സചിനും രേഖയും രാജ്യസഭയിലെത്തണം -ഉപാധ്യക്ഷന്‍ Madhyamam News Feeds |
- സചിനും രേഖയും രാജ്യസഭയിലെത്തണം -ഉപാധ്യക്ഷന്‍
- ബെന്നറ്റ് വിവാദം: വെഞ്ഞാറമൂട് ശശിയെ മാറ്റിയേക്കും
- അമിത്ഷായുടെ അധ്യക്ഷപദവിക്ക് ദേശീയ കൗണ്‍സിലിന്‍െറ അംഗീകാരം
- എസ്.എം.എസ് അയച്ച് വിളക്കണക്കാം; വൈദ്യുതിയില്ലാതെ വെള്ളം പമ്പ് ചെയ്യാം
- മൂക്കുന്നിമലയില്‍ വിജിലന്‍സ് റെയ്ഡ്
- സംരക്ഷിക്കാന്‍ ആളില്ല; വയോധിക പൊലീസില്‍ അഭയം തേടി
- ജസ്വന്ത് സിങ്ങിന്റെ നില അതീവ ഗുരുതരം
- ഓണം വരുംമുമ്പ് വില കുതിക്കുന്നു
- ഉത്തര്‍പ്രദേശിലെ കലാപങ്ങള്‍ ആസൂത്രിതം -രാഹുല്‍ ഗാന്ധി
- പ്ളസ്ടു കോഴ: കെ.പി.സി.സി തീരുമാനം സ്വാഗതാര്‍ഹമെന്ന് എം.ഇ.എസ്
സചിനും രേഖയും രാജ്യസഭയിലെത്തണം -ഉപാധ്യക്ഷന്‍ Posted: 09 Aug 2014 12:56 AM PDT Image: കൊച്ചി: സചിന്‍ ടെന്‍ഡുല്‍ക്കറും നടി രേഖയും രാജ്യസഭയിലെത്തി സഭാനടപടികളില്‍ പങ്കെടുക്കണമെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. താരങ്ങള്‍ക്ക് നല്‍കിയ ആദരമാണ് എം.പി സ്ഥാനം. ആ ആദരവ് തിരിച്ചും നല്‍കണം. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ ഇരുവരും സഭയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുര്യന്‍ പറഞ്ഞു. സി.പി.എം നേതാവ് പി. രാജീവാണ് രേഖയും സചിനും തുടര്‍ച്ചയായി ഹാജരാവാത്ത കാര്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സത്യപ്രതിജ്ഞ ചെയ്തശേഷം സചിന്‍ മൂന്നു ദിവസവും രേഖ ഏഴു ദിവസവുമാണ് സഭയില്‍ ഹാജരായതെന്ന് രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇരുവരും സഭാചട്ടം ലംഘിച്ചിട്ടില്ലെന്ന് കുര്യന്‍ നേരത്തെ അറിയിച്ചിരുന്നു. 60 ദിവസത്തില്‍ കൂടുതല്‍ സഭയില്‍ ഹാജരാകാതിരുന്നാല്‍ മാത്രമേ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കുര്യന്‍ വ്യക്തമാക്കിയിരുന്നു. |
ബെന്നറ്റ് വിവാദം: വെഞ്ഞാറമൂട് ശശിയെ മാറ്റിയേക്കും Posted: 08 Aug 2014 11:31 PM PDT Image: തിരുവനന്തപുരം: ലോക്സഭാ സീറ്റില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയ വിഷയത്തില്‍ സി.പി.ഐ അച്ചടക്ക നടപടിയിലേക്ക് കടക്കുന്നു. ആരോപണവിധേയനായ വെഞ്ഞാറമൂട് ശശിയെ തിരുവനന്തപും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയേക്കും. ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായെന്ന് സൂചന. അന്തിമ തീരുമാനം സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിന്‍െറ ശിപാര്‍ശ പ്രകാരം സംസ്ഥാന കൗണ്‍സില്‍ യോഗം കൈക്കൊള്ളും. കൂടാതെ വിവാദത്തില്‍ ഉള്‍പ്പെട്ട മറ്റ് നേതാക്കള്‍ക്കെതിരെയും സംസ്ഥാന കൗണ്‍സിലില്‍ നടപടിയുണ്ടാകും. പേയ്മെന്‍റ് സീറ്റ് വിവാദത്തിലും സ്ഥാനാര്‍ഥിയില്‍ നിന്ന് കോടികളുടെ ഫണ്ട് വാങ്ങിയ സംഭവത്തിലും വലിയ വിമര്‍ശങ്ങളാണ് സി.പി.ഐക്കുള്ളില്‍ ഉണ്ടായത്. വെഞ്ഞാറമൂട് ശശിയെ കൂടാതെ ദേശീയ നിര്‍വാഹക സമിതിയംഗം സി. ദിവാകരന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. രാമചന്ദ്രന്‍ നായര്‍ എന്നിവരെയാണ് ബെനറ്റിന്‍െറ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് അന്വേഷണ കമീഷന്‍ ‘പ്രതിസ്ഥാനത്ത്’ നിര്‍ത്തുന്നത്. |
അമിത്ഷായുടെ അധ്യക്ഷപദവിക്ക് ദേശീയ കൗണ്‍സിലിന്‍െറ അംഗീകാരം Posted: 08 Aug 2014 11:23 PM PDT Image: ന്യൂഡല്‍ഹി: അമിത്ഷായെ ബി.ജെ.പി അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കി. നേരത്തെ പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡാണ് അമിത്ഷായെ ബി.ജെ.പി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ജവഹര്‍ലാല്‍ നെഹ് റു സ്റ്റേഡിയത്തില്‍ തുടങ്ങിയ യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അമിത്ഷാ പതാക ഉയര്‍ത്തി. ബി.ജെ.പിയെ വിജയിപ്പിച്ചത് ഗുജറാത്ത് മാതൃകയാണെന്നും മോദിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് പാവപ്പെട്ടവരെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചതെന്നും ബി.ജെ.പി പ്രസിഡന്‍റ് പറഞ്ഞു. ഇന്ന് ചേരുന്ന പാര്‍ട്ടി കൗണ്‍സിലിന്‍െറ പ്രധാന അജണ്ടയായിരുന്നു അമിത്ഷായുടെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കുക എന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യത്തെ ദേശീയ കൗണ്‍സിലാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി, എല്‍.കെ അദ്വാനി, രാജ്നാഥ് സിങ്, മുരളി മനോഹര്‍ ജോഷി, അരുണ്‍ ജെയ്റ്റ്ലി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. |
എസ്.എം.എസ് അയച്ച് വിളക്കണക്കാം; വൈദ്യുതിയില്ലാതെ വെള്ളം പമ്പ് ചെയ്യാം Posted: 08 Aug 2014 11:11 PM PDT കൊല്ലം: വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഫാനോ ലൈറ്റോ ഓഫാക്കാന്‍ മറന്നകാര്യം ഓര്‍ത്തതെങ്കില്‍ വിഷമിക്കേണ്ട. ഒരു എസ്.എം.എസിന്‍െറ കാര്യമേയുള്ളൂ, ഫാന്‍ തനിയേ നില്‍ക്കും, വിളക്കും കെടും. എത്ര കിലോമീറ്റര്‍ ദൂരെയാണെങ്കിലും ശരി. സംവിധാനം പ്രവര്‍ത്തിക്കും,റെയിഞ്ചുണ്ടായാല്‍ മാത്രം മതി. ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ നടന്ന ഇന്‍സ്പെയര്‍ ശാസ്ത്ര മേളയിലാണ് കോവില്‍ത്തോട്ടം ലൂര്‍ദ് മാത എച്ച്.എസ്.എസിലെ പത്താം ക്ളാസുകാരി എം.അതുല്യ ഈ ശാസ്ത്രവിസ്മയം പരിചയപ്പെടുത്തിയത്. ലൈറ്റ് ഇടുന്നതും ഇതുപോലെ എസ്.എം.എസ്. അയച്ചാല്‍ മതിയാകും. 239 വോള്‍ട്ട് വരെയുള്ള എല്ലാ ഉപകരണങ്ങളിലും ഈ മെസേജിങ് സംവിധാനം ഘടിപ്പിക്കാനാകുമെന്ന് അതുല്യ പറയുന്നു. പ്രദര്‍ശനം കാണാനത്തെുന്നവര്‍ക്ക് അവരവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലൈറ്റ് ഇടാനും കെടുത്താനും അവസരം നല്‍കിയാണ് ഈ കൊച്ചു ശാസ്ത്രജ്ഞ തന്‍െറ കണ്ടത്തെല്‍ വിശദീകരിക്കുന്നത്. മൊബൈലിലെ 'ഹാഷ് 1 ഹാഷ്' എന്ന കോഡാണ് ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ എസ്.എം.എസ് ചെയ്യേണ്ടത്. 'ഹാഷ് സീറോ ഹാഷ്' എന്ന കോഡ് അയച്ചാല്‍ ഉപകരണത്തിന്‍െറ പ്രവര്‍ത്തനം നിലക്കും. കോഡ് താല്‍ക്കാലികമായി ക്രമീകരിച്ചതാണ്. പാസ്വേഡ് മാറ്റുന്നത് പോലെ ഈ കോഡും ഇഷ്ടാനുസാരം മാറ്റാം. സിം അടക്കം ഉള്‍പ്പെടുന്ന സംവിധാനം ഇലക്ട്രിക് ഉപകരണത്തില്‍ ഘടിപ്പിച്ചാണ് ഈ ക്രമീകരണം പ്രവര്‍ത്തിക്കുന്നത്. |
മൂക്കുന്നിമലയില്‍ വിജിലന്‍സ് റെയ്ഡ് Posted: 08 Aug 2014 11:06 PM PDT നേമം: മൂക്കുന്നിമലയില്‍ വിജിലന്‍സ് വിഭാഗത്തിന്‍െറ മിന്നല്‍ റെയ്ഡ്. കനത്ത മഴയിലും തുടര്‍ന്ന റെയ്ഡില്‍ ക്വാറി തൊഴിലാളികളുടെ പ്രതിഷേധം. കനത്ത പൊലീസ് ബന്തവസില്‍ ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്കൊപ്പം ഉച്ചവരെ റെയ്ഡ് തുടര്‍ന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മടങ്ങി. |
സംരക്ഷിക്കാന്‍ ആളില്ല; വയോധിക പൊലീസില്‍ അഭയം തേടി Posted: 08 Aug 2014 10:58 PM PDT ഗുരുവായൂര്‍: സംരക്ഷിക്കാന്‍ ആളില്ലാത്തതിനത്തെുടര്‍ന്ന് ഗുരുവായൂരിലത്തെിയ വയോധിക ഒടുവില്‍ പൊലീസില്‍ അഭയം തേടി. |
ജസ്വന്ത് സിങ്ങിന്റെ നില അതീവ ഗുരുതരം Posted: 08 Aug 2014 10:54 PM PDT Image: ന്യൂഡല്‍ഹി: രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങിന്‍െറ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. സൈനിക ആശുപത്രിയിലെ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ജസ്വന്ത് കൃത്രിമ സംവിധാനത്തിന്‍െറ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ന്യൂറോസര്‍ജന്‍െറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ജസ്വന്തിനെ നിരീക്ഷിക്കുന്നത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ജസ്വന്ത് ഇപ്പോള്‍ "കോമ" അവസ്ഥയിലാണെന്നും ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, രാജ്നാഥ് സിങ് എന്നിവര്‍ വെള്ളിയാഴ്ച ജസ്വന്തിനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് 76കാരനായ ജസ്വന്തിന് തലക്കു ഗുരുതര പരിക്കേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ ജസ്വന്ത് സ്വതന്ത്രനായി മത്സരിച്ചിരുന്നു. തുടര്‍ന്ന് അച്ചടക്കലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. വാജ്പേയി മന്ത്രിസഭയില്‍ വിദേശ, ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. |
ഓണം വരുംമുമ്പ് വില കുതിക്കുന്നു Posted: 08 Aug 2014 10:51 PM PDT പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില. ഇതോടെ ഇത്തവണത്തെ ഓണസദ്യ കയ്പേറിയതാകും. കണ്‍സ്യൂമര്‍ ഫെഡ്, സപൈ്ളകോ ഒൗട്ട്ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി 30 ശതമാനമായി വെട്ടിക്കുറച്ചതോടെ പൊതുവിപണിയില്‍ വ്യാപാരികള്‍ തീക്കൊള്ള ആരംഭിച്ചു. അരി, വെളിച്ചെണ്ണ ഉള്‍പ്പെടെ മിക്ക സാധനങ്ങള്‍ക്കും വിപണിയില്‍ വില കുത്തനെ കൂട്ടി. കണ്‍സ്യൂമര്‍ ഫെഡിന്‍െറയും സപൈ്ളകോയുടെയും സബ്സിഡി 30 ശതമാനമായി സര്‍ക്കാര്‍ നിജപ്പെടുത്തിയതാണ് അവശ്യസാധനവില കുതിച്ചുയരാന്‍ ഇടയായത്. നാലിനം അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, വന്‍പയര്‍, തുവര, ഉഴുന്ന്, മുളക്, മല്ലി തുടങ്ങി 13 ഇനങ്ങളുടെ സബ്സിഡി കുറച്ചതോടെ സപൈ്ളകോ, കണ്‍സ്യൂമര്‍ ഫെഡ് ഒൗട്ട്ലെറ്റുകളില്‍ ഇവയ്ക്ക് വില വര്‍ധിച്ചു. ജയ അരിക്ക് നിലവില്‍ 21 രൂപയായിരുന്നത് 28 ആയാണ് വര്‍ധിച്ചത്. പച്ചരി 21ല്‍നിന്ന് 22 ആയി വര്‍ധിച്ചു. |
ഉത്തര്‍പ്രദേശിലെ കലാപങ്ങള്‍ ആസൂത്രിതം -രാഹുല്‍ ഗാന്ധി Posted: 08 Aug 2014 10:41 PM PDT Image: ന്യൂഡല്‍ഹി: അടുത്തിടെ ഉത്തര്‍പ്രദേശിലുണ്ടായ വര്‍ഗീയ കലാപങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധാരണക്കാരെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യാനാണ് ഇത്തരം കലാപങ്ങള്‍ ഉണ്ടാക്കുന്നതെന്നും രാഹുല്‍ ഒരു ഇംഗ്ളീഷ് ദിനപത്രത്തോട് പറഞ്ഞു. രാജ്യത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ച സ്പീക്കറുടെ നടപടിക്കെതിരെ രാഹുലിന്‍െറ നേതൃത്വത്തില്‍ എം.പിമാര്‍ കഴിഞ്ഞദിവസം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അതേസമയം രാഹുലിന്‍െറ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നു. കോണ്‍ഗ്രസിന്‍െറ മതേതരനിലപാട് ജനങ്ങള്‍ തള്ളിഞ്ഞതാണെന്ന് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. എന്നാല്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിക്ക് മനസ്സിലായിട്ടില്ലെന്നും നഖ് വി കുറ്റപ്പെടുത്തി. |
പ്ളസ്ടു കോഴ: കെ.പി.സി.സി തീരുമാനം സ്വാഗതാര്‍ഹമെന്ന് എം.ഇ.എസ് Posted: 08 Aug 2014 10:26 PM PDT Image: കോഴിക്കോട്: പ്ളസ്ടു കോഴ വിവാദത്തില്‍ ഇടപെടാനുള്ള കെ.പി.സി.സി തീരുമാനം സ്വാഗതാര്‍ഹമെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. കാലോചിതമായ നിലപാടാണ് വി.എം സുധീരന്‍ സ്വീകരിച്ചിട്ടുള്ളത്. കെ.പി.സി.സി അന്വേഷണസമിതിക്ക് തെളിവുകള്‍ കൈമാറാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജനാധിപത്യവിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. പരാതിക്കാര്‍ തെളിവുകള്‍ സമര്‍പ്പിക്കണമെന്ന നിലപാട് ശരിയല്ല. അനര്‍ഹരെ ഉള്‍പ്പെടുത്തിയ പുതിയ പ്ളസ്ടു ബാച്ച് പട്ടിക റദ്ദാക്കണമെന്നാണ് എം.ഇ.എസ് ഹൈകോടതിയില്‍ ആവശ്യപ്പെട്ടത്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment