സ്വാഗതം
WELCOME

News Update..

Monday, August 18, 2014

ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം Madhyamam News Feeds

ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം Madhyamam News Feeds

Link to

ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

Posted: 18 Aug 2014 12:22 AM PDT

തിരൂരങ്ങാടി: മുസ്ലിംലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടിയ നന്നമ്പ്രയില്‍ നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ മുഴുവന്‍ സീറ്റും തൂത്തുവാരി.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് വൈസ്പ്രസിഡന്‍റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി മൂന്നാംദിനം തന്നെ ബാങ്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ലീഗിനേല്‍ക്കേണ്ടിവന്നത്.
യു.ഡി.എഫ് മുന്നണിയിലെ ബലാബലം പരീക്ഷിക്കാന്‍ ബാങ്ക് തെരഞ്ഞെടുപ്പ് വന്നതോടെ ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വെല്ലുന്ന വാശിയായിരുന്നു. ഇരുപക്ഷവും വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ചു. കൊടിഞ്ഞി ജി.എം.യു.പി സ്കൂളില്‍ നടന്ന വോട്ടെടുപ്പില്‍ കനത്ത പൊലീസ് ബന്തവസും ഉണ്ടായിരുന്നു.
പരാജയം മുന്‍കൂട്ടി കണ്ടിരുന്നെങ്കിലും കനത്ത പരാജയം ലീഗ് പ്രതീക്ഷിച്ചിരുന്നില്ല. ഇനി ബാങ്ക് പൊളിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയാണ് നേതൃത്വം. നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കല്‍ വരെ ആസൂത്രണം ചെയ്തിട്ടുണ്ടത്രെ.
കേവലം ബാങ്ക് തെരഞ്ഞെടുപ്പിനപ്പുറം ലീഗ്-കോണ്‍ഗ്രസ് ബലാബലം പരീക്ഷിക്കാനിറങ്ങിയതോടെയാണ് തെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമായത്.
13 അംഗ ഭരണസമിതിയില്‍ വനിതകളായ നൂര്‍ജഹാന്‍, ടി. രമാഭായി, കെ.പി. രാധ എന്നിവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ പോള്‍ചെയ്ത 3466 വോട്ടില്‍ കോണ്‍ഗ്രസ് പാനലിന് 1925ഉം ലീഗ് പാനലിന് 141ഉം വോട്ട് കിട്ടി. അസാധു 306.
കോണ്‍ഗ്രസിലെ താമി കൈതക്കാട്ടില്‍ 2623 വോട്ട് നേടി മുന്നിലത്തെിയപ്പോള്‍ ശിഹാബ് പനമ്പിലായി 354 വോട്ടോടെ ലീഗ് പാനലില്‍ മുന്നിലത്തെി.
വിജയിച്ചവര്‍: താമി കൈതക്കാട്ടില്‍, മഅ്റൂഫ് തിലായില്‍, ചേലക്കാട്ട് മൊയ്തീന്‍കുട്ടിഎന്ന കുഞ്ഞു, രവീന്ദ്രന്‍ പാറയില്‍, പൂഴിക്കല്‍ രാധാകൃഷ്ണന്‍, സജിത്ത് കാച്ചീരി, ചെറിയേരി സെയ്തലവി, കെ.പി. ഹൈദ്രോസ് കോയ തങ്ങള്‍, മരക്കാരുട്ടി പനക്കല്‍, ചാത്തുട്ടി പാറമ്മല്‍.
കൊടിഞ്ഞിയില്‍ നടന്ന ആഹ്ളാദ പ്രകടനത്തിന് മണ്ഡലം പ്രസിഡന്‍റ് എന്‍. രാമന്‍കുട്ടി, ബ്ളോക്ക് പ്രസിഡന്‍റ് കെ.പി.കെ തങ്ങള്‍, എന്‍. അബ്ദുസ്സലാം, കെ.പി. ഹൈദ്രോസ് കോയ തങ്ങള്‍, പൂഴിത്തറ ബാവ, പി.കെ.എം ബാവ, ഫവാദ് പത്തൂര്‍, സജിത്ത് കാച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

കായംകുളം– പത്തനാപുരം സംസ്ഥാന പാതയില്‍ അനധികൃത പാര്‍ക്കിങ്്

Posted: 18 Aug 2014 12:14 AM PDT

അടൂര്‍: കായംകുളം- പത്തനാപുരം സംസ്ഥാനപാതയില്‍ അപകടസാധ്യത ഉയര്‍ത്തുന്ന അനധികൃത പാര്‍ക്കിങ് അധികൃതര്‍ കണ്ടില്ളെന്നുനടിക്കുന്നു. പത്തനാപുരം കല്ലുംകടവ് മുതല്‍ അടൂര്‍ വരെ പാതയുടെ ഇരുവശവും തോന്നിയതുപോലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതതടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.
ശാലേംപുരം, പുതുവല്‍, മാരൂര്‍, ചാങ്കൂര്‍, ഇളമണ്ണൂര്‍, മങ്ങാട്, പാറക്കല്‍, ആനാംകോട്ടുപടിക്ക് സമീപം മുതല്‍ പ്ളാന്‍േറഷന്‍ മുക്ക് വരെ, ഏഴംകുളം, പറക്കോട് ബാറിന് സമീപം, ഹൈസ്കൂള്‍ കവല, കോട്ടമുകള്‍, മരിയ ആശുപത്രി ക
വല, സെന്‍ട്രല്‍ കവല തുടങ്ങിയ സ്ഥലങ്ങളിലാണ് അനധികൃത പാര്‍ക്കിങ് തുടരുന്നത്.
രാത്രി പാര്‍ക്കിങ് ലൈറ്റുകള്‍ തെളിക്കാതെ ചരക്കുലോറികള്‍ നിര്‍ത്തിയിടുന്നത് വന്‍ അപകടം വിളിച്ചുവരുത്തും. പറക്കോട് ശക്തി തീയറ്ററിനുമുന്നില്‍ രാത്രി പാര്‍ക്ക് ചെയ്ത ലോറിയുടെ പിന്നിലിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാര്‍ക്കിങ് മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മരിയ ആശുപത്രി കവലയിലാണ്. ബാറിലും ബഹുനില ഹോട്ടലിലും ബേക്കറിയിലും വരുന്നവരുടെ വാഹനങ്ങളാണ് പാതയുടെ ഇരുവശവും പാര്‍ക്ക്് ചെയ്യുന്നത്. റിലയന്‍സ്
പമ്പിന് എതിര്‍വശത്തെ ഹോട്ടലില്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
എ.എസ്.ഐ ഉള്‍പ്പെടെ അരഡസന്‍ പേരുടെ മരണത്തിനിടയാക്കിയതുള്‍പ്പെടെ നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്്. മരിയ ആശുപത്രിയില്‍ രോഗിക്ക് കൂട്ടായി വന്ന സ്ത്രീ ആഹാരം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ നിര്‍ത്തിയിട്ട വാഹനത്തെ മറികടന്ന് റോഡ് കുറുകെ കടന്നപ്പോള്‍ ലോറിയിടിച്ച്് മരിച്ചിരുന്നു.
മസ്ജിദ് റോഡില്‍നിന്ന്് കെ.പി റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും പാര്‍ക്കിങ്് കാരണം വാഹനങ്ങള്‍ ഇരുവശത്തുനിന്നും വരുന്നത് കാണാന്‍ കഴി
യാറില്ല. അടുത്തിടെ ആറ് വാഹനങ്ങളുടെ കൂട്ടയിടി ഇവിടെ നടന്നിരുന്നു. പാറക്കല്‍ കവലയില്‍ ഓട്ടോ സ്റ്റാന്‍ഡ് കെ.പി റോഡില്‍ വടക്കുവശത്തായതിനാല്‍ കനാല്‍ പാതയില്‍ നിന്നിറങ്ങി വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്് കെ.പി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാണാനാകുന്നില്ല.
മരുതിമൂട് കവലയില്‍ ചിലപ്പോള്‍ ഓട്ടോസ്റ്റാന്‍ഡിന് സ്ഥിരതയില്ല. തെക്കുവടക്ക്് മാറി നിയന്ത്രണമില്ലാതെയാണ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്.
അശാസ്ത്രീയ ഓട്ടോ സ്റ്റാന്‍ഡ് കാരണം മങ്ങാട് കവലയില്‍ പുതുവല്‍ പാതയില്‍നിന്ന് വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് കണ്ണൊ
ന്നുതെറ്റിയാല്‍ കെ.പി റോഡിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കും.
ഗതാഗത ഉപദേശകസമിതിയോ ട്രാഫിക് പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഈ പ്രശ്നങ്ങള്‍ പഠിക്കാനോ പരിഹാരം കാണാനോ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുനിഞ്ഞിട്ടില്ല.

ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് എം.എം ഹസന്‍

Posted: 18 Aug 2014 12:14 AM PDT

Image: 

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് പാര്‍ട്ടി വക്താവ് എം.എം ഹസന്‍ രംഗത്ത്. വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും യോജിച്ച തീരുമാനമെടുക്കാന്‍  ഇതുവരെ സാധിച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപനസമിതിയില്‍  ഭൂരിപക്ഷം മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമായിരുന്നു. പ്രായോഗിക തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ബാറുകള്‍ തുറപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍  കോടതിയെക്കൊണ്ട് പറയിപ്പിച്ചു എന്ന വി.എം സുധീരന്‍െറ അഭിപ്രായത്തോട് യോജിപ്പില്ല. ബാര്‍ വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മില്‍ യോജിപ്പിലത്തെിയതിനു ശേഷം ഇക്കാര്യം യു.ഡി.എഫ് പരിഗണിക്കും.

വിഷയത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കേണ്ടതായിരുന്നു. കോടതി നിര്‍ദേശം അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ കോടതി പറഞ്ഞിട്ട് തീരുമാനമെടുക്കുന്നത് സര്‍ക്കാറിന്‍െറ നിസ്സഹായവസ്ഥയാണെന്നും ഇക്കാര്യത്തില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് മാത്രമല്ളെന്നും യു.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു. മദ്യ നിരോധനം പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഒറ്റയടിക്ക് ഇക്കാര്യത്തില്‍ നടപടിയെടുക്കാനാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
 

നാടെങ്ങും കര്‍ഷക ദിനം ആചരിച്ചു

Posted: 17 Aug 2014 11:41 PM PDT

കാസര്‍കോട്: കര്‍ഷകദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലയിലും പരിസരങ്ങളിലും മികച്ച കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
പടന്ന: പടന്ന കൃഷിഭവന്‍ കര്‍ഷകദിനം നീലേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ ് സി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആലയില്‍ അമ്പുക്കുഞ്ഞി, പി.വി. അമ്പക്കുഞ്ഞി, കടിയാന്‍ ചിരി, കെ. സുലോചന, ടി. അഹമ്മദ് മാസ്റ്റര്‍, എം.സി. സുലൈമാന്‍ ഹാജി, പി.സി. കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി എന്നീ കര്‍ഷകരെ ആദരിച്ചു. പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ നെല്‍കൃഷി അനുഭവം പങ്കുവെച്ചു.
പി.സി. സുബൈദ, പി. ജഗദീശന്‍, എന്‍.വി. ബാലഗോപാലന്‍, എ.വി. ലീന, കെ.പി. കൃഷണന്‍, എം. സുബൈദ അസീസ്, എസ്. സുനില്‍ കുമാര്‍, സുമതി മാടക്കാല്‍, കെ. കുഞ്ഞമ്പു, ടി.എം.സി. കുഞ്ഞബ്ദുള്ള, കെ. മുരളി മാസ്റ്റര്‍, പി.കെ. ഫൈസല്‍, കെ. ഹുസൈനാര്‍, പി. കുഞ്ഞമ്പു, എം.കെ.സി. അബ്ദുറഹ്മാന്‍, എസ്.വി. മഹമൂദ് ഹാജി എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ കെ.പി. രേഷ്മ സ്വാഗതവും എ.വി. ലീല നന്ദിയും പറഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍ : കര്‍ഷക ദിനാഘോഷത്തിന്‍െറ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ കൃഷി ഭവനില്‍ പാരമ്പര്യ കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് നജ്മാ കാദര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഗഫൂര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ കെ. എം. മുഹമ്മദ് ഹൈടെക് ഹരിത ഗ്രാമം പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എം. റഫീഖ് ഹാജി, ബ്ളോക്ക് പഞ്ചായത്ത് അംഗം ഉമീറ അബ്ദുള്‍ കാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോട്ടക്കുന്ന് പുത്തൂര്‍ കൊട്ട്യയിലെ നാരായണ പൂജാരി, കമ്പാറിലെ കെ.കെ. ഷാഫി, എരിയാല്‍ പടിഞ്ഞാറിലെ പി.എസ്. സുലൈമാന്‍ ഹാജി, കുഡ്ലു ഗുഡ്ഡെ ടെമ്പിളിന് സമീപത്തെ വെങ്കിട്ടേശ റാവു, ദേശമംഗലത്തെ പി.രമേശ്, പൂക്കരയിലെ വാണി. ആര്‍. നായക്ക് എന്നിവരെയാണ് പഞ്ചായത്ത് പ്രസിഡന്‍റ് പൊന്നാടയൂം പ്രശസ്തി പത്രവും നല്‍കി ആദരിച്ചത്.
നീലേശ്വരം: കൃഷിഭവന്‍െറയും നീലേശ്വരം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സന്‍ വി. ഗൗരി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ നഗരസഭാ പരിധിയില്‍ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട എ. ഓമന മൂലപ്പള്ളി, വി.വി. ജാനകി, സി.വി. ജോര്‍ജ്, ഐ. പ്രദീപ്കുമാര്‍, ഇ.വി. രാഘവന്‍, പി. രവീന്ദ്രന്‍, തണ്ടയില്‍ കാര്‍ത്യായനി, എം.വി. ജാനകി, പ്രദീപ് തൈക്കടപ്പുറം എന്നിവരെ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി അസിസ്റ്റന്‍റ് എസ്. സുനില്‍കുമാര്‍, വൈസ് ചെയര്‍പേഴ്സന്‍ ടി.വി. ശാന്ത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. കാര്‍ത്യായനി, അമ്പൂട്ടി മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ പി. നളിനി, ഇ. ഷജീര്‍, എന്‍.എസ്.സി ബാങ്ക് പ്രസിഡന്‍റ് എം. രാധാകൃഷ്ണന്‍നായര്‍, കെ.വി. ദാമോദരന്‍, വി.സി. ജോസഫ്, വി.വി. ഗോവിന്ദന്‍, മാമുനി ചന്തന്‍, ടി. ചോയ്യമ്പു എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ പി.വി. ആര്‍ജിത സ്വാഗതവും കൃഷി അസിസ്റ്റന്‍റ് ടി.എ. ഉമാദേവി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പി. സതീശന്‍െറ നേതൃത്വത്തില്‍ കാര്‍ഷിക ക്വിസ് മത്സരവും വിദ്യാര്‍ഥി-കര്‍ഷക സംവാദവും നടന്നു.
അജാനൂര്‍: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് കൃഷി അസി. ഡയറക്ടര്‍ കെ. സജനിമോള്‍, വിമലാ കുഞ്ഞിക്കണ്ണന്‍, സുനു ഗംഗാധരന്‍, കരീം കുണിയ, കെ. കല്യാണി, സി. രാജന്‍, വിനോദ്കുമാര്‍ പള്ളയില്‍ വീട്, പി. മാധവന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, ഗീതാ നാരായണന്‍, വി. കണ്ണന്‍, പി. കൃഷ്ണന്‍, പി. രാജേശ്വരി, എം. ബാലകൃഷ്ണന്‍നായര്‍, എ. കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ സി. പ്രമോദ്കുമാര്‍ സ്വാഗതവും കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

ചിങ്ങപ്പുലരിയില്‍ നാടെങ്ങും കര്‍ഷകദിനാചരണം

Posted: 17 Aug 2014 11:37 PM PDT

കണ്ണൂര്‍: കര്‍ഷകദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലയിലും പരിസരങ്ങളിലും മികച്ച കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
പഴയങ്ങാടി: മാട്ടൂല്‍ പഞ്ചായത്തിലെ കര്‍ഷകദിനാചരണം പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. ഖൈറുന്നിസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കര്‍ഷകരായ വി. പാഞ്ചാലി, ചാലില്‍ രാഘവന്‍, ഐ.വി. പ്രഭാകരന്‍, കുറ്റ്യന്‍ കുഞ്ഞിരാമന്‍, എ. മഹമൂദ് എന്നിവരെ ആദരിച്ചു. ബ്ളോക് മെംബര്‍ അജിത്ത് മാട്ടൂല്‍ ഉപഹാര സമര്‍പ്പണം നടത്തി. വൈസ് പ്രസിഡന്‍റ് കെ.വി. മുഹമ്മദലി കര്‍ഷകര്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു.
ഒ. ക്രിസ്റ്റി, കെ.കെ. ഇബ്രാഹിം കുട്ടി, കെ.കെ. ജോണ്‍, എ. അസ്മ, ടി.വി. അനിത, കെ.കെ. ഇബ്രാഹിം കുട്ടി, പി.കെ. രാധാമണി, എ. താഹിറ, എ. ഫായിസ, സി. സൈനബ, കെ. കെ. ഭാര്‍ഗവന്‍, എം.എ. മുസ്തഫ, കെ.ആര്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എ. മുസ്തഫ മടക്കരയുടെ 'മാജിക്ഷോ' അരങ്ങേറി. കൃഷി ഓഫിസര്‍ ഷിജി മാത്യു സ്വാഗതവും ടി.പി. സതീശന്‍ നന്ദിയും പറഞ്ഞു.
ശ്രീകണ്ഠപുരം: ചെങ്ങളായി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് ചേരന്‍കുന്ന് വയോജന വിശ്രമകേന്ദ്രത്തില്‍ കര്‍ഷക ദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സജി കുറ്റ്യാനിമറ്റം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. മിനേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ബിജു ജോസഫ്, കെ.കെ. സോമന്‍, വി.പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
ശ്രീകണ്ഠപുരത്ത് കര്‍ഷകദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. സരള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ബിജുമോന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ എ. സുരേന്ദ്രന്‍, പ്രഫ. സി.എച്ച്. മേമി, ഡോ. കെ.വി. ഫിലോമിന എന്നിവര്‍ സംസാരിച്ചു. ഡോ. പ്രസാദ് ക്ളാസെടുത്തു.
നിടുവാലൂര്‍ എ.യു.പി സ്കൂളില്‍ കര്‍ഷകദിനത്തോടനുബന്ധിച്ച് നിറപത്തായം കാര്‍ഷിക പ്രദര്‍ശനം നടത്തി. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ഉദ്ഘാടനം ചെയ്തു.
ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് കെ. മിനേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ. ചന്ദ്രമതി, വി.പി. മോഹനന്‍, പി.കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
ചെറുപുഴ: പഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്‍റ് റോഷിജോസ് ഉദ്ഘാടനം ചെയ്തു. ശ്യാമള സോമന്‍ അധ്യക്ഷത വഹിച്ചു.
മികച്ച കര്‍ഷകരെ ആദരിച്ചു. ഇ.വി. ദിനേശ്കുമാര്‍ സ്വാഗതവും ആര്‍. ജയരാജ് നന്ദിയും പറഞ്ഞു.
നടുവില്‍: നടുവില്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍െറ ആഭിമുഖ്യത്തില്‍ കര്‍ഷികദിനാഘോഷം സംഘടിപ്പിച്ചു.
കണിയാന്‍ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ത്രേസ്യാമ്മ ടോമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സജി കുറ്റ്യാനിമറ്റം മികച്ച കര്‍ഷകരെ ആദരിച്ചു.
ജൈവകൃഷി-കുടുംബകൃഷി എന്ന വിഷയത്തില്‍ പടന്നക്കാട് കാര്‍ഷിക കോളജ് ഫാം മാനേജര്‍ പി.വി. സുരേന്ദ്രന്‍ ക്ളാസെടുത്തു.
പയ്യാവൂര്‍: സി.ഡി.എസ് ഹാളില്‍ നടന്ന കര്‍ഷക ദിനാചരണം പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ചേന്നാട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍റ് സവിത ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മാതൃക കര്‍ഷകരെ ജില്ലാ പഞ്ചായത്തംഗം ഡോ. കെ.വി. ഫിലോമിന ആദരിച്ചു.

നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി: ധീരമായ തീരുമാനം -പന്ന്യന്‍ രവീന്ദ്രന്‍

Posted: 17 Aug 2014 11:37 PM PDT

Image: 

തിരുവനന്തപുരം: നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത് ധീരമായ തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പാര്‍ട്ടിയില്‍ യാതൊരു വിഭാഗീയതയുമില്ളെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഊഹാപോഹങ്ങളും ജനങ്ങള്‍ തള്ളിക്കളഞ്ഞു. എല്ലാ കളങ്കങ്ങളും തുടച്ചുനീക്കി വിശ്വാസ്യതയോടെ മുന്നോട്ടുപോകും. കേരളത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ദേശീയനേതൃത്വത്തിന് കെ. ഇ ഇസ്മയില്‍ നല്‍കിയ കത്തില്‍ പുതുമയില്ല. ദേശീയ നിര്‍വാഹകസമിതിയംഗം എന്ന നിലയില്‍ അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട് -പന്ന്യന്‍ രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തിനും ‘നോ ഗ്യാരന്‍റി’

Posted: 17 Aug 2014 11:34 PM PDT

കൊച്ചി: കൊച്ചിയിലെ നാവിക ആസ്ഥാനമുള്‍പ്പെടെയുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളിലേക്ക് വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി.
സംസ്ഥാന ജല അതോറിറ്റിയുടെ എറണാകുളത്തെ പെരുമാനൂര്‍ പമ്പ് ഹൗസില്‍ നിന്ന് പശ്ചിമകൊച്ചി, കൊച്ചി നഗരം, തേവര, ദക്ഷിണ നാവിക ആസ്ഥാനം, കപ്പല്‍ശാല, കൊച്ചി തുറമുഖം എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ് മാലിന്യം കലരാനുള്ള സാധ്യത അധികൃതര്‍ അവഗണിക്കുന്നത്. കൊച്ചി നഗരത്തിന്‍െറ ദാഹം തീര്‍ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന പെരുമാനൂര്‍ പമ്പ് ഹൗസ് കാലപ്പഴക്കത്തെ തുടര്‍ന്ന് നിലം പൊത്താറായിട്ടും അതോറിറ്റിക്ക് കുലുക്കമില്ലാത്തത് ചൂണ്ടിക്കാട്ടി ജീവനക്കാരും പലവട്ടം പരാതി നല്‍കിയിരുന്നു. പമ്പ് ഹൗസിന് സമീപം ഇപ്പോഴും ഉപയോഗത്തിലുള്ള രണ്ട് ഭൂഗര്‍ഭ കുടിവെള്ള സംഭരണികളും അറ്റകുറ്റപ്പണി നടക്കാതെ പൂര്‍ണമായും കാടുമൂടിയിരിക്കുന്ന സ്ഥിതിയുണ്ട്. കൂടാതെ സംഭരണികളുടെ മാന്‍ ഹോളുകളില്‍ ചിലത് അശ്രദ്ധമായി തുറന്ന് വെച്ചിരിക്കുകയുമാണ്. എറണാകുളം പള്ളിമുക്കില്‍ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പെരുമാനൂര്‍ പമ്പ് ഹൗസ് കൊച്ചിയില്‍ ആദ്യ പമ്പ് ഹൗസുകളിലൊന്നാണ്. പെരിയാറിലെ ജലം ആലുവയിലെ ശുദ്ധീകരണ പ്ളാന്‍റില്‍ ശുചീകരിച്ച ശേഷം ഇവിടെയുള്ള ടാങ്കുകളില്‍ എത്തിക്കുന്ന കുടിവെള്ളമാണ് പമ്പ് ഹൗസില്‍നിന്ന് കൊച്ചിയുടെ വിവിധ കേന്ദ്രങ്ങളിലേക്കത്തെുന്നത്. കൊച്ചി നഗരത്തിന്‍െറ ഹൃദയ ഭാഗങ്ങളിലേക്കും പശ്ചിമ കൊച്ചിയിലെ തോപ്പുംപടി, കരുവേലിപ്പടി എന്നീ ജനസാന്ദ്രതയേറിയ ഭാഗങ്ങളിലേക്കും കുടിവെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നാണ്. പെരുമാനൂര്‍ പമ്പിന്‍െറ പ്രവര്‍ത്തനം നിലച്ചാല്‍ നഗരത്തില്‍ കുടിവെള്ളം മുട്ടുമെന്ന ഭീഷണിയുമുണ്ട്. ആലുവയിലെ ചൊവ്വരയിലുള്ള ശുദ്ധീകരണ പ്ളാന്‍റിനനുബന്ധമായി നിര്‍മിച്ച പെരുമാനൂര്‍ പമ്പ് ഹൗസിനും സംഭരണികള്‍ക്കും അര നൂറ്റാണ്ടോളം പഴക്കമുണ്ട്.

ആരോഗ്യഭീഷണി ഉയര്‍ത്തി ജാറുകളിലെയും കുപ്പികളിലെയും കുടിവെള്ളം

Posted: 17 Aug 2014 11:32 PM PDT

ചാരുംമൂട്: ജാറുകളിലും കുപ്പികളിലും വില്‍പന നടത്തുന്ന കുടിവെള്ളം ആരോഗ്യഭീഷണി ഉയര്‍ത്തുന്നു.
കഴിഞ്ഞദിവസം ആലപ്പുഴയില്‍ വ്യാജ ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ് പതിച്ച് വില്‍പന നടത്തിയ കുടിവെള്ളം അധികൃതര്‍ കണ്ടത്തെി നടപടി സ്വീകരിച്ചിരുന്നു.
മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ പരിശോധനകളോ ഇല്ലാതെ കുടിവെള്ളം വില്‍ക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ തന്നെ പറയുന്നു.
വൃത്തിഹീനമായ സാഹചര്യത്തില്‍ വെള്ളം കുപ്പികളില്‍ നിറച്ച് വ്യാപകമായി വില്‍പന നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റോ സര്‍ക്കാര്‍ അംഗീകാരമോ ഇല്ളെന്ന് അധികൃതര്‍ പറയുന്നു.
ഐ.എസ്.ഐ മാര്‍ക്കും നമ്പറും രേഖപ്പെടുത്തി മുദ്രവെച്ച കുപ്പികളില്‍ മാത്രമെ വെള്ളം വിതരണം ചെയ്യാവു എന്നാണ് നിയമം. 20 ലിറ്ററിന്‍െറ കാനുകളില്‍ സ്ഥാപനങ്ങളില്‍ എത്തിക്കുന്നത് അടക്കമുള്ള കുടിവെള്ള കമ്പനികളില്‍ മിക്കവയും സുരക്ഷാചട്ടങ്ങള്‍ കാറ്റില്‍പറത്തുന്നതായും ആക്ഷേപമുണ്ട്. ഐ.എസ്.ഐ മാര്‍ക്കും നമ്പരും ഇല്ലാത്ത സീല്‍ ചെയ്യാത്ത കുപ്പികളിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതരും മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും വാങ്ങുന്നവര്‍ ഇവ സൂക്ഷ്മമായി പരിശോധിക്കാത്തത് കുടിവെള്ള കമ്പനികള്‍ക്ക് തുണയാകുകയും ചെയ്യുന്നു.
എന്തെങ്കിലും സംശയം തോന്നുന്നവര്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.
ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന കുപ്പികളില്‍ വീണ്ടും വെള്ളം നിറച്ച് എത്തിക്കാറുണ്ടെന്നും പറയപ്പെടുന്നു.
ഒരുലിറ്റര്‍ കുപ്പിവെള്ളത്തിന് പല ഭാഗങ്ങളിലും വിലയിലും വ്യത്യാസമുള്ളതായി പറയുന്നു. 12ഉം 15ഉം വിലയുണ്ടായിരുന്ന ഒരുലിറ്റര്‍ വെള്ളത്തിന് ഇപ്പോള്‍ 20 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 20 ലിറ്റര്‍ കാനിലെ വെള്ളം വിതരണം വലിയ ബിസിനസായി മാറിയിരിക്കുകയാണ്. പട്ടണ പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലാണ് കുടിവെള്ളം നിറച്ച കാനുകള്‍ വിതരണം ചെയ്യുന്നത്.
വലിയ വാഹനങ്ങളില്‍ കൊണ്ടുവരുന്ന കാനുകളാണ് ഒരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ വിതരണം ചെയ്യുന്നത്. കാനുകളില്‍ ലേബലുകളോ മറ്റ് വിവരങ്ങളോ പതിക്കാറില്ളെന്നും പറയുന്നു. ഇത്തരം കമ്പനികള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ആരോഗ്യത്തിന് വലിയ ഭീഷണിയും അപകടകരവുമായ രീതിയിലാണ് സംസ്ഥാനമൊട്ടാകെ കുടിവെള്ള വില്‍പന നടക്കുന്നത്.
വിതരണം ചെയ്യുന്ന കുടിവെള്ളത്തെ സംബന്ധിച്ച് പരിശോധനകള്‍ നടക്കുന്നില്ളെന്നും ആക്ഷേപമുണ്ട്.
ചില പ്രദേശങ്ങളില്‍ യാതൊരു മാനദണ്ഡവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജലസ്രോതസ്സുകളില്‍ നിന്ന് നേരിട്ട് കുപ്പികളിലേക്ക് വെള്ളം നിറച്ചാണ് വില്‍പന നടത്തുന്നതെന്നും പറയുന്നു.
ജോലിക്കും മറ്റ് ദൂരയാത്രകള്‍ക്കും പോകുന്നവര്‍ മുമ്പ് വീട്ടില്‍നിന്ന് തിളപ്പിച്ചാറിയ വെള്ളം കൊണ്ടുപോയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കുപ്പിവെള്ളം വാങ്ങുന്നത് ശീലമാക്കിയിരിക്കുകയാണ്. ഇങ്ങനെ വാങ്ങുന്ന വെള്ളത്തോടൊപ്പം രോഗം കൂടി വിലയ്ക്ക് വാങ്ങുകയാണെന്ന സത്യം മറക്കുകയും ചെയ്യുന്നു.
കുപ്പിവെള്ളം ഉപയോഗിക്കുന്നതുമൂലം ജലജന്യരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ പറയുന്നു.

മിനുട്സ് വിവാദത്തിനിടെ ഇന്ന് സിന്‍ഡിക്കേറ്റ് യോഗം

Posted: 17 Aug 2014 11:19 PM PDT

തേഞ്ഞിപ്പലം: മിനുട്സ് വിവാദത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച നടക്കും. രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളുടെ പേരെടുത്ത് വിമര്‍ശിക്കുന്ന മിനുട്സിനെ ചൊല്ലിയുള്ള തര്‍ക്കം യോഗത്തെ പ്രക്ഷുബ്ധമാക്കിയേക്കും.
രാവിലെ പത്തിനാണ് യോഗം. കഴിഞ്ഞ യോഗത്തിന്‍െറ മിനുട്സ് അംഗീകരിക്കുന്നതാണ് ആദ്യ അജണ്ട. വിവാദ മിനുട്സ് പിന്‍വലിച്ചില്ളെങ്കില്‍ സിന്‍ഡിക്കേറ്റ് യോഗം തന്നെ വേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ് അംഗങ്ങള്‍. മൂന്നു പേരടങ്ങുന്ന സി.പി.എം അംഗങ്ങളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.
ജൂലൈ 19ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്‍െറ മിനുട്സാണ് വിവാദമായത്. വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും പോര്‍വിളിയും വാക്കേറ്റവും നടന്ന യോഗമായിരുന്നു അത്. ഇംഗ്ളീഷ് വിഭാഗത്തിലെ അധ്യാപകന്‍ ഡോ. ഉമര്‍ തസ്നീമിന്‍െറ സസ്പെന്‍ഷന്‍, അറബിക് കോളജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കല്‍ തുടങ്ങി വിഷയങ്ങളെ ചൊല്ലിയാണ് യോഗം അലങ്കോലമായത്.
അധ്യാപകന്‍െറ സസ്പെന്‍ഷന്‍ ഭൂരിപക്ഷം സിന്‍ഡിക്കേറ്റംഗങ്ങളും എതിര്‍ത്തു. അധ്യാപകനെ നിയമിക്കാനും സസ്പെന്‍ഡ് ചെയ്യാനുമുള്ള അധികാരം സിന്‍ഡിക്കേറ്റിനായിരിക്കെ ഭൂരിപക്ഷാഭിപ്രായം മിനുട്സ് ആക്കണമെന്ന് അംഗങ്ങള്‍ നിര്‍ദേശിച്ചു. എന്നാല്‍, വിഷയം ചാന്‍സലറായ ഗവര്‍ണര്‍ക്ക് വിടണമെന്നാണ് യോഗാധ്യക്ഷനായ വി.സി സ്വീകരിച്ച നിലപാട്. ഇങ്ങനെ മിക്ക വിഷയങ്ങളിലും രൂക്ഷമായ തര്‍ക്കമാണുണ്ടായത്.
വിവാദ യോഗത്തിന്‍െറ മിനുട്സ് ആഴ്ചകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. മിനുട്സ് തയാറാക്കുന്നതില്‍ വി.സിയും രജിസ്ട്രാറും തമ്മിലെ അഭിപ്രായ ഭിന്നതയാണ് കാരണമായത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചില അംഗങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ മിനുട്സാക്കണമെന്നാണ് വി.സി ആഗ്രഹിച്ചത്. രജിസ്ട്രാര്‍ തയാറാക്കിയ കരട് മിനുട്സില്‍ ഇക്കാര്യം വി.സി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍, വി.സിയുടെ നിര്‍ദേശം മിനുട്സില്‍ പാലിക്കാന്‍ കഴിയില്ളെന്ന് രജിസ്ട്രാര്‍ രേഖാമൂലം അറിയിച്ചു. ഇതോടെ, വിവാദ മിനുട്സ് വി.സിയുടെ പേരിലാണ് ഇറക്കിയത്. സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. പി.എം നിയാസിനും ഡോ. വി.പി അബ്ദുല്‍ ഹമീദിനും അക്കാദമിക് കാര്യത്തേക്കാള്‍ വ്യക്തിതാല്‍പര്യമാണ് പ്രധാനമെന്ന് പറയുന്നതാണ് മിനുട്സ്. ഇവരുടെ നേതൃത്വത്തിലുള്ള സംഘം വി.സിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്നും സ്വജനപക്ഷപാതം, പകപോക്കല്‍, അച്ചടക്ക രാഹിത്യം തുടങ്ങിയ കാര്യങ്ങളാണ് ഇരുവരെയും നയിക്കുന്നതെന്നും മിനുട്സില്‍ ചൂണ്ടിക്കാട്ടി. വി.സിയെ പുറത്താക്കാനും കാസ്ലാബ് പോലുള്ള പദ്ധതികളെ തകര്‍ക്കാനുമാണ് ഇവരുടെ പദ്ധതിയെന്നും ഭൂരിപക്ഷം സിന്‍ഡിക്കേറ്റംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട് പ്രമേയങ്ങള്‍ പാസാക്കിയെന്ന് പ്രഖ്യാപിക്കുകയാണ് ഇവരുടെ രീതിയെന്നും മിനുട്സിലുണ്ട്.
വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് ഭൂരിപക്ഷം സിന്‍ഡിക്കേറ്റംഗങ്ങളുടെയും നിലപാട്. ആദ്യ അജണ്ട തന്നെ വിവാദമായതിനാല്‍ യോഗം രാവിലെതന്നെ നിര്‍ത്തേണ്ടിവരുമെന്നാണ് സൂചന.
വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം, പ്രൊ-വൈസ് ചാന്‍സലര്‍ കെ. രവീന്ദ്രനാഥ്, സിന്‍ഡിക്കേറ്റംഗം കെ.എം നസീര്‍ എന്നിവരടങ്ങുന്ന പക്ഷമാണ് ഭൂരിപക്ഷം സിന്‍ഡിക്കേറ്റംഗങ്ങളുടെ മറുചേരി.

നവാസ് ശരീഫ് സര്‍ക്കാറിനെതിരെ നിസ്സഹകരണ സമരത്തിന് ഇമ്രാന്‍ഖാന്‍െറ ആഹ്വാനം

Posted: 17 Aug 2014 11:18 PM PDT

Image: 

ഇസ്ലാമാബാദ്: പാകിസ്താനില്‍ നവാസ് ശരീഫ് സര്‍ക്കാറിനെതിരെ കൂടുതല്‍ പ്രതിഷേധസമര രീതികളുമായി പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി. ഇതിന്‍െറ ഭാഗമായി സര്‍ക്കാറിനെതിരെ നിസ്സഹകരണ സമരം തുടങ്ങാന്‍ പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. നിസ്സഹകരണം ആരംഭിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. ഇനി സര്‍ക്കാറിന് നികുതിയും വൈദ്യുതി-ഗ്യാസ് ബില്ലുകളും അടക്കരുത്. ഇസ്ളാമാബാദില്‍ നവാസ് ശരീഫ് വിരുദ്ധ റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നവാസ് ശരീഫ് എന്ന വ്യവസായിക്ക് പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും രാജ്യത്തിന്‍െറ ഭാവി ആശങ്കയിലാണെന്നും ഇമ്രാന്‍ വ്യക്തമാക്കി. അതേ സമയം നവാസ്ശരീഫിന് രാജിവെക്കാന്‍ 48 മണിക്കൂര്‍ അന്ത്യശാസനം നല്‍കുകയാണെന്ന് പാക് മതപുരോഹിതന്‍ താഹിറുല്‍ ഖാദിരി വ്യക്തമാക്കി. പാകിസ്താനിലെ ഏറ്റവും സമ്പന്നരിലൊരാളാണ് ഇത്തിഫാക് ഗ്രൂപ്പിന്‍െറ ഉടമ കൂടിയായ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്.

2013ല്‍ നവാസ് ശരീഫ് അധികാരത്തിലേറിയ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായും അതിനാല്‍ ശരീഫ് രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ടാണ് പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് റാലി നടത്തുന്നത്. റാലി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇസ്ലാമാബാദില്‍ ഒരുക്കിയിരിക്കുന്നത്. 60,000 പ്രതിഷേധക്കാരാണ് തലസ്ഥാനത്തത്തെിയിരിക്കുന്നത്. കഴിഞ്ഞദിവസം ലാഹോറില്‍ റാലിക്ക് നേരെ വെടിവെപ്പില്‍ നിന്നും ഇമ്രാന്‍ ഖാന്‍ രക്ഷപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഇമ്രാന്‍ അനുകൂലികളും സര്‍ക്കാറിനെ പിന്തുണക്കുന്നവരുമുണ്ടായ ഏറ്റുമുട്ടല്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP