അവധി വാര്‍ത്ത നിഷേധിച്ച് പന്ന്യന്‍ Posted: 14 Aug 2014 12:50 AM PDT കണ്ണൂര്‍: താന്‍ രണ്ടു മാസത്തെ അവധിയിലാണ് എന്ന വാര്‍ത്ത നിഷേധിച്ച് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. താന്‍ അവധിയിലല്ളെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ളെന്നും പന്ന്യന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോഴും തനിക്കാണ്. അക്കാര്യം ഉത്തരവാദിത്തത്തോടെ തുടര്‍ന്നും നിര്‍വഹിക്കും. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്നുണ്ടായ അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റിദ്ധാരയുണ്ടാക്കാനാണ് ചിലരുടെ ശ്രമം. പാര്‍ട്ടിയെ ചളിവാരിയെറിയാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. ഇക്കാര്യം വിലപ്പോവില്ളെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഒറ്റക്കെട്ടാണെന്നും പന്ന്യന്‍ വ്യക്തമാക്കി. പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചതായി ദേശീയ സെക്രട്ടറി കെ. സുധാകര്‍ റെഡ്ഡിയുടെ നേരത്തേ വ്യക്തമാക്കിയിരുന്നു. അവധിയില്‍ പ്രവേശിക്കുന്ന കാര്യം കത്ത് മുഖേന പന്ന്യന്‍ തന്നെ ഒൗദ്യോഗികമായി അറിയിച്ചിരുന്നതായും റെഡ്ഡി പറഞ്ഞിരുന്നു. |
കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സഹോദരിമാര്‍ക്ക് തൂക്കുകയര്‍ ഒരുങ്ങുന്നു Posted: 14 Aug 2014 12:43 AM PDT ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ 13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അതില്‍ ഒമ്പതു പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്ത സഹോദരിമാരായ രണ്ടുപേര്‍ക്ക് തൂക്കു കയര്‍ ഒരുങ്ങുന്നു. രേണുക ഷിന്‍ഡെ,സഹോദരി സീമ ഗാവ്ദ് എന്നീ പ്രതികളുടെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഇതെന്നും ഏതു സമയവും ഇവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ കൊലാപൂര്‍ സ്വദേശികള്‍ ആണ് പ്രതികള്‍. 1990-1996 കാലയളവില്‍ നിരവധി കുട്ടികളെ ഇവര്‍ തട്ടിക്കൊണ്ടുപോയിരുന്നു. 2001ല്‍ ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കുന്ന പക്ഷം ഇന്ത്യയില്‍ തൂക്കിക്കൊല്ലുന്ന ആദ്യ വനിതകള്‍ ആയിരിക്കും ഇത്. പുണെയിലെ യേര്‍വാദ ജയിലില്‍ ആണ് ഇപ്പോള്‍ ഇരുവരും. തട്ടിക്കൊണ്ടുപോയ കുട്ടികള്‍ എല്ലാം ദരിദ്ര കുടുംബത്തിലുള്ളവര്‍ ആയിരുന്നുവെന്നും ഈ കുട്ടികളെ മോഷണം നടത്താന്‍ ഉപയോഗിച്ചതായും പൊലീസ് അറിയിച്ചു. തലകള്‍ കൂട്ടിയിടിച്ചും ഇരുമ്പുവടി കൊണ്ട് അടിച്ചും ശ്വാസം മുട്ടിച്ചുമാണ് ഇവരില്‍ ഒമ്പതുപേരെ കൊലക്കിരയാക്കിയതെന്നും പൊലീസ് പറഞ്ഞു. അമ്മ അഞ്ജനാ ബായിക്കൊപ്പം ചേര്‍ന്നാണ് ഇവര്‍ ഇതു ചെയ്തിരുന്നത്. അഞ്ജനാ ബായി വിചാരണക്കിടെ മരിച്ചു. കുട്ടികളില്‍ നിന്നുള്ള വരുമാനം നിലയ്ക്കുമ്പോള്‍ അവരെ കൊന്നുകളയുകയായിരുന്നു പതിവ്. |
നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ക്ക് പുല്ലുവില Posted: 14 Aug 2014 12:27 AM PDT തൊടുപുഴ: നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ക്ക് വാഹനയാത്രക്കാര്‍ പുല്ലുവില കല്‍പിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. എന്നാല്‍, ഇതിന് പരിഹാരം കാണേണ്ടവര്‍ ഉറക്കത്തിലും. നഗരത്തിലെ ട്രാഫിക് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മൂന്നുവര്‍ഷമായി. ഇതോടെ മുട്ടം പ്രദേശത്തെ ഗതാഗത പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചതിനത്തെുടര്‍ന്ന് ആഗസ്റ്റ് 16നുമുമ്പ് ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേരാന്‍ മുനിസിപ്പല്‍ ചെയര്‍മാന് അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ യോഗം ആരുടെ അധ്യക്ഷതയിലാണ് ചേരേണ്ടതെന്ന ആശയക്കുഴപ്പമാണ് ഇപ്പോഴത്തെ അധികൃതരുടെ പ്രശ്നം. 2011ല്‍ ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചതോടെ അന്ന് ചേര്‍ന്ന ഉപദേശകസമിതി യോഗം നിയമനാസൃതമല്ളെന്ന് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ഗതാഗത വകുപ്പിനെകൂടി ഉള്‍ക്കൊള്ളിച്ച് ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിന്‍െറ തീരുമാനം നടപ്പാക്കാന്‍ ചുമതലപ്പെടുത്തി. എന്നാല്‍, യോഗ തീരുമാനങ്ങളില്‍ പലതും അട്ടിമറിക്കപ്പെടുകയായിരുന്നു. തീരുമാനങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടതും പലതും നടപ്പാകാതെപോയതുമാണ് ഗതാഗതക്കുരുക്ക് നഗരത്തില്‍ രൂക്ഷമാകാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 2011 ജനുവരി 21ന് എം.എല്‍.എ, എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ അധ്യക്ഷതയിലാണ് ട്രാഫിക് അഡൈ്വസറി കമ്മിറ്റി ചേര്‍ന്നത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന ബസുകളും ചരക്ക് വാഹനങ്ങളും വെങ്ങല്ലുര്‍ വഴി മങ്ങാട്ടുകവല സ്റ്റാന്‍ഡിലത്തെി കെ.എസ്.ആര്‍.ടി.സി ജങ്ങ്ഷനില്‍ കൂടി കോതായിക്കുന്ന് സ്റ്റാന്‍ഡിലൂടെ തിരികെ പഴയ റൂട്ടില്‍ പോകണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ബസ് ഉടമകള്‍ സ്റ്റേ വാങ്ങിയതിനത്തെുടര്‍ന്ന് നിര്‍ദേശം നടപ്പാക്കാനായില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന പരിഹാരമാകുമായിരുന്ന ഈ പരിഷ്കാരം നടപ്പാകാനാത്തതാണ് കുരുക്കിന് പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മൂലമറ്റം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍നിന്ന് തിരിഞ്ഞ് കോതായിക്കുന്ന് വഴി സ്റ്റാന്‍ഡിലത്തെി നഗരം ചുറ്റി വീണ്ടും സ്റ്റാന്‍ഡിലത്തെണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സ്റ്റാന്‍ഡില്‍ ആദ്യതവണ എത്തുന്ന ബസുകള്‍ വീണ്ടും നഗരം ചുറ്റി എത്താറില്ല. വണ്‍വേ റോഡുകളുടെ കാര്യത്തിലും അന്നത്തെ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിന്‍െറ തീരുമാനം ലംഘിക്കപ്പെട്ടു. നഗരത്തില്‍ വാഹന പാര്‍ക്കിങ് തോന്നുംപടിയാണ്. മുനിസിപ്പല്‍ പാര്‍ക്കിന് എതിര്‍വശത്തും ജിനദേവന്‍ റോഡില്‍ പടിഞ്ഞാറ് ഭാഗത്തുമാണ് പാര്‍ക്കിങ്ങിന് അനുവദിച്ചിരുന്നത്. ഇത് ലംഘിച്ച് ഇന്ന് നഗരത്തിന്‍െറ എല്ലാ മൂലകളും അനധികൃത പാര്‍ക്കിങ് സജീവമായിരിക്കുകയാണ്. നഗരത്തില്‍ ആയിരത്തോളം ടാക്സി വാഹനങ്ങളാണ് അനധികൃതമായി എത്തുന്നതെന്നാണ് കണക്ക്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്‍വശം മുതല്‍ അമ്പലത്തിന്‍െറ ആര്‍ച്ച് വരെയും പാര്‍ക്കിങ്ങും ഫുട്പാത്ത് കച്ചോടവും നിരോധിച്ചിരുന്നു. ഈ നിര്‍ദേശവും ലംഘിക്കപ്പെട്ടു. ഇപ്പോള്‍ ഏറ്റവും കുടുതല്‍ വാഹനപാര്‍ക്കിങ്ങും വഴിയോരകച്ചവടവും നടക്കുന്നത് ഇവിടെയാണ്. ഓട്ടോകള്‍ നഗരത്തില്‍ ചുറ്റിക്കയറുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരും തയാറായിട്ടില്ല. മൂലമറ്റം ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെ വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍നിന്ന് മങ്ങാട്ടുകവല ബൈപാസില്‍ കൂടി നാലുവരിപാത കൂടി തിരിഞ്ഞ് പോകണമെന്ന തീരുമാനവും നടപ്പായില്ല. അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടത്തെണമെന്നാണ് ആവശ്യം. ഉടന്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. |
ജില്ലാപഞ്ചായത്ത് ഭരണ പ്രതിസന്ധി രൂക്ഷം Posted: 14 Aug 2014 12:16 AM PDT തിരുവനന്തപുരം: വികസനഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് ഭരണസമിതിയുമായി ഇടഞ്ഞുനില്‍ക്കുന്ന സോഷ്യലിസ്റ്റ് ജനത രാജിസന്നദ്ധത അറിയിച്ച് പാര്‍ട്ടി ജില്ലാഘടകത്തിന് കത്ത് നല്‍കി. എസ്.ജെ.ഡിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ മുന്നാട്ടുപോകുന്ന ജില്ലാപഞ്ചായത്ത് ഭരണം ഇതോടെ വന്‍പ്രതിസന്ധിയിലായി. സോഷ്യലിസ്റ്റ് ജനത അംഗവും വൈസ് പ്രസിഡന്‍റുമായ റൂഫസ് ഡാനിയേല്‍, സംസ്ഥാന കമ്മിറ്റി അംഗവും ആര്യനാട് ഡിവിഷനിലെ പ്രതിനിധിയുമായ അഡ്വ. എല്‍. ബീന എന്നിവരാണ് രാജിക്കത്ത് ജില്ലാ പ്രസിഡന്‍റ് എന്‍.എം. നായര്‍ക്ക് നല്‍കിയത്. കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറുമെന്നും അനുകൂല നിലപാട് കൈക്കൊണ്ടില്ളെങ്കില്‍ ഭരണസമിതിക്ക് നല്‍കിയിരിക്കുന്ന പിന്തുണ ഉള്‍പ്പെടെ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുമെന്നും എന്‍.എം. നായര്‍, പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വികസനഫണ്ട് വിനിയോഗത്തില്‍ പക്ഷപാതവും ക്രമക്കേടും ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കെ. അന്‍സജിത റസലിനെതിരെ നാല് സ്ഥിരംസമിതി അധ്യക്ഷന്മാര്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ഡി.സി.സി പ്രസിഡന്‍റ് കെ. മോഹന്‍കുമാറിനും പരാതി നല്‍കിയിരുന്നു. റൂഫസ് ഡാനിയേലിനെ കൂടാതെ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വേണുഗോപാല്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുഖി രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുബൈദ എന്നിവരാണ് പരാതിയുമായി കെ.പി.സി.സി, ഡി.സി.സി പ്രസിഡന്‍റുമാരെ സമീപിച്ചത്. ഇതിനൊപ്പമാണ് ആര്യനാട് ഡിവിഷനെയും അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഡ്വ. എല്‍. ബീനയും രംഗത്തുവന്നത്. വാര്‍ഷികപദ്ധതികളില്‍ ഓരോന്നിനും എത്രതുക വീതം നീക്കിവെക്കുമെന്ന് ബന്ധപ്പെട്ട സ്റ്റാന്‍റിങ് കമ്മിറ്റികളെ അറിയിച്ചില്ല, വര്‍ക്കിങ് ഗ്രൂപ്പുകളും സ്റ്റാന്‍റിങ് കമ്മിറ്റികളും നിര്‍ദേശിച്ച പല പദ്ധതികളും ഒഴിവാക്കി, ജില്ലാ പ്ളാനിങ് കമ്മിറ്റി കൂടുന്ന വിവരം അംഗങ്ങളെ അറിയിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് പ്രസിഡന്‍റിനെതിരെ മറ്റുള്ളവര്‍ ഉയര്‍ത്തുന്നത്. പദ്ധതിരേഖക്ക് അംഗീകാരം നല്‍കുന്നതിനുമുമ്പ് അതിന്‍െറ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് മലയിന്‍കീഴ് വേണുഗോപാല്‍ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. |
വഴിവിളക്കുകള്‍ ഓണത്തിന്മുമ്പ് അറ്റകുറ്റപ്പണി നടത്തും Posted: 14 Aug 2014 12:11 AM PDT തൃശൂര്‍: കോര്‍പറേഷന്‍ പരിധിയിലെ വഴിവിളക്കുകളിലെ തകരാറുകള്‍ ഓണത്തിന് മുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ തീരുമാനം. വൈദ്യുതിരംഗത്തെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. കൗണ്‍സിലര്‍മാര്‍, കരാറുകാര്‍, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഓണം വരെയുള്ള കാലയളവില്‍ ഡിവിഷന്‍ തലത്തില്‍ ആഴ്ചയില്‍ നാല് ദിവസങ്ങളിലും മാസത്തില്‍ 15 ദിവസത്തിനുള്ളിലും തകരാറുകള്‍ പരിഹരിക്കുന്നതിന് പകല്‍ വൈദ്യുതി വിതരണം നിര്‍ത്തിവെക്കും. ഓണത്തിന് ശേഷം ഇത് മൂന്ന് ദിവസമാക്കി ചുരുക്കും. ജനങ്ങള്‍ സൗഹൃദത്തോടെ പെരുമാറുമ്പോള്‍ ഗര്‍വോടെയാണ് ഉദ്യഗസ്ഥര്‍ പെരുമാറുന്നതെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പറഞ്ഞു. ദിവസങ്ങളോളം വൈദ്യുതി നിലച്ചാലും പരിഹരിക്കാന്‍ ആരും എത്തുന്നില്ല. വഴിവിളക്കുകള്‍ തെളിയാതായിട്ട് മാസങ്ങളായിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല. പരാതി പറയാന്‍ വിളിച്ചാല്‍ കിട്ടുന്നില്ളെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേറൂരിലെ ഫ്യൂസുകള്‍ മോഷണം പോയതും അരണാട്ടുകര -പൂത്തോള്‍ മേഖലയില്‍ ഇടക്കിടെയുണ്ടാകുന്ന വൈദ്യുതി തടസ്സവും വില്ലടം, വിയ്യൂര്‍, ഒല്ലൂര്‍ മേഖലകളിലെ വൈദ്യുതി ലൈനുകളിലെ തകരാറുകളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. നടത്തറയില്‍ കരാര്‍ ജീവനക്കാരുടെ മരണത്തിനിടയാക്കിയ സംഭവവും യോഗം ചര്‍ച്ച ചെയ്തു. പരാതിയില്‍ 48 മണിക്കൂറിനകം പരിഹാരമുണ്ടാക്കിയില്ളെങ്കില്‍ കരാറുകാരില്‍നിന്ന് പിഴയീടാക്കും. ഓരോ ഡിവിഷനിലും 50 മുതല്‍ 100 വരെ വഴിവിളക്കുകള്‍ തെളിയാതെ കിടക്കുന്നുണ്ടെന്ന് കരാറുകാര്‍ യോഗത്തില്‍ അറിയിച്ചു. ഇത് ഒരുദിവസം കൊണ്ട് പരിഹരിക്കാവുന്നതല്ളെന്നും കരാറുകാരായ രമേഷ്, ചാക്കുണ്ണി എന്നിവര്‍ പറഞ്ഞുവെങ്കിലും യോഗതീരുമാനം ഇതാണെന്നും ഓണത്തിന് മുമ്പ് വഴിവിളക്കുകള്‍ തെളിയണമെന്നും തകരാറുകള്‍ പരിഹരിക്കണമെന്നും മേയര്‍ രാജന്‍ ജെ. പല്ലന്‍ നിര്‍ദേശിച്ചു. 2011 മുതല്‍ നടപ്പ് സാമ്പത്തികവര്‍ഷത്തിലും വൈദ്യുതിവകുപ്പ് ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടില്ളെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ഉന്നയിച്ചു. റോഡ് വികസനത്തിന് തടസ്സമായ വൈദ്യുതി കാലുകള്‍ മാറ്റിസ്ഥാപിക്കണമെന്ന നിര്‍ദേശവും യോഗത്തിലുണ്ടായി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കുമാരനും യോഗത്തില്‍ പങ്കെടുത്തു. പി.യു. ഹംസ, ജയപ്രകാശ് പൂവ്വത്തിങ്കല്‍, എം.കെ. വര്‍ഗീസ്, ലാലി ജയിംസ്, അഡ്വ. എം.പി. ശ്രീനിവാസന്‍, പി.എ. പുരുഷോത്തമന്‍, ഫ്രാന്‍സീസ് ചാലിശേരി, സതീഷ് അപ്പുക്കുട്ടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. |
ചെങ്കല്‍ പണകള്‍ നിശ്ചലമായി; തൊഴിലാളി കുടുംബങ്ങള്‍ക്ക് വറുതിയുടെ നാളുകള്‍ Posted: 14 Aug 2014 12:08 AM PDT നീലേശ്വരം: ചെങ്കല്‍ പണകളുടെ പ്രവര്‍ത്തനം നിശ്ചലമായതോടെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ കടക്കെണിയിലും പട്ടിണിയിലുമായി. കയ്യൂര്‍ ചീമേനി, കിനാനൂര്‍ കരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളിലെ ചെങ്കല്‍ പണകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങളാണ് പട്ടിണിയും പരിവട്ടവുമായി കഴിയുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിയില്ലാത്ത ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ പൂട്ടണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് തൊഴിലാളികളുടെ വയറ്റത്തടിക്കുന്നത്. സ്വര്‍ണം പണയംവെച്ചും പലിശക്ക് വാങ്ങിയും ബാങ്ക് വായ്പ തരപ്പെടുത്തിയും പണകള്‍ വാടകക്കെടുത്ത് നടത്തുന്നവരും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. എരിക്കുളം, മലപ്പച്ചേരി, മണിമുണ്ട, കുരങ്ങനാടി, മൂന്നുറോഡ്, ഉമിച്ചി, ചോയ്യങ്കോട്, ചായ്യോം, പെരിയ, ചാലിങ്കാല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ചെങ്കല്‍ പണകളുള്ളത്. കരിങ്കല്‍ ക്വാറികളില്‍ പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. |
ബ്ളാക്ക്മെയില്‍ അന്വേഷണ സംഘത്തിനെതിരെ ബിന്ധ്യ രംഗത്ത് Posted: 14 Aug 2014 12:03 AM PDT കൊച്ചി: മധ്യകേരളത്തിലെ രണ്ട് എം.എല്‍.എമാരെയും ഒരു മുന്‍ എം.പിയെയും രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കൊച്ചി ബ്ളാക്ക് മെയില്‍ തട്ടിപ്പു കേസിലെ പ്രതി ബിന്ധ്യ തോമസ്. കേസിലുള്‍പ്പെട്ട ഉന്നത വ്യക്തികള്‍ക്കെതിരെ അന്വേഷണ സംഘം നടപടിയെടുക്കുന്നില്ല. സംസ്ഥാനത്തെ പ്രമുഖ വ്യവസായിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നില്ളെന്നും ബിന്ധ്യ വ്യക്തമാക്കി. മന്ത്രിമാരുള്‍പ്പെടെ ഭരണപക്ഷത്തെ പ്രമുഖര്‍ക്ക് തലവേദനയുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി ബിന്ധ്യ തോമസ് മുമ്പും രംഗത്തത്തെിയിരുന്നു. ബ്ളാക്ക്മെയില്‍ കേസില്‍ ആരോപണവിധേയനായ സജികുമാറിന് മന്ത്രിമാരുള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്നെന്ന് ബിന്ധ്യ വെളിപ്പെടുത്തിയിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ടി. ശരത്ചന്ദ്രപ്രസാദ്, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ എന്നിവരുമായും സജികുമാറിന് അടുത്തബന്ധവും സാമ്പത്തിക ഇടപാടുമുണ്ടായിരുന്നെന്ന് ബിന്ധ്യ ആരോപിച്ചിരുന്നു. പൊലീസിനെതിരെ മുമ്പും ബിന്ധ്യ രംഗത്തത്തെിയിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടി, എം.പിമാരായ കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ എന്നീ പ്രമുഖരുമായി ബന്ധമുണ്ടെന്ന് മൊഴി എഴുതി ഒപ്പിട്ടുനല്‍കാന്‍ കസ്റ്റഡിയില്‍ കഴിയവെ പൊലീസ് നിര്‍ബന്ധിച്ചതായി ബിന്ധ്യ നേരത്തേ ആരോപിച്ചിരുന്നു. |
അടച്ചുപൂട്ടിയ 418 ബാറുകള്‍ വീണ്ടും പരിശോധിക്കണമെന്ന് ഹൈകോടതി Posted: 14 Aug 2014 12:00 AM PDT കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടിയ 418 ബാറുകളില്‍ വീണ്ടും നിലവാര പരിശോധന നടത്തണമെന്ന് ഹൈകോടതി. എക്സൈസ് കമ്മീഷണറാണ് ബാറുകളില്‍ പരിശോധന നടത്തേണ്ടതെന്നും ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അടച്ചുപൂട്ടിയ 418 ബാറുകളിലെ പരിശോധന എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. സര്‍ക്കാരിന്‍െറ മദ്യനയവും പരിശോധനാ റിപ്പോര്‍ട്ടും ആഗസ്റ്റ് 26നകം സമര്‍പ്പിക്കണമെന്നും ഹൈകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ളെന്ന് ചൂണ്ടിക്കാട്ടിയ കോടതി ബാറുകളുടെ നിലവാര കാര്യത്തില്‍ വീണ്ടും പരിശോധന നടത്തുന്നതല്ലേ ഉചിതമെന്നും സര്‍ക്കാരിനോട് ചോദിച്ചു. അടച്ചുപൂട്ടിയ ബാറുകള്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ളെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നും എ.ജി വ്യക്തമാക്കി. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുകയാണെന്ന് ബാര്‍ ഉടമകള്‍ കോടതിയില്‍ വ്യക്തമാക്കി. എട്ടുമാസം മുന്‍പാണ് മദ്യ നയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ഹൈകോടതി നിര്‍ദേശിച്ചത്. എന്നാല്‍, ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ളെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. |
തെരുവുനായ ഭീതിയില്‍ മലയോര ഗ്രാമങ്ങള്‍ Posted: 13 Aug 2014 11:56 PM PDT ശ്രീകണ്ഠപുരം: പേയിളകിയ തെരുവുനായ്ക്കള്‍ ജനങ്ങളെ കടിച്ചു കീറിയ ഭീതിയിലാണ് മലയോര ഗ്രാമം. ഉള്‍ഗ്രാമങ്ങളില്‍ നായ്ക്കളുടെ കടിയേറ്റ് നിരവധി പേര്‍ ചികിത്സയിലാണ്. പശുക്കളെയും മറ്റും നായ്ക്കള്‍ കടിച്ചു പരിക്കേല്‍പിച്ചിട്ടുണ്ട്് കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം നിടിയേങ്ങയില്‍ മാത്രം എട്ടുപേരെയാണ് പേപ്പട്ടി കടിച്ചത്. നിടിയേങ്ങയിലെ നിരവധി പശുക്കളെയും പേപ്പട്ടി കടിച്ചതിനാല്‍ പാല്‍ കുടിച്ചവരും ഭീതിയിലായിട്ടുണ്ട്. മയ്യില്‍, ശ്രീകണ്ഠപുരം, ഇരിക്കൂര്‍, ചെങ്ങളായി, പയ്യാവൂര്‍, കുറുമാത്തൂര്‍, ഏരുവേശ്ശി, മലപ്പട്ടം, ആലക്കോട്, നടുവില്‍ പഞ്ചായത്തുകളിലെല്ലാം തെരുവുനായ്ക്കള്‍ വിലസുകയാണ്. പേപ്പട്ടിയാണോയെന്നറിയാത്തതിനാല്‍ ജനങ്ങള്‍ ഏറെ ഭീതിയില്‍ കഴിയുകയാണ്. നിടിയേങ്ങയില്‍ ഉപ്പേരി രോഹിണി, പടിഞ്ഞാറെ പുര കാര്‍ത്യായനി, പാറക്കല്‍ ഇബ്രാഹിം, ചെറിയാണ്ടീരകത്ത് മൊയ്തീന്‍, കെ.പി. വിശ്വനാഥന്‍, ഉണ്ണികൃഷ്ണന്‍, പുരുഷോത്തമന്‍, സോജന്‍ എന്നിവരെയാണ് തെരുവു നായ്ക്കള്‍ കടിച്ചത്. പേപ്പട്ടിയാണ് കടിച്ചതെന്ന സുചന ലഭിച്ചതോടെ നാട്ടുകാര്‍ ഒരു പട്ടിയെ തല്ലികൊന്നിരുന്നു. പേയിളകിയവയും അല്ലാത്തതുമായ തെരുവുനായ്ക്കള്‍ വഴിയോരങ്ങളില്‍ തമ്പടിക്കുന്നതിനാല്‍ പല പ്രദേശങ്ങളിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ളെന്ന് ജനങ്ങള്‍ പറയുന്നു. തെരുവ് നായ്ക്കളില്‍ ഉള്‍പ്പെടുന്ന പേപ്പട്ടികളെയെങ്കിലും കൊന്നൊടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പു തലത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമായിട്ടും നിയമ തടസ്സം പറഞ്ഞ് നായ്ക്കളെ കൊല്ലുന്നതില്‍ നിന്ന് അധികൃതര്‍ പിന്നോട്ട് പോവുന്നത് ജനങ്ങളെ വലയ്ക്കുന്നു. മൃഗ സംരക്ഷണ വകുപ്പടക്കം ഇക്കാര്യത്തില്‍ മൗനം നടിക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മാസം നിടുവാലൂരില്‍ പേപ്പട്ടിയുടെ കടിയേറ്റ് മൂന്ന് പശുക്കള്‍ ചത്തത് ഏറെ പരിഭ്രാന്തിക്കിടയാക്കിയിരുന്നു. ശ്രീകണ്ഠപുരം കോട്ടൂരിലും പേപ്പട്ടി കടിച്ച് പശുക്കള്‍ ചത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കകം കൊയ്യം, പാറക്കാടി മേഖലയില്‍ പേയിളകി ആറോളം പശുക്കള്‍ ചത്തിരുന്നു. പേപ്പട്ടിയും പേയിളകിയ കുറുക്കനും കീരിയുമെല്ലാം വ്യാപകമായതിനാല്‍ പശുക്കള്‍ പേയിളകി ചത്തതിനു പിന്നില്‍ ഏതു മൃഗമാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. മൃഗസംരക്ഷണ വകുപ്പ് ബോധവത്കരണ ക്ളാസ് നടത്തി തിളപ്പിച്ച പാല്‍ കുടിച്ചവര്‍ ഭയപ്പെടേണ്ടതില്ളെന്ന വിശദീകരണം നല്‍കിയിരുന്നു. അതിരാവിലെ മദ്റസകളിലും പള്ളിയിലും പത്രവിതരണത്തിനുമുള്‍പ്പെടെ പോകുന്നവര്‍ വലിയ വടികള്‍ കൈയിലേന്തി നടക്കേണ്ട അവസ്ഥയിലാണ്. പേപ്പട്ടി കടിയേറ്റാല്‍ ചികിത്സ ലഭിക്കാനുള്ള ആശുപത്രികളും മലയോരത്തില്ല. ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ ഏറെ ദൂരം സഞ്ചരിച്ച് കണ്ണൂരില്‍ ജില്ലാ ആശുപത്രിയിലത്തെണം. പി.എച്ച്.സി തലം മുതല്‍ ഇതിനാവശ്യമായ മരുന്നും ചികിത്സാ സംവിധാനവും ഒരുക്കണമെന്നാണ് ആവശ്യം. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. |
സംഘടനകള്‍ക്കിടയില്‍ യോജിപ്പില്ല; തൊഴിലാളികള്‍ ശിഥിലമാകുന്നു Posted: 13 Aug 2014 11:51 PM PDT അരൂര്‍: ചെമ്മീന്‍ പീലിങ് തൊഴിലാളി സമരത്തില്‍ പങ്കെടുക്കുന്ന സംഘടനകള്‍ക്ക് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ യോജിപ്പില്ലാത്തതിനാല്‍ തൊഴിലാളികള്‍ ശിഥിലമാകുന്നു. ഏത് സംഘടനയുടെ കൂടെനിന്നാല്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നറിയാതെ തൊഴിലാളികള്‍ അങ്കലാപ്പിലായിരിക്കുകയാണ്. കൃത്യമായി സംഘടനാപ്രവര്‍ത്തനം നടത്തുന്ന ഒറ്റ സംഘടനയും ചെമ്മീന്‍ തൊഴിലാളികള്‍ക്കിടയില്‍ ഇല്ല. വര്‍ഷങ്ങളായി ചെമ്മീന്‍ തൊഴിലാളികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന സീഫുഡ് വര്‍ക്കേഴ്സ് സൊസൈറ്റിയുടെ ആവശ്യം ടോക്കണ്‍ കൂലി 11 രൂപയില്‍നിന്ന് 15 ആയി ഉയര്‍ത്തണമെന്നാണ്. എഴുപുന്ന മേഖലയില്‍ സ്വാധീനം ഈ സംഘടനക്കാണ്. കുത്തിയതോട്, കോടംതുരുത്ത് മേഖലയില്‍ മത്സ്യസംസ്കരണ തൊഴിലാളി യൂനിയന്‍ എന്ന സംഘടനക്കാണ് സ്വാധീനം. ഇവരുടെ ആവശ്യം മിനിമം കൂലി നടപ്പാക്കണം എന്നതാണ്. ചെമ്മീനിന്‍െറ കൗണ്ടുകള്‍ തരംതിരിച്ച് വ്യത്യസ്ത മിനിമം കൂലി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. എന്നാല്‍, സി.ഐ.ടി.യുവിന്‍െറ നേതൃത്വത്തിലുള്ള സംഘടന മിനിമം കൂലിയായി 30ലധികം രൂപ ടോക്കണിന് നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി എന്ന സംഘടന 15 രൂപ ടോക്കണിന് വര്‍ധിപ്പിച്ചുനല്‍കണമെന്നും ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നുമാണ് ആവശ്യപ്പെടുന്നത്. കൃത്യമായി ആവശ്യങ്ങള്‍ ഉന്നയിക്കാതെയും ചില സംഘടനകള്‍ സമരത്തെ പിന്തുണച്ച് രംഗത്തത്തെിയിട്ടുണ്ട്. തൊഴിലാളി സംഘടനകള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അനുരഞ്ജന ശ്രമങ്ങളും ലക്ഷ്യത്തിലത്തെില്ല. തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ക്ക് ഏകമാനതയില്ളെങ്കില്‍ ചര്‍ച്ച പരാജയപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. ചെമ്മീന്‍ വ്യവസായ രംഗത്ത് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒറ്റ സംഘടനയും ഇല്ളെന്നാണ് വ്യവസായി സംഘടന നേതാക്കള്‍ പറയുന്നത്. സമരം തുടങ്ങിയതിനുശേഷം മാത്രമാണ് സി.ഐ.ടി.യു രേഖാമൂലം ഡിമാന്‍ഡ് നോട്ടീസ് നല്‍കി 18 മുതല്‍ സമരപ്രഖ്യാപനം നടത്തിയത്. സമരത്തിലായ തൊഴില്‍രംഗത്ത് ഇനിയെന്ത് സമരപ്രഖ്യാപനമെന്നാണ് വ്യവസായികള്‍ ചോദിക്കുന്നത്. |
No comments:
Post a Comment