സ്വാഗതം
WELCOME

News Update..

Wednesday, August 13, 2014

ബെന്നറ്റ് എബ്രഹാമില്‍ നിന്ന് പാര്‍ട്ടി ഭീമമായ തുക വാങ്ങി -വെഞ്ഞാറമൂട് ശശി Madhyamam News Feeds

ബെന്നറ്റ് എബ്രഹാമില്‍ നിന്ന് പാര്‍ട്ടി ഭീമമായ തുക വാങ്ങി -വെഞ്ഞാറമൂട് ശശി Madhyamam News Feeds

Link to

ബെന്നറ്റ് എബ്രഹാമില്‍ നിന്ന് പാര്‍ട്ടി ഭീമമായ തുക വാങ്ങി -വെഞ്ഞാറമൂട് ശശി

Posted: 13 Aug 2014 12:33 AM PDT

Image: 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായിരുന്ന ബെന്നറ്റ് എബ്രഹാമില്‍ നിന്ന് പാര്‍ട്ടി ഭീമമായ തുക വാങ്ങിയെന്ന് വെഞ്ഞാറമൂട് ശശി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇത്തരം സംഭവങ്ങള്‍ പാടില്ല. യഥാര്‍ത്ഥ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ളെന്നും ശശി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പന്ന്യന്‍ സെക്രട്ടറിയായപ്പോള്‍ തുടങ്ങിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വെഞ്ഞാറമൂട് ശശി ആരോപിച്ചു.

തിരുവനന്തപുരത്ത് ബെന്നറ്റ് ഏബ്രഹാമിന്‍്റെ സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ വെഞ്ഞാറമൂട് ശശിയുള്‍പടെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതത്തേുടര്‍ന്ന് കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ശശി പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചിരുന്നു.

പൈപ്പ് ലൈന്‍ ബന്ധിപ്പിക്കാന്‍ പൊലീസ് സഹായം തേടും –നഗരസഭ

Posted: 13 Aug 2014 12:31 AM PDT

പാലക്കാട്: വെണ്ണക്കരയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റിയെടുത്ത തീരുമാനം പൊലീസ് സഹായത്തോടെ നടപ്പാക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പദ്ധതി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനം.
വെണ്ണക്കരയിലേക്ക് കുടിവെള്ളമത്തെിക്കാന്‍ പട്ടാണിത്തെരുവ് വഴിയുള്ള പൈപ്പ് ലൈന്‍ വെണ്ണക്കര പൈപ്പുമായി ബന്ധിപ്പിക്കാന്‍ നഗരസഭ സ്റ്റിയറിങ് കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, ഇതിന്‍െറ ഭാഗമായുള്ള പണി പ്രദേശത്തെ പ്രതിഷേധം കാരണം നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് രാഷ്ര്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് സഹായത്തോടെ പൈപ്പ് ബന്ധിപ്പിക്കല്‍ നടപടി തുടങ്ങാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് പട്ടാണിത്തെരുവിലെ കുടിവെള്ളവിതരണത്തെ തടസ്സപ്പെടുത്താത്ത രീതിയില്‍ വേണമെന്ന കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യം യോഗം അംഗീകരിച്ചു. നഗരസഭയിലെ റവന്യൂഡിപ്പാര്‍ട്മെന്‍റില്‍ അഴിമതി നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
വീട്ടുനമ്പര്‍ നല്‍കാന്‍ ലക്ഷങ്ങളാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. ലഭ്യമായില്ളെങ്കില്‍ ജനങ്ങളെ ഉദ്യോഗസ്ഥര്‍ വട്ടംകറക്കുകയാണെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു.
അഴിമതി അന്വേഷിക്കാന്‍ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി നഗരസഭ ചെയര്‍മാന്‍ അത്ദുല്‍ഖുദ്ദൂസ് അറിയിച്ചു. സെക്രട്ടറിയുടെ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകടാവസ്ഥയിലായ ടൗണ്‍ഹാള്‍ അനക്സ് കെട്ടിടം പുനര്‍നിര്‍മിക്കണമെന്ന് പി.വി രാജേഷ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന പരിപാടികള്‍ നടക്കുന്ന ഈ ഹാള്‍ ചോര്‍ന്നൊലിച്ച് വീഴാറായ അവസ്ഥയിലാണ്. ഇതിനായി സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളുടെ സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പുതുക്കിപ്പണിയണമെന്ന് കൗണ്‍സിലര്‍ വി.എ. നാസറും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വൈസ് ചെയര്‍പേഴ്സണ്‍ എം. സഹീദ, മുസ്ലിം ലീഗ് പാര്‍ലമെന്‍റ് പാര്‍ട്ടി ലീഡര്‍ ടി.എ. അബ്ദുല്‍ അസീസ്, എന്‍. ശിവരാജന്‍, വി.എ. നാസര്‍, ഇസ്മാഈല്‍, സി. കൃഷ്ണകുമാര്‍, പി.വി. രജേഷ്, കുമാരി, സഹദേവന്‍, ബഷീര്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

യു.പി.എ സര്‍ക്കാറിന്‍െറ നയങ്ങള്‍ തന്നെയാണ് എന്‍.ഡി.എ പിന്തുടരുന്നത് -സോണിയ

Posted: 13 Aug 2014 12:22 AM PDT

Image: 

ന്യൂഡല്‍ഹി: യു.പി.എയുടെ നയങ്ങള്‍ തന്നെയാണ് ബിജെപി സര്‍ക്കാരും പിന്തുടരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പുതുതായി യാതൊന്നും കൊണ്ടുവരുന്നതിന് അവര്‍ക്കായിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ നവീകരിക്കുന്നതിനൊപ്പം ഭിന്നിപ്പിച്ചു ഭരിക്കുന്ന ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കെതിരെ പോരാടുമെന്നും സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്‍്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു.

വര്‍ഗീയമായി വിഭജിക്കാനുള്ള ബി.ജെ.പി നയത്തെ എതിര്‍ക്കും. മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയതിന് ശേഷം വര്‍ഗീയ കലാപങ്ങള്‍ കൂടുകയാണുണ്ടായത്. ലോക്സഭയില്‍ അംഗസംഖ്യ കുറവാണെങ്കിലും രാജ്യസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞു. രാജ്യത്തു വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായാണ് പാര്‍ലമെന്‍്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.
 

എരുമേലി തെക്ക് വില്ളേജ് ഓഫിസിലേക്ക് മാര്‍ച്ച്

Posted: 13 Aug 2014 12:16 AM PDT

എരുമേലി: തടിവെട്ട് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ എരുമേലി തെക്ക് വില്ളേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്.
ഒരു മാസമായി തടിവെട്ട് മേഖലയില്‍ സംസ്ഥാന വ്യാപകമായി ഉണ്ടായ സ്തംഭനാവസ്ഥക്ക് പരിഹാരം കണ്ടത്തൊന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. പെരുമ്പാവൂരിലെ വന്‍കിട തടിവ്യാപാരികളുടെ കടുംപിടിത്തമാണ് സ്തംഭനാവസ്ഥക്ക് കാരണമെന്നും ഇതുമൂലം ആയിരക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലാണെന്നും നേതാക്കള്‍ പറഞ്ഞു.
നാസര്‍ പനച്ചിയുടെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ പി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ടി.പി. തൊമ്മി, മോഹനന്‍ തെങ്ങുംതോട്ടം, പി.കെ. വിശ്വംഭരന്‍, പി.എസ്. സുരേന്ദ്രന്‍, എം.എം. ബാബു, സി.ജി. സദാനന്ദന്‍, ജേക്കബ് മാത്യു, എന്‍.ആര്‍. വേലുക്കുട്ടി, വി.പി. സുഗതന്‍, കരിപ്പായില്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗണിത നോബല്‍ സമ്മാനം ഇന്ത്യന്‍ വംശജന്

Posted: 12 Aug 2014 11:02 PM PDT

Image: 

വാഷിങ്ടണ്‍ : ഗണിതത്തിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന ഫീല്‍ഡ് മെഡലിന് ഇന്ത്യന്‍ വംശജന്‍ അര്‍ഹനായി. പ്രിന്‍സ്ട്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗണിത ശാസ്ത്രഞ്ജനായ മഞ്ജുള്‍ ബര്‍ഗാവയാണ് ഈ അതുല്യ നേട്ടം കരസ്ഥമാക്കിയത്. ജ്യാമിതീയ അക്കങ്ങളിലെ പുതിയ സമവാക്യങ്ങളുടെ കണ്ടത്തെലാണ് ബര്‍ഗാവയെ അവാര്‍ഡിനര്‍ഹനാക്കിയത്. മഞ്ജുള്‍ ബര്‍ഗാവയടക്കം നാലു പേരാണ് ഫീല്‍ഡ് അവാര്‍ഡിന് ഇത്തവണ അര്‍ഹരായത്.
ഇറാനിയന്‍ ഗണിത ശാസ്ത്രഞ്ജയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപികയുമായ മറിയം മിര്‍സാകാനിയാണ് ഫീല്‍ഡ് അവാര്‍ഡ് ലഭിച്ച മറ്റൊരാള്‍. ഫീല്‍ഡ് മെഡലിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ശാസ്ത്രഞ്ജ നേട്ടത്തിന് അര്‍ഹയാകുന്നത്. ബ്രസീലില്‍ നിന്നുള്ള അര്‍തര്‍ അവീലയും ആസ്ട്രിയയില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഹാരിയറുമാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ആദ്യമായി അവാര്‍ഡ് കരസ്ഥമാക്കുന്ന വ്യക്തിയാണ് അവീല. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നി രാജ്യങ്ങളിലെ ശാസ്ത്രഞ്ജര്‍ക്കാണ് ഫീല്‍ഡ് അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ ലഭിച്ചിട്ടുള്ളത്.

അന്താരാഷ്ട്ര ഗണിതശാസ്ത്ര  യൂണിയനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നാലു വര്‍ഷം കൂടുമ്പോഴാണ് അവാര്‍ഡ് സമ്മാനിക്കുക. സോളില്‍ നടന്ന അന്താരാഷട്ര ഗണിതശാസ്ത്ര  യൂണിയന്‍െറ സമ്മേളനത്തില്‍ വെച്ചാണ് ഇത്തവണ ജേതാക്കളെ പ്രഖ്യാപിച്ചത്.

ദൈവത്തെയോര്‍ത്ത് നന്നായി പെരുമാറൂ -രാഷ്ട്രപതി

Posted: 12 Aug 2014 11:01 PM PDT

Image: 

ന്യൂഡല്‍ഹി: പാര്‍ലമെന്‍െറിലെ ചെളിവാരിയെറിയലില്‍ സഹികെട്ട് അംഗങ്ങള്‍ക്ക് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ അഭ്യര്‍ഥന. ദൈവ​ത്തെയോര്‍ത്ത് നന്നായി പെരുമാറണമെന്ന് അദ്ദേഹം പാര്‍ലമെന്‍റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ തെരഞ്ഞെടുത്ത അംഗങ്ങള്‍ ഇത്തരത്തില്‍ പെരുമാറരുത്. ഉയര്‍ന്ന സ്ഥാപനങ്ങളുടെ മാന്യതക്കും അന്തസിനും ചേര്‍ന്ന രീതിയില്‍ പെരുമാറണമെന്നത് ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച പാര്‍ലമെന്‍റ് അംഗത്തിനുള്ള അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെലുങ്കു ദേശം പാര്‍ട്ടി (ടി.ഡി.പി)യും തൃണമൂല്‍ കോണ്‍ഗ്രസും കഴിഞ്ഞദിവസം പാര്‍ലമെന്‍റില്‍ ബഹളംവെച്ചതാണ് രാഷ്ട്രപതി ഇത്തരത്തില്‍ പ്രതികരിക്കാനിടയാക്കിയത്.

 

സ്വാതന്ത്യദിനാഘോഷത്തിന് വിപുല പരിപാടികള്‍

Posted: 12 Aug 2014 10:57 PM PDT

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് നടക്കുന്ന 68ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥിയായിരിക്കും. 15ന് രാവിലെ എട്ടിന് ജില്ലാ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍. രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പുകള്‍ നടക്കും. 8.20ന് കമാന്‍ഡര്‍ പരേഡിന്‍െറ നിയന്ത്രണം ഏറ്റെടുക്കും. 8.28ന് മുഖ്യാതിഥിയുടെ ആഗമനം. 8.30ന് മുഖ്യാതിഥി ദേശീയ പതാക ഉയര്‍ത്തും. 8.35ന് പരേഡ് പരിശോധിക്കും. 8.40ന് പരേഡ് മാര്‍ച്ച്പാസ്റ്റ്, 8.50ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
ഒമ്പതിന് സാംസ്കാരിക പരിപാടികള്‍, പൊലീസ് മെഡല്‍ വിതരണം, സമ്മാനദാനം എന്നിവ നടക്കും.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ അഭ്യര്‍ഥിച്ചു.
പത്തനംതിട്ട: റാന്നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്‍െറ നേതൃത്വത്തില്‍ 15ന് രാവിലെ ഒമ്പതിന് റാന്നിയില്‍ സ്വാതന്ത്ര്യദിന പ്രാര്‍ഥനയും റാലിയും ഐക്യ പെന്തക്കോസ്ത് സംഗമവും നടത്തും. റാന്നി-ഇട്ടിയപ്പാറ വൈ.എം.സി.എ മൈതാനിയില്‍നിന്ന് ആരംഭിച്ച് ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ, തിരിച്ച് മാമുക്ക് അങ്ങാടി മൈതാനിയില്‍ സമാപിക്കും. റാന്നി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ അലക്സ് ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എം.എല്‍.എ പതാക ഉയര്‍ത്തും. ആന്‍േറാ ആന്‍റണി എം.പി പ്രഭാഷണം നടത്തും. പാസ്റ്റര്‍ ടി.സി. ഈശോ പ്രഭാഷണം നടത്തും. യു.പി.എഫ് പ്രസിഡന്‍റ് സിബി ഫിലിപ് അധ്യക്ഷതവഹിക്കും. ഡോ. ബാബു ജോര്‍ജ്, പാസ്റ്റര്‍ പി.സി. ചെറിയാന്‍, പാസ്റ്റര്‍ തോമസ് മാത്യു എന്നിവര്‍ പ്രാര്‍ഥനയും ആശീര്‍വാദവും നടത്തും. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ലി ജോര്‍ജ്, അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി പാണ്ടിയത്ത്, റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് പ്രദീപ് കുമാര്‍ കിഴക്കേവിള, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് പ്രസാദ് എന്‍. ഭാസ്കരന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് മേപ്രത്ത് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് സിബി ഫിലിപ്, സെക്രട്ടറി എബ്രഹാം വര്‍ഗീസ്, ജോയന്‍റ് സെക്രട്ടറി പാസ്റ്റര്‍ പി.വി. കുര്യാക്കോസ്, മീഡിയ കണ്‍വീനര്‍ ലാല്‍ വിളംബരം, വൈസ് പ്രസിഡന്‍റ് എ.ജെ. സാബു എന്നിവര്‍ പങ്കെടുത്തു.
മല്ലപ്പള്ളി: സീനിയര്‍ ചേംബറിന്‍െറയും മല്ലപ്പള്ളി എന്‍.ആര്‍.ഐ യു.എ.ഇ അസോസിയേഷന്‍െറയും ആഭിമുഖ്യത്തില്‍ മല്ലപ്പള്ളി പഞ്ചായത്തിന്‍െറ സഹകരണത്തോടെ നടക്കുന്ന ദേശിയോദ്ഗ്രഥന റാലിയുടെയും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ഒരുക്കം പൂര്‍ത്തിയായതായി പ്രസിഡന്‍റ് ദിലീപ് ജോണ്‍, ജനറല്‍ കണ്‍വീനര്‍ കെ.ജി. സാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് രാവിലെ എട്ടിന് കേണല്‍ ജെ.ടി. പാലമറ്റം, ദേശീയ പതാക ഉയര്‍ത്തും. 9.30ന് ആരംഭിക്കുന്ന ദേശിയോദ്ഗ്രഥന റാലി മല്ലപ്പള്ളി സി.ഐ. ബിനു വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യദിനസമ്മേളനം മാത്യു ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ദേശീയ പ്രസിഡന്‍റ് പി.പി. സൂരജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്‍.പി, യു.പി, ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ദേശഭക്തിഗാന മത്സരവും നടക്കും. വ്യാഴാഴ്ച നടക്കുന്ന സ്വാതന്ത്ര്യദിന സന്ദേശയാത്ര കിന്‍ഫ്ര ചെയര്‍മാന്‍ കെ.ഇ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങരൂര്‍ സെന്‍റ് തേരേസാസ് സ്കൂള്‍ ബാന്‍ഡ് സെറ്റ്, തുരുത്തിക്കാട് ബി.എ.എം കോളജിലെ എന്‍.സി.സി കേഡറ്റുകള്‍, സി.എം.എസ് ഹൈസ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ്, ദേശീയ നേതാക്കളുടെ വേഷം ധരിച്ചവര്‍, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, കരാട്ടെ പ്രകടനം, കുടുംബശ്രീ അംഗങ്ങള്‍, ദേശീയ പതാകയേന്തിയ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരക്കും. വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞുകോശി പോള്‍, എബി ആനിക്കാട്, അജിമോന്‍ കയ്യാലത്ത്, ടോജി വട്ടശേരില്‍, ഷാജി പാറയില്‍ എന്നിവര്‍ പങ്കെടുത്തു.
പന്തളം: പത്തനംതിട്ട നെഹ്റുയുവകേന്ദ്രയുടെയും കുരമ്പാല ദര്‍ശന ബാലജനസഖ്യത്തിന്‍െറയും ദര്‍ശന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തും. കുരമ്പാല തെക്ക് തറയില്‍ ജങ്ഷനില്‍ ഉച്ചക്ക് രണ്ടിന് സ്വാതന്ത്ര്യദിനാഘോഷ സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഗിരിജ ഉദ്ഘാടനം ചെയ്യും.
2.30 ന് സ്വാതന്ത്ര്യദിന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. പ്രതാപന്‍ ഉദ്ഘാടനം ചെയ്യും.
മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും കലാപ്രതിഭകളെയും ആദരിക്കും. വിനോദ് മുളമ്പുഴ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. നെഹ്റു യുവകേന്ദ്ര ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ക്ളബ്-സഖ്യം ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കൊടുമണ്‍: അങ്ങാടിക്കല്‍ വടക്ക് നവകേരള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15 ന് സ്കൂള്‍ കുട്ടികള്‍ക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം നടത്തും. എല്‍.പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികള്‍ക്കായി ഉച്ചക്ക് രണ്ട് മുതലാണ് മത്സരം. അഡ്വ.ജി. യശോധരന്‍ മത്സരത്തിന് നേതൃത്വം നല്‍കും.

ആലക്കോട് വില്ളേജ് ഓഫിസ് "ആടുന്നു'; ജീവനില്‍ കൊതിയോടെ ജീവനക്കാര്‍

Posted: 12 Aug 2014 10:50 PM PDT

തൊടുപുഴ: ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര.. ഭിത്തിയില്‍ വലിയ വിള്ളലുകള്‍....തൊടുപുഴ താലൂക്കിലെ ആലക്കോട് വില്ളേജ് ഓഫിസിലെ ജീവനക്കാര്‍ പേടികൂടാതെ ജോലി ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വില്ളേജോഫിസില്‍ ആവശ്യക്കാര്‍ എത്തുമ്പോള്‍ മാത്രമാണ് ഇവര്‍ കസേരയിലിരിക്കാറുള്ളത്. കെട്ടിടത്തിന്‍െറ ദ്രവിച്ചടര്‍ന്ന മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ തലയില്‍ വീഴുമെന്ന ഭീതിയാണ് കാരണം.
ആലക്കോട് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വില്ളേജോഫിസ് 1980 ലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്. എന്നാല്‍ രണ്ടുവര്‍ഷമായി കെട്ടിടം ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. കെട്ടിടം അപകടഭീഷണിയിലാണെന്ന കാര്യം പലതവണ വില്ളേജോഫിസര്‍ താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടി ഉണ്ടായിട്ടില്ല. തകര്‍ച്ചയുടെ വക്കിലത്തെിയ വില്ളേജോഫിസിന് നാല് മുറികളാണുള്ളത്. ഇതില്‍ ജീവനക്കാര്‍ ഇരിക്കുന്ന മുറിയും വില്ളേജ് രേഖകള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമുമാണ് നിലം പൊത്താറായത്.
മറ്റ് മുറികളിലെ ഭിത്തികള്‍ വിണ്ടുകഴിഞ്ഞു. മേല്‍ക്കൂര രണ്ടായി വിള്ളല്‍ വീണ് താഴോട്ട് വീണുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഏറെ ഭയാനകം. ഇതിനിടെ തറനിരപ്പില്‍ നിന്ന് കെട്ടിടത്തിന്‍െറ ഉള്‍ഭാഗം ഇരുന്ന് താണിരിക്കുകയാണ്. തറ താഴ്ന്ന് പോയതാകാം കെട്ടിടം താഴാന്‍ കാരണമെന്ന് പറയപ്പെടുന്നു. ജനാലകള്‍ പലതും പൊളിഞ്ഞ അവസ്ഥയിലാണ്.
ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ അകത്തേക്ക് കയറാന്‍ മടിക്കുകയാണെന്നും ജീവന്‍പോലും പണയപ്പെടുത്തിയാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്നും ജീവനക്കാര്‍ പറയുന്നു. വില്ളേജോഫിസര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരാണ് ഇവിടെയുള്ളത്. 2007 ല്‍ വില്ളേജോഫിസുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് സ്റ്റോര്‍ റൂം നിര്‍മിച്ചത്. എന്നാല്‍ ഈ കെട്ടിടം ഇപ്പോള്‍ മറ്റ് കെട്ടിടങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുകയാണ്. കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് ബീം അടര്‍ന്ന് മാറിയതാണ് കാരണം. ഇതുമൂലം സ്റ്റോര്‍ റൂമിലേക്ക് ഭീതിയോടെയല്ലാതെ ജീവനക്കാര്‍ക്ക് കയറാന്‍ കഴിയില്ല.
ആലക്കോട്, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍ പഞ്ചായത്തുകളിലുള്ള നിരവധി പേരാണ് ഓരോദിവസവും വിവിധ ആവശ്യങ്ങള്‍ക്കായി വില്ളേജോഫിസില്‍ എത്തുന്നത്. വില്ളേജോഫിസിന് സ്ഥലം കൈമാറാന്‍ ബ്ളോക് പഞ്ചായത്ത് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ കലക്ടറേറ്റിലെ ഫയലുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. വേനലാകുന്നതോടെ ഓഫിസില്‍ ഒരുതുള്ളി വെള്ളംപോലുമില്ലാത്ത സ്ഥിതിയാണ്. ഓഫിസിന് മുന്നിലൂടെ ആലക്കോട് മേജര്‍ ഇറിഗേഷന്‍െറ പൈപ്പ് കടന്നുപോകുന്നുണ്ടെങ്കിലും കണക്ഷന്‍ ലഭിക്കാന്‍ നടപടി ഉണ്ടായിട്ടില്ല. കിലോമീറ്ററുകള്‍ താണ്ടി കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.
ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ മിക്കതും കാലപ്പഴക്കം മൂലവും അറ്റകുറ്റപ്പണി ഇല്ലാതെയും നാശത്തിന്‍െറ വക്കിലാണ്. കലക്ടറേറ്റിലെ കെട്ടിടത്തിന്‍െറ മേല്‍ക്കൂരയുടെ ദ്രവിച്ച ഭാഗങ്ങള്‍ ഏതാനും നാള്‍ മുമ്പ് അടര്‍ന്ന് വീണിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. നടപടി എടുക്കേണ്ട ഉന്നത അധികൃതരുടെ അലംഭാവവും വീഴ്ചയുമാണ് നിലം പൊത്താറായ ഓഫിസുകളില്‍ പ്രാണഭയത്തോടെ ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിതരാക്കുന്നത്.

ദാഹജലം തരുമോ

Posted: 12 Aug 2014 10:46 PM PDT

കാസര്‍കോട്: കര്‍ക്കടകമഴ തിമിര്‍ത്ത് പെയ്യുമ്പോഴും കുടിവെള്ളത്തിന് അലയേണ്ട ഗതികേടിലാണ് വണ്ണാത്തന്‍ കടവ് കോളനി നിവാസികള്‍.
എം.എല്‍.എ ഫണ്ടും പഞ്ചായത്തിന്‍െറ സഹായവും ഉപയോഗിച്ച് നിര്‍മിച്ച മൂന്ന് കുഴല്‍കിണറുകള്‍ തൊട്ടടുത്തുണ്ടെങ്കിലും ഉപകാരമില്ലാത്ത അവസ്ഥയിലാണ് കുമ്പള പഞ്ചായത്തില്‍പെട്ട പട്ടികജാതി കോളനിയില്‍ കഴിയുന്നവര്‍.
മഴക്കാലത്തുപോലും വെള്ളം ചുരത്താത്ത കുഴല്‍കിണറുകള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാന്‍ നാട്ടുകാര്‍ പലതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ളെന്നാണ് ആക്ഷേപം.
മഴവെള്ളം പാത്രങ്ങളില്‍ ശേഖരിച്ചാണ് പലപ്പോഴും വീട്ടാവശ്യങ്ങള്‍ നിറവേറ്റുന്നത്. എട്ട് കുടുംബങ്ങളിലായി 25ഓളം പേരാണ് കോളനിയിലുള്ളത്.
സമീപത്തെ വീട്ടുകാരുടെ കിണറുകളെയാണ് കോളനിക്കാര്‍ പതിവായി ആശ്രയിക്കുന്നത്. ഇത് പലപ്പോഴും പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഉപയോഗശൂന്യമായ കുഴല്‍കിണറുകളുടെ പട്ടിക തയാറാക്കി നല്‍കാന്‍ പഞ്ചായത്തംഗങ്ങളോട് കുമ്പള പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് പഞ്ചായത്തംഗങ്ങള്‍ ലിസ്റ്റ് നല്‍കിയിട്ടും തുടര്‍നടപടിയുണ്ടായില്ല.രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വണ്ണാത്തന്‍കടവ് കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടത്തൊന്‍ കഴിഞ്ഞവര്‍ഷം പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചിരുന്നെങ്കിലും നിര്‍മാണ നടപടികള്‍ തുടങ്ങാനായില്ല.

അടിയുടെ വക്കില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം

Posted: 12 Aug 2014 10:25 PM PDT

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിനെക്കുറിച്ചും റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചും കോര്‍പറേഷന്‍ കൗണ്‍സിലില്‍ നടന്ന ചര്‍ച്ച കൈയാങ്കളിയുടെ വക്കത്തത്തെുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭരണപക്ഷ വനിതാ കൗണ്‍സിലര്‍മാരെ പ്രതിപക്ഷം കൈയേറ്റം ചെയ്തെന്നും അധിക്ഷേപിച്ചെന്നും മേയര്‍ ടോണി ചമ്മണി ആരോപിച്ചു.
ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും പറഞ്ഞ മേയറുടെ പ്രസ്താവന വിവാദവുമായി. പിന്നീട് പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് മേയര്‍ പ്രസ്താവന പിന്‍വലിച്ചു. ആരോപണത്തില്‍ പ്രതിഷേധിച്ച് നഗരസഭാ പ്രവേശ കവാടത്തില്‍ മേയറെ തടയാന്‍ ഒരുങ്ങിയത് ഇതേതുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ വേണ്ടെന്നുവെക്കുകയും ചെയ്തു. നാടകീയ രംഗങ്ങള്‍ക്കാണ് ചൊവ്വാഴ്ച നഗരസഭ സാക്ഷ്യംവഹിച്ചത്.
ചര്‍ച്ചകള്‍ക്ക് മേയര്‍ മറുപടി പറയുന്നതിനിടെ, സി.പി.എം അംഗം അഡ്വ. അനില്‍കുമാര്‍ എഴുന്നേറ്റ് ബഹളം വെച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജനുറം പദ്ധതി പ്രകാരം ലഭിച്ച തുകയില്‍ അഞ്ചരക്കോടി നഗരസഭ വിനിയോഗിച്ചില്ളെന്നായിരുന്നു അനിലിന്‍െറ കുറ്റപ്പെടുത്തല്‍. എന്നാല്‍, താനതിന് മറുപടി പറയുകയാണെന്ന് മേയര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ ബഹളം വെക്കുകയും നടത്തളത്തിലിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബിന് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. മേയര്‍ അതനുവദിച്ചെങ്കിലും കോണ്‍ഗ്രസ് അംഗം പത്മദാസ് രൂക്ഷമായി എതിര്‍ത്തു. പത്മദാസ് പ്രതിപക്ഷ നേതാവിനെതിരെ അവഹേളനപരമായി സംസാരിച്ചെന്നുപറഞ്ഞ് വീണ്ടും പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. ഭരണപക്ഷാംഗങ്ങള്‍ പ്രതിരോധിക്കാനും ശ്രമിച്ചു. അതോടെ അടിയുടെ വക്കിലത്തെി.
അംഗങ്ങളെ ശാന്തരാക്കാന്‍ മേയര്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ, പ്രതിപക്ഷം ഇറങ്ങിപ്പോയി. ബഹളത്തിനിടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മേയര്‍ യോഗം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മേയര്‍ പ്രതിപക്ഷത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. വനിതാ കൗണ്‍സിലര്‍മാരെ കൈയേറ്റം ചെയ്ത നടപടി പ്രാകൃതവും കാടത്തവുമാണ്. പുരുഷന്മാരെ കൈയേറ്റം ചെയ്തതാണെങ്കില്‍ ക്ഷമിക്കാമായിരുന്നു. താനത് കണ്ടിരിക്കുകയാണ്. വനിതാ കൗണ്‍സിലര്‍മാരുമായി ചര്‍ച്ച ചെയ്തശേഷം പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കും. പ്രതിപക്ഷം കൈയൂക്കിലൂടെ വാര്‍ത്ത സൃഷ്ടിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പരാജയഭീതികൊണ്ട് പ്രതിപക്ഷം ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയുമാണ്.
ആയിരം കതിനയുടെ ശബ്ദത്തില്‍ പ്രതിപക്ഷം ഭീഷണിപ്പെടുത്തിയാലും ഫലിക്കില്ല. ഇതിനെ കോണ്‍ഗ്രസും യു.ഡി.എഫും രാഷ്ട്രീയമായി നേരിടും. മുന്‍കൂട്ടി രചിച്ച തിരക്കഥയാണ് പ്രതിപക്ഷം നടപ്പാക്കിയത്. ആരോഗ്യപരമായ ചര്‍ച്ചക്ക് താന്‍ അവരെ വെല്ലുവിളിക്കുന്നു- മേയര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് നിങ്ങള്‍ ആരെയാണ് കൈയേറ്റം ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് പ്രതിപക്ഷം മേയറുടെ ആരോപണത്തെക്കുറിച്ച് അറിഞ്ഞത്. അതോടെ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങള്‍ കോര്‍പറേഷന്‍ അങ്കണത്തില്‍ പ്രവേശ കവാടത്തിന് മുന്നില്‍ നിര്‍ത്തിയിട്ട മേയറുടെ കാറിന് മുന്നിലത്തെി. ആരോപണം പിന്‍വലിച്ചില്ളെങ്കില്‍ മേയറെ തടയാനായിരുന്നു ലക്ഷ്യം. പ്രതിപക്ഷനേതാവും അഡ്വ. അനില്‍കുമാറും മറ്റും അപ്പോഴേക്കും പോയിരുന്നു. ഇവരെ അംഗങ്ങള്‍ ഫോണ്‍വിളിച്ചുവരുത്തി.
തുടര്‍ന്ന് അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ മേയറുമായി ചര്‍ച്ച ചെയ്തു. അതോടെ മേയര്‍ ആരോപണം വിഴുങ്ങി. വനിതാ കൗണ്‍സിലറെ പ്രതിപക്ഷം കൈയേറ്റം ചെയ്തിട്ടില്ളെന്നും അവര്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം വെച്ചതില്‍ താന്‍ അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അതോടെ മിനിറ്റുകള്‍ മാത്രം നീണ്ട ഗുരുതര ആരോപണം തണുത്തുറഞ്ഞു. സംഘര്‍ഷാവസ്ഥയും അതോടെ ഇല്ലാതായി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP