തമിഴ്നാട്ടില്‍നിന്ന് കടത്തിയ 1300 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി Madhyamam News Feeds |
- തമിഴ്നാട്ടില്‍നിന്ന് കടത്തിയ 1300 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി
- ഗസ്സയില്‍ നിന്ന് ഫറാ ബേക്കറിന് പറയാനുള്ളത്...
- കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കിക്കൂടെയെന്ന് ഹൈകോടതി
- ചവറ കെ.എം.എം.എല്ലില്‍ വീണ്ടും വാതകചോര്‍ച്ച; അമ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
- സ്ഥാനാര്‍ഥിയാവാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല -ബെന്നറ്റ് എബ്രഹാം
- ജില്ലയിലെ നഷ്ടം 23.5 കോടി
- പുഷ്പവതി വീണ്ടും
- വേണം, പെരിന്തല്‍മണ്ണക്കും ഒന്നാം ഗ്രേഡ്
- സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകമാകുന്നു
- ലഹരി ഉപയോഗിച്ച പത്ത് വിദ്യാര്‍ഥികള്‍ പിടിയില്‍
തമിഴ്നാട്ടില്‍നിന്ന് കടത്തിയ 1300 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി Posted: 07 Aug 2014 12:14 AM PDT പേയാട്: തമിഴ്നാട്ടില്‍നിന്ന് മിനിലോറിയില്‍ പേയാട് വിട്ടിയത്തെ പെയിന്‍റ് കടക്ക് കൊണ്ടുവന്ന 1300 ലിറ്റര്‍ മണ്ണെണ്ണ പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന മണ്ണെണ്ണ കമ്പനിക്കുള്ളില്‍വെച്ച് വലിയ ബാരലുകളിലേക്ക് മാറ്റുന്നതിനിടെയാണ് പിടികൂടിയത്. 30 ലിറ്റര്‍ വീതം മണ്ണെണ്ണ 35 കന്നാസുകളിലും മൂന്ന് ബാരലുകളിലുമാണ് പൊലീസ് പിടിച്ചെടുത്തത്. പ്രൈമര്‍ പെയിന്‍റ് നിര്‍മാണത്തിനും യന്ത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനുമാണ് കമ്പനിയില്‍ മണ്ണെണ്ണ ഉപയോഗിക്കുന്നത്. വിളപ്പില്‍ശാല എസ്.ഐ എ. അജിത്തിന് ലഭിച്ച രഹസ്യവിവരത്തത്തെുടര്‍ന്ന് ബുധനാഴ്ച രാവിലെ എട്ടോടെയാണ് പൊലീസ് സംഘം കമ്പനിയിലത്തെിയത്. സ്വകാര്യ പെയിന്‍റ് കമ്പനിയില്‍ കടത്തിക്കൊണ്ടുവന്ന മണ്ണെണ്ണ പൊലീസ് പരിശോധിക്കുന്നു |
ഗസ്സയില്‍ നിന്ന് ഫറാ ബേക്കറിന് പറയാനുള്ളത്... Posted: 07 Aug 2014 12:02 AM PDT Image: ബോംബു വര്‍ഷത്തിലും മിസൈല്‍ ആക്രമണത്തിലും തകര്‍ന്നടിഞ്ഞ ഗസ്സയുടെ വര്‍ത്തമാനം പുറംലോകത്തിന് അന്യമായപ്പോള്‍ അവിടെ നടക്കുന്നത് ലോകത്തെ അനുനിമിഷം അറിയിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഫറ ബേക്കര്‍. തന്‍റെ ചുറ്റിലും നടക്കുന്നത് ട്വിറ്ററിലൂടെ വിളിച്ചുപറഞ്ഞ ആ 16 വയസ്സുകാരി പെട്ടെന്നൊരു ദിനം നിശബ്ദയായി. ഇസ്രായേലിന്‍റെ തോക്കിന്‍ മുനയിലോ ആകാശത്തു നിന്നുള്ള തീ വര്‍ഷത്തിലോ ആ ശരീരം നിശ്ചലമായിക്കാണുമെന്ന് സങ്കടപ്പെട്ട ലോകം അവള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. പക്ഷെ, ലോകത്തോടു വെളിപ്പെടുത്താന്‍ ഇനിയും ഒരു പിടി യാഥാര്‍ഥ്യങ്ങളുമായി ഫറ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഫറയുമായുള്ള അഭിമുഖം കഴിഞ്ഞ ദിവസം സ്കൈ ന്യൂസ് സംപ്രേഷണം ചെയ്തു. കഴിഞ്ഞ മൂന്നാഴ്ചയായി ഇവളുടെ ഓരോ ട്വീറ്റുകളും ലോകം സാകൂതം ശ്രദ്ധിക്കുകയായിരുന്നു. മൊബൈലില്‍ ചാര്‍ജ് തീര്‍ന്ന് ട്വീറ്റുകള്‍ നിലച്ചപ്പോഴെല്ലാം ലോകം അവളെ കുറിച്ചോര്‍ത്ത് ആശങ്കയിലായി. 16 വയസ്സിനിടെ മൂന്ന് ആക്രമണങ്ങള്‍ക്ക് സാക്ഷിയായ ഫറ ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ നെയതുകൂട്ടുന്നില്ല. അല്‍ ശിഫാ ആശുപത്രിക്ക് സമീപമുള്ള തന്‍റെ വീട്ടില്‍ നിന്ന് എണ്ണമറ്റ ചിത്രങ്ങളും ദൃശ്യങ്ങളും ഫറ ലോകത്തിന് നല്‍കി. 800 പേര്‍ മാത്രം പിന്തുടര്‍ന്നിരുന്ന ഫറയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ന് ഒന്നേകാല്‍ ലക്ഷം ഫോളോവേര്‍സുണ്ട്. ഇസ്രായേലിനെകുറിച്ചും ഹമാസിനെ കുറിച്ചും അവള്‍ക്കുള്ള കാഴ്ചപ്പാടും, എന്തുകൊണ്ടാണ് ഗസ്സയെ കുറിച്ച് ട്വീറ്റ് ചെയ്യന്‍ തുടങ്ങിയതെന്ന് ചോദ്യത്തിനുള്ള മറുപടിയും ഫറ സ്കൈ ന്യൂസുമായുള്ള അഭിമുഖത്തിലൂടെ പങ്കുവെക്കുന്നു. ഫറയുടെ അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം... ഫറ ട്വീറ്റു ചെയ്യാന്‍ തുടങ്ങുന്നത് എങ്ങനെയാണ്...? ഇസ്രായേലാണ് ആക്രമിക്കപ്പെടുന്നത് എന്നും ഞങ്ങളാണ് യുദ്ധം തുടങ്ങിവെച്ചത് എന്നും പലരും ചിന്തിക്കുന്നുണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഇസ്രായേലാണ് കൈയേറ്റക്കാരെന്നും അവരാണ് യുദ്ധം തുടങ്ങിവെച്ചതെന്നും ലോകത്തോട് പറയാന്‍ ഞാന്‍ ശ്രമിച്ചു. അവര്‍ സാധാരണക്കാരെ കൊല്ലുന്നു. ഇതിനെതിരെ ആരെങ്കിലും എന്തങ്കെിലും ചെയ്യണം. നിരപരാധികളായ ആളുകള്‍ ഒരു കാരണത്താലും കൊല്ലപ്പെടാന്‍ പാടില്ല. ഹമാസിനെതിരെയാണ് തങ്ങളുടെ യുദ്ധം എന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും ഹമാസുമായി ബന്ധമില്ലാത്ത സാധാരണ പൌരന്മാര്‍ക്കെതിരെയുമുള്ള ഒരു യുദ്ധം നടക്കുന്നതാണ് ഞാന്‍ കാണുന്നത്. ഗസ്സയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്ന് ലോകത്തെ അറിയിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ശിഫാ ആശുപത്രിക്ക് സമീപമാണ് നിങ്ങളുടെ വീട്. ആശുപത്രി ആക്രമിക്കപ്പെട്ടപ്പോള്‍ നിങ്ങളുടെ വീടിന്‍്റെ ജനാലകള്‍ വരെ തകര്‍ന്നിട്ടുണ്ട്. ആക്രമണമുണ്ടാകുമ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥയെന്താണ്? സത്യം പറഞ്ഞാല്‍ ഇത് മൂന്നാമത്തെ യുദ്ധത്തിനാണ് ഞാന്‍ സാക്ഷിയാകുന്നത്. അതുകൊണ്ടുതന്നെ ഇതൊന്നും എനിക്ക് പുതിയ അനുഭവങ്ങളല്ല. പക്ഷെ ഇതാദ്യമായാണ് ഞാന്‍ സുരക്ഷിതയല്ല എന്നെനിക്ക് അനുഭവപ്പെടുന്നത്. കാരണം ഇതിനു മുമ്പുള്ള യുദ്ധങ്ങളില്‍ നിരപരാധിയായ പൗരയായതിനാല്‍ ഞാന്‍ ആക്രമിക്കപ്പെടുകയില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ ഇത്തവണ അവര്‍ കണ്ണില്‍ കണ്ടവരെയൊക്കെ ആക്രമിക്കുന്നു. അതുകൊണ്ട് ഏത് നിമിഷവും ബോംബ് വീഴാം എന്ന തോന്നലാണ് എനിക്കെപ്പോഴും. വെറും പതിനാറു വയസ്സ് പ്രായം മാത്രമേയുള്ളൂ ഫറക്ക്. എങ്ങനെയാണ് എപ്പോഴും മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് ഇങ്ങനെ ജീവിക്കാന്‍ സാധിക്കുന്നത്? മനുഷ്യര്‍ ദൈവത്തിന്‍റെ ഇച്ഛകള്‍ക്ക് അടിമയാണ്. അതു കൊണ്ട് പ്രാര്‍ത്ഥിക്കുകയല്ലാതെ നമുക്ക് വേറൊന്നും ചെയ്യന്‍ സാധിക്കില്ല. ട്വിറ്ററിലൂടെയും മറ്റും ആളുകള്‍ എന്നെ ¤്രപാത്സാഹിപ്പിക്കുകയും അനുകൂലിക്കുകയും ചെയ്യന്നത് കാണുമ്പോള്‍ എനിക്ക് കൂടുതല്‍ ശക്തിയും ധൈര്യവും ലഭിക്കുന്നു. ഞാന്‍ ചെയ്യന്‍ ശ്രമിക്കുന്നതിനെ അവര്‍ ¤്രപാത്സാഹിപ്പിക്കുന്നു. അതുകൊണ്ട് അവരെ സന്തോഷിപ്പിക്കാനും ഗസ്സയില്‍ സംഭവിക്കുന്നതെന്താണെന്ന് അവര്‍ക്ക് മനസ്സിലാക്കിക്കോടുക്കാനും ഞാന്‍ ശ്രമിക്കുന്നു. ട്വീറ്റ് ചെയ്യന്‍ തുടങ്ങിയപ്പോള്‍ ലോകം എങ്ങനെ പ്രതികരിക്കുമെന്നതിനെ പറ്റി എപ്പോഴെങ്കിലും ഫറ ചിന്തിച്ചിരുന്നോ? ഞാന്‍ എഴുതിയത് വായിച്ച പലരും ഗസ്സയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇസ്രായേലാണ് ആക്രമിക്കപ്പെടുന്നത് എന്നാണ് തങ്ങള്‍ വിചാരിച്ചിരുന്നതെന്നും വായിച്ച കാര്യങ്ങള്‍ തങ്ങളെ അത്ഭുതപ്പെടുത്തി എന്നും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ സത്യം എഴുതുന്നത് കൊണ്ട് ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നു. ഞാന്‍ ഹമാസ്, ഫതാഹ് മുതലായ ഒരു സംഘടനയുടെയും ആളല്ല. സത്യം ലോകത്തെ അറിയിക്കാനാണ് ഞാനെഴുതുന്നത്. യുദ്ധം തുടങ്ങുമ്പോള്‍ എത്ര ഫോളോവേര്‍സ് ഉണ്ടായിരുന്നു? ഇപ്പോഴത് എത്ര പേരായി? യുദ്ധത്തിന്‍റെ തുടക്കത്തില്‍ എനിക്ക് 800 ഫോളോവേര്‍സ് ഉണ്ടായിരുന്നു. ഇപ്പോള്‍ അത് 124,000 ആണ്. ഇവിടെയിരുന്നു കൊണ്ട് ഫറക്ക് ഫോണിലൂടെ ലോകത്തിലെ ഇത്രയധികം ആളുകളുമായി സംവദിക്കാന്‍ കഴിയുന്നു എന്ന കാര്യം ആശ്ചര്യകരമല്ളേ? ഇവിടെ പലപ്പോഴും വൈദ്യുതി ഉണ്ടാവാറില്ല. ഞങ്ങളുടെ കൈയില്‍ ഒരു ജെനറേറ്റര്‍ ഉള്ളതിനാല്‍ അച്ഛന് ഇടക്ക് അത് പ്രവര്‍ത്തിപ്പിക്കും. എന്നാലും എപ്പോഴും ഇന്‍്റര്‍നെറ്റ് ലഭിക്കാത്തതിനാല്‍ ഞാനെല്ലായ് പ്പോഴുമൊന്നും ട്വീറ്റ് ചെയ്യാറില്ല. പലരും എനിക്ക് ട്വീറ്റുകള്‍ അയക്കാറുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും മറുപടി അയക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ കുറച്ച് ദിവസങ്ങള്‍ കൂടുമ്പോള്‍ അവര്‍ക്ക് നന്ദി അറിയിക്കും. പ്രശസ്തയാവാന്‍ വേണ്ടിയാണ് ഞാനെഴുതുന്നത് എന്ന് അവര്‍ ചിന്തിക്കാന്‍ പാടില്ല. പലരും എന്‍റെ ട്വിറ്ററിലുള്ള മറ്റു സുഹൃത്തക്കളോടോ എന്‍റെ സഹോദരിയോടോ എന്നെപ്പറ്റി ചോദിക്കാറുണ്ട്. അവരാണ് പിന്നീട് എന്നെ വിളിച്ച് എനിക്കോന്നും സംഭവിച്ചിട്ടില്ല എന്നുറപ്പ് വരുത്തുന്നത്. യുദ്ധത്തെ കുറിച്ച് മാത്രമാണോ നിങ്ങള്‍ എഴുതാറുള്ളത്? ഞാനെല്ലാത്തിനെക്കുറിച്ചും എഴുതാറുണ്ട്. എന്‍റെ സുഹൃത്തുക്കള്‍, എന്‍്റെ ജീവിതത്തിലുള്ള മറ്റാളുകള്‍, ഞാനെടുത്ത ഫോട്ടോഗ്രാഫുകള്‍, അങ്ങനെ പലതും. ഫലസ്തീനില്‍ സംഭവിക്കുന്നതിനെക്കുറിച്ച് ലോകത്തോട് വിളിച്ചു പറയാന്‍ ഇവിടെ ഒരു ഫറയുണ്ട്. അതുപോലെ ഇസ്രായേലില്‍ സംഭവിക്കുന്നതിനെക്കുറിച്ച് എഴുതുന്ന ആരെയെങ്കിലും പരിചയമുണ്ടോ? ഇത് ഞങ്ങളുടെ നാടാണെന്നും നിങ്ങളാണ് യുദ്ധം തുടങ്ങിവെച്ചതെന്നും ചില ഇസ്രായേലികള്‍ എന്‍്റെയടുത്ത് പറയാറുണ്ട്. അവര്‍ക്ക് ചരിത്രം കാണിച്ചുകൊടുത്തു കൊണ്ട് ഇത് ഞങ്ങളുടെ ഭൂമിയാണെന്ന് ഞാന്‍ വിശദീകരിക്കാറുണ്ട്. ചിലര്‍ ഉത്തരം പറയാറില്ല, മറ്റു ചിലര്‍ എന്നെ ചീത്ത വിളിക്കും. ചീത്ത വിളിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി പറയാറില്ല. പകരം അവരുടെ വാക്കുകള്‍ ഞാന്‍ റിട്വീറ്റ് ചെയ്യാറുണ്ട്. എന്നെ അനുകൂലിക്കുന്നവരാണ് പിന്നീട് അവര്‍ക്ക് മറുപടി നല്‍കുക. യുദ്ധത്തിനിടയില്‍പെട്ട സാധാരണക്കാരിയായ ഒരു പതിനാറു വയസ്സുകാരിക്ക് പറയാനുള്ളത് ലോകത്തെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിക്കുന്നു എന്നാണ് തോന്നുന്നത്? ഗസ്സയെ സഹായിക്കാന്‍ എന്‍റെ മുന്നിലുള്ള ഒരേ ഒരു മാര്‍ഗം ഇതാണ്. ആയുധമെടുത്ത് പോയി ഇസ്രായേലികളെ കൊല്ലാനുള്ള ശക്തി എനിക്കില്ല. അതുകൊണ്ട് ഇസ്രായേലല്ല, ഞങ്ങളാണ് ഇരകള്‍ എന്ന് ലോകത്തോട് പറയാന്‍ ഞാന്‍ ശ്രമിക്കുന്നു. ആയുധം ലഭിച്ചാല്‍ നിങ്ങള്‍ ഇസ്രായേലികളെ കൊല്ലുമോ? നിങ്ങളെപ്പോലെ ഒരാള്‍ ആളുകളെ കൊല്ലുന്നതിനെപ്പറ്റി ചിന്തിക്കുന്നു എന്നതു തന്നെ പലരെയും അത്ഭുതപ്പെടുത്തും. എനിക്ക് സാധാരണക്കാരെ കൊല്ലണ്ട. എനിക്കതിനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഞങ്ങളെ കൊല്ലുന്നവരെ ഞാനും കൊല്ലും. പക്ഷെ എനിക്ക് ചോര ഇഷ്ടമല്ല. അതുകൊണ്ട് സമാധാനമപരമായ രീതിയില്‍ ലോകത്തെ എന്‍്റെ സന്ദേശമറിയിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഞാന്‍ അവരോട് യുദ്ധവും ഞങ്ങളെ കൊല്ലുന്ന ഈ ഉപരോധവും അവസാനിപ്പിക്കാന്‍ പറയും. ഞാന്‍ ജനിച്ചതു മുതല്‍ ഉപരോധത്തിനടിയില്‍പെട്ട് വിഷമിക്കുകയാണ്. യാത്ര ചെയ്യറുണ്ടെങ്കിലും ഇഷ്ടമുള്ള പല സ്ഥലങ്ങളിലേക്കും പോവാന്‍ ഉപരോധം കാരണം എനിക്ക് സാധിക്കാറില്ല. അവര്‍ സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ എല്ലാ പ്രാവശ്യവും ചെയ്യന്നതു പോലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്നും ഞാനവരോട് പറയും. ഹമാസാണ് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി ഇസ്രായേലിനെ പ്രകോപിപ്പിക്കുന്നത് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്ത് പറയും? ഹമാസ് ഞങ്ങളുടെ പിന്നില്‍ ഒളിക്കുന്നുവെന്ന് പലരും എന്നോട് ട്വിറ്ററില്‍ പറയാറുണ്ട്. എന്നാല്‍ ഹമാസ് അവര്‍ക്ക് ആവുന്ന വിധത്തില്‍ ഞങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്ന് ഞാന്‍ അവരോട് എന്‍്റെ മറുപടി. ഹമാസ് എന്നെ മനുഷ്യ കവചമാക്കാന്‍ ശ്രമിക്കുന്നില്ല. ഫറ പത്താം വയസ്സു മുതല്‍ നിങ്ങള്‍ യുദ്ധം കണ്ടുവരികയാണ്. യുദ്ധമില്ലാത്ത ഒരു ജീവിതത്തെപറ്റി ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? ഞാന്‍ ഭാവിയെപ്പറ്റി ചിന്തിക്കാറില്ല. കാരണം ഏതു സമയവും കൊല്ലപ്പെടാം എന്ന രീതിയിലാണ് ഞാന്‍ ജീവിക്കുന്നത്. യുദ്ധമില്ലായിരുന്നെങ്കില്‍ വെസ്റ്റ് ബാങ്കിലെയും ജെറുസലേമിലെയും ഹീ¤്രബാണിലെയും എന്‍റെ സുഹൃത്തുക്കളെ ഞാന്‍ കാണാന്‍ പോവുമായിരുന്നു. ഇപ്പോള്‍ എനിക്കതിനെപ്പറ്റി സ്വപ്നം കാണാന്‍ മാത്രമെ സാധിക്കൂ. അഭിമുഖം ഇവിടെ കാണാം: കടപ്പാട്: മീഡിയാ വണ്‍ |
കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കിക്കൂടെയെന്ന് ഹൈകോടതി Posted: 07 Aug 2014 12:01 AM PDT Image: കൊച്ചി: കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട് ഹൈകോടതിയുടെ ചോദ്യം. സ്വന്തംനിലക്ക് പണം കണ്ടത്തെിക്കൂടെയെന്നും ചോദിച്ച കോടതി കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണത്തിന് സ്വകാര്യ പങ്കാളിത്തമാകാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു |
ചവറ കെ.എം.എം.എല്ലില്‍ വീണ്ടും വാതകചോര്‍ച്ച; അമ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ Posted: 06 Aug 2014 11:38 PM PDT Image: ചവറ: ചവറ കെ.എം.എം.എല്ലില്‍ വാതകച്ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശങ്കരമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുകയാണ്. രാവിലെ 9.45 നായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും കെ.എം.എം.എല്ലില്‍ വാതകചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട അറുപതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും വാതകം ചോര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. അതേസമയം, ഇന്ന് വാതക ചോര്‍ച്ചയുണ്ടായിട്ടില്ളെന്നാണ് കെ.എം.എം.എല്‍ അധികൃതര്‍ പറയുന്നത്. അതിനിടെ, ദേശീയ പാതാ ഉപരോധം ശക്തിപ്പെടുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊലീസിനു കല്ളേറുണ്ടായി. |
സ്ഥാനാര്‍ഥിയാവാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല -ബെന്നറ്റ് എബ്രഹാം Posted: 06 Aug 2014 11:33 PM PDT Image: തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിനായി പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബെന്നറ്റ് എബ്രഹാം. തിരുവനന്തപുരം മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ഥിയായിരുന്നു ബെന്നറ്റ് എബ്രഹാം. സ്ഥാനാര്‍ഥിത്വം മോഹിച്ചവരാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍. ശശി തരൂരിനും ഒ.രാജഗോപാലിനുമെതിരെ മത്സരിക്കാന്‍ ആരും തയ്യറായിരുന്നില്ല. അതിനാലാവണം പാര്‍ട്ടി തന്നെ സമീപിച്ചത്. പാര്‍ട്ടി നിര്‍ബന്ധിച്ചാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയത്. ആര്‍ക്കൂം ഒരു പൈസയും കൊടുത്തിട്ടില്ല. പൈസ കൊടുത്ത് സ്ഥാനാര്‍ഥിയാകേണ്ട ആവശ്യവും തനിക്കില്ല. താനെന്നും പാര്‍ട്ടി അനുഭാവി തന്നെയായിരിക്കും. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍്റെ കണ്ടത്തെലില്‍ യാതൊരു കഴമ്പുമില്ല. ആര് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കി എന്ന് അറിയില്ല. പണം ആര് ആര്‍ക്കു കൊടുത്തുവെന്ന് കമ്മീഷന്‍ വ്യക്തമാക്കണം. തന്‍്റെ പരാജയത്തിന്‍്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കാണെന്നും ബെന്നറ്റ് എബ്രഹാം വാര്‍ത്താ ചാനലിനോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കാത്ത നടപടികളാണ് ഉണ്ടായതെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും പറയുന്ന റിപ്പോര്‍ട്ട് ആരുടെയും പേരെടുത്ത് നടപടിക്ക് ശിപാര്‍ശ ചെയ്യുന്നില്ല. വേണ്ടത്ര ആലോചനയില്ലാതെയാണ് പാര്‍ട്ടി അംഗംപോലും അല്ലാതിരുന്നയാളെ ധിറുതിപിടിച്ച് അംഗത്വം നല്‍കി സ്ഥാനാര്‍ഥിയാക്കിയത്. ജില്ലാ നിര്‍വാഹക സമിതിയും ജില്ലാ കൗണ്‍സിലും ബെനറ്റ് എബ്രഹാമിന്‍െറ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിട്ടും പുനരാലോചനക്ക് തയാറായില്ല. സി.പി.എം പ്രാദേശിക നേതൃത്വത്തിന്‍െറ സമ്മര്‍ദത്തിന് വഴങ്ങിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
|
Posted: 06 Aug 2014 11:13 PM PDT തൃശൂര്‍: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 23,54,13,315 രൂപയുടെ നഷ്ടമുണ്ടായി. 20 വീടുകള്‍ പൂര്‍ണമായും 459 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവഴി 87,43,115 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. |
Posted: 06 Aug 2014 11:03 PM PDT Image: ‘ചെമ്പാവ് പുന്നെല്ലിന്‍...’ എന്ന സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ടൈറ്റില്‍ സോങ് ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു. ന്യൂജനറേഷന്‍ ഗാനങ്ങളുടെ ഏറ്റവും വലിയ ദുര്യോഗം പണ്ടത്തെപ്പോലെ എല്ലാ പാട്ടുകളും എല്ലാവരുടെയും ശ്രദ്ധയില്‍ പതിയുന്നില്ല എന്നതാണ്. അതിന് സാഹചര്യങ്ങള്‍ നിരവധിയുണ്ടെങ്കിലും പുതുതലമുറക്ക് അങ്ങനെ അധികം പാട്ടിന് ചെവികൊടുക്കാന്‍ നേരമില്ല. പഠനവും കമ്പ്യൂട്ടറും സോഷ്യല്‍ മീഡിയയും ചാറ്റിങ്ങും വിഡിയോ ഗെയിമും കഴിഞ്ഞുള്ള ടി.വി കാണലിലേ അവര്‍ക്കു പാട്ടുകേള്‍ക്കാന്‍ നേരമുള്ളൂ. അതിനിടെ അവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയുക എന്ന വെല്ലുവിളിയാണ്് പാട്ടുകാര്‍ക്ക് നേരിടേണ്ടിവരുക. അതിനിടെ അവരെക്കൊണ്ട് മൂളിക്കുക, അവരുടെ മനസ്സില്‍ ഒരിടം നേടുക എന്ന ദൗത്യം വിജയിച്ചുകഴിഞ്ഞാല്‍ ആ ഗായകനോ ഗായികയോ രക്ഷപ്പെട്ടു. |
വേണം, പെരിന്തല്‍മണ്ണക്കും ഒന്നാം ഗ്രേഡ് Posted: 06 Aug 2014 10:58 PM PDT പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയെ ഒന്നാം ഗ്രേഡ് നഗരസഭയാക്കി ഉയര്‍ത്തണമെന്നും ജീവനക്കാരുടെ കൂടുതല്‍ തസ്തികകള്‍ അനുവദിക്കണമെന്നും നഗരസഭാ കൗണ്‍സില്‍. ഇത് സംബന്ധിച്ച് കൗണ്‍സിലര്‍ സി. പത്മനാഭന്‍ അവതരിപ്പിച്ച പ്രമേയം ഐകകണേഠ്യന അംഗീകരിച്ചു. |
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകമാകുന്നു Posted: 06 Aug 2014 10:36 PM PDT പത്തനംതിട്ട: കഞ്ചാവ് പൊതികളുമായി വിദ്യാര്‍ഥി അറസ്റ്റിലായതില്‍നിന്ന് വെളിവാകുന്നത് നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നതിന്‍െറ സൂചന. സ്കൂള്‍, കോളജ് കുട്ടികളെ ലക്ഷ്യമാക്കി ലഹരിമാഫിയ പ്രവര്‍ത്തനം നഗരത്തില്‍ വ്യാപിപ്പിച്ചിട്ടും ഇതിനെതിരെ നടപടിക്ക് അധികൃതര്‍ വിമുഖത കാട്ടുന്നുവെന്ന് പരാതി ഉയരുന്നു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ചാണ് പ്രധാനമായി ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന നടക്കുന്നത്. കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കുന്നതായി വിവരം ലഭിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ളെന്ന് അധ്യാപകര്‍ പറയുന്നു. എന്‍ജിനീയറിങ് അടക്കം കോളജ് വിദ്യാര്‍ഥികളായിരുന്നു ആദ്യകാല ഉപഭോക്താക്കള്‍. ഇപ്പോള്‍ സ്കൂള്‍ വിദ്യാര്‍ഥികളും കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. സ്കൂള്‍ കുട്ടികളില്‍ ചിലര്‍ അധ്യാപകരോട്് വിവരം വെളിപ്പെടുത്തിയതിനത്തെുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. വിവരം തങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചെിങ്കിലും നടപടിയില്ളെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തുന്നു. കുട്ടികള്‍ വെളിപ്പെടുത്തിയ വിവരം അനുസരിച്ച് രാവിലെയാണ് കച്ചവടക്കാര്‍ ഇരകളെ തേടിയിറങ്ങുന്നത്. നഗരത്തില്‍ കല്ലറക്കടവ്, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കുമ്പഴ, അഴൂര്‍ ജങ്ഷന്‍, റിങ് റോഡ് എന്നിവിടങ്ങളാണ് ലഹരിവസ്തുക്കള്‍ വില്‍പനക്കായി കച്ചവടക്കാര്‍ നില്‍ക്കുന്നത്. 16നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രധാനമായും വില്‍പന നടത്താന്‍ എത്താറുള്ളത്. ഇവര്‍ കുട്ടികളുമായി പെട്ടെന്ന് ചങ്ങാത്തത്തിലാവുകയും തുച്ഛവിലയ്ക്ക് ലഹരിവസ്തുക്കള്‍ നല്‍കുകയും ചെയ്യും. പണമില്ളെങ്കിലും ചിലസമയങ്ങളില്‍ ഉല്‍പന്നങ്ങള്‍ ഇവര്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് നല്‍കാറുള്ളതായും പറയുന്നു. സ്കൂള്‍ കുട്ടികളാണ് ലഹരിപദാര്‍ഥം കൈകാര്യം ചെയ്യുന്നതില്‍ മുന്നില്‍. പഞ്ചര്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന സൊല്യൂഷന്‍, മാര്‍ക്കര്‍, സോള്‍വെന്‍റ്് എന്നിവയാണ് കുട്ടികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. കൊച്ചി അടക്കമുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കുട്ടികള്‍ക്ക് ആള്‍ക്കഹോള്‍ ചേര്‍ന്ന ഇത്തരം വസ്തുക്കള്‍ നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍, ജില്ലയില്‍ ഇത് ബാധകമല്ലാത്തതും ലഹരിയുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമാകുന്നു. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ വഴിയാണ് ഇപ്പോള്‍ ലഹരികൈമാറ്റം ഏറിവരുന്നത്. |
ലഹരി ഉപയോഗിച്ച പത്ത് വിദ്യാര്‍ഥികള്‍ പിടിയില്‍ Posted: 06 Aug 2014 10:25 PM PDT കോട്ടയം: സ്കൂള്‍ വിട്ടശേഷം ഒത്തുകൂടി ലഹരിവസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്ന 10 വിദ്യാര്‍ഥികളെ ഷാഡോ പൊലീസ് പിടികൂടി. നഗരത്തിലെയും പരിസരത്തെയും സ്കൂളുകളില്‍ പഠിക്കുന്ന 10ാംക്ളാസ് മുതല്‍ പ്ളസ് ടുവരെയുള്ള കുട്ടികളാണ് ഓപറേഷന്‍ ഗുരുകുലത്തിന്‍െറ ഭാഗമായി ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം കുടമാളൂര്‍ വാസുദേവപുരം ക്ഷേത്രത്തിന് സമീപത്തുനിന്ന് ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment