രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്‍െറ പുതിയ ഡയറക്ടര്‍ Posted: 19 Aug 2014 12:29 AM PDT മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രവി ശാസ്ത്രിയെ ഇന്ത്യന്‍ ടീമിന്‍െറ ഡയറക്ടറായി ബി.സി.സി.ഐ നിയമിച്ചു. ഇംഗ്ളണ്ടിനെതിരായ അഞ്ച് ഏകദിന പരമ്പരക്കുള്ള ടീമിന്‍െറ ഡയറക്ടറായിട്ടാണ് രവിശാസ്ത്രിയെ നിയമിച്ചത്. ടീം കോച്ച് ഡങ്കന്‍ ഫ്ലച്ചറെ സഹായിക്കുന്നതിനായി സഞ്ജയ് ബംഗാറിനെ ടീമിന്‍െറ അസിസ്റ്റന്‍റ് കോച്ചായും നിയമിച്ചു. പത്രക്കുറുപ്പിലാണ് ഇക്കാര്യം ബി.സി.സി.ഐ വ്യക്തമാക്കിയത്. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ദയനീയമായി തകര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വന്‍വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ നടപടി. |
പുലിയെ പേടിച്ച് രാവുറങ്ങാതെ പൂഞ്ചോല നിവാസികള്‍ Posted: 19 Aug 2014 12:19 AM PDT മണ്ണാര്‍ക്കാട്: പൂഞ്ചോലയില്‍ ഭീതിവിതച്ച പുലിയെ പിടികൂടാന്‍ കാട്ടിലെ കൂട്ടില്‍ കെട്ടിയിട്ട പട്ടിയു ടെ കാത്തിരിപ്പ് തുടരുന്നു.ജൂലൈ 29നും തൊട്ടടുത്ത ദിവസവും പൂഞ്ചോലയില്‍ ഇറങ്ങിയെന്ന് പറയുന്ന പുലി രണ്ട് ആടുകളെ കൊണ്ടുപോയിരുന്നു. പുലിയുടേതിന് സമാനമായ കാല്‍പാടുകളും മരത്തിനുമുകളില്‍ പുലിയെ കണ്ടെന്ന ദൃക്സാക്ഷി മൊഴികളും കാരണം വനം വകുപ്പ് ആഗസ്റ്റ് മൂന്നിനാണ് പൂഞ്ചോലയില്‍ പുലിക്കെണി സ്ഥാപിച്ചത്. അന്നുമുതല്‍ ഇന്ന് വരെ പട്ടിക്ക് തീറ്റയും കൊടുത്ത് പുലിയുടെ വരവും കാത്തിരിക്കുകയാണ് വനംവകുപ്പും നാട്ടുകാരും. പുലിയുണ്ടെന്ന് സംശയിക്കുന്ന പ്രദേശത്തെ അടിക്കാട് വെട്ടിത്തെളിച്ച് നോക്കിയെങ്കിലും പുലിയെ കണ്ടത്തൊനായിട്ടില്ല. കഴിഞ്ഞ ദിവസം പുലിക്കായി സ്ഥാപിച്ച പട്ടിക്കെണി കാടിന്‍െറ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെയെങ്കിലും പുലിയത്തെിപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. |
സര്‍, എവിടെ ഞങ്ങളുടെ മെഡിക്കല്‍ കോളജ്? Posted: 18 Aug 2014 11:59 PM PDT കല്‍പറ്റ: ഒരു നാടു മുഴുവന്‍ കാത്തുകാത്തിരുന്ന സ്വപ്നങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് വയനാടന്‍ ജനത ന്യായമായും സംശയിച്ചു തുടങ്ങുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ജില്ലയുടെ സ്വപ്നങ്ങളില്‍ അനാവശ്യ വിവാദങ്ങളും അധികൃതരുടെ അവധാനതയും ഇരുള്‍പരത്തുകയാണിപ്പോള്‍. ഭൂമിശാസ്ത്രപരമായും സാമൂഹികമായും സാമ്പത്തികമായുമൊക്കെ ഏറെ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജില്ലയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രഖ്യാപിക്കപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ശിലയിടാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടന്‍ തുടങ്ങുമെന്ന് മോഹിപ്പിച്ച ശേഷം ഉദ്യോഗസ്ഥ-ഭരണ നേതൃ തലങ്ങളിലുണ്ടായ മെല്ളെപ്പോക്ക് നയത്തില്‍ വയനാടന്‍ ജനത അങ്ങേയറ്റം അസംതൃപ്തരാണ്. അപ്പോഴും, ജില്ലയില്‍ അനിവാര്യമെന്നു കരുതപ്പെടുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനായി ചെറുവിരല്‍ അനക്കാന്‍ പോലും ഭരണ പ്രതിപക്ഷ ഭേദമന്യേ, പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവരാത്തത് ജനത്തിന്‍െറ സംശയം ഇരട്ടിപ്പിക്കുന്നു. ജനപ്രതിനിധികള്‍ക്കാവട്ടെ, ഈ അടിയന്തര ആവശ്യം ഒരു താല്‍പര്യവുമില്ലാത്ത പ്രശ്നമായി ചുരുങ്ങുകയും ചെയ്തു. തിരുവനന്തപുരത്തെ ഭരണ സിരാകേന്ദ്രത്തില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് വയനാട്ടിലുടനീളം ഉദ്ഘാടന മഹാമഹങ്ങള്‍ക്കത്തെുമ്പോഴും ആ മെഡിക്കല്‍ കോളജിനെക്കുറിച്ചു മാത്രം ആരും ഒന്നും പറയുന്നില്ല. ജനസംഖ്യയില്‍ സിംഹഭാഗവും ആദിവാസികളും ചെറുകിട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമുള്‍പ്പെടുന്ന വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വരുമെന്ന പ്രഖ്യാപനത്തെ ഏറെ ആഹ്ളാദത്തോടെയാണ് ആളുകള്‍ വരവേറ്റത്. എന്നാല്‍, വയനാടിനൊപ്പം പ്രഖ്യാപിക്കപ്പെട്ട എട്ടു മെഡിക്കല്‍ കോളജുകളില്‍ ബാക്കിയുള്ളവയുടെയെല്ലാം നിര്‍മാണ പ്രവൃത്തികള്‍ ഏറെ മുന്നേറിയപ്പോഴാണ് ഇവിടെ തറക്കല്ലു പോലുമിടാതെ സ്ഥലത്തെച്ചൊല്ലിയുള്ള വിവാദത്തിന് മേല്‍ക്കൈ ലഭിച്ചത്. നിര്‍ദിഷ്ട വയനാട് മെഡിക്കല്‍ കോളജിന് 50 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് പുളിയാര്‍മല ചന്ദ്രപ്രഭാ ചാരിറ്റബ്ള്‍ ട്രസ്റ്റ് അറിയിച്ചതോടെ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. കോട്ടത്തറ വില്ളേജില്‍ മടക്കിമലയില്‍ ചന്ദ്രപ്രഭാ ചാരിറ്റബ്ള്‍ ട്രസ്റ്റിന് കല്‍പറ്റ ലാന്‍ഡ് ട്രിബ്യൂണലില്‍നിന്ന് 1984 ഫെബ്രുവരി ഒന്നിന് ക്രയസര്‍ട്ടിഫിക്കറ്റ് അനുവദിച്ചുകിട്ടിയ റീസര്‍വേ 1058ല്‍ 105.44 ഏക്കര്‍ ഭൂമിയിലെ 50 ഏക്കറാണ് ഇതിനായി വിട്ടു നല്‍കാന്‍ തീരുമാനമായത്. മെഡിക്കല്‍ കോളജിന് എം.കെ. ജിനചന്ദ്രന്‍െറ പേരിടണമെന്നും അഞ്ചു സീറ്റുകള്‍ മെറിറ്റ് ലിസ്റ്റിലുള്ള, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വയനാട്ടുകാരായ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യണമെന്നുമുള്ള ചാരിറ്റബ്ള്‍ ട്രസ്റ്റ് അധികൃതരുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി 2013 ആഗസ്റ്റില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ട്രസ്റ്റ് പ്രസിഡന്‍റിനെ രേഖാമൂലം അറിയിച്ചു. 2013 ആഗസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തുചേര്‍ന്ന യോഗം മടക്കിമലയിലെ ഭൂമിയില്‍ തന്നെ കോളജ് നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി, എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വി. ശശി എന്നിവര്‍ ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍, നിര്‍ദിഷ്ട സ്ഥലത്ത് കോളജ് നിര്‍മാണത്തോടനുബന്ധിച്ച് മരം മുറിക്കാന്‍ തുട ങ്ങിയതോടെ അതു സര്‍ക്കാര്‍ സ്ഥലമാണെന്ന വാദവുമായി ലാന്‍ഡ് ബോര്‍ഡ് രംഗത്തത്തെി. തുടര്‍ന്ന് പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. ബോര്‍ഡ് എതിര്‍പ്പ് രൂക്ഷമാക്കുന്നതിനിടയില്‍ ഇക്കഴിഞ്ഞ ജൂണ്‍ മൂന്നാം വാരം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചന്ദ്രപ്രഭാ ട്രസ്റ്റ് വാഗ്ദാനം ചെയ്ത മടക്കിമലയിലെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. അത് കഴിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോഴും കാര്യങ്ങള്‍ ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയിട്ടില്ല. |
പാല്‍വില : ചാര്‍ട്ട് പരിഷ്കരിക്കാന്‍ വിദഗ്ധ സമിതി ഉടന്‍ –മന്ത്രി Posted: 18 Aug 2014 11:56 PM PDT കോഴിക്കോട്: പാല്‍വില ചാര്‍ട്ട് പരിഷ്കരിക്കാന്‍ മില്‍മ, ക്ഷീരകര്‍ഷകര്‍, പ്രൈമറി സംഘങ്ങള്‍, ക്ഷീരവികസന വകുപ്പ് എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതിയെ ഉടന്‍ നിയോഗിക്കുമെന്ന് ക്ഷീര-ഗ്രാമ വികസന മന്ത്രി കെ.സി. ജോസഫ്. പാലാഴിയില്‍ ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തേ മന്ത്രിക്ക് ജില്ലയിലെ ക്ഷീര സഹകരണ സംഘം പ്രസിഡന്‍റുമാര്‍ ഇതുസംബന്ധിച്ച നിവേദനം നല്‍കിയിരുന്നു. ഗുജറാത്തിലെ ആനന്ദിനെക്കാള്‍ മാതൃകാപരമായാണ് ക്ഷീരോല്‍പാദന രംഗത്ത് മലബാര്‍ മേഖലാ യൂനിയന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തിന്‍െറ ആവശ്യത്തെക്കാള്‍ കൂടുതല്‍ ഉല്‍പാദനം നടത്തുന്നത് മലബാര്‍ യൂനിയനാണ്. കേരളമിപ്പോള്‍ പ്രതിദിനം ഒന്നര ലക്ഷത്തോളം ലിറ്റര്‍ പാല്‍ അയല്‍സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്നുണ്ട്. ഉല്‍പാദനം ഇനിയും കൂട്ടിയാല്‍ നമുക്ക് സ്വയം പര്യാപ്തമാവാനാകും-മന്ത്രി പറഞ്ഞു ദിവസവും 250 ലിറ്റര്‍ പാല്‍ അളക്കുന്ന ചാത്തമംഗലത്തെ എം.കെ. ജയനെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുത്തു. 35 കറവപ്പശുക്കളും എട്ടു കിടാരികളും 10 കന്നുകുട്ടികളുമാണ് ഇയാള്‍ക്കുള്ളത്. ജയന് മന്ത്രി ഉപഹാരം നല്‍കി. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ക്ഷീരകര്‍ഷകക്ഷേമനിധി ചെയര്‍മാന്‍ ജോണ്‍ ജേക്കബ് വള്ളക്കാലില്‍, എം.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നായര്‍, കെ.സുരേന്ദ്രന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ.ടി. സരോജിനി, രാമനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സി. ഹംസക്കോയ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.തങ്കമണി, വര്‍ക്കി തോമസ് എന്നിവര്‍ സംസാരിച്ചു. ഡയറി എക്സിബിഷന്‍ കോഴിക്കോട് ബ്ളോക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എന്‍.വി. അനിത ഉദ്ഘാടനം ചെയ്തു. ക്ഷീര സെമിനാറില്‍ ക്ഷീര കര്‍ഷകക്ഷേമനിധി സി.ഇ.ഒ ജി.ഹരി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു കെ. അലക്സ്, നബാര്‍ഡ് എ.ജി.എം.കെ. പത്മകുമാര്‍ എന്നിവര്‍ ക്ളാസെടുത്തു സമാപന സമ്മേളനം കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ആതിഥേയരായ പാലാഴി ക്ഷീരോല്‍പാദക സഹകരണ സംഘത്തിനുള്ള ഉപഹാരം കെ. മുരളീധരന്‍ സമ്മാനിച്ചു. |
മരുഭൂമിയില്‍ ഹോക്കി ‘വിളയിച്ച’ ഇന്ത്യയുടെ സ്വന്തം ‘നഖ് വി സാഹിബ്’ Posted: 18 Aug 2014 11:47 PM PDT മസ്കത്ത്: സയ്യിദ് അലി സിബ്ത്തൈന്‍ നഖ്വി; ക്രിക്കറ്റിന്‍െറയും ഫുട്ബാളിന്‍െറയും ആരവത്തില്‍ അമരുന്ന പുതുതലമുറ ഒട്ടും കേട്ടിരിക്കാനിടയില്ലാത്ത പേരാകും ഇത്. ഹോക്കി താരം, പരിശീലകന്‍, സ്പോര്‍ട്സ് ഭരണകര്‍ത്താവ് തുടങ്ങി വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ ‘നഖ്വി സാഹിബ്’ മസ്കത്തിലുണ്ട്, 88ാം വയസ്സിലും. തളരാത്ത കായികാവേശത്തോടെ കഴിഞ്ഞ 32 വര്‍ഷമായി ഇദ്ദേഹം ഒമാന്‍ ഹോക്കി ടീമിന്‍െറ വളര്‍ച്ചക്കായി പണിയെടുക്കുന്നു. രാജ്യത്തിന്‍െറ കായിക പെരുമ ഉയര്‍ത്തിയ ഈ വിദേശിക്ക് അറബ് നാട് നല്‍കിയത് കൈനിറയെ അംഗീകാരവും മനം നിറയെ സ്നേഹവുമാണ്. എന്നാല്‍ വര്‍ഷങ്ങളോളം ഇന്ത്യയെ സേവിച്ച ഇദ്ദേഹത്തിന് ജന്മനാട് നല്‍കിയതാകട്ടെ തികഞ്ഞ അവഗണനയും. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണകാലഘട്ടമായിരുന്നു 1928 മുതല്‍ 72 വരെയുള്ള സമയം. കെ.ഡി സിങ് ബാബുവും ദാദാ കിഷന്‍ലാലുമൊക്കെ അരങ്ങുവാണിരുന്ന കാലത്തിന്‍െറ അവസാന പ്രതിനിധിയാണ് ‘നഖ്വി’ സാഹിബ്. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനൊപ്പം മൈതാനത്തിലിറങ്ങിയവരില്‍ ശേഷിക്കുന്ന ഏക വ്യക്തിയാണ് ഇദ്ദേഹം. കളിക്കാരനായിരിക്കെ റഫറിയെന്ന നിലയിലും പരിശീലകനായും പേരെടുത്തു. പ്രതിഭ തെളിയിച്ച ഒട്ടേറെ ഹോക്കി താരങ്ങള്‍ പിറന്നുവീണ ‘ഹോക്കി ഗരാന’ എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ 1932ലാണ് ജനനം. 1949ല്‍ ഉന്നതപഠനത്തിന് ലഖ്നോ സര്‍വകലാശാലയില്‍ ചേര്‍ന്നതോടെയാണ് ‘നഖ്വി’യുടെ വര തെളിഞ്ഞത്. 1953ലാണ് ധ്യാന്‍ചന്ദുമായി ഇദ്ദേഹം പരിചയപ്പെടുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ധ്യാന്‍ചന്ദ് ടൂര്‍ണമെന്‍റില്‍ വിജയിച്ച വെസ്റ്റേണ്‍ റെയില്‍വേ ടീമിനെ അഭിനന്ദിക്കാന്‍ ഹോക്കി മാന്ത്രികന്‍ ഡ്രസിങ് റൂമില്‍ എത്തുകയായിരുന്നു. ക്യാപ്റ്റന്‍ കിഷന്‍ലാലിനെ അഭിനന്ദിച്ച ശേഷം ‘ദാദ’ തന്നെ പ്രത്യേകം ചോദിച്ച് കാണാന്‍ വരുകയായിരുന്നെന്ന് നഖ്വി പറയുന്നു. 1960ല്‍ ഇന്ത്യന്‍ റെയില്‍വേസ് ട്രെയ്നിങ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അന്ന് സര്‍വീസസ് ടീം കോച്ചായിരുന്ന ധ്യാന്‍ചന്ദുമായി അടുത്തിടപഴകുന്നത്. ബന്ധം ദൃഢമായതോടെ ധ്യാന്‍ചന്ദ് തനിക്ക് ‘മൗലാന’ എന്ന് പേരുമിട്ടതായി നഖ്വി ഓര്‍ക്കുന്നു. 1965ല്‍ മുംബൈയിലെ സ്കൂള്‍ ടീമിനെ പരിശീലിപ്പിച്ചാണ് പരിശീലന രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് എയര്‍ ഇന്ത്യ ടീമിനെയും ബോംബെ കസ്റ്റംസ് ടീമിനെയും പരിശീലിപ്പിച്ചു. ജോക്വിം കര്‍വാലോ, മയൂര്‍പാണ്ഡെ, മെര്‍വിന്‍ ഫെര്‍ണാണ്ടസ്, സോമയ്യ തുടങ്ങി പില്‍ക്കാലത്ത് ഹോക്കിയില്‍ പ്രശസ്തരായവരെല്ലാം നഖ്വിയുടെ കളരിയില്‍ പഠിച്ചുതെളിഞ്ഞവരാണ്. 1973ലെ ലോകകപ്പിനുള്ള പുരുഷ ടീം ക്യാമ്പിന്‍െറ അസി.കോച്ചും മാനേജരുമായിരുന്ന ഇദ്ദേഹം ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയ 1975ല്‍ ടീമിന്‍െറ പരിശീലകരില്‍ ഒരാളുമായിരുന്നു. 1978ല്‍ ലോകകപ്പിനും ഹോളണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ സന്ദര്‍ശനത്തിനുമുള്ള വനിതാ ടീമിന്‍െറ പരിശീലകനായിട്ടായിരുന്നു അടുത്ത നിയോഗം. 1979ല്‍ മോസ്കോയില്‍ നടന്ന പ്രീ ഒളിമ്പിക്സ് ടൂര്‍ണമെന്‍റിനുള്ള വനിതാ ടീമിനെയും നഖ്വിയാണ് പരിശീലിപ്പിച്ചത്. 1982ല്‍ ഒമാന്‍ ദേശീയ ഹോക്കി ടീമിന്‍െറ പരിശീലകനായാണ് അദ്ദേഹം കടല്‍ കടക്കുന്നത്. രണ്ട് വര്‍ഷത്തിനുശേഷം നഖ്വി മുന്‍കൈയെടുത്ത് ഒമാന്‍ ഒളിമ്പിക് കമ്മിറ്റി രൂപവത്കരിച്ചു. ഇതിന്‍െറ ടെക്നിക്കല്‍ അഡൈ്വസറായി 2002 വരെ പ്രവര്‍ത്തിച്ചു. ഒമാന്‍ ടീമിന്‍െറ ഭാഗമായി അഞ്ച് ഒളിമ്പിക്സുകളിലും അഞ്ച് ഏഷ്യന്‍ ഗെയിംസുകളിലും പങ്കെടുത്തു. നിലവില്‍ ഹോക്കി അസോസിയേഷന്‍െറ സ്പോര്‍ട്സ് കണ്‍സള്‍ട്ടന്‍റായ ഇദ്ദേഹം സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഏഴുവരെ നടക്കുന്ന ഹോക്കി വേള്‍ഡ് ലീഗിന്‍െറ ഒരുക്കത്തിലാണ്. ഇതിനായി 88ാം വയസ്സിലും ദിവസം അഞ്ചുമണിക്കൂര്‍ വീതം ഇദ്ദേഹം ജോലിയെടുക്കുന്നുണ്ട്. കായിക രംഗത്തെ സംഭാവനക്കുള്ള ഇന്തോ-ഒമാന്‍ ഫ്രണ്ട്ഷിപ് അവാര്‍ഡ്, 2011ല്‍ ആജീവനാന്ത സംഭാവനക്കുള്ള ഒമാന്‍ സര്‍ക്കാറിന്‍െറ ലൈഫ്് ടൈം സ്പോര്‍ട്സ് അച്ചീവ്മെന്‍റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്‍െറ 75ാം പിറന്നാള്‍ 206ല്‍ ഒമാനിലെ കായിക സമൂഹം ആഘോഷമായാണ് കൊണ്ടാടിയത്. നഖ്വിയുടെ കായിക ജീവിതം പ്രതിപാദിക്കുന്ന ‘എവര്‍ ഗ്രീന്‍ എയ്സ്’ എന്ന പേരില്‍ 2007ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്‍ററിയും ശ്രദ്ധേയമായിരുന്നു. ഒമാന്‍ കായിക രംഗത്തിന് നല്‍കിയ സംഭാവനകള്‍ക്ക് മുന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ജുവാന്‍ അന്‍േറാണിയോ സമരാഞ്ച് നേരിട്ടത്തെി ഇദ്ദേഹത്തെ അനുമോദിച്ചിട്ടുണ്ട്. റൂവിയിലെ ഇദ്ദേഹത്തിന്‍െറ ഫ്ളാറ്റിന്‍െറ സ്വീകരണ മുറിയെ ‘ഹോക്കി മ്യൂസിയം’ എന്ന് വിളിക്കാം. ദേശീയ കായിക വിനോദത്തിന്‍െറ സുവര്‍ണ കാലഘട്ടത്തിന്‍െറ ഓര്‍മചിത്രങ്ങള്‍ ഇദ്ദേഹം ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. കളിക്കളത്തിന്‍െറ അരികിലൂടെ പോയവര്‍ക്ക് വരെ പത്മവിഭൂഷണും പത്മഭൂഷണും നല്‍കുമ്പോഴും ഹോക്കിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തന്നെ അവഗണിക്കുന്നതില്‍ മാത്രമേ ഇദ്ദേഹത്തിന് പരിഭവമുള്ളൂ. |
ദുബൈയിലും ഷാര്‍ജയിലും അല്‍ഐനിലും വന്‍ മയക്കുമരുന്ന് വേട്ട Posted: 18 Aug 2014 11:39 PM PDT അബൂദബി/ദുബൈ: രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം അധികൃതര്‍ തകര്‍ത്തു. അഞ്ച് വ്യത്യസ്ത സംഭവങ്ങളിലായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം 1,25,000 മയക്കുഗുളികകളും ദുബൈ പൊലീസ് 1.5 കിലോ ഹെറോയിനും പിടിച്ചെടുത്തു. അബൂദബി പൊലീസ് അല്‍ഐനില്‍ നിന്നും വലിയ അളവില്‍ മയക്കുഗുളികകള്‍ പിടികൂടി. ഷാര്‍ജ ക്രീക്കിലത്തെിയ കപ്പലില്‍ നിന്നും രാജ്യത്തിന്‍െറ അതിര്‍ത്തി ചെക് പോസ്റ്റില്‍ നിന്നുമാണ് 1,25,000 മയക്കുഗുളികകള്‍ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അല്‍ സുവൈദി അറിയിച്ചു. ഗുളികകളുമായി കപ്പല്‍ ക്രീക്കിലത്തെുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. കപ്പലില്‍ നിന്ന് 45,500 ഗുളികകള്‍ രാജ്യത്തെ വിതരണക്കാരന് കൈമാറുന്നതിനിടെയാണ് ഷാര്‍ജ പൊലീസിന്‍െറ സഹായത്തോടെ പ്രതികളെ പിടികൂടിയത്. ഒമാനില്‍ നിന്ന് ദിബ്ബ അല്‍ ഹിസന്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിക്കുമ്പോഴാണ് 80,000 ഗുളികകള്‍ പിടിച്ചെടുത്തത്. ആഭ്യന്തര മന്ത്രാലയം, ദുബൈ, ഷാര്‍ജ, ഒമാന്‍ പൊലീസ് എന്നിവയുടെ സംയുക്ത നീക്കമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയില്‍ നടന്ന രണ്ട് വ്യത്യസ്ത നീക്കങ്ങളിലാണ് 1.5 കിലോ ഹെറോയിന്‍ പിടിച്ചെടുത്തത്. ആദ്യസംഭവത്തില്‍ രണ്ട് ദക്ഷിണേഷ്യക്കാരും പിന്നീട് മൂന്നുപേരും അറസ്റ്റിലായി. ഇടപാടുകാരന്‍ ചമഞ്ഞ് പൊലീസ് നടത്തിയ ആദ്യ ഓപറേഷനിലാണ് ഹോര്‍ലാന്‍സില്‍ നിന്ന് ഒരാളും ഷാര്‍ജയില്‍ നിന്ന് മറ്റൊരാളും പിടിയിലായത്. കപ്പല്‍ ജീവനക്കാരനായ രണ്ടാമത്തെയാളാണ് ആദ്യത്തെയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയതെന്ന് ദുബൈ പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ കേണല്‍ ഈദ് ഥാനി ഹാരിബ് പറഞ്ഞു. ബര്‍ദുബൈയിലെ ഹോട്ടലിന് സമീപത്തുനിന്നാണ് അരകിലോ ഹെറോയിനുമായി രണ്ടുപേരെ പിടികൂടിയത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് മൂന്നാമനും പിടിയിലായി. അല്‍ഐനിലെ ജീമി പ്രദേശത്ത് അപാര്‍ട്മെന്‍റില്‍ അബൂദബി പൊലീസ് നടത്തിയ റെയ്ഡില്‍ മയക്കുഗുളികകളുമായി രണ്ടുപേര്‍ പിടിയിലായി. ഇടപാടുകാരനും വിതരണക്കാരനുമാണ് പിടിയിലായത്. ഗുളിക വിറ്റ് സമ്പാദിച്ചതെന്ന് കരുതുന്ന വന്‍ തുകയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. |
മദ്യലഭ്യത കുറക്കുകയെന്നത് തന്നെയാണ് യു.ഡി.എഫ് നയം -വി. എം സുധീന്‍ Posted: 18 Aug 2014 11:30 PM PDT തിരുവനന്തപുരം: മദ്യലഭ്യത കുറക്കുക എന്നത് തന്നെയാണ് യു.ഡി.എഫിന്‍െറ നയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. അതിനാലാണ് കെ.പി.സി.സി മദ്യവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ലഹരി വിരുദ്ധ അന്തരീക്ഷം ശക്തമാണ്. ഇത് നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണം. വിഷയം കക്ഷി രാഷ്ട്രീയ പ്രശ്നമായി കാണരുത്. ബാറുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. മദ്യലഭ്യത കുറക്കുന്നതിനായി സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു -സുധീരന്‍ പറഞ്ഞു. |
അമേരിക്കയെ രക്തത്തില്‍ മുക്കുമെന്ന് ഐ.എസ്.ഐ.എസ്. Posted: 18 Aug 2014 11:18 PM PDT ബാഗ്ദാദ്: തങ്ങള്‍ക്കെതിരെ ആക്രമണത്തിനു മുതിര്‍ന്നാല്‍ അമേരിക്കയെ രക്തത്തില്‍ മുക്കുമെന്ന് ഇറാഖി സുന്നീ സായുധ വിഭാഗമായ ഐ.എസ്.ഐ.എസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്തു വിട്ട വീഡിയോ സന്ദേശത്തിലാണ് ഐ.എസ്.ഐ.എസ് ഇക്കാര്യം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുള്ളത്. ഇറാഖ് അധിനിവേശ കാലത്ത് ഒരു അമേരിക്കന്‍ പൗരന്‍െറ തലവെട്ടുന്ന ദൃശ്യവും ഐ.എസ്.ഐ.എസ് പുറത്തു വിട്ട വീഡിയോയിലുണ്ട്. വടക്കന്‍ ഇറാഖില്‍ ഐ.എസ്.ഐ.എസ് പിടിച്ചെടുത്ത പ്രദേശങ്ങള്‍ കുര്‍ദുകള്‍ക്ക് കൈമാറുന്നതിനു വേണ്ടി അമേരിക്ക സൈനിക സഹായം ചെയ്യുന്നുണ്ട്. വടക്കന്‍ ഇറാഖിലെ ഏറ്റവും വലിയ ജലവൈദ്യുതി നിലയമായ മൂസില്‍ അണക്കെട്ടിന്‍െറ നിയന്ത്രണത്തിനായി സായുധ സുന്നീ വിഭാഗമായ ഐ.എസ്.ഐ.എസും (ഇസ്ലാമിക് സ്റ്റേറ്റ്) ഇറാഖി-കുര്‍ദ് സൈന്യവും രൂക്ഷമായ പോരാട്ടത്തിലാണ്. രണ്ടാഴ്ച മുമ്പ് ഐ.എസ്.ഐ.എസ് പിടിച്ചെടുത്ത അണക്കെട്ട് തിങ്കളാഴ്ച നടന്ന പോരാട്ടത്തിനൊടുവില്‍ നിയന്ത്രണത്തിലാക്കിയതായി ഇറാഖി സൈന്യം ദേശീയ ചാനലിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോഴും മേഖലയില്‍ പോരാട്ടം തുടരുന്നതായാണ് അല്‍ജസീറ, ഐ.ടി.വി, എന്‍.ബി.സി തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അണക്കെട്ടില്‍ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഐ.എസും രംഗത്തത്തെി. മൂസില്‍ അണക്കെട്ടിനടുത്ത മേഖലകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുര്‍ദ് സൈന്യം പിടിച്ചെടുത്തിരുന്നു. ശറഫിയ്യ, ബത്നിയ്യ എന്നീ പട്ടണങ്ങള്‍ ആദ്യം നിയന്ത്രണത്തിലാക്കിയ കുര്‍ദുകള്‍ അണക്കെട്ടിന് 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള തെല്‍ ഇസ്ഖാഫ് പട്ടണവും പിടിച്ചടെുത്തു. മേഖലയില്‍ ആദ്യം യു.എസ് വ്യോമാക്രമണം നടത്തി ഐ.എസ് സൈന്യത്തെ ഒഴിപ്പിച്ചതിനുശേഷമായിരുന്നു ഈ പിടിച്ചെടുക്കലത്രയും. തുടര്‍ന്നാണ് കുര്‍ദ് സൈന്യം യു.എസ് വ്യോമസേനയുടെ അകമ്പടിയോടെ മൂസില്‍ അണക്കെട്ട് ലക്ഷ്യമാക്കി നീങ്ങിയത്. അമേരിക്കയുടെ ഡ്രോണ്‍ വിമാനങ്ങള്‍ 20 തവണ റോക്കറ്റാക്രമണം നടത്തിയതിനുശേഷമാണ് കുര്‍ദ് സൈന്യം കരയാക്രമണം തുടങ്ങിയതെന്ന് ഇവിടെ നിന്നും എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യന്നു. എന്നാല്‍, മറ്റു മേഖലകളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ ഐ.എസിന്‍െറ പ്രത്യാക്രമണമുണ്ടായി. ഇറാഖിന്‍െറ ഭൂരിഭാഗം മേഖലയിലേക്കും വൈദ്യുതിയും കുടിവെള്ളവും എത്തിക്കുന്ന മൂസില്‍ അണക്കെട്ട് സൈനിക നീക്കം ആരംഭിച്ചതു മുതല്‍ തന്നെ ഐ.എസ് ലക്ഷ്യമിട്ടിരുന്നു. ആഗസ്റ്റ് ഏഴിന് അണക്കെട്ട് പിടിച്ചടെുത്ത ഐ.എസ് 1010 മെഗാ വാട്ട് വൈദ്യുതിയുടെ ഉല്‍പാദനവും നിയന്ത്രണവുമാണ് ഇതിലൂടെ കൈക്കലാക്കിയത്. ടൈഗ്രീസ് നദിക്കു കുറുകെയുള്ള ഈ അണക്കെട്ട് മൂന്നു പതിറ്റാണ്ട് മുമ്പ് മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍െറ കാലത്താണ് നിര്‍മിച്ചത്. സദ്ദാമിന്‍െറ ശക്തിയും നേതൃപാടവവും കാണിക്കുന്ന ചിഹ്നങ്ങളിലൊന്നായിരുന്നു ഈ ഡാം. അതിനിടെ, അമേരിക്കക്കു പിന്നാലെ ബ്രിട്ടനും ഇറാഖിലെ സൈനിക ഇടപെടല്‍ ശക്തമാക്കുന്നു. നേരത്തേ, കുര്‍ദ് സൈനികര്‍ക്ക് ആയുധസഹായം നല്‍കിയ ബ്രിട്ടന്‍ കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ മേഖലയിലേക്ക് അയക്കാനാണ്പുതിയ പദ്ധതി. പ്രതിരോധ സെക്രട്ടറി മൈക്ക്ള്‍ ഫാലനാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനപ്പുറമുള്ള ഇടപെടലാണ് തങ്ങളുടെ ലക്ഷ്യം. മാസങ്ങള്‍തന്നെ നീളുന്ന സൈനിക നീക്കം തങ്ങള്‍ പരിഗണിക്കുന്നതായും അദ്ദഹേം അറിയിച്ചു. ഐ.എസിനെ തുരത്താന്‍ സൈനിക നീക്കമല്ലാതെ മറ്റു മാര്‍ഗമില്ളെന്ന് തിങ്കളാഴ്ച പുറത്തിറങ്ങിയ ടെലിഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കിയിരുന്നു. |
ഇന്ത്യന്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷന്‍ ഒരുങ്ങി Posted: 18 Aug 2014 10:54 PM PDT ജിദ്ദ: തീര്‍ഥാടകരുടെ താമസം, ഗതാഗതം, ആശയവിനിമയം തുടങ്ങിയ അടിസ്ഥാനോപാധികളുടെ കാര്യത്തില്‍ നൂതനസംവിധാനവും സൗകര്യവുമൊരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍വര്‍ഷങ്ങളിലെ പ്രശ്നങ്ങള്‍ വിലയിരുത്തിയും പുതിയ സാങ്കേതികസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും ഇന്ത്യന്‍ ഹാജിമാരുടെ യാത്രയും തീര്‍ഥാടനവും സുഗമവും പ്രയാസരഹിതവുമാക്കാനുള്ള മുന്നൊരുക്കങ്ങളാണ് മിഷന്‍ നടത്തിയിരിക്കുന്നതെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് വ്യക്തമാക്കി. തീര്‍ഥാടകരുടെ മിനായിലെ താമസസ്ഥലവും ജിദ്ദ മുതല്‍ മദീന വരെയുള്ള സഞ്ചാരവും കണ്ടുപിടിക്കാന്‍ സഹായകമായ മൊബൈല്‍ ആപ്ളിക്കേഷന്‍ ഇത്തവണ ഹജ്ജ് മിഷന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും കോണ്‍സുലേറ്റ് വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമായ ഈ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് തീര്‍ഥാടകന്‍െറ കവര്‍ നമ്പറോ പാസ്പോര്‍ട്ട് നമ്പറോ ടൈപ് ചെയ്താല്‍ സ്ഥിതി വിവരങ്ങള്‍ ലഭ്യമാകും. സെപ്റ്റംബര്‍ 27ന് ആദ്യ ഹജ്ജ് വിമാനം ലാന്‍ഡ് ചെയ്യുന്നതോടെ ആപ്ളിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് സി.ജി പറഞ്ഞു. ഇതോടൊപ്പം മൊബൈല്‍ഫോണുകളില്‍ ഹജ്ജ്മിഷന്‍െറ എസ്.എം.എസ് സന്ദേശങ്ങള്‍ ആവശ്യാനുസൃതം ലഭ്യമാക്കും. തീര്‍ഥാടകര്‍ക്ക് ഇതാദ്യമായി മദീനയിലെ താമസസ്ഥലത്ത് ഹജ്ജ് മിഷന്‍െറ വക മൂന്നുനേരം ഭക്ഷണം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിം കാര്‍ഡുകള്‍ യാത്ര തിരിക്കുമ്പോള്‍ തന്നെ ഹാജിമാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. അതിനൊപ്പം സൗദി വിമാനത്താവളത്തില്‍ നിന്നു താമസസ്ഥലത്തേക്കുള്ള ബസ് ടിക്കറ്റുകളും എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍ വിതരണം ചെയ്യുമെന്ന് മുബാറക് അറിയിച്ചു. എഴുപതില്‍ കൂടുതല്‍ പ്രായമുള്ളവരുടെ യാത്രയും ഹറമിനടുത്ത താമസവും ഒന്നിച്ചാക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. പ്രായാധിക്യമുള്ളവര്‍ ഒരുമിച്ചു താമസിക്കുന്നതിലെ പ്രയാസം ലഘൂകരിക്കുന്നതിനു വളണ്ടിയര്‍ സഹായത്തോടെ വഴികളാരായും. മക്കയില്‍ ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരുടെ താമസം മസ്ജിദുല്‍ഹറാമിന്‍െറ ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളിലായിരിക്കും. മദീനയില്‍ മസ്ജിദുന്നബവിയുടെ 850 മീറ്റര്‍ ചുറ്റളവില്‍ തന്നെ ഇന്ത്യന്‍ ഹാജിമാരുടെ താമസസൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാജിമാരെ സൗദിയിലത്തെിച്ചു തിരിച്ചുപോകുന്ന വിമാനത്തില്‍ സംസം മുന്‍കൂട്ടി കൊണ്ടുപോകാനാണ് സൗദി എയര്‍ലൈന്‍സിന്‍െറ പരിപാടി. തീര്‍ഥാടകര്‍ക്ക് സ്വദേശത്തു തിരിച്ചത്തെുമ്പോള്‍ വിമാനത്താവളങ്ങളില്‍ നിന്നു ശേഖരിക്കാവുന്ന അഞ്ചുലിറ്ററിന്‍െറ കാന്‍ ആണ് സൗദിയലഭ്യമാക്കുക. എയര്‍ ഇന്ത്യയുടെ സംസം പാക്കേജിന്‍െറ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഹാജിമാരുടെ യാത്രാഷെഡ്യൂളിനു അന്തിമരൂപമായതായി സി.ജി അറിയിച്ചു. രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍ നിന്നായി എയര്‍ ഇന്ത്യ വഴി 55210 പേരും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ 44810 പേരുമാണ് എത്തുന്നത്. ഹജ്ജ് കമ്മിറ്റിയുടെ 1,00,020 ഉം സ്വകാര്യഗ്രൂപ്പുകളുടെ കീഴില്‍ 36000 ഉം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനത്തെുന്നത്. ഹറം വികസനപ്രവര്‍ത്തനം നടക്കുന്നതിനാല്‍ സൗദി ഗവണ്‍മെന്‍റ് ക്വാട്ട വെട്ടിച്ചുരുക്കിയത് ഈ വര്‍ഷവും പുന$സ്ഥാപിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് 27ന് കൊല്‍ക്കത്തയില്‍ നിന്ന് മദീനയിലത്തെും. സെപ്റ്റംബര്‍ ഏഴിനു ഒൗറംഗബാദില്‍ നിന്നാണ് ജിദ്ദയിലേക്കുള്ള ആദ്യവിമാനം. കേരളത്തില്‍ നിന്നു ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരുടെ യാത്ര സെപ്റ്റംബര്‍ 14 മുതല്‍ ആരംഭിക്കും. ജിദ്ദയിലത്തെിച്ചേരുന്ന മലയാളികളുടെ മടക്കയാത്ര ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്നു വരെ മദീനയില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പുണ്യഭൂമിയിലത്തെുന്നത് മദീന വഴിയാണ്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇത്തവണ കൂടുതല്‍ തീര്‍ഥാടകരുള്ളത് - 24323 പേര്‍. കേന്ദ്രഭരണ പ്രദേശമായ ദാദ്രാനഗറാണ് ഏറ്റവും കുറഞ്ഞ തീര്‍ഥാടകരെ (26) അയക്കുന്നത്. ഹജ്ജ് ദിനങ്ങള്‍ അടുത്തുവരുന്നതോടെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെന്ന് സി.ജി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, പ്രസ് കോണ്‍സല്‍ ഡോ. ഇര്‍ഷാദ് അഹ്മദ്, കോണ്‍സല്‍ എന്‍.പി സിങ് എന്നിവരും പങ്കെടുത്തു. |
ലഡാക് അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയെന്ന റിപ്പോര്‍ട്ട് ഇന്ത്യ തള്ളി Posted: 18 Aug 2014 10:43 PM PDT ന്യൂഡല്‍ഹി: ലഡാക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറിയെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ സൈന്യം തള്ളി. ലഡാക്കിലെ ഡെപ്സാങ്ങില്‍ ചൈനീസ് സൈന്യം 25 കിലോമീറ്ററോളം കടന്നു കയറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ടെന്‍്റുകള്‍ സ്ഥാപിച്ച സ്ഥലത്താണ് വീണ്ടും കടന്നുകയറ്റം നടന്നത്. നിയന്ത്രണരേഖയെക്കുറിച്ചുള്ള വിരുദ്ധാഭിപ്രായം മൂലം അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ട് എന്നാല്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് ചൈനീസ് സൈന്യം കടന്നുകയറിയിട്ടില്ളെന്ന് സൈനിക വക്താവ് പറഞ്ഞു. തര്‍ക്കമുളള പ്രദേശങ്ങളില്‍ ഇരുപക്ഷവും പെട്രോളിങ് നടത്താറുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു. ചൈനയുടെ അതിര്‍ത്തി ലംഘനം വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ശ്രദ്ധയില്‍ പെടുത്താറുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു. ഞായറാഴ്ച നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് 25 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് പട്ടാളം 24 മണിക്കൂര്‍ നിലയുറപ്പിച്ചായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ഇത് തങ്ങളുടെ ഭൂപ്രദേശമാണ് തിരിച്ചു പോവുക’ എന്ന ബാനര്‍ തിങ്കളാഴ്ച ചൈന ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. |
No comments:
Post a Comment