സ്വാഗതം
WELCOME

News Update..

Tuesday, August 12, 2014

വര്‍ഗീയ കലാപങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമമെന്ന് സോണിയ Madhyamam News Feeds

വര്‍ഗീയ കലാപങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമമെന്ന് സോണിയ Madhyamam News Feeds

Link to

വര്‍ഗീയ കലാപങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമമെന്ന് സോണിയ

Posted: 12 Aug 2014 12:47 AM PDT

Image: 

തിരുവനന്തപുരം: രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടു ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ദിര ഭവനില്‍ നടന്ന കെ.പി.സി.സി യോഗത്തില്‍ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും നേടിയ വിജയം ഈ സംശയം ബലപ്പെടുത്തുന്നതാണെന്നും സോണിയ ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 600 വീതം വര്‍ഗീയ കലാപങ്ങളാണ് നടന്നത്. സംഭവത്തെ അപലപിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ല. കലാപങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി രാജ്യത്തെ ജനങ്ങള്‍ രംഗത്തുവരണം. ഇത്തരക്കാര്‍ക്കെതിരെ മതേതര കൂട്ടായ്മ രൂപം കൊള്ളണമെന്നും സോണിയ പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ കേരളം ദേശീയ മാതൃകയാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. കേരള ഘടകത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതി പ്രശംസനീയമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്. സാധാരണക്കാരന്‍െറ താല്‍പര്യം സംരക്ഷിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടിയിലും സര്‍ക്കാരിലും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ പ്രശംസിക്കുന്നതായും സോണിയ പറഞ്ഞു.

കേരളത്തിലെ ബൂത്ത്, ബ്ളോക്ക് തല പുനഃസംഘടനകള്‍ പൂര്‍ത്തിയാക്കിയത് വലിയ വിജയമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു.

വലിയ പരാജയങ്ങള്‍ നേരിട്ട കോണ്‍ഗ്രസ് ഫീനിക്സ് പക്ഷിയെ പോലെ തിരിച്ചുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഗസ്സ: യുദ്ധക്കുറ്റം അന്വേഷിക്കാനുള്ള സംഘത്തെ യു.എന്‍ പ്രഖ്യാപിച്ചു

Posted: 12 Aug 2014 12:36 AM PDT

Image: 

യു.എന്‍: ഗസ്സയിലെ മനുഷ്യാവകാശ ലംഘനവും യുദ്ധക്കുറ്റവും അന്വേഷിക്കാനുള്ള സമിതിയെ യു.എന്‍ പ്രഖ്യാപിച്ചു. ഇരുഭാഗങ്ങളില്‍ നിന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംഘം അന്വേഷിക്കുമെന്ന് യു.എന്‍ അറിയിച്ചു. കനഡയില്‍ നിന്നുള്ള അന്താരാഷ്ട്ര നിയമവിദഗ്ധന്‍ വില്യം ഷാബാസാണ് സംഘത്തിന്‍െറ തലവന്‍. യു.എന്നിലെ മുതിര്‍ന്ന മനുഷ്യാവകാശ വിദഗ്ധന്‍, സെനഗലില്‍ നിന്നുള്ള ദൂദു ദിയേനം, ബ്രിട്ടീഷ്-ലബനീസ് അഭിഭാഷകയായ അമല്‍ അലാമുദ്ദീന്‍ എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങള്‍.

എന്നാല്‍ തനിക്ക് മറ്റ് കേസുകളുടെ തിരക്കുള്ളതിനാല്‍ സംഘത്തില്‍ ചേരാന്‍ കഴിയില്ലെന്ന് അമല്‍ അലാമുദ്ദിന്‍ അറിയിച്ചു. 2015 മാര്‍ച്ചോടെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രായേല്‍ അംഗമല്ല.

ജൂണ്‍ 13 മുതല്‍ തുടങ്ങിയ ആക്രമണത്തിനിടെയുണ്ടായ എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളും സംഘം അന്വേഷിക്കുമെന്നും യു.എന്‍ പ്രസ്താവനയില്‍ അറിയിച്ചു.   യു.എന്‍ അന്വേഷണ കമ്മീഷനെ സ്വാഗതം ചെയ്യുന്നതായി ഹമാസ് വക്താവ് സമി അബൂ സുഹ് രി പറഞ്ഞു. അന്വേഷണസംഘത്തിന്‍െറ പ്രവര്‍ത്തനം പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുഹ് രി അറിയിച്ചു.

എന്നാല്‍ 'കംഗാരു കോടതി'യാണ് (പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന കോടതി) സംഭവം അന്വേഷിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇസ്രായേല്‍ പ്രതികരിച്ചു.

ഇസ്രായേല്‍ ഒരു മാസം നടത്തിയ ആക്രമണത്തില്‍ 1,938 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഹമാസിന്‍െറ തിരിച്ചടിയില്‍ 67 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.

സുനില്‍ ഗവാസ്കര്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

Posted: 11 Aug 2014 11:34 PM PDT

Image: 

മാഞ്ചസ്റ്റര്‍: ലണ്ടനിലുണ്ടായ കാറപകടത്തില്‍ നിന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായി മാഞ്ചസ്റ്ററില്‍ നിന്ന് ലണ്ടനിലേക്ക് പോകും വഴിയാണ് അപകടം. അപകട സമയത്ത് ഗവാസ്കറിനൊപ്പം ലണ്ടനിലെ സുഹൃത്ത് ചന്ദ്രേഷ് പട്ടേല്‍, സഹ കമന്‍േററ്റര്‍ മാര്‍ക് നിക്കോളസ് എന്നിവരുണ്ടായിരുന്നു.

എതിര്‍വശത്ത് നിന്നുവന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഗവാസ്കര്‍ സഞ്ചരിച്ച ജഗ്വാര്‍ കാറിന്‍െറ ഡ്രൈവര്‍ വാഹനം വെട്ടിച്ചുമാറ്റിയെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. കനത്ത മഴയാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം.

കാറിന്‍െറ പിന്നില്‍ ഇടതുഭാഗത്തെ സീറ്റിലാണ് ഗവാസ്കര്‍ യാത്ര ചെയ്തത്. കൂട്ടിയിടിയില്‍ ജഗ്വാര്‍ കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരും രക്ഷപ്പെട്ടു. അപകടത്തിന് ശേഷം ഗവാസ്കറും മറ്റുള്ളവരും ട്രെയിന്‍ മാര്‍ഗം ലണ്ടനിലേക്ക് തിരിച്ചു.
 

സോണിയ ഗാന്ധി കേരളത്തില്‍

Posted: 11 Aug 2014 11:15 PM PDT

Image: 

തിരുവനന്തപുരം: ഏകദിന സന്ദര്‍ശനത്തിന്‍െറ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിലെത്തി. 11.30തോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ സോണിയ ഇന്ദിര ഭവനിലേക്ക് പോയി. ഇന്ദിര ഭവനില്‍ സംഘടിപ്പിച്ച കെ.പി.സി.സി യോഗത്തില്‍ സോണിയ പങ്കെടുക്കും.

കുടുംബശ്രീയുടെ 16ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച വരെയാണ് ആഘോഷ പരിപാടികള്‍. ഭക്ഷ്യവിപണന സാംസ്കാരിക മേള ഏഴു മുതല്‍ കനകക്കുന്നില്‍ ആരംഭിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രമുഖ മന്ത്രിമാരും ജനപ്രതിനിധികളും ദേശീയ-സംസ്ഥാന തലത്തിലെ വനിതാ പ്രവര്‍ത്തകരും വിവിധ സംസ്ഥാനങ്ങളില്‍ ദാരിദ്യ നിര്‍മാര്‍ജന രംഗത്തെ സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. തുടര്‍ന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ട്രാന്‍സ്ഫര്‍മേറ്റീവ് ജെന്‍റര്‍ പൊളിറ്റിക്സില്‍ സെമിനാര്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച കുടുംബശ്രീ നൂതന സംരംഭങ്ങളുടെ പ്രഖ്യാപനവും സമാപന സമ്മേളനവും നടക്കും.

കമ്യൂണിറ്റി കോളജിന്‍െറ ധാരണപത്രം കൈമാറല്‍, റിയാലിറ്റി ഷോയുടെ പ്രഖ്യാപനം, ക്രൈം മാപ്പിങ് ക്രോഡീകരിച്ചതിന്‍െറ പ്രകാശനം, അറിയപ്പെടാത്ത വീരാംഗനമാര്‍ പുസ്തകപ്രകാശനം എന്നിവയും നടക്കും. കാഞ്ചന്‍ജംഗ കൊടുമുടി കയറിയ ആദ്യമലയാളി വനിത ചിന്നമ്മ ടീച്ചര്‍ മുതല്‍ എയ്ഡ്സ് രോഗികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച കാസര്‍കോട്ടെ രത്നമാല വരെയുള്ള 14 പേരാണ് പുസ്തകത്തില്‍ ഇടം നേടിയത്.
 

'സെല്‍ഫി'ക്കിടെ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Posted: 11 Aug 2014 11:09 PM PDT

Image: 

ലിസ്ബണ്‍: 'സെല്‍ഫി'യെടുക്കുന്നതിനിടെ ദമ്പതികള്‍ കിഴുക്കാംതൂക്കായ മലഞ്ചെരുവില്‍ വീണ് മരിച്ചു. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ കാബോ ഡി റോക എന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടം. സഞ്ചാരികള്‍ കടക്കാതിരിക്കാന്‍ വേലികെട്ടിയ സ്ഥലത്തേക്ക് കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പോളണ്ട് വംശജരായ ദമ്പതികള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.

ആറും അഞ്ചും വയസ്സായ മക്കള്‍ നോക്കിനില്‍ക്കെയാണ് ദമ്പതികള്‍ താഴേക്ക് വീണത്. കുട്ടികള്‍ പോളിഷ് അധികൃതരുടെ അധീനതയിലാണ്. യൂറോപ്പിന്‍െറ പടിഞ്ഞാറ് ഭാഗത്തെ ഏറ്റവും വലിയ  മുനമ്പാണ് കാബോ ഡി റോക. അറ്റ്ലാന്‍റിക് സമുദ്രത്തിന് അഭിമുഖമായാണ് ഈ മുനമ്പ് സ്ഥിതി ചെയ്യുന്നത്.

സെല്‍ഫിയെടുക്കുന്നതിനിടെയുണ്ടായ ആദ്യത്തെ അപകടമല്ല ഇത്. കഴിഞ്ഞയാഴ്ച മെക്സിക്കോയില്‍ സ്വന്തം തലക്കുനേരെ തോക്കുചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഒരാള്‍ മരിച്ചിരുന്നു. ഷൊര്‍ണൂരില്‍ ട്രെയിനിന്‍െറ മുകളില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവം കേരളത്തിലും നടന്നിരുന്നു.

വെല്ലുവിളികളെ നേരിടാന്‍ സൗദി - ഈജിപ്ത് സംയുക്തനീക്കം

Posted: 11 Aug 2014 11:03 PM PDT

Image: 

ജിദ്ദ: ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ സൗദി അറേബ്യയും ഈജിപ്തും തീരുമാനിച്ചു. സൗദിയിലത്തെിയ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് സീസി സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി നടത്തിയ ചര്‍ച്ചയിലാണ് അറബ് മുസ്ലിം ലോകത്തെ രാഷ്ട്രീയവിഷയങ്ങളില്‍ സംയുക്തനീക്കത്തിനു തീരുമാനിച്ചത്. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ സ്വീകരിച്ച നീക്കങ്ങള്‍ വിലയിരുത്തിയ ഇരുവരും കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്രരാഷ്ട്രം നേടുന്നതുവരെ ഫലസ്തീന്‍ പ്രശ്നത്തില്‍ നിന്നു പിറകോട്ടില്ളെന്നു വ്യക്തമാക്കി. ഈജിപ്തിലെ ആഭ്യന്തര സ്ഥിതിഗതികള്‍, ഇറാഖ് പ്രതിസന്ധി, ഗസ്സ വെടിനിര്‍ത്തല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി ഇരുഭാഗത്തെയും ഒൗദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ഇസ്ലാമിന്‍െറ ശരിയായ മിതവാദമൂല്യങ്ങള്‍ പ്രചരിപ്പിക്കാനും തീവ്രവാദവും ഭീകരവാദവും തിരസ്കരിക്കാനുമുള്ള ആഹ്വാനവുമായി സംയുക്തനീക്കം നടത്താന്‍ ഇരുരാജ്യങ്ങളും ധാരണയിലത്തെിയതായി സീസിയുടെ വക്താവ് ഇഹാബ് ബദവി വ്യക്തമാക്കി. മേഖലയില്‍ ഭീകരവാദം വികാസം പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ ഇറാഖിലെ സ്ഥിതിഗതികളും ചര്‍ച്ചക്കു വന്നതായി അദ്ദേഹം മിഡിലീസ്റ്റ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
‘‘നിര്‍ണായകമായ കൂടിക്കാഴ്ചയാണ് നടന്നത്. യുദ്ധങ്ങളും വിദേശശക്തികളുടെ ഇടപെടലുകളും ആഭ്യന്തരകലഹങ്ങളും മൂലം അറബ്ലോകം കലുഷമായിരിക്കെ പരസ്പരം ഐക്യദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരായ സംയുക്തനീക്കവും വേണ്ട സന്ദര്‍ഭമാണിത്’’ -ചര്‍ച്ചയെക്കുറിച്ച് സൗദി വിദേശകാര്യമന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ജിദ്ദയില്‍ നടന്ന ചര്‍ച്ചയില്‍ സൗദി വിദേശകാര്യമന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍, ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍അസീസ്, ഇന്‍റലിജന്‍സ് മേധാവി അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍അസീസ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ്, ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഈജിപ്തിലെ സൗദി അംബാസഡര്‍ അഹ്മദ് അല്‍ ഖത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദേശകാര്യമന്ത്രി സാമിഹ് ഹസന്‍ ശുക്രി, പ്രസിഡന്‍ഷ്യല്‍ ഓഫിസ് മേധാവി ഹിശാം ഹസന്‍ ശരീഫ്, സൗദിയിലെ ഈജിപ്ത് അംബാസഡര്‍ അഫീഫി അബ്ദുല്‍വഹാബ്, ഒൗദ്യോഗിക വക്താവ് ഈഹാബ് അഹ്മദ് ബദവി, കേണല്‍ അബ്ബാസ് മുസ്തഫ കാമില്‍ എന്നിവരാണ് ഈജിപ്ത് സംഘത്തിലുണ്ടായിരുന്നത്.
പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ ഒൗദ്യോഗികസന്ദര്‍ശനത്തിനത്തെിയ സീസിക്ക് പുതിയ ഈജിപ്ത് ഭരണകൂടവുമായുള്ള ഊഷ്മളബന്ധം പ്രകടമാക്കുന്ന വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. വിശിഷ്ട ലോകനേതാക്കള്‍ക്ക് സമ്മാനിക്കുന്ന കിങ് അബ്ദുല്‍അസീസ് സുവര്‍ണപ്പതക്കം അബ്ദുല്ല രാജാവ് സീസിയെ അണിയിച്ചു. അദ്ദേഹത്തിന്‍െറ ബഹുമാനാര്‍ഥം രാജാവിന്‍െറ പ്രതിനിധിയായി ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഖ്രിന്‍ കൊട്ടാരത്തില്‍ അത്താഴവിരുന്നൊരുക്കിയിരുന്നു. മക്കയില്‍ രാജാവിന്‍െറ സഫാ കൊട്ടാരത്തിലാണ് സീസിക്ക് താമസമൊരുക്കിയിരുന്നത്. ഉംറ നിര്‍വഹിച്ച അദ്ദേഹത്തിന്് കഅ്ബയുടെ അകത്ത് പ്രവേശിച്ച് പ്രാര്‍ഥന നടത്താനും അബ്ദുല്ല രാജാവ് അവസരമൊരുക്കി. ഈജിപ്തിന്‍െറ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 20 ബില്യണ്‍ യു.എസ് ഡോളര്‍ സഹായം പ്രഖ്യാപിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറമെ ഈ വര്‍ഷമോ അടുത്ത വര്‍ഷം ആദ്യത്തിലോ ഈജിപ്തിനു ഫണ്ടു നല്‍കുന്ന രാജ്യങ്ങളുടെ സമ്മേളനം വിളിച്ചുചേര്‍ക്കാനും ധാരണയുണ്ട്.
 നേരത്തേ ജിദ്ദ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ ഈജിപ്ഷ്യന്‍ പ്രസിഡന്‍റിനെ ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍ എന്നിവരും മറ്റു പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു. ഉംറ നിര്‍വഹിക്കാനായി മസ്ജിദുല്‍ഹറാമിലത്തെിയ അദ്ദേഹത്തെ മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല, മസ്ജിദുല്‍ഹറാം സമിതി വൈസ്പ്രസിഡന്‍റ് ശൈഖ് നാസിര്‍ ഖുസൈം, റോയല്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ മുഹമ്മദ് തുബൈശി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
14 മണിക്കൂര്‍ നേരത്തേ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച സീസി കെയ്റോയിലേക്കു തിരിച്ചുപോയി.

ഇസ്രായേല്‍ ഉല്‍പന്നങ്ങളുടെ ബഹിഷ്കരണത്തിന് കാമ്പയിന്‍ നടത്തണമെന്ന ആവശ്യമുയരുന്നു

Posted: 11 Aug 2014 10:45 PM PDT

Image: 

മനാമ: ഗസ്സയില്‍ നിരപരാധികള്‍ക്കു നേരെ ആക്രമണം നടത്തുന്ന ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള കാമ്പയിന് വീണ്ടും കളമൊരുങ്ങുന്നു.
രണ്ടായിരത്തോളം ഫലസ്തീനികളെ നിഷ്ഠൂരമായി കൊന്നൊടുക്കുകയും നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്ത ഇസ്രായേല്‍ ആക്രമണമാണ് ’63ലെ ഇസ്രായേല്‍ ബഷിഷ്കരണ ഓഫീസ് വീണ്ടും തുറക്കണമെന്ന ആവശ്യമുയര്‍ത്തി സാമൂഹിക പ്രവര്‍ത്തകര്‍ മുന്നോട്ട് വരാന്‍ കാരണം. മിനാ സല്‍മാനില്‍ പ്രവര്‍ത്തിച്ച ഓഫീസ് 2004ല്‍ യു.എസുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരമാണ് അടച്ചപൂട്ടിയത്.
ഓഫീസ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് സൊസൈറ്റി വൈസ് പ്രസിഡന്‍റ് അബ്ദുല്ല മാലിക് പ്രാദേശിക പത്രത്തോട് പറഞ്ഞു.
വിപണിയില്‍ ഇടപെടുകയും നിരീക്ഷിക്കുകയും ചെയ്ത ശേഷം ഇസ്രായേല്‍ ഉല്‍പന്നങ്ങളുടെ വില്‍പന തടയുകയായിരുന്നു ബഹിഷ്കരണ ഓഫീസിന്‍െറ പ്രവര്‍ത്തനം. ഇപ്പോള്‍ ജുഫൈറിലുള്ള യു.എസ് അഞ്ചാം കപ്പല്‍പട ധാരാളം ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് മാലിക് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇക്കാര്യം നിഷേധിക്കാനൊ പ്രതികരിക്കാനെ അഞ്ചാം കപ്പല്‍പടയിലെ വക്താവ് തയ്യാറായില്ല.
2009ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമപ്രകാരം ഇസ്രായേലുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നവര്‍ 10000 ദിനാര്‍ പിഴയും അഞ്ച് വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍, ഷൂറാ കൗണ്‍സില്‍ ഇത് അംഗീകരിക്കാത്തതിനാല്‍ തീരുമാനം ഉപേക്ഷിക്കപ്പെട്ടു. 2012ല്‍ ഇസ്രായേലിന്‍െറ ആക്രമണമുണ്ടായപ്പോഴും പാര്‍ലമെന്‍റ് ബഹിഷ്കരണം ആഹ്വാനം ചെയ്തെങ്കിലും ഷൂറാ കൗണ്‍സില്‍ നിരാകരിച്ചു.
എന്നാല്‍, ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് വിവിധ കോണുകളില്‍ നിന്ന് ഇത്തരമൊരു ആവശ്യം വീണ്ടും ഉയര്‍ന്നത്. അതേസമയം, അത്തരം തീരുമാനമെടുക്കുന്നത് സ്വതന്ത്ര്യ വ്യാപാര കരാറിന്‍െറ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി ചില വ്യപാരികള്‍ എതിര്‍ക്കുന്നുണ്ട്. ബഹിഷ്കരണ ഓഫീസ് വീണ്ടും തുറക്കുന്നതിന് പകരം ജനങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ബോധവത്കരണം നടത്തുകയാണ് ഗുണകരമെന്ന് അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. മറ്റു ജി.സി.സി രാജ്യങ്ങളെപ്പോലെ ബഹ്റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല.
 

ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ഥിയായതിന് പിന്നില്‍ പല കഥകളുമുണ്ട് -എം.എം ലോറന്‍സ്

Posted: 11 Aug 2014 10:36 PM PDT

Image: 

തിരുവനന്തപുരം: തിരുവനന്തപുരത്തെ സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണയം വിവാദമായതിന് പിന്നാലെ എറണാകുളത്തെ സി.പി.എം സ്ഥാനാര്‍ഥി നിര്‍ണയവും വിവാദമാകുന്നു. സി.പി.എം സ്വതന്ത്രനായി എറണാകുളം ലോക്സഭാ സീറ്റില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ഥിയായതിന് പിന്നില്‍ പലകഥകളുമുണ്ടെന്ന് മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ് പറഞ്ഞു. ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ഥിയായതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയുന്നില്ളെന്നും ലോറന്‍സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാര്‍ട്ടിക്കാരല്ലാത്തവരെ സ്ഥാനാര്‍ഥിയാക്കിയതു വഴി വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. എറണാകുളത്തെയും തിരുവനന്തപുരത്തെയും ഫലം നല്‍കുന്ന പാഠമിതാണ്. ഇനിയെങ്കിലും ജനപിന്തുണയുള്ള നേതാക്കളെ മത്സരിപ്പിക്കാന്‍ സി.പി.എം തയാറാകണം -അഭിമുഖത്തില്‍ ലോറന്‍സ് പറഞ്ഞു.

പാകിസ്താന്‍ നടത്തുന്നത് ഒളിയുദ്ധം; സിയാച്ചിനില്‍ വിട്ടുവീഴ്ചക്കില്ല -പ്രധാനമന്ത്രി

Posted: 11 Aug 2014 08:56 PM PDT

Image: 

ലെ: ജമ്മു കശ്മീര്‍ അതിര്‍ത്തിവഴി പാകിസ്താന്‍ നടത്തുന്നത് ഒളിയുദ്ധമെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദി. നേരിട്ട് ഏറ്റുമുട്ടാനുള്ള ശക്തി പാകിസ്താന് നഷ്ടപ്പെട്ടു. തീവ്രവാദത്തിലൂടെ നടത്തുന്ന ഒളിയുദ്ധത്തെ അപലപിക്കുന്നതായും മോദി പറഞ്ഞു.

സിയാച്ചിന്‍ വിഷയത്തില്‍ ഇന്ത്യ വിട്ടുവീഴ്ചക്കില്ളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലഡാക്കിന് വളരെ പ്രാധാന്യമാണുള്ളത്. നിരവധി പ്രശ്നങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നു. ലെയില്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ലെയില്‍ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.

രാവിലെ പ്രത്യേക വിമാനത്തില്‍ ലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ, മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഊര്‍ജ മന്ത്രി പിയൂഷ് ഗോയല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എ.കെ ദോവല്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

സിയാച്ചില്‍ മേഖലയില്‍ വിന്യസിച്ച സൈനികരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. മഞ്ഞു മൂടിയ സിയാച്ചിനില്‍ മൂവായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 16,000 മുതല്‍ 22000 അടി വരെ ഉയരത്തിലാണ് ഭൂരിഭാഗം സൈനിക നിലയങ്ങളുമുള്ളത്. 1984നു ശേഷം 860 ഓളം പേരുടെ ജീവന്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. അതിശൈത്യം കാരണമാണ് ഈ മരണങ്ങളില്‍ ഏറെയും സംഭവിച്ചത്. മുന്‍ഗാമിയായ മന്‍മോഹന്‍ സിങ് 2005ല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചിരുന്നു.

 

ഓസ്കാര്‍ ജേതാവ് റോബിന്‍ വില്യംസ് മരിച്ചനിലയില്‍

Posted: 11 Aug 2014 08:25 PM PDT

Image: 

കാലിഫോര്‍ണിയ: ഓസ്കാര്‍ ജേതാവും ഹോളിവുഡ് നടനുമായ റോബിന്‍ വില്യംസ് (63)നെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ കാലിഫോര്‍ണിയയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ദീര്‍ഘനാളുകളായി വിഷാദരോഗയായിരുന്ന വില്യംസ് ചികിത്സയിലായിരുന്നു. വില്യംസിന്‍െറ മരണം ആത്മഹത്യയാണെന്നാണ് മരിയന്‍ കൗണ്ടി പൊലീസിന്‍െറ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

1951ല്‍ ചിക്കാഗോയിലാണ് റോബിന്‍ വില്യംസിന്‍െറ ജനനം. ന്യൂയോര്‍ക്ക് ജുല്ലിയാര്‍ഡ് സ്കൂളിലെ ഹൈസ്കൂള്‍ പഠനത്തിന് ശേഷം അമേരിക്കന്‍ അക്കാദമിയുടെ ഡ്രാമ ക്ളബ്ബില്‍ ചേര്‍ന്നു. ടെലിവിഷന്‍ ഷോകളില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വില്യംസിന്‍െറ കലാരംഗത്തേക്കുള്ള കടന്നുവരവ്. 1970ലെ മോര്‍ക് ആന്‍റ് മിന്‍ഡി എന്ന ടിവി ഷോ റോബിന്‍ വില്യംസിനെ പോപ്പുലറാക്കി.

ഗുഡ് മോണിങ് വിയറ്റ്നാം, ഡെഡ് പോയറ്റ്സ് സൊസൈറ്റി, മിസിസ് ഡൗട്ട്ഫയര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയില്‍ എത്തിച്ചു. 1998ല്‍ ഗുഡ് വില്‍ ഹണ്ടിങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കര്‍ ലഭിച്ചു. മൂന്നു മക്കളുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP