ലക്ഷ്മി മിത്തല്‍, ബ്രിട്ടീഷ് മലനിരകള്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധം Madhyamam News Feeds |
- ലക്ഷ്മി മിത്തല്‍, ബ്രിട്ടീഷ് മലനിരകള്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധം
- ദേശീയപാതയിലെ ഗര്‍ത്തങ്ങള്‍ അപകട ഭീഷണിയാവുന്നു
- റാന്നി ആശുപത്രിയില്‍ സ്പെഷ്യാലിറ്റി തസ്തികകള്‍ക്ക് നിര്‍ദേശം
- ഏഴുമണിക്കൂര്‍ വെടിനിര്‍ത്തലെന്ന് ഇസ്രായേല്‍; പുതിയ തന്ത്രമെന്ന് ഹമാസ്
- ദുരിതപ്പെരുമഴ
- കടല്‍ക്കൊല: നാവികരുടെ ജാമ്യബോണ്ട് പുതുക്കാന്‍ അനുമതി
- മന്ത്രി അബ്ദുറബ്ബിന് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി
- ബാന്‍ കി മൂണിന്‍െറ പ്രസ്താവന വസ്തുത പരിശോധിക്കാതെ- അമീര്‍
- മനാമയുടെ സ്വന്തം സി.എ (കമ്യൂണിസ്റ്റ് അബ്ദുല്ല) വിടപറയുന്നു...
- മൃഗാശുപത്രി അപകടാവസ്ഥയില്‍; ജീവനക്കാര്‍ ഭീതിയോടെ
ലക്ഷ്മി മിത്തല്‍, ബ്രിട്ടീഷ് മലനിരകള്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധം Posted: 04 Aug 2014 12:27 AM PDT Image: ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ ബ്ളെന്‍കാത്ര മലനിരകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ ഉരുക്കു രാജാവും മിത്തല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ലക്ഷ്മി മിത്തലിന്‍െറ നീക്കത്തിനെതിരെ പ്രദേശവാസികള്‍ രംഗത്ത്. ചരിത്ര പ്രാധാന്യമുള്ള മലനിരകള്‍ വിദേശ കോടീശ്വരന്‍ വാങ്ങിയാല്‍ പ്രദേശത്തിന്‍െറ തനിമ നഷ്ടപ്പെടുമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രശ്നം. വില്‍പനക്കെതിരെ ഫ്രണ്ട്സ് ഓഫ് ബ്ളെന്‍കാത്ര എന്ന പേരില്‍ സംഘടന രൂപീകരിച്ച പ്രദേശവാസികള്‍ പ്രതിഷേധ രംഗത്തുണ്ട്. ഉടമസ്ഥനായ ലോണ്‍സ് ഡെയ്ല്‍ പ്രഭുവാണ് നികുതി കുടിശിക അയക്കാനായി മലനിര വില്‍പ്പനക്കുവെച്ചത്. നികുതി കുടിശിക ഇനത്തില്‍ ഒമ്പത് മില്യണ്‍ പൗണ്ട് (17,88,40,200.00 കോടി രൂപ) ആണ് ഡെയ് ല്‍ പ്രഭു അടക്കാനുള്ളത്. ഈ തുക ഉള്‍പ്പെടുത്തിയാണ് മിത്തല്‍ ദര്‍ഘാസ് നല്‍കിയിട്ടുള്ളതെന്ന് ഫോബ്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട്് ചെയ്യുന്നു. 2,850 അടി ഉയരത്തില്‍ 2,676 ഏക്കര്‍ വിസ്തൃതിയില്‍ കംബ്രിയ ജില്ലയിലെ പിക്റ്ററെസ്കു തടാകത്തിന്‍െറ വടക്കന്‍ ഭാഗത്താണ് മലനിര സ്ഥിതി ചെയ്യുന്നത്. ഈ മലനിരകള്‍ ലഭിക്കുന്നവര്‍ക്ക് "ലോര്‍ഡ് ഓഫ് ദ് മാനര്‍ ഓഫ് ത്രില്‍കെല്‍ഡ്" എന്ന പദവിയും ലഭിക്കും. സംരക്ഷിത ദേശീയ ഉദ്യാനത്തിനുള്ളില്‍പ്പെടുന്ന മലനിരയില്‍ നിര്‍മാണത്തിന് അനുമതിയില്ല. പ്രശസ്ത കവികളായ സാമുവല്‍, ടൈലര്‍ കോള്‍റിഡ്ജ്, എഴുത്തുകാരന്‍ ആല്‍ഫ്രണ്ട് വെയ്ന്‍ റൈറ്റിന്‍ എന്നിവരുടെ രചനകള്‍ക്ക് പ്രചോദനം നല്‍കിയ മലനിരയാണിത്. കൂടാതെ കവി വില്യം വേര്‍ഡ്സ്വര്‍ത്ത് തന്‍െറ കവിതകളില്‍ ഈ മലനിരകളെകുറിച്ച് വര്‍ണിച്ചിട്ടുമുണ്ട്. മലനിര ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇപ്പോഴത്തെ രീതിയില്‍തന്നെ പര്‍വതനിര നിലനിര്‍ത്തണമെന്നും പര്‍വതം സംരക്ഷിക്കാനുള്ള സമ്പത്ത് തങ്ങളുടെ പക്കലില്ളെന്നും പ്രദേശവാസിയായ മാര്‍ട്ടിന്‍ നോവല്‍സ് പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി ഉരുക്ക് അടക്കമുള്ള വ്യാപാരങ്ങള്‍ നടത്തുന്ന ലക്ഷ്മി മിത്തല്‍ ബ്രിട്ടണിലെ ഏറ്റവും വലിയ കോടീശ്വരനായ ഏഷ്യക്കാരനാണ്. ലണ്ടനിലെ ചെലവേറിയ രണ്ട് വസതികള്‍ സ്വന്തമായുള്ള മിത്തല്‍, പ്രീമിയര്‍ ഫുട്ബാള്‍ ക്ളബ്ബായ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിലെ 33 ശതമാനം ഓഹരികളുടെ ഉടമയുമാണ്. ഫോര്‍ബ്സ് മാസിക തയാറാക്കിയ ലോക കോടീശ്വര പട്ടികയില്‍ 63ാം സ്ഥാനക്കാരനുമാണ് മിത്തല്‍. |
ദേശീയപാതയിലെ ഗര്‍ത്തങ്ങള്‍ അപകട ഭീഷണിയാവുന്നു Posted: 03 Aug 2014 11:47 PM PDT കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ വന്‍ ഗര്‍ത്തങ്ങള്‍ അപകടഭീഷണിയാവുന്നു. |
റാന്നി ആശുപത്രിയില്‍ സ്പെഷ്യാലിറ്റി തസ്തികകള്‍ക്ക് നിര്‍ദേശം Posted: 03 Aug 2014 11:40 PM PDT റാന്നി: താലൂക്ക് ആശുപത്രിയില്‍ സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള തസ്തികകള്‍ അനുവദിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ വിളിച്ച യോഗത്തിലെ തീരുമാനപ്രകാരം രാജു എബ്രഹാം എം.എല്‍.എയും ഡി.എം.ഒ ഡോ. ഗ്രേസി ഇത്താക്കും താലൂക്ക് ആശുപത്രിയില്‍ സംയുക്ത പരിശോധന നടത്തിയാണ് പുതിയ തസ്തികകള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. |
ഏഴുമണിക്കൂര്‍ വെടിനിര്‍ത്തലെന്ന് ഇസ്രായേല്‍; പുതിയ തന്ത്രമെന്ന് ഹമാസ് Posted: 03 Aug 2014 11:23 PM PDT Image: ഗസ്സ സിറ്റി: യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിലടക്കം ആക്രമണം അഴിച്ചുവിട്ടതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ഏഴ് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഗസ്സയില്‍ നിലവില്‍ സൈനിക നടപടി ഇല്ലാത്ത പ്രദേശത്ത് മാത്രമാണ് വെടിനിര്‍ത്തല്‍ ബാധകമാവുകയെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം 12 മണിക്കാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക. അതേസമയം ഗസ്സയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇത് ഇസ്രായേലിന്‍െറ തന്ത്രമാണെന്നും ഗസ്സയില്‍ നടത്തുന്ന കൂട്ടക്കൊലയില്‍ നിന്ന് ലോകത്തിന്‍െറ ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ നീക്കമെന്നും ഹമാസ് വക്താവ് സമി അബു സുഹ് രി പറഞ്ഞു. ഇസ്രായേലിന്‍െറ ആത്മാര്‍ത്ഥതയില്‍ തങ്ങള്‍ക്ക് വിശ്വാസമി െല്ലന്നും കരുതിയിരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഹ് രി അറിയിച്ചു. കഴിഞ്ഞ ദിവസം 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. എന്നാല്‍ തങ്ങളുടെ സൈനികനെ ഹമാസ് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് വെടിനിര്‍ത്തലിന്‍െറ ആദ്യ മണിക്കൂറുകളില്‍ തന്നെ ഇസ്രായേല്‍ ആക്രമണം പുനരാരംഭിക്കുകയായിരുന്നു. അതേസമയം വെടിനിര്‍ത്തല്‍ ലംഘിച്ച് ഹമാസ് ആക്രമണം നടത്തിയാല്‍ സൈനിക നടപടി തുടരുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഖാന്‍ യൂനിസിലെ അബസാന്‍ അല്‍ കാബിറ, അബസാന്‍ അല്‍ സാഗിറ എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാമെന്നും ഇസ്രായേല്‍ അറിയിച്ചു. എന്നാല്‍ തിരിച്ചുപോകാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. |
Posted: 03 Aug 2014 11:15 PM PDT ചങ്ങനാശേരി: തുടര്‍ച്ചയായി പെയ്യുന്ന മഴയ്ക്ക് ഇന്നലെ ശമനം ഉണ്ടായിരുന്നെങ്കിലും കിഴക്കന്‍ വെള്ളത്തിന്‍െറ ശക്തമായ വരവോടെ നഗരത്തിന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ദുരിതമേറി. എ.സി റോഡിലും പറാല്‍-കുമരങ്കരി റോഡിലും മേപ്രാല്‍ റോഡിലും വെള്ളം കയറിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 139 കുടുംബങ്ങളില്‍ നിന്നുമായി 428 അംഗങ്ങളെ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചു. |
കടല്‍ക്കൊല: നാവികരുടെ ജാമ്യബോണ്ട് പുതുക്കാന്‍ അനുമതി Posted: 03 Aug 2014 11:07 PM PDT Image: ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ ഇറ്റാലിയന്‍ നാവികരുടെ ജാമ്യബോണ്ട് പുതുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇറ്റാലിയന്‍ സര്‍ക്കാറിന്‍്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. |
മന്ത്രി അബ്ദുറബ്ബിന് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി Posted: 03 Aug 2014 11:02 PM PDT Image: കോഴിക്കോട്: പ്ളസ് ടു വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി. സംസ്ഥാന യുവജന ബോര്‍ഡ് സംഘടിപ്പിച്ച സിവില്‍ സര്‍വീസ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ പ്രതിഷേധം ഉയര്‍ന്നത്. മന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ലീഗ് ഹൗസിലേക്ക് പോയ മന്ത്രി എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടി നടക്കുന്ന ചേംബര്‍ ഹാളില്‍ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. |
ബാന്‍ കി മൂണിന്‍െറ പ്രസ്താവന വസ്തുത പരിശോധിക്കാതെ- അമീര്‍ Posted: 03 Aug 2014 11:02 PM PDT Image: ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതിന് ഉത്തരവാദി ഹമാസാണെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ പ്രസ്താവനക്കെതിരെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. അദ്ദേഹത്തിന്‍െറ പ്രസ്താവന അമ്പരപ്പിക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പേ യു.എന്‍ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തണമെന്നും അമീര്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു. |
മനാമയുടെ സ്വന്തം സി.എ (കമ്യൂണിസ്റ്റ് അബ്ദുല്ല) വിടപറയുന്നു... Posted: 03 Aug 2014 10:55 PM PDT Image: മനാമ: സി. അബ്ദുല്ല എന്നാല്‍ യഥാര്‍ഥത്തില്‍ ചാത്തോത്തില്‍ അബ്ദുല്ല. പക്ഷേ, മനാമക്കാര്‍ക്ക് അദ്ദേഹം സ. അബ്ദുല്ലയാണ്. അതായത്, സഖാവ് അബ്ദുല്ല. സി.എ എന്ന് അവര്‍ ചുരുക്കപ്പേരില്‍ വിളിക്കും (കമ്യൂണിസ്റ്റ് അബ്ദുല്ല). മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണോയെന്ന് ചോദിച്ചാല്‍ അല്ളെന്നാണ് അബ്ദുല്ലയുടെ മറുപടി. കേരളത്തില്‍ മുമ്പ് സുലഭമായി കണ്ടിരുന്ന പച്ച ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്നു പറയുന്നതുപോലെ. പക്ഷേ, ഇടതുപക്ഷത്തിനു വേണ്ടി അദ്ദേഹം വീറോടെ വാദിക്കും. അബ്ദുല്ല പാരമ്പര്യ വൈദ്യനാണോ -അല്ല. പക്ഷേ, മനാമ സൂഖിലെ പേരുകേട്ട ‘വൈദ്യ’നാണദ്ദേഹം. സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നുമെല്ലാം ജനം അബ്ദുല്ലയുടെ കൈപുണ്യമുള്ള മരുന്ന് വാങ്ങാന്‍ സൂഖിലത്തെും. മനാമയില്‍ അബ്ദുല്ലയെ അറിയാത്തവര്‍ ചുരുക്കം. അങ്ങനെയൊക്കെയായ അബ്ദുല്ല 37 വര്‍ഷത്തെ പ്രവാസം മതിയാക്കി ഈമാസം 10ന് നാട്ടിലേക്ക് തിരിക്കുമ്പോള്‍ അതുള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് മനാമ സൂഖ്. കാരണം, അവരുടെ നേരംപോക്കായിരുന്നു സ. അബ്ദുല്ല. സൂഖിലെ പ്രശസ്തമായ ആയുര്‍വേദ മരുന്ന് കടയുടെ മുന്നില്‍ പാതയോരത്തിരുന്ന് മരുന്നുണ്ടാക്കുന്ന അബ്ദുല്ലയെ ശ്രദ്ധിക്കാതെയും ഒരുവാക്ക് മിണ്ടാതെയും ആരും വഴിനടന്നിരുന്നില്ല. ഇതാണെന്‍െറ സ്പോണ്‍സര്‍ എന്നു പറഞ്ഞ് അകത്തുണ്ടായിരുന്ന ഷോപ്പുടമ ബഹ്റൈനിയായ ഹുസൈനെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം വിലക്കി. ‘അന മൂ അര്‍ബാബ്, അന അഖൂ’ (ഞാന്‍ അബ്ദുല്ലയുടെ സ്പോണ്‍സറല്ല, സഹോദരനാണ്). ഇതായിരുന്നു അബ്ദുല്ലയും സ്പോണ്‍സറും തമ്മിലെ ബന്ധം. |
മൃഗാശുപത്രി അപകടാവസ്ഥയില്‍; ജീവനക്കാര്‍ ഭീതിയോടെ Posted: 03 Aug 2014 10:41 PM PDT കുമളി: കുമളി പഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടം അപകട നിലയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് പരാതി. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതിരുന്നത് മൂലം കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലതും അടര്‍ന്നുവീണ് നശിച്ചു. മഴവെള്ളം കോണ്‍ക്രീറ്റിലൂടെ ഉള്ളിലേക്കിറങ്ങി കമ്പികള്‍ മുഴുവന്‍ തുരുമ്പെടുത്തതിനാല്‍ ശേഷിക്കുന്ന കോണ്‍ക്രീറ്റ് ഭാഗം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന നിലയിലായി.ഹൈറേഞ്ചില്‍ ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുള്ള പ്രദേശമാണ് കുമളി |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment