ഫലസ്തീനികളുടെ ദുരിതം ചൂണ്ടിക്കാട്ടി 10 ട്വീറ്റുകള്‍ Madhyamam News Feeds |
- ഫലസ്തീനികളുടെ ദുരിതം ചൂണ്ടിക്കാട്ടി 10 ട്വീറ്റുകള്‍
- കണ്‍സ്യൂമര്‍ഫെഡ് അരിവില മൂന്നു രൂപ കുറച്ചു
- വെള്ളക്കെട്ടുകള്‍ ജനജീവിതം സ്തംഭിപ്പിക്കുന്നു
- ഗസ്സയിലേക്ക് സഹായത്തിന്‍െറ ലക്ഷം കൈകളുമായി ഖത്തര്‍
- യു.എ.ഇയില്‍ നിരോധിച്ചത് 374 മരുന്നുകള്‍; ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി
- എബോള: രാജ്യത്ത് കനത്ത ജാഗ്രത
- ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍ പരാതികള്‍ക്ക് ഇനി പ്രതിദിന ഓപണ്‍ ഹൗസ്
- സ്വര്‍ണവില പവന് 240 രൂപ കൂടി
- സോണിയക്കും രാഹുലിനും നട്‌വര്‍ സിങ്ങിന്റെ പ്രശംസ
- തെന്നിവീണ ജസ്വന്ത് സിങ്ങിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി
ഫലസ്തീനികളുടെ ദുരിതം ചൂണ്ടിക്കാട്ടി 10 ട്വീറ്റുകള്‍ Posted: 08 Aug 2014 12:23 AM PDT Image: വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക ഉപരോധങ്ങളും ഏകപക്ഷീയ ആക്രമണങ്ങളും കൊണ്ട് ഇസ്രായേല്‍ ഫലസ്തീനികളുടെ ജീവിതം തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഇതില്‍ ഗസ്സ തുരുത്തിലെ ജനങ്ങളുടെ അവസ്ഥ വളരെ ദയനീയവും പരിതാപകരവുമാണ്. സ്ത്രീകളും കുട്ടികളും അടക്കം സാധാരണ സിവിലിയന്മാരെയാണ് ഇസ്രായേല്‍ കര, വ്യോമ സേനകള്‍ കൊന്നു തള്ളുന്നത്. ലോകത്തിലെ അപ്രഖ്യാപിത തുറന്ന ജയിലായ ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ വലയുന്നത് 18 ലക്ഷം ജനങ്ങളാണ്. ഇത്തവണത്തെ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 1300 സിവിലിയന്‍ അടക്കം 1867 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 400റോളം പേര്‍ കുട്ടികളാണ്. ഇസ്രായേല്‍ ആക്രമണത്തിനെതിരെ ലോകത്ത് വിവിധ നഗരങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. അതേസമയം, ഗസ്സയെ പിന്തുണക്കുന്നവര്‍ക്കായി പ്രമുഖ മാധ്യമപ്രവര്‍ത്തകയും യു.എന്‍ ഇക്കണോമിക്സ് ആന്‍റ് സോഷ്യല്‍ കൗണ്‍സിലിന്‍െറ കീഴിലെ ഇന്‍റര്‍നാഷണല്‍ മുസ് ലിം വുമണ്‍സ് യൂനിയന്‍ പ്രസിഡന്‍റുമായ യുവോണ്‍ റിഡ് ലി ഒരു വെബ് സൈറ്റ് ആരംഭിച്ചു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന്‍െറ നേര്‍ സാക്ഷ്യം ലോകത്തെ അറിയിക്കുകയാണ് റിഡ് ലിയുടെ ലക്ഷ്യം. ഗസ്സയിലെ യാഥാര്‍ഥ്യങ്ങളെ വരച്ചു കാണിക്കുന്ന പത്തോളം ട്വിറ്റര്‍ പോസ്റ്റുകള്‍ യുവാന്‍ റിഡ് ലി സൈറ്റില്‍ ഷെയര്‍ ചെയ്യുന്നു. രാഷ്ട്രീയ, മാധ്യമ, കലാ രംഗങ്ങളിലെ പ്രമുഖരുടെ ട്വീറ്റുകളാണുള്ളത്. ഇവ ചേര്‍ക്കുന്നു:- 1. ഡേവിഡ് വാര്‍ഡ് -ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ബ്രാഡ്ഫോര്‍ഡ് ഈസ്റ്റില്‍ നിന്നുള്ള ലിബറല്‍ ഡെമോക്രാറ്റിക് അംഗം: ‘‘ഒരു വലിയ ചോദ്യമുണ്ട്; ഞാന്‍ ജീവിക്കുന്നത് ഗസ്സയില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇസ്രായേലിലേക്ക് ഞാനുമൊരു റോക്കറ്റ് അയക്കില്ളേ ? തീര്‍ച്ചയായും അയക്കും എന്നുതന്നെയാണ് എന്റെ ഉത്തരം’’ എന്നാണ് ഡേവിഡ് വാര്‍ഡ് ട്വീറ്റ് ചെയ്തത്. ഇസ്രായേലിന്‍െറ അധിനിവേശത്തിനും ആക്രമണത്തിനും എതിരെ ഗസ്സയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് പ്രതിരോധിക്കാതിരിക്കാന്‍ സാധിക്കില്ല എന്നാണ് ഡേവിഡ് വാര്‍ഡ് ഈ ട്വീറ്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 2. ജോണ്‍ സ്നോ -ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തകനും ചാനല്‍ 4 ന്യൂസിന്‍െറ അവതാരകനും: ‘‘വര്‍ഷങ്ങളായി അവശ്യങ്ങള്‍ നിഷേധിച്ച് ഒരു ജനതയുടെ സ്വാതന്ത്യത്തെ ഞെരിച്ചമര്‍ത്തുന്നു, ഇത് ചെയ്യുന്നവര്‍ക്ക് തിരിച്ചടി അനിവാര്യമാണ്, അത് ഒന്നല്ളെങ്കില്‍ മറ്റൊന്നിലൂടെ ലഭിക്കും.’’ 3. ഭൂമിയിലെ മറ്റ് ഏത് രാജ്യത്തേക്കാളും ഗസ്സയില്‍ എന്താണ് സംഭവിക്കുന്നതെന്ന ചര്‍ച്ച ലോകത്ത് ചൂടുപിടിച്ചിരിക്കുന്നു" -ജോണ്‍ സ്നോ ട്വിറ്ററില്‍ കുറിച്ചു. 4. മെഹ്ദി ഹസന്‍ -ഹഫിന്‍റണ്‍ പോസ്റ്റ് (യു.കെ) പൊളിറ്റില്‍ ഡയറക്ടറും എഡ് മിലിബാന്‍റ് കോ- ബയോഗ്രാഫറും അല്‍ജസീറ ടിവിയിലെ അവതാരകനുമാണ്: ‘‘ഗസ്സയില്‍ അധിനിവേശം നടത്തിയിട്ടില്ളെന്ന ഇസ്രായേല്‍ വക്താവിന്‍െറ വാദത്തിന് മാധ്യമങ്ങള്‍ അവസരം നല്‍കരുത്. ഗസ്സയുടെ ആകാശവും അതിര്‍ത്തികളും തീരപ്രദേശവും ഇസ്രായേലിന്‍െറ നിയന്ത്രണത്തിലാണ്’’ എന്ന് മെഹദി ഹസന്‍ ചൂണ്ടിക്കാട്ടുന്നു. 5. ക്രിസ് ഗന്നസ് -(യുനൈറ്റഡ് നേഷന്‍ റിലീഫ് ആന്‍റ് വര്‍ക്സ് ഏജന്‍സി (UNRWA)യുടെ വക്താവ്) : ‘‘അഞ്ച് വര്‍ഷം മുന്‍പുള്ള ഗസ്സയെ സങ്കല്‍പിക്കുക, ബോംബുകളും ഷെല്ലുകളും കൊണ്ടുള്ള ഭയപ്പെടുത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷവും ആക്രമണത്തെ ഗസ്സക്കാര്‍ തരണം ചെയ്തില്ളേ ?’’- ക്രിസ് ചോദിക്കുന്നു. 6. ഫെരാരി ഷെപ്പേര്‍ഡ് -(കലാകാരനും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും സാംസ്കാരിക വിമര്‍ശകനും): ‘‘ ഗസ്സയിലെ 80% ഫലസ്തീനികളും അഭയാര്‍ഥികളാണ്, മണ്ണിന്‍െറ അവകാശികളെ ബലം പ്രയോഗിച്ച് പുറത്താക്കാനാണ് ഇസ്രായേല്‍ ശ്രമം, ബോംബില്‍ നിന്ന് രക്ഷപ്പെടാനുള്ള അഭയകേന്ദ്രം പോലും ഗസ്സയിലില്ല’’- എന്നാണ് ഫെരാരിയുടെ ട്വീറ്റ്. 7. അബ്ബി മാര്‍ട്ടിന്‍ -(യുഎസിലെ ചാനല്‍ ഏഷ്യ ടുഡെ ടിവിയിലെ അവതാരകന്‍): അറുനൂറോളം പേരെ കൊല്ലാനും ബോംബ് ഉപയോഗിച്ചാണ് ഇരകളെ കൊന്നതെന്നും പറയാനും മറ്റ് ഏതെങ്കിലും രാജ്യത്തിന് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? മാര്‍ട്ടില്‍ അല്‍ഭുതം കൂറുന്നു. 8. ജെര്‍മി ബോവന്‍ -(ബി.സി.സി പശ്ചിമേഷ്യന്‍ എഡിറ്റര്‍): ‘‘കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഓരോ മണിക്കൂറിലും ഓരോ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതായി UNOCHA ചൂണ്ടിക്കാട്ടുന്നു. ജുഗുപ്സാജനകവും നിഷ്ഠൂരവുമായ സ്ഥിതിവിശേഷമാണ് ഗസ്സയിലേത്’’ ജെര്‍മി ബോവന്‍ പ്രതികരിക്കുന്നു. 9. ജമൈമ ഖാന്‍ -(ഇംഗ്ളീഷ് മാധ്യമപ്രവര്‍ത്തകയും ന്യൂ സ്റ്റേറ്റ്സ്മാന്‍െറ അസോസിയേറ്റ് എഡിറ്ററും പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍െറ മുന്‍ ഭാര്യയുമാണ്): ‘‘ഗസ്സ ഒരു തുറന്ന ജയിലാണ്, ഗസ്സയുടെ അതിര്‍ത്തിയും ജലവും വിഭവങ്ങളും വ്യോമപരിധിയും ഊര്‍ജവും അനധികൃതമായി ഇസ്രായേല്‍ നിയന്ത്രിക്കുന്നു’’ എന്നാണ് ജമൈമ ചൂണ്ടിക്കാട്ടുന്നത്. 10. തമര്‍ അല്‍ ഖൊബാഷി -(വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ (പശ്ചിമേഷ്യ) കറസ്പോണ്ടന്‍റ്). ‘‘ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി മനുഷ്യനാശത്തിന്‍െറയും വിയോഗത്തിന്‍െറ ഇടമായി മാറി, എന്നാല്‍, മനുഷ്യത്വത്തിന്‍െറയും ചുറുചുറുക്കിന്‍െറയും ഇടം കൂടിയാണിത്’’- എന്നാണ് ഖൊബാഷി ട്വീറ്റ് ചെയ്തത്. |
കണ്‍സ്യൂമര്‍ഫെഡ് അരിവില മൂന്നു രൂപ കുറച്ചു Posted: 07 Aug 2014 11:49 PM PDT Image: തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട് ലെറ്റുകളിലെ അരിവില കിലോയ്ക്ക് മൂന്നു രൂപ കുറച്ചു. നിലവില്‍ കിലോയ്ക്ക് 28 രൂപ വിലയുണ്ടായിരുന്ന അരി കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഓണച്ചന്തകളില്‍ 25 രൂപക്ക് ലഭിക്കും. മറ്റ് സബ്സിഡി സാധനങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. സബ്സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് സപൈ്ളകോ, കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട് ലെറ്റുകളില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ജനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വില കുറക്കാന്‍ വില കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചത്. ജയ അരി-28 രൂപ, കുറുവ അരി-28 രൂപ, മട്ട അരി-27 രൂപ എന്നിങ്ങനെയായിരുന്നു കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളിലെ വില. നിലവില്‍ കിലോയ്ക്ക് 21 രൂപ വില ഉള്ളപ്പോഴാണ് അരിവില കിലോയ്ക്ക് ആറ്, ഏഴ് രൂപ കണ്‍സ്യൂമര്‍ഫെഡ് ഉയര്‍ത്തിയത്. അതേസമയം, യഥാക്രമം 36, 36, 40 രൂപയാണ് അരിയുടെ വിപണിവില. |
വെള്ളക്കെട്ടുകള്‍ ജനജീവിതം സ്തംഭിപ്പിക്കുന്നു Posted: 07 Aug 2014 11:48 PM PDT അരൂര്‍: മഴയുടെ കാഠിന്യം കുറഞ്ഞെങ്കിലും വെള്ളക്കെട്ട് അവസാനിക്കുന്നില്ല. അരൂര്‍ മേഖലയില്‍ വെള്ളക്കെട്ട് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകുന്ന മാര്‍ഗങ്ങള്‍ അടഞ്ഞതാണ് കാരണം. ഗ്രാമീണ റോഡുകള്‍ എല്ലാം തകര്‍ന്നു കിടക്കുന്നത് കാല്‍നടയാത്ര പോലും അസാധ്യമാക്കിയിരിക്കുകയാണ്. കോളനികളിലാണ് ദുരിതജീവിതം ഏറെയും . മുട്ടറ്റം വെള്ളത്തില്‍ നീന്തിയാണ് കോളനി നിവാസികള്‍ നടക്കുന്നത്. കോളനികളില്‍ മണ്ണ് ഇടാനുള്ള ആവശ്യം പഞ്ചായത്തുകള്‍ ചെവിക്കൊണ്ടില്ളെന്നാണ് പരാതി. |
ഗസ്സയിലേക്ക് സഹായത്തിന്‍െറ ലക്ഷം കൈകളുമായി ഖത്തര്‍ Posted: 07 Aug 2014 11:41 PM PDT Image: ദോഹ: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ സഹായത്തിന്‍െറ കൈത്താങ്ങുകളുമായി ഖത്തറും രാജ്യത്തെ ചാരിറ്റി സ്ഥാപനനങ്ങളും രംഗത്ത്. ദശലക്ഷക്കണക്കിന് റിയാലിന്‍െറ സഹായമാണ് ഖത്തറില്‍ നിന്ന് ഗസ്സയിലേക്ക് ഒഴുകുന്നത്. ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ ഗസ്സയിലേക്ക് ഖത്തറില്‍ നിന്നുള്ള സഹായവും ആരംഭിച്ചിരുന്നു. |
യു.എ.ഇയില്‍ നിരോധിച്ചത് 374 മരുന്നുകള്‍; ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി Posted: 07 Aug 2014 10:49 PM PDT Image: അബൂദബി: യു.എ.ഇയിലിലേക്ക് മരുന്നുകളുമായി യാത്ര ചെയ്യുന്ന പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. യു.എ.ഇയില്‍ നിരോധിച്ചതും നിയന്ത്രിത ഉപയോഗത്തിലുള്ളതുമായ മരുന്നുകളുമായി ഒരു കാരണവശാലും യാത്ര ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി. നിലവില്‍ 374 മരുന്നുകള്‍ കൊണ്ടുവരുന്നത് ഭാഗികമായോ പൂര്‍ണമായോ നിരോധിക്കപ്പെട്ടിരിക്കുകയാണ്. മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകള്‍ |
Posted: 07 Aug 2014 10:24 PM PDT Image: മനാമ: സൗദിയില്‍ എബോള വൈറസ് ബാധിച്ച് ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ബഹ്റൈനില്‍ വൈറസ് എത്താതിരിക്കാന്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു. എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏകോപനത്തിലൂടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫ വിളിച്ചു ചേര്‍ത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കി. ആശുപത്രികളില്‍ പ്രതിരോധ സംവിധാനം |
ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍ പരാതികള്‍ക്ക് ഇനി പ്രതിദിന ഓപണ്‍ ഹൗസ് Posted: 07 Aug 2014 10:07 PM PDT Image: കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. കോണ്‍സുലര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് കേട്ട് നടപടികള്‍ സ്വീകരിക്കാന്‍ പ്രതിദിന ഓപണ്‍ ഹൗസ് തുടങ്ങുന്നതാണ് സുപ്രധാന നടപടി. എല്ലാ ബുധനാഴ്ചകളിലും ഇന്ത്യന്‍ അംബാസഡര്‍ സംബന്ധിക്കുന്ന ഓപണ്‍ ഹൗസിന് പുറമെയാണിത്. |
Posted: 07 Aug 2014 10:01 PM PDT Image: കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവില കൂടി. പവന് 240 രൂപ വര്‍ധിച്ച് 21,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 2,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച 21,360 രൂപയായിരുന്നു പവന്‍ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 10.51 ഡോളര്‍ കൂടി 1,321.48 ഡോളറിലെത്തി. |
സോണിയക്കും രാഹുലിനും നട്‌വര്‍ സിങ്ങിന്റെ പ്രശംസ Posted: 07 Aug 2014 09:36 PM PDT Image: ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുലിനെയും കടന്നാക്രമിച്ച നട് വര്‍ സിങ്, വിവാദ ആത്മകഥ "വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്"ന്‍െറ പ്രകാശന ചടങ്ങില്‍ ഇരുവരെയും പ്രശംസ കൊണ്ട് മൂടി. സോണിയയും രാഹുലും ഇല്ലായിരുന്നെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 44 സീറ്റ് നാലായി കുറഞ്ഞേനെയെന്ന് നട് വര്‍ പറഞ്ഞു. തന്‍െറ പുസ്തകം സോണിയയെ കേന്ദ്രീകരിച്ചല്ളെന്നും സത്യം മാത്രമാണ് പറഞ്ഞതെന്നും നട് വര്‍ സിങ്ങ് വ്യക്തമാക്കി. ആത്മകഥ എഴുതുന്നതിന്‍െറ തുടക്കത്തില്‍ തന്നെ പിന്തിരിപ്പക്കാന്‍ ശ്രമങ്ങളുണ്ടായി. ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ തന്നെ കണ്ടിരുന്നു. പത്ത് ശതമാനം കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തില്ളെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിവാദങ്ങളെ തുടര്‍ന്ന് തന്‍െറ ആത്മകഥയുടെ വില്‍പന കുത്തനെ വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന് കോട്ടം സൃഷ്ടിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കുറിച്ച് ആത്മകഥയില്‍ പരാമര്‍ശമില്ളെന്ന് പ്രകാശനവേളയില്‍ വിമര്‍ശനം ഉയര്‍ന്നു. നിയമ വിദഗ്ധനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയാണ് ആത്മകഥയുടെ പ്രകാശനം നിര്‍വഹിച്ചത്. |
തെന്നിവീണ ജസ്വന്ത് സിങ്ങിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി Posted: 07 Aug 2014 09:35 PM PDT Image: ന്യൂഡല്‍ഹി: വീട്ടില്‍ തെന്നി വീണതിനെ തുടര്‍ന്ന് മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍മി ആര്‍.ആര്‍ ആശുപത്രിയിലെ ഐ.സി.യുവിലാണ് ജസ്വന്തിനെ പ്രവേശിപ്പിച്ചത്. തലക്കുള്ളിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ 76കാരനായ ജസ്വന്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഗുരുതരനില തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. തുടര്‍ന്ന് ജസ്വന്തിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. വാജ്പേയി മന്ത്രിസഭയില്‍ വിദേശ, ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment