ടു. ഇതോടെ പകര്‍ച്ചവ്യാധി പേടിയിലുമാണ് പ്രദേശവാസികള്‍. കുര്യാത്തി, അട്ടക്കുളങ്ങര ഭാഗത്തെയും കിള്ളിയാര്‍ തീരത്തെയും വെള്ളക്കെട്ട് തടയാന്‍ പദ്ധതിവരുന്നതായി പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. മഴ വിതക്കുന്ന ദുരിതത്തിന് അറുതിയില്ലാതായതോടെ വെള്ളിയാഴ്ച രാത്രി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അട്ടക്കുളങ്ങര- കിള്ളിപ്പാലം റോഡില്‍ ഉപരോധത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ടു.ഫോണിലൂടെ പ്രതിഷേധക്കാരുമായി ബന്ധപ്പെട്ട കലക്ടര്‍ ശനിയാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടി എടുക്കുമെന്ന് ഉറപ്പുനല്‍കിയതിനത്തെുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. ആമയിഴഞ്ചാന്‍, കരിയല്‍ തോടുകളുടെ ഒഴുക്ക് തടസ്സപ്പെട്ടുകിടക്കുന്നതാണ് നഗരത്തിലെ മറ്റ് ഭാഗങ്ങളെ വെള്ളത്തിലാക്കിയത്. മഴ ശക്തമായപ്പോള്‍ വേളി ഭാഗത്തെ പൊഴി മുറിക്കണമെന്ന ആവശ്യം നടപ്പാക്കിയില്ളെന്നും ആരോപണമുണ്ടായി. അട്ടക്കുളങ്ങര-കിള്ളിപ്പാലം, കുര്യാത്തി എല്‍.പി.എസ് റോഡുകളില്‍ കിലോമീറ്ററുകളോളം വെള്ളം കെട്ടിക്കിടന്നതിനാല്‍ രാവിലെ മുതല്‍ വന്‍ ഗതാഗതക്കുരുക്കായിരുന്നു. മഴക്കൊപ്പം നഗരത്തില്‍ ചില ഭാഗങ്ങളില്‍ മരങ്ങള്‍ വീണു. പൂജപ്പുരയില്‍ വീടിന് മുകളില്‍ മരം വീണു. നന്ദാവനത്ത് റോഡില്‍ മരംവീണത് ഗതാഗതം തടസ്സപ്പെടുത്തി. ലക്ഷങ്ങള്‍ മുടക്കി ഓടനിര്‍മാണം നടത്തിയിട്ടും മുട്ടത്തറ-മണക്കാട് റോഡ് വെള്ളത്തിലായി. വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി 40 ലക്ഷത്തോളം രൂപ ചെലവില്‍ ഓട നിര്‍മാണംനടത്തിയ റോഡ് വീണ്ടും തോടായതോടെ ജനം ദുരിതത്തിലായി. കഴിഞ്ഞദിവസം തകര്‍ത്ത് പെയ്ത മഴയില്‍ ഈ റോഡില്‍ പലഭാഗത്തും വെള്ളക്കെട്ട് രൂക്ഷമായി തുടര്‍ന്നതിനാല്‍ യാത്രക്കാര്‍ നീന്തിക്കയറേണ്ട അവസ്ഥയിലായി. വര്‍ഷങ്ങളായി തുടരുന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇത്രയധികം തുക മുടക്കി പൊതുമരാമത്ത് വകുപ്പ് ഓടനിര്‍മാണം നടത്തിയത്. മുട്ടത്തറ ജി.കെ. ജങ്ഷന്‍ മുതല്‍ മുക്കോലക്കല്‍ ഭാഗം വരെയാണ് ഓട വിപുലീകരിച്ചത്. മഴവെള്ളം സമീപത്തെ കരിയല്‍ തോടിലേക്ക് ഒഴുക്കാനായിരുന്നു പദ്ധതി. ദിവസങ്ങള്‍ക്ക് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കി മന്ത്രിക്ക് അഭിനന്ദന ഫ്ളക്സുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ മുമ്പത്തെക്കാള്‍ വെള്ളംകെട്ടി റോഡ് യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയായതോടെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കരിയല്‍ തോടിന്‍െറ ഒഴുക്ക് മാലിന്യം നിറഞ്ഞ് തടസ്സപ്പെട്ടതാണ് ഈ അവസ്ഥക്ക് കാരണമായതെന്ന് കൗണ്‍സിലര്‍ വിജയകുമാര്‍ പറയുന്നു. പദ്ധതി പ്രയോജനകരമാക്കാന്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വെള്ളറട: വെള്ളറട മേഖലയില്‍ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി. കാരാത്തുവിളയില്‍ മണികണ്ഠന്‍െറ ശാലോം ഹൗസാണ് മുങ്ങിയത്. പ്രദേശത്തെ നിരവധി കൃഷിയിടങ്ങളും വെള്ളത്തിലായി. പ്രധാന റോഡുകളും മുങ്ങിയിട്ടുണ്ട്. തേക്കുപാറ സി.എസ്.ഐ പള്ളിക്ക് സമീപം ചെറിയരീതിയില്‍ ഉരുള്‍പൊട്ടി. നഷ്ടത്തിന്‍െറ കണക്ക് വ്യക്തമായിട്ടില്ല. മഴ വെള്ളിയാഴ്ച പ്രദേശത്ത് തകര്‍ക്കുകയാണ്. പൂവാര്‍: പുല്ലുവിള-ബീച്ച് റോഡ് വെള്ളക്കെട്ടിലായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തുടര്‍ച്ചയായ മഴയെ തുടര്‍ന്നാണ് റോഡും സമീപപ്രദേശങ്ങളും വെള്ളക്കെട്ടിലായത്. സമീപത്തെ വീടുകളും വെള്ളക്കെട്ടിലാണ്. ഒരടി പൊക്കത്തില്‍ വെള്ളക്കെട്ടുണ്ട്. പുല്ലുവിള മുതല്‍ കല്ലുമുക്കുവരെയുള്ള പ്രദേശങ്ങളാണ് വെള്ളക്കെട്ടിന്‍െറ ഭീഷണിയിലാകുന്നത്. ഓട സംവിധാനത്തിന്‍െറ അഭാവമാണ് കാരണം. ബീച്ച് റോഡ് നിര്‍മാണത്തിലെ അപാകതയാണ് പ്രദേശം വെള്ളത്തിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിനടിയിലൂടെ കടയിലേക്ക് വെള്ളം ഒലിച്ചുപോകാന്‍ സംവിധാനമില്ല. തുടര്‍ച്ചയായി മഴ പെയ്താല്‍ വീടുകള്‍ ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് പോകുന്നത് സ്ഥിരം കാഴ്ചയാണ്. ഊരൂട്ടമ്പലം: ബാലരാമപുരം-കാട്ടാക്കട റോഡില്‍ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ് മഴ വന്നാല്‍ കുളമാകുന്ന സ്ഥിതിയാണ്. കുഴികളില്‍ ഇരുചക്രവാഹനങ്ങളുള്‍പ്പെടെ അപകടത്തില്‍പെടുന്നതും നിത്യസംഭവമായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന മലയോര പാതയിലാണ് ദുരവസ്ഥ തുടരുന്നത്. ഒരു മാസത്തിനിടെ നിരവധി പേരാണ് അപകടത്തില്‍പെട്ടത്. റോഡിലെ കുഴിയും വെള്ളക്കെട്ടും അടിയന്തരമായി പരിഹരിച്ചില്ളെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു. |
മഴ കനത്തു; കിഴക്കന്‍ മേഖലയില്‍ വ്യാപകനാശം Posted: 22 Aug 2014 10:17 PM PDT പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ മഴ ശക്തി പ്രാപിച്ചതോടെ ഗ്രാമീണ റോഡുകളും ഏക്കറുകണക്കിന് കൃഷിഭൂമിയും വെള്ളത്തിനടിയിലായി. വ്യാഴാഴ്ച പുലര്‍ച്ചെ ആരംഭിച്ച മഴ വെള്ളിയാഴ്ച വൈകിയും തുടരുകയാണ്. ഓണവിപണി ലക്ഷ്യമിട്ടുള്ള കാര്‍ഷിക വിളകള്‍ മിക്കതും വെള്ളത്തിനടിയിലായത് കര്‍ഷകരെ ദുരിതത്തിലാക്കി. കറവൂര്‍, പെരുന്തോയില്‍, മഹാദേവര്‍മണ്‍, വലിയകാവ്, കുടമുക്ക് എന്നീ പ്രദേശങ്ങളാണ് നിലക്കാതെ പെയ്യുന്ന മഴയില്‍ വെള്ളത്തിലായത്. ഗ്രാമീണ പാതകള്‍ മിക്കതും വെള്ളത്തിനടിയിലായി. വനമേഖലയിലെ നീരുറവകളില്‍നിന്നുള്ള ജലവും ചെറുതോടുകളും ഓടകളും കവിഞ്ഞൊഴുകിയതും ഗ്രാമീണ പാതകളിലൂടെ യാത്ര ദുഷ്കരമാക്കി. പെരുന്തോയില്‍ സ്വദേശികളായ മണികണ്ഠന്‍, റെജി, സത്യന്‍ എന്നിവരുടെ കാര്‍ഷിക വിളകള്‍ പൂര്‍ണമായും നശിച്ചു. പുനലൂര്‍: കഴുതുരുട്ടിയില്‍ മരം പിഴുതുവീണ് ദേശീയപാത 744ല്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പുനലൂര്‍ കോവളംകുന്നില്‍ അലിഫ് മന്‍സിലില്‍ അക്ബറിന്‍െറ വീട് മതിലിടിഞ്ഞുവീണ് തകര്‍ന്നു. പിറവന്തൂര്‍ വന്മളയില്‍ വെള്ളം കയറിയതിനാല്‍ മുക്കടവ് തോടിന് സമീപമുള്ള പല കുടുംബങ്ങളും മാറി താമസിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ഉച്ചക്കുശേഷം തുലാവര്‍ഷ പ്രതീതിയില്‍ ഇടിമിന്നലോടെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. പുനലൂരിലടക്കം ഐക്കരക്കോണം, കക്കോട് ഭാഗങ്ങളില്‍ താഴ്ന്നയിടങ്ങളില്‍ വെള്ളംകയറി.കഴുതുരുട്ടിയില്‍ വൈകീട്ട് അഞ്ചോടെയാണ് പാതക്കുകുറുകെ മരം വീണത്. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഗതാഗതം പുനരാരംഭിച്ചത്. |
No comments:
Post a Comment