അല്‍ഖാഇദയും ഐ.എസും ഇസ്ലാമിന്‍െറ മുഖ്യ ശത്രുക്കള്‍-സൗദി മുഫ്തി Madhyamam News Feeds |
- അല്‍ഖാഇദയും ഐ.എസും ഇസ്ലാമിന്‍െറ മുഖ്യ ശത്രുക്കള്‍-സൗദി മുഫ്തി
- കേരളം സമ്പൂര്‍ണ മദ്യ നിരോധത്തിലേക്ക് നീങ്ങുന്നു -സുധീരന്‍
- പ്ളസ്ടു: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
- മെന മഖലയിലെ ഏറ്റവും മികച്ച തൊഴില്‍ വിപണി ഖത്തര്‍
- മസ്കത്ത്, വാദികബീര്‍ മേഖലകളിലെ ഭക്ഷ്യശാലകളില്‍ റെയ്ഡ്
- ടു ജി കേസ്: കരുണാനിധിയുടെ ഭാര്യക്ക് ജാമ്യം
- അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ്: സ്ഥാപനങ്ങള്‍ക്ക് പ്രതികരിക്കാന്‍ അഞ്ചു നാള്‍
- ഹമദ് രാജാവ് ബി.ഡി.എഫ് ആസ്ഥാനം സന്ദര്‍ശിച്ചു
- കുവൈത്ത് അമീറിനെ ഐക്യരാഷ്ട്രസഭ ആദരിക്കുന്നു
- സമ്പൂര്‍ണ മദ്യ നിരോധം നടപ്പിലാക്കണം; നിലപാട് മാറ്റി ഹസന്‍
അല്‍ഖാഇദയും ഐ.എസും ഇസ്ലാമിന്‍െറ മുഖ്യ ശത്രുക്കള്‍-സൗദി മുഫ്തി Posted: 20 Aug 2014 12:17 AM PDT Image: മക്ക: ഭീകരവാദത്തിന്‍െറ ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഐ.എസും അല്‍ഖാഇദയും ഇസ്ലാമിന്‍െറ മുഖ്യ ശത്രുക്കള്‍ ആണെന്നും മുസ്ലിംകള്‍ തന്നെയാണ് അവരുടെ പ്രഥമ ഇരകള്‍ എന്നും സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ്. ഭീകരവാദത്തിന് ഇസ്ലാമില്‍ സ്ഥാനമില്ല. ഭീകരവാദ-തീവ്രവാദ ആശങ്ങള്‍ ഇസ്ലാമിന്‍േറതല്ല. ഇറാഖിന്‍െറയും സിറിയയുടെയും വലിയൊരു ഭൂഭാഗത്ത് സ്വയം ഖിലാഫത്ത് പ്രഖ്യാപിച്ചു കൊണ്ട് ഐ.എസ് നടത്തുന്ന മൃഗീയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അപലപിച്ചു. ഇസ്ലാമിന്‍െറ മുഖം വികൃതമാക്കാനുള്ള ശ്രമങ്ങളാണ് ഇതിന്‍െറ പിന്നില്‍. മുസ്ലിംകളാണ് തീവ്രവാദത്തിന്‍െറ ഏറ്റവും ആദ്യത്തെ ഇരകള്‍. മുസ്ലിംകളെ മതത്തിന്‍െറ പേരു പറഞ്ഞ് തമ്മിലടിപ്പിക്കാനാണ് ഭീകരവാദികളുടെ നീക്കം. സഹിഷ്ണുതയും സന്തുലിതത്വവും മുസ്ലിംകളുടെ ഇടയില്‍ വളര്‍ത്തുന്നതിനുള്ള കഠിനപരിശ്രമങ്ങള്‍ ഉണ്ടാവണം. വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനെ വന്‍ കുറ്റമായാണ് ഇസ്ലാം കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. |
കേരളം സമ്പൂര്‍ണ മദ്യ നിരോധത്തിലേക്ക് നീങ്ങുന്നു -സുധീരന്‍ Posted: 19 Aug 2014 11:53 PM PDT Image: കൊച്ചി: സമ്പൂര്‍ണ മദ്യ നിരോധം എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. സമ്പൂര്‍ണ മദ്യ നിരോധത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് പ്രയോജനപ്പെടുത്തണമെന്നും സുധീരന്‍ പറഞ്ഞു. കൊച്ചിയില്‍ രാജിവ്ഗാന്ധി സദ്ഭാവനാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നതിനാല്‍ ഇന്നത്തെ ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. 418 ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. കുടുംബങ്ങളില്‍ സമാധാനം പുലര്‍ന്നു. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മദ്യനിരോധം നടപ്പിലാക്കിയാല്‍ അത് ഏറ്റവും നല്ല കാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. |
പ്ളസ്ടു: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Posted: 19 Aug 2014 11:46 PM PDT Image: തിരുവനന്തപുരം: പുതിയ പ്ളസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം മാത്രം പരിഗണിക്കാനാവില്ളെന്നും ജനപ്രതിനിധികളുടെ കൂടി തിരുമാനം പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഹയര്‍സെക്കന്‍ഡറി ഡയറക്ടറും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയില്ലാതെ അനുവദിച്ച സ്കൂളുകളും ബാച്ചുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്ളസ്ടു സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് മാനദണ്ഡം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കിയത്. |
മെന മഖലയിലെ ഏറ്റവും മികച്ച തൊഴില്‍ വിപണി ഖത്തര്‍ Posted: 19 Aug 2014 11:43 PM PDT Image: ദോഹ: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും വടക്കന്‍ ആഫ്രിക്കയും ഉള്‍ക്കൊള്ളുന്ന മെന മേഖലയിലെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ വിപണി ഖത്തറാണെന്ന് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ നമ്പര്‍ വണ്‍ ജോബ് വെബ്സൈറ്റായ ബെയ്ത്ത്.കോമും കണ്‍സള്‍ട്ടിങ്-ഗവേഷണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂഗോവും നടത്തിയ സര്‍വേയിലാണ് ഖത്തര്‍ ഏറ്റവും മികച്ച തൊഴിലിടമാണെന്ന് വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനവും മികച്ച തൊഴിലവസരവും സൗകര്യങ്ങളുമുള്ള രാജ്യമായി അഭിപ്രായപ്പെട്ടത് ഖത്തറിനെയാണ്. |
മസ്കത്ത്, വാദികബീര്‍ മേഖലകളിലെ ഭക്ഷ്യശാലകളില്‍ റെയ്ഡ് Posted: 19 Aug 2014 11:28 PM PDT Image: മസ്കത്ത്: മസ്കത്ത്, വാദി കബീര്‍ മേഖലകളിലെ റസ്റ്റാറന്‍റുകള്‍, കഫ്ത്തീരിയ, ബേക്കറി, ഗ്രോസറി എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തു. |
ടു ജി കേസ്: കരുണാനിധിയുടെ ഭാര്യക്ക് ജാമ്യം Posted: 19 Aug 2014 11:17 PM PDT Image: ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസില്‍ ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. |
അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ്: സ്ഥാപനങ്ങള്‍ക്ക് പ്രതികരിക്കാന്‍ അഞ്ചു നാള്‍ Posted: 19 Aug 2014 11:00 PM PDT Image: റിയാദ്: മികച്ച തൊഴിലവസരം കണ്ടത്തെുന്നതിന് തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍നിന്ന് സ്പോണ്‍സര്‍ഷിപ് മാറ്റം ആവശ്യപ്പെടുന്ന തൊഴിലാളികളുടെ അപേക്ഷയില്‍ പ്രതികരണം സമര്‍പ്പിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് അഞ്ച് പ്രവൃത്തി ദിനങ്ങള്‍ സമയം അനുവദിക്കാന്‍ നല്‍കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. സ്പോണ്‍സര്‍ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയക്കുന്നതിന് മുമ്പ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനാണ് ഈ അവസരം നല്‍കുന്നതെന്ന് തൊഴില്‍ മന്ത്രാലയം മീഡിയ സെന്‍റര്‍ മേധാവി തയ്സീര്‍ അല്‍മുഫ്രിജ് വ്യക്തമാക്കി. തൊഴില്‍ ചട്ടത്തിലെ 81ാം അനുഛേദപ്രകാരം തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാവുക മൂന്ന് സന്ദര്‍ഭങ്ങളിലാണ്. നിതാഖാത്ത് പ്രകാരം സ്ഥാപനം ചുവപ്പ്, മഞ്ഞ വിഭാഗങ്ങളിലുള്‍പ്പെട്ടതിനാല്‍ തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റോ ഇഖാമയോ ലഭ്യമാകാതിരിക്കുക, തൊഴിലാളി സൗദിയില്‍ എത്തിയശേഷം മൂന്നു മാസം കഴിഞ്ഞിട്ടും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതിരിക്കുക, വര്‍ക്ക് പെര്‍മിറ്റിന്‍െറ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കാതിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ഷിപ് മാറാം. നിതാഖാത്ത് മാര്‍ഗരേഖയില്‍ പറഞ്ഞ അടിസ്ഥാന നിബന്ധനകള്‍ പൂര്‍ത്തീകരിച്ച സ്ഥാപനത്തിലേക്കായിരിക്കണം മാറേണ്ടത്.പുതുതായി സൗദിയിലത്തെിയ തൊഴിലാളി ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ മറ്റൊരു സ്പോണ്‍സറെ കണ്ടത്തെുകയും പഴയ തൊഴിലുടമ അനുമതി നല്‍കുകയും ചെയ്താല്‍ തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനു പ്രഥമഘട്ടം പൂര്‍ത്തിയാക്കാം. തുടര്‍നടപടികള്‍ ജവാസാത്തുമായി ബന്ധപ്പെട്ടാണ് പൂര്‍ത്തീകരിക്കേണ്ടത്. പുതുതായി വന്ന തൊഴിലാളി സൗദിയില്‍ മൂന്ന് മാസം പിന്നിട്ടിട്ടും അര്‍ഹനായ സ്പോണ്‍സറെ കണ്ടത്തൊതെ വന്നാല്‍ കരാര്‍ കമ്പനികളിലേക്കോ സ്വകാര്യ റിക്രൂട്ട്മെന്‍റ് ഓഫിസുകളിലേക്കോ സ്പോണ്‍സര്‍ഷിപ്പ് മാറാം. അതിന് സാധ്യമായില്ളെങ്കില്‍ www.wafid.com.sa എന്ന സൈറ്റില്‍ തൊഴിലാളിയുടെ വിശദ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഈ വെബ്സൈറ്റില്‍ നിന്ന് വര്‍ക്ക്പെര്‍മിറ്റ് ലഭിക്കാത്ത തൊഴിലാളികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ തൊഴിലുടമകള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കാം. അതേസമയം പുതിയ സ്പോണ്‍സറുടെ വശം തൊഴില്‍ ലഭ്യമാകാതിരുന്നാല്‍ തൊഴിലാളിയുടെ റസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ) നിയമവിരുദ്ധമായി പരിഗണിക്കുന്നതാണ്. അതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം പുതിയ സ്പോണ്‍സര്‍ക്കായിരിക്കും. ഈകാലയളവില്‍ തൊഴിലാളിക്ക് വേതനം ചോദിക്കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും തൊഴില്‍ ചട്ടപ്രകാരം അവകാശമുണ്ടായിരിക്കുമെന്നും തയ്സീര്‍ അല്‍ മുഫ്രിജ് പറഞ്ഞു. |
ഹമദ് രാജാവ് ബി.ഡി.എഫ് ആസ്ഥാനം സന്ദര്‍ശിച്ചു Posted: 19 Aug 2014 10:16 PM PDT Image: മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് ആസ്ഥാനം സന്ദര്‍ശിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം രാജ്യത്തിന്‍െറ അതിര്‍ത്തികള്‍ കാക്കുന്നതിലും സുരക്ഷ നിലനിര്‍ത്തുന്നതിലും ബി.ഡി.എഫ് വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അപ്രകീര്‍ത്തിച്ചു. ദേശീയ ഐക്യം സ്ഥാപിക്കാനും രാജ്യത്തിന്‍െറ നേട്ടങ്ങള്‍ സംരക്ഷിക്കാനും സൈനികര്‍ നടത്തുന്ന സേവനങ്ങള്‍ മാതൃകാപരമാണ്. ബി.ഡി.എഫിന്‍െറ സ്ഥാനവും അതിന്‍െറ പ്രവര്‍ത്തനങ്ങളും രാജ്യത്തെ ഓരോ പൗരനും അഭിമാനം നല്‍കുന്നതും യശസ്സ് വര്‍ധിപ്പിക്കുന്നതുമാണ്. ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കാനും അവയുടെ ഉപയോഗം പരിശീലിക്കാനും സൈന്യത്തിന് സാധിച്ചത് അഭിമാനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ സംരക്ഷണത്തിനായി കൂടുതല്‍ കരുത്തോടെ മുന്നോട്ട് നീങ്ങാന്‍ ഓരോ സൈനികനും സാധ്യമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രതിരോധ കാര്യ സ്റ്റേറ്റ് മന്ത്രി ലഫ്. ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ചീഫ് ഓഫ് സ്റ്റാഫ് ശൈഖ് ദുഐജ് ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ എന്നിവര്‍ ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു. |
കുവൈത്ത് അമീറിനെ ഐക്യരാഷ്ട്രസഭ ആദരിക്കുന്നു Posted: 19 Aug 2014 10:04 PM PDT Image: കുവൈത്ത് സിറ്റി: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഷ്ടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായമത്തെിച്ചത് മുന്‍നിര്‍ത്തി കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്വബാഹിനെ ഐക്യരാഷ്ട്രസഭ ആദരിക്കുന്നു. അമീറിന് ‘അന്താരാഷ്ട്ര മാനുഷിക നേതാവ്’ എന്നും കുവൈത്തിന് ‘അന്താരാഷ്ട്ര മാനുഷിക കേന്ദ്രം’ എന്നുമുള്ള വിശേഷണമാണ് ഇതുവഴി ലഭിക്കുക. |
സമ്പൂര്‍ണ മദ്യ നിരോധം നടപ്പിലാക്കണം; നിലപാട് മാറ്റി ഹസന്‍ Posted: 19 Aug 2014 09:48 PM PDT Image: തിരുവനന്തപുരം: അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എം.എം ഹസന്‍ നിലപാട് മാറ്റി. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധം നടപ്പിലാക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. മുസ് ലിം ലീഗിനും കേരള കോണ്‍ഗ്രസിനും മദ്യ നിരോധം വേണമെന്ന നിലപാടാണ്. സമ്പൂര്‍ണ മദ്യ നിരോധത്തിന് യോജിച്ച സമയമാണിതെന്നും ഹസന്‍ വ്യക്തമാക്കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment