ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട -കോടതി Madhyamam News Feeds |
- ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട -കോടതി
- "ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍": നജ്മയുടെ പരാമര്‍ശം വിവാദത്തില്‍
- യുവേഫാ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്: നാതിന്‍ കെസ്ളര്‍ മികച്ച വനിതാ താരം
- ടൈറ്റാനിയം അഴിമതി കേസില്‍ പങ്കില്ലെന്ന് ചെന്നിത്തല
- ഐ.എസ് വിമതര്‍ കുര്‍ദ് പൗരന്‍െറ തലവെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്
- അതിര്‍ത്തിഗ്രാമങ്ങളില്‍ മദ്യഷാപ്പുകള്‍ക്ക് നീക്കം; മദ്യപാനികളെ മാടിവിളിച്ച് തമിഴ്നാട്
- മുര്‍സിക്കെതിരെ ഈജിപ്തില്‍ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി
- പൂളാടിക്കുന്ന് –വെങ്ങളം ബൈപാസ് നിര്‍മാണം രണ്ടു വര്‍ഷത്തിനകം തീര്‍ക്കും
- മൂന്നാറില്‍ തീവ്രവാദികള്‍ക്ക് താമസമൊരുക്കിയ ആള്‍ അറസ്റ്റില്‍
- ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ സിറിയന്‍ സൈനികരെ കൂട്ടക്കൊല ചെയ്തതായി സൂചന
ടൈറ്റാനിയം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട -കോടതി Posted: 29 Aug 2014 12:43 AM PDT Image: തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താം. ടൈറ്റാനിയത്തില്‍ നടന്നത് ഗുരുതരമായ അഴിമതിയാണെന്നും മാലിന്യപ്ളാന്‍റ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ വിധിന്യായത്തിന്‍റെ പുറത്തായ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. |
"ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍": നജ്മയുടെ പരാമര്‍ശം വിവാദത്തില്‍ Posted: 29 Aug 2014 12:13 AM PDT Image: ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ളെന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹിബത്തുളളയുടെ പരാമര്‍ശം വിവാദത്തില്‍. ഹിന്ദുത്വം സംബന്ധിച്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്‍െറ പരാമര്‍ശത്തെ ന്യായീകരിച്ച നജ്മയുടെ പ്രസ്താവനയാണ് വിവാദത്തില്‍ കലാശിച്ചത്. ഹിന്ദുത്വം ദേശീയതയുടെ പ്രതീകമാണെന്നാണ് നജ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് ചരിത്രമാണെന്നും ദേശീയ വ്യക്തിത്വത്തിന്‍െറ ഭാഗമായി പൗരന്മാര്‍ ഒരേ പേരില്‍ അറിയപ്പെടുന്നതില്‍ തെറ്റില്ളെന്നും നജ്മ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമുഖം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി നജ്മ രംഗത്തെത്തി. ഹിന്ദു എന്ന് താന്‍ പറഞ്ഞിട്ടില്ളെന്നും ഹിന്ദി എന്നാണ് പരാമര്‍ശിച്ചതെന്നും നജ്മ വിശദീകരിച്ചു. എല്ലാ ഇന്ത്യന്‍ പൗരന്മാരെയും അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണ് അപ്രകാരം പരാമര്‍ശിച്ചത്. തന്‍െറ വാക്കുകള്‍ വളച്ചൊടിച്ചെന്നും നജ്മ ആരോപിച്ചു. അതേസമയം, നജ്മയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഭരണഘടനയില്‍ ഇന്ത്യയെ ഭാരതം എന്നാണ് നിര്‍വചിച്ചിട്ടുള്ളതെന്നും അതിനാല്‍ ഇന്ത്യക്കാര്‍ ഹിന്ദുക്കളല്ളെന്നും ഭാരതീയരാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വ്യക്തമാക്കി.
|
യുവേഫാ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്: നാതിന്‍ കെസ്ളര്‍ മികച്ച വനിതാ താരം Posted: 29 Aug 2014 12:05 AM PDT Image: മൊണാക്കോ: മികച്ച യൂറോപ്യന്‍ ഫുട്ബോള്‍ താരത്തിനുള്ള യുവേഫാ പുരസ്കാരം സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. 2013-14 സീസണിലെ പ്രകടനത്തിന്‍റ അടിസ്ഥാനത്തിലാണ് പുരസ്കാരം. ബയേണ്‍മ്യൂണിക്കിന്‍െറ ഹോളണ്ട് താരം ആര്യന്‍ റോബനെയും ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെയും പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്കാര ജേതാവായത്. |
ടൈറ്റാനിയം അഴിമതി കേസില്‍ പങ്കില്ലെന്ന് ചെന്നിത്തല Posted: 28 Aug 2014 10:25 PM PDT Image: കണ്ണൂര്‍: ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിന് ശേഷമാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ആ സമയത്ത് താന്‍ എം.പിയോ എം.എല്‍.എയോ ആയിരുന്നില്ല. എന്നിട്ടും കേസില്‍ താന്‍ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കണ്ണൂര്‍ പ്രസ് ക്ളബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യത്തിലാണ് കോടതി ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏതു അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ തനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ മൊഴി നല്‍കി എന്നു താന്‍ വിശ്വസിക്കുന്നില്ല. കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പിന്‍റ ചുമതലയില്‍ നിന്നും താന്‍ ഒഴിയില്ളെന്നും ചെന്നിത്തല വ്യക്തമാക്കി. |
ഐ.എസ് വിമതര്‍ കുര്‍ദ് പൗരന്‍െറ തലവെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് Posted: 28 Aug 2014 10:06 PM PDT Image: ബാഗ്ദാദ്: ഇറാഖിലും സിറിയയിലും ഭീതിവിതച്ച് മുന്നേറ്റം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ കുര്‍ദ് പൗരന്‍െറ തലവെട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു. മൂസിലില്‍ വിമതര്‍ പിടിച്ചെടുത്ത പ്രദേശത്തെ ഒരു പള്ളിക്കു മുന്നില്‍ വെച്ചാണ് കുര്‍ദ് പൗരന്‍െറ കൊലനടത്തുന്നതെന്നാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പിടിക്കപ്പെട്ട മറ്റു കുര്‍ദിഷ് സൈനികരുടേയും ചിത്രങ്ങള്‍ എ മെസേജ് ഇന്‍ ബ്ളഡ് എന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഐ.എസ് വിമതരുടെ ഭരണകേന്ദ്രമായ റഖയോടു ചേര്‍ന്നുള്ള തബഖ വ്യോമതാവളം കഴിഞ്ഞ ഞായറാഴ്ചയാണ് സര്‍ക്കാറിന് നഷ്ടമായത്. പിടിച്ചടെുക്കാനുള്ള പോരാട്ടത്തിനിടെ 346 ഐ.എസ് വിമതര്‍ കൊല്ലപ്പെട്ടിരുന്നു. 170 സൈനികരും മരിച്ചു. ഇവിടെ താവളമടിച്ചിരുന്ന 1,400 ഓളം സൈനികരില്‍ 700 പേര്‍ രക്ഷപ്പെട്ടിരുന്നു. ബന്ദികളാക്കിയ 200 ഓളം പേരെയാണ് കൂട്ടക്കൊല നടത്തിയത്. അവശേഷിച്ച 500 ഓളം പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. സിറിയയില്‍ ഐ.എസ് വിമതര്‍ യുദ്ധക്കുറ്റം നടത്തിയതായി കഴിഞ്ഞ ദിവസം യു.എന്‍ അന്വേഷണ സംഘം കണ്ടത്തെിയിരുന്നു. പൊതുജന മധ്യത്തില്‍ വധശിക്ഷ നടപ്പാക്കല്‍ സംഘത്തിന്‍െറ പ്രധാന ‘ഹോബി’യാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. |
അതിര്‍ത്തിഗ്രാമങ്ങളില്‍ മദ്യഷാപ്പുകള്‍ക്ക് നീക്കം; മദ്യപാനികളെ മാടിവിളിച്ച് തമിഴ്നാട് Posted: 28 Aug 2014 09:58 PM PDT സുല്‍ത്താന്‍ ബത്തേരി: അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യഷാപ്പുകള്‍ സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കം. കേരളത്തില്‍ ബാറുകള്‍ പൂട്ടുന്ന പശ്ചാത്തലത്തില്‍ മദ്യപാനികളെ ആകര്‍ഷിച്ച് വ്യാപാരം വര്‍ധിപ്പിക്കാനാണ് തമിഴ്നാട് സര്‍ക്കാറിനു കീഴിലുള്ള ടാസ്മാക് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. |
മുര്‍സിക്കെതിരെ ഈജിപ്തില്‍ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി Posted: 28 Aug 2014 09:50 PM PDT Image: ദോഹ: ഈജിപ്തിന്‍െറ രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന രേഖകള്‍ ഖത്തര്‍ കേന്ദ്രമായ അല്‍ജസീറ ചാനലിന് നല്‍കിയെന്ന കുറ്റം ചുമത്തി ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്കെതിരെ ഈജിപ്ത് ഭരണകൂടം ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി. ഇതിന്‍െറ ഭാഗമായി അദ്ദേഹത്തെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. |
പൂളാടിക്കുന്ന് –വെങ്ങളം ബൈപാസ് നിര്‍മാണം രണ്ടു വര്‍ഷത്തിനകം തീര്‍ക്കും Posted: 28 Aug 2014 09:46 PM PDT കോഴിക്കോട്: പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് നിര്‍മാണം സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5.30ന് വെങ്ങളത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറിന്‍െറ 153 കോടി രൂപ ഉപയോഗിച്ച് പണിയുന്ന ബൈപാസ് നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. മൊത്തം നാലു ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ആവശ്യമുള്ള ബൈപ്പാസിന് 5.1 കി.മീറ്ററാണ് ദൂരം. |
മൂന്നാറില്‍ തീവ്രവാദികള്‍ക്ക് താമസമൊരുക്കിയ ആള്‍ അറസ്റ്റില്‍ Posted: 28 Aug 2014 09:31 PM PDT Image: മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് മൂന്നാറില്‍ താമസ സൗകര്യമൊരുക്കിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. തീവ്രവാദികളായ വഖാസ് അഹമ്മദിനും തഹ്സിന്‍ അക്തറിനും സഹായം നല്‍കിയിരുന്ന ബിഹാര്‍ സ്വദേശി ജമീല്‍ സഫീക്കുള്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ വര്‍ഷങ്ങളായി രാഹുല്‍ എന്ന വ്യാജപേരില്‍ മൂന്നാറില്‍ കാപ്പിക്കട നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദികള്‍ അറസ്റ്റിലായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. വ്യാഴാഴ്ചയാണ് ജമീല്‍ മൂന്നാറിലെത്തിയെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അര്‍ധരാത്രി നടത്തിയ തെരച്ചിലില്‍ എയിറ്റ് ലാന്‍റ് കോട്ടേജില്‍ നിന്നാണ് ഇയാളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരുന്നു. വിശദമായ ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണസംഘം ഇന്ന് മൂന്നാറിലെത്തും. ഇന്ത്യന്‍ മുജാഹിദീന്‍ അംഗമായ പാക് തീവ്രവാദി വഖാസ് അഹമ്മദിനെയും മുജാഹിദീന്‍ മേധാവി തഹസീന്‍ അക്തറിനെയും കഴിഞ്ഞ മാര്‍ച്ചിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വഖാസിനെ രാജസ്ഥാനിലെ അജ്മീറില്‍ നിന്നും അക്തറിനെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വഖാസ് 2014 സെപ്റ്റംബര്‍ പകുതി മുതല്‍ മൂന്ന് മാസം മൂന്നാര്‍ കോളനിയിലെ കോട്ടേജില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് ഇരുവരെയും മൂന്നാറിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തിരുന്നു. |
ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ സിറിയന്‍ സൈനികരെ കൂട്ടക്കൊല ചെയ്തതായി സൂചന Posted: 28 Aug 2014 09:22 PM PDT Image: ഡമസ്കസ്: ഇറാഖിലും സിറിയയിലും ഭീതിവിതച്ച് മുന്നേറ്റം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ നിരവധി സിറിയന്‍ സൈനികരെ കൂട്ടമായി വധിച്ചെന്ന് റിപ്പോര്‍ട്ട്. 200 ഓളം സൈനികരെ കൊലപ്പെടുത്തിയതായി വിമതര്‍ ട്വിറ്റര്‍ വഴിയാണ് പുറത്തുവിട്ടത്. 100 ഓളം പേരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മരുഭൂമിയിലേക്ക് തെളിക്കുന്നതിന്‍െറ വിഡിയോയും ചിത്രങ്ങളും സംഘം പുറത്തുവിട്ടിരുന്നു. ഇതില്‍ ഏഴുപേരെ വെടിവെച്ചുകൊല്ലുന്നതിന്‍െറ ദൃശ്യങ്ങളുമുണ്ട്. ഐ.എസ് വിമതരുടെ ഭരണകേന്ദ്രമായ റഖയോടു ചേര്‍ന്നുള്ള തബഖ വ്യോമതാവളം കഴിഞ്ഞ ഞായറാഴ്ചയാണ് സര്‍ക്കാറിന് നഷ്ടമായത്. പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനിടെ 346 ഐ.എസ് വിമതര്‍ കൊല്ലപ്പെട്ടിരുന്നു. 170 സൈനികരും മരിച്ചു. ഇവിടെ താവളമടിച്ചിരുന്ന 1,400 ഓളം സൈനികരില്‍ 700 പേര്‍ രക്ഷപ്പെട്ടിരുന്നു. ബന്ദികളാക്കിയ 200 ഓളം പേരെയാണ് കൂട്ടക്കൊല നടത്തിയത്. അവശേഷിച്ച 500 ഓളം പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment